ഇന്ന് കമ്പ്യൂട്ടറുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ്. അറിവിന്റെ ഒരു അക്ഷയഖനി തന്നെ നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നതില്‍ ഇന്റര്‍നെറ്റ് വഹിച്ചിട്ടുള്ള പങ്ക് ചെറുതൊന്നുമല്ല. ചെറുതും വലുതുമായ ഗവേഷണങ്ങള്‍ക്ക് വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഞൊടിയിടയ്‌ക്കുള്ളില്‍നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് സ്വീകരിക്കാനാവും. എങ്ങനെയാണ് ലോകത്തെങ്ങും പരന്നു കിടക്കുന്ന കോടിക്കണക്കിന് വെബ്ബ് പേജുകളില്‍ നിന്ന് നമുക്കു വേണ്ട വിലാസം ടെപ്പു ചെയ്യുമ്പോള്‍ കൃത്യമായി അതേ പേജ് ലഭിക്കുന്നത്? കാരണം ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത് കിറുകൃത്യമായ കുറേ നിയമങ്ങളുടെ (പ്രാട്ടോക്കോളുകളുടെ) അടിസ്ഥാനത്തിലാണ്. ടി.സി.പി./ഐ.പി., യു.ഡി.പി. തുടങ്ങിയവ ഇൗ പ്രാട്ടോക്കാളുകളില്‍ ചിലതാണ്. ഈ നിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന് പിഴവു പറ്റിയാല്‍ നിങ്ങള്‍ ടെപ്പു ചെയ്‌ത വിലാസം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ തെളിയില്ല. ഇന്റര്‍നെറ്റിലെ ഒരു പേജ് നമുക്കു ലഭിക്കണമെങ്കില്‍ ഒരു പക്ഷേ അനവധി ഗേയ്‌റ്റ്‌വേകളും ഒന്നിലധികം സര്‍വ്വറുകളും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.
നമുക്കു വേണ്ട വിലാസം ടൈപ്പു ചെയ്യുമ്പോള്‍ കൃത്യമായി അതേ പേജ് ലഭിക്കുവാന്‍ സഹായിക്കുന്നത് ഡൊമെയിന്‍ നെയിം സിസ്റ്റം അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന നെയിം സര്‍വ്വറുകള്‍ ആണ്. നാം കൊടുക്കുന്ന വിലാസം അഥവാ ഡൊമെയിന്‍ നെയിം ഡി.എന്‍.എസ് സര്‍വ്വര്‍ ഐ.പി.അഡ്ഡ്രസ്സ് ആയി മാറ്റുന്നു. ഉദാഹരണമായി യാഹു.കോം-ന്റെ ഐ.പി.അഡ്ഡ്രസ്സ് 209.131.36.159 ആണ്. (കമ്പ്യൂട്ടര്‍ ബ്രൗസറില്‍ യാഹു.കോം എന്നതിനു പകരം 209.131.36.159 എന്നു ടെപ്പു ചെയ്‌താലും യാഹു തന്നെയായിരിക്കും സ്‌ക്രീനില്‍ തെളിയുക.) ഇത്ര നീണ്ട നമ്പര്‍ ഓര്‍ത്തിരിക്കാന്‍ വിഷമമുള്ളതിന്റെ പേരിലാണ് യാഹു.കോം എന്ന ഡൊമെയിന്‍ നെയിം നാം ഉപയോഗിക്കുന്നത്. പക്ഷേ യാഹു.കോം എന്ന് ടെപ്പു ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ അതിന്റെ ഐ.പി.അഡ്ഡ്രസ്സ് ആണ് തെരയുന്നത്. ഇവിടെയാണ് ഡി.എന്‍.എസ് സര്‍വ്വര്‍ പ്രവര്‍ത്തിക്കുന്നത്. ഡി.എന്‍.എസ് സര്‍വ്വര്‍ ആണ് ഡൊമെയിന്‍ നെയിം ഐ.പി.അഡ്ഡ്രസ്സ് ആയും തിരിച്ചും പരിഭാഷപ്പെടുത്തുന്നത്.
ഡൊമെയിന്‍ നെയിം സിസ്റ്റത്തില്‍ ഒട്ടനവധി ഡി.എന്‍.എസ്. റെക്കോഡ് ടെപ്പുകളുണ്ട്. ഇവയില്‍ എ റെക്കോഡ്, സിനെയിം (കാനോനിക്കല്‍ നെയിം) റെക്കോഡ്, എം.എക്‌സ്. (മെയില്‍ എക്‌സ്‌ചേഞ്ച് സര്‍വ്വര്‍) റെക്കോഡ്, എസ്.പി.എഫ് റെക്കോഡ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.
ഐ.എ.എന്‍.എ (ഇന്റര്‍നെറ്റ് അസെന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി), ഐക്കാന്‍ (ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസെന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ്) തുടങ്ങിയ സംഘടനകളാണ് ഡൊമെയിന്‍ നെയിം, ഐ.പി. അഡ്രസ് തുടങ്ങിയ സ്റ്റാന്റേര്‍ഡുകളുടെ മോണിറ്ററിംഗ് നിര്‍വ്വഹിക്കുന്നത്.
ഒരു ഡൊമെയിന്‍ നെയിമിന്റെ ഏറ്റവും അവസാനത്തെ ഡോട്ട് ചിഹ്നത്തിനു ശേഷം വരുന്ന ഭാഗമാണ് ടി.എല്‍.ഡി. അഥവാ ടോപ്പ് ലെവല്‍ ഡൊമെയിന്‍. ഉദാ:- http://www.debian.org എന്ന ഡൊമെയിന്റെ ടോപ്പ് ലെവല്‍ ഡൊമെയിന്‍ org എന്നതാണ്. debian എന്നത് org ന്റെ സബ് ഡൊമെയ്‌ന്‍ ആണ്. http://www.debian.org എന്നത് റലയശമി debian.org ന്റെ സബ് ഡൊമെയ്‌ന്‍ ആണ്. ഇങ്ങനെ 127 ലെവലുകള്‍ വരെ താഴേയ്ക്കു പോകാന്‍ തത്വത്തില്‍ സാദ്ധ്യമാണ്.
താഴെ നിരനിരയായി കൊടുത്തിരിക്കുന്ന ചില ഇന്റര്‍നെറ്റ് വിലാസങ്ങള്‍ ഓരോന്നും സൂക്ഷിച്ചു വായിച്ചു നോക്കൂ
http://www.fsf.org | http://www.debian.org | http://www.freelokam.org | http://www.india.gov.in പല ഡൊമെയ്‌ന്‍ നെയിമുകളിലും പല പല ടി.എല്‍.ഡി.കള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്താണ് ടി.എല്‍.ഡി.കള്‍ തമ്മിലുള്ള വ്യത്യാസം? എന്തൊക്കെ തരം ടി.എല്‍.ഡി.കള്‍ ആണ് ഡൊമെയ്‌ന്‍ നെയിം സിസ്റ്റത്തില്‍ ഉള്ളത്?
പ്രധാനമായും മൂന്നു തരം ടി.എല്‍.ഡി.കള്‍ ആണ് ഡൊമെയ്‌ന്‍ നെയിം സിസ്റ്റത്തിലുള്ളത്.
ഇവ കൂടാതെ മറ്റു പല ടി.എല്‍.ഡി.കളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കള്‍, ഇന്റര്‍നാഷണല്‍ മെട്രാ നഗരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കള്‍ അങ്ങനെ പലതും. ഐ.എ.എന്‍.എ., ഐക്കാന്‍ തുടങ്ങിയ അതോറിറ്റികള്‍ കാലാകാലങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദിഷ്ട ടി.എല്‍.ഡി.കള്‍ അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്യും.
ഒരു ഡൊമെയ്‌ന്‍ നെയിം എന്താണെന്നുള്ളതിനെപ്പറ്റി ഇപ്പോള്‍ ഏതാണ്ട് ഒരു ധാരണ ലഭിച്ചിരിക്കുമല്ലോ. കൂടുതല്‍ അറിയാന്‍ പ്രവൃത്തികളിലൂടെ മാത്രമേ സാധിക്കൂ. സ്വന്തമായി ഒരു ഡൊമെയ്‌ന്‍ രജിസ്റ്റര്‍ ചെയ്‌തു നോക്കിയാല്‍, അതിന്റെ ചിട്ടവട്ടങ്ങള്‍ മനസ്സിലാക്കിയാല്‍ ഡൊമെയ്‌നിനെപ്പറ്റി കൂടുതല്‍ അറിയാം.
ഒരു ഡൊമെയ്‌ന്‍ നെയിം രജിസ്റ്റര്‍ ചെയ്യാന്‍ പണം ആവശ്യമാണോ?
മിക്കവാറും ഡൊമെയ്‌ന്‍ നെയിമുകളും രജിസ്റ്റര്‍ ചെയ്യാന്‍ പണം ആവശ്യമാണ്. എന്നാല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഡൊമെയ്‌ന്‍ നെയിമുകളും ഉണ്ട്. അത്തരത്തിലുള്ള ഒരു ഡൊമെയ്‌ന്‍ ആണ് co.cc. ആസ്‌ത്രലിയന്‍ ടെറിട്ടറി ആയ കോക്കോസ് ദ്വീപുകളുടെ സി.സി.ടി.എല്‍.ഡി. ആണ് ഇത്. http://www.co.cc.യുടെ സബ് ഡൊമെയ്‌നുകള്‍ പലതും തികച്ചും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നത് വിശദമായി ഇൗ ലേഖനത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.
ഡൊമെയ്‌ന്‍ നെയിം രജിസ്റ്റര്‍ ചെയ്‌താല്‍ മാത്രം ഒരു വെബ്‌സെറ്റ് നിര്‍മ്മിക്കാന്‍ കഴിയുമോ?
ഇല്ല. കാരണം ഡൊമെയ്‌ന്‍ നെയിം എന്നത് നിങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വെബ്‌സെറ്റിന്റെ പേരു മാത്രമാണ്. നിങ്ങളുടെ വെബ്‌സെറ്റില്‍ ടെക്‌സ്‌റ്റും ചിത്രങ്ങളും ഡാറ്റാബേസും ഒക്കെ അടങ്ങിയിരിക്കുമല്ലോ. അവ ഏതെങ്കിലും സര്‍വ്വറിലേയ്‌ക്ക് അപ്‌ലോഡ് ചെയ്യാന്‍ (സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍ വെബ്‌സെറ്റ്, ഹോസ്റ്റ് ചെയ്യാന്‍) വേണ്ട സ്‌പേസ് ഉണ്ടെങ്കില്‍ മാത്രമേ വെബ്‌സെറ്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ കഴിയുകയുള്ളൂ. ഇതിനായി സ്വന്തം വെബ്‌സര്‍വ്വറോ ഹോസ്റ്റിംഗ് സേവനം നല്‍കുന്ന ഏതെങ്കിലും ഒരു കമ്പനിയില്‍ നിന്ന് ഒരു ഹോസ്റ്റിംഗ് അക്കൗണ്ടോ തുടങ്ങുക.
ഹോസ്റ്റിംഗ് അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ? അതിനും പണച്ചിലവുണ്ടോ?
ഉണ്ട്. സ്വന്തമായി വെബ്‌സര്‍വ്വര്‍ ഇല്ലാത്ത പല സാധാരണ വെബ്‌സെറ്റുകളും ഹോസ്റ്റ് ചെയ്‌തിരിക്കുന്നത് ഇത്തരം ഹോസ്റ്റിംഗ് കമ്പനികളുടെ സര്‍വ്വറുകളിലാണ്. ഡൊമെയ്‌ന്‍ സൗജന്യമായി നല്‍കുന്നതുപോലെ തന്നെ സൗജന്യമായി ഹോസ്റ്റിംഗ് അക്കൗണ്ട് നല്‍കുന്ന വെബ്‌സെറ്റുകളും ഉണ്ട്. http://www.freehostia.com ഇത്തരത്തിലുള്ള മികച്ച ഒരു സെറ്റാണ്. നേരത്തേ സൂചിപ്പിച്ച http://www.co.cc.യില്‍ നിന്നെടുത്ത സൗജന്യ ഡൊമെയ്‌ന്‍ ഉപയോഗിച്ച്, http://www.freehostia.com-ല്‍ നിങ്ങളുടെ സെറ്റ് എങ്ങനെ ഹോസ്റ്റ് ചെയ്യാമെന്ന് ലേഖനത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.
സ്വന്തമായി ഒരു ഡൊമെയ്‌ന്‍ നെയിം വാങ്ങുകയും, സ്വന്തമായിത്തന്നെ അതിനൊരു ഹോസ്റ്റിംഗ് അക്കൗണ്ട് തുറക്കുകയും, കഴിയുമെങ്കില്‍ സ്വന്തമായിത്തന്നെ വെബ്‌സെറ്റ് രൂപകല്‍പ്പന ചെയ്‌ത് അപ്‌ലോഡ് ചെയ്യുകയും ചെയ്‌താല്‍ ഒരു വെബ്‌സെറ്റിനെപ്പറ്റിയുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം നിങ്ങള്‍ക്കു ലഭിക്കും. മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതെ സ്വന്തമായി ചെയ്‌താല്‍ മാത്രമേ ഈ സാങ്കേതിക പരിജ്ഞാനം നിങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. അതിനായി മുമ്പ് സൂചിപ്പിച്ച സൗജന്യ സെറ്റുകളുടേയും ഫ്രീ സോഫ്‌റ്റ്‌വെയറുകളുടേയും സഹായത്തോടെ ഒട്ടും പണം മുടക്കാതെ നിങ്ങളുടെ സ്വന്തം സെറ്റ് എങ്ങനെ തുടങ്ങാം എന്നു നോക്കാം.
നിങ്ങള്‍ സ്വന്തമായി വാങ്ങിയ ഡൊമെയ്‌ന്‍ സൗജന്യ ഹോസ്റ്റിംഗ് സേവനം നല്‍കുന്ന http://www.freehostia.com എന്ന വെബ്‌സെറ്റ് ഉപയോഗിച്ച് എങ്ങനെ ഹോസ്റ്റ് ചെയ്യാം എന്നതാണ് ഇനിയുള്ള സ്‌റ്റെപ്പുകളില്‍ വിശദീകരിക്കുന്നത്.
എങ്ങനെ സ്വന്തമായി ഒരു വെബ്‌സെറ്റ് ഡിസെന്‍ ചെയ്യാം?
വളരെ മനോഹരമായ ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു വെബ്‌സെറ്റ് ഡിസെന്‍ ചെയ്യാന്‍ കലാവാസനയുള്ളവര്‍ക്കേ കഴിയൂ. കലാവാസന മാത്രം പോര, അതുചെയ്യാനുള്ള സോഫ്‌റ്റ്‌വെയര്‍ കൂടി വേണം. അത്യാവശ്യം HTML അറിയണം. എന്നാല്‍ അത്യാവശ്യം വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഒരു സാധാരണ വെബ്‌സെറ്റ് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് വലിയ കലാവാസനയൊന്നും വേണമെന്ന് നിര്‍ബന്ധമില്ല. അഥവാ നിങ്ങള്‍ക്ക് സ്വന്തമായി സെറ്റ് ഡിസെന്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു ഡിസെനറുടെ സഹായം തേടുക.
ഇന്റര്‍നെറ്റില്‍ പരതിയാല്‍ കുറേ ഓപ്പണ്‍സോഴ്‌സ് വെബ് ഡിസെനിംഗ് ഫ്രീ സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്. മൊസില്ല പ്രാജക്ടിന്റെ ആള്‍-ഇന്‍-വെബ് ബ്രൗസര്‍ ആയ സീമങ്കിയില്‍ വളരെ യൂസര്‍ ഫ്രണ്ട്‌ലി ആയ ഒരു വെബ് ഡിസെനിംഗ് സോഫ്‌റ്റ്‌വെയര്‍ ഉണ്ട്. ഇതുപയോഗിച്ച് നിങ്ങളുടെ സെറ്റ് ഡിസെന്‍ ചെയ്യാവുന്നതാണ്.
സെറ്റ് ഡിസെന്‍ ചെയ്‌തു കഴിഞ്ഞാല്‍ വീണ്ടും ഫ്രീഹോസ്റ്റിയയുടെ സെറ്റ് സന്ദര്‍ശിക്കുക.
ഫ്രീഹോസ്ടിയ ഉപയോഗിച്ച് വേഡ്പ്രസ്സ് ഇന്‍സ്ടാള്‍ ചെയ്യുന്നത് എങ്ങനെയാണ്?
https://cp.freehostia.com/members എന്ന പേജ് സന്ദര്‍ശിക്കുക മുകളിലെ ലിങ്കുകളില്‍ നിന്ന് Web tools -> Elephante Free Scripts സെലക്ട് ചെയ്യുക. Elephanta Installer ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകളില്‍ WordPress സെലക്ട് ചെയ്യുക.
Movable Type | Textpattern | WordPress | Drupal | fuzzylime (cms) | Geeklog | Joomla 1.0.15 | Joomla 1.5.20 | Mambo | Moodle | Nucleus | DokuWiki |തുടങ്ങിയ കുറെയധികം ആപ്ലിക്കേഷനുകള്‍ നിങ്ങള്ക്ക് ഫ്രീഹോസ്ടിയയില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്
ഇത്തവണ നിങ്ങള്‍ പോകേണ്ടത് ഫ്രീഹോസ്റ്റിയയുടെ കണ്‍ട്രാള്‍ പാനല്‍ ആയ http://cp.freehostia.com/members എന്ന അഡ്ഡ്രസ്സിലേയ്‌ക്കാണ്. ഫ്രീഹോസ്റ്റിയ നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ അയച്ചു തന്ന വിവരങ്ങളില്‍ യൂസര്‍ നെയിമും പാസ്സ്‌വേഡും ഉണ്ടായിരിക്കും. ഇവ എന്റര്‍ ചെയ്‌ത് കണ്‍ട്രോള്‍ പാനലില്‍ ലോഗിന്‍ ചെയ്യുക.
എങ്ങനെ നിങ്ങളുടെ ഡൊമെയ്‌നില്‍ ജിമെയിലിനു തുല്യമായ ഇമെയില്‍ പ്രോഗ്രാം ഉള്‍പ്പെടുത്താം?
ഇപ്പോള്‍ മനസ്സിലായോ, വെറും 32 സ്‌റ്റെപ്പുകള്‍ മാത്രം ശ്രദ്ധിച്ചു ചെയ്‌താല്‍ നിങ്ങള്‍ക്ക് സ്വന്തം ഡൊമെയ്‌ന്‍ സ്വന്തമായി ഹോസ്റ്റ് ചെയ്യാം എന്ന് ! ഇതു പോലെ തന്നെയാണ് വില കൊടുത്തു വാങ്ങുന്ന ഡൊമെയ്‌നുകളും, വില കൊടുത്തു വാങ്ങുന്ന ഹോസ്റ്റിംഗ് സര്‍വ്വീസുകളും കോണ്‍ഫിഗര്‍ ചെയ്യുന്നത്. അത്തരം സെറ്റുകളില്‍ അവരുടെ സേവനങ്ങള്‍ വാങ്ങുമ്പോള്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കുന്നതു മാത്രമാണ് ആകെ വരുന്ന വ്യത്യാസം
കടപ്പാട്:freelokam.wordpress.com
അവസാനം പരിഷ്കരിച്ചത് : 3/2/2020