കൊല്ലം ജില്ലയുടെ ആസ്ഥാനം കൊല്ലം നഗരത്തെപ്പറ്റി ലഭ്യമായ ആദ്യപരാമര്‍ശം കൊല്ലവര്‍ഷം 24 ലെ തരിസാപ്പള്ളി ശാസനത്തില്‍ വടക്കു കന്നേറ്റി മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യപിച്ചു കിടക്കുന്ന വേണാടിന്റെ തലസ്ഥാനവും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. ചൈന ഉള്‍പ്പെടെയുളള വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. കൊല്ലവര്‍ഷാരംഭകാലത്ത് 14 ചേരിയും 56 കാതം വിസ്തൃതിയും ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദക്ഷിണ ഡിവിഷന്റെ ആസ്ഥാനമായിരുന്നു.
1859 ല്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറിനെ നാല് ഭരണവിഭാഗങ്ങളായി തിരിച്ചപ്പോള്‍ കൊല്ലം ഡിവിഷന്റെ ആസ്ഥാനമായി.1921ല്‍ കൊല്ലം മുന്‍സിപ്പല്‍ നഗരമായി ഉയര്‍ത്തപ്പെട്ടു.6.3 ച.മൈല്‍ ആയിരുന്നു അന്നത്തെ വിസ്തൃതി . 2000- മാണ്ടില്‍ ശക്തികുളങ്ങര , കിളികൊല്ലൂര്‍ ,വടക്കേവിള, ഇരവിപുരം ഗ്രാമപഞ്ചായത്തുകള്‍ കൂടി മുന്‍സിപ്പല്‍ നഗരത്തോട് ചേര്‍ത്തു കൊല്ലം കോര്‍പ്പറേഷന്‍ രൂപീകരിച്ചു. 62.3 ച.കിമീറ്ററാണ് ഇന്നത്തെ വിസ്തൃതി .2011 കാനേഷുമാരി പ്രകാരം 168034 പുരുഷന്‍മാരും 180969 സ്ത്രീകളൂം ഉള്‍പ്പടെ 349003 ആണ് ആകെ ജനസംഖ്യ.
കോര്‍പ്പറേഷനിലെ പൌരസേവനപ്രവര്‍ത്തനങ്ങളും ദൈനംദിനപ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള നടപടികള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ കൊല്ലം കോര്‍പ്പറേഷനില്‍ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി കോര്‍പ്പറേഷനില്‍ നിന്നും നല്‍കി പൌരസേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനും ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇ-ഗവേണന്‍സിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുളള സേവന (ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍),സേവനഹോസ്പിറ്റല്‍ കിയോസ്ക്ക്,സേവന പെന്‍ഷന്‍(സാമൂഹ്യസുരക്ഷാ പെന്‍ഷന്‍)സഞ്ചയ (റവന്യു ഒടുക്കുകള്‍),സ്ഥാപന(ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍),സുലേഖ (പദ്ധതി നിര്‍വ്വഹണം),സാംഖ്യ ഡബിള്‍ എന്‍ട്രി(അക്കൌണ്ടിംഗ് സംവിധാനം), സചിത്ര (ആസ്തി വിവരങ്ങള്‍),സുഗമ(എസ്റ്റിമേറ്റ് പ്രിപ്പറേഷന്‍),സൂചിക(ഫയല്‍ ട്രാക്കിംഗ്) തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ കോര്‍പ്പറേഷനില്‍ വിന്യസിച്ചിട്ടുണ്ട്.
ജനസേവനകേന്ദ്രം
ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും റവന്യു ഒടുക്കുകള്‍ കമ്പ്യട്ടറിലൂടെ നിര്‍വ്വഹിക്കുകയും കോര്‍പ്പറേഷനില്‍ ഏകജാലക സംവിധാനം നിലവില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. തിരക്കുകള്‍ ഒഴിവാക്കുന്നതിന് ക്യു മാനേജ്മെന്റ് സംവിധാനവും ഫ്രണ്ട് ആഫീസ് സംവിധാനവും പ്രവര്‍ത്തിച്ചു വരുന്നു.
ഹോസ്പിറ്റല്‍ കിയോസ്ക്ക്
നഗരപരിധിയിലുളള പതിമൂന്ന് ഹോസ്പിറ്റലുകളെ കോര്‍പ്പറേഷനുമായി ഓണ്‍ലൈനായി ബന്ധിപ്പിച്ചുകൊണ്ടുളള ഹോസ്പിറ്റല്‍ കിയോസ്ക്ക് സംവിധാനം വഴി ഹോസ്പിറ്റലുകളിലെ ജനന-മരണ-വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പ്പറേഷനില്‍ എത്തിക്കുകയും. രജിസ്ട്രേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ 24 മണിക്കൂറുകള്‍ക്കുളളില്‍ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഹോസ്പിറ്റല്‍ കിയോസ്ക്ക് വഴി നിര്‍വ്വഹിച്ച് വരുന്നത്. നഗരപ്രദേശത്ത് നടക്കുന്ന 99.99 ശതമാനം ജനനങ്ങളും ഹോസ്പിറ്റല്‍ കിയോസ്കക്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
വസ്തു നികുതി
കോര്‍പ്പറേഷനിലെ വസ്തുനികുതി വിവരങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു കഴിഞ്ഞു. നികുതി സംബന്ധമായ വിവരങ്ങള്‍ കോര്‍പ്പറേഷനില്‍ സ്ഥാപിച്ചിട്ടുളള ടച്ച് സ്ക്രീനിലൂടെയും വെബ്സൈറ്റിലൂടെയും പൌരന്‍മാര്‍ക്ക് ലഭിക്കുന്നതിനുളള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.മാത്രമല്ല പണം ഒടുക്കുന്നതിനുവേണ്ടി ഇ-പേയ്മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഈ സംവധാനത്തിലൂടെ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗിച്ച് എടിഎം,ഡെബിറ്റ്, ക്രെഡിറ്റ്,നെറ്റ്ബാങ്കിംഗ് തുടങ്ങിയ സംവിധാനത്തിലൂടെ പണം അടയ്ക്കാവുന്നതാണ്. തൊഴില്‍ നികുതി, കെട്ടിടങ്ങളുടെ വാടക തുടങ്ങിയവ കമ്പ്യൂട്ടര്‍ വത്കരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സഞ്ചയസോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുളളത് .
എസ്റ്റാബ്ലിഷ്മെന്റ്
ജീവനക്കാരുടെ ശമ്പളബില്ലുകളും പേസ്ലിപ്പും ഇലക്ട്രോണിക്കലായി ജനറേറ്റ് ചെയ്യുന്നതിനുളള സോഫ്റ്റ് വെയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
പ്ലാന്‍ മോണിട്ടറിംഗ്
കോര്‍പ്പറേഷനിലെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നത് ഇതിനായി തയ്യാറാക്കിയിട്ടുളള സുലേഖ സോഫ്റ്റ് വെയര്‍ വഴിയാണ്.
സാമൂഹ്യ സുരക്ഷാപെന്‍ഷന്‍
കോര്‍പ്പറേഷനിലെ എല്ലാ ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യുന്നത് ഇലക്ട്രോണിക് മണിയോഡര്‍ വഴിയാണ്. ഇതിനാവശ്യമായ ഡാറ്റ തയ്യാറാക്കുന്നതും എക്സ്എംഎല്‍ ഫോര്‍മാറ്റില്‍ തയ്യാറാക്കുന്നതും സേവനപെന്‍ഷന്‍ മൊഡ്യൂളിലൂടെയാണ്. ഇതു വഴി അലോട്ട്മെന്റ് ലഭിച്ചുകഴിഞ്ഞാല്‍ മണിക്കൂറൂകള്‍ക്കുളളില്‍ തന്നെ ബില്ല് തയ്യാറാക്കി പോസ്റ്റാഫിസില്‍ നല്‍കാന്‍ കഴിയുന്നു.
സാംഖ്യ ഡബിള്‍ എന്‍ട്രി
കോര്‍പ്പറേഷനിലെ വരവ് ചെലവ് വിവരങ്ങള്‍ ഇപ്പോള്‍ ഡബിള്‍ എന്‍ട്രി സംവിധാനത്തിലാണ് തയ്യാറാക്കുന്നത്. ഇതിനായി സാംഖ്യ ഡബിള്‍എന്‍ട്രി ആപ്ലിക്കേഷന്‍ ഉപയോഗിച്ചു വരുന്നു.
എസ്റ്റിമേറ്റ് പ്രിപ്പറേഷന്‍
കോര്‍പ്പറേഷന്റെ എസ്റ്റിമേറ്റുകള്‍ ഇലക്ട്രോണിക്കലായി തയ്യാറാക്കുന്നതിനുളള സുഗമ ആപ്ലിക്കേഷനും ആസ്തി രജിസ്റ്ററുകള്‍ തയ്യാറാക്കുന്നതിനുളള സചിത്ര ആപ്ലിക്കേഷനും കോര്‍പ്പറേഷനില്‍ വിന്യസിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
ഫയല്‍ട്രാക്കിംഗ്
പൌരജനങ്ങളുടെ പരാതികളും അപേക്ഷകളും കോര്‍പ്പറേഷനുകളിലെ വിവിധസെക്ഷനുകളിലേക്ക് അയക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ മോണിട്ടര്‍ ചെയ്യുന്നതിനും സഹായകമായ സൂചിക ആപ്ലിക്കേഷനോടൊപ്പം ഫയല്‍ നടപടികള്‍ ജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ അറിയുന്നതിന് ടച്ച് സ്ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.
വെബ്സൈറ്റിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍
ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. വസ്തുനികുതി വിവരങ്ങള്‍,ഇ-പേയ്മെന്റ്,ജീവനക്കാരുടെ പി എഫ് വിവരങ്ങള്‍,സാമൂഹ്യസുരക്ഷ പെന്‍ഷന്‍,പദ്ധതി വിവരങ്ങള്‍,പദ്ധതി വിവരത്തിന്റെ വരവ് ചെലവ് കണക്കുകള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍,ടെണ്ടറുകള്‍ തുടങ്ങിയവ വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
1923-ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൌരസമൂഹത്തില്‍ നിന്ന് ശ്രമിച്ചതെങ്കില്‍ 2005-ലെ വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുളള അവകാശം പൌരന് നല്‍കി.പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ നല്‍കിയാല്‍ കോര്‍പ്പറേഷന്റഅധീനതയിലുളള ഏത് രേഖയും അതിന്റെ പകര്‍പ്പ് എടുക്കുന്നതിനുളള ഫീസുകൂടി ഒടുക്കിയാല്‍ മുപ്പത്ദിവസത്തിനുളളില്‍ അപേക്ഷകന് ലഭ്യമാകുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തീരുമാനങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിനുമായി കോര്‍പ്പറേഷന്‍ മെയിന്‍ ആഫീസിലും സോണല്‍ ആഫീസുകളിലും താഴെ പറയും പ്രകാരമുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
വിവരം ആവശ്യപ്പെട്ടു കൊണ്ടു പത്തുരൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.തീരുമനങ്ങളിലോ നടപടികളിലോ പരാതിയുളള പക്ഷം അപ്പീല്‍ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥന്റെ മുമ്പാകെയാണ് പരാതി പരിഹരിക്കാനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
1923-ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൌരസമൂഹത്തില്‍ നിന്ന് ശ്രമിച്ചതെങ്കില്‍ 2005-ലെ വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുളള അവകാശം പൌരന് നല്‍കി.പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ നല്‍കിയാല്‍ കോര്‍പ്പറേഷന്റഅധീനതയിലുളള ഏത് രേഖയും അതിന്റെ പകര്‍പ്പ് എടുക്കുന്നതിനുളള ഫീസുകൂടി ഒടുക്കിയാല്‍ മുപ്പത്ദിവസത്തിനുളളില്‍ അപേക്ഷകന് ലഭ്യമാകുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തീരുമാനങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിനുമായി കോര്‍പ്പറേഷന്‍ മെയിന്‍ ആഫീസിലും സോണല്‍ ആഫീസുകളിലും താഴെ പറയും പ്രകാരമുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
വിവരം ആവശ്യപ്പെട്ടു കൊണ്ടു പത്തുരൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.തീരുമനങ്ങളിലോ നടപടികളിലോ പരാതിയുളള പക്ഷം അപ്പീല്‍ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥന്റെ മുമ്പാകെയാണ് പരാതി പരിഹരിക്കാനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
അവസാനം പരിഷ്കരിച്ചത് : 6/17/2020