অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടര്‍ ലോകത്തെ അറിവുകള്‍

കമ്പ്യൂട്ടര്‍ ലോകത്തെ അറിവുകള്‍

വിവരസാങ്കേതികവിദ്യ

ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. പഞ്ച് കാര്‍ഡ് മെഷീനുകളിലൂടെ ടൈപ്പ് റൈറ്ററുകളുടെ ലോകത്തെത്തി അവിടെ നിന്ന് സൂപ്പര്‍ കംപ്യൂട്ടറിന്റെയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെയും വികാസത്തിലൂടെ ലോകത്തിന്റെ നെറുകൈയില്‍ ചുംബിച്ച ഐബിഎം മാറ്റത്തിന്റെ കൊടുങ്കാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ മെയിന്‍ഫ്രെയിം കംപ്യൂട്ടര്‍ മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റിലെ തിരക്കൊഴിവാക്കി ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സല്‍ പ്രോഡക്ട്സ് കോഡും മറ്റാരുടേതും ആയിരുന്നില്ല. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണിപ്പോള്‍.

സി.ടി. ആറില്‍ നിന്ന് തുടക്കം

1911 ജൂണ്‍ 16ന് ഓഫീസുകള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന മൂന്നു കമ്പനികള്‍ ചേര്‍ന്ന് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) എന്ന പേരില്‍ ഒറ്റക്കമ്പനിയായപ്പോള്‍ കരുതിയിരുന്നില്ല അത് വിവരസാങ്കേതികരംഗത്തെ ചരിത്രം മാറ്റിമറിക്കാന്‍ പോന്ന ഒരു സ്ഥാപനമായി മാറുമെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ടാബുലേറ്റിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം റെക്കോര്‍ഡിംഗ് കമ്പനി, കംപ്യൂട്ടിംഗ് സ്കെയില്‍ കമ്പനി എന്നിവ കൂടിച്ചേര്‍ന്നാണ് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) കമ്പനിയുണ്ടായത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ തുടക്കക്കാരില്‍ പ്രധാനികളായ ഐബിഎം കമ്പനിയുടെ മുന്‍ഗാമിയായിരുന്നു ഇത്.
ചാള്‍സ് റാന്‍ലെറ്റ് ഫ്ളിന്റ് എന്ന യുവാവാണ് ഈ മൂന്നു കമ്പനിയുടെയും ലയനത്തിന് വഴിതെളിച്ചത്. കണക്കുകൂട്ടല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് ഫ്ിളന്റ് 1914ല്‍ തോമസ് ജെ വാട്സണ്‍ സീനിയറിനെ നിയമിച്ചു. രണ്ടു ദശാബ്ദത്തോളം കമ്പനിയെ മുന്നോട്ടു നയിച്ച അദ്ദേഹമാണ് കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്തിലൂടെ കമ്പനിക്ക് പുതിയ ദിശാബോധം നല്‍കി ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) എന്ന പേര് സ്വീകരിച്ചത് 1924ലാണ്. 1917 മുതല്‍ കാനഡയിലെ കമ്പനി ഐബിഎം എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് ഐബിഎം എന്നത് കമ്പനിയുടെ പൊതുവായ പേരായി മാറ്റുകയായിരുന്നു. പഞ്ച് കാര്‍ഡുകളുടെയും ടാബുലേറ്ററുകളുടെയും നിര്‍മ്മാണകുത്തകയായി ഐബിഎം പിന്നീട് മാറി. പിന്നീടങ്ങോട് വളര്‍ച്ചയുടെ പടവുകളായിരുന്നു.

1920ല്‍ കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി. ആര്‍) കമ്പനി വളരെ ചെറിയൊരു സ്ഥാപനമായിരുന്നു, പക്ഷേ, ആഗ്രഹങ്ങള്‍ വലുതും. സിടിആര്‍ ദേശീയതലം വിട്ട് ആഗോളവിപണിയില്‍ എത്തിനോക്കാന്‍ ഏറെ കൊതിച്ചിരുന്ന കാലമായിരുന്നു അത്. നല്ല വളര്‍ച്ചാനിരക്കുണ്ടായിരുന്ന കമ്പനിക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പിന്നെയുള്ള ശ്രമം അതിനുവേണ്ടിയായിരുന്നു. ഇതോടനുബന്ധിച്ച് അന്ന് കമ്പനിയുടെ പ്രസിഡന്റ് വാട്സണ്‍ ഇന്ത്യയിലെ ബോംബെയിലുമെത്തുകയുണ്ടായി. ആഗോള കമ്പനിയെന്ന തോന്നല്‍ ജനിപ്പിക്കാനാണ് തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ് എന്ന പേര് സ്വീകരിക്കുന്നതുപോലും. ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിലധികം പടര്‍ന്നുപന്തലിച്ച കമ്പനിയില്‍ നാലേകാല്‍ ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അഞ്ച് നോബല്‍ സമ്മാനം ഉള്‍പ്പെടെ പ്രമുഖമായ പല അവാര്‍ഡുകളും ഭഐബിയെമ്മര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐബിഎമ്മിലെ ജീവനക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. സാങ്കേതികരംഗത്ത് ഏറെ മൂല്യമുള്ള ട്യൂറിംഗ് അവാര്‍ഡ് ലഭിച്ചത് നാലു തവണ. നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡ് ഒമ്പത് തവണ, അഞ്ചു പ്രാവശ്യം നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് എന്നിവയൊക്കെ കരസ്ഥമാക്കിയിട്ടുണ്ട് വലുപ്പത്തില്‍ പതിനെട്ടാം സ്ഥാനത്തുനില്‍ക്കുന്ന അമേരിക്കയിലെ ഐബിഎം കമ്പനി ജീവനക്കാര്‍. ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുള്ള ഐബിഎം ആയിരിക്കും അമേരിക്കന്‍ കമ്പനികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് കരസ്ഥമാക്കിയിട്ടുള്ളത്.

തുടക്കം മുതല്‍ ഐബി എം കടന്നുവന്ന വഴികളെക്കുറിച്ച് അറിയുന്നത് കംപ്യൂട്ടര്‍ ചരിത്രം അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഗുണകരമാവും. ഡാറ്റാ പ്രോസസ്സിംഗില്‍ മുന്നിട്ടുനിന്നിരുന്ന ഐബിഎം 1920 കാലത്ത് ടാബുലേഷന്‍ മെഷീനുകള്‍ക്ക് വിവരങ്ങള്‍ കൈമാറാനായി പ്രത്യേകം പഞ്ച് കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. അവരുടെ സിസ്റ്റങ്ങളില്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം സാധിച്ചിരുന്നുള്ളൂവെങ്കിലും 1928 ആവുമ്പോഴേക്കും ഇത് പരിഷ്ക്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്ന ഈ പഞ്ച്ഡ് കാര്‍ഡുകളാണ് 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം പലരും ഉപയോഗിച്ചത്. അങ്ങനെ അത് ഈ മേഖലയിലെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറുകയായിരുന്നു. അതോടൊപ്പം ഔട്ട്പുട്ട് പ്രിന്റ് ചെയ്തെടുക്കാവുന്ന രീതിയിലുള്ള ടാബുലേറ്റര്‍ മെഷീനുകളും ഇക്കാലയളവില്‍ ഐബിഎം പുറത്തിറക്കുകയുണ്ടായി. 1934ല്‍ ഐബിഎം 405 എന്ന പേരില്‍ അക്കൌണ്ടിംഗ് മെഷീന്‍ ഐബിഎം പുറത്തിറക്കി. ഇത് 1949 വരെ വിപണിയിലുണ്ടായിരുന്നു.
പീസ്വര്‍ക്ക് അടിസ്ഥാനത്തിലായിരുന്നു ആദ്യം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എല്ലാവരെയും സ്ഥിര ശമ്പളക്കാരായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത് 1934ലാണ്. ഒരു വര്‍ഷം കഴിഞ്ഞ് ഐബിഎമ്മിന്റെ ഇലക്ട്രിക് ടൈപ്പ്റൈറ്റര്‍ വിപണിയിലെത്തിച്ചു. ഭഇലക്ട്രോമാറ്റിക'് എന്ന പേരിലെത്തിയ ഈ ടൈപ്പ്റൈറ്റര്‍ 1990 വരെ മാര്‍ക്കറ്റിലുണ്ടായിരുന്നു. 1937ല്‍ യു. എസ് സോഷ്യല്‍ സെക്യൂരിറ്റി നിയമം അടിസ്ഥാനമാക്കി 26 മില്യണ്‍ തൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ തയ്യാറാക്കി കൈകാര്യം ചെയ്യാന്‍ ഐബിഎം ടാബുലേറ്റിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റീഡിംഗ് (ഒ.സി. ആര്‍) എന്ന സാങ്കേതികവിദ്യയ്ക്ക് തുല്യമായ മറ്റൊരു വിദ്യ -ഓട്ടോമേറ്റഡ് ടെസ്റ്റ് സ്കോറിംഗ്, 1937ല്‍ ഐബിഎം സാധ്യമാക്കിയിരുന്നു. പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്ത കളങ്ങള്‍ സെന്‍സ് ചെയ്ത് വളരെ കൃത്യമായി നിര്‍ധാരണം ചെയ്യാന്‍ ഇതിലൂടെ സാധ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുന്നോടിയായി എത്തിയ ഈ സാങ്കേതികവിദ്യയിലൂടെ പല റിക്രൂട്ട്മെന്റ് നടപടികളും എളുപ്പത്തില്‍ ചെയ്യാനായി. 1943ല്‍ ഇലക്ട്രിക് റിലേയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്വംട്യൂബ് മള്‍ട്ടിപ്പയര്‍ സങ്കേതം ഐബിഎം വികസിപ്പിച്ചു. അതോടെ അരിത്മെറ്റിക് ക്രിയകള്‍ ഇലക്ട്രോണിക് രീതിയില്‍ വേഗതയോടെ ചെയ്യാമെന്നായി. അതിനിടെ, 1944ല്‍ ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍ ഐബിഎം പുറത്തിറക്കി. അക്കാലത്തെ വന്‍കിട കാല്‍ക്കുലേറ്റിംഗ് ഉപകരണമായിരുന്നു ഇത്. ഭമാര്‍ക്ക് വണ്‍' എന്ന പേരില്‍ കൂടി അറിയപ്പെട്ട ഈ മെഷീന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് സ്ഥാപിച്ചിരുന്നത്. 1948ല്‍ സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ എന്ന ഡിജിറ്റല്‍ കാല്‍ക്കുലേറ്റിംഗ് മെഷീന്‍ അവതരിപ്പിച്ചു. 12,000 വാക്വംട്യൂബുകളും 21,000 ഇലക്ട്രോ മെക്കാനിക്കല്‍ റിലേകളും ഇതില്‍ ഉപയോഗിച്ചിരുന്നു. ഭസ്റ്റോര്‍ഡ് പ്രോഗ്രാം' മെച്ചപ്പെടുത്താന്‍ പറ്റുന്ന വിധത്തിലുള്ള ആദ്യത്തെ കംപ്യൂട്ടറായിരുന്നു ഇത്.
1950, സാങ്കേതികകാര്യങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്ന കാലം. ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് പല സംഘങ്ങള്‍ക്കും സഹായം നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഐബിഎമ്മും ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെയാണ് 1951ല്‍ ഐബിഎം 701 എന്ന കംപ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. അതായിരുന്നു ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ കംപ്യൂട്ടര്‍. ലോകത്തെ അതിശയിപ്പിച്ച് ഐബിഎം അവതരിപ്പിച്ച കംപ്യൂട്ടറിലൂടെ ഇലക്ട്രോണിക് ബിസിനസ്സ് രംഗത്തേക്കും കാലെടുത്തുവച്ചു.
1951ലാണ് ഐബിഎം ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ച് കാര്‍ഡ് നിര്‍മ്മാണ സൌകര്യങ്ങളും സബ് സെന്ററുകളും ഇവിടെ തുടങ്ങുകയുണ്ടായി. അതിനിടെയാണ് 1956ല്‍ കമ്പനിയുടെ അമരത്തിരുന്ന വാട്സണ്‍ അന്തരിച്ചത്. തുടര്‍ന്ന് മകന്‍ തോമസ് വാട്സണ്‍ ജൂനിയര്‍ പിതാവിന്റെ സ്ഥാനമേറ്റെടുത്തു. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ വാട്സണ്‍ ജൂനിയര്‍ ഐബിഎമ്മിനെ ആ രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ്
സ്റ്റോറേജ് ടെക്നോളജിയില്‍ ഒരു പുതിയ അധ്യായം തീര്‍ക്കാനായി ഐബിഎമ്മിന്റെ മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ് എന്ന ഉപകരണമെത്തിയത് 1952ലാണ്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 650 മാഗ്നറ്റിക് ഡ്രം കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന രീതിയില്‍ അക്കൌണ്ടിംഗ്, സയന്റിഫിക് കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിച്ചിരുന്ന ഇടത്തരം വലുപ്പത്തിലുള്ള ഈ ഉപകരണം 1962 ആയപ്പോഴേക്കും 2000 എണ്ണം വിറ്റഴിഞ്ഞു. 1953ലാണ് ലോകത്തെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. ഇതിനു വേണ്ടി ഉപയോഗിച്ച ഹാര്‍ട്ട് ലംഗ് മെഷീന്‍ ആകട്ടെ ഐബിഎം നിര്‍മ്മിച്ചതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്നോടിയെന്നോണം ആദ്യത്തെ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമും ഐബിഎമ്മില്‍ തയ്യാറായി. ആര്‍തര്‍ എല്‍ സാമുവലാണ് ഐബിഎം 704ല്‍ പ്രവര്‍ത്തിക്കുന്ന ഗെയിം പ്രോഗ്രാം തയ്യാറാക്കിയത്.

ഫോര്‍ട്രാന്‍
ഐബിഎം 704 കംപ്യൂട്ടറിന് വേണ്ടിയാണ് ജോണ്‍ ബാക്കസും സംഘവും ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ലാംഗ്വേജായ ഫോര്‍ട്രാന്‍ വികസിപ്പിച്ചത്. കംപ്യൂട്ടറുകള്‍ക്ക് ശാസ്ത്രഗവേഷണരംഗത്ത് പ്രചാരം നേടിക്കൊടുക്കാന്‍ 1957ല്‍ പുറത്തിറങ്ങിയ ഫോര്‍ട്രാന്‍ ഭാഷയ്ക്ക് കഴിഞ്ഞു. ഇംഗ്ളീഷ് ഭാഷയുടെയും ആള്‍ജിബ്രയുടെയും ഒരു സങ്കരമായിരുന്നു ഫോര്‍ട്രാന്‍. മെഷീന്‍ ലാംഗ്വേജുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഫോര്‍ട്രാന്‍ ഉപയോഗിക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. കാരണം അന്ന് നിലവിലുണ്ടായിരുന്ന ഗണിതസംജ്ഞകള്‍ തന്നെയാണ് ഫോര്‍ട്രാനില്‍ കമാന്റുകളായി രൂപംപ്രാപിച്ചത്. 25,000 വരി മെഷീന്‍ ലാംഗ്വേജ് നിര്‍ദ്ദേശങ്ങളടങ്ങിയ കംപയിലറാണ് ഫോര്‍ട്രാന് ഉണ്ടായിരുന്നത്. ഇതെല്ലാം ഒരു മാഗ്നറ്റിക് ഡിസ്ക്കില്‍ പകര്‍ത്തി ഐബിഎം 704 ഉപയോക്താക്കള്‍ക്കെല്ലാം ആദ്യകാലത്ത് വിതരണം ചെയ്യുകയായിരുന്നു. ഫലപ്രദമായ ആദ്യത്തെ ഹൈ ലെവല്‍ ലാംഗ്വേജ് ആയി പരിഗണിക്കപ്പെടുന്ന എചഝടഝഅങ, എചഝശന്‍വദ ടഝഅങറവദര്‍യസഷ എന്നതിന്റെ ചുരുക്കെഴുത്താണ്.
1957 ആകുമ്പോഴേക്കും ഐബിഎമ്മിന്റെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. തുടര്‍ന്ന് 1958ലാണ് അമേരിക്കന്‍ വ്യോമസേനയ്ക്കു വേണ്ടി സെമി ഓട്ടോമാറ്റിക് ഗ്രൌണ്ട് എന്‍വയേണ്‍മെന്റ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചിച്ചത്.

മെയിന്‍ ഫ്രെയിം
1959ലാണ് ഐബിഎമ്മിന്റെ 1401 എന്ന മെയിന്‍ ഫ്രെയിം കംപ്യൂട്ടര്‍ രംഗത്തെത്തുന്നത്. സ്റ്റോര്‍ഡ് പ്രോഗ്രാം, കോര്‍ മെമ്മറി തുടങ്ങിയവയ്ക്ക് പുറമെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണവും ഇതിനെ ജനപ്രിയമാക്കി. പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഈ കംപ്യൂട്ടററാണ് 60കളില്‍ ആഗോളവിപണിയില്‍ മുന്നിട്ടുനിന്നത്. അതിനു ശേഷം 1403 ശ്രേണിയില്‍ ഒരു ചെയിന്‍ പ്രിന്ററും ഐബിഎം പുറത്തിറക്കുകയുണ്ടായി. നല്ല വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധത്തില്‍ രൂപകല്പന ചെയ്ത ഈ പ്രിന്റര്‍ ലേസര്‍ പ്രിന്റര്‍ രംഗത്തെത്തുന്നതു വരെ അജയ്യതയോടെ വിപണിയില്‍ വിലസി. പുതിയ സാങ്കേതികവിദ്യകളുമായി ഭസ്ട്രെച്ച് കംപ്യൂട്ടിംഗ്' സംവിധാനം ആരംഭിക്കുന്നത് അറുപതികളിലാണ്. അക്കാലത്തെ ഏറ്റവും ശക്തിമത്തായ കംപ്യൂട്ടറുകളിലൊന്നായിരുന്നു അത്. ഇതേവര്‍ഷം ഐബിഎമ്മിലെ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷമായി വര്‍ദ്ധിച്ചു.

ഡൈനാമിക് റാം
ബോബ് ഡെന്നാര്‍ഡ് എന്ന ഗവേഷകന്‍ ഭവണ്‍ - ട്രാന്‍സിസ്റ്റര്‍ മെമ്മറി' 1967ല്‍ കണ്ടുപിടിച്ചു. ഡൈനാമിക് റാന്‍ഡം ആക്സസ് മെമ്മറി എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ക്രമം പാലിക്കാതെ മെമ്മറിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഡാറ്റ വായിക്കാനും അതുപോലെ തന്നെ അതിലേക്ക് എഴുതാനും ഉള്ള കഴിവാണ് റാം എന്ന മെമ്മറിയെ കംപ്യൂട്ടറിന് പ്രിയങ്കരനാക്കിയത്. ഒരു ചെറിയ ചിപ്പില്‍ തന്നെ ലക്ഷക്കണക്കിന് ഡാറ്റ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമായി ഇത് മാറിയതോടെ പ്രചാരത്തിന്റെ കാര്യത്തിലും മുന്നിലെത്തി. 1970 ആദ്യം തന്നെ വ്യാണിജ്യാടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തുകയും ചെയ്തു. ഡൈനാമിക് റാമിന്റെ കണ്ടുപിടുത്തത്തോടെ വലിപ്പം കുറഞ്ഞ് ശേഷി കൂടിയ കംപ്യൂട്ടറുകള്‍ വിപണിയിലെത്തി. മിക്ക കംപ്യൂട്ടറുകളുടെയും അടിസ്ഥാന മെമ്മറി ഇതായിരുന്നു.

വ്യോമഗതാഗത രംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവന്നത് ഐബിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ഞഫശയഅന്‍ര്‍സശദര്‍യന ആന്റയഷഫററഝഫവദര്‍ഫപSemi-Automatic Business-Related Environment (SABRE) എന്നായിരുന്നു അതിന്റെ പേര്. റിയല്‍ ടൈമില്‍ ടെലിഫോണ്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ഈ റിസര്‍വ്വേഷന്‍ സമ്പ്രദായം വ്യോമഗതാഗതത്തിലെ പ്രയാസങ്ങളെ ഏറെ ലഘൂകരിച്ചു. ഇതേവിദ്യ തന്നെയാണ് പിന്നീട് എടിഎം മെഷീനുകളും മറ്റും ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റെയില്‍വെ മേഖലയില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിലും ഈ കമ്പനി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.

ആദ്യത്തെ ഹാര്‍ഡ് ഡിസ്ക്ക്
ഭാരം ഒരു ടണ്ണിനടുത്ത്. രണ്ടടി വ്യാസമുള്ള 50 ഡിസ്ക്കുകള്‍. ഭ്രമണവേഗത മിനുട്ടില്‍ 1200 തവണ. 300 ക്യുബിക് അടി വിസ്തീര്‍ണ്ണം. ഉള്‍ക്കൊള്ളാവുന്ന വിവരസംഭരണ ശേഷി അഞ്ച് ലക്ഷം ക്യാരക്ടറുകള്‍. ഇത്രയും വിശേഷണങ്ങള്‍ ആദ്യത്തെ മാഗ്നറ്റിക്ക് ഹാര്‍ഡ് ഡിസ്ക്ക് ഡ്രൈവിനുള്ളത്. മിനുട്ടുകളും മണിക്കൂറുകളുമെടുത്ത് മാഗ്നറ്റിക് ടേപ്പില്‍ നിന്നും പഞ്ച് കാര്‍ഡുകളുടെ കൂട്ടത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്ന ആദ്യകാല കംപ്യൂട്ടറുകളുടെ സ്ഥാനത്ത് ഇന്ന് സെക്കന്റുകളുടെ നിമിഷാര്‍ദ്ധത്തില്‍ ഉദ്ദേശിക്കുന്ന ഡാറ്റ കണ്ടുപിടിക്കാന്‍ കഴിവുള്ളവയാണ്. ന്യൂയോര്‍ക്കിലെ എന്‍ഡിക്കോട്ട് ലബോറട്ടറിയില്‍ എന്‍ജിനീയറായ റെയ്നോള്‍ഡ് ബി ജോണ്‍സണും സംഘവും നടത്തിയ അക്ഷീണ പ്രയത്നമാണ് 1955ല്‍ ഹാര്‍ഡ് ഡിസ്ക്ക് എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിച്ചത്. ആവശ്യമുള്ള ഫയല്‍ ഒരു സെക്കന്‍ഡിനകം തന്നെ തപ്പിയെടുത്തു തരാനുള്ള കഴിവുള്ള ഈ ഉപകരണം - ഭറാന്‍ഡം ആക്സസ് മെത്തേഡ് ഓഫ് അക്കൌണ്ടിംഗ് ആന്‍ഡ് കണ്‍ട്രോള്‍' (ഝഅഘഅഇ) എന്ന പേരിലാണ് അറിയപ്പെട്ടത്. 1956ല്‍ ഐബിഎം അവതരിപ്പിച്ച ഝഅഘഅഇ 350 ആണ് ആദ്യമായി വിപണിയിലിറങ്ങിയ മാഗ്നറ്റിക് ഡിസ്ക്ക് ഡ്രൈവ്. ഐബിഎമ്മിന്റെ 64,000 പഞ്ച്കാര്‍ഡുകളിലടങ്ങുന്ന അഞ്ച് മെഗാബിറ്റ് വിവരങ്ങള്‍ റാമാക്കിലെ 50 ഡിസ്ക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു മിനുട്ടില്‍ 126 പഞ്ച് കാര്‍ഡുകള്‍ വായിച്ച് കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ ഈ മെഷീനിന് സാധിക്കുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 1958ല്‍ ഇതിന്റെ സംഭരണശേഷി 20 മെഗാബൈറ്റ്സ് ആയി ഉയര്‍ത്തി. വാക്വം ട്യൂബുകള്‍ ഉപയോഗപ്പെടുത്തി ഐബിഎം നിര്‍മ്മിച്ച അവസാനകാല മെഷീനുകളായിരുന്നു ഇവ. 1961ല്‍ ഉല്പാദനം നിര്‍ത്തുന്നതിന് മുമ്പ് വരെ ആയിരം റാമാക് മെഷീനുകള്‍ ഐബിഎം വിപണിയിലെത്തിച്ചിരുന്നു.

