Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വ്യാവസായിക സംരംഭങ്ങൾ

വ്യാവസായിക സംരംഭങ്ങളെ കുറിച്ചും ചെറുകിട വ്യവസായങ്ങളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ

വ്യാവസായിക സംരംഭങ്ങൾ

വ്യവസായവല്‍ക്കരണം

ടൈറ്റാനിയം

സര്‍ .സി.പി രാമസ്വാമി അയ്യര്‍ ആണ് ആധുനിക തിരുവിതാംകൂറിന്റെ വ്യാവസായിക മേഖലക്ക് അടിത്തറ പാകിയത്.. ശ്രീ ചിത്തിരതിരുനാളിന്റെ പേരില്‍ പല വ്യാവസായിക നേട്ടങ്ങളും കുറിക്കപ്പെട്ടിരിക്കുന്നു...തിരുവനന്തപുരത്തെ വന്‍കിട-ഇടത്തര വ്യവസായങ്ങളെ കേന്ദ്രഉടമസ്ഥതയിലുളള രണ്ട്, സംസ്ഥാനതലത്തിലെ 14 സഹകരണമേഖലയിലെ ഒന്ന് സ്വകാര്യഉടമയിലെ 60, കൂട്ടുടമ(സ്വകാര്യ-പൊതുമേഖല)യിലുളള നാല് എന്നിങ്ങനെ തരംതിരിക്കാം. 2002 അന്ത്യം വരെ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുളള വ്യവസായ സംരംഭങ്ങളുടെ എണ്ണം 901 ആയിരുന്നു. 9262 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന ഇവയില്‍ എണ്ണയാട്ടുമില്ല്, കശുവണ്ടി ഫാക്ടറി, തുണിമില്ല്, തടിമില്ല്, അച്ചടിശാല, റബ്ബര്‍ ഉല്‍പ്പന്ന നിര്‍മ്മാണശാല, കെമിക്കല്‍ ഫാക്ടറി, തീപ്പെട്ടിക്കമ്പനി, എന്‍ജീനിയറിംഗ് യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 2003 അവസാനത്തില്‍ 1,15,597 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 28918 ചെറുകിയ വ്യവസായ യൂണിറ്റൂകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ഈ സംരംഭങ്ങളില്‍ 1323 എണ്ണം പട്ടികജാതി/വര്‍ഗ വിഭാഗത്തിന്റെതും 6065 എണ്ണം വനിതകളുടേതുമായിരുന്നു . വിവര പരമ്പരാഗത വ്യവസായങ്ങള്‍ ഇപ്പോള്‍ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യുതി, ഇതര ഊര്‍ജ്ജവസ്തുക്കള്‍ എന്നിവയുടെ ലഭ്യതയും വ്യാവസായിക പുരോഗതിക്ക് നന്ന അനുകൂലമായ പരിസ്ഥിതി ഈ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട് കേന്ദ്രീകരിച്ച് ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റും കൊച്ചുവേളിയില്‍ ഒരു വ്യവസായ വികസനകേന്ദ്രവും സ്ഥിതി ചെയ്യുന്നു.

ചെറുകിട വ്യവസായരംഗം

കയര്‍ , കൈത്തറി, കശുവണ്ടി
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയവ യൊക്കെ ഇന്നു നിരവധി പ്രശ്നങ്ങളെ നേരിട്ട് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഈ രംഗത്തെ  അസംഘടിതമായ തൊഴിലവസ്ഥയും, ലാഭകരമായി വിറ്റഴിക്കാനാകാത്തതും പരമ്പരാഗത ഉല്‍പ്പന്നങ്ങളോട് വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കാത്ത ജനങ്ങളുടെ ആധുനിക അഭിരൂചികളുമൊക്കെ ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി പറയാവുന്നതാണ് കയറുല്‍പ്പന്നങ്ങളുടെ പ്രധാന ഇനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് അഞ്ചുതെങ്ങിലും, മുപ്പിരിയിലുമാണ്. ബാലരാമപുരത്തും അമരവിളയിലും, കുളത്തൂരിലും ചിറയിന്‍കീഴിലുമാണ് ജില്ലയിലെ പ്രധാനപ്പെട്ട കൈത്തറിമേഖലകള്‍. കൈത്തറി-നെയ്ത്ത് സഹകരണ സംഘ ത്തിന്റെ 20 ഹാന്‍ടെക്സ് ഡിപ്പോകളും, 5 ഷോറൂമൂകളും ജില്ലയിലുണ്ട്.

സഹകരണ വ്യവസായ യൂണിറ്റുകള്‍

 1. ഹാന്‍ടെക്സ്, ഫോണ്‍ : 2330297
 2. കേരഫെഡ്, ഫോണ്‍ : 2326107
 3. കേരള സ്റേറ്റ് റൂറല്‍ വിമന്‍സ് ഇലക്രോണിക്സ് ഇന്‍ഡ്സട്രിയല്‍ കോ-ഓപ്പറേറ്റീവ് ഫേഡറേഷന്‍ ലി., ഫോണ്‍ : 243608
 4. മത്സ്യഫെഡ്, ഫോണ്‍ : 2435806
 5. മില്‍മ, ഫോണ്‍ : 2555993
 6. സെറിഫെഡ്, ഫോണ്‍ : 2332542
 7. ടെക്സ്ഫെഡ്, ഫോണ്‍ : 2318721

സഹകരണ വ്യവസായ സമിതികള്‍ എണ്ണം

 1. എസ്.സി - 7
 2. എസ്.റ്റി - 68
 3. വനിത - 99
 4. മറ്റുളളവര്‍ - 43
 5. ആകെ സൊസൈറ്റികള്‍ - 217
 6. കൈത്തറി വ്യവസായ സമിതികള്‍ - 363

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്

എസ്.എം.എസ്.എം ഇന്‍സ്റിറ്റ്യൂട്ട്

1957  ആഗസ്റില്‍ തിരുവനന്തപുരം കേന്ദ്രമാക്കി തുടങ്ങിയ ഖാദി ബോര്‍ഡ് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഖാദി ഗ്രാമവ്യവസായങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി അധ്യക്ഷനായുളള പതിനാലംഗഭരണ സമിതിയാണ് ഇതിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്. ദേശീയ ഖാദി വ്യവസായ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഖാദി വ്യവസായബോര്‍ഡ് സോപ്പ്, തീപ്പെട്ടി, കരിപ്പുകട്ടി, ഗ്യാസ്, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ ഗ്രാമീണ വ്യവസായങ്ങള്‍ക്കാണ് പ്രധാനമായും സാമ്പത്തിക സഹായം നല്‍കുന്നത്. ‘ഗ്രാമദീപം’ ബോര്‍ഡിന്റെ പ്രസിദ്ധീകരണമാണ്. നിരവധിപേര്‍ക്കു തൊഴില്‍ നല്‍കുന്ന സമഗ്രവികസന പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. കരകൌശല വിപണനശാലകളാണ് എസ്.എം.എസ്.എം ഇന്‍സ്റിറ്റ്യൂട്ട്, വൈ എം സി എ റോഡ്, ഗ്രാമശ്രീ വഴുതയ്ക്കാട്, ഖാദി ഗ്രാമോദ്യോഗ് ഭവന്‍, എം.ജി റോഡ്, കൈരളി, സ്റാച്യു, നടേശന്‍, എം.ജി റോഡ്, പാലയ്ക്കല്‍ ആര്‍ട്ട് ഗ്യാലറി, വി.ജെ.ടി ഹാള്‍ എന്നിവ

വന്‍കിട വ്യവസായരംഗം

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് രൂപം കൊടുത്തത് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. ക്രാന്തദര്‍ശിയായ സര്‍. സി.പി രാമസ്വാമി അയ്യരാണ് മുഖ്യശില്പി. വിദേശികള്‍ നിസ്സാരവില നല്‍കി ലോഹമണല്‍ ചവറയിലെ കടലോരങ്ങളില്‍ നിന്നും കപ്പലില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു ആദ്യകാല രീതി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കരാര്‍ പുതുക്കുന്ന വ്യവസ്ഥയില്‍ സര്‍.സി.പി പുതിയൊരു ഭേദഗതി ബ്രിട്ടീഷ് ടൈറ്റാനിയം പ്രോഡക്ട് അധികൃതരുടെ മുമ്പില്‍ വച്ചു. ലോഹമണല്‍ സംസ്കരിക്കുന്ന ഒരു ഫാക്ടറി ഇവിടെ സമാരംഭിക്കണമെന്നായിരുന്നു നിബന്ധന. അതിന്‍പ്രകാരം 1946 ല്‍ ഉടമ്പടി പുതുക്കുകയും ചെയ്തു. കരാര്‍ പ്രകാരം ബ്രിട്ടീഷ് ടൈറ്റാനിയം കമ്പനി (ബി.റ്റി.പി) തിരുവനന്തപുരത്ത് കൊച്ചു വേളിയില്‍ 1949-ല്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു.

50 വര്‍ഷമായി ലാഭം നേടുന്ന ഈ പൊതുമേഖലാസ്ഥാപനമാണ് സംസ്ഥാന ഗവണ്‍മെന്റിന് കെ.ജി.എസ്.ടി നല്‍കുന്നത്. 1962 ആഗസ്ത് 15 ന് ദേശസാല്‍ക്കരിച്ചു. ആരംഭകാലത്ത് അഞ്ച് ടണ്‍ പ്രതിദിനം ഉല്‍പാദനമായിരുന്നത് 68 ടണ്ണായി ഉയര്‍ന്നു. മുപ്പതുശതമാനം ഡിവിഡന്റ് നല്‍കുന്ന ഏകസ്ഥാപനവും ടൈറ്റാനിയമാണ്.

റബ്ബര്‍ വര്‍ക്സ്

1935 ആഗസ്റ് 17 നാണ് റബ്ബര്‍ വര്‍ക്സ് പ്രവര്‍ത്തനമാരംഭിച്ചത്. ഒരു ഇടവേളയൊഴിച്ചാല്‍ സൈക്കിള്‍ റിം ഫാക്ടറിയോടുകൂടി പ്രവര്‍ത്തനമാരംഭിച്ചു. 1984 ജൂണ്‍ 19 മുതല്‍ കെ.എസ്.ആര്‍.ടി.സി യുടെ നിയന്ത്രണത്തിലായിരുന്ന റബ്ബര്‍ വര്‍ക്സ് 1994 മുതല്‍ ഫാമിങ് കോര്‍പറേഷന്റെ അധീനതയില്‍ ഉല്‍പാദനം തുടരുന്നു. കെ.എസ്.ആര്‍.ടി.സി യാണ് പ്രധാന ഉപഭോക്താവ്. ഇന്ത്യയിലെ തന്ന പ്രഥമ റബ്ബറധിഷ്ഠിത പൊതുമേഖലാ സ്ഥാപനമായ റബ്ബര്‍ വര്‍ക്സില്‍ ഇരുനൂറില്‍ താഴെ ജീവനക്കാരാണുളളത്.

ഹിന്ദുസ്ഥാന്‍ ലാറ്റക്സ്

1969 ല്‍ കേന്ദ്രഗവണ്‍മെന്റ് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് തുടക്കം കുറിച്ചത്. പൂജപ്പുരയില്‍ഹെഡ്ഡാപ്പീസും പേരൂര്‍ക്കടയില്‍ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. വമ്പിച്ച പുരോഗതിയുമായി ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജൈത്രയാത്ര തുടരുന്നു. 2001-2002 ല്‍ 702.38 ദശലക്ഷം ഗര്‍ഭനിരോധന ഉറ നിര്‍മ്മിച്ച് വിപണനം നടത്തി.1.95 ദശലക്ഷം ബ്ളഡ്ബാഗ് നിര്‍മ്മിച്ചതും ഇതേ വര്‍ഷം തന്നയായിരുന്നു. ഓപ്പറേഷനിലും മറ്റുമുപയോഗിക്കുന്ന ഓപ്പറേഷന്‍ സ്റ്റീച്ചര്‍  വിപണിയിലിറക്കാനുളള ഒരുക്കങ്ങളിലാണ്. ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പ്രോജക്ടുകളുടെ ഭാഗമായി ഇന്ത്യക്കകത്തുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ജല്‍ജീവന്‍ ഓറല്‍ ഡി ഹൈഡ്രേഷന്‍ സാള്‍ട്ട്, ഫെറോപ്ളസ് അയണ്‍, ഫോളിക് ആസിഡ്, സഹി തുടങ്ങിയവ സോഷ്യല്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ഗര്‍ഭനിരോധന ഉറ പായ്ക്കുചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലേക്കും കോമണ്‍ വെല്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് രാഷ്ട്രങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. മിഡില്‍ ഈസ്റ് ഡെവലപ്മെന്റ് ട്രേഡിങ് കമ്പനി മുഖേനയാണ് ഈ വിപണനം.

ഇംഗ്ളിഷ് ഇന്ത്യന്‍ ക്ളേസ് ലിമിറ്റഡ്

ഇംഗ്ളണ്ടിലെ പൊതുമേഖലാസ്ഥാപനമായ ഇംഗ്ളീഷ്-ചൈന ക്ളേസ് കമ്പനി യുമായി 1963 ല്‍ സാങ്കേതിക സഹകരണത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ പ്രമുഖ സ്ഥാപനമാണ് വേളിയിലെ ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേസ് ലിമിറ്റഡ് . 1969 ല്‍ ഥാപ്പര്‍ ഗ്രൂപ്പുകാര്‍ ഇത് ഏറ്റെടുത്തു. പേപ്പര്‍, ഡിറ്റര്‍ജന്റ്, റബര്‍, പെയിന്റ് തുടങ്ങിയ വ്യവസായങ്ങളില്‍ വിവിധ ഗുണനിലവാര ങ്ങളില്‍ സംസ്കരിക്കപ്പെട്ട ചൈന ക്ളേസിന്റെ നിര്‍മ്മാണത്തിലാണ് ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേസ് ലിമിറ്റഡ്. 1995 മുതല്‍ ഐ.എസ്.ഒ 9002 സിസ്റംസിനു കീഴില്‍ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തോന്നയ്ക്കലിലെ ഖനനകേന്ദ്ര ത്തിലും ഫാക്ടറയിലുമായി 350 പേരോളം പ്രത്യക്ഷമായി പണിയെടുക്കുന്നു. മറ്റൊരു 350 പേര്‍ക്ക് പരോക്ഷമായും ജോലി ലഭ്യമാക്കുന്നു.

കെല്‍ട്രോണ്‍

കേരളത്തിന്റെ ശാസ്ത്ര സാങ്കേതികരംഗത്തെ വൈദഗ്ധ്യത്തിന്റെ മഹിമയുമായി മറ്റ് വന്‍കിട സ്ഥാപനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ തലയുര്‍ത്തി നില്‍ക്കുന്ന സ്ഥാപനമാണ് കെല്‍ട്രോണ്‍. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ കെല്‍ട്രോണ്‍ ബ്രാഞ്ചുകളും സെയില്‍സ് ഓഫീസുകളും സര്‍വ്വീസ് സെന്ററുകളുമുണ്ട്. കെല്‍ട്രോണ്‍ യൂണിറ്റുകളില്‍ വിവര-സാങ്കേതിക വിദ്യാരംഗത്തെ അത്യാധുനിക കോഴ്സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ജില്ലയില്‍ വെളളയമ്പലം ആസ്ഥാനമായുംകരകുളം, കൂളത്തൂര്‍, മണ്‍വിള, ശ്രീകാര്യം ചാവടിമുക്ക് എന്നിവിടങ്ങളിലുംകെല്‍ട്രോണിന്റെ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. കരകുളത്തുളളത് എക്യുപ്മെന്റ് കോംപ്ളക്സാണ്. പ്രതിരോധ സാമഗ്രികളും അണ്‍ ഇന്ററപ്റ്റഡ് പവര്‍ സിസ്റ്റംസ് (യു.പി.എസ്) ഉപകരണങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവയാണ് ഇവിടത്തെ നിര്‍മാണ മേഖലയില്‍ പെടുന്നത്. വോട്ടര്‍മാര്‍ക്കുളള തിരിച്ചറിയാല്‍ കാര്‍ഡ് തയ്യാറാക്കലും കരകുളം യൂണിറ്റിന്റെ കീഴിലാണ്. ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റിനും എക്സ്ചേഞ്ചിനും വേണ്ട ഉപകരണങ്ങളും ട്രാഫിക് സിഗ്നല്‍ നിര്‍മാണവുമാണ് കുളത്തൂരിലെ യൂണിറ്റില്‍. ശ്രീകാര്യം കൌണ്ടറുകളില്‍ മെക്കാനിക്കല്‍ എക്യുപ്മെന്റുകളും ഇലക്ട്രോണിക് എനര്‍ജി മീറ്ററും പ്രതിരോധ ആവശ്യങ്ങള്‍ക്കുളള ഉപകരണങ്ങളും നിര്‍മ്മിക്കുന്നു. ടൂള്‍സ് നിര്‍മ്മാണമാണ് ശ്രീകാര്യം യൂണിറ്റില്‍. വിവര സാങ്കേതിക വിദ്യയുടെ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വെളളയമ്പലം ആസ്ഥാനത്ത് കൈകാര്യം ചെയ്യുന്നത്.


പൂജപ്പുര വിജയമോഹിനി മില്‍സ്

സര്‍ സി.പി രാമസ്വാമി അയ്യരായിരുന്നു വിജയമോഹിനി മില്‍സിന്റെ മുഖ്യശില്പി. 12 ലക്ഷം രൂപ മുതല്‍മുടക്കോടെ 1946 ല്‍ എന്‍.ജെ. നായര്‍ എന്ന ബിസിനസ്സുകാരനാണ് വിജയ മോഹിനി മില്‍ ആരംഭിച്ചത്. തുടക്കത്തില്‍ 9000 സ്പിന്‍ഡല്‍ കപ്പാസിറ്റിയുണ്ടായിരുന്നിടത്ത്, 1958-59 ആയപ്പോഴേക്കും 15,080 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് 10.65 ഏക്കറിലാണ് തിരുമലയില്‍ മില്‍ സ്ഥിതിചെയ്യുന്നത്. 1995 ല്‍ മില്‍ പ്രവര്‍ത്തനസംവിധാനം ആധുനികവല്‍ക്കരിച്ചു. 1960 ല്‍ മില്‍ വിജയലക്ഷ്മി മില്‍സ് ഗ്രൂപ്പിന് കൈമാറി. ആ സമയം കപ്പാസിറ്റി 25,000 ആണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1971 ല്‍ അടച്ചിട്ടു. എന്നാല്‍, സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നുളള സാമ്പത്തിക സഹായത്താല്‍ സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പ്രതിസന്ധി തുടര്‍ന്നതിനാല്‍ 1974-ല്‍ പീഡിത വ്യവസായ പട്ടികയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ടെക്സ്റെല്‍സ് കോര്‍പ്പറേഷന്‍ (എന്‍.ടി.സി) ഏറ്റെടുത്തു. കോട്ടണ്‍, പോളിസ്റര്‍, പോളിസ്റര്‍ കോട്ടണ്‍, വിസ്കോസ്, എന്നീ വിവിധ തരത്തിലുളള യാണുകളാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.

കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (കെല്‍ടെക്)
സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഐ എസ് ആര്‍ ഒ ക്കും പ്രതിരോധ വിഭാഗത്തിനും ആവശ്യമായ അതിസങ്കീര്‍ണ്ണമായ ഘടകങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് ചാക്കയിലെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (കെല്‍ടെക്). 40 കോടി രൂപ മുതല്‍ മുടക്കുളള ഈ സ്ഥാപനം 1989 ജൂണില്‍ സ്ഥാപിതമായി. 1994 ഏപ്രില്‍ ഒന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങിയ കമ്പനിയുടെ ആദ്യചെയര്‍മാന്‍ യു. ആര്‍. റാവു ആയിരുന്നു. ഗുണമേന്മയ്ക്കുളള ഐ.എസ്.ഒ 9002 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുളള കെല്‍ടെക് ഇന്ത്യയിലെ തന്ന മികച്ച സാങ്കേതിക തികവുളള സ്ഥാപനമാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ജി.എസ്.എല്‍.വി ക്കു വേണ്ടി വികാസ് ദ്രവ എഞ്ചിന്‍, എല്‍-40 ടാങ്കുകള്‍, പ്രധാന നിര്‍മ്മാണ ഘടകങ്ങള്‍, ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനങ്ങളുടെ ടര്‍ബോജറ്റ് എഞ്ചിനുകളുടെ പ്രധാന ഘടകങ്ങള്‍ എന്നിവ നിര്‍മിച്ചത് കെല്‍ടെക്കിന്റെ വിജയപാതയിലെ നാഴികക്കല്ലുകളാണ്. അസംസ്ക്യത സാധനങ്ങളുടെ ദൌര്‍ലഭ്യം മൂലം 1999 ഏപ്രിലില്‍ പീഡിതവ്യവസായ നിയമത്തിന്‍ കീഴില്‍ ബി.ഐ.എഫ് ആറിന്റെ പരിഗണനയിലായി തുടര്‍ന്ന് നടത്തിയ പുനരൂദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പനി ഉല്‍പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. 1999-2000-ല്‍ 658 ലക്ഷം രൂപയുടെ ഉല്‍പാദനം നടന്നപ്പോള്‍ 2001-2002 ല്‍ അത് 748 ലക്ഷ്മായി.

കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ്
ഓട്ടോറിക്ഷകള്‍, പിക്കപ്പ് വാനുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങി മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിനായി കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. തിരുവനന്തപുരത്ത് 1978 ല്‍ കമ്പനിനിയമവ്യവസ്ഥ പ്രകാരം പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഓട്ടോറിക്ഷകളുടെ നിര്‍മ്മാണത്തില്‍ മുംബൈയിലെ ഓട്ടോമൊബൈല്‍ പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു. 1980 ഡിസംബര്‍ 27 ന് നെയ്യാറ്റിന്‍കര താലൂക്കിലെ അതിയന്നൂരില്‍ ശിലാസ്ഥാപനം നടത്തിയ കമ്പനിയുടെ മൂലധനം നാലുകോടി രൂപയാണ്. മുച്ചക്രവാഹനങ്ങളുടെ നിര്‍മാണത്തിനായി 7.5 കോടി രൂപയുടെ പ്രോജക്ട് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിന് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായമുണ്ട്. 1984 ഫെബ്രുവരി അഞ്ചിന് കേന്ദ്രവാണിജ്യമന്ത്രി കമ്പനിയിലെ ത്രീ വീലര്‍  പ്രോജക്ട് ഉദ്ഘാടനം ചെയ്തതോടെ ‘കെ എ എല്‍ 175’ ഓട്ടോറിക്ഷകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുച്ചക്രവാഹന നിര്‍മാണ സ്ഥാപനമാണിത്.

ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍
സനാനാമിഷന്‍ സ്കൂളിനെതിരെയുളള വടക്കേകൊട്ടാരമാണ് ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികവും വ്യാവസായികവുമായ പുരോഗതിക്കായി 1968-ല്‍ രൂപം കൊണ്ടതാണ് ഈ കോര്‍പ്പറേഷന്‍. ഇതിനുളള കേന്ദ്ര വിഹിതം 49 ശതമാനമാണ്. കാര്‍ഷികോല്പന്നങ്ങള്‍ നിര്‍മിക്കുക, അവയെ സംസ്കരിക്കുക, കോഴിമുട്ട വിപണനം, കീടനാശിനി വിതരണം എന്നിവയും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്നു. കേരളാ ആഗ്രോമിഷണറി കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും വിവിധ ഭാഗങ്ങളില്‍ സാങ്കേതിക വര്‍ക്ക് ഷോപ്പുകളും, മെക്കാനിക്കല്‍ കമ്പോസ്റ് പ്ളാന്റ്, ക്രാഫ്റ്റ് പേപ്പര്‍ പ്രോഡക്റ്റ്, ഫ്രൂട്ട്സ് പ്രോഡക്ട് എന്നീ യൂണിറ്റുകളും കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ്
കേരള ഗവണ്‍മെന്റ് സ്ഥാപനമായ സിഡ്കോയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന കേരളത്തിലെ 17 വ്യവസായ എസ്റേറ്റുകളിലൊന്നാണ് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ്. ഏകദേശം 16 ഏക്കറോളം വ്യാപിച്ച് നില്ക്കുന്ന പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ സിഡ്കോയുടെ തന്ന 3 വ്യവസായ യൂണിറ്റുകളും സ്വകാര്യ മേഖലയിലെ 76 യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, പ്രൊപ്രൈറ്റര്‍ സ്ഥാപനങ്ങള്‍ (ഒരാളുടെ മാത്രം ഉടമസ്ഥത) എന്നിങ്ങനെ മൂന്നു തരം വ്യവസായ സംരംഭങ്ങളാണ് ഈ എസ്റേറ്റിലുളളത്. ഏകദേശം ആയിരത്തിനുതാഴെ തൊഴിലാളികള്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുന്നു. വ്യവസായ യൂണിറ്റുകള്‍ക്കുളള ഷെഡ്ഡുകള്‍ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിനും, വാടകക്കും എടുത്ത് നടത്താമെങ്കിലും അത് കൈമാറ്റം ചെയ്യാനോ മറിച്ച് കൊടുക്കാനോ ഉളള അധികാരം സിഡ്കോയില്‍ നിക്ഷിപ്തമാണ്. വൈദ്യുതി വിതരണവും, ജലവിതരണവുമുള്‍പ്പെടെയുളള ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല എസ്റേറ്റ് മാനേജര്‍ക്കാണ്. പാപ്പനംകോട് വ്യവസായ എസ്റേറ്റ് ഉള്‍ക്കൊളളുന്ന ഡിവിഷന്റെ ചുമതല സീനിയര്‍ മാനേജര്‍ക്കാണ്. വിവിധ ഡിവിഷനുകളുടെ നിയന്ത്രണവും ഭരണവും കൈകാര്യം ചെയ്യുന്നത് സിഡ്കോയുടെ മാനേജിംഗ് ഡയറക്ടറാണ്. ജില്ലയിലെ മേജര്‍ വ്യവസായ എസ്റേറ്റാണ് പാപ്പനംകോടുളളത്. പുറമേ ഉളളൂരിലും, വെളളനാടും, വര്‍ക്കലയിലും ഓരോ മൈനര്‍ വ്യവസായ എസ്റേറ്റുകളുമുണ്ട്. പാപ്പനംകോട് എസ്റേറ്റില്‍ പ്ളാസ്റിക് ഉല്‍പന്നങ്ങള്‍, ഇലക്ട്രിക് ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവിധയിനം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്റേറ്റ് വളപ്പിനുളളില്‍ ഒരു പോസ്റോഫീസും ഒരു ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്.

കിന്‍ഫ്ര
കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ അഥവാ കിന്‍ഫ്രാ എന്ന സ്ഥാപനം സംസ്ഥാനത്ത് വ്യവസായാനുകൂല സാഹചര്യം സംജാതമാക്കുന്നതിനു വേണ്ടിയുള്ള അടിസ്ഥാന സൌകര്യവികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി തന്നയാണ് കിന്‍ഫ്രയുടെ ചെയര്‍മാന്‍. കൂടാതെ മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയുള്ള മാനേജിംഗ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. വെബ് സൈറ്റ്:- www.kinfra.com

കെ.എസ്.ഐ.ഡി.സി
കേരളത്തിന്റെ വ്യവസായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി (കേരളാ സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) 1961 ലാണ് സ്ഥാപിതമായത്. വന്‍കിട-ഇടത്തര വ്യവസായങ്ങള്‍ക്ക് വളരുവാന്‍ വേണ്ടുന്ന സൌകര്യങ്ങളും പ്രോല്‍സാഹനവും, സാമ്പത്തിക സഹായങ്ങളും ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് കെ.എസ്.ഐ.ഡി.സി സ്ഥാപിതമായത്. വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കും സര്‍ക്കാരിനുമിടയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്ന രീതിയില്‍ മധ്യവര്‍ത്തിയായും കെ.എസ്.ഐ.ഡി.സി വര്‍ത്തിക്കുന്നു. മികച്ച പരിശീലന പശ്ചാത്തലത്തില്‍ നിന്നും വരുന്ന കഴിവുളള മനുഷ്യവിഭവശേഷിയും  കെ.എസ്.ഐ.ഡി.സി.ക്കുണ്ട്. തിരുവനന്തപുരത്ത് കവടിയാര്‍ കെസ്റണ്‍ റോഡിലാണ് കെ.എസ്.ഐ.ഡി.സി സ്ഥിതി ചെയ്യുന്നത്. 
ഫോണ്‍-  0471  2318922, 2315993

3.08108108108
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top