Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / പ്രാഥമിക വിദ്യാഭ്യാസം
പങ്കുവയ്ക്കുക
Views
  • നില അവലോകന പ്രക്രിയയി

പ്രാഥമിക വിദ്യാഭ്യാസം

നവോത്ഥാനം
കൂടുതല്‍ വിവരങ്ങള്‍
നമ്മുടെ ഭാരതം
കൂടുതല്‍ വിവരങ്ങള്‍
കേരളത്തിലെ സാമൂഹ്യ ഘടനയും രൂപാന്തരണവും
കൂടുതല്‍ വിവരങ്ങള്‍
പ്രധാന ദിനങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
വിവിധ ഇനം പാമ്പുകള്‍
കൂടുതല്‍ വിവരങ്ങള്‍
വിദ്യാഭ്യാസം കേരളത്തിൽ
കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസ ചരിത്രം ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്. ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.[1] പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്. പാശ്ചാത്യവിദ്യാഭ്യാസം പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്. പൊതു വിദ്യാഭാസം വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ . കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട് . ഗവണ്മെന്റ്, എയ്ഡെഡ് സ്ഥാപനങ്ങളിൽ ഫീസ്‌ ഈടാകുന്നില്ല . ഇന്നത്തെ ഘടനയനുസരിച് പ്രീ പ്രൈമറിയ്ക് ശേഷം ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി , നാലു മുതൽ 7 വരെ അപ്പർ പ്രൈമറി , 8 മുതൽ 10 വരെ ഹൈ സ്കൂൾ , +1,+2 ഹയർ സെക്കന്ററി എന്ന രീതിയാണ് ഉള്ളത് .1 മുതൽ 8 വരെ സൗജ്യന ഭക്ഷണം , വസ്ത്രം , പാഠപുസ്തകം എന്നിവ നൽകുന്നു . ചരിത്രം 1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ് സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കികൊണ്ട് തിരുവിതാംകൂർ സർക്കാർ 1944-45 ൽ ഉത്തരവിറക്കി . 1945 ൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃഭാഷയാക്കി . 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു . ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷഎസ്.എസ്.എൽ.സി പരീക്ഷയയി പുനർനാമകരണം ചെയ്തു. ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ 1952 മാർച്ചിൽ നടത്തി . ഹൈ സ്കൂളിൽ ഹിന്ദി ഒരു പഠന ഭാഷയായി സ്വീകരിച്ചു . 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി . ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി. സംസ്ഥാനം നിലവിൽ വന്നതോടെ മലബാർ മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു .5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി . സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു . സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി . 1 മുതൽ 8 വരയുള്ള സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത് . ആദ്യത്തെ 5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിഉം അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിഉം ആയി തരം തിരിച്ചു .1958 ൽ ഹൈ സ്കൂൾ കോഴ് സ് പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ് 12 വർഷമായും ഭേദഗതി ചെയ്തു . ഇതനുസരിച്ച് 1957 സെപ്റ്റംബരിൽ കേരള എഡുക്കേഷൻ റുൽസ് ( കെ.ഇ .ആർ ) പാസാക്കി .ഒന്നാം സ്റ്റാൻഡേർഡിലേകുളള പ്രവേശനത്തിന്റെ പ്രായം 5.5 വയസായി ക്ലിപ്തപെടുത്തി.1958 -59 മുതൽ ഇംഗ്ലീഷ് അധ്യയനം 5-ആം സ്റ്റാൻഡേർഡ്‌ മുതലും ഹിന്ദി അധ്യയനം ആറാം സ്റ്റാൻഡേർഡിലും ആരംഭിച്ചു.1960-'61 വർഷത്തിൽ ഇംഗ്ലീഷ് അധ്യയനം 3ആം സ്റ്റാൻഡേർഡ് മുതൽ ആരംഭിച്ചു.1962ൽ പഠനപധതിയിൽ മാറ്റം വരുത്തി. ഐചികവിഷയം ഒന്ന് മതിയെന്ന് തീരുമാനിച്ചു.1964ൽ ഹയർ സെക്കണ്ടറി സ്കൂളുകളിലും ഐചികവിഷയങ്ങൾ റദ്ദാക്കി. അടുത്ത കാലം വരെ 10 വർഷ സ്കൂൾ വിദ്യാഭ്യാസമാണ്‌ കേരളത്തിൽ തുടർന്നിരുന്നത്.1998-2000ത്തോടെ ഹൈസ്ക്കൂളുകളോട് ചേർന്ന് +2 സംവിധാനം നിലവിൽ വന്നു. എസ്‌.എസ്‌.എൽ.സി വർഷത്തിലൊരിക്കൽ നടത്തിവരുന്നതാണ് " സെക്കണ്ടറി സ്കൂൾ ലീവിംഗ് സർടിഫിക്കറ്റ്"(എസ്‌.എസ്‌.എൽ.സി) പരീക്ഷ. പത്താംക്ലാസ്സിലെ അധ്യയനത്തിന് ശേഷം മാർച്ചിൽ പരീക്ഷ നടത്തും. 1999 മുതൽ സെപ്തംബർ പരീക്ഷ നിർത്തലാക്കി. പത്താം ക്ലാസ്സിൽ 85 ശതമാനം ഹാജർ ഉണ്ടായിരിക്കണം.സർക്കാർ പരീക്ഷ കമ്മീഷണർ കൂടിയായ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറാണ് പരീക്ഷയുടെ നടത്തിപ്പുകാരൻ. 2005 മാർച്ച് മുതലുള്ള എസ്‌.എസ്‌.എൽ.സി പരീക്ഷയിലാണ് ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള മൂല്യനിർണ്ണയം പ്രാബല്യത്തിൽ വന്നത്.90%ത്തിനു മുകളിൽ എ+ 80- 89% എ 70-79% ബി+,60-69% ബി അങ്ങനെ നീളുന്നു ഗ്രേഡിംഗ് സമ്പ്രദായത്തിലെ ഗ്രേഡുകൾ.ഡി ഗ്രേഡ് എങ്കിലും ലഭിക്കുന്നവർ ഉപരിപഡനത്തിനു യോഗ്യരാണ്‌.ഡി ഗ്രേഡിന് താഴെ ലഭിക്കുന്നവർക്ക് ആ വർഷം തന്നെ സേ പരീക്ഷ എഴുതാം.ഏതെങ്കിലും 3 വിഷയങ്ങൾക്ക്‌ ഡി+ ഗ്രേഡിനു താഴെ ലഭിച്ചവർക്കും സേ പരീക്ഷ എഴുതാം. പൊതു വിദ്യാലയങ്ങൾ കേരളത്തിൽ വിദ്യാലയങ്ങൾ പ്രധാനമായും സർക്കാർ, എയ്ഡഡ്, അൺ-എയ്ഡെഡ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും പൊതു വിദ്യാലയങ്ങളായി കണക്കാക്കപ്പെടുന്നു. 2012-'13ലെ കണക്കനുസരിച്ച് കേരളത്തിൽ 12627 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 11771 പൊതു വിദ്യാലയങ്ങളുണ്ട്‌, ഇതിൽ 4619 സർക്കാർ സ്കൂളുകളും 7152 എയ്ഡെഡ് സ്കൂളുകളും ഉണ്ട്. 2010-'11 ൽ കേരളത്തിൽ 12644 സ്കൂളുകൾ ഉണ്ടായിരുന്നു. 2011 ലെ കണക്കുപ്രകാരം കേരളത്തിലെ സ്കൂളുകളുടെ എണ്ണം: ഹയർ സെക്കണ്ടറി സ്കൂളുകൾ ഹൈസ്കൂളുകൾ അപ്പർ പ്രൈമറി സ്കൂളുകൾ ലോവർ പ്രൈമറി സ്കൂളുകൾ ആകെ പൊതു വിദ്യാലയങ്ങൾ കേരളത്തിൽ വിദ്യാലയങ്ങൾ പ്രധാനമായും സർക്കാർ, എയ്ഡഡ്, അൺ-എയ്ഡെഡ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും പൊതു വിദ്യാലയങ്ങളായി കണക്കാക്കപ്പെടുന്നു. 2012-'13ലെ കണക്കനുസരിച്ച് കേരളത്തിൽ 12627 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 11771 പൊതു വിദ്യാലയങ്ങളുണ്ട്‌, ഇതിൽ 4619 സർക്കാർ സ്കൂളുകളും 7152 എയ്ഡെഡ് സ്കൂളുകളും ഉണ്ട്. 2010-'11 ൽ കേരളത്തിൽ 12644 സ്കൂളുകൾ ഉണ്ടായിരുന്നു. 2011 ലെ കണക്കുപ്രകാരം കേരളത്തിലെ സ്കൂളുകളുടെ എണ്ണം: ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 757 ഹൈസ്കൂളുകൾ- 1066 അപ്പർ പ്രൈമറി സ്കൂളുകൾ- 899 ലോവർ പ്രൈമറി സ്കൂളുകൾ- 2528 ആകെ - 5250 പ്രൈവറ്റ് എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 669 ഹൈസ്കൂളുകൾ- 1429 അപ്പർ പ്രൈമറി സ്കൂളുകൾ- 1870 ലോവർ പ്രൈമറി സ്കൂളുകൾ- 3979 ആകെ - 7947 അൺ-എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 419 ഹൈസ്കൂളുകൾ- 379 അപ്പർ പ്രൈമറി സ്കൂളുകൾ- 217 ലോവർ പ്രൈമറി സ്കൂളുകൾ- 267 ആകെ - 1282 ആകെ ഹയർ സെക്കണ്ടറി സ്കൂളുകൾ- 1845 ഹൈസ്കൂളുകൾ- 2874 അപ്പർ പ്രൈമറി സ്കൂളുകൾ- 2986 ലോവർ പ്രൈമറി സ്കൂളുകൾ- 6774 ആകെ - 14479 2011 ലെ കണക്കുപ്രകാരം കേരളത്തിലെ കുട്ടികളുടെ എണ്ണം: വിഭാഗം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 141437 ഹൈസ്കൂളുകൾ- 462892 അപ്പർ പ്രൈമറി സ്കൂളുകൾ- 373695 ലോവർ പ്രൈമറി സ്കൂളുകൾ- 424870 ആകെ - 1402894 പ്രൈവറ്റ് എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 132598 ഹൈസ്കൂളുകൾ- 887202 അപ്പർ പ്രൈമറി സ്കൂളുകൾ- 873434 ലോവർ പ്രൈമറി സ്കൂളുകൾ- 832752 ആകെ - 2725986 അൺ-എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 34687 ഹൈസ്കൂളുകൾ- 95652 അപ്പർ പ്രൈമറി സ്കൂളുകൾ- 110156 ലോവർ പ്രൈമറി സ്കൂളുകൾ- 169658 ആകെ - 410153 ആകെ ആകെ - 4539033 2011 ലെ കണക്കുപ്രകാരം കേരളത്തിലെ അദ്ധ്യാപകരുടെ എണ്ണം: ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളുകൾ- 9311 ഹൈസ്കൂളുകൾ- 17855 അപ്പർ പ്രൈമറി സ്കൂളുകൾ- 14021 ലോവർ പ്രൈമറി സ്കൂളുകൾ- 20529 ആകെ - 61716 പ്രൈവറ്റ് എയ്ഡഡ് ആകെ - 112971 അൺ-എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ- ഹൈസ്കൂളുകൾ- 5308 അപ്പർ പ്രൈമറി സ്കൂളുകൾ- 4191 ലോവർ പ്രൈമറി സ്കൂളുകൾ- 4193 ആകെ - 13692 ആകെ ഹയർ സെക്കണ്ടറി സ്കൂളുകൾ- 20317 ഹൈസ്കൂളുകൾ- 57788 അപ്പർ പ്രൈമറി സ്കൂളുകൾ- 50469 ലോവർ പ്രൈമറി സ്കൂളുകൾ- 59805 ആകെ - 188379 സിലബസ്സുകൾ കേരളത്തിൽ പ്രധാനമായും 3 സിലബസ്സുകളാണ് ഉള്ളത്. കേരള സംസ്ഥാന സിലബസ്സും ,സി.ബി.എസ്‌.ഇ(Central Board of Secondary Education),ഐ.സി.എസ്‌.ഇ(Indian Certificate of Secondary Education) എന്നിവ. 2006-'07ലെ കണക്കനുസരിച്ച് കേരളത്തിൽ 587 സി.ബി.എസ്‌.ഇയും 78ഐ.സി.എസ്‌.ഇ സ്കൂളുകളും ഉണ്ട്.26 കേന്ദ്രീയ വിദ്യാലയങ്ങളും ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾ കേന്ദ്ര ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. രാജ്യത്താകമാനം 18440 സ്കൂളുകൾ ആണ് സി.ബി.എസ്‌.ഇ യിൽ അഫിലിയേറ്റു ചെയ്യപ്പെട്ടിരിക്കുന്നത്. സി.ബി.എസ്‌.ഇ,യിൽ 1315 വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ട്. [4] സർവ ശിക്ഷാ അഭിയാൻ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി 2000-'01 അധ്യയന വർഷത്തിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് സർവ ശിക്ഷാ അഭിയാൻ. "എല്ലാവർക്കും പഠിക്കാം, എല്ലാവർക്കും വളരാം" എന്നതാണ് മുദ്രാവാക്യം. പ്രാഥമിക വിദ്യാഭ്യാസത്തെ സാർവത്രികമാക്കുകയും ആഗോള നിലവാരത്തിലെത്തിക്കുകയും സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയ്ക്കനുസൃതമായി പ്രാഥമികവിദ്യാഭ്യാസത്തെ മാറ്റുകയും ഇതിന്റെ ലക്ഷ്യങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസത്തെ 2010 ആകുമ്പോഴേക്കും 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസം എന്നതായിരുന്നു ലക്ഷ്യം. സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം, സൗജന്യ പുസ്തക വിതരണം, കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് പ്രോത്സാഹനം, അധ്യാപക പരിശീലനം എന്നിവയാണ് സർവ ശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ നടത്തി വരുന്ന പ്രവർത്തനങ്ങൾ. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലം മുതൽ 63:35 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്. ഇപ്പോഴത്തെ ഡയറക്റ്റർ: ഡോ. കിട്ടിക്കൃഷ്ണൻ. എ. പി. ആകുന്നു. [5] ആർ എം എസ് എ സെക്കന്ററി വിദ്യാഭ്യാസത്തെ മികവുറ്റതാക്കാനുള്ള പദ്ധതിയാണ്, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്ന ആർ എം എസ് എ. 14-18 വരെയുള്ള എല്ലാ വ്യക്തികൾക്കും മികവുറ്റ സാർവ്വത്രികവും ചെലവുകുറഞ്ഞതുമായ വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ആർ എം എസ് എയുടെ ലക്ഷ്യങ്ങൾ: ഓരോ 5 കിലോമീറ്ററിലും ഒരു സെക്കന്ററി സ്കൂൾ, ഓരോ 7-10 കിലോമീറ്ററിലും ഒരു ഹയർ സെക്കന്ററി സ്കൂൾ നൽകുക. 2017ഓടെ സെക്കന്ററി വിദ്യാഭ്യാസം സാർവത്രികമാക്കുക. 2020തോടെ സാർവത്രികമായ ധാരണയുണ്ടാക്കുക. സമൂഹത്തിലെ മുഖ്യധാരയിലില്ലാത്തവരെ മുഖ്യധാരയിലെത്തിക്കുക. പ്രത്യേകിച്ചും സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽനിന്നുമുള്ള പെൺകുട്ടികൾ, അംഗപരിമിതർതുടങ്ങിയവർക്ക്, അതുപോലെ, അരികിലേയ്ക്കുനീക്കപ്പെട്ട വിഭാഗങ്ങളായ എസ് സി, എസ് റ്റി, ഒബിസി എന്നീ വിഭാഗങ്ങളിലേയും വിദ്യാഭ്യാസപരമായി പിന്നാക്കമായ ന്യൂനപക്ഷങ്ങൾ. [6] ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പ്രീ-ഡിഗ്രി കോളേജുകളിൽ നിന്നും വേർപെടുത്തുകയും പകരം സ്കൂളുകളിൽ ഹയർ സെക്കണ്ടറി സമ്പ്രദായം നിലവിൽ വരുകയും ചെയ്തു.1990-'91 കാലഘട്ടത്തിലാണ് ഇതിനായുള്ള ആദ്യശ്രമങ്ങൾ നടന്നത്.പ്രധാനമായും ശാസ്ത്രം,ഹ്യുമാനിറ്റീസ്,കൊമേഴ്സ് എന്നീ 3 വിഭാഗങ്ങളിലായാണ് ഹയർ സെക്കണ്ടറി കോമ്പിനേഷനുകൾ നിലവിലുള്ളത്.30-ലധികം കോമ്പിനേഷനുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.ഇംഗ്ലീഷ് ഭാഷ എല്ലാ കോമ്പിനേഷനുകളിലും നിർബന്ധ വിഷയമാണ്.ഒരു ഐചികവിഷയവും ലഭ്യമാണ്.[7] വൊക്കേഷണൽ ഹയർ സെക്കണ്ടറി തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം കേരളത്തിൽ ആരംഭിച്ചത്.1983-'84 കാലയളവിൽ സംസ്ഥാനത്തെ 19 സർക്കാർ സ്കൂളുകളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. അദ്ധ്യാപകപരിശീലനം കാലത്തിനനുസൃതമായി മാറാനായി പൊതുവിദ്യാഭ്യാസമേഘളയിൽ അദ്ധ്യാപകർക്ക് നിരന്തരം പരിശീലനം നൽകിവരുന്നുണ്ട്. ഈ പ്രക്രിയ മറ്റു വിദ്യാഭ്യാസ രീതികളിൽ ഇല്ലാത്തതാണ്. ക്ലസ്റ്റർ പരിശീലനം ഒരു വിദ്യാഭ്യാസ ഉപജില്ലയിൽ മുഴുവൻ അദ്ധ്യാപകർക്കും ഒരേ ദിവസം അവരവരുടെ വിഷയം അനുസരിച്ച് പരിശീലനം നൽകി വരുന്നു. അതിനായി സർക്കാർ ഒരു ദിനം ഓരോ മാസമോ കൃത്യമായ ഐറ്റവേളകളിലോ കണ്ടെത്തുന്നു. ആ ദിനം കുട്ടികളുടെ അദ്ധ്യയനം യാതൊരു കാരണവശാലും കുട്ടികളുടെ അദ്ധ്യയനം തടസ്സം വരാത്ത ശനിയാഴ്ച പോലുള്ള ദിവസം ആണു നിശ്ചയിക്കുക. ക്ലാസ്സുകൾ ആവശ്യമായ പരിശീലനം ലഭിച്ച റിസോഴ്സ് വ്യക്തികളാണ് കൈകാര്യം ചെയ്യുക. ഇതിനായി സമർത്ഥരായ അദ്ധ്യാപകരെയാണു നിയമിക്കുക. ഈ പരിശീലനം സംസ്ഥാനതലത്തിൽത്തന്നെ നൽകുന്നു. അവിടെ പരിശീലനം നേടിയ മാസ്റ്റർ ട്രൈനർമാർ ജില്ലാതലപരിശീലനം നൽകുന്നു. ജില്ലയിൽനിന്നും ഉപ്ജില്ലാ റിസോഴ്സ് പെഴ്സണുകളുടെ പരിശീലനം നൽകി അവരെ സജ്ജരാക്കി ക്ലസ്റ്റർ പരിശീഊലനം വിജയപ്രദമായി പൂർത്തിയാക്കുന്നു. സ്കൂൾ പ്രവേശനം സർവ ശിക്ഷാ അഭിയാൻറെയും മറ്റു വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങളുടെയും ഫലമായി കേരളത്തിലെ സ്കൂൾ പ്രവേശന നിരക്കി; വർധനവുണ്ടായിട്ടുണ്ട്.സംസ്ഥാനത്ത് 2013-'14 അധ്യയന വർഷത്തിൽ പ്രവേശനം നേടിയവരിൽ 49.44% പേർ പെൺകുട്ടികളാണ്.തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളാണ് പ്രവേശനം നേടിയത്. ഇതേ അധ്യയന വർഷത്തിൽ പ്രവേശനം നേടിയവരിൽ 11.28% പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും, 1.98%പേർ പട്ടികവർഗ്ഗത്തിൽപ്പെട്ടവരും ആണ്. സ്കൂൾ പ്രവേശനത്തിനായി പ്രത്യേക ഫീസ് ഇല്ല. മുമ്പ് ട്യൂഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അത് നിർത്തലാക്കിയിരിക്കുകയാണ്. സ്കൂൾ പ്രവേശനത്തിനു യാതൊരുവിധ വിവേചനങ്ങളും നിലനിൽക്കുന്നില്ല. പഠനസൗകര്യങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പഠനസൗകര്യങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ നൽകുന്നത്. റ്റൽസിട്ട ക്ലാസുമുറികൾ, കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടം, ശാസ്ത്രത്തിനും മറ്റു വിഷയങ്ങൾക്കും പ്രത്യേകം മുറികൾ, കമ്പ്യുട്ടർ പഠനത്തിനായി ലാപ് ടോപ്പുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ, അദ്ധ്യാപകർക്ക് ഐ സിടിയിൽ പ്രത്യേക പരിശീലനം നൽകിയിരിക്കുന്നു. ഒന്നാം ക്ലാസുമുതൽ തന്നെ ഐ സി ടി പുസ്തകങ്ങൾ ഉണ്ട്. കായിക- കലാവിദ്യാഭ്യാസത്തിനു പ്രത്യേക പാഠപുസ്തകങ്ങളും നിലവിലുണ്ട്. ഇന്ററാക്ടീവ് ക്ലാസുമുറികൾ എല്ലാ സ്കൂളുകളിലും തുടങ്ങുവാൻ സർക്കാർ നടപടി എടുത്തുവരികയാണ്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെ എല്ലാ പൊതുവിദ്യാലയത്തിലും കുട്ടികൾക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്. യൂണിഫോമും സൗജന്യമായി നൽകുന്നുണ്ട്. പഠനപിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമായി അനേകം പരിപാടികൾ നടന്നുവരുന്നുണ്ട്. ഭിന്നശേഷിക്കാർക്കും മെച്ചപ്പെടാനുള്ള പ്രത്യേക പരിശീലനം നൽകുന്നു. ആയതിനു പ്രത്യേകം അദ്ധ്യാപികമാരെ നിയമിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള കുട്ടികൾക്ക് സർക്കാർ പാഠപുസ്തകം അച്ചടിച്ചു നൽകിവരുന്നുണ്ട്. എന്നാൽ, എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമാണ്. മറ്റുള്ളവർ ചെറിയ വില നൽകേണ്ടി വരും. സിലബസ്സ് സർക്കാർ നിശ്ചയിക്കുന്നു. പാഠപുസ്തകങ്ങൾ തയ്യാറക്കുന്നത് വിദഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എസ് സി ആർ ടി യുടെ നിർദ്ദേശപ്രകാരമാണ്. പാഠപുസ്തകത്തിനു പുറമേ, അദ്ധ്യാപകസഹായികളും സർക്കാർ തയാറാക്കി അദ്ധ്യാപകർക്കു നൽകിവരുന്നു. പാഠപുസ്തകങ്ങൾ ഓരോ അഞ്ചുവർഷം കഴിയുമ്പോൾ പരിഷ്കരിച്ചുവരുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുക. പാഠപുസ്തകങ്ങളുടെ ഭാരം കുട്റ്റികൾക്ക് ആയാസമുണ്ടാക്കുന്നതിനാൽ അവ രണ്ടും മൂന്നും ഭാഗങ്ങളായി അച്ചടിച്ചു നൽകിവരുന്നുണ്ട്. ഓരോ ക്ലാസിലേയും പാഠപുസ്തകങ്ങൾ പ്രീ പ്രൈമറി ക്ലാസുതൊട്ട് പാഠപുസ്തകങ്ങൾ നിലവിലുണ്ട്. പ്രീ പ്രൈമറി (ഒന്നാം ക്ലാസ്സ്‌) കേരള പാഠാവലി കേരള റീഡർ ഗണിതം ഐ സി ടി || മലയാളം, തമിഴ്, കന്നഡ ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രീ പ്രൈമറി (രണ്ടാം ക്ലാസ്സ്‌) കേരള പാഠാവലി കേരള റീഡർ ഗണിതം ഐ സി ടി|| മലയാളം, തമിഴ്, കന്നഡ ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രീ പ്രൈമറി (മൂന്നാം ക്ലാസ്സ്‌) കേരള പാഠാവലി കേരള റീഡർ ഗണിതം പരിസരപഠനം ഐ സി ടി|| മലയാളം, തമിഴ്, കന്നഡ ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രീ പ്രൈമറി (നാലാം ക്ലാസ്സ്‌) *കേരള പാഠാവലി കേരള റീഡർ ഗണിതം പരിസരപഠനം ഐ സി ടി|| മലയാളം, തമിഴ്, കന്നഡ ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രൈമറി (അഞ്ചാം ക്ലാസ്സ്‌) *കേരള പാഠാവലി അടിസ്ഥാനപാഠാവലി കേരള റീഡർ AT കേരള റീഡർ BT അടിസ്ഥാനശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം ഹിന്ദി റീഡർ മറ്റുള്ളവ ഐ സി ടി|| മലയാളം മലയാളം ഇംഗ്ലിഷ്, തമിഴ്, കന്നഡ തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ ഹിന്ദി ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രൈമറി (ആറാം ക്ലാസ്സ്‌) കേരള പാഠാവലി അടിസ്ഥാനപാഠാവലി കേരള റീഡർ AT കേരള റീഡർ BT അടിസ്ഥാനശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം ഹിന്ദി റീഡർ മറ്റുള്ളവ ഐ സി ടി|| മലയാളം മലയാളം ഇംഗ്ലിഷ്, തമിഴ്, കന്നഡ തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ ഹിന്ദി ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ പ്രൈമറി ( ഏഴാം ക്ലാസ് ) *കേരള പാഠാവലി അടിസ്ഥാനപാഠാവലി കേരള റീഡർ AT കേരള റീഡർ BT അടിസ്ഥാനശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം ഹിന്ദി റീഡർ മറ്റുള്ളവ ഐ സി ടി|| മലയാളം മലയാളം ഇംഗ്ലിഷ്, തമിഴ്, കന്നഡ തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ ഹിന്ദി ഇംഗ്ലിഷ് അറബിക് സംസ്കൃതം മലയാളം ഇംഗ്ലിഷ്, തമിൾ, കന്നഡ മൂല്യനിർണ്ണയം രണ്ടു തരം മൂല്യ നിർണ്ണയരീതികൾ നിലവിലുണ്ട്. [1]നിരന്തര മൂല്യനിർണ്ണയം : കുട്ടിയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മൂല്യനിർണ്ണയരീതിയാണ് നിരന്തര മൂല്യനിർണ്ണയം. നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം ആണ് ഫലപ്രദമെന്ന് കരുതുന്നു. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണ്ണയം നടത്തുക. [2]ടേം മൂല്യനിർണ്ണയം. മൂന്ന് ടേമിലായി ടേം മൂല്യനിർണ്ണയം നടത്തുന്നു. [3] പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഭൌതിക സാഹചര്യങ്ങളുടെ അഭാവം വിദ്യാർഥികളെ എയ്ഡെഡ് മേഖലയിലെ സ്കൂളുകളിൽ നിന്ന് അകറ്റുന്നു.പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, വേണ്ടത്ര ശൌചാലയങ്ങളുടെ അഭാവം,ഉപകരണങ്ങളുടെ കുറവ് എന്നിവ എയ്ഡഡ് സ്ക്കൂളുകളിലെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ മേഖലയിൽ, പ്രത്യേകിച്ചും പ്രൈമറി തലത്തിൽ സർക്കാറിന്റെ ഫണ്ട് ആവശ്യത്തിനു ലഭ്യമായതിനാൽ ഇപ്പോൾ മിക്ക സ്കൂളുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണൂ പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ ഈ സാഹചര്യങ്ങൾ പതുക്കെ മാറുന്നുണ്ട്.തദ്ദേശ ഭരണകൂടങ്ങളുടെ ഇടപെടൽ,എസ്‌.എസ്‌.എ,ആർ.എം.എസ്‌.എ(Rashtreeya Madhyamik Shiksha Abhiyan) തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾ,യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.1:30,1:35,1:45 എന്ന അധ്യാപക-വിദ്യാർഥി അനുപാതം ഫലപ്രദമായി നടപ്പിലാക്കാത്തതും ഒരു പിഴവാണ്. പിഴവുകളുണ്ടെങ്കിലും താരതമ്യം ചെയ്താൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ള സിലബസ്സും വിദ്യാർഥിസമൂഹവും കേരളത്തിന്റെ സ്വത്താണ്. കടപ്പാട് - അവലംബം http://education.kerala.gov.in/index.php?option=com_content&view=article&id=141&Itemid=143 http://education.kerala.gov.in/index.php?option=com_content&view=article&id=141&Itemid=143 http://education.kerala.gov.in/index.php?option=com_content&view=article&id=141&Itemid=143 http://cbseaff.nic.in/cbse_aff/schdir_Report/userview.aspx http://ssakerala.in/home/home/home.php http://www.education.kerala.gov.in/index.php?option=com_content&id=120&Itemid=132 Plus One Result2017 http://www.scert.kerala.gov.in/index.php?option=com_content&view=article&id=117:textbookarchives-keralastate&catid=40:textbookarchives. ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
വിദ്യാഭ്യാസം ഒരു വിദ്യാഭാസം.
വിദ്യാഭ്യാസം ഒരു വിദ്യാഭാസം.
മാറാത്ത `വിദ്യാഭാസം' മാറുന്ന വിദ്യാഭ്യാസം
മാറാത്ത `വിദ്യാഭാസം' മാറുന്ന വിദ്യാഭ്യാസം
വിദ്യാഭ്യാസം മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുപോക്കുകള്‍
ആവിര്‍ഭാവവും വികാസവും യൂറോപ്പ് അന്ധകാരത്തില്‍ മൂടപ്പെട്ട് കിടന്നിരുന്ന ഏഴു മുതല്‍ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു എന്നതും മാനവരാശിയുടെ മാര്‍ഗ...
നവിഗറ്റിഒൻ
Back to top