অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സര്‍വ്വകലാശാല

കേരള സര്‍വ്വകലാശാല - ആമുഖം

ഇന്ത്യയിലുള്ള പതിനാറ് സര്‍വകലാശാലകളില്‍ ഒന്നായ കേരള സര്‍വകലാശാല, തിരുവിതാംകൂര്‍ സര്‍വകലാശാലയായിട്ട് 1937 ല്‍ ആണ് സ്ഥാപിതമായത്. സര്‍വ്വകലാശാലയുടെ തുടക്കത്തില്‍ ഇത് രണ്ട് സ്ഥാപനങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും ട്രിവാന്‍ഡ്രം ഒബ്സേര്‍വേറ്ററിയും.

മഹാരാജാ സ്വാതി തിരുന്നാള്‍, ജോണ്‍ റോബര്‍ട്ട്മായി ചേര്‍ന്ന് 1834 ല്‍ ആണ് യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിച്ചത്. ഇത് മഹാരാജാവ് സ്ഥാപിച്ചത് ഒരു ഫ്രീ സ്കൂള്‍ ആയിട്ടായിരുന്നു. അതിന്‍റെ പ്രധാനാദ്ധ്യാപകന് ഒരു ക്രിസ്ത്യന്‍ മിഷനറിയും. അധികം വൈകാതെ തന്നെ 1866 ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഒരു കോളേജായി ഈ സ്ഥാപനം മാറി. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതം ആയപ്പോള്‍ ഈ കോളേജിലെ പഠന വകുപ്പുകള്‍ എല്ലാം തന്നെ സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ്കളായി മാറി. യൂണിവേഴ്സിറ്റി കോളേജ് ഇന്നും സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഒരു കോളേജ് ആയി നിലനില്‍ക്കുന്നു.

ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ ചാന്‍സിലരായി 1937 ല്‍ ആണ് തിരുവിതാംകൂര്‍ സര്‍വകലാശാല നിലവില്‍ വന്നത്. അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ ആയിരുന്നു വൈസ് ചാന്‍സിലര്‍.

തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ സമയത്ത് തിരുവിതാംകൂറിന്റെ അതിര്‍ത്തിക്കുള്ളില്‍ പെട്ടതും മദ്രാസ്‌ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ ഏകദേശം പത്തു കോളേജുകള്‍ക്ക് മാത്രമാണ് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നും അഫിലിയേഷന്‍ ലഭിച്ചിട്ടുള്ളത്.

1954 ല്‍ കേരളം ഒരു സംസ്ഥാനമായി മാറിയപ്പോള്‍ തിരുവിതാംകൂറിന്റെ ഒരു പ്രധാന ഭാഗവും കൊച്ചി സംസ്ഥാനം മുഴുവനായും പിന്നെ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്ന മലബാറിന്റെ ഭാഗം എന്നിവ കേരള സംസ്ഥാനത്തിന്‍റെ ഭാഗമായി. 1957 ല്‍ കേരള സര്‍വകലാശാല നിലവില്‍ വന്നു. കൂടാതെ തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സര്‍വകലാശാലയായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. സര്‍വ്വകലാശാലക്ക് സംസ്ഥാനത്തിന്‍റെ മൂന്ന് വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രധാന ക്യാമ്പസ് ആണുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കാലക്രമേണ സര്‍വ്വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളുടെ എണ്ണവും കൂടി. 1968 ആയപ്പോഴേക്കും കോഴിക്കോടുള്ള സര്‍വ്വകലാശാല ക്യാമ്പസ് ഒരു സര്‍വ്വകലാശാല നിലയിലേക്ക് ഉയര്‍ന്നു വരികയും കോഴിക്കോട് സര്‍വ്വകലാശാലയായിട്ട് അത് മാറുകയും ചെയ്തു. 1971 ല്‍ കുസാറ്റും കേരള കാര്‍ഷിക സര്‍വ്വകലാശാലയും നിലവില്‍ വന്നു. 1983 ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല നിലവില്‍ വന്നു. കുസാറ്റ് കേരള സര്‍വ്വകലാശാലയുടെ കൊച്ചിയിലെ സെന്‍റര്‍ ഏറ്റെടുത്തു. ഈ വികസനങ്ങള്‍ എല്ലാം തന്നെ കേരള സര്‍വ്വകലാശാലയുടെ അധികാര പരിധി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ടയുടെ ഒരു ഭാഗം എന്നിവിടങ്ങളിലേക്ക് ചുരുങ്ങാന്‍ കാരണമായി.

നിലവില്‍ സര്‍വ്വകലാശാലക്ക് പതിനാറു ഫാക്കല്‍റ്റികളും നാല്പത്തിഒന്ന് പഠന വകുപ്പുകളും ഗവേഷണ വിഭാഗങ്ങളും സ്റ്റഡി സെന്ററുകളും ഉണ്ട്. പഠനം, ഗവേഷണം, അറിവിന്‍റെ വികസനം എന്നിവയാണ് സര്‍വകലാശാലയുടെ പ്രധാന അജണ്ടകള്‍. സര്‍വ്വകലാശാല പ്രധാനമായും ബിരുദാനന്തര ബിരുദം, എം.ഫില്‍, ഗവേഷണം എന്നീ മേഖലകള്‍ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ ഫുള്‍ ടൈം വിദ്യാര്‍ത്ഥികളും ഗവേഷകരും വിദേശ വിദ്യാര്‍ത്ഥികളുമായി ഏകദേശം 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഗവേഷണത്തിനായി സര്‍വകലാശാല ക്യാമ്പസിലും അഫിലിയേറ്റ് ചെയ്ത കോളേജുകളിലും സര്‍വ്വകലാശാല അധികാരം നല്‍കിയിട്ടുള്ള ഗവേഷക സെന്ററുകളും സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം അവസരങ്ങള്‍ ഉണ്ട്. ഇത് കൂടാതെ വിദൂര വിദ്യാഭ്യാസ ഇന്‍സ്റ്റിട്യൂട്ട് വഴി ഏകദേശം ഏഴായിരം വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട്.

സര്‍വ്വകലാശാലയുടെ കീഴില്‍ ഏകദേശം നൂറ്റിഅമ്പതോളം അഫിലിയേറ്റ് ചെയ്ത കോളേജുകള്‍ ഉണ്ട്. സര്‍വ്വകലാശാലയുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍ ഈ കോളേജില്‍ ഏതൊക്കെ വിഷയങ്ങളാണ് പഠിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുക. പരീക്ഷകള്‍ നടത്തുക, സര്‍ട്ടിഫിക്കറ്റ് കൊടുക്കുക എന്നതൊക്കെയാണ്. എന്നാല്‍ ഈ കോളേജുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍  സര്‍വ്വകലാശാല ഇടപെടാറില്ല. എന്നാല്‍ ഈ സ്ഥാപനങ്ങളാണ് സര്‍വ്വകലാശാലയുടെ ഭൂരിഭാഗവും. ഇതില്‍ അറുപതോളം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാണ്. രണ്ട് ലോ കോളേജുകള്‍, 17 എഞ്ചിനീയറിംഗ് കോളേജുകള്‍, 9 എം. ബി. എ / എം സി എ കോളേജുകള്‍, 37 ടീച്ചര്‍ ട്രെയിനിംഗ് കോളേജുകള്‍, 4 മെഡിക്കല്‍ കോളേജുകള്‍, 4 ആയൂര്‍വേദ കോളേജുകള്‍, 2 ഹോമിയോപതി കോളേജുകള്‍, 1 സിദ്ധാ മെഡിക്കല്‍ കോളേജ്, 3 ഡെന്റല്‍ കോളേജുകള്‍, 10 നേഴ്സിംഗ് കോളേജുകള്‍, 4 ഫാര്‍മസി കോളേജുകള്‍, 2 ഫൈന്‍ ആര്‍ട്സ് കോളേജുകള്‍, 1 മ്യൂസിക് കോളേജ് എന്നിവയുണ്ട്. ഇത് കൂടാതെ ഒരു നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും സര്വ്വകലാശാലയില് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി ഏകദേശം 84,000 വിദ്യാര്‍ത്ഥികളുണ്ട്.

സര്‍വ്വകലാശാല പഠന വകുപ്പുകള്‍

  1. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്
  2. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഫിലോസഫി
  3. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹിസ്റ്ററി
  4. ഡിപ്പാര്ട്ട്മെന്റ് ഓഫ് സോഷ്യോളജി
  5. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ്
  6. ഡിപ്പാര്ട്ട്മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്
  7. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹിന്ദി
  8. ഡിപ്പാര്ട്ട്മെന്റ് ഓഫ് മലയാളം
  9. ഡിപ്പാര്ട്ട്മെന്റ് ഓഫ് അറബിക്
  10. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇസ്ലാമിക് ഹിസ്റ്ററി
  11. ഡിപ്പാര്ട്ട്മെന്റ് ഓഫ് സംസ്കൃതം
  12. ഡിപ്പാര്ട്ട്മെന്റ് ഓഫ് റഷ്യന്‍
  13. ഡിപ്പാര്ട്ട്മെന്റ് ഓഫ് ജര്‍മ്മന്‍
  14. ഡിപ്പാര്ട്ട്മെന്റ് ഓഫ് ലിംഗ്വസ്റ്റിക്സ്
  15. ഡിപ്പാര്ട്ട്മെന്റ് ഓഫ് തമിള്‍
  16. ഡിപ്പാര്ട്ട്മെന്റ് ഓഫ് മ്യൂസിക്
  17. ഡിപ്പാര്ട്ട്മെന്റ് ഓഫ് ആര്‍ക്കിയോളജി
  18. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്
  19. മാസ്റ്റര്‍ ഓഫ് കൊമേഴ്സ്‌
  20. മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം
  21. ബയോ – കെമിസ്ട്രി
  22. ബയോ – ടെക്നോളജി
  23. ജെനറ്റിക്സ് ആന്‍ഡ് പ്ലാന്‍റ് ബ്രീഡിംഗ്
  24. കെമിസ്ട്രി
  25. അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്
  26. കമ്പ്യൂട്ടര്‍ സയന്‍സ്
  27. എന്‍വിറോണ്‍മെന്റല്‍ സയന്‍സ്
  28. ജിയോളജി
  29. കോംപ്യൂട്ടേഷന്‍ ബയോളജി
  30. ഡെമോഗ്രഫി
  31. ആക്ച്വേറിയല് സയന്‍സ്
  32. മാത്തമാറ്റിക്സ്
  33. ഫിസിക്സ്
  34. സ്റ്റാറ്റിസ്റ്റിക്സ്
  35. സുവോളജി
  36. സൈക്കോളജി
  37. ഇന്റഗ്രേറ്റീവ് ബയോളജി
  38. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
  39. മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷന് (MTD)
  40. മാസ്റ്റര്‍ ഓഫ് ലോസ് (LLM)

ചാന്‍സലര്‍ - ഗവര്‍ണര്‍  പി സദാശിവം

പ്രോ – ചാന്‍സലര്‍  - വിദ്യാഭ്യാസ മന്ത്രി – പ്രൊഫ. സി രവീന്ദ്രനാഥ്‌

വൈസ് ചാന്‍സലര്‍ - പ്രൊഫ. പി.കെ രാധാകൃഷ്ണന്‍

പ്രോ- വൈസ് ചാന്‍സലര്‍ - ഡോ. എന്‍ വീരമണികണ്ഠന്‍

GAYATHRI G.D

3rd Sem MSW , University of Kerala

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate