ഇന്ന് കമ്പ്യൂട്ടര്‍ യുഗത്തില്‍ നമ്മുടെ കാര്യങ്ങള്‍ അത് സ്ഥാപനത്തിന്‍റെ ആയാലും വ്യക്തിയുടെ ആയാലും മറ്റുള്ളവര്‍ക്ക് കാണത്തക്ക വിതത്തില്‍ അല്ലെങ്കില്‍ ആര്‍ക്കും ലഭ്യമാകത്തക്ക വിധത്തില്‍ ഇന്‍റര്‍നെറ്റ് വഴി ലഭ്യമാക്കുന്നതിന് വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ നേരത്തേ ഇതിന് സാങ്കേതിക പരിജ്ഞാനം വളരെയധികം ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് ഇതിന്‍റെ യാതൊരു വിഷമതകളും കൂടാതെ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കാം
ഇതിനായി മുന്നുകാര്യങ്ങള്‍ അറിയേണ്ടതുണ്ട്
വെബ് ഹോസ്റ്റിംഗ് സര്‍വ്വീസ് പ്രൊവൈഡര്‍
വെബ് ഹോസ്റ്റിംഗ് ഡൊമൈന്‍
വെബ് ഹോസ്റ്റിംഗ് ആപ്ലിക്കേഷന്‍
വെബ് ഹോസ്റ്റിംഗിന് ആവശ്യമായ സെര്‍വ്വര്‍ സ്പേസ് നല്‍കുന്ന കമ്പനികളാണ് ഇവര്‍. ഇവരുടെ സിസ്റ്റത്തില്‍ നമ്മുടെ വൈബ്സൈറ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഇടം നല്‍കുന്നു. ഇതിനായി ചെറിയ ചാര്‍ജ്ജും നല്‍കേണ്ടതുണ്ട്.
വെബ് സൈറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്നതിനുള്ള അഡ്രസുകള്‍ ആണ് വെബ് ഹോസ്റ്റിംഗ് ഡൊമൈനുകള്‍. ഈ അഡ്രസ്സുകള്‍ ബ്രൌസറിന്‍റെ അഡ്രസ്സ് ബാറില്‍ നല്‍കുമ്പോള്‍ ആണ് ആ വെബ്സൈറ്റുകള്‍ നമ്മുക്ക് ലഭ്യമാകുന്നത്
വളരെ എളുപ്പത്തിലും വേഗത്തിലും കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയോടെയും നമ്മുടെ വെബ്സൈറ്റുകള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നതിന് ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സഹായിക്കുന്നു. വേഡ് പ്രസ്, ജൂംല, ദ്രുപാല്‍, മൂഡില്‍ എന്നിവ ഇപ്രകാരമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഉദാഹരണങ്ങളാണ്
വെബ് സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ വളരെ എളുപ്പമാണ്. അതിനായി ഏതെങ്കിലും വെസൈറ്റ് സര്‍വ്വീസ് നല്‍കുന്ന കമ്പനികളുടെ വെബ് സൈറ്റില്‍ കയറി റജിസ്റ്റര്‍ ചെയ്ത് ആവശ്യമായ സ്പേസും ഡൊമൈനും( വെബ് അഡ്രസ്) റജിസ്റ്റര്‍ ചെയ്യുക അതിന് ശേഷം ആവശ്യമായ ആപ്ലിക്കേഷന്‍ (ജൂംല, വൈഡ്പ്രസ്, ദ്രൂപാല്‍ മുതലായവ) ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ആ ആപ്ലിക്കേഷന്‍ പ്രകാരമുള്ള യൂആര്‍എല്‍(URL) വഴി ലോഗിന്‍ ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ക്കുടീ വരുത്തിയാല്‍ നിങ്ങളുടെ വെബ് സൈറ്റ് മറ്റുള്ളവര്‍ക്കും കാണാനാകുന്നതാണ്.
ലളിതമായ ഒരു വെബ്സൈറ്റ് മുതല്‍ ഉന്നത പ്രവര്‍ത്തന ഗുണമുള്ള വെബ്സൈറ്റ് വരെ ഇപ്രകാരം നിര്‍മ്മിക്കാം. ഇതിനായി ക്ലാസ്സുകള്‍ സൌജന്യമായി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.websahai.com എന്ന വെബ് സൈറ്റില്‍ ലഭിക്കുന്നതാണ്
അവസാനം പരിഷ്കരിച്ചത് : 6/26/2020