অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചരിത്രാന്വേഷികള്‍

ചരിത്രാന്വേഷികള്‍

ചെങ്കിസ് ഖാന്‍

ചരിത്രത്തിലുടനീളം രക്ത ദാഹികള്‍ ആയ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാള്‍? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍? രണ്ടിനും ഒരുത്തരമേ ഉള്ളു. ചെങ്കിസ് ഖാന്‍. ആ പേര് നമുക്കൊക്കെ വളരെ സുപരിചിതം ആണെങ്കിലും അയാളുടെ ചരിത്രം അറിയുന്നവര്‍ വളരെ ചുരുക്കം ആയിരിക്കും. ഒരു സാധാരണ രാജാവിന്‍റെ ചരിത്രം ആണ് അയാള്‍ക്കും എങ്കില്‍ അത് ഇത്ര കഷ്ട്ടപെട്ട് ഇവിടെ എഴുതി ഇടേണ്ട കാര്യം ഇല്ല. പക്ഷെ ചെങ്കിസിന്റെത് അസാധാരണങ്ങളില്‍ അസാധാരണം ആയ ചരിത്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ഒരു ജില്ലയിലുള്ള ജനങ്ങളെ ഉപയോഗിച്ച് കാനഡയില്‍ തുടങ്ങി ബ്രസീല്‍ വരെ എത്തുന്ന ഒരു രാജ്യം ഉണ്ടാക്കുക എന്നാല്‍ അതൊരല്‍പ്പം അതിശയം നിറഞ്ഞ ചരിത്രം തന്നെ അല്ലെ?

ചൈനക്കും റഷ്യക്കും ഇടയില്‍ ഒഴിഞ്ഞു കിടക്കുന്ന പുല്‍ത്തകിടികളും കുന്നുകളും നിറഞ്ഞ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു രാജ്യമാണ് ഇന്നത്തെ മംഗോളിയ. എന്നാല്‍ ഇന്നത്തെ മംഗോളിയ എന്നാ രാജ്യം ചെന്ഗിസിനു മുന്പ് ഉണ്ടായിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രാകൃതമായ ചില ഗോത്രങ്ങള്‍ ആയിരുന്നു ആ പ്രദേശത്ത് ഉണ്ടായിരുന്നത്. അതിലൊരു ഗോത്രം മാത്രമായിരുന്നു മംഗോള്‍. ഇവരെ പോലെ തന്നെ പല ഗോത്രങ്ങളും ഉണ്ടായിരുന്നു. സാധാരണ പോലെ തന്നെ ഇവരെല്ലാം തമ്മില്‍ തമ്മില്‍ എപ്പോളും യുദ്ധവും നടന്നിരുന്നു. ഒരിക്കല്‍ മന്ഗോലുകളുടെ വര്‍ഗ ശത്രുക്കള്‍ ആയിരുന്ന ടാര്ട്ടാരുകളുമായി ഒരു നീണ്ട യുദ്ധം നടത്തി വിജയിച്ചു തിരിച്ചെത്തിയ മംഗോള്‍ സൈനിക തലവന്‍ ആയിരുന്ന യെസുഗയെ വരവേറ്റത് ഒരു സന്തോഷ വാര്‍ത്ത ആയിരുന്നു. തന്‍റെ ഭാര്യ ഊലെന്‍ ഒരു ആണ്‍ കുഞ്ഞിനു കൂടി ജന്മം നല്‍കിയിരിക്കുന്നു. (ചെങ്കിസ് ഖാന്‍റെ ജനനം ഏതു വര്ഷം ആയിരുന്നു എന്ന് കൃത്യമായി ഇന്നും അറിവില്ല 1162 ആയിരിക്കും എന്ന് കരുതുന്നു)

യുദ്ധത്തില്‍ താന്‍ തോല്‍പ്പിച്ചു ബന്ധനസ്ഥനാക്കി കൊണ്ട് വന്ന ടാര്ട്ടാര്‍ സൈനിക തലവന്‍റെ പേരായ “തിമുജിന്‍” എന്നാ നാമമാണ് യാസുഗ കുട്ടിക്ക് നല്‍കിയത് പ്രസവിച്ചു പുറത്തെടുത്ത കുഞ്ഞിന്‍റെ കയ്യില്‍ ഒരു ചോരക്കട്ട ഉണ്ടായിരുന്നു. അന്നത് വലിയ അത്ഭുദം ആയിരുന്നു. കുഞ്ഞു ഭാവിയില്‍ വലിയ പോരാളി ആകും എന്നവര്‍ വിശ്വസിച്ചു. പിതാവിനും അത് കൊണ്ട് തന്നെ അവനോടു അമിത വാത്സല്യം തോന്നി. സാധാരണ കുട്ടികളെ പോലെ തന്നെ ആയിരുന്നു തിമുജിന്റെയും ബാല്യം. മറ്റൊരു ഗോത്രത്തിലെ നേതാവിന്‍റെ മകനായ ജമുഗ ആയിരുന്നു അവന്‍റെ ഉറ്റ മിത്രം. പരസ്പരം ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ സത്യം ചെയ്തിരുന്നു. ഒമ്പതാം വയസില്‍ പിതാവിന്‍റെ ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണാന്‍ പോയ തിമുജിന്‍ അവിടെ വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടു. രണ്ടു പേരും വിവാഹിതരായി. ബോര്‍തെ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്. (പില്‍ക്കാലത്ത്‌ ആയിരക്കണക്കിന് ഭാര്യമാര്‍ ഉണ്ടായിരുന്നു എങ്കിലും ബോര്ട്ടെ ആയിരുന്നു തിമുജിന്‍റെ പ്രേമ ഭാജനം, അവരുടെ പുത്രന്മാര്‍ ആണ് രാജ്യം ഭരിച്ചതും.)

തിമുജിനെ സുഹൃത്തിനു ഏല്‍പ്പിച്ചു യസുഗ മടങ്ങി. ബോര്ട്ടയും തിമുജിനും പക്ഷെ അധിക കാലം കഴിയാന്‍ സാധിച്ചില്ല. യസുഗയെ ടാര്ട്ടരുകള്‍ക്ക് വേണ്ടി ആരോ വിഷം കൊടുത്തു ചതിച്ചു കൊന്നു. ഭാര്യയെ പിതാവിനടുത്തു തന്നെ നിര്‍ത്തി മടങ്ങിയെത്തിയ തിമുജിനെ വരവേറ്റത് പക്ഷെ പഴയ സാഹചര്യങ്ങള്‍ ആയിരുന്നില്ല. തിമുജിന്‍റെ അമ്മയും മക്കളും പട്ടിണിയില്‍ ആയി. അച്ഛന്‍ ഇല്ലാത്ത പക്വതയെത്താത്ത കുട്ടികള്‍ ആയ മക്കള്‍ തമ്മില്‍ കലഹം പതിവായി. ശത്രുത മൂത്ത തിമുജിന്‍ ഒരിക്കല്‍ സ്വന്തം സഹോദരനെ തന്നെ വധിച്ചു. മക്കളുടെ തമ്മില്‍ തല്ലില്‍ നിവര്‍ത്തി കെട്ട അമ്മ ഒരിക്കല്‍ അഞ്ചു മക്കള്‍ക്കും ഓരോ കമ്പ് നല്‍കി. അത് ഒടിക്കാന്‍ പറഞ്ഞു. അവര്‍ അത് നിഷ്പ്രയാസം ഒടിച്ചു. പിന്നീട് അഞ്ചു കമ്പുകളും കെട്ടി. അത് ഒടിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഇത്തവണ എല്ലാവരും പരാജയപ്പെട്ടു. ഈ സംഭവം തിമുജിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഒന്നിചു നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ എന്നയാള്‍ മനസ്സിലാക്കി. (പില്‍ക്കാലത്ത്‌ സഹോദരനെ കൊന്നതില്‍ അദ്ദേഹം പശ്ചാതപിച്ചിരുന്നു.) തിമുജിനെ സ്വന്തം ഗോത്രം കയ്യൊഴിഞ്ഞു എങ്കിലും ശത്രുക്കള്‍ക്ക് അവനെ വേണമായിരുന്നു. യസുഗയുടെ കുടുംബത്തെ അവര്‍ വേട്ടയാടി. തിമുജിനെ പിടി കൂടി അടിമയാക്കി. കൌമാരത്തിന്റെ നല്ലൊരു പങ്കു തിമുജിന്‍ അടിമ ജീവിതം നയിച്ചു. പക്ഷെ ഒരു രാത്രി കാവല്‍ക്കാരന്‍ അവനോടു സഹതാപം കാണിച്ചു. അവിടെ നിന്നും ചാടി മടങ്ങിയെത്തിയ തെമുജിന്‍ വളരെ വേഗം പ്രശശ്തനായി. യോദ്ധാക്കളുടെ ഒരു ചെറു സംഘം ഉണ്ടാക്കിയ അവന്‍ മറ്റൊരു യസുഗയായി പെട്ടെന്ന് വളര്‍ന്നു. അമ്മയെയും ഭാര്യയെയും കൊണ്ട് വന്നു. തെമുജിന്റെ ശത്രുക്കള്‍ പക്ഷെ വീണ്ടും അയാളെ ആക്രമിച്ചു. എണ്ണത്തില്‍ വളരെ കുറവായിരുന്നതിനാല്‍ തെമുജിന്‍ കാട്ടിലേക്ക് പലായനം ചെയ്തു. തെമുജിന്റെ ഭാര്യയെ അവര്‍ പിടിച്ചു കൊണ്ട് പോയി. തെമുജിനു ചേര്‍ന്ന പത്നി ആയിരുന്നു ബോര്‍ട്ട അവള്‍ ശത്രു പാളയത്തില്‍ ചെന്ന് ഭര്‍ത്താവിനു വേണ്ടി ചാര പണി ചെയ്യാന്‍ തുടങ്ങി. ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കില്ലെന്ന് വിശ്വസിച്ച ബോര്ട്ടക്ക് തെറ്റിയില്ല. മിന്നല്‍ ആക്രമണത്തിലൂടെ ഭാര്യയെ തെമുജിന്‍ മോചിപ്പിച്ചു. ടാര്ട്ടരുകളെ വംശ നാശം വരുത്തേണ്ടത് തങ്ങളുടെ സ്വൈര്യ ജീവിതത്തിനു അനിവാര്യം ആണെന്ന് മന്ഗോലുകള്‍ ആദ്യമേ വിശ്വസിച്ചിരുന്നു. ടാര്ട്ടാരുകളോട് കുടിപക ഉണ്ടായിരുന്ന തെമുജിനു കീഴില്‍ അവര്‍ അണി നിരന്നു.തെമുജിന്റെ ആദ്യത്തെ പടയോട്ടം ആയിരുന്നു അത്. ഭീകരമായ യുദ്ധത്തിനൊടുവില്‍ ടാര്‍ട്ടാരുകള്‍ പരാജയപ്പെട്ടു. പക്ഷെ മടങ്ങി പോകാന്‍ തെമുജിന്‍ തയ്യാറായില്ല. ഇനിയൊരു ടാര്ട്ടര്‍ പോലും ഉണ്ടാകാത്ത വിധം ആ ഗോത്രത്തെ ഭൂ മുഖത്ത് നിന്ന് തുടച്ചു നീക്കാന്‍ തെമുജിന്‍ ഉത്തരവിട്ടു. സ്ത്രീകളും പിഞ്ചു കുട്ടികളും ഉള്‍പ്പെടെ സകലരെയും മന്ഗോലുകള്‍ കശാപ്പു ചെയ്തു. അതൊരു തുടക്കം മാത്രം ആയിരുന്നു. വരാനിരിക്കുന്ന ചോര കടലില്‍ ചേരാന്‍ ഉള്ള പുഴ ആയിരുന്നു അത്.

ടാര്ട്ടാരുകളുടെ വംശ ഹത്യയിലൂടെ തെമുജിന്‍ മന്ഗോലുകള്‍ക്കിടയില്‍ അനിഷേദ്യ നേതാവായി മാറി. എന്നാല്‍ മറ്റു ഗോത്രങ്ങള്‍ അയാളെ സംശയ ദൃഷ്ട്ടിയോടെ ആണ് കണ്ടത്. ഇതിനോടകം തന്നെ തെമുജിനു വലിയൊരു ശത്രു ജനിച്ചിരുന്നു. തെമുജിന്റെ ബാല്യകാല സുഹൃത്ത്‌ ആയിരുന്ന ജമുഗ ആയിരുന്നു ആ വില്ലന്‍. ജമുഗയുടെ ശത്രുതക്ക് പിന്നില്‍ അസൂയ മാത്രമായിരുന്നു കാരണം. മറ്റു ഗോത്രങ്ങളെ കൂടി അയാള്‍ പറഞ്ഞിളക്കി തെമുജിനു എതിരാക്കി. വീണ്ടും ഒരു ഭീകര യുദ്ധത്തിനു കളമൊരുങ്ങി. വ്യക്തമായ ആധിപത്യം ജമുകക്ക് ഉണ്ടായിരുന്നു. തെമുജിന്റെ സൈന്യം ജമുഗയുടെതിനെക്കാള്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിനു തലേന്ന് രാത്രി രണ്ടു സൈന്യവും ഒരു കുന്നിന്‍ ചെരുവില്‍ തമ്പടിച്ചു. എണ്ണത്തില്‍ തങ്ങള്‍ക്കുള്ള പോരായ്മ അറിയാമായിരുന്ന തെമുജിന്‍ ഓരോ സൈനികനോടും അഞ്ചു പന്തം വീതം കത്തിച്ചു വക്കാന്‍ പറഞ്ഞു. ഇതൊരു തന്ത്രം ആയിരുന്നു. സാധാരണ ഒരു സൈനികന്‍ ഒരു പന്തം മാത്രമാണ് ഉപയോഗിക്കുക. തെമുജിന്‍ പറഞ്ഞ പ്രകാരം അഞ്ചു പന്തം വീതം കത്തിച്ചു വച്ചതോടെ അകലെ നിന്ന് നോക്കുന്ന ശത്രുക്കള്‍ കാണുന്നത് തങ്ങളുടെ അഞ്ചു ഇരട്ടി ആളുകള്‍ അപ്പുറത്ത് തംബടിചിരിക്കുന്നതായാണ്. സ്വാഭാവികമായും ഭയം മൂലം പലരും ഓടി പോയി. ഉണ്ടായിരുന്നവര്‍ തന്നെ മാനസികമായി തളര്‍ന്നു. പിറ്റേന്ന് യുദ്ധം നടന്നു. തന്ത്ര പ്രധാനമായ യുദ്ധത്തില്‍ തെമുജിന്‍ വിജയിച്ചു. ജമുഗ കാട് കയറി. കാട് കയറിയ ജമുഗയെ അംഗ രക്ഷകര്‍ തന്നെ പിടിച്ചു കെട്ടി തെമുജിനു മുന്നില്‍ കൊണ്ടിട്ടു. ശത്രു ആണെങ്കിലും തങ്ങളുടെ നേതാവിനെ ചതിച്ച അംഗ രക്ഷകരുടെ തല ആദ്യം വെട്ടാന്‍ ആയിരുന്നു തെമുജിന്റെ കല്‍പ്പന. ശേഷം ജമുഗയുടെയും.

ടാര്ട്ടരുകളോട് ചെയ്ത പോലൊരു വംശ ഹത്യ ഇവിടെ തെമുജിന്‍ ചെയ്തില്ല. പകരം അയാള്‍ എല്ലാ ഗോത്രത്തിലെയും മികച്ച പോരാളികള്‍ക്ക് സ്ഥാന കയറ്റം നല്കി. തന്‍റെ ജനറലിനെ കൊന്ന ഒരു സൈനികനെ അയാളുടെ സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്തതൊക്കെ ഇതിനുദാഹരണം ആണ്. ഗോത്രം നോക്കാതെ നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ തെമുജിനു പെട്ടെന്ന് അംഗീകാരം കിട്ടുന്നതിനു കാരണമായി. അങ്ങനെ 1206 ഇല്‍ എല്ലാ ഗോത്രങ്ങളെയും മന്ഗോളിയയിലെ പുരാതന തടാകത്തിനു കരയില്‍ വിളിച്ചു കൂട്ടി. പുതിയ ഒരു സാമ്രാജ്യം പിറവിയെടുത്തു- മംഗോളിയ. അവിടെ വച്ച് അയാള്‍ പില്‍ക്കാലത്ത് ലോകത്തെ വിറപ്പിച്ച ആ പേര് അല്ലെങ്കില്‍ പദവി സ്വീകരിച്ചു. “ചെന്ഗിസ് ഖാന്‍”

ഖാന്‍ എന്നാല്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ നേതാവ് എന്നാണ് അര്‍ഥം. പക്ഷെ ചെന്ഗിസ് എന്നതിന്‍റെ അര്‍ഥം എന്താണ് എന്ന് ഇന്നും തര്‍ക്ക വിഷയം ആണ്. ഭയപ്പെടുത്തുന്ന, അല്ലെങ്കില്‍ രാജാതി രാജന്‍ എന്നൊകെ ആവാം അര്‍ഥം എന്ന് വിശ്വസിച്ചു പോരുന്നു.മേല്‍പ്പറഞ്ഞ ചരിത്രം മുഴുവന്‍ മംഗോളിയ എന്നാ രാജ്യത്തിന്‍റെ പിറവിയെ പറ്റി മാത്രമാണ് പറഞ്ഞത്. ചെങ്കിസ് ഖാന്‍ അവിടം കൊണ്ട് നിര്‍ത്തിയിരുന്നു എങ്കില്‍ ഇന്ന് അയാളെ ആരും അറിയില്ലായിരുന്നു. ഒരു പക്ഷെ മന്ഗോളിയുടെ പിതാവ് എന്നതിലുപരി ഒരു പ്രാധാന്യവും അയാള്‍ക്ക്‌ കിട്ടുകയും ചെയ്യില്ലായിരുന്നു. പക്ഷെ ജീവിതത്തിലുട നീളം ഭാഗ്യം തന്‍റെ ഒപ്പം ആണെന്ന് ചെങ്കിസ് വിശ്വസിച്ചിരുന്നു. ലോകം കീഴടക്കേണ്ടത് തന്‍റെ കടമയായോ നിയോഗമായോ അയാള്‍ കരുതി. ആകാശത്ത് ഒരു സൂര്യനെ ഉള്ളു. അത് കൊണ്ട് ഭൂമിയില്‍ ഒരു രാജാവേ പാടുള്ളൂ. ഇതായിരുന്നു ചെങ്കിസിന്റെ ചിന്തഗതി.

ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ ഉള്ള സാമ്രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ പുതുതായി ജന്മം കൊണ്ട ഈ രാജ്യം വെറും ശിശു മാത്രം ആയിരുന്നു. ഇവര്‍ക്ക് കൃത്യമായ ഒരു മതം ഇല്ല. എഴുത്തും വായനയും ഇല്ല. ഭരണ ഘടനയോ സംവിധാനങ്ങളോ ഇല്ല. പക്ഷെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ചില സവിശേഷതകള്‍ മന്ഗോളുകള്‍ക്ക് ഉണ്ടായിരുന്നു. അവര്‍ ജനിച്ചു വീഴുന്നതെ പോരാളികള്‍ ആയിട്ടായിരുന്നു. അഞ്ചു വയസ്സുള്ള കുഞ്ഞു പോലും കുതിരയെ ഓടിക്കുമായിരുന്നു. കാലങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ അവിടെ അവശേഷിപ്പിച്ചത് ഒരു ധീര ജന വിഭാഗത്തെ മാത്രം ആയിരുന്നു. അവരുടെ കവചം തുകലും അതിനടിയില്‍ പട്ടു വസ്ത്രവും ആയിരുന്നു. തുകല്‍ തുളക്കുന്ന അസ്ത്രത്തെ പട്ടു ചുറ്റി വരിയുന്നത് മൂലം ഇതൊരു ബുള്ളറ്റ് പ്രൂഫ്‌ പോലെ ആക്റ്റ് ചെയ്തു. ഇനി എടുത്തു പറയേണ്ട മറ്റൊരു കാര്യം മംഗോള്‍ സൈന്യത്തിന്‍റെ വേഗതയായിരുന്നു. ഓരോ പടയാളിക്കും മൂന്നോ അതിലധികമോ കുതിര ഉണ്ടായിരുന്നു. ഒന്ന് ക്ഷീണിക്കുമ്പോള്‍ മറ്റേതിന്റെ പുറത്തു കയറി യാത്ര തുടരാന്‍ (എല്ലാത്തിനെയും ബന്ധിപ്പിക്കും) കഴിഞ്ഞിരുന്നതിനാല്‍ അസാമാന്യ വേഗത്തില്‍ ഇവര്‍ ദൂരങ്ങള്‍ താണ്ടി. നാസികളുടെ ബ്ലിട്സ്ക്രീഗിനെക്കള്‍ വേഗതയുണ്ടായിരുന്നു മന്ഗോലുകളുടെ ആക്രമണത്തിന്. സര്‍വോപരി കുതിരപ്പുറത്തു ഇരുന്നു ഏതു വശത്തേക്കും അസ്ത്രം അയക്കാന്‍ കഴിയുന്ന യോദ്ധാക്കള്‍ ,അവരുടെ ആയുധം ആയിരുന്ന പ്രത്യേക തരം അമ്പും വില്ലും ഇത് രണ്ടും കൊണ്ട് ലോകത്തിലെ അന്നുണ്ടായിരുന്ന ഏറ്റവും മികച്ച സൈന്യം ആയിരുന്നു മന്ഗോലുകള്‍ എന്ന് പറയാം.

ആദ്യത്തെ അവരുടെ ലക്ഷ്യം ചൈന ആയിരുന്നു. ചൈനയുമായി മന്ഗോലുകള്‍ കാലങ്ങളായി യുദ്ധം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം കേവലം കൊള്ളകള്‍ മാത്രമായിരുന്നു. ഇത്തവണ പക്ഷെ പിടിച്ചടക്കുക എന്നാ ഉദ്ദേശത്തോടെ ആയിരുന്നു ആക്രമണം. മൂന്നു വര്ഷം നീണ്ട യുദ്ധത്തിനൊടുവില്‍ സിയാ സാമ്രാജ്യത്തിന്റെ രാജാവ് കീഴടങ്ങി. കൂട്ടകൊലക്ക് തയ്യാറെടുത്ത മന്ഗോലുകളുടെ കാലു പിടിച്ച രാജാവ് ആവശ്യം വരുമ്പോള്‍ സൈന്യത്തെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ജീവന്‍ രക്ഷിച്ചു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ഓരോ രാജ വംശങ്ങളെയും മന്ഗോലുകള്‍ ഇല്ലായ്മ ചെയ്തു. കീഴടങ്ങിയവരെ തങ്ങളുടെ സാമന്തന്മാര്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത രാജ്യം ലക്ഷ്യമാക്കി നീങ്ങി. ചൈനയില്‍ ആയിരുന്നു പടയോട്ടം മുഴുവന്‍. ജിന്‍ രാജ വംശവുമായി മാത്രം നാല് വര്‍ഷം നീണ്ട യുദ്ധം നടത്തി. ഏറ്റവും വലിയ ശീത മരുഭൂമിയും, പോയവര്‍ ആരും മടങ്ങി വരില്ലെന്ന് കുപ്രസിദ്ധി നേടിയ തക്കലമക്കാന്‍ മരുഭൂമിയും അവര്‍ താണ്ടി. ഇതിനിടയില്‍ നാലുപാടും കച്ചവട ലക്ഷ്യവും ചാര പ്രവര്‍ത്തനവും ചെയ്യാന്‍ ആളുകളെ വിട്ടു. അങ്ങനെ ഒരു കൂട്ടര്‍ അന്നത്തെ പേര്‍ഷ്യയിലും എത്തി. ക്വാരസ്മിയന്‍ രാജ വംശം ആണ് അവിടം ഭരിച്ചിരുന്നത്. ഇന്നത്തെ അഫ്ഗാന്‍ മുതല്‍ സൌദിയുടെ അതിര്‍ത്തി വരെ പരന്നു കിടന്നിരുന്ന ഒരു മഹാ സാമ്രാജ്യം ആയിരുന്നു ഇത്. ഇതിനകത്ത് കടന്ന മംഗോള്‍ കച്ചവട സംഘങ്ങളെ പക്ഷെ ഗവര്‍ണ്ണര്‍ പിടി കൂടി വധിച്ചു. എന്നാല്‍ പതിവിനു വിപരീതമായി നഷ്ട്ടപരിഹാരം മാത്രമാണ് ചെങ്കിസ് ചോദിച്ചത്. എന്നാല്‍ ഷാ അതും നിരസിച്ചു. എത്ര വലിയ ദുരന്തം ആണ് രാജ്യത്തെ കാത്തിരിക്കുന്നത് എന്ന് അവിടുത്തെ ഷാ ആയിരുന്ന അലാദിന്‍ മുഹമ്മദ്‌ രണ്ടാമന് അറിയില്ലായിരുന്നു. ചൈനീസ്‌ യുദ്ധത്തില്‍ മുഴുകി ഇരുന്നിരുന്ന ചെങ്കിസ് ഇതോടെ പ്രതികാര ദാഹിയായി മാറി. താന്‍ പണ്ട് കീഴടക്കിയ സിയാ രാജാവിനോട് പേര്‍ഷ്യ ആക്രമിക്കാന്‍ സൈന്യത്തെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ അയാള്‍ കാലു മാറി. സൈന്യത്തെ കിട്ടാതാകുമ്പോള്‍ ചൈനീസ്‌ കാമ്പയിന്‍ നിര്‍ത്തി വച്ച് പേര്‍ഷ്യ ആക്രമിക്കാന്‍ പോകും ചെങ്കിസ് എന്നായിരുന്നു സിയാ രാജാവ് വിചാരിച്ചത്. അവിടെ നിന്ന് മടങ്ങി വരുമ്പോള്‍ തിരിച്ചടിക്കാം എന്നും അവര്‍ കണക്കു കൂട്ടി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചൈനീസ്‌ യുദ്ധങ്ങളുടെ ചുമതല തന്‍റെ വിശ്വസ്തരെ ഏല്‍പ്പിച്ചു ചെങ്കിസ് നേരിട്ട് പേര്‍ഷ്യയെ ആക്രമിച്ചു. ഒരേ സമയം രണ്ടു രാജ്യങ്ങളുമായി പോരാടി.

ഏറ്റവും ഭീകരമായ യുദ്ധം ആണ് പേര്‍ഷ്യയില്‍ നടന്നത്. ചെകുത്താന്റെ സൈന്യം എന്നാ പേരിനെ അന്വര്‍ത്ഥം ആക്കുന്ന തരത്തില്‍ ആണ് ചെങ്കിസ് പെരുമാറിയത്. ഒന്നിന് പുറകെ ഒന്നായി പേര്‍ഷ്യന്‍ നഗരങ്ങള്‍ മന്ഗോളുകള്‍ക്ക് മുന്നില്‍ വീണു. ഇതിനുള്ളില്‍ ജീവിച്ചിരുന്ന മനുഷ്യരെ കൂട്ടത്തോടെ മരുഭൂമിയില്‍ തെളിച്ചു കൊണ്ട് പോയി വെട്ടി കൊന്നു. യുദ്ധ തടവുകാരെ വയ്ക്കുന്ന ശീലം മന്ഗോളുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഓരോ യുദ്ധത്തിനു ശേഷവും ഓരോ സൈനികനും ശരാശരി മുപ്പതു സിവിലിയനെ എങ്കിലും കൊല്ലണം എന്ന് നിര്‍ബന്ധം ആയിരുന്നു. കുട്ടികളെ ഉപയോഗിച്ചിരുന്നത് അടുത്ത യുദ്ധത്തില്‍ മനുഷ്യ മറ ആയിട്ടായിരുന്നു. അതായത് സ്വന്തം രാജ്യത്തെ കുട്ടികള്‍ മുന്നില്‍ ബന്ധനസ്ഥരായി നില്‍ക്കുമ്പോള്‍ അറബികള്‍ക്ക് എങ്ങനെ ആക്രമിക്കാന്‍ സാധിക്കും. ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടയില്‍ മനുഷ്യരെ കൊന്നു മന്ഗോലുകള്‍. ഇതിനെല്ലാം കാരണക്കാരന്‍ ആയ ഷായെ പക്ഷെ മന്ഗോളുകള്‍ക്ക് കിട്ടിയില്ല. അയാള്‍ ഒരു ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ പട്ടിണി കിടന്നു മരിച്ചു. അയാളുടെ മകന്‍റെ തലയെങ്കിലും കിട്ടാന്‍ മന്ഗോലുകള്‍ പരക്കം പാഞ്ഞു. ഇന്ത്യ അന്ന് ഇസ്ലാമിക രാജ്യം ആയിരുന്നു. ഇല്‍തുമിഷ് ആയിരുന്നു ഭരിച്ചിരുന്നത്. ഇവിടെ അഭയം തേടാന്‍ നോക്കിയ രാജ കുമാരന് പക്ഷെ ഇല്തുമിഷ് ഭയം നിമിത്തം അഭയം നല്‍കിയില്ല. ഇയാളെ പിന്തുടര്‍ന്ന് വന്ന മന്ഗോലുകള്‍ സിന്ധും പഞ്ചാബും ഗുജറാത്തിന്‍റെ ചില പ്രദേശങ്ങളും ആക്രമിച്ചു കൊള്ളയിട്ടു വാരി കൊണ്ട് പോയതല്ലാതെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ തുനിഞ്ഞില്ല. ഇതിനോടകം തന്നെ ചൈനയിലെ യുദ്ധവും മന്ഗോലുകള്‍ വിജയിച്ചിരുന്നു. ടിബറ്റ് മുഴുവന്‍ അവര്‍ കത്തിച്ചു. കശ്മീര്‍ പിടിച്ചെടുത്തു. ശേഷം ചെങ്കിസ് പഴയ സിയാ രാജാവിന്‌ നേരെ തിരിഞ്ഞു. ആ രാജ്യത്തെ അപ്പാടെ തകര്‍ത്തു. ജീവന്‍റെ മാത്രമല്ല ആ രാജ്യത്തിന്‍റെ തന്നെ ശേഷിപ്പുകള്‍ ഭൂ മുഖത്ത് നിന്നും തുടച്ചു മാറ്റി. ഇതിനോടകം തന്നെ രോഗ ബാധിതന്‍ ആയിരുന്ന ചെങ്കിസിന്റെ അവസാന യുദ്ധം ആയിരുന്നു അത്. ഇവിടെ വച്ച് 1227 ഇല്‍ നീണ്ട ഇരുപതു വര്‍ഷത്തെ പടയോട്ടത്തിനു ശേഷം ചെങ്കിസ് ഖാന്‍ മരണത്തിനു മുന്നില്‍ കീഴടങ്ങി. മനുഷ്യ ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ചക്രവര്‍ത്തിയും ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയും ആയിരുന്നു മരിക്കുമ്പോള്‍ ചെങ്കിസ്. അദ്ദേഹത്തിന്റെ മൃത ദേഹം വലിയ നിധിക്കും ആയിരത്തോളം കുതിരകള്‍ക്കും ഒപ്പം മന്ഗോളിയയില്‍ എവിടെയോ അടക്കം ചെയ്തു. അടക്കാന്‍ പോയവരെ മുഴുവന്‍ മടങ്ങി വന്നപ്പോള്‍ കൊന്നു. അത് കൊണ്ട് മേല്‍പ്പറഞ്ഞ സ്ഥലം ഇന്നും അജ്ഞാതമായി തുടരുന്നു.

ചെങ്കിസിന്റെ മരണത്തിനു ശേഷവും മംഗോള്‍ സാമ്രാജ്യം വളരുക തന്നെയാണ് ചെയ്തത്. റഷ്യ,കിഴക്കന്‍ യൂറോപ്പ് കൊറിയ വിയറ്റ്നാം തുടങ്ങി കര മാര്‍ഗം എത്താവുന്ന സ്ഥലങ്ങള്‍ എല്ലാം മന്ഗോലുകള്‍ പിടിച്ചടക്കി. യൂറോപ്പിലെ പുരോഹിതര്‍ ഇവര്‍ പിശാചുക്കള്‍ ആണെന്നും ചിരന്ജീവികള്‍ ആണെന്നും ആണ് പറഞ്ഞു പരതിയിരുന്നത്‌. യുദ്ധം ജയിച്ചതിനു ശേഷം ആളുകളെ കശാപ് ചെയ്യാന്‍ മന്ഗോലുകള്‍ പള്ളി ഉപയോഗിച്ചിരുന്നതു കൊണ്ടാകാം. റഷ്യയില്‍ മന്ഗോലുകള്‍ തകര്‍ക്കാത്ത ഒറ്റ നഗരം പോലും ഇല്ലായിരുന്നു. മതപരമായ കാര്യങ്ങളില്‍ യാതൊരു അസഹിഷ്ണുതയും ചെങ്കിസ് കാണിച്ചിരുന്നില്ല. ഒരിക്കല്‍ “ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ കൊല്ലരുത്” എന്ന് പറഞ്ഞ ചിലരോട് ചെങ്കിസ് പറഞ്ഞത് ഇങ്ങനെയാണ് “നിങ്ങളുടെ ദൈവം നിങ്ങളെ പാപികള്‍ ആയും, ശിക്ഷിക്കപ്പെടെണ്ടവര്‍ ആയിട്ടുമാണ് കാണുന്നത്. അല്ലെങ്കില്‍ എന്നെ ഇങ്ങോട്ട് എത്തിക്കില്ലയിരുന്നല്ലോ” അദ്ദേഹത്തിന്‍റെ തലസ്ഥാനത്ത് ഇസ്ലാമിന്റെത് അടക്കം എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ ഉണ്ടായിരുന്നു. പല നാട്ടിലെയും പ്രഗല്‍ഭരായ പണ്ഡിതരെ ഇവിടെ കൊണ്ട് വന്നു പാര്‍പ്പിച്ചിരുന്നു.

പടയോട്ടത്തില്‍ ഉടനീളം ധാരാളം സ്ത്രീകളെ ചെങ്കിസ് ഭാര്യയാക്കി. അവരിലൊക്കെ അനേകം സന്താനങ്ങളെയും ഉണ്ടാക്കി. ഏഷ്യയില്‍ ഒട്ടാകെ നടത്തിയ ജനിതക പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് മൂന്നര കോടിയിലേറെ പേരുടെ പൂര്‍വിക പിതാമഹന്‍ എണ്ണൂര്‍ വര്ഷം മുന്പ് മംഗോളിയന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരാള്‍ ആയിരുന്നു എന്നാണ്. ആ മംഗോളിയന്‍ ചെങ്കിസ് ആവാതെ വേറാരും ആവാന്‍ തരമില്ല. അതായത് ഇന്ന് ലോകത്തെ ഇരുന്നൂറില്‍ ഒരാള്‍ ചെങ്കിസ്കാന്റെ പിന്ഗാമിയാനെന്നു പറയാം. ഉങ്ങനെ പലയിടത്തും കുടിയേറിയ മന്ഗോലുകള്‍ അവിടുത്തെ മതം സ്വീകരിച്ചുകൊണ്ട് അവിടുത്തെ ആളുകള്‍ ആയി മാറി. ഇവരില്‍ പലരും പിന്നീട് പല പ്രദേശത്തെയും രാജാക്കന്മാര്‍ ആയി മാറി. ഒരുപാട് രാജ വംശങ്ങള്‍ ഇങ്ങനെ പിറന്നു. അത്തരത്തില്‍ ഒരാളായിരുന്നു ഉസ്ബക് പ്രദേശത്ത് നിന്നും പില്‍ക്കാലത്ത് ലോകം പിടിക്കാന്‍ പുറപ്പെട്ട തിമൂര്‍ ഒക്കെ. ഇനിയാണ് ക്ലൈമാക്സ്, ഇതേ രാജ വംശത്തിലെ ഒരു രാജ കുമാരന്‍ ചെറിയ യുദ്ധങ്ങള്‍ ഒക്കെ നടത്തി വലിയ പോരാളി ആയി മാറി. പില്‍ക്കാലത്ത് അഫ്ഗാന്‍ പിടിച്ചെടുത്തു അവിടെ നിന്ന് ഇന്ത്യയും. അയാളും അയാളുടെ തലമുറയും പിന്നെ ഇരുന്നൂര്‍ വര്‍ഷം ഇന്ത്യ ഭരിച്ചു. ആ പോരാളി വേരാരുമല്ല. ബാബര്‍. മംഗോള്‍ എന്ന് പേര്‍ഷ്യയില്‍ പറഞ്ഞതാണ് പിന്നീട് മുഗള്‍ ആയി മാറിയത്....

Posted by Aradhana Raj

ബോബ് മാർലി

നെസ്റ്റ റോബർട്ട് ബോബ് മാർലി എന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാർലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു. 14 വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തൻെറ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചിരുന്നു.

ചില സംഗീതപരീക്ഷണങ്ങൾക്കൊടുവിൽ ബോബ് മാർലി, ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു. തന്നോടൊപ്പം പാടിക്കൊണ്ടിരുന്ന റീത ആൻഡേഴ്സനെ ഇതിനകം മാർലി ജീവിതസഖിയാക്കി. റെഗെ എന്ന നാടോടി സംഗീതപാരമ്പര്യത്തെ തന്റെ സംഗീതസപര്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജമൈക്കയെ, അവിടത്തെ സംഗീതത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയത്. ‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്. 1981 സെപ്റ്റംബർ 21ന് ന്യൂയോർക്കിൽവെച്ച് കാൻസർബാധിതനായാണ് അദ്ദേഹം മരണമടഞ്ഞത്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ "ഗഞ്ച ഗൺ" എന്ന ഗാനം 2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഒരു കത്തോലിക്കാമതവിശ്വാസിയായി വളർത്തപ്പെട്ട മാർലി ക്രമേണ ‘റസ്തഫാരിയിസ’ത്തിൽ ആകൃഷ്ടനായി. 1930ൽ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിൻെറ മുഖമുദ്ര. പിന്നീട്, റസ്തഫാരിപ്രസ്ഥാനത്തിൻെറ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്തു.

1999ൽ ടൈം മാസിക അദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി

Posted by Shino Varghese

ഇറോം ചാനു ശർമിള

മണിപ്പൂരിന്റെ ഉരുക്കു വനിത.

ഈ പേര് കേൾക്കാത്തവർ ഇന്ത്യയിൽ കുറവായിരിക്കും,ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മരണത്തെ പോലും തോല്പിച്ചു സമരം ചെയ്ത കത്തുന്ന ജീവിതം..2000ന് നവംബർ 5ന് തുടങ്ങിയ ഇവരുടെ നിരാഹാര സമരം ലോകത്തിലെ ഏറ്റവും വലിയ നിരാഹാര സമരമായി കണക്കാക്കുന്നു. 1972 മാർച്ച്‌ 14 തിയതി മണിപ്പൂരിലെ ഇംഫാലിൽ ആണു ജനിച്ചത്‌.കവിയത്രിയും മനുഷ്യവകാശ പ്രവർത്തകയുംആയാണ് അവർ വളർന്നത്.
സൈന്യത്തിന്റെ പ്രത്യേക അധികാരം (adams forces special power act) എടുത്തു കളയയണമെന്നാണ് ഇവരുടെ പ്രധാന
ആവശ്യം.
സ്വാതന്ത്ര്യ പൂർവകാലം മുതൽ അധികാരികളുടെ അടിച്ചമ്മർത്തലുകൾക്ക് ഇരകളായി കഴിയേണ്ടി വന്ന സാധാരണ ഗ്രാമീണരുടെ നാടാണ് മണിപ്പൂര്.പ്രതിരോധങ്ങളും സമരങ്ങളും മുലപാലിനൊപ്പം പകർന്നു കിട്ടിയവരാണ് അവിടുത്തെ സ്ത്രീകൾ.1904 ,1939 വർഷങ്ങളിൽ ബ്രിട്ടിഷുകാര്ക്കെതിരെ നടന്ന സമരങ്ങൾ മുന്നിൽ നിന്നു നയിച്ചത് സ്ത്രീകളായിരുന്നു.സ്വാതന്ത്ര്യനന്തരം മണിപ്പൂര് ഇന്ത്യയുടെ ഭാഗമായി.സര്കാരിന്റെ പല നയങ്ങളും മണിപ്പുരിന്റെ സാമൂഹിക സാഹചര്യങ്ങളെ ബാധിക്കാൻ തുടങ്ങി.അതിലൊന്നായിരുന്നു മദ്യ വിപത്ത്.

മദ്യ വിപത്ത് മണിപ്പൂറിനെ വിഴുങ്ങുന്നതിനെതിരെ സ്ത്രീകൾസ ശക്തമായ സമരങ്ങൾതുടങ്ങി.പലഭാഗത്തും.പൊട്ടിപുറപ്പെട്ട ഈ കലാപങ്ങളെ അടിച്ചമർത്താൻ പോലീസ് കേന്ദ്ര സേനയുടെ സഹായം തേടി.
അതോടെയാണ് കാര്യങ്ങൾ മറിയുന്നത്.
പോലിസിനെ സഹായിക്കാനായി എത്തിയ സേന അവിടെ താണ്ഡവമാടി.കണ്ണിൽക്കാണുന്നവരെ വെടിവെച്ചു കൊല്ലുകയും തോന്നുന്നവരെ പിടിച്ചു കൊണ്ട്പോകുകയും ചെയ്തു.

2000 നവംബർ 2ന്‌ ഇംഫാലിലെ മാലോം എന്ന സ്ഥലത്ത് നടന്ന ദാരുണ സംഭവം ഇറോം ഷർമിള എന്ന യുവതിയെ മാറ്റിമറിച്ചു.ബസ്‌സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന 18 നാട്ടുകാരെ ആസ്സാം റൈഫിൾസ് എന്ന പാര മിലിറ്ററ്റി വിഭാഗം വെടിവച്ചു കൊന്നു.ഈ സംഭവത്തിൽ 18വയസ്സുകാരൻ മുതൽ 62 വയസ്സുള്ള വൃദ്ധ വരെ കൊല്ലപ്പെട്ടു.
ഇത് ഇറോം ഷർമിള എന്ന 28 വയസ്സുകാരി യുവതിയെ വല്ലാതെ ഉലച്ചു കളഞ്ഞു എന്നതായിരുന്നു വാസ്തവം.
ക്രൂരതകൾ ചെയ്യുന്ന പട്ടാളകാർക്ക് രക്ഷപെടാൻ പഴുതുകൾ നല്കുന്ന ഒരു നിയമമാണ് AFSPA..സാധാരണക്കാരെ പോലീസിന്റെയും ,പട്ടാളത്തിന്റെയും ഇരകളാക്കി മാറ്റുന്ന ഈ നിയമം പിൻവലിക്കെണമെന്നാണ് ഷർമിള അവശ്യപെട്ടത്.

കുട്ടികാലം മുതലേ എല്ലാ വ്യഴാചകളിൽ ഉപവസിച്ചിരുന്ന ഷർമിള മാലോം കൂട്ടകൊലയ്ക്കു ശേഷം ഉപവാസം അവസാനിപിച്ചില്ല.
സമരത്തിന്റെ മൂന്നാം ദിവസം പോലീസ് അവരെ ബലമായി അറെസ്റ്റ്‌ ചെയ്തു.മൂക്കിലൂടെ ട്യൂബ് കയറ്റി ദ്രവരൂപത്തിലുള്ള ഭക്ഷണം നിര്ബന്ധിച്ചു കൊടുത്തു
ഷർമിളയുടെ അവശ്യങ്ങൾ പരിഗണിക്കാം എന്ന് സർക്കാർ പറഞ്ഞെങ്കിലും,പറഞ്ഞാൽ പോരാ നിയമം പിൻവലിക്കുക തന്നെ വേണമെന്ന് പറയുന്ന ഇവരുടെ വാക്കുകള്ക്ക് മുൻപിൽ ഇന്ത്യൻ പാർലമെന്റ് പോലും പിൻവലിയുന്നു.

പത്തുവർഷത്തിലധികം വരണ്ട ചുണ്ടുകളാൽ വെളളമിററിറക്കുകയും ചെയ്യാതെ സ്വന്തം ജനതക്കായി സമരം ചെയ്യുന്ന മണിപ്പുറിന്റെ ഈ ഉരുക്ക് വനിത ലോകമെങ്ങുമുളള മനുഷ്യവകാശ സമരങ്ങളുടെ ആവേശവും പ്രചോദനവും ആയി കഴിഞ്ഞു.
"നമ്മുക്ക് എല്ലാവര്ക്കും മരണമുളളതാണ്.നിരാഹാരംകിടന്നാലും ഒരുനാൾ മരിക്കും..അതുകൊണ്ട് തന്നെ ഈ സമരത്തെ ഒരു ശാരിരിക പീഡനമായി ഞാൻ കാണുന്നില്ല"..അവരുടെ വാക്കുകളിൽ പോരാട്ടവും തീക്ഷണയും നിറഞ്ഞു നില്ക്കുന്നു.

Posted by Mahesh Kannan

നവാബ്‌ രാജേന്ദ്രൻ

പ്രശസ്തനായ ഒരു മലയാളി പൊതു പ്രവർത്തകൻ ആണ് . ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം

"നവാബ്‌" രാജേന്ദ്രൻ 1950-ൽ പയ്യന്നൂരിൽ ജനിച്ചത് കുഞ്ഞിരാമ പൊതുവാളും ഭാർഗവിയമ്മയും ആണ്‌ മാതാപിതാക്കൾ. പൊതുതാൽപര്യ ഹർജികളിലൂടേയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌.

രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു. അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ അവസാന കാലത്ത്‌ "നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകർത്തെറിഞ്ഞതിൽ" പശ്ചാത്തപിച്ചിരുന്നു.

പേരിനുപിന്നിൽ
തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്‌" എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ "നവാബ്‌ രാജേന്ദ്രൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

ശ്രദ്ധേയമായ സംഭവങ്ങൾ
"തട്ടിൽ കൊലക്കേസ്‌" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌ എന്നു പറയപ്പെടുന്നു. അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി.

രാഷ്ട്രീയനേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾ
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.

നിയമനടപടികൾ
നിരന്തരം വ്യവഹാരങ്ങൾ നടത്തിയ നവാബ് രാജേന്ദ്രനെ ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറൽ ഒരിക്കൽ കോടതിയിലെത്തി. പക്ഷേ കോടതി ഈ ഹർജി ഫയലിൽ പോലും സ്വീകരിച്ചില്ല. ഹർജ്ജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി സുകുമാരൻ നടത്തിയ പ്രസ്താവന ഇതായിരുന്നു. -ഒരു വ്യക്തിയേയോ പ്രവർത്തനത്തേയോ കേന്ദ്രീകരിച്ചല്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം. ഭരണ - പ്രതിപക്ഷ ഭേതമെന്യേ അതുണ്ട്. രാഷ്ട്രീയക്കാരും പത്രാധിപന്മാരും മുഖ്യമന്ത്രിമാരും സ്പീക്കർമാരും ജഡ്ജിമാർ പോലമുണ്ട്. ചിലപ്പോഴൊക്കെ പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ വ്യവഹാരങ്ങൾ സഹായകരമാവുന്നുണ്ട്- ഈ പ്രസ്താവന നവാബിന് ഒരു തിലകമാവുകയാണ് ചെയ്തത്.

Posted by Sunil S. Tvm

ഹെന്റി ഫോർഡ്

ഓട്ടോമൊബൈൽ രംഗത്തും കോര്പരറ്റ് രംഗത്തും ഒരുപോലെ വിപ്ലവംസൃഷ്ടിച്ച ആളാണ് ഹെന്റി ഫോർഡ്.
മിഷിഗന്നിലെ കർഷക കുടുംബത്തിൽ ജനിച്ച ഫോർഡ് ഒന്നര മൈൽ നടന്നാണ്സ്കൂളിൽ പോയിരുന്നത്.ഫിസിക്സ്‌,കെമിസ്ട്രി വിഷയങ്ങൾ എളുപ്പത്തിൽ വഴങ്ങാതിരുന്ന ഫോർഡിന് സ്കൂൾ ജീവിതം അത്ര സുഗകരമായിരുന്നില്ല..സയൻസ് കല്ലുകടിയായിരുന്നെങ്കിലും മെഷിനുകളുടെ ലോകം എന്നും ആ ബാലനെ ആവേശം കൊള്ളിച്ചിരുന്നു.പരമ്പരാഗാതാമായിട്ട് കിട്ടിയ കൃഷി അല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞു ഫോർഡ് അവിടം വിട്ട്‌ ഡേട്രോയിറ്റ് എന്ന സ്ഥലത്ത് എത്തിചേര്ന്നു.

മെഷിനുകളുടെ ലോകമായിരുന്ന അവിടെ ഒരു മെഷിൻ കടയിൽ ജോലിക്ക് കയറി.മൂന്ന് വർഷം അവിടെ ജോലി ചെയ്തബി ഫോർഡ് അക്കാലത്ത് പലതരം മെഷിനുകളുടെ പ്രവർത്തനം മനസ്സിലാക്കി.ഈ അനുഭവ സമ്പത്ത് കൃഷി ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്ന ഒരു ട്രാക്ക്ടരിന്റെ നിർമിതിയിലേക്ക് അയാളെ കൊണ്ടെത്തിച്ചു.
അക്കാലത്ത് CLARA BRAYANT എന്ന സ്ത്രീയെ വിവാഹം ചെയ്തു.പെട്രോൾ ഒഴിച്ച് പ്രവര്ത്തിക്കുന്ന ഒരു ഓട്ടോമൊബൈൽ കണ്ടു പിടിക്കുനതിനു ഫോർഡ് ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയപ്പോൾ പൂർണ പിന്തുണയുമായി പ്രിയതമയുംഒപ്പമുണ്ടായിരുന്നു..
1899ൽ ഡേട്രോയിട്ടിലെ PARTNERS ആയി ചേർന്ന്HENRY FORD COMPANY രൂപികരിച്ചു.PASSENGER CAR മാർകെറ്റിൽ എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ലക്‌ഷ്യം.പക്ഷേ അഭിപ്രായ വ്യത്യാസതെ തുടർന്നു ഫോർഡിന് പുറത്തുപോവേണ്ടി വന്നു.
പക്ഷെ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.പൊതുജനങ്ങളിൽ നിന്ന് 28000 ഡോളർ സമാഹരിച്ചു പുതിയ ഒരു കമ്പനി തുടങ്ങി.അതാണ് FORD MOTOR COMPANY.ധീരമായ തീരുമാനം കണ്ടു പഴയ ബിസ്സിനസ്സ് പങ്കാളികൾ ഞെട്ടി.
മോഡൽ -T കാറുകളാണ് ഫോർഡ് കമ്പനിയെ ഓട്ടോമൊബൈൽ രംഗത്തെ അതികയകർ ആക്കി മാറ്റിയത്.പിന്നീടുള്ള രണ്ടു പതിറ്റാണ്ട് ലോകവിപണി അവർ കീഴടക്കി.
അതുവരെ സമ്പന്നന്റെ മാത്രം പ്രതീകമായിരുന്ന കാറുകളെ സാധാരണക്കാരന്റെ കൂടി വാഹനമാക്കി മാറ്റുവാൻ കഴിഞ്ഞതാണ് അവരുടെ വിജയം
കമ്പനിക്കു കിട്ടുന്ന ലാഭങ്ങളിൽ ഒരു ഭാഗം അദ്ദേഹം തന്റെ തൊഴിലാളികൾക്ക് നല്കി.ശരാശരി 2.34ഡോളർ ശമ്പളം ഉണ്ടായിരുന്ന അക്കാലത്ത് അദ്ദേഹം 5 ഡോളർ തന്റെ തൊഴിലാളികൾക്ക് നൽകി.
തൊഴിലാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട തൊഴിൽസ്ഥലം ആയി ഈ കമ്പനി മാറി.
അപ്പോഴും വിമർശകർ അദ്ദേഹത്തെ ഭ്രാന്തനായ സോഷ്യലിസ്റ്റ് എന്നു വിളിച്ചു പരിഹസിച്ചു.1908ൽ 950 ഡോളറിനു വിറ്റിരുന്ന മോഡൽ T കാറുകൾ 1927ൽ 240 ഡോളറിനു അദ്ദേഹം വിറ്റു,ഇത് ഫോർഡ് കമ്പനിയെ കൂടുതൽ ജനകീയമാക്കി.

യുണിയനുകളെ നിയന്ത്രിക്കാൻ ചാരന്മാരെ വെച്ചും,കമ്പനി പോലിസിനെ വെച്ചുംപ്രശ്നങ്ങളെ തന്ത്രപൂർവ്വം നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞു.പ്രതിസന്ധികളെ ഭയക്കാതെ മുന്നോട്ട് പോയ ഹെൻറി ഫോർഡ് എന്ന ധീഷണശാലി 1947 ഏപ്രിൽ മാസം ഇഹലോക വാസം വെടിഞ്ഞു.

Posted by Mahesh Kannan

വരദരാജാ മൊദലിയാർ

ജനനം 1926 തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ.പിന്നീട് തൊഴിൽ തേടി മുംബൈ എന്ന മഹാനഗരത്തിൽ എത്തപ്പെട്ടു.

1960കളിൽ VT സ്റ്റേഷനിലെ ചുമട്ടു തൊഴിലാളിയായി തുടക്കം.പിന്നീട് വ്യാജ മദ്യ വിതരണത്തിലൂടെ ക്രിമിനൽ ജീവിതം ആരംഭിച്ചു.അക്കാലത്തു ബോംബെ അധോലകത്തിലെ മറ്റൊരു പേടിസ്വപ്നങ്ങൾ ആയിരുന്ന ഹാജി മസ്തനുമായും കരിം ലാലയുമായും സൗഹ്ര്ധം സ്ഥാപിച്ചു.
ബോംബെ തുറമുഖം ആസ്ഥാനമാക്കി ഇവർ കള്ളകടത്ത് സാമ്രാജ്യം തുടങ്ങി.പതിയെ അത് കൊലപാതകം,മയക്കുമരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലേക്ക് അവർ അവരുടെ സാമ്രാജ്യം വിപുലപെടുത്തി..
1970കളിൽ മുംബൈ എന്നാ മഹാനഗരത്തിന്റെ നിയമവും പൊലിസുമെല്ലം ഈ മൂവർ സംഘം തന്നെയായിരുന്നു.എതിര്തവരെയെല്ലാം നിഷ്കരുണം ഇല്ലാതാക്കി..
ധാരാവി,മതുന്ഗ് എന്നീ തമിഴ് ഭൂരിപക്ഷ മേഖലകളിൽ മൊദലിയാർ തന്നെയായിരുന്നു അവസാന വാക്ക്.സമാന്തര കോടതികൾ പോലും അക്കാലത്ത് അവിടെ ഉണ്ടായി.

പിന്നീട yc പവാർ എന്ന പോലീസ് ഓഫീസർ വന്നതോടുകൂടിയാണ് കാര്യങ്ങൾ കലങ്ങി മറിയുന്നത്.അദ്ദേഹം മൊദലിയാരുടെ സാമ്രാജ്യങ്ങൾ ഓരോന്നായി ഇല്ലാതാക്കാൻ തുടങ്ങി.അദ്ധേഹത്തിന്റെ അനുയായികളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപെടുത്തുകയും ബാകിയുള്ളവരെ ജയിളിലടുക്കുകയും ചെയ്തു.
തന്റെ അടിത്തറ ഇളകാൻ തുടങ്ങി എന്ന് മനസ്സിലാക്കിയ മൊദലിയാർ ബോംബയിൽ നിന്നും ചെന്നൈയിലേക്ക് പലായനം ചെയ്തു..
1988ഇൽ ചെന്നൈയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപെട്ടു.അദ്ധേഹത്തിന്റെ അഭിലാഷ പ്രകാരം സംസ്കാരം ബോംബയിൽ വച്ച് നടത്താൻ തീരുമാനിച്ചു.പ്രത്യേക വിമാനത്തിൽ ഹാജി മസ്താൻ മൃതദേഹം ബോംബെയിൽ എത്തിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട നായകനെ അവസാനമായി കാണാൻ അന്ന് ജനലക്ഷങ്ങൾ ബോംബെ തെരുവുകളിൽ തടിച്ചുകൂടി..
ഇദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി മണിരത്നം 1987ഇൽ കമലഹസ്സനെ നായകനാക്കി NAAYAGAN എന്ന സിനിമ നിർമിച്ചു.
സുപ്പർഹിറ്റ് സിനിമ അഗ്നീപതിലെ തൻറെ കഥാപാത്രത്തിന്റെ പ്രേരണ വരദരാജ മൊദലിയാർ എന്ന അധോലോക രാജാവയിരുന്നുവെന്നു അമിതാബ് ബച്ചൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി..

Posted by Mahesh Kannan

ഡാൻ ബ്രൌൺ

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനു ശേഷം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉദ്യോഗജനകമായ ആദ്യാവസാനം വരെ സസ്പെന്‍സും ത്രില്ലറും നിലനിര്‍ത്തി വായനക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരേയൊരു എഴുത്തുകാരന്‍!!

ഡാൻ ബ്രൌൺ (ജനനം:ജുൺ 22, 1964) അമേരിക്കൻ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്.
ന്യൂഹാംഷെയറിലെ എക്സെറ്റർ എന്ന പട്ടണത്തിലാണു ഡാൻ ബ്രൌൺ ജനിച്ചത്. അച്ഛൻ റിച്ചാർഡ് ജി. ബ്രൌൺ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. അമ്മ സംഗീതജ്ഞയും.

സ്കൂൾ, കോളജ് പഠനത്തിനുശേഷം ഗാനരചയിതാവായാണ് ബ്രൌൺ കലാരംഗത്തുവന്നത്. സ്വന്തമായി ഒരു റെക്കോർഡിങ് കമ്പനിയും സ്ഥാപിച്ചിരുന്നു. 1990കളിൽ ഏതാനും സംഗീത ശില്പങ്ങൾ പുറത്തിറക്കിയെങ്കിലും ഒന്നും കാര്യമായ ശ്രദ്ധനേടിയില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാൻ 1991-ൽ ഹോളിവുഡിലെത്തി. ലൊസേഞ്ചത്സിലെ നാഷണൽ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയിൽ അംഗമായ ബ്രൌൺ അതിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കൾ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലൺ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന്റെ സംരംഭങ്ങൾ പൊതുജനശ്രദ്ധയിൽ എത്തിക്കുവാൻ ബ്ലൈത്ത് ഏറെ അധ്വാനിച്ചു. ഈ പരിചയം ഇവരുടെ വിവാഹത്തിൽ കലാശിച്ചു.

എഴുത്തിലേക്കു ശ്രദ്ധതിരിക്കും മുൻപ് ബ്രൌൺ ഗായകനായും ഭാഗ്യം പരീക്ഷിച്ചിരുന്നു. 1993-ൽ ഡാൻ ബ്രൌൺ എന്ന പേരിൽതന്നെ ഒരു സംഗീത ആൽബം പുറത്തിറക്കി. എഴുത്തിലേക്കു ശ്രദ്ധതിരിക്കാൻ പ്രചോദനമേകിയത് ഭാര്യ ബ്ലൈത്ത് ആണ്. ആദ്യകാലങ്ങളിൽ ഹാസ്യരചനകളാണ് ഡാൻ ബ്രൌൺ പരീക്ഷിച്ചത്. തൂലികാ നാമങ്ങളിൽ എഴുതപ്പെട്ട ഈ കൃതികളിൽ മിക്കവയിലും ബ്ലൈത്ത് സഹരചയിതാവായിരുന്നു.

1993-ൽ ന്യൂഹാംഷെയറിൽ തിരിച്ചെത്തിയ ബ്രൌൺ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റർ അക്കാഡമിയിൽ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടർന്നിരുന്നു. 1994-ൽ “ഏഞ്ചത്സ് ആൻഡ് ഡീമൺസ്” എന്ന പേരിൽ ആൽബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നൽകിയിട്ടുണ്ട്.
1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻ‌ജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബർട്ട് ലാങ്ഡനെ ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.

ഗൂഢലേഖനശാസ്ത്രത്തിൽ താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നോവലുകള്‍★
ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (2000): മസാച്യുസെറ്റ്‌സിലെ വിക്ടോറിയന് മാതൃകയിലുള്ള വീട്ടില് ഒരു ദുസ്വപ്നത്തില് നിന്ന് റോബര്ട്ട് ലാങ്ഡണെ ഒരു ഫോണ്കോള് ഉണര്ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ് വിളച്ചയാളുടെ ആവശ്യം നിരസിച്ച്, ഓര്മ്മകളില് മുഴുകിയിരുന്ന ലാങ്ഡണെ വീണ്ടും അസ്വസ്ഥനാക്കിയത് ഫാക്‌സ് മെഷീന്റെ മണിമുഴക്കമായിരുന്നു. അതില്നിന്ന് പുറത്തുവന്ന പേജിലുണ്ടായിരുന്ന രൂപം അയാളെ ഞെട്ടിച്ചു. അതൊരു പുരുഷന്റെ നഗ്നമായ മൃതദേഹമായിരുന്നു. അതിന്റെ തല ഒടിച്ച് മുഖം പൂര്ണ്ണമായി പിന്നോട്ടാക്കിയിരിക്കുന്നു. നെഞ്ചില് ഭീകരമാം വിധം ചാപ്പ കുത്തിയ ഒരു കരിഞ്ഞ പാടുണ്ടായിരുന്നു.മൃതദേഹത്തിന്റെ ഭീകരതയേക്കാള് ലാങ്ഡണെ സംഭ്രമത്തിലാഴ്ത്തിയത് ചാപ്പ കുത്തപ്പെട്ട ആ വാക്കായിരുന്നു. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത വണ്ണം അയാള് വീണ്ടും വീണ്ടും ആ വാക്കിലേക്ക് നോക്കി. ഒടുവില് അയാളുറപ്പിച്ചു. ആ വാക്ക്ഇല്യുമിനാറ്റി എന്നുതന്നെ.ഡാ വിഞ്ചി കോഡിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയനായകനായി വളര്ന്ന റോബര്ട്ട് ലാങ്ഡണിന്റെ ആദ്യസാഹസികയജ്ഞം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ആ കഥയാണ് ഡാവിഞ്ചി കോഡിനും ഒരുവര്ഷം മുമ്പ് എഴുതപ്പെട്ടഏയ്ഞ്ചല്സ് ആന്ഡ് ഡീമന്സ്എന്ന നോവലിലൂടെഡാന് ബ്രൗണ്പറഞ്ഞത്. ചിഹ്നശാസ്ത്രകാരന് ലാങ്ഡണ് വത്തിക്കാന് നഗരത്തില് നടത്തിയ സാഹസികതയുടെ കഥ പറഞ്ഞ ഈ നോവല് 2011ല് ഡി സി ബുക്‌സ്മാലാഖമാരും ചെകുത്താന്മാരുംഎന്നപേരില് മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തിരുന്നു.മനുഷ്യന് അറിയാവുന്നതില് വച്ച് ഏറ്റവും ശക്തമായ ഊര്ജ്ജ സ്രോതസ്സാണ് ആന്റിമാറ്റര്. അതിന്റെ ഓരോ ഗ്രാമും 20 കിലോ ടണ് അണുബോംബിന്റെ ഊര്ജം ഉള്ക്കൊള്ളുന്നു. എക്കാലത്തും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ മാരകായുധത്തിന്റെ സഹായത്തോടെ വത്തിക്കാന് നഗരത്തെ എല്ലാതാക്കാന് ശ്രമിക്കുകയാണ് ഇല്യുമിനാറ്റി എന്ന സംഘടന. ലാങ്ഡണ് പോരാടുന്നത് അവര്ക്കെതിരെയാണ്. വത്തിക്കാനില് പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങ് നടക്കുകയാണെന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത വര്ദ്ധിപ്പിക്കുമെന്നും തീര്ച്ച.ഡാ വിഞ്ചി കോഡ്പോലെതന്നെ വായിച്ചു തുടങ്ങിയാല് തീര്ക്കാതെ എഴുന്നേല്ക്കാന് പറ്റാത്തവിധം ആകാംക്ഷാഭരിതമാണ്‌ മാലാഖമാരും ചെകുത്താന്മാരും.പത്രപ്രവര്ത്തകനും പംക്തികാരനും വിവര്ത്തകനുമായ എം.ടി.ബേബിയാണ്മാലാഖമാരും ചെകുത്താന്മാരുംപരിഭാഷ നിര്വ്വഹിച്ചത്. ബേബിയുടെ പരിഭാഷഡാ വിഞ്ചി കോഡ്പോലെ ഈ പുസ്തകത്തിന്റെ മലയാളം പതിപ്പിനെയും ചേതോഹരമാക്കി. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള് പുറത്തിറങ്ങി.

ദ ഡാവിഞ്ചി കോഡ് (2003):
പാരീസിലെലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ങ്ട്ടൻ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ടണോറ്റൊപ്പം കൂടുന്നു.ഡാവിഞ്ചിയുടെവിട്രൂവിയൻ മനുഷ്യന്റെആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്.യേശു ക്രിസ്തുവുംമഗ്ദലനമറിയവുംവിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയുംഐസക് ന്യൂട്ടണുംഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയുംകത്തോലിക്കാസഭാവിഭാഗമായഓപുസ് ദേയിയുംനോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്. ക്രൈസ്‌തവ സഭയ്‌ക്ക് തലവേദന തീര്ത്തുകൊണ്ടായിരുന്നു ഡാവിഞ്ചി കോഡ് പ്രശസ്‌തിയിലേക്കുയര്ന്നത്. ഗൂഢലേഖന ശാസ്‌ത്രത്തില് താല്പര്യമുള്ള ബ്രൌണിന്റെ മിക്ക നോവലുകളും എഴുതപ്പെട്ടിരിക്കുന്നതും ഈ രീതി പരമാവധി ഉപയോഗിച്ചാണ്. ഡാവിഞ്ചി കോഡിന്റെ ത്രില് ആദ്യാവസാനം വരെ വായനക്കാര്ക്ക് നഷ്‌ടപ്പെടാതിരിക്കുന്നതിലെ പ്രധാന കാരണവും ഇത്തരത്തിലുള്ള ബ്രൌണിന്റെ എഴുത്തായിരുന്നു.
ദ് ലോസ്റ്റ് സിംബൽ (2009)

ഇൻഫേർണോ ( 2013 )
ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്തലങ്ങള് സൃഷ്ടിച്ച ഡാന് ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്. തലയ്ക്കുവെടിയേറ്റ്, ഒരു അര്ദ്ധരാത്രിയില് ഇറ്റലിയിലെ ഫ്‌ളോറന്സില് ഉറക്കമുണര്ന്ന ഹാര്വാര്ഡിലെ സിംബോളജി പ്രൊഫസ്സര് റോബര്ട്ട് ലാങ്ഡണ് തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറില് നടന്നതൊന്നും, താന് എന്തിന് എങ്ങനെ ഇറ്റലിയില് എത്തി എന്നതുള്പ്പെടെ ഓര്മ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തന്റെ ജീവന് രക്ഷിച്ചസിയന്ന ബ്രൂക്‌സ് എന്ന വനിതാ ഡോക്ടറോടൊപ്പം ലാങ്ഡണ് നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തില് ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെണ്കൊലയാളിയില്നിന്നും മറ്റൊരു ഗൂഢസംഘത്തില്നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയില് ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു ക്യുെണ്ടത്തലിനൊരുമ്പെട്ട, ദാന്തെയുടെ ഇന്ഫര്ണോ എന്ന കാവ്യത്തിന്റെ ആരാധകനായ, ഭ്രാന്തന് ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യസൂചകങ്ങളുടെ കെട്ടുകള് അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യസംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറ്റുന്നു. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊ്യുണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തര കൃതി.
ഡിജിറ്റൽ ഫോർട്രസ് (1998).
ഡിസപ്ഷൻ പോയന്റ്(2001)

“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് 2009-ൽ അതേ പേരിൽ ചലച്ചിത്രമായി. സംവിധാനം, വീണ്ടും റോൺ ഹോവാർഡ്.“ദ് ഡവിഞ്ചി കോഡ്”-ലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഈ നോവലിലാണ്. ഈ ചിത്രത്തിലും ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

Posted by Arshad Mon Arshu

ഇബ്നുൽ ഹൈഥമിന്‍

ഇബിൻ ഹൈഥമിന്റെ ശാസ്ത്ര ഗ്രന്ഥമായ കിതാബുൽ മനാസിർ (Book of Optics) രചിച്ചതിന്റെ 1000 വർഷം പൂർത്തിയാവുന്ന വേളയിൽ ഇദ്ദേഹത്തെ അനുസ്മരിച്ചു ഐക്യരാഷ്ട്രസഭ യുനെസ്കോയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി 2015 അന്താരാഷ്‌ട്ര പ്രകാശ വർഷമായി ആചരിക്കുന്നു. 1001 കണ്ടെത്തലുകൾ- ഇബ്നുൽ ഹൈസമിൻറെ ലോകം' ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതികവിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈതമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്.
പൗരാണികതയുടെ ഓര്‍മയുണര്‍ത്താന്‍, കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ അന്ധകാരാവൃതമായ സാമൂഹിക ജീവിതത്തിന്റെ അടരുകളിലേക്ക് വിജ്ഞാനത്തിന്റെ കൊള്ളിമീനുകള്‍ കൊളുത്തിവിട്ട ദാര്‍ശനിക സംസ്‌കാരത്തിന്റെ പിറവി തിരിച്ചറിയാന്‍ ഈ വര്‍ഷാചരണം സഹായകമാകും എന്നു തീര്‍ച്ചയാണ്.

അബു അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹൈതം എന്നാണ് മുഴുവന്‍ പേര്. ഗണിതം, ഭൗതിക ശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ക്രി. 965-ല്‍ ഇറാഖിലെ ബസറയിലാണ് ജനിച്ചത്. ക്രി. 1040-ല്‍ ഈജിപ്തിലെ കയ്‌റോയില്‍ അന്തരിച്ചു. നൈല്‍ നദിയിലെ വെള്ളപ്പൊക്ക പ്രശ്‌ന നിവാരണത്തിന് ഡാം പദ്ധതിയുമായി കയ്‌റോയിലെത്തിയ അദ്ദേഹം പ്രശസ്തമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസമാക്കി. എന്നാല്‍ ഡാം പദ്ധതിയിലെ ചെറിയ സാങ്കേതിക പിഴവുമൂലം ഫാത്വിമി ഭരണത്തിനു കീഴിലുള്ള ഹാകിം അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയെങ്കിലും തടങ്കലിലായ അദ്ദേഹത്തെ പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റി. തടങ്കല്‍ കാലയളവില്‍ പകര്‍ത്തെഴുതിയും മറ്റുള്ളവരെ പഠിപ്പിച്ചുമാണ് വരുമാനം കണ്ടെത്തിയത്. ഈ കാലത്തു തന്നെയാണ് മാസ്റ്റര്‍പീസായ കിതാബുല്‍ മനാളിറിന്റെ രചന.

കാടുകയറിയ ചിന്തകളും അനുമാനങ്ങളും വെറും ഊഹങ്ങളും ശാസ്ത്രമായി കൊണ്ടുനടന്ന ഒരു കാലത്ത് ഇസ്‌ലാമിക പ്രമാണം മുന്നോട്ടുവെക്കുന്ന 'നിരീക്ഷണവും പരീക്ഷണവും' (Observation and Experiment) അടിസ്ഥാനമാക്കി കണ്ടെത്തലുകള്‍ക്ക് തുടക്കമിട്ട ശാസ്ത്ര പ്രതിഭയായിരുന്നു ഇബ്‌നുല്‍ ഹൈതം. ശാസ്ത്രത്തിനടിസ്ഥാനമായി 'നിരീക്ഷണവും പരീക്ഷണവും' സംഭാവന ചെയ്ത ഇദ്ദേഹമാണ് ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍. ലാറ്റിന്‍വത്കരിച്ച് അല്‍ഹാസന്‍ (Alhazen) എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന പരിമിതമായ പരീക്ഷണ സൗകര്യങ്ങളുടെ ഞെരുക്കത്തില്‍ പ്രകാശം എന്ന പ്രതിഭാസത്തെ പരീക്ഷിച്ചറിഞ്ഞ് കനപ്പെട്ട രേഖകളാക്കി ലോകത്തിനു നല്‍കുമ്പോള്‍ പ്രകാശ പഠന ശാസ്ത്രത്തിന്റെ (Optics) പിതാവായി അദ്ദേഹം മാറുകയായിരുന്നു.

കിതാബുല്‍ മനാളിറിന്റെ ആയിരം വര്‍ഷങ്ങള്‍

ഇബ്‌നുല്‍ ഹൈതം ക്രി. 1015-ല്‍ ഏഴു വാള്യങ്ങളിലായി എഴുതിയ കിതാബുല്‍ മനാളിര്‍ പ്രകാശത്തെ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ഇതിന്റെ ആദ്യ വാള്യങ്ങളില്‍ 'കാഴ്ച' എന്ന പ്രതിഭാസത്തെ വിശദമാക്കുന്നു. കണ്ണില്‍ നിന്ന് പുറപ്പെടുന്ന ഏതാനും രശ്മികള്‍ ഒന്നില്‍ പതിയുമ്പോള്‍ ആ വസ്തു കാഴ്ചയായി അനുഭവപ്പെടുന്നുവെന്ന അരിസ്‌റ്റോട്ടില്‍ മുതലിങ്ങോട്ടുള്ളവര്‍ തുടര്‍ന്നു വന്ന ഊഹത്തെ നിരാകരിച്ചുകൊണ്ട് ഒരു പുതിയ തത്ത്വം അദ്ദേഹം ആവിഷ്‌കരിച്ചു. ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോഴാണ് 'കാഴ്ച' എന്ന അനുഭവമുണ്ടാകുന്നതെന്ന് 'പ്രകാശത്തിന്റെ പ്രതിഫലനം' ( Reflection) എന്ന സിദ്ധാന്തത്തിലൂടെ അദ്ദേഹം തെളിയിച്ചതോടെ പാരമ്പര്യ 'ശാസ്ത്ര'ത്തിന്റെ ഇരുണ്ട ഗര്‍ത്തങ്ങള്‍ പ്രകാശമാനമായി.

നിഴലുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും ശാസ്ത്രീയ അടിത്തറകള്‍ കണ്ടെത്തുന്നതിന് സഹായകമായി. ഉദിച്ചുയരുന്ന ചന്ദ്രബിംബം സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ളതായി തോന്നുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അപവര്‍ത്തനം (Refraction) എന്ന പ്രകാശ പ്രതിഭാസത്തെയും മഴവില്ലുണ്ടാകുന്നതിനെ കുറിച്ചുള്ള പഠനം പ്രകീര്‍ണനം (Dispersion) എന്ന പ്രതിഭാസത്തെയും കണ്ടെത്തുന്നതിന് വഴിവെച്ചു. ലെന്‍സും പ്രിസവും ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇബ്‌നുല്‍ ഹൈതം നടത്തിയിരുന്നു. അവതലദര്‍പ്പണത്തിലെ പ്രകാശ പ്രതിഫലനത്തെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. എന്നാല്‍ പ്രകാശത്തിന്റെ പ്രതിഫലനം, അപവര്‍ത്തനം, പ്രകീര്‍ണനം എന്നീ പ്രതിഭാസങ്ങള്‍ ഇന്ന് മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. പ്രകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെല്ലാം കിതാബുല്‍ മനാളിറിന്റെ 4 മുതല്‍ 7 വരെയുള്ള വാള്യങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. വൈദ്യശാസ്ത്രരംഗത്ത് ഇബ്‌നു സീനയുടെ 'ഖാനൂനുത്ത്വിബ്ബ്' (വൈദ്യശാസ്ത്ര നിയമങ്ങള്‍) അടിസ്ഥാന ഗ്രന്ഥമായി എന്നതുപോലെ പ്രകാശ പഠനത്തില്‍ കിതാബുല്‍ മനാളിര്‍ ആയിരം വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നു.

ഹൈതമിന്റെ ദര്‍ശനം

തന്റെ ചിന്തയെകുറിച്ച് ഹൈതം പറയുന്നു: ''ബുദ്ധിപരമായ അറിവിനുള്ള പക്വതയെത്തിയപ്പോള്‍, സത്യം ഒന്നേ ഉണ്ടാകാവൂ എന്ന ബോധ്യത്തില്‍ അതിലേക്കെത്തിച്ചേരാനുള്ള പാതയില്‍ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു. മനുഷ്യന് ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള ഉദാത്ത മാര്‍ഗം സത്യം കണ്ടെത്താനും വിജ്ഞാനം കരസ്ഥമാക്കാനുമായി പ്രയത്‌നിക്കുക എന്നതാണ്.'' വിജ്ഞാനത്തെ മഹത്തരമാക്കുന്ന ഹൈതമിന്റെ ഈ നയമാണ് ശാസ്ത്ര പഠനങ്ങളെ അവയുടെ വസ്തുനിഷ്ഠതയിലേക്ക് നയിച്ചത്. അരിസേ്റ്റാട്ടിലിന്റെ തര്‍ക്കശാസ്ത്രം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചിട്ടും സത്യാന്വേഷണ പാതയില്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വന്നപ്പോള്‍, സഹായത്തിനെത്തിയത് തത്ത്വശാസ്ത്രത്തിന്റെ പുതിയ വ്യാഖ്യാന രീതികളായിരുന്നു. അക്കാലത്ത് ഫിലോസഫിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന ഗണിതം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നീ മൂന്നു ശാസ്ത്ര സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും അദ്ദേഹം പഠിച്ചിരുന്നു. 'സത്യം അറിയുക; നീതി പ്രവര്‍ത്തിക്കുക' എന്ന അടിസ്ഥാനത്തില്‍ മതത്തെയും ഭൗതികതയെയും സമന്വയിപ്പിച്ച് മറ്റു തത്ത്വശാസ്ത്രകാരന്മാരില്‍നിന്ന് വ്യത്യസ്തനാവാനും അദ്ദേഹത്തിന് കഴിഞ്ഞു.

വിത്യസ്ഥ വിഷയങ്ങളിലായി 200 ഓളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഏറ്റവും പ്രധാന കൃതിയാണ് കിതാബുൽ മനാളിർ. 96 എണ്ണം ശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ മാത്രമാണ്. അതിൽ പകുതിയും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്. പല കൃതികളും നഷ്ടപ്പെട്ടിട്ടുണ്ട്. 55 കൃതികളാണ് ഇപ്പോഴും ലഭ്യമായിട്ടുള്ളത്. 23 എണ്ണം ഗോളശാസ്ത്ര വിഷയവും 14 എണ്ണം പ്രകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടതുമാണ്.

പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട ചില രചനകൾ പോലും ലാറ്റിൻ തർജ്ജമകൾ വഴിയാണ്‌ അവശേഷിച്ചിട്ടുള്ളത്. മധ്യകാലത്ത് പ്രപഞ്ചവിജ്ഞാനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകൾ ലാറ്റിൻ, ഹീബ്രു മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചന്ദ്രനിൽ ഒരു ഗർത്തം അൽഹസൻ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഛിന്നഗ്രഹമായ 59239 അൽഹസനും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്‌. 2003-ൽ പുറത്തിറങ്ങിയ 10,000 ഇറാഖി ദിനാർ നോട്ടുകളിലും 1982 മുതലുള്ള 10 ഇറാഖി ദിനാർ നോട്ടുകളിലും അൽഹസന്റെ ചിത്രമുണ്ട്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാസ-ജൈവായുധങ്ങളുടെ നിർമ്മാണശാലയെന്ന് സംശയിക്കപ്പെട്ടിരുന്ന ഇറാഖിലെ ഒരു ഗവേഷണശാലയും അൽഹസന്റെ പേരിലാണ്‌.

ഗ്രിഗോറി റാസ്പ്യൂട്ടിൻ

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു. എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗ്രഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ ഗ്രീസിലും മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.
1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പ്യൂട്ടിനെ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് രാജകുടുംബത്തിന്റെ വിശ്വാസം ആർജ്ജിക്കുന്നതിൽ അയാൾ നേടിയ വിജയം സൂചിപ്പിക്കുന്നു. അലക്സാന്ദ്രാ രാജ്ഞിയെ റാസ്പ്യൂട്ടിൻ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാധീനിച്ചിരുന്നു. ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പ്യൂട്ടിൻ വഴി ദൈവം തന്നോടു സംസാരിക്കുന്നുവെന്നു പോലും രാജ്ഞി വിശ്വസിച്ചിരുന്നു. റഷ്യയിലെ ഭരണനേതൃത്വവും ഓർത്തഡോക്സ് സഭയും തമ്മിൽ പരമ്പരാഗതമായി നിലവിലിരുന്ന ദൃഢബന്ധത്തിന്റെ പശ്ചാത്തലത്തിലും ഈ മൈത്രിയെ വിശദീകരിക്കാവുന്നതാണ്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു
റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു. ദേശസ്നേഹത്തിന്റെ പ്രേരണയായിരുന്നു റാസ്പ്യൂട്ടിന്റെ വധത്തിനു പിന്നിലെന്നു പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിയമം കയ്യിലെടുത്തു നീതി നടപ്പാക്കിയ ഈ സംഭവം ചക്രവർത്തിയുടെ അധികാരത്തോടുള്ള മതിപ്പിനെ ഗണ്യമായി കുറച്ചു.
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിനു വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്. റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.

ഉമര്‍ ഖയ്യാം

ഉമർ ഖയ്യാം എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് കവിതയാവുന്ന മധുര വീഞ്ഞിന്റെ ലഹരിയാണ്. എന്നാൽ ആരാണ് ഉമർ ഖയ്യാം?

1048 മേയ് 18-ന് പേര്‍ഷ്യയിലെ (ഇറാന്‍) ഖുറാസാന്‍ പ്രവിശ്യയിലെ നിഷാപൂരില്‍ ജനിച്ച ഗിയാസുദ്ദീന്‍ അബുല്‍ഫതഹ് ഉമര്‍ ബിന്‍ ഇബ്രാഹിം അല്‍ നിഷാപൂരിയാണ് പിന്നീട് ഉമര്‍ ഖയ്യാം എന്ന പേരില്‍ ലോക പ്രസിദ്ധനായത്. തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തില്‍ തല്‍പരനായിരുന്ന ഉമര്‍ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിവ്‌നേടി. പിന്നീട് 9 വര്‍ഷക്കാലം ബുഖാറയിലും സമര്‍കന്തിലുമായി ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു. സുല്‍ത്താന്‍ മലിക്ഷാ ഇസ്ഫഹാനില്‍ ഒരു ഗോളനിരീക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ ഉമറിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 18 വര്‍ഷക്കാലം ഗണിതം, വൈദ്യം, നീതിന്യായം എന്നീ വിഷയങ്ങളില്‍ പഠനഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ ഇസ്ഫഹാനില്‍ സുല്‍താന്‍ മലിക്ഷായുടെ കൊട്ടാരത്തില്‍ ആസ്താന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ടു. സുല്‍താന്‍ പഞ്ചാംഗം പരിഷ്‌കരിക്കാന്‍ നിയോഗിച്ച സമിതിയില്‍ ഉമര്‍ അംഗമായിരുന്നു

ഒരു സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഉമര്‍ഖയ്യാമായിരുന്നു. ' മുഷ്‌കിലാത് അല്‍ ഹിസാബ് ' (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങള്‍), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിര്‍വചിക്കുന്ന ' കിതാബ് അല്‍ മൂസിക്കി ' എന്നീ രചനകളും ബീജഗണിതത്തിലുള്‍പ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു.

ജീവിതകാലത്ത് ഉമര്‍ഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാല്‍ കഴിഞ്ഞ ആയിരം വര്‍ഷമായി ലോകം അദ്ദേഹത്തെ ഓര്‍ക്കുന്നത് വിഖ്യാതമായ റുബാഇയ്യാത്തിന്റെ കര്‍ത്താവെന്ന നിലയിലാണ്. പതിനൊന്നാം നൂറ്റാണ്ടിന്റെ അറിവുകള്‍ക്കുമീതെ ശാസ്ത്രം വീണ്ടും വളര്‍ന്നുകഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചതുഷ്പാദങ്ങളില്‍ പ്രാസഭംഗി പാലിച്ചുകൊണ്ട് രചിച്ച കവിത ഇന്നുംവിശ്വസാഹിത്യത്തില്‍ അവിസ്മരണീയമായി നിലിനില്‍ക്കുന്നു. ലോകത്തിലെ വിവിധഭാഷകളില്‍ ഈ കൃതിക്ക് വിവര്‍ത്തനങ്ങളുമുണ്ടായി.

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഉമര്‍ ഖയ്യാമിന്റെ കവിത നൂറ്റാണ്ടുകൾക്കു ശേഷം 1858 ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ലൈബ്രറിയില്‍നിന്ന് എഡ്വേര്‍ഡ് ഫിറ്റ്‌സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. അദ്ദേഹം തന്റെ കവിതാവിവര്‍ത്തനം അയച്ചുകൊടുത്ത ഒരു മാസിക പ്രസിദ്ധീകരിക്കാതെ ഒരു വര്‍ഷം കഴിഞ്ഞതിരിച്ചയച്ചു. അദ്ദേഹം അത് 1859 ല്‍ സ്വയം അച്ചടിപ്പിച്ചെങ്കിലും ഒരു കോപ്പിപോലും ചെലവായില്ല. അവസാനം വീട്ടില്‍നിന്ന് ഒഴിഞ്ഞ്കിട്ടട്ടെ എന്ന് കരുതി ഒരു പുസ്തകക്കച്ചവടക്കാരന് വെറുതെ കൊടുത്തു. അയാള്‍ തുഛവിലക്ക് വിറ്റ കവിത വായിക്കാനിടയായ റോസറ്റി, സിന്‍ബേണ്‍ മുതലായ കവികള്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിനെ നേരില്‍കണ്ട് അഭിനന്ദിച്ചു. ഇതില്‍ പ്രചോദിതനായ ഫിറ്റ്‌സ്‌ജെറാള്‍ഡ് 1868 ല്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1872 ലാണ് മൂന്നാം പതിപ്പ് ഇറങ്ങിയത്. ഉമര്‍ഖയ്യാം കവിയെന്നനിലയില്‍ പ്രസിദ്ധി നേടിയത് ഈ ഒരൊറ്റ കൃതികൊണ്ടാണ് മധ്യകാല ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായിരുന്ന ഉമര്‍ഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തര ബന്ധം സ്ഥാപിച്ചിരുന്നു.

ഉമര്‍ യ്യാമിന്റെ കവിത വിത്യസ്തരീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ട്. അദ്ദേഹം സൂഫീപരമ്പരയില്‍പെട്ട മിസ്റ്റിക് കവി ആണെന്നും അദ്ദേഹത്തിന്റെ രചനയിലെ വീഞ്ഞും പാനപാത്രവും തോഴിയും ഗാനവും പൂന്തോപ്പുമെല്ലാം മനുഷ്യമനസ്സിന്റെ പരിമിതികളും ക്ഷണികമായ ഇഹലോകജീവിതവും വിധിയുടെ നിഗൂഢ സമസ്യകളുമെല്ലാം ആത്മീയ മാനത്തിലൂടെ കാണുമ്പോള്‍ ഉന്മാദകരമായ ഭക്തിയുടെ പ്രതീകങ്ങളാണെന്നാണ് ഒരു കാഴ്ചപ്പാട്. ഖയ്യാമിന്റെ കവിതയിലെ അനുപമമായ വാച്യഭംഗിയും കാവ്യലാവണ്യവും കണ്ട് ആഹ്ലാദിക്കുന്നവര്‍ അദ്ദേഹം വാഴ്ത്തുന്നത് വീഞ്ഞിനെത്തന്നെയാണെന്നും ഐഹിക ജീവിതം ക്ഷണികമാണെന്ന ബോധത്തില്‍ നിന്നുളവാകുന്ന വിഷാദത്തില്‍നിന്നും നിരാശയില്‍നിന്നും മോചനം നല്‍കാന്‍ മദിരക്കും മധുരാക്ഷിക്കും പ്രണയത്തിനും സാധിക്കുമെന്നാണദ്ദേഹം സ്ഥാപിക്കുന്നതെന്നും വ്യാഖ്യാനിച്ചുവരുന്നവരുമുണ്ട്. സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകര്‍ഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകര്‍ തങ്ങള്‍ക്കുവേണ്ടത് കണ്ടെത്തുന്നു. സര്‍വ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയില്‍ മാറി മാറി നിഴലിക്കുന്നു.

1131 ഡിസംബര്‍ നാലിന് ഇസ്ഫഹാനില്‍ നിര്യാതനായി

അശോക ചക്രവര്‍ത്തി

ഇന്ത്യ കണ്ട ഒരുപക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ ചക്രവര്ത്തി. The Great എന്ന വിശേഷണത്തിന് തീര്ത്തും അര്ഹനായ ചുരുക്കം ചില രാജാക്കന്മാരിലൊരാള്. സാമ്രാട്ട് ചക്രവര്ത്തി അശോക എന്നറിയപ്പെടുന്നു. പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്വത നിരകള് തൊട്ട് കിഴക്ക് ബംഗാള് വരെ ഇന്ത്യന് ഉപഭൂഖണ്ഡം മുഴുവന് വ്യാപിച്ച കൂറ്റന് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അശോകന്. പാടലീപുത്രമായിരുന്നു (ഇന്നത്തെ പട്ന) തലസ്ഥാനം. പ്രസിദ്ധ സാഹിത്യകാരനായ എച്ച്. ജി. വെല്സ് അദ്ദേഹത്തിന്റെ ' The outline of history' എന്ന ഗ്രന്ഥത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു.
"ചരിത്രത്തിന്റെ നിരയില് തിക്കിതിരക്കുന്ന പതിനായിരകണക്കിന് രാജാക്കന്മാരുടേയും അവരുടെ മഹത്വത്തിന്റേയും, മഹാമനസ്കതയുടേയും ഒക്കെ ഇടയില് അശോകന്റെ പേരു മാത്രം തനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങി കൊണ്ടേയിരിക്കുന്നു."
അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള് പ്രധാനമായും രണ്ട് ഉറവിടങ്ങളില് നിന്നുമാണ് ലഭിക്കുന്നത്. ഒന്ന് അശോകന് തന്നെ സ്ഥാപിച്ച നൂറോളം ശിലാ ലിഖിതങ്ങളില് നിന്നും, കൂടാതെ അശോകവദന, മഹാവംശം എന്നീ ബുദ്ധമത ഗ്രന്ഥങ്ങളില് നിന്നും. ഇതില് ശിലാ ലിഖിതങ്ങളില് എല്ലാം അശോകന് എന്ന പേര് അദ്ദേഹം ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവിടെ ദേവനാംപ്രിയ പ്രിയദര്ശി എന്ന പേരിലാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഈ ശിലാ ലിഖിതങ്ങള് ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഗധി, സംസ്കൃതം, ഗ്രീക്ക്, അറമൈക്ക് എന്നീ ഭാഷകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. മൌര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവര്ത്തിയാണ് അശോകന്. ബി. സി. 304ല് ചന്ദ്രഗുപ്ത മൌര്യന്റെ പൌത്രനും, ബിന്ദുസാരന്റെ പുത്രനുമായി അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല് തന്നെ ആയോധന കലകളിലും, യുദ്ധമുറകളിലും എല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചു. അത് കൊണ്ട് തന്നെ തീരെ ചെറുപ്പത്തില് തന്നെ അദ്ദേഹത്തിന് സൈനിക പരിശീലനം നല്കപ്പെട്ടു. ഒന്നാം തരം ഒരു വേട്ടക്കാരന് കൂടിയായിരുന്ന അദ്ദേഹം ഒരിക്കല് ഒരു മരക്കഷ്ണം മാത്രം ആയുധമായി ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നുവത്രെ. എതിരാളികളെ പോലും ഭയപ്പെടുത്തുന്ന യോദ്ധാവ്; നിഷ്ഠൂരനായ സൈന്യാധിപന്; ഇതൊക്കെയായിരുന്നു അദ്ദേഹത്തിന് കൊട്ടാരത്തിലുണ്ടായിരുന്ന ഖ്യാതി. അത് കൊണ്ട് തന്നെ ബിന്ദുസാരന് അക്കാലത്ത് അവന്തി പ്രവിശ്യയിലുണ്ടായ ഒരു കലാപം അടിച്ചമര്ത്താന് അശോകനെ നിയോഗിക്കുകയും അദ്ദേഹം അത് ഭംഗിയായി നിര്വഹിക്കുകയും ചെയ്തു. ബി. സി. 273 ല് ബിന്ദുസാരന് അന്തരിച്ചു. തുടര്ന്ന് അടുത്ത നാലു വര്ഷത്തിനുള്ളില് എതിരാളികളെയെല്ലാം ഒന്നൊഴിയാതെ ഉന്മൂലനം ചെയ്ത് ബി.സി. 269 ല് അശോകന് മൌര്യ രാജസിംഹാസനത്തില് ഉപവിഷ്ടനായി. അധികാരമേറ്റ ആദ്യത്തെ എട്ടു വര്ഷം തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിനാണ് അശോകന് ശ്രമിച്ചത്. ഇതിനായി നിരന്തര യുദ്ധങ്ങള് നടത്തി ഇന്ത്യന് ഉപഭൂഗണ്ഡം ഏറെകുറെ മുഴുവനായും തന്റെ കാല്കീഴിലാക്കി. അങ്ങനെ താമസിയാതെ അശോകന്റെ ശ്രദ്ധ കലിംഗ ദേശത്തിലും (ഇന്നത്തെ ഒറീസ്സ) പതിഞ്ഞു. അക്കാലത്ത് ലോകത്ത് കേട്ട് കേള്വി ഇല്ലാതിരുന്ന പാര്ലമെന്ററി ജനാധിപത്യ രീതിയായിരുന്നു കലിംഗയില് നിലവിലുണ്ടായിരുന്നത്. കലിംഗയില് ജനങ്ങള് വോട്ട് ചെയ്താണ് രാജാവിനെ തിരഞ്ഞെടുത്തിരുന്നത്. അശോകന് അധികാരമേറ്റ് എട്ടാം വര്ഷത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരു പക്ഷെ ഭാരത ചരിത്രത്തിലെ തന്നേയും നാഴികക്കല്ലായി മാറിയ കലിംഗ യുദ്ധം നടക്കുന്നത്. രക്തരൂഷിതമായ ആ യുദ്ധത്തില് ഏതാണ്ട് 100000 ആളുകള് കൊല്ലപ്പെടുകയും, 150000ത്തോളം ആളുകള് നാടുകടത്തപ്പെടുകയും ചെയ്തു. യുദ്ധാനന്തരം തന്റെ വിജയം ആഘോഷിക്കാന് അദ്ദേഹം യുദ്ധഭൂമി സന്ദര്ശിച്ചു. എന്നാല് അവിടെ അദ്ദേഹത്തെ എതിരേറ്റത് കഴുകന്മാര് കൊത്തി വലിക്കുന്ന മൃതദേഹങ്ങളും, അല്പ പ്രാണരായി നിരങ്ങുന്ന ശരീരങ്ങളും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂട്ട നിലവിളികളുമൊക്കയായിരുന്നു. പാറ പോലെ കരുത്തുറ്റ ആ ഹൃദയം വെണ്ണ പോലെ ഉരുകിയൊലിക്കാന് അധികസമയം വേണ്ടി വന്നില്ല. ഈ കാഴ്ചകളെല്ലാം കണ്ട് അത്യധികം ദു:ഖിതനായ അശോകന് ഇങ്ങനെ വിലപിച്ചതായി പറയപ്പെടുന്നു.
" എന്താണ് ഞാന് ചെയ്തത് ? ഇതാണ് വിജയമെങ്കില് പിന്നെ പരാജയമെന്താണ് ? ഇത് വിജയമാണോ അതോ പരാജയമാണോ ? ഇത്
നീതിയോ അനീതിയോ ? നിഷ്കളങ്കരായ കുട്ടികളേയും, സ്ത്രീകളേയും കൊല്ലുന്നത് ശൂരതയാണോ ? ഞാനിത് ചെയ്തത് സാമ്രാജ്യം വികസിപ്പിക്കുന്നതിനും, സമൃദ്ധിക്കും വേണ്ടിയായിരുന്നൊ അതൊ മറ്റൊരു രാജ്യവും, അവരുടെ മഹത്ത്വവും നശിപ്പിക്കുന്നതിനു വേണ്ടിയോ? ഇവിടെ ചിലര്ക്ക് അവരുടെ ഭര്ത്താവിനെ നഷ്ടപ്പെട്ടു, ചിലര്ക്ക് പിതാവിനെ, ചിലര്ക്ക് കുട്ടികളെ, ചിലര്ക്ക് ഗര്ഭസ്ഥ ശിശുവിനെ.. ... എന്താണീ മൃതദേഹാവശിഷ്ടങ്ങള് അര്ത്ഥമാക്കുന്നത് ? ഇവ വിജയത്തിന്റെ അടയാളങ്ങളാണോ അതോ പരാജയത്തിന്റേയോ ? ഈ കഴുകന്മാരും, കാകന്മാരും, പരുന്തുകളും മരണത്തിന്റെ സന്ദേശവാഹകരോ അതൊ തിന്മയുടേയോ ?"
എന്തായാലും വിനാശകരമായിരുന്ന കലിംഗ യുദ്ധം അശോകനെ ഒരു സമാധാന പ്രിയനാക്കി മാറ്റുകയും പിന്നീട് ജനക്ഷേമത്തിനായി അനേകം നടപടികളെടുക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്ക് അദ്ദേഹം പരിവര്ത്തനം ചെയ്യപ്പെട്ടു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നടപടികള് മൌര്യ സാമ്രാജ്യത്തിനകത്തും പുറത്തും ബുദ്ധമതം വ്യാപിക്കുന്നതിനു കാരണമായി. തന്റെ മക്കളായ മഹേന്ദ്രനേയും,സംഘമിത്രയേയും ശ്രീലങ്കയിലേക്കയച്ച് അശോകന് അവിടെ ബുദ്ധമതം സ്ഥാപിച്ചു. സാമ്രാജ്യ വിപുലീകരണ ശ്രമങ്ങള് പൂര്ണ്ണമായും ഉപേക്ഷിച്ച അശോകന് മറ്റ് രാജ്യങ്ങളുമായി സൌഹൃദം സ്ഥാപിച്ചു. മനുഷ്യര്ക്കും, മൃഗങ്ങള്ക്കുമായി ചികിത്സാ സൌകര്യങ്ങള് സ്വന്തം രാജ്യത്തില് മാത്രമല്ല , അയല് രാജ്യങ്ങളില് പോലും ആരംഭിക്കുന്നതിനു നടപടിയെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായും, സര്ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള് ജനങ്ങളിലേക്കെത്തുന്നുണ്ടെന്നുറപ്പു വരുത്താനുമായി ധര്മ്മ മഹാമാത്രന്മാര് എന്ന ഉദ്യോഗസ്ഥരെ രാജ്യത്തെമ്പാടും നിയമിച്ചു. റോഡുകളുടെ ഇരുവശത്തും തണല് മരങ്ങള് നട്ടു പിടിപ്പിക്കുകയും, കിണറുകള് പണിയിക്കുകയും ചെയ്തു. കന്നുകാലികളെ അറക്കുന്നതു നിരോധിക്കുകയും, മീന് പിടിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള് കൊണ്ടു വരികയും ചെയ്തു. നായാട്ട് പൂര്ണ്ണമായും നിരോധിക്കുകയും അനേകം മൃഗാസ്പത്രികള് സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് മനുഷ്യര്ക്ക് തുല്യമായ അവകാശങ്ങളാണ് മിണ്ടാപ്രാണികള്ക്ക് അദ്ദേഹം നല്കിയത്. ഇത് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു ശിലാലിഖിതം വായിക്കാം.
" മുന്പ് ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ കൊട്ടാരത്തില് പതിനായിരകണക്കിന് പക്ഷി മൃഗാദികളേയാണ് കറി വെക്കാനായി ദിവസവും കൊന്നിരുന്നത്. എന്നാല് ഇപ്പോള് വെറും മൂന്നു ജീവികളെ മാത്രമേ കൊല്ലുക പതിവുള്ളു. രണ്ട് മയിലിനേയും, ഒരു മാനിനേയും. ഇതില് മാനിനെ എല്ലായെപ്പോളും കൊല്ലുന്നില്ല. കാലക്രമേണ ഈ ജീവികളെ കൂടി കൊല്ലുന്നതില് നിന്നും ഒഴിവാക്കുന്നതാണ്."
തന്റെ ലിഖിതങ്ങളില് ചില ഗ്രീക്ക് രാജ്യങ്ങള്ക്കൂടി ബുദ്ധമതം പിന്തുടരുന്നതായി അശോകന് അവകാശപ്പെടുന്നുണ്ട്.
"ധാര്മ്മികമായ അധിനിവേശമാണ് ഏറ്റവും നല്ല അധിനിവേശമെന്നാണ് ഇപ്പോള് ദേവനാംപ്രിയ വിശ്വസിക്കുന്നത്്. 600 യോജന (4000 മൈലുകള്) അകലെ ഗ്രീക്ക് രാജാവായ അംതിയോക്കൊ (Antiochus) ഭരിക്കുന്നു, അദ്ദേഹത്തിനു ചുറ്റും നാലു രാജാക്കന്മാര് തുറമായ (Ptolemy), അംതീകിനി (Antigonus), മാക (Magas), അലീകസുദരോ (Alexander ll) എന്നിവര് ഭരിക്കുന്നു, അത് പോലെ ദക്ഷിണ ഭാഗത്ത് ചോളന്മാര്, പാണ്ഡ്യന്മാര് തുടങ്ങി താമ്രപര്ണ്ണി വരെ, എല്ലായിടത്തും ഇതാണ് (ധാര്മ്മികാധിനിവേശം) വിജയിച്ചിരിക്കുന്നത്."
വധശിക്ഷയുടെ സാംഗത്ത്യത്തെ കുറിച്ച് ചര്ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില് അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരുന്നു എന്നു നോക്കാം.
"നിയമത്തിലും, ന്യായവിധിയിലും ഏകത്വം ഉണ്ടാവണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ടവര്ക്ക് മൂന്നൂ ദിവസത്തെ സ്റ്റേ ഞാന് അനുവദിക്കുന്നു. ഈ സമയം വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്ക്ക് ശിക്ഷ ഇളവു ചെയ്യാനുള്ള അപ്പീല് സമര്പ്പിക്കാവുന്നതാണ്. ഞാന് അധികാരമേറ്റ് ഇരുപത്തിയാറ് വര്ഷത്തിനുള്ളില് ഇരുപത്തിയഞ്ചു തവണ തടവുകാര്ക്ക് മാപ്പ് നല്കി വിട്ടയച്ചിട്ടുണ്ട്. "
എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്തിലും, ഏതിലും വര്ഗ്ഗീയത കാണുന്ന ഇന്നത്തെ കാലഘട്ടത്തില് മത സൌഹാര്ദ്ദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപാട് നോക്കുക.
"ആരാണോ അമിതായ ഭക്തി മൂലം സ്വന്തം മതത്തെ അമിതമായി പുകഴ്ത്തുകയും അന്യരുടെ മതങ്ങളെ വിമര്ശിക്കുകയും ചെയ്യുന്നത്, വാസ്തവത്തില് അവന് അവന്റെ മതത്തിനു തന്നെയാണ് ദോഷം ചെയ്യുന്നത്. മതങ്ങള് തമ്മിലുള്ള ആശയവിനിമയം നല്ലതാണ്. എല്ലാവരും അന്യരുടെ മതങ്ങളിലുള്ള തത്ത്വങ്ങള്ക്ക് ശ്രദ്ധ കൊടുക്കുകയും അവയെ ബഹുമാനിക്കുകയും വേണം. മറ്റ് മതങ്ങളിലുള്ള നല്ല തത്ത്വങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിവുണ്ടാകേണ്ടതാണ്."
നമ്മുടെ കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും അശോകനാണെന്ന് കരുതുന്നു.
"ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ സാമ്രാജ്യത്തിനുള്ളിലും, അതിര്ത്തിക്കപ്പുറമുള്ള ചോളന്മാര്, പാണ്ഡ്യന്മാര്, സത്യപുത്രന്മാര്, കേരളപുത്രന്മാര്, തുടങ്ങി താമ്രപര്ണ്ണി വരേയും, ഗ്രീക്ക് രാജാവായ ആന്റിയോക്കസ് ഭരിക്കുന്നിടത്തും, ആന്റിയോക്കസ്സിന്റെ അയല് രാജ്യത്തെ രാജാക്കന്മാര്ക്കിടയിലും, എല്ലായിടത്തും ദേവനാംപ്രിയ പ്രിയദര്ശി രാജാവ് രണ്ടു തരത്തിലുള്ള ചികിത്സാ രീതികള്ക്കുള്ള സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നു: മനുഷ്യര്ക്കായുള്ള ചികിത്സാ രീതിയും, മൃഗങ്ങള്ക്കായുള്ള ചികിത്സാ രീതിയും. എവിടെയാണോ മനുഷ്യര്ക്കും, മൃഗങ്ങള്ക്കും ആവശ്യമായ ഔഷധ സസ്യങ്ങള് ഇല്ലാത്തത്, അവിടെയെല്ലാം ഞാന് അവ ഇറക്കുമതി ചെയ്ത് നട്ട് പിടിപ്പിച്ചിരിക്കുന്നു."
ധര്മ്മ മഹാമാത്രമാര് എന്ന പേരിലുള്ള ഉദ്യോഗസ്ഥന്മാരെ അശോകന് നിയമിച്ചിരുന്നതായി മുന്പ് പറഞ്ഞിരുന്നല്ലൊ. ഇവരെ കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്നു നോക്കാം.
"മുന്പ് ഇവിടെ ധര്മ്മ മഹാമാത്രമാര് ഉണ്ടായിരുന്നില്ല, എന്നാല് ഞാന് അധികാരമേറ്റ് പതിമൂന്നു വര്ഷം പിന്നിട്ടപ്പോള് ഇത്തരം ഉദ്യോഗസ്ഥന്മാരെ ഞാന് നിയമിച്ചു. ഇവര് എല്ലാ മതങ്ങളുടെ ഇടയിലും ധര്മ്മ സ്ഥാപനത്തിനായും, സംരക്ഷണത്തിനായും, പ്രജകളുടെ ക്ഷേമത്തിനും, സന്തോഷത്തിനും വേണ്ടി പ്രവര്ത്തിക്കുന്നു. ഇവര് ഗ്രീക്കുകാര്, കംബോജന്മാര്, ഗാന്ധാരന്മാര്, രാഷ്ട്രികന്മാര് , പടിഞ്ഞാറന് അതിര്ത്തിയിലെ മറ്റ് ജനങ്ങള് എന്നിവര്ക്കിടയില് പ്രവര്ത്തിക്കുന്നു. ഇവര് ഭടന്മാര്, പ്രധാനിമാര്, ബ്രാഹ്മണന്മാര്, ദരിദ്രന്മാര്, വൃദ്ധര് എന്നിവരുടെ ഇടയില് അവരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി പ്രവര്ത്തിച്ച് അവരെ ചൂഷണങ്ങളില് നിന്നും മുക്തരാക്കുന്നു. "
ഇപ്രകാരം ഏതാണ്ട് നാല്പത് വര്ഷത്തെ ഭരണത്തിനു ശേഷം ബി. സി. 232 ല് അശോകന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഏഴു പകലിനും, ഏഴു രാത്രികള്ക്കും ശേഷമാണത്രെ ചിതയിലെ തീ അണഞ്ഞത്. എന്തായാലും ഉചിതമായ ആദരവ് തന്നെയാണ് ഭാരതം പില്ക്കാലത്ത് അദ്ദേഹത്തിന് നല്കിയത്. സാരാനാഥില് നിന്ന് കണ്ടെടുത്ത അശോക സ്തംഭത്തെ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുകയും, അശോക ചക്രത്തെ ഇന്ത്യയുടെ പതാകയില് ഉള്പ്പെടുത്തുകയും ചെയ്തു. അതു വഴി അദ്ദേഹത്തെ ഇന്നും ഓര്മ്മിക്കാന് നമുക്ക് സാധിക്കുന്നു.

ഏലി കോഹൻ

രഹസ്യങ്ങളുടെ കൂടാരമായിട്ടാണ് ഇസ്രയേല്‍ പൊതുവില്‍ അറിയപ്പെടുന്നത്. ആ രാജ്യം പരസ്യമായി പ്രവര്‍ത്തിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഗോപ്യമായും നിഗൂഢമായും പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തു ചെയ്യാനും ഏതറ്റംവരെ പോകാനും അവര്‍ക്കൊരു മടിയുമില്ല. ഇസ്രയേലിന്റെ ചരിത്രം അതിന്റെ സാക്ഷ്യമാണ്. ഇസ്രയേല്‍ സര്‍ക്കാര്‍ സിറിയന്‍ വിപ്ലവകാരികളുമായി രഹസ്യ ബന്ധം സ്ഥാപിച്ചതായി ഈയിടെ വന്ന റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇസ്രയേലി പൗരൻ ഏലിയാ കോഹന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തുകയാണ് ഈ രഹസ്യ ബന്ധത്തിന്റെ ലക്ഷ്യമെന്ന് ജറൂസലം പോസ്റ്റ് പറഞ്ഞിരുന്നു. 1965-ലാണ് കോഹന്‍ വധിക്കപ്പെട്ടത്. അയാള്‍ ഇസ്രയേലിന്റെ 26-ാം അതിവിശിഷ്ട പൗരനായി 2005-ല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നു.

ആരാണ് ഏലിയാ കോഹന്??

1924-ല്‍ അലക്സാൻട്രിയയിലെ ഒരു യാഥാസ്ഥിക ജൂത-സയണിസ്റ്റ് കുടുംബത്തിൽ ജനിച്ച കോഹന്‍ 1957-ല്‍ ഫലസ്ത്വീനില്‍ കുടിയേറി. ഉറച്ച സയണിസ്റ്റായ അയാള്‍ അതിവേഗം ഇസ്രയേല്‍ സൈന്യത്തിന്റെ രഹസ്യ വിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. പിന്നീട് മൊസാദിലേക്ക് മാറി. 1954-ല്‍ ഒരു ഇറാഖി ജൂത സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി അര്‍ജന്റീനയിലേക്ക് പോയി. 1962-ല്‍ ദമസ്‌കസിലെത്തി. അപ്പോഴേക്കും ഏലിയാ കോഹന്‍ സിറിയന്‍ പൗരനായ 'കാമില്‍ അമീനാ'യി സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു. സിറിയയില്‍ 'കാമില്‍ അമീന്‍' വിപുലമായ ബന്ധങ്ങളുണ്ടാക്കി സ്വാധീന വലയം വളര്‍ത്തി. ഏറെ താമസിയാതെ കാമില്‍ അമീന്‍ സിറിയന്‍ പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ എന്ന സ്ഥാനത്ത് അവരോധിതനായി. തുടര്‍ന്ന് സിറിയയുടെയും തൊട്ടടുത്ത അറബി രാജ്യങ്ങളുടെയും സൈനിക രഹസ്യങ്ങള്‍ നിര്‍ബാധം ഇസ്രയേലിലേക്കൊഴുക്കിക്കൊണ്ടിരുന്നു. 'ആറു നാള്‍ യുദ്ധത്തില്‍' ഇസ്രയേലിന്റെ വന്‍ വിജയത്തിനു കളമൊരുക്കിയത് ഈ രഹസ്യച്ചാലാണെന്ന് കരുതപ്പെടുന്നു. ഒരിക്കല്‍ രഹസ്യ വിവരങ്ങള്‍ കൈമാറുമ്പോള്‍ യാദൃഛികമായി 'കാമില്‍ അമീന്‍' പിടിക്കപ്പെട്ടു. വിചാരണയില്‍ കുറ്റം തെളിഞ്ഞതോടെ 1965-ൽ പരസ്യമായി തൂക്കിലേറ്റപ്പെടുകയായിരുന്നു.

ചന്ദ്രഗുപ്ത മൗര്യൻ

ചന്ദ്രഗുപ്ത മൗര്യൻ: ഇന്ത്യയുടെ ആദ്യത്തെ ചക്രവർത്തി

ചന്ദ്രഗുപ്ത മൗര്യൻ (ജനനം BC 340, ഭരണകാലം BC 320 – 298) മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഒരുമിപ്പിച്ചു. തത്‌ഫലമായി ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ ചക്രവർത്തിയായി ചന്ദ്രഗുപ്തനെ കരുതുന്നു. ഗ്രീക്ക്, ലാറ്റിൻ വിവരണങ്ങളിൽ ചന്ദ്രഗുപ്തൻ അറിയപ്പെടുന്നത് സാന്ദ്രകുപ്തോസ് , സാന്ദ്രോകൊത്തോസ് , ആൻഡ്റോകോട്ടസ് എന്നിങ്ങനെയാണ്.

ചന്ദ്രഗുപ്തൻ അധികാരം കേന്ദ്രീകരിക്കുന്നതിന് മുമ്പ്, വടക്കുകിഴക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചിരുന്നത് പല ചെറുരാജ്യങ്ങളായിരുന്നു. സിന്ധൂ ഗംഗാ സമതലം നന്ദ രാജവംശത്തിന്റെ അധീനതയിലുമായിരുന്നു. ചന്ദ്രഗുപ്തന്റെ സൈനിക വിജയങ്ങൾക്കു ശേഷം മൗര്യ സാമ്രാജ്യം കിഴക്ക് ബംഗാൾ, ആസ്സാം എന്നിവിടങ്ങൾ മുതൽ പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ വരെയും വടക്ക് കാശ്മീർ, നേപ്പാൾ എന്നിവിടങ്ങൾ വരെയും, തെക്ക് ഡെക്കാൻ പീഠഭൂമി വരെയും വ്യാപിച്ചു.
അലക്സാണ്ടറിന്റെ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പല പ്രവിശ്യകളൂം പിടിച്ചെടുത്തതും, തനിക്ക് 20 വയസ് മാത്രം പ്രായമുള്ളപ്പോൾ നന്ദ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതും, അലക്സാണ്ടറിന്റെ മാസിഡോണിയൻ സത്രപ് സെലൂക്കസ് നിക്കറ്റോറിനെ പരാജയപ്പെടുത്തിയതും, തെക്കേ ഏഷ്യയിലെമ്പാടും കേന്ദ്രീകൃത ഭരണം ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള ചന്ദ്രഗുപ്ത മൗര്യന്റെ നേട്ടങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ പ്രശസ്തമാണ്. ചന്ദ്രഗുപ്തന്റെ രാജ്യഭരണത്തെക്കുറിച്ച് വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന നാടകത്തിൽ വിശദമാക്കുന്നുണ്ട്.

ചന്ദ്രഗുപ്തനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട സെല്യൂക്കസിന് ഇദ്ദേഹവുമായി ഒരു സന്ധിയിൽ ഏർപ്പെടേണ്ടി വന്നു. ബി.സി. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകൾക്ക് പകരമായി പാരോപനിസഡെ (ഇന്നത്തെ കാബൂൾ മേഖല), അറാകോസിയ (ഇന്നത്തെ കണ്ടഹാർ മേഖല), ഗെദ്രോസിയ (ഇന്നത്തെ ബലൂചിസ്ഥാൻ) - എന്നീ പ്രദേശങ്ങൾ ചന്ദ്രഗുപ്തന്‌ അടിയറ വെക്കെണ്ടിവന്നു. എന്നാൽ പൗരസ്ത്യദേശത്ത് സെല്യൂക്കസ് തന്റെ അധികാരം പിടീമുറൂക്കുന്നതിനിടയിൽ ഈജിപ്തിലെ ടോളമിയും അനറ്റോളീയയിലെ ആന്റിഗണസും പടിഞ്ഞാറു നിന്ന് ഭീഷണീയുയർത്തിയതിനാൽ സെല്യൂക്കസിന്‌ പടീഞ്ഞാറോട്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നതുകൊണ്ടാണ്‌ ചന്ദ്രഗുപ്തമൗര്യനുമായി ഉടമ്പടിയിൽ ഏർപ്പെട്ടതെന്നും കരുതപ്പെടുന്നുണ്ട്.

ചന്ദ്രഗുപ്തന്റെ കാലത്ത് പാടലീപുത്രം സന്ദർശിച്ച മെഗസ്തനീസിന്റെ വിവരണങ്ങൾ പ്രകാരം ചക്രവർത്തി ജനങ്ങൾക്കു മുന്നിലെത്തുന്ന വേളകൾ ആഘോഷമായി കൊണ്ടാടിയിരുന്നു. സ്വർണ്ണപ്പല്ലക്കിലേറിയായിരുന്നു അദ്ദേഹം ജനങ്ങൾക്കു മുന്നിലെത്തിയിരുന്നത്. സ്വർണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച ആനകളിലാണ്‌ അംഗരക്ഷകർ എത്തിയിരുന്നത്. പരിശീലിപ്പിച്ച തത്തകൾ ചക്രവർത്തിയുടെ തലക്കു ചുറ്റും പ്രദക്ഷിണം വക്കുമായിരുന്നു. ചക്രവർത്തിക്കു തൊട്ടു ചുറ്റും ആയുധധാരികളായ സ്ത്രീകളാണ്‌ നിലകൊണ്ടിരുന്നത്. ജീവഭയം മൂലം ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവ രുചിച്ചു നോക്കുന്നതിന്‌ പ്രത്യേകഭൃത്യർ ചക്രവർത്തിക്കുണ്ടായിരുന്നു. ഒരേ കിടപ്പുമുറിയിൽ ഇദ്ദേഹം തുടർച്ചയായി രണ്ടു ദിവസത്തിലധികം ഉറങ്ങാറുണ്ടായിരുന്നില്ല.

ബി.സി. 298-ൽ ബിന്ദുസാരൻ, ചന്ദ്രഗുപ്തന്റെ പിൻഗാമിയായി. ശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ച ചന്ദ്രഗുപ്തൻ, പിൽക്കാലത്ത് നാട്ടിൽ ക്ഷാമമുണ്ടായത് പരിഹരിക്കാനാവാതെ വ്യാകുലനായി കൊട്ടാരം വിട്ടിറങ്ങി. ജൈനമതം സ്വീകരിച്ച അദ്ദേഹം മൈസൂരിലെ ശ്രാവണബെൽഗോളയിലെ ജൈനക്ഷേത്രത്തിൽ വെച്ച് ഉപവാസം അനുഷ്ടിച്ച് ദേഹത്യാഗം നടത്തി എന്ന് ജൈനകൃതികളിൽ വിവരിക്കുന്നു. ശ്രാവണബെൽഗോളക്കടുത്ത് ഇദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ചന്ദ്രഗിരി എന്ന കുന്നും അവിടെ ചന്ദ്രബസ്തി എന്ന ഒരു ദേവാലയവും ഉണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള ചന്ദ്രഗുപ്തന്റെ യാത്രയിൽ അദ്ദേഹം തിരുനെൽവേലി, കൊങ്കൺ, കൊങ്കു, കണ്ണൂരിനു വടക്കുള്ള കുന്നുകൾ എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്.

ബിഹാറിലെ പ്രബല ഒബിസി സമുദായമായ കുഷ്‌വാ വംശജനായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍ എന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബിഹാറിലെ പാടലീപുത്രത്താണ് ജനിച്ചതെങ്കിലും ചന്ദ്രഗുപ്ത മൗര്യന്‍ കുഷ്‌വ വംശജനാണെന്നതിന് തെളിവില്ലെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞു.

ഹരേക്കള ഹജ്ജബ്ബ

മംഗളൂരു നഗരത്തിന്റെ തിരക്കേറിയ വഴികളിലും കവലകളിലും വള്ളിക്കുട്ടയില്‍ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാള്‍ എങ്ങനെയാണ് കര്‍ണാടകത്തില്‍ സര്‍വകലാശാലകളിലെ ബിരുദവിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാകുന്നത്?
കുഗ്രാമത്തിലെ ദരിദ്രകുടുംബാംഗമായ അയാളെങ്ങനെയാണ് സി.എന്‍.എന്‍.ഐ.ബി.എന്നിന്റെ 'ദ റിയല്‍ ഹീറോ' അവാര്‍ഡ് ജേതാവാകുന്നത്? 
ആമിര്‍ഖാന്‍ അവതാരകനായ പ്രസ്തുതപരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ എങ്ങനെയാണ് അയാളുടെ ജീവിതകഥയ്ക്ക് ആമുഖം പറയാനെത്തിയത്?
ഹരേക്കളയെന്ന സ്ഥലത്തെ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് നിരക്ഷരനായ ഇയാള്‍
എങ്ങനെയാണ് ദൈവതുല്യനായത് ?
ഇതൊക്കെ അറിയണമെങ്കില്‍ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം.
മംഗളൂരുവില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു നഗരം സമ്പന്നതയില്‍ തിളച്ചുമറിയുന്നു; പക്ഷേ ന്യൂപദപ്പില്‍ ഇപ്പോഴും ഒരു നല്ല റോഡോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല. എന്തിന്, ഒരു നല്ല വീടുപോലുമില്ല!
എന്നാല്‍, പൊട്ടിപ്പിളര്‍ന്ന വഴികളിലൂടെ കുറച്ചുദൂരം നടന്നാല്‍ ഒരു മുസ്ലിം പള്ളിക്കടുത്ത് കന്നഡയില്‍ ഒരു ബോര്‍ഡ് കാണാം: 'ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂള്‍ ന്യൂപദപ്പ് '. ഒന്നര ഏക്കറോളം സ്ഥലത്ത് ഭേദപ്പെട്ട രണ്ടുകെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ സ്ഥാപകര്‍ ജില്ലാപഞ്ചായത്തോ നാട്ടിലെ ഏതെങ്കിലും സമ്പന്നനോ 
അല്ല. നാം നേരത്തേ പറഞ്ഞ ആ ഓറഞ്ചു കച്ചവടക്കാരനാണ് ഹരേക്കള ഹജ്ജബ്ബ. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യത്തില്‍നിന്ന് , ഉറുമ്പ് ആഹാരം ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച്, കുചേല സദൃശനായ ഈ മനുഷ്യന്‍ സ്ഥാപിച്ച സ്‌കൂള്‍. ഇപ്പോഴും വികസനത്തിന്റെയും വിദ്യയുടെയും 
വെട്ടംവീഴാത്ത ഈ കുഗ്രാമത്തില്‍ ഒരു ഓറഞ്ച് കച്ചവടക്കാരന്‍ കൊളുത്തിവെച്ച നിലവിളക്ക്. ആറാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ഇന്ന് നാന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു.
കഥപറയുംപോലെ എളുപ്പമായിരുന്നില്ല ഈ സ്‌കൂളിന്റെ ജനനം. ഇതിലെ ഓരോതരി മണ്ണിലും കല്ലിലും ഈ പാവം തെരുവുകച്ചവടക്കാരന്റെ കണ്ണീരും വിയര്‍പ്പുമുണ്ട്. അതൊരു ത്യാഗത്തിന്റെ കഥയാണ്, ഓറഞ്ചിന്റെ മധുരം ഒട്ടുമില്ലാത്ത കഥ.
മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയില്‍ നിങ്ങള്‍ ഈ മനുഷ്യനെ കണ്ടുമുട്ടിയേക്കാം. 
വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷര്‍ട്ടുമിട്ട്, വള്ളിക്കുട്ടയില്‍ നിറയെ ഓറഞ്ചുമായി വിയര്‍ത്തൊലിച്ച്, വിളിച്ചുചൊല്ലിപ്പോകുന്ന ഒരാള്‍. അത് ഹരേക്കള ഹജ്ജബ്ബയാണ്. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന ഒരു വലിയകുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാന്‍. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമാണ്ഹജ്ജബ്ബയുടെ ജീവിതം നിശ്ചയിക്കുന്നത്. കാലാവസ്ഥ ചതിച്ചാല്‍ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാല്‍ ഹജ്ജബ്ബയുടെ വരവും കുറയും.
ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. മലയാളവുമായി അടുത്തബന്ധമുണ്ട് ബ്യാരിക്ക്.
മലയാളപദങ്ങളുടെ ഉച്ചാരണങ്ങളുടെ ചെവിക്കുപിടിച്ച് അല്പം വലിച്ചുനീട്ടുകയോ തിരിക്കുകയോ ചെയ്താല്‍ ബ്യാരി ഉച്ചാരണമായി. നന്നായി ശ്രദ്ധിച്ചാല്‍ ഹജ്ജബ്ബ പറയുന്ന എണ്‍പത് ശതമാനം ബ്യാരിയും
നമുക്ക് മനസ്സിലാവും.
1970 കാലഘട്ടം മുതല്‍ ഓറഞ്ചുകച്ചവടമാണ് ഇദ്ദേഹത്തിന് തൊഴില്‍. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണകന്നഡത്തില്‍ ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നുഭാഷകളും നന്നായി പറയും. പഠിപ്പിനും ജോലിക്കുമായി അമ്പതില്‍പ്പരം രാജ്യങ്ങളിലെ വിദേശികള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണിത്. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അല്പം 'എബിസിഡി'കൂടി അറിയണ്ടേ? ഈ പ്രശ്‌നം ഹജ്ജബ്ബയുടെ മനസ്സില്‍ ഒരു കരടായി കുറേക്കാലം കിടന്നു. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി: ഇത് തന്റെമാത്രം പ്രശ്‌നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്‌നമാണ്! ഒരു ഗ്രാമത്തിലെ വരുംതലമുറ മുഴുവന്‍ നിരക്ഷരതയുടെ ചെളിക്കുണ്ടില്‍വീണ് പുതയാന്‍പോകുന്നു! പലരാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണര്‍ന്നു.
ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണര്‍ന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. പിന്നെ
ഹജ്ജബ്ബയുടെ ജീവിതം വഴിമാറി യൊഴുകുകയായിരുന്നു. തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍നിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി, ഗ്രാമത്തിലെ ആദ്യ സ്‌കൂള്‍! പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നില്ല. സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടേ? കളിച്ചുകുത്തിമറിഞ്ഞുനടക്കുന്ന ഒരെണ്ണത്തിനും സ്‌കൂളില്‍ വരാന്‍ താത്പര്യമില്ല.
ഹജ്ജബ്ബ ക്ഷമയോടെ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടു. പക്ഷേ അവര്‍ക്ക് കുട്ടികളുടെ അത്രപോലും ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്നു. മക്കള്‍ അല്പം മുതിര്‍ന്നാല്‍ എന്തെങ്കിലും പണിക്കുവിടുന്നതാണ് അവരുടെ രീതി. എങ്കിലും കുറേക്കാലം അവര്‍ക്കു പിറകേ നടന്ന് 28 കുട്ടികളെ ഹജ്ജബ്ബ വലവീശിപ്പിടിച്ചു. അവരെ പഠിപ്പിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ശമ്പളം കൊടുത്ത് ഒരു അധ്യാപികയെയും നിയമിച്ചു. 
അങ്ങനെ പഠനം തുടങ്ങി. അടുത്ത കടമ്പ സ്‌കൂളിന്റെ അംഗീകാരമായിരുന്നു.
ഇതിനും ഹജ്ജബ്ബതന്നെ ഒറ്റയാള്‍ പട്ടാളമായി ഇറങ്ങി. വിദ്യാഭ്യാസഓഫീസിലും മറ്റ് സര്‍ക്കാര്‍ഓഫീസുകളിലും കയറിയിറങ്ങിയപ്പോഴാണ് ഈ ഭൂതത്താന്‍കോട്ടയുടെ ഭയാനകത അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഒരു കടലാസിനായി പലദിവസം അലയണം. ഓറഞ്ചുകച്ചവടം പലപ്പോഴും മുടങ്ങി; വീട്ടിലെ പാചകംപോലും. ഗതികെട്ട് ഭാര്യയും മക്കളും ബീഡിപ്പണിക്ക് പോകാന്‍തുടങ്ങി.
ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്‌കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അത് നിലനില്‍ക്കണമെങ്കില്‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി
ഓട്ടം. ഓറഞ്ചുവില്പനക്കാരന്‍ ഹജ്ജബ്ബയ്ക്ക് പിരാന്തായോ എന്ന് നാട്ടുകാരില്‍ പലരും രഹസ്യമായും പിന്നെപ്പിന്നെ പരസ്യമായും ചോദിക്കാന്‍ തുടങ്ങി. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി.കുറേ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി.
അതോടെ ഇത് കളിയോ പിരാന്തോ അല്ല കാര്യമാണെന്ന് നാട്ടുകാര്‍ക്കും ലോകത്തിനും ബോധ്യമായി. മെലിഞ്ഞുണങ്ങിയ ഈ 54കാരന്റെ മനസ്സ് ഒരു ഫീനിക്‌സ് പക്ഷിയുടേതാണെന്ന് വിദ്യാസമ്പന്നര്‍ പറഞ്ഞു. ഹജ്ജബ്ബയെ കാണുന്ന കണ്ണുകളില്‍ ആരാധനയുടെയും ആദരവിന്റെയും മിന്നലാട്ടം നിറഞ്ഞു.
വൈകാതെ ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. 'കന്നഡപ്രഭ' എന്ന പത്രമാണ് ഇതിന് തുടക്കം കുറിച്ചത്. അവരുടെ ഒരു ലക്ഷം രൂപയുടെ 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആ വര്‍ഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. ഇതിനിടയിലാണ് സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനലിന്റെ 'ദ റിയല്‍ ഹീറോ' പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ക്കുറിച്ചറിയുന്നത്. 2007 ലെ 'ദ റിയല്‍ ഹീറോ' പുരസ്‌കാരം നല്‍കാന്‍ അവര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല. ബോളിവുഡിന്റെ സുന്ദരനായകന്‍ ആമിര്‍ഖാന്‍ അവതാരകനായ ഈ പരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ ഇംഗ്ലീഷില്‍ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞു. ഒരിക്കല്‍പോലും നേരിട്ടുകാണുകയോ സിനിമയിലെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ഇന്ന് ഹജ്ജബ്ബയുടെ പ്രിയതാരമാണ്.
ദ റിയല്‍ ഹീറോ അവാര്‍ഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്‌കൂള്‍ ഫണ്ടിലേക്ക് നല്‍കി. അതേസമയം, ആ മഴക്കാലത്തും അദ്ദേഹത്തിന്റെ കൊച്ചുവീട്ചോര്‍ന്നൊലിക്കുകയായിരുന്നു. അവാര്‍ഡ് കഥയറിഞ്ഞ് അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കര്‍ണാടക സര്‍ക്കാറിന്റെ 'രാജ്യോത്സവ്' അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് കര്‍ണാടകത്തിലെ പ്രധാനപ്പെട്ട മംഗളൂരു, കുവെമ്പു, ദാവന്‍ഗെരെ സര്‍വകലാശാലകളില്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. 'നൂഡിവാണി' (മധുരാക്ഷരങ്ങള്‍) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൈമുതലായാല്‍ ഈ ലോകത്ത് ആര്‍ക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമായി ഇന്ന് ഹജ്ജബ്ബ വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്നു. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച
ബിസിനസ്സായ ഇക്കാലത്ത് ഹജ്ജബ്ബ കച്ചവടക്കൂരിരുട്ടില്‍ ഒരു നക്ഷത്രമാവുന്നു.
ഇന്ന് ഹജ്ജബ്ബയുടെ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഒന്നരയേക്കര്‍ സ്ഥലത്താണ്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികള്‍. സര്‍ക്കാര്‍ ഫണ്ടും കിട്ടി ത്തുടങ്ങിയിരിക്കുന്നു. മികച്ച സൗകര്യങ്ങളായതോടെ ഇവിടത്തെ കുട്ടികള്‍ നല്ല വിജയശതമാനം നേടാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികള്‍ക്ക്. ഡോ. രാധാകൃഷ്ണന്‍, കല്പന ചൗള, വിവേകാനന്ദന്‍...
അങ്ങനെ പോകുന്നു ക്ലാസ്സുകളുടെ പേരുകള്‍.
ഇതെല്ലാം നിരക്ഷരനായ ഒരു ഓറഞ്ചുകച്ചവടക്കാരന്റെ തലയില്‍നിന്നുവന്ന ആശയമാണെന്നറിയുമ്പോള്‍ ഈ മനുഷ്യന് മുന്നില്‍ തലകുനിക്കുകയല്ലാതെ മറ്റെന്ത്? വിദ്യാഭ്യാസമെന്നത് ഓറഞ്ചുപോലെ വിറ്റഴിക്കാന്‍പറ്റുന്ന ഒരിനമാണെന്ന് തെറ്റിദ്ധരിച്ച നമ്മള്‍ മലയാളികള്‍ക്കുമുന്നില്‍ വെറും ഓറഞ്ചു കച്ചവടക്കാരനായ ഹജ്ജബ്ബ തലയുയര്‍ത്തിനില്‍ക്കുന്നത് കാണുന്നില്ലേ.

മുഹമ്മദ് അലി ജിന്ന

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനകരമായ ഓര്‍മ്മയിലെക്കു വരാന്‍ വിടാതെ മനപ്പൂര്‍വ്വം തടഞ്ഞു വെച്ച അനേകം ധീര യോദ്ധാക്കളുണ്ട് , മഹാന്മാരായ രാഷ്ട്രീയ നേതാക്കളുണ്ട് പക്ഷെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്ര പാണന്മാര്‍ പാടി പടര്‍ത്തിയ ബിംബങ്ങളല്ലാതെ മറ്റൊന്നു ഈ സന്ദര്‍ഭത്തില്‍ നമുക്കാവശ്യമില്ല . അനേകായിരം ധീര ദേശാഭിമാനികളുടെ ചോരയും നീരുമാണ് നമ്മളിന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യമെന്നു ഗദഗദ കണ്ഠരായ ഓരോ സ്വാതന്ത്ര്യ ദിനത്തിലും ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോഴും അറിയാതെ പോകുന്ന ചിലരുണ്ട് ചരിത്രത്തീല്‍ , ഈ രാജ്യത്തിന്റെ മഹാ നേതാക്കളായി പരിഗണിക്കേണ്ടവര്‍ ,ആദരിക്കേണ്ട ചിലര്‍ .

കോണ്‍ഗ്രസ്സുകാരല്ലാത്ത ഒരു നേതാക്കളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടവരല്ലെന്നു നമ്മുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ,പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു .ചരിത്രം മറന്നു പോയ നിരവധി വിപ്ലവകാരികളെപ്പോലെ തന്നെ മതേതര നാട്യങ്ങളുടെ പേരില്‍ പിന്തള്ളി പുറമ്പോക്കില്‍ വില്ലന്മാരായി നമ്മളുപേക്ഷിച്ച ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രോജ്ജ്വലമായ വ്യക്തിത്വങ്ങളാണ് ഹിന്ദു മഹാ സഭയുടെ വീര്‍ സവര്‍ക്കറും പാക്കിസ്ഥാന്‍ രാഷ്ട്ര പിതാവ് മുഹമ്മദാലി ജിന്നയും . വീര്‍ സവര്‍ക്കറെ ആദരിക്കാനും ചരിത്രത്തില്‍ കൂട്ടിച്ചേര്‍ക്കാനും സംഘപരിവാര്‍ ഒപ്പമുണ്ടെന്നെങ്കിലും സമാധാനിക്കാം മുഹമ്മദ് ആലി ജിന്നയെന്ന മഹാനായ നേതാവിനെ നമ്മളൊരു കാലത്തും വില്ലന്‍ പദവിയില്‍ നിന്നു താഴെയിറക്കില്ല എന്നത് ക്രൂരമായ ചരിത്ര നിഷേധമാണ് .

വിഭജന കാലത്തെ ദയനീയമായ പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും പഴി ചാരാന്‍ ഒരാള്‍ വേണമായിരുന്നു , ഏത് ദുരന്തത്തിനും ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു വില്ലന്‍ ആവശ്യമായി വരുന്നുണ്ടല്ലോ , എതിര്‍ ടീമിന്റെ കാപ്റ്റന്‍ വില്ലനാകുന്നത് വളരെ സ്വാഭാവികവും ഏറെ പരിചയമുള്ളതുമാണ് അത് കൊണ്ട് തന്നെ മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി . ചരിത്രത്തില്‍ ഭൂതകാലത്തെ സത്യങ്ങളെക്കാള്‍ പ്രാധാന്യം വര്‍ത്തമാന കാലത്തിന്റെ നില നില്‍പ്പിനായത് കൊണ്ട് മുസ്ലീം മതമൌലിക വാദിയും വിഘടനവാദിയുമായ ഒരു ജിന്നയെ നമ്മള്‍ ചരിത്രത്തില്‍ പഠിച്ചു , പഠിച്ച് കൊണ്ടേ ഇരിക്കുന്നു .

" കാലക്രമേണ നാം ഭൂരിപക്ഷം , ന്യൂന പക്ഷം ഹിന്ദു സമുദായം , മുസ്ലീം സമുദായം എന്നിങ്ങനെയുള്ള വിഭിന്നതകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടി പ്രയത്നിക്കണം .വാസ്തവത്തില്‍ ഇവയായിരുന്നു സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് ഏറ്റവും തടസ്സമായിരുന്നത് , ഇവയില്ലായിരുന്നെങ്കില്‍ നാം ഇതിലും വളരെ മുമ്പ് സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ചേനെ , നിങ്ങള്‍ക്ക് ഏത് ജാതിക്കാരനും മതക്കാരനുമാകാം സമ്പ്രദായക്കാരനുമാകാം , അത് രാജ്യകാര്യങ്ങളെ ബാധിക്കുന്നില്ല “

1947 സെപ്തംബര്‍ 11 ന് പാക്കിസ്ഥാനെന്ന ഇസ്ലാമിക തനിമയുള്ള രാജ്യത്തിന്റെ നിയുക്ത ഗവര്‍ണര്‍ എന്ന നിലക്ക് മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യത്തെ പ്രസംഗമാണ് മേല്‍ പറഞ്ഞത് , തനിമയും ശുദ്ധിയുമുള്ള ഒരു മുസ്ലീം രാഷ്ട്രമെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം അതിന്റെ തലവന്‍ പറഞ്ഞ വാക്കുകളാണിത് . ഇതിലും വലിയ മതേതരത്വം എന്താണ് ഒരു മതത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ പറയേണ്ടത് ?

ജിന്നയുടെ മതേതരത്വ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി ഉദ്ധരണികളും വിഭജനത്തില്‍ ജിന്നയുടെ പങ്കിന് കാരണഭൂതമായത് ദേശീയ രാഷ്ട്രീയത്തില്‍ ആവേശത്തോടെ അലിഞ്ഞ് ചേര്‍ന്ന മുസ്ലീങ്ങളെ അവഗണിച്ച് കൊണ്ട് മതമൌലിക വാദികളെ മുസ്ലീം നേതൃത്വ നിരയിലേക്കുയര്‍ത്തിയതിന്റെ പരിണിതമാണ് എന്നും ഹിന്ദു മുസ്ലീം മതധ്രുവീകരണത്തില്‍ ജിന്ന കാര്യമായ പങ്ക് വഹിച്ചിരുന്നില്ല എന്നുമാണ് ചരിത്രം പറയ്യുന്നത് .

1876 ലെ ഒരു ക്രിസ്മസ് ദിനത്തില്‍ ഗുജറാത്തിലെ ഒരു മുസ്ലീം കച്ചവട കുടുംബത്തില്‍ മൂത്ത പുത്രനായി ജനിച്ചു , ഒരു ക്രീസ്ത്യന്‍ മിഷനറി സ്കൂളില്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് ബ്രിട്ടനില്‍ ഉന്നത വിദ്യഭ്യാസത്തിന് വേണ്ടി പോയതു അദ്ദേഹത്തില്‍ വിശാലമായ ഒരു മതേതര ദേശീയ ചിന്താഗതി വളര്‍ത്തി .മുസ്ലിം എന്ന നിലയില്‍ മതത്തോട് യാതൊരു ആഭിമുഖ്യവുമില്ലാതെ , മത നിരപേക്ഷയില്‍ വിശ്വസിക്കുന്ന , ഇസ്ലാമിന് ഹറാമായ മദ്യം കഴിക്കുകയും പുരോഗമന ചിന്താധാരകളിലൂടെ യഥാസ്ഥിതിക നിലപാടുകളിലെ സങ്കുചിതത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമേ മുസ്ലീം എന്ന നിലയില്‍ സംസാരിച്ചിരുന്നു എന്നും തനിമയുള്ള , കലര്‍പ്പില്ലാത്ത മുസ്ലീം സംസ്കാരത്തെക്കുറിച്ചുള്ള വാദങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു , ഒരിക്കല്‍ മുല്ലമാരെ കൂടെക്കൊണ്ട് നടക്കുന്നതിനെക്കുറിച്ച് “ ആ വിഡ്ഡികളെ കൂടെക്കൊണ്ട് നടക്കേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ തോന്ന്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും “ പറയുക വരെ ചെയ്തു .

സുരേന്ദ്രനാഥ ബാനര്‍ജിയുടെ കാല്‍ചുവട്ടിലിരുന്നാണ് താന്‍ രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന ജിന്നയെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അതീവ പ്രതീക്ഷ ഉണ്ടായിരുന്നു , “സകല വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തനായ അദ്ദേഹം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയായിത്തീരും “ ജിന്നയെക്കുറിച്ച് ഗോഖലെ പറഞ്ഞ വാക്കുകളാണിത് , മുസ്ലീം ലീഗില്‍ ചേരുമ്പോഴും ദേശീയ കാര്യങ്ങളോടായിരുന്നു ജിന്ന കൂടുതല്‍ പ്രതിപത്തി കാണിച്ചത് , തന്റെ അനുചരന്മാരോട് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി .മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രധാന്യം നല്‍കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലീം ഐക്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സമുദായിക താല്പര്യങ്ങള്‍ക്കെതിരായിട്ടായിരുന്നു അദ്ദേഹം 1919 ല്‍ ഇന്ത്യാ റിഫോംസ് ബില്ലിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവ് നല്‍കിയത് . പരിഷ്കൃതാശയനും മത നിരപേക്ഷനുമായ ജിന്ന മത മൌലിക വാദം കൊണ്ട് മാത്രം ദേശീയ സ്വാതന്ത്ര്യ സമരത്തിലിടം നേടിയ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായിരുന്നു , പക്ഷെ കോണ്‍ഗ്രസ്സാകട്ടെ ദേശീയ വാദികളായ മുസ്ലീങ്ങളെ മാറ്റി നിര്‍ത്തി മത മൌലിക വാദികളായ മുല്ലമാരരെയും മൌലവിമാരെയും പ്രീണീപ്പിച്ച് മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് ഉയര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത് . ഇത്തരമൊരു പരിതസ്ഥിതിയില്‍ കഴിവുള്ള ഒരു നേതാവും ദേശീയ പ്രസ്ഥാനത്തോടെ കൂറും പ്രകടിപ്പിച്ചിരുന്ന ജിന്ന നിരന്തരമായി അവഗണിക്കപ്പെട്ട് കൊണ്ടിരുന്നു .

വഹാബികളും ഇസ്ലാം മൌലിക വാദക്കാരും ഇസ്ലാം തനിമയുള്ള രാജ്യവും ഹിന്ദു മൌലികവാദക്കാര്‍ ശുദ്ധരാഷ്ട്രവാദവും പരക്കെ പരത്തിത്തുടങ്ങിയ അക്കാലത്തു തന്നെ വിഭജനമെന്നത് യാഥാര്‍ത്ഥ്യത്തില്‍ കുറഞ്ഞ ഒന്നല്ല എന്ന സാഹചര്യം അപ്പോഴെക്കും ഉടലെടുത്ത് കഴിഞ്ഞിരുന്നു ബ്രിട്ടീഷ് ഗവണ്മെന്റ് അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊണ്ടിര്‍ക്കുന്ന സമയവും അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഉന്നത വിദ്യഭ്യാസം ലഭിച്ച , കോണ്‍ഗ്രസ്സിനാല്‍ അവഗണിക്കപ്പെട്ട , വാഗ്മിയായ ഒരു അഭിഭാഷകനെ മുസ്ലീം പ്രതിനിധിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് അവര്‍ മുന്‍ ഗണന നല്‍കി.

ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് ജിന്നയാണെന്ന് ഒരു ചരിത്രവും പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു , സങ്കുചിതമായ മത -രാഷ്ട്രസങ്കല്‍പ്പങ്ങളെ തികഞ്ഞ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന ജിന്ന പിന്നീട് സംഭവിച്ച വിഘടന വാദത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു , അനിവാര്യമായ വിഭജനം എന്ന ആ നിര്‍ണ്ണായക സന്ധിയില്‍ ചുക്കാന്‍ പിടിക്കാന്‍ ചരിത്രം നിയോഗിച്ചത് ഹിന്ദു മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നം താലൊലിച്ച മൊഹമ്മദ് ആലി ജിന്നയിലൂടെ ആയത് ചരിത്രത്തിന്റെ മുന്‍ നിശ്ചയിക്കപ്പെട്ട നിയോഗമായിരുന്നിരിക്കണം .വൈകാരികത മാറ്റി നിര്‍ത്തി വസ്തുതകള്‍ പരിശോധിച്ചാല്‍ ദ്വിരാഷ്ട്ര വാദം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ചരിത്രം ദ്രാവിഡ തമിഴും തെലുങ്കാനയും എന്തിന് സര്‍ സി പി യുടെ തിരുവിതാങ്കൂറുമടക്കം പ്രാദേശികമായ നിരവധി കൊച്ചു രാജ്യങ്ങള്‍ എന്ന സങ്കല്പത്തില്‍ അവസാനിക്കുമായിരുന്നു .

മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലമായിരുന്നു മത നിരപേക്ഷതയിലൂന്നിയുള്ള ദേശീയ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്റെ ഉത്തമ താല്പര്യങ്ങളെ പോലും ബലി കഴിച്ച് മുസ്ലീം രാഷ്ടവാദമെന്ന ജിന്നയുടെ പെട്ടെന്നുള്ള രൂപാന്തരം , ഒരു പക്ഷെ മറുവശത്ത് മതനിരപേക്ഷതയില്‍ നിന്നും വീര്‍ സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായി മാറിയതും ഏകദേശം ഒരേ സമയത്തായത് യാദൃശ്ചികം മാത്രമായിരുന്നില്ല .പ്രീണന രാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസ്സ് മുഖങ്ങളും വിഭജനത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം ലഭിക്കുക ആയാസകരമാണെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകളും ഏറെക്കുറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിഭജനത്തിലധിഷ്റ്റിതമായ സ്വതന്ത്ര്യപ്പോരാട്ടത്തിനും പ്രക്ഷോഭത്തിനും തുടക്കം കുറിച്ച് മുസ്ലീങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത ഏക രാഷ്ട്രം വേണമെന്ന മുദ്രാവാക്യം ഉയര്‍ന്ന് ഏറെക്കഴിഞ്ഞ് മാത്രമാണ് മുഹമ്മദ് അലി ജിന്ന നേതൃസ്ഥാനത്തേക്ക് വരികയും “ഖായിദ് എ അസ്സം “ ആയിമാറുകയും ചെയ്യുന്നത് .കോണ്‍ഗ്രസ്സിന്റെ കീഴില്‍ മുസ്ലിം മത വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും നീതിയും ലഭിക്കില്ല എന്നുള്ള രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ അതിനകം തന്നെ ഉടലെടുത്ത് കഴിഞ്ഞിരുന്നു , മറു ഭാഗത്ത് ഹിന്ദു രാഷ്ട്രവാദവുമായി വീര്‍ സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കത്തിന്റെ ആക്കം കൂടിക്കഴിഞ്ഞിരുന്നു , നിരന്തരമായ കലാപങ്ങളും കൂട്ടക്കുരുതികളും ഹിന്ദു - മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നവും ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ അത് വരെ വിഭജനത്തിനെതിരെ ശക്തമായി വാദിച്ച സര്‍ദാര്‍ പട്ടേല്‍ പോലും അനുകൂലഭാവത്തിലെത്തുകയായിരുന്നു ,വിഭജനം അനിവാര്യമായ ഒരു പ്രക്രിയയാകുമെന്ന് സ്വാതന്ത്ര്യ ലബ്ദിക്ക് ഏറെ മുമ്പെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണ് , ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നൊരുക്കങ്ങളും ശരിയായ ആസൂത്രണങ്ങളും ചെയ്തിരുന്നെങ്കില്‍ ആ നാളുകളിലെ ക്രൂരമായ പലായനങ്ങളും കൊടും ദുരിതവും ഒഴിവാക്കാന്‍ കഴിഞ്ഞേനെ .

ഇന്ത്യയില്‍ ചരിത്രവും കലയും സാഹിത്യവുമെല്ലാം ഊഹാപോഹങ്ങളുടെ മതമൌലികവാദങ്ങള്‍ കൊണ്ട് അടച്ച് മൂടേണ്ടി വരുന്ന അതിനിസ്സാരങ്ങളായ സ്വാതന്ത്ര്യങ്ങളാണ്, അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും . ചരിത്രത്തിന്റെ പുനര്‍ വായനയല്ല നേര്‍വായന പോലും അനുവദനീയമല്ലാത്ത ഒരു സ്വാതന്ത്ര്യം തന്നെയാണ് , അത് കൊണ്ട് തന്നെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയും ദേശീയത എന്ന ആവേശവും ഒഴിവാക്കിക്കൊണ്ട് കടന്ന് വന്ന ഖിലാഫത് പ്രസ്ഥാനം ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതമായി മാതൃകയായി നിലകൊള്ളുന്നത് .മത നിരപേക്ഷതയല്ല മത പ്രീണനം നമ്മുടെ നയമായി നമ്മള്‍ സ്വീകരിച്ചിരിക്കുന്ന കാലത്തോളം അതിലല്‍ഭുതപ്പെടാന്‍ ഒന്നുമില്ല .

സ്വാതന്ത്ര്യ സമര ചരിത്രം പേരിനെങ്കിലും മറിച്ചു നോക്കിയവര്‍ക്കറിയാം മുഹമ്മദ് അലി ജിന്നാ എന്ന പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും എന്നിട്ടും പൊതു സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ വെറുക്കപ്പെട്ട ഒരു കഥാപാത്രമാണ് , അത് തിരുത്താ‍ന്‍ ശ്രമിക്കരുത് , അത് കൊണ്ടാണ് ജസ്വന്ത് സിങ്ങ് എന്ന ഭാജ്പാക്കാരന്‍ എഴുതിയ "Jinnah-India, Partition, Independence". എന്ന പുസ്തകം നിരോധിക്കണമെന്ന് രാജ്യമാകെ ഹിന്ദുത്വവാദികളും മതേതേര വാദികളും ഒരുമിച്ചു അലമുറയിട്ടത് അതില്‍ കോണ്‍ഗ്രസ്സുകാരും ബി ജെ പി യും എല്ലാമുണ്ട് കാരണം പടുത്തുയര്‍ത്തി വെച്ചിരിക്കുന്ന വിഗ്രഹങ്ങളെക്കാള്‍ തിളക്കമുള്ള ഒന്നു സൃഷ്ടിക്കപ്പെടുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ . ഹിന്ദു വാദിയായ ലാല്‍ കൃഷ്ണ അദ്വാനി പോലും സമ്മതിച്ചതാണ് മുഹമ്മദ് ആലി ജിന്ന തികഞ്ഞ മതേതര വാദിയായ ഒരു രാഷ്ട്രീയ നേതാവായിരുന്നു എന്നു പക്ഷെ ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തില്‍ ജിന്നയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ലോബിയുടെ കൈ കടത്തലാണ് എന്ന് ആര്‍.എസ്.എസ്സ് അസ്സന്ദിഗ്ദമായി പ്രഖ്യാപിച്ചു . മുഹമ്മദ് അലി ജിന്ന എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ ക്രൂരനായ മതമൌലിക വാദിയും ഒറ്റ്കാരനുമായി നില നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ് മറിച്ച് ചിന്തിക്കുന്നത് നിഷ്കപടമായ നമ്മുടെ ദേശസ്നേഹത്തിന്റെ പവിത്രതക്ക് മങ്ങലേല്‍പ്പിക്കും . വാക്കും വരയും ശബ്ദവും താളവും രൂപവും ചരിത്രവുമെല്ലാം ആരെയെങ്കിലും വ്രണപ്പെടുത്തുകയും വ്രണിതഹൃദയരെ സമാശ്വസിപ്പിക്കാന്‍ അത് നിരോധിക്കുകയും നിഷേധിക്കുകയും തീയിട്ട് ചുടുകയും ചെയ്യും അതാണ് നമ്മുടെ അതാണ് നമ്മുടെ ചരിത്രം.

Posted by Vishnu Padmanabhan

നീർജ ഭാനോട്ട്

നീർജ ഭാനോട്ട് എന്ന ധീര വനിത.

1986 സെപ്റ്റംബർ 5 ന് മുമ്പൈയിൽ നിന്ന് കറാച്ചിയിലേക്കു തിരിച്ച പാൻ ആം ഫ്ളൈറ്റ് 73, കറാച്ചിയിൽ നിന്നും ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്കു പോകാൻ ടാർമാർക്കിൽ ഒരുങ്ങി നിൽക്കുമ്പോഴാണ് എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ ആയുധധാരികളായ നാലു തീവ്രവാദികൾ വിമാനം റാഞ്ചിയത്. ലിബിയയിൽ നിന്നുള്ള അബു നിദാൽ ഓർഗനൈസേഷനിലെ തീവ്രവാദികളാണ് വിമാനം റാഞ്ചിയത്. വീമാനം റാഞ്ചിയതിന്റെ സൂചന നൽകുന്ന ബട്ടൺ നീർജ ഭനോട്ട് അമർത്തി കോക്‌പിറ്റ് ജോലിക്കാരെ വിവരം അറിയിച്ചു. പൈലറ്റ്, സഹ പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയർ തുടങ്ങിയവർ വീമാനത്തിൽ നിന്ന് ഉടനെ രക്ഷപ്പെടുകയും പിന്നെ വീമാനത്തിൽ സീനിയറായിരുന്ന നിർജ ഭാനോട്ട് വീമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
അമേരിക്കക്കാരനെന്ന് വ്യക്തമാക്കിയ ഒരു അമേരിക്കക്കാരനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. അമേരിക്കക്കാരായ മറ്റ് യാത്രക്കാരെ തിരിച്ചറിയുന്നതിനായി നീർജ ഭാനോട്ടിനോട് എല്ല്ലാവരുടേയും പാസ്പോർട്ട് വാങ്ങിതരാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. നീർജയും കൂടെയുള്ള മറ്റ് വിമാനജോലിക്കാരും കൂടി 19 അമേരിക്കൻ പാസ്‌പോർട്ടുകൾ (18 യാത്രക്കാർ + 1 ജോലി ചെയ്യുന്നയാൾ) സീറ്റിന്റെയടിയിലും മാലിന്യപാത്രത്തിലുമായി ഒളിപ്പിച്ചു.
17 മണിക്കൂർ നീണ്ടുനിന്ന റാഞ്ചലിനുശേഷം തീവ്രവാദികൾ വെടിവെയ്പ്പ് തുടങ്ങുകയും സ്പോടനം നടത്തുകയും ചെയ്തു. നീർജ ഭാനോട്ട് എമർജൻസി വാതിൽ തുറക്കുകയും കുറെ പേരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. മൂന്ന് കുട്ടികൾക്ക് വെടിയേൽക്കാതെ മറയായി നിന്നുകൊണ്ട് തീവ്രവാദികളുടെ വെടിയേറ്റ് രക്തസാക്ഷിയായി.

അംഗീകാരങ്ങൾ.

"റാഞ്ചലിലെ നായിക" (the heroine of the hijack) ആയി ലോകമെങ്ങും അംഗീകരിച്ചു. സമാധാനസമയത്ത് ധീരതയ്ക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അവാർഡായ അശോക് ചക്ര നൽകി ആദരിച്ചു. ഇന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി നീർജ ഭാനോട്ട്. 2004ൽ തപാൽ വകുപ്പ് നീർജയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി. യു എസ് സർക്കാർ ജസ്റ്റില് ഫോർ ക്രൈം അവാർഡ് സമർപ്പിച്ചു.

എല്‍ ചാപ്പോ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന്‍ ഫോബ്സ് മാസിക രേഘപെടുത്തിയ അധോലോക നായകന്‍ .എണ്‍പതിനായിരം ത്തില്‍ പരം വ്യക്തികളെ കൊന്നു തള്ളിയ മാഫിയ തലവന്‍ . സാധാരക്കാര്‍ മുതല്‍ ,പുരോഹിതന്മാര്‍ , ബിഷപ്പുമാര്‍ ,മന്ത്രിമാര്‍ എന്ന്‍ വേണ്ടാ തനിക്ക് എതിരെ നില്ല്ക്കുനവരെ നിശബ്ദതംആക്കാന്‍ ഒരു മടിയും ഇല്ലാത്ത നിശബ്ദത കൊലയാളി . ലോകത്തിലെ ഏതൊരു MNC യോട് കിടപിടിക്കുന്ന മയക്കുമരുന്നു സാമ്രാജ്യം ആയ sinaloa cartel ലിന്റെ അധിപന്‍. അങ്ങനെ പറഞ്ഞാല്‍ തീരാത്ത കൊടും ക്രൂരതയുടെ പരിയായം ആയ ഒരു വ്യക്തി അതാണ്ണ്‍ എല്‍ ചാപ്പോ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് എല്‍ ചാപ്പോ പോലീസ് പിടിയില്‍ ആയപ്പോള്‍ ലോകം കരുതി എല്‍ ചാപ്പോ യുടെ ചരിത്രം കഴിഞ്ഞു എന്ന്‍. പക്ഷെ ജൂലൈ 11 2015 നു അധി സാഹസികമായി ഏറ്റവും അധികം സുരക്ഷ സംവിധാനാം ഉള്ള മെക്സിക്കോ ജെയില്‍ നിന്ന് എല്‍ ചാപ്പോ രക്ഷപെട്ടു .
ജയിലില്‍ ആയ തങ്ങളുടെ തലവനെ രക്ഷപെടുത്താന്‍ ഉള്ള വഴികള്‍ എല്ലാം മാഫിയകള്‍ ഇതിനകം ആവിഷ്കരിച്ചിരുന്നു . എല്‍ ചാപ്പോയുടെ ജയിലില്‍ റൂമില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ക്യാമറാ ഉണ്ടായിരുന്നു ,പക്ഷെ ആ ക്യാമറക്ക് രണ്ടു ഡാര്‍ക്ക്‌ സ്പോട്ട് ഉണ്ടായിരുന്നു. എല്‍ ചാപ്പോ കുളിക്കുന്ന ഷവറിന്റെ സ്ഥലത്തും, പ്രാഥമിക കര്‍തവ്യങ്ങള്‍ നിര്‍വഹികുന്ന സ്ഥലത്തും.ഇതു വ്യക്തമായി ആരോ എല്‍ ചാപ്പോ യുടെ കൂട്ടാളികള്‍ക് ചോര്തികൊടുതിരുന്നു .ചുരുകത്തില്‍ ജയിലിന്റെ ബ്ലൂ പ്രിന്‍റ് അവരുടെ കൈവശം ഉണ്ടായിരുനിരികണം. അങ്ങനെ സാധാരണ്ണമായി പ്രിസണ്‍ ബ്രേക്കില്‍ സംഭവിക്കാറുള്ളത് പോലെ ഉള്ള സംഭവ വികാസങ്ങള്‍ ഇവിടയും സംഭവിച്ചു. ജയിലിന്റെ അടുത്ത് ഒരു പുതിയ കെട്ടിടം പണി ആരംഭിക്കുന്നു അതില്‍ നിന്ന് ഒരു തുരങ്കം എല്‍ ചാപ്പോയുടെ മുറിയുടെ അടിയില്‍ വന്നു അവസാനിക്കുന്നു .
ആ കഥായുടെ ക്ലൈമാക്സ്‌ ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം അതായത് പതിനൊന്നാം തിയതി വൈക്കിട്ട് ഒന്‍പത് മണിയോട് കൂടിയാണ്ണ്‍ .പതിവ് പോലെ അന്നത്തെ ദിവസവും എല്‍ ചാപ്പോ ജയില്‍ കുളിമുറിയിലേക്ക് പോകുന്നു .നിശ്ചിത സമയം തീര്‍ന്നിട്ടും എല്‍ ചാപ്പോ പുറത്തു വരാതെ ഇരുന്നപ്പോള്‍ ആണ് ജെയില്‍ അധികാരികള്‍ക്ക് എന്തോ പന്തികേട് തോന്നിയത് . അവര്‍ വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോള്‍ അവിടെ എല്‍ ചാപ്പോ ഉണ്ടായിരുനില്ല . അദ്ദേഹം കുളിച്ചുകൊണ്ടിരുന്ന ഷവറിന്റെ അടിയില്‍ ഒരു ദ്വാരം അവര്‍ കാണുകയും ചെയ്തു ,കാര്യം പന്തിയല്ലെന്ന് മനസിലായ അവര്‍ അപായ സൈറന്‍ മുഴക്കുകയും രാജ്യം മുഴുവനും കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തു. എല്‍ ചാപ്പോ രക്ഷപെട്ട തുരങ്കം
പരിശോധിച്ച അധികാരികള്‍ അതിന്റെ ഉള്ളിലെ കാഴ്ച കണ്ട് അതിശയിച്ചുപോയി ,തങ്ങളുടെ തലവനെ രക്ഷിക്കാന്‍ വേണ്ടി മാഫിയകള്‍ അതിനു ഉള്ളില്‍ ഒരുകിയ സജീകരണ്ണം അത്രമാത്രം വിഭൂലം ആയിരിന്നു. എല്‍ ചാപ്പോയുടെ ജയില്‍ മുറിയുടെ ഷവറിന്റെ അടിയില്‍ നിന്നു ഒരു മുപതു അടി താഴ്ചയില്‍ ആയിരുന്നു തുരങ്കം സ്ഥിതി ചെയ്തിരുനത്. അഞ്ചര അടി ഉയരം ഉണ്ടായിരുന്നു .നല്ല വെളിച്ച സംവിധാനവും നല്ല വെന്റിലേഷന്‍ സംവിധാനവും പോരാഞ്ഞതിന് തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ പ്രതേകമായി മോടിഫികേഷന്‍ വരുത്തിയ ഒരു ബൈക്ക്. ഈ തുരങ്കത്തിനു ഉദേശം ഒന്നര കിലോമീറ്റര്‍ നീളം ഉണ്ടായിരുന്നു , ഇത് ചെന്ന്‍ അവസാനിച്ചത് ഒരു പണി തീരാത്ത ഒരു കെട്ടിടത്തില്‍ ആയിരുന്നു.

മാഫിയാകളുടെ ലോകത്തെ കിടിലം കൊള്ളികാന്‍ അധോലോക സാമ്രാജ്യം ഭരിക്കാന്‍ എല്‍ ചാപ്പോ ഏത് ഒകെ അവതാരങ്ങളില്‍ അവതരിക്കും എന്ന്‍ കാത്തിരിക്കുക യാണ്ണ്‍ ലോകം .

ബ്രൂസ് ലീ

വിഷ പുക ശ്വസിച്ചും ..ഹോങ്കോങ്ങ്(hong kong) അധോലോകത്തിന്റെ കുടിപ്പകയ്ക്കു പാത്രമായും, തുടങ്ങി ബ്രൂസ് ലീയുടെ മരണവുമായി ബന്ധപെട്ടു പ്രചരിക്കുന്ന വാദഗതികള്‍ക്കൊക്കെ പൂര്‍ണ വിരാമം ..!! ആയോധന കലയിലെ രാജകുമാരന്‍റെ മരണത്തിന്‍റെ യഥാര്‍ത്ഥ സത്യം വൈകാതെ ചുരുളഴിയും എന്നുറപ്പായി ...ഇതു വരെ പ്രചരിച്ചിരുന്നതെല്ലാം വെറും കെട്ട് കഥയാണെന്ന് തെളിയിച്ചു കൊണ്ട് ,മരണ സമയത്ത് കൂടെയുണ്ടായിരുന്ന നടിയും ,പ്രണയിനിയുമായ ബെറ്റി ടിംഗ് (betty ting pei) രംഗത്തെത്തി ..!!
പാതി വഴിക്ക് മുടങ്ങിയ \'തന്‍റെ ആത്മ കഥയിലൂടെ അവര്‍ ഇത് ലോകത്തെ അറിയിക്കുമെന്നാണ് ഏവരും വിചാരിക്കുന്നത് ..!!വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ച അവരുടെ വാക്കുകള്‍ അനുസരിച്ച്... \'\' മുപ്പതു വര്‍ഷങ്ങളായി ലോകം എന്നെ വേട്ടയാടുകയാണ് ...!! അപവാദത്തിനു അറുതി വരുത്താന്‍ വിശദമായ മറുപടി വേണം ...!!അതോടെ തെറ്റിദ്ധാരണകള്‍ മാറുമല്ലോ ...\'\'!!
പക്ഷെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആ പുസ്തകത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സത്യം ഇതള്‍ വിരിയൂ .....!! അല്ലാത്ത പക്ഷം ഒരു തരത്തിലുമുള്ള വെളിപ്പെടുത്തല്‍ ഉണ്ടാവില്ല എന്നവര്‍ ആണയിട്ടു ...!!ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലീ മരിച്ചത് തന്‍റെ കിടപ്പുമുറിയില്‍ ആണെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു ..!!ദുരൂഹതകള്‍ ബാക്കിയാക്കി ,മേയ് വഴക്കം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച് ,, ലോകം കീഴടക്കിയ, ചൈനീസ്‌ ആയോധന കലയുടെ തമ്പുരാന്‍റെ ജീവിതത്തിലൂടെ .....!!
ചലച്ചിത്ര നടന്‍ ,തത്വ ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ ബ്രൂസ് ലീ 1940 നവംബര്‍ 27 ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ(San Francisco) ജാക്ക് സ്ട്രീറ്റ് ആശുപത്രിയില്‍ ആണ് ജനിച്ചത് ...!! ഹോങ്കോങ്ങ് പ്രവശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു നാടക കമ്പനിയിലെ ഹാസ്യ വേഷം ചെയ്തിരുന്ന ലീ ഹോയ് ചുന്‍ (Lee Hoy Chun), ചൈനീസ്‌ -ജര്‍മന്‍ പാരമ്പര്യമുള്ള ഗ്രേസ് (grace) എന്നിവരായിരുന്നു മാതാപിതാക്കള്‍ ..!!ന്യുയോര്‍ക്കില്‍ നാടകം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു ലീയുടെ പിതാവ് ...!! 
ജൂന്‍ ഫാന്‍ (joon fan) എന്നായിരുന്നു ഗ്രേസ് മകന് ആദ്യം നല്‍കിയ പേര് ..എന്നാല്‍ ആ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്ന മേരി ഗ്ലോവര്‍ അവനെ ബ്രൂസ് എന്ന് വിളിച്ചു ...!!മൂന്നുമാസങ്ങള്‍ക്ക് ശേഷം തിരികെ ലീ ദമ്പതിമാര്‍ ജന്മ നാട്ടില്‍ തിരിച്ചെത്തി ...!! ബ്രൂസിനെ കൂടാതെ \'\'ആഗ്നസ് ,ഫോയ്ബി .. എന്ന് വിളിക്കുന്ന രണ്ടു മക്കള്‍ കൂടി അവര്‍ക്ക് ഉണ്ടായിരുന്നു ...!! 
ലീയുടെ വിദ്യാഭ്യാസം ലേ സാന്‍സ് കോളേജിലും ,സെന്റ്‌ ,ഫ്രാന്‍സിസ് കോളേജിലുമായി തുടര്‍ന്നു ...!! തീരെ മെലിഞ്ഞു ,ദുര്‍ബല ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റെത് ,ശരാശരി പഠന മികവും ,പോരാഞ്ഞു മുന്‍ കോപവും ,എടുത്തു ചാട്ടവും ......!!
ഇപ്രകാരം ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ആ വഴിത്തിരിവ് .......!! പതിനെട്ടാം വയസ്സില്‍ ...!! 
തുടരെ പ്രശ്നങ്ങളില്‍ അകപ്പെട്ട അദേഹം ഒരിക്കല്‍ സഹപാഠിയുമായി ഒരു ഉഗ്രന്‍ തല്ലുണ്ടാകി ...!!പക്ഷെ ദുര്‍ബലനായ ബ്രൂസിനെ അയാള്‍ അടിച്ചു നിരത്തി കളഞ്ഞു ....!!
അപമാനവും ,ദുഖവും താങ്ങാന്‍ കഴിയാതെ എരിയുന്ന മനസുമായി അയാള്‍ പിന്നീട് പോയത് ആയോധന കല പഠിക്കാന്‍ ...!! 
പിന്നീട് പല പ്രശ്നങ്ങളും തുടരെ തുടരെ ഉണ്ടായപ്പോള്‍ അമ്മ ഗ്രേസ് അദേഹത്തെ അമേരിക്കയിലുള്ള തന്‍റെ സുഹൃത്തിന്റെ അടുക്കല്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു ..!! അമ്മ നല്‍കിയ നൂറു ഡോളറുകളും ,ബോക്സിംഗ് ചാമ്പ്യന്‍റെ മെഡലുകളുമായി ലീ അമേരിക്കയിലേക്ക്‌ തിരിച്ചു ...!!തുടര്‍ന്ന് നല്ല നടപ്പ് ശീലിച്ച ബ്രൂസ് തത്വ ചിന്തയില്‍ വാഷിംഗ്‌ടണ്‍ യൂണിവെഴ്സിറ്റിയില്‍ നിന്ന് ബിരുദം സമ്പാദിച്ചു ...!! അക്കാലത്താണ് (1961) ലീ ലിന്‍ഡ എന്ന യുവതിയെ കണ്ടുമുട്ടി പ്രണയബദ്ധരാവുന്നത് .... തുടര്‍ന്നു അത് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു ...!!
ലീയുടെ അഭിനയ ജീവിതം രസകരമാണ് ..!!നാടക നടന്‍ ആയിരുന്ന അച്ഛന്‍ ലീ ഹോയ് കുറച്ചു ചൈനീസ്‌ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിരുന്നു ..!! ബ്രൂസ് കുഞ്ഞായിരിക്കുമ്പോള്‍ ചില കുടുംബ രംഗങ്ങളില്‍ അവന്‍ പോലും അറിയാതെ കൈകുഞ്ഞായി അഭിനയിച്ചിട്ടുണ്ട് ..!!ഇപ്രകാരം ബാലനടനായും അഭിനയിക്കാനും പിതാവിന്റെ ഈ മേഖലയിലെ പരിചയം തുണയായി ...എന്നാല്‍ യുവാവ് ആയപ്പോള്‍ അദേഹം ഈ രംഗം വിട്ടു ,ആയോധന കലകളില്‍ പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടി .. ...!!എന്നാല്‍ തലവര മാറുക എന്നത് അസാധ്യമാണല്ലോ ...!!
1964 ല്‍ ലോങ്ങ്‌ ബീച്ച് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ലീയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട ടെലി വിഷന്‍ നിര്‍മാതാവ് \'\'വില്യം ഡോസിയര്‍ \'\'(william dosia) തന്‍റെ പുതിയ പരമ്പരയായ \'\'ഗ്രീന്‍ ഹോണറ്റിലേക്ക് ക്ഷണിച്ചതോടെ വീണ്ടും അഭിനയ രംഗത്തെത്തി ...!!എ .ബി സി ആക്ഷന്‍ സിരീസില്‍ പെട്ട ഗ്രീന്‍ ഹോണറ്റില്‍ (Green Hornet) \'കാറ്റോ\' kato..എന്ന കഥപാത്രമാകാന്‍ ആയിരുന്നു കരാര്‍ ...1965 ല്‍ ചിത്രീകരിച്ച ഈ പരമ്പര 1966-67 കാലഘട്ടത്തില്‍ ആണ് സംപ്രേക്ഷണം നടത്തിയത് ...!!തുടര്‍ന്ന് ചില ടിവി ഷോയിലും പ്രത്യക്ഷപെട്ടു ....! ടിവി ഷോയില്‍ ,അഞ്ചു മരകട്ടകള്‍ ഒന്നിച്ചു അടിച്ചു തകര്‍ക്കുന്ന ലീയുടെ തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗം കണ്ട റയ്മണ്ട് ചോ എന്ന (raymond cho) സിനിമ നിര്‍മാതാവ് അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു ...!!
1971 ല്‍ തായ് ലാന്‍ഡില്‍ ചിത്രീകരിച്ച ആദ്യ ചിത്രം ( than sha da xiong, in english Big Boss,)ഒരു ഹോങ് കോങ് സിനിമ ചരിത്രം തന്നെ മാറ്റി കുറിച്ചു ...!! തൊട്ടു പിന്നാലെ വന്ന ഫിസ്റ് ഓഫ് ഫ്യുരിയും വിജയിച്ചതോടെ ലീ സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി തുടങ്ങി ...!!
1973 ല്‍ റോബര്‍ട്ട്‌ ക്ലൌസ് സംവിധാനം ചെയ്ത \'\'എന്റര്‍ ദ ഡ്രഗണ്‍ \'\' ആയിരുന്നു അടുത്ത ചിത്രം ...!ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് -വാര്‍ണര്‍ ബ്രോസ് കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത് ..!!അന്നുവരെ നിലവിലുണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ആ ചിത്രം തകര്‍ത്തെറിഞ്ഞു ...!! ലോക സിനിമയിലെ ഏഷ്യക്കാരനായ സൂപ്പര്‍ താരമായി ബ്രൂസ് ലീ എന്ന പേര് എഴുതപ്പെട്ടു ...!! പക്ഷെ ഇതൊന്നും കാണാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നത് വിധിയുടെ മറ്റൊരു തമാശ ...!!
നേപ്പാളി സംസ്കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ചിത്രീകരിച്ച (Game Of Death) ഗെയിം ഓഫ് ഡെത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം ...!! പിന്നീട് അദേഹത്തിന്റെ ശിഷ്യരെ ഉപയോഗിച്ച് ചിത്രം പൂര്‍ത്തിയാക്കുകയുണ്ടായി ...!!
1973 ജൂണ്‍ 20 ഉച്ചയ്ക്ക് രണ്ടുമണിക്ക് റയ്മണ്ട് ചോയുമായി ഗെയിം ഓഫ് ഡെത്ത് എന്ന സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനവുമായുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷം ആ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന തായ് നടി ,അതായത് മേല്‍പറഞ്ഞ ബെറ്റി ടിംഗ് ന്‍റെ വീട്ടില്‍ ഏകദേശം നാലുമണിയോടെ എത്തിച്ചേര്‍ന്നു ...!!മൂവരും ചേര്‍ന്ന് ചര്‍ച്ച നടത്തുന്നതിനിടെ അത്താഴ വിരുന്നില്‍ ഒത്തു ചേരാമെന്ന് പറഞ്ഞു റെയ്മണ്ട് ചോ യാത്ര പറഞ്ഞു ...!!
കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു ശേഷം കലശലായ തലവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞു ലീ വിശ്രമ മുറിയിലേക്ക് പോയി ...!!ബെറ്റി താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരി അദ്ദേഹത്തിനു നല്‍കി ...!!പിന്നീട് അത്താഴ വിരുന്നിനു ലീയെ കാണാത്തതിനാല്‍ തിരക്കി മുറിയില്‍ ചെന്ന റയ്മണ്ട് ചോ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ശരീരമാണ് ..! തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അദേഹത്തെ അടുത്തുള്ള പ്രശസ്തമായ ക്യുന്‍ എലിസബത്ത്‌ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു വിനാഴിക കഴിഞ്ഞിരുന്നു ...!!(1971 ജൂലൈ 21 )തുടര്‍ന്ന് സിയാറ്റിലിലെ ലേക്ക് വ്യു സെമിത്തേരിയില്‍ വന്‍ ജനാവലിയുടെയും ,സിനിമ ലോകത്തെ മഹാരഥന്‍മാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു ..!!കേവലം 32 വയസ്സില്‍ ആയിരുന്നു ആ ദുരൂഹത നിറഞ്ഞ മരണം ....!!
പുറമേ ക്ഷതം ഒന്നുമില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് തലച്ചോറില്‍ അസാധാരണമായ നീര്‍കെട്ടു ഉണ്ടായിരുന്നു ...!!ബെറ്റി നല്‍കിയ വേദന സംഹാരിയിലെ രാസ വസ്തുക്കള്‍ ശരീരത്തോട് അസാധാരണമായി പ്രതികരിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട് എഴുതി ..!!എന്നാല്‍ ആ വാദം തെറ്റായിരുന്നു എന്നും രോഗ ലക്ഷണം അദേഹത്തില്‍ പ്രകടമായിരുന്നുവെന്നും മറ്റു ചിലര്‍ വാദിക്കുന്നു ...!!കേവലം ഒരു Analgesic ( വേദന സംഹാരിയുടെ ) പ്രവര്‍ത്തനം എപ്രകാരമാണെന്ന് നമുക്ക് അറിയാം ..!! തികച്ചും സാധാരണ രീതിയില്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ആരോഗ്യകരമായ ശരീരം ഇത്തരത്തില്‍ പ്രതികരിച്ചു എന്ന വാദം പൂര്‍ണമായും വിശ്വസിക്കുന്നതെങ്ങനെ ..?????
ലീ-ലിന്ഡ ദമ്പതിമാര്‍ക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത് ബ്രെണ്ടന്‍ ലീ ,മകളായ ഷാനന്‍ ലീ എന്നിവര്‍ ..!! ഇതില്‍ മകന്‍ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനായി ..പക്ഷെ പിതാവ് മരിച്ചു ഇരുപത് വര്‍ഷത്തിനു ശേഷം ഒരു സിനിമ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ മരിക്കുകയാണ് ഉണ്ടായത് ..!! പാരമ്പര്യമായി വേട്ടയാടുന്ന ഒരു ശാപം നിമിത്തമാണ് ബ്രൂസ് ലീയും ,മകനുമൊക്കെ ഇത്തരം ദുരന്തം ഏറ്റു വാങ്ങിയതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു ...!! 
ബ്രൂസ് ലി മരിച്ച അന്ന് രാത്രി തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് ഇതുവരെ വിരാമാമിട്ടിട്ടില്ല ...!!പല മാധ്യമങ്ങളും ഇഷ്ട്ടമുള്ളത് എഴുതികൂട്ടി ,അവര്‍ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിച്ച ആ മരണരഹസ്യം അന്ന് കൂടെയുണ്ടായിരുന്ന ആ നടി (betty ting pei) വെളിപ്പെടുത്താന്‍ തയ്യാറാവുമ്പോള്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്നു ...!!
ജീവിതത്തിലും ,മരണത്തിലും പല രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ചുകൊണ്ട് ആയോധന കലയുടെ സൌന്ദര്യം ലോകമൊട്ടാകെയുള്ള ആരാധക മനസ്സില്‍ നിറച്ചു ബ്രൂസ് ലീ ഇന്നും ജീവിക്കുബോള്‍ അദേഹത്തിന്റെ തന്നെ വാക്കുകളാണ് എനിക്ക് ഓര്‍മ വരുന്നത് ...!!

പാബ്ലോ എസ്കബര്‍

ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്. ലോക മയക്കുമരുന്ന് വിപണിയില്‍ മുക്കാല്‍ പങ്കും കൊക്കൈന്‍ സപ്ലെ ചെയ്യുന്ന രാജ്യമാണ് കൊളംബിയ. തൊണ്ണൂറുകള്‍ വരെ കൊളംബിയന്‍ ഡ്രഗ് മാഫിയയുടെ തലവനായിരുന്നു എസ്കബര്‍ . ലോകത്തെ എല്ലാ കള്ളന്മാരെപോലെയും ചാരിറ്റിയെന്ന തുറുപ്പുചീട്ടിന്റെ പുകമറയിലാണ് എസ്കബര്‍ തന്‍റെ സാമ്രാജ്യം കെട്ടിപൊക്കിയത് അതുകൊണ്ടുതന്നെ വലിയജനസമ്മതും നാട്ടുകാരുടെ ഹീറോയുമായിരുന്നു ഇയാള്‍, കണക്കില്ലാത്ത സ്വത്തുക്കളുടെ ഉടമയായിരുന്ന എസ്കബറുടെ ജീവിതം അത്യാടംബരങ്ങള്‍ നിറഞ്ഞതായിരുന്നു. ഏക്കറുകള്‍ പരന്നുകിടന്ന തന്‍റെ വാസസ്ഥലത്ത് സ്വന്തമായി ഒരു മൃഗശാലപോലുമുണ്ടായിരുന്നു. ചരക്കു കടത്തുവാന്‍ പതിനഞ്ചോളം വലിയ വിമാനങ്ങളും ഹെലികൊപ്ട്ടറുകളും, സബ്മറൈനുകളും സ്വന്തമായി വാങ്ങിയിരുന്നു എന്നത് കേട്ടാല്‍ അയാളുടെ സമ്പത്തിന്റെ ആഴം ഊഹിക്കാം.

നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലതവനായിരുന്നു എസ്കബര്‍ തന്‍റെ മുന്നില്‍ തടസമായി നിന്നവരെ മുഴുവന്‍ എസ്കബര്‍ നിഷ്കരുണം ഇല്ലാതാക്കി. അതില്‍ രാഷ്ട്രീയക്കാരും, ജേര്‍ണലിസ്റ്റകളും, സമൂഹത്തിലെ ഉന്നതരും , സാധാരണ ജനങ്ങളും എല്ലാം ഉള്‍പ്പെടും . രാജ്യത്തെ ഓരോ പോലീസുകാരുടെയും തലയ്ക്കു വിലപറഞ്ഞ എസ്കബോ കൊലയാളികള്‍ക്ക് വലിയ തുകകള്‍ ഓഫര്‍ ചെയ്തു ഏതാണ്ട് 600 പേരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എസ്കബര്‍ 1991 ഇല്‍ കീഴടങ്ങി എങ്കിലും വ്യവസ്ഥകള്‍ പ്രകാരം സ്വന്തം ആഡംബര ഗൃഹത്തില്‍തന്നെയാണ് ജീവിച്ചത് കൂട്ടിനു കാവല്‍ തന്‍റെതന്നെ എന്തിനുംപോകുന്ന ക്രിമിനലുകളും, അവിടെയിരുന്നുകൊണ്ട് തന്‍റെ സാമ്രാജ്യം എസ്കബോ നിയന്ത്രിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ എസ്കബറിനെ മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും നീക്കം മുന്‍കൂട്ടി അറിഞ്ഞ അയാള്‍ വിദഗ്ധമായി രക്ഷപെട്ടു. അതിനുശേഷം രാജ്യത്ത് നടത്തിയ പല വലിയ ബോംബ്‌ സ്പോടനങ്ങളില്‍ ആയി നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു, ഇതോടുകൂടി ഏതു വിധേനെയും എസ്കബറിനെ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ധത്തിലായി . ആശയവിനിമയം പോലും വളരെ വിദഗ്ധമായി നടത്തിയിരുന്ന ബുദ്ധിമാനായ എസ്കോബറിനെ കുടുക്കുക എളുപ്പമായിരുന്നില്ല ഒടുവില്‍. UN സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റിന്‍റെ സഹായത്തോടെ കൊളംബിയന്‍ സ്പെഷ്യല്‍ പോലീസ് ഫോഴ്സായ “സേര്‍ച് ബ്ലോക്ക്‌ “നടത്തിയ 16 മാസത്തെ തിരച്ചിലിനൊടുവില്‍ 1993 ഡിസംബര്‍ രണ്ടിന് എസ്കബറുടെ രഹസ്യ സങ്കേതം വളയുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവേ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ അന്ത്യം അവിടെ നടന്നു.
എസ്കബര്‍ ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്നു പക്ഷെ 
ഈ സ്നേഹം തന്നെയാണ് അയാളുടെ അന്ത്യത്തിന് കാരണമായാത് . എവിടെയായാലും അയാള്‍ കുടുംബവുമായി ബന്ധപ്പെടുമെന്ന് സേനക്ക് അറിയുമായിരുന്നു ,കൊളംബ്യന്‍ സേര്‍ച് ബ്ലോക്ക്‌കളുടെ മൂക്കിന്‍ തുംബതുകൂടി വിലസി നടന്ന എസ്കബറെ കണ്ടെതാന്‍ 16 മാസം വേണ്ടി വന്നു എന്ന് പറയുമ്പോള്‍ അയാള്‍ എത്ര ബുദ്ധിമാന്‍ എന്ന് ഊഹിക്കാം . അതിവിദഗ്ദമായി ഫോണുകള്‍ ഉപയോഗിച്ചിരുന്ന എസ്കബറിന്റെ കാള്‍ ട്രേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടായതിനാല്‍ , US ഇന്‍റെ സഹായത്തോടെ പതിനായിരക്കണക്കിനു ശബ്ദങ്ങള്‍ക് ഇടയില്‍നിന്നും അയാളുടെ ശബ്ദം മാത്രം തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയുന്ന voice recognition system ഉപയോഗിച്ച് വായുമാര്‍ഗവും കരമാര്‍ഗവും ഒരുമിച്ചു നടത്തിയ തിരച്ചിലിന് ഒടുവില്‍ മകനോട്‌ നടത്തിയ നീണ്ട സംഭാഷണം പിന്തുടര്‍ന്ന് എസ്കബറിനെ കണ്ടെത്തുകയായിരുന്നു.
പാബ്ലോ എസ്കബറുടെ ജീവിതം ആധാരമാക്കി നിരവധി ബുക്കുകള്‍ എഴുതപ്പെട്ടു, നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു, ടെലിവിഷന്‍ ഡോക്യുമെന്റ്രികള്‍ നിര്‍മിക്കപ്പെട്ടു. വീഡിയോ ഗെയിമുകള്‍ നിര്‍മിക്കപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ “Situation Critical” എന്ന പരമ്പരയില്‍ ‘Killing Pablo” എന്ന പേരില്‍ പാബ്ലോ എസ്കബറുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്.

ജനറൽ ജസ്വന്ത് സിംഗ്

അഞ്ച് പട്ടാളക്കാർ.
എന്നും അതിരാവിലെ എഴുന്നേൽക്കും.
കൃത്യം നാലുമണിയ്ക്ക് ജനറൽ ജസ്വന്ത്സിംഹിനു കാപ്പി. പതിവുതെറ്റാതെ ഒൻപതു മണിയ്ക്ക് പ്രാതൽ, വൈകുന്നേരം ഏഴുമണിയ്ക്ക് അത്താഴം.
പരേഡ് ഇല്ല, അതിർത്തിയിലെ പിരിമുറുക്കങ്ങളില്ല...
പക്ഷേ, പട്ടാള ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ല. അതിരാവിലെ ജസ്വന്ത് സിംഹിന്റെ ഷൂ പോളീഷ് ചെയ്തു വയ്ക്കും,കിടക്കമടക്കി വയ്ക്കും, യൂണിഫോം തയ്യാറാക്കി വയ്ക്കും...ഒരു പട്ടാളജനറലിനു വേണ്ട എല്ലാ പതിവു പരിചരണങ്ങളും ജൻവന്ത് സിംഹിനു ലഭിക്കുന്നു ...
ഒരേ ഒരു വ്യത്യാസം മാത്രം - ജനറൽ ജസ്വന്ത് സിംഹ് മരിച്ചിട്ട് അൻപത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.

മരിയ്ക്കുമ്പോൽ ജസ്വന്ത് സിംഗ് ഗർവാൾ റൈഫിളിസിലെ ഒരു സാധാരണ റൈഫിൾ മാൻ ആയിരുന്നു. മരണശേഷം അത്യപൂർവ്വമായി നൽകാറുള്ള ഉദ്യോഗ കയറ്റം നൽകി സർക്കാർ ജസ്വന്തിനെ ആദരിയ്ക്കുകയായിരുന്നു.

1962 ലെ ഇൻഡോ-ചൈന യുദ്ധം.
ഇൻഡ്യയും ചൈനയും അവകാശം പറയുന്ന തവാങ് ജില്ല. ഭൂട്ടാനും ഇൻഡ്യയും ടിബറ്റുമായി അതിർത്തിപങ്കിടുന്ന തന്ത്രപ്രധാനസ്ഥലം. യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇൻഡ്യൻ ആർമിയോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു. ഗർവാൾ റൈഫിളിസിലെ മിക്ക ജവാന്മാരും ചൈനപട്ടാളത്തിന്റെ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. പിൻവാങ്ങിയാൽ തവാങ് ഉൾപ്പെടുന്ന അരുണാചൽ പ്രദേശിലെ മിക്ക ഗ്രാമങ്ങളും ചൈനയുടേ അധീനതയിലാകും. ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസില്ലായിരുന്നു. കൂടെ സഹായത്തിനു രണ്ടു പട്ടാളക്കാർ മാത്രം ശേഷിച്ചു. മലമുകളിൽ നിരവധി ബങ്കറുകളിൽ ആയുധം സ്ഥാപിച്ചിട്ടുണ്ട്.- പക്ഷേ, ശത്രുവിനോട് പൊരുതുവാൻ മൂന്നു പേർ മാത്രം...ബങ്കറിൽ നിന്നും ബങ്കറിലേയ്ക്ക് ഇഴഞ്ഞു ചെന്നു നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത്ശക്തമായ പ്രതിരോധ നിര ഉയർത്തി. പല ദിശകളിൽ ഇന്നും ആക്രമണം നടത്തുന്നതുകൊണ്ട് മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനൻ പട്ടാളം കരുതി.നീണ്ട എഴുപത്തി രണ്ടു മണിക്കൂർ സമയം ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു.. മൂന്നാം ദിവസം ജസ്വന്തിനു റേഷൻ എത്തിയ്ക്കുവരിൽ മലമുകളിൽ ഇനി ഒരു പട്ടാളക്കാരൻ മാത്രമേ ഉള്ളൂ എന്ന് ചൈനൻ പട്ടാളം തിരിച്ചറിഞ്ഞു.ഇതിനോടകം ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഹ് മുന്നൂറിൽ പരം ചൈനൻപട്ടാളക്കാരെ വധിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ ചൈനക്കാർ മുകളിലെത്തി- ജസ്വന്ത് സിൻഹിനെ പിടിച്ചു, നാടിനു വേണ്ടി പോരാടുവാൻ ഒളിഞ്ഞിരുന്ന ഒരു ബങ്കറിനു മുന്നിൽ തന്നെ കഴുമരം ഉണ്ടാക്കി ജസ്വന്ത് സിംഹിനെ അവർ തൽക്ഷണം തൂക്കികൊന്നു. എന്നിട്ടും കലിയടങ്ങാത്ത ചൈനൻ പട്ടാളം ജസ്വന്ത് സിംഹിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി. 1962 നവംബർ 21. യുദ്ധം അവസാനിച്ചു. ഒറ്റയ്ക്കു പൊരുതി തോറ്റ ജസ്വന്ത് സിംഹ് എന്ന ഇൻഡ്യൻ ഭടനോട് ചൈനൻപട്ടാളക്കാർക്ക് ആദരവ് തോന്നി. ശത്രു രാജ്യത്തിന്റേതെങ്കിലും ആ ധീരജവാന്റെ ബഹുമാനാർത്ഥം ഒരു വെങ്കല പ്രമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം ഇൻഡ്യക്ക് കൈമാറി.

സേല പാസിൽ തവാങ് മാർഗ്ഗമധ്യേ ആർമി ഒരു സ്മാരകം പണിതു, ജസ്വന്ത് ഘർ എന്ന് പേരിട്ടു. അവിടേ ചൈന നൽകിയ വെങ്കല പ്രതിമ സ്ഥാപിച്ചു.ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നു മുതൽ ഇന്നുവരെയും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരെ മാറി മാറി പോസ്റ്റ് ചെയ്യുന്നു.ജസ്വന്ത് ഘറിന്റെ അകത്തു ചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും അതിന്റെ അനുമതിയും കാണാം. ബന്ധുമിത്രാതികളുടെ വിശേഷ ദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ക്ഷണകത്തുകൾ വരും.ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ അവധിയ്ക്കായി അപേക്ഷ നൽകും,ജശ്വസ്ത് സിംഹിന്റെ അവധി അപേക്ഷ ഒരിയ്ക്കലും നിരസിയ്ക്കപെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാള പോസ്റ്റിൽ നിന്നും ചടങ്ങു നടക്കുന്ന ദിവസം ജസ്വന്ത് സിംഹിന്റെ ഒരു പൂർണ്ണകായ ചിത്രം രണ്ടു പട്ടാളക്കാർ കൊണ്ട് ചെല്ലും. ചടങ്ങു കഴിയുമ്പോൽ അതു തിരികെ കൊണ്ട് വരും...വാർഷിക അവധിയിലും അങ്ങിനെ തന്നെ ചെയ്യുന്നു.ആ ദിവസങ്ങളിൽ ജസ്വന്ത് ഘറിൽ ജസ്വന്തിനുവേണ്ടി ഭക്ഷണം തയ്യാർ ചെയ്യിപ്പെടില്ല.ജസ്വന്ത് സിംഗിനു അയക്കുന്ന കത്തുകൾക്ക് ഇന്നും മറുപടി ലഭിയ്ക്കും,അതു വഴി കടന്നു പോകുന്ന പട്ടാളക്കാരൻ- എത്ര ഉന്നതനായാലും വാഹനം നിർത്തി ജസ്വന്തിനു സല്യൂട്ട് ചെയ്തിട്ടേ ഇന്നും പോകാറുള്ളൂ.

തവാങ്ങിനു യാത്ര ചെയ്യുന്ന എല്ലാവർക്കും സൈജന്യമായി ചായയും സമൂസയും നൽകുന്ന ഒരു സ്റ്റാൾ ആർമിയുടേ വകയായി ജസ്വന്ത് ഘറിന്റെ വെളിയിൽ സദാ സമയവും തുറന്നിരിയ്ക്കുന്നു.ജസ്വന്ത് സിംഹിനും നമ്മേപ്പോലെ കുടുംബം ഉണ്ടായിരുന്നു,ബന്ധുക്കളും.പരാജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന യുദ്ധമുഖത്ത് നിന്നും മടങ്ങിപ്പോരുവാൻ മേലധികാരികളിൽ നിന്നും അനുവാദവും കിട്ടിയിരുന്നു. എങ്കിലും, ഒരു നിയോഗം പോലെ, പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ മൂന്നു ദിവസം ഒരു വലിയ രാജ്യത്തിന്റെ സൈനിക വ്യൂഹത്തെ ആ ധീരജവാൻ തടഞ്ഞു നിർത്തി. നാൽപ്പത്തി നാലു കോടി ഇൻഡ്യാക്കാരുടെ മാനം കാത്ത റൈഫിൾ മാൻ ജസ്വന്തിനെ ജനറൽ ജസ്വന്ത് ആയി മരണാനന്ത ഉദ്യോഗകയറ്റം ലഭിച്ചു. ആർമിയുടേ ചരിത്രത്തിലേ ഒരു അപൂർവ്വ സംഭവമായി കണക്കാക്കപ്പെടുന്നു.രാജ്യം ജസ്വന്തിനു മഹാർവീർ ചക്ര നൽകി ആദരിച്ചു.ഇന്നും എല്ലാ മാസവും ജസ്വന്ത് സിംഹിന്റെ വിട്ടിൽ മുടങ്ങാതെ ശമ്പളം എത്തുന്നു.രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു.എങ്കിലും , ജീവിച്ചിരിയ്ക്കുന്ന ഒരു പട്ടാള ജനറലിനു കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഇൻഡ്യൻ ആർമി ഇന്നും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുന്നു...

കായംകുളം കൊച്ചുണ്ണി

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു. കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.

സാമർത്ഥ്യം

മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ച് അനേകം കഥകൾ പ്രചാരത്തിലുണ്ട്. കായംകുളത്ത് പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ തറവാട്ടു കാരണവർ വെല്ലുവിളിച്ചതാണ്‌ ഈ മോഷണത്തിന്‌ കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയിൽ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ്‌ കഥ. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതിൽ ഇപ്പോഴും തറവാട്ടിൽ സൂക്ഷിച്ചുപോരുന്നു.

അറസ്റ്റ്

കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.

മരണം

പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. അവിടെ 91 ദിവസത്തെ ജയിൽ‌വാസത്തിനൊടുവിൽ ക്രി.വ. 1859-ലെ കന്നിമാസമായിരുന്നു(സെപ്തംബർ-ഒക്ടോബർ) മരണം. അപ്പോൾ കൊച്ചുണ്ണിയ്ക്ക് 41 വയസ്സായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.

Posted By: Shino Varghese

സിനിമയും മറ്റും

റോബിൻ ഹുഡിന്റെ പരിവേഷമുള്ള കൊച്ചുണ്ണിയെ സംബന്ധിച്ച നിരവധി കഥകൾ കേരളീയരുടെ സ്മൃതിസഞ്ചയത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മുത്തശ്ശിക്കഥകൾക്കെന്നപോലെ നാടകത്തിനും, സിനിമയ്ക്കും, ടെലിവിഷൻ സീരിയലുകൾക്കും ഒക്കെ കൊച്ചുണ്ണി വിഷയമായി. 1966-ൽ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി എന്ന ചലചിത്രത്തിൽ നായകവേഷമിട്ടത് പ്രമുഖ നടൻ സത്യൻ ആയിരുന്നു. പ്രസിദ്ധ ഗായകൻ യേശുദാസ് ഇതിൽ കൊച്ചുണ്ണിയുടെ സഹോദരീഭർത്താവ് സുറുമവില്പനക്കാരനായി അഭിനയിച്ചു.

കൊച്ചുണ്ണിപ്രതിഷ്ഠ

പത്തനം തിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌. മെഴുക്-ചന്ദനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, അടയ്ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്മാവ്, കുറവ സമുദായത്തിൽ പെട്ട ഒരു ഊരാളിയോട് അപേക്ഷിച്ചതിനെ തുടർന്നാണ്‌ ഈ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം.

സ്റ്റീവ് ജോബ്സ്

ഭാവിയെ കണ്ടെത്തിയ മനുഷ്യൻ.

അന്തരിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് 2005ൽ സ്റ്റാൻഫോർഡ് യുനിവെർസിറ്റിയിൽ നടത്തിയ പ്രസംഗം.

ആരും കേള്ക്കാതെ പോകരുത് ഈ വാക്കുകൾ....!!!

ഗംഭീരമായി സംസാരിക്കാൻ സന്ദർഭമൊരുക്കി നിങ്ങളെന്നെ ആദരിചിരിക്കുന്നു. ഞാൻ നിങ്ങളെ പോലെ ബിരുദം എടുത്തയാളല്ല .ഞാൻ നിങ്ങളോട് മൂന്നു കഥകൾ പറയാം.\"അതിൽ ഞാനുണ്ട്,എന്നെ ഞാനാക്കിയ ഞാനുണ്ട്.!!

ബിരുദ വിദ്യാർഥിയായിരിക്കവെയാണ് അവിവിവാഹിതയായ എന്റെ അമ്മ ഗർഭിണിയാകുന്നത്.ആരെങ്കിലും എന്നെ ദത്തെടുക്കാൻ വരുമോയെന്ന് അമ്മ അന്വേഷിച്ചു.കോളേജ് ബിരുദധാരികൾ തന്നെ വേണമെന്ന് അമ്മ ആഗ്രഹിച്ചു.അതു സഫലമായി,എന്നെ ഏറ്റെടുക്കാൻ ഒരു വക്കീലും ഭാര്യായും വന്നു. പക്ഷേ ഞാൻ പിറന്നപ്പോൾ പെണ്‍കുട്ടിയാണ് വേണ്ടതെന്നു പറഞ്ഞ് അവർ ഒഴിവായി.
വെയിറ്റിംഗ് ലിസ്റ്റിൽ അടുത്ത സ്ഥാനത്തുള്ള എന്റെ ഇപ്പോഴത്തെ രക്ഷിതാക്കൾ എന്നെ സ്വീകരിച്ചു. എന്നെ കോളേജിലയക്കുമെന്നു ഉറപ്പ് കിട്ടിയതിനു ശേഷമാണ് അമ്മ എന്നെ അവർക്ക് കൈമാറിയത്.

ഇങ്ങനെ ഞാൻ തുടങ്ങുന്നു..! 17 വർഷം കഴിഞ്ഞു ഞാൻ കോളേജിൽ പോവുകതന്നെ ചെയ്തു. stanford കോളേജിനെക്കാളും ചിലവേറിയതായിരുന്നു reed കോളേജ്.പാവങ്ങളായ മാതാപിതാക്കളുടെ വരുമാനം മുഴുവനും എന്റെ പഠിപ്പിനു വേണ്ടി ചിലവിടുകയായിരുന്നു.ആറു മാസത്തിനകം എനിക്ക് കഥയില്ലായ്മ മനസ്സിലായി.ജീവിതംകൊണ്ട് എന്തു ചെയ്യണമെന്നു എനിക്കറിയില്ല.അവരുടെ സമ്പാദ്യം ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുന്നതാണെന്ന് എനിക്ക് തോന്നി.തിരിഞ്ഞു നോക്കുമ്പോൾ ഞാനെടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് എനിക്ക് മനസ്സിലായി.
ഉറങ്ങാൻ മുറിയില്ലാത്തതിനാൽ കൂട്ടുകാരുടെ മുറിയുടെ തറയിൽ രാത്രിയെ ഉറക്കി.കൊക്കകോള കാലി കുപ്പികൾ ശേഖരിച്ചു തിരിച്ചു കൊടുത്താൽ കിട്ടുന്ന 5 cent കൊണ്ട് ആഹാരം കഴിച്ചു.ഞാറാഴ്ച രാത്രികളിൽ ഹരേ കൃഷ്ണ ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനായി ഏഴു നാഴിക നടന്നു പോയി.ഈ അലച്ചിലുകൾ എനിക്കിഷ്ടമായിരുന്നു,യാത്രകൾക്കിടയിൽമനസ്സിലുയരുന്ന ജിജ്ഞാസകളിൽ നിന്നും ലഭിക്കുന്ന കാര്യങ്ങൾ പിന്നീട് എനിക്കേറെ കൂട്ടു നിന്നു.
ഇനി രണ്ടാമത്തെ കഥ പറയാം..!!
അത്‌ പ്രണയത്തിന്റെയുംനഷ്ടപെടലിന്റെയുമായിരുന്നു.ഞാൻ ഭാഗ്യവാനാണ്,ചെറുപ്പത്തിലെ ഇഷ്ടപെട്ടത് ചെയ്യാൻ അവസരം കിട്ടി. ഇരുപതാം വയസ്സിലാണ് ഞാനും വോസ്സും കൂടി എന്റെ മാതാപിതാക്കളുടെബി ഗാരേജിൽ ആപ്പിൾ തുടങ്ങുന്നത്.ഞങ്ങളുടെ കഠിന പ്രയത്നം 10 വർഷത്തിനുള്ളിൽ $20 ലക്ഷം ആസ്തിയും 4000 ജീവനക്കരുമുള്ള വൻ കമ്പനിയാകി അതിനെ മാറ്റി.എനിക്ക് 29 വയസ്സുള്ളപ്പോഴാണ്‌ ഞങ്ങളുടെ വമ്പൻ കണ്ടുപിടിത്തമായ മക്കിൻ ടോഷ് പുറത്തു വന്നത്.അന്നേരം എന്നെ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു.\"നിങ്ങൾ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയിൽ നിന്നും എങ്ങനെയാണ് നിങ്ങളെ പിരിച്ചു വിടുക??

അങ്ങനെ മുപ്പതാം വയസ്സിൽ എല്ലാം നഷ്ടപ്പെട്ട് ഞാനാകെ തകർന്നുപോയി.എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ തീവ്രമായി ആഗ്രഹിച്ചു.കുറച്ചു കാലത്തേക്ക് എന്തു ചെയ്യണമെന്നു എനിക്ക് യാതൊരു പിടിയുമില്ല.പിന്നെ പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാൻ തിരിച്ചു വന്നു.വീണ്ടും ഒരങ്കത്തിനു ഞാൻ എന്നെ മുറുക്കി കെട്ടി..
ആ പുറത്താകൽ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലായി.ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത് ഒരു തുടക്കകാരന്റെ വിനയം കൈവന്നത് എന്നെ പുതുവഴികളിലേക്ക് കൊണ്ടുപോയി.
പിന്നെയുള്ള അഞ്ചു വർഷത്തിനുളിൽ ഞാൻ next എന്നൊരു കമ്പനിയും pixar എന്ന മറ്റൊരു കമ്പനിയും വാങ്ങി.ആ കാലത്ത്‌ ലൗറിനെയിൽ എന്റെ ജീവിത സഖിയായി

സംഭവങ്ങൾ മാറിമറയുന്നു.next ആപ്പിളിനെ വാങ്ങുന്നു,ഞാൻ ആപ്പിളിലേക്ക് തിരിച്ചെത്തുന്നു.nextൽ വികസിപ്പിച്ച അതേ സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ ഉയർതെഴുനെൽപ്പിന് കാരണം.എന്നെ ആപ്പിൾ പുറത്താക്കിയിലെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു എനിക്കുറപ്പുണ്ടായിരുന്നു.
ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്.ഞാൻ മുന്നോട്ട് പോയത്‌ എനിക്കിഷ്ടപെട്ട കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതുകൊണ്ടാണ്.ഒരാൾ എന്തു ചെയ്യുന്നത്തിലാണ് താല്പര്യമെന്നു കണ്ടെത്തുക.അത് ചെയ്യാൻ ശ്രമിക്കുന്നത്തിലാണ് കാര്യം..

നാം ചെയ്യുന്ന പ്രവർത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായി പ്രണയിക്കുക.നിങ്ങൾ ഇഷ്ടപെടുന്നത് എന്താണെന്നു കണ്ടെത്തും വരെ അന്വേഷിച്ചു കൊണ്ടിരിക്കുക.

എന്റെ മൂന്നാമത്തെ കഥ മരണത്ത കുറിച്ചാണ്.17 വയസ്സുളപ്പോൾ ഞാൻ ഒരു ഉദ്ധരണി വായിക്കുകയുണ്ടായി.\"ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമാണെന്ന് കരുതി ജീവിക്കുക\".ഒരു ദിവസം ആ ധാരണ ശരിയാകും.
കഴിഞ്ഞ 33 വര്ഷമായി ഞാൻ കണ്ണാടിയിൽ നോക്കി ചോദിക്കുന്ന ചോദ്യം ഇതാണ്.\"ഇന്ന്‌ എന്റെ അന്ത്യദിനമാണെങ്കിൽ ഞാൻ ചെയ്യാനുദേശിക്കുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ ചെയ്യുക\"
കുറെ ദിവസം \"അല്ല\" എന്ന ഉത്തരമാണ് ലഭികുന്നതെന്കിൽ ഒരു മാറ്റം അനിവാര്യമാണ്.
മരണം അടുത്തു എന്ന ബോധമാണ് പുതിയ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ പ്രേരിപ്പികുന്നത്.മരണത്തിനു മുന്പിൽ നിങ്ങളുടെ പ്രതീക്ഷകളും,ഭയങ്ങളും,അഭിമാനവും അഴിഞ്ഞു വീഴുന്നു.മരണബോധമാണ് നഷ്ടബോധത്തെക്കാൾ എന്നെ രക്ഷപെടുത്തുന്നത്.

ഒരു കൊല്ലം കഴിഞ്ഞു എനിക്ക് പാൻക്രിയാസ് ക്യാൻസർ ഉണ്ടെന്നു കണ്ടെത്തി.എനിക്ക് പാൻക്രിയാസ് എന്താണെന്നു പോലും അറിവില്ലായിരുന്നു.ചികിത്സിച്ചു മാറ്റാൻ പറ്റിലെന്നു ഡോക്ടർമാർ പറഞ്ഞു.ആറു മാസം മാത്രമേ ആയുസുള്ളൂ.
പോയി കാര്യങ്ങളൊക്കെ ശരിയാക്കി തിരിച്ചു വരാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.മരിക്കാൻ ഒരുങ്ങികൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടർമാരുടെ ഭാഷായാണ്‌ അത്.

വൈകുന്നേരം എന്നെ ബയോപ്സിക്ക് കൊണ്ടുപോയി.എൻഡോസ്കോപ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിൽ എത്തിച്ച് പാന്ക്രിയസിലെ മുഴയിൽ നിന്ന് കുറെ കോശങ്ങൾ എടുത്തു.എനിക്ക് ഉറങ്ങാനായി മരുന്ന് തന്നു.കോശങ്ങൾ മൈക്രോസ്കൊപിലൂടെ നോക്കുന്ന ഡോക്ടർ കരയാൻ തുടങ്ങി.ഭേദപെടുത്താൻ പറ്റുന്ന ഒരുതരം കാൻസർ ആണെന്നു കണ്ടെത്തിയത്തിലുള്ള ആനന്ദക്കന്ണീർ ആയിരുന്നു അത്.
എന്റെ ശാസ്ത്രക്രിയ നടന്നു.ഞാൻ രോഗവിമുകതനായി.മരണം ഏറ്റവും അടുത്ത് വന്ന സന്ദർഭമായിരുന്നു അത്..

ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല.സ്വർഗത്തിൽ പോവാൻ കൊതിക്കുന്നവർ പോലും മരണം ഇഷ്ടപെടില്ല.മരണം നമുക്കെല്ലാം അന്തിമ വിധിയാണ് അതിൽ നിന്നാരും രക്ഷപെടില്ല.അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.പഴയതിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു...

ഇപ്പോൾ നിങ്ങളാണ് പുതിയത്,അല്പകാലം കൊണ്ടു നിങ്ങൾ പഴയതാകും..പുതിയതിന് വഴി മാറികൊടുക്കേണ്ടി വരും..
സമയം കുറച്ചേയുള്ളൂ..മറ്റുളളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയിൽ ജീവിക്കുക..!!
അന്യരുടെ ചിന്തയുടെ ഫലങ്ങൾ നിങ്ങൾ ഭക്ഷിക്കരുത്.ആ ശബ്ദ പ്രളയത്തിൽ നിങ്ങളുടെ ഉളളിൽ നിന്നു വരുന്ന ശബ്ദങ്ങൾ കേള്ക്കാതെ പോകരുത്.

Posted By: Mahesh Kannan Manchester Blood

ദശരഥ്‌ മാഞ്ചി

സമൂഹത്തിനുവേണ്ടി 360 അടി ഉയരമുളള കല്ലും മരവും പാറക്കഷ്ണങ്ങളും നിറഞ്ഞ ഒരു മലയെ കീഴ്പ്പെടുത്തിയ ഈ മഹാമനുഷ്യൻ.
നഗ്നമായ കൈകളുമായി ഈ മനുഷ്യൻ നടത്തിയ പോരാട്ടങ്ങൾ സമൂഹത്തിൽനിന്ന്‌ ഒറ്റപ്പെട്ടുകഴിഞ്ഞ തന്റെ സമൂഹത്തിനുവേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂർണമായും സമൂഹത്തിന്‌ സമർപ്പിച്ചിരുന്നു.

ആ മഹാമനുഷ്യൻ മരണത്തിന്‌ കീഴ്പ്പെട്ടുവെങ്കിലും തന്റെ പ്രദേശവാസികൾക്ക്‌ ആഹാരം തേടാനും കുട്ടികൾക്ക്‌ സ്കൂൾ വിദ്യാഭ്യാസത്തിനും ഡോക്ടറുടെ സേവനവുംവരെ അദ്ദേഹത്തിന്‌ നൽകാൻ കഴിഞ്ഞു.
ദശരഥ്‌ മാഞ്ചിയെന്ന ബിഹാറുകാരനാണ്‌ തന്റെ സമൂഹത്തിനുവേണ്ടി ഒരു മലയെ മാറ്റിവയ്ക്കാൻ ജീവിതം ഉഴിഞ്ഞുവച്ച മഹാരഥൻ. പാവങ്ങളിൽ പാവപ്പെട്ടവനായി കഴിഞ്ഞിരുന്ന അദ്ദേഹം ഒരിക്കലും സമൂഹം തന്നെ തിരിച്ചറിയുമെന്നോ അംഗീകരിക്കുമെന്നോ കരുതിയിരിക്കില്ല.

ബിഹാറിലെ ആർടി ബ്ലോക്ഗയയിലുളള അതിപ്രാകൃതമായ പ്രദേശത്താണ്‌ ദശരഥ്‌ മാഞ്ചിയുടെ ജനനം. മുസാഹരസ്‌ എന്ന തൊഴിലാളി വിഭാഗങ്ങൾ മാത്രം അതിവസിക്കുന്ന താഴ്‌വര. 1960കളിൽ ഇവർക്ക്‌ ജലസൗകര്യം, വൈദ്യുതി, സ്കൂൾ, ആശുപത്രി തുടങ്ങിയ യാതൊരു സേവനങ്ങളും ലഭിച്ചിരുന്നില്ല. 360 അടി ഉയരമുളള ഒരു കൂറ്റൻ മലനിര ഇവരെ പൊതുസമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്തി. എല്ലാ ആവശ്യങ്ങൾക്കും മലയുടെ എതിർവശത്തെ ആശ്രയിക്കുകയെന്ന ഇവരുടെ അവസ്ഥ ഏറെ ദുസഹമായിരുന്നു. എല്ലാ മുസാഹർ തൊഴിലാളികളെയുംപോലെ മാഞ്ചിയും തൊഴിലിനായി കൂറ്റൻ മലയുടെ മറുവശത്തെ ആശ്രയിച്ചിരുന്നു. ഇവിടെയുളള ക്വാറികളിലും കൂലിപ്പണികളിലുമാണ്‌ പ്രദേശവാസികൾ നിത്യചിലവ്‌ നടത്തിയിരുന്നത്‌. മാഞ്ചി അതിരാവിലെ ജോലിക്കായി പുറപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ ഫഗുനി ഉച്ചനേരത്ത്‌ ഭക്ഷണവുമായി ജോലിസ്ഥലത്ത്‌ എത്തിച്ചേരും. കടുത്ത ജോലിയും വിശ്രമമില്ലായ്മയും ഉച്ചയാകുമ്പോൾ മാഞ്ചിയെ തളർത്തും. പിന്നെ ഭാര്യയുടെ വരവിനായി വിശന്ന്‌ കാത്തിരിക്കും. പാറക്കെട്ടുകളും മരങ്ങളും ഇഴജന്തുക്കളും നിറഞ്ഞ മലമുകളിലൂടെയാണ്‌ ഫഗുനി ഉച്ചഭക്ഷണവുമായി എത്തുക.
ഒരുദിവസം വെറും കൈയുമായി കരഞ്ഞുകൊണ്ട്‌ വരുന്ന ഭാര്യയെ കണ്ടപ്പോൾ മാഞ്ചി കുപിതനായി.

എന്നാൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഭാര്യയെ ആശ്വസിപ്പിക്കാനല്ലാതെ അദ്ദേഹത്തിന്‌ മറ്റൊന്നും കഴിഞ്ഞില്ല. മലകയറുന്നതിനിടെ പാറക്കഷ്ണത്തിൽ തട്ടിവീണ്‌ അവരുടെ കൈവശമുണ്ടായിരുന്ന മൺകുടങ്ങൾ പൊട്ടിപ്പോയി. വീഴ്ചയിൽ സാരമായി പരുക്കേറ്റ അവർ മുടന്തിയാണ്‌ ഭർത്താവിന്റെ അടുത്തെത്തിയത്‌.
ഭാര്യയുടെ ദയനീയാവസ്ഥയിൽ അദ്ദേഹം ഏറെ വിഷമിച്ചു. തന്റെ ഗ്രാമത്തിന്‌ ഒരു ഗതാഗതസംവിധാനം വേണമെന്ന്‌ മനസിലുറപ്പിച്ചു. സ്വന്തമായുണ്ടായിരുന്ന ആടുകളെ വിറ്റു, ഒരു ചുറ്റികയും ഉളിയും വാങ്ങി, എന്താണ്‌ ചെയ്യാൻ പോകുന്നതെന്നോ എങ്ങനെയാണ്‌ ചെയ്യുന്നതെന്നോ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ സുഗമമായ ഗതാഗതം ഒരു ചിത്രമായിരുന്നു മാഞ്ചിയുടെ മനസിൽ.
ചെറിയ വരുമാനം ലഭിച്ചിരുന്ന ജോലി അദ്ദേഹം ഉപേക്ഷിച്ചു. അതിരാവിലെ മലമുകളിൽ വലിഞ്ഞുകയറി പാറക്കഷ്ണങ്ങൾ അടർത്തിമാറ്റൽ തുടങ്ങും. കുടുംബം കടുത്ത പട്ടിണിയിലേയ്ക്ക്‌ കൂപ്പുകുത്തി. ഫുഗുനി അസുഖബാധിതയായി. മലമുകളിലൂടെ 75 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ വസിർഗഞ്ചിലുളള ചികിത്സാകേന്ദ്രത്തിലെത്താൻ കഴിയൂ. അത്തരമൊരു യാത്ര സാധ്യമല്ലാതിരുന്നതിനാൽ അവർ അധികം വൈകാതെ മരിച്ചു.
തന്റെ ഭാര്യയുടെ കഷ്ടപ്പാട്‌ കണ്ടാണ്‌ അദ്ദേഹം മലയെ വെട്ടി റോഡിനുളള ശ്രമങ്ങൾ ആരംഭിച്ചത്‌.

തുടർന്നുളള അവരുടെ മരണം അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേയ്ക്ക്‌ കൂടുതൽ കരുത്തുപകർന്നു. തന്റെ സമൂഹത്തിലെ മറ്റൊരാളും ഇങ്ങനെ വേദനിക്കരുതെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. ചികിത്സയും ഭക്ഷണവും ലഭിക്കാതെയുളള മരണങ്ങളും ദുരിതങ്ങളും ഗ്രാമത്തിൽ തുടർക്കഥയാകുമ്പോഴും അദ്ദേഹം അവർക്കുവേണ്ടി തന്റെ ജോലിയിൽ വ്യാപരിച്ചുകൊണ്ടേയിരുന്നു. കാരണം ആ മനസിൽ വ്യക്തമായ ഒരു ലക്ഷ്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
പലതവണ പണിക്കിടെ പാറക്കഷ്ണങ്ങൾ തെറിച്ചുവീണും ഉരുണ്ടുവീണുമൊക്കെ മുറിവേറ്റു. അൽപ്പനാളത്തെ വിശ്രമത്തിനുശേഷം അദ്ദേഹം വീണ്ടും ജോലിയിൽ തിരിച്ചെത്തും. ചിലപ്പോൾ മലമുകളിലൂടെ സാധനസാമഗ്രികൾ ചുമന്നുകൊണ്ടുപോകാനും കുട്ടികളെ മലയിറക്കാനുമൊക്കെ മാഞ്ചി സഹായിച്ചു. ഇതിൽനിന്ന്‌ അദ്ദേഹം ചെറിയവരുമാനം കണ്ടെത്തി. മലയിലൂടെ റോഡ്‌ നിർമിക്കുന്നതിനായി നടത്തിയ ഒറ്റയാൾപ്പോരാട്ടം പത്തുവർഷം പിന്നിട്ടപ്പോൾ മലയ്ക്കിടയിലൂടെ പൂർണമല്ലാത്ത ഒരു പാത രൂപപ്പെട്ടു.

ഇത്‌ ഗ്രാമവാസികളിൽ പ്രതീക്ഷ വളർത്തി. ചിലരൊക്കെ ഇടയ്ക്ക്‌ മാഞ്ചിയെ സഹായിക്കാനുമെത്തി.
അദ്ദേഹം മലയോടുളള ഏറ്റുമുട്ടൽ തുടർന്നു. ഇരുപത്തിരണ്ടാമത്തെ വർഷം മലയ്ക്കുനടുവിലൂടെ 360 അടി നീളവും 30 അടി വീതിയുമുളള ഒരു റോഡ്‌ തുറന്നു. ജോലി, വിദ്യാഭ്യാസം, ആശുപത്രി തുടങ്ങിയവയ്ക്കായി ആശ്രയിക്കുന്ന വസിർഗഞ്ചിലേയ്ക്ക്‌ ദൂരം അഞ്ച്‌ കിലോമീറ്റർ മാത്രമാണ്‌. അറുപതോളം ഗ്രാമങ്ങളിലായി താമസിക്കുന്നവർ വഴിയുടെ പ്രയോജനം അനുഭവിക്കുന്നുണ്ട്‌. കുട്ടികൾക്ക്‌ സ്കൂളിലേയ്ക്കുളള ദൂരം ദുർഘടം പിടിച്ച 75 കിലോമീറ്ററിൽനിന്ന്‌ സുഗമമായി മൂന്ന്‌ കിലോമീറ്ററായി മാറി. ദശരഥ്‌ മാഞ്ചിദാസ്‌ എന്ന മഹാമനുഷ്യനെ ‘ബാബ’യെന്ന്‌ ആദരപൂർവം സമൂഹം വിളിച്ചുതുടങ്ങി.

360 അടി ഉയരമുളള മലനിര ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും പിടിച്ചുവാങ്ങിയെങ്കിലും കുറേയധികംപേരുടെ സ്നേഹം ലഭിച്ചതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. മലയെ കീഴ്പ്പെടുത്തിയ മഹാമനുഷ്യൻ തന്റെ പോരാട്ടങ്ങൾ അവിടെ അവസാനിപ്പിച്ചില്ല. തന്റെ ഗ്രാമവാസികൾക്കായി നിർമിച്ച റോഡ്‌ ടാർ ചെയ്യുന്നതിനും പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേയ്ക്കുളള റെയിൽപാതയിലൂടെ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു.

എല്ലാ റയിൽവേ സ്റ്റേഷനുകളിലും കയറിയിറങ്ങി സ്റ്റേഷൻമാസ്റ്ററുടെ ഒപ്പ്‌ ശേഖരണം നടത്തി. ജലം, വൈദ്യുതി, ആശുപത്രി എന്നീ സേവനങ്ങൾക്കായി തന്റെ ഗ്രാമത്തിന്‌ ഒരു റോഡ്‌ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2006 ജൂലൈയിൽ ബിഹാർ മുഖ്യമന്ത്രിയായ നിതീഷ്കുമാറിന്റെ ജുജാദർബാറിൽ ബാബ എത്തിച്ചേർന്നു. കണ്ടയുടനെ മാഞ്ചിയെ ആശ്ലേഷിച്ച നിതീഷ്കുമാർ അദ്ദേഹത്തെ തന്റെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തി. നിറകണ്ണുകളുമായി കസേരയിലിരുന്ന ബാബയ്ക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്‌.
മാഞ്ചിയുടെ പ്രയത്നങ്ങൾ കണക്കിലെടുത്ത്‌ സർക്കാർ മാഞ്ചിക്ക്‌ വീടുവയ്ക്കാനുളള സ്ഥലം നൽകി. എന്നാൽ അവിടെയും അദ്ദേഹം വിസ്മയിപ്പിച്ചു. ആശുപത്രി നിർമിക്കുന്നതിനായി ആ സ്ഥലം സർക്കാരിന്‌ തിരിച്ചുനൽകി. പത്മശ്രീ പുരസ്കാരത്തിനായി മാഞ്ചിയെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വനംവകുപ്പ്‌ മന്ത്രാലയം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നിയമവിരുദ്ധമെന്ന്‌ കാണിച്ച്‌ ശുപാർശയെ അസാധുവാക്കി.
എന്നാൽ വെട്ടിത്തെളിച്ച മലയേക്കാൾ ദുർഘടമായ പലതും അദ്ദേഹത്തിന്‌ ജീവിതത്തിൽ നേരിടേണ്ടിവന്നു.

2007 ഓഗസ്റ്റ്‌ 17ന്‌ ക്യാൻസർ ബാധിതനായി ദശരഥ്‌ ദാസ്‌ മാഞ്ചി അന്തരിച്ചു. ഒരു ജൻമം മുഴുവൻ അധ്വാനിച്ചുവെങ്കിലും സ്വന്തമായി ഒന്നും നേടാതെയുളള യാത്രയ്ക്ക്‌ അങ്ങനെയൊരു പര്യവസാനം. ബാബയുടെ ഒറ്റയാൾപോരാട്ടം ബാക്കിവെച്ചത്‌ ആ ഗ്രാമത്തിൽ ഇന്നുമുണ്ട്‌. ഇവിടെയുളളവർ ദാരിദ്ര്യത്തിൽത്തന്നെ കഴിയുന്നു. ഇവിടെ വൈദ്യുത പോസ്റ്റുകളും കുഴൽക്കിണറും ആശുപത്രിക്കെട്ടിടവുമുണ്ട്‌. പക്ഷേ വൈദ്യുതിയും വെളളവും യഥാർഥ ആശുപത്രി സേവനവും ലഭ്യമല്ല. ബാബയുടെ മകന്റെ ഭാര്യ അടുത്തിടെ രോഗബാധിതയായി മരണപ്പെട്ടത്‌ ഏറെ ചർച്ചകൾക്ക്‌ വഴിവച്ചിരുന്നു. ഭരണകൂടത്തിന്റെ അശ്രദ്ധയും പരിഗണനയില്ലായ്മയുംകൊണ്ട്‌ സംഭവിക്കുന്ന തെറ്റുകൾക്ക്‌ ഒരായിരം മലകളെ തുരന്നാലും പരിഹാരമാകില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ജീവിതം നമുക്ക്‌ വ്യക്തമാക്കിത്തരുന്നത്‌. വിദേശ കോർപ്പറേറ്റുകൾക്ക്‌ ഭൂമി തീറെഴുതുമ്പോഴും അവർക്ക്‌ ഉഴുതുമറിക്കാൻ ജൻമഭൂമി തുറന്നിട്ടുകൊടുക്കുമ്പോഴും ഇത്തരം ചില മഹാൻമാർ ജീവിച്ചിരുന്നു എന്ന്‌ ഓർമയിലുണ്ടാകണം.

ഈദി അമീന്‍

1971 മുതല്‍ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയെ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമ്മീന്‍ . വംശഹത്യ അഴിമതി , കൂട്ടക്കൊലപാതകം ഉള്‍പ്പെടെ എല്ലാ വിധ തിന്‍മകളുടെ കൂത്തരങ്ങായിരുന്ന ഈദി അമീന്റെ ഭരണത്തില്‍ ഒരു ലക്ഷം മുതല്‍ അഞ്ജ് ലക്ഷം വരെ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക് .

കുറചു അതിശയോക്തിയുണ്ടെങ്കിലും ഈദി അമ്മീന്‍ നരഭോജി ആയിരുന്നു എന്നു വരെ ചില ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയട്ടുണ്ട്.

വെസ്റ്റ് നൈല്‍ പ്രവിശ്യയിലെ കൊക്കോബയില്‍ 1925 ല്‍ ജനിച അമീന്‍ .1946 ല്‍ ഉഗാണ്ട ഭരിചിരുന്ന ബ്രിട്ടീഷ കൊളോണിയല്‍ ആര്‍മിയില്‍ ഒരു സാധാരന കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച അമീന്‍ 1952 ല്‍ കെനിയയിലെ സൊമാലിയന്‍ വിമതര്‍ക്കെതിരെ നടന്ന പടനീക്കത്തില്‍ നിര്‍ണായക പങ്കുവഹിചത് പട്ടാളത്തില്‍ അമീന്റെ ഉയര്‍ചക്ക് വഴി വെചു

6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീന്‍ 1951 മുതല്‍ 1960 വരെ ഉഗാണ്ടയില്‍ ദേശീയ ബോക്സിങ്ങ് ചാംബ്യനും കൂടിയായിരുന്നു

1970 ആയപ്പോഴേക്കും അമീന്‍ ഉഗാണ്ട സൈന്യത്തിന്റെ കമാന്റര്‍ വരെ ആയി ഉയര്‍ന്നു .1965 കാലഘട്ടത്തില്‍ ഉഗാണ്ടന്‍ പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോയുമായി ചേര്‍ന്ന് അയല്‍രാജ്യമായ " സയറില്‍ " നിന്ന് ആനക്കൊംബും സ്വര്‍ണവും കടത്തുന്നതിനെതിരെ ഉഗാണ്ടന്‍ പാര്‍ലമെന്റ് അന്നേഷണം പ്രഖ്യാപിചു . എന്നാല്‍ അമീന്‍ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു . താമസിയാതെ പ്രധാനാന്ത്രി മില്‍ട്ടണ്‍ ഒബോട്ടോയും അമീനും തമ്മില്‍ പടലപ്പിണക്കം ഉടലെടുത്തു . ഒബോട്ടോ അമീനെ അറസ്റ്റ് ചെയാന്‍ തീരുമാനിച വിവരം അറിഞ അമീന്‍ 1971 ജനുവരി 25നു ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി . ആ സമയം പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോ സിംഗപൂരില്‍ കോമണ്‍വെല്‍ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു .

ആദ്യം അധികാരം പിടിച്ചടക്കിയ സമയം " ഞാന്‍ വെറും പട്ടാളക്കാരന്‍ മാത്രമാണു . ഉടന്‍ തന്നെ തിരഞെടുപ്പ് നടത്തി അധികാരം കൈമാറും എന്ന് പ്രഖ്യാപിചിരുന്നു ഈദി അമ്മീന്‍ എന്നാല്‍ നടപ്പായില്ല എന്നുമാത്രം .

ഒരാഴചക്ക് ശേഷം ഈദി അമീന്‍ ഉഗാണ്ടയുടെ പ്രസിഡന്റും , മുഴുവന്‍ പട്ടാളത്തിന്റെ യും തലവനുമായി സ്വയം പ്രഘു്യാപിക്കുകയും , പട്ടാള ട്രിബ്യൂണലിനെ പരമോന്നത കോടതിക്ക് മുകളിലായി പ്രതിഷ്ഠിക്കുകയും ചെയതു . എന്നാല്‍ വെറുതെ ഇരിക്കാന്‍ തയാറാവാതിരുന്ന പ്രധാനമന്ത്രി "ഒബോട്ടോ " താന്സാനിയയില്‍ വന്നു , അവിടെയുള്ള ഉഗാണ്ടന്‍ അഭയാര്‍ഥികളെ കൂട്ടി 1972 ല്‍ അമീനെതിരെ ഒരു അട്ടിമറി ശ്രമം നടത്തി . എന്നാല്‍ ദുര്‍ബലമായ പ്രധിരോദം വേഗം തന്നെ കെട്ടടങ്ങി . ഇതിനായി ഒബോട്ടോയേ സഹായിചതു "ലാങ്കോ" എന്നും " അചോളി " എന്നും ഉള്ള രണ്ട് ഗോത്രങ്ങളായിരുന്നു . ഇതിനു പ്രതികാരമായി ഈ രണ്ട് ഗോത്രത്തില്‍ പെട്ട 5000 ത്തോളം സൈനികരെ ബാരക്കില്‍ തന്നെ അമീന്‍ കൂട്ടക്കൊല ചെയ്തു .ഇരട്ടിയോളം സിവിലിയന്‍സിനെയും അമീന്‍ കൊന്നൊടുക്കി . ആം നസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം എണ്‍പതിനായിരത്തിനടുത്ത് ആളുകള്‍ ഇരു ഗോത്രത്തില്‍ നിന്നുമായി കൊല്ലപ്പെട്ടു.

പട്ടാളത്തിലേക്ക് തന്റെ സ്വന്തം ഗോത്രമായ "കക്വാസ് " സിനെയും , സൌത് സുഡാനില്‍ നിന്നുള്ള കൂലിപ്പട്ടാലത്തെയും കുത്തിനിറച അമീന്‍ ആ കാരണം കൊണ്ട് തന്നെ 8 തവണയോളം നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടു .

ഉഗാണ്ടന്‍ സംബത്ത്വ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെ ബ്രിട്ടീഷ ഭരണത്തില്‍ ഉഗാണ്ടയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ പരംബരയായിരുന്നു . അതില്‍ അറുപതിനായിരം പേരും ബ്രിട്ടീഷ പാസ്പോര്‍ട്ട് ആണു ഉപയോഗിച്ചിരുന്നത്. 1974 ആഗസ്റ്റില്‍ അമീന്‍ " സാംബത്തിക യുദ്ധം പ്രഖ്യാപിചു. ഇവരില്‍ ഡോക്റ്റര്‍മാര്‍, ടീചര്‍ഴ് , വക്കീലന്‍മാര്‍ തുടങ്ങിയവരെ ഒഴികെ എല്ലാവരും ഉടന്‍ തന്നെ ഉഗാണ്ട വിട്ടുപോകണം എന്ന് ഉത്തരവിറക്കി . അവരെല്ലാം ഇട്ടെറിഞ്ഞു പോയ വ്യവസായങ്ങളും , തോട്ടങ്ങളുമെല്ലാം അമീന്‍ തന്റെ പിണയാളുകള്‍ക്ക് നല്‍കി . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ കൈകളിലേക്ക് വന്നുചേര്‍ന്ന ഈ വ്യവസായങ്ങള്‍ എല്ലാം എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന അവര്‍ക്കറിയില്ലായിരുന്നു . ക്രിത്യമായി നിയന്ത്രിക്കാനും , മാനേജ് ചെയാനും കഴിയാതെ ഇവയെല്ലാം തകര്‍ന്നു തുടങ്ങി . സ്വതവേ തകര്‍ചയിലായിരുന്ന ഉഗാണ്ടന്‍ സംബത്ത് വ്യവസ്ഥിതി ഒന്നുകൂടി തകര്‍ന്നു തരിപ്പണമായി.

സോവിയേറ്റ് യൂണിയന്റെ വലിയൊരു ആയുധകംബോളമായിരുന്നു അന്നു ഉഗാണ്ട , ഈസ്റ്റ് ജര്‍മനിയും ലിബിയയും , സൌദിയുമായി അടുത്ത ബന്ദം ഉണ്ടായിരുന്നു അമീനു .

1978 ജൂണില്‍ ഇസ്രായേലിലെ തെല്‍അവീവില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനം പലസ്ഥീന്‍ അനുകൂല തീവ്രവാദികള്‍ റാഞ്ജിക്കൊണ്ടുവന്നു ഉഗാണ്ടയിലെ " എന്റബ്ബെ " വിമാനത്താവളത്തില്‍ ഇറക്കി . അവിടെ വെചു ഇസ്രായേല്‍ പാസ്പോര്ട്ട് ഇല്ലാത്ത 156 ആളുകളെ മോചിപ്പിക്കുകയും സുരക്ഷിതമായി പോകാന്‍ അനുവദിക്കുകയും ചെയ്തു .എന്നാല്‍ ജൂലൈ 3 ഇനു ഇസ്രായേലി കമാന്റോകള്‍ രാത്രിയുടെ മറവില്‍ ഇരച്ചുകയറി മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയും തീവ്രവാദികളെ വധിക്കുകയും ചെയ്തു .

ഈ സംഭവം അമീനു വിദേശരാജ്യങ്ങളുമായുള്ള ബന്ദത്തെ വല്ലാതെ ഉലച്ചു . ബ്രിട്ടണ്‍ ഈസംഭവത്തില്‍ പ്രതിഷേധിചു ഉഗാണ്ടയുമായുള്ള എല്ലാ നയതന്ത്ര ബന്ദങ്ങളും ഉപേക്ഷിചു .

ഇന്ത്യന്‍ വംശജരായ ആളുകള്‍ നടത്തിയിരുന്ന സിമന്റ് ഫാകറ്ററി വലിയ തോതിലുള്ള കരിംബ് തോട്ടം പഞ്ജസാര ഫാക്റ്ററി , കപ്പി ഉല്‍പാദനം എല്ലാം മിസ് മാനേജ്മെന്റ് കാരണം അടച്ചുപൂട്ടി . പട്ടാളം പിടിച്ചുകൊണ്ട് പോകുന്ന ആളുകളുടെ ശവം പോലും പിന്നെ പുറത്തുകാണില്ല . വഴിയരികില്‍ അനാദമാക്കപ്പെട്ട ഷൂ കള്‍കൊണ്ട് നിറഞു .

8 വര്‍ഷത്തെ ഭരണത്തില്‍ ഉഗാണ്ടക്ക് അവരുടെ 75% ആനകളെയും , 98 ശതമാനം കണ്ടാമ്രിഗങ്ങളെയും 90% മുതലകളെയും 80% സിംഹങ്ങേയും നഷ്ടപ്പെടുത്തി എന്നു പറയുംബോള്‍ തന്നെ ആ ഭരണം എത്രമാത്രം ഭീകരമായിരുന്നു എന്ന് ഊഹിക്കാം . എല്ലാം തന്നെ അമ്മിനും , സില്‍ബന്ദികളും ചേര്‍ന്ന് കൊന്നു വിദേശത്തേക്ക് കടത്തി .

ഈദി അമീന്റെ സ്വന്തം ഗോത്രവിഭാഗം പണ്ട് ക്രിസ്ഥ്യാനികള്‍ മതം മാറി മുസ്ലിം ആയതാണു . അത്രനാളും വലിയ വിശ്വാസിയൊന്നും അല്ലാതിരുന്ന അമീന്‍ സൌദിയില്‍ നിന്നും , ലിബിയയില്‍ നിന്നും കിട്ടുന്ന സഹായത്തിനു വേണ്ടി തന്റെ പഴയ മതവിശ്വാസം പൊടിതട്ടിഎടുത്തു. ഇതു അത്രനാള്‍ അടിച്ചമര്‍ത്ത്പ്പെട്ടിരുന്ന മുസ്ലിങ്ങളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കുകയും , അവര്‍ അമീന്റെ പിന്ണി അണി നിരക്കുന്നതിനും കാരണമായി . സ്വാഭാവികമായും ഇതു തദ്ദേശിയരായ ക്രിസ്ഥ്യാനികള്‍ക്ക് നേരെ ആക്രമണമായി മാറി . ഇതു ചര്‍ച് ഓഫ് ഉഗാണ്ടയുടെ ആര്‍ച് ഭിഷപ് ആയ " ജനാനി ലുവുമ യുടെ വധത്തില്‍ വരെ കലാശിച്ചു . അക്ഷരാഭ്യാസമില്ലാത്ത മുന്‍കോപിയായ അമീനുമായി അടുക്കാന്‍ പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല . നിസാര കാര്യങ്ങള്‍ക്ക് വേണ്ടി വരെ അത്രയും നാള്‍ അടുപ്പം ഉണ്ടായിരുന്നവരെ വരെ അമീന്‍ കൊന്നുതള്ളി .

ഇതുപോലെ ഒരു നിസാരപ്രശനത്തിന്റെ പേരില്‍ തന്റെ വൈസ് പ്രസിഡന്റ് ആയ " മുസ്ഥഫ ഇദ്രിസി " യെ ഒരു ആക്സിഡന്റില്‍ കൊലപ്പെടുത്താന്‍ ശ്രമിചു അമീന്‍ . എന്നാല്‍ മുസ്തഫാ ഇദ്രിസിയൊടു കൂറുള്ള സൈനികര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തി . ഈദി അമീന്‍ അവര്‍ക്കെതിരെ സേനാ നീക്കം നടത്തി .

അവരില്‍ ചിലര്‍ പ്രാണരക്ഷാര്‍തം താന്‍സാനിയയിലേക്ക് കടന്നു . അവരുടെ പുറകെ അമീന്റെ പട്ടാളവും താന്‍സാനിയ അതിര്‍ത്തി കടന്നു . ഇതൊടെ പരമാധികാരരാജ്യമായ താന്‍സാനിയ ഉഗാണ്ടക്കെതിരെ സൈനികരെ അണിനിരത്തി . ഉഗാണ്ടയില്‍ പാലായനം ചെയ്ത ഉഗാണ്ടക്കാര്‍ ചേര്‍ന്ന് " ഉഗാണ്ടന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മി " രൂപീകരിച്ചിരുന്നു . അവരും താന്‍സാനിയന്‍ സേനയോടൊപ്പം കൂടി അമീന്റെ സേനയെ നേരിട്ടു . 3000 പട്ടാളക്കാരെ അയചുകൊടുത്തു ലിബിയന്‍ നേതാവു മുഹമ്മര്‍ ഗദ്ദാഫി അമീനെ സഹായിക്കാന്‍ ശ്രമിചെങ്കിലും അതു വിജയപ്രാപ്തിയില്‍ എത്തിയില്ല

1979 ഏപ്രില്‍ 11 നു ഉഗാണ്ടന്‍ തലസ്ഥാനമായ കംബാല കീഴടക്കി വിമത സേന. അതോടെ ഒരു ഹെലിക്കോപ്റ്ററില്‍ കയറി ഈദി അമീന്‍ ലിബിയയിലേക്ക് രക്ഷപെട്ടു . അവിടന്നു സൌദിയിലെ ജിദ്ദയിലേക്ക് അമീന്‍ രക്ഷപെട്ടു . രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കാം എന്ന ഉപാദിയില്‍ സൌദി അമീനു അഭയം നല്‍കി . ജിദ്ദയിലെ പലസ്ഥീന്‍ റോഡിലുള്ള " നൊവാട്ടെല്‍ " ഹോടിടലിലെ മുകളിലത്തെ രണ്ട് ഫ്ളോറില്‍ വര്‍ഷങ്ങളോളം താമസിക്കുകയുണ്ടായി അമീന്‍ . ഉഗാണ്ടയിലേക്ക് തിരിച്ചുവരാന്‍ അതിയായി ആഗ്രഹിച അമീന്‍ 1989 ല്‍ കേണല്‍ ജുമാ ഓറിസിന്റെ നേത്രത്വത്തില്‍ ഉഗാണ്ടയില്‍ നടന്ന അട്ടിമറി ശ്രമത്തിന്റെ നേത്ര്ത്വം ഏറ്റെടുക്കാന്‍ അയല്‍ രാജ്യമായ "കോഗൊ" യില്‍ എത്തിയെങ്കിലും , കോഗൊ നേത്ര്ത്വം അമീനെ തിരികെ ജിദ്ദയിലേക്ക് തന്നെ അയക്കുകയുണ്ടായി

2009 ജൂലയില്‍ കിഡ്നി പ്രവര്‍ത്തന രഹിതമായി ജിദ്ദയിലെ കിങ്ങ് ഫൈസല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമീന്‍ അബോധാവസ്തയിലേക്ക് വീണു . ആ വര്ഷം തന്നെ ഒഅഗസ്റ്റ് 16നു അബോധാവസ്ഥായിലായിരിക്കെ തന്നെ ആധുനിക ലോകം കണ്ടതില്‍ വെചു ഏറ്റവും ക്രൂരനായ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഈദി അമീന്‍ എന്ന "ഫീള്‍ഡ് മാര്‍ഷല്‍ അല്‍ഹാജി ഡോക്റ്റര്‍ ഈദി അമീന്‍ ദാദ " അനിവാര്യമായ മരണത്തിനു കീഴടങ്ങി

ഏഴോളം ഭാര്യമാരിലായി 45 ഓളം കുട്ടികളുണ്ടായിരുന്ന അമീന്റെ പ്രിയപെട്ട ഭാര \"സാറാ കൊയ്ലോബ " എന്ന "സൂയിസൈഡ് സാറ " കഴിഞ്ഞ ദിവസം ലണ്ടനില്‍ വെചു മരണപ്പെട്ടു.
Posted By Shifas Szz

കടപ്പാട് : charithranwesikal.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate