Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള നിയമസഭ

കേരള നിയമസഭയെ കുറിച്ചുള്ള വിശദ വിവരങ്ങൾ

കേരള നിയമസഭ


കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും സാർവത്രിക സമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങൾ. ഇതു കൂടാതെ ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർ‌ദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയിൽ അംഗമാണ് . എന്നാൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശമില്ല.

നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്.

ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തിൽ നിയമനിർമ്മാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടതെന്നു പറയാം. കേരളത്തിന്റെ തെക്കേ അറ്റത്തെ സ്വതന്ത്രരാജ്യമായിരുന്നു തിരുവിതാംകൂർ, വേണാട് എന്ന് കൊച്ചു നാട്ടുരാജ്യത്തിൽ നിന്ന്, മാർത്താണ്ഡവർമ്മയുടെ കാലത്ത് വിശാലരൂപം പ്രാപിച്ചതണ്.  തിരുവിതാംകൂർ- ബ്രിട്ടീഷ് സഖ്യം രാജ്യത്തിന്റെ പരമാധികാര നിലക്ക് മാറ്റം വരുത്തിയിരുന്നു.

തിരുവതാംകൂർ ലെജിസ്ലേറ്റിവ്

നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത് . 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൻസിൽ സമ്മേളിച്ചു. കേവലം നിർദ്ദേശങ്ങൾ മാത്രമാണെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒൻപത് ബില്ലുകൾ പാസാക്കി. ശരിയായ ജനാധിപത്യ സംവിധാ‍നമായി ലെജിസ്ലേറ്റീവ് കൗൺസിലിനെ കണക്കാക്കാനാവില്ലെങ്കിലും ആ വഴിക്കുള്ള ശ്രമമെന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു.

ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവിതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ൽ ലെജിസ്ലേറ്റിവ് കൌൻസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.

സാധാരണ നിലയിൽ സഭ സമ്മേളിക്കുന്ന ആദ്യം ദിനം മുതൽ അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരംഗവർണ്ണക്കുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നിയമസഭയുടെ കാലാവധി ദീർഘിപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്.പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിർമ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. സാങ്കേതികാർത്ഥത്തിൽ നിയമ സഭയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകളെല്ലാം നിയമ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ജന പ്രതിനിധി സഭ എന്ന നിലയിൽ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചർച്ചാ വിഷയമാകുന്നു. അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്.

1949 ജൂലൈ ഒന്നിന് അയൽ രാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു.

തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള ആ സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിൽനിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയിൽനിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങൾ തിരു-കൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തിൽ തിരു-കൊച്ചി നിയമസഭയിലേക്ക് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ എ. ജെ. ജോണിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ചുരുങ്ങിയ കാലയളവിൽ മൂന്നു മന്ത്രിസഭകൾക്കൂടി നിലവിൽ‌വന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാർച്ച് മൂന്നു മുതൽ തിരു-കൊച്ചി രാഷ്ടപതി ഭരണത്തിൻ കീഴിലായി .

കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് 1957 ഏപ്രിൽ 27 നാണ്. ആദിനം അനുസ്മരിക്കാനാണ് എല്ലാ വർഷവും ഏപ്രിൽ 27 ന് നിയമസഭാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ രാഷ്ട്രനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ പുഷ്പാർച്ചന നടത്തും. പൊതുജനങ്ങൾക്ക്, നിയമസഭാ മ്യൂസിയങ്ങൾ വൈകുന്നേരം വരെ കാണുന്നതിനുള്ള സൌകര്യം നൽകാറുമുണ്ട്.

കേരളനിയമസഭ

  1. 1957-1959 ഒന്നാം കേരളനിയമസഭ
  2. 1960-1964 രണ്ടാം കേരളനിയമസഭ

1964-1967 രാഷ്ട്രപതി ഭരണം :

  1. 1967-1970 മൂന്നാം കേരളനിയമസഭ
  2. 1970-1977 നാലാം കേരളനിയമസഭ
  3. 1977-1979 അഞ്ചാം കേരളനിയമസഭ
  4. 1980-1982 ആറാം കേരളനിയമസഭ
  5. 1982-1987 ഏഴാം കേരളനിയമസഭ
  6. 1987-1991 എട്ടാം കേരളനിയമസഭ
  7. 1991-1996 ഒൻപതാം കേരളനിയമസഭ

10. 1996-2001 പത്താം കേരളനിയമസഭ

11. 2001-2006 പതിനൊന്നാം കേരളനിയമസഭ

12. 2006-2011 പന്ത്രണ്ടാം കേരളനിയമസഭ

13. 2011-ഇന്നുവരെ പതിമൂന്നാം കേരളനിയമസഭ

2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. 2006 ലെ തിരഞ്ഞെടുപ്പ് വരെ നിലവിലുണ്ടായിരുന്ന കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വരുകയും ചെയ്തു. അതേ സമയം ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും മറ്റ് ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കൂടൂകയും ചെയ്തിട്ടുണ്ട്. 2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 2011 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.

2008-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

 

നമ്പർ

മണ്ഡലം

ജില്ല

1

മഞ്ചേശ്വരം നിയമസഭാമണ്ഡലം

കാസർഗോഡ്

2

കാസർഗോഡ് നിയമസഭാമണ്ഡലം

കാസർഗോഡ്

3

ഉദുമ നിയമസഭാമണ്ഡലം

കാസർഗോഡ്

4

കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം

കാസർഗോഡ്

5

തൃക്കരിപ്പൂർ നിയമസഭാമണ്ഡലം

കാസർഗോഡ്

6

പയ്യന്നൂർ നിയമസഭാമണ്ഡലം

കണ്ണൂർ

7

കല്ല്യാശ്ശേരി നിയമസഭാമണ്ഡലം

കണ്ണൂർ

8

തളിപ്പറമ്പ് നിയമസഭാമണ്ഡലം

കണ്ണൂർ

9

ഇരിക്കൂർ നിയമസഭാമണ്ഡലം

കണ്ണൂർ

10

അഴീക്കോട് നിയമസഭാമണ്ഡലം

കണ്ണൂർ

11

കണ്ണൂർ നിയമസഭാമണ്ഡലം

കണ്ണൂർ

12

ധർമ്മടം നിയമസഭാമണ്ഡലം

കണ്ണൂർ

13

തലശ്ശേരി നിയമസഭാമണ്ഡലം

കണ്ണൂർ

14

കൂത്തുപറമ്പ് നിയമസഭാമണ്ഡലം

കണ്ണൂർ

15

മട്ടന്നൂർ നിയമസഭാമണ്ഡലം

കണ്ണൂർ

16

പേരാവൂർ നിയമസഭാമണ്ഡലം

കണ്ണൂർ

17

മാനന്തവാടി നിയമസഭാമണ്ഡലം

വയനാട്

18

സുൽത്താൻബത്തേരി നിയമസഭാമണ്ഡലം

വയനാട്

19

കല്പറ്റ നിയമസഭാമണ്ഡലം

വയനാട്

20

വടകര നിയമസഭാമണ്ഡലം

കോഴിക്കോട്

21

കുറ്റ്യാടി നിയമസഭാമണ്ഡലം

കോഴിക്കോട്

22

നാദാപുരം നിയമസഭാമണ്ഡലം

കോഴിക്കോട്

23

കൊയിലാണ്ടി നിയമസഭാമണ്ഡലം

കോഴിക്കോട്

24

പേരാമ്പ്ര നിയമസഭാമണ്ഡലം

കോഴിക്കോട്

25

ബാലുശ്ശേരി നിയമസഭാമണ്ഡലം

കോഴിക്കോട്

26

എലത്തൂർ നിയമസഭാമണ്ഡലം

കോഴിക്കോട്

27

കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം

കോഴിക്കോട്

28

കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം

കോഴിക്കോട്

29

ബേപ്പൂർ നിയമസഭാമണ്ഡലം

കോഴിക്കോട്

30

കുന്ദമംഗലം നിയമസഭാമണ്ഡലം

കോഴിക്കോട്

31

കൊടുവള്ളി നിയമസഭാമണ്ഡലം

കോഴിക്കോട്

32

തിരുവമ്പാടി നിയമസഭാമണ്ഡലം

കോഴിക്കോട്

33

കൊണ്ടോട്ടി നിയമസഭാമണ്ഡലം

മലപ്പുറം

34

ഏറനാട് നിയമസഭാമണ്ഡലം

മലപ്പുറം

35

നിലമ്പൂർ നിയമസഭാമണ്ഡലം

മലപ്പുറം

36

വണ്ടൂർ നിയമസഭാമണ്ഡലം (SC)

മലപ്പുറം

37

മഞ്ചേരി നിയമസഭാമണ്ഡലം

മലപ്പുറം

38

പെരിന്തൽമണ്ണ നിയമസഭാമണ്ഡലം

മലപ്പുറം

39

മങ്കട നിയമസഭാമണ്ഡലം

മലപ്പുറം

40

മലപ്പുറം നിയമസഭാമണ്ഡലം

മലപ്പുറം

41

വേങ്ങര നിയമസഭാമണ്ഡലം

മലപ്പുറം

42

വള്ളിക്കുന്ന് നിയമസഭാമണ്ഡലം

മലപ്പുറം

43

തിരൂരങ്ങാടി നിയമസഭാമണ്ഡലം

മലപ്പുറം

44

താനൂർ നിയമസഭാമണ്ഡലം

മലപ്പുറം

45

തിരൂർ നിയമസഭാമണ്ഡലം

മലപ്പുറം

46

കോട്ടക്കൽ നിയമസഭാമണ്ഡലം

മലപ്പുറം

47

തവനൂർ നിയമസഭാമണ്ഡലം

മലപ്പുറം

48

പൊന്നാനി നിയമസഭാമണ്ഡലം

മലപ്പുറം

49

തൃത്താല നിയമസഭാമണ്ഡലം

പാലക്കാട്

50

പട്ടാമ്പി നിയമസഭാമണ്ഡലം

പാലക്കാട്

51

ഷൊർണ്ണൂർ നിയമസഭാമണ്ഡലം

പാലക്കാട്

52

ഒറ്റപ്പാലം നിയമസഭാമണ്ഡലം

പാലക്കാട്

53

കോങ്ങാട് നിയമസഭാമണ്ഡലം

പാലക്കാട്

54

മണ്ണാർക്കാട് നിയമസഭാമണ്ഡലം

പാലക്കാട്

55

മലമ്പുഴ നിയമസഭാമണ്ഡലം

പാലക്കാട്

56

പാലക്കാട് നിയമസഭാമണ്ഡലം

പാലക്കാട്

57

തരൂർ നിയമസഭാമണ്ഡലം

പാലക്കാട്

58

ചിറ്റൂർ നിയമസഭാമണ്ഡലം

പാലക്കാട്

59

നെന്മാറ നിയമസഭാമണ്ഡലം

പാലക്കാട്

60

ആലത്തൂർ നിയമസഭാമണ്ഡലം

പാലക്കാട്

61

ചേലക്കര നിയമസഭാമണ്ഡലം

തൃശ്ശൂർ

62

കുന്നംകുളം നിയമസഭാമണ്ഡലം

തൃശ്ശൂർ

63

ഗുരുവായൂർ നിയമസഭാമണ്ഡലം

തൃശ്ശൂർ

64

മണലൂർ നിയമസഭാമണ്ഡലം

തൃശ്ശൂർ

65

വടക്കാഞ്ചേരി നിയമസഭാമണ്ഡലം

തൃശ്ശൂർ

66

ഒല്ലൂർ നിയമസഭാമണ്ഡലം

തൃശ്ശൂർ

67

തൃശ്ശൂർ നിയമസഭാമണ്ഡലം

തൃശ്ശൂർ

68

നാട്ടിക നിയമസഭാമണ്ഡലം

തൃശ്ശൂർ

69

കൈപ്പമംഗലം നിയമസഭാമണ്ഡലം

തൃശ്ശൂർ

70

ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം

തൃശ്ശൂർ

71

പുതുക്കാട് നിയമസഭാമണ്ഡലം

തൃശ്ശൂർ

72

ചാലക്കുടി നിയമസഭാമണ്ഡലം

തൃശ്ശൂർ

73

കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം

തൃശ്ശൂർ

74

പെരുമ്പാവൂർ നിയമസഭാമണ്ഡലം

എറണാകുളം

75

അങ്കമാലി നിയമസഭാമണ്ഡലം

എറണാകുളം

76

ആലുവ നിയമസഭാമണ്ഡലം

എറണാകുളം

77

കളമശ്ശേരി നിയമസഭാമണ്ഡലം

എറണാകുളം

78

പറവൂർ നിയമസഭാമണ്ഡലം

എറണാകുളം

79

വൈപ്പിൻ നിയമസഭാമണ്ഡലം

എറണാകുളം

80

കൊച്ചി നിയമസഭാമണ്ഡലം

എറണാകുളം

81

തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

എറണാകുളം

82

എറണാകുളം നിയമസഭാമണ്ഡലം

എറണാകുളം

83

തൃക്കാക്കര നിയമസഭാമണ്ഡലം

എറണാകുളം

84

കുന്നത്തുനാട് നിയമസഭാമണ്ഡലം (SC)

എറണാകുളം

88

പിറവം നിയമസഭാമണ്ഡലം

എറണാകുളം

86

മൂവാറ്റുപുഴ നിയമസഭാമണ്ഡലം

എറണാകുളം

87

കോതമംഗലം നിയമസഭാമണ്ഡലം

എറണാകുളം

88

ദേവികുളം നിയമസഭാമണ്ഡലം

ഇടുക്കി

89

ഉടുമ്പൻചോല നിയമസഭാമണ്ഡലം

ഇടുക്കി

90

തൊടുപുഴ നിയമസഭാമണ്ഡലം

ഇടുക്കി

91

ഇടുക്കി നിയമസഭാമണ്ഡലം

ഇടുക്കി

92

പീരുമേട് നിയമസഭാമണ്ഡലം

ഇടുക്കി

93

പാല നിയമസഭാമണ്ഡലം

ഇടുക്കി

94

കടുത്തുരുത്തി നിയമസഭാമണ്ഡലം

കോട്ടയം

95

വൈക്കം നിയമസഭാമണ്ഡലം

കോട്ടയം

96

ഏറ്റുമാനൂർ നിയമസഭാമണ്ഡലം

കോട്ടയം

97

കോട്ടയം നിയമസഭാമണ്ഡലം

കോട്ടയം

98

പുതുപ്പള്ളി നിയമസഭാമണ്ഡലം

കോട്ടയം

99

ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം

കോട്ടയം

100

കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം

കോട്ടയം

101

പൂഞ്ഞാർ നിയമസഭാമണ്ഡലം

കോട്ടയം

102

അരൂർ നിയമസഭാമണ്ഡലം

ആലപ്പുഴ

103

ചേർത്തല നിയമസഭാമണ്ഡലം

ആലപ്പുഴ

104

ആലപ്പുഴ നിയമസഭാമണ്ഡലം

ആലപ്പുഴ

105

അമ്പലപ്പുഴ നിയമസഭാമണ്ഡലം

ആലപ്പുഴ

106

കുട്ടനാട് നിയമസഭാമണ്ഡലം

ആലപ്പുഴ

107

ഹരിപ്പാട് നിയമസഭാമണ്ഡലം

ആലപ്പുഴ

108

കായംകുളം നിയമസഭാമണ്ഡലം

ആലപ്പുഴ

109

മാവേലിക്കര നിയമസഭാമണ്ഡലം

പത്തനംതിട്ട

110

ചെങ്ങന്നൂർ നിയമസഭാമണ്ഡലം

പത്തനംതിട്ട

111

തിരുവല്ല നിയമസഭാമണ്ഡലം

പത്തനംതിട്ട

112

റാന്നി നിയമസഭാമണ്ഡലം

പത്തനംതിട്ട

113

ആറന്മുള നിയമസഭാമണ്ഡലം

പത്തനംതിട്ട

114

കോന്നി നിയമസഭാമണ്ഡലം

പത്തനംതിട്ട

115

അടൂർ നിയമസഭാമണ്ഡലം

പത്തനംതിട്ട

116

കരുനാഗപ്പള്ളി നിയമസഭാമണ്ഡലം

കൊല്ലം

117

ചവറ നിയമസഭാമണ്ഡലം

കൊല്ലം

118

കുന്നത്തൂർ നിയമസഭാമണ്ഡലം

കൊല്ലം

119

കൊട്ടാരക്കര നിയമസഭാമണ്ഡലം

കൊല്ലം

120

പത്തനാപുരം നിയമസഭാമണ്ഡലം

കൊല്ലം

121

പുനലൂർ നിയമസഭാമണ്ഡലം

കൊല്ലം

122

ചടയമംഗലം നിയമസഭാമണ്ഡലം

കൊല്ലം

123

കുണ്ടറ നിയമസഭാമണ്ഡലം

കൊല്ലം

124

കൊല്ലം നിയമസഭാമണ്ഡലം

കൊല്ലം

125

ഇരവിപുരം നിയമസഭാമണ്ഡലം

കൊല്ലം

126

ചാത്തന്നൂർ നിയമസഭാമണ്ഡലം

കൊല്ലം

127

വർക്കല നിയമസഭാമണ്ഡലം

തിരുവനന്തപുരം

128

ആറ്റിങ്ങൽ നിയമസഭാമണ്ഡലം

തിരുവനന്തപുരം

129

ചിറയിൻകീഴ് നിയമസഭാമണ്ഡലം

തിരുവനന്തപുരം

130

നെടുമങ്ങാട് നിയമസഭാമണ്ഡലം

തിരുവനന്തപുരം

131

വാമനപുരം നിയമസഭാമണ്ഡലം

തിരുവനന്തപുരം

132

കഴക്കൂട്ടം നിയമസഭാമണ്ഡലം

തിരുവനന്തപുരം

133

വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം

തിരുവനന്തപുരം

134

തിരുവനന്തപുരം നിയമസഭാമണ്ഡലം

തിരുവനന്തപുരം

135

നേമം നിയമസഭാമണ്ഡലം

തിരുവനന്തപുരം

136

അരുവിക്കര നിയമസഭാമണ്ഡലം

തിരുവനന്തപുരം

137

പാറശ്ശാല നിയമസഭാമണ്ഡലം

തിരുവനന്തപുരം

138

കാട്ടാക്കട നിയമസഭാമണ്ഡലം

തിരുവനന്തപുരം

139

കോവളം നിയമസഭാമണ്ഡലം

തിരുവനന്തപുരം

140

നെയ്യാറ്റിൻകര നിയമസഭാമണ്ഡലം

തിരുവനന്തപുരം

 

 

മുനിസിപ്പാലിറ്റി

അധികാര വികേന്ദ്രീകരണം നടപ്പാക്കിയ രീതിയിലെ അടിസ്ഥാന ഭരണ രൂപങ്ങളിലൊന്നാണ് മുനിസിപ്പാലിറ്റി. ത്രിതല പഞ്ചായത്തു ഭരണസംവിധാനം നിലവിൽ വരുന്നതിനു മുൻപു പഞ്ചായത്ത്, നഗരസഭ (മുനിസിപ്പാലിറ്റി), കോർപ്പറേഷൻ എന്നിങ്ങനെയായിരുന്നു അത്.
അധികാര വികേന്ദ്രീകരണം ഇന്ത്യൻ നഗരങ്ങളിലും യാഥാർത്ഥ്യം ആയത്‌ ഡിസംബർ 1992 ല് നിലവിൽ വന്ന എഴുപത്തി നാലാമത് ഭരണഘടന ഭേതഗതിയാൽ നിലവിൽ വന്ന നഗര പാലിക നിയമം അനുസ്സരിച്ചാണ്.

 

1

നെയ്യാറ്റിൻകര

44

29.5

തിരുവനന്തപുരം

2

നെടുമങ്ങാട്

39

32.52

തിരുവനന്തപുരം

3

ആറ്റിങ്ങൽ

31

16.87

തിരുവനന്തപുരം

4

വർക്കല

33

14.87

തിരുവനന്തപുരം

5

പരവൂർ

32

16.19

കൊല്ലം

6

പുനലൂർ

35

34.35

കൊല്ലം

7

കരുനാഗപ്പള്ളി

35

18.65

കൊല്ലം

8

അടൂർ

28

20.82

പത്തനംതിട്ട

9

പത്തനംതിട്ട

32

23.50

പത്തനംതിട്ട

10

തിരുവല്ല

39

27.15

പത്തനംതിട്ട

11

കായംകുളം

44

21.79

ആലപ്പുഴ

12

മാവേലിക്കര

28

12.65

ആലപ്പുഴ

13

ചെങ്ങന്നൂർ

27

14.60

ആലപ്പുഴ

14

ആലപ്പുഴ

52

46.71

ആലപ്പുഴ

15

ചേർത്തല

35

16.19

ആലപ്പുഴ

16

ചങ്ങനാശ്ശേരി

27

13.50

കോട്ടയം

17

കോട്ടയം

52

53.61

കോട്ടയം

18

വൈക്കം

26

8.73

കോട്ടയം

19

പാല

26

16.06

കോട്ടയം

20

തൊടുപുഴ

35

35.43

ഇടുക്കി

21

തൃപ്പൂണിത്തുറ

49

29.39

എറണാകുളം

22

മുവാറ്റുപുഴ

28

13.13

എറണാകുളം

23

കോതമംഗലം

31

40.04

എറണാകുളം

24

പെരുമ്പാവൂർ

27

13.60

എറണാകുളം

25

ആലുവ

25

6.46

എറണാകുളം

26

കളമശ്ശേരി

42

27.00

എറണാകുളം

27

വടക്കൻ പറവൂർ

29

9.02

എറണാകുളം

28

അങ്കമാലി

30

28.24

എറണാകുളം

29

ഏലൂർ

31

11.21

എറണാകുളം

30

തൃക്കാക്കര

33

28.10

എറണാകുളം

31

മരട്

33

12.35

എറണാകുളം

32

ചാലക്കുടി

36

25.23

തൃശ്ശൂർ

33

ഇരിങ്ങാലക്കുട

41

33.24

തൃശ്ശൂർ

34

കൊടുങ്ങല്ലൂർ

44

29.46

തൃശ്ശൂർ

35

ചാവക്കാട്

32

12.41

തൃശ്ശൂർ

36

ഗുരുവായൂർ

43

7.45

തൃശ്ശൂർ

37

കുന്നംകുളം

37

34.18

തൃശ്ശൂർ

38

ഷൊർണ്ണൂർ

33

32.28

പാലക്കാട്

39

ഒറ്റപ്പാലം

36

32.66

പാലക്കാട്

40

പാലക്കാട്

52

26.60

പാലക്കാട്

41

ചിറ്റൂർ-തത്തമംഗലം

29

14.71

പാലക്കാട്

42

പൊന്നാനി

51

24.82

മലപ്പുറം

43

തിരൂർ

38

16.55

മലപ്പുറം

44

പെരിന്തൽമണ്ണ

34

34.41

മലപ്പുറം

45

മലപ്പുറം

40

33.60

മലപ്പുറം

46

മഞ്ചേരി

50

53.10

മലപ്പുറം

47

കോട്ടക്കൽ

32

20.43

മലപ്പുറം

48

നിലമ്പൂർ

33

36.26

മലപ്പുറം

49

കൊയിലാണ്ടി

44

29.05

കോഴിക്കോട്

50

വടകര

47

21.32

കോഴിക്കോട്

51

കൽപ്പറ്റ

28

40.74

വയനാട്

52

കണ്ണൂർ

42

11.03

കണ്ണൂർ

53

തളിപ്പറമ്പ്

44

38.54

കണ്ണൂർ

54

കൂത്തുപറമ്പ്‌

28

16.76

കണ്ണൂർ

55

തലശ്ശേരി

52

43.08

കണ്ണൂർ

56

പയ്യന്നൂർ

44

23.96

കണ്ണൂർ

57

മട്ടന്നൂർ

54.32

കണ്ണൂർ

58

കാഞ്ഞങ്ങാട്

43

16.69

കാസർഗോഡ്

59

കാസർഗോഡ്

38

16.34

കാസർഗോഡ്

60

നീലേശ്വരം

32

26.23

കാസർഗോഡ്

3.12941176471
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
അസ്ക്കക്കർ Mar 20, 2018 09:43 PM

നിയമ സഭ കാണുന്നതിൻ എന്താണ് ചെയ്യേണ്ടത്

ഡിക്സന്‍ കെ ഡോമിനിക് Feb 14, 2018 12:25 PM

കൊള്ളം ഇതുപോലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top