ടൈപ്പ്റൈറ്റര്‍ വിപ്ളവം
ടൈപ്പ്റൈറ്ററുകളുടെ മേഖലയില്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ടാണ് ഐബിഎമ്മിന്റെ സെലക്ട്രിക് ടൈപ്പ്റൈറ്ററുകള്‍ കടന്നുവന്നത്. 1961ല്‍ വിപണിയിലെത്തിയ ഈ മെഷീന്‍ വേഗതയിലും കൈയടക്കത്തിലും മികവുകാട്ടാന്‍ ഉപയോക്താക്കളെ സഹായിച്ചു. രൂപകല്പനയിലെ മികവ് ടൈപ്പ്റൈറ്ററിന്റെ വലുപ്പവും നന്നെ കുറച്ചിരുന്നു. ടൈപ്പ്ഹെഡിന്റെ ഗോള്‍ഫ്ബാള്‍ ആകൃതിയിടൈപ്പിംഗ് സുഗമമാക്കാന്‍ ഏറെ സഹായിച്ചു. 25 വര്‍ഷത്തിലേറെക്കാലം ടൈപ്പ് റൈറ്റിംഗ് വിപണി കയ്യടക്കാന്‍ ഐബിഎമ്മിനെ സഹായിച്ചതും സെലക്ട്രിക് ടൈപ്പ് റൈറ്ററായിരുന്നു.
പിന്നീട് 1964ല്‍ മാഗ്നറ്റിക് ടേപ്പ് സെലക്ട്രിക് ടൈപ്പ് റൈറ്ററും രംഗത്തെത്തി. അതോടെ ഇപ്പോള്‍ പവര്‍ ഡ്രൈവിംഗ് എന്നു പറയുന്നതുപോലെ ഭപവര്‍ ടൈപ്പിംഗ്' സംവിധാനവുമായി. മാത്രമല്ല ടൈപ്പ് ചെയ്യുന്നത് ഓര്‍മ്മയില്‍ ശേഖരിച്ച് തിരുത്തി വീണ്ടും ഇലക്ട്രോണിക് രീതിയില്‍ ടൈപ്പ് ചെയ്യാമെന്ന് വന്നതോടെ ഓഫീസുകളിലെ കാര്യക്ഷമത കൂടി. അതോടൊപ്പം ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമെന്ന ഭയമില്ലാതെ ജോലി ചെയ്യാനുമായി. തുടര്‍ന്നിട്ടങ്ങോട്ട് രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ഐബി എമ്മിന്റെ എട്ട് മില്യണ്‍ സെലക്ട്രിക് ടൈപ്പ്റൈറ്ററുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്; അതിന്റെ അളവ് കുറഞ്ഞുവരികയാണെങ്കില്‍ പോലും. ലോക വ്യാപകമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മാണ കമ്പനികള്‍ പൂട്ടിക്കെട്ടിയപ്പോഴും കിടയറ്റ രൂപകല്പനയും മികച്ച ഔട്ട്പുട്ടും കണക്കിലെടുത്ത് സെലക്ട്രിക് ടൈപ്പ്റൈറ്ററിനോടുള്ള അഭിനിവേശം കൂടി വരുന്നതേയുള്ളൂ.

ശൂന്യാകാശത്തിലും
1963ല്‍ ബുധന്‍ ഗ്രഹത്തിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ട് നാസ തയ്യാറാക്കിയ പദ്ധതിയില്‍ ബഹിരാകാശപേടകത്തിനെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയത് ഐബിഎമ്മായിരുന്നു. തുടര്‍ന്ന് ശൂന്യാകാശ പരീക്ഷണങ്ങളില്‍ വളരെ സജീവമായി പങ്കെടുത്ത ഐബിഎം മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടെത്തിക്കുന്ന സംഭവം വരെ കാര്യങ്ങളെത്തിച്ചു. 1976ല്‍ യു എസ് സ്പേസ്ഷട്ടിലില്‍ ഉപയോഗിക്കാനായി ഐബി എം പ്രത്യേകം ഹാര്‍ഡ്വെയറുകളും കംപ്യൂട്ടറും നിര്‍മ്മിക്കുകയുണ്ടായി. 1967 ആവുമ്പോഴേക്കും രണ്ട് ലക്ഷം തൊഴിലാളികളും അഞ്ച് ബില്യണ്‍ വരുമാനവും എന്ന നിലയിലേക്ക് ഐബി എം വളര്‍ന്നിരുന്നു.

360 മെയിന്‍ഫ്രെയിം
ഐബിഎമ്മിന്റെ പ്രശസ്തമായ 360 ശ്രേണിയില്‍പെട്ട മെയിന്‍ഫ്രെയിം കംപ്യൂട്ടറുകള്‍ പുറത്തിറങ്ങിയത് 1964 ഏപ്രില്‍ ഏഴിനാണ്. ഇതിന്റെ മുഖ്യ ശില്പി ജീന്‍ ആംഡെല്‍ ആയിരുന്നു. നേരത്തെ 1955ല്‍ പുറത്തിറക്കിയ ഭസ്ട്രെച്ച്' കംപ്യൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഐബിഎം 360 മെയിന്‍ഫ്രെയിം ശ്രേണി നിര്‍മ്മിച്ചത്. വിപണിയിലെത്തി രണ്ടു മാസമായപ്പോഴേക്കും രണ്ടായിരം കംപ്യൂട്ടറുകള്‍ക്കാണ് ആവശ്യക്കാരുണ്ടായത്. തുടക്കാര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരുന്ന ഐബിഎം 360 മെയിന്‍ഫ്രെയിം കംപ്യൂട്ടറില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ചിരട്ടി വരെ വരുമാന വര്‍ദ്ധനയാണ് ഈ കംപ്യൂട്ടര്‍ ഐബിഎമ്മിന് നേടിക്കൊടുത്തത്. 1978 വരെ വിപണിയില്‍ മുന്നിട്ടു നിന്ന ഈ മോഡല്‍ കംപ്യൂട്ടറിലൂടെ ഐബിഎം മികച്ച ലാഭം കൊയ്തു.
360 കംപ്യൂട്ടറിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം പൂര്‍ണ്ണതോതില്‍ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. ഇതിനു വേണ്ടി മാത്രം അന്ന് 5 ബില്യണ്‍ ഡോളര്‍ ചെലവാക്കുകയുമുണ്ടായി. ഇന്നാണെങ്കില്‍ ഈ ചെലവ് 30 ബില്യണ്‍ കവിഞ്ഞേനെ. ഒരു പ്രത്യേക പ്രോജക്ടിനു വേണ്ടി ഐബി എം ഏറ്റവും കൂടുതല്‍ ചെലവാക്കിയത് ഈ പദ്ധതിയ്ക്കു വേണ്ടിയായിരുന്നു. അതിനിടെ 1964ല്‍ കമ്പനിയുടെ ആസ്ഥാനം ആര്‍മോങിലേക്ക് മാറ്റി. 360 മെയിന്‍ഫ്രെയിമിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 1970ല്‍ 370 അവതരിപ്പിച്ചു. മുന്‍ഗാമിയുടെ രൂപകല്പനയും സാങ്കേതികവിദ്യകളും അതേപടി നിലനിര്‍ത്തിയിരുന്നവെങ്കിലും അതിനേക്കാള്‍ മികച്ച വേഗതയില്‍ പ്രവര്‍ത്തിച്ചിരുന്ന 370 ആളുകളുടെ മനസ്സില്‍ കുടിയേറി.

മാഗ്നറ്റിക് സ്ട്രിപ്പ്
മാഗ്നറ്റിക് സ്ട്രിപ്പ് സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചത് 1969ലാണ്. ഫോറസ്റ്റ് പാരി എന്ന ഐബിഎം എന്‍ജിനീയര്‍ക്ക് ഒരു പ്രശ്നം; സി. ഐ എയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന പ്ളാസ്റ്റിക് ഐഡന്റിറ്റി കാര്‍ഡില്‍ ഒരു മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്തി വിവരങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിക്കണം. പക്ഷേ, പ്ളാസ്റ്റിക് കാര്‍ഡില്‍ മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. ഒരു ദിവസം ഇസ്തിരിയിടുന്നതിനിടയില്‍ അയാളുടെ ഭാര്യയാണ് ഇതിനുള്ള ഉപായം പറഞ്ഞുകൊടുത്തത്. മാഗ്നറ്റിക് സ്ട്രിപ്പ് പ്ളാസ്റ്റിക് ഷീറ്റിന് മുകളില്‍ വച്ച് ഇസ്തിരിയിടുക. അതോടെ മാഗ്നറ്റിക് സ്ട്രിപ്പ് അതില്‍ പതിയും. ബാങ്കിംഗ് മേഖലയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയ എടിഎം കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലുമൊക്ക ഈ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1969ലാണ് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനം ഐബി എം രൂപപ്പെടുത്തുന്നത്.

ഫ്േളാപ്പി
ഐബിഎമ്മിന്റെ മെയിന്‍ ഫ്രെയിം സിസ്റ്റത്തില്‍ മൈക്രോ കോഡുകള്‍ ലോഡു ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഒരു സംവിധാനം രൂപപ്പെടുത്താന്‍ നിര്‍ദ്ദേശം വന്നതാണ് 1971ല്‍ ഫ്േളാപ്പി ഡിസ്ക്കിന്റെ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. സെമികണ്ടക്ടര്‍ മെമ്മറി ഉപയോഗപ്പെടുത്തിയിരുന്ന ഐബിഎമ്മിന്റെ ആദ്യകാല മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ - സിസ്റ്റം 370, പവര്‍ നിലച്ചാല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനാവശ്യമായ മൈക്രോകോഡുകള്‍ വീണ്ടും ലോഡ് ചെയ്യേണ്ടിയിരുന്നു. മുമ്പ് മാഗ്നറ്റിക് മെമ്മറി ഉപയോഗിച്ചിരുന്ന സിസ്റ്റം-360 മെഷീനുകളില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. പവര്‍ നിലച്ചാലും മാഗ്നറ്റിക് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടില്ലെന്ന വസ്തുതയാണ് ഇത്തരം മെഷീനുകളില്‍ ഈയൊരു സാധ്യത ഇല്ലാതാക്കിയത്. ഈ സിസ്റ്റവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ടേപ്പ് ഡ്രൈവുകളില്‍ സൂക്ഷിച്ചിരുന്ന മൈക്രോ കോഡുകള്‍ വീണ്ടും ലോഡ് ചെയ്യാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്ന ഓരോ ഘട്ടത്തിലുമുണ്ടായത്. ചെലവു കൂടിയതും ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തിരുന്നതുമായ ടേപ്പ് ഡ്രൈവിനു പകരം മറ്റൊരു സംവിധാനത്തെക്കുറിച്ച് ഐബിഎം ആലോചിച്ചത് ഈ സമയത്തായിരുന്നു. ഈ സമയ നഷ്ടമായിരിക്കാം യഥാര്‍ത്ഥത്തില്‍ ടേപ്പ് ഡ്രൈവിന് പകരക്കാരനായെത്തിയ ഫ്ളോപ്പിയുടെ ജനനത്തിന് ഹേതുവായത്.
ഡേവിഡ് നോബിളിന്റെ സഹായത്തോടെ അലന്‍ എഫ് ഷുഗാര്‍ട്ടും സംഘവും ടേപ്പ് ഡ്രൈവിന് പകരം എട്ട് ഇഞ്ച് വലുപ്പം വരുന്നതും 80 കിലോ ബൈറ്റ്സ് മാത്രം ശേഖരണ ശേഷിയുമുണ്ടായിരുന്ന റീഡ് ഓണ്‍ലി ഡിസ്ക്കിന് രൂപം നല്‍കി. - മെമ്മറി ഡിസ്ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതിന് ആദ്യകാലത്ത് പുറംചട്ടയൊന്നുമില്ലായിരുന്നു. പൊടിപടലവും ചെളിയും ഈ ഡിസ്ക്കിനെ ഉപയോഗശൂന്യമാക്കുന്ന ഒരവസ്ഥ വന്നു. അങ്ങനെയാണ് ഡിസ്ക്കിനെ പൊതിഞ്ഞ് ചട്ടക്കൂടുണ്ടായത്. കറുത്ത പ്ളാസ്റ്റിക്ക് ആവരണവും അതിനുള്ളില്‍ പതിച്ച പ്രത്യേകതരം തുണിയുടെ സംരക്ഷണവും കൂടിയായപ്പോള്‍ ഡിസ്ക്ക് കുറേയേറെ സുരക്ഷിതമായി. പിന്നീട്, ഘയഷഷസള്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ഈ പുതിയ ഡിസ്ക്ക് ഐബിഎം മെയിന്‍ഫ്രെയിമിന്റെ അവിഭാജ്യ ഘടകമായി മാറി.
1973ല്‍ ഐബിഎം പുതിയ സ്റ്റോറേജ് സങ്കേതം വികസിപ്പിച്ചു. വിഞ്ചെസ്റ്റര്‍ എന്ന കോഡ് നാമത്തിലാണ് പദ്ധതി അറിയപ്പെട്ടത്. ഈ ഡിസ്ക്കുകള്‍ക്ക് ഇങ്ങനെയൊരു പേരുവരാനുണ്ടായ കാരണം വിചിത്രമാണ്. രണ്ട് സ്പിന്‍ഡിലുകളുള്ള ഹാര്‍ഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി ഓരോന്നിനും 30 മെഗാബൈറ്റ്സ് വീതമായിരുന്നു. ഇത് 30-30 എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം തന്നെ 30-30 എന്ന പേരില്‍ വിഞ്ചെസ്റ്റര്‍ കമ്പനി പുറത്തിറക്കിയ ഒരു റൈഫിളും നിലവിലുണ്ടായിരുന്നു. പിന്നീട് ഈ പേര് ഹാര്‍ഡ്ഡിസ്ക്കിനും വീണു - വിഞ്ചെസ്റ്റര്‍ ഡിസ്ക്ക്.

റിസ്ക്
1970 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കംപ്യൂട്ടറിന് കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. അധികമായി നല്‍കുന്ന ഓരോ നിര്‍ദ്ദേശങ്ങളും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു കംപ്യൂട്ടറില്‍ പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന്റെ ശേഷി അതില്‍ ഉപയോഗിച്ചിരിക്കുന്ന കംപയിലറിന്റെയും ഇന്‍സ്ട്രക്ഷന്‍ സെറ്റിന്റെയും ശേഷിയോട് ബന്ധപ്പെട്ടു കിടക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കുറച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി കൂടുതല്‍ മെച്ചത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോസസറിന് വേണ്ടിയുള്ള ജോണ്‍ കോക്കിന്റെ ആലോചന നീളുന്നത്. തുടര്‍ന്നാണ് ‘റിസ്ക്' - റെഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂട്ടിംഗ് എന്ന സാങ്കേതികവിദ്യ ഉടലെടുക്കുന്നത്.
1974ല്‍ ഒരു ടെലികോം കംപ്യൂട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലാണ് ‘റിസ്ക്' എന്ന ആശയം ഉടലെടുത്തത്. ഈ ടെലികോം പ്രോജക്ട് നിന്നുപോയെങ്കിലും 1985ല്‍ റിസ്ക് അധിഷ്ഠിത ഐബിഎം കംപ്യൂട്ടര്‍ പുറത്തിറങ്ങി. റിസ്ക് എന്ന ആശയം മള്‍ട്ടിപ്പിള്‍ ഇന്‍സ്ട്രക്ഷന്‍ സെറ്റില്‍ നിന്നും സിംഗിള്‍ സൈക്കിള്‍ സെറ്റിലേക്ക് കംപ്യൂട്ടര്‍ നിര്‍ദ്ദേശങ്ങളെക്കുറച്ചു കൊണ്ടുവന്നു. അതോടെ കംപ്യൂട്ടറിന്റെ കാര്യക്ഷമതയിലും കാര്യമായ പുരോഗതി കണ്ടുതുടങ്ങി.

യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ്
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിസ്മയം വിരിയിച്ച ബാര്‍കോഡുകള്‍ ഐബിഎം രൂപപ്പെടുത്തുന്നത് 1973ലാണ്. ജോര്‍ജ് ജെ ലോറര്‍ രൂപപ്പെടുത്തിയ യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ് അടുത്ത വര്‍ഷം തന്നെ വ്യാപകമായി ഉപയോഗത്തിലാവുകയും ചെയ്തു. ബാര്‍ കോഡുകള്‍ റീഡ് ചെയ്യാനായി ഹോളോഗ്രാഫിക് സ്കാനര്‍ സാങ്കേതികവിദ്യ 1979ല്‍ വികസിപ്പിച്ചെടുത്തു.
1975ല്‍ 50 പൌണ്ട് തൂക്കം വരുന്നതും ടൈപ്പ് റൈറ്ററിനേക്കാള്‍ അല്പം വലുപ്പം കൂടുതലുമുള്ള പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍ ഐബിഎം 5100 വികസിപ്പിക്കുകയുണ്ടായി. 16 മുതല്‍ 64 കിലോബൈറ്റ്സ് വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ കംപ്യൂട്ടര്‍ 12 മോഡലുകളില്‍ ലഭ്യമായിരുന്നു. വില 8975 ഡോളര്‍ മുതല്‍ 20000 ഡോളര്‍ വരെ. 1977 ആവുമ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ ഐബിഎമ്മില്‍ ജോലി ചെയ്യാനുണ്ടായിരുന്നു. 1985ല്‍ വരുമാനം 50 ബില്യണ്‍ കടന്നു.

1950കളുടെ ആദ്യവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ വ്യവസായരംഗത്ത് ഐബിഎം വമ്പന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു. 1960 ആയപ്പോഴേക്കും ലോകത്ത് ഉല്പാദിപ്പിച്ചിരുന്ന കംപ്യൂട്ടറുകളുടെ 70 ശതമാനവും ഐബിഎമ്മിന്റെ വകയായിരുന്നു. പിന്നീട് 1981ല്‍ ഐബിഎം അതിന്റെ ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടര്‍ പിസി നിര്‍മ്മിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ വിപണിയില്‍ മേധാവിത്തം ഉറപ്പിച്ചെങ്കിലും കടുത്ത മത്സരമുണ്ടായതോടെ മാര്‍ക്കറ്റിലെ പങ്കാളിത്തത്തിന് ഇടിവുതട്ടി. 1990ല്‍ നിരവധി തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ട അവസ്ഥയും ഐബിഎമ്മിനുണ്ടായി

പേഴ്സണല്‍ കംപ്യൂട്ടര്‍
1981 ആഗസ്റ്റ് 12. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ഫിലിപ് ഡി എസ്ട്രിഡ്ജ് ഐബിഎമ്മിന്റെ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രഖ്യാപിച്ചു. ഐബിഎം 5150 പേരിലിറങ്ങിയ ഈ കംപ്യൂട്ടറിന് അന്നത്തെ വില 1,565 അമേരിക്കന്‍ ഡോളര്‍. അതിന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഐബിഎമ്മിന്റെ ഒരു കംപ്യൂട്ടറിനുണ്ടായിരുന്ന വില ഒമ്പത് മില്യണ്‍ ഡോളറായിരുന്നു എന്ന് ഓര്‍ക്കണം. അത് സ്ഥാപിക്കാന്‍ 25 സെന്റ് സ്ഥലമെങ്കിലും വേണ്ടിയിരുന്നു, പ്രവര്‍ത്തിപ്പിക്കാന്‍ 60 ആളുകളും. ആ സ്ഥാനത്താണ് പുതിയ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. വേഗതയുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന ഐബിഎം പിസി, കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. വീട്ടിലും സ്കൂളിലും ഓഫീസിലും ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഈ കംപ്യൂട്ടര്‍ ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ സമീപനം പുലര്‍ത്തിയതിനാല്‍ വിപണിയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോലും ഇത് നേടുകയുണ്ടായി.
ഐബിഎം പിസിയുടെ വന്‍ പ്രചാരത്തെതുടര്‍ന്ന് 1983ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ എക്സ് ടി കൊണ്ടുവന്നു. ഐബിഎം പിസിയേക്കാള്‍ ഒമ്പത് മടങ്ങ് സ്റ്റോറേജ് കപ്പാസിറ്റിയുള്ളതും നെറ്റ്വര്‍ക്കിംഗ് സൌകര്യമുള്ളതുമായിരുന്നു ഈ കംപ്യൂട്ടര്‍. ബിസിനസ്സ്, നെറ്റ്വര്‍ക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഈ കംപ്യൂട്ടറിന്റെ വിലയാകട്ടെ 4995 ഡോളറും.
ഐബിഎം പിസിക്കു ശേഷം ആറു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നാംതലമുറ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഐബിഎം അവതരിപ്പിച്ചു. ഐബിഎം പേഴ്സണല്‍ സിസ്റ്റം/2, എന്ന പി എസ് /2 കംപ്യൂട്ടറുകള്‍ വിവിധ മോഡലുകളില്‍ രംഗത്തെത്തി. 1695 മുതല്‍ 10,995 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ഈ കംപ്യൂട്ടര്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടുനടക്കാവുന്ന തരത്തില്‍ മൊബൈല്‍ കംപ്യൂട്ടറുകള്‍ തിങ്ക്പാഡ് ശ്രേണിയില്‍ ഐബിഎം പുറത്തിറക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഐബിഎമ്മിന്റെ പിടിയില്‍ നിന്നകന്നു പോയി. അതോടെ 2005ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ബിസിനസ്സ് ചൈനയിലെ ലെനോവൊ കമ്പനിയ്ക്ക് വിറ്റു.

അതിചാലകങ്ങള്‍
1986ല്‍ താരതമ്യേന ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന അതിചാലകങ്ങള്‍ ഐബിഎം ഗവേഷണശാലയില്‍ ജോര്‍ജ് ബെഡ്നോര്‍സും അലക്സ് മുള്ളറും കണ്ടുപിടിച്ചതുവഴി എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പല സംവിധാനങ്ങളും ചുരുങ്ങിയ ചെലവിലും മെച്ചപ്പെട്ട അവസ്ഥയിലും ചെയ്യാമെന്നായി. ഐബിഎം സൂറിച്ച് റിസര്‍ച്ച് സെന്ററിലെ ഗ്രെഡ് ബിന്നിംഗും ഹെയ്ന്റിച്ച് റോഹ്ററും ചേര്‍ന്ന് രൂപപ്പെടുത്തിയ സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് നാനോ ടെക്നോളജി രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഈ കണ്ടുപിടിത്തത്തിന് ഇവര്‍ക്ക് 1986ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.
1990ല്‍ കാലഘട്ടത്തില്‍ ഡോട്ട്കോം ബൂം സമയത്ത് ഇബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഡോട്ട്കോം സാധ്യതകളെ മുതലെടുക്കാനായി വെബ്സ്പിയര്‍ എന്ന അപ്ളിക്കേഷന്‍ സെര്‍വ്വര്‍ 1998ല്‍ പുറത്തിറക്കി. വിവിധ കംപ്യൂട്ടിംഗ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ളിക്കേഷനുകളെ തങ്ങളുടെ ബിസിനസ്സ് സങ്കേതങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഒരുമിപ്പിച്ച് വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതാണ് വെബ്സ്പിയര്‍.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ അടക്കം പ്രയോജനപ്പെടുത്തിയിരുന്ന ഡീപ്പ് തണ്ടര്‍ എന്ന കാലാവസ്ഥാ പ്രവചന സംവിധാനവും ഇവരുടെ വകയായിരുന്നു. കംപ്യൂട്ടര്‍ മോഡലിംഗ് വഴി കൃത്യമായ പ്രവചനം സാധ്യമാക്കുന്നതു വഴി ഒരുപാട് മുന്‍കരുതലുകള്‍ എടുക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും ഈ സംവിധാനത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ 2009ല്‍ അയര്‍ലന്‍ഡിലെ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സമുദ്ര മലിനീകരണവും അവയിലുണ്ടാകുന്ന മാറ്റത്തെയും കുറിച്ച് പഠിക്കാന്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള വിരലടയാളങ്ങള്‍ പരിശോധിച്ച് കൃത്യമായ കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും 1963 മുതല്‍ അമേരിക്കന്‍ പൊലീസിനെ നല്‍കി സഹായിക്കുന്നുണ്ട്.

സൂപ്പര്‍ കംപ്യൂട്ടര്‍

കാലാവസ്ഥാ പ്രവചനം, മിസൈലുകളുടെ നിയന്ത്രണം, ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം, രാസ-ജൈവ വസ്തുക്കളുടെ മോളിക്യുലര്‍ മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ അതിസങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുന്നതിന് ഐബിഎം വികസിപ്പിച്ച സൂപ്പര്‍ കംപ്യൂട്ടറുകള്‍ പലതാണ്. ഓരോ ആറ് മാസം കൂടുമ്പോഴും തയ്യാറാക്കുന്ന മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ 500 സ്ഥാനങ്ങളില്‍ ഐബിഎം നിര്‍മ്മിച്ച നൂറെണ്ണമെങ്കിലും ഉള്‍പ്പെടും. 1997ല്‍ ലോക ചെസ് ചാമ്പ്യനെ ചെസ് കളിയില്‍ തോല്പിച്ച് ഡീപ്പ് ബ്ളൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ചരിത്രത്തിലിടം നേടിയതാണ്. പെറ്റാഫ്ളോപ്പ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ റോഡ് റണ്ണര്‍' നിര്‍മ്മിച്ചത് 2008ല്‍ ലോസ് അലാമോസ് നാഷണല്‍ ലാബിലായിരുന്നു. വ്യത്യസ്തമായ പ്രോസസ്സര്‍ ആര്‍ക്കിടെക്ചറുകള്‍ സമന്വയിക്കുന്ന ഹൈബ്രിഡ് സങ്കേതത്തിലൂടെയാണ് ഈ സൂപ്പര്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഐബിഎം വിപണിയിലിറക്കിയ സൂപ്പര്‍ കംപ്യൂട്ടര്‍ ശ്രേണിയാണ് ബ്ളൂജീന്‍. ബരാക് ഒബാമയില്‍ നിന്ന് 2009ല്‍ ബ്ളൂജീന്‍ സൂപ്പര്‍ കംപ്യൂട്ടിംഗ് പദ്ധതിയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറിനായി കാത്തിരിക്കുകയാണ്.
2011 ഫെബ്രുവരിയില്‍ ഐബിഎം നിര്‍മ്മിച്ച വാട്സണ്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ടിവി ക്വിസ് മത്സരത്തില്‍ രണ്ട് മനുഷ്യരോടൊപ്പം ഏറ്റുമുട്ടിയിരുന്നു. 1964 മുതല്‍ യു എസ് ടിവിയില്‍ ആരംഭിച്ച ജിയോപാര്‍ഡി എന്ന ക്വിസ്മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെന്‍ ജെന്നിംങ്സും ബ്രാഡ് റട്ടറുമാണ് കംപ്യൂട്ടറിനോട് ഏറ്റുമുട്ടിയത്.

ഐബിഎമ്മും ഇന്ത്യയും
ബിഗ് ബ്ളൂ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഐബിഎമ്മിന്റെ ബ്രാന്‍ഡ് വാല്യു കഴിഞ്ഞ വര്‍ഷം 64.7 ബില്യണ്‍ ഡോളറായിരുന്നു. ഐബിഎമ്മിന്റെ സേവനമേഖലകള്‍ വളരെ വലുതാണ്. സേവനമേഖലയിലൂടെയാണ് ഐബിഎം പണം വാരിക്കൂട്ടിയത്. സയന്‍സ്, എന്‍ജിനീയറിംഗ്, ഹെല്‍ത്ത് കെയര്‍, മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ.
ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ മാത്രം 700ഓളം സ്ഥാപനങ്ങളാണ് ഐബിഎമ്മിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് ഐബിഎം പുതിയ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടെലികോം രംഗത്താണ് ഐബിഎം കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഡിയ സെല്ളുലാറുമായി കമ്പനി ദീര്‍ഘമായ ഒരു സേവന പാക്കേജിലാണ് ഇപ്േപാള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എന്റര്‍പ്രൈസസ് ഡാറ്റാ വെയര്‍ഹൌസിംഗ്, ക്ളൌഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍ ശ്രദ്ധിക്കുന്നുണ്ട്. ഐ.ടി സേവനദാതാക്കാളില്‍ മുന്‍പന്തിയിലാണ് ഐബിഎം. 70 ശതമാനം വരുമാനവും സേവനമേഖലയിലൂടെ ഐബിഎം നേടുന്നത്. ബാക്കി ഹാര്‍ഡ്വെയര്‍ മേഖല വഴിയും.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഐ.ടി രംഗത്ത് ചുവടുറപ്പിക്കുകയെന്ന ലകഷ്യത്തിലേയ്ക്ക് ഒരു പടികൂടെ അടുക്കുകയാണ് ഐബിഎം. കേരളാ ഐടി അലയന്‍സും ഐബിഎമ്മും ചേര്‍ന്നുള്ള സംയുകത സംരംഭത്തിലൂടെ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളെ വിശിഷ്ട പരിശീലന കേന്ദ്രങ്ങളായി അംഗീകരിക്കുവാന്‍ ശ്രമം തുടങ്ങി.
ശതാബ്ദിയോടനുബന്ധിച്ച് ഐബിഎം ചെയര്‍മാന്‍ സാം പാല്‍മിസാനോ ഇന്ത്യയിലെത്തിയിരുന്നു. എല്ലാ ജീവനക്കാര്‍ക്കും പിറന്നാള്‍ സമ്മാനമായി ആയിരം ഡോളറിന്റെ ഓഹരികള്‍ നല്‍കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഐബിഎമ്മില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്.

ടി. വി. സിജു,
കേരള കൌമുദി,
കണ്ണൂര്‍

പുതിയ രൂപവും ഭാവവുമായി ഐ പി അഡ്രസ്സ്

ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്
ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും. 
ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.

ടി. വി. സിജു.

ഹാക്കിംഗ്:

ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.
അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.
കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.
എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന് സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് ഓര്‍മ്മയായി

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.
1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടറിന്റെ സൃഷ്ടാവായിരുന്നു ഹെന്‍റി റോബര്‍ട്സ്. ആള്‍ടെയ്ര്‍ 8800 എന്ന ഈ കംപ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനവും നേടിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ റോബര്‍ട്സ് സ്ഥാപിച്ചതാണ് മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം എന്ന മിറ്റ്സ്. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലി. എങ്കിലും ഇവര്‍ പുറത്തിറക്കിയ ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം കാല്‍ക്കുലേറ്റര്‍ കിറ്റുകളിലൂടെ ഈ കമ്പനി നേടി. എന്നാല്‍ ഈ ശ്രുകദശ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കംപ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 എന്ന മൈക്രോപ്രോസസ്സറിനെ അടിസ്ഥാനമാക്കിയതാണ് ഇത് രൂപകല്പന ചെയ്തെടുത്തത്. 397 ഡോളര്‍ വിലവരുന്ന ഈ കംപ്യൂട്ടറിനെക്കുറിച്ചാണ് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസില്‍ ഫീച്ചര്‍ വന്നത്. അതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കിയാല്‍ കംപ്യൂട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. എങ്കിലും 1977ല്‍ റോബര്‍ട്സ് ഈ കമ്പനി വില്‍പ്പന നടത്തി. പിന്നീട് ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഒരു നാട്ടുമ്പുറത്ത് തന്റെ ഡോക്ടര്‍ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു റോബര്‍ട്സ്.
ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ ആള്‍ടെയ്ര്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ ഡോ. ഹെന്‍റി എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറന്നുകൊടുത്തത്.

ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്
ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.

മിറ്റ്സും മൈക്രോസോഫ്റ്റും
ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു
1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

സൈബര്‍ ക്രൈം: കുരുക്ക് എളുപ്പത്തില്‍

അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.
ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍ കുറ്റവാളി കുടുങ്ങും; അതുറപ്പ്.
മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.

ഇനി എങ്ങോട്ട് ?
ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്റെ പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ് ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക. ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ കഷ്ണങ്ങളായാണ് (പാക്കറ്റുകള്‍) ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.

വീട്ടിലിരുന്ന് ത്രി ഡി സിനിമ കാണാം!

ത്രി ഡി സിനിമ കാണാന്‍തിയേറ്ററുകളില്‍ പോകുന്നശീലവും മാറാന്‍ പോവുകയാണ്.ഇനി വീട്ടിലെ സോഫയില്‍ചാരിക്കിടന്നും ത്രി ഡി സിനിമയുംദൃശ്യങ്ങളും ആസ്വദിക്കാം!ഇതിനായി പ്രത്യേകം ത്രി ഡിഡിസ്ക് പ്ളെയറുകള്‍വിപണിയിലെത്തിക്കഴിഞ്ഞു.



1984 കാലഘട്ടം. തിയേറ്ററില്‍ നിന്ന് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമ കണ്ടിരുന്നവര്‍ ശരിക്കും ഞെട്ടി. കണ്‍മുന്നില്‍ നടക്കുന്ന സംഭവം പോലെയുണ്ട് സിനിമ. കാണാന്‍ സ്പെഷല്‍ കണ്ണട ധരിക്കണമെന്ന 'പ്രശ്നം' ഒഴിവാക്കിയാല്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ഇതു നല്‍കിയത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമ. അതിനു ശേഷം കുറേ ത്രി ഡി ചിത്രങ്ങള്‍ വന്നുപോയി. 1997ല്‍ കുട്ടിച്ചാത്തന്റെ തന്നെ പുതിയ ഡി.ടി.എസ് പതിപ്പും തിയേറ്ററുകളില്‍ എത്തി. ഇപ്പോള്‍ ത്രി ഡി എന്നത് പുതുമയേയല്ല. ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ത്രി ഡി വിപ്ളവത്തിന് അരങ്ങൊരുക്കി ഇ.എസ്.പി,എന്‍, ഡിസ്കവറി തുടങ്ങിയ പ്രമുഖ ചാനലുകള്‍ ത്രി ഡിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളും ധ്രുതഗതിയില്‍ നടക്കുകയാണ്.
സിനിമ, ടെലിവിഷന്‍, മ്യൂസിക്, ക്യാമറ എല്ലാം തന്നെ ത്രിമാനതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവതാരങ്ങളെ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ വിജയിച്ചു തുടങ്ങിയതോടെ മനുഷ്യരെ ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ പുറത്തിറക്കാനാണ് വിവിധ കമ്പനികളുടെ ലക്ഷ്യം. ത്രി ഡി ചിത്രങ്ങള്‍ വ്യാപകമായതോടെ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികളും ത്രി ഡി ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ത്രി ഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
ത്രി ഡി ദൃശ്യം ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ സെറ്റായിരിക്കണം നമ്മുടേത്. നിലവില്‍ ദ്വിമാന ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയേ നമ്മുടെ നാട്ടിലുള്ള ടെലിവിഷനുള്ളൂ. ഇത് ത്രി ഡി ദൃശ്യങ്ങള്‍ കാണാന്‍ പര്യാപ്തമല്ല.
ഇതിന് പരിഹാരമായി സോണി, പാനസോണിക്, എല്‍.ജി, സാംസങ് തുടങ്ങിയ പ്രമുഖരായ ടി.വി നിര്‍മ്മാതാക്കളെല്ലാം ത്രി ഡി സ്ക്രീന്‍ ടെക്നോളജി അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ സംപ്രേഷണം ചെയ്യുന്ന 2 ഡി ഇമേജിനെ തത്സമയം തന്നെ ത്രി ഡി യിലേക്ക് മാറ്റി കാണിക്കാന്‍ സാധിക്കുന്ന 'സെല്‍ ടി.വി'യുമായാണ് തോഷിബയുടെ വരവ്. നേരത്തെ ദ്വിമാനരീതിയില്‍ റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന വീഡിയോ ഗെയിം മുതല്‍ സ്പോര്‍ട്സ് ചാനല്‍ പരിപാടി വരെ ഇതിലൂടെ ത്രിമാനമായി ദര്‍ശിക്കാം. നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളുടെ 143 ഇരട്ടി പ്രോസസ്സിംഗ് ശേഷിയുണ്ടിതിന്. സെല്‍ ടി.വിക്ക് വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് കരുതുന്നത്.
വില ഭീമമാണെങ്കിലും ദൃശ്യചാരുത ആരെയും ആകര്‍ഷിക്കുമെന്നാണ് ഉല്പാദകരുടെ വിലയിരുത്തല്‍. രണ്ടു തരം ത്രി ഡി ടെലിവിഷന്‍ സീരിസുകള്‍ പുറത്തിറക്കാനാണ് സോണി തീരുമാനിച്ചിട്ടുള്ളത്. ഒന്ന് ത്രി ഡിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ അടങ്ങുന്ന ടി.വി. മറ്റൊന്ന് ദ്വിമാന ദൃശ്യങ്ങളെ ത്രിമാനതയിലേക്ക് മാറ്റാന്‍ സഹായിക്കുന്ന കണ്‍വെര്‍ട്ടര്‍ ബോക്സിനൊപ്പം രണ്ടു സെറ്റ് ത്രി ഡി കണ്ണടയുമുണ്ടാവും. കണ്ണട ഉപയോഗിക്കാതെ തന്നെ ത്രി ഡി ദൃശ്യപ്പൊലിമ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കും എന്നുതന്നെയാണ് ഗവേഷണരംഗത്തു നിന്ന് കിട്ടുന്ന സൂചനകള്‍.
രണ്ടുതരം കണ്ണടകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ചുവപ്പ്, നീല ലെന്‍സ് പതിച്ച കാര്‍ഡ്ബോര്‍ഡ് ഗ്ളാസ്സുകളാണ് ഒരു വിഭാഗം. വളരെ വേഗതയോടെ ഒരേക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ ഘടപ്പിച്ച കണ്ണടയാണ് മറ്റൊന്ന്. ഇതുരണ്ടും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുകയാണ്. അങ്ങനെയാണ് ത്രി ഡി ദൃശ്യാനുഭവം നമുക്ക് ലഭിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള 'റിയല്‍ ഡി' എന്ന കമ്പനിയാണ് ആക്ടീവ് ഷട്ടര്‍ ടെക്നോളജി സഹിതമുള്ള കണ്ണടകള്‍ നിര്‍മ്മിക്കുന്നത്. 50 ഡോളര്‍ വില വരുന്ന ഈ കണ്ണട ലഭ്യമാക്കാനായി പ്രമുഖ ടി.വി കമ്പനികളൊക്കെ ഇവരുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.
ജൂണ്‍ 11 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഇ.എസ്.പി.എന്‍ ത്രി ഡിയില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യവര്‍ഷം 85 ഓളം മത്സരങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരിലെത്തിക്കാനാണ് പദ്ധതി. സിനിമയ്ക്ക് പുറമെ പ്രകൃതി സംബന്ധമായ പരിപാടികള്‍, ശൂന്യാകാശ പര്യവേഷണം, സാഹസിക പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവയിലൂടെ അടുത്ത വര്‍ഷം ആദ്യം പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനാണ് ഡിസ്കവറിയുടെ തയ്യാറെടുപ്പ്.
പലരും തങ്ങളുടെ പക്കലുള്ള കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടി.വി ഒഴിവാക്കിയത് അടുത്തകാലത്താണ്. അതിനു പകരം വിലകൂടിയ എല്‍.സി.ഡി / പ്ളാസ്മ ടി.വി കള്‍ പലരും വാങ്ങിയിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നമ്പോള്‍ പ്ളാസ്മാ ടിവിയേക്കാള്‍ ഇരുപതിനായിരത്തില്‍പരം രൂപ ത്രി ഡി ടിവിയ്ക്ക് അധികംകൊടുക്കേണ്ടി വരും. 2010ല്‍ 22 ലക്ഷം ത്രി ഡി ടി.വി സെറ്റുകള്‍ വിറ്റഴിയുമെന്നാണ് കണക്കുകൂട്ടലുകളെങ്കിലും കാര്യങ്ങളൊക്കെ എവിടെയെത്തുമെന്ന് കണ്ടറിയുക തന്നെ വേണം.

നെറ്റില്‍ കുരുങ്ങുന്ന  ഉല്പാദനക്ഷമത

ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.

ഓഫീസുകളില്‍ നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കമ്പനികളുടെ ഉല്പാദനക്ഷമത കുറയുന്നതായി കണ്ടെത്തല്‍. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം. ഓര്‍ക്കുട്, ഫേസ്ബുക്ക്, മൈസ്പേസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. ഇന്ത്യന്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ ഇത്തരം വൈബ്സൈറ്റുകള്‍ നിലവിലുണ്ട്. സൌഹൃദം പങ്കുവയ്ക്കാനും പ്രേമിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമെല്ലാം ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ചെലവിടാന്‍ ഉദ്യോഗസ്ഥസമൂഹം തയ്യാറാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ബാംഗ്ളൂര്‍, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ്, മുംബയ്, പൂനെ, ചണ്ഡിഗഡ്, ലക്നൌ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നാലായിരത്തോളം കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(അസോചം)നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഇരുപത്തൊന്നിനും അറുപതിനും ഇടയില്‍ പ്രായമായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികവും ഓഫീസ് സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നവരാണ്. പത്തില്‍ നാലുപേരും ഓഫീസിലിരുന്നാണ് ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്്. ഇവരില്‍ 83 ശതമാനവും തങ്ങളുടെ ചെയ്തികളില്‍ തെറ്റൊന്നും കാണുന്നുമില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ജനപ്രിയമാക്കാന്‍ പല കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സര്‍വ്വെയില്‍ പങ്കെടുത്ത 19 ശതമാനം കമ്പനികളും ഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 16 ശതമാനം കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പരിമിതമായ രീതിയില്‍ സൌകര്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു 40 ശതമാനം കമ്പനികള്‍ ഇവയുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.ഐ.ടി മേഖലയ്ക്ക് പുറമെ പല കമ്പനികളും ഇത്തരത്തിലുള്ള അദ്ധ്വാനനഷ്ടം ഒഴിവാക്കാനായി ഓഫീസില്‍ മിക്ക സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിന് അടിമയായതുപോലെയാണ് സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും. കൂടുതല്‍ നേരം ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവഴിക്കുക, ഇതിനിടയില്‍ ഇടവേളകള്‍ ഇല്ലാതിരിക്കുക, സര്‍ഫിംഗില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും ആളുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തല്‍.

പഠനം ഇനി മൊബൈല്‍വഴിയും

ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എറിക്സണുമായി സഹകരിച്ചാണ് ഇഗ്നോ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മൂന്നാംതലമുറ (തേര്‍ഡ് ജനറേഷന്‍ - ത്രി ജി) മൊബൈല്‍ഫോണുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുകയാണ് ഇപ്പോള്‍ ഇഗ്നോ. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കോഴ്സ് ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ മറ്റു കോഴ്സുകള്‍ കൂടി ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിദൂര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന ഇഗ്നോ ആലോചിക്കുന്നത്. പദ്ധതി വിജയപ്രദമാകുന്നതോടെ രാജ്യത്തെ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഈ പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്നോളജിയും മൊബൈല്‍ വഴി വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യപടി എന്ന നിലയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മൊബൈല്‍ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 20. മൂന്നാം തലമുറയില്‍പെട്ട മൊബൈല്‍ ഫോണുകളില്‍ പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇഗ്നോയ്ക്ക് വേണ്ടി എറിക്സണ്‍ ഒരുക്കുന്നത്. വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലുള്ള പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് കാണാനും കേള്‍ക്കാനും കഴിയുന്നതിനു പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗിലൂടെ ആവശ്യമുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനും ത്രി ജി മൊബൈല്‍ സംവിധാനം പഠിതാക്കളെ സഹായിക്കും. ആര്‍ക്കും ഏതു സമയത്തും എവിടെയിരുന്നും ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരിടത്ത് ക്ളാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്തിരുന്ന് ഒരാള്‍ ഇതിനെ ആംഗ്യഭാഷയിലേക്ക് മാറ്റിയാല്‍ ശബ്ദ-ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ പഠനത്തില്‍ പങ്കുചേരാനാവും. പുതിയ സാങ്കേതികവിദ്യയില്‍ ഇതു മൂന്നും ഒരേസമയം തന്നെ നടത്താന്‍ പറ്റുന്നതുമാണ്.

മെച്ചം
പുതിയതരത്തിലുള്ള കോഴ്സിന് സാധാരണ കോഴ്സ് ഫീസിന് പുറമെ ഇഗ്നോ അധികമായി ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്.
പഠനസാമഗ്രികള്‍ക്ക് സാമ്പത്തികചെലവ് ഏറുമെന്ന പോരായ്മ കൂടുതല്‍ കുട്ടികള്‍ കോഴ്സിന് ചേരുന്നതോടെ കുറയ്ക്കാന്‍ കഴിയും.
പാഠപുസ്തകം വിതരണം ചെയ്യാനുള്ള കാലതാമസം ഇവിടെയുണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പാഠഭാഗങ്ങള്‍ പുതുക്കുകയുമാവാം. അത് അപ്പോള്‍ തന്നെ പഠിതാവിന്റെ മൊബൈലിലേക്ക് എത്തിക്കാന്‍ എസ്. എം. എസ് അലേര്‍ട്ട് സേവനവുമുണ്ട്.

സാധ്യത

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ സാന്ദ്രത മൊബൈല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉണ്ടെന്ന നിലയാണ്. മാത്രമല്ല ബ്രോഡ്ബാന്‍ഡ് സംവിധാനം രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ ലഭ്യമായിട്ടുമുണ്ട്.
ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം ലാപ്ടോപ്പുകളിലും നെറ്റ്ബുക്കുകളിലും ത്രി ജി സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് കൌണ്‍സിലര്‍മാര്‍ക്കും കോഴ്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാന്‍ ഇത് അനുഗ്രഹമാവും.
പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വന്‍ ചെലവുവരുമെന്നിരിക്കെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജിയിലൂടെ ചെലവുകുറഞ്ഞ രീതിയിലും കാര്യക്ഷമമായും വിദ്യാഭ്യാസം താഴെ തട്ടിലേക്കു കൂടി എത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു മേന്മ.

പൊരിഞ്ഞ പോരാട്ടം ഇന്റര്‍നെറ്റിലും

മുംബയില്‍ പാക്ഭീകരരുമായി ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലുമുണ്ടായി പൊരിഞ്ഞപോര്. ഏറ്റുമുട്ടിയത് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഹാക്കര്‍മാരുടെ സംഘങ്ങള്‍. ഇരുരാജ്യങ്ങളിലെയും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് വളരെ തന്ത്രപരമായി നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നു ഇരുരാജ്യങ്ങളിലെയും ഹാക്കര്‍മാര്‍. ഐ. എം.ജി. എന്ന പേരില്‍ സ്വയംപരിചയപ്പെടുത്തുന്ന ഇന്ത്യന്‍ നുഴഞ്ഞുകയറ്റക്കാരുടെ സംഘം പാക്കിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റ് ആക്രമിച്ചത് നേരത്തെ നവംബര്‍ 17നായിരുന്നു. പാക് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ സൈറ്റില്‍ ഇന്ത്യന്‍ ദേശീയ ചിഹ്നവും സംഘത്തിന്റെ ലോഗോയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സംഘം ആക്രമണം തുടങ്ങിവച്ചത്. ഇതിന് ബദലായി ഒ. എന്‍.ജി.സിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍) വെബ്സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ നിയന്ത്രണത്തിലാക്കി.

പാക്കിസ്ഥാനി സൈബര്‍ ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അറിയുന്നു. ഒ. എന്‍.ജി.സി സൈറ്റിന് പിറകെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ്, മദ്ധ്യപ്രദേശിലെ റെത്ലം കേന്ദ്രീയ വിദ്യാലയ എന്നിവയുടെ വെബ്സൈറ്റുകളും പാക് ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായി. ഇവയില്‍ ആദ്യത്തെ രണ്ട് വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കാനായിട്ടില്ല. ആന്ധ്രപ്രദേശിലെ സി.ഐ.ഡി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പൊലീസ് തിരയുന്ന 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ ലിസ്റ്റ് നീക്കിയും പാക് ഹാക്കര്‍മാര്‍ അരിശം തീര്‍ത്തു. ഈ സൈറ്റ് ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. സ്ഥാനം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. ലൊക്കേറ്റര്‍, മരുഭൂമിയിലായാലും കൊടുങ്കാട്ടിലായാലും റേഞ്ച് പോവാത്ത സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയാണ് ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി മുന്നേറുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

'ഗൂഗിള്‍ എര്‍ത്തി'ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മുംബയിലെ താജ് ഹോട്ടല്‍ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയതെന്ന് പിടിയിലായ ഭീകരന്‍ തന്നെ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ മിലിറ്ററി കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ പല സ്ഥലങ്ങളുടെയും മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭിക്കുന്നത് വിധ്വംസകപ്രവര്‍ത്തകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സൌകര്യമൊരുക്കുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന് തടയിടാന്‍ ഗൂഗിള്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

പുതിയ സാഹചര്യത്തിലുള്ള ഭീഷണി നേരിടാന്‍ ബാംഗ്ളൂരിലെ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്‍ ഐ.ടി. കമ്പനികള്‍ സുരക്ഷയ്ക്കായി മാത്രം ഇരുപത്തയ്യായിരത്തിലേറെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് വിവരം.

ഒരു പുതിയ ജാലകം തുറക്കുന്നു

ഈ ജാലകം (windows) ഇവിടെ അടയുന്നു; മറ്റൊരു പൂമുഖത്ത് തുറക്കാനായി. ലോകത്തെ കംപ്യൂട്ടിംഗ് രീതികളെ മാറ്റിമറിച്ച ബില്‍ഗേറ്റ്സ് ഒടുവില്‍ ഔദ്യോഗികജീവിതത്തിന്റെ ഗേറ്റ് കടന്നു. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളും നിലവില്‍ ചെയര്‍മാനുമായിരുന്ന ബില്‍ഗേറ്റ്സ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നത് നാം കൌതുകത്തോടെ കണ്ടതാണ്. ഈ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തു നിന്നുമാണ് ജൂണ്‍ 27ന് അദ്ദേഹം വിടപറഞ്ഞത്. മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (MS-DOS) എന്ന ജാലകത്തിലൂടെ കംപ്യൂട്ടര്‍ ലോകത്തിലേക്ക് കാലെടുത്തുവച്ച ബില്‍ഗേറ്റ്സ് മാറ്റിമറിച്ചത് ലോകചരിത്രം തന്നെയാണ്. ഗൂഗിള്‍, ആപ്പിള്‍, യാഹൂ തുടങ്ങിയ വമ്പന്മാര്‍ ബിസിനസ്സ് രംഗത്ത് മൈക്രോസോഫ്റ്റിനെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലാണ് നേതൃസ്ഥാനം അലങ്കരിച്ചിരുന്ന മൈക്രോസോഫ്റ്റ് മേധാവിയുടെ പടിയിറക്കം. ബില്‍ ഗേറ്റ്സ് ഇല്ലാത്തൊരു മൈക്രോസോഫ്റ്റ് എന്നത് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് ഒരു രസികന്‍. തന്റെ 52-ാമത്തെ വയസ്സില്‍ താന്‍ നിര്‍മ്മിച്ച ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബില്‍ഗേറ്റ്സിന് യാതൊരു കുലക്കവുമില്ല. പടിയിറങ്ങി എത്തുന്നത് മറ്റെവിടേക്കെങ്ങുമല്ല, സേവനത്തിന്റെ മറ്റൊരു മുഖത്തേക്കാണ്, ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി. ഇതോടെ വിവര വിനിമയ സാങ്കേതികവിദ്യാ മേഖലയില്‍ ഒരു യുഗത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്- ഇതോടെ ബില്‍ഗേറ്റ്സ് യുഗം അവസാനിച്ചു.
മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ഓരോ വീട്ടിലും ഓരോ കംപ്യൂട്ടര്‍. അതില്‍ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബില്‍ഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരന്‍ കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുന്‍കൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാള്‍ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിന്‍ഡോസ്. സാങ്കേതികജ്ഞാനത്തില്‍ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താല്‍ ലോകധനാഢ്യരില്‍ ഒരാളായി തീരാന്‍ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാര്‍ത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാന്‍ ഇന്ന് പലരും വിപണിയില്‍ വന്നുകഴിഞ്ഞു. ഇതില്‍ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാന്‍ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തില്‍ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികള്‍ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികള്‍ക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാല്‍ പരസ്യം പോലെയുള്ള പോലെയുള്ള മേഖലകളില്‍ ഗൂഗിള്‍ - യാഹൂ സംയുക്ത കരാറുകള്‍ നിലവില്‍വന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങള്‍ക്ക് വലിയൊരടിയാണ്.

ബില്‍ഗേറ്റ്സ് ചരിതം

വില്യം ഹെന്‍റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സ് 1955 ഒക്ടോബര്‍ 28ന് അമേരിക്കയിലെ സിയാറ്റിലില്‍ ജനിച്ചു. അറ്റോര്‍ണിയായ വില്യം എച്ച്. ഗേറ്റ്സ് സീനിയറിന്റെയും മേരി മാക്സ്വെല്‍ ഗേറ്റ്സിന്റെയും മൂന്നു മക്കളില്‍ ഏക ആണ്‍തരി ആയിരുന്നു ബില്‍ഗേറ്റ്സ്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച ഗേറ്റ്സിന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു. കൂടാതെ ചില ധര്‍മ്മസ്ഥാപനങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. തന്റെ രണ്ട് സഹോദരിമാരായ ക്രിസ്റ്റി, ലിബി എന്നിവരോടൊപ്പം ചിരിച്ചുകളിച്ചുവളര്‍ന്ന ബില്‍ഗേറ്റ്സിനെ നിയമത്തിന്റെ വഴിയില്‍ ഒരു മിടുക്കനായി തീര്‍ക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. പക്ഷേ, ബില്‍ഗേറ്റ്സ് ആ വഴി ഉപേക്ഷിച്ചു, പകരം മറ്റൊന്ന് തിരഞ്ഞെടുത്തു; കംപ്യൂട്ടറുകളുടേത്. 1994 ജനുവരി ഒന്ന്. അന്നായിരുന്നു ബില്‍ഗേറ്റ്സ് - മെലിന്‍ഡ വിവാഹം. ഡള്ളാസില്‍ നിന്നുള്ള ഈ സുന്ദരി മൈക്രോസോഫ്റ്റില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് ബില്‍ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പ്രൊമോഷന്‍ കിട്ടിയത്. ഇവര്‍ക്ക് മൂന്ന് മക്കള്‍. ജെന്നിഫര്‍ കാത്റിന്‍ ഗേറ്റ്സ്(12), റോറി ജോണ്‍ ഗേറ്റ്സ്(9), ഫെബി ആഡ്ലേ ഗേറ്റ്സ്(6).മൈക്രോസോഫ്റ്റിന്റെ പ്രോഡക്ട് മാനേജരായിരുന്ന മെലിന്‍ഡ ഫ്രെഞ്ചിനെ വിവാഹം ചെയ്ത ഗേറ്റ്സ് ഭവനത്തിലും രാജകീയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2006 കണക്കനുസരിച്ച് 125 മില്യണ്‍ ഡോളറാണ് വീടും പുരയിടത്തിനും രേഖപ്പെടുത്തിയിട്ടുളളത്. ഇതിന് ഏകദേശം 10 ലക്ഷത്തോളം ഡോളര്‍ ഒരു വര്‍ഷം നികുതി അടയ്ക്കുകയും ചെയ്യുന്നു. സ്വപ്രയത്നത്താല്‍ കോടീശ്വരനായി മാറിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ബില്‍ഗേറ്റ്സിന് സ്വന്തം. പിന്നെ 2007 വരെ ലോകത്തെ അതിസമ്പന്നന്‍ എന്ന പദവിയും നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ സമ്പത്തില്‍ മൂന്നാം സ്ഥാനമാണ്. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ബില്‍ഗേറ്റ്സിന്റെ ആസ്തി 5,800 കോടി ഡോളറാണ് ഇപ്പോള്‍. ഒരു കാലത്ത് ഇത് 10,000 കോടി ഡോളര്‍ കവിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ബഹുമതി കുറേക്കാലം നിലനിര്‍ത്തിയ ബില്‍ഗേറ്റ്സിന് പണം ഒരിക്കലും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നില്ല. തന്റെ ജീവിത വിജയത്തിന്റെ അളവുകോലായി മാത്രമേ പണത്തിനെ അദ്ദേഹം കണ്ടിരുന്നുള്ളൂ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനം നേരത്തെ തന്നെ സഹപ്രവര്‍ത്തകന്‍ സ്റ്റീവ് ബാമര്‍ക്ക് കൈമാറിയിരുന്നു. മൈക്രോസോഫ്റ്റില്‍ നിന്ന് ചുരുങ്ങിയകാലത്തിനുള്ളില്‍ വിരമിക്കുമെന്ന് 2006ല്‍ ബില്‍ സൂചന നല്‍കിയിരുന്നു. കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി ബില്‍ഗേറ്റ്സ് മാറിയെങ്കിലും പാര്‍ട്ട്ടൈം ചെയര്‍മാനായി ബോര്‍ഡ് യോഗങ്ങളില്‍ ഗേറ്റ്സ് പങ്കെടുക്കും. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകില്ലെങ്കിലും പ്രത്യേക പദ്ധതികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം മുന്നിലുണ്ടാവും.

Business at the speed of thought, The Road Ahead എന്നീ പുസ്തകങ്ങള്‍ ബില്‍ഗേറ്റ്സ് രചിച്ചിട്ടുണ്ട്. അറിവിനെ ഒരാള്‍ എങ്ങനെ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനെ അധികരിച്ചായിരിക്കും അയാളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് എന്ന് കരുതുന്ന ബില്‍ഗേറ്റ്സ് മികച്ച ആശയങ്ങളാണ് ബുക്കിലൂടെ യുവമനസ്സുകളുമായി പങ്കുവയ്ക്കുന്നത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 2005 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ചടങ്ങില്‍ വച്ച് എലിസബത്ത് രാജ്ഞി, ബില്‍ഗേറ്റ്സിന് 'സര്‍' എന്ന പദവി നല്‍കി ആദരിച്ചു. ബിസിനസ്സ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തില്‍ ആരോഗ്യകാര്യത്തില്‍ ഫൌണ്ടേഷന്‍ വഴിയും മറ്റും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ടൈം മാഗസിന്‍ ബില്‍ഗേറ്റ്സിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി വര്‍ഷങ്ങളില്‍ വിവിധ മാഗസിനുകള്‍ അതത് വര്‍ഷത്തെ മികച്ച വ്യക്തിയായും ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചില്ലെങ്കിലും 2007 ജൂണ്‍ മാസം അവര്‍ ബില്‍ഗേറ്റ്സിനെ ഓണററി ബിരുദം സമ്മാനിച്ച് ആദരിച്ചിരുന്നു. ഇതിനു പുറമെ മറ്റ് രാജ്യങ്ങളിലേതടക്കം നിരവധി യൂണിവേഴ്സിറ്റികളും ബില്‍ഗേറ്റ്സിന് ഹോണററി ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ്

ലോകത്തിലെ ഏറ്റവും മികച്ച വിവര സാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നാണ് അമേരിക്കയിലെ റെണ്ട്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ്. വില്യം ഹെന്‍റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സും കൂട്ടുകാരന്‍ പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്ക് വിത്തുപാകിയത്. കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ അപ്ളിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കംപ്യൂട്ടര്‍ ഗെയിം തുടങ്ങിയ നിരവധി മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വിന്‍ഡോസ് എന്ന പരമ്പരയില്‍പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഓഫീസ് ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിര്‍മ്മിച്ചിട്ടുള്ള ഓഫീസ് സോഫ്റ്റ്വെയര്‍ സഞ്ചയവുമാണ് ഈ കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് 90,000 ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ വര്‍ഷത്തെ വിറ്റുവരവ് 6000 കോടി ഡോളര്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടര്‍രംഗത്തെ കുത്തക നിലനിര്‍ത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭങ്ങളും അതുപോലെ ഗൂഗിള്‍ പോലെയുള്ള വമ്പന്‍മാരുടെ വളര്‍ച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്

മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്നാണ്. എല്ലാ പതിപ്പുകള്‍ക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിന്‍ഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളില്‍ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകള്‍ക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബര്‍ മാസത്തിലാണ് കമ്പനി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള വിന്‍ഡോസ് 1.0 വേര്‍ഷന്‍ പുറത്തിറക്കുന്നത്. എം. എസ്. ഡോസില്‍ ഉപയോഗിച്ചിരുന്ന കാരക്ടര്‍ യൂസര്‍ ഇന്റര്‍ഫേസിനു പകരം കംപ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രരൂപത്തില്‍ (ഐക്കണുകള്‍) നല്‍കി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിന്‍ഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകരണം ലഭിച്ച വിന്‍ഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിന്‍ഡോസ് 3.1, വിന്‍ഡോസ് 95, വിന്‍ഡോസ് 98, വിന്‍ഡോസ് എന്‍.ടി, വിന്‍ഡോസ് 2000, വിന്‍ഡോസ് മില്ലേനിയം, വിന്‍ഡോസ് എക്സ്.പി, വിന്‍ഡോസ് വിസ്ത എന്നീ പേരുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയില്‍ വിജയം ഉറപ്പിച്ചതിനെത്തുടര്‍ന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയില്‍ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാന്‍ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും മനുഷ്യനെ ദുഷ്പേര് കൂടി ബില്‍ഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ വിന്‍ഡോസ് എക്സ് പി വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിര്‍ത്തലാക്കി. എങ്കിലും 2014 ഏപ്രില്‍ വരെ വിന്‍ഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് വിസ്റ്റ. ലോംഗ്ഹോണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്ന വിസ്ത 2007 ജനുവരി 30നാണ് കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ആദ്യ പതിപ്പ് ഹിന്ദിയടക്കമുള്ള 18 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. കംപ്യൂട്ടറുകള്‍ക്ക് മികച്ച സാങ്കേതികമികവുണ്ടെങ്കിലേ വിന്‍ഡോസ് വിസ്ത ഉപയോഗിക്കുന്നതില്‍ കാര്യമുള്ളൂ എന്ന് നില വന്നതോടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പഴയതുപോലെ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുളവാക്കാന്‍ സാധിച്ചിട്ടില്ല. ഈയൊരു പ്രതിസന്ധിയെ മറികടക്കാന്‍ 2010 ഓടെ വിന്‍ഡോസ് 7 എന്ന പേരില്‍ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടച്ച് സ്ക്രീന്‍ സാങ്കേതികവിദ്യയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ ഇന്നത്തെ മൌസ് അന്ന് വിസ്മൃതിയിലായേക്കും.

ബില്‍ഗേറ്റ്സ് പുറത്ത്!

ബില്‍ഗേറ്റ്സിന്റെ പതിമൂന്നാം വയസ്സിലാണ് കംപ്യൂട്ടര്‍ഭ്രമം തലയ്ക്കുപിടിക്കുന്നത്. ലെയ്ക്ക്സൈഡ് സ്കൂളിലെ ഒരു കംപ്യൂട്ടറിലായിരുന്നു ബില്‍ഗേറ്റ്സിന്റെ തുടക്കം. ഗണിതത്തില്‍ മിടുക്കുകാട്ടിയിരുന്ന ബില്‍ഗേറ്റ്സ് കംപ്യൂട്ടര്‍ഗെയിമിനു വേണ്ടിയുള്ള പ്രോഗ്രാം എഴുതിക്കൊണ്ടായിരുന്നു അരങ്ങേറിയത്. ഇതിലൂടെ കംപ്യൂട്ടറുമായി ചങ്ങാത്തം ഊട്ടിയുറപ്പിച്ച ഗേറ്റ്സ് പിന്നീട് മറ്റ് പല സ്ഥലങ്ങളിലും പോയി തന്റെ മിടുക്ക് പരിശോധിക്കാന്‍ തുടങ്ങി. കൂട്ടുകാരോടൊപ്പം പല സ്ഥലങ്ങളിലും കംപ്യൂട്ടര്‍ പഠിക്കാനും മറ്റും കറങ്ങിത്തിരിഞ്ഞു നടന്ന ബില്‍ഗേറ്റ്സിനും സംഘത്തിനും ഒരു ദിവസം 'പണി' കിട്ടി. കംപ്യൂട്ടര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനായി ഒരുദിവസം ഓഫീസിലെത്തിയ ബില്‍ഗേറ്റ്സിനെയും മൂന്ന് കൂട്ടുകാരെയും കോര്‍പ്പറേഷന്‍ അധികൃതര്‍ പുറത്താക്കി. എന്തിനെന്നല്ലേ? സമയംക്രമം വച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സംവിധാനമായിരുന്നു കോര്‍പ്പറേഷനിലേത്. ഈ സമയക്രമത്തെ മറികടക്കുന്നതിനായി അവിടെയുള്ള കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു ബഗിനെ പ്രവര്‍ത്തനക്ഷമമാക്കിയതിന്. ഓസിന് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയതിന് പോള്‍ അലന്‍ അടക്കം മറ്റ് കൂട്ടുകാരും പുറത്ത്. പിന്നീട് ഈ നാല്‍വര്‍ സംഘം തന്നെ ഡിബഗിംഗിലൂടെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി. അതിനിടെയാണ് ഈ കുട്ടിസംഘത്തിന് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഇന്‍കോര്‍പ്പറേഷനില്‍ നിന്ന് മറ്റൊരു വാഗ്ദാനം ലഭിക്കുന്നത്. കോബോള്‍ ഭാഷയില്‍ പേറോള്‍ (Payroll) പ്രോഗ്രാം തയ്യാറാക്കുന്നതിനാണിത്. സമയപരിധി നോക്കാതെ അവിടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കാം പിന്നെ റോയല്‍റ്റിയും - അതായിരുന്നു കുട്ടിസംഘത്തിനുള്ള കോര്‍പ്പറേഷന്റെ പ്രതിഫല വാഗ്ദാനം. ഇത്തരം പ്രോഗ്രാമിംഗ് ശേഷികളെല്ലാം തിരിച്ചറിഞ്ഞ ബില്‍ഗേറ്റ്സിന്റെ സ്കൂള്‍ അധികാരികള്‍ മറ്റൊരു ജോലി കൂടി ഇവനെ ഏല്‍പ്പിച്ചു. വിവിധ ക്ളാസ്സുകളിലായി കുട്ടികളെ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കാന്‍. ഈ പ്രോഗ്രാമില്‍ ഒരു കുസൃതി ഒപ്പിച്ചുകൊണ്ടാണ് ഗേറ്റ്സ് തുടങ്ങിയത്. പെണ്‍കുട്ടികള്‍ കൂടുതലുള്ള ക്ളാസ്സില്‍ തനിക്ക് സ്ഥാനം ലഭിക്കുന്ന വിധത്തിലുള്ള ഒരു പ്രോഗ്രാം, അങ്ങനെ യൊരു പ്രോഗ്രാമാണ് ഗേറ്റ്സ് തയ്യാറാക്കിയത്! തന്റെ പതിനേഴാമത്തെ വയസ്സില്‍ പോള്‍ അലന്‍, പോള്‍ ഗില്‍ബര്‍ട്ട് എന്നീ കൂട്ടുകാരോടൊപ്പം ചേര്‍ന്ന്
Traf-O-Data എന്ന പേരില്‍ ഒരു സംരംഭം ഉണ്ടാക്കി. ഇന്റലിന്റെ 8008 മൈക്രോപ്രോസര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാഫിക് കൌണ്ടര്‍ ആയിരുന്നു ഇത്. റോഡ് വഴിയുള്ള ഗതാഗതം സംബന്ധിച്ച് ട്രാഫിക് എന്‍ജിനീയര്‍മാര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. അങ്ങനെ ആദ്യ വര്‍ഷം 20,000 അമേരിക്കന്‍ ഡോളര്‍ വരുമാനം ഈ പിള്ളേര്‍ സംഘം സ്വന്തമാക്കി. 1973ല്‍ ലെയ്ക്സൈഡ് (Lakeside) സ്കൂളില്‍ നിന്ന് പാസ്സായി പുറത്തുകടന്നു. പിന്നെ ബിരുദം സമ്പാദനത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. പക്ഷേ, ഈ മോഹം പൂവണിയിക്കാന്‍ ബില്‍ഗേറ്റ്സിന് അവിടെ നില്‍ക്കാനായില്ല. അതിനിടെയായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ ജനനം. മൈക്രോസോഫ്റ്റിലേക്ക് ചേക്കേറിയ പലരെയും കണ്ടുമുട്ടിയത് ഇവിടെ വച്ചായിരുന്നു. മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സ്റ്റീവ് ബാമര്‍ അവരിലൊരാളാണ്.

സോഫ്റ്റ്വെയറിന്റെ ഭാവി

ഇന്റല്‍ കമ്പനി അവരുടെ 8080 മൈക്രോപ്രോസസര്‍ പുറത്തിറക്കിയ കാലം. 200 ഡോളറില്‍ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തില്‍ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബില്‍ഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെറിയ മുതല്‍ മുടക്കില്‍ കംപ്യൂട്ടര്‍ ലഭ്യമാവുമ്പോള്‍ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താന്‍ ബില്‍ഗേറ്റ്സ് തന്റെ സ്വതസിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാന്‍ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.

തുടക്കം മൈക്രോ-സോഫ്റ്റിലൂടെ

ചെറുപ്പത്തിലേ ഉള്ള കളിക്കൂട്ടുകാരന്‍ പോള്‍ അലനുമൊന്നിച്ചാണ് മൈക്രോ-സോഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫന്‍ എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാന്‍ കൊതിച്ചിരുന്ന അച്ഛന്‍ കംപ്യൂട്ടര്‍ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിന് ബില്‍ഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നല്‍കി. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ വന്ന ഒരു ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അല്ടിര്‍ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയര്‍. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ് റോബര്‍ട്ട്, ഡെമോ വേര്‍ഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബില്‍ഗേറ്റ്സും കൂട്ടുകാരും അതില്‍ വിജയം കണ്ടു. ഇത് ആള്‍ടെയര്‍ ബേസിക് എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോള്‍ അലന്‍ എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബില്‍ഗേറ്റ്സും കൂടെക്കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.

മൈക്രോസോഫ്റ്റ് പിറക്കുന്നു

ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ എത്തി. പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാര്‍ട്ണര്‍ഷിപ്പിന് പോള്‍ അലനും ബില്‍ഗേറ്റ്സും തുടക്കം കുറിക്കുന്നത്. ഇതിന് ഘയനഴസറസബര്‍ എന്ന പേരാണ് ആദ്യം നല്‍കിയത്. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന പേരില്‍ നിന്ന് ഹൈഫന്‍ എടുത്തുകളഞ്ഞു. അത് മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റിന്റെ ബേസിക് ആള്‍ടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലാകാന്‍ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ 1976 ഫെബ്രുവരിയില്‍ ഒരു ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കില്‍ പണം നല്‍കിയേ മതിയാകൂ - ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബില്‍ഗേറ്റ്സിന്റെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരുന്ന സമയമായിരുന്നു അത്.

സ്വന്തം കാലിലേക്ക്

1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തില്‍ കമ്പനിയുടെ ഓഫീസ് അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റില്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവര്‍ഷം പരിശോധിച്ച ബില്‍ഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.

ഐ.ബി.എമ്മിന്റെ മഠയത്തരം

1980കളില്‍ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ബേസിക് ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കുവാന്‍ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളില്‍ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടര്‍ന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുനല്‍കാനായി ബില്‍ഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാല്‍ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കളായ ഡിജിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതര്‍ ഡിജിറ്റല്‍ റിസര്‍ച്ചുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലൈസന്‍സിംഗ് സംബന്ധമായ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റല്‍ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടര്‍ന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബില്‍ഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി PC DOS എന്ന പേരില്‍ ഐ.ബി. എമ്മിന് നല്‍കി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബില്‍ഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നില്‍വച്ചു- PC ഡോസ്പകര്‍പ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടര്‍രംഗത്തെ ഭീമന്‍മാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നല്‍കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്വെയര്‍ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതല്‍ കംപ്യൂട്ടറുകള്‍ വില്‍ക്കുന്നതിലൂടെ തങ്ങള്‍ക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളര്‍ ഫീസ് നല്‍കിയാണ് മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടേഴ്സില്‍ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളര്‍ ലാഭത്തില്‍. മാത്രമല്ല പകര്‍പ്പവകാശം സ്വന്തം കീശയില്‍ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ് 
MS DOS എന്ന പേരില്‍ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മള്‍ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടര്‍ലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാന്‍.

മൈക്രോസോഫ്റ്റും ഇന്ത്യയും

ഐ.ടി. രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരോട് ബില്‍ഗേറ്റിന് തികഞ്ഞ മതിപ്പാണുള്ളത്. ബില്‍ഗേറ്റ്സിന് ഇന്ത്യയെന്നാല്‍ പ്രധാനപ്പെട്ട രാജ്യമാണ്. കാരണം മൈക്രോസോഫ്റ്റ് ആസ്ഥാനം കഴിഞ്ഞാല്‍ അവരുടെ ഗവേഷണവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്കതും നടക്കുന്നത് ഇന്ത്യയെന്നതു തന്നെ. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ എന്ന പേരില്‍ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് 1990ല്‍ ന്യൂഡല്‍ഹിയിലാണ്. 1997ലാണ് ബില്‍ഗേറ്റ്സ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ ഡവലപ്മെന്റ് വിഭാഗം 1998ല്‍ ഹൈദരാബാദില്‍ തുടങ്ങി. കമ്പനി ആസ്ഥാനം ഒഴിച്ചു നിര്‍ത്തിയാല്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയിലെ ഈ കാമ്പസ്സിലാണ്. 2000ല്‍ വീണ്ടും ഇന്ത്യയിലെത്തിയ ഗേറ്റ്സ് ഇന്‍ഫോസിസുമായുള്ള ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ചു. 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹൈദരബാദില്‍ 2002ല്‍ ഗേറ്റ്സ് വീണ്ടുമെത്തി. 2003ലാണ് ഗ്ളോബല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് സെന്റര്‍ ബാംഗ്ളൂരില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 1.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി 2005 ഇന്ത്യയില്‍ വീണ്ടുംകാലുകുത്തിയ ബില്‍ഗേറ്റ്സിന് ഇന്ത്യന്‍ ഓഫീസുകള്‍ നല്‍കിയത് എന്നും മികച്ച റിസല്‍ട്ടുകളായിരുന്നു. മലേറിയയ്ക്കും ക്ഷയത്തിനും പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് വേഗത്തിലാക്കാനുള്ള ഗവേഷണങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ബില്‍ഗേറ്റ്സിന്റെ അധീനതയിലുള്ള ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ജോലിയില്‍ തന്നെ എപ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു പ്രതിഭാശാലിയാണ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബില്‍ഗേറ്റ്സ് ഇല്ലാത്ത ഒരു മൈക്രോസോഫ്റ്റ്. പൂര്‍ണ്ണമായെങ്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുതരത്തില്‍ മുന്നോട്ടുകൊണ്ടുപോകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരിട്ടിടപ്പെടാന്‍ ഇല്ലെന്നേയുള്ളൂ... ബില്‍ഗേറ്റ്സ് അണിയറയില്‍ തന്നെയുണ്ട്.

ബില്‍ ആന്‍ഡ് മിലിന്‍ഡ് ഗേറ്റ്സ് ഫൌണ്ടേഷന്‍

ലോകമെമ്പാടുമുള്ള പാവപ്പെട്ടവര്‍ക്കിടയില്‍ ആരോഗ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ധര്‍മ്മ സംഘടനയാണ് ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍. 2000ല്‍ ആണ് ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും ചേര്‍ന്ന് ബില്‍ ആന്‍ഡ് മിലിന്‍ഡ് ഗേറ്റ്സ് ഫൌണ്ടേഷന്‍ രൂപീകരിക്കുന്നത്. അതിനു മുമ്പ് നിലവിലുണ്ടായിരുന്ന മൂന്ന് ഫൌണ്ടേഷനുകള്‍ ലയിപ്പിച്ച് ഒന്നാക്കുകയായിരുന്നു. ധര്‍മ്മസ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അമ്മയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ബില്‍ഗേറ്റ്സ് ഈ മേഖലയില്‍ മുന്നേറുന്നത്. സമൂഹത്തില്‍ നിന്നും ഉണ്ടാക്കിയ പണം സമൂഹത്തിന്റെ തന്നെ നന്മയ്ക്ക് ഉപയോഗപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബില്‍ഗേറ്റ്സ് പറയുന്നു. ആരോഗ്യരംഗത്ത് മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ബില്‍ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡയ്ക്ക് 2006 നവംബറില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

നാള്‍ വഴികളിലൂടെ.

1955 ഒക്ടോബര്‍ 28ന്

സിയാറ്റിലിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു. വില്യം എച്ച് ഗേറ്റ്സ് II ന്റെയും മേരി ഗേറ്റ്സിന്റെയും രണ്ടാമത്തെ കുട്ടിയാണ് ബില്‍ഗേറ്റ്സ്

1968

ലെയ്ക്ക്സൈഡ് സ്കൂളില്‍ പ്രവേശനം നേടി. എട്ടാം ഗ്രേഡില്‍ ബില്‍ഗേറ്റ്സ് പഠിക്കുന്ന സമയത്ത് കളിക്കൂട്ടുകാരനായ പോള്‍ അലന്‍ പത്താം ഗ്രേഡിലായിരുന്നു. ഇക്കാലത്താണ് സ്കൂളില്‍ മദര്‍ ക്ളബിന്റെ നേതൃത്വത്തില്‍ ഒരു ടെലിടൈപ്പ് മെഷീന്‍ വാങ്ങുന്നത്. ഒരു പ്രത്യേകരീതിയിലുള്ള ടൈപ്പ്റൈറ്ററാണിത്. ഈ ഉപകരണത്തിലൂടെ ടെലിഫോണ്‍ ലൈന്‍ വഴി യൂണിവേഴ്സിറ്റിയിലേക്ക് മെസ്സേജുകള്‍ അയക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഈ മെഷീന്‍ പരിചയപ്പെട്ടതുമുതല്‍ ബില്‍ഗേറ്റ്സും കൂട്ടുകാരന്‍ പോള്‍ അലനും അതിനു പിന്നാലെ തന്നെയായിരുന്നു. എന്തിന് ചില ദിവസങ്ങളില്‍ രാത്രിയിലും ഈ ഉപകരണത്തില്‍ പ്രോഗ്രാമിംഗ് നടത്തുന്നതിനായി ഇരുവരും സ്കൂളില്‍ പമ്മിപമ്മി എത്തിയിട്ടുണ്ട്.

മെഷീന്‍ ഉപയോഗിച്ച് ക്ളാസ് ടൈംടേബിളും കുട്ടികളുടെ ഷെഡ്യൂളിംഗും ബില്‍ തയ്യാറാക്കി. ഇതിനിടെയാണ് നല്ല സൌന്ദര്യമുള്ള പെണ്‍കുട്ടികളുടെ ക്ളാസ്സില്‍ വരാന്‍ പ്രത്യേകം കോഡ് തയ്യാറാക്കി പ്രോഗ്രാമില്‍ കുസൃതി ഒപ്പിച്ചത്.

1973

ബിരുദപഠനത്തിനായി ഹാര്‍വാര്‍ഡില്‍ ചേര്‍ന്നു. നിയമപഠനമായിരുന്നു അടിസ്ഥാനം. പക്ഷേ, ഇതിനിടെ കണക്കും ഇക്കണോമിക്സും ബില്‍ഗേറ്റ്സിന്റെ ഇഷ്ടവിഷയമായി. ഇവിടെ വച്ചാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ സി. ഇ. ഒ. ആയ സ്റ്റീവ് ബാമറെ ഗേറ്റ്സ് പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും.

1974 december

‍പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചുവരുന്നു. ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു.

1975

കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷാ അധിഷ്ഠിത ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന വ്യാജേന 'മിറ്റ്സ്' അധികൃതരെ വിളിച്ചുപറയുന്നു. മിറ്റ്സ് അധികൃതര്‍ അതിനെ സ്വാഗതം ചെയ്തു. പിന്നെ ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അലനും ഗേറ്റ്സും. ഇരുവരും രാപകലില്ലാതെ ഇതിനു വേണ്ടി കഷ്ടപ്പെട്ടു.
പിന്നീട് ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വളരെ വിശദമായി ഇതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുന്നു.
ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേരുന്നു. ഈ സമയത്താണ് മൈക്രോ-സോഫ്റ്റ് എന്ന സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്.

1976 ഫെബ്രുവരി

'ഹോംബ്യ്രൂ കംപ്യൂട്ടര്‍ ക്ളബി'ന്റെ ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് ബില്‍ഗേറ്റ്സ് എഴുതുന്നു. ഇതില്‍ കംപ്യൂട്ടര്‍പ്രേമികള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനത്തെക്കുറിച്ച് പറയുന്നു. മാത്രമല്ല സോഫ്റ്റ്വെയര്‍ ഡവലപ്പര്‍മാരുടെ പകര്‍പ്പവകാശം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചനയുണ്ട്.
1976 നവംബര്‍ ൨൬' മിറ്റ്സി'ലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടുതല്‍ നേടി 'മൈക്രോസോഫ്റ്റ്' എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നു. ബില്‍ഗേറ്റ്സ് - പോള്‍ അലന്‍ എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

1978 december

മൈക്രോസോഫ്ടിന്റെ വരുമാനം ഒരു മില്യണ്‍ ഡോളര്‍ കവിയുന്നു.

1979 ജനുവരി1

അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മൈക്രോസോഫ്റ്റിന്റെ ഓഫീസ് മാറ്റുന്നു. ഇരുവരും ജനിച്ചുവളര്‍ന്ന സ്ഥലത്തിനടുത്ത് മൈക്രോസോഫ്റ്റിന് പുതിയൊരു ഓഫീസും ഉണ്ടാക്കുന്നു.

1980 ജൂണ്‍11

ഹാര്‍വാര്‍ഡില്‍ നിന്ന് പരിചയപ്പെട്ട തന്റെ പഴയകാല സുഹൃത്ത് സ്റ്റീവ് ബാമറെ കമ്പനിയുടെ ബിസിനസ് മാനേജറായി നിയമിക്കുന്നു

1980

ഐ.ബി. എമ്മിനുവേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്ന് ബില്‍ഗേറ്റ്സ് സമ്മതിക്കുന്നു. ഇതിന്റെ (എം. എസ്. ഡോഡ്) പകര്‍പ്പവകാശം മൈക്രോസോഫ്റ്റിന് ആയിരിക്കുമെന്ന വ്യവസ്ഥ ഐ.ബി. എം. അംഗീകരിക്കുന്നു.

1981 ജൂലായ് 1

മൈക്രോസോഫ്റ്റ് കമ്പനി നിലവില്‍ വരുന്നു. ബില്‍ഗേറ്റ്സ് (53 ശതമാനം), പോള്‍ അലന്‍ (31), സ്റ്റീവ് ബാമര്‍ (8 ശതമാനം) എന്നീ അനുപാതത്തില്‍ ആയിരുന്നു കമ്പനിയുടെ വിഹിതം നിശ്ചിയിച്ചത്. ആദ്യത്തെ ഓഹരി വില 95 സെന്റ്. ശേഷം മൈക്രോസോഫ്റ്റിന്റെ വരുമാനം 16 മില്യണ്‍ കടക്കുന്നു. കമ്പനിയില്‍ അപ്പോള്‍ ജോലി ചെയ്യാനുണ്ടായിരുന്നത് 128 പേര്‍.

1983

പോള്‍ അലന്‍ രോഗബാധിതനാവുന്നു. ചികിത്സ ഫലപ്രദമായി നടത്തിയെങ്കിലും പോള്‍ അലന്‍ മൈക്രോസോഫ്റ്റിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നില്ല.

1985

മൈക്രോസോഫ്റ്റിന്റെ വരുമാനം 140 മില്യണ്‍ ഡോളര്‍ കടക്കുന്നു, ഉദ്യോഗസ്ഥരുടെ എണ്ണം 910 ലേക്കും.

1985 നവംബര്‍ 20

എം. എസ്. ഡോസിന് അനുബന്ധമായി ഉപയോഗിക്കാന്‍ ഒരു ഗ്രാഫിക്കല്‍ എക്സ്റ്റന്‍ഷന്‍ പുറത്തിറക്കുന്നു. ഇതാണ് ആദ്യത്തെ വിന്‍ഡോസ് വേര്‍ഷന്‍.

1986

മൈക്രോസോഫ്റ്റ്ആസ്ഥാനം റെഡ്മണ്ടിലേക്ക് മാറുന്നു

1986 മാര്‍ച്ച് 13

മൈക്രോസോഫ്റ്റ് ഓഹരി വിപണിയിലെത്തുന്നു. ആദ്യത്തെ ദിവസം 21 ഡോളറിനും 28 ഡോളറിനുമിടയില്‍ കച്ചവടം നടന്നു.

1987

മാര്‍ക്കറ്റിംഗ് മാനേജരായി മെലിന്‍ഡ ഫ്രഞ്ച്നിയമിതയാകുന്നു. ഇവരാണ് ബില്‍ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പിന്നീട് കുടിയേറിയത്.

1988 മാര്‍ച്ച് 18

മൈക്രോസോഫ്റ്റിനെതിരെ ആപ്പിള്‍ കമ്പനി കേസ് കൊടുക്കുന്നു. ആപ്പിള്‍ കമ്പനിയുടെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുമായി വിന്‍ഡോസിനുള്ള രൂപസാദൃശ്യമായിരുന്നു അടിസ്ഥാന പരാതി. ആറ് വര്‍ഷം കേസ് നടത്തി, ആപ്പിള്‍ വീണു.

1989

മൈക്രോസോഫ്റ്റ് ഓഫീസ് - പുറത്തിറക്കി

1990 മേയ് 22

വിന്‍ഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം കോപ്പി വിറ്റഴിഞ്ഞു. വിന്‍ഡോസ് പോലെയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ചഞ/2) നിര്‍മ്മിക്കാന്‍ ഐ.ബി. എമ്മുമായി ധാരണയുണ്ടാക്കി.

1990 ആഗസ്റ്റ് 20

മൈക്രോസോഫ്റ്റും ഐ.ബി. എമ്മും തമ്മില്‍ ചഞ/2 പ്രശ്നത്തില്‍ വഴിപിരിഞ്ഞു. വിന്‍ഡോസ് 3.0 ല്‍ ശ്രദ്ധചെലുത്താന്‍ മൈക്രോസോഫ്റ്റ് തീരുമാനം.

1992 ഒക്ടോബര്

‍അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായി ഫോര്‍ബ്സ് മാസിക ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തു. സമ്പാദ്യം - 6.3 ബില്യണ്‍ ഡോളര്‍.

1993 ജനുവരി 20

കംപ്യൂട്ടര്‍ ഭീമന്‍മാരായ ഐ.ബി. എമ്മിന്റെ ഓഹരി വിലയെ മൈക്രോസോഫ്റ്റ് കടത്തിവെട്ടി

1994 ജനുവരി 1

മെലിന്‍ഡ ഫ്രെഞ്ച് - ബില്‍ഗേറ്റ്സ് വിവാഹം

1994 ജൂണ്‍ 9

ബില്‍ഗേറ്റ്സിന്റെ അമ്മ മേരി ഗേറ്റ്സ് (64) കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് അന്തരിച്ചു

1995 ജൂലായ് 5

ലോകത്തെ അതിസമ്പന്നന്‍ എന്ന പദം ബില്‍ഗേറ്റ്സിന് സ്വന്തം. ഫോര്‍ബ്സ് മാഗസിന്‍ ആണ് പ്രഖ്യാപനം നടത്തിയത്. 2008 വരെ ഈ പദവിയില്‍ ഇദ്ദേഹം തുടര്‍ന്നു.

1995 ആഗസ്റ്റ് 24

വിന്‍ഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സര്‍വ്വീസായ ഘഞങ ഉം പുറത്തിറക്കി.
1995 october

വിന്‍ഡോസ് 95ന്റെ 70 ലക്ഷം കോപ്പികള്‍ വിറ്റഴിച്ചു. മൈക്രോസോഫ്റ്റിന്റെ ലാഭത്തില്‍ 58 ശതമാനം വര്‍ദ്ധന.

1996 ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 3.0 പുറത്തിറക്കി.

1996

കംപ്യൂട്ടറുകളോടൊപ്പം സൌജന്യമായി ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 3.0 കൊടുക്കാന്‍ നടപടി സ്വീകരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെറ്റ്സ്കേപ്പ് കേസുകൊടുത്തു.
1988

വിപണിയിലെ മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന മൈക്രോസോഫ്റ്റിന്റെ നയം അന്യായമാണെന്ന് അമേരിക്കന്‍ നീതിപീഠം കണ്ടെത്തി.

1998 ജൂണ്‍ 25

വിന്‍ഡോസ് 98 പുറത്തിറക്കി

2000 ജനുവരി

സ്റ്റീവ് ബാമര്‍ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായി.

2000 ജൂണ്‍ 7

വിപണിയിലെ കുത്തക തകര്‍ക്കുന്നതിനായി മൈക്രോസോഫ്റ്റിനെ രണ്ടായി വിഭജിക്കാന്‍ നീതിന്യായ പ്രഖ്യാപനം വന്നു

2000

മൈക്രോസോഫ്റ്റിന്റെ വരുമാനം 229 ബില്യണ്‍ ഡോളറിലെത്തി. ജോലിക്കാരുടെ എണ്ണം 39,000 ത്തിലേക്കും ഉയര്‍ന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ധര്‍മ്മസ്ഥാപനം തുടങ്ങി.

2001 ഒക്ടോബര്‍ 25

വിന്‍ഡോക്സ് എക്സ്. പി റിലീസ് ചെയ്തു

2001 നവംബര്‍ 15

ഗെയിമിംഗ് കണ്‍സോള്‍ എക്സ്ബോക്സ് പുറത്തിറക്കി

2006 ജൂണ്‍ 15

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി രണ്ട് വര്‍ഷത്തിനകം മൈക്രോസോഫ്റ്റില്‍ നിന്നും വിരമിക്കുമെന്ന് ബില്‍ഗേറ്റ്സ് പ്രഖ്യാപിച്ചു.

2007 ജനുവരി

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് വിസ്തയും ഓഫീസ് പാക്കേജായ ഓഫീസ് 2007 ഉം

പുറത്തിറക്കി

2007 ജൂണ്‍

പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ബിരുദത്തിന് ഒരു പരിസമാപ്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല ബില്‍ഗേറ്റ്സിന് ഓണണറി ബിരുദം സമ്മാനിച്ചു

2008 ഫെബ്രുവരി

144.6 ബില്യണ്‍ ഡോളറിന് ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്തെ പ്രമുഖരായ യാഹൂവിനെ ഏറ്റെടുക്കാനുള്ള ഒരു പദ്ധതി മൈക്രോസോഫ്റ്റ് തയ്യാറാക്കി

2008 മാര്‍ച്ച്

മാര്‍ച്ച്ആഗോളതലത്തില്‍ മൈക്രോസോഫ്റ്റിന് ൯൦,൦൦൦ ഉദ്യോഗസ്ഥരുണ്ട്

2008 ജൂണ്‍ 27

ബില്‍ മിലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനില്‍ ശ്രദ്ധയൂന്നാനായി മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ബില്‍ഗേറ്റ്സ് എന്ന പ്രതിഭാശാലി .

- ടി.വി. സിജു

എന്റെ മലയാളം, കംപ്യൂട്ടറിന്റേതും

എന്റെ ഭാഷ, എന്റെ കംപ്യൂട്ടറിന്റെയും എന്നാണ് പുതിയ രീതി. അതനുസരിച്ച് മലയാളവും കംപ്യൂട്ടറിന്റെ സ്വന്തം ഭാഷയാവുകയാണ്. ഇത് സാധ്യമാക്കാന്‍ സഹായിച്ചത് യൂണികോഡ് സമ്പ്രദായവും. മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത മലയാളം കംപ്യൂട്ടിംഗ് പദ്ധതിക്കും തുടക്കമായി. എല്ലാ കംപ്യൂട്ടറിലും അതത് ഇടങ്ങളിലെ പ്രാദേശിക ഭാഷ പ്രയോഗത്തില്‍ വരുത്താന്‍ യൂണികോഡിന്റെ സഹായത്തോടെ സാധിക്കും.
മാതൃഭാഷയിലുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ മാത്രമേ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലെത്തുകയുള്ളൂ. ഇതിനായി ഭാഷാ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും വേണം. ഈ ജോലി പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന വിവിധ സംഘങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാന ഐ.ടി. മിഷന്‍, അക്ഷയ, ഫ്രീ സോഫ്റ്റ്വെയര്‍ എന്ന ആശയം മുറുകെ പിടിക്കുന്ന സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് എന്ന സംഘവും 'സ്പേസ്' തുടങ്ങി വിവിധ ഏജന്‍സികളും ഇതിനു പിന്നില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്ക് നയിക്കാന്‍ വേണ്ടി ഇവരെല്ലാം വികസിപ്പിച്ച സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുന്നതിനും ഭാഷാ കംപ്യൂട്ടിംഗിന്റെ ഭാവിയും അത് നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഒരു പൊതുവേദി ഉണ്ടാവേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
വിവര സാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ പുരോഗതി ആശയവിനിമയരംഗത്ത് വരുത്തിയ മാറ്റം വലുതായിരുന്നു. ഈ വികസനം പ്രാദേശിക ഭാഷകള്‍ക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഇ-മെയില്‍, ബ്ളോഗ്, ചാറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ആശയവിനിമയത്തിനായി കൂടുതല്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഭാഷയാണ് പലര്‍ക്കും തടസ്സമാകുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് മലയാളം കംപ്യൂട്ടിംഗ് പോലെയുള്ള പദ്ധതികള്‍ ഉപകരിക്കും. ഇതോടൊപ്പം മലയാള ഭാഷയില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മാണത്തിലിരിക്കുന്നതുമായ വിവിധ സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും ഉപയോഗപ്പെടുത്താം.
പല സ്കൂളുകളും വെബ്സൈറ്റുകള്‍ മലയാളത്തിലും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളും സേവനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന ചില മലയാളം സോഫ്റ്റ്വെയറുകളെക്കുറിച്ചും മറ്റും ഇതോടൊപ്പം പ്രതിപാദിപ്പിച്ചിട്ടുണ്ട്.

ആസ്കി
കംപ്യൂട്ടറിന്റെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ ഇംഗ്ളീഷിതര ഭാഷകളുപയോഗിക്കുന്ന വികസിത രാഷ്ട്രങ്ങളില്‍ അവരുടെ ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടത് ആവശ്യമായി വന്നു. ഇങ്ങനെ ശേഖരിക്കുന്നതിന് ഓരോന്നിനും അതിന്റേതായ കോഡുകള്‍ ഉണ്ടായിരിക്കും. അപ്പോള്‍ കംപ്യൂട്ടറില്‍ അക്ഷരങ്ങളെയും മറ്റ് ചിഹ്നങ്ങളെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കോഡില്‍ തന്നെ മാറ്റങ്ങള്‍ വേണ്ടിവന്നു. ASCII ( American Standard Code for Information Interchange)എന്ന സമ്പ്രദായമാണ് കംപ്യൂട്ടറില്‍ ആദ്യകാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആസ്കി, എന്നാണ് ഇതു വായിക്കുന്നത്.
ആസ്കി, കോഡുപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങള്‍ അക്കങ്ങളും മാത്രം ശേഖരിക്കാന്‍ പോന്നവയാണ്. കൂടുതല്‍ ഭാഷകള്‍ ഇതില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. ഇതില്‍ ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ളീഷിനും ബാക്കി വരുന്ന 128 ഏതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് ഇതിന് ഉണ്ടാക്കിയത്. കംപ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍ പല ഭാഷകളും കംപ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയില്‍ നിന്നും അതില്‍ കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കംപ്യൂട്ടര്‍ നിര്‍ബന്ധിതമായി.

ISCII
യൂണികോഡ് വരുന്നതിന് മുമ്പ് തന്നെ മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും വേഡ് പ്രോസസിങ്ങും ഡി.ടി.പി.യും ചെയ്തിരുന്നല്ലോ എന്ന കാര്യം ഓര്‍മ്മയുണ്ടോ?
ഇന്ത്യന്‍ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ISCII ( Indian Standard Code for Information Interchange ) എന്ന കോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം സോഫ്റ്റ്വെയറുകള്‍ ഇന്ത്യന്‍ ഭാഷകളിലെ വേഡ് പ്രോസസിംഗിന് ലഭ്യമാണ്. ഉദാഹരണം: സി-ഡാകിന്റെ I-leap, ISM, സൂപ്പര്‍സോഫ്റ്റിന്റെ തൂലിക എന്നിവ. കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ച് മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണ് ഇത്തരം സോഫ്റ്റ്വെയറുകള്‍ ചെയ്യുന്നത്. ആന്തിരകമായി അപ്പോഴും ഇംഗ്ളീഷ് അക്ഷരങ്ങള്‍ തന്നെയാണ് കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാരണത്താല്‍ വാക്കുകള്‍ അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡക്സ് ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ഏകീകൃതമായി അതില്‍ ചെയ്യാനാവില്ലായിരുന്നു. യൂണികോഡ് വന്നതോടെ അതിന് പരിഹാരമായി.

(Unicode)

ആസ്കി യെക്കാള്‍ വിപുലമായ യുനികോഡ് (Unicode) പിന്നീട് നിലവില്‍ വന്നു. ഇതില്‍ ലോകത്തിലെ മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളവും ഉപയോഗിക്കാന്‍ യുനിക്കോഡിന്റെ സഹായത്തോടെ കഴിയും. ലോകഭാഷകളിലെ ലിപികളുടെ കംപ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ളീഷ് അറിയാവുന്നവര്‍ക്ക് മാത്രമേ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്താന്‍ യൂണികോഡ് സഹായകമായി. ലോകത്തിലെ ഏത് പ്രാദേശികഭാഷയിലും ഇന്ന് കംപ്യൂട്ടിംഗ് സാധ്യമായി വരികയാണ്.
യൂണികോഡ് സംവിധാനം നിലവില്‍ വന്നതോടെ മലയാളം കംപ്യൂട്ടിംഗിന് ശക്തികൈവന്നിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള കംപ്യൂട്ടറില്‍ മലയാളം മാത്രമല്ല ഏത് ഭാഷയും വിളിപ്പുറത്തെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പ്രാദേശിക ഭാഷകള്‍ക്ക് അനുഗുണമായ കാര്യമാണ്. അതനുസരിച്ച് കംപ്യൂട്ടറിലൂടെയുള്ള മലയാളം വ്യാപനത്തിന് ആക്കം കൂടും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കുടുംബങ്ങളിലേക്ക് കംപ്യൂട്ടര്‍ ബോധവല്‍ക്കരണ പരിപാടി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മലയാളം ഉള്‍പ്പെടെ മിക്കഭാഷകളും യൂണികോഡില്‍ ചേര്‍ത്തുകഴിഞ്ഞു. പല പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും എക്സ് എം. എല്‍, ജാവ തുടങ്ങിയ സാങ്കേതികവിദ്യകളും യൂണികോഡിനെ പിന്തുണയ്ക്കുന്നുണ്ട്.
അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും സാധിക്കണമെങ്കില്‍ യൂനിക്കോഡിന്റെ സഹായം ആവശ്യമാണ്. ഇപ്പോള്‍ മിക്ക സോഫ്റ്റ്വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും യൂനിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഏത് അപ്ളിക്കേഷന്‍ സോഫ്റ്റ്വെയറിലും മലയാളം ഉപയോഗിക്കാനും മലയാളത്തില്‍ ടൈപ്പ് ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ളിക്കേഷനില്‍ നിന്നു പകര്‍ത്തി മറ്റൊന്നില്‍ പതിപ്പിക്കാനും മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും മറ്റും കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് ഇംഗ്ളീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇനി മലയാളത്തിലും ചെയ്യാം.

സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈനില്‍
ഓണ്‍ലൈനിലെ സ്വതന്ത്ര വിജ്ഞാനകോശം എന്ന വിശേഷണമുള്ള വിക്കിപീഡിയയുടെ പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈനില്‍ എത്തി. സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈന്‍ എഡിഷനിലേക്ക് ആര്‍ക്കും വിവരങ്ങള്‍ എഴുതി ചേര്‍ക്കാം. വിക്കിപീഡിയ മാതൃകയിലാണ് ഇതിന്റെയും പ്രവര്‍ത്തനം. എഴുതാവുന്ന വിഷയങ്ങള്‍ അക്ഷരമാലാക്രമത്തില്‍ ഇതിന്റെ വെബ്സൈറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിശദാംശങ്ങളിലെ തെറ്റുകള്‍ തിരുത്താനും കുറവുകള്‍ ചൂണ്ടിക്കാട്ടാനും ഓണ്‍ലൈനില്‍ അധികാരം നല്‍കിയിട്ടുണ്ട്.
വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷണറി, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്സ് എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ വിക്കിമീഡിയ ഫൌണ്ടേഷന്‍ കൊണ്ടുവന്നു. പലതും ശൈശവ ദശയിലാണെങ്കിലും വളര്‍ച്ചയുടെ പാതയിലാണ്. ആദ്ധ്യാത്മ രാമായണം, സത്യവേദ പുസ്തകം, വിശുദ്ധ ഖുറാന്‍, കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന തുടങ്ങിയ ഒട്ടേറെ കൃതികള്‍ വിക്കിസോഴ്സ് വെബ്സൈറ്റില്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. പകര്‍പ്പവകാശം പരിധി കഴിഞ്ഞതിനാല്‍ ആര്‍ക്കും ഇത് ഏത് രീതിയിലും ഉപയോഗിക്കാം

അക്കങ്ങള്‍ മാത്രമറിയുന്നവന്‍

കംപ്യൂട്ടറിന് ഒരേയൊരു ഭാഷ മാത്രമേ വശമുള്ളൂ. അത് മെഷീന്‍ ലാംഗ്വേജ് എന്നറിയപ്പെടുന്നു. - അതിരാവിലെയുള്ള മോട്ടു വിന്റെ പുസ്തക വായന കേട്ട് അമ്മ അന്തംവിട്ടിരിക്കുകയാണ്.
ഈ കുട്ടിയെന്താ ഇങ്ങനെ തെറ്റെല്ലാം വിളിച്ചു പറയുന്നേ, എന്ന് ചോദിക്കാനാഞ്ഞെങ്കിലും അടുക്കളയില്‍ പണിത്തിരക്കുള്ളതിനാല്‍ അതെല്ലാം വേണ്ടെന്നുവച്ചു. ചോദിക്കാന്‍ പോയാല്‍ അമ്മയും മകളും തമ്മില്‍ തര്‍ക്കമാവും. പിന്നെ കൃത്യ സമയത്തുള്ള അച്ഛന്റെ ഓഫീസില്‍ പോക്കും മകളുടെ സ്കൂള്‍ യാത്രയും മുടങ്ങും. അക്കാര്യം അമ്മയ്ക്ക് നല്ലതുപോലെ നിശ്ചയമുണ്ട്. 
മെഷീന്‍ ലാംഗ്വേജില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രമേയുള്ളൂ. അത് പൂജ്യവും ഒന്നും മാത്രമാണ്. ഇവയെ നാം ബൈനറി സംഖ്യകള്‍ എന്നുവിളിക്കുന്നു - മോട്ടുവിന്റെ പഠനം തുടരുകയാണ്. 
ഒന്നും പൂജ്യവും മാത്രം അറിയുന്ന കംപ്യൂട്ടര്‍ പിന്നെങ്ങനെയാ എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നേ? അമ്മയ്ക്ക് സംശയമായി. 
പൂജ്യത്തിന്റെയും ഒന്നിന്റെയും നിരവധി ശ്രേണികളുപയോഗിച്ചാണ് കംപ്യൂട്ടര്‍ എല്ലാ ജോലിയും നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനും ഉപയോഗിക്കുന്നത് ഇതേ ബൈനറി സംഖ്യകള്‍ തന്നെ - മോട്ടു കത്തിക്കയറുകയാണ്.
നിത്യ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ക്ക് നാം ഉപയോഗിക്കുന്നത് ദശാംശ സംഖ്യകള്‍. സംഖ്യകളും ചിത്രങ്ങളും ഇംഗ്ളീഷ്, മലയാളം തുടങ്ങിയ ഭാഷകളിലും നാം നല്‍കുന്ന വിവരങ്ങളും നിര്‍ദ്ദേശങ്ങളും പിന്നെങ്ങനെ കംപ്യൂട്ടറിന് മനസ്സിലാക്കാന്‍ സാധിക്കും? അടുക്കളയില്‍ തിരക്കിലാണെങ്കിലും മോട്ടുവിന്റെ അമ്മ ആലോചനയിലാണ്. 
നമ്മള്‍ നല്‍കുന്ന എല്ലാ ഡാറ്റകളേയും നിര്‍ദ്ദേശങ്ങളേയും കംപ്യൂട്ടറിന് മെഷീന്‍ ലാംഗ്വേജിലേക്ക് തര്‍ജ്ജമ ചെയ്താണ് നല്‍കുന്നത്.
അപ്പോ, അതു ശരി. കാര്യങ്ങള്‍ അങ്ങനെയാണല്ലേ, അമ്മയുടെ സംശയത്തിന്റെ മഞ്ഞുരുകുകയാണ്. പക്ഷേ, നമ്മള്‍ കൊടുക്കുന്ന എല്ലാം ചിത്രങ്ങളായാലും ചിഹ്നങ്ങളായാലും ഭാഷകളായാലും പൂജ്യവും ഒന്നും മാത്രമുള്ളതല്ലല്ലോ? പിന്നെ മോട്ടു വായിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ശരിയാകും.
കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്നൊക്കെ നിങ്ങള്‍ കേട്ടുകാണും. എന്താണ് പ്രോഗ്രാമിംഗ്? കംപ്യൂട്ടറിനെ ഒരു നിശ്ചിത പ്രവൃത്തി ചെയ്യിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കംപ്യൂട്ടറിന് നല്‍കുന്ന ക്രിയയെ പ്രോഗ്രാമിംഗ് എന്ന് പറയാം - മോട്ടു ഇരുന്ന് വായിക്കുകയാണ്.
കംപ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെ ലോ ലെവല്‍ ലാംഗ്വേജ് (Low Level Language), ഹൈ ലെവല്‍ ലാംഗ്വേജ് (High Level Language) എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിക്കാം. 
അപ്പോ അതിലെന്തോ സൂത്രമുണ്ട് - മോട്ടു പഠിക്കുന്നത് ശ്രദ്ധിച്ചു കേള്‍ക്കുകയാണ് അമ്മ.
കംപ്യൂട്ടറിന് ബൈനറി സംഖ്യകള്‍ മാത്രമേ അറിയൂ എന്ന് നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ ഈ സംഖ്യകള്‍ ഉപയോഗിച്ച് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവും. പക്ഷെ അതിന്റെ ഉപയോഗക്രമങ്ങളെല്ലാം മനുഷ്യന് മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ആ വഴി നമ്മള്‍ ഉപേക്ഷിച്ചു. അതിന് പകരം പ്രത്യേക കോഡുകളുണ്ടാക്കി അവയെ തര്‍ജ്ജമ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റി കാര്യം സാധിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രത്യേക കോഡുകളുണ്ടാക്കി നിര്‍മ്മിച്ച ഭാഷയെ അസംബ്ളി ലാംഗ്വേജ് എന്നു പറയുന്നു. മെഷീന്‍ ലാംഗ്വേജ്, അസംബ്ളി ലാംഗ്വേജ് എന്നിവ ലോ ലെവല്‍ ലാംഗ്വേജിന്റെ പരിധിയില്‍ വരുന്നതാണ് - മോട്ടുവിന്റെ പഠനം ഉച്ചാസ്ഥായിലാണ്.
അപ്പോള്‍ എന്താണ് ഈ ഹൈ ലെവല്‍ ലാംഗ്വേജ്? ഇംഗ്ളീഷ് വാക്കുകളുടെ അര്‍ത്ഥങ്ങളോട് സാദൃശ്യമുള്ള വാക്കുകളും ചിഹ്നങ്ങളും ഒരു പ്രത്യേക ഉപയോഗക്രമം -(Syntax) അനുസരിച്ച് തയ്യാറാക്കിയ ഭാഷകളാണ് ഹൈ ലെവല്‍ ലാംഗ്വേജ്. BASIC, PASCAL, COBOL, C, C++ തുടങ്ങി ഇന്ന് നാം ഉപയോഗിക്കുന്ന നിരവധി ഭാഷകള്‍ ഹൈലെവല്‍ ലാംഗ്വേജുകള്‍ക്ക് ഉദാഹരണമാണ്. ഹൈ ലെവല്‍ ലാംഗ്വേജിലാണ് നമ്മള്‍ കംപ്യൂട്ടറുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് - മോട്ടു വായിച്ചു നിര്‍ത്തി.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ
കംപ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കുന്നതിനാവശ്യമായ സോഫ്റ്റ്വെയറുകളുടെ പ്രാദേശികവല്‍ക്കരണം, ഡെവലപ്മെന്റ്, പ്രചരണം, പരിശീലനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഐ.ടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഇതില്‍ അംഗങ്ങളാണ്.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന നമ്മുടെ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ചില അപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകളുടെയും മറ്റും വിവരണം താഴെ ചേര്‍ക്കുന്നു. ഇത് വികസിപ്പിച്ചിരിക്കുന്നത് സ്വതന്ത്ര മലയാളം കൂട്ടായ്മയാണ്.

* ഗ്നോം മലയാളം - ഗ്നോം പണിയിടം മലയാളത്തില് ലഭ്യമാക്കാന്
80% പരിഭാഷ പൂര്ണ്ണമായ ഗ്നോം ഔദ്യോഗികമായി മലയാളം പിന്തുണയുള്ള ഒരു
പണിയിടമാണു് സ്ക്രീന്ഷോട്ട്:

* കെഡിഇ മലയാളം - കെഡിഇ പണിയിടം മലയാളത്തില് ലഭ്യമാക്കാന്
സ്വതന്ത്ര കമ്പ്യൂട്ടര് പ്രവര്ത്തക സംവിധാനങ്ങള്ക്കായുള്ള കെഡിഇ
പണിയിടം മലയാളത്തില് ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.
ഇപ്പോള് സജീവമായി ചെയ്തുവരുന്ന ഈ പ്രൊജക്ട് ലക്ഷ്യം കാണുന്നതിനുവേണ്ടി
ധാരാളം തര്ജ്ജമകള് ചെയ്യേണ്ടതുണ്ടു്. ധാരാളം പ്രവര്ത്തകരെയും
ആവശ്യമുണ്ടു്

• ഡെബിയന് മലയാളം - ഡെബിയന് പ്രവര്ത്തകസംവിധാനത്തിന്റെ
ഇന്സ്റ്റളേഷനും ക്രമീകരണവും മലയാളത്തില് ലഭ്യമാക്കാന് ഡെബിയന്
പ്രവര്ത്തക സംവിധാനത്തിന്റെ ഇന്സ്റ്റളേഷനും ക്രമീകരണവും പൂര്ണമായും
മലയാളത്തില് ചെയ്യാന് പര്യാപ്തമാക്കുക എന്നതാണ് ഡെബിയന് മലയാളത്തിന്റെ
ലക്ഷ്യം. ഡെബിയന് തയ്യാറാക്കിയിട്ടുള്ള കൂടുതല് പാക്കേജുകളും
ഇന്സ്റ്റാള് ചെയ്യുന്ന സമയത്ത് ആ പാക്കേജിന്റെ ക്രമീകരണത്തിന്
സഹായിക്കുന്ന ചോദ്യങ്ങള് ചോദിയ്ക്കുകയും അതിന് മറുപടി പറയാനാവശ്യമായ
വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം
അറിയാവുന്ന ഒരാളെ ഡെബിയന് ഉപയോഗിയ്ക്കാന് പര്യാപ്തമാക്കണമെങ്കില്
ഇവയെല്ലാം മലയാളത്തില് ലഭ്യമായിരിയ്ക്കണം.
ഇപ്പോള് പൂര്ണ്ണമായും മലയാളത്തില് ഇന്സ്റ്റാളേഷന് സ്ക്രീനുകളുള്ള
ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് ഡെബിയന്
• ഫെഡോറാ മലയാളം:
ഫെഡോറാ ഇന്സ്റ്റോളറായ അനക്കോഡായും പ്രധാനപ്പെട്ട എല്ലാ പാക്കേജുകളും
ഫെഡോറാ 6 മുതലുള്ള
എല്ലാ വിതരണങ്ങളിലും മലയാളത്തില് ലഭ്യമാകുന്നു.

നിവേശകരീതി- മലയാളം ടൈപ്പ് ചെയ്യാനുള്ളാ മാര്ഗ്ഗങ്ങള്
* ലളിത - ശബ്ദാത്മക കീബോര്ഡ് വിന്യാസം (XKB)
ഇന്സ്ക്രിപ്റ്റ് കീബോര്ഡിന്റെ കീ വിന്യാസം ഫൊണറ്റിക് രീതിയില് മാറ്റം
വരുത്തിയ കീബോര്ഡ്
ഇതു് ഗൂഗിള് സമ്മര് ഓഫ് കോഡ് 2007ന്റെ ഭാഗമായി ചെയ്ത പ്രൊജക്ടാണു്
* സ്വനലേഖ - സ്കിമ്മിന് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic
Input method for SCIM) സ്വനലേഖയില് ഉപയോക്താവ് എഴുതുന്നത്
മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന് "sarigamapadhanisa"
എന്ന് ടൈപ്പു ചെയ്യുന്നു. സ്വനലേഖക്ക് ഉപയോക്താവ്
എഴുതിക്കൊണ്ടിരിക്കുമ്പോള് സൂചനകള് കൊടുക്കാന് കഴിയും. ഇത് മലയാളം
വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന് സഹായിക്കുന്നു. ചില്ല
ക്ഷരങ്ങള്, കൂട്ടക്ഷരങ്ങള് എന്നിവ എഴുതുമ്പോള് ഇത് വളരെ ഫലപ്രദമാണ്.
മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു
രൂപകല്പനചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന് പലപ്പോഴും നാം ഉപയോഗിക്കുന്നത്
adipoli എന്നാണ്. പക്ഷെ സ്വനലേഖയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?.
ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക
ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള് di എന്നെഴുതുമ്പോള്
സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള് നല്കുന്നു. അതുപോലെ ളി
എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള് പട്ടിക ലി എന്നും ളി
എന്നും 2 സൂചനകള് നല്കുന്നു.

ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള് ആണ്.
ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന് ശരിക്കും ഉപയോഗിക്കേണ്ടത് leela pi
ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന് ഇഷ്ടപ്പെടുന്നു.
നാം P അല്ലെങ്കില് p എന്നെഴുതുമ്പോള് സൂചനാപ്പട്ടിക പി എന്നൊരു
സൂചനകൂടി തരും!.
കെ എസ് ആര് ടി സി എന്നെഴുതാന് K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ?
സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം.
* മൊഴി scim-m17n ഉപയോഗിച്ചുള്ള നിവേശക രീതി
സ്വനലേഖ പോലെത്തന്നെ, എന്നാല് സൂചനാപട്ടികയില്ലാതെ, വരമൊഴി എന്ന പ്രശസ്ത
സോഫ്റ്റ്വെയര് പിന്തുടരുന്ന ലിപ്യന്തരണരീതി(transliteration)
പിന്തുടരുന്ന നിവേശകരീതി
link: http://chithrangal.blogspot.com/2008/01/m17n-itrans.html
* സ്വനലേഖ ബുക്ക്മാര്ക്ക്ലെറ്റ് -ഫയര്ഫോക്സ് ഉപയോക്താക്കള്ക്കായി
സ്വനലേഖയുടെ ബുക്ക്മാര്ക്ക്ലെറ്റ് പതിപ്പു്
* ആസ്പെല് മലയാളം- ഗ്നു ആസ്പെല് അടിസ്ഥാനമാക്കിയുള്ള മലയാളം
ലിപിവിന്യാസ പരിശോധകന് (spell checker)
140000 വാക്കുകളുള്ള സ്പെല് ചെക്കര്
first GPL v3 application from India
Built-in in major gnu/linux distros.

സ്വരസംവേദിനി
* ശാരിക-സ്വരസംവേദിനി (Speech Recognition System)
മനുഷ്യ സംഭാഷണങ്ങളെ തിരിച്ചറിഞ്ഞ് പ്രത്യേക നിര്ദ്ദേശങ്ങള്
കമ്പ്യൂട്ടറിനെക്കൊണ്ട് സ്വയം പ്രവര്ത്തിപ്പിക്കാന് തയ്യാറാക്കുന്നു.
ഉദാഹരണത്തിനു പാടൂ എന്നു പറഞ്ഞാല് സിസ്റ്റം മ്യൂസിക് പ്ലേയര് തുറന്നു
പാട്ടു പാടുന്നു
ഇതു് ഗൂഗിള് സമ്മര് ഓഫ് കോഡ് 2007ന്റെ ഭാഗമായി ചെയ്ത പ്രൊജക്ടാണു്

* വിദ്യാഭ്യാസം

* ടക്സ് ടൈപ്പിങ് പഠനസഹായി-ഇന്സ്ക്രിപ്റ്റ് ടൈപ്പിങ് പഠനസഹായി
ലളിതവും രസകരവുമായ കളികളിലൂടെ ഇന്ക്സ്രിപ്റ്റ് ടൈപ്പിങ്ങ് പഠിക്കാനുള്ള
ഒരു സോഫ്റ്റ്വെയര്
ഇതു് ഗൂഗിള് സമ്മര് ഓഫ് കോഡ് 2007ന്റെ ഭാഗമായി ചെയ്ത പ്രൊജക്ടാണു്

*അക്ഷരസഞ്ചയം
* മീര - മലയാളം തനതുലിപി യുണിക്കോഡ് അക്ഷരസഞ്ചയം by Hussain K.H and Suresh P
* ആര്ദ്രം - മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരസഞ്ചയം by Hiran
* ദ്യുതി -മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരസഞ്ചയം by Hiran

മലയാളം അക്ഷരസഞ്ചയങ്ങളുടെ തിരനോട്ടവും ഡൌണ്ലോഡ് ലിങ്കുകളും
* കല
മലയാളം മെട്രിക്സ് സ്ക്രീന് സേവര്
മെട്രിക്സ് ചലച്ചിത്ര പരമ്പരകളില് അവതരിപ്പിക്കപ്പെട്ട ഡിജിറ്റല്
മഴയുടെ മലയാള ദൃശ്യാവിഷ്കാരം.
ഡിജിറ്റല് മഴയില് പൊഴിഞ്ഞു വീഴുന്ന അക്ഷരങ്ങളെല്ലാം മലയാളം
അക്ഷരങ്ങളാണെന്നു മാത്രം
കേരളത്തനിമയുള്ള ലോഗിന് വിന്ഡോകള്..

ഗവേഷണം
* മലയാളം NLP- ഗവേഷണാവശ്യങ്ങള്ക്കായി ഉള്ള പ്രവര്ത്തനങ്ങള്

ഉപകരണങ്ങള്
* mlsplit - അക്ഷരങ്ങളെ വിഭജിക്കാനുള്ള പ്രോഗ്രാം

* പയ്യന്സ് യൂണിക്കോഡ് കണ്വെര്ട്ടര് - Santhosh Thottingal
and Nishan Naseer. Details: http://fci.wikia.com/wiki/SMC/Payyans
• പയ്യന്സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്
പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു
പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു
മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ
ഫോര്മാറ്റുകളില് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു്
യൂണിക്കോഡിലേയ്ക്കാക്കുന്നു.
മലയാളം വിക്കിസോഴ്സ് സംരംഭവുമായി ചേര്ന്നു് ആസ്കിയിലുള്ള പഴയ
പുസ്തകങ്ങളെ യൂണിക്കോഡിലേക്കാക്കി മാറ്റുന്ന ഒരു സംരംഭം
ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ആദ്യപടിയായി മലയാള വ്യാകരണ ഗ്രന്ഥമായ
ഏ.ആര്. രാജരാജവര്മ്മയുടെ കേരളപാണിനീയം യൂണിക്കോഡിലേയ്ക്കു മാറ്റുന്നു.
മലയാളനോവല് സാഹിത്യത്തിനു തുടക്കം കുറിച്ച ഓ.ചന്തുമേനോന്റെ ഇന്ദുലേഖ
എന്ന നോവലും യൂണിക്കോഡിലേയ്ക്കു മാറ്റൂം

* ധ്വനി ഇന്ത്യന് ലാംഗ്വേജ് സ്പീച്ച് സിന്തെസൈസ്സര് (Indian
Language Speech Synthesizer)
കാഴ്ചക്കോ സംസാരശേഷിക്കോ പ്രശ്നങ്ങളുള്ള ഉപയോക്താക്കളെ കമ്പ്യൂട്ടര്
ഉപയോഗിക്കാന് പര്യാപ്തമാക്കുന്ന സോഫ്റ്റ്വെയര്.. സ്ക്രിന്നിലെ
വാചകങ്ങളെ ഇതു് ഉറക്കെ വായിക്കുന്നു. മലയാളം കൂടാതെ 8 ഭാരതീയ ഭാഷകള്
കൂടി കൈകാര്യം ചെയ്യാന് കഴിവുള്ള ഇതു് 'ഫോസ് ഇന്ത്യാ അവാര്ഡ് 2008'
നേടിയ പ്രൊജക്ടാണു്.

പ്രാദേശികഭാഷ കംപ്യൂട്ടിംഗ് പുതിയ ഉയരങ്ങളിലേക്ക്

മലയാളം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അസ്ഥാനത്തത്താവുമെന്നാണ് പുതിയ വിവരം. പല വമ്പന്‍ കംപ്യൂട്ടര്‍ കമ്പനികളും അവരുടെ ഉല്പന്നങ്ങള്‍ അതത് ലോക്കല്‍ ഭാഷയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനി ഏറ്റവും അധികം വളര്‍ച്ചയുള്ള ഭാഷ ഹിന്ദിയും ചൈനീസും ആയിരിക്കുമെന്നാണ് നിരീക്ഷണം. അതുപോലെ തന്നെ മലയാളത്തിനും അതിന്റേതായ സാധ്യതയുണ്ട്.

മൈക്രോസോഫ്റ്റ് പോലുള്ള പല സ്ഥാപനങ്ങളും അവരുടെ ഉല്പന്നങ്ങള്‍ മലയാളത്തിലേക്കടക്കം വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് മാറ്റിക്കഴിഞ്ഞു. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ മിക്കതിന്റെയും ജോലി കൂടുതലും നടക്കുന്നത് ചെന്നൈ കേന്ദ്രമാക്കിയാണ്. അവിടെ മൈക്രോസോഫ്റ്റിനെ കൂടാതെ മറ്റു പല കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് മാറ്റി കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരില്‍ ഗൂഗിള്‍, യാഹൂ, നോക്കിയ, അമേരിക്കന്‍ ഓണ്‍ലൈന്‍, ടാറ്റാ എ.ഐ.ജി. ഇന്‍ഷ്വറന്‍സ്, മോട്ടറോള തുടങ്ങിയ പ്രമുഖരൊക്കെയുണ്ട്. 

ഇന്ന് പല വെബ്സൈറ്റുകളും അതിന്റെ മലയാളം പതിപ്പും ഇംഗ്ളീഷിനോടൊപ്പം ഇന്റര്‍നെറ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. പ്രാദേശികഭാഷ പതിപ്പിലേക്കുള്ള മൊഴിമാറ്റത്തിനു വേണ്ടി മാത്രം ചെന്നൈയില്‍ ചെറുകിട, വന്‍കിട കമ്പനികളടക്കം നൂറോളമുണ്ട്. ഇവയില്‍ പലതിനും മലയാളത്തില്‍ ശക്തമായ ഭാഷസ്വാധീനമുള്ളവരെ കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. ഒരു വാക്കിന് 75 പൈസ മുതല്‍ രണ്ട് രൂപ വരെയാണ് മൊഴിമാറ്റത്തിന് ലോക്കല്‍ കമ്പനികള്‍ നല്‍കുന്ന തുക. ഒരുദിവസം ശരാശരി 500 മുതല്‍ 3000 വാക്കുകള്‍ വരെ ഇങ്ങനെ മൊഴിമാറ്റിക്കൊടുക്കുന്നവരുണ്ട്. ഐ.ടി. കമ്പനിയില്‍ അല്ല ജോലി ചെയ്യുന്നതെങ്കിലും ഓഫീസ് സമയത്ത് ഇതുപോലുള്ള പരിപാടികളിലൂടെ ആയിരങ്ങള്‍ സമ്പാദിക്കുന്നവര്‍ ഇവിടങ്ങളില്‍ ഉണ്ടെന്നാണ് അനുഭവസ്ഥര്‍ സൂചിപ്പിക്കുന്നത്. 

ലോക്കലൈസേഷന്‍ കമ്പനികള്‍ പലതും ജോലിക്കു വേണ്ടി ഓണ്‍ലൈന്‍ ടെസ്റ്റിനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികള്‍ ഈ പരീക്ഷയ്ക്ക് ഡോളര്‍ നിരക്കിലാണ് ചാര്‍ജ് ഈടാക്കുന്നത്. മറ്റു ചിലത് സൌജന്യമായും. അമേരിക്ക ഓണ്‍ലൈന്‍ പോലുള്ള കമ്പനികള്‍ മലയാളത്തിലേക്ക് കാലെത്തുടുവയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അതോടെ ഇവിടെ വമ്പന്‍ മാറ്റത്തിന് അരങ്ങൊരുങ്ങും. ഇതിനുള്ള ഓഫീസ് നടപടികള്‍ ആരംഭിച്ചതായാണ് അറിയുന്നത്.

പ്രാദേശിക ഭാഷാ കംപ്യൂട്ടിംഗ് വിപുലപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ദേശീയ വിജ്ഞാന കമ്മിഷന്‍ അദ്ധ്യക്ഷന്‍ സാം പിട്രോഡയുടെ അഭിപ്രായം.

ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് അക്ഷയഖനിയായിരുന്നു ഇതുവരെ ഐ.ടി.രംഗത്തെ തൊഴില്‍രംഗം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പല അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങളും മറ്റും പ്രാദേശിക ഭാഷയിലേക്ക് മാറ്റിത്തുടങ്ങിയതോടെ മലയാളമടക്കം പല പ്രാദേശിക ഭാഷകളും വളര്‍ച്ചയുടെ പാതയിലാണ്. ഇന്ന് പ്രാദേശിക ഭാഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ പല കമ്പനികളും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചുതുടങ്ങിയിട്ടുണ്ട്.

നിലവിലുള്ള ഇംഗ്ളീഷ് പ്രയോഗങ്ങളും മറ്റും പ്രാദേശിക ഭാഷയിലേക്ക് മാറ്റുക എന്നതു മാത്രമല്ല ലോക്കലൈസേഷന്‍ എന്ന പ്രാദേശികവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പ്രയോഗങ്ങളും പ്രോഗ്രാമുകളും ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുക്കുക, അതിന്റെ ടെസ്റ്റിംഗ്, അവയ്ക്കു വേണ്ട ഉപഭോക്തൃ സഹായികള്‍ തയ്യാറാക്കല്‍, ഫോണ്ട് തയ്യാറാക്കല്‍ തുടങ്ങി ഒട്ടേറെ അവസരങ്ങളാണ് ഭാഷാസ്നേഹികളായ സാങ്കേതിക വിദഗദ്ധര്‍ക്ക് മുന്നിലുള്ളത്.

ഭാഷ അസ്സലായി കൈകാര്യം ചെയ്യുന്നവര്‍ക്ക് തിളങ്ങാന്‍ പറ്റിയ ഒരു മേഖലയാണിത്. പ്രാദേശിക ഭാഷയില്‍ സ്പെല്‍ ചെക്കര്‍ (ലിപി പരിശോധനോപാധി) ഉണ്ടാക്കുക, വ്യാകരണ പരിശോധനോപാധി (ഗ്രാമര്‍ ചെക്കര്‍) ഉണ്ടാക്കുക എന്നിവ തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്റെ പരിധിയില്‍ വരും. ലിപ്യന്തരണം (ട്രാന്‍സ്ലിറ്ററേഷന്‍) അടിസ്ഥാനമാക്കി ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കുന്നതും ഇതിന്റെ പരിധിയില്‍പെടുന്നതാണ്.

ഇതിന്റെ വെളിച്ചത്തില്‍ പല യൂണിവേഴ്സിറ്റികളും തങ്ങളുടെ കരിക്കുലത്തില്‍ ഭാഷാ കംപ്യൂട്ടിംഗ് എന്ന വിഷയം എടുത്തുപയോഗിച്ചുകഴിഞ്ഞു. ദ്രാവിഡ ഭാഷകള്‍ക്കും ദ്രാവിഡ സംസ്കാരത്തിനും മാത്രം ഊന്നല്‍നല്‍കി കോഴ്സുകള്‍ നടത്തുന്ന ദ്രാവിഡിയ യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് എന്ന പ്രത്യേക വകുപ്പുതന്നെ രൂപീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഭാഷകളുടെ വികസത്തിനായി നിലകൊള്ളുന്ന മൈസൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്സും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷാപരമായ കാര്യങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ ഉപദേശിക്കാനും സഹായിക്കുമാനുള്ള ബാധ്യത മൈസൂരിലെ ഈ സ്ഥാപനത്തിനുണ്ട്.

ഭാഷാ കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ എന്നത് ചിലരെങ്കിലും കേള്‍ക്കുന്നത് ഇത് നടാടെയായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് രണ്ട് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
1. www.dravidiauniversity.ac.in
2. www.ciil.org

മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ മാത്രമേ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേക്ക് എത്തുകയുള്ളൂ. ഭാഷാ കംപ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിനിമയ - വിവര സാങ്കേതിക മന്ത്രാലയം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടി അനുയോജ്യമായ സോഫ്റ്റ്വെയര്‍ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ടൂളുകള്‍ സൌജന്യമായി സി.ഡി യാക്കി വിതരണം ചെയ്തുവരുന്നുണ്ട്.

പഠനം എളുപ്പമാക്കാന്‍ ഇന്റര്‍നെറ്റ്‌

ഇന്റര്‍നെറ്റ്‌ പഠനപ്രവര്‍ത്തനരംഗത്ത്‌ ചെലുത്തിവരുന്ന സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്‌. വിദ്യാഭ്യാസത്തിനായി ആരും സ്‌കൂളിലോ കോളേജിലോ പോകേണ്ടതില്ലെന്ന നിലയിലാണ്‌ കാര്യങ്ങള്‍. വിദ്യാഭ്യാസം, ആര്‍ക്കും എപ്പോഴും എവിടെ വച്ചും എന്നതാണ്‌ പുതിനിറഞ്ഞ സ്‌കൂള്‍ അന്തരീക്‌ഷമോ മറ്റ്‌ സാഹചര്യങ്ങളോ ഇനി മറക്കാം. വീട്ടില്‍ സ്വസ്‌ഥമായിരുന്ന്‌ ഏത്‌ നിലവാരത്തിലുള്ള വിദ്യാഭ്യാസവും കൈപ്പിടിയിലൊതുക്കാമെന്നായിരിക്കുന്നു. വിദ്യാഭ്യാസയ മുദ്രാവാക്യം. ചൂരല്‍ വടിയുമായി ക്‌ളാസ്സില്‍ കാത്തുനില്‍ക്കുന്ന അദ്ധ്യാപകനെയോ ബഹളം ആവശ്യത്തിനായി രാജ്യം വിക്‌ഷേപിച്ച എഡ്യുസാറ്റ്‌ എന്ന സാറ്റലൈറ്റിന്റെ സൗകര്യവും ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളും പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുമ്പോള്‍ പഴയ രീതിയിലുള്ള അദ്ധ്യാപനം ഇനി ഓര്‍മ്മ മാത്രമാകും.
ഇന്ററാക്‌ടീവ്‌ ആയ വിദ്യാഭ്യാസ സോഫ്‌റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ ഏറെയുണ്ട്‌. പക്‌ഷെ ഇവ കണ്ടെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ക്‌ളാസ്സുകളില്‍ ഉപയോഗിക്കാനായാല്‍ പഠനം രസകരമാക്കാമെന്ന്‌ മാത്രമല്ല കുട്ടികള്‍ക്ക്‌ വളരെ എളുപ്പം കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്യും. 
കരിക്കുലം അടിസ്‌ഥാനമാക്കിയുള്ള പാഠഭാഗങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. കേരള, സി.ബി. എസ്‌. ഇ, ഐ.സി. എസ്‌. ഇ, എസ്‌. എസ്‌. സി. തുടങ്ങി വിവിധ സിലബസ്‌ പ്രകാരമുള്ള പാഠഭാഗങ്ങള്‍ ക്രമമനുസരിച്ച്‌ ആനിമേഷനുകളുടെയും മറ്റും സഹായത്താല്‍ വിവരിക്കുന്ന സൈറ്റുകളുടെ എണ്ണവും കൂടിവരികയാണ്‌. പബ്‌ളിക്ക്‌ പരീക്‌ഷയ്‌ക്ക്‌ മുന്നോടിയായി നടക്കുന്ന മോഡല്‍ ടെസ്‌റ്റ്‌ മാത്രമല്ല വിവിധ വിഷയങ്ങളിലുള്ള ക്വസ്‌റ്റ്യന്‍ ബാങ്കും ഇത്തരം സൈറ്റുകളില്‍ ചിലപ്പോള്‍ കാണാം. കൂടാതെ പഠിക്കാന്‍ വിഷമം തോന്നിയേക്കാവുന്ന വിഷയങ്ങള്‍ കളികളിലൂടെ പഠിപ്പിക്കാനും ചില വെബ്‌സൈറ്റുകള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. അതിന്‌ പുറമെ നമ്മുടെ ഐ.ക്യു. അറിയാനുള്ള ടെസ്‌റ്റുകളും ചില വെബ്‌സൈറ്റുകള്‍ നടത്തുന്നുണ്ട്‌.

ഒരിഞ്ച്‌ സ്‌ഥലത്ത്‌ 10 ടെറാബൈറ്റ്‌ സ്‌റ്റോറേജ്‌ സ്‌പേസ്‌

ഡാറ്റാ സൂക്‌ഷിക്കാന്‍ കംപ്യൂട്ടറില്‍ ഇനി ഒരിഞ്ച്‌ സ്‌ഥലമേ ഉണ്ടാവൂ! ഒരിഞ്ച്‌ സ്‌ഥലത്ത്‌ എന്തു ഡാറ്റാ സൂക്‌ഷിക്കാനാ... സംശയം സ്വാഭാവികം. കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ വലുപ്പം ചുരുങ്ങും, ഒരിഞ്ചിലേക്ക്‌. ഡാറ്റാ ശേഖരിക്കാനുള്ള ശേഷിയോ വളരെ വലുതും. ഒരിഞ്ച്‌ സ്‌ഥലത്ത്‌ 10 ടെറാബൈറ്റ്‌ (10,000 ജിഗാ ബൈറ്റ്‌സ്‌) ഡാറ്റകള്‍ സൂക്‌ഷിക്കാനാവുന്ന വിധം ശാസ്‌ത്രസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ കേന്ദ്രങ്ങളിലാണ്‌ ഇതിനുള്ള ഗവേഷണം പുരോഗമിക്കുന്നത്‌.ഒരാള്‍ക്ക്‌ 640 കിലോ ബൈറ്റ്‌സ്‌ മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന്‌ മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ഗേറ്റ്‌സ്‌ പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്‌ഥ എന്താണ്‌? ഓരോരുത്തര്‍ക്കും നാല്‌പതും എണ്‍പതും ജിഗാബൈറ്റ്‌സ്‌ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ സ്‌പേസ്‌ കിട്ടിയാലും മതിയാകാത്ത അവസ്‌ഥ. ഇതിനിടെയാണ്‌ 2010 ആവുേമ്പാേഴക്കും ഡാറ്റകള്‍ സൂക്‌ഷിക്കാന്‍ ഇടമുണ്ടാകില്ലെന്ന പഠന റിേപ്പാര്‍ട്ട്‌ പുറത്തുവന്നത്‌. ഇതോടെ ഡാറ്റ സൂക്‌ഷിക്കാന്‍ കൂടുതല്‍ ഇടം തേടാനുള്ള അന്വേഷണത്തിന്റെ ഗൗരവവും വര്‍ദ്ധിച്ചു.കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ്‌ വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറായ സക്‌റത്ത്‌ കിസ്‌റോവിന്റെ നേതൃത്വത്തിലാണ്‌ ഈ ഗവേഷണം പുരോഗമിക്കുന്നത്‌. നാനോ ലേസര്‍ അടിസ്‌ഥാനമാക്കി സംഭരണ ശേഷി പത്ത്‌ ടെറാബൈറ്റിലേക്ക്‌ ഉയര്‍ത്താനുള്ള ശ്രമമാണിവിടെ. പല പ്രതിസന്‌ധികളും തരണം ചെയ്യാനുണ്ടെങ്കിലും രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യയിലൂന്നിയുള്ള ഹാര്‍ഡ്‌ ഡിസ്‌ക്കുകള്‍ വിപണിയിലിറക്കാന്‍ സാധിക്കുമെന്നാണ്‌ ഗവേഷണസംഘത്തിന്റെ വിലയിരുത്തല്‍. സൂക്‌ഷ്‌മവല്‍ക്കരണം അതിന്റെ പരിധിയോടടുക്കുന്ന സാഹചര്യത്തിലാണ്‌ ഈ സാധ്യതയുടെ വരവെന്നത്‌ സ്‌റ്റോറേജ്‌ മേഖലയ്‌ക്കാകെ സന്തോഷം നല്‍കുന്നുണ്ട്‌. ഇപ്പോള്‍ 30 നാനോ മീറ്റര്‍ നാനോ ലേസര്‍ സാങ്കേതികവിദ്യയാണ്‌ ഈ സങ്കേതത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കിലും ഭാവിയില്‍ അത്‌ 10 നാനോ മീറ്റര്‍ തലത്തിലേക്ക്‌ അതിനെ താഴ്‌ത്താനുള്ള ശ്രമങ്ങളും പരീക്‌ഷിക്കും.ഇതുവരെ ലോകത്തിലിറങ്ങിയിട്ടുള്ള എല്ലാ പുസ്‌തകങ്ങളിലേയും വിവരങ്ങളുടെ 30 ലക്‌ഷത്തിലേറെ മടങ്ങ്‌ ഡിജിറ്റല്‍ ഡാറ്റ 2006ല്‍ മാത്രം ഉല്‌പാദിപ്പിക്കപ്പെട്ടു - 161 എക്‌സാബൈറ്റ്‌സ്‌. 2010ല്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ഡാറ്റ 988 എക്‌സാ ബൈറ്റ്‌സും അപ്പോഴത്തെ സംഭരണ ശേഷി 600 എക്‌സാ ബൈറ്റ്‌സും ആയിരിക്കുമെന്നും ഇതിനിടെ ഇറങ്ങിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെയാണ്‌ ഹൂസ്‌റ്റണ്‍, ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സഹകരണത്തോടെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഗവേഷണത്തിനൊരുങ്ങിയത്‌. ടു ഫോട്ടോണ്‍ ത്രീ ഡി ഒപ്‌റ്റിക്കല്‍ ഡാറ്റാ സ്‌റ്റോറേജ്‌ സാങ്കേതികവിദ്യയിലൂടെ 500 സിനിമകള്‍ വരെ ഒറ്റ ഡിസ്‌ക്കില്‍ സൂക്‌ഷിക്കാമെന്ന നിലയും ഇതിനിടെയുണ്ടായി. എന്നിട്ടും ഡാറ്റാ സംഭരണം എന്നത്‌ ബാലികേറാമലയാകാവുന്ന അവസ്‌ഥ. ഈ അവസ്‌ഥയ്‌ക്ക്‌ നാനോലേസര്‍ സാങ്കേതികവിദ്യ ഒരു പരിഹാരമാവും; ഒപ്പം ലൈബ്രറികളുടെ ഒരു സമുച്ചയം റിസ്‌റ്റ്‌ വാച്ചിന്റെ വലുപ്പത്തിലുള്ള ഡിസ്‌ക്കില്‍ ഒതുങ്ങുകയും.

ഇലക്‌ഷന്‍ പ്രചാരണവും ഹൈടെക്‌

തിരഞ്ഞെടുപ്പ്‌ പ്രചാരണവും ഇക്കുറി ഹൈടെക്‌ മയമാണ്‌. കക്‌ഷി രാഷ്‌ട്രീയ ഭേദമന്യേ ഇലക്‌ട്രോണിക്‌ പ്രചാരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും. ഘട്ടം ഘട്ടമായി നടന്ന ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്‌ സാങ്കേതികവിദ്യയുടെ ഈ നേട്ടമാണ്‌ കൂടുതലായി ഉപയോഗിച്ചത്‌. ഇലക്‌ഷന്‍ പ്രചാരണത്തിന്‌ ആധുനിക സൗകര്യങ്ങളാണ്‌ വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസം ശരിക്കും മുതലെടുക്കാനായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ സന്നാഹങ്ങളുമായി മത്സരിക്കുകയാണ്‌.
ഇ-മെയില്‍, എസ്‌. എം. എസ്‌, വെബ്‌സൈറ്റ്‌ വഴിയുള്ള ഇലക്‌ഷന്‍ പ്രചാരണം തുടങ്ങിയ നിരവധി മാര്‍ഗ്‌ഗങ്ങളിലൂടെ വോട്ടര്‍മാരെ വശത്താക്കാനുള്ള ചെപ്പടി വിദ്യകളുമായി പുറപ്പെട്ടിരിക്കുന്ന രാഷ്‌ട്രീയ കക്‌ഷികളുടെ സാന്നിദ്ധ്യം ഇക്കുറി തിരഞ്ഞെടുപ്പ്‌ രംഗം ആകെപ്പാടെ ഒരു ഉഷാറിലാണെന്ന്‌ തെളിയിക്കുന്നു. ഇവയ്‌ക്ക്‌ പുറമെ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലേയും പരസ്യങ്ങള്‍ കൂടിയാവുമ്പോള്‍ കാര്യം പൊടിപൂരവും.
ഹൈടെക്‌ പ്രചാരണം കൊഴുപ്പിക്കാന്‍ മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും അതത്‌ ജില്ലാ ആസ്‌ഥാനങ്ങളിലും മറ്റും മീഡിയാ സെല്ലുകളും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കുന്നുണ്ട്‌. ഇവയെല്ലാം രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കുകളുമായി ബന്‌ധപ്പെടുത്തി ആവശ്യമായ വിവരങ്ങള്‍ ഞൊടിയിടയില്‍ എത്തിക്കാനുള്ള സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. വോട്ടര്‍മാരുടെ സെല്‍ഫോണുകളിലേക്ക്‌ എസ്‌. എം. എസ്‌. സന്ദേശങ്ങളയക്കാന്‍ വിവിധ സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരുമായി പല രാഷ്‌ട്രീയ പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്‌. ചെറുപ്പക്കാരെ ലക്‌ഷ്യമിട്ട്‌ മ്യൂസിക്‌ ചാനല്‍, തൊഴിലന്വേഷണം, വിവാഹാലോചന തുടങ്ങിയവ കൈകാര്യം വെബ്‌സൈറ്റുകളിലൂടെയും പ്രചാരണം വേറെയും. ഇതിന്‌ പുറമെ പാര്‍ട്ടിയുടെ സ്വന്തം വെബ്‌സൈറ്റിലൂടെയുള്ള പ്രചാരണവും ശക്തമാണ്‌. 
സെല്‍ഫോണുകളില്‍ കൂടി വെറും ടെക്‌സ്‌റ്റ്‌ മേസേജ്‌ മാത്രമാവില്ല കൈമാറുക. പാര്‍ട്ടി ചിഹ്‌നങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പിക്‌ചര്‍ മെസേജുകളും നിരവധി പേരുടെ സെല്‍ഫോണുകളിലേക്ക്‌ ഒഴുകി കൊണ്ടിരിക്കും. പുതുവര്‍ഷാരംഭത്തില്‍ ലക്‌ഷക്കണക്കിന്‌ എസ്‌. എം. എസ്‌. സന്ദേശങ്ങളാണ്‌ ഉപഭോക്താക്കള്‍ കൈമാറിയിരുന്നത്‌. അതിനാല്‍ ചില ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെടാനിടയായിരുന്നു. അതുപോലെ തിരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കുന്ന സമയത്ത്‌ ഇതുപോലെ സന്ദേശങ്ങളുടെ പ്രവാഹമുണ്ടായാല്‍ അതുപോലുള്ള ഒരവസ്‌ഥ സംജാതമാകാനിടയുണ്ട്‌. മാത്രമല്ല ഇലക്‌ഷന്‍ പ്രചാരണത്തിന്‌ `ഉപദ്രവം' ചെയ്യാത്ത വിധത്തിലുള്ള കംപ്യൂട്ടര്‍ വൈറസ്‌ പ്രോഗ്രാമുകള്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാനുള്ള സാദ്ധ്യതയും ഇല്ലാതില്ല. തങ്ങളുടെ സ്‌ഥാനാര്‍ത്‌ഥിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ത്‌ഥിച്ചുകൊണ്ട്‌ ചിത്രം സഹിതമുള്ള ഒരു മെസേജ്‌ വൈറസിന്റെ രൂപത്തിലേക്ക്‌ മാറ്റിയാല്‍ ഇക്കാര്യം ഒരു ചെലവുമില്ലാതെ ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം തന്നെ ?വിതരണം' നടത്താനാവുമെന്ന്‌ ചിലര്‍ കരുതുന്നുണ്ട്‌.
പാര്‍ട്ടിയുടെ ചരിത്രം മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ പാര്‍ട്ടി നടത്തുന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ്‌ ചെയ്യുന്നതിനായി ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ സൈറ്റുകളില്‍ നിന്ന്‌ മറ്റ്‌ സൈറ്റുകളിലേക്ക്‌ ആവശ്യമായ ലിങ്കുകളും നല്‍കിയിട്ടുണ്ട്‌. ദേശീയ നേതാക്കള്‍, സംസ്‌ഥാന നേതാക്കള്‍, പാര്‍ട്ടി സ്‌ഥാനാര്‍ത്‌ഥികള്‍ തുടങ്ങി പാര്‍ട്ടി നാട്ടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്‌ത `സേവന'ങ്ങളുടെ നീണ്ട കുറിപ്പ്‌ തന്നെ ചില വെബ്‌ സൈറ്റുകളില്‍ ലഭിക്കും. വാദങ്ങളും പ്രതിവാദങ്ങളും അടങ്ങുന്ന ഇത്തരം വെബ്‌സൈറ്റുകള്‍ക്ക്‌ പുറമെ ചില എം. എല്‍. എ. മാരും എം.പി.മാരും പ്രത്യേകം നടത്തുന്ന വെബ്‌സൈറ്റുകളുമുണ്ട്‌.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ആധുനിക സംവിധാനത്തിന്റെ സഹായം തേടുന്നത്‌. എസ്‌. എം. എസിന്റെ സൗകര്യം പ്രയോജനപ്പെടുത്താനായി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി (സി. ഐ. ഐ) ചില നിര്‍ദ്ദേശങ്ങള്‍ ഇലക്‌ഷന്‍ കമ്മിഷന്‍ മുമ്പാകെ മുന്നോട്ടു വച്ചിട്ടുണ്ട്‌. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സന്ദേശങ്ങള്‍ക്ക്‌ പുറമെ വോട്ടര്‍പട്ടിക സംബന്‌ധിച്ച വിവരങ്ങള്‍ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും എസ്‌. എം. എസ്‌. വഴി നല്‍കാനുള്ള നിര്‍ദ്ദേശമാണ്‌ ഇലക്‌ഷന്‍ കമ്മിഷന്റെ പരിഗണനയിലുള്ളത്‌. ഇതുകൂടാതെ നിരവധി ഹെല്‍പ്പ്‌ലൈന്‍ പദ്ധതികളും തുടങ്ങാനും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരിപാടിയുണ്ട്‌.
1998ല്‍ ബാലറ്റ്‌ പേപ്പര്‍ അച്ചടിക്കാന്‍ മാത്രം 7,700 മെട്രിക്‌ ടണ്‍ കടലാസ്‌ ഉപയോഗിക്കേണ്ടി വന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ അതിലും കൂടുതല്‍ വേണ്ടി വന്നേനെ. ബാലറ്റ്‌ പേപ്പര്‍ അച്ചടിക്കാതിരിക്കുക വഴി നിരവധി വൃക്‌ഷങ്ങളെ സംരക്‌ഷിച്ചെടുക്കാനായി എന്നത്‌ ശ്രദ്ധേയമായ കാര്യമാണ‌

രാത്രിയെന്നോ പകലെന്നോ നോക്കാതെ...
പണം കൊയ്യുന്ന പ്രോജക്‌ടുകള്‍ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കാനുള്ളബദ്ധപ്പാടില്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുന്നവരാണ്‌ `ടെക്കി'കളില്‍ നല്ലൊരു പങ്ക്‌. കുടുംബബന്‌ധങ്ങളൊക്കെ മനസ്സിന്റെ ഏതെങ്കിലും ഒരു മൂലയില്‍ കിടക്കും. ഒടുവില്‍, ബന്‌ധങ്ങള്‍ ശിഥിലമായി ഒറ്റപ്പെടുമ്പോള്‍ മനസ്സ്‌ ഒരു കുരങ്ങന്റെ പരുവത്തിലാകുന്നു. അടക്കിയാലും അടങ്ങാത്ത അവസ്‌ഥ. ജോലിയില്‍ മനസ്സുറയ്‌ക്കാതെ വരും. അതോടെ മദ്യമോ മയക്കുമരുന്നോ പലര്‍ക്കും ബന്‌ധുക്കളായി മാറുന്നു. കടുത്ത മാനസികസമ്മര്‍ദ്ദം രോഗങ്ങളുടെ രൂപത്തില്‍ ചിലരെ വീഴ്‌ത്തും. മറ്റു വഴികളില്ലാതെ മരണത്തിന്റെ മഹാശാന്തതയില്‍ അഭയം തേടുന്നവര്‍പോലുമുണ്ട്‌.

ചിരിമരുന്ന്‌ കൈവശമുള്ളവര്‍ക്കും വരുന്നു, ഐ.ടി മേഖലയില്‍ തൊഴിലവസരം. പുതിയ തസ്‌തികയാണ്‌ - ഫണ്‍ ഓഫീസര്‍!
ഹൈദരാബാദിലെ ?ബ്രിഗേഡ്‌ ബി.പി. ഒ സെന്ററി'ല്‍ ഫണ്‍ ഓഫീസറെ നിയമിച്ചുകഴിഞ്ഞു. മറ്റു ചില ഐ.ടി സ്‌ഥാപനങ്ങളും ഈ വഴിക്ക്‌ നീങ്ങുന്നു. ജീവനക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികപിരിമുറുക്കത്തിന്‌ ശമനം കാണുകയാണ്‌ ലക്ഷ്യം. 
ഓഫീസിലെ അന്തരീക്ഷം വലിഞ്ഞുമുറുകുമ്പോള്‍ കൊച്ചുകൊച്ചു ഗെയിമുകള്‍ ഒരുക്കിയും വേണ്ടിവന്നാല്‍ തമാശ പൊട്ടിച്ചും ജീവനക്കാര്‍ക്ക്‌ ഉന്മേഷം പകരുകയാണ്‌ ഫണ്‍ ഓഫീസറുടെ ചുമതല. ജീവനക്കാര്‍ നിരന്തര നിരീക്ഷണത്തിലായിരിക്കും. മാനസികസംഘര്‍ഷത്തിന്റെ നിഴല്‍ ആരുടെയെങ്കിലും മുഖത്ത്‌ കണ്ടാല്‍ ഫണ്‍ ഓഫീസര്‍ ഇടപെടും. ജോലിയെ ബാധിക്കാത്ത തരത്തിലായിരിക്കും ചെറിയ ഗെയിമുകള്‍ നല്‍കുക. വാരാന്ത്യത്തില്‍ വിനോദ യാത്രയോ കലാപരിപാടികളോ സംഘടിപ്പിക്കുന്ന ചുമതലയും ഫണ്‍ ഓഫീസര്‍ക്കുതന്നെ. 
മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ വന്‍കിട ഐ.ടി കമ്പനികളില്‍ യോഗയ്‌ക്കും ധ്യാനത്തിനുമൊക്കെ ഇപ്പോള്‍ തന്നെ സൗകര്യമുണ്ട്‌. പക്ഷേ, യോഗയിലും ധ്യാനത്തിലുമൊന്നും ഒതുങ്ങാത്തതാണ്‌ ചില കേസുകള്‍. 
രണ്ടരവര്‍ഷത്തിനിടയില്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 14 പേരാണ്‌ അകാലമരണത്തിനിരയായത്‌. രണ്ടുപേര്‍ വിദേശികളാണ്‌. സ്വയം ഹത്യയിലൂടെമോക്ഷം' തേടുകയായിരുന്നു രണ്ടുപേര്‍. ഈ മരണങ്ങള്‍ക്കെല്ലാം പിന്നില്‍ കടുത്ത മാനസികസമ്മര്‍ദ്ദം തന്നെയായിരുന്നു വില്ലന്‍.
മാനസികസമ്മര്‍ദ്ദം സഹിക്കാതെ `ബിസിനസ്‌ പ്രോസസ്‌ ഔട്ട്‌സോഴ്‌സിംഗ്‌' കമ്പനികളില്‍ നിന്ന്‌ ജീവനക്കാര്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്‌. കൊഴിഞ്ഞുപോക്ക്‌ ഒരു പകര്‍ച്ചവ്യാധിയായി മാറിയാല്‍ ഐ.ടി മേഖലയിലെ പ്രവര്‍ത്തനമാകെ താളം തെറ്റും. സായിപ്പ്‌ ഉണര്‍ന്നിരിക്കുമ്പോള്‍ ഇവിടെ പണി നടക്കണമെങ്കില്‍ രാത്രി പകലാക്കിയേ മതിയാകൂ. പ്രകാശത്തിന്റെ സൂര്യനെ രാത്രി കൊണ്ടുവരാനാവില്ലെങ്കിലും വിനോദത്തിന്റെയും തമാശയുടെയും `സൂര്യവെളിച്ചം' സൃഷ്‌ടിക്കാനാവും. അതിനാണ്‌ ഫണ്‍ ഓഫീസര്‍.

കടപ്പാട് : cyberspacehistory.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate