অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉന്നത പഠനം

അഗ്രിക്കൾചർ പഠനം.. ജോലി സാധ്യത

പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്. ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാൽ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉദിക്കാറുണ്ട്. വിശാലമാണ് ഉപരിപഠനസാധ്യതകൾ. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം. സ്വന്തം അഭിരുചികൾ, താല്പര്യങ്ങൾ, പഠന കഴിവുകൾ, ആഗ്രഹിക്കുന്ന ജീവിത ശൈലി, വ്യക്തിത്വ സവിശേഷതകൾ, വിശ്വസിക്കുന്ന മൂല്യങ്ങൾ, കോഴ്സുകളുടെ ഭാവി സാധ്യതകൾ എന്നിവ പരിഗണിച്ച് സുചിന്തിതമായ തീരുമാനമെടുക്കണം. വിദ്യാര്ഥിയുടെ കഴിവനുസരിച്ച് വഴി തെരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. വൈവിധ്യമാർന്ന കോഴ്സുകളെക്കുറിച്ച് അറിയുകയും കൂടുതല് വിവരങ്ങൾ ശേഖരിക്കുകയും വേണം. കരിയർ വിദഗ്ധരുടെ ഉപദേശം തേടുന്നതും ഗുണം ചെയ്യും. ഒരു വിദ്യാര്ത്ഥിയുടെ കരിയര് രൂപാന്തരപ്പെടുത്തുന്നതില് പ്ലസ്ടുവിന് ശേഷമുള്ള വിദ്യാഭ്യാസത്തിന് നിര്ണ്ണായക സ്വാധീനമുണ്ട്. നിരവധി ഉപരിപഠനമേഖലകള് പ്ലസ്ടു കഴിഞ്ഞവർക് അവസരമുണ്ട്

ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു കഴിഞ്ഞവർക്ക് അഗ്രികൾച്ചർ കോഴ്സുകളിൽ ഡിഗ്രി പഠനാവസരമുണ്ട്. കാർഷിക സർവ്വകലാശാലകളിലാണ് ബിഎസ് സി അഗ്രികൾച്ചർ, ഹോര്ട്ടികള്ച്ചർ, ബി എസ് സി ഫോറസ്ട്രി, ഫിഷറീസ് സയന്സ്, വെറ്റിനറി സയൻസ് & അനിമൻ ഹസ്ബന്ററി, ഡെയറിസയന്സ് & ടെക്നോളജി, അഗ്രികള്ച്ചറല് എഞ്ചിനിയറിംഗ് തുടങ്ങിയ ഡിഗ്രി കോഴ്സുകളില് പഠനാവസരമൊരുക്കുന്നത്.

അഗ്രികൾച്ചർ കോഴ്സുകൾക്ക് ഏറെ തൊഴിൽ സാധ്യതയാണ് ഉള്ളത്. ഗവ .സെക്ടറിൽ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സ് ആയതുകൊണ്ട് തന്നെ ഏറെ സ്വീകാര്യതയണ് അഗ്രി കൾച്ചർ കോഴ്‌സുകൾക്ക് ഉള്ളത് .എന്നാൽ കേരളത്തിൽ അഗ്രി കൾച്ചർ കോഴ്സുകൾ നടത്തുന്ന കോളേജുകൾ വളരെ കുറവാണ് .അതുകൊണ്ടുതന്നെ കേരളത്തിന് പുറത്താണ് ഈ കോഴ്സ് പഠിക്കാൻ ഏറെ സാദ്ധ്യതകൾ ഉള്ളത്. കേരളത്തിന് പുറത്തു യു ജീ സി അംഗീകാരമുള്ള കോളേജുകളിൽ വേണം പ്രേവേശനം നേടാൻ. ചുരുങ്ങിയ ചിലവിൽ കേരളത്തിന് പുറത്തു നിന്ന് ഈ കോഴ്സ് പൂർത്തിയാക്കാം അഗ്രിക്കൾചർ കോഴ്സ്പഠനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും കോളേജുകളെക്കുറിച്ചുള്ള സംശയങ്ങൾക്കും ബന്ധപെടുക : 8086631234, 8086519999

നിങ്ങൾ ഹ്യൂമാനിറ്റിസ് ഗ്രൂപ്പണോ ? ഉപരിപഠനം. ജോലിസാധ്യത.

പ്ലസ്ടു ഹ്യൂമാനിറ്റിസ് ഗ്രൂപ്പുകാരുടെ തുടർപഠനം. ജോലിസാധ്യത.

കാലത്തിനൊപ്പം ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസവും തൊഴിൽ മേഖലയും മാറുകയാണ്. പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് അനന്തസാധ്യതകളാണ് ഇന്നുള്ളത്.ആധുനിക കാലത്ത് കാലത്തിനനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുക്കണം.തൊഴിലവസരം ഭാവിയിൽ എത്രത്തോളം ഉണ്ടാവും എന്നത് മുൻഗണന നല്കി ആവണം കോഴ്സ് തെരഞ്ഞെടുക്കാൻ ഹ്യൂമാനിറ്റിസിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്കുള്ള കോഴ്സുകളെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും വിശദമായി….

ഹ്യൂമാനിറ്റിസ് ഗ്രൂപ്പുകാർക്ക് എങ്ങനെ നഴ്സിങ് കരിയർ തെരഞ്ഞെടുക്കാം

ജനറൽ നഴ്സിങ് (GNM)

വിദേശ രാജ്യങ്ങളിൽ അടക്കം ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണ് ജനറൽ നഴ്സിംഗ്.കേരളത്തിൽ 4 ലക്ഷത്തിനുമുകളിൽ ചെലവുവരുന്ന പഠനം കേരളത്തിന് പുറത്ത് ചെറിയ ചെലവിൽ പഠനം പൂർത്തിയാക്കാവുന്നതാണ്. പ്ലസ്ടു വിന് സയൻസ് വിഷയം പഠിച്ചവർക്ക് മാത്രമെ നഴ്സിങ് പഠനം നടത്താൻ കഴിയൂ എന്നൊരു ധാരണ പൊതുവെയുണ്ട് എന്നാൽ പ്ലസ്ടു വിന് ഹ്യൂമാനിറ്റിസ് ഗ്രൂപ്പ് എടുത്തവർക്കും ജനറൽ നഴ്സിങ് പഠിച്ച് നഴ്സിങ് കരിയർ തിരഞ്ഞെടുക്കാവുന്നതാണ് കൂടാതെ ബി എസ് സി നഴ്സുമാരുടെ തുല്യ പ്രാധാന്യത്തിലേക്ക് ജി എൻ എം നഴ്സുമാരുടെ കരിയർ എത്തുന്നതിനു രണ്ടു വർഷത്തെ പോസ്റ്റ് ബി എസ് സി എടുത്താൽ മതിയാകും . ജനറൽ നഴ്സിങ് പഠനത്തിനുള്ള അഡ്മിഷനും മറ്റ് വിവരങ്ങൾക്കും മെഡിസിറ്റിയുമായി ബന്ധപെടുക. 8086631234, 8086519999.

ഹോട്ടൽ മാനേജ്മന്റ് (DHM)

വിദേശത്തും കേരളത്തിലും അനന്തജോലിസാധ്യതയാണ് ഹോട്ടൽമാനെജ്മെൻറ് പഠനം പൂർത്തിയാക്കുന്നവർക്ക് ലഭ്യമാകുന്നത്.മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സാണിത് .ഫുഡ് പ്രൊഡക്ഷൻ ഫുഡ് &ബീവറേജ് മാനേജ്മന്റ് കാറ്ററിങ് ഓപ്പറേഷൻ അഡ്മിനിസ്റേഷൻ ടൂറിസം മാർക്കറ്റിങ് തുടങ്ങി എല്ലാ മേഖലയിലും പഠനം നടത്താവുന്നതാണ് .

ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്

ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് സാധാരണ ജനങ്ങൾക്ക് ഇടയിൽ കുടുംബ സേവനം ,കുട്ടികളുടെ വിദ്യാഭ്യാസം ,പൊതുസമൂഹത്തിൻറെ ഉന്നമനം ,പൊതുജനാരോഗ്യം തുടങ്ങിയ സേവന മേഖലകളുടെ പഠനമാണ് സോഷ്യൽ വർക്ക്

ബി എ ഇന്റർനാഷണൽ ടൂർസ് &ട്രാവൽസ്

ടൂറിസം രംഗത്ത് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വളരെയധികം തൊഴിൽ സാധ്യതയുണ്ട് .ടൂറിസത്തിൻറെ സേവനങ്ങളും ,ഭൂമിശാത്രവും ,ഗതാഗതസംവിധാനവും ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകളും ബി എ ഇന്റർനാഷണൽ ടൂർസ് &ട്രാവൽസിൻറെ പഠന വിഷയമാണ് കേരളത്തിലും കേരളത്തിന് പുറത്തും ഈ കോഴ്സുകൾ പഠിക്കുന്നതിന് വിദ്യാഭ്യസസ്ഥാപനമുണ്ട്.

ബാച്ചിലർ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷൻ

ടൂറിസം അഡ്മിനിസ്ട്രേഷൻ രംഗത്തുള്ള ഒരു ബിരുദ്ധ കോഴ്സാണിത് കോഴ്സിൽ ടൂറിസം മാനേജ്മെൻറ് അഡ്മിനിസ്ട്രേഷൻഎന്നിവയാണ് പാഠ്യവിഷയമായി വരുന്നത്. വളരെയധികം തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്.

ബി വി എ (ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ്)

ബി വി എ ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് അനിമേഷൻ വീഡിയോ ,സിറാക്സിസ് ,ഫർണിച്ചർ ,ഗ്ലാസ് ,സ്വർണം ,വെള്ളി,ഫോട്ടോപ്രിൻറ് ,മീഡിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണിത്.ആർട്സ് വർക്കിൽ അഭിരുചിയുള്ളവർക്ക് ഈ കോഴ്സ് വളരെ പ്രേയോജനകരമാണ് .മൂന്ന് വര്ഷത്തെ ഡിഗ്രി കോഴ്സ് സ്വയം തൊഴിൽ മേഖലയിലും അതോടൊപ്പം തന്നെ ഉയർന്ന ജോലിയും വാഗ്ദാനം ചെയുന്നു

ബി എസ് സി സൈക്കോളജി

മനുഷ്യ മനസിനെക്കുറിച്ചുള്ള പഠന ശാഖയാണ് സൈക്കോളജി.പഠനം പൂർത്തിയാക്കിയാൽ സൈക്കോളജിസ്റ്റായി ജോലിചെയ്യാവുന്നതാണ് അല്ലെങ്കിൽ സ്വന്തമായി കൗൺസിലിംഗ് സെൻറർ തുടങ്ങാം.

എൽ എൽ ബി (ബാച്ചിലർ ഓഫ് ലെജിസ്ലെറ്റെവ് ലോ)

പ്ലസ്ടു വിന് ശേഷം പഞ്ചവത്സര നിയമ പഠനത്തിന് ചേരാവുന്നതാണ് അല്ലെങ്കിൽ മൂന്ന് വര്ഷം ഏതെങ്കിലും ഡിഗ്രി എടുത്തതിന് ശേഷം എൽ എൽ ബി പഠിക്കാവുന്നതാണ് ഈ കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ ആ മേഖലയിൽ വിജയിക്കണം എങ്കിൽ കൂർമ്മ ബുദ്ധിയും അർപ്പണ മനോഭാവവും വാക്ക്ചാതുര്യവും ഉണ്ടായിരിക്കണം.പഠിച്ചിറങ്ങിയ ശേഷം ഏതെങ്കിലും സീനിയർ വക്കിലിൻറെ കീഴിൽ പ്രാക്ടീസ് ചെയ്ത് സ്വന്തമായി കരിയർ തുടങ്ങാം…

ഹ്യൂമൻ റിസോസ് മാനേജ്മെൻറെ

 

ഹ്യൂമൻ റിസോസ് മാനേജ്മെൻറെ വിദ്യാർത്ഥികളെയും തൊഴിലാളികളെയും മോട്ടിവേറ്റ് ചെയ്യുന്നതിനും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും തൃപ്പ്ത്തികരമായ ഒരു തൊഴിൽമേഖല സൃഷ്ട്ടിക്കുന്നതടക്കമുള്ള ട്രൈനിംഗ് നൽകുന്ന ഒരു പഠനശാഖയാണ് ഹ്യൂമൻ റിസോസ് മാനേജ്മെൻറെ

ബി എ ജേർണലിസം

 

മൂന്ന് വർഷത്തെ ഡിഗ്രീ കോഴ്സ് ആണിത്. മാദ്ധ്യമങ്ങൾക്കായി വാർത്തകൾ ശേഖരിക്കുകയും അതിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് പത്രപ്രവർത്തനം. ഈ ജോലി ചെയ്യുന്നവരെ പത്രപ്രവർത്തകർ എന്നു പറയുന്നു.ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച ഒരു കരിയർ ആണ് മുന്നിലുള്ളത്.

ബി എസ് സി മാസ് കമ്യൂണിക്കേഷൻ

കമ്യൂണിക്കേഷൻ പ്രിൻറ്, റേഡിയോ, ടീവി ,പരസ്യം എല്ലാ മീഡിയയും ഒന്നിക്കുന്ന ഒരു മേഖലയാണ് മാസ് കമ്യൂണിക്കേഷൻ ഒരു മീഡിയ പ്രൊഫഷണൽ ആക്കുന്നതിനുള്ള കോഴ്സാണിത് ഇതിനു വളരെ ഏറെ തൊഴിൽ സാധ്യതയും ഉണ്ട്.

ബി എസ് സി ഫഷൻ ഡിസൈനിങ്

ഒട്ടേറെ തൊഴിലവസരം ഉള്ള ഒരു കോഴ്സാണിത് പഠനം പൂർത്തിയാക്കിയാൽ തൊഴിൽ ഉറപ്പ് നൽകുന്നു. പ്രധാനമായും ഡിഗ്രീ കോഴ്സുകളാണ് ഉള്ളത്.ഇപ്പോൾ വസ്ത്രനിർമ്മാണരംഗത് ഉയർന്ന തൊഴിലവസരമാണ് ഉള്ളത്.

ബി എസ് സി ഇന്റീരിയർ ഡിസൈനിങ്ങ്

ഇന്റീരിയർ ഡിസൈനിങ്ങ് തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രീ കോഴ്സണ് .എന്നാൽ ഈ മേഖലയിൽ നല്ല താല്പര്യം ഉള്ളവർക്കും അഭിരുചി ഉള്ളവർക്കും മാത്രമേ ഈ മേഖലയിൽ ശോഭിക്കാനാകു

ഹ്യുമാനിറ്റീസ് കഴിഞ്ഞവർക്ക് ഉപരിപഠനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും കോളേജുകളെക്കുറിച്ചുള്ള സംശയങ്ങൾക്കും ബന്ധപെടുക : 8086631234, 8086519999

എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഇന്ന് കേരളത്തില്‍ എന്‍ജിനീയറിങ് ഒരു അടിസ്ഥാന യോഗ്യതയാണ്, ജീവിതത്തില്‍ എന്തുചെയ്യണമെന്ന് കുട്ടികള്‍ തീരുമാനിക്കുന്നത് എന്‍ജിനീയറിങ് കഴിഞ്ഞാണ്. സിനിമ പിടിക്കാനോ പത്രപ്രവര്‍ത്തകനാകാനോ രാഷ്ട്രീയത്തിലിറങ്ങാനോ ഒക്കെ പോകുന്നതിനു മുന്‍പ് വീട്ടുകാര്‍ക്ക് വേണ്ടി എടുത്തുവെക്കുന്ന ഒരു സേഫ്റ്റിയാണിത്. ഇതൊരു സത്യമാണ്. ഇതില്‍ തെറ്റൊന്നുമില്ല താനും. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം…….

  1. ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കുന്നതിലും പ്രധാനം ഏത് കോളേജ് തെരഞ്ഞെടുക്കുന്നു എന്നതാണ്. നല്ല കോളേജ് എന്നാല്‍ നല്ല സഹപാഠികളുള്ളത്, നല്ല അധ്യാപകര്‍ ഉള്ളത്, ധാരാളം ഇലക്റ്റീവുകളുള്ള കരിക്കുലമുള്ളത്, കരിക്കുലത്തിന് പുറത്ത് നേതൃത്വഗുണം വികസിപ്പിക്കാന്‍ അവസരങ്ങളുള്ളത് എന്നതൊക്കെയാണ്. കോളേജിന്റെ കെട്ടിടം, ഹോസ്റ്റല്‍ ഭക്ഷണം, കാംപസ് പ്ലേസ്‌മെന്റ് ഇതൊന്നുമല്ല പ്രധാനം.
  2. ബി ടെക് ലെവലില്‍ വലിയ സ്‌പെഷലൈസേഷന് പോകാതിരിക്കുന്നതാണ് നല്ലത്. സിവില്‍ മുതല്‍ കംപ്യൂട്ടര്‍ സയന്‍സ് വരെയുള്ള അടിസ്ഥാന എന്‍ജിനീയറിങില്‍ നില്‍ക്കുന്നതാണ്  ബുദ്ധി. നിങ്ങളുടെ സാമ്പത്തിക നിലയനുസരിച്ചും കുട്ടിയുടെ പഠിക്കാനുള്ള കഴിവനുസരിച്ചും വേണം സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ . ഈ രണ്ടു പരിധിക്കുള്ളില്‍ വെച്ച് പറ്റുന്നതില്‍ ഏറ്റവും നല്ല കോളേജ് തിരഞ്ഞെടുക്കണം.
  3. കേരളത്തില്‍ പഠിച്ച കുട്ടികളാണെങ്കില്‍ എന്‍ജിനീയറിങ് കേരളത്തിന് പുറത്ത് പഠിക്കുന്നതാണ് നല്ലത്. ഗള്‍ഫിലുള്ള കുട്ടികള്‍ ആണെങ്കില്‍ ഓസ്‌ട്രേലിയയില്‍ ഒക്കെ പോകാമല്ലോ.
  4. ഭാഷകള്‍ ഇപ്പോള്‍ എന്‍ജിനീയറിങ് പഠനത്തിന്റെ ഭാഗമല്ല. എന്നാല്‍, ജീവിതത്തില്‍ ഭാഷകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് താനും. ഇംഗ്ലീഷ് നന്നാക്കാനും മറ്റൊരു വിദേശഭാഷ കൂടി പഠിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം.
  5. നിങ്ങളുടെ പ്രൊഫഷനിലെ അന്താരാഷ്ട്ര അസോസിയേഷനിലെ സ്റ്റുഡന്റ് ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ്, പറ്റിയാല്‍ ആ വിഷയത്തിലെ ഒരു സര്‍ട്ടിഫിക്കേഷന്‍ ഇതൊക്കെ കോളേജ് പഠനകാലത്തേ നേടിയെടുക്കണം.
  6. പഠനകാലത്ത് കേരളത്തിന് പുറത്തുള്ള ഒരു സാങ്കേതിക പരിപാടിയില്‍ നിര്‍ബന്ധമായിട്ടും, പറ്റിയാല്‍ ഇന്ത്യക്ക് പുറത്തും പോകാന്‍ ശ്രമിക്കണം. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് ഒക്കെ തട്ടിക്കൂട്ടി മേടിക്കരുത്. ചുരുങ്ങിയത് ഒരു മാസം മുതല്‍ പറ്റിയാല്‍ ആറുമാസം വരെ പ്രായോഗികപരിശീലനം നേടുക. ഒരു വര്‍ഷം മാറ്റി വച്ചിട്ട് പരിശീലനത്തിന് പോയാല്‍ പോലും ഇത് ഗുണമായിട്ടേ വരൂ.
  7. പഠിക്കുന്ന ഏതു വിഷയത്തിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ലക്ച്ചറുകള്‍ ലഭ്യമാണ്. അത് പഠനത്തിന്റെ ഭാഗമാക്കുക. പറ്റിയാല്‍ ഏതെങ്കിലും ഓണ്‍ലൈന്‍ കോഴ്‌സ് എടുത്ത് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുക.
  8. പഠിക്കുന്ന കാലത്തുതന്നെ മലയാളികളും അല്ലാത്തവരുമായ നിങ്ങളുടെ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ടു തുടങ്ങുക. നിങ്ങള്‍ പഠിക്കുന്ന കോളേജിന്റെ അലുംനി പരിപാടികളില്‍ സംഘാടകരായി കൂടുക, ആളുകളെ പരിചയപ്പെടുക. ഇനിയുള്ള ലോകം നന്നായി നെറ്റ് വര്‍ക്ക് ചെയ്യുന്നവരുടെയാണ്.
  9. ബി ടെക്ക് കഴിഞ്ഞാല്‍ രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്തിട്ട് മതി പിന്നെയെന്തും (പഠനമോ, കല്യാണമോ ഒക്കെ). അപ്പോഴേക്കും തീരുമാനമെടുക്കാനുള്ള പക്വതയൊക്കെ നിങ്ങള്‍ക്കായിട്ടുണ്ടാകും.
  10. ആദ്യത്തെ ജോലി കിട്ടുമ്പോള്‍ ഒരു കോടി രൂപ ശമ്പളം ഉണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങളെ കമ്പനി പരിശീലനത്തിന് അയക്കുന്നുണ്ടോ, സ്വതന്ത്രമായികുറച്ചൊക്കെ ജോലി ചെയ്യാനുള്ള അവസരമുണ്ടോ, യാത്രകള്‍ ചെയ്യാനുള്ള സാധ്യതയുണ്ടോ ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പണമെല്ലാം വേണ്ട കാലത്ത് തനിയെ വരും.
  11. ഇത്തരത്തിലുള്ള ജോലി കിട്ടുന്നത് ഏത് രംഗത്താണെങ്കിലും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എന്‍ജിനീയറിങ് എന്നത് ഒരു അടിത്തറയാണ്. അതിന്റെ മുകളില്‍ സിവില്‍ സര്‍വീസോ സിനിമാഭിനയമോ എന്തും പണിതുയര്‍ത്താം

വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിക്കളും രക്ഷിതാക്കളും അറിഞ്ഞരിക്കേണ്ട കാര്യങ്ങൾ.

വിദ്യാഭ്യാസ വായ്പ: ആശയകുഴപ്പം ഒഴിവാക്കാം…… വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിക്കളും രക്ഷിതാക്കളും അറിഞ്ഞരിക്കേണ്ട കാര്യങ്ങൾ.

രാജ്യത്തിന് അകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ മനുഷ്യവിഭവശേഷി വികാസം പ്രാപിക്കുന്നതിന് ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഉയരങ്ങളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന

ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം സാങ്കേതിക വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളുടെ ലഭ്യത എല്ലാ മേഖലകളിലും ഉറപ്പുവരുത്തേണ്ടതുണ്ട്. .പണമില്ലെന്ന ഒറ്റക്കാരണത്താ ൽ മിടുക്കരായ വിദ്യാർത്ഥിക ൾക്ക് ഉന്നതപഠനം വഴിമുട്ടി പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇതിന് ബാങ്ക് പോലെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഇടപെട ൽ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന മാതൃകാ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ടു വരുന്നത്..

വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശയകുഴപ്പത്തിലായിരിക്കും. വായ്പയ്ക്ക് എവിടെ, എങ്ങനെ അപേക്ഷിക്കണം? എത്ര തുക വരെ ലഭിക്കും? എന്തെല്ലാം കോഴ്സിന് കിട്ടും? പലിശനിരക്ക് എത്ര? സബ്സിഡിക്ക് അർഹതയുണ്ടോ? തിരിച്ചടവ് കാലാവധിയെത്ര? യഥാസമയത്ത് അടച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും? അപേക്ഷ ബാങ്ക് നിരസിച്ചാൽ എന്ത് ചെയ്യണം? തുടങ്ങി നൂറായിരം സംശയങ്ങൾ. ബാങ്ക് വായ്പാ രീതികളെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിൽ വെച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാവും.എല്ലാ ബാങ്കുകളും സബ്സിഡിയോടു കൂടിയ വിദ്യാഭ്യാസവായ്പ ലഭ്യമാക്കുന്നുണ്ട്. പലിശനിരക്കിലും വായ്പാ നിബന്ധനകളിലും ചില ചെറിയ വ്യത്യാസങ്ങൾ ബാങ്കുകൾ തമ്മിൽ കണ്ടേക്കാം.

സർക്കാർ അംഗീകാരമുള്ള ഏത് കോഴ്സിനും നിയമനുസൃതം അഡ്മിഷൻ നേടിയ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.ടുഷൻ ഫീ ഹോസ്റ്റൽ ഫീസ് തുടങ്ങി പഠനവുമായി ബന്ധപ്പെട്ട എല്ലാത്തരം ചെലവുകൾക്കുള്ള തുക വായിപ്പയായി കിട്ടും .10 ലക്ഷം വരെയുള്ള വായ്പ മുൻഗണനാ വിഭാഗത്തിൽ പെടുന്നതാണ്.

പാസായ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ്, പുതിയ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചതിനുള്ള തെളിവ്, പേര്,വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ എന്നിവ അത്യാവശ്യമാണ്. ഈട് ആവശ്യമെങ്കില്‍ അതിനുള്ള രേഖകളും നല്കണം.

ഈ പ്രക്രിയ ആവശ്യമില്ലാത്ത ചില ബിരുദാനന്തര കോഴ്സുകള്‍ക്കു, പ്രവേശനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാലും മതിയാകും. അപേക്ഷ മാതാപിതാക്കളുടെ സ്ഥിരമായ താമസസ്ഥലത്തിനോ, പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്ത ബാങ്ക് ശാഖയില്‍ വേണം സമര്‍പ്പിക്കാന്‍.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്താണ് താമസമെങ്കില്‍ സ്ഥിരതാമസമായി കണക്കാക്കും. പഠനസ്ഥലത്തിനടുത്താണ് വായ്പ ലഭിക്കുന്നതെങ്കില്‍ പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ താമസസ്ഥലത്തിനടുത്തുള്ള ശാഖയിലേക്ക് വായ്പ മാറ്റണം.ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഒരേ കുടുംബത്തിലുള്ള രണ്ട് ആള്‍ക്കുവരെ (ഇരട്ടക്കുട്ടികളാണെങ്കില്‍ 3 ആള്‍ വരെ) അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്സിലും നിയമാനുസൃതം പ്രവേശനം നേടിയ ഇന്ത്യന്‍ പൗരത്വമുള്ള ഏതു വിദ്യാര്‍ഥിക്കും ഇന്ത്യയിലോ വിദേശത്തോ ഉള്ള പഠനത്തിന് വായ്പയ്ക്ക് അര്‍ഹതയുണ്ട്.

പ്രായം സംബന്ധിച്ച നിബന്ധനകളില്ല. 18 വയസ്സിന് താഴെയാണെങ്കില്‍ രക്ഷിതാവ് മൈനര്‍ക്കുവേണ്ടി രേഖകൾ ഒപ്പിടുകയും പ്രായപൂര്‍ത്തിയാകുമ്പോൾ ഇതുസംബന്ധിച്ച് അംഗീകാരം നേടുകയും വേണം.

ഡൊണേഷന്‍, ക്യാപിറ്റേഷന്‍ ഫീസ് എന്നിവയ്ക്ക് ബാങ്ക് വായ്പ ലഭ്യമല്ല. ചില ബാങ്കുകള്‍, സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന ഡെപ്പോസിറ്റ് വായ്പ നല്കുന്നുണ്ട്. കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ തുക ബാങ്കിന് തിരിച്ചുനല്‍കാമെന്ന് മാനേജ്മെന്റുമായി ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.

ഇതിന്റെ പലിശ പഠനകാലയളവില്‍ തിരിച്ചടയ്ക്കണം. അംഗീകൃത ചെലവുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഗവ./സെല്‍ഫ് ഫൈനാന്‍സിങ് കോളേജുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെലവുകളുടെ അടിസ്ഥാനത്തിലായിരിക്കും.

വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കു നേരിട്ട് അതത് സമയത്താണ് തുക അയച്ചുകൊടുക്കുക. ഓരോ വർഷവും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയത്ത് വിദ്യാര്‍ഥികൾ ബാങ്കില്‍ ഹാജരാക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ചെലവുകള്‍ അനുവദിക്കില്ല.

വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന വായ്പയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്ത്യയില്‍ പഠനത്തിന് 10 ലക്ഷം രൂപവരെയും വിദേശപഠനത്തിന് 20 ലക്ഷം രൂപവരെയും ലഭിക്കും.

ഇന്ത്യയില്‍ പഠനത്തിന് 7.5 ലക്ഷംവരെ ഈട് ആവശ്യമില്ല. 7.5 ലക്ഷത്തിന് മുകളി.വായ്പ തുകയുടെ അത്രയും വരുന്ന ഈട്, വിദേശപഠനത്തിന് വായ്പ തുകയുടെ അത്രയും വരുന്ന ഈട് നിര്‍ബന്ധം. ആവശ്യമായി വന്നാല്‍ വിദേശപഠനത്തിന് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക യോഗ്യതാ സര്‍ട്ടിഫിക്കറ്റ് (Capability certificate) നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഭൂമിയുടെ ആധാരം, പോസ്റ്റ് ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപ പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണം എന്നിവയും തേര്‍ഡ് പാര്‍ട്ട് ഗ്യാരന്റിയും ഈടായി സ്വീകരിക്കാറുണ്ട്. വായ്പയ്ക്ക് വിദ്യാര്‍ഥിയുടെ ഭാവി വരുമാനത്തിന്മേല്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.

(അതായത് വായ്പയെടുത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷവും കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്ന കാലത്തോളം അവന്‍/അവള്‍ സ്വന്തമാക്കുന്ന സ്വത്ത് വകകളില്‍/വരുമാനത്തില്‍ പ്രസ്തുത ബാങ്കിന് അവകാശമുണ്ടായിരിക്കും).

വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൂട്ടുത്തരവാദിത്വത്തിലായിരിക്കും വായ്പ ലഭിക്കുന്നത്. മാതാപിതാക്കളുടെ അഭാവത്തില്‍ കോടതി നിശ്ചയിക്കുന്ന രക്ഷിതാവിന് കൂട്ടുത്തരവാദി ആകാം.

കോഴ്‌സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം തിരിച്ചടവ് ആരംഭിക്കും. 15 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്. അപേക്ഷകന്റെ കാരണംകൊണ്ടല്ലാതെ കോഴ്‌സ് പൂര്‍ത്തിയാക്കാൻ കഴിയാതെ വന്നാൽ 2 വര്‍ഷംവരെ ഇളവ് അനുവദിക്കാവുന്നതാണ്.

സാധാരണഗതിയില്‍ അപേക്ഷയിന്മേല്‍ 15 ദിവസത്തിനകം ബാങ്കുകള്‍ തീരുമാനം അറിയിക്കും. മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും ബാങ്ക് വായ്പ അനുവദിക്കാതിരിക്കുകയോ അനാവശ്യമായ കാലതാമസം വരുത്തുകയോ ചെയ്താല്‍ നിയമം നിങ്ങള്‍ക്കൊപ്പമുണ്ടാകും. അങ്ങനെവന്നാല്‍ അതേ ബാങ്കിന്റെ മേലധികാരികളെ സമീപിക്കുക.

കൃത്യമായ കാരണങ്ങളില്ലാതെ ഒരു വിദ്യാഭ്യാസ വായ്പയും നിരസിക്കരുതെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദേശം.

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും കേന്ദ്ര ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വ്യവസ്ഥകളെന്തെല്ലാമാണെന്ന് അതത് ബാങ്കില്‍ നിന്നും ചോദിച്ച് ഉറപ്പുവരുത്തുക..

ഏവിയേഷൻ

നാഷണൽ, ഇന്റർനാഷണൽ വ്യോമയാന മേഖലകളിൽ പ്രഫഷണൽ മാനേജർമാരുടെയും സ്റ്റാഫിന്റെയും ആവശ്യകത വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഗ്ലോബൽ ഏറിയയിൽ ഹൈടെക് ജോലിയാണ് ഏവിയേഷൻ വാഗ്ദാനം ചെയ്യുന്നത്.ട്രാൻസ്പോർട്ടേഷൻ ,മാർക്കറ്റിങ് ട്രാവൽ ടൂറിസം ,പോളിസ്റ്റിക് ഫ്ളൈറ്