অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബയോഗ്യാസ് പ്ലാന്‍റ്

അടുക്കള വേസ്റ്റ് കൊണ്ടുള്ള ബയോഗ്യാസ് പ്ലാന്‍റ്

ബി.എ.ആര്‍.സി. പരിസരത്തെ വിവിധ കാന്റീനുകളിലെ അടുക്കളകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതി സ്രൌഹൃദപരമാവി നശിപ്പിച്ചുകളയുന്നതിന് നഴ്സറി സൈറ്റില്‍ അടുക്കള മാലിന്യം കൊണ്ടുള്ള ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. ഈ കാന്റീനുകളില്‍ നിന്നുമുണ്ടാകുന്ന മുഴുവന്‍ മാലിന്യവും സംസ്കരിക്കാന്‍ പ്ലാന്റിന് കഴിയുമെന്നാണ് പ്രതീക്ഷ.

ഭാഗങ്ങള്‍

ബയോഗ്യാസ് പ്ലാന്റിന് ഇനിപ്പറയുന്ന ഭാഗങ്ങള്‍ ഉണ്ട്:

  • ഖരമാലിന്യങ്ങള്‍ പൊടിക്കുന്നതിന് മിക്സര്‍/പള്‍പ്പര്‍ (5 എച്ച്.പി മോട്ടോറുള്ളത്)
  • പ്രി മിക്സ് ടാങ്കുകള്‍
  • പ്രി ഡൈജസ്റ്റര്‍ ടാങ്ക്
  • വെള്ളം തിളപ്പിക്കുന്നതിനുള്ള സൌരോര്‍ജ ഹീറ്റര്‍
  • മെയ്‌ന്‍ ഡൈജഷന്‍ ടാങ്ക് (35 m3)
  • വളക്കുഴികള്‍
  • പ്ലാന്റില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഉപയോഗിക്കുന്നതിനു ഗ്യാസ് വിളക്കുകള്‍

 

പ്രക്രിയ

അടുക്കളയില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍, പച്ചക്കറി അവശിഷ്ടം, പഴകിയ പാകംചെയ്തതോ അല്ലത്തതോ ആയ ഭക്ഷണസാധനങ്ങള്‍, തേയിലക്കൊത്ത്, കേടായ പാലും പാലുത്പന്നങ്ങളും എന്നുവേണ്ട എല്ലാംതന്നെ ഈ പ്ലാന്റില്‍ പ്രോസസ് ചെയ്യാവുന്നതാണ്.

മുന്‍‌കരുതലുകള്‍

അടുക്കള മാലിന്യങ്ങള്‍ ശേഖരിക്കുമ്പോള്‍ വേണ്ട മുന്‍‌കരുതലുകള്‍ :

  • ചിരട്ട, കയര്‍, മുട്ടത്തോട്, ഉള്ളിത്തോല്, എല്ലുകള്‍ തുടങ്ങിയവയ്ക്കായി പ്രത്യേകം കണ്ടെയ്നര്‍ ഉണ്ടായിരിക്കണം. ഇവ ബയോഗ്യാസ് പ്ലാന്റില്‍ സംസ്കരിക്കരുത്.
  • ചെറിയ അളവുവരുന്ന (5 ലിറ്റര്‍ ശേഷിയുള്ള) പ്രത്യേകം കണ്ടെയ്നറുകള്‍ നനവുള്ള മാലിന്യങ്ങള്‍ (പാകം ചെയ്തതോ അല്ലാത്തതോ ആയ പഴകിയ ഭക്ഷണസാധനങ്ങള്‍, കേടായ പാലുത്പന്നങ്ങള്‍, തുടങ്ങിയവ) ശേഖരിക്കുന്നതിനായി വേണം. പലയിനം പച്ചക്കറികളുടെ തോലുകള്‍, കേടായ ഉരുളക്കിഴങ്ങ്, തക്കാളി, മല്ലിയില, തുടങ്ങിയവ പോലുള്ള പച്ചക്കറി അവശിഷ്ടങ്ങള്‍ 5 കിലോ ശേഷിയുള്ള ചവര്‍സംഭരണ സഞ്ചിയില്‍ ശേഖരിക്കാം. ഇങ്ങനെ പ്രത്യേകം വേര്‍തിരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റിന്‍റെ തടസമില്ലാത്ത പ്രവര്‍ത്തനത്തില്‍ പരമപ്രാധാന്യം ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

ബാര്‍ക്കിലെ പ്ലാന്റില്‍ വ്യവസ്ഥാപിതമായ ബയോഗ്യാസ് പ്ലാന്‍റ് രൂപകല്പനയിലേതില്‍നിന്നും രണ്ട് പ്രധാന മാറ്റംവരുത്തലുകള്‍ നടത്തിയിട്ടുണ്ട് :

  • പ്രിഡൈജസ്റ്റര്‍ ടാങ്കില്‍ ഇടുന്നതിനു മുമ്പ് മാലിന്യങ്ങള്‍ പരുവപ്പെടുത്തുന്നതിന് ഒരു 5 എച്ച്.പി. മിക്സര്‍ ഉപയോഗിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ഈ മിക്സറില്‍ വെള്ളവും ചേര്‍ത്ത് (1:1) സംയോജിപ്പിച്ചാണ് സ്ലറിയാക്കിമാറ്റുന്നത്.
  • മാലിന്യങ്ങള്‍ വളരെവേഗം ജീര്‍ണിക്കുന്നതിന് ചൂടിലും വളരുന്ന സൂക്ഷ്മാണുക്കളെ (തെര്‍മോഫൈലുകള്‍) ഉപയോഗപ്പെടുത്തുക. ഈ സൂക്ഷ്മാണുക്കള്‍ക്ക് ഉയര്‍ന്ന താപനിലയിലും നിലനില്‍ക്കാനാവും. അത്തരം സൂക്ഷ്മാണുക്കള്‍ ഉയര്‍ന്ന താപനിലയിലും നിലനില്‍ക്കുന്നതിനാല്‍ അത്തരം അസാധാരണ സാഹചര്യത്തില്‍ മിക്ക അവശിഷ്ടങ്ങള്‍ക്കും കീടാണുക്കള്‍ക്കും നിലനില്‍ക്കാനാവില്ല. ആയതിനാല്‍, ഈ സൂക്ഷ്മാണുക്കളെ അടുക്കള മാലിന്യങ്ങള്‍ ജീര്‍ണിപ്പിക്കുന്നതിന് ഉപയോഗിച്ചുകൊണ്ട് കുടുതല്‍ വിഷാംശം കലര്‍ന്ന വസ്തുക്കളെ നീക്കംചെയ്യാനും അതിനുശേഷം അതിനെ ബയോഗ്യാസ് പ്ലാന്റില്‍ മീഥേയ്ന്‍ ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം.

പ്രിഡൈജസ്റ്റര്‍ ടാങ്കില്‍ ഉയര്‍ന്ന താപനില നിലനിര്‍ത്തുക. പ്രിഡൈജസ്റ്റര്‍ ടാങ്കില്‍ മാലിന്യങ്ങള്‍ ചൂടുവെള്ളവുമായി കലര്‍ത്തി താപനില 55-60 ഡിഗ്രി സെല്‍‌ഷ്യസില്‍ നിലനിര്‍ത്തി തെര്‍മോഫൈലുകളുടെ വളര്‍ച്ച ഉറപ്പാക്കാം. ഒരു സോളാര്‍ ഹീറ്ററില്‍ നിന്നുമാണ് ചുട് വെള്ളം വിതരണം ചെയ്യപ്പെടുന്നത്. ചുടുവെള്ളത്തിന്‍റെ ആവശ്യകതയ്ക്കായി ഒരു മണിക്കൂര്‍ നേരത്തെ സൂര്യപ്രകാശം മതിയാകും.

ഖരമാലിന്യങ്ങളെ എത്രമാത്രം ഫലപ്രദമായി നിയന്ത്രിച്ച് പ്ലാന്‍റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കാതെ നോക്കുന്നു എന്നതിന് അടിസ്ഥാനമാക്കിയിരിക്കും ബയോഗ്യാസ് പ്ലാന്റിന്‍റെ തടസംകൂടാതെയുള്ള പ്രവര്‍ത്തനം എന്നതാണ് മറ്റൊരു പ്രധാന വസ്തുത. സൂക്ഷ്മാണുക്കള്‍ക്ക് ജീര്‍ണിപ്പിക്കാന്‍ സാധിക്കാത്തവിധം കട്ടിയുള്ള ജൈവവസ്തുക്കള്‍ കാരണമാകാം സ്തംഭനം ഉണ്ടാവുക. ഇതിനുള്ള യുക്തിഭദ്രമായ പരിഹാരം അത്തരം ഖരമാലിന്യങ്ങള്‍ സ്ലറി ആക്കി മാറ്റിയാല്‍ സൂക്ഷ്മാണുക്കള്‍ക്ക് അതിനെ ജീര്‍ണിപ്പിക്കാന്‍ കഴിയും. ശക്തികൂടിയ മിക്സര്‍ ഉപയോഗിച്ച് ഖരമാലിന്യങ്ങളെ സ്ലറി ആക്കിമാറ്റാം.

പ്രിഡൈജസ്റ്റര്‍ ടാങ്കില്‍ നിന്നും സ്ലറി മെയ്ന്‍ ടാങ്കിലേക്ക് കടക്കുന്നു, അവിടെവച്ച് അവ മെഥനോകോക്കസ് വര്‍ഗത്തില്‍പ്പെടുന്ന ഒരുകൂട്ടം ആര്‍ക്കിബാക്ടീരിയയാല്‍ വായുവില്ലാതെ തന്നെ ജീര്‍ണിക്കുന്നു. ഈ ബാക്ടീരിയകള്‍ സ്വാഭാവികമായും അയവെട്ടുന്ന മൃഗങ്ങളുടെ (കന്നുകാലികള്‍) അന്നനാളത്തില്‍ ഉണ്ടാവും. ഇവ സ്ലറിയിലെ സെല്ലുലോസ് ഉള്ള വസ്തുക്കളില്‍ നിന്നും മീഥെയ്ന്‍ ഉത്പാദിപ്പിക്കുന്നു.

ജീര്‍ണിക്കാത്ത ലിഗ്നോസെല്ലുലോസിക്കും ഹെമിസെല്ലുലോസിക്കുമായ വസ്തുക്കള്‍ സെറ്റിംഗ് ടാങ്കിലേക്ക് കടക്കുന്നു. ഒരു മാസത്തിനു ശേഷം ഉന്നത ഗുണമേന്മയുള്ള വളം സെറ്റിംഗ് ടാങ്കില്‍ നിന്നും കുഴിച്ചെടുക്കാം. വളത്തിന് നാറ്റമേ ഉണ്ടായിരിക്കുകയില്ല. ഇതില്‍ കാര്‍ബണിക വസ്തുക്കള്‍ കൂടുതലായിരിക്കുകയും തന്മൂലം മണ്ണിലുള്ള ഭാഗിമായി ജീര്‍ണിച്ച വസ്തുക്കളെ മെച്ചപ്പെടുത്തി ഫലഭൂയിഷ്ഠത പ്രദാ‍നം ചെയ്യുന്നു.

മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍‌ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ വിളക്ക് തൂണുകളില്‍ എത്തിക്കുന്നു. ബാഷ്പീകരിച്ച നീരാവി വെള്ളമായി ഒഴികിപ്പോകുകയും ചെയ്യും. ഈ വാതകം ഒരു നീല തീജ്വാലയോടെ കത്തുകയും ചെയ്യും കൂടാതെ ഇത് പാചകത്തിനായി ഉപയോഗിക്കുകയും ചെയ്യാം.

ഈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വാതകം പ്ലാന്റിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള വാതക വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. ഈ വാതകത്തിന്‍റെ സാധ്യമായ ഉപയോഗം കാന്റീന്‍ ആവശ്യങ്ങള്‍ക്കായാണ്. ഉത്പാദിപ്പിക്കപ്പെടുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍‌തക്കതുമാണ്.

അടുക്കള്‍ മാലിന്യങ്ങള്‍ ശരിയായി വേര്‍തിരിക്കുകയെന്ന കഠിനപ്രയത്നത്തെ ആശ്രയിച്ചായിരിക്കും ഈ ബയോഗ്യാസ് പ്ലാന്റിന്‍റെ വിജയം. പ്ലാന്റിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് പ്രശ്നമായേക്കാവുന്ന പ്രധാനപ്പെട്ട വസ്തുക്കള്‍ ചിരട്ട, കയര്‍, മുട്ടത്തോട്, ഉള്ളിത്തൊലി, എല്ലുകള്‍, പ്ലാസ്റ്റിക് കഷണങ്ങള്‍ എന്നിവയാണ്. സ്റ്റീല്‍ ഗൃഹോപകരണങ്ങളായ പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയും കാന്റീനുകളില്‍ നിന്നുള്ള മാലിന്യ സഞ്ചിയില്‍ കാണാനിടയുണ്ട്. എല്ലുകള്‍, തോടുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ മിക്സറിന് കേടുപാടുകള്‍ വരുത്തുമ്പോള്‍ ഉള്ളിത്തൊലികള്‍, കയര്‍, പ്ലാസ്റ്റിക് എന്നിവയ്ക്ക് പ്രിഡൈജസ്റ്റര്‍ ടാങ്കിലും മെയ്ന്‍ ടാങ്കിലും സൂക്ഷ്മാണുക്കള്‍ രൂപപ്പെടുന്നതിന് ഹാനികരമാണ് കൂടാതെ, ഇത് പ്ലാന്‍റ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

അവലംബം : www.dae.gov.in

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate