(ഓഗസ്റ്റ് 15, 1947 - മെയ് 27 1964)
അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. ബാല്യകാലത്ത് അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. രണ്ടു വര്‍ഷം ഹാരോയില്‍ പഠിച്ചശേഷം കേംബ്രിജ് സര്‍വകലാശാലയില്‍ ചേര്‍ന്നു നാച്വറല്‍ സയന്‍സ് പഠിച്ചു. പിന്നീട്, ഇന്നര്‍ ടെംപിളില്‍ നിയമപഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. വിദ്യാര്‍ഥിയായിരിക്കെത്തന്നെ, വിദേശ അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം താല്‍പര്യമെടുത്തിരുന്നു. അയര്‍ലന്‍ഡിലെ സിന്‍ ഫെയ്ന്‍ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിച്ചു. ഇത്തരം ചിന്തകള്‍ നിറഞ്ഞ മനസ്സുമായാണു സമരഭൂമിയായ ഭാരതത്തിലേക്ക് അദ്ദേഹമെത്തിയത്.
1912ല്‍ ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തു. 1919ല്‍ അലഹബാദ് ഹോംറൂള്‍ ലീഗിന്റെ സെക്രട്ടറിയായി. 1916ല്‍ മഹാത്മാഗാന്ധിയെ ആദ്യമായി കണ്ടു. ആ കൂടിക്കാഴ്ച പണ്ഡിറ്റ് നെഹ്‌റുവിനു പ്രചോദനമേകി. 1920ല്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ആദ്യ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചത് അദ്ദേഹമാണ്. 1920-22ല്‍ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് രണ്ടു തവണ ജയിലിലടയ്ക്കപ്പെട്ടു.
1923 സെപ്റ്റംബറില്‍ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. 1926ല്‍ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗഌ,് ബെല്‍ജിയം, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബല്‍ജിയത്ത് കോണ്‍ഗ്രസ് ഓഫ് ഒപ്രസ്ഡ് നാഷനാലിറ്റീസ് ഓഫ് ബ്രസല്‍സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പങ്കെടുത്തു. 1927ല്‍ മോസ്‌കോയില്‍ നടന്ന, ഒക്ടോബര്‍ സോഷ്യലിസ്റ്റ് റെവല്യൂഷന്റെ പത്താം വാര്‍ഷികാഘോഷച്ചടങ്ങിലും സംബന്ധിച്ചു. 1926ല്‍, സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന തീരുമാനം മദ്രാസ് കോണ്‍ഗ്രസ് കൈക്കൊണ്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു പണ്ഡിറ്റ് നെഹ്രുവാണ്. 1928ല്‍ സൈമണ്‍ കമ്മീഷനെതിരെ ലഖ്‌നൗവില്‍ പ്രകടനം നയിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിച്ചാര്‍ജിനു വിധേയനായി. 1928 ഓഗസ്റ്റ് 29നു നടന്ന ഓള്‍-പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ ഭരണഘടനാ പരിഷ്‌കാരത്തിനായുള്ള നെഹ്‌റു റിപ്പോര്‍ട്ടില്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന്റെ പേരിലാണു റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. അതേവര്‍ഷം അദ്ദേഹം ‘ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ ഇന്ത്യ ലീഗ്’ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രിട്ടനും ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.
1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ വച്ചാണു സമ്പൂര്‍ണ സ്വരാജാണു ലക്ഷ്യമെന്ന പ്രഖ്യാപനമുണ്ടായത്. 1930-35 കാലഘട്ടത്തില്‍ ഉപ്പുസത്യാഗ്രഹമുള്‍പ്പെടെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ടു പലതവണ അറസ്റ്റ് വരിക്കേണ്ടിവന്നിട്ടുണ്ട്. 1935 ഫെബ്രുവരി 14ന് അല്‍മോറ ജയിലില്‍ വച്ചാണ് അദ്ദേഹം ആത്മകഥ പൂര്‍ത്തിയാക്കിയത്. ജയില്‍മോചിതനായതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി തിരിച്ചു. 1936 ഫെബ്രുവരി- മാര്‍ച്ചില്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട 1938 ജൂലൈയില്‍ അദ്ദേഹം സ്‌പെയിനിലെത്തി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു പണ്ഡിറ്റ് നെഹ്‌റുവിന്റെ ചൈനാ സന്ദര്‍ശനം.
1940 ഒക്ടോബര്‍ 31ന് ഏകാംഗ സത്യാഗ്രഹം നടത്തിയതിന് പണ്ഡിറ്റ് നെഹ്‌റു അറസ്റ്റിലായി. ഇന്ത്യയെ നിര്‍ബന്ധിതമായി ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം. മറ്റു നേതാക്കള്‍ക്കൊപ്പം 1941 ഡിസംബറിലാണ് അദ്ദേഹം ജയില്‍മോചിതനായത്. ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം 1942 ഓഗസ്റ്റ് ഏഴിനു ബോംബെയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ പണ്ഡിറ്റ് നെഹ്‌റു അവതരിപ്പിച്ചു. അടുത്ത ദിവസം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെയും മറ്റു നേതാക്കളെയും അഹമ്മദ്‌നഗര്‍ ഫോര്‍ട്ടിലേക്കു കൊണ്ടുപോയി. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസം; അവസാനത്തേതും. ആകെ ഒന്‍പതു തവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1945ല്‍ ജയിലില്‍നിന്നു വിട്ടയയ്ക്കപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്ന ഐ.എന്‍.എ. ഓഫീസര്‍മാര്‍ക്കു നിയമസഹായം നല്‍കാന്‍ സംവിധാനമൊരുക്കുകയാണ്. 1946 മാര്‍ച്ചില്‍ അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശിച്ചു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി.
(ജനുവരി11,1966 -ജനുവരി24,1966)
1898 ജൂലൈ നാലിനു പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച ശ്രീ ഗുല്‍സാരിലാല്‍ നന്ദ ലാഹോറിലും ആഗ്രയിലും അലഹബാദിലും പഠിച്ചു. 1920-21ല്‍ അലഹബാദ് സര്‍വകലാശാലയില്‍ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷക വിദ്യാര്‍ഥിയായിയായിരുന്നു. 1921ല്‍ ബോംബെ നാഷണല്‍ കോളജില്‍ പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആയി. ആ വര്‍ഷം തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു. അടുത്ത വര്‍ഷം അദ്ദേഹം അഹമ്മദാബാദ് ടെക്‌സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്‍ സെക്രട്ടറിയായി. 1946 വരെ പ്രവര്‍ത്തനം തുടര്‍ന്നു. സത്യഗ്രഹമിരുന്നതിന് 1932ല്‍ ശ്രീ നന്ദ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് 1942ലും അറസ്റ്റ് ചെയ്യപ്പെട്ടു. 1944 വരെ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നു.
1937ല്‍ അദ്ദേഹം ബോംബെ നിയമനിര്‍മാണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1937 മുതല്‍ 1939 വരെ ബോംബെ ഗവണ്‍മെന്റിന്റെ പാര്‍ലമെന്ററി സെക്രട്ടറി (ലേബര്‍ ആന്‍ഡ് എക്‌സൈസ്)യായി പ്രവര്‍ത്തിച്ചു. പിന്നീട് 1946-50 കാലഘട്ടത്തില്‍ ബോംബെ ഗവണ്‍മെന്റില്‍ തൊഴില്‍മന്ത്രിപദം ലഭിച്ചപ്പോഴാണ് തൊഴില്‍തര്‍ക്ക ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘ് സെക്രട്ടറി, ബോംബെ ഹൗസിംങ് ബോര്‍ഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നാഷണല്‍ പഌനിംങ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിന്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1947ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ഗവണ്‍മെന്റ് പ്രതിനിധിയായി പങ്കെടുത്തു. കോണ്‍ഫറന്‍സ് നിയോഗിച്ച ‘ദ് ഫ്രീഡം ഓഫ് അസോസിയേഷന്‍ കമ്മിറ്റി’യുടെ ഭാഗമായി സ്വീഡന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, ഇംഗ്‌ളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തൊഴില്‍, പാര്‍പ്പിട സാഹചര്യങ്ങള്‍ പഠനവിധേയമാക്കി.
1950 മാര്‍ച്ചില്‍ പഌനിംങ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി. അടുത്ത സെപ്റ്റംബറില്‍ കേന്ദ്ര ആസൂത്രണ മന്ത്രിയായി നിയമിതനായി. ജലസേചനം, ഊര്‍ജം വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനു നല്‍കിയിരുന്നു. 1952ലെ പൊതു തെരഞ്ഞെടുപ്പില്‍ ബോംബെയില്‍നിന്നുള്ള എം.പിയായി. ആസൂത്രണം, ജലസേചനം, ഊര്‍ജം വകുപ്പുകളുടെ ചുമതലയോടെ വീണ്ടും മന്ത്രിസഭയിലെത്തി. 1955ല്‍ സിംഗപ്പൂരില്‍ നടന്ന പഌന്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും 1959ല്‍ ജനീവയില്‍ നടന്ന അന്തര്‍ദേശീയ തൊഴില്‍ സമ്മേളനത്തിലും പങ്കെടുക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘങ്ങളെ നയിച്ചത് അദ്ദേഹമായിരുന്നു.
1957ലെ തെരഞ്ഞെടുപ്പിലും ശ്രീ നന്ദ വിജയിച്ചു. അപ്രാവശ്യം ആസൂത്രണം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. പിന്നീട് പഌനിംങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഫെഡറല്‍ റിപ്പബഌക് ഓഫ് ജര്‍മനി, യുഗോസ്ലാവിയ, ഓസ്ട്രിയ എന്നി സ്ഥലങ്ങള്‍ 1959ല്‍ സന്ദര്‍ശിച്ചു.
1962ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സബര്‍കന്ധ മണ്ഡലത്തില്‍നിന്നു ജയിച്ചു. കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷനു തുടക്കമിട്ടത് ശ്രീ നന്ദയാണ്. 1962 മുതല്‍ 1963 വരെ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം 1963 മുതല്‍ 66 വരെ ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചു.
പണ്ഡിറ്റ് നെഹ്രുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 മെയ് 27ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌കെന്റില്‍ നിര്യാതനായപ്പോള്‍ 1966 ജനുവരി 11ന് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി.
(ജൂണ്‍ 9, 1964 - ജനുവരി 11, 1966 )
1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്‍മം. സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മയ്ക്കാകട്ടെ അപ്പോള്‍ പ്രായം മുപ്പതു വയസ്സില്‍ താഴെ മാത്രം. മൂന്നു മക്കളുമായി തന്റെ അച്ഛന്റെ വീട്ടിലേക്കു മടങ്ങാനായിരുന്നു അവരുടെ തീരുമാനം.
ചെറിയ പട്ടണത്തില്‍ ലാല്‍ ബഹദൂറിനു മെച്ചപ്പെട്ട വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. ദാരിദ്ര്യം നിറഞ്ഞതെങ്കിലും മറ്റെല്ലാ വിധത്തിലും ആഹഌദം നിറഞ്ഞതായിരുന്നു ബാല്യകാലം.
ഹൈസ്‌കൂള്‍ പഠനത്തിനായി ഒരു അമ്മാവനൊപ്പം വാരണാസിയിലേക്ക് അയക്കപ്പെട്ടു. ചെറിയ കുട്ടി എന്ന അര്‍ഥത്തില്‍ ‘നാനി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്. മൈലുകള്‍ അകലെയുള്ള സ്‌കൂളിലേക്കു നടന്നാണു പോയിരുന്നത്. തെരുവുറോഡുകള്‍ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും കാലില്‍ ഷൂസ് ധരിക്കാതെയായിരുന്നു നടപ്പ്.
വളരുംതോറും, വിദേശ ശക്തികളില്‍നിന്നു സ്വാതന്ത്ര്യം നേടാനായുള്ള സമരത്തില്‍ അദ്ദേഹത്തിനു കൂടുതല്‍ കൂടുതല്‍ താല്‍പര്യം ജനിച്ചുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ഇന്ത്യന്‍ രാജാക്കന്‍മാരുടെ നിലപാടിനെ വിമര്‍ശിച്ച മഹാത്മാ ഗാന്ധിയുടെ നടപടി അദ്ദേഹത്തെ ആകര്‍ഷിച്ചു. 11-ാം വയസ്സായപ്പോഴേക്കും സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടാനുള്ള ചിന്ത ശക്തമായി.
നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്യുന്നതു ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് 16 വയസ്സു പ്രായമുള്ളപ്പോഴാണ്. മഹാത്മജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, പഠനം നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഇത് അമ്മയുടെ മോഹങ്ങള്‍ക്കു തിരിച്ചടിയായി. വിനാശകരമെന്ന് അവര്‍ കരുതിയ തീരുമാനത്തില്‍നിന്നു പക്ഷേ, അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു സാധിച്ചില്ല. ലാല്‍ ബഹദൂര്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. പ്രഥമദൃഷ്ടിയില്‍ ലോലഹൃദയനെന്നു തോന്നുമെങ്കിലും പാറയുടെ ഉറപ്പുള്ള മനസ്സാണ് അദ്ദേഹത്തിനെന്നറിയാമായിരുന്നതിനാല്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങില്ലെന്ന് അടുപ്പമുള്ളവര്‍ക്കു വ്യക്തമായിരുന്നു.
ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തുകൊണ്ടുള്ള ദേശീയ സ്ഥാപനങ്ങളിലൊന്നായ വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ ചേരാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. അവിടെ, മുന്‍നിര ബുദ്ധിജീവികളും ദേശീയവാദികളുമായി അടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ‘ശാസ്ത്രി’യെന്നത് വിദ്യാപീഠത്തില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച ബാച്ചിലേഴ്‌സ് ഡിഗ്രിയാണ്. എന്നാല്‍ അത് ലാല്‍ ബഹദൂറിന്റെ പേരിന്റെ ഭാഗമായാണു ജനങ്ങള്‍ കാലങ്ങളായി കരുതിപ്പോരുന്നത്.
1927ല്‍ അദ്ദേഹം വിവാഹിതനായി. ഭാര്യ ലളിതാ ദേവി മിര്‍സാപൂര്‍ സ്വദേശിനിയായിരുന്നു. സ്ത്രീധനത്തിന്റെ കാര്യത്തിലൊഴികെ, വിവാഹച്ചടങ്ങുകളെല്ലാം പാരമ്പര്യ രീതിയില്‍ തന്നെ നടന്നു. ഒരു ചര്‍ക്കയും ഏതാനും മുഴം കൈത്തറി വസ്ത്രവുമായിരുന്നു സ്ത്രീധനം. വരന്‍ മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു.
1930ല്‍ മഹാത്മാ ഗാന്ധി ദണ്ഡി കടപ്പുറത്തേക്കു മാര്‍ച്ച് നടത്തി സാമ്രാജ്യത്വത്തിന്റെ ഉപ്പുനിയമം ലംഘിച്ചു. ഇത് ഇന്ത്യ മൊത്തം സമരജ്വാല ആളിക്കത്താനിടയാക്കി. അത്യാവേശപൂര്‍വം ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സമരച്ചൂടിലേക്ക് എടുത്തുചാടി.
അദ്ദേഹം ഏറെ നിയമലംഘന സമരങ്ങള്‍ നയിക്കുകയും അറസ്്റ്റ് വരിക്കുകയും ചെയ്തു. ഏഴു വര്‍ഷം ജയിലിലടയ്ക്കപ്പെട്ടിരുന്നു. സമരാനുഭവങ്ങള്‍ ചിന്തകളെ മയപ്പെടുത്തുകയും അദ്ദേഹത്തെ പക്വമതിയാക്കിത്തീര്‍ക്കുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചു കോണ്‍ഗ്രസ് അധികാരമേറ്റപ്പോഴേക്കും ശാന്തനും നാട്യങ്ങളില്ലാത്ത വ്യക്തിത്വത്തിനുടമയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1946ല്‍ രൂപീകൃതമായ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ഭാഗമാകാനും അതുവഴി ഭരണത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കാനുമുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു. സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ പാര്‍ലമെന്ററി സെക്രട്ടറിയായാണ് ആദ്യം നിയമനം ലഭിച്ചത്. വൈകാതെ ആഭ്യന്തര മന്ത്രിയായി. യു.പിയില്‍ കഴിവിന്റെയും കഠിനാധ്വനത്തിന്റെയും പ്രതീകമായാണ് അദ്ദേഹം അറിയപ്പെട്ടത്. 1951ല്‍ ന്യൂഡെല്‍ഹിയിലെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി കേന്ദ്രമന്ത്രിസഭയില്‍ പല വകുപ്പുകളും കൈകാര്യം ചെയ്തു. റെയില്‍വേ വകുപ്പു മന്ത്രി, ഗതാഗത-ആശയവിനിമയ വകുപ്പുകളുടെ മന്ത്രി, വാണിജ്യ- വ്യവസായ വകുപ്പു മന്ത്രി, ആഭ്യന്തര വകുപ്പു മന്ത്രി തുടങ്ങിയ പദവികള്‍ക്കു പുറമെ നെഹ്‌റുവിന് അസുഖം ബാധിച്ച കാലത്തു വകുപ്പില്ലാ മന്ത്രിയായും പ്രവര്‍ത്തിച്ചു. ജീവിതാവസാനം വരെ അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുകയായിരുന്നു. ഏറെപ്പേര്‍ മരിക്കാനിടയായ റെയില്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം റെയില്‍ മന്ത്രിസ്ഥാനം രാജിവച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ നടപടിയെ പാര്‍ലമെന്റും ജനങ്ങളും പ്രകീര്‍ത്തിച്ചു. അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് നെഹ്‌റു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആര്‍ജവത്തെയും മൂല്യബോധത്തെയും ശഌഘിച്ചു. അപകടത്തിനു മന്ത്രി ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതുകൊണ്ടു മാത്രമാണ് രാജി സ്വീകരിക്കുന്നതെന്നും പണ്ഡിറ്റ് നെഹ്‌റു വ്യക്തമാക്കി.
റെയില്‍വേ അപകടത്തെക്കുറിച്ചുണ്ടായ നീണ്ട സംവാദത്തിനു മറുപടിയായി ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞു: ‘ചെറിയ മനുഷ്യനായതുകൊണ്ടും മൃദുഭാഷിയായതുകൊണ്ടും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ പ്രാപ്തനല്ലെന്ന ചിന്ത പൊതുവേ ഉണ്ടാകാം. എന്നാല്‍, ശരീരത്തിനു കരുത്തു കുറവാണെങ്കിലും മനസ്സിന്റെ കരുത്തു കുറവില്ലെന്നാണ് എന്റെ തോന്നല്‍.’
മന്ത്രിസഭയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, സംഘാടനത്തിനുള്ള കഴിവ് കോണ്‍ഗ്രസിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. 1952ലും 57ലും 62ലും കോണ്‍ഗ്രസിനു മികച്ച ജയം ഉറപ്പാക്കിയതിനു പിന്നില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പങ്കുണ്ട്.
രാജ്യത്തിനായി 30 വര്‍ഷം സ്വയം സമര്‍പ്പിച്ച ചരിത്രമുണ്ട്, അദ്ദേഹത്തിന്. ആര്‍ജവത്തിന്റെയും മല്‍സരക്ഷമതയുടെയും ആള്‍രൂപമെന്ന പേര് കാലക്രമേണ അദ്ദേഹം നേടി. വിനയവും സഹനശക്തിയും മനക്കരുത്തും ദൃഢചിത്തതയും പുലര്‍ത്തുകയും ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രി, സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്ന നേതാവായിരുന്നു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മഹാത്മാഗാന്ധി പകര്‍ന്നുനല്‍കിയ രാഷ്ട്രീയ പാഠങ്ങള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വളരെയധികം സ്വാധീനിച്ചു. ഗുരുസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്‍തുടര്‍ന്ന അ്‌ദേഹം ‘കഠിനാധ്വാനം പ്രാര്‍ഥനയ്ക്കു തുല്യമാണെ’ന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നു ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയ മാതൃകയായിത്തീരുകയായിരുു, ലാല്‍ ബഹദൂര്‍ ശാസ്ത്രി.
ശ്രീമതി ഇന്ദിരാ ഗാന്ധി
(ജനുവരി 14, 1980 - ഒക്ടോബര്‍ 31, 1984 )
വളരെ പ്രശസ്തമായ ഒരു കുടുംബത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായി 1917 നവംബര്‍ 19നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി പിറന്നത്. ലോകോത്തര കലാലയങ്ങളായ ഇകോള്‍ നോവെല്‍, ബെക്‌സ് (സ്വിറ്റ്‌സര്‍ലന്‍ഡ്), ജെനീവയിലെ ഇകോള്‍ ഇന്റര്‍നാഷണല്‍, പുനെയിലും ബോംബെയിലുമുള്ള പ്യൂപ്പിള്‍സ് ഓഫ് സ്‌കൂള്‍, ബ്രിസ്‌റ്റോളിലെ ബാഡ്മിന്റണ്‍ സ്‌കൂള്‍, വിശ്വഭാരതി, ശാന്തിനികേതന്‍, ഓക്‌സ്ഫഡ് സോമര്‍വില്‍ കോളജ് എന്നിവിടങ്ങളില്‍ അവര്‍ വിദ്യാഭ്യാസം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സര്‍വകലാശാലകള്‍ അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്‍കി. മെച്ചപ്പെട്ട പഠനനിലവാരത്തിന് കൊളംബിയ സര്‍വകലാശാലയുടെ സൈറ്റേഷന്‍ ഓഫ് ഡിസ്റ്റിംക്ഷനും ലഭിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നു. കുട്ടിയായിരിക്കെ ‘ബാല്‍ ചര്‍ക്ക സംഘും’ 1930ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനു സഹായമേകാന്‍ കുട്ടികളുടെ ‘വാനരസേന’യും രൂപീകരിച്ചു. 1942ല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡെല്‍ഹിയില്‍ 1947ല്‍ കലാപമുായ സ്ഥലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി പ്രവര്‍ത്തനം നടത്തിയിട്ടു്. ഗാന്ധിജിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം.
1942 മാര്‍ച്ച് 26ന് ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. രു മക്കളാണ് അവര്‍ക്കുള്ളത്. 1955ല്‍ ശ്രീമതി ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടു്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.
1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല്‍ 1977 മാര്‍ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പു മന്ത്രികൂടിയായിരുന്നു അവര്‍. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ പഌനിംങ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണായി പ്രവര്‍ത്തിച്ചു. 1980 ജനുവരി 14ന് അവര്‍ വീും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
കമലാ നെഹ്‌റു സ്മാരക ആശുപത്രി, ഗാന്ധി സ്മാരക നിധി, കസ്തൂര്‍ബ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സംഘടനകളുമായി ശ്രീമതി ഗാന്ധി ബന്ധം പുലര്‍ത്തിയിരുന്നു. സ്വരാജ് ഭവന്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായിരുന്നു. ബാല്‍ സഹയോഗ്, ബാല്‍ ഭവന്‍ ബോര്‍ഡ്, ചില്‍ഡ്രന്‍സ് നാഷണല്‍ മ്യൂസിയം തുടങ്ങിയവയുമായും സഹകരിച്ചിട്ടു്. അലഹബാദിലെ കമലാ നെഹ്‌റു വിദ്യാലയം സ്ഥാപിച്ചത് അവരാണ്. 1966-77 കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോര്‍ത്ത്-ഈസ്‌റ്റേണ്‍ സര്‍വകലാശാല തുടങ്ങിയ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ചു. ഡെല്‍ഹി സര്‍വകലാശാല കോര്‍ട്ടംഗമായും 1960-64ല്‍ യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗമായും 1962ല്‍ ദേശീയ പ്രതിരോധ കൗണ്‍സിലംഗമായും പ്രവര്‍ത്തിച്ചു. സംഗീത നാടക അക്കാദമി, നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍, ഹിമാലയന്‍ മൗനീയറിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി, ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫ് തുടങ്ങിയ സംഘടനകളിലും അവര്‍ സജീവമായിരുന്നു.
ഡെല്‍ഹി സര്‍വകലാശാല കോര്‍ട്ടംഗമായും 1960-64ല്‍ യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗമായും 1962ല്‍ ദേശീയ പ്രതിരോധ കൗസിലംഗമായും പ്രവര്‍ത്തിച്ചു. സംഗീത നാടക അക്കാദമി, നാഷണല്‍ ഇന്റഗ്രേഷന്‍ കൗസില്‍, ഹിമാലയന്‍ മൗണ്ടനീയറിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി, ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് തുടങ്ങിയ സംഘടനകളിലും അവര്‍ സജീവമായിരുന്നു.
1964 ഓഗസ്റ്റില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1967 ഫെബ്രുവരി വരെ അംഗമായി തുടര്‍ന്നു. നാല്, അഞ്ച്, ആറ് ലോക്‌സഭകളില്‍ അംഗമായിരുന്നു. 1980 ജനുവരിയില്‍ നടന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ റായ്ബറേലിയില്‍നിന്നും ആന്ധ്രാപ്രദേശിലെ മേഡക്കില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മേഡക്ക് നിലനിര്‍ത്താനും റായ്ബറേലിയിലെ അംഗത്വം ഉപേക്ഷിക്കാനുമായിരുന്നു അവരുടെ തീരുമാനം. 1967-77ലും 1980 ജനുവരിയിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളും താല്‍പര്യങ്ങളും വേറിട്ടുനില്‍ക്കുതല്ലെന്നു വിശ്വസിച്ച അവര്‍ ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ സജീവ താല്‍പര്യമെടുത്തിരുന്നു.
ചെറുതും വലുതുമായി എത്രയോ ബഹുമതികളാണു ശീമതി ഗാന്ധിക്കു ലഭിച്ചിട്ടുള്ളത്. 1972ല്‍ ഭാരത രത്‌ന, 1972ല്‍ മെക്‌സിക്കന്‍ അക്കാദമി അവാര്‍ഡ് ഫോര്‍ ലിബറേഷന്‍ ഓഫ് ബംഗഌദേശ്, 1973ല്‍ എഫ്.എ.ഒയുടെ രണ്ടാമത് വാര്‍ഷിക പുരസ്‌കാരം, 1976ല്‍ നഗരി പ്രചാരിണി സഭയുടെ സാഹിത്യ വാചസ്പതി (ഹിന്ദി) അവാര്‍ഡ് എന്നിവ ലഭിച്ചു. 1953ല്‍ യു.എസ്.എ. മദേഴ്‌സ് അവാര്‍ഡും ഇറ്റലിയുടെ ഇസല്‍ബെല്ല ഡി’ എസ്റ്റെ അവാര്‍ഡും നയതന്ത്രമികവിനു യേല്‍ സര്‍വകലാശാലയുടെ ഹൗലാന്‍ഡ് മെമ്മോറിയല്‍ പ്രൈസും ലഭിച്ചിട്ടുണ്ട്. 1967ലും 68ലും ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഒപ്പീനിയന്‍ നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ത്രീയെന്ന പദവി ശ്രീമതി ഗാന്ധിക്കായിരുന്നു. 1971ല്‍ യു.എസ്.എയില്‍ നടത്തിയ പ്രത്യേക ഗാലപ് പോള്‍ സര്‍വേയില്‍ ലോകത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന പദവിക്ക് അര്‍ഹയായി. ജന്തുസംരക്ഷണത്തിന്, 1971ല്‍ അര്‍ജന്റൈന്‍ സൊസൈറ്റി അവര്‍ക്ക് ഡിപ്‌ളോമ ഓഫ് ഓണര്‍ നല്‍കി.
‘ദ് ഇയേഴ്‌സ് ഓഫ് ചാലഞ്ച്’ (1966-69), ‘ദ് ഇയേഴ്‌സ് ഓഫ് എന്‍ഡവര്‍’ (1969-72), ‘ഇന്ത്യ’ (ലണ്ടന്‍- 1975), ‘ഇന്‍ഡ്’ (ലോസന്‍- 1979) എന്നീ കൃതികളും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ശേഖരങ്ങളും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം വളരെയധികം യാത്രകള്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗഌദേശ്, ഭൂട്ടാന്‍, ബര്‍മ, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബഌക്, ഫെഡറല്‍ റിപ്പബഌക് ഓഫ് ജര്‍മനി, ഗയാന, ഹംഗറി, ഇറാന്‍, ഇറാഖ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അള്‍ജീരിയ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, ചിലി, ചെക്കോസ്‌ളോവാക്യ, ബൊളീവിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും അവര്‍ പോയിട്ടുണ്ട്. ഇതിനു പുറമെ ഇന്തോനേഷ്യ, ജപ്പാന്‍, ജമൈക്ക, കെനിയ, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ന്യസിലന്‍ഡ്, നൈജീരിയ, ഒമാന്‍, പോളണ്ട്, റോമേനിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ, സ്വീഡന്‍, ടാന്‍സാനിയ, തായ്‌ലന്‍ഡ്, ട്രിനിഡാഡ്, ടൊബാഗോ, യു.എ.ഇ., ബ്രിട്ടന്‍, യു.എസ്.എ., യു.എസ്.എസ്.ആര്‍., ഉറുഗ്വേ, വെനസ്വേല, യുഗോസ്ലാവ്യ, സാംബിയ, സിംബാബ്‌വേ എന്നിവയാണ് ശ്രീമതി ഗാന്ധി സന്ദര്‍ശിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍. ഐക്യരാഷ്ട്രസഭ ആസ്ഥാനത്തും അവര്‍ പോയിട്ടുണ്ട്.
ശ്രീ മൊറാര്‍ജി ദേശായി
(മാര്‍ച്ച് 24, 1977 - ജൂലൈ 28 - 1979)
ഗുജറാത്തിലെ ബള്‍സാര്‍ ജില്ലയിലെ ബദേലി ഗ്രാമത്തില്‍ 1896 ഫെബ്രുവരി 29നാണ് ശ്രീ മൊറാര്‍ജി ദേശായി പിറന്നത്. അച്ചടക്കം നിഷ്‌കര്‍ഷിച്ചിരുന്ന സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും വില, ബാല്യകാലത്തുതന്നെ അച്ഛനില്‍നിന്നു മൊറാര്‍ജി മനസ്സിലാക്കി. സെന്റ് ബര്‍സാര്‍ സ്‌കൂളില്‍ പഠിച്ച് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. അന്നത്തെ ബോംബെ പ്രവിശ്യയിലുള്ള വില്‍സണ്‍ സിവില്‍ സര്‍വീസില്‍നിന്ന് 1918ല്‍ ബിരുദം നേടി. 12 വര്‍ഷം ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊതോടെ 1930ല്‍ ജോലി രാജിവച്ചു പ്രക്ഷോഭത്തില്‍ അണിചേരാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ നീതിവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതും രാജിക്കു പ്രേരണയായി. ജോലി വിടാനുള്ള തീരുമാനമെടുക്കാന്‍ എളുപ്പമല്ലായിരുന്നു. എന്നാല്‍ ദേശായിക്കു തോന്നിയതു കുടുംബത്തെ സംരക്ഷിക്കാന്‍ ജോലിയില്‍ തുടരണമെന്ന ആവശ്യത്തെക്കാളും പ്രധാനം രാജ്യത്തിന്റെ സ്വാതന്ത്ര്യമാണെന്നാണ്.
സ്വാതന്ത്ര്യസമരത്തിനിടെ ശ്രീ ദേശായി മൂന്നു തവണ തടവിലാക്കപ്പെട്ടു. 1931ല്‍ അദ്ദേഹം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. 1937 വരെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അന്നത്തെ ബോംബെ പ്രവിശ്യയില്‍ 1937ല്‍ ആദ്യ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരമേറ്റപ്പോള്‍ ശ്രീ ദേശായ് റവന്യൂ, കൃഷി, വനം, സഹകരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി നിയമിതനായി. ശ്രീ ബി.ജി.ഖേറിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭ. എന്നാല്‍, ജനഹിതം തേടാതെ ലോകമഹായുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടു പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധിച്ചു മന്ത്രിസഭ 1939ല്‍ രാജിവച്ചൊഴിഞ്ഞു.
മഹാത്മാ ഗാന്ധി പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതിനു തടവിലാക്കപ്പെട്ട ശ്രീ ദേശായിയെ 1941 ഒക്ടോബറില്‍ ജയില്‍മോചിതനാക്കിയെങ്കിലും 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്തു വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1945 വരെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1946ല്‍ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിനുശേഷം രൂപീകൃതമായ മന്ത്രിസഭയില്‍ ആഭ്യന്തര, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. യഥാര്‍ഥ അവകാശിക്കു ഭൂമി ലഭ്യമാക്കുന്നതിന് ഉതകുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കി. പൊലീസും ജനങ്ങളും തമ്മിലുള്ള മറ നീക്കുകയും ജനങ്ങളോടുള്ള ഉത്തരവാദിത്തം പൊലീസ് നിറവേറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നിയമം കൊണ്ടുവരികയും ചെയ്തു. 1952ല്‍ അദ്ദേഹം ബോംബെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യാന്‍ സാധിക്കാത്തപക്ഷം സോഷ്യലിസത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കര്‍ഷകരുടെയും കുടിയാന്‍മാരുടെയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ സഹായകമായ നിയമനിര്‍മാണങ്ങള്‍ നടത്തുകവഴി അദ്ദേഹം ലക്ഷ്യത്തിലേക്കടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യത്തില്‍ മറ്റേതു സംസ്ഥാനത്തുമുള്ള ഗവണ്‍മെന്റുകളേക്കാള്‍ എത്രയോ മുന്നിലായിരുന്ന ശ്രീ ദേശായിയുടെ ഗവണ്‍മെന്റ്. ഇത്തരം നിയമങ്ങള്‍ ആത്മാര്‍ഥത കൈവെടിയാതെ നടപ്പാക്കാനുള്ള ജാഗ്രതയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബോംബെ ഭരണകൂടം വച്ചുപുലര്‍ത്തി.
സംസ്ഥാനങ്ങളുടെ പുനരേകീകരണമുണ്ടായതോടെ 1956 നവംബര്‍ 14നു ശ്രീ ദേശായി കേന്ദ്രമന്ത്രിസഭയില്‍ വാണിജ്യ, വ്യവസായ മന്ത്രിയായി. 1958 മാര്‍ച്ച് 22ന് അദ്ദേഹത്തിനു ധനമന്ത്രിപദം ലഭിച്ചു.
സാമ്പത്തികാസൂത്രണത്തിലായാലും ധനകാര്യഭരണനിര്‍വഹണത്തിലായാലും പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വികസനത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പണം കെത്തുന്നതിനായി വരുമാനം ഗണ്യമായി ഉയര്‍ത്താനും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും വഴികള്‍ തേടി. ഗവണ്‍മെന്റിന്റെ ചെലവുകളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക വഴി ധനക്കമ്മി പരമാവധി താഴ്ത്തിനിര്‍ത്താന്‍ ശ്രമിച്ചു. ധനികരുടെ ആഡംബരജീവിതത്തിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
1963ല്‍ കാമരാജ് പഌന്‍ പ്രകാരം അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം പ്രധാനമന്ത്രപദമേറ്റ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാന്‍ ശ്രീ ദേശായിയെ നിര്‍ബന്ധിച്ചു. ദൈര്‍ഘ്യമേറിയതും വ്യത്യസ്ത പദവികള്‍ കൈകാര്യം ചെയ്തിട്ടുള്ളതുമായ പൊതുജീവിതം അദ്ദേഹത്തെ ഈ പദവിക്കു സര്‍വഥാ യോഗ്യനാക്കിയിരുന്നു.
1967ല്‍ ശ്രീ ദേശായി, ശ്രീമതി ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റു. ധനകാര്യവകുപ്പ് അദ്ദേഹത്തിന്റെ കീഴിലായിരുന്നു. എന്നാല്‍ 1969 ജൂലൈയില്‍ ധനവകുപ്പില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രീമതി ഗാന്ധി തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പു മാറ്റാനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രിക്കുണ്ടെന്നു പറഞ്ഞു തീരുമാനത്തിനു വഴങ്ങിയെങ്കിലും തന്നോടു ചോദിക്കാതെ വകുപ്പിന്റെ ചുമതലയില്‍നിന്നു നീക്കിയത് ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍, ഉപപ്രധാനമന്ത്രിപദം രാജിവയ്ക്കുകയെന്ന മാര്‍ഗംമാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ.
1969ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശ്രീ ദേശായി സംഘടന കോണ്‍ഗ്രസിന്റെ ഭാഗമായി നിലകൊണ്ടു. പ്രതിപക്ഷ നേതൃനിരയില്‍ അദ്ദേഹം സജീവമായിരുന്നു. 1971ല്‍ ശ്രീ ദേശായി പാര്‍ലമെന്റിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍, പിരിച്ചുവിടപ്പെട്ട ഗുജറാത്ത് നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ അദ്ദേഹം അനിശ്ചിതകാല നിരാഹാരസമരം നടത്തി. ഇതേത്തുടര്‍ന്ന് 1975 ജൂണില്‍ തെരഞ്ഞെടുപ്പു നടത്തി. നാലു പ്രതിപക്ഷ പാര്‍ട്ടികളും അവരെ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ചേര്‍ന്നു രൂപീകരിച്ച ജനതാ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി. ശ്രീമതി ഗാന്ധിയുടെ തെരഞ്ഞെടുപ്പുവിജയം മരവിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി വന്നതോടെ, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ രാജിവയ്ക്കണമെന്ന് ശ്രീ ദേശായി നിലപാടെടുത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1975 ജൂണ്‍ 26ന് ശ്രീ ദേശായിയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഏകാന്ത തടവിലാണു പാര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിക്കുന്നതിനു തൊട്ടു മുന്‍പ്, 1977 ജനുവരി 18ന് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. ശ്രീ ദേശായി ആവേശപൂര്‍വം രാജ്യത്തൊട്ടാകെ പ്രചാരണം നടത്തി. 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി വിജയം നേടുന്നതില്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിനു കാര്യമായ പങ്കുണ്ട്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍നിന്നു ശ്രീ ദേശായിയും ലോക്‌സഭയിലെത്തി. ജനതാപാര്‍ട്ടിയുടെ സഭാനേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതോടെ 1977 മാര്‍ച്ച് 24നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ശ്രീ ദേശായിയും ഗുര്‍ജാബെന്നും 1911ല്‍ വിവാഹിതരായി. അവരുടെ അഞ്ചു മക്കളില്‍ ഒരു മകളും ഒരു മകനും ജീവിച്ചിരിപ്പുണ്ട്.
ഏറ്റവും കരുത്തനായ വ്യക്തി തെറ്റു കാണിച്ചാല്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്കു ചൂണ്ടിക്കാണിക്കാവുന്നവിധം നിര്‍ഭയരായിത്തീരാന്‍ ജനങ്ങളെ സഹായിക്കണമെന്ന ചിന്തയാണു പ്രധാനമന്ത്രിയായിരിക്കുമ്പോഴും ശ്രീ ദേശായി വച്ചുപുലര്‍ത്തിയിരുന്നത്. ‘ഒരാളും, എന്നു വച്ചാല്‍ പ്രധാനമന്ത്രി പോലും നിയമത്തിന് അതീതരായിരിക്കരുതെ’ന്ന് അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു.
സത്യം അദ്ദേഹത്തിനു കേവലം പ്രായോഗിതയായിരുന്നില്ല; മറിച്ച് ഇളക്കം തട്ടാത്ത നിഷ്ഠയായിരുന്നു. ഒരു ഘട്ടത്തിലും ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രീ ദേശായി തയ്യാറായില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രതിജ്ഞാബദ്ധത കൈവിട്ടില്ല. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘സത്യവും അവനവന്‍ എന്തില്‍ വിശ്വസിക്കുന്നുവോ അതും കൈവിടാതെ വേണം ജീവിക്കാന്‍.’
ശ്രീ ചരണ്‍ സിംങ്
(ജൂലൈ 28, 1979 - ജനുവരി 14, 1980)
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ നൂര്‍പുരില്‍ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ 1902ല്‍ ശ്രീ ചരണ്‍ സിംങ് ജനിച്ചു. 1923ല്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം 1925ല്‍ ആഗ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. നിയമത്തില്‍ പരിശീലനം നേടിയിരുന്ന അദ്ദേഹം ഗാസിയാബാദില്‍ പ്രാക്ടീസിംങ് ആരംഭിച്ചു. 1929ല്‍ മീററ്റിലേക്കു മാറി. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ശ്രീ ചരണ്‍ സിംങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി യു.പി.നിയമസഭയിലെത്തി. 1946ലും 1952ലും 1962ലും 1967ലും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായി. 1946ല്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെ ഗവണ്‍മെന്റില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ചു. റവന്യൂ, മരുന്നും പൊതുജനാരോഗ്യവും, നിയമം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1951 ജൂണില്‍ യു.പിയിലെ ക്യാബിനറ്റ് മന്ത്രിയായി. നിയമ, വാര്‍ത്താവിതരണ വകുപ്പുകളുടെ ചുമതലയാണു ലഭിച്ചത്. തുടര്‍ന്ന്, 1952ല്‍ ഡോ. സമ്പൂര്‍ണാനന്ദിന്റെ മന്ത്രിസഭയില്‍ റവന്യൂ, കൃഷി വകുപ്പുകളുടെ മന്ത്രിയായി. റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകളുടെ മന്ത്രിയായിരിക്കെ 1959ല്‍ രാജിവയ്ക്കുകയായിരുന്നു.
1960ല്‍ സി.ബി. ഗുപ്ത മന്ത്രിസഭയില്‍ ആഭ്യന്തര, കൃഷിവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. സുചേത കൃപലാനിയുടെ മന്ത്രിസഭയില്‍ 1962-63ല്‍ കൃഷി, വനം വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1965ല്‍ കൃഷിവകുപ്പ് ഉപേക്ഷിക്കുകയും അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പിളര്‍ന്നതോടെ, 1970 ഫെബ്രുവരിയില്‍ അദ്ദേഹം രണ്ടാമതും യു.പി. മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍, ആ വര്‍ഷം ഒക്ടോബര്‍ രിനു പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെട്ടു.
ഉത്തര്‍പ്രദേശിനെ പലവിധത്തില്‍ സേവിച്ചിട്ടുള്ള ശ്രീ ചരണ്‍ സിംങ് പ്രവര്‍ത്തനക്ഷമതയില്ലായ്മയും കഴിവുകേടും സ്വജനപക്ഷപാതവും അഴിമതിയും വച്ചുപൊറുപ്പിക്കാത്ത, കഴിവുറ്റ ഭരണാധികാരിയെന്ന സല്‍കീര്‍ത്തി സമ്പാദിച്ചു. മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ അദ്ദേഹം പ്രതിജ്ഞാബദ്ധതകൊണ്ടും പ്രഭാഷണ ചാതുര്യംകൊണ്ടും രാഷ്ട്രീയത്തില്‍ തിളങ്ങി.
യു.പിയില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ശില്‍പി അദ്ദേഹമായിരുന്നു. ഗ്രാമീണ മേഖലയില്‍ കടങ്ങളില്‍പെട്ട് ഉഴലുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന 1939ലെ ഡിപ്പാര്‍ട്ട്‌മെന്റ് റിഡെംപ്ഷന്‍ ബില്ലിന് അന്തിമ രൂപം നല്‍കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു. യു.പിയിലെ മന്ത്രിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവു ഗണ്യമായി കുറച്ചുകൊണ്ടുള്ള ലാന്‍ഡ് ഹോള്‍ഡിംങ് ആക്റ്റ്- 1960 ഉണ്ടായത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.
താഴേത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ശ്രീ ചരണ്‍ സിങ്ങിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന നേതാക്കള്‍ ചുരുക്കമായിരിക്കും. അര്‍പ്പണമനോഭാവമുള്ള പൊതുപ്രവര്‍ത്തകനും സാമൂഹ്യനീതിയില്‍ അടിയുറച്ചുവിശ്വസിക്കുന്ന വ്യക്തിയുമായ അദ്ദേഹത്തിനു കരുത്തേകുന്നത് ദശലക്ഷക്കണക്കിനു കര്‍ഷകര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്.
ലാളിത്യമാര്‍ന്ന ജീവിതമായിരുന്നു ചൗധരി ചരണ്‍ സിംങ് നയിച്ചിരുന്നത്. തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിലെ ഇടവേളകള്‍ വായിക്കാനും എഴുതാനുമാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ‘അബോളിഷന്‍ ഓഫ് സെമീന്ദാരി’, ‘കോ-ഓപ്പറേറ്റീവ് ഫാമിംങ് എക്‌സ്-റേയ്ഡ്’, ‘ഇന്ത്യാസ് പോവര്‍ട്ടി ആന്‍ഡ് ഇറ്റ്‌സ് സൊല്യൂഷന്‍’, ‘പെസന്റ് പ്രൊപ്രൈറ്റര്‍ഷിപ് ഓര്‍ ലാന്‍ഡ് റ്റു വര്‍ക്കേഴ്‌സ്’, ‘പ്രിവന്‍ഷന്‍ ഓഫ് ഡിവിഷന്‍ ഓഫ് ഹോള്‍ഡിംങ്‌സ് ബിലോ എ സേര്‍ട്ടന്‍ മിനിമം’ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങളുടെയും ലഘുലേഖകളുടെയും കര്‍ത്താവാണ് അദ്ദേഹം.
ശ്രീ രാജീവ് ഗാന്ധി
(ഒക്ടോബര്‍ 31, 1984 - ഡിസംബര്‍ 2, 1989)
നാല്‍പതാം വയസ്സില്‍ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവന്‍മാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമായിരിക്കും. അദ്ദേഹത്തിന്റെ അമ്മ ശ്രീമതി ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിപദമേറുമ്പോള്‍ ശ്രീ രാജീവ് ഗാന്ധിയെ അപേക്ഷിച്ച് എട്ടു വയസ്സു കൂടുതലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തനായ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാകട്ടെ, 58-ാം വയസ്സിലാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, 17 വര്‍ഷം നീ ഭരണസാരഥ്യത്തിനു തുടക്കമിട്ടത്.
പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയില്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനപിന്തുണയാണ് ശ്രീ ഗാന്ധിക്കു ലഭിച്ചത്. തന്റെ അമ്മ വെടിയേറ്റു മരിച്ചതിന്റെ ദു:ഖം അടങ്ങുംമുന്‍പേ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം സന്നദ്ധനായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും ആകെ തെരഞ്ഞെടുപ്പു നടന്ന 508 സീറ്റുകളില്‍ 401 എണ്ണത്തില്‍ വിജയിക്കാന്‍ സാധിക്കുകയും ചെയ്തു. തൊട്ടു മുന്‍പു നടന്ന ഏഴു തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ലഭിക്കാത്തത്ര ഭൂരിപക്ഷമാണു കോണ്‍ഗ്രസിന് അത്തവണ ലഭിച്ചത്.
എഴുന്നൂറു ദശലക്ഷം ഇന്ത്യക്കാരുടെ അനിഷേധ്യ നേതാവെന്ന നിലയ്ക്കുള്ള തുടക്കം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. വൈകിയ പ്രായത്തില്‍, ഒട്ടും താല്‍പര്യമില്ലാതെ ശ്രീ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശത്തിനാണ് അംഗീകാരം ലഭിച്ചതെന്നതും സവിശേഷതയാണ്. നാലു തലമുറകളായി, സ്വാതന്ത്ര്യ സമരകാലത്തും പിന്നീടും രാജ്യത്തെ സേവിച്ചുവന്നിരുന്ന കുടുംബത്തിലെ ഇളംതലമുറക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിനു രാഷ്ട്രീയത്തില്‍ തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല.
1944 ഓഗസ്റ്റ 20ന് ബോംബെയിലാണ് ശ്രീ രാജീവ് ഗാന്ധി പിറന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും മുത്തച്ഛന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിനു കേവലം മൂന്നു വയസ്സു മാത്രമേ ഉായിരുന്നുള്ളൂ. ആ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ലഖ്‌നൗവില്‍നിന്നു ഡെല്‍ഹിയിലേക്കു താമസം മാറ്റി. ശ്രീ ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധി എം.പിയാകുകയും നിര്‍ഭയനും കഠിനാധ്വാനിയുമായ പാര്‍ലമെന്റേറിയനെന്ന പേരു സമ്പാദിക്കുകയും ചെയ്തു. മുത്തച്ഛനോടൊപ്പം തീന്‍മൂര്‍ത്തി ഹൗസിലായിരുന്നു രാജീവ് ഗാന്ധി ബാല്യം ചെലവിട്ടത്. ഇന്ദിരാഗാന്ധിയായിരുന്നു വീട്ടുകാരിയായി അവിടെ കാര്യങ്ങള്‍ നടത്തിയിരുന്നത്. കുറച്ചുകാലം ഡെറാഡൂണിലെ വെല്‍ഹം പ്രേപിലെ സ്‌കൂളില്‍ പഠിച്ചശേഷം ഹിമാലയന്‍ താഴ്‌വരകളിലുള്ള ഡൂണ്‍ സ്‌കൂളിലേക്കു മാറി. അവിടെവച്ച് അദ്ദേഹത്തിനു ചില ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു. വൈകാതെ അനുജന്‍ സഞ്ജയ് കൂടി പഠനത്തിനായി അവിടെയെത്തുകയും ചെയ്തു.
സ്‌കൂള്‍ പഠനത്തിനുശേഷം കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നെങ്കിലും പെട്ടെന്നു തന്നെ ലന്‍ ഇംപീരിയല്‍ കോളജിലേക്കു മാറി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സായിരുന്നു പഠിച്ചത്. പിന്നീടു പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, പരീക്ഷയ്ക്കായി കഷ്ടപ്പെട്ടു പഠിക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു.
രാഷ്ട്രീയം തൊഴിലായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ലെന്നു വ്യക്തം. ശ്രീ ഗാന്ധിയുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ പുസ്തക അലമാരകളില്‍ കൂടുതലും സയന്‍സ്, എന്‍ജിനീയറിംഗ് പുസ്തകങ്ങളായിരുന്നുവെന്നും തത്വചിന്ത, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ നന്നേ കുറവായിരുന്നു എന്നുമാണ്. സംഗീതത്തോട് അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പാശ്ചാത്യസംഗീതവും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവും ആധുനിക സംഗീതവും ഇഷ്ടപ്പെട്ടിരുന്നു. ഫോട്ടോഗ്രഫിയും അമച്വര്‍ റേഡിയോയുമായിരുന്നു മറ്റു രണ്ടു താല്‍പര്യങ്ങള്‍.
വിമാനയാത്രയോട് അദ്ദേഹത്തിന് അങ്ങേയറ്റത്തെ അഭിനിവേശമായിരുന്നു. ഇംഗ്ലണ്ടില്‍നിന്നു മടങ്ങിയെത്തിയ ഉടന്‍ ഡെല്‍ഹി ഫ്‌ളൈയിങ് ക്ലബിന്റെ പ്രവേശന പരീക്ഷ പാസായി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍ തീരുമാനിച്ചു. വൈകാതെ പൊതുമേഖലാ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ചേര്‍ന്നു.
കേംബ്രിജില്‍ പഠിക്കവേ, അവിടെ ഇംഗ്ലീഷ് പഠിക്കുകയായിരുന്ന ഇറ്റാലിയന്‍ പെണ്‍കുട്ടി സോണിയ മെയ്‌നോയെ കണ്ടുമുട്ടിയിരുന്നു. 1968ല്‍ അവര്‍ ഡെല്‍ഹിയില്‍ വച്ചു വിവാഹിതരായി. മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ന്യൂഡെല്‍ഹിയില്‍ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചുറ്റുവട്ടത്തും നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ജീവിതം സ്വകാര്യത നിറഞ്ഞതായിരുന്നു.
പക്ഷേ, 1980ല്‍ ഉണ്ടായ വിമാനാപകടത്തില്‍ സഹോദരന്‍ സഞ്ജയ് മരിക്കാനിടയായതു കാര്യങ്ങള്‍ മാറിമറിയാനിടയാക്കി. രാഷ്ട്രീയത്തിലിറങ്ങാനും അമ്മയെ സഹായിക്കാനുമുള്ള സമ്മര്‍ദ്ദമേറി. പുറത്തുനിന്നും അകത്തുനിന്നുമുയര്‍ന്ന വെല്ലുവിളികള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പിടിച്ചുനിന്നെങ്കിലും വൈകാതെ സമ്മര്‍ദ്ദത്തിനു കീഴടങ്ങേിവന്നു. അനുജന്‍ സഞ്ജയ് മരിക്കുമ്പോള്‍ പ്രതിനിധാനം ചെയ്തിരുന്ന അമേതിയില്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായി. നല്ല ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1982 നവംബറില്‍ ഇന്ത്യ, ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളിയപ്പോള്‍ സ്‌റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കേതുണ്ടായിരുന്നു. നിര്‍മാണ ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നുണ്ടെന്നും പാളിച്ചകള്‍ കൂടാതെ ഗെയിസ് അരങ്ങേറുമെന്നും ഉറപ്പിക്കാന്‍ നിയുക്തനായത് ശ്രീ ഗാന്ധിയായിരുന്നു. ഈ വെല്ലുവിളി വിജയിപ്പിക്കുകവഴി കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവും ഏകോപനശേഷിയുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അതേസമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടിക്ക് ഊര്‍ജം പകരാനും സംഘടനാ സംവിധാനം കുറ്റമറ്റതാക്കാനും കാണിച്ച ചുറുചുറുക്കും ശ്രദ്ധേയമായി. പിന്നീടു നേരിടേണ്ടിവന്ന പരീക്ഷണഘട്ടങ്ങളില്‍ ഇത്തരം കഴിവുകളാണ് അദ്ദേഹത്തെ തുണച്ചത്.
1984 ഓഗസ്റ്റ് 31ന് അമ്മ കൊല്ലപ്പെട്ട ദാരുണ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി ഒരേസമയം ചുമതലയേല്‍ക്കാന്‍ നിര്‍ബന്ധിതനായത്. ജീവിതത്തില്‍ അതിദാരുണമായ സാഹചര്യം നേരിടുന്ന അവസരത്തില്‍ ഉന്നതമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അനുഭവം അദ്ദേഹത്തിനു മാത്രമേ ഉണ്ടായിക്കാണൂ. എന്നാല്‍ വ്യക്തിപരമായ ദു:ഖം നിയന്ത്രിക്കാനും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുമുള്ള മനക്കരുത്തും ആത്മസംയമനവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശ്രീ ഗാന്ധി രാജ്യത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റം വരെ ക്ഷീണംമറന്നു യാത്ര ചെയ്തു. പലപ്പോഴും ഭൂമിയുടെ ചുറ്റളവിനേക്കാള്‍ ദൂരം സഞ്ചരിച്ചു. 250 പൊതുയോഗങ്ങളിലായി ദശലക്ഷക്കണക്കിനു പേരെ അഭിസംബോധന ചെയ്തു.
ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ശ്രീ ഗാന്ധിക്ക് ഉന്നത സാങ്കേതികവിദ്യയില്‍ പരിജ്ഞാനവും അതിയായ താല്‍പര്യവുമുണ്ടായിരുന്നു. അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, 21-ാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും ശ്രീ ഗാന്ധിക്കുണ്ടായിരുന്നു.
ശ്രീ വിശ്വനാഥ് പ്രതാപ് സിംങ്
(ഡിസംബര്‍ 2, 1989 - നവംബര്‍ 10, 1990 )
രാജാ ബഹദൂര്‍ രാം ഗോപാല്‍ സിങ്ങിന്റെ മകനായി 1931 ജൂണ്‍ 25ന് അലഹബാദിലാണു ശ്രീ വി.പി.സിംഗ് ജനിച്ചത്. അലഹബാദ്, പൂനെ സര്‍വകലാശാലകളിലായിരുന്നു പഠനം. 1955ല്‍ ശ്രീമതി സീതാ കുമാരിയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളുണ്ട്.
പണ്ഡിതനായ അദ്ദേഹം അലഹബാദ് കോറോണിലെ ഇന്റര്‍മീഡിയിറ്റ് കോളജായ ഗോപാല്‍ വിദ്യാലയത്തിന്റെ സ്ഥാപകനാണ്. 1947-48ല്‍ വാരാണസി ഉദയ് പ്രതാപ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായും അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957ല്‍ ഭൂദാന പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത ശ്രീ സിംങ് അലഹബാദിലെ പാസ്‌ന ഗ്രാമത്തിലുള്ള തന്റെ മികച്ച കൃഷിയിടം സംഭാവനയായി നല്‍കുകയും ചെയ്തു.
ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, 1969-71 കാലത്ത് അലഹബാദ് സര്‍വകലാശാല എക്‌സിക്യൂട്ടീവ് ബോഡി അംഗം, 1969-71 കാലത്ത് യു.പി. നിയമസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1970-71ല്‍ കോണ്‍ഗ്രസ് ലെജിസ്‌ളേറ്റീവ് പാര്‍ട്ടി വിപ്പായിരുന്നു. 1971-74 കാലത്ത് ലോക്‌സഭാംഗമായും ഒക്ടോബര്‍ 1974 മുതല്‍ നവംബര്‍ 1976 വരെ കേന്ദ്ര വാണിജ്യ ഡെപ്യൂട്ടി മന്ത്രിയായും 1976 നവംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ വാണിജ്യകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1980 ജനുവരി മൂന്നു മുതല്‍ ജൂലൈ 26 വരെ വീണ്ടും ലോക്‌സഭാംഗമായി. 1980 ജൂണ്‍ ഒന്‍പതു മുതല്‍ 1982 ജൂണ്‍ 28 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1980 നവംബര്‍ 21 മുതല്‍ 1981 ജൂണ്‍ 14 വരെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും 1981 ജൂണ്‍ 15 മുതല്‍ 1983 ജൂലൈ 16 വരെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1983 ജനുവരി 29ന് വാണിജ്യമന്ത്രിയായി നിയമിതനായ അദ്ദേഹത്തിന് ഫെബ്രുവരി 15ന് സപ്‌ളൈ വകുപ്പിന്റെ അധികച്ചുമതല ലഭിച്ചു. 1983 ജൂലൈ 16നു രാജ്യസഭാംഗമായി. 1984 സെപ്റ്റംബര്‍ ഒന്നിന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 ഡിസംബര്‍ 31ന് കേന്ദ്ര ധനകാര്യമന്ത്രിപദത്തിലുമെത്തി.
ശ്രീ ചന്ദ്രശേഖര്‍
(നവംബര്‍ 10, 1990 - ജൂണ്‍ 21, 1991 )
ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പെട്ട ഇബ്രാഹിംപട്ടി ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ശ്രീ ചന്ദ്രശേഖര്‍ പിറന്നത്. 1927 ജൂലൈ ഒന്നിനായിരുന്നു ജനനം. 1977 മുതല്‍ 1988 വരെ അദ്ദേഹം ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിപ്ലവതൃഷ്ണയുള്ള ആവേശം നിറഞ്ഞ പോരാളിയായിരുന്ന ശ്രീ ചന്ദ്രശേഖര്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1950-51ല്‍ അലഹബാദ് സര്‍വകലാശാലയില്‍നിന്നു രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ആചാര്യ നരേന്ദ്ര ദേവുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിരുന്നു. വൈകാതെ, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബലിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷത്തിനകം പാര്‍ട്ടിയുടെ യു.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1955-56 ആയപ്പോഴേക്കും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
1962ല്‍ യു.പിയില്‍നിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1967ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയും സാമൂഹ്യമാറ്റത്തിനുതകുന്ന നയങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുകവഴി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ശ്രദ്ധേയനായി. ഭരണത്തിന്റെ മറവില്‍ കുത്തകകള്‍ വളരുന്നതിനെ എതിര്‍ക്കാന്‍ തുടങ്ങിയതോടെ അധികാരകേന്ദ്രങ്ങളുമായി ഇടയേണ്ടിവന്നു.
സ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെ ആര്‍ജവത്തോടും ധൈര്യത്തോടും കൂടി ദൃഢമായി നീങ്ങിയതോടെ അദ്ദേഹം ‘യുവതുര്‍ക്കി’ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. 1969ല്‍ ഡെല്‍ഹിയില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ച യംങ് ഇന്ത്യന്‍ വാരികയുടെ സ്ഥാപകന്‍ ശ്രീ ചന്ദ്രശേഖറാണ്. ഈ വാരികയുടെ മുഖപ്രസംഗങ്ങളാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് (1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ) യംങ് ഇന്ത്യന്‍ പൂട്ടിയിടാന്‍ നിര്‍ദേശമുണ്ടായി. പിന്നീട് 1989 ഫെബ്രുവരിയിലാണു പ്രസിദ്ധീകരണം പുനരാരംഭിച്ചത്. വാരികയുടെ എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ് അദ്ദേഹം.
ശ്രീ ചന്ദ്രശേഖര്‍ എപ്പോഴും വ്യക്തിയധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുകയും സൈദ്ധാന്തികവും സാമൂഹികമാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതുമായ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇത് 1973- 75 കാലഘട്ടത്തില്‍ അദ്ദേഹത്തെ ശ്രീ ജയപ്രകാശ് നാരായണനിലേക്ക് അടുപ്പിച്ചു. അതോടെ നേതൃത്വത്തിനെതിരെ തിരിഞ്ഞ വിപ്ലവകാരിയെന്ന നിലയില്‍ ശ്രീ ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണിലെ കരടായി.
1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടന്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതികളായ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയിലും വര്‍ക്കിംങ് കമ്മിറ്റിയിലും അംഗമായിരുന്നെങ്കിലും മെയ്ന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ് (മിസ) പ്രകാരമാണ് ശ്രീ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തു ജയിലലടച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ട വളരെ ചുരുക്കം ഭരണകക്ഷി നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
എന്നും അധികാര രാഷ്ട്രീയത്തെ എതിര്‍ക്കുകയും ജനാധിപത്യ മൂല്യങ്ങളോടും സാമൂഹിക മാറ്റത്തോടും ആഭിമുഖ്യമുള്ള രാഷ്ട്രീയത്തെ ഇഷ്ടപ്പെടുകയും ചെയ്തു.
ജയില്‍ശിക്ഷ അനുഭവിച്ച കാലത്ത് അദ്ദേഹം എഴുതിയ ഡയറി പിന്നീട് ‘മേരി ജയില്‍ ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രചനകള്‍ ‘ഡൈനാമിക്‌സ് ഓഫ് സോഷ്യല്‍ ചേഞ്ച്’ എന്ന പേരില്‍ സമാഹരിച്ചു പുറത്തിറക്കിയിട്ടുണ്ട്.
1983 ജനുവരി ആറു മുതല്‍ 1983 ജൂണ്‍ 25 വരെ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കന്യാകുമാരിയില്‍നിന്ന് ന്യൂഡല്‍ഹിയിലുള്ള ഗാന്ധിസമാധിസ്ഥലമായ രാജ്ഘട്ടിലേക്കു പദയാത്ര നടത്തി. 4260 കിലോമീറ്റര്‍ നീളുന്നതായിരുന്നു യാത്ര. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായിരുന്നു യാത്ര.
യാത്രയുടെ ഭാഗമായി കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഭാരത് യാത്രാ സെന്ററുകള്‍ സ്ഥാപിച്ചു. രാജ്യത്തെ പിന്നോക്ക മേഖലകളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാനും പൊതുവിദ്യാഭ്യാസം നല്‍കുന്നതിനും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
1962 മുതല്‍ 1984നും 1989നും ഇടയ്ക്കുള്ള കാലമൊഴിച്ചാല്‍ എല്ലായ്‌പ്പോഴും പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. 1989ല്‍ ജന്‍മനാടായ ബല്ലിയയിലും തൊട്ടടുത്തുള്ള മഹാരാജ്ഗഞ്ചിലും അദ്ദേഹം മല്‍സരിച്ചു. രണ്ടിടത്തും ജയിച്ച അദ്ദേഹം മഹാരാജ്ഗഞ്ചില്‍നിന്നുള്ള അംഗത്വം രാജിവയ്ക്കുകയായിരുന്നു.
ശ്രീമതി ദുജാ ദേവിയാണ് ശ്രീ ചന്ദ്രശേഖറിന്റെ ഭാര്യ. രണ്ടു മക്കള്‍: പങ്കജും നീരജും.
ശ്രീ പി.വി.നരസിംഹ റാവു
(ജൂണ്‍ 21, 1991 - മെയ് 16, 1996 )
ശ്രീ പി.രംഗറാവുവിന്റെ മകനായ ശ്രീ പി.വി.നരസിംഹറാവു 1921 ജൂണ്‍ എട്ടിനു കരിംനഗറില്‍ ജനിച്ചു. ഹൈദരാബാദിലെ ഓസ്മാനിയ സര്‍വകലാശാലയിലും ബോംബെ സര്‍വകലാശാലയിലും നാഗ്പൂര്‍ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം നേടി. താരതമ്യേന ചെറിയ പ്രായത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്.
കര്‍ഷകനും അഭിഭാഷകനുമായിരുന്ന ശ്രീ റാവു രാഷ്ട്രീയത്തില്‍ ചേരുകയും പല പ്രധാനപ്പെട്ട പദവികളും വഹിക്കുകയും ചെയ്തു. 1962-64ല്‍ ആന്ധ്രാപ്രദേശിലെ നിയമ, വാര്‍ത്താവിതരണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 1964 മുതല്‍ 67 വരെ നിയമം, എന്‍ഡോവ്‌മെന്റ് വകുപ്പുകളുടെയും 1967ല്‍ ആരോഗ്യ, മരുന്നു വകുപ്പുകളുടെയും 1967ല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയായി സംസ്ഥാനത്തു പ്രവര്‍ത്തിച്ചു. 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1975-76ല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 1968-74 കാലത്ത് ആന്ധ്രാപ്രദേശിലെ തെലുങ്ക് അക്കാദമിയുടെ ചെയര്‍മാനായും 1972 മുതല്‍ മദ്രാസിലെ ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാര്‍ സഭയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1957 മുതല്‍ 1977 വരെ ആന്ധ്രാപ്രദേശ് നിയമസഭാംഗമായിരുന്നു. 1977 മുതല്‍ 1984 വരെ ലോക്‌സഭാംഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാമത്തെ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ 1978-79ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ദ് സ്‌കൂള്‍ ഓഫ് ഏഷ്യന്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് സംഘടിപ്പിച്ച കോണ്‍ഫറന്‍സ് ഓണ്‍ സൗത്ത് ഏഷ്യയില്‍ പങ്കെടുത്തു. ഭാരതീയ വിദ്യാഭവന്റെ ആന്ധ്ര സെന്ററിന്റെ ചെയര്‍മാനായിരുന്നു. 1980 ജനുവരി 14 മുതല്‍ 1984 ജുലൈ 18 വരെ വിദേശകാര്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1984 ജൂലൈ 19 മുതല്‍ ഡിസംബര്‍ 31 വരെ ആഭ്യന്തരമന്ത്രിയായും 1984 ഡിസംബര്‍ 31 മുതല്‍ 1985 സെപ്റ്റംബര്‍ 25 വരെ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1986 സെപ്റ്റംബര്‍ 25ന് മനുഷ്യവിഭവശേഷി മന്ത്രിയായി ചുമതലയേറ്റു.
പലതിനോടും പ്രതിപത്തി പുലര്‍ത്തിയിരുന്ന ശ്രീ റാവു സംഗീതവും സിനിമയും നാടകവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാഹിത്യത്തോടു പൊതുവേയുള്ള താല്‍പര്യത്തിനപ്പുറം ഹിന്ദിയിലും തെലുങ്കിലും കവിതകള്‍ രചിച്ചു. രാഷ്ട്രീയ അപഗ്രഥനങ്ങളും എഴുതിയിരുന്നു. പുതിയ ഭാഷകള്‍ പഠിക്കാന്‍ എന്നും താല്‍പര്യം പുലര്‍ത്തി. ഇന്ത്യന്‍ തത്വചിന്തകളും സംസ്‌കാരവുമായിരുന്നു മറ്റൊരു ഇഷ്ടവിഷയം. ശ്രീ വിശ്വനാഥ സത്യനാരായണന്‍ രചിച്ച തെലുങ്കു നോവലായ ‘വേയി പാടഗലു’ ഹിന്ദിയിലേക്ക് ‘സഹസ്രഫണ്‍’ എന്ന പേരില്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ശ്രീ ഹരിനാരായണ്‍ ആപ്‌തേ രചിച്ചു കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രമുഖ മറാഠി നോവലായ ‘പാന്‍ ലക്ഷത് കോന്‍ ഖെറ്റോ’ തെലുങ്കിലേക്ക് ‘അബലജീവിതം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. പല പ്രമുഖ മറാഠി പുസ്തകങ്ങളും തെലുങ്കിലേക്കും ഏതാനും തെലുങ്കു കൃതികള്‍ ഹിന്ദിയിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. തൂലികാനാമത്തില്‍ പല മാസികകളിലും ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ചും അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ചും അമേരിക്കയിലും പടിഞ്ഞാറന്‍ ജര്‍മനിയിലുമുള്ള സര്‍വകലാശാലകളില്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. വിദേശകാര്യമന്ത്രിയായിരിക്കെ, 1974ല്‍ ബ്രിട്ടന്‍, പടിഞ്ഞാറന്‍ ജര്‍മനി, സ്വിറ്റസര്‍ലന്റ്, ഇറ്റലി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു വ്യാപകമായി യാത്രകള്‍ നടത്തിയിരുന്നു.
വിദേശകാര്യമന്ത്രിയായിരിക്കെ, തന്റെ അറിവും രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ അനുഭവജ്ഞാനവും രാജ്യാന്തര നയതന്ത്രത്തില്‍ ഗുണകരമായി ഉപയോഗപ്പെടുത്താന്‍ ശ്രീ റാവുവിനു സാധിച്ചു. ഡല്‍ഹിയില്‍ 1980 ജനുവരിയില്‍ നടന്ന യു.എന്‍.ഐ.ഡി.ഒയുടെ മൂന്നാമതു സമ്മേളനത്തില്‍ അദ്ദേഹമായിരുന്നു അധ്യക്ഷന്‍. 1980ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഗ്രൂപ്പ് ഓഫ് 77ലും അധ്യക്ഷപദം അലങ്കരിച്ചു. 1981 ഫെബ്രുവരിയില്‍ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലെ സജീവ പങ്കാളിത്തം അദ്ദേഹത്തിന് ഏറെ അനുമോദനങ്ങള്‍ നേടിക്കൊടുത്തു.
അന്തര്‍ദേശീയ സാമ്പത്തിക പ്രശ്‌നങ്ങളില്‍ സജീവ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹമാണ് കാരക്കാസില്‍ 1981 മേയില്‍ നടന്ന ഗ്രൂപ്പ് 77ന്റെ ഇ.സി.ഡി.സി. സമ്മേളനത്തിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത്.
1982, 83 വര്‍ഷങ്ങള്‍ ഇന്ത്യക്കും ഇന്ത്യയുടെ വിദേശനയത്തിനും സംഭവബഹുലമായ കാലമായിരുന്നു. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഏഴാമത് ഉച്ചകോടിക്ക് ആതിഥ്യമരുളണമെന്ന് അതിന്റ നേതൃത്വം ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ഇതു നല്‍കുന്ന സൂചന പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് ഇന്ത്യ എത്തുമെന്നും ശ്രീമതി ഇന്ദിരാഗാന്ധി ചെയര്‍പേഴ്‌സണ്‍ ആയി അവരോധിക്കപ്പെടുമെന്നും ആയിരുന്നു. 1982ല്‍ യു.എന്നിലും ന്യൂഡെല്‍ഹി ഉച്ചകോടിക്കു മുന്നോടിയായും ചേര്‍ന്ന ചേരിചേരാ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനങ്ങളില്‍ ശ്രീ റാവുവാണ് അധ്യക്ഷത വഹിച്ചത്. അടുത്ത വര്‍ഷം ചേരിചേരാ പ്രസ്ഥാനം മുന്‍കയ്യെടുത്തു ന്യൂയോര്‍ക്കില്‍ നടത്തിയ വിവിധ രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയിലും അധ്യക്ഷസ്ഥാനത്ത് അദ്ദേഹം തന്നെയായിരുന്നു.
പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേരിചേരാപ്രസ്ഥാനം നിയോഗിച്ച ദൗത്യസംഘത്തിന്റെ തലവനായി ശ്രീ റാവുവിനെയാണ് തെരഞ്ഞെടുത്തത്. പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്താനാണ് 1983 നവംബറില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിന്റെ നടത്തിപ്പില്‍ ശ്രീ റാവു ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. സൈപ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ആക്ഷന്‍ ഗ്രൂപ്പിലും സജീവമായി പങ്കെടുത്തു.
വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യു.എസ്.എ., യു.എസ്.എസ്.ആര്‍., പാക്കിസ്ഥാന്‍, ബംഗഌദേശ്, ഇറാന്‍, വിയറ്റ്‌നാം, ടാന്‍സാനിയ, ഗയാന തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പല സംയുക്ത കമ്മീഷനുകളുടെയും തലവനായും പ്രവര്‍ത്തിച്ചിട്ടു്.
1984 ജൂലൈ 19ന് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. 1984 നവംബര്‍ അഞ്ചിന് ആസൂത്രണ മന്ത്രാലയത്തിന്റെ അധികച്ചുമതലയോടെ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിതനായി. 1984 ഡിസംബര്‍ 31 മുതല്‍ 1985 സെപ്റ്റംബര്‍ 25 വരെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചശേഷം 1985 സെപ്റ്റംബര്‍ 25നു മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റ ചുമതല ലഭിച്ചു.
