അന്‍റാര്‍ട്ടിക്കയുടെ വിസ്തീര്‍ണം ഏകദേശം നൂറ്റി നാല്‍പ്പത്ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതിന്‍റെ 98 ശതമാനവും ഐസുകൊണ്ട്മൂടപ്പെട്ടിരിക്കുന്നു. അന്‍റാര്‍ട്ടിക്കയിലെ ഐസ് പൂര്‍ണമായും ഉരുകിയാല്‍ ഇന്നുകാണുന്നപലരാജ്യങ്ങളും പ്രദേശങ്ങളും ദ്വീപുകളുമെല്ലാം അപ്രത്യക്ഷമാകും.
ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ചതു പോലെ നടുവില്‍ മഞ്ഞക്കരു പോലെയൊരു കരയും അതിനു ചുറ്റും സമുദ്രവുമുള്ള അന്‍റാര്‍ട്ടിക്ക. മഞ്ഞുമലകള്‍ കാവല്‍ നില്‍ക്കുന്ന വന്‍കര. പറക്കാന്‍ കഴിയാത്ത തടിച്ച പെന്‍ഗ്വിന്‍ പക്ഷികള്‍ വാഴുന്ന ഹിമഭൂമി. ദക്ഷിണധ്രുവകേന്ദ്രത്തെ വലയം ചെയ്തുകിടക്കുന്നതിനാല്‍ കിഴക്കും പടിഞ്ഞാറും ദിക്കുകളില്ലാത്ത നാട്. എങ്ങോട്ടു നോക്കിയാലും വടക്കുതന്നെ. അപ്പോള്‍ സൂര്യന്‍ എവിടെ അസ്തമിക്കും…? എവിടെ ഉദിക്കും…? ആറുമാസത്തോളം ചക്രവാളത്തിനോടടുത്ത് സൂര്യനെ കാണാം. സൂര്യന്‍ ഉദിക്കാതെ അസ്തമിക്കാതെ ചുറ്റും വലം വയ്ക്കുന്നു. തുടര്‍ന്ന് ആറുമാസക്കാലം രാത്രി.
ഭൂമിയുടെ തെക്കേഅറ്റത്തുള്ള വന്‍കരയാണ് അന്റാര്‍ട്ടിക്ക.സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഇവിടെ 98 ശതമാനവും മഞ്ഞുമൂടി കിടക്കുകയാണ്.ഗവേഷണ ആവശ്യങ്ങള്‍ക്കായി മഞ്ഞുക്കാലത്ത് ആയിരത്തോളവുംവേനല്‍ക്കലത്ത് അയ്യായിത്തോളവും മനുഷ്യര്‍ അന്റാര്‍ട്ടിക്കയിലെത്തുന്നു.”ആര്‍ട്ടിക്കിനു എതിര്‍വശത്തുള്ള “എന്നര്‍ത്ഥമുള്ള അന്റാര്‍റ്റിക്കൊസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അന്റാര്‍ട്ടിക്കയുണ്ടായത്.
1959-ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇവിടെ സൈനിക പ്രവര്‍ത്തനവുംഖനനവുംനിരോധിച്ചിരിക്കുന്നു.എന്നാല്‍ ഗവേഷണങ്ങള്‍ അനുവദിച്ചിട്ടുണ്ട്.വ്യത്യസ്തരാജ്യങ്ങളില്‍നിന്നായി 4000ത്തോളം ശാസ്ത്രജ്‍ഞര്‍
അന്റാര്‍ട്ടിക്കയില്‍ പഠനംനടത്തുന്നു.
വിന്‍സണ്‍മാസിഫ് ആണ് അന്റാര്‍ട്ടിക്കയലെ ഏറ്റവുംഉയരംകൂടിയകൊടുമുടി.
4892മീറ്റര്‍(16,050 ft)ഉയരമുള്ള ഈ കൊടുമുടി എല്‍സ് വര്‍ത്ത് പര്‍വത നിരകളിലാണ.മറ്റ് നിരവധി മലനിരകളും പ്രധാന വൻകരയിലും സമീപദ്വീപുകളിലുമായുണ്ട്.
എറിബസ് അഗ്നിപര്‍വ്വതമാണ് ഭൂമിയുടെ ഏറ്റവും തെക്കായുള്ള സജീവഅഗ്നിപര്‍വ്വതം.ഇപ്പോൾ സജീവമല്ലാത്ത മറ്റ് അഗ്നിപർവ്വതങ്ങൾ സജീവമാകാനുള്ള സാദ്ധ്യതയുമുണ്ട്. 2004-ൽ കടലിനടിയിലൊരു അഗ്നിപർവ്വതം അമേരിക്കൻ-കനേഡിയൻ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. സമീപകാല തെളിവുകളനുസരിച്ച് ഇതും ഒരു സജീവ അഗ്നിപര്‍വ്വതമാവാം.
2008 ജനുവരിയിൽ ശാസ്ത്രജ്ഞർ 2200 വർഷം മുമ്പ് അന്റാർട്ടിക്ക ഹിമപാളിയുടെ അടിയിൽ അഗ്നിപർവ്വതം പൊട്ടിയിരുന്നുവെന്നു കണ്ടെത്തി. കഴിഞ്ഞ പതിനായിരം വർഷങ്ങൾക്കിടയിൽ അന്റാർട്ടിക്കയിൽ ഉണ്ടായ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനമായിരുന്നു ഇത്. ഹഡ്സൺ മലനിരകളിലെ പഠനങ്ങളിൽ ഈ സ്ഫോടനത്തിന്റെ ചാരവും കണ്ടെത്താനായി.
അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ വലിയ തടാകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1996-ൽ റഷ്യയുടെ വോസ്തോക് സ്റ്റേഷനു അടിയിലായി കണ്ടെത്തിയ വോസ്തോക് തടാകമാണ് ഇത്തരത്തിലുള്ളവയിൽ ഏറ്റവും വലുത്.
അന്റാർട്ടിക്കയുടെ 95 %ഹിമപാളികളുടെ കനത്ത ആവരണത്തിനടിയിലാണ്. ഇവയ്ക്ക്അടിയിലുള്ള ശിലാഘടന നിർണയിക്കുന്നത് നന്നെ ദുഷ്കരമായിരിക്കുന്നു. പർവത ശിഖരങ്ങളിൽ അപൂർവമായുള്ള നഗ്നശിലാതലങ്ങളെ പഠനവിധേയമാക്കിയും ഭൂകമ്പതരംഗങ്ങളുടെ പ്രതിപതനം ആസ്പദമാക്കിയുമുള്ള നിഗമനങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
അന്റാർട്ടിക്കയിലെ ഏറിയ ഭാഗങ്ങളും സമുദ്രനിരപ്പിൽ നിന്ന് ശ.ശ. 2,100-2,400 മീ. ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ വൻകരകളുടെ കൂട്ടത്തിൽ അന്റാർട്ടിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുനില്ക്കുന്ന ഏഷ്യയുടെ ശ.ശ. ഉയരം 915 മീ.മാത്രമാണ്. പൂർവ അന്റാർട്ടിക്കയിലെ ഹിമശൃംഗങ്ങൾ ദ. അക്ഷാ. 800യിലും 750യിലും 3,500 മീ. ലേറെ ഉയരം പ്രാപിച്ചിരിക്കുന്നു.ഹിമാവരണം പാടെ ഒഴിവായാൽ അന്റാർട്ടിക്കയുടെ മാധ്യ-ഉയരം 460 മീ. ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു;
ദക്ഷിണധ്രുവമേഖല ഭൂകേന്ദ്രത്തിലേക്ക് അല്‍പ്പം ഉള്‍വലിഞ്ഞിരിക്കുന്നു. അന്‍റാര്‍ട്ടിക്ക മറ്റു വന്‍കരകളെപ്പോലെ സമുദ്രനിരപ്പില്‍ നിന്നു പൂര്‍ണമായും ഉയര്‍ന്നല്ല സ്ഥിതി ചെയ്യുന്നത്. അന്‍റാര്‍ട്ടിക്കയുടെ നാല് അതിരുകളും പര്‍വതങ്ങളും മാത്രമേ സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നുള്ളൂ. ശരിക്കും ഒരു താലത്തിന്‍റെ ആകൃതി. കോടിക്കണക്കിന് വര്‍ഷങ്ങളായി കട്ടപിടിച്ചു കിടക്കുന്ന മഞ്ഞിന്‍െറ ഭാരംകൊണ്ട് ഈ താലത്തിന്‍െറ നടുഭാഗം ഇപ്പോഴും കുഴിഞ്ഞു കൊണ്ടിരിക്കുകയാണ്.
ഏറ്റവും വരണ്ടത്, സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും താണത്, ഏറ്റവും കൂടുതല്‍ മഞ്ഞു മൂടിക്കിടക്കുന്നത്, മറ്റുവന്‍കരകളില്‍ നിന്നെല്ലാം ഏറ്റവും അകന്നുകിടക്കുന്ന കര, ഏറ്റവും ശക്തിയായ കാറ്റുവീശുന്ന സ്ഥലം ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് അന്‍റാര്‍ട്ടിക്ക. അമെരിക്കയെക്കാളും യൂറോപ്പിനെക്കാളും വലിയ വന്‍കരയാണ് അന്‍റാര്‍ട്ടിക്ക. തണുപ്പു കാലത്ത് അന്‍റാര്‍ട്ടിക്ക വളരാന്‍ തുടങ്ങും. ഏതാണ്ട് ഇരട്ടിയിലധികം ഇങ്ങനെ വളരും. ചുറ്റുമുള്ള കടല്‍വെള്ളം ഐസായി ഉറച്ചു കട്ടിയാവുന്നതാണ് അന്‍റാര്‍ട്ടിക്ക ഇങ്ങനെ വളരാന്‍ കാരണം.
20 കോടി വര്‍ഷം മുന്‍പ് ഭൂമധ്യരേഖ അന്‍റാര്‍ട്ടിക്കയിലൂടെയാണ് കടന്നുപോയിരുന്നത്. നിബിഡമായ മഴക്കാടുകള്‍ ഇവിടെ സമൃദ്ധമായിരുന്നു. കാലക്രമേണയാണ് ഇവിടം മഞ്ഞുമൂടിയ ഹിമ ഭൂമിയായി മാറിയത്. ഇത് എങ്ങനെയെന്നു നോക്കാം. ഭൂമി ഒരു പന്താണെന്നു കരുതുക. ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞു നില്‍ക്കുന്ന ഒരുപന്ത്. ചരിഞ്ഞ ഈ പന്ത് സൂര്യനെ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രാവശ്യം ചുറ്റിവരാന്‍ ഒരു വര്‍ഷം വേണം. ഈ പന്ത് അല്‍പ്പം ചരിഞ്ഞതുകൊണ്ട് ഒരു കുഴപ്പമുണ്ട്. പന്തിന്‍റെ ഒത്തനടുക്കുകിട്ടുന്ന സൂര്യപ്രകാശം താഴെയും മുകളിലും കിട്ടില്ല. അതുകൊണ്ടാണ് ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കയിലും ആറുമാസം നീണ്ട രാത്രിയും ആറുമാസം നീണ്ട പകലും അനുഭവപ്പെടുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷം സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാതെ ഈ പ്രദേശങ്ങള്‍ തണുത്തുറയാന്‍ തുടങ്ങി. അങ്ങനെ മഞ്ഞുകട്ടകള്‍ നീണ്ടു പരന്നുകിടക്കുന്ന ഒരു പ്രദേശമായി മാറി അന്‍റാര്‍ട്ടിക്ക. ഈ മഞ്ഞുകട്ടകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മഞ്ഞുകട്ടകള്‍ ഒരു കണ്ണാടിപോലെ പ്രവര്‍ത്തിക്കും. വല്ലപ്പോഴും കിട്ടുന്ന സൂര്യപ്രകാശത്തെ ഒരു കണ്ണാടിപോലെ തിരിച്ചുവിടും. സൂര്യപ്രകാശത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ തിരിച്ചുപോവുന്നതുകൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ ചൂടു പിന്നെയും കുറയും. അങ്ങനെ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് വേണ്ടത്ര സൂര്യപ്രകാശമോ ചൂടോ ലഭിക്കാതെ തണുത്തുറഞ്ഞതാണ് അന്‍റാര്‍ട്ടിക്ക.
ഭൂമിയുടെ മൊത്തം ചൂടുകൂടാതെ നോക്കുന്നത് അന്‍റാര്‍ട്ടിക്ക എന്ന എയര്‍കണ്ടീഷണര്‍ ഭൂമിയുടെ തെക്കേ അറ്റത്തുള്ളതുകൊണ്ടാണ്. ഭൂമധ്യരേഖാപ്രദേശത്ത് സൂര്യപ്രകാശം കുത്തനെ വീഴുന്നതുകൊണ്ട് ഇവിടത്തെ സമുദ്രജലം ചൂടായിക്കൊണ്ടിരിക്കുന്നു. ഭൂമധ്യപ്രദേശത്ത് അധികംവരുന്ന ചൂടുകുറയ്ക്കാന്‍ അന്‍റാര്‍ട്ടിക്കയില്‍ നിന്നു തണുത്തജലം ഒഴുകിയെത്തുന്നു, പകരം അന്‍റാര്‍ട്ടിക്കയിലേക്ക് ഉഷ്ണജലവും. ആഫ്രിക്കയടക്കമുള്ള ഭൂമധ്യരാജ്യങ്ങള്‍ ചൂടില്‍ വെന്തുരുകാത്തത് ഈ കൈമാറ്റം കാരണമാണ്. സൂര്യരശ്മികളെ തിരിച്ചുവിട്ടും തണുത്തവെള്ളം ഭൂമധ്യപ്രദേശത്തേക്ക് ഒഴുക്കിയും ഒരു എയര്‍കണ്ടീഷണറായി അന്‍റാര്‍ട്ടിക്ക പ്രവര്‍ത്തിച്ചില്ലെങ്കിലോ… ? ഭൂമിയിലെ ചൂടുകൂടിക്കൂടി എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങിയേനേ…! ഏതായാലും ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്ന ഒരു സത്യം കണ്ടുപിടിച്ചിരിക്കുന്നു. ഭൂമിയുടെ ചൂട് ക്രമേണ കൂടിവരികയാണ്. അന്‍റാര്‍ട്ടിക്ക ഉരുകാന്‍ തുടങ്ങിയിരിക്കുന്നു.
അന്റാര്ട്ടിക്ക എന്ന പേരിനര്‍ഥം ആര്‍ട്ടിക്കിന് എതിരായത് എന്നാണ്. ഇന്ത്യാമഹാരാജ്യത്തിന്‍റെ ഏതാണ്ട് നാലിരട്ടി വിസ്തൃതിയുണ്ട് അന്‍റാര്‍ട്ടിക്കയ്ക്ക്. നദികള്‍ക്കു പകരം ഹിമാനികളാണ് ഇവിടെ കടലിലേക്ക് ഒഴുകിയിറങ്ങുന്നത്. ഭൂമുഖത്തെ മഞ്ഞിന്‍റെ 90%വും അന്‍റാര്‍ട്ടിക്കയിലാണ്. ശരാശരി 2,500 മീ. കനത്തില്‍ അന്‍റാര്‍ട്ടിക്കയെ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു. ഈ മഞ്ഞിന്‍റെ ഭാരം താങ്ങാന്‍കഴിയാതെ അന്‍റാര്‍ട്ടിക്ക ശരാശരി 600 മീ. വരെ താഴ്ന്നുപോയിരിക്കുന്നു. കപ്പലുകളിലും മറ്റും ഇവിടെയെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. അന്‍റാര്‍ട്ടിക്കയെ സമീപിക്കുന്ന സാഹസികരെ സ്വീകരിക്കുന്നത് പരന്ന ഉപരിതലത്തോടുകൂടിയ ഇത്തരം മഞ്ഞുമലകളാണ്. 100 കിലോമീറ്ററോളം വീതിയും 350 കിലോമീറ്ററോളം നീളവുമുള്ള ഐസ്ബര്‍ഗുകള്‍വരെ ഇവിടെയുണ്ട്. വന്‍കരയില്‍ മൊത്തം മൂന്നുകോടി ഘന കിലോമീറ്റര്‍ മഞ്ഞുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കിയിരിക്കുന്നത്.
അന്‍റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള കടലില്‍ ക്രില്‍ എന്ന ഒരുതരം മത്സ്യം ധാരാളം വളരുന്നു. കണ്ടാല്‍ കൊഞ്ചിനെപ്പോലിരിക്കുന്ന ഒരു കൊച്ചു ജീവിയാണ് ക്രില്‍. ഒരു ചാകരയില്‍ നിന്നുമാത്രം ലക്ഷക്കണക്കിനു ക്രില്‍ മത്സ്യം പിടിക്കാവുന്നതാണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചാകര. ഇവിടത്തെ പെന്‍ഗ്വിനുകളുടെയും സീലുകളുടെയും പ്രധാനഭക്ഷണമാണ് ക്രില്‍. ഭൂമിയിലെ ഏതു വര്‍ഗത്തിലുള്ള ജീവികളുടെയും മൊത്തം ഭാരത്തേക്കാള്‍ കൂടുതല്‍വരും അന്‍റാര്‍ട്ടിക്കയിലെ ക്രില്ലുകളുടെ ആകെ ഭാരം.
അന്റാര്ട്ടിക്ക ഭൂഖണ്ഡത്തെ വലയം ചെയ്തുകിടക്കുന്ന കടലാണ് ദക്ഷിണസമുദ്രം. മുന്‍പ് അന്‍റാര്‍ട്ടിക്ക സമുദ്രം എന്ന പേരിലാണിതറിയപ്പെട്ടിരുന്നത്. അമുണ്‍ഡ്സെന്‍ കടല്‍, ബെലിങ്ഷോസന്‍ കടല്‍, റോസ് കടലിലെ ഡ്രെയ്ക് പസേജിന്‍റെ ഒരു ഭാഗം, വെഡല്‍ കടല്‍ എന്നിവ ഉള്‍പ്പെടുന്നതാണീ സമുദ്രം. ഇന്‍റര്‍നാഷണല്‍ ഹൈഡ്രോഗ്രഫിക് ഓര്‍ഗനൈസേഷന്‍ 2000-ല്‍ നടത്തിയ സര്‍വേയുടെ തീരുമാനത്തിലാണ് ദക്ഷിണസമുദ്രത്തെ പ്രത്യേക സമുദ്രമായി പ്രഖ്യാപിച്ചത്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി പോലുള്ള ചില പ്രസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. അറ്റ്ലാന്‍റിക്, പെസഫിക്, ഇന്ത്യന്‍ സമുദ്രങ്ങള്‍ അന്‍റാര്‍ട്ടിക്കയിലേക്ക് വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം. 20 മുതല്‍ 100 വരെയാണ് സമുദ്രത്തിലെ താപനില. വമ്പന്‍ മഞ്ഞു മലകള്‍ ഈ കടലിലെ കപ്പല്‍ യാത്രയ്ക്ക് ഭീഷണിയാണ്. ശക്തമായ ശീതക്കാറ്റ് വീശിയടിക്കുന്ന മേഖലയാണിത്. 2,03,27,000 ച.കി.മീ ആണ് ഈ കടലിന്‍റെ മൊത്തം വിസ്തൃതി.
എന്നാണ് മനുഷ്യന്‍ അന്‍റാര്‍ട്ടിക്ക ആദ്യം കണ്ടത് എന്നതിനൊരു തെളിവുമില്ല. റഷ്യന്‍ പര്യവേഷകരായ മിഖായില്‍ ലാസറേഫ് ഫാബിയന്‍ ഗോട്ട്ലീബ് ഫൊണ്‍ ബെലിങ്ഷോസന്‍ എന്നിവര്‍ ഈ പ്രദേശത്തെ 1820-ല്‍ ആദ്യമായി കണ്ടുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവിടെ ആദ്യം എത്തിച്ചേര്‍ന്നത് നോര്‍വീജിയന്‍ ധ്രുവ പര്യവേഷകനായ അമുണ്‍ഡ് സെന്‍ (Roald Amundsen) ആണ്. 1911 ഡിസംബര്‍ 14-ന് ഫ്രാം എന്ന കപ്പലിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ആദ്യം വിമാനത്തില്‍ ഇവിടെയിറങ്ങിയത് റിച്ചാര്‍ഡ് ബൈര്‍ഡ് (Richard Elelvyh Byrd)എന്ന വൈമാനികനാണ്.
ഖനനം പാടില്ല
എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ഇരുമ്പയിര് എന്നിവ അന്‍റാര്‍ട്ടിക്കയില്‍ ധാരാളമുണ്ടെങ്കിലും അന്‍റാര്‍ട്ടിക്ക് ട്രീറ്റിയിലെ എന്‍വയണ്‍മെന്‍റല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് 2048 വരെ ഇവിടെ ഖനനം നിരോധിച്ചിരിക്കുന്നത്.
ഇവിടെ കഴിഞ്ഞുകൂടുന്നവര്‍
കഠിനമായ തണുപ്പിനെ അതിജീവിച്ച് ഇവിടെ പാര്‍ക്കുന്നത് ഏതാനും ജീവജാലങ്ങള്‍ മാത്രമാണ്. സസ്യവര്‍ഗങ്ങളായി പായലുകള്‍, പൂപ്പലുകള്‍, ആല്‍ഗകള്‍ എന്നിവയ്ക്കൊപ്പം പൂക്കുന്ന രണ്ടിനം കൂടിയുണ്ട്. അന്‍റാര്‍ട്ടിക് മുടിപ്പുല്ലും (Antartic hairgrass) അന്‍റാര്‍ട്ടിക്ക് പേള്‍വര്‍ട്ടും. ഹിമ കടല്‍പക്ഷി (Snow petrel), അഞ്ചിനം പെന്‍ഗ്വിനുകള്‍, ആല്‍ബട്രോസ് എന്നീ പക്ഷികളും ക്രില്‍, നീലത്തി മിംഗലം, സീല്‍ എന്നിവയും ഏകദേശം 12 മില്ലിമീറ്റര്‍ വലിപ്പമുള്ള ബെല്‍ജികാ അന്‍റാര്‍ട്ടികാ (Belgica Antartica) എന്നയിനം ചിറകില്ലാ പ്രാണിയെയും ഇവിടെ കണ്ടുവരുന്നു.
അന്‍റാര്‍ട്ടിക് ട്രീറ്റി സിസ്റ്റം
അന്‍റാര്‍ട്ടിക്കയെ മുഴുവന്‍ മനുഷ്യരാശിയുടേയും സമാധാനപരമായ ആവശ്യങ്ങള്‍ക്കുമാത്രം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള ഉടമ്പടി. 1998 ജനുവരി 14ന് പ്രാബല്യത്തില്‍ വന്നു. 1959 ഡിസംബറില്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച അന്‍റാര്‍ട്ടിക് സന്ധിയടക്കം ഇരുനൂറോളം കരാറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അന്‍റാര്‍ട്ടിക് ട്രീറ്റിസിസ്റ്റമാണ് ഈ പ്രദേശത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത് .
ഇന്ത്യ അന്‍റാര്‍ട്ടിക്കയില്‍
1981-ലാണ് ഇന്ത്യ ആദ്യ അന്‍റാര്‍ട്ടിക് പര്യവേഷണത്തിനു തുടക്കമിടുന്നത്. 1983 ഡിസംബറില്‍ ഇന്ത്യ അവിടെ ദക്ഷിണ ഗംഗോത്രി എന്ന പഠന ഗവേഷണ സ്റ്റേഷന്‍ ആരംഭിച്ചു. 1989-ല്‍ രണ്ടാമത്തെ സ്റ്റേഷന്‍ മൈത്രി സ്ഥാപിതമായി. 2012-ല്‍ തുടങ്ങിയ സ്റ്റേഷനാണ് ഭാരതി. ലാര്‍സ്മാന്‍ ഹില്‍സി (Larsemann Hills) ലാണ് ഇതിന്‍റെ സ്ഥാനം.
ഒറ്റനോട്ടത്തില്‍
വിസ്തൃതി – 140,00,000 ച.കി.മീ
ജനസംഖ്യ – സ്ഥിരവാസികളില്ല
സ്ഥാനം – ഭൂമിയുടെ തെക്കേയറ്റം
കടലോരവിസ്തൃതി – 17,968 കി.മീ
അന്‍റാര്‍ട്ടിക്ക ഭൂഖണ്ഡത്തെ പശ്ചിമ,
പൂര്‍വ ഭാഗങ്ങളായി വേര്‍തിരിക്കുന്ന
പര്‍വതനിര – ട്രാന്‍സ് അന്‍റാര്‍ട്ടിക് പര്‍വതനിര
ഏറ്റവും ഉയരമുള്ള കൊടുമുടി – വിന്‍സണ്‍ മാസിഫ്
(ഉയരം 4,892 മീറ്റര്‍ – എന്‍ഡ്വര്‍ത്ത് പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്നു)
അന്‍റാര്‍ട്ടിക്കയിലെ സജീവ അഗ്നിപര്‍വതം
- മൗണ്ട് എറിബസ്
(ഭൂമിയുടെ ഏറ്റവും
തെക്കേയറ്റത്തെ
അഗ്നിപര്‍വതം ഇതാണ്)
ലോകത്തെ ശുദ്ധജലത്തിന്‍റെ 90 ശതമാനവും അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികളായി സ്ഥിതി ചെയ്യുന്നു. ഇതില്‍ ഒഴുകുന്ന ഐസ് ഷെല്‍ഫ് (കരല ടവലഹള) 44 ശതമാനം വരും. ഉറച്ച ഹിമഭിത്തികള്‍ (കരല ണമഹഹ)െ 38 ശതമാനം. ഹിമപ്രവാഹം (കരല ടൃേലമാ) 13 ശതമാനം. അന്‍റാര്‍ട്ടിക്കയിലെ ഹിമാവരണത്തിന് ശരാശരി രണ്ടര കിലോമീറ്ററോളം കനമുണ്ട്.
റാസ് ദ്വീപിലെ മൌണ്ട് എറിബസ് അഗ്നിപർവതം
എൽസ്വർത്ത് ലൻഡ് മേരി ബേർഡ് ലൻഡ്, വിക്റ്റോറിയാലൻഡ്, അന്റാർട്ടിക് ഉപദ്വീപിന്റെ അരികുകൾ എന്നിവിടങ്ങളിലുള്ള അഗ്നിപർവതങ്ങൾ ഹിമാവൃതമെങ്കിലും സജീവങ്ങളാണ്. സ്കോഷ്യാ ദ്വീപസമൂഹത്തിലാണ് അഗ്നിപർവത വിസ്ഫോടനങ്ങൾ രൂക്ഷമായതോതിൽ നടക്കുന്നത്. പൂർവ അന്റാർട്ടിക്കയുടെ കി. തീരത്ത് ഗാസ്സ്ബെർഗ് (900കി.) എന്ന ഒരേയൊരു അഗ്നിപർതം മാത്രമേയുള്ളൂ. റാസ് ദ്വീപിലെ ദീർഘനാൾ സുക്ഷുപ്തിയിലാണ്ടിരുന്ന മൌണ്ട് എറിബസ് അഗ്നിപർവതം 1970 മധ്യത്തോടെ വീണ്ടും സജീവമായി. ഇതിൽ നിന്ന് ഉദ്ഗമിച്ച ലാവ നേരത്തേ ഉരുത്തിരിഞ്ഞിരുന്ന വിലമുഖതടാക(creater lake)ത്തെ പൂർണമായി നികത്തി.യു.എസ്സിന്റെ പ്രധാന നിരീക്ഷണ നിലയമായ മക്മുർഡോ എറിബസ്സിനുതൊട്ടടുത്താണ്. തന്മൂലം എറിബസ്സിന്റെ ഭാവമാറ്റങ്ങൾ സൂക്ഷ്മാവലോകനത്തിനു വിധേയമായിരിക്കുന്നു. ഡിസപ്ഷൻ ദ്വീപിലെ അഗ്നിപർവത കുഹര(caldera) ത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനങ്ങളിൽ സമീപസ്ഥങ്ങളായ നിരീക്ഷണ നിലയങ്ങൾക്ക് (ബ്രിട്ടൻ, ചിലി എന്നീ രാജ്യങ്ങളുടെ) സാരമായ കേടുപാടുകൾ സംഭവിച്ചു(1967-70). അന്റാർട്ടിക് ഉപദ്വീപിലും സ്കോഷ്യാ ദ്വീപസമൂഹത്തിലുമുള്ള അഗ്നിപർതങ്ങൾ പസിഫിക് വക്കത്തുള്ളവയുമായി സ്വഭാവ സാദൃശ്യം പുലർത്തുന്നു; മറ്റിടങ്ങളിലുള്ളവ ആഫ്രിക്കൻ ഭ്രംശ താഴ്വരയിൽപ്പെട്ട അഗ്നിപർവതങ്ങളോടും.
സെന്റെനൽ റേഞ്ച് പോലുള്ള ഉയർന്ന ഗിരിശൃംഗങ്ങളിൽ ഉദ്ദേശം 50 ദശലക്ഷം വർഷത്തിനു മുൻപുതന്നെ ഹിമാനികൾ രൂപംകൊണ്ടിരുന്നു. ഇവ ക്രമേണ താഴ്വാരങ്ങളിലും തുടർന്ന് കടലോരത്തും എത്തി. ഹിമാനികളുടെ ആവർത്തിച്ചുള്ള അതിക്രമണവും പിന്മാറ്റവും മൂലം കടലോരമേഖലയിൽ ഉടവുകളും ഉൾക്കടലുകളും രൂപംകൊണ്ടു. കാലാന്തരത്തിൽ അതിശൈത്യം നിമിത്തം വൻകരയിലെമ്പാടും ഹിമപാളികൾ അട്ടിയിട്ടുയർന്നു. ഇവയുടെ അതിപ്രസരത്തിൽ നേരത്തേ രൂപംകൊണ്ടിരുന്ന മഞ്ഞുമലകൾ മൊത്തത്തിലുള്ള ഹിമപ്രതലത്തിന്റെ ഭാഗങ്ങളായിത്തീർന്നു. ഉദ്ദേശം 3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഹിമപടലങ്ങൾക്ക് സാരമായ തോതിൽ ശോഷണം സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. പ്രതിഭാസം ഒഴിവാക്കിയാൽ, കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി അന്റാർട്ടിക്ക തുടർച്ചയായി ഹിമപ്രവൃദ്ധിക്കു വിധേയമായിരുന്നു.
ശൈത്യകാലത്ത് തണുത്തുവരണ്ട ധ്രുവീയ വാതങ്ങൾ വൻകരഭാഗം തണുപ്പിക്കുന്നതിനോടൊപ്പം അന്റാർട്ടിക് സമുദ്രം തണുത്തുറയുന്നതിനും നിദാനമാവുന്നു. ഉഷ്ണ-ഉപോഷ്ണമേഖലകളിൽനിന്ന് സമുദ്രജലത്തിലൂടെ പകർന്നെത്തേണ്ട താപോർജം അന്റാർട്ടിക്കയ്ക്ക് ഇതുമൂലം നഷ്ടപ്പെടുന്നു. ആഗിരണം ചെയ്യാനാവുന്നതിലുപരി സൂര്യാതപം ഭൌമവികിരണവും ഹിമപാളികളിൽ നിന്നുള്ള പ്രതിപതനവും മൂലം നഷ്ടപ്പെടുന്നത് വൻകരയെ അതിശീതളമാക്കുന്നു. ഹിമപാളികളുടെ സ്ഥായിത്വത്തിനും വ്യാപനത്തിനും ഈദൃശ ഘടകങ്ങൾ ഏറെ സഹായിക്കുന്നു. നന്നെ കൂടിയ കനത്തിൽ അതിവിസ്തൃതമായി രൂപംകൊള്ളുന്ന പൂർവ അന്റാർട്ടിക്കൻ ഹിമപ്രതലത്തിന്റെ ഉൾഭാഗത്ത് അന്തരീക്ഷം നീരാവി ശൂന്യമായി വർത്തിക്കുന്നത് സാധാരണമാണ്.
അന്റാർട്ടിക്കയിലെ ഹിമസഞ്ചയത്തിന്റെ മൊത്തം വ്യാപ്തത്തിൽ പലവുരു ഏറ്റക്കുറച്ചിലുകളുണ്ടായതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹിമപ്രതലത്തിനു മുകളിൽ എഴുന്നുനില്ക്കുന്ന ഉന്നതഭാഗങ്ങളിൽ ദൃശ്യമാവുന്ന ഹിമാനീകൃത ചാലുകളും ദ്രോണികളും നിക്ഷിപ്തമായ ഹിമപാളികളുടെ ആവർത്തിച്ചുള്ള അവശോഷണത്തിനും പ്രവൃദ്ധിക്കും തെളിവാണ്. ദ.ധ്രുവത്തിനു ചുറ്റും സഞ്ചിതമായിരുന്ന ഹിമപിണ്ഡങ്ങൾ ഭൂതലത്തിന്റെ പൊതുവായ ചായ്വിനെ അവലംബിച്ച് ട്രാൻസ് അന്റാർട്ടിക് മലയിടുക്കുകളിലൂടെ ഒഴുകി ഒടുവിൽ പൂർണമായി ഉരുകി ശോഷിച്ചതിന്റെ പരിണതഫലമാണ് റൈറ്റ്, ടെയ്ലർ, വിക്റ്റോറിയ തുടങ്ങി നേർത്ത ഹിമാവരണത്തിലുള്ള താഴ്വാരങ്ങൾ. ബേർഡ്മൂർ ഹിമാനിയുടെ പ്രാന്തങ്ങളിൽ 1983-ൽ പ്ളയോസീൻ യുഗത്തിലേതോ അതിലും പ്രായംകുറഞ്ഞതോ ആയ ഡയറ്റംനിക്ഷേപങ്ങൾ (Diatom deposits) കണ്ടെത്തിയിട്ടുണ്ട്. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ. പൂർവ അന്റാർട്ടിക്കാ തീരത്തെ വൻകരാവേദികയിലേക്ക് അതിക്രമിച്ച ഹിമാനികൾ കാർന്നെടുത്ത ഡയറ്റം ശേഖരങ്ങൾ, അവ പിൻവാങ്ങിയപ്പോൾ വൻകരയുടെ ഉൾഭാഗത്ത് എത്തപ്പെടുകയും തുടർന്നുള്ള ശോഷണത്തിനിടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മൂന്നു ദശലക്ഷം വർഷത്തിനു മുൻപ് അന്റാർട്ടിക് ഹിമസഞ്ചയത്തിനു നേരിട്ടശോഷണം വളരെ വ്യാപകമായിരുന്നുവെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. പില്ക്കാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ഹിമയുഗങ്ങൾക്കിടയ്ക്കുണ്ടായ തപിത(warm period)ഘട്ടങ്ങൾക്കു സമാന്തരമായി ഈദൃശ ഹിമശോഷണം(deglaciation) ആവർത്തിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. തപിതഘട്ടങ്ങളിൽ സമുദ്രനിരപ്പിലുണ്ടായ ആഗോളവർധനവ് ധ്രുവമേഖലകളിലെ ഹിമപാളികൾ ദ്രവീഭവിച്ചുണ്ടായ അധികജലം മൂലമായിരുന്നുവെന്നു കരുതപ്പെടുന്നു.ഇപ്പോഴത്തെ അവസ്ഥയിൽ അന്റാർട്ടിക്കയിലെ ഹിമശേഖരങ്ങൾ ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്; കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നില്ല. റാസ്, റോൺ, ഫിൽനെർ, അമറി എന്നീ ഹിമാനികൾക്ക് ഗണ്യമായ ശോഷണം സംഭവിക്കുന്നുണ്ടെങ്കിലും അടിത്തട്ടിലെ ദ്രവീകരണം കൂടുതൽ സാന്ദ്രമായ പുനഃഹിമായനത്തിനു നിദാനമാവുന്നതിനാൽ പ്രസക്ത ഹിമാനി പൂർവാധികം പുഷ്ടിപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്.
വൻകരയോടനുബന്ധിച്ചുള്ള കടലുകൾഭൂമിയുടെ തെക്കേഅറ്റത്തുള്ള വന്‍കരയാണ് അന്റാര്‍ട്ടിക്ക.സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഇവിടെ 98 ശതമാനവും മഞ്ഞുമൂടി കിടക്കുകയാണ്.ഗവേഷണ ആവശ്യങ്ങള്‍ക്കായി മഞ്ഞുക്കാലത്ത് ആയിരത്തോളവുംവേനല്‍ക്കലത്ത് അയ്യായിത്തോളവും മനുഷ്യര്‍ അന്റാര്‍ട്ടിക്കയിലെത്തുന്നു.”ആര്‍ട്ടിക്കിനു എതിര്‍വശത്തുള്ള “എന്നര്‍ത്ഥമുള്ള അന്റാര്‍റ്റിക്കൊസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അന്റാര്ട്ടിക്കയുണ്ടായത്അന്റാർട്ടിക്കയെ വലയം ചെയ്തിട്ടുള്ള കടലുകളെ ഒരു ‘കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങി‘നോട് ഉപമിക്കാറുണ്ട്. ഇന്ത്യൻ, പസിഫിക്,അത്ലാന്തിക് സമുദ്രങ്ങളുടെ പടിഞ്ഞാറരികുകളിൽ നിന്ന് ഉപോഷ്ണമേഖലാ പ്രതലജലം തെക്കോട്ടൊഴുകി അന്റാർട്ടിക്കാ തീരത്തെ ലക്ഷ്യം വയ്ക്കുന്നുവെങ്കിലും പരിധ്രുവീയ പ്രവാഹവുമായി സന്ധിക്കുന്നതോടെ ഗതിമാറ്റി കിഴക്കോട്ടൊഴുകുന്നു. കൂടിയ താപനിലയിലുള്ള ഈ ജലം തണുത്ത അന്റാർട്ടിക് ജലവുമായി ഭാഗികമായി കൂടിക്കലരുന്നതിലൂടെ അന്റാർട്ടിക് പ്രതലജലം രൂപം കൊള്ളുന്നു. ദക്ഷിണ അക്ഷാശം 40° മുതൽ 50°-60° വരെയുള്ള മേഖലയിൽ ഈ ജലപിണ്ഡം വ്യാപിച്ചുകാണുന്നു. ജലമിശ്രണത്തിന്റെ ഉത്തര സീമ(40° തെ.)യാണ് അന്റാർട്ടിക് സമുദ്രത്തിന്റെ വടക്കേ അതിരു നിർണയിക്കുന്നത്. ഈ സീമാമേഖലയെ ഉപോഷ്ണമേഖലാ അഭിസരണം (subtropical convergence) എന്നു വിശേഷിപ്പിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ ഉത്തരസീമ ദക്ഷിണ അക്ഷാശം 50° മുതൽ60° വരെ വ്യതിചലിച്ചുകാണുന്നു; ഈ സീമാമേഖലയാണ് അന്റാർട്ടിക് അഭിസരണം (Antarctic convergence). അഭിസരണമേഖലകൾ കാലാവസ്ഥ, സമുദ്രജീവജാലം, കടൽത്തറയിലെ അടിവുകൾ, പ്ളവദ്ഹിമ പുഞ്ജം (ice pack), മഞ്ഞുമലകളുടെ പഥം എന്നിവയുടെ മേൽ സാരമായ സ്വാധീനം പുലർത്തുന്നു. ഈ മേഖലകളുടെ സ്ഥാനനിർണയനം സുസാധ്യമാക്കുന്നത് താപനിലയിലും ലവണതയിലും ദൃശ്യമാവുന്ന വ്യതിയാനമാണ്.
അന്റാർട്ടിക്കാതീരത്തു നിന്നു വടക്കോട്ടൊഴുകുന്ന ശീതളമായ പ്രതലജലം അന്റാർട്ടിക് അഭിസരണമേഖലയിലെ താരതമ്യേന ചൂടുകൂടിയ ജലപാളികൾക്കടിയിലേക്കൊഴുകി 900 മീ. വരെ ആഴത്തിലെത്തുന്നതോടെ സബ് അന്റാർട്ടിക് മധ്യതല ജലപിണ്ഡം (Sub Antarctic Intermediate Watermass) ആയിത്തീരുന്നു. ഈ ജലപിണ്ഡം അന്റാർട്ടിക് അഗാധജല (Antarctic Bottom Water)ത്തിന്റെ സമ്മർദത്തിൽപ്പെട്ടു വടക്കോട്ടൊഴുകുകയും ഭൂമധ്യരേഖയും കടന്ന് ഉത്തരാർധഗോളത്തിലെ ജലപിണ്ഡങ്ങളുമായി കലരുകയും ചെയ്യുന്നു. അന്റാർട്ടിക് അഗാധജലത്തിന്റെ പ്രഭാവം അത്ലാന്തിക് സമുദ്രത്തിൽ ബെർമുഡാ വരെയുള്ള മേഖലകളിൽ അനുഭവപ്പെടുന്നു.അന്റാർട്ടിക്കാ വൻകരയ്ക്ക് തൊട്ടടുത്തുള്ള ഭാഗങ്ങളിൽ പ്രതലജലത്തിന് ശക്തമായ അപസരണം (divergnce) സംഭവിക്കുന്നതിനാൽ അഗാധജലത്തിന്റെ ഉദ്ഗമനം (upwelling) സാധാരണമായിരിക്കുന്നു.
വൻകരയ്ക്ക് ചുറ്റുമുള്ള കടലുകളിൽ രണ്ടിനങ്ങളിൽ പെട്ട ഹിമപിണ്ഡങ്ങളാണുള്ളത്: (1) ഹിമാനികളാൽ പരിപോഷിപ്പിക്കപ്പെടുന്നവയും അർധ-സ്ഥായികളുമായ ബൃഹദാകാര ഹിമശൈലങ്ങൾ (ഉദാ. റാസ് ഐസ് ഷെൽഫ്); (2) ഉറയലിനും ഉരുകലിനും ആവർത്തിച്ചു വിധേയമാവുന്ന പ്ളവദ്-ഹിമപുഞ്ജം. രണ്ടാമത്തെ ഇനത്തിൽപ്പെട്ടവ അത്ലാന്തിക് ഭാഗത്ത് 56° തെ. വരെയും പസിഫിക്കിൽ 64°തെ. വരെയും ശൈത്യകാലത്ത് അതിക്രമിച്ചു കാണുന്നു. വൻകരാഹിമാനികളിൽ നിന്ന് അടർന്നു മാറുന്ന ഹിമഖണ്ഡങ്ങൾ കടലിലെത്തുന്നതോടെ മഞ്ഞുമലകളായി സഞ്ചലിക്കുന്നു; ഇവ ചിലപ്പോൾ ഉപോഷ്ണമേഖലാ അഭിസരണം (40° തെ.)വരെ എത്താറുണ്ട്. അന്റാർട്ടിക്കയോടനുബന്ധിച്ചുള്ള പ്ളവദ്-ഹിമപുഞ്ജം ആവർത്തിച്ചുള്ള പിൻവാങ്ങലും വ്യാപനവും മൂലം അസ്ഥിരവ്യാപ്തിയുള്ളതായിരിക്കുന്നു. വിസ്തീർണത്തിലുണ്ടാകുന്ന വാർഷിക ഏറ്റക്കുറച്ചിൽ ആർട്ടിക്കിലേതിന്റെ ആറു മടങ്ങാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹസർവേഷണം തുടങ്ങിയ അത്യാധുനിക പ്രവിധികളുപയോഗിച്ച് അന്റാർട്ടിക്കാ പ്ളവദ്-ഹിമപുഞ്ജത്തിലുണ്ടാവുന്ന ദീർഘകാല ഏറ്റക്കുറച്ചിലുകളേയും അവ ആഗോളകാലാവസ്ഥാ പ്രകാരങ്ങളിൽ ചെലുത്തുന്ന സ്വാധീനതയേയും സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നു.
ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് അന്റാർട്ടിക്ക. റഷ്യൻ സ്റ്റേഷനായ വോസ്റ്റോക്കിൽ 1983 ജൂലൈ 21-നു രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചെറിയ താപനിലയായ -89.2°c ഉണ്ടായി.ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മരുഭൂമിയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 ° സെൽഷ്യസിനും -90° സെൽഷ്യസിനും മദ്ധ്യേയായിരിക്കും. വേനൽക്കാല താപനില 5°സെൽഷ്യസിനും 15° സെൽഷ്യസിനും മദ്ധ്യേയാണുണ്ടാവാറ്. പടിഞ്ഞാറൻ ഭാഗങ്ങളേക്കാളും കിഴക്കൻ ഭാഗങ്ങളിൽ തണുപ്പേറെയാണ്. ആർട്ടിക് പ്രദേശത്തെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ തണുപ്പു കൂടുതലാണ്. സമുദ്രനിരപ്പിൽ നിന്നും ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി ആർട്ടിക്കിൽ കരഭാഗമില്ലാത്തതിനാൽ പ്രദേശത്തെ താപനില സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അന്റാർട്ടിക്കയിലെത്തുന്ന ബഹുഭൂരിഭാഗം അൾട്രാവയലറ്റ് രശ്മികളും അന്റാർട്ടിക്കയെ മൂടിക്കിടക്കുന്ന മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്നതുമൂലം സൂര്യാഘാതത്തിനും സാദ്ധ്യതയേറെയാണ് ദക്ഷിണായന സമയം മുഴുവൻ അന്റാർട്ടിക്കയിൽ പകൽ ആയിരിക്കും. സൂര്യ രശ്മികൾ നേരിട്ട് ഭൂഖണ്ഡത്തിൽ പ്തിക്കുകയും ചെയ്യും.
ദീർഘകാലം (ആറുമാസത്തോളം) നീണ്ടുനിൽക്കുന്ന പകലും രാത്രിയുമാണ് അന്റാർട്ടിക്കയിലുണ്ടാകാറുള്ളത്. സൂര്യൻ ഉത്തരായനപാതയിലായിരിക്കുമ്പോൾ രാത്രിയും ദക്ഷിണായന കാലത്ത് പകലും ഉണ്ടാകുന്നു. ഉത്തരധ്രുവത്തിലുണ്ടാകാറുള്ളതിനു സമാനമായധ്രുവദീപ്തി ദക്ഷിണ ധ്രുവത്തിലുമുണ്ടാകാറുണ്ട്. ദക്ഷിണധ്രുവം അന്റാർട്ടിക്കയിലായതിനാൽ ദക്ഷിണ ധ്രുവദീപ്തി (Aurora Australis)അന്റാർട്ടിക്കയുടെ മുകളിലായി ഉണ്ടാകുന്നു. സൗരവാതങ്ങളിലെ ചാർജിത കണങ്ങൾ ഉപരിതലാന്തരീക്ഷത്തിലെ വാതകആറ്റങ്ങളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തിയുണ്ടാകുന്നത്. സൂര്യനെ മറ്റൊരു പ്രകാശ വളയം പിന്തുടരുന്ന പ്രതീതിയും അന്റാർട്ടിക്കയിലുണ്ടാകാറുണ്ട്. അന്തരീക്ഷത്തിലെ മഞ്ഞുകണികകളിൽ സൂര്യന്റെ പ്രതിബിംബം ഉണ്ടാകുന്നതു മൂലമാണ്അപരസൂര്യൻ (Sundog) എന്നു വിളിക്കുന്ന ഈ മരീചിക ഉണ്ടാകുന്നത്.
അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല. വളരെ താണ താപനില, മണ്ണിന്റെ മോശം ഗുണനിലവാരം, ആർദ്രതയുടെ കുറവ്, സൂര്യപ്രകാശമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വലിയതോതിൽ സസ്യങ്ങളവിടില്ല.പായലുകൾ പോലുള്ള സസ്യങ്ങളാണ് ഈ പ്രദേശത്ത് സാധാരണ കാണുന്നത്. ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു. ഏതാനം ആഴ്ചകൾ മാത്രം നിലനിൽക്കുന്ന ഇവ വേനൽക്കാലത്താണുണ്ടാവാറ്.
ഇരുനൂറിലധികം സ്പീഷിസുകൾ പായലുകൾ അന്റാർട്ടിക്കയിൽ കണ്ടെത്തിയിട്ടുണ്ട്. എഴുനൂറിലധികം സ്പീഷിസ് ആൽഗകളും അന്റാർട്ടിക്കയിൽ വളരാൻ ശേഷിയുള്ളവയാണ്. പൂവിടാൻ ശേഷിയുള്ള രണ്ട് സസ്യങ്ങളേയും അന്റാർട്ടിക്കയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
കരയിൽ മാത്രം ജീവിക്കുന്ന നട്ടെല്ലുള്ള ജീവികൾ അന്റാർട്ടിക്കയിൽ ഇല്ല എന്നു പറയാം. എന്നാൽ നട്ടെല്ലില്ലാത്ത വിവിധ വംശം ജീവികൾ അന്റാർട്ടിക്കയിലുണ്ട്, സൂക്ഷ്മജീവികളായ മൈറ്റുകൾ മുതൽ വിരകളും കൊഞ്ചുവർഗ്ഗത്തിൽ പെട്ട ജീവികളും സ്പ്രിങ്ടെയിൽ ഇനത്തിൽ പെടുന്ന ജീവികളുമെല്ലാം അന്റാർട്ടിക്കയിൽ കണ്ടുവരുന്നു. അന്റാർട്ടിക്കയിലെ ഹിമാനികളുടെ ആഴങ്ങളിൽ നിന്നും പുരാതനങ്ങളായ നിരവധി വ്യത്യസ്ത ബാക്റ്റീരിയകളുടെ കോളനികൾ കണ്ടെത്തിയിട്ടുണ്ട് പറക്കാൻ കഴിവില്ലാത്ത പ്രാണിയായ മിഡ്ജാണ് അന്റാർട്ടിക്കയിൽ കാണുന്ന ഏറ്റവും വലിയ പൂർണ്ണ കരജീവി. അന്റാർട്ടിക്കയിൽ പ്രത്യുത്പാദനധർമ്മം നിർവ്വഹിക്കുന്ന മൂന്നിനം പക്ഷികളേയും കണ്ടെത്തിയിട്ടുണ്ട്..അന്റാർട്ടിക്കൻ പ്രദേശത്ത് ഏറ്റവുമധികം കാണുന്ന ജീവി, സൂക്ഷ്മജീവിയായഫോട്ടോപ്ലാങ്ക്ടൺ ആണ്.
ഒട്ടനവധി സമുദ്രജീവികൾ ഫോട്ടോപ്ലാങ്ക്ടണെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ജീവിക്കുന്നു. അന്റാർട്ടിക്ക് സമുദ്ര ജൈവജാലങ്ങളിൽപെൻഗ്വിനുകൾ നീലത്തിമിംഗലങ്ങൾ, ഓർക, കൊളോസൽ നീരാളികൾ, രോമാവൃത സീലുകൾ എന്നിവയുൾപ്പെടുന്നു. അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ. അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ. അന്റാർട്ടിക്കയിൽ കണ്ടുവരുന്ന റോക്ക്‌ഹോപ്പർ പെൻഗ്വിൻ, കിങ് പെൻഗ്വിൻ, എന്നിവയേയും അന്റാർട്ടിക്കയിൽ കണ്ടുവരുന്നു.
അന്റാർട്ടിക്ക് രോമാവൃത സീൽ (പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഇവയെ വൻതോതിൽ വേട്ടയാടിയിരുന്നു), വെഡൽ സീൽ,ലെപ്പേർഡ് സീൽ, രോമാവൃത സീൽ, നീരാളി, തിമിംഗലം, ഐസ് ഫിഷ്, ആൽബട്രോസ് അടക്കമുള്ള പക്ഷികൾ എന്നിവയാണ് അന്റാർട്ടിക്കയിലെ മറ്റു പ്രധാന ജീവികൾ. കൊഞ്ചുകളോട് സാമ്യമുള്ള ക്രിൽ എന്ന ജീവികൾ അന്റാർട്ടിക്കൻ പ്രദേശത്തെജൈവവ്യവസ്ഥയിൽ കാര്യമായ പങ്ക് വഹിക്കുന്നു
ദക്ഷിണ ഭാഗത്ത് ഒരു ഭൂഖണ്ഡം ഉണ്ട് എന്നൊരു വിശ്വാസം പണ്ടു മുതൽക്കേ ലോകത്ത് പ്രചരിച്ചിരുന്നു. യൂറോപ്യന്മാർ ഉപയോഗിച്ചിരുന്ന പല ഭൂപടങ്ങളിലും ഈ ഭൂഖണ്ഡം ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 1773-ൽ മാത്രമാണ് ഒരു മനുഷ്യൻ അന്റാർട്ടിക് വൃത്തം മുറിച്ചുകടന്നത്. ക്യാപ്റ്റൻ കുക്ക് ആയിരുന്നു ആ വ്യക്തി. 1820-ൽ റഷ്യൻ നാവികസേനയിലെ കപ്പിത്താനായിരുന്ന ഫാബിയാൻ എന്ന വ്യക്തിയാണ് അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം ആദ്യമായി കണ്ടത്. തുടർന്ന് ആ വർഷം തന്നെ ബ്രിട്ടീഷ് നാവികസേനയിലെ ഒരു കപ്പിത്താനും, ഒരു മത്സ്യബന്ധന കപ്പലിന്റെ കപ്പിത്താനും അന്റാർട്ടിക്ക ദർശിച്ചു. 1820 ജനുവരി 27-നു ആണ് ഫാബിയാൻ ആദ്യമായി അന്റാർട്ടിക്ക ദർശിക്കുന്നത്. 1821 ഫെബ്രുവരി 7-നു അമേരിക്കൻ സീൽ വേട്ടക്കാരനായിരുന്ന ജോൺ ഡേവിസാണ് ആദ്യമായി അന്റാർട്ടിക്കയിൽ നങ്കൂരമിട്ട വ്യക്തിയെന്നു കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തതയില്ല.
അമേരിക്കയുടെ നാവികസേന നടത്തി വന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സ്‌പ്ലോറിങ് എക്സ്‌പെഡീഷനിടെ 1839-ൽ അന്റാർട്ടിക്കയിലെത്തിച്ചേർന്നിരുന്നു. പര്യവേക്ഷകനായ ജെയിംസ് ക്ലാർക്ക് റോസ് 1841-ൽ അന്റാർട്ടിക്കയിലെത്തുകയുണ്ടായി.അദ്ദേഹം സഞ്ചരിച്ച കടൽഭാഗം ഇന്ന് റോസ് കടൽ എന്നും എത്തിച്ചേർന്ന ദ്വീപ് റോസ് ദ്വീപ് എന്നും വിളിക്കപ്പെടുന്നു.അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഈ മഞ്ഞുപാളിയെ റോസ് മഞ്ഞ് ശില എന്നും വിളിക്കുന്നു. നോർവീജിയൻ പര്യവേക്ഷകനായ റോൾഡ് അമുണ്ട്സൺ ആണ് ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യൻ 36ദിവസങ്ങൾക്കു ശേഷം ബ്രിട്ടീഷ് പര്യവേക്ഷകനായ റോബർട്ട് ഫാൽക്കൺ സ്കോട്ടും ദക്ഷിണധ്രുവത്തിലെത്തിയിരുന്നു. എന്നാൽ തിരിച്ചെത്തുന്നതിനു മുമ്പ് ആ സംഘം മുഴുവനും അതിശൈത്യത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.
അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല. പക്ഷേ ഗവേഷണാവശ്യങ്ങൾക്കായുള്ള സ്ഥിരം കേന്ദ്രങ്ങൾ വിവിധ രാജ്യങ്ങൾ ഇന്ന് അന്റാർട്ടിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര പരീക്ഷണ കേന്ദ്രങ്ങളിൽ മഞ്ഞുകാലത്ത് ഏകദേശം ആയിരം പേരും വേനൽക്കാലത്ത് ഏകദേശം 5000 ആൾക്കാരും ഉണ്ടാകാറുണ്ട്. മിക്ക കേന്ദ്രങ്ങളും വർഷം മുഴുവൻ പ്രവർത്തിക്കുന്നു. 2004-ൽ റഷ്യൻ ബെലിങ്ഹൗസൻ സ്റ്റേഷനിൽ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ എല്ലാക്കാലത്തും പുരോഹിതരുണ്ടാകാറുണ്ട്.
ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായ സീൽ വേട്ടക്കാരാണ് പ്രദേശത്ത് ആദ്യമായി താമസിക്കാൻ തുടങ്ങിയ
മനുഷ്യർ. സൗത്ത് ജോർജ്ജിയ ദ്വീപിലായിരുന്നു മിക്കവാറും ഇവരുടെ വാസം.
തിമിംഗല വേട്ട കാലഘട്ടങ്ങളിൽ വേനൽക്കാലത്ത് 1000 മുതൽ 2000 വരെയും മഞ്ഞുകാലത്ത് 200 വരെയും ആൾക്കാരിവിടെ താമസിച്ചു പോന്നു.
1966-ൽ തിമിംഗല വേട്ട നിരോധിക്കുന്നതു വരെ ഇതു തുടർന്നു പോന്നു. തിമിംഗല വേട്ടക്കാരുടെ മാനേജർമാർ മിക്കവാറും പ്രദേശത്ത് കുടുംബമായാണ് താമസിച്ചുവന്നിരുന്നത്. ദക്ഷിണ ധ്രുവ പ്രദേശത്ത് ജനിച്ച
ആദ്യ വ്യക്തി നോർവീജിയൻ പെൺകുട്ടിയായ സോൾവിഗ് ഗൺബ്യോർഗ് ജേക്കബ്സൺ ആണ്.
ഒക്ടോബർ 8, 1913-നു ആണ് സേൾവിഗ് ജനിച്ചത്. സോൾവിഗിന്റെ പിതാവ് അവിടുത്തെ ഒരു തിമിംഗല വേട്ട കേന്ദ്രത്തിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
അന്റാർട്ടിക്ക് ഉടമ്പടി പ്രകാരമുള്ള ഭൂഖണ്ഡാതിരിനുള്ളിൽ ജനിച്ച ആദ്യ വ്യക്തി അർജന്റീനക്കാരനായ എമിലിയോ മാർകോസ് പാൽമ ആണ്. അന്റാർട്ടിക് വൻകരയിൽ ഉള്ള എസ്പെരാൻസ ബേസിലാണ് എമിലിയോ ജനിച്ചത്. 1978-ൽ ആയിരുന്നു ഇത്. അന്റാർട്ടിക്കയിൽ മനുഷ്യ അതിജീവന സാദ്ധ്യത പഠിക്കാൻ അർജന്റീന നിയോഗിച്ച കുടുംബങ്ങളിലൊന്നിലാണ് എമിലിയോയുടെ ജനനം. പിന്നീട് അന്റാർട്ടിക്കയിലെ ഗവേഷണങ്ങളും മറ്റും വൻതോതിലാരംഭിച്ചതോടെ നിരവധി കുട്ടികൾ അന്റാർട്ടിക്കയിൽ ഉണ്ടായിട്ടുണ്ട്.
ലോകത്ത് അന്റാർട്ടിക്കയിൽ മാത്രം നടത്താൻ കഴിയുന്ന പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയുൾപ്പെടെയുള്ള 27 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെത്താറുണ്ട്. വേനൽക്കാലത്ത് 4,000 ശാസ്ത്രജ്ഞരും ശീതകാലത്ത് ആയിരത്തോളം ശാസ്ത്രജ്ഞരുമാണുണ്ടാവുക. ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗ്ലേഷിയോളജി,മെറ്റീരിയലോളജി എന്നീ മേഖലകളിലാണ് പ്രധാനമായും പഠനങ്ങൾ നടക്കുന്നത്.
1970 മുതൽ അന്തരീക്ഷത്തിലെഓസോൺ കുടയെ കാര്യമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. 1985-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ അന്റാർട്ടിക് പ്രദേശത്ത് ഓസോൺ കുടയ്ക്ക് ദ്വാരമുണ്ടായതായി കണ്ടെത്തി. 1998-ൽ നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ദ്വാരം ചിത്രീകരിച്ചു. മാനുഷിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ക്ലോറോഫ്ലൂറോകാർബൺഅന്തരീക്ഷത്തിലെ ഓസോണുമായി പ്രതിപ്രവർത്തിച്ചാണ് ഈ ദ്വാരമുണ്ടാകുന്നതെന്നു കരുതപ്പെടുന്നു.
1979 മുതലാണ് ഭാരതം അന്റാർട്ടിക് പര്യവേക്ഷണത്തിൽ ഭാഗഭാക്കാവുന്നത്. ഇതിനായി ദക്ഷിണ ഗംഗോത്രി, മൈത്രി എന്നീ രണ്ട് കേന്ദ്രങ്ങൾ ഭാരതം അന്റാർട്ടിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നമതൊരു കേന്ദ്രത്തിനു ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അന്റാർട്ടിക്കയിലെ ഗവേഷകരുടെ ആശയവിനിമയ സൗകര്യാർത്ഥം 1988-ൽ ഇന്ത്യൻ തപാൽ അതിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ തപാലാഫീസ് അന്റാർട്ടിക്കയിൽ തുറന്നു.ഗോവ പോസ്റ്റൽ ഡിവിഷന്റെ കീഴിലാണിത്.
അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനമായിരുന്നു ദക്ഷിൺ ഗംഗോത്രി. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി എന്ന ഹിമാനിയുടെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയത്.
1983-84 വർഷത്തിൽ നടത്തിയ മുന്നാം അന്റാർട്ടിക്ക പര്യാടനത്തിലാണ് ഇത് സ്ഥാപിക്കപെട്ടത്. ശീതകാലത്ത് അന്റാർട്ടിക്കയിൽ തങ്ങി ശാസ്ത്രപഠനങ്ങൾ നടത്താൻ തുടങ്ങിയത് ഈ സമയത്തായിരുന്നു. പന്ത്രണ്ട് അംഗങ്ങളുള്ള സംഘമായിരുന്നു മുന്നാം പര്യടന വിഭാഗം.ഈ സംഘം ഒരു വർഷം (1984 മാർച്ച്-1985 മാർച്ച്) ഇവിടെ ചിലവഴിക്കുകയുണ്ടായി. പിന്നീട് മറ്റൊരു സ്ഥിരം പര്യവേക്ഷണ കേന്ദ്രമായമൈത്രി 1989 ൽ ഇവിടെ ഇന്ത്യ സ്ഥാപിച്ചു. 1990 ൽ ദക്ഷിൺ ഗംഗോത്രി കേന്ദ്രം ഉപേക്ഷിക്കുകയും അതിനെ ഒരു എണ്ണ വിതരണ കേന്ദ്രമായി(supply base) പരിവർത്തിപ്പിക്കുകയും ചെയ്തു.
അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്. ഇത് 1989-ൽ ആണ് നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ് ഇത് നിർമ്മിച്ചത്. ജീവശാസ്ത്രം,ഭൂമിശാസ്ത്രങ്ങൾ, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻജിനീയറിംഗ്, സംവേദനം,മനുഷ്യ ഫിസിയോളജി, വൈദ്യശാസ്ത്രം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും.
ഇരുമ്പ് അയിര്, ക്രോമിയം, ചെമ്പ്, സ്വർണ്ണം, നിക്കൽ, പ്ലാറ്റിനം, മറ്റുധാതുക്കൾ എന്നിവയിവിടെ കണ്ടെത്തിയിട്ടുന്റ്. കൽക്കരിയും മറ്റു ഹൈഡ്രോകാർബണുകളും ചെറിയ തോതിൽ പ്രദേശത്തുണ്ട്. പക്ഷെ 1991 അന്റാർട്ടിക്കൻ ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണനിയമം2048വരെയുള്ള ഖനനം നിരോധിച്ചിട്ടുണ്ട്.
വൻകരാവേദികയിലെ പെട്രോളിയം നിക്ഷേപങ്ങളുടെ സ്ഥിതി വിഭിന്നമാണ്. തീരക്കടലിൽ നിന്നു പെട്രോളിയം ഉത്പാദിപ്പിക്കുന്നത് ദുഷ്കരമെങ്കിലും അസാധ്യമല്ല. ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഹിമപാളികളുടെ ശീതകാലാതിക്രമണത്തിൽ യന്ത്രസംവിധാനങ്ങൾക്ക് ഇളക്കവും നാശവും സംഭവിക്കാമെന്നതാണ് പ്രധാന തടസ്സം. എന്നിരിക്കിലും മറ്റു വൻകരകളിൽ നിന്നുള്ള പെട്രോളിയം ലഭ്യത കുറയുന്നതോടെ ആന്റാർട്ടിക്കാ തീരത്ത് എണ്ണ ഉത്പാദനം ആരംഭിക്കുവാനുള്ള സാധ്യതയുണ്ട്.
അന്റാർട്ടിക്കയിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു. രോമം സമ്പാദിക്കുവാൻ വേണ്ടിയുള്ള സീൽവേട്ട1766-ൽ ആരംഭിച്ചു. 1780-കളിൽ ഫാക്ലൻഡിൽനിന്ന് ദശലക്ഷക്കണക്കിന് സീൽ തോലുകളാണ് അന്താരാഷ്ട്ര വിപണിയിൽ എത്തിയിരുന്നത്.ഒരു ശതകത്തിനുള്ളിൽ സീലുകൾ ഏതാണ്ട് വംശനാശത്തിലെത്തി. തുടർന്ന് എണ്ണയ്ക്കായി എലിഫന്റ് സീൽ എന്ന ഇനത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടിപ്പോന്നു. പിന്നീട് ആക്രമണം തിമിംഗലങ്ങളുടെ നേർക്കായി. 1994-ൽ 40 രാഷ്ട്രങ്ങൾക്ക് അംഗത്വമുള്ള,ഇന്റർനാഷനൽ വേലിങ് കമ്മിഷൻ (International Whaling Commission) ആസ്റ്റ്രേലിയയ്ക്കു തെക്കുള്ള മുഴുവൻ കടലുകളിലും തിമിംഗലവേട്ട നിരോധിച്ചു.
1970-നുശേഷം അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള കടലുകളിൽ മത്സ്യബന്ധനം പുരോഗമിച്ചുവരുന്നു. വൻതോതിൽ മത്സ്യങ്ങളെ ബന്ധിച്ച്,കപ്പലിനുള്ളിൽ വച്ചു സംസ്കരിച്ചു ടിന്നിലാക്കുന്നതിനുള്ള സൌകര്യമാണ് ഈ പുരോഗതിക്കു നിദാനം. അന്റാർട്ടിക് കോഡ് എന്നയിനമാണ് മുഖ്യമായും പിടിക്കപ്പെടുന്നത്. പ്രതിവർഷം ശരാശരി 4 ലക്ഷം ടൺ കോഡ് സംസ്കരണ വിധേയമാവുന്നു. 1958 ഫെ.-ൽ ആർജന്റീനയിലെ നാവിക ഗതാഗത കമാൻഡ് അന്റാർട്ടിക് ഉപദ്വീപിലേക്ക് ഒരു യാത്രാക്കപ്പൽ ഏർപ്പെടുത്തിയതോടെ ഈ വൻകര ടൂറിസ്റ്റുകളെ ആകർഷിച്ചു തുടങ്ങി. പ്രകൃതിദൃശ്യങ്ങൾക്കൊപ്പം സാഹസിക യാത്രയ്ക്കുള്ള സൌകര്യവും വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കു വഴിതെളിച്ചു. 1966 ജനുവരി മുതൽ സഞ്ചാരികൾക്കായി എല്ലാ വർഷവും പ്രത്യേക കപ്പലുകൾ ഏർപ്പാടാക്കപ്പെട്ടു.നേരത്തേ മുതൽക്കേ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ ചാർട്ടർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങിയിരുന്നു. 1979-ൽ ന്യൂസിലൻഡിന്റെ 279 യാത്രക്കാരെ വഹിച്ചു പറന്ന വിമാനം മൌണ്ട് എറീബസ്സിനടുത്ത് തകർന്നുവീണ് വിമാനോദ്യോഗസ്ഥരടക്കമുള്ള മുഴുവൻ യാത്രികരും മൃതിയടഞ്ഞു. ഇത് വിനോദസഞ്ചാരത്തിന്റെ വികസനത്തെ തളർത്തി. എങ്കിലും 1990-91-ലെ വേനൽക്കാലത്ത് 4,800സന്ദർശകർ ഈ വൻകരയിലെത്തിയിരുന്നു. സ്വകാര്യ വിമാനങ്ങളിൽ അന്റാർട്ടിക്കയുടെ ഉള്ളറയിലേക്കു പറക്കുന്ന സാഹസികരുടെ എണ്ണത്തിൽ നാൾക്കുനാൾ ഏറ്റമുണ്ടാവുന്നു. എന്നിരിക്കിലും തുറമുഖങ്ങളുടേയും പാർപ്പിട സൌകര്യങ്ങളുടേയും അഭാവം വിനോദസഞ്ചാര വികസനത്തിനു വിലങ്ങുതടിയാണ്.
ആർട്ടിക് പ്രദേശത്തെപ്പൊലെ ആഗോളതാപനത്താൽ ഇവിടെ മഞ്ഞുരുകുന്നതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2005ൽ താപനില 5 ഡിഗ്രീ സെൻഷിയസ് വരെ ഉയർന്നതിനാൽ400,000ച.കി.മീ വലിപ്പത്തിലുള്ള മഞ്ഞുകട്ട താൽക്കാലികമായി ഉരുകിയിരുന്നു.
അവസാനം പരിഷ്കരിച്ചത് : 5/21/2020
ഏഷ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
അന്താരാഷ്ട്ര കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വി...