অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമ്മുടെ ഭാരതം

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്റിന്റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്റിന്റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്.

ഗവര്ണറാകാനുള്ള യോഗ്യതകൾ

ഗവര്ണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ നിലവിൽ അംഗമായിരിക്കരുത്. മറ്റു സാമ്പത്തിക ലാഭമുള്ള സ്ഥാനങ്ങൾ വഹിക്കുന്ന ആളായിരിക്കരുത്.

ഗവർണറുടെ അധികാരങ്ങളും ചുമതലകളും

ഗവർണർക്ക് എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ അധികാരങ്ങൾ ഭരണഘടന നിർചിച്ചിരിക്കുന്നു. ഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള അധികാരം, മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പക്ഷം ഒരു മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം എന്നിവ ഗെരാർണർക്കുണ്ട്. നിയമസഭ വിളിച്ചുകൂട്ടാൻ, നിർത്തിവയ്ക്കാൻ, പിരിച്ചുവിടാൻ എന്നിങ്ങനെ ലെജിസ്ലേറ്റീവ് അധികാരങ്ങൾ ഗവര്ണര്ക്കുണ്ട്. വർഷാദ്യ നിയമസഭാ സമ്മേളനം ഗവർണർ അഭിസംബോധന ചെയ്യുകയും ഒരു വർഷത്തെ ഗവൺമെന്റിന്റെ നയപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും ഗവർണർക്കു മുൻപിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. ഇവ കൂടാതെ ഗവർണർക്ക് ചില വിവേചന അധികാരങ്ങളുമുണ്ട്.

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം

ഗവർണർ

1

ആന്ധ്രാപ്രദേശ്

ശ്രീ ഇ എസ് ലക്ഷ്മി നരസിംഹൻ

2

ആൻഡമാൻ & നിക്കോബാർ (യു.ടി.)

പ്രൊഫ.ജഗദിഷ് മുഖി

3

അരുണാചൽ പ്രദേശ്

ശ്രീ വി.ഷണ്മുഖനാഥൻ

4

ആസ്സാം

ശ്രീ ബൻവാരിലാൽ പുരോഹിത്

5

ബീഹാർ

ശ്രീ റാം നാഥ് കോവിന്ദ്

6

ചണ്ഡീഗഡ്

പ്രൊഫ.കപ്താൻ സിംഗ് സോളങ്കി

7

ഛത്തീസ്ഗഢ്

ശ്രീ ബാൽറാംജി തണ്ടൻ

8

ദാദ്ര & നഗർ ഹവേലി

ശ്രീ വിക്രം ദേവ് ദത്ത് IAS

9

ദാമൻ & ദിയു

ശ്രീ വിക്രം ദേവ് ദത്ത് IAS

10

ഡൽഹി

അനിൽ ബൈജൽ

11

ഗോവ

ശ്രീമതി മൃദുല സിൻഹ

12

ഗുജറാത്ത്

ശ്രീ ഓം പ്രകാശ് കൊഹ്‌ലി

13

ഹരിയാന

ശ്രീ കപ്താൻ സിംഗ് സോളങ്കി

14

ഹിമാചൽ പ്രദേശ്

ശ്രീ ആചാര്യ ദേവവ്രത്

15

ജമ്മു-കശ്മീർ

എൻ.എൻ.വൊഹ്റ

16

ജാർഖണ്ഡ്

ശ്രിമതി ദ്രൗപദി മുർമു

17

കർണാടകം

ശ്രീ വാജുഭായ് വാല

18

കേരളം

ശ്രീ.ജസ്റ്റീസ് പളനിസ്വാമി സദാശിവം

19

ലക്ഷദ്വീപ്

ശ്രീ വിജയ് കുമാർ IAS

20

മധ്യപ്രദേശ്

ശ്രീ ഓം പ്രകാശ് കൊഹ്‌ലി (അധിക ചുമതല)

21

മഹാരാഷ്ട്ര

ശ്രീ സി വിദ്യാസാഗർ റാവു

22

മണിപ്പൂർ

ഡോ. നജ്മ ഹെപ്ത്തുള്ള

23

മേഘാലയ

ശ്രീ വി ഷണ്മുഖനാഥൻ

24

മിസോറം

ലഫ്. ജന. നിർഭയ് ശർമ്മ

25

നാഗാലാ‌ൻഡ്

ശ്രീ പദ്മനാഭ ബാലകൃഷ്ണ ആചാര്യ

26

ഒഡീഷ

ഡോ. എസ് സി ജാമിർ

27

പുതുശ്ശേരി

ഡോ. കിരൺ ബേദി

28

പഞ്ചാബ്

ശ്രീ വി പി സിംഗ് ബദ്‌നോർ

29

രാജസ്ഥാൻ

ശ്രീ കല്യാൺ സിംഗ്

30

സിക്കിം

ശ്രീ ശ്രീനിവാസ് ദാദാസാഹേബ് പാട്ടീൽ

31

തമിഴ്‌നാട്

സി വിദ്യാസാഗർ റാവു (അധിക ചുമതല)

32

തെലുങ്കാന

ശ്രീ ഇ എസ ലക്ഷ്മി നരസിംഹൻ (അധിക ചുമതല)

33

ത്രിപുര

ശ്രീ തഥാഗത റോയ്

34

ഉത്തർപ്രദേശ്

ശ്രീ റാം നായിക്

35

ഉത്തരാഖണ്ഡ്

ഡോ. കൃഷ്ണ കാന്ത് പാൾ

36

പശ്ചിമബംഗാൾ

ശ്രീ കേസരി നാഥ് ത്രിപാഠി

സ്വതന്ത്ര ഇന്ത്യയിലെ പ്രസിഡന്റുമാർ

ഇന്ത്യയുടെ ഭരണഘടനാ നിർമാണ അസംബ്‌ളി (കോൺസ്റ്റിറ്റുവെന്റ് അസംബ്‌ളി ) രൂപീകരിക്കുമ്പോൾ അതിന് ഒരു അധ്യക്ഷൻ ആവശ്യമായി വന്നു. ഭരണഘടനാ അസംബ്‌ളിയിലെ ഏറ്റവും മുതിർന്ന അംഗത്തെ അധ്യക്ഷനാക്കുന്ന കീഴ് വഴക്കം ആണ് സ്വീകരിച്ചത്. പിന്നീട് 1949 ൽ ഭരണഘടന അഡോപ്ട് ചെയ്യുമ്പോൾ ഡോ.രഹേന്ദ്ര പ്രസാദിനെ അധ്യക്ഷനാക്കുകയും രാഷ്‌ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ ജവാഹർലാൽ നെഹ്‌റു നിർദേശിക്കുകയും ചെയ്തു. 1951ൽ ആദ്യത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഡോ. പ്രസാദിനെ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭയിലെയും അംഗങ്ങൾ അടങ്ങിയ ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയിൽ ഓരോ സംസ്ഥാനത്തെയും പാർലിമെന്റ് അംഗങ്ങൾ, നിയമസഭാ അംഗങ്ങൾ എന്നിവരുടെ വോട്ടിന് അവിടത്തെ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയാണ് മൂല്യം നിർണയിക്കുന്നത്. സംസ്ഥാനത്തിന്റെ വോട്ടവകാശമുള്ള ജനസംഖ്യ/ (മൊത്തം നിയമസഭാ അംഗങ്ങളുടെ എണ്ണം * 1000) ചെയ്താൽ കിട്ടുന്ന മൂല്യമാണ് ഒരു നിയമസഭാ അംഗത്തിന്റെ വോട്ടിന്റെ വില. നിയമസഭാ അംഗങ്ങളുടെ മൊത്തം വോട്ട് മൂല്യത്തെ ലോക്സഭയിലെ മൊത്തം സീറ്റിന്റെ എണ്ണം കൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയാണ് ഓരോ പാർലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം.

രാഷ്‌ട്രപതി രാഷ്ട്ര തലവനാണ്. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ തലവനും, കര നാവിക വ്യോമ സേനകളുടെ അധികാരിയുമാണ് രാഷ്‌ട്രപതി. കൂടാതെ അടിയന്തര സായ്‌ഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരവും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.

ഇന്ത്യൻ പ്രസിഡന്റുമാർ, അവരുടെ കാലാവധി എന്നിവ താഴെ പട്ടികയിൽനിന്ന് മനസിലാക്കാം.

ഇന്ത്യൻ പ്രസിഡന്റുമാർ

ജീവിതകാലം

പ്രസിഡൻഷ്യൽ കാലം

വരെ

ഡോ. പ്രസാദ്

1884-1963

26/01/50

13/05/62

ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ

1888-1975

13/05/62

13/05/67

ഡോ. സക്കീർ ഹുസൈൻ

1897-1969

13/05/67

03/05/69

വരാഹഗിരി വെങ്കട ഗിരി (വി വി ഗിരി)

1894-1980

03/05/69

20/07/69

എം ഹിദായത്തുള്ള

1905-1992

20/07/69

24/08/69

വരാഹഗിരി വെങ്കട ഗിരി (വി വി ഗിരി)

1894-1980

24/08/69

24/08/74

ഫഖ്‌റുദ്ദിൻ അലി അഹമ്മദ്

1905-1977

24/08/74

11/02/77

ബാസപ്പ ഡാണാപ്പ ജട്ടി

1912-2002

11/02/77

25/07/77

നീലം സഞ്ജീവ റെഡ്ഢി

1913-1996

25/07/77

25/07/82

ഗ്യാനി സെയിൽ സിംഗ്

1916-1994

25/07/82

25/07/87

ആർ വെങ്കട്ട രാമൻ

1910-2009

25/07/87

25/07/92

ശങ്കർ ദയാൽ ശർമ്മ

1918-1999

25/07/92

25/07/97

കൊച്ചേരിൽ രാമൻ നാരായണൻ

1920-2005

25/07/97

25/07/02

ഡോ. എ പി ജെ അബ്ദുൽ കലാം

1931-2015

25/07/02

25/07/07

ശ്രീമതി പ്രതിഭാ പാട്ടീൽ

1934

25/07/07

25/07/12

പ്രണാബ് മൂഖർജി

1935

25/07/12

Incumbent

 

ഇന്ത്യൻ പ്രധാന മന്ത്രിമാരുടെ ലിസ്റ്റ്

സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഇന്ത്യയിൽ ഇതുവരെ 14 മുഴുവൻ സമയ പ്രധാന മന്ത്രിമാർ ഭരിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവാഹർലാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രി. നിലവിൽ ശ്രീ നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.

1 ജവാഹർലാൽ നെഹ്‌റു 1947-64

2 ഗുൽസാരി ലാൽ നന്ദ 1964

3 ലാൽ ബഹദൂർ ശാസ്ത്രി 1964-66

4 ഗുൽസാരിലാൽ നന്ദ 1966-66

5 ഇന്ദിരാ ഗാന്ധി 1966-77

6 മൊറാർജി ദേശായി 1977-79

7 ചരൺ സിംഗ് 1979-80

8 ഇന്ദിരാ ഗാന്ധി 1980-84

9 രാജീവ് ഗാന്ധി 1984-89

10 വിശ്വനാഥ് പ്രതാപ് സിംഗ് 1989-90

11 ചന്ദ്രശേഖർ 1990-91

12 പി വി നരസിംഹ റാവു 1991-96

13 അടൽ ബിഹാരി വാജ്‌പേയ് 1996

14 എച് ഡി ദേവ ഗൗഡ 1996-97

15 ഐ കെ ഗുജ്റാൾ 1997-98

16 അടൽ ബിഹാരി വാജ്‌പേയ് 1998-2004

17 മൻമോഹൻ സിംഗ് 2004-14

18 നരേന്ദ്ര മോഡി 2014 (തുടരുന്നു)

  1. ജവാഹർലാൽ നെഹ്‌റു

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ

ജവാഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആയിരുന്നു. ആധുനികവും മൂല്യാധിഷ്ഠിതവുമായ ജനാധിപത്യ രീതിയിൽ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് നെഹ്‌റു. ഇന്ത്യൻ ഭരണഘടനയുടെയും സംവിധാനങ്ങളുടെയും രൂപീകരണത്തിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.

2. ഗുൽസാരിലാൽ നന്ദ (ഇടക്കാല ചുമതല)

1964 മെയ് 27 മുതൽ ജൂൺ 9 വരെയും 1966 ജനുവരി 11 മുതൽ ജനുവരി 24 വരെയും

ആദ്യം ജവാഹർലാൽ നെഹ്രുവിന്റെ ആകസ്മിക നിര്യാണത്തിനു ശേഷവും പിന്നീട് 1967 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണശേഷവും ശ്രീ നന്ദയെ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കുകയായിരുന്നു.

3. ലാൽ ബഹാദൂർ ശാസ്ത്രി

1964 ജൂൺ 9 മുതൽ 1966 ജനുവരി 11 വരെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി പ്രധാന മന്ത്രിയായി ചുമതല വഹിച്ചു. അപ്രതീക്ഷിതമായ മരണം ഒരു ശക്തനായ നേതാവിനെ ഇന്ത്യക്കു നഷ്ടപ്പെടുത്തി. നെഹ്രുവിന്റെ കാലത്തു തൊഴിൽ, തൊഴിലാളി ക്ഷേമ മന്ത്രിയായിരുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ്, ജയ് ജവാൻ, ജയ് കിസാൻ മുദ്രാവാക്യത്തിന്റെ വക്താവ് എന്നീ നിലകളിൽ രാജ്യം സ്മരിക്കുന്നു. മിതഭാഷിയും മഹാത്മാ ഗാന്ധിയുടെ ആരാധകനുമായിരുന്നു.

4. ഇന്ദിരാ ഗാന്ധി

1966 ജനുവരി 24 മുതൽ 1977 മാർച്ച് 11 വരെ

1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 വരെ

ഇന്ദിരാഗാന്ധി ഇന്ത്യയിൽ ആദ്യത്തെയും ലോകത്ത് ഏറ്റവും കാലം ഭരിച്ച മഹിളാ ഭരണാധികാരി ആയിരുന്നു. 1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ദിരാഗാന്ധിയുടെ ധൈര്യവും നിശ്ചയദാർട്യവും വിജയത്തിലേക്കെത്തുന്നതിൽ ഇന്ത്യയെ സഹായിച്ചു. ലോകരാഷ്ട്രങ്ങളുമായി നല്ല സൗഹൃദവും ചേരിചേരായ്മയിലധിഷ്ടതമായ വിദേശ നയവും കൊണ്ടുവന്നു. 1975-1977 കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഒരു ഇരുളടഞ്ഞ അധ്യായമായി അവശേഷിക്കുന്നു.

5. മൊറാർജി ദേശായി

(ജനതാ പാർട്ടി)

1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ

ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്നു മൊറാർജി ദേശായി. അടിയന്തിരാവസ്ഥക്ക് എതിരായി ഉണർന്നു വന്ന ജനവികാരമാണ് തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയെ അധികാരത്തിലേക്ക് എത്തിച്ചത്.

6. ചരൺ സിംഗ്

ജനതാ പാർട്ടി (സെക്കുലർ )

1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ. ജനതാ പാർട്ടിയിൽ ഉടലെടുത്ത ഭിന്നതയാണ് മൊറാർജി ദേശായിയെ നിഷ്കാസിതനാക്കി ചാരൻ സിങിനെ അധികാരത്തിലെത്തിച്ചത്. ഉത്തർ പ്രദേശ് റവന്യൂ മന്ത്രിയായിരിക്കെ ജന്മിത്തം അവസാനിപ്പിക്കുന്ന ഭൂപരിഷ്കരണ നിയമം അദ്ദേഹത്തെ പ്രസിദ്ധനാക്കി.

7. രാജീവ് ഗാന്ധി

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1984 ഒക്ടോബർ 31 മുതൽ 1989 ഡിസംബർ 5 വരെ

രാജീവ് ഗാന്ധി തന്റെ നാല്പതാം വയസിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുകയും ഇന്ത്യൻ ഭരണസംവിധാനത്തെ ആധുനികവൽക്കരിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകളുടെ ജനകീയവൽക്കരണം, അമേരിക്കയുമായുള്ള ഉഭയ വ്യാപാരം എന്നിവയായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

8. വിശ്വനാഥ് പ്രതാപ് സിംഗ്

(ജനതാ ദൾ)

1989 ഡിസംബർ 2 മുതൽ 1990 നവംബർ 10 വരെ

വി.പി.സിംഗ് ഇന്ത്യയിലെ ദരിദ്രരുടെയും ദളിതരുടെയും ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ്. മണ്ഡൽ കമ്മീഷൻ റിപോർട്ടിനുമേൽ എടുത്ത നിലപാടുകളുടെ പേരിൽ എതിർപ്പുകളും ആരോപണങ്ങളും നേരിട്ടു.

9. ചന്ദ്രശേഖർ

(സമാജ്‌വാദി പാർട്ടി)

1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ

10. പി വി നരസിംഹ റാവു

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1991 മെയ് 16 മുതൽ 1996 മെയ് മെയ് 16 വരെ

സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ലൈസൻസ് വാഴ്ച അവസാനിപ്പിക്കുന്നതിൽ ചുവടുവയ്പ്പുകൾ നടത്തി. വിദേശ മൂലധനത്തിന്റെ പ്രവേശത്തിന് സഹായിച്ചു. ബാബ്‌റി മസ്ജിത് പ്രശ്നത്തിൽ നിശ്ശബ്ദനായെന്ന ആരോപണവും ജെ എം എം നേതാവിന് കോഴ കൊടുത്തു് വോട്ടുവാങ്ങി എന്ന ആരോപണവും നിഴൽ വീഴ്ത്തി.

11. അടൽ ബിഹാരി വാജ്‌പേയ്

(ബി.ജെ.പി.)

1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെ

1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെ

നരസിംഹ റാവുവിന്റെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ തുടർന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞു. കാർഗിൽ യുദ്ധവും പിന്നീട് മെച്ചപ്പെട്ട ഇന്ത്യ പാകിസ്ഥാൻ ബന്ധവും എടുത്തു പറയപ്പെടുന്നു. ടെലികോം വിപ്ലവത്തിന് വഴിതുറന്നു.

12. എച് ഡി ദേവ ഗൗഡ

(ജനതാ ദൾ)

1996 ജൂൺ 1 മുതൽ 1997 ഏപ്രിൽ 21 വരെ

യുണൈറ്റഡ് ഫ്രണ്ട് കക്ഷികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വന്നു. തന്റെ ഭരണ കാലത്തു ദേവഗൗഡ ആഭ്യന്തരം, പെട്രോളിയം, കെമിക്കൽസ്, നഗര തൊഴിൽ വികസനം, ഭക്ഷ്യ സംസ്കരണം, മാനവശേഷി എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു.

14. ഐ കെ ഗുജ്റാൾ

(ജനതാ ദൾ)

1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ

പൊഖ്‌റാൻ അണുപരീക്ഷണത്തിനു വഴിവച്ച CTBT ഉടമ്പടിയിൽ ഒപ്പുവച്ചു. ഗുജ്റാൾ ഡോക്ടറിൻ എന്ന പേരിൽ 5 പോയിന്റ് തത്വം വഴി പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിച്ചു.

15. മൻമോഹൻ സിംഗ്

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

2004 മെയ് 22 മുതൽ 2014 മെയ് 17 വരെ

നവ ഉദാരവൽക്കരണ നയങ്ങളുടെ ഏറ്റവും വലിയ അപ്പൊസ്തലൻ. ബാങ്കിങ്–സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ ത്വരിതമാക്കി. മൂല്യവർധിത നികുതി സമ്പ്രദായത്തിന് നിയമനിർമാണ ബിൽ കൊണ്ടുവന്നു. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു നിയമം എന്നിവ എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. ടെലികോം, കൽക്കരിപ്പാട അഴിമതിക്കേസുകൾ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് വഴിവയ്ക്കുകയും ചെയ്തു.

16. നരേന്ദ്ര മോഡി

(ബി ജെ പി)

2014 മെയ് 26 മുതൽ പ്രധാനമന്ത്രി. ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ, ഗംഗ ശുദ്ധീകരണ പദ്ധതി എന്നിവ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

സംസ്ഥാന മുഖ്യമന്ത്രിമാരുടെ ലിസ്റ്റ്

ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ അറിയില്ലേ? ഇതാ ഏറ്റവും  പുതിയ ലിസ്റ്റ്. മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എല്ലാ മാറ്റങ്ങളും ആനുകാലികമായി ഉൾക്കൊള്ളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാർ, ഏതു പാര്ടിയില്നിന്നാണെന്ന്, മുന്നണി, നിലവിലെ ഭരണം തുടങ്ങിയ ദിവസം എന്നിങ്ങനെ മുഖ്യമന്ത്രിമാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സംഖ്യ

സംസ്ഥാനം

മുഖ്യമന്ത്രി

പാർടി

നിലവിലെ ടേമ് തുടങ്ങിയ തിയതി

1

ആന്ധ്രപ്രദേശ്

എൻ ചന്ദ്രബാബു നായിഡു

തെലുഗു ദേശം പാർട്ടി

2014 ജൂൺ 8

2

അരുണാചൽ പ്രദേശ്

പേമാ ഖണ്ടു

പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ

2016 ജൂലൈ 7

3

ആസ്സാം

സർബാനന്ദ സോനോവാൾ

ബി ജെ പി

2016 മെയ് 24

4

ബിഹാർ

നിതീഷ് കുമാർ

ജനതാദൾ യുണൈറ്റഡ് (ജെഡിയു)

2015 ഫെബ്രുവരി 22

5

ഛത്തീസ്ഗഢ്

ഡോ.രമൺ സിംഗ്

ബിജെപി

2013 ഡിസംബർ 9

6

ഡൽഹി

അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി പാർട്ടി

2014 ഒക്ടോബർ 26

7

ഗോവ

ലക്ഷ്മികാന്ത് പർസേക്കർ

ബിജെപി

2012 മാർച്ച് 9

8

ഗുജറാത്ത്

വിജയ് രൂപാനി

ബിജെപി

2015 ആഗസ്ത് 5

9

ഹരിയാന

മനോഹർ ലാൽ ഖട്ടാർ

ബിജെപി

2014 ഒക്ടോബർ 26

10

ഹിമാചൽ പ്രദേശ്

വീരഭദ്ര സിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2012 ഡിസംബർ 25

11

ജമ്മു – കാശ്മീർ

മെഹ്ബൂബ മുഫ്തി സയീദ്

പിഡിപി

2016 ഏപ്രിൽ 4

12

ജാർഖണ്ഡ്

രഘുബർ ദാസ്

ബിജെപി

2014 ഡിസംബർ 28

13

കർണാടക

സിദ്ധരാമയ്യ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2013 മെയ് 13

14

കേരളം

പിണറായി വിജയൻ

സിപിഐഎം

2016 മെയ് 25

15

മധ്യ പ്രദേശ്

ശിവരാജ് സിംഗ് ചൗഹാൻ

ബിജെപി

2016 മെയ് 25

16

മഹാരാഷ്ട്ര

ദേവേന്ദ്ര ഫഡ്‌നാവിസ്

ബിജെപി

2014 ഒക്ടോബർ 31

17

മണിപ്പൂർ

ഒക്രാം ഇബോബി സിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2014 2012 മാർച്ച് 14

18

മേഘാലയ

ഡോ.മുകുൾ സാങ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2013 മാർച്ച് 5

19

മിസോറം

ലാൽ തൻ ഹാവ്‌ല

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2013 മാർച്ച് 5

20

നാഗാലാ‌ൻഡ്

ടി ആർ സിലിയാങ്

നാഗാലാ‌ൻഡ് പീപ്പിൾസ് പാർട്ടി

2014 മെയ് 24

21

ഒഡീഷ

നവീൻ പട്നയിക്ക്

ബിജു ജനതാ ദൾ

2014 മെയ് 21

22

പുതുശ്ശേരി (UT)

വി.നാരായണസ്വാമി

ആൾ ഇന്ത്യ എൻ ആർ കൊണ്ഗ്രെസ്സ്

2016 ജൂൺ 6

23

പഞ്ചാബ്

പ്രകാശ് സിംഗ് ബാദൽ

ശിരോമണി അകാലി ദൾ (SAD)

2012 മാർച്ച് 15

24

രാജസ്ഥാൻ

വസുന്ധര രാജെ സിന്ധ്യ

ബിജെപി

2013 ഡിസംബർ 13

25

സിക്കിം

പവൻ കുമാർ ചാംലിംഗ്

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്

2014 മെയ് 21

26

തമിഴ്‌നാട്

ഒ.പനീർ സെൽവം

ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം

2016 ഡിസംബർ 6

27

തെലുങ്കാന

സി ചന്ദ്രശേഖർ റാവു

തെലുങ്കാന ഡെമോക്രാറ്റിക്‌ ഫ്രണ്ട്

2015 മാർച്ച് 7

28

ത്രിപുര

മണിക് സർക്കാർ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)

2013 മാർച്ച് 7

29

ഉത്തർ പ്രദേശ്

അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടി

2012 മാർച്ച് 15

30

ഉത്തരാഖണ്ഡ്

ഹരീഷ് റാവത്ത്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2016 മെയ് 11

31

പശ്ചിമ ബംഗാൾ

കു.മമതാ ബാനർജി

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്

2016 മെയ് 27

നിലവിലെ കേന്ദ്ര മന്ത്രിസഭ

ദേശിയ ജനാധിപത്യ സഖ്യം (NDA) മുന്നണി ഗവർമെന്റാണ് ഇന്ത്യ ഭരിക്കുന്നത്. ബിജെപി ആണ് മുന്നണിയിലെ ഏറ്റവും വലിയ കക്ഷി. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് മന്ത്രിസഭയെ നയിക്കുന്നത്. മന്ത്രി സഭാ യോഗങ്ങൾ കൂടുന്നത് പ്രധാനമന്ത്രിയുടെ അദ്യക്ഷതയിലാണ്. അദ്ധേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു മന്ത്രിയുടെ അധ്യക്ഷതയിലും കൂടും. ക്യാബിനറ്റ് സെക്രട്ടറി എന്ന ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് മന്ത്രിസഭാ യോഗങ്ങളുടെ മിനുട്ട് രേഖപ്പെടുത്തുന്നത്.

നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിമാരും അവരുടെ വകുപ്പുകളും അടങ്ങുന്ന പട്ടിക ചുവടെ കൊടുക്കുന്നു.

നം.

മന്ത്രി

വകുപ്പുകൾ

പാർട്ടി

മണ്ഡലം ( സംസ്ഥാനം)

1

നരേന്ദ്ര മോഡി

ഇന്ത്യൻ പ്രധാനമന്ത്രി, പഴ്സനേൽ, പബ്ലിക് ഗ്രിവന്സസ്, പെൻഷൻ, അണുശക്തി, ബഹിരാകാശം

ബിജെപി

അഹമ്മദാബാദ്

2

രാജ്‌നാഥ് സിംഗ്

ആഭ്യന്തര മന്ത്രി

ബിജെപി

ഗാസിയാബാദ് (യു.പി.)

3

മനോഹർ പരീക്കർ

രാജ്യരക്ഷ

ബിജെപി

രാജ്യസഭ (യു .പി.)

4

സുഷമ സ്വരാജ്

വിദേശകാര്യം

ബിജെപി

ബെല്ലാരി (കർണാടകം)

5

അരുൺ ജെയ്‌റ്റ്ലി

ധനകാര്യം, കോര്പറേറ്റ് കാര്യങ്ങൾ

ബിജെപി

രാജ്യസഭ

6

വെങ്കയ്യ നായിഡു

നഗര വികസനം, നഗര ദാരിദ്ര്യ നിർമാർജനം, പാർലിമെന്ററി കാര്യങ്ങൾ

ബിജെപി

ഉദയഗിരി (ആന്ധ്രപ്രദേശ്)

7

നിതിൻ ഗഡ് കരി

റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ്

ബിജെപി

നാഗ് പുർ (മഹാരാഷ്ട്ര)

8

ഡി.വി.സദാനന്ദ ഗൗഡ

പദ്ധതി നടത്തിപ്പ്, സ്റ്റാറ്റിസ്റ്റിക്‌സ്

ബിജെപി

ബാംഗ്ലൂർ നോർത്ത്

9

ഉമാ ഭാരതി

ജലവിഭവം, നദികളുടെ വികസനം, ഗംഗ ശുദ്ധീകരണം

ബിജെപി

പച്ചമർഹി (എം.പി)

10

റാം വിലാസ് പാസ്വാൻ

ഉപഭോക്തൃ കാര്യം, ഭക്ഷ്യ- പൊതു വിതരണം

ലോക് ജനശക്തി പാർട്ടി

ഹാജിപ്പൂർ (ബീഹാർ)

11

മനേകാ ഗാന്ധി

വനിതാ-ശിശു ക്ഷേമം

ബിജെപി

പിലിഭിത് (യു.പി.)

12

സുരേഷ് പ്രഭു

റെയിൽവേ

ബിജെപി

രാജാപ്പൂർ (മഹാരാഷ്ട്ര)

13

കൽരാജ് മിശ്ര

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ

ബിജെപി

ദിയോറിയ (യു.പി.)

14

അനന്ത കുമാർ

കെമിക്കൽസ്, രാസവളം, പാർലിമെന്ററി കാര്യം

ബിജെപി

ബാംഗ്ലൂർ സൗത്ത്

15

രവി ശങ്കർ പ്രസാദ്

നിയമം, നീതി, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി

ബിജെപി

രാജ്യ സഭ (ബീഹാർ)

16

ജെ.പി.നഡ്ഡ

ആരോഗ്യം-കുടുംബ ക്ഷേമം ബിജെപി

ബിജെപി

ഹിമാചൽ പ്രദേശ് (രാജ്യസഭ)

17

അശോക് ഗജപതി രാജു

സിവിൽ വ്യോമയാനം

തെലുഗുദേശം

വിഴിയാനഗരം (ആന്ധ്രപ്രദേശ്)

18

അനന്ത് ഗീതേ

ഘന വ്യവസായങ്ങൾ, പൊതുമേഖലാ കമ്പനികൾ

ശിവ സേന

റായ്‌ഗഡ് (മഹാരാഷ്ട്ര)

19

ഹർ സിമ്രത് കൗർ ബാദൽ

ഭക്ഷ്യ സംസ്കരണ വ്യവസായം

ശിരോമണി അകാലിദൾ

ഭട്ടിണ്ട (പഞ്ചാബ്)

20

നരേന്ദ്ര സിംഗ് തോമർ

ഗ്രാമവികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം & ശുചിത്വം

ബിജെപി

ഗ്വാളിയർ (മധ്യപ്രദേശ്)

21

ചൗധരി ബീരേന്ദ്ര സിംഗ്

ഉരുക്കു വ്യവസായം

ബിജെപി

രാജ്യസഭാ (ഹരിയാന)

22

ജുവൽ ഓറം

ട്രൈബൽ കാര്യം

ബിജെപി

സിന്ധുദുർഗ് (ഒറീസ)

23

രാധാ മോഹൻ സിംഗ്

കൃഷി, കർഷക ക്ഷേമം

ബിജെപി

കിഴക്കൻ ചമ്പാരൻ (ബീഹാർ)

24

തവർ ചന്ദ് ഗെഹ്‌ലോട്ട്

സാമൂഹ്യനീതി-ശാക്തീകരണം

ബിജെപി

ഷാജാപുർ (മധ്യപ്രദേശ്)

25

സ്‌മൃതി ഇറാനി

ടെക്സ്ടൈൽസ്

ബിജെപി

രാജ്യസഭ (ഗുജറാത്ത്)

26

ഡോ.ഹർഷവർധൻ

ശാസ്ത്രം, സാങ്കേതികവിദ്യ, ജിയോളജി

ബിജെപി

ചാന്ദ്നി ചൗക്ക് (ഡൽഹി)

27

പ്രകാശ് ജാവദേക്കർ

മാനവശേഷി വികസനം

ബിജെപി

രാജ്യ സഭ (മധ്യപ്രദേശ്)

സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ

നം.

മന്ത്രി

വകുപ്പുകൾ

പാർട്ടി

മണ്ഡലം ( സംസ്ഥാനം)

1

റാവു ഇന്ദർജിത് സിംഗ്

പ്ലാനിംഗ്, നഗരവികസനം, ഹൗസിങ് & നഗര ദാരിദ്ര്യ നിർമാർജനം

ബിജെപി

ഗുഡ്‌ഗാവ്‌, ഹരിയാന

2

ബംഗാരു ദത്താത്രേയ

തൊഴിലും തൊഴിലാളി ക്ഷേമം

ബിജെപി

സെക്കന്തരാബാദ് (തെലുങ്കാന)

3

രാജീവ് പ്രതാപ് റൂഡി

നൈപുണ്യ വികസനം

ബിജെപി

സരൺ, ബീഹാർ

4

വിജയ് ഗോയൽ

യുവജനകാര്യം, സ്പോർട്സ്, ജലവിഭവം, നദീ വികസനം, ഗംഗാശുചീകരണം

ബിജെപി

രാജ്യസഭ, രാജസ്ഥാൻ

5

ശ്രീപദ് യശോ നായിക്

ആയുഷ്

ബിജെപി

നോർത്ത് ഗോവ, (ഗോവ)

6

ധർമേന്ദ്ര പ്രധാൻ

പെട്രോളിയവും പ്രകൃതി വാതകവും

ബിജെപി

രാജ്യസഭാ, ബിഹാർ

7

പിയുഷ് ഗോയൽ

ഊർജം, കൽക്കരി, നവീന, റിന്യൂവബിൾ എനർജി, ഖനികൾ

ബിജെപി

രാജ്യസഭ, മഹാരാഷ്ട്ര

8

ഡോ.ജിതേന്ദ്ര സിംഗ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേർസണൽ, പബ്ലിക് ഗ്രിവന്സസ്, അറ്റോമിക് എനർജി, സ്പേസ്

ബിജെപി

ഉധംപൂർ, ജമ്മു-കാശ്മീർ

9

ശ്രീമാട്ടി നിർമല സീതാരാമൻ

വാണിജ്യവും വ്യവസായവും

ബിജെപി

രാജ്യസഭ, ആന്ധ്രപ്രദേശ്

10

ഡോ.മഹേഷ് ശർമ്മ

സാംസ്കാരികം, ടൂറിസം

ബിജെപി

ഗൗതം ബുദ്ധ് നഗർ, ഉത്തർപ്രദേശ്

11

മനോജ് സിൻഹ

വാർത്താവിനിമയം, റെയിൽവേ

ബിജെപി

ഗാസിപുർ, ഉത്തർപ്രദേശ്

12

അനിൽ മാധവ ദാവെ

പരിസ്ഥിതി, ഫോറെസ്റ്, കാലാവസ്ഥാ വ്യതിയാനം

ബിജെപി

മധ്യപ്രദേശ്, രാജ്യസഭ

13

മുക്താർ അബ്ബാസ് നഖ്‌വി

ന്യുനപക്ഷ കാര്യങ്ങൾ, പാർലമെന്ററി കാര്യങ്ങൾ

ബിജെപി

രാജ്യസഭ, ഉത്തർപ്രദേശ്

സഹമന്ത്രിമാർ

നം.

മന്ത്രി

വകുപ്പുകൾ

പാർട്ടി

മണ്ഡലം ( സംസ്ഥാനം)

1

ജന. (റിട്ട.) വി കെ സിംഗ്

വിദേശകാര്യം

ബിജെപി

ഖാസിയാബാദ് (ഉത്തർപ്രദേശ്)

2

സന്തോഷ് കുമാർ ഗാംഗ്വാർ

ധനകാര്യം

ബിജെപി

ബറേലി (ഉത്തർപ്രദേശ്)

3

ഫാഗ്ഗൻ സിംഗ് കുലസ്തെ

ആരോഗ്യ-കുടുംബക്ഷേമം

ബിജെപി

മണ്ഡല (മധ്യപ്രദേശ്)

4

എസ് എസ് അലുവാലിയ

കൃഷി, കർഷക ക്ഷേമം, പാർലമെന്ററി കാര്യം

ബിജെപി

ഡാർജീലിങ് (പശ്ചിമബംഗാൾ)

5

രാംദാസ് അത്താവാലെ

സാമൂഹ്യനീതി, ശാക്തീകരണം

റിപ്പബ്ലിക്കൻ പാർട്ടി

മഹാരാഷ്ട്ര

6

റാം കൃപാൽ യാദവ്

ഗ്രാമ വികസനം

ബിജെപി

പാടലീപുത്ര (ബിഹാർ)

7

ഹരിഭായ് പാർത്ഥഭായ് ചൗധരി

മൈക്രോ, സ്മാൾ, മീഡിയം വ്യവസായങ്ങൾ

ബിജെപി

ബനസ്‌കന്ദ, ഗുജറാത്ത്

8

ഗിരിരാജ് സിംഗ്

മൈക്രോ, സ്മാൾ സംരംഭങ്ങൾ

ബിജെപി

നവാദ (ബീഹാർ)

9

ഹാൻസ്‌രാജ് ഗംഗാറാം അഹിർ

ആഭ്യന്തരം

ബിജെപി

ചന്ദ്രാപൂർ (മഹാരാഷ്ട്ര)

10

രമേശ് ചന്ദപ്പ ജിഗജിനാഗി

കുടിവെള്ളം, ശുചീകരണം

ബിജെപി

ബിജാപുർ (കർണാടക)

11

രാജൻ ഗോഹെയ്ൻ

റെയിൽവേ

ബിജെപി

ആസ്സാം (രാജ്യസഭ)

12

പുരുഷോത്തം രൂപല

കൃഷി, കർഷകക്ഷേമം, പഞ്ചായത്തി രാജ്

ബിജെപി

രാജ്യസഭാ (ഗുജറാത്ത്)

13

എം ജെ അക്‌ബർ

വിദേശകാര്യം

ബിജെപി

രാജ്യസഭ (മധ്യപ്രദേശ്‌)

14

ഉപേന്ദ്ര കുശ്വാഹ

മാനവശേഷി വികസനം

ബിജെപി

കരക്കട്ട് (ബിഹാർ)

15

രാധാകൃഷ്ണൻ പൊൻ

റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ്

ബിജെപി

കന്യാകുമാരി (തമിഴ്‌നാട്)

16

കിരൺ റിജ്ജു

ആഭ്യന്തരം

ബിജെപി

അരുണാചൽ വെസ്റ്റ്

17

കൃഷൻ പാൽ

സാമൂഹ്യക്ഷേമം, ശാക്തീകരണം

ബിജെപി

ഫരീദാബാദ് (ഹരിയാന)

18

ജസ്വന്ത് സിങ് സുമൻഭായ് ഭാബോർ

ഗിരിജന കാര്യങ്ങൾ

ബിജെപി

രാജ്യസഭ (ഗുജറാത്ത്)

19

ഡോ.സഞ്ജീവ് കുമാർ ബല്യാൻ

ജലവിഭവം, നദീ വികാസമാണ്, ഗംഗ പുനരുജ്ജീവനം

ബിജെപി

മുസാഫാർനഗർ (ഉത്തർപ്രദേശ്)

20

വിഷ്ണു വേവ് സായി

സ്റ്റീൽ

ബിജെപി

റായ്‌ഗഡ് (ഛത്തീസ്ഗഢ്)

21

സുദർശൻ ഭഗത്

കൃഷി, കർഷകക്ഷേമം

ബിജെപി

ലോഹാർദഗ (ജാർഖണ്ഡ്)

22

വൈ. സി. ചൗധരി

ശാസ്ത്രം, സാങ്കേതികവിദ്യ, ഭൗമപഠനം

ടിഡിപി

രാജ്യസഭ (ആന്ധ്രപ്രദേശ്)

23

ജയന്ത് സിൻഹ

സിവിൽ ഏവിയേഷൻ

ബിജെപി

ഹസാരിബാഗ് (ജാർഖണ്ഡ്)

24

കേണൽ രാജ്യവർധൻ സിംഗ് റാത്തോഡ്

വിവരങ്ങൾ, പ്രക്ഷേപണം

ബിജെപി

ജയ്‌പൂർ റൂറൽ (രാജസ്ഥാൻ)

25

ബാബുൽ സുപ്രിയോ

ഘന വ്യവസായങ്ങൾ, പൊതു സംരംഭങ്ങൾ

ബിജെപി

അസൻസോൾ (പശ്ചിമബംഗാൾ)

26

സാധ്വി നിരഞ്ജൻ ജ്യോതി

ഭക്ഷ്യ സംസ്കരണ വ്യവസായം

ബിജെപി

ഫത്തേപുർ (ഉത്തർപ്രദേശ്)

27

വിജയ് സംപ്ല

സാമൂഹ്യനീതി & ശാക്തീകരണം

ബിജെപി

ഹോഷിയാർപൂർ (പഞ്ചാബ്)

28

അർജുൻ റാം മേഘ്‌വാൾ

ധനകാര്യം, കോർപറേറ്റ് കാര്യങ്ങൾ

ബിജെപി

ബിക്കാനർ (രാജസ്ഥാൻ)

29

ഡോ.മഹേന്ദ്ര നാഥ് പാണ്ഡെ

മാനവശേഷി വികസനം

ബിജെപി

ഛന്ദോളി (ഉത്തർപ്രദേശ്)

30

അജയ് താംത

ടെക്‌സ്റ്റൈൽസ്

ബിജെപി

അൽമോറ (ഉത്തരാഖണ്ഡ്)

31

ശ്രീമതി കൃഷ്ണ രാജ്

വനിതാ-ശിശു ക്ഷേമം

ബിജെപി

ഷാജഹാൻപൂർ (ഉത്തർപ്രദേശ്)

32

മൻസൂഖ് എൽ മാണ്ഡവിയ

റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ്, കെമിക്കൽസ് & ഫെർട്ടിലൈസർ

ബിജെപി

രാജ്യസഭ (ഗുജറാത്ത്)

33

ശ്രീമതി അനുപ്രിയ പട്ടേൽ

ആരോഗ്യ-കുടുംബ ക്ഷേമം

അപ്‌നാ ദൾ

മിർസാപൂർ (ഉത്തർപ്രദേശ്)

34

സി ആർ ചൗധരി

കൺസ്യൂമർ കാര്യങ്ങൾ, ഭക്ഷ്യ-പൊതുവിതരണം

ബിജെപി

നാഗൗർ (രാജസ്ഥാൻ)

35

പി.പി.ചൗധരി

നിയമം & നീതി, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി

ബിജെപി

പാലി (രാജസ്ഥാൻ)

36

ഡോ.സുഭാഷ് രാമറാവു ഭംരെ

ഡിഫെൻസ്

ബിജെപി

ധുലെ (മഹാരാഷ്ട്ര)

ഇന്ത്യയിലെ ഭാഷകൾ

വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും കലവറയായ ഭാരതം എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും ഉത്ഭവസ്ഥാനമാണ്. ഇന്ത്യയിലെ പ്രധാന ഭാഷാ വര്ഗങ്ങള് ഇവയാണ്:-

  • ഇൻഡോ ആര്യൻ ഭാഷകൾ
  • ദ്രാവിഡ ഭാഷകൾ
  • സിനോ–ടിബറ്റൻ ഭാഷകൾ

ഇന്ത്യൻ ഭാഷകളെപ്പറ്റി ഇന്ത്യൻ ഭാഷാ ഭൂപടത്തിൽനിന്നും കൂടുതൽ അറിയുക.

ഭാഷാ വിജ്ഞാന കോശമനുസരിച്ച് ഇന്ത്യ 461 ഭാഷകളുടെ ജന്മഭൂമിയാണ്. അവയിൽ 14 ഭാഷകൾ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു.

എന്നിരുന്നാലും ആസേതുഹിമാചലം ഇന്ത്യയിൽ എല്ലായിടത്തും സംസാരിക്കുന്ന ഒരു ഭാഷയുമില്ല. വടക്കേ ഇന്ത്യൻ സമതലങ്ങളിൽ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എന്നാൽ തെക്കെ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി അത്ര ജനകീയമായാ സംസാര ഭാഷയല്ല. അതുപോലെ തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവ ഉത്തരേൻഡ്യയിലോ കിഴക്കൻ പ്രദേശങ്ങളിലോ ആളുകൾക്ക് മനസിലാവില്ല.

ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി നിർവചിച്ചിരിക്കുന്നു. ഈ ഭാഷകളെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ 22 ഭാഷകളും അവ സംസാരിക്കുന്ന ജനങ്ങളുടെ ശതമാനവും താഴെ വിവരിക്കുന്നു.

നമ്പർ

ഭാഷ

2001 ലെ കണക്കുപ്രകാരം ഭാഷ സംസാരിക്കുന്ന ജനസംഖ്യ

ശതമാനം

1

ഹിന്ദി

422048642

41.03

2

ബംഗാളി

83369769

8.11

3

തെലുഗ്

74002856

7.19

4

മറാത്തി

71936894

6.99

5

തമിഴ്

60793814

5.91

6

ഉറുദു

51536111

5.01

7

ഗുജറാത്തി

46091617

4.48

8

കന്നഡ

37924011

3.69

9

മലയാളം

33066392

3.21

10

ഒറിയ

33017446

3.21

11

പഞ്ചാബി

29102477

2.83

12

ആസാമീസ്

13168484

1.28

13

മൈഥിലി

12179122

1.18

14

സന്താളി

6469600

0.63

15

കാശ്മീരി

5527698

0.54

16

നേപ്പാളി

2871749

0.28

17

സിന്ധി

2535485

0.25

18

കൊങ്കണി

2489015

0.24

19

ഡോഗ്രി

2282589

0.22

20

മണിപ്പൂരി

1466705

0.14

21

ബോഡോ

1350478

0.13

22

സംസ്‌കൃതം

14135

ലഭ്യമല്ല

2001 സെൻസസ് പ്രകാരം 10 ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന 29 ഭാഷകൾ ഇന്ത്യയിലുണ്ട്. പ്രാദേശിക ഭാഷകൾ അവ സംസാരിക്കുന്ന ജനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

സ്ഥാനം

ഭാഷ

സംസാരിക്കുന്ന ജനസംഖ്യ

ശതമാനം

1

ഹിന്ദി

422048642

41.03%

2

ബംഗാളി

83369769

8.11%

3

തെലുങ്ക്

74002856

7.19%

4

മറാത്തി

71936894

6.99%

5

തമിഴ്

60793814

5.91%

6

ഉറുദു

51536111

5.01%

7

ഗുജറാത്തി

46091617

4.48%

8

കന്നഡ

37924011

3.69%

9

മലയാളം

33066392

3.21%

10

ഒറിയ

33017446

3.21%

11

പഞ്ചാബി

29102477

2.83%

12

ആസ്സാമീസ്

13168484

1.28%

13

മൈഥിലി

12179122

1.18%

14

ഭില്ലി

9582957

0.93%

15

സന്താളി

6469600

0.63%

16

കാശ്മീരി

5527698

0.54%

17

നേപ്പാളി

2871749

0.28%

18

ഗോണ്ടി

2713790

0.26%

19

സിന്ധി

2535485

0.25%

20

കൊങ്കണി

2489015

0.24%

21

ഡോഗ്രി

2282589

0.22%

22

ഖാണ്ഡേഷി

2075258

0.21%

23

കുറുഖ്

1751489

0.17%

24

തുളു

1722768

0.17%

25

മണിപ്പൂരി

1,466,705*

0.14%

26

ബോഡോ

1350478

0.13%

27

ഖാസി

1128575

0.11%

28

മുണ്ടാരി

1061352

0.10%

29

ഹോ

1042724

0.10%

സംസ്ഥാനങ്ങളും അവിടത്തെ ഭാഷകളും

ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവിടെ സംസാരിക്കുന്ന ഭാഷകളുടെ വിവരങ്ങളും താഴെ പട്ടികയിൽ കൊടുക്കുന്നു.

നമ്പർ

സംസ്ഥാനം

ഔദ്യോഗിക ഭാഷ

മറ്റു ഭാഷകൾ

1

ആന്ധ്രപ്രദേശ്

തെലുങ്ക്

ഉറുദു

2

അരുണാചൽ പ്രദേശ്

ഇംഗ്ലീഷ്

നിഷി, ആദി, ബംഗാളി, നേപ്പാളി

3

അസം

ആസാമീസ്

4

ബീഹാർ

ഹിന്ദി

ഉറുദു, ഭോജ്‌പൂരി, മൈഥിലി, മഗാഹി, അംഗിക, ബജ്ജിക

5

ഛത്തീസ്ഗഢ്

ഹിന്ദി

ച്ഛത്തിസ്ഗഢി, ഹൽബി, ഗോണ്ടി, ബദ്രി

6

ഗോവ

കൊങ്കണി

മറാത്തി, പോര്ടുഗിസ്, കന്നഡ, ഹിന്ദി, ഉറുദു

7

ഗുജറാത്ത്

ഗുജറാത്തി

ഹിന്ദി, മറാത്തി, കത്തിയവാറി, പട്ടാണി, നഗരി, ഖർവാ, പടിദാരി, പാഴ്സി

8

ഹരിയാന

ഹിന്ദി

ഹരിയാൻവി

9

ഹിമാചൽ പ്രദേശ്

ഹിന്ദി

ഇംഗ്ലീഷ്, പഹാഡി

10

ജമ്മു

കാശ്‌മീർ

ഉറുദു, കാശ്മീരി, ഡോഗ്രി, ലഡാഖി

11

ജാർഖണ്ഡ്

ഹിന്ദി

ഭോജ്പുരി, ഖോർത്ത, ഒറിയ, സദ്രി, ബംഗാളി, അംഗിക

12

കർണാടക

കന്നഡ

തുളു, കൊങ്കണി, കൊടവ

13

കേരളം

മലയാളം

തമിഴ്, കൊങ്കണി

14

മധ്യപ്രദേശ്

ഹിന്ദി

മാൽവി, നിമാടി, ബുന്ദേലി, ബഘേലി

15

മഹാരാഷ്ട്ര

മറാത്തി

ഹിന്ദി, വർഹാദി, ഡങ്കി

16

മണിപ്പൂർ

മണിപ്പൂരി

ഇംഗ്ലീഷ്

17

മേഘാലയ

ഇംഗ്ലീഷ്

ഖാസി, പ് നാർ, ഗാരോ

18

മിസോറം

മിസോ

ഇംഗ്ലീഷ്, ഹിന്ദി

19

നാഗാലാ‌ൻഡ്

ഇംഗ്ലീഷ്

നാഗമീസ്

20

ഒഡീഷ

ഒറിയ

ഉറുദു, ബംഗാളി, തെലുഗ്

21

പഞ്ചാബ്

പഞ്ചാബി

22

രാജസ്ഥാൻ

ഹിന്ദി

സംസ്‌കൃതം, രാജസ്ഥാനി, മാർവാഡി, മാൾവി, മേവാറി

23

സിക്കിം

നേപ്പാളി

ഇംഗ്ലീഷ്, സിക്കിമിസ് (ബുട്ടിയ), ലെപ് ച

24

തമിഴ്‌നാട്

തമിഴ്

ഇംഗ്ലീഷ്

25

തെലുങ്കാന

തെലുങ്ക്

ഉറുദു

26

ത്രിപുര

ബംഗാളി

കൊപ്പ, ബോർക്, ഇംഗ്ലീഷ്

27

ഉത്തർ പ്രദേശ്

ഹിന്ദി

ഉറുദു

28

ഉത്തരാഖണ്ഡ്

ഹിന്ദി

29

പശ്ചിമ ബംഗാൾ

ബംഗാളി

ഹിന്ദി, ഉറുദു, സന്താളി, ഒറിയ, നേപ്പാളി

ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങൾ

രാജ്യത്തിൻറെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പ്രതീകങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് അത്യന്തം ശ്രദ്ധയോടുകൂടിയാണ്. ഇന്ത്യയുടെ ദേശീയ ഗീതവും ദേശീയ പതാകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജനതയ്ക്ക് വലിയ പ്രചോദനമായിരുന്നു. ശക്തിയുടെ പ്രതീകമായ കടുവ ദേശീയ മൃഗവും, വിശുദ്ധിയുടെ പ്രതീകമായ താമര ദേശീയ പുഷ്പവും അനശ്വരതയുടെ പ്രതീകമായ വടവൃക്ഷം ദേശീയ വൃക്ഷവും ചാരുതയുടെ പ്രതീകമായ മയിൽ ദേശീയ പക്ഷിയും ട്രോപ്പിക്കൽ കാലാവസ്ഥയുടെ സൂചകമായ മാമ്പഴം ദേശീയ ഫലവും ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളാണ്. ദേശീയ ചിഹ്നമായ അശോക സ്തൂപത്തിലെ നാല് വശത്തേക്കും ബഹിർമുഖമായി നിൽക്കുന്ന സിംഹങ്ങൾ ശക്തിയും ധീരതയും ദേശാഭിമാനവും ആത്മവിശ്വാസവും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഹോക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്ന കാലത്താണ് അതിനെ ദേശീയ കായിക വിനോദമായി തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ ദേശീയ പക്ഷി – മയിൽ

ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അംഗോപാംഗം പ്രതിഫലിപ്പിക്കുന്ന മയിൽ (Indian Peafowl) ദേശീയ പക്ഷിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1963 ലാണ്. മയിൽ രാജ്യത്തിൻറെ എല്ലാ ഭാഗത്തും കാണപ്പെടുന്നതും എല്ലാ ജനങ്ങൾക്കും പരിചയമുള്ളതുമാണ്. മയിൽ ദയാ വായ്പ്പിനെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ മറ്റൊരു രാജ്യവും മയിലിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തിട്ടില്ല. എല്ലാം തികഞ്ഞ പക്ഷിയായ മയൂരത്തെയാണ് ഇന്ത്യ ദേശീയ പക്ഷിയായി അംഗീകരിച്ചിരിക്കുന്നത്.

ദേശീയ മൃഗം – കടുവ

കാടിന്റെ അധിപനായ കടുവ ഇന്ത്യയുടെ വന്യജീവി സമ്പത്തിന്റെ മകുടോദാഹരണമാണ്. ശക്തിയും ധൈര്യവും ശൗര്യവുമാണ് കടുവയുടെ ഗുണങ്ങൾ. ‘ബംഗാൾ രാജകീയ വ്യാഖ്‌റം’ (Bengal Royal Tiger) എന്നറിയപ്പെടുന്ന ഏഷ്യാറ്റിക് കടുവയെ 1973 ൽ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. പ്രൊജക്റ്റ് ടൈഗർ പദ്ധതിയോടുകൂടിയാണ് ഇത് ചെയ്തത്. അതിനു മുൻപ് സിംഹം ആയിരുന്നു ഇന്ത്യയുടെ ദേശീയ മൃഗം.

ഇന്ത്യയുടെ ദേശീയ ഗാനം

‘ജന ഗണ മന അധി …’ എന്ന രവീന്ദ്ര നാഥ ടാഗോർ എഴുതിയ ഗാനമാണ് 1950 ജനുവരി 24 ന് ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയിട്ടുള്ള ഇന്ത്യയിൽനിന്നുള്ള ഏക വ്യക്തിയായ അദ്ദേഹം ബംഗാളിയിലാണ് ഈ ഗാനത്തിന്റെ മൂലരചന നടത്തിയത്. ഔപചാരികമായി ഈ ഗാനത്തിന്റെ ദൈർഖ്യം 52 സെക്കന്റ് ആണ്.

ദേശീയ പുഷ്പം – താമര

ഇന്ത്യൻ പുരാവൃത്തങ്ങളിൽ താമരക്ക് സ്രേഷ്ടമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. ലക്ഷ്മീദേവി ഇരിക്കുന്ന പുഷ്പം, ധനം, ഐശ്വര്യം, സഫലത എന്നിവയുടെ പ്രതീകം എന്നീ നിലകളിൽ താമര അംഗീകരിക്കപ്പെടുന്നു. ചെളിമയമായ ജലത്തിൽ വളരുന്ന താമര അതിന്റെ തണ്ട് ജലോപരിതലം വരെ നീളുകയും ഇലയും പുഷ്പവും ജലത്തിന് മുകളിൽ നിൽക്കുകയും ചെയ്യുന്നു.

ദേശീയ ഫലം – മാമ്പഴം

മാമ്പഴത്തിന്റെ ഉത്ഭവസ്ഥാനം ഇന്ത്യയാണ്. അതിപുരാതന കാലം മുതൽക്കേ ഇന്ത്യയിൽ മാമ്പഴം കൃഷി ചെയ്തിരുന്നു. മുഗൾ ഭരണകാലത്ത് അക്ബർ ദർഭംഗയിലെ (ബീഹാർ) ലാഖി ബാഗിൽ ഒരു ലക്ഷം മാവുകൾ കൃഷിചെയ്തിരുന്നു.

ദേശീയ പതാക

തിരശ്ചീനമായി ദീർഘചതുരാകൃതിയുള്ള ത്രിവർണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. മുകളിൽ കുങ്കുമ നിറം (സുവർണ മഞ്ഞ), നടുക്ക് വെളുപ്പ്, താഴെ പച്ച എന്നെ നിറങ്ങളാണ് ദേശിയ പതാകയുടേത്. നടുവിൽ അശോക ചക്രം ആലേഖനം ചെയ്തിരിക്കുന്നു. 1947 ജൂലൈ 22 ന് ഭരണഘടനാ അസംബ്ലിയാണ് ത്രിവർണ പതാക ദേശിയ പതാകയായി കൈക്കൊണ്ടത്. പിംഗാലി വെങ്കയ്യയാണ് ദേശീയ പതാക രൂപകൽപ്പന ചെയ്തത്.

ഇന്ത്യയുടെ ദേശീയ വിനോദം

ഹോക്കിയാണ് ഇന്ത്യയുടെ ദേശിയ ഗെയിം. ക്രിക്കറ്റിൻെറ ജനകീയതക്ക് നടുവിലും ഹോക്കിയെ ഇന്ത്യക്കാർ സ്നേഹിക്കുന്നു. ഹോക്കിയെ ദേശീയ വിനോദമായി പ്രഖ്യാപിക്കുന്ന സമയത്ത് ആ മത്സരം ഇന്ത്യയിൽ വളരെ ജനപ്രിയമായിരുന്നു. 1928 നും 1956 നും ഇടക്ക് ഇന്ത്യ തുടർച്ചയായി ആറ് ഒളിമ്പിക് സ്വർണ മെഡലുകൾ നേടുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ വൃക്ഷം

വടവൃക്ഷം, പേരാൽ എന്നീ പേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്ന ബന്യൻ മരമാണ് ഇന്ത്യയുടെ ദേശിയ വൃക്ഷം. അതിന്റെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലകൾ ഈ വൃക്ഷത്തിന് അനന്തമായ ജീവിതത്തിന്റെ അർഥം നൽകുന്നു. അതിന്റെ വിശാലമായ രൂപവും ആഴത്തിലുള്ള വേരുകളും രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വടവൃക്ഷത്തിന്റെ ബാഹുല്യം അതിനെ നിരവധി പക്ഷികൾക്കും ജന്തുജാലങ്ങൾക്കും വാസസ്ഥാനമാക്കുന്നു. അതിനെ വിവിധ വര്ഗങ്ങൾ മതങ്ങൾ, വിശ്വാസങ്ങൾ, വംശങ്ങൾ എന്നിവ ഒന്നിച്ചു ജീവിക്കുന്നതിന്റെ പ്രതീകമായി കണക്കാക്കുന്നു.

ഇന്ത്യയുടെ ദേശീയ മുദ്ര

സാരനാഥിലെ സിംഹ സ്തൂപമാണ് ഇന്ത്യയുടെ ദേശീയ മുദ്ര. ഒരു മണിച്ചട്ടത്തിനു ചുറ്റും പുറത്തോടു പുറം നിൽക്കുന്ന നാല് ഏഷ്യാറ്റിക് സിംഹങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മണിച്ചട്ടത്തിന്മേൽ ഒരു ആന, ഒരു കുതിര,ഒരു കാള, ഒരു സിംഹം എന്നിവയുമുണ്ട്. ഇവയെ ചക്രങ്ങൾകൊണ്ട് വേര്തിരിച്ചിരിക്കുന്നു.

ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും

ഉത്സവങ്ങളും മേളകളും ഇന്ത്യയിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങളും മേളകളും രാജ്യത്തിൻറെ ടൂറിസം വ്യവസായത്തിൽ വലിയ സംഭാവന നൽകുന്നു. ഉത്സവങ്ങൾ പൊതുവെ ഓരോ പ്രദേശത്തിന്റെയും പൈതൃകം, മത അനുഷ്ടാനങ്ങൾ, ഐതീഹ്യങ്ങൾ, ഋതുക്കൾ എന്നിവയിൽ വേരൂന്നിയിരിക്കുന്നു.

ഋതുക്കൾ മാറിവരുന്നതിനെ സൂചിപ്പിക്കുന്ന ഉത്സവങ്ങൾ

ഉത്സവങ്ങൾ വിളവെടുപ്പിനെയോ മാറുന്ന ഋതുക്കളെയോ മതവിശ്വാസത്തെയോ സൂചിപ്പിക്കുന്നതാവാം. ഉദാഹരണത്തിന് രാജസ്ഥാനത്തിലെ മേവാർ ഉത്സവവും വടക്കേ ഇന്ത്യയിലെ ഹോളിയും വസന്തകാല ഉത്സവങ്ങളാണ് അതേസമയം ഹോളി ഹിന്ദുമത ഐതീഹ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജസ്ഥാനിലെ തീജ് ഉത്സവം വര്ഷകാലത്തിന്റെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ഓണവും ആസാമിന്റെ ബിഹുവും വിളവെടുപ്പിന്റെ ഉത്സവങ്ങളാണ്, അതേസമയം അവ ഹൈദവ ഐതീഹ്യങ്ങളിൽ വേരൂന്നിയിരിക്കുന്നു. കൊണാർക് നൃത്തോത്സവം ഒറീസയുടെ വിശിഷ്ടമായ സാംസ്‌കാരിക സവിശേഷതയെ സൂചിപ്പിക്കുന്നു.

മത ആഘോഷങ്ങൾ

എണ്ണിയാൽ തീരാത്ത മത ഉത്സവങ്ങളുടെ നാടാണ് ഇന്ത്യ. അവയിൽ രാജ്യം മുഴുവൻ പ്രത്യേക മത വിഭാഗങ്ങൾ ആഘോഷിക്കുന്ന ഉത്സവങ്ങളും ഓരോ മേഖലകളിൽ വ്യാപകമായി ആഘോഷിക്കപ്പെടുന്നവയും പ്രാദേശികമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളുമുണ്ട്. മഹാനവമിയും വിജയദശമിയും രാജ്യം മുഴുവൻ ഹിന്ദുക്കൾ ആചരിക്കുന്നു. ദുർഗാ പൂജ കിഴക്കൻ ഇന്ത്യക്കാർ വ്യാപകമായി ആഘോഷിക്കുന്നു. ഗണേശ ചതുർഥി വടക്കേ ഇന്ത്യ, മധ്യ ഇന്ത്യ, ഡെക്കാൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി ആചരിക്കുന്നു. ദീപാവലി മിക്കവാറും എല്ലായിടത്തും ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ്. ഹോളി വടക്കേ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ആഘോഷിക്കുമ്പോൾ ദസറ കുറച്ചുകൂടി വ്യാപകമായി തെക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നു. രഥയാത്ര, വസന്ത് പഞ്ചമി, രാമാനവമി, രക്ഷാബന്ധൻ, ഭായ് ധുജ് എന്നിവ വടക്കേ ഇന്ത്യയിൽ ആചരിക്കപ്പെടുന്ന ഉത്സവങ്ങളാണ്.

ഈദ് ഉൽ ഫിത്തർ, ഈദ് ഉൽ സുഹ (ബക്രീദ്), മുഹർറം എന്നിവ മുസ്ലിം മത വിശ്വാസികൾ വ്യാപകമായി ആചരിക്കുന്ന ഉത്സവങ്ങളാണ്.

മേളകൾ

കാലാകാലമായി നിരവധി മേളകൾ ഇന്ത്യയിൽ നടത്തപ്പെടുന്നു. വ്യത്യസ്ത ദേശങ്ങളിൽനിന്നായി വളരെയധികം ആളുകൾ ഈ മേളകളിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ചുരുക്കത്തിൽ ടൂറിസ്റ്റുകൾ പലപ്പോഴും തങ്ങളുടെ സന്ദർശനം ഏതെങ്കിലും മേളയോടനുബന്ധിച്ച് ചിട്ടപ്പെടുത്തുന്നു. പുഷ്കർ മേള, ഉർസ്-അജ്‌മീർ മേള, സുരാജ്‌കുണ്ഡ് കരകൗശല മേള എന്നിവ പ്രസിദ്ധമായ അത്തരം മേളകളിൽ ചിലതാണ്. കുംഭമേളയും ഗോവ കാർണിവലും അത്തരം മേളകളാണ്.

മേളകളും ഉത്സവങ്ങളും മിക്കവാറും ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വര്ണപ്പൊലിമയുള്ള ഇത്തരം കൂടിച്ചേരലുകളിൽ ജനങ്ങൾ ജാതി-മത വർണ ഭേദമെന്യേ വന്ന്‌ പങ്കെടുക്കുന്നു. ജനങ്ങൾ പ്രദക്ഷിണങ്ങളിൽ പങ്കെടുക്കുക, പ്രാർത്ഥന കാഴ്ചകൾ നടത്തുക, ഉപഹാരങ്ങൾ കൈമാറുക എന്നിവയും വർണശബളമായ ഇത്തരം മേളകളിൽ ചെയ്യുന്നു.

മുസ്ലിം ഉത്സവങ്ങൾ

ഈദ് അൽ ഫിത്തർ
റമദാൻ ഈദ് എന്നുകൂടി അറിയപ്പെടുന്ന നോയമ്പ് പെരുനാൾ ഇസ്ലാം ആഘോഷങ്ങളിൽ വളരെ വ്യാപകവും പ്രധാനവുമാണ്. വിശ്വാസികൾ ഒരു മാസം നീണ്ട റമദാൻ വ്രതത്തിന്റെ അവസാനത്തിൽ ചന്ദ്ര പിറവി കാണുന്നതോടെ പ്രാർത്ഥനകളോടെ ഇത് ആഘോഷിക്കുന്നു. ആളുകൾ പുതു വസ്ത്രങ്ങൾ വാങ്ങുകയും അഗതികൾക്കും അനാഥർക്കും ദാന ധർമങ്ങൾ ചെയ്യുകയും മറ്റും ചെയ്തുകൊണ്ട് ഈട് അൽ ഫിത്തർ ആഘോഷിക്കുന്നു.

ഈദുൽ അദ് ധാ
ബലിപെരുന്നാൾ, ബക്രീദ് എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ പെരുനാൾ ഇബ്രാഹിം നബി അല്ലാഹുവിന് ബലി നൽകിയ സ്മരണയിൽ ആചരിക്കുന്നു. വിശ്വാസികൾ മൃഗങ്ങളെ അറുത്ത് ആഘോഷിക്കുന്നു. ദൈവത്തിലുള്ള പൂർണ വിധേയത്വമാണ് പെരുന്നാളിന്റെ സന്ദേശം.

മുഹർറം

ഇസ്ലാമിക കലണ്ടർ അനുസരിച്ച് പുതുവര്ഷമാണ് മുഹറം. ഈ ഉത്സവം വർണശബളമായ പ്രകടനത്തോടെയാണ് പല സ്ഥലങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ഈ ഉത്സവം ഷിയാ, സുന്നി മുസ്ലിംകൾ വ്യത്യസ്തമായി ആചരിക്കുന്നു. ഷിയാ മുസ്ലിംകൾ ദുഃഖാദിനമായി മുഹര്റത്തിന്റെ പത്താം നാൾ ആശുറ ദിനത്തിൽ പ്രവാചകന്റെ ചെറുമകനായ ഹുസ്സൈൻ ഇബ്ൻ അലി യുദ്ധത്തിൽ കൊല്ലപ്പെട്ടത് സ്മരിച്ചുകൊണ്ട് ആചരിക്കുന്നു.

മീലാദ് ഉൻ നബി
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നു. ആളുകൾ നൃത്തം ചെയ്‌തും പാട്ടുപാടിയും ഈ ആഘോഷത്തിൽ പങ്കുചേരുന്നു. വീടുകളിലും തെരുവുകളിലും വര്ണവിലക്കുകളും അലങ്കാരങ്ങളും പ്രദർശിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ഹസ്രത് ബാൽ മസ്ജിദിൽ രാത്രിമുഴുവൻ നീളുന്ന പ്രാര്ഥനകൾക്കൊടുവിലാണ് ഈ ആഘോഷങ്ങൾ നടത്തുന്നത്. പ്രവാചകന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നു.

ശബ-ഇ-ബറാത് എന്ന മുസ്ലിം ആഘോഷം പാപക്ഷമയെ സൂചിപ്പിക്കുന്നു. മസ്‌ജിദുകളിലും പ്രത്യേക പ്രാർത്ഥനകളും പൂർവികരെ അനുസ്മരിക്കലും നടക്കുന്നു. ആളുകൾ ഖബറിടങ്ങൾ സന്ദർശിച്ച് പൂർവികരുടെ ഓര്മ പുതുക്കുന്നു. ഹൽവ ഉണ്ടാക്കുകയും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.

ഹിന്ദു ഉത്സവങ്ങൾ

മഹാശിവരാത്രി
ഫാൽഗുന മാസത്തിലെ പൗര്ണമിക്കു ശേഷം പതിമൂന്നാം രാത്രിയിൽ ഹിന്ദുക്കൾ ശിവരാത്രി ആചരിക്കുന്നു. ശിവ ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ആചാരങ്ങളോടെ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. പ്രഭാതത്തിൽ പുതിയ വസ്ത്രങ്ങൾ ധരിച്ചു ശിവക്ഷേത്ര ദർശനം നടത്തുന്നു.

ഹോളി
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന വസന്തകാല ഉത്സവമാണ് ഹോളി. ഭഗവൻ മഹാവിഷ്ണു ഹോളിക എന്ന ദുർമൂർത്തിയെ പുറത്താക്കുന്നതാണ് ഹോളിയുടെ ഐതീഹ്യം. ഈ ഉത്സവത്തിന് ശിംഗോ എന്ന് ഗോവയിലും ഷിംഗ്‌ എന്ന് മഹാരാഷ്ട്രിയൻ ഗ്രാമങ്ങളിലും അറിയപ്പെടുന്നു. ആളുകൾ പരസ്പരം തിലകം അണിയിക്കുകയും ചായം പൂശുകയും ചെയ്ത് സ്നേഹം പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഉത്സവമാണ് ഹോളി.

നവരാത്രി
നവരാത്രി ഇന്ത്യയിൽ വളരെ വ്യാപകമായി ആചരിക്കുന്ന ഒരു വിശേഷ കാലമാണ്. ഒൻപതു ദിവസത്തെ വ്രത കാലമാണ് നവരാത്രി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ കാലത്ത് ജനങ്ങൾ ശക്തിയെ ഉപാസിക്കുന്നു. ചില ആഹാരങ്ങൾ വെടിഞ്ഞു വ്രതം അനുഷ്ഠിക്കുന്നു.

വിജയദശമി
നവരാത്രി ഉത്സവത്തിന്റെ അവസാനത്തിൽ തിന്മയെ നന്മ ജയിച്ചറിന്റെ ഉത്സവമായി വിജയദശമി ആഘോഷിക്കപ്പെടുന്നു. അറിവിന്റെ ഉത്സവമാണ് വിജയദശമിയെ കണക്കാക്കുന്നു. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിജയദശമിയിലാണ്.

ദസറ
തിന്മയുടെമേൽ നന്മ വിജയം വരിക്കുന്ന സങ്കല്പത്തെ സൂചിപ്പിക്കുന്ന ദസറ ഒരു പ്രധാന ഹിന്ദു ഉത്സവമാണ്. രാവണന്റെ രൂപം പ്രതിമയുണ്ടാക്കി ദഹിപ്പിക്കലോടെയാണ് ഉത്സവം അവസാനിക്കുന്നത്. മിക്ക സ്ഥലങ്ങളിലും അത്യന്തം ഉത്സാഹത്തോടെ ദസറ ആഘോഷിക്കുന്നു.

ദീപാവലി
മിക്കവാറും ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. വടക്കേ ഇന്ത്യയിൽ ഏറ്റവും പ്രതാപത്തോടെ ആഘോഷിക്കുന്ന ഹിന്ദ് ഉത്സവമാണ് ദീപാവലി. ദീപാലങ്കാരങ്ങൾ, മധുരം, സമ്മാനങ്ങൾ എന്നിവ നിർലോപം ഉപയോഗിക്കപ്പെടുന്നു. പടക്കം പടക്കങ്ങളും പൂത്തിരികളുമായി രാത്രി മുഴുവൻ ആളുകൾ ആഘോഷിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും ദീപാവലി വിനയോഗിക്കുന്നു. രാവണനെ വധിച്ച് സീതയെ മോചിപ്പിച്ച് അയോധ്യയിൽ രാമൻ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി ആയി ആഘോഷിക്കുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു.

രക്ഷാ ബന്ധൻ
രാഖി എന്നുകൂടി വിളിക്കപ്പെടുന്ന ഹിന്ദു ആഘോഷമായ രക്ഷാബന്ധൻ സഹോദരിമാർ സഹോദരന്റെ കൈയിൽ വർണ ചരട് കെട്ടുന്നു. സഹോദരിയെ സംരക്ഷിച്ചുകൊള്ളാമെന്നു സഹോദരൻ പ്രതിജ്ഞ ചെയ്യുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

ഭായ് ധുജ്
സഹോദര സഹോദരീ ബന്ധത്തെ സൂചിപ്പിക്കുന്ന മറ്റൊരു ഹിന്ദു ആഘോഷമാണ് ഭൈധുജ്. ഇത് ദീപാവലിയുടെ അടുത്ത ദിവസം ആഘോഷിക്കുന്നു.

കുംഭമേളകൾ
പൂർണ കുംഭമേള, അർദ്ധ കുംഭമേളകൾ വിവിധ ഘട്ടങ്ങളിൽ (കടവുകൾ) വ്യത്യസ്ത കാലയളവുകളിൽ നടത്തപ്പെടുന്നു. പൂർണ കുംഭമേളകൾ പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കലും അർദ്ധ കുംഭമേളകൾ ആര് വർഷങ്ങളിൽ ഒരിക്കലും നടത്തുന്നു. വിവിധ പുണ്യസ്ഥലങ്ങളിൽ വ്യത്യസ്ത വർഷങ്ങളിൽ നടത്തുന്നതുകൊണ്ട് രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ പ്രധാന കുംഭമേളയിൽ ഒന്നിൽ പങ്കെടുക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ട്.

പൊങ്കൽ / മകര സംക്രാന്തി
പൊങ്കൽ ദക്ഷിണ ഇന്ത്യയിലെ ഒരു പ്രധാന ആഘോഷമാണ്. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ പൊങ്കൽ എന്ന പേരിലോ മകര സംക്രാന്തി എന്ന പേരിലോ ഇത് ആഘോഷിക്കുന്നു. കേരളത്തിൽ വ്യത്യസ്തമെങ്കിലും ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവമായി ഈ ഉത്സവം ഒരേ ദിവസം തന്നെ ആഘോഷിക്കുന്നു.

തൈപ്പൂയം
തൈപ്പൂയം ഒരു തമിഴ് ഹിന്ദു ഉത്സവമാണ്. ശ്രീ മുരുകൻ മൂർത്തിയെ ആഘോഷിക്കുന്ന ഉത്സവമാണ്. കാവടി ആട്ടമാണ് തൈപൂയത്തിന്റെ പ്രധാന പ്രകടനം. ശൂരപദ്മനെ വധിക്കാൻ പാർവതീദേവി യുദ്ധത്തിന്റെ മൂർത്തിയായ മുരുകന് കുന്തം സമ്മാനിക്കുന്നതാണ് തൈപൂയത്തിന്റെ ഇതിഹാസം. തൈമാസത്തിൽ ഇത് ആഘോഷിക്കുന്നു.

രംഗപഞ്ചമി
മഹാരാഷ്ട്ര സംസ്ഥാനത്താണ് രംഗപഞ്ചമി ആഘോഷിക്കുന്നത്. നിറങ്ങൾ പൂശിയുള്ള ഈ ആഘോഷവും ഹോളി ഉത്സവത്തിന് ശേഷം അഞ്ചു ദിവസം കഴിഞ് ആഘോഷിക്കുന്നു.

ഗുഡിപഡ് വ
ചൈത്ര മാസത്തിൽ മറാത്തി, കൊങ്കണി, സിന്ധി ഹിന്ദുക്കൾ ആഘോഷിക്കുന്നു. ബ്രഹ്മാവ് ലോകം സൃഷ്‌ടിച്ച ദിവസമായി ബ്രഹ്മപുരാണത്തിൽ ഐതീഹ്യമുണ്ട്.

ഉഗാദി
കന്നഡ, തെലുഗ് സമൂഹങ്ങൾ പത്തുവർഷമായി ഉഗാഡി ഉത്സവം ആഘോഷിക്കുന്നു.

വിഷു
വിഷു കേരളത്തിലെ ഹിന്ദുക്കളുടെ ഉത്സവമാണ്. ഉണ്ണി കൃഷ്ണനെ കണികാണുന്നതാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. സന്നദ്ധ പ്രവർത്തകർ ക്രിസ്മസ് കരോൾ യാത്രകളെ അനുസ്മരിക്കുന്ന രീതിയിൽ ഉണ്ണി കൃഷ്ണ രൂപവുമായി ഗാനങ്ങൾ ആലപിച്ചുകൊണ്ട് പ്രഭാതത്തിനു മുൻപ് വീടുകളിൽ സന്ദർശിക്കുകയും ആളുകൾ ഉറക്കത്തിൽനിന്ന് കണ്ണുതുറന്ന് കൃഷ്ണ വിഗ്രഹം ദർശിക്കുകയും ചെയ്യുന്നു. വടക്കേ ഇന്ത്യയിലെ വൈശാഖി, ആസാമിലെ ബിഹു എന്നീ ഉത്സവങ്ങളുടെ അതെ ദിവസമാണ് മിക്കവാറും വിഷു വരുന്നത്.

ബിഹു

അസമിലെ ഏറ്റവും പ്രധാന ഉത്സവങ്ങളിലൊന്നാണ് ബിഹു. ആസാമീസ് പുതുവര്ഷമായ ബിഹു വിഷു, വൈശാഖി എന്നീ ഉത്സവങ്ങളുടെ ദിവസമാണ് മിക്കവാറും സംഭവിക്കാറ്. ആളുകൾ നൃത്തവും ഗാനവുമായി ആഘോഷിക്കുന്നു.

ഓണം
ഓണം കേരളത്തിന്റെ വിലയുത്സവമാണ്. മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മഹാബലി എന്ന പ്രജസ്നേഹിയായ രാജാവിനെ അസൂയയാൾ മഹാവിഷ്ണു വാമനവേഷത്തിൽ വന്നു കാണുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിന്റെയും വർഷത്തിലൊരിക്കൽ അദ്ദേഹം തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെയും ആഘോഷമായാണ് ഓണം ആഘോഷിക്കുന്നത്. പൂക്കളങ്ങൾ, വള്ളം കളി, ഓണപ്പാട്ടുകൾ, തിരുവാതിരകളി, പുലികളി, കൈകൊട്ടിക്കളി, തെയ്യം, വടംവലി, മറ്റു സ്പോർട്സ് മത്സരങ്ങൾ എന്നിവയോടെ ജാതിമത ഭേദമെന്യേ എല്ലാ മലയാളിയും ഓണം ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും ഓണത്തിന്റെ പ്രത്യേകതയാണ്.

കടപ്പാട് :malayalam.mapsofindia.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate