പദ്ധതി
സർക്കാർ സംസ്ഥാന വൈദ്യുതി ബോർഡും തമ്മിലുള്ള ധാരണ പ്രകാരം സർക്കാർ കെട്ടിടങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുകളിൽ സോളർ സ്ഥാപിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്.
കെ എസ് ഇ ബി നേരിട്ട് ഏറ്റെടുത്താണ് പ്രവർത്തികൾ ചെയ്യുന്നത് വൈദ്യുതി ഉൽപാദനത്തിൽ നേരിടുന്ന പ്രതിസന്ധിയും കുറവുമെല്ലാം പരിഹരിക്കുകയും ഡോളർ പദ്ധതിയുടെ ലക്ഷ്യം. വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള റിന്യൂവൽ എനർജി ആൻഡ് എനർജി സേവിങ് ആണ്. പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ നാല് പദ്ധതികൾക്കായാണ് എസ്റ്റിമേറ്റ് പൂർത്തിയാക്കി ഡി പി ആർ നൽകി ടെൻഡർ നടപടികൾക്കായി ഒരുക്കിയിട്ടുള്ളത്.
ഈ നാല് പദ്ധതികളാണ് ടെൻഡർ നടപടികളിലേക്ക് എത്തിയിരിക്കുന്നത് .കെട്ടിടങ്ങളുടെ മുകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനംത്തരംഭിക്കും.ഈ കെട്ടിടങ്ങളിലേക്ക് ഇതുവഴി പരമാവധി വൈദ്യുതി ലഭ്യമാക്കുകയും കെ എസ് ഇ ബി യിൽ നിന്ന് എടുക്കുന്നത് കുറക്കുകയും ചെയ്യാം. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ വേഗത്തിൽ തന്നെ പ്രവൃത്തികൾ ആരംഭിക്കും.കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന സോളറുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ ശൃംഖലയിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്. രണ്ട് മീറ്ററുകളും സ്ഥാപിക്കും സോളറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് അറിയാനും കെ എസ് ഇ ബി യിൽ നിന്ന് ലഭിക്കുന്നതും കെ എസ് ഇ ബി നൽകുന്നതുമായ വൈദ്യുതി അറിയാനുമാണ് വിറ്ററുകൾ സ്ഥാപിക്കുന്നത്.
ഒരു വർഷം ഉൽപാദിപ്പിക്കുക 106697 ലക്ഷം
യൂണിറ്റ് വൈദ്യുതി
കലക്ടറേറ്റ് ,ജില്ലാ ആശുപത്രി, തവിഞ്ഞാൽ, മുട്ടിൽ പഞ്ചായത്തുകൾ തുടങ്ങിയ നാല് സ്ഥലങ്ങളിലുമായി സ്ഥാപിക്കുന്ന സോളർ പാനലുകളിൽ നിന്ന് ഒരു വർഷം 106697 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും നാലു പദ്ധതികളിലായി 87 കിലോവാട്ട് സോളർ പാനലിൽ നിന്ന് ഒരു ദിവസം 292 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഫീഡറുകളിലേക്ക് കടത്തിവിടും.
വൈദ്യുതി ബിൽ ഇല്ല.
സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം ആരംഭിച്ചാൽ സർക്കാർ സ്ഥാപനങ്ങളടക്കം ഇപ്പോൾ വൈദ്യുതി ഉപയോഗത്തിന് കെ എസ് ഇ ബിക്ക് അടയ്ക്കുന്ന വലിയ ബില്ല് തുകയിൽ നിന്നു രക്ഷപ്പെടാം. ഒപ്പം സോളർ സ്ഥാപിച്ച് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചാൽ അധികം വരുന്നവ കെ എസ് ഇ ബിക്ക് വിൽക്കുകയുമാകാം.
മാതൃകയാണ് ബാണാസുര പദ്ധതി
ബാണാസുര സാഗർ പദ്ധതിയാണ് ജില്ലയിലെ ഏറ്റവും വലിയ സോളർ പദ്ധതി ജലത്തിൽ ഒഴുകി നടക്കുന്നതും ഡാമിന് മുകളിൽ സ്ഥാപിക്കുന്നതുമായ പാനലുകളിൽ നിന്നാണ് വൈദ്യുതി ഉൽപാദനം. ഒഴുകി നടക്കുന്ന 500 കിലോവാട്ടും ഡാമിന് മുകളിലുള്ളതിന് 440 കിലോവാട്ടുമാണ് ശേഷി.വലിയ ഫോങ് പാനൽ വഴി നിലവിൽ നല്ല രീതിയിൽ ഉത്പാദനം നടത്തുന്ന സോളർ പദ്ധതിയാണ് ബാണാസുര സാഗറിലേത്. ഇത് വിജയമായതോടെയാണ് ഡോളർ പദ്ധതികൾക്ക് ജില്ലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. മുപ്പൈനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതിയും ഈ വഴി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനത് ഫണ്ടുപയോഗിച്ച് സോളർ സ്ഥാപിച്ചത്.
പദ്ധതി ഇപ്പോൾ
ജില്ലയിൽ ഇപ്പോൾ പദ്ധതി 70 ശതമാനത്തോളം പ്രവർത്തി നടന്നു. ബാക്കിയുള്ള പ്രവർത്തികൾ കൂടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.' കെ എസ് ഇ ബി , ഡാമുകൾ അടക്കമുള്ളവ ജില്ലയിലുണ്ടെങ്കിലും വൈദ്യുതി ഉൽപാദനം വളരെ കുറവാണ്. ജില്ലയിൽ സമൃദ്ധമായ വെള്ളമുള്ള ഡാമുകളടക്കം ഉണ്ടെങ്കിലും വൈദ്യുതി ഉൽപാദനം വളരെ കുറവാണ്. ജലലഭ്യത ഉറപ്പു വരുത്തി വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാമെങ്കിലും അതിനുള്ള കാര്യമായ ശ്രമങ്ങളോ പദ്ധതികളോ ഇല്ലെന്നുള്ളതാണ് വാസ്തവം. വലിയ പദ്ധതിക്ക് സാധ്യത ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള ശ്രമങ്ങളുണ്ടായിട്ടില്ല.
മുപ്പൈനാട് പഞ്ചായത്ത് കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച സോളർ പാനലുകളിൽ നിന്ന് പഞ്ചായത്ത് കെട്ടിടത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഒരു മാതൃകയാണ്. ഇതു പോലെ തദ്ദേശസ്വയ ഭരണസ്ഥാപനങ്ങൾ വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണെങ്കിൽ ജില്ലക്ക് കൂടുതൽ നേട്ടമാവുന്നതോടപ്പം മറ്റു ഇടങ്ങളിൽ നിന്നു കൊണ്ടുവരുന്ന വൈദ്യുതിയുടെ അളവ് കുറക്കാനും സാധിക്കും.