Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നെഹ്രുട്രോഫി വള്ളംകളി

പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ആഗസ്റ്റ്‌ മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു

നെഹ്രുട്രോഫി വള്ളംകളി

പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ആഗസ്റ്റ്‌ മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത് .ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍

പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..
ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത്.

ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നയന മനോഹരങ്ങളാണ്...

പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ ആലപ്പുഴ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ ജലോല്‍സവത്തിന്‍െറ ആരംഭം. കേരള സന്ദര്‍ശന വേളയില്‍ നെഹ്രുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു. നെഹ്രുവിനോടുള്ള ആദര സൂചകമായി 1952 ലാണ് ആദ്യ വള്ളം കളി നടത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ആ ആദ്യ മത്സരത്തില്‍ "നടുഭാഗം ചുണ്ടന്‍ " ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ മാസം ഡല്‍ഹയില്‍ തിരിച്ചെത്തിയ നെഹ്രു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്‍െറ രൂപം സമ്മാനമായി നല്‍കി.

"തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്‍െറ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്. "

അതാണ് "നെഹ്രുട്രോഫി "യായി പിന്നീട് മാറിയത്. ട്രോഫിയില്‍ പ്രഥമ പ്രധാനമന്ത്രിയുടെ കയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.

ആലപ്പുഴ പട്ടണത്തിന്‍െറ വടക്കുമാറിയുള്ള ആര്യാട് (കൊറ്റംകുളങ്ങര) മണ്‍റോ ലൈറ്റിനു താഴെ മനോഹരമായി അലങ്കരിച്ചൊരുക്കിയിരിക്കുന്ന മണ്ഡപം. ഒരു താല്‍ക്കാലിക പ്ലാറ്റ്ഫോമും പന്തലും അതില്‍ കലാപരമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും.

മണ്ഡപത്തിനു മുന്നില്‍ പരന്നു കിടക്കുന്ന വേമ്പനാട്ട് കായല്‍ . ഒരു മൈല്‍ നീളത്തില്‍ മുളങ്കാലുകളിട്ട്, മുപ്പത് മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന എട്ടു ട്രാക്കുകള്‍. പ്രത്യേക ബോട്ടുകളും, മോട്ടോര്‍ ബോട്ടുകളും, വലിയ നാടന്‍ വള്ളങ്ങളും വരിവരിയായി കിടക്കുന്നു. കുട്ടനാടിന്‍െറ മക്കള്‍ ആനന്ദ ലഹരിയിലാണ്.

നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറുന്നു. ക്ഷമാപൂര്‍വമായ കാത്തിരിപ്പ്. സമയം ഉച്ചകഴിഞ്ഞ് 1 മണി 40 മിനിറ്റ്.

" എത്തിക്കഴിഞ്ഞു................, എത്തിക്കഴിഞ്ഞു.. " "

എല്ലാവരുടേയും കൈകള്‍ ദൂരെ ഒരു ബിന്ദുവിലേക്ക് ചൂണ്ടുന്നു. എല്ലാ ദൃഷ്ടികളും ദൂരെ ഒരു ബിന്ദുവിലേക്ക് ! ജലപ്പരപ്പില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് " ഡൊറോത്തി " എന്ന വിശേഷാല്‍ ബോട്ട് രാജ പ്രൗഢിയോടെ നീങ്ങിവരുന്നു. അന്തരീക്ഷം ശബ്ദ മുഖരിതം. ബോട്ട് മണ്ഡപത്തിലേക്ക് അടുത്തുവരുന്നു. പൈജാമയും കുര്‍ത്തയും ധരിച്ച്, ഗാന്ധി തൊപ്പി അണിഞ്ഞ്, പധാന്‍ ഷൂ ഇട്ട് അതാ ആരാധ്യനായ അതിഥി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു , മണ്ഡപത്തിനടുത്ത് !

പണ്ഡിറ്റ് ജി കീ ജയ് ! കാതടപ്പിക്കുന്ന സ്വരത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ആധുനിക ഭാരതത്തിന്‍െറ പ്രമുഖ ശില്പി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ കൈകള്‍ ഉയര്‍ത്തിവീശി ജനലക്ഷങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ സ്വീകരിക്കുന്നു. 63 തവണ ഔദ്യോഗിക വെടിമുഴക്കം. 63 ! അതെ. നെഹ്രുവിന് അന്ന് 63 വയസ്സായിരുന്നു. ഭാരവാഹികള്‍ നെഹ്രുവിനെ ഹാരാര്‍പ്പണം ചെയ്യുന്നു. പണ്ഡിറ്റ് ജി സ്വതസിദ്ധമായ പുഞ്ചിരിയോടെ മണ്ഡപത്തില്‍ ഇരിക്കുന്നു. കതിര്‍മണികള്‍ കോര്‍ത്തുണ്ടാക്കിയ ഹാരം അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. അച്ഛനൊപ്പമുണ്ടായിരുന്ന മകള്‍ ഇന്ദിര പ്രിയദര്‍ശിനിക്ക് സമ്മാനമായി നെന്മണികള്‍ കൊണ്ടൊരു ചെറിയചെപ്പ്. ഒപ്പമുണ്ടായിരുന്ന അവരുടെ കുട്ടികള്‍ക്ക്, സഞ്ജയിനും രാജീവിനും, കതിര്‍ കുലകള്‍ കൊണ്ടൊരു ബൊക്കെ.

മത്സരത്തിന് സമയമായി , വലിയൊരു വെടിമുഴക്കം. എട്ടു ചുണ്ടന്‍ വള്ളങ്ങള്‍ മിന്നല്‍ വേഗത്തില്‍ കുതിച്ചു മുന്നോട്ട്. അതായിരുന്നു മത്സരത്തിന്‍െറ തുടക്കം. പണ്ഡിറ്റ് നെഹ്രു ബൈനാകുലറിലൂടെ നയനാന്ദകരമായ ആ കാഴ്ച കണ്ടു. ആഹ്ലാദം അടക്കാന്‍ കഴിയാത്തൊരു ശിശുവിനെപ്പോലെ അദ്ദേഹം തുള്ളിച്ചാടി. വള്ളങ്ങള്‍ പവലിയന് സമീപം എത്താറായപ്പോള്‍ ആരാധ്യനായ അതിഥി കസേരയില്‍ നിന്നെഴുന്നേറ്റു. ചെറുമക്കളായ സഞ്ജയനേയും രാജീവിനേയും ചേര്‍ത്തു പിടിച്ചുകൊണ്ട് വിരലുകള്‍ ചൂണ്ടി ആ മുത്തച്ഛന്‍ പറഞ്ഞു ! "അതാ വരുന്നു........”

വള്ളങ്ങള്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തിച്ചേരുകയായിരുന്നു. തുല്യശക്തികള്‍ ആധിപത്യത്തിനു വേണ്ടി പരസ്പരം മല്‍സരിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. മനസ്സിനെ മഥിക്കുന്ന പ്രശ്നങ്ങള്‍ നെഹ്രു മറന്നു. തുഴക്കാരുടെ താളത്തിനൊത്ത് അദ്ദേഹം ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. കായല്‍ക്കരയില്‍ കരഘോഷങ്ങള്‍ മുഴങ്ങി. അന്തരീക്ഷമാകെ വഞ്ചിപ്പാട്ടിന്‍െറ താളലയങ്ങള്‍ നിറഞ്ഞു.

നടുഭാഗം ചുണ്ടന്‍ അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തി. അന്നത്തെ ജില്ലാ കളക്ടറായിരുന്ന കേരളവര്‍മ്മ മൈക്കിലൂടെ മത്സരത്തിന്‍െറ ഫലങ്ങള്‍ അറിയിച്ചു. നടുഭാഗത്തിന്‍െറ ക്യാപ്റ്റന്‍ മാത്തു ചാക്കോ പണ്ഡിറ്റ് ജിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. നടുഭാഗത്തിന്‍െറ പ്രശസ്തി ഉയര്‍ന്നു. എല്ലാ വള്ളങ്ങളുടേയും ക്യാപ്റ്റന്‍മാര്‍ പണ്ഡിറ്റ് ജിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു.

അതിനുശേഷം എല്ലാ ചുണ്ടന്‍ വള്ളങ്ങളും ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് നീങ്ങി്. വി.ഐ.പി പവലിയനു മുന്നിലെത്തിയപ്പോള്‍ തുഴക്കാര്‍ ഉത്സാഹഭരിതരായി അവരുടെ മെയ് വഴക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ കാഴ്ച നെഹ്രുവിനെ ഹരം പിടിപ്പിച്ചു. പവലിയനു തൊട്ടടുത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് നെഹ്രു ചാടിക്കയറി. മറ്റുള്ളവരുടെ അകമ്പടിയോടെ അദ്ദേഹം നടുഭാഗം ചുണ്ടനില്‍ ജലയാത്ര നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജലയാത്രയില്‍ പുന്നമടക്കായലിന്‍െറ തീരങ്ങള്‍ കുളിരണിഞ്ഞു.

ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ജല മേളയുടെ തുടക്കമായിരുന്നു അത്. ആദ്യ വള്ളംകളി " പ്രൈമിനിസിറ്റേഴ്സ് ട്രോഫി "യ്ക്കു വേണ്ടിയുള്ളതായിരുന്നു. പിന്നീട് അത് നെഹ്രുട്രോഫി വള്ളംകളി ആയിത്തീര്‍ന്നു. ഇന്ന് നെഹ്രു ട്രോഫി സാധാരണ കുട്ടനാട്ടുകാരന്‍െറ ജല ഒളിമ്പിക്സ് ആണ്; കുട്ടനാട്ടുകാരന്‍െറ ദേശീയ ഉത്സവം.

നടുഭാഗം , ചമ്പക്കുളം (അമിച്ചകരി), പാര്‍ത്ഥസാരഥി, കാവാലം , വലിയദീവാന്‍ജി, നെപ്പോളിയന്‍ , നേതാജി , ഗിയര്‍ഗോസ്(ഐ .സി.വള്ളം ), തുടങ്ങി എട്ടു വള്ളങ്ങളാണ് പങ്കെടുത്തത് .നടുഭാഗം , ചമ്പക്കുളം (അമിച്ചകരി), പാര്‍ത്ഥസാരഥി, കാവാലം , വലിയദീവാന്‍ജി, നെപ്പോളിയന്‍ , നേതാജി , ഗിയര്‍ഗോസ്(ഐ .സി.വള്ളം ), തുടങ്ങി എട്ടു വള്ളങ്ങളാണ് പങ്കെടുത്തത് .

വേമ്പനാട് കായലിന്‍റെ പടിഞ്ഞാറേ അറ്റത്ത്‌ മന്‍ട്രോ വിളക്കിന്‍റെ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു വള്ളംകളിയുടെ ട്രാക്ക്‌. സി.എം.എസ്.ഹൈസ്കൂള്‍ കായിക ഡയറക്ടര്‍, ശ്രീ ഇ.ജെ.ലൂക്കോസ് ആയിരുന്നു സ്റ്റാര്‍ട്ടര്‍. മുഖ്യ വിധികര്‍ത്താവ് താഴത്തങ്ങാടി ശ്രീ കുര്യന്‍ ജോണ്‍ ആയിരുന്നു.വേമ്പനാട് കായലിന്‍റെ പടിഞ്ഞാറേ അറ്റത്ത്‌ മന്‍ട്രോ വിളക്കിന്‍റെ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു വള്ളംകളിയുടെ ട്രാക്ക്‌. സി.എം.എസ്.ഹൈസ്കൂള്‍ കായിക ഡയറക്ടര്‍, ശ്രീ ഇ.ജെ.ലൂക്കോസ് ആയിരുന്നു സ്റ്റാര്‍ട്ടര്‍. മുഖ്യ വിധികര്‍ത്താവ് താഴത്തങ്ങാടി ശ്രീ കുര്യന്‍ ജോണ്‍ ആയിരുന്നു.

ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ലായിരുന്നതിനാല്‍ 1952-ല്‍ കൊല്ലം ജില്ലാ കളക്ടര്‍ ആണ് വള്ളംകളി നടത്തിയത്.ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ലായിരുന്നതിനാല്‍ 1952-ല്‍ കൊല്ലം ജില്ലാ കളക്ടര്‍ ആണ് വള്ളംകളി നടത്തിയത്.

1954-ല്‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേര്‍സ് ട്രോഫി എന്നപേരിലാണ് വള്ളംകളി നടത്തിയത്‌ .1954-ല്‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേര്‍സ് ട്രോഫി എന്നപേരിലാണ് വള്ളംകളി നടത്തിയത്‌ .

1955 മുതല്‍ പുന്നമടക്കായലില്‍ നടത്തി വരുന്നു.1955 മുതല്‍ പുന്നമടക്കായലില്‍ നടത്തി വരുന്നു.

1970-ല്‍ ആണ് ഐലന്‍ഡ് പവലിയന്‍ നിര്‍മ്മിച്ചത്‌.1970-ല്‍ ആണ് ഐലന്‍ഡ് പവലിയന്‍ നിര്‍മ്മിച്ചത്‌.

വിവിധ ട്രാക്കുകളായി തിരിച്ച് 1370 മീറ്റര്‍ നീളം ദൂരമാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കിലൂടെ മിന്നല്‍ വേഗത്തിനല്‍ പായുന്ന വള്ളങ്ങള്‍ ദൂരകാഴ്ചയില്‍ അതിവേഗം നീങ്ങുന്ന സര്പ്പകങ്ങളെപ്പോലെ തോന്നിക്കുന്നു. താള മേളങ്ങള്ക്ക് അനുശ്രുതമായി തുഴക്കാര്‍ വെള്ളത്തില്‍ തുഴയെറിയുന്നു. ജലമേള ആരംഭിക്കുന്നത് ഘോഷയാത്രയോടെയാണ്. ചുണ്ടന്‍ വള്ളങ്ങളാണ് മുന്നില്‍. തുടര്ന്ന് ചെറുവള്ളങ്ങളായ ചുരുളന്‍, വെപ്പ്, ഓടി തുടങ്ങിയവയും വരിവരിയായി ഒന്നര കിലോമീറ്ററോളം നീങ്ങുന്നു. കുചേല വൃത്തം വഞ്ചിപ്പാട്ടിന്‍െറ ഈരടികള്‍ പാടിക്കൊണ്ട് കരുത്തരായ കുട്ടനാടന്‍ മക്കള്‍ വിദഗ്ദമായി തുഴയെറിയുമ്പോള്‍ വള്ളങ്ങള്‍ കുതിച്ചുനീങ്ങുന്നു. അലംകൃതമായ അമരത്തില്‍ ഉയര്ന്നുകനില്ക്കു ന്ന മുത്തക്കുടകളോടു കൂടിയ ശ്യാമവര്ണ്ണിമാര്ന്നത ചുണ്ടന്വുള്ളങ്ങളും മറ്റുവള്ളങ്ങളും ബോട്ടുകളും ചേര്ന്ന്ു കായല്പുരപ്പ് ഒരു മനോഹരദൃശ്യമാകുന്നു. കേരളത്തിന്‍െറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കഥകളി, തെയ്യം, പഞ്ചവാദ്യം, പടയണി തുടങ്ങിയവ കാഴ്ചവെച്ചുകൊണ്ടുള്ള കലാകാരന്മാപരേയും വഹിച്ചുകൊണ്ടുള്ള വള്ളങ്ങള്‍ മത്സര വള്ളങ്ങളെ പിന്തു ടരുന്നു.

മത്സരം തുടങ്ങുമ്പോള്‍ തീരത്തു തടിച്ചുകൂടിയിരിക്കുന്ന കാഴ്ചക്കാര്‍ ആര്പ്പു വിളികളും കരഘോഷവും തുടങ്ങുന്നു. തുഴക്കാര്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിതറിത്തെറിച്ചുയരുന്ന ജലകണങ്ങളുടെ വലയത്തിലൂടെ ചുണ്ടന്വ്ള്ളങ്ങള്‍ ഓളപ്പരപ്പില്‍ ഇഞ്ചോടി‍ഞ്ചു പൊരുതി കുതിക്കുന്നു. മിനിറ്റില്‍ 100 മുതല്‍ 120 തവണ വരെ വെള്ളത്തില്‍ താണ് മിന്നി ഉയരുന്ന തുഴകള്‍. അമരക്കാരുടെ ഭീമാകാരമായ തുഴകള്‍.

ഈ വലിയ ജലമേളയുടെ തയ്യാറെടുപ്പുകള്‍ ആഴ്ചകള്ക്കുല മുന്പു് തന്നെ തുടങ്ങുന്നു. വെള്ളത്തിലൂടെയുള്ള സുഗമമായ ഒഴുക്കിന് ചുണ്ടന്‍ വള്ളങ്ങളില്‍ മീനെണ്ണ പുരട്ടുന്നു. പരിചയ സമ്പന്നരായ മുതിര്ന്ന തുഴച്ചില്കാണര്‍ പുതിയ തുഴച്ചില്കാ ര്ക്ക് പരിശീലനം നല്കുഅന്നു. ഒരു ഗ്രാമത്തില്‍ നിന്നുള്ള ഏകദേശം 150 തുഴക്കാര്‍ വ്രതശുദ്ധിയോടെ പരിശീലനങ്ങളില്‍ ഏര്പ്പെ്ടുന്നു. ഗ്രാമത്തിലെ ഓരോ വാര്ഡുമകളും, ചിലപ്പോള്‍ സമ്പന്നരായ വ്യക്തികളും, പരിശീലനകാലത്ത് തുഴക്കാര്ക്ക് കായല്‍ തീരത്ത് സദ്യ ഒരുക്കുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്തും കുട്ടനാട്ടിലെ വള്ളംകളി കാലത്തെ രീതി ഇതുതന്നെയായിരുന്നു. നാനാ ജാതി മതസ്ഥരും ഒരുമിച്ചിരുന്ന് അന്നും വള്ളസദ്യ കഴിച്ചു. കുട്ടനാട്ടിലെ സാമുദായിക ഐക്യത്തിന്‍െറ അടയാളമായിരുന്നു അത്.

ആലപ്പുഴയുടെ ചരിത്രം

ഭൂമിശാസ്ത്രപരമായി "ആലപ്പുഴ " എന്ന വാക്ക് കടലിനും അതിലേക്കു പതിക്കുന്ന നദികളുടെ ശൃംഖലയ്ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന കര എന്ന അര്ത്ഥം സൂചിപ്പിക്കുന്നതായി അനുമാനിയ്ക്കാം. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസനാണ് ആലപ്പുഴയെ ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിന്‍റെ പ്രധാന ശില്പി. ആലപ്പുഴയുടെ പുരോഗതിക്കായി ദിവാന്‍ രാജ്യത്തിന്‍റെ നാനാ ഭാഗത്തു നിന്നും വാണിജ്യ പ്രമുഖരെ ആലപ്പുഴയ്ക്ക് ക്ഷണിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ ഗതാഗതത്തിനായി തോടുകള്‍ വെട്ടി. വാടക്കനാലും കൊമേഴ്സ്യല്‍ കനാലും അങ്ങനെ ഉണ്ടായതാണ്. ഇതു കൂടാതെ നിരത്തുകളും നിര്‍മ്മിച്ചു. ആലപ്പുഴയുടെ പുരോഗതിയ്ക്ക് വേലുത്തമ്പി ദളവയുടെ സംഭാവനകളും ചെറുതല്ല. കയര്‍, കൊപ്ര, കുരുമുളക്, ഇഞ്ചി , റബ്ബര്‍, തേയില തുടങ്ങിയവയുടെ കച്ചവട കേന്ദ്രമായി മാറി ആലപ്പുഴ. പഴയ തിരുവിതാംകൂറിന്‍റെ വാണിജ്യകേന്ദ്രമായിരുന്നു ആലപ്പുഴ എന്ന തുറമുഖ പട്ടണം. കൊച്ചിയിലെ ആധുനിക തുറമുഖത്തിന്‍റെ വരവോടെയാണ് ആലപ്പുഴയുടെ ശിഥിലീകരണം ആരംഭിക്കുന്നത്. എങ്കിലും ടൂറിസത്തിന്‍റെ സമകാല സാദ്ധ്യതകള്‍ ആലപ്പുഴയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് നാന്ദി കുറിച്ചിരിക്കുന്നു.

രാജാ കേശവദാസ് (1745-1799)">രാജാ കേശവദാസ് (1745-1799)

രാജാ കേശവദാസ് 1975 മാര്‍ച്ച് 17- ന് പഴയ തിരുവിതാംകൂറിലെ കുന്നത്തൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ പോലീസുകാരനായിരുന്നു. അമ്മ ഒരു സാധാരണ വീട്ടമ്മ. കേശവദാസനെന്നായിരുന്നു കുട്ടിക്കാലത്തെ പേര്. കേശവന്റെ ബാല്ല്യകാലത്തെ കുറിച്ച് വലിയ അറിവുകളില്ല . മതിയായ ഔപചാരിക വിദ്യാഭ്യാസം കിട്ടിയതായി രേഖകളില്ല. ബുദ്ധിമാനും,സത്യസന്ധനും ,പരിശ്രമശാലിയുമായ കേശവനെ പൊകുമൂസ മരയ്ക്കാര്‍ എന്ന പ്രാദേശിക കച്ചവടക്കാരന്‍ ചെറിയൊരു ശബളത്തിന് കണക്കപ്പിള്ളയായി എടുത്തു.

ഒരിക്കല്‍ പൊകുമൂസ മരയ്ക്കാരോടൊപ്പം കേശവന്‍ കൊട്ടാരത്തിലേക്കു പോയി. ധര്‍മ്മരാജാവെന്നറിയപ്പെട്ടിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ വിശ്വസ്തനായിരുന്നു പൊകുമൂസ . മഹാരാജാവിന് കേശവനെ നന്നെ ഇഷ്ടപ്പെട്ടു. നിലനിന്നിരുന്ന കുഴപ്പങ്ങളിള്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ എത്തിയ ദൈവദൂതനായി കേശവനെ രാജാവ് കണ്ടു. വേണാടിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തമായി മാറി ധര്‍മ്മരാജാവും കേശവനുമായുള്ള കൂടിക്കാഴ്ച.

ഔദ്യോഗിക തലത്തിന്റെ താഴെ തട്ടില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന്‍ അദ്ദേഹം ഉന്നത പദവിയില്‍ എത്തി. 1789-ല്‍ വലിയ ദിവാന്ജി‍യായി. അദ്ദേഹത്തിന്റെ ഭരണചാതുര്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ രാജാ എന്ന പദവി നല്കി. എന്നാല്‍ വിനയാന്വിതനായ കേശവന്‍ പേരിനവസാനം ദാസന്‍ എന്നു ചേര്‍ത്തു രാജാകേശവദാസനായി. ക്യാപ്റ്റന്‍ ഡില്ലനോയിയുടെ കീഴില്‍ പരിശീലനം ലഭിച്ച മികച്ച യോദ്ധാവ് കൂടിയായിരുന്നു രാജാകേശവദാസ്. ഡില്ലനോയിയുടെ മരണാനന്തരം കാലടിയുദ്ധത്തില്‍ ടിപ്പുവിനെ തോല്‍പ്പിച്ച് രാജാകേശവദാസ് തിരുവിതാംകൂറിന്റെ പട്ടാള മേധാവിയായി.

ആലപ്പുഴയെ ഒരു തുറമുഖ പട്ടണമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ആലപ്പുഴ അതിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. 1786 -ല്‍ ആലപ്പുഴയില്‍ കപ്പലടുത്തപ്പോള്‍ രാജാകേശവദാസന്റെ സ്വപ്നം പൂവണിയുകയായിരുന്നു.

ബോംബെയില്‍ നിന്നും ഗുജറാത്തില്‍ നിന്നും കച്ചില്‍ നിന്നും വ്യവസായ പ്രമുഖരെ ക്ഷണിച്ച് അദ്ദേഹം ആലപ്പുഴയില്‍ വ്യവസായ സംരംഭങ്ങല്‍ തുടങ്ങിച്ചു. അതിനുള്ള ഭൌതിക സാഹചര്യങ്ങള്‍ നിര്‍ലോഭം അവര്ക്ക് നല്കി.

രണ്ടു സമാന്തര ജലപാതകളും അവയെ കൂട്ടിയിണക്കുന്ന മറ്റു ജലപാതകളും നിര്‍മ്മിച്ച് തുറമുഖത്തേയ്ക്കും അവിടെനിന്ന് വിദേശരാജ്യങ്ങളിലേയ്ക്കുമുള്ള ചരക്കുഗതാഗതം സുഗമമാക്കി. പ്രമുഖ വ്യാപാരികളായ നവറോജി വാവാസ് ജി, വല്ലഭദാസ് കാഞ്ചി തുടങ്ങിയവര്‍ക്ക് കേശവദാസിന്റെ കാലത്ത് ആലപ്പുഴ രണ്ടാം സ്വദേശമായി മാറി.

വിദേശ വ്യാപാരം മെച്ചപ്പെടുത്താന്‍ കപ്പല്‍ കമ്പനികളെ രാജാവ് ക്ഷണിച്ചുവരുത്തി. അക്കാലത്ത് തിരുവിതാംകൂറിലെ സാമ്പത്തിക തലസ്ഥാനമായി മാറിയ ആലപ്പുഴ, വിദേശ രാജ്യങ്ങളില്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടു. ഏതാണ്ട് പത്തുവര്‍ഷക്കാലമാണ് രാജാകേശവദാസന്‍ എന്ന വലിയദിവാന്‍ജി ഭരണാധിപനായിരുന്നത്.

1799-ല്‍ കാര്‍ത്തിക തിരുന്നാള്‍ ധര്‍മ്മരാജാവിന്റെ നാടുനീങ്ങലിനെ തുടര്‍ന്ന്‍ 14 വയസ്സുള്ള ബാലരാമവര്‍മ്മയെ യുവരാജാവായി വാഴിച്ചു. സ്തുതിപാഠകരുടെ കയ്യിലെ കളിപ്പാവ മാത്രമായിരുന്നു യുവരാജാവ്. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ തെറ്റായ ഉപദേശപ്രകാരം രാജാകേശവദാസനെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ദിവാന്റെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 1799 ഏപ്രില്‍ 21 ന് രാജാ കേശവദാസനെ വിഷം കൊടുത്തു കൊന്നു.

വലിയ ദിവാന്‍ജിയുടെ മരണവാര്‍ത്ത കാട്ടുതീപോലെ പടരുകയും തുടര്‍ന്ന്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അക്രമത്തില്‍ ജയന്തന്‍ നമ്പൂതിരി കൊലചെയ്യപ്പെട്ടു. പിന്നീട് ദളവയായി നിയമിക്കപ്പെട്ട വേലുത്തമ്പിയാണ് രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചത്. ആലപ്പുഴയിലും പരിസരപ്രദേശത്തുമുള്ള ജനങ്ങളുടെ മനസ്സില്‍ രാജാകേശവദാസ് ഇന്നും രക്തസാക്ഷിയായി ജീവിക്കുന്നു.

ആലപ്പുഴയില്‍ എങ്ങനെ എത്താം

പ്രധാന ഹോട്ടലുകള്‍

ക്രമ നമ്പര്‍.പേര്ഫോണ്‍ നമ്പര്‍
(Access code 91-477)
1 ആലപ്പി പ്രിന്‍സ് ഹോട്ടല്‍ 2243752
2 പാം ഗ്രൂവ് ലേയ്ക് റിസോര്‍ട്ട് 2235004
3 റഹീം റസിഡന്‍സി 2239767
4 ലേയ്ക് പാലസ് ലേയ്ക് വ്യു 2239701
5 കായലോരം ലേയ്ക് റിസോര്‍ട്ട് 2232040
6 റോയല്‍ പാര്‍ക്ക്‌ 2264828
7 ആലപ്പി ബീച്ച് റിസോര്‍ട്ട് 2263408
8 പുന്നമട റിസോര്‍ട്ട് 2233690
9 ഹോട്ടല്‍ ആര്‍ക്കാഡിയ 2251354
10 ഹോട്ടല്‍ കോമള 2243631
11 KTDC യാത്രി നിവാസ് 2244460
12 എന്‍കീസ് ടൂറിസ്റ്റ് ഹോം 2258462
13 KTC ഗെസ്റ്റ് ഹൌസ് 2254275
14 പാമി ലേയ്ക് റിസോര്‍ട്ട് 2235938
15 കേരളീയം ആയുര്‍വേദിക് റിസോര്‍ട്ട് 2236950
16 പഗോഡ റിസോര്‍ട്ട് 2261597
17 ഗോള്‍ഡന്‍ സാന്‍ഡ്സ് 2230224
18 ബ്രദേഴ്സ് ടൂറിസ്റ്റ് ഹോം 2251653

വള്ളംകളിയുടെ നാട്

കായലുകളും നദികളും നിറഞ്ഞ കുട്ടനാട്ടില്‍ വള്ളം കളികല്‍ നടത്തപ്പെടുന്നത് ഉപാസനക്രമത്തോടെയാണ്. ഗാംഭീര്യം നിറഞ്ഞ ചുണ്ടന്‍ വള്ളങ്ങള്‍ ഓരോ ഗ്രാമത്തിന്‍േറയും അഭിമാനമാണ്. ഏതാണ്ട് 20 ചെറുതും വലുതുമായ വള്ളംകളികള്‍ അരങ്ങേറുന്ന ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ ഈ പ്രദേശത്തെ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് വള്ളംകളിയാണ്.

കുട്ടനാട്ടെ ജലോത്സവം അത്യപൂര്‍വമായ ആഘോഷമാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെ ഒരാഘോഷം ഉള്ളതായി തോന്നുന്നില്ല. ഒരു സ്പോര്‍ട്സ് എന്ന നിലയ്ക്ക് ഒരെ ടീമില്‍ ഇത്രയധികം അംഗങ്ങള്‍ പങ്കെടുക്കുന്ന മറ്റൊന്നില്ല. 111 തുഴകളുടെ സമന്വയ ചലനത്തിനായി സ്വാഭാവിക സിദ്ധിയും ദീര്‍ഘനാളത്തെ പരിശീലനവും ആവശ്യമാണ്. ഈ മേഖലയിലെ എല്ലാ വലിയ ജലോല്‍സവങ്ങളും പ്രസിദ്ധമായ ഏതെങ്കിലും ക്ഷേത്രത്തിന്‍െറ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പശ്ചാത്തലം

ചില കാലങ്ങളില്‍ കുട്ടനാട് വിശാലമായ ഒരു ജലപ്പരപ്പായിരിക്കും. മധ്യതിരുവിതാംകൂറിലെ ഈ വെള്ളക്കെട്ട് പ്രദേശം 34443 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങളാണ്. പമ്പ, അച്ചന്കോഏവില്‍, മണിമല എന്നീ നദികള്‍ ഈപ്രദേശത്തുകൂടി ഒഴുകി വേമ്പനാട്ട് കായലില്‍ പതിക്കുന്നു. കായലില്‍ ആണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ 1400 ലധികം വര്ഷിത്തെ പ്രവര്ത്തനനത്തിലൂടെ കരയാക്കി മാറ്റിയത് ഇവടത്തെ അദ്ധ്വാനശീലരായ മനുഷ്യരാണ്. കുട്ടനാട്ടുകാര്‍ കൃഷി ജീവിതവൃത്തിയാക്കിയവരാണ്. കായലില്നിടന്ന് വീണ്ടെടുത്ത പ്രദേശത്ത് അവര്‍ നെല്ലും, തെങ്ങും കൃഷിചെയ്തു. പ്രകൃതിയുടെ പ്രത്യേകതകള്‍ കാരണം വര്ഷംത്തിലൊരു കൃഷിയേ നടക്കൂ എന്നതിനാല്‍ മറ്റുകാലങ്ങളില്‍ ഇവര്‍ പലവിധ ആഘോഷങ്ങളില്‍ മുഴുകി.

വള്ളങ്ങള്‍ ദൈനംദിന ജീവിത്തിന്റെ ഭാഗമായതുകൊണ്ടും, മറ്റു കളികള്ക്കാനവശ്യമായ വിശാലമായ കളിസ്ഥലങ്ങള്‍ ദുര്ല്ഭമായതുകൊണ്ടും കുട്ടനാടിന്റെ കളികളൊക്കെ വള്ളത്തിലായത് അത്ഭുതമല്ല. വള്ളംകളിയുടെ ഇന്നത്തെ രൂപം സമീപകാലത്തുണ്ടായതാണ്. തുടക്കത്തില്‍ ചുണ്ടന്‍, ഓടി, വെപ്പ് വള്ളങ്ങളില്‍ ഒത്തുകൂടുന്ന ജനങ്ങള്‍ പാട്ടും, താളത്തിലുള്ള തുഴച്ചിലുമായി ഘോഷയാത്രകള്‍ സംഘടിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് കളിയുടെ ഉത്സാഹം വര്ദ്ധിുപ്പിക്കുന്നതിനും ജനങ്ങളില്‍ മത്സരവീര്യം വളര്ത്തു ന്നതിനും വേണ്ടി ഇന്നുള്ള തരത്തിലുള്ള മത്സരങ്ങള്‍ ഏര്പ്പെസടുത്തുകയാണ് ചെയ്തത് . കുട്ടനാട്ടിലിന്നുള്ള വള്ളംകളികള്ക്കെ ല്ലാം ഭരണകര്ത്താനക്കളുമായി ബന്ധപ്പെട്ട ചരിത്രമാണുള്ളത്. ചമ്പക്കുളം മൂലം വള്ളംകളിയാണ് ഇവയിലേറ്റവും പ്രാചീനമെന്നു കരുതപ്പെടുന്നു.

ചുണ്ടന്‍ വള്ളങ്ങളുടെ ആവിര്ഭാചവം

ജലത്തിനുമേല്‍ അടരാടുന്ന ഈ വള്ളങ്ങളുടെ ചരിത്രത്തിന് ഏതാണ്ട് നാനൂറു വര്ഷം മുമ്പ് പഴയ തിരുവിതാംകൂറിലെ പ്രാദേശിക രാജ്യങ്ങളായിരുന്ന ചെമ്പകശ്ശേരി (അമ്പലപ്പുഴ), കായംകുളം, തെക്കുംകൂര്‍ (ചങ്ങനാശ്ശേരി), വടക്കുംകൂര്‍ (കോട്ടയം) ഇങ്ങനെ ഇന്നത്തെ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലെ രാജാക്കന്മാര്‍ കുട്ടനാടിന്റെ ഓളപ്പരപ്പില്‍ കൊമ്പുകോര്ത്ത് കാലത്തോളം പഴക്കമുണ്ട്. ചെമ്പകശ്ശേരിക്ക് അവരേക്കാള്‍ നാവികബലമുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കുഴപ്പം തന്റെ പോര്‍ വളളങ്ങളുടേതാണെന്ന് വൈകാതെ ചെമ്പകശ്ശേരി രാജാവിനു ബോദ്ധ്യപ്പെടുകയും, നാട്ടിലുള്ള വള്ളം പണിയില്‍ വിദഗ്ദ്ധരായ തച്ചന്മാരെ എല്ലാം വിളിച്ചുവരുത്തി മെച്ചപ്പെട്ടതും വേഗതയേറിയതുമായ പോര്‍ വള്ളങ്ങള്‍ രൂപകല്പന ചെയ്യണമെന്ന തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിനൊടുവില്‍ അന്ന് വള്ളംപണിയില്‍ ഏറ്റവും പ്രസിദ്ധനായിരുന്ന കൊടുപ്പുന്ന വെങ്കിട്ടനാരായണന്‍ ആശാരി, രാജാവിന് തൃപ്തിതോന്നിയ ഒരു മാതൃക സൃഷ്ടിച്ചു. ഈ പുതിയ വള്ളത്തിന് വേഗതയും, കയ്യടക്കവും, നൂറോളം വരുന്ന യോദ്ധാക്കളെ വഹിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. കൂടാതെ ഈല്‍ മത്സ്യസമാനമായ ഇതിന്റെ രൂപഘടന കരയിലുള്ള മരങ്ങളുടെ ചില്ലകള്ക്കിളടയില്‍ ഒളിച്ചിടാനും, ശത്രുസൈന്യങ്ങളുടെ വള്ളങ്ങളെ പതിയിരുന്നാക്രമിക്കാനും പറ്റുന്ന തരത്തിലുള്ളതുമായിരുന്നു. ആശാരി വളരെ സമ്മാനങ്ങള്‍ നേടുകയും തുടര്ന്നുിവന്ന എല്ലാ യുദ്ധങ്ങളിലും ചെമ്പകശ്ശേരി രാജ്യം വിജയിക്കുകയും ചെയ്തു.

തന്ത്രം

പടയില്‍ തോറ്റ കായംകുളം രാജാവ് പുതിയ വള്ളത്തിന്റെ തന്ത്രം പഠിച്ചെടുക്കുന്നതിന് ഒരു ചാരനെ നിയോഗിച്ചു. ഇയാള്‍ ആശാരിയുടെ മകളെ പ്രണയത്തില്‍ കുടുക്കുകയും ഇയാളെ മകള്ക്ക് വരനായിക്കിട്ടിയാലുള്ള സൌഭാഗ്യമോര്ത്ത്ാ ആശാരിയുടെ ഭാര്യ നിര്ബാന്ധിച്ചതുമൂലം ആശാരി ഈ യുവാവിനെ വള്ളംപണിയുടെ വിദ്യ പഠിപ്പിക്കുകയും ചെയ്തു. വിദ്യ പഠിച്ചമാത്രയില്‍ ചാരന്‍ അപ്രതക്ഷ്യനാവുകയും , ആശാരിയെ രാജ്യദ്രോഹക്കുറ്റത്തിന് തുറു ങ്കിലടക്കുകയും ചെയ്തു. എന്നാല്‍, തുടര്ന്നു വന്ന യുദ്ധത്തില്‍ കായംകുളം രാജാവിന്റെ പുതിയ വള്ളങ്ങള്ക്ക്് ചെമ്പകശ്ശേരിയുടെ വള്ളങ്ങള്ക്ക് മുമ്പിള്‍ പിടിച്ചു നില്ക്കാനായില്ല. വള്ളംപണിയുടെ തന്ത്രം അത്രവേഗത്തില്‍ ഗ്രഹിക്കാനാവുന്നതായിരുന്നില്ല. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ സ്വതന്ത്രനാക്കി ധാരാളം സമ്മാനങ്ങളും നല്കി അയയ്ക്കുകയാണുണ്ടായത്. ഇന്നും ചുണ്ടന്‍ വള്ളങ്ങള്‍ പണിയാന്‍ വളരെ വര്ഷനങ്ങള്‍ ഒരു മൂത്താശാരിക്കുകീഴില്‍ പഠനം നടത്തേണ്ടത് അനിവാര്യമാണ്. കരക്കാര്‍ ഒരു വള്ളം പണിയാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യമവര്‍ അതിനാവശ്യമായ തുക സ്വരൂപിക്കുന്നു. തച്ചനെ കണ്ടെത്തിക്കഴിഞ്ഞാല്‍ വള്ളം പണിക്കനുയോജ്യമായ ആഞ്ഞിലിത്തടിക്കുവേണ്ടിയുള്ള അന്വേഷണമാണ്. ആഞ്ഞിലിത്തടിയില്‍ നിന്നും വള്ളം രൂപം കൊണ്ടുവരുന്നത് തച്ചന്റെ മനക്കണക്കിനനുസരിച്ചാണ്. വള്ളം പണിയുടെ ഇന്നത്തെ മുഖ്യഘടകം ദൈര്ഘ്യനമാണ്. 135 അടി നീളമുള്ള നടുഭാഗം ചുണ്ടന്‍ ഗിന്നസ് ബുക്കിലിടം നേടിയതടുത്ത കാലത്താണ്. 140 അടിയുള്ള വെള്ളംകുളങ്ങര ചുണ്ടന്‍ ഈ റിക്കോര്ഡ്ട തിരുത്തിക്കഴിഞ്ഞു.

വള്ളങ്ങള്‍

കുട്ടനാട് വള്ളങ്ങളുടെ നാടാണ്. കുട്ടനാടിന്റെ ഓളപ്പരപ്പില്‍ എല്ലായിനം വള്ളങ്ങളും കാണാം. വള്ളങ്ങളെ തരംതിരിച്ചിരിക്കുന്നത് അവയുടെ ഉപയോഗം കണക്കിലെടുത്താണ്.

കൊച്ചുവള്ളങ്ങള്‍ - പല വലിപ്പത്തിലുള്ള ഇവ കായലും നദിയും മുറിച്ചുകടക്കുന്നതിനുള്ള കടത്തുവള്ളങ്ങളാണ്.

കെട്ടുവള്ളങ്ങള്‍ - സാധനസാമഗ്രികള്‍ കയറ്റിപ്പോകുന്ന വലിയ വള്ളങ്ങളാണ്.

ചുരുളന്വ‍ള്ളങ്ങള്‍ - സമ്പന്നരുടെ സഞ്ചാരത്തിനുള്ള വഞ്ചികളായിരുന്നു ഇത്. 12½ മുതല്‍ 20¼ കോല്‍ വരെ നീളം വരുന്ന ചുരുളന്‍ വള്ളങ്ങള്‍ 10 മുതല്‍ 36 വരെ തുഴച്ചില്കാുര്‍ കയറുന്നവയാണ്.

ചുണ്ടന്‍ വള്ളങ്ങള്‍ - ചെമ്പകശ്ശേരിയുടെ നാവികയാനങ്ങളായിരുന്നു. 100 അടിക്കുമുകളില്‍ നീളവും, 100 നുമുകളില്‍ തുഴക്കാരും ഉള്ള വള്ളളങ്ങളുടെ രണ്ട് അഗ്രങ്ങളും വെള്ളത്തില്‍ നിന്നുയര്ന്ന് നില്ക്കും. പിന്ഭാളഗത്തെ അഗ്രം 20 അടിയോളം ഉയരത്തിലായിരിക്കും. സാധാരണ ഒരു വള്ളത്തില്‍ 86 വരെ പേര് തുഴയുന്നതിനും 10 മുതല്‍ 15 വരെ പേര്‍ താളമിടുന്നതിനും 4 പേര്‍ അമരത്തു നിന്ന് വള്ളത്തെ നിയന്ത്രിക്കുന്നതിനുമാണ്. വള്ളങ്ങളില്‍ കയ്യടക്കം ഏറ്റവും കൂടുതല്‍ ഉള്ളത് ചുണ്ടന്‍ വള്ളത്തിനാണെന്നത് ശ്രദ്ധേയമാണ്.

മത്സരത്തിനുള്ള ചുണ്ടന്‍ 38½ മുതല് 48½ വരെ കോല്‍ (ഒരു കോല്‍ 24 ഇഞ്ചാണ്) നീളമുണ്ടാകും 100 നും 150 നും ഇടയ്ക്ക് ആള്ക്കാര്ക്ക് കയറാം.

വെപ്പ് (പരുന്തുവാലന്‍ - ചുണ്ടന്‍ വള്ളത്തിലെ പടയാളികള്ക്കാ വശ്യമായ സാമഗ്രികള്‍ കൊണ്ടുപോയിരുന്ന വള്ളങ്ങളാണിവ. പാചകം ചെയ്യുക എന്നര്ത്ഥംു വരുന്ന വെയ്പ്പ് ആണ് വെപ്പ് ആയി മാറിയത്. 28¼ കോലിനും 32½ കോലിനും ഇടയില്‍ നീളമുള്ള വെപ്പുവള്ളത്തില്‍ 28 മുതല്‍ 36 വരെ തുഴക്കാരുണ്ടാകും.

ഓടി (ഇരുട്ടുകുത്തി) - രാത്രിയുടെ മറവില്‍ കള്ളക്കടത്തു നടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഓടിവള്ളങ്ങളുടെ രൂപകല്പ്പന തന്നെ വേഗതയ്ക്കുവേണ്ടിയുള്ളതാണ്. രണ്ടഗ്രങ്ങളും സമാനമായ ഓടിവള്ളങ്ങള്‍ ദിശ തിരിക്കാന്‍ കഴിയാത്തവയായതിനാല്‍ തുഴക്കാര്‍ തിരിഞ്ഞിരുന്നു തുഴയുകയാണ് ചെയ്യുന്നത്. ചെറു ചുണ്ടനെന്നും പേരുള്ള ഓടിവള്ളത്തിന് 28½ മുതല് 32¼ കോല്‍ വരെ നീളവും 40 മുതല് 60 വരെ തുഴക്കാരുമുണ്ടാകും.

വിവിധയിനത്തിലുള്ള ഈ വള്ളങ്ങളെല്ലാം തന്നെ കടമ്പ് അല്ലെങ്കില്‍ ആഞ്ഞിലി മരത്തിന്റെ തടി തുരന്നുണ്ടാക്കുന്നവയാണ്. ഇവയെല്ലാം തമ്മില് അമരത്തിന്റെയും അണിയത്തിന്റെയും രൂപത്തിലും തുഴച്ചില്കാരുടെ എണ്ണത്തിലുമുള്ള വ്യത്യാസങ്ങളാണ് മുഖ്യമായും ഉള്ളത്. നിര്മ്മാണത്തിന്റെ മറ്റു സാങ്കേതികതകള് പൊതുവെ സമാനമാണെങ്കിലും കായലിലും നദിയിലുമുപയോഗിക്കുന്ന വള്ളങ്ങളുടെ നിര്മ്മാണത്തില് വേഗവും കയ്യടക്കവും കൂടുതല് ദ്ധിക്കപ്പെടുമ്പോള് ഓളത്തിലുലയാത്ത സന്തുലിതാവസ്ഥയാണ് കടല് വള്ളങ്ങളുടെ നിര്മ്മാണത്തില് പ്രധാനം. ഉള്നാടന് വള്ളങ്ങളില് അമരവും അണിയവും ജലത്തില് നിന്നുയര്ന്നു നില്ക്കുമ്പോള് ഇവ ജലത്തിലാഴ്ന്ന് ഭാരം അടിത്തട്ടില് കേന്ദ്രീകരിക്കുന്ന നിര്മ്മാണ രീതിയാണ് കടല് വള്ളങ്ങളില് അവലംബിക്കുക. കടലിലേയ്ക്ക് തുറക്കുന്ന കായലുകളിലുപയോഗിക്കുന്ന വള്ളങ്ങളും ഇതില് രണ്ടാമത്തെ തരത്തിലുള്ളതായിരിക്കും.

സാമൂഹിക പങ്കാളിത്തം

കളിവള്ളങ്ങളധികവും കരക്കാരുടെ പൊതു ഉടമസ്ഥതയിലുള്ളതാണ്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളും കരക്കാര്‍ വാടകയ്ക്കെടുത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. മത്സരങ്ങളുടെ തയ്യാറെടുപ്പിനാവശ്യമായ ലക്ഷങ്ങള്‍ വരുന്ന തുക പൊതുവില്‍ സമാഹരിക്കുകയാണ് ചെയ്യുന്നത്. പൊതു പങ്കാളിത്തവും സഹകരണവും അത്യാവശ്യമായ വള്ളംകളി കരയുടെ അഭിമാനവും സാഹോദര്യവും സൌഹൃദാന്തരീക്ഷവും വളര്ത്തു ന്ന ഉത്സവമായി കുട്ടനാട്ടുകാര്‍ കണക്കാക്കുന്നു. ദൂരെദേശങ്ങളില്‍ നിന്നുപോലും കുടുംബാംഗങ്ങളെത്തുന്ന ഒത്തുചേരലുകളായി വള്ളംകളികള്‍ മാറുന്നു. ഈ ആഹ്ലാദാരവങ്ങളുടെയൊപ്പം മത്സരത്തിന്റെ കാഠിന്യവും കരകള്‍ അനുഭവിക്കുന്നു.

ചമ്പക്കുളം മൂലം വള്ളംകളി

പതിനഞ്ചാം നൂറ്റാണ്ടില്‍ കുട്ടനാടുള്പ്പെിട്ട പ്രദേശങ്ങള്‍ ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണത്തിന കീഴിലായിരുന്നു. വലിയ ദൈവവിശ്വാസികളായിരുന്നു ഈ രാജാക്കന്മാര്‍. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ഘോഷയാത്രയായി ജലമാര്ഗ്ഗം് കൊണ്ടുവന്നതിന്റെ സ്മരണ നിലനിര്ത്തു ന്നതിനാണ് മൂലം വള്ളംകളി തുടങ്ങിയതെന്ന് കരുതപ്പെടുന്നു. മിഥുനമാസത്തിലെ മൂലം നക്ഷത്രത്തിലാണ് ചമ്പക്കുളം വള്ളംകളി.

പായിപ്പാട് ജലോത്സവം

ആലപ്പുഴയില്‍ നിന്ന് ഏകദേശം 35 കി.മീ. ദൂരെ പായിപ്പാട്ടാറ്റില്‍ നടക്കുന്ന പായിപ്പാട് ജലോത്സവം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു തുടങ്ങിയതാണ്. ധര്മ്മരശാസ്താ ക്ഷേത്രമായി സങ്കല്പ്പി ച്ചു പണികഴിപ്പിച്ച ക്ഷേത്രം പൂര്ത്തി യായപ്പോള്‍ കരക്കാര്‍ സ്വപ്നദര്ശേനം ലഭിച്ചതുകൊണ്ട് കായംകുളം കായലിന്റെ ഒരു കയത്തില്‍ നിന്ന് സുബ്രഹ്മണ്യന്റെ വിഗ്രഹം കണ്ടെടുക്കുകയും ഇത് വള്ളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഹരിപ്പാട്ടെത്തിച്ചു പ്രതിഷ്ഠിക്കുകയുമാണ് ചെയ്തതെന്ന് ഐതിഹ്യം പറയുന്നു.

ആറന്മുള ഉതൃട്ടാതി വള്ളംകളി">ആറന്മുള ഉതൃട്ടാതി വള്ളംകളി

ആലപ്പുഴയില്‍ നിന്ന് ഏകദേശം 53 കി.മീ. ദൂരെ, ആറന്മുള പാര്ത്ഥയസാരഥി ക്ഷേത്രത്തിനു മുന്നില്‍ പമ്പയാറ്റില്‍ ചിങ്ങമാസത്തില്‍ തിരുവോണത്തിന്റെ നാലാം നാള്‍ ഉതൃട്ടാതി നക്ഷത്രത്തിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്. പാണ്ഡവരില്‍ പ്രമുഖനായ അര്ജ്ജു നന്‍ പമ്പാനദി കുറുകെ കടന്നതുമായി ബന്ധപ്പെട്ടാണ് ഈ വള്ളംകളിയുടെ ഐതീഹ്യം. ദീര്ഘതകാലത്തെ വ്രതത്തിനും തപസ്സിനും ശേഷം സ്വദേശത്തേയ്ക്ക് മടങ്ങുകയായിരുന്ന അര്ജ്ജു നന്‍ കവിഞ്ഞൊഴുകുന്ന പമ്പാനദി കടക്കാന്‍ കഴിയാതെ വടക്കേക്കരയില്‍ അന്ധാളിച്ചു നില്ക്കുമ്പോള്‍ സമീപവാസിയായ ഒരു ദരിദ്രന്‍ തന്റെ ചെറിയ വള്ളത്തില്‍ അര്ജ്ജുഞനനെ നദി കടത്തി മറുകരയെത്തിച്ചു. കടത്തുകടന്ന അര്ജ്ജു്നന്‍ ആശ്വാസത്തോടെ തന്റെ കയ്യിലുണ്ടായിരുന്ന കൃഷ്ണവിഗ്രഹം നിലത്തുവെയ്ക്കുകയും അതവിടെ ഉറച്ച് ഇന്ന് ക്ഷേത്രം നില്ക്കുന്ന സ്ഥലത്തെ പ്രതിഷ്ഠയായി മാറുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്മ്മെയാണ് ജലോത്സവത്തിലൂടെ ആഘോഷിക്കുന്നത്. ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കിലും ഉതൃട്ടാതി വള്ളംകളി നാനാജാതിമതസ്ഥരും പങ്കെടുക്കുന്ന ഒരു ദേശീയോത്സവമാണ്. തിരുവാറന്മുളയപ്പന്റെ അനുഗ്രഹമല്ലാതെ മറ്റൊരു സമ്മാനവും പ്രതീക്ഷിക്കാതെ നാട്ടുകാര്‍ ഒന്നാകെ പങ്കെടുക്കുന്ന ജലോത്സവം സാമുദായിക സൌഹൃദത്തിന്റെ മകുടോദാഹരണമാണ്. വള്ളംകളി തുടങ്ങും മുമ്പ് തുഴക്കാര്ക്ക്ര ക്ഷേത്രത്തില്‍ നിന്ന് വള്ളസദ്യയുണ്ട്. കളിക്കൊടുവില്‍ എല്ലാവര്ക്കും സമ്മാനങ്ങളും ലഭിക്കുന്നു. മത്സരമില്ലാത്ത ആറന്മുള വള്ളംകളി കാണാന്‍ പമ്പയുടെ ഇരുകരകളിലും കിലോമീറ്റര്‍ ദൂരത്തില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നു. ചെറുവള്ളങ്ങളിലെത്തുന്നവര്‍ കളിവള്ളങ്ങളുടെ ചുറ്റം തുഴയെറിഞ്ഞു നടക്കുന്നുണ്ടാകും. കരകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരത്തിലൂടെ ഭംഗിയും ശക്തിയുമാക്കുന്ന ജലോത്സവമാണ് ആറന്മുള വള്ളംകളി.

ആളന്മുള വള്ളംകളി അതിന്റെ സൌന്ദര്യവും ഉത്സാഹത്തിമര്പ്പും കൊണ്ട് മലയാളിയുടെ ഭാവനയെത്തന്നെ ഉദ്ദീപിപ്പിക്കുന്നതാണ്. കുഞ്ചന്നലമ്പ്യാരടക്കമുള്ള കവികളുടെ കവിതകളില്‍ പാടിപ്പുകഴ്ത്തപ്പെട്ടതിനു പുറമെ വിളവട്ടത്തു രാഘവന്‍ നമ്പ്യാരുടെ "ആറന്മുളവിലാസം”, പെരുമ്പറ വാസുദേവഭട്ടതിരിയുടെ "ഉതൃട്ടാതി ചരിതം" ഇങ്ങനെ രണ്ടു കാവ്യങ്ങളുടെ പ്രധാന വിഷയമാവുകയും ചെയ്തിട്ടുണ്ട് പ്രൌഢിയും ഭക്തിയും ഭംഗിയും കലര്ന്നെ ഈ ജലമാമാങ്കം.

മറ്റു വള്ളംകളികള്‍

നീരെറ്റുപുരം വള്ളംകളി.

രാജീവ് ഗാന്ധി വള്ളംകളി.

പുള്ളികുന്ന്‍ വള്ളംകളി.

കരുവാറ്റ വള്ളംകളി.

ഹരിപ്പാട് മാന്നാര്‍ വള്ളംകളി.

മാന്നാര്‍ വള്ളംകളി

2.98412698413
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top