ശ്രീ അടല്‍ ബിഹാരി വാജ്‌പേയി
(മാര്‍ച്ച് 19, 1998 - മെയ് 22, 2004 )
ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ.)ന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്. 1996ല്‍ കുറച്ചു നാളത്തേക്കു പ്രധാനമന്ത്രിപദം വഹിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ആദ്യമായി അദ്ദേഹമാണ് അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിപദമേറിയ വ്യക്തി.
മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്.
പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
ബാല്യം മുതല്‍ക്കേ ദേശീയ കാഴ്ചപ്പാട് പിന്‍തുടര്‍ന്നിരുന്ന അദ്ദേഹം ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന നിലയില്‍, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളില്‍ താല്‍പര്യമെടുത്തു തുടങ്ങി. ഈ താല്‍പര്യം ജീവിതത്തിലിങ്ങോളം നിലനിര്‍ത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചര്‍ച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പത്രപ്രവര്‍ത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ 1951ല്‍ തൊഴില്‍ ഉപേക്ഷിച്ചു. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം. ശ്രദ്ധേയനായ കവി കൂടിയായ അദ്ദേഹത്തിനു കമ്പമുള്ള മറ്റു കാര്യങ്ങള്‍ സംഗീതവും പാചകവുമാണ്.
മധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ ഒരു സാധാരണ സ്‌കൂള്‍ അധ്യാപക കുടുംബത്തില്‍ 1924 ഡിസംബര്‍ 25നു ജനിച്ച വാജ്‌പേയിയുടെ പൊതുജീവിതത്തിലെ വളര്‍ച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയകൗശലത്തോടും ഇന്ത്യന്‍ ജനാധിപത്യത്തോടും കടപ്പെട്ടിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകള്‍കൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അര്‍പ്പണ മനോഭാവംകൊണ്ടും സ്വീകാര്യനായ നേതാവായി അദ്ദേഹം വളര്‍ന്നു.
സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക തുല്യതയുടെയും ശക്തനായ വക്താവായ വാജ്‌പേയി, രാഷ്ട്രങ്ങള്‍ക്കിടയില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കുന്നതും മുന്നോട്ടു കുതിക്കുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ കരുത്തുറ്റ ഇന്ത്യ രൂപീകൃതമാകുമെന്ന ദൃഢമായ വിശ്വാസം പുലര്‍ത്തുന്നു. എന്നും സ്വയം നവീകൃതമാകുന്നതും അടുത്ത ആയിരം വര്‍ഷത്തേക്കുള്ള വെല്ലുവിളികള്‍ നേരിടാന്‍ സജ്ജവുമായ, 5000 വര്‍ഷത്തെ സംസ്‌കാരത്തിന്റെ ചരിത്രമുള്ള ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്.
ഇന്ത്യയെ മാത്രം സ്‌നേഹിക്കുകയും രാജ്യത്തിനായി സ്വയം അര്‍പ്പിക്കുകയും ചെയ്തതിനും അര നൂറ്റാണ്ടിലേറെ കാലമായി രാജ്യത്തിനും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ചും രാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1994ല്‍ അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനായി തെരഞ്ഞടുത്തു. പ്രശസ്തിപത്രത്തില്‍ ഇങ്ങനെ പറയുന്നു: ‘അടല്‍ജി കഴിവുറ്റ ദേശീയ നേതാവാണ്, പണ്ഡിതനായ രാഷ്ട്രീയക്കാരനാണ്, നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനാണ്, കരുത്തനായ പ്രഭാഷകനാണ്, കവിയും എഴുത്തുകാരനുമാണ്, പത്രപ്രവര്‍ത്തകനാണ്; ഇതിനൊക്കെയപ്പുറം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. അടല്‍ജി ഉയര്‍ത്തിക്കാട്ടുന്നത്
സാധാരണക്കാരുടെ ആഗ്രഹങ്ങളാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലായ്‌പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതാണ്.’
ശ്രീ എച്ച്.ഡി.ദേവഗൗഡ
(ജൂണ്‍ 1, 1996 - ഏപ്രില്‍ 21, 1997)
സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി ധര്‍മയുദ്ധം നടത്തുകയും ഇന്ത്യയുടെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്ന ശ്രീ എച്ച്.ഡി.ദേവഗൗഡ, 1933 മെയ് 18ന്, കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ഹോളനരസിപുര താലൂക്കില്‍ പെട്ട ഹരദനഹള്ളിയിലാണു ജനിച്ചത്.
സിവില്‍ എന്‍ജിനീയറിങ് ഡിപ്‌ളോമ കരസ്ഥമാക്കിയ അദ്ദേഹം 20-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1953ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 വരെ പ്രവര്‍ത്തനം തുടര്‍ന്നു. മധ്യവര്‍ഗ കാര്‍ഷിക കുടുംബാംഗമായ ശ്രീ ഗൗഡ ഒരു കൃഷിക്കാരന്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ അനുഭവിച്ചുകൊണ്ടാണു വളര്‍ന്നത്. ദരിദ്രരായ കര്‍ഷകര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേിയും പൊരുതുന്ന ഒരു യോദ്ധാവിനെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തില്‍ വളര്‍ത്തിയെടുത്തു.
ജനാധിപത്യ സംവിധാനത്തില്‍ താഴെത്തട്ടില്‍നിന്നു പടിപടിയായി കയറിവരികയായിരുന്നു ശ്രീ ഗൗഡ. ആഞ്ജനേയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും ഹോളനരസിപൂര താലൂക്ക് വികസന ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്ന കാലത്തുതന്നെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം പിടിച്ചിരുന്നു.
സമൂഹത്തില്‍ നിലകൊള്ളുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍, അദ്ദേഹം സ്വപ്‌നം കാണുന്നതു സമത്വസുന്ദരമായ ഒരു ഉട്ടോപ്യന്‍ സ്റ്റേറ്റാണ്. 28ാം വയസ്സില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീ ഗൗഡ 1962ല്‍ കര്‍ണാടക നിയമസഭാംഗമായതു മുതല്‍ വിജയത്തിന്റെ പാതയില്‍ തന്നെയായിരുന്നു. നല്ല പ്രാസംഗികനെന്ന നിലയില്‍ സഭയിലെ മുതിര്‍ന്ന അംഗങ്ങളുടെ പോലും അംഗീകാരം നേടിയെടുത്തു. ആദ്യത്തെ തവണയ്ക്കു പിറകെ, ഹോളനരസിപൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നു തവണകൂടി- 1967-71ല്‍ നാലാം നിയമസഭയിലേക്കും 1972-77ല്‍ അഞ്ചാം നിയമസഭയിലേക്കും 1978-83ല്‍ ആറാം നിയമസഭയിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1972 മാര്‍ച്ച് മുതല്‍ 1976 മാര്‍ച്ച് വരെയും 1976 നവംബര്‍ മുതല്‍ 1977 ഡിസംബര്‍ വരെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വഹിച്ച സേവനം പ്രകീര്‍ത്തിക്കപ്പെട്ടു.
ആറാം നിയമസഭയിലെ അംഗത്വം ശ്രീ ദേവഗൗഡ 1982 നവംബര്‍ 22നു രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ്, എട്ട് നിയമസഭകളുടെ കാലത്ത് അദ്ദേഹം പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചു. ജലസേചനമന്ത്രിയായിരിക്കെ ഒട്ടേറെ ജലസേചന പദ്ധതികള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജലസേചന വകുപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ 1987ല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. വായിക്കാനും അതുവഴി അറിവു സമ്പാദിക്കാനുമാണ് അദ്ദേഹം ജയില്‍വാസം ഉപയോഗപ്പെടുത്തിയത്. പുസ്തകങ്ങള്‍ വായിക്കുകയും അതോടൊപ്പം സഹതടവുകാരായിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുമായി ഇടപഴകാന്‍ അവസരം ലഭിക്കുകയും ചെയ്തത് ശ്രീ ഗൗഡയുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടിനെയും രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു. നിശ്ചയദാര്‍ഢ്യമേറിയ വ്യക്തിത്വം ആര്‍ജിച്ചുകൊണ്ടായിരുന്നു ജയിലില്‍നിന്നുള്ള തിരിച്ചുവരവ്.
1991ല്‍ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍- വിശിഷ്യാ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടി. ഇത് ശ്രീ ഗൗഡയോടുള്ള ആദരവു വര്‍ധിപ്പിച്ചു. പാര്‍ലമെന്റിന്റെയും പാര്‍ലമെന്ററി സ്ഥാപനങ്ങളുടെയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചതിനും അദ്ദേഹം ശ്ലാഘിക്കപ്പെട്ടു.
ജനതാ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റുമായി. അതേവര്‍ഷം പാര്‍ട്ടിയെ കര്‍ണാടകയില്‍ അധികാരത്തിലെത്തിച്ചതിനു പിന്നിലെ ചാലകശക്തി മറ്റാരുമായിരുന്നില്ല. തുടര്‍ന്ന് ജനതാദളിന്റെ ലജിസ്ലേറ്റീവ് പാര്‍ട്ടി തലവനായി തെരഞ്ഞെടുക്കപ്പെടുകയും ഡിസംബര്‍ 11ന് 14-ാമതു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. പിന്നീട് രാമനഗര്‍ മണ്ഡലത്തില്‍നിന്നു മല്‍സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ശ്രീ ഗൗഡ നിയമസഭാംഗമായത്.
സജീവ രാഷ്ട്രീയത്തിലുള്ള അനുഭവജ്ഞാനവും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനവും കര്‍ണാടകം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ഹൂബ്ലിയിലെ ഈദ്ഗാഹ് സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരിക വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിന്റെ കയ്യിലായിരുന്ന ആ ഭൂമി രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രബിന്ദുകൂടി ആയിത്തീര്‍ന്നിരുന്നു. ഈ പ്രശ്‌നത്തില്‍ സമാധാനപരമായ തീരുമാനമുണ്ടാക്കുന്നതില്‍ ശ്രീ ദേവഗൗഡ വിജയിച്ചു.
1995 ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ഫോറം ഓഫ് ഇന്‍ര്‍നാഷണല്‍ ഇക്കണോമിസ്റ്റ്‌സില്‍ അദ്ദേഹം പങ്കെടുത്തു. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും മധ്യപൂര്‍വ രാഷ്ട്രങ്ങളിലേക്കും നടത്തിയ യാത്രകള്‍ അര്‍പ്പണബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ടാകുന്ന നേട്ടങ്ങളുടെ തെളിവാണ്. സിംഗപ്പൂര്‍ സന്ദര്‍ശനം വഴി ഏറെ വിദേശനിക്ഷേപമെത്തിക്കാനായത് ബിസിനസ് കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കുശാഗ്രബുദ്ധി വെളിപ്പെടുത്തുന്നതായിരുന്നു.
1970കള്‍ മുതല്‍ സുഹൃത്തുക്കളും ശത്രുക്കളുമൊക്കെ രാഷ്ട്രീയത്തില്‍ മാത്രം മുഴുകിക്കഴിയുന്ന അദ്ദേഹത്തിന്റെ രീതിയെ നിരീക്ഷിച്ചുവരികയാണ്. തന്റെ രാഷ്ട്രീയം ജനങ്ങളുടെ രാഷ്ട്രീയം തന്നെയാണെന്നും ജനങ്ങളാല്‍ ചുറ്റപ്പെട്ടുകഴിയുമ്പോഴും അവര്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴുമാണു താന്‍ സന്തുഷ്ടനാകുന്നതെന്നും ശ്രീ ഗൗഡ വ്യക്തമാക്കുന്നു.
1989ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ജനതാപാര്‍ട്ടി വിഭാഗത്തിന് ആകെ മല്‍സരിച്ച 222 സീറ്റുകളില്‍ രെണ്ണം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മല്‍സരിച്ച രണ്ടു സീറ്റുകളും നഷ്ടപ്പെട്ട ശ്രീ ഗൗഡ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞതും അത്തവണയായിരുന്നു. രാഷ്ട്രീയത്തിലെ സൗഭാഗ്യങ്ങളും ചാഞ്ചല്യങ്ങളും വ്യക്തമായി അറിയുന്ന നേതാവാണ് അദ്ദേഹം.
തെരഞ്ഞെടുപ്പു പരാജയം, നഷ്ടപ്പെട്ട അംഗീകാരവും അധികാരവും തിരിച്ചുപിടിക്കാന്‍ മാത്രമല്ല, തന്റെ രാഷ്ട്രീയപ്രവര്‍ത്തന ശൈലി പുന:പരിശോധനയ്ക്കു വിധേയമാക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കര്‍ണാടകയില്‍ മാത്രമല്ല ഡെല്‍ഹിയിലും കൂടുതല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും രാഷ്ട്രീയ എതിരാളികളുമായുള്ള പല തര്‍ക്കങ്ങളും മറക്കാന്‍ തയ്യാറാകുകയും ചെയ്തു. ലളിതമായ ജീവിതരീതിയും സാധാരണക്കാരന്റെ ജീവിതചിത്രവുമുള്ള വ്യക്തിത്വത്തിന് ഉടമയാണെങ്കിലും കാര്യങ്ങള്‍ നടത്തിയെടുക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ചെറിയ ജോലികള്‍ ഏറ്റെടുത്തു നടത്തിയിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു ശ്രീ ഗൗഡ. ഏഴു വര്‍ഷം സ്വതന്ത്രനായി രാഷ്ട്രീയ മണ്ഡലത്തില്‍ നിലകൊതുനിമിത്തം പാര്‍ട്ടിരാഷ്ട്രീയത്തെ പുറത്തുനിന്നു കണ്ടു മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജോലിയോട് അഭിനിവേശം പുലര്‍ത്തുന്ന അദ്ദേഹത്തിനു ചുറ്റും സഭാ ലൈബ്രറിയിലെ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നതു കാണാം.
ശ്രീ ദൊഡ്ഡ ഗൗഡയുടെയും ശ്രീമതി ദേവമ്മയുടെയും മകനായി പിറന്ന ശ്രീ ദേവഗൗഡ തന്റെ കാര്‍ഷിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന വ്യക്തിയാണ്. ശ്രീമതി ചെന്നമ്മയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. നാല് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.
ആണ്‍മക്കളില്‍ ഒരാള്‍ കര്‍ണാടകയില്‍ എം.എല്‍.എയാണ്. മറ്റൊരാള്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിതര, ബി.ജെ.പി. ഇതര പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി നേതൃത്വവും അതുവഴി പ്രധാനമന്ത്രിപദവും ശ്രീ ദേവഗൗഡയെ തേടിയെത്തുകയായിരുന്നു. പ്രധാനമന്ത്രിയാകുന്നതിനുവേണ്ടി അദ്ദേഹം ഒരു ശ്രമവും നടത്തിയിരുന്നില്ല.
1996 മെയ് 30ന് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍
(ഏപ്രില്‍ 21, 1997 - മാര്‍ച്ച് 19, 1998)
1997 ഏപ്രില്‍ 21ന് ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഇന്ത്യയുടെ 12ാമതു പ്രധാനമന്ത്രിയായി ചുമതലയേറ്റു.
പരേതരായ ശ്രീ അവതാര്‍ നാരായന്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനായ ശ്രീ ഗുജ്‌റാള്‍ എം.എ., ബി.കോം., പിഎച്ച്.ഡി., ഡി.ലിറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടുണ്ട്. അവിഭക്ത പഞ്ചാബിലെ ഝലം പ്രദേശത്ത് 1919 ഡിസംബര്‍ നാലിനാണു ജനനം. 1945 മെയ് 25ന് ശ്രീമതി ഷീല ഗുജറാള്‍റാലിനെ വിവാഹം ചെയ്തു.
സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിലെ അംഗമാണു ശ്രീ ഗുജ്‌റാള്‍. അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ പഞ്ചാബില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. 11-ാം വയസ്സു മുതല്‍ ശ്രീ ഗുജ്‌റാളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുതുടങ്ങി. 1931ല്‍, ഝലം പട്ടണത്തില്‍ കുട്ടികളെ സംഘടിപ്പിച്ചു എന്ന കുറ്റത്തിന് പോലീസ് അദ്ദേഹത്തെ മാരകമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ ജയിലില്‍ അടയ്ക്കപ്പെട്ടു.
പ്രധാനമന്ത്രിപദം അലങ്കരിക്കുംമുന്‍പ് 1996 ജൂണ്‍ ഒന്നു മുതല്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1996 ജൂണ്‍ 28 മുതല്‍ ജലവിഭവ മന്ത്രാലയത്തിന്റെ അധികച്ചുമതലയും വഹിച്ചിരുന്നു. 1989-90 കാലഘട്ടത്തിലും വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടു്. 1976 മുതല്‍ 80 വരെ ക്യാബിനറ്റ് റാങ്കോടെ യു.എസ്.എസ്.ആറിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു. 1967 മുതല്‍ 1976 വരെ താഴെ പറയുന്ന വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുമുണ്ട്.
* വാര്‍ത്താവിനിമയം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍
* വാര്‍ത്താവിതരണവും പ്രക്ഷേപണവും, വാര്‍ത്താവിനിമയം വകുപ്പുകള്‍
* തൊഴില്‍, പാര്‍പ്പിട വകുപ്പുകള്‍
* വാര്‍ത്താവിതരണം, പ്രക്ഷേപണം
*ആസൂത്രണ വകുപ്പ്
വഹിച്ച പാര്‍ലമെന്ററി പദവികള്‍:
രാജ്യസഭാ നേതാവ്- 1996 ജൂണ്‍ മുതല്‍; കൊമേഴ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍- 1993 മുതല്‍ 1996 വരെ, പാര്‍ലമെന്റ് അംഗം- 1964 മുതല്‍ 1976 വരെ, 1992ല്‍ ബിഹാറില്‍നിന്നു രാജ്യസഭയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, പെറ്റീഷന്‍സ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ റൂള്‍സ്- രാജ്യസഭ, കമ്മിറ്റി ഓണ്‍ സബോഡിനേറ്റ് ലെജിസ്ലേഷന്‍- രാജ്യസഭ, ജനറല്‍ പര്‍പ്പസസ് കമ്മിറ്റി- രാജ്യസഭ, വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിംങ് കമ്മിറ്റി.
വഹിച്ച മറ്റു പ്രധാന പദവികള്‍:
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കോ-ഓപ്പറേഷന്‍ ചെയര്‍മാന്‍, ക്യാപിറ്റല്‍ പ്ലാന്‍ മോണിറ്ററിംങ് കമ്മിറ്റി മെംബര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ മുന്‍ പ്രസിഡന്റ്, ഉര്‍ദു പ്രചാരണത്തിനായുള്ള ഔദ്യോഗിക കമ്മിറ്റി(ഗുജ്‌റാള്‍ കമ്മിറ്റി)യുടെ ചെയര്‍മാന്‍, 1959 മുതല്‍ 64 വരെ ന്യൂഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ്, ലാഹോര്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്, പഞ്ചാബ് വിദ്യാര്‍ഥി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, കൊല്‍ക്കൊത്തയിലെയും ശ്രീനഗറിലെയും ഡെല്‍ഹിയിലെയും യുനൈറ്റഡ് ഫ്രണ്ട് ഓഫ് ദ് ഓപ്പസിഷന്‍ പാര്‍ട്ടീസ് കോണ്‍ക്‌ളേവിന്റെ കണ്‍വീനറും വക്താവും.
രാജ്യാന്തര പ്രതിനിധി സംഘങ്ങളില്‍:
യു.എന്‍. ജനറല്‍ അസംബ്ലിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍- 1996, മനുഷ്യാവകാശത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 1995ല്‍ ജനീവയില്‍ നടന്ന യു.എന്‍. സെഷനിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ തലവന്‍, 1990ല്‍ നടന്ന സാമ്പത്തിക വികസനത്തിനായുള്ള യൂ.എന്‍ പ്രത്യേക സെഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1994ലും 95ലും യു.എന്‍.ഒയിലേക്കുള്ള ഇന്ത്യന്‍ സംഘാംഗം, 1977ല്‍ നടന്ന യുനെസ്‌കോയുടെ വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കുമായുള്ള സമ്മേളനത്തിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1970ലും 72ലും 74ലും യുനെസ്‌കോ സെഷനിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, പാരിസില്‍ 1973ല്‍ നടന്ന മനുഷ്യനും പുതിയ ആശയവിനിമയ സംവിധാനങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള യുനെസ്‌കോ സെമിനാറിന്റെ ചെയര്‍മാന്‍, ബുക്കാറെസ്റ്റില്‍ 1995ല്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ കോണ്‍ഫറന്‍സ് പ്രതിനിധി, കാനഡയില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ കോണ്‍ഫറന്‍സ് പ്രതിനിധി, 1967ല്‍ കാന്‍ബെറയില്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ മീറ്റിങ് പ്രതിനിധി, സ്റ്റോക്ക്‌ഹോമില്‍ 1974ല്‍ നടന്ന യു.എന്‍. പരിസ്ഥിതി സെഷനിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1975ല്‍ റിപ്പബ്ലിക് ഓഫ് സെന്‍ട്രല്‍ ആഫ്രിക്ക, ചാഡ്, കോംഗോ, കാമറൂണ്‍, ഗാബോണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ദൂതന്‍, 1966ല്‍ മലാവി റിപ്പബ്ലിക് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി, 1961ല്‍ ബള്‍ഗേറിയയിലേക്കുള്ള പ്രത്യേക സ്ഥാനപതി, ശ്രീലങ്ക, ഭൂട്ടാന്‍, ഈജിപ്റ്റ്, സൂഡാന്‍ എന്നീ രാഷ്ട്രങ്ങളിലേക്കു രാഷ്ട്രപതി സന്ദര്‍ശനം നടത്തിയപ്പോള്‍ കൂടെ സഞ്ചരിച്ച കേന്ദ്രമന്ത്രി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കോ-ഓപ്പറേഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ റോട്ടറി കോണ്‍ഫറന്‍സ് 1961ന്റെ കോ-ചെയര്‍മാന്‍.
ബന്ധം പുലര്‍ത്തിയിരുന്ന സാമൂഹിക സംഘടനകള്‍:
ജലന്ധറിലെ നാരി നികേതന്‍ ട്രസ്റ്റ് ആന്‍ഡ് എ.എന്‍.ഗുജ്‌റാള്‍ സ്മാരക സ്‌കൂളിന്റെ പ്രസിഡന്റ്, ഇന്‍ഡോ-പാക് ഫ്രന്‍ഡ്ഷിപ് സൊസൈറ്റിയുടെ പ്രസിഡന്റ്, ഡെല്‍ഹി ആര്‍ട്ട് തിയറ്ററിന്റെ സ്ഥാപക പ്രസിഡന്റ്, ലോക് കല്യാണ്‍ സമിതിയുടെ വൈസ് പ്രസിഡന്റ്, 1960ല്‍ ഡെല്‍ഹി റോട്ടറി ക്ലബിന്റെ പ്രസിഡന്റ്, 1961ല്‍ ഏഷ്യന്‍ റോട്ടറി കോണ്‍ഫറന്‍സിന്റെ കോ-ചെയര്‍മാന്‍.
പ്രത്യേക താല്‍പര്യങ്ങള്‍:
ദേശ, വിദേശ കാര്യങ്ങളെക്കുറിച്ച് എഴുതുകയും അപഗ്രഥനം നടത്തുകയും ചെയ്തിരുന്നതിനു പുറമെ നാടകത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.
ഡോ. മന്‍മോഹന്‍ സിംങ്
(മെയ് 22, 2004 - മെയ് 26, 2014)
India’s fourteenth Prime Minister, ഡോ. മന്‍മോഹന്‍ സിംങ് ഇന്ത്യയുടെ 14-ാമത്തെ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംങ് പണ്ഡിതനും ചിന്തകനുമാണ്. കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക സമീപനവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സ്വഭാവത്തില്‍ എളിമ പുലര്‍ത്തുന്ന ഡോ. സിംങ് എപ്പോഴും ആര്‍ക്കും പ്രാപ്യനാണ്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ
‘India’s Export Trends and Prospects for Self-Sustained Growth’,[Clarendon Press, Oxford, 1964] എന്ന പുസ്തകം രാജ്യത്തിനകത്തുള്ള സാധ്യതകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ വ്യാപാരനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.
പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും.
ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിംങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്‌കാരം 1987ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ആണ്. 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്‌സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനം. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാന്‍ തയ്യാറായി.
പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടു്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു.
രാഷ്ട്രീയ ജീവിതത്തില്‍, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമാണ് അദ്ദേഹം, 1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.
ഡോ. മന്‍മോഹന്‍ സിംങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനും മൂന്നു പെണ്‍മക്കളാണുള്ളത്.
അവസാനം പരിഷ്കരിച്ചത് : 6/10/2020