অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്ത്യന്‍ ഭൂപടങ്ങള്‍ - 2

ഇന്ത്യൻ ഭൂകമ്പ മേഖലാ ഭൂപടം

 

 

 

 

 

 

 

 

 

 

 

ഭൂകമ്പ മേഖല ഭൂപടത്തെപ്പറ്റി

1935 ലാണ് ആദ്യമായി ഇന്ത്യയുടെ ഭൂകമ്പ മേഖലാ ഭൂപടം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ മൂലമുള്ള നാശനഷ്ടങ്ങളുടെ തീവ്രത അനുസരിച്ചായിരുന്നു അന്ന് ഈ ഭൂപടം നിർമിച്ചത്. പിന്നീട് നിരവധി പരിഷ്കരണങ്ങൾ വരുത്തി ഈ ഭൂപടം കാലാകാലങ്ങളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയിൽ നാല് വ്യത്യസ്ത ഭൂകമ്പ തീവ്രതാ മേഖലകളാണുള്ളത്. അവയെ ചുവപ്പു ഷേഡുകളിൽ വ്യത്യസ്ത സാന്ദ്രതയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ വ്യത്യസ്ത ഭൂകമ്പ മേഖലകൾ താഴെ പറയും വിധമാണ്.

  • സോൺ II തീരെ നിർജീവ ഭൂകമ്പ സാധ്യത മേഖല
  • സോൺ III തീവ്രത കുറഞ്ഞ ഭൂകമ്പ സാധ്യതാ മേഖല
  • സോൺ IV തീവ്ര ഭൂകമ്പ സാധ്യതാ മേഖല
  • സോൺ V അതി തീവ്ര ഭൂകമ്പ മേഖല

ഇന്ത്യൻ ഭൂകമ്പ മേഖലാ ഭൂപടത്തിന്റെ പ്രാധാന്യം

വിവിധ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ സംവിധാനങ്ങളും വകുപ്പുകളും വിശദമായ ഭൂകമ്പ മാപ്പുകൾ ഉപയോഗിക്കുന്നു. ഭൂകമ്പം പോലെ നാശകാരിയായ ദുരന്തങ്ങൾ നേരിട്ടാൽ വേണ്ട മുൻകരുതലുകൾ എടുക്കുവാൻ ഈ ഭൂപടങ്ങൾ സഹായിക്കുന്നു. ഭൂകമ്പ മേഖലാ ഭൂപടം തീവ്രതയോടെ അടിസ്ഥാനത്തിൽ സ്ഥലങ്ങളെ മനസിലാക്കുവാനും മുൻകരുതൽ എടുക്കുവാനും ദുരന്ത നിവാരണത്തിനും സഹായിക്കുന്നു. തീവ്രത ഏറ്റവും കുറഞ്ഞത്, ഇടത്തരം തീവ്രത ഉള്ളത്, അത്യുഗ്ര തീവ്രതയുള്ളത് എന്നിങ്ങനെ വർഗീകരിക്കുന്നു.

ഇന്ത്യൻ ഭൂപ്രകൃതി ഭൂപടം

ഇന്ത്യൻ ഭൂപ്രകൃതിയും പ്രകൃതി ദൃശ്യങ്ങളും ചിത്രീകരിക്കുന്ന ഭൂപ്രകൃതി ഭൂപടം (Topographic map) ഓരോ പ്രദേശങ്ങളുടെയും പ്രകൃതി നിർമ്മിതവും മനുഷ്യ നിർമിതവുമായ സവിശേഷതകൾ, ദൃശ്യ വിശേഷങ്ങൾ ഉപരിതല നിമ്നോന്നതങ്ങൾ എന്നിവ അടയാളപ്പെടുത്തിയിരിക്കുന്നു.

മലകളും പുഴകളും ഹരിതഭംഗികളും താഴ്വരകളും പീഠഭൂമികളും തീരങ്ങളും മരുഭൂമിയും എന്നുവേണ്ട ഭൗമ വൈവിധ്യത്തിന്റെ ഒരു പറുദീസയാണ് ഇന്ത്യ. 

3,287,263 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഇന്ത്യ ലോകത്തെ ഏഴാമത്തെ വലിയ രാജ്യമാണ്. 7515 കിലോമീറ്റർ ദൈർഖ്യമുള്ള കടൽത്തീരം, 2510 കിലോമീറ്റർ നീളമുള്ള ഗംഗാനദി, വടക്ക് ഹിമാല പർവത നിരകൾ എന്നിവക്കൊപ്പം സമതലങ്ങൾ, താർ മരുഭൂമി, ഉപദ്വീപ് എന്നിവയും ഇന്ത്യൻ ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്.

ഉത്തര-മധ്യ ഇന്ത്യയും പൂർവ ഇന്ത്യയും ഫലഭൂയിഷ്ഠമായ ഇൻഡോ-ഗംഗാ നദീതടമാണ്. വടക്കുപടിഞ്ഞാറ് താർ മരുഭൂമി സ്ഥിതിചെയ്യുന്നു. പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും തെക്കേ ഇന്ത്യയുടെ രണ്ടു പ്രധാന പർവതങ്ങളാണ്.   ആരാവലി, വിന്ധ്യ-സത്പുര എന്നിവയും ഇന്ത്യയിലെ രണ്ടു പ്രധാന പർവത നിരകളാണ്.

  • വടക്കൻ ഹിമാലയ പർവത മേഖല
  • ഇൻഡോ-ഗംഗാ സമതലങ്ങൾ
  • ഉപദ്വീപ ഡെക്കാൻ പീഠഭൂമി
  • മധ്യ ഹൈലാൻഡുകൾ
  • പശ്ചിമ തീരം (കൊങ്കൺ, മലബാർ)
  • പൂർവ തീരം (കൊറൊമാണ്ടൽ)
  • ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി (താർ മരുഭൂമി), റാൻ ഓഫ് കച്ച്
  • വടക്കുകിഴക്കൻ പർവത നിരകൾ
  • ബ്രഹ്മപുത്ര നദീതടം

ഇന്ത്യയിലെ പ്രധാന കൊടുമുടികളാണ് കാഞ്ചൻജംഗ (ഉയരം 8,598 മീറ്റർ), നന്ദാദേവി (7,817 മീറ്റർ), ബദരീനാഥ്(7,138 മീറ്റർ), കാമേറ്റ് (ഉത്തരാഞ്ചൽ) (7,756 മീറ്റർ) എന്നിവ. ആൻഡമാൻ - നിക്കോബാർ, ലക്ഷദ്വീപ് എന്നിവ രണ്ടു പ്രധാന ദ്വീപ സമൂഹങ്ങളാണ്.

ഇന്ത്യൻ വർഷപാത ഭൂപടം

ഇന്ത്യയുടെ ആണവ നിലയങ്ങൾ

ഇന്ത്യയുടെ വിദ്യുത്ശക്തി ഉല്പാദനത്തിൽ ആണവ നിലയങ്ങൾക്ക് നാലാം സ്ഥാനമാണ്. മറ്റു വൈദ്യുത സ്രോതസ്സുകളായ താപനിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ, പാരമ്പര്യേതര വൈദ്യുതി എന്നിവയെ അപേക്ഷിച്ചു ഏറ്റവും പുതിയ വിദ്യുത്ശക്തി സ്രോതസാണ് ആണവ നിലയങ്ങൾ. നിലവിൽ 19 ആണവ നിലയങ്ങളിൽ നിന്നായി 4560 മെഗാവാട്ട് വൈദ്യുതി ഉപലദിപ്പിക്കുന്നു. കൂടാതെ 2720 മെഗാവാട്ട് ശേഷിയുള്ള 4 ആണവ നിലയങ്ങൾ വരും വർഷങ്ങളിൽ സജ്ജമാകും. ഇന്ത്യയുടെ ആദ്യ തലമുറ ആണവ നിയങ്ങളും നിലവിലെ ഉല്പാദന ശേഷിയും ചുവടെ ചേർക്കുന്നു.

ആണവോർജ കേന്ദ്രം

സംസ്ഥാനം

ഇനം

ഓപ്പറേറ്റർ

യൂണിറ്റ്

ശേഷി (മെഗാവാട്ട്)

 

കൈഗ

കർണാടകം

PHWR

NPCIL

220 x 3

660

 

കൽപാക്കം

തമിഴ്‌നാട്

PHWR

NPCIL

220 x 2

440

 

കക്രപാർ

ഗുജറാത്ത്

PHWR

NPCIL

220 x 2

440

 

റാവത്ഭട്ട

രാജസ്ഥാൻ

PHWR

NPCIL

100 x 1

1180

 

 

 

 

 

200 x 1

 

 

 

 

 

 

220 x 4

 

 

താരാപ്പൂർ

മഹാരാഷ്ട്ര

BWR (PHWR)

NPCIL

160 x 2

1400

 

 

 

 

 

540 x 2

 

 

നാറോറ

ഉത്തർപ്രദേശ്

PHWR

NPCIL

220 x 2

440

മൊത്തം

 

 

 

19

4560

 

ഇപ്പോൾ നിർമാണത്തിലിരിക്കുന്നതും വരും വർഷങ്ങളിൽ പ്രവർത്തന സജ്ജമാകുന്നതുമായ നിലയങ്ങൾ.

ആണവോർജ കേന്ദ്രം

സംസ്ഥാനം

ഇനം

ഓപ്പറേറ്റർ

യൂണിറ്റുകൾ

മൊത്തം ശേഷി

കൂടംകുളം

തമിഴ്‌നാട്

VVER-1000

NPCIL

1000 x 2

2000

കൈഗ

കർണാടക

PHWR

NPCIL

220 x 1

220

കാൽപ്പാക്കം

തമിൾനാട്

PFBR

NPCIL

500 x 1

500

മൊത്തം

 

 

 

4

2720

ഭാവിയിലേക്ക് ആസൂത്രണത്തിലിരിക്കുന്ന അണുശക്തി നിലയങ്ങൾ ഇവയാണ്.

ആണവോർജ കേന്ദ്രം

സംസ്ഥാനം

ഓപ്പറേറ്റർ

Type

Units

Total capacity (MW)

റാവത്ഭട്ട

രാജസ്ഥാൻ

NPCIL

PHWR

640 x 2

1280

കാക് രപാർ

ഗുജറാത്ത്

NPCIL

PHWR

640 x 2

1280

ജൈതാപൂർ

മഹാരാഷ്ട്ര

NPCIL

EPR

1600 x 4

6400

കൂടംകുളം

തമിഴ്‌നാട്

NPCIL

VVER

1200 x 2

2400

കൈഗ

കർണാടകം

NPCIL

PWR

1000 x 1, 1500 x 1

2500

 

 

NPCIL

AHWR

300

300

 

 

NPCIL

PHWR

640 x 4

2560

 

 

NTPC

PWR

1000 x 2

2000

മൊത്തം

 

 

 

10

20600

ലോക ബാഹ്യരേഖാ ഭൂപടം

ലോക ബാഹ്യരേഖ ഭൂപടം ഭൂഖണ്ഡങ്ങൾ, രാജ്യങ്ങളുടെ ബാഹ്യരേഖാ ചിത്രങ്ങൾ, അക്ഷാംശ-രേഖാംശ രേഖകൾ എന്നിവ അടയാളപ്പെടുത്തുന്നു. കുട്ടികൾക്ക് രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ എന്നിവ അടയാളപ്പെടുത്തി പഠിക്കാൻ ഈ ഭൂപടം സഹായിക്കും.

 

ലോകത്തിലെ ഭൂഖണ്ഡങ്ങൾ

ഭൂഖണ്ഡം എന്നതിനർത്ഥം ഭൂമിയിലെ വൻകരയെന്നോ തുടർച്ചയായി വിസ്തൃതിയുള്ള ഭൂപ്രദേശമെന്നോ ആണ്. ഭൂമിശാസ്ത്രപരമായി ഈ ഭൂവിസ്തൃതികൾ ഒന്നിൽനിന്നു വേറിട്ട് നിൽക്കുന്നതാണ്. ഇത്തരം ഏഴു ഖണ്ഡങ്ങൾ ഭൂമിയിലുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവയാണ് ആ ഖണ്ഡങ്ങൾ.

ഭൂഖണ്ഡങ്ങളുടെ വിഭജനം

വിസ്തീർണത്തിൽ ഏഷ്യയാണ് ഏറ്റവും വലിയ ഭൂഖണ്ഡം. മറ്റു ഭൂഖണ്ഡങ്ങൾ വലിപ്പത്തിൽ യഥാക്രമം ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവയാണ്.

ഏഷ്യയെയും ആഫ്രിക്കയെയും തമ്മിൽ സൂയസ് മുനമ്പ് യോജിപ്പിക്കുമ്പോൾ പാനമാ മുനമ്പ് വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും തമ്മിൽ യോജിപ്പിക്കുന്നു. ഈ രണ്ടു കരയിടുക്കുകളും വളരെ നേർത്തതാണ്. ഏഷ്യയും യൂറോപ്പും പരസ്പരം യോജിച്ചു കിടക്കുന്നു. ഈ കാരണത്താൽ ചില മാതൃകകൾ യൂറേഷ്യ എന്ന് ഒറ്റ ഭൂഖണ്ഡമായി വിവക്ഷിക്കുന്ന. മറ്റു ഭൂഖണ്ഡങ്ങൾ പരസ്പരം കരയുടെ ബന്ധമില്ലാതെ നിലനിൽക്കുന്നു.

വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വ്യത്യസ്ത ഭൂഖണ്ഡങ്ങളായി കണക്കാക്കുന്നുവെങ്കിലും ചരിത്രത്തിൽ രണ്ടിനെയും ചേർത്ത് അമേരിക്ക എന്ന് വിവക്ഷിച്ചിരുന്നു.

പ്രധാന ഇന്ത്യൻ നഗരങ്ങൾ

ഇന്ത്യൻ റിപ്പബ്ലിക് സ്ഥിതിചെയ്യുന്നത് തെക്കൻ ഏഷ്യയിലാണ്. ഏകദേശം 1.252 ബില്യൺ ജനസംഖ്യയുള്ള രാജ്യം ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യയാണ്. ഇന്ത്യക്ക് 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്.

ഇന്ത്യൻ നഗരങ്ങളെ അവയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മഹാനഗരങ്ങൾ (megacity), മെട്രോപോളിസ്, ഉപ മെട്രോപോളിസ്, വലിയ പട്ടണങ്ങൾ, ചെറിയ പട്ടണങ്ങൾ, വലിയ ഗ്രാമങ്ങൾ, ചെറിയ ഗ്രാമങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ജനസംഖ്യ

50,00,000 മുതൽ മുകളിലേക്ക് മഹാനഗരങ്ങൾ

10,000,00-4999999: മെട്രോപോലിസ്

500,000-999999: ഉപ മെട്രോപോലിസ്

100,000-499999: വലിയ പട്ടണങ്ങൾ

40,000-99,999: ചെറിയ പട്ടണങ്ങൾ

10,000-3,9999: വലിയ ഗ്രാമങ്ങൾ

5000 - 9999 വരെ ഗ്രാമങ്ങൾ

4999 വരെ ചെറുഗ്രാമങ്ങൾ (hamlets)

സംസ്ഥാനം

തലസ്ഥാനം

പ്രധാന നഗരങ്ങൾ

ആന്ധ്രാപ്രദേശ്

ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)

വിശാഖപട്ടണം, വിജയവാഡ, ഗുണ്ടുർ, നെല്ലൂർ, തിരുപ്പതി

അരുണാചൽ പ്രദേശ്

ഇറ്റാനഗർ

തവാങ്, ബീഷ്മക്നഗർ, പൾസിഘട്ട്, സീറോ, ബോംഡില്ല

ആസ്സാം

ഡിസ്‌പൂർ

ഗുവാഹത്തി, തേസ് പൂർ, ദിബ്രുഗഢ്, സിൽച്ചർ, നോർത്ത് ലഖിമ്പുർ

ബീഹാർ

പട്ന

ഗയ, ബിഹാർഷരിഫ്, ദർഭംഗ, ഭഗൽപൂർ

ഛത്തീസ്ഗഢ്

റായ്‌പൂർ

ബിലാസ്പുർ, കോർബ, ദുർഗ്-ഭിലായ്, റായ്‌ഗഡ്, രാജ്നന്ദൻഗാവ്

ഗോവ

പനാജി

വാസ്കോ-ഡാ-ഗാമ, പോണ്ട, മഡ് ഗാവ്, മാപുസ, ഗോവ-വെൽഹ

ഗുജറാത്ത്

ഗാന്ധിനഗർ

അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, ജുനഗഡ്, വഡോദര

ഹരിയാന

ചണ്ഡീഗഡ്

ഫരീദാബാദ്, ഗുഡ്‌ഗാവ്‌, സോനിപത്, പാനിപ്പത്ത്, അംബാല

ഹിമാചൽ പ്രദേശ്

ഷിംല

ധര്മശാല, മണ്ഡി, സോളാൻ, ബിലാസ്പുർ, ചമ്പ

ജമ്മു-കാശ്മീർ

ശ്രീനഗർ (വേനൽക്കാലം) ജമ്മു (ശീതകാലം)

അനന്തനാഗ്, ലേഹ്, ഉധംപൂർ, രാംനഗർ, ബാരാമുള്ള

ജാർഖണ്ഡ്

റാഞ്ചി

ബൊക്കാറോ സ്റ്റീൽ സിറ്റി, ജംഷഡ്‌പൂർ, ദേവ്ഘർ, ഹസാരിബാഗ്, ധൻബാദ്

കർണാടകം

ബാംഗ്ലൂർ

മൈസൂർ, ദാവൻഗെരെ, മംഗളൂരു, ഹൂബ്ലി, ധാര്വാദ്, ബെൽഗാം

കേരളം

തിരുവനന്തപുരം

കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, മലപ്പുറം

മധ്യ പ്രദേശ്

ഭോപ്പാൽ

ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ, ഉജ്ജയിൻ, സാഗർ

മഹാരാഷ്ട്ര

മുംബൈ

പുണെ, നാഗ്പുർ, നാസിക്, ഔറംഗബാദ്, സോളാപ്പൂർ

മണിപ്പൂർ

ഇൻഫൽ

ബിഷ്ണുപുർ, ഉഖ്‌റുൽ, തരണെങ് ലോങ്ങ്, ചന്ദേൽ, സേനാപതി

മേഘാലയ

ഷില്ലോങ്

ചെറാപുഞ്ചി, തുരാ, ജോവായ്, ബാഗ്മര, നൊങ്പോഹ്

മിസോറം

ഐസവൾ

ല്യൂങ് ലേയ്, സെർച് ഹിപ്, ചാംഫയ്, ട്യുയപങ്, മാമിത്

നാഗാലാ‌ൻഡ്

കൊഹിമ

ട്യുൻസാങ്, സുൻഹെബോട്ടോ, മകോകചുങ്, കിപ് ഹൈർ, സദർ-ഫെക്

ഒഡിഷ

ഭുവനേശ്വർ

റൂർക്കേല, കട്ടക്, ബ്രഹ്മപുർ, പുരി, സമ്പൽപ്പൂർ

പഞ്ചാബ്

ചണ്ഡീഗഡ്

അമൃതസർ, ജലന്ധർ, ലുധിയാന, പട്യാല, കപുരത്തല

രാജസ്ഥാൻ

ജയ്‌പൂർ

ബിക്കാനർ, ജൈസൽമേർ, ജോധ്പുർ, ഉദൈപൂർ, അജ്‌മീർ

സിക്കിം

ഗാങ്ടോക്ക്

നാംചി, ഗ്യാൽഷിങ്, മൻഗാൻ, റാബ്‌ഡെൻതസ്

തമിഴ്‌നാട്

ചെന്നൈ

തിരുച്ചിറപ്പള്ളി, മധുരൈ, ഇറോഡ്, വെല്ലൂർ, കോയമ്പത്തൂർ

തെലുങ്കാന

ഹൈദരാബാദ്

വാറങ്കൽ, നിസാമാബാദ്, കരിംനഗർ, അദിലാബാദ്‌, ഖമ്മം

ത്രിപുര

അഗർത്തല

അമർപുർ, കുമാർഘട്ട്, ഉദൈപൂർ, ഗെകുൽനഗർ, കുഞ്ചബാൻ

ഉത്തർ പ്രദേശ്

ലഖ് നൗ

നോയിഡ, വാരാണസി, അലഹബാദ്, ആഗ്ര, ഖാസിയാബാദ്, കാൺപൂർ

ഉത്തരാഖണ്ഡ്

ഡെറാഡൂൺ

ഹരിദ്വാർ, റൂർകീ, ഋഷികേശ്, കാശിപ്പൂർ, ഹൽദ്വാനി

പശ്ചിമ ബംഗാൾ

കൊൽക്കത്ത

ഡാർജീലിങ്, സിലിഗുരി, അസൻസോൾ, ഹൗറ, ദുർഗാപുർ

 

കേന്ദ്രഭരണ പ്രദേശം

തലസ്ഥാനം

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ

പോർട്ട് ബ്ളയർ

ചണ്ഡീഗഡ്

ചണ്ഡീഗഡ്

ദാദ്ര - നഗർ ഹവേലി

സിൽവാസ

ദാമൻ-ദിയു

ദാമൻ

ഡൽഹി

ഡൽഹി

ലക്ഷദ്വീപ്

കവരത്തി

പുതുശ്ശേരി

പോണ്ടിച്ചേരി

 

ഇന്ത്യൻ മണ്ണ് ഭൂപടം

ജലവും വായുവും പോലെ മണ്ണ് ഒരു പ്രധാന പ്രകൃതി വിഭവമാണ്. മണ്ണ് ഭൂമിയുടെ ഉപരിതലത്തിലുള്ള പാറകൾ പൊടിഞ്ഞുണ്ടായ ഏറ്റവും നേർത്ത പൊടി, ജൈവ സംയുക്തങ്ങൾ, ദ്രാവകങ്ങൾ, എണ്ണമറ്റ കാണാൻ കഴിയുന്ന ജീവജാലങ്ങളും സൂഷ അണുജീവികളും ധാതു ലവണങ്ങളും ചേർന്ന മിശ്രിതമാണ്.

മണ്ണ് ഭൂമിയുടെ ഉപരിതലത്തിലുള്ള ജലമണ്ഡലം (hydrosphere), ലിത്തോസ്ഫിയർ, അന്തരീക്ഷം, ജൈവമണ്ഡലം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.

മേല്പറഞ്ഞ പ്രധാന ചേരുവകളുടെ അനുപാതമാണ് മണ്ണിന്റെ ഘടന നിശ്ചയിക്കുന്നത്. പുറമെ സസ്യജാലങ്ങൾ,കാലാവസ്ഥാ പ്രത്യേകതകൾ, കൃഷി, കാലിമേയിക്കൽ, ഉദ്യാനവൽക്കരണം തുടങ്ങിയ മനുഷ്യ ഇടപെടലുകൾ എന്നിവയും മണ്ണിന്റെ ഗുണം നിശ്ചയിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള വിവിധതരം മണ്ണ് കാണപ്പെടുന്നു. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം, അസന്തുലിതമായ മഴ, നദികളുടെ സാമീപ്യം എന്നിങ്ങനെ പല ഘടകങ്ങളും ഈ ഘടനാ വ്യത്യാസങ്ങളെ സ്വാധീനിക്കുന്നു.

ഇന്ത്യയിലെ പ്രധാന മണ്ണുവര്ഗങ്ങൾ താഴെ പറയുന്നവയാണ്.

  • ലാറ്ററൈറ്റ് മണ്ണ്‌ (ചെങ്കൽ)
  • പർവത മണ്ണ്
  • ബ്ലാക്ക് സോയിൽ
  • റെഡ് സോയിൽ
  • അല്ലുവിയൽ സോയിൽ
  • മരുഭൂ (ഡെസേർട്) സോയിൽ
  • സലൈൻ സോയിൽ (ഉപ്പുരസമുള്ള മണ്ണ്)
  • പീറ്റ് സോയിൽ (കൽക്കരി കലർന്ന മണ്ണ്)

ലാറ്ററൈറ്റ് സോയിൽ (ചെങ്കൽ മണ്ണ്)

ശക്തിയായി മഴ ലഭിക്കുന്ന, മഴയും വേനലും മാറിമാറി വരുന്ന സ്ഥലങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് കാണപ്പെടുന്നത്. ഇത്തരം സ്ഥലങ്ങളിൽ മണ്ണിന്റെ ഫലപുഷ്ടിയുള്ള ഭാഗം കടുത്ത മഴയിൽ കഴുകപ്പെടുന്നു. ഇവിടെ പാറകൾ പൊടിയുകയും മണ്ണിലുള്ള ഇരുമ്പ് ഓക്സയിഡ് തെളിഞ്ഞു വരുകയും ചെയ്യുന്നു. ഈ ഓക്സയിഡ് മണ്ണിനു ചുവപ്പോ പിങ്കോ നിറം നൽകുന്നു.ഇത്തരം മണ്ണിൽ നൈട്രജനും കാൽസിയവും തീരെ കുറവായിരിക്കും. ലാറ്ററൈറ്റ് മണ്ണ് പശ്ചിമഘട്ടം, പൂർവ്വഘട്ടം, വിന്ധ്യാ പ്രദേശം, മാൾവ പീഠഭൂമി, സത്പുര എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നു. പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, ബീഹാർ, മേഘാലയ,അസം, ഒറീസ എന്നിവയാണ് പൊതുവെ ലാറ്ററൈറ്റ് മണ്ണുള്ള സംസ്ഥാനങ്ങൾ.

മൗണ്ടൈൻ സോയിൽ (പർവത മണ്ണ്)

മണ്ണിന്റെ അടിസ്ഥാന ഘടകങ്ങളോടൊപ്പം വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വളർച്ചയും അപചയവും മൂലം സൃഷ്ടിക്കപ്പെടുന്ന ജൈവ ഘടകങ്ങളും കൂടിക്കലർന്നാണ് പർവത മണ്ണ് സൃഷ്ടിക്കപ്പെടുന്നത്. ഈ മണ്ണിൽ ജൈവാംശം കൂടുതലുണ്ടെങ്കിലും കാൽസ്യം ഓക്സയിടുകൾ (lime), പൊട്ടാഷ്, ഫോർഫെറസ് എന്നിവ കുറവായിരിക്കും. ഈ മണ്ണിൽ മണൽത്തരിയും കല്ലിന്റെ അംശവും കൂടുതലായിരിക്കും. പ്രധാനമായും ഹിമാലയ പർവത മേഖലയിലും പശ്ചിമഘട്ടത്തിലുമാണ് ഈ മണ്ണ് ഉള്ളത്. ഹിമാലയ പ്രദേശത്ത് ചോളം, ബാർലി, ഗോതമ്പ്, പഴങ്ങൾ എന്നിവയും കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണമേഖലാ പഴങ്ങൾ, കാപ്പി, തേയില, സുഗന്ധവിളകൾ എന്നിവയും ധാരാളമായി വിളയുന്നു.

കറുത്ത മണ്ണ് (ബ്ലാക്ക് സോയിൽ)

അഗ്നിപർവത അവശിഷ്ടങ്ങളുടെയും ലാവയുടെയും പ്രഭാവത്തിലാണ് ബ്ലാക്ക് സോയിൽ ഉണ്ടാകുന്നത്. രേഗർ എന്ന് വിളിക്കപ്പെടുന്ന കരിമണ്ണിനെ പഞ്ഞി കൃഷിക്ക് വളരെ അനുയോജ്യമായതിനാൽ ബ്ലാക്ക് കോട്ടൺ സോയിൽ എന്നും വിളിക്കപ്പെടുന്നു. ഈ മണ്ണിൽ കാൽസിയം കാർബണേറ്റ്, പൊട്ടാഷ്, ലൈം, മാഗ്നിസിയം കാർബണേറ്റ് എന്നിവയുണ്ട്. എന്നാൽ ഫോസ്‌ഫറസ്‌ തീർ കുറവാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ബ്ലാക്ക് സോയിൽ ഉള്ളത്.

റെഡ് സോയിൽ (ചെമ്മണ്ണ്)

ആഗ്നേയശിലകളും ബാഹ്യ സമ്മര്ദങ്ങളാൽ രൂപമാറ്റം വരുന്ന പാറകളും പൊടിഞ്ഞുചേർന്നാണ് റെഡ് സോയിൽ ഉണ്ടാകുന്നത്. ഉയർന്ന ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ മണ്ണിനു ചുവപ്പ് നിറം നൽകുന്നത്. ഈ മണ്ണിന്റെ സ്വഭാവം ചിലയിടങ്ങളിൽ തരിനിറഞ്ഞതും മറ്റിടങ്ങളിൽ കളിമൺ രൂപത്തിലും ആയിരിക്കും. ഇതിൽ പൊട്ടാഷിന്റെ ഉള്ളടക്കം കൂടുതലും ഫോസ്‌ഫേറ്റ്, നൈട്രജൻ, ജൈവാംശം എന്നിവ തീരെ കുറവുമാണ്. തമിഴ്നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര കർണാടക എന്നിവയുടെ ചില സ്ഥലങ്ങളിലുമാണ് ഈ മണ്ണ് കാണുന്നത്.

എക്കൽ മണ്ണ് (അല്ലുവിയൽ സോയിൽ)

നദികൾ ഒഴുക്കി കൊണ്ടുവരുന്ന മട്ട് അടിഞ്ഞു രൂപപ്പെടുന്നതാണ് അലൂവിയൽ മണ്ണ്. നദികൾ പൊതുവെ പർവതങ്ങളിൽ ഉത്ഭവിക്കുകയും താഴേക്കുള്ള കുത്തൊഴുക്കിൽ ധാരാളം പൊടിയും മട്ടും കൊണ്ടുവന്ന് സമതലങ്ങളും തീരങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുന്നു. ജൈവാംശങ്ങളും തരിമണലും കളിമണ്ണും ചേർന്നതാണ് എക്കൽ. ഇതിൽ നല്ല അളവിൽ ഫോസ്ഫോറിക് ആസിഡ്, പൊട്ടാഷ്, ചുണ്ണാമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ആലുവയൽ മണ്ണ് രണ്ടുത്തരമുണ്ട്. ബംഗാർ എന്ന് വിളിക്കുന്ന പഴയ ആലുവിയം, ഖദ്ദാർ എന്ന് വിളിക്കുന്ന പുതിയ ആലുവിയം. രാജ്യത്തെ ഏറ്റവും മുഖ്യമായ മണ്ണുഇനമാണ് എക്കൽ. രാജ്യത്തിൻറെ ഭൂവിസ്തൃതിയുടെ 40 ശതമാനം ആലുവയൽ മണ്ണിനാൽ നിറയപ്പെട്ടിരിക്കുന്നു. പഞ്ചാബ് മുതൽ പശ്ചിമ ബംഗാൾ, അസം വരെയുള്ള വടക്കേ സമതലങ്ങളിൽ ആലുവയൽ മണ്ണാണുള്ളത്. കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തുരുത്തുകളെയും ഈ മണ്ണ് സമ്പുഷ്ടമാക്കുന്നു.

ഇന്ത്യയിലെ സസ്യ-ജീവജാല ഭൂപടം

 

 

ഒരു പ്രദേശത്തെ സസ്യ സമൂഹങ്ങളുടെ മനുഷ്യ ഇടപെടൽ കൂടാതെയുള്ള നൈസർഗികമായ വളർച്ചക്കാണ് പ്രകൃതിദത്ത ഹരിതമേഖല എന്ന് പറയുന്നത്. പ്രകൃതിദത്ത സസ്യജാലവും ജന്തു സമൂഹങ്ങളും ചേർന്നതിനാണ് ഫ്ലോറ ആൻഡ് ഫോണാ എന്ന് വിളിക്കുന്നത്. പ്രകൃതിശാസ്ത്രപരമായി ഒരു രാജ്യത്തിൻറെ മൊത്തം ഭൂവിസ്തൃതിയിൽ 33 ശതമാനമെങ്കിലും (മൂന്നിൽ ഒന്ന്) വനഭൂമിയായിരിക്കണം. എന്നാൽ ഇന്ത്യക്ക് ഏകദേശം അഞ്ചിൽ ഒന്ന് ഭാഗമേ പ്രകൃതിദത്ത വനാവരണം ഉള്ളു. ഹരിതവരണം വൻതോതിൽ നശിപ്പിക്കപ്പെട്ടതിന്റെ ഭലമായി സസ്യജാലങ്ങളും ജന്തുജാലങ്ങളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. വികസന പദ്ധതികളുടെയും നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും കൃഷി വികസിപ്പിക്കുന്നതിനും ഭലമായി ഒരു നല്ല ഭാഗം വനങ്ങളും ജീവിവര്ഗങ്ങളും നമുക്ക് നഷ്ടമായി.

പ്രകൃതിയിൽനിന്ന് പൂർണമായും അപ്രത്യക്ഷമായ സസ്യങ്ങൾക്കും ജന്തുക്കൾക്കും വംശനാശം സംഭവിച്ച സസ്യമെന്നും ജീവിയെന്നും പറയുന്നു. അപ്രത്യക്ഷമാകലിന്റെ വക്കിൽ എത്തി നിൽക്കുന്ന ജീവിവർഗങ്ങൾക്ക് വംശനാശം നേരിടുന്ന സസ്യ-ജന്തു ജലമെന്നും വിളിക്കുന്നു.

ഒരു പ്രദേശത്തെ പ്രകൃതിദത്ത ഹരിതവരണത്തെ നിർണയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് വര്ഷപാതത്തിന്റെ അളവും താപമാനവും. ഭൂമിയുടെ ഉയർച്ചതാഴ്ചകളും മണ്ണിന്റെ സ്വഭാവവും ഇത് നിർണയിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യയിലെ നൈസർഗിക ഹരിതമേഖല പ്രധാനമായി അഞ്ചുവിധമാണ്.

  • ഉഷ്ണമേഖലാ (tropical) നിത്യഹരിത വനങ്ങൾ
  • ഉഷ്ണമേഖലാ ഇലകൊഴിയും കാടുകൾ
  • ഉഷ്ണമേഖലാ മുൾക്കാടുകളും കുറ്റിക്കാടുകളും
  • കണ്ടൽക്കാടുകൾ
  • ഹിമാലയൻ വനമേഖല

ഈ ഹരിതമേഖലകളുടെ സ്വഭാവങ്ങൾ മേലെ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലെ വനങ്ങളെ താഴെ പറയും പ്രകാരം വർഗീകരിച്ചിരിക്കുന്നു.

ദേശീയോദ്യാനങ്ങൾ

സ്വാഭാവിക സസ്യജാലങ്ങളും ജന്തുസമൂഹങ്ങളെയും അവയുടെ പ്രകൃതിദത്ത ചുറ്റുപാടിൽ സംരക്ഷിച്ചിട്ടുള്ള പ്രകൃതിദത്ത വനങ്ങളാണ് ദേശീയോദ്യാനങ്ങൾ (National Parks). കൻഹ നാഷണൽ പാർക്ക്, ബന്ദിപ്പൂർ ദേശിയ പാർക്ക് എന്നിവ ഉദാഹരണങ്ങളാണ്.

വന്യജീവി സങ്കേതങ്ങൾ

വനങ്ങളുടെ പ്രത്യേക പ്രദേശങ്ങൾ തിരിച്ചു വന്യമൃഗങ്ങളെ വേട്ടയാടുന്നതും മോഷ്ടിച്ചുകൊണ്ടു പോകുന്നതും നിരോധിച്ചിട്ടുള്ള സംരക്ഷിത മേഖലയാണ് വന്യജീവി സങ്കേതങ്ങൾ. ഭരത്പൂർ പക്ഷിസങ്കേതം, സരിസ്ക കടുവ റിസേർവ് എന്നിവ ചില ഉദാഹരണങ്ങളാണ്.

സംരക്ഷിത ജൈവമണ്ഡല മേഖല

ഈ മേഖലയിലെ സസ്യ ജന്തു ജാലങ്ങളെ അവയുടെ നൈസർഗിക സാഹചര്യങ്ങളിൽ സംരക്ഷിച്ചിരിക്കുന്നു. തനതായ സസ്യജാലങ്ങൾക്കും ജന്തുവര്ഗങ്ങള്ക്കുമൊപ്പം ഗിരിവർഗ്ഗ-ഗോത്രവർഗ സമൂഹങ്ങളെയും സംരക്ഷിത ജൈവ മേഖലയിൽ സംരക്ഷിച്ചിരിക്കുന്നു. കർണാടകയിലെ-കേരളം-തമിഴ്‌നാട് മേഖലയിലെ നീലഗിരി സംരക്ഷിത മേഖല, മേഘാലയയിലെ നോക്കരേക്, മധ്യപ്രദേശിലെ പച്ചമർഹി എന്നിവ സംരക്ഷിത ജൈവ മേഖലകളാണ്.

ഇന്ത്യയിലെ പർവതങ്ങൾ

സ്ഥാനം (ഇന്ത്യയിൽ)

പർവതത്തിന്റെ പേര്

ഉയരം (മീ)

പർവത മേഖല

ഉത്തുംഗത

സംസ്ഥാനം

1

കാഞ്ചൻജംഗ

8586

കാഞ്ചൻജംഗ ഹിമാലയ

3922

സിക്കിം

2

നന്ദാദേവി

7816

ഗഡ്‌വാൾ ഹിമാലയ

3139

ഉത്തരാഖണ്ഡ്

3

കമേത്

7756

ഗഡ്‌വാൾ ഹിമാലയ

2825

ഉത്തരാഖണ്ഡ്

4

സൽതോറോ കംഗ്രി /K10

7742

സൽതോറോ കാരക്കോറം

2160

ജമ്മു & കാശ്മീർ

5

സൻസാർ കംഗ്രി /K22

7672

സസേർ കാരക്കോറം

2304

ജമ്മു & കാശ്മീർ

6

മാമോസ്തോങ് കംഗ്രി

7516

റിമോ കാരക്കോറം

1803

ജമ്മു & കാശ്മീർ

7

സൻസാർ കംഗ്രി II E

7513

സസേർ കാരക്കോറം

1450

ജമ്മു & കാശ്മീർ

8

സൻസാർ കംഗ്രി III

7495

സസേർ കാരക്കോറം

850

ജമ്മു & കാശ്മീർ

9

ട്ടെറാം കംഗ്രി I

7462

സിയാചിൻ കാരക്കോറം

1702

ജമ്മു & കാശ്മീർ

10

ജോംഗ്സോങ് പീക്ക്

7462

കാഞ്ചൻജംഗ ഹിമാലയ

1298

സിക്കിം

11

K12

7428

സൽതോറോ കാരക്കോറം

1978

ജമ്മു & കാശ്മീർ

12

കബ്റു N

7412

കാഞ്ചൻജംഗ ഹിമാലയ

780

സിക്കിം

13

ഘെണ്ട് കംഗ്രി

7401

സൽതോറോ കാരക്കോറം

1493

ജമ്മു & കാശ്മീർ

14

റിമോ I

7385

റിമോ കാരക്കോറം

1438

ജമ്മു & കാശ്മീർ

15

ട്ടെറാം കംഗ്രി III

7382

സിയാചിൻ കാരക്കോറം

520

ജമ്മു & കാശ്മീർ

16

കിറാട് ചുളി

7362

കാഞ്ചൻജംഗ ഹിമാലയ

1168

സിക്കിം

17

മാനാ

7272

ഗഡ്‌വാൾ ഹിമാലയ

730

ഉത്തരാഖണ്ഡ്

18

അപ്സരസാ കംഗ്രി

7245

സിയാചിൻ കാരക്കോറം

635

ജമ്മു & കാശ്മീർ

19

മുകൂട് പർബത്

7242

ഗഡ്‌വാൾ ഹിമാലയ

840

ഉത്തരാഖണ്ഡ്

20

റിമോ III

7233

റിമോ കാരക്കോറം

615

ജമ്മു & കാശ്മീർ

21

സിംഗി കംഗ്രി

7202

സിയാചിൻ കാരക്കോറം

790

ജമ്മു & കാശ്മീർ

22

ഹർഡിയോൾ

7161

ഗഡ്‌വാൾ ഹിമാലയ

1291

ഉത്തരാഖണ്ഡ്

23

ചുഖംബാ I / ബദരീനാഥ്

7138

ഗഡ്‌വാൾ ഹിമാലയ

1594

ഉത്തരാഖണ്ഡ്

24

നൂന് -കുൻ

7135

സംസ്‌കാർ ഹിമാലയ

2404

ജമ്മു & കാശ്മീർ

25

പൗഹുർണി

7128

സിക്കിം ഹിമാലയ

2035

സിക്കിം

26

പതിഹര/ ദി പിരമിഡ്

7123

കാഞ്ചൻജംഗ ഹിമാലയ

900

സിക്കിം

27

തൃശൂൽ I

7120

ഗഡ്‌വാൾ ഹിമാലയ

1616

ഉത്തരാഖണ്ഡ്

28

ശതോപാന്ത്‌

7075

ഗഡ്‌വാൾ ഹിമാലയ

1250

ഉത്തരാഖണ്ഡ്

29

ടിർസുലി

7074

ഗഡ്‌വാൾ ഹിമാലയ

674

ഉത്തരാഖണ്ഡ്

30

ചോങ് കുംടാങ് റി

7071

റിമോ കാരക്കോറം

851

ജമ്മു & കാശ്മീർ

31

ദുനഗിരി

7066

ഗഡ്‌വാൾ ഹിമാലയ

1346

ഉത്തരാഖണ്ഡ്

32

കാങ്‌ടോ

7060

ആസാം ഹിമാലയ

2195

അരുണാചൽ പ്രദേശ്

33

ന്യേഗയി കാന്സാങ്

7047

ആസാം ഹിമാലയ

1752

അരുണാചൽ പ്രദേശ്

34

പദ്മനാഭ

7030

റിമോ കാരക്കോറം

870

ജമ്മു & കാശ്മീർ

35

ഷുഡു ത്സെമ്പ

7024

സിക്കിം ഹിമാലയ

524

സിക്കിം

36

ചാംസെൻ കന്ഗ്രി /ത് യുഘമോ സർപോ

7017

സസേർ കാരക്കോറം

657

ജമ്മു & കാശ്മീർ

37

അഗ് റ്റാഷ്

7016

റിമോ കാരക്കോറം

1176

ജമ്മു & കാശ്മീർ

38

ചോങ് കുംടാങ് റി II

7004

റിമോ കാരക്കോറം

624

ജമ്മു & കാശ്മീർ

39

ഋഷി പഹാദ്

6992

ഗഡ്‌വാൾ ഹിമാലയ

622

ഉത്തരാഖണ്ഡ്

40

തളായ് സാഗർ

6984

ഗഡ്‌വാൾ ഹിമാലയ

1004

ഉത്തരാഖണ്ഡ്

41

മൌണ്ട് ലക്ഷ്മി

6983

റിമോ കാരക്കോറം

800

ജമ്മു & കാശ്മീർ

42

കേദാർനാഥ് പീക്ക്

6968

ഗഡ്‌വാൾ ഹിമാലയ

1400

ഉത്തരാഖണ്ഡ്

43

ലാങ്‌പോ

6965

സിക്കിം ഹിമാലയ

560

സിക്കിം

44

സരസ്വതി പർവത I / സരസ്വതി പീക്ക്

6940

ഗഡ്‌വാൾ ഹിമാലയ

900

ഉത്തരാഖണ്ഡ്

45

ഷാഹി കൺഗ്രി

6934

സെൻട്രൽ ടിബറ്റൻ പീഠഭൂമി

1644

ജമ്മു & കാശ്മീർ

46

ശ്രീ കൈലാസ്

6932

ഗഡ്‌വാൾ ഹിമാലയ

1092

ഉത്തരാഖണ്ഡ്

47

കലങ്ക

6931

ഗഡ്‌വാൾ ഹിമാലയ

850

ഉത്തരാഖണ്ഡ്

48

ചോർട്ടൻ നയിമ രി

6927

സിക്കിം ഹിമാലയ

807

സിക്കിം

49

സാഫ് മിനാൽ /പീക് 6911

6911

ഗഡ്‌വാൾ ഹിമാലയ

531

ഉത്തരാഖണ്ഡ്

50

പന്ചചുളി II

6904

ഗഡ്‌വാൾ ഹിമാലയ

1614

ഉത്തരാഖണ്ഡ്

വാർഷിക താപനില

ഇന്ത്യയിലെ വാർഷിക താപനില ഒരു രാജ്യത്തിൻറെ താപനില വ്യത്യാസങ്ങളെ വേർതിരിക്കുന്നത് മിക്കവാറും നാലു സീസണുകളായിട്ടാണ്. വേനൽക്കാലം അഥവാ ഗ്രീഷ്മം (summer), ശീതകാലം (winter) അഥവാ ശിശിരം, വസന്തകാലം (spring), ശരല്‍ക്കാരം (autumn) എന്നീ നാലു സീസണുകളാണ് പ്രധാനമായും വ്യത്യസ്ത താപനില സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ഈ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന താപനിലകൾ പരിഗണിച്ചു കൊപ്പെൻ കാലാവസ്ഥ വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉഷ്ണകാലത്ത് അതിതീവ്രമായ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. പല സംസ്ഥാനങ്ങളിലും ഉയർന്ന താപനില ഇത്ര വരെ പോകാറുണ്ട്

ഇന്ത്യയിലെ തടാകങ്ങൾ

തടാകത്തിന്റെ പേര്

നദിയുടെ പേര്‌

വിഭാഗം

വിസ്തീർണം

സ്ഥലം

സംസ്ഥാനം

 

കൊല്ലേരു ലേക്

കൃഷ്ണ ആന്‍ഡ്‌ ഗോദവരി

ശുദ്ധജല തടാകം

245 km2

വിജയവട

ആന്ധ്രാ പ്രദേശ്‌

പുലികറ്റ് ലേക്

അരണി, കലങ്കി, സ്വർണ്ണമുഖി നദികൾ

ലവണാംശമുള്ള / ഉപ്പുവെള്ളം

250-450 km2

ചെന്നൈ, ശ്രീഹരിക്കോട്ട, ജോലാർപേട്ട

ആന്ധ്രാ പ്രദേശ്‌

ഡീപോർ ബീൽ

ബ്രഹ്മപുത്ര നദി

ശുദ്ധജല തടാകം

4,014 km2

ഗൂവാഹട്ടി

അസ്സം

ചന്ദുബി ലേക്

കുല്‍സി നദി

N.A

100 ha

ഗൂവാഹട്ടി

അസ്സം

ഹാഫ്‌ലോങ് ലേക്

N.A

പർവത തടാകം

N.A

സിൽച്ചർ

അസ്സം

സോൺ ബീൽ

കാക്ര നദി

ശുദ്ധജല തടാകം ഭൗമാന്തർഭാഗ തടാകം

34.58 km2

കരിംഗഞ്ജ്

അസ്സം

കൻവാർ ലേക്

ഗന്ദക് നദി

N.A

N.A

ബെഗുസരായ്

ബീഹാര്‍

ഹമീർസാർ ലേക്

N.A

നിർമിത തടാകം

11 ha

ഭൂജ്

ഗുജറാത്‌

കൻകാരിയാ ലേക്

N.A

നിർമിത തടാകം

N.A

അഹമ്മദാബാദ്

ഗുജറാത്‌

നൽ സരോവർ

ഭോഗവോ നദി

N.A

123 km2

അഹമ്മദാബാദ്

ഗുജറാത്‌

നാരായൺ സരോവർ

N.A

നിർമിത തടാകം

N.A

ഭൂജ്

ഗുജറാത്‌

തോൽ ലേക്

N.A

നിർമിത തടാകം

14 km2

അഹമ്മദാബാദ്

ഗുജറാത്‌

വസ്ത്രപുർ ലേക്

നര്‍മാദാ

ശുദ്ധജല തടാകംs

N.A

അഹമ്മദാബാദ്

ഗുജറാത്‌

ലഖോട്ട ലേക്

N.A

N.A

N.A

ജാംനഗര്‍

ഗുജറാത്‌

സുർസാഗർ ലേക്

N.A

നിർമിത തടാകം

22,800 m2 (approx.)

വഡോദര

ഗുജറാത്‌

ഭ്രിഗു ലേക്

N.A

പർവത തടാകം

N.A

കുല്ലു

ഹിമാചല്‍ പ്രദേശ്‌

ഡാഷിർ ലേക്

N.A

പർവത തടാകം

N.A

കെയ്‌ലോങ്

ഹിമാചല്‍ പ്രദേശ്‌

ധങ്കർ ലേക്

N.A

പർവത തടാകം

N.A

കുല്ലു

ഹിമാചല്‍ പ്രദേശ്‌

കരേറി (കുമാർവാ) ലേക്

N.A

ശുദ്ധജല, പർവത തടാകം

2934 meters (sea level)

ധർമ്മശാല

ഹിമാചല്‍ പ്രദേശ്‌

ഖജ്ജിയാർ ലേക്

രവി നദി

മദ്ധ്യ ഉയര തടാകം

4180.64 m2

ചമ്പാ

ഹിമാചല്‍ പ്രദേശ്‌

മച്ചയാൽ ലേക്

N.A

താഴ്‌വാര തടാകം

N.A

മണ്ടി

ഹിമാചല്‍ പ്രദേശ്‌

മഹാറാണാ പ്രതാപ് സാഗർ

ബിയസ് നദി

N.A

400 Km2 (approx.)

കാംഗ്ര

ഹിമാചല്‍ പ്രദേശ്‌

മണിമഹേഷ് ലേക്

N.A

പർവത തടാകം

N.A

ചമ്പാ

ഹിമാചല്‍ പ്രദേശ്‌

നാകോ ലേക്

N.A

പർവത തടാകം

N.A

കിന്നൗർ

ഹിമാചല്‍ പ്രദേശ്‌

പണ്ടൊഹ് ലേക്

ബിയസ് നദി

N.A

N.A

മണ്ടി

ഹിമാചല്‍ പ്രദേശ്‌

പ്രസാർ ലേക്

N.A

ഹോലോമിക്റ്റിക് തടാകം

N.A

മണ്ടി

ഹിമാചല്‍ പ്രദേശ്‌

രേണുക ലേക്

N.A

താഴ്‌വാര തടാകം

N.A

സിര്‍മൌര്‍

ഹിമാചല്‍ പ്രദേശ്‌

രേവാൽസർ ലേക്

N.A

മദ്ധ്യ ഉയര തടാകം

N.A

മണ്ടി

ഹിമാചല്‍ പ്രദേശ്‌

സെറുവാൽസർ ലേക്

N.A

പർവത തടാകം

N.A

ചമ്പാ

ഹിമാചല്‍ പ്രദേശ്‌

മണിമഹേഷ് ലേക്

N.A

പർവത തടാകം

N.A

ചമ്പാ

ഹിമാചല്‍ പ്രദേശ്‌

സൂരജ് താൾ

ചന്ദ്രാ നദി

പർവത തടാകം

N.A

ലഹൌള്‍ ആന്‍ഡ്‌ സ്പിടി

ഹിമാചല്‍ പ്രദേശ്‌

ചന്ദ്ര താൾ

N.A

മാലിന്യരഹിത തടാകം

N.A

ലഹൌള്‍ ആന്‍ഡ്‌ സ്പിടി

ഹിമാചല്‍ പ്രദേശ്‌

ഭട്കൽ ലേക്

N.A

നൈസർഗിക ജല തടാകം

206 Acres

ഫരീദാബാദ്

ഹരിയാന

ബ്രഹ്മ സരോവർ

രജ്വാഹ നദി

പൗരാണിക ജല ടാങ്ക്

430 meters

തനെസര്‍

ഹരിയാന

കർമ്മ ലേക്

N.A

നിരപ്പാക്കപ്പെട്ട തടാകം

N.A

ഉച്ചനാ

ഹരിയാന

സന്നിഹിത് സരോവർ

സെവൻ സേക്രഡ് സരസ്വതിസ് ഓഫ് റിഗ് വേദ

വിശുദ്ധ ജല സംഭരണി

N.A

തനെസര്‍

ഹരിയാന

സുരജ്കുണ്ഡ് ലേക്

N.A

പൗരാണിക സംഭരണി

99 Acres

സുനം

ഹരിയാന

തില്യർ ലേക്

N.A

N.A

132 Acres

റോഹ്തക്

ഹരിയാന

ബ്ലൂ ബേർഡ് ലേക്

N.A

N.A

20 Acres

ഹിസാർ

ഹരിയാന

ഡാൽ ലേക്

ഝെലം നദി

ഒരേ സാന്ദ്രതയുള്ള, ചൂടുള്ള ജലം

22 Km2

ശ്രീനഗർ

ജമ്മു & കാശ്മീർ

പാന്ഗോങ് ത്സോ

N.A

ക്ഷാര തടാകം

700 Km2 (approx.)

ജമ്മു

ജമ്മു & കാശ്മീർ

ത്സോ മോറിരി

N.A

ലവണാംശമുള്ള

30,000 Acres

ജമ്മു

ജമ്മു & കാശ്മീർ

വ്‌ളാർ ലേക്

ഝെലം നദി

ശുദ്ധജല തടാകം

30 - 260 km2

ശ്രീനഗർ

ജമ്മു & കാശ്മീർ

മാനസ് ബൽ ലേക്

ഝെലം നദി

മിക്സിങ് മോണോമിക്റ്റിക്

2.81 Km2

ശ്രീനഗർ

ജമ്മു & കാശ്മീർ

മന്സർ ലേക്

N.A

ഹോലോസിൻ മോണോമിക്‌തിക്

0.59 Km2

ജമ്മു

ജമ്മു & കാശ്മീർ

ശേഷ്നാഗ് ലേക്

ലിദ്ദെര്‍ നദി

ഉയർന്ന പർവത ഒലിഗോട്രോപിക് തടാകം

N.A

അനന്ത്നാഗ്

ജമ്മു & കാശ്മീർ

ബെല്ലണ്ടുർ ലേക് (ബാംഗ്ലൂർ)

പോന്നൈയാര്‍ നദി

N.A

3.61 Km2

ബാംഗ്ലൂർ

കര്‍ണാടക

ഉൽസൂർ ലേക് (ബാംഗ്ലൂർ)

N.A

മലിനജലം

123.6 Acres

ബാംഗ്ലൂർ

കര്‍ണാടക

സാൻകീ ലേക് (ബാംഗ്ലൂർ)

N.A

നിർമിത തടാകം

37.1 Acres

ബാംഗ്ലൂർ

കര്‍ണാടക

ഹെബ്ബൽ ലേക് (ബാംഗ്ലൂർ)

N.A

N.A

150 Acres

ബാംഗ്ലൂർ

കര്‍ണാടക

ലാൽബാഗ് ലേക് (ബാംഗ്ലൂർ)

N.A

N.A

40 Acres

ബാംഗ്ലൂർ

കര്‍ണാടക

പുട്ടെൻഹള്ളി ലേക് (ബാംഗ്ലൂർ)

N.A

N.A

13 Acres

ബാംഗ്ലൂർ

കര്‍ണാടക

മഡിവാല ലേക് (ബാംഗ്ലൂർ)

N.A

നിർമിത ഉഷ്ണജല തടാകം

114.3 ha

ബാംഗ്ലൂർ

കര്‍ണാടക

അഗെര ലേക് (ബാംഗ്ലൂർ)

N.A

നിർമിത തടാകം

0.24 km2

ബാംഗ്ലൂർ

കര്‍ണാടക

കരഞ്ജി ലേക് (മൈസൂർ)

N.A

N.A

90 ha

മൈസൂർ

കര്‍ണാടക

കുക്കരഹള്ളി ലേക് (മൈസൂർ)

N.A

ശുദ്ധജല തടാകം. വിനോദം, മുഷ്യാകൃഷി

150 Acres

മൈസൂർ

കര്‍ണാടക

ലിംഗംബുധി ലേക് (മൈസൂർ)

കാവേരീ

ബഹുവർഷി ശുദ്ധജല

N.A

മൈസൂർ

കര്‍ണാടക

പമ്പാ സരോവർ

തുംഗഭദ്ര

സേക്രഡ് പോണ്ട് (ഹിന്ദു ഐതീഹ്യം)

N.A

കോപ്പല്‍

കര്‍ണാടക

അഷ്ടമുടി ലേക്

കല്ലടയാർ

അപൂർവമായ ചതുപ്പ് ജീവവ്യസ്ഥ

61.42 km2

കൊല്ലം

കേരള

മാനാഞ്ചിറ ലേക്

N.A

മനുഷ്യനിർമിത ശുദ്ധജല തടാകം.

3.49 Acres

കോഴിക്കോട്

കേരള

പടിഞ്ഞാറേ ചിറ ലേക്

N.A

നിർമിത കുളം

N.A

തൃശൂർ

കേരള

പറവൂർ കായൽ

ഇത്തിക്കര പുഴ

ശുദ്ധജല കായൽ

6.62 km2

കൊല്ലം

കേരള

വേമ്പനാട്ട് കായൽ

അച്ചന്‍കോവില്‍, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പ, പെരിയാര്‍ നദികൾ

N.A

2033 km2

ആലപ്പുഴ

കേരള

ശാസ്താംകോട്ട കായൽ

കല്ലടയാർ

ഏറ്റവും വലിയ ശുദ്ധജല തടാകം

920 Acres

കൊല്ലം

കേരള

വടക്കേച്ചിറ

N.A

മനുഷ്യനിർമിത കുളം

4 Acres

തൃശൂർ

കേരള

വെള്ളായണി ലേക്

കരമാനയാർ

N.A

N.A

തിരുവനന്തപുരം

കേരള

അപ്പർ ലേക് (ഭോപ്പാൽ)

കോളന്‍സ് നദി

N.A

31 km 2

ഭോപാല്‍

മധ്യ പ്രദേശ്‌

ലോവർ ലേക് (ഭോപ്പാൽ)

N.A

N.A

1.29 km2

ഭോപാല്‍

മധ്യ പ്രദേശ്‌

മോത്തി ജീൽ, കാൺപൂർ

N.A

നിർമിത തടാകം

N.A

കാൺപൂർ

ഉത്തര്‍ പ്രദേശ്‌

ഗോരേവാഡാ ലേക്

പിലി നദി

ശുദ്ധജല തടാകം

N.A

നാഗ്പുർ

മഹാരാഷ്ട്ര

ലോണാർ ലേക്

N.A

അഗ്നിപർവത തടാകം, ഉപ്പുജലം

1.13 Km2

ലോനര്‍

മഹാരാഷ്ട്ര

പാഷാൻ ലേക്

റാം നദി

നിർമിത തടാകം

40 Km2

പുണെ

മഹാരാഷ്ട്ര

പൊവൈ ലേക്

N.A

നിർമിത തടാകം

520 Acres

മുംബൈ

മഹാരാഷ്ട്ര

റാങ്കാല ലേക്

N.A

ദൃശ്യഭംഗിക്ക് പേരുകേട്ട

107 ha

കൊൽഹാപ്പൂർ

മഹാരാഷ്ട്ര

ശിവജിസാഗർ ലേക്

കോയ്ന നദി

Reservoir

891.78 km2

സത്താറ

മഹാരാഷ്ട്ര

തലാവോ പാലി ലേക്

N.A

N.A

N.A

താനെ

മഹാരാഷ്ട്ര

ഉപവൻ ലേക്

N.A

N.A

500 km2

താനെ

മഹാരാഷ്ട്ര

വെണ്ണ ലേക്

N.A

N.A

28 Acres

മഹാബലേശ്വര്‍

മഹാരാഷ്ട്ര

ഉമിയം ലേക്

ഉമിയാം നദി

N.A

N.A

ഷില്ലോംഗ്

മേഘാലയ

ലോകതക് ലേക്

മണിപ്പൂർ നദി

ശുദ്ധജല തടാകം (lentic)

287 Km2

മൊയ് രംഗ്

മാനിപൂര്

പാലക് ദിൽ ലേക്

N.A

Lentic Lake

1.5 Km2

സൈഹ

മിഴ്‌ോറം

താം ദിൽ ലേക്

N.A

നിശ്ചല തടാകം

N.A

ഐസാവൾ

മിഴ്‌ോറം

ആന്‍ശുപ ലേക്

മഹനതി

റിസെർവോയർ

141 ha

കട്ടക്

ഒടിശ

ചീല്ക ലേക്

ദയ നദി

ശുദ്ധജല തടാകം

1,165 Km2

പുരി

ഒടിശ

കഞ് ജിയ ലേക്

മഹനതി

ലവണാംശമുള്ള ജലം

190 Acres

ഭൂബനെശ്വർ

ഒടിശ

കഞ്ജലി വെറ്റ് ലാൻഡ്

ബിയെൻ നദി

നൈസർഗിക തടാകം

4.9 Km2

കപുര്‍ത്തല

പുഞ്ചബ്‌

ഹരികെ വെറ്റ് ലാൻഡ്

ബിയാസ്, സത്‌ലജ്

ശുദ്ധജല തടാകം

4100 ha

തരൺ തരൺ സാഹീബ്

പുഞ്ചബ്‌

റോപര്‍ വെറ്റ് ലാൻഡ്

സത്‌ലജ്

ശുദ്ധജല തടാകം

1,365 ha

രൂപ് നഗര്‍

പുഞ്ചബ്‌

ധെബര്‍ ലേക്

ഗോമതി

നിർമിത ശുദ്ധജല

87 Km2

ഉദയപുർ

രാജസ്ഥാന്‍

കൈലാനാ ലേക്

N.A

റിസെർവോയർ

84 Km2

ജോധ്പുർ

രാജസ്ഥാന്‍

നക്കി ലേക്

N.A

നിർമിത തടാകം

N.A

സിറോഹി

രാജസ്ഥാന്‍

പച്ചപദ്ര ലേക്

N.A

നിർമിത തടാകം

N.A

ബാർമേര്‍

രാജസ്ഥാന്‍

പൂഷ്കര്‍ ലേക്

ലുണി നദി

ഉപ്പുജലം

22 km2

അജ്‌മേർ

രാജസ്ഥാന്‍

ആന സാഗര്‍ ലേക്

N.A

നിർമിത തടാകം

97 ha

അജ്‌മേർ

രാജസ്ഥാന്‍

സമന്ദ് ലേക്

ഗോമതി

നിർമിത തടാകം

510 km2

കൻക്രോളി

രാജസ്ഥാന്‍

സംഭാര്‍ സാൾട് ലേക്

N.A

റിസെർവോയർ

230 km2

ജയ്‌പൂർ

രാജസ്ഥാന്‍

രാംഗഡ് ലേക്

N.A

ഉപ്പുവെള്ളം

15.5 Km2

ജയ്‌പൂർ

രാജസ്ഥാന്‍

സിലീസേര്‍ലകെ, അള്‍വര്‍

N.A

നിർമിത തടാകം

7 Km2

ആൾവാർ

രാജസ്ഥാന്‍

മന്‍ സാഗര്‍ ലേക്

N.A

നിർമിത തടാകം

300 Acres

ജയ്‌പൂർ

രാജസ്ഥാന്‍

ലേക് സളൂസകര്‍

 

ശുദ്ധജല - വിനോദ തടാകം

 

ഉദയ്‌പുർ

രാജസ്ഥാന്‍

ദുധ താലൈ

N.A

ചെറു ജലസംഭരണി

N.A

ഉദയ്‌പുർ

രാജസ്ഥാന്‍

ഫത്തേ സാഗര്‍ ലേക്

ആയത് നദി

നിർമിത, ശുദ്ധജല തടാകം, ആഴം കുറവ്

4 km2

ഉദയ്‌പുർ

രാജസ്ഥാന്‍

പിച്ചോള ലേക്

N.A

ശുദ്ധജല തടാകം

1,720 Acres

ഉദയ്‌പുർ

രാജസ്ഥാന്‍

രംഗ് സാഗർ ലേക്

N.A

ചെറു നിർമിത തടാകം

N.A

ഉദയ്‌പുർ

രാജസ്ഥാന്‍

സ്വാരൂപ് സാഗർ ലേക്

ആയത് നദി

ചെറു നിർമിത തടാകം

4 km2

നോര്‍ത്ത് സിക്കിം

രാജസ്ഥാന്‍

ഗുരു ടോങ്ഗമാർ ലേക്

N.A

ശുദ്ധജല തടാകം

N.A

പെല്ലിംഗ്, വെസ്ട് സിക്കിം

സിക്കിം

ഖേച്ചേോപാഴരി ലേക്

N.A

വിശുദ്ധജല തടാകം

9.4 Acres

ഈസ്ട് സിക്കിം

സിക്കിം

ലേക് ത്സോണഗ്മോ

N.A

മഞ്ഞുപാളി മൂടിയ തടാകം

N.A

നോര്‍ത്ത് സിക്കിം

സിക്കിം

ലേക് ചോളാമു

N.A

മഞ്ഞുപാളി മൂടിയ ശുദ്ധജല തടാകം

N.A

ഹൈദരാബാദ്

സിക്കിം

ഹൂസേന് സാഗര്‍

മുസി നദി

നിർമിത തടാകം

4.4 Km2

ഹൈദരാബാദ്

തെലുങ്കാന

ഉസ്മാൻ സാഗര്‍

മുസി നദി

നിർമിത തടാകം

46 km2

ഹൈദരാബാദ്

തെലുങ്കാന

ഹിമായത് സാഗര്‍

മുസി നദി

നിർമിത തടാകം

N.A

ഹൈദരാബാദ്

തെലുങ്കാന

ശമിര്‍പേറ്റ്‌ ലേക്

N.A

നിർമിത തടാകം

100 Acres

ഹൈദരാബാദ്

തെലുങ്കാന

മിർ ആലം ടാങ്ക്

മുസി നദി

നിർമിത തടാകം

1.7 Km2

ഹൈദരാബാദ്

തെലുങ്കാന

ദുര്‍ഗം ചെറുവ് (സീക്രെട് ലേക്)

N.A

ശുദ്ധജല

83 Acres

ഹൈദരാബാദ്

തെലുങ്കാന

സറൂര്‍ണകര്‍ ലേക്

N.A

നിർമിത തടാകം

99 Acres

ഹൈദരാബാദ്

തെലുങ്കാന

ആല്‍വാള്‍ ചെറുവ് ലേക്

N.A

നിർമിത തടാകം

N.A

ഡിണ്ടിഗൽ

തെലുങ്കാന

ബേറിജാം ലേക്

N.A

ശുദ്ധജല

59 Acres

ചെന്നൈ

തമിഴ് നാട്

ചെമ്പാരമ്പാക്കം ലേക്

അടയാർ നദി

നിർമിത തടാകം

3,800 Acres

കൊടൈകനാല്‍

തമിഴ് നാട്

കൊടൈകനല്‍ ലേക്

N.A

ശുദ്ധജല, നിർമിത തടാകം

N.A

ഉദകമണ്ഡലം

തമിഴ് നാട്

ഊട്ടി ലേക്

N.A

നിർമിത തടാകം

3.885 Km2

ചെന്നൈ

തമിഴ് നാട്

റെഡ് ഹില്സ് ലേക് (പൂഴല്‍ ലേക്)

N.A

നിർമിത തടാകം

18.21 Km2

കോയമ്പത്തൂർ

തമിഴ് നാട്

സിംഗനാല്ലൂര്‍ ലേക്

N.A

N.A

N.A

തിരുവള്ളൂര്‍

തമിഴ് നാട്

ശോളവരം ലേക്

N.A

N.A

N.A

കൂടല്ലൂർ

തമിഴ് നാട്

വീരണം ലേക്

N.A

നിർമിത ഇടവിട്ട് ജലമുള്ള

25 Km2

ഗോരഖ്‌പൂര്‍

തമിഴ് നാട്

രംകര്‍ത് താള്‍ ലേക്

N.A

N.A

1,790 Acres

ആഗ്ര

ഉത്തര്‍ പ്രദേശ്‌

കീത്ം ലേക്

N.A

ദൃശ്യസുന്ദരമായ തടാകം

7.13 Km2

കുല്പാഹര്‍

ഉത്തര്‍ പ്രദേശ്‌

ബെലസകര്‍ ലേക്

N.A

നിർമിത തടാകം

16 km2

ബാരു സാഗര്‍ സിറ്റി

ഉത്തര്‍ പ്രദേശ്‌

ബാരു സാഗര്‍ താള്‍

N.A

നിർമിത തടാകം

N.A

അലിഗഡ്

ഉത്തര്‍ പ്രദേശ്‌

ഷെയ്‌ഖ ഝീല്‍

N.A

ശുദ്ധജല തടാകം ബഹുവർഷി

30 ha

ഭിംത്താൽ

ഉത്തര്‍ പ്രദേശ്‌

ഭിംതാള്‍ ലേക്

N.A

ഏറ്റവും വലിയ പ്രകൃതിദത്ത തടാകം

N.A

ടെഹ്‌റാഡൂൺ

ഉത്തരാഖന്ഡ്‌

ദൊടീതാള്‍

N.A

ശുദ്ധജല തടാകം

N.A

നൈനിത്താൾ

ഉത്തരാഖന്ഡ്‌

നൈനിതാള്‍ ലേക്

N.A

നൈസർഗിക ശുദ്ധജല

120.5 Acres

നൈനിത്താൾ

ഉത്തരാഖന്ഡ്‌

നൌക്ചിയതാള്‍

N.A

N.A

N.A

കൊൽക്കത്ത

ഉത്തരാഖന്ഡ്‌

സാറ്റ്‌ താള്‍

N.A

ശുദ്ധജല തടാകം

4 ha

ഡാർജീലിംഗ്

ഉത്തരാഖന്ഡ്‌

രബീന്രാ സരോബര്‍ (ധകുറിയ ലേക്)

N.A

നിർമിത തടാകം

73 Acres

കൊൽക്കത്ത

പശ്ചിമ ബംഗാൾ

സെഞ്ചാല്‍ ലേക്

N.A

നിർമിത തടാകം

N.A

സാംദ്രഗാച്ചി

പശ്ചിമ ബംഗാൾ

ഈസ്ട് കൽക്കട്ട വെറ്റ് ലാൻഡ് സ്

N.A

പ്രകൃതിദത്തവും മനുഷ്യനിർമിതവും

125 Km2

കോല്‍കത

പശ്ചിമ ബംഗാൾ

സാംത്രാഗാച്ചി ലേക്

N.A

N.A

32 Acres

സാംത്രാഗാച്ചി

പശ്ചിമ ബംഗാൾ

 

 

 

 

 

 

 

 

 

 

 

 

 

കടപ്പാട്:malayalam.mapsofindia.com

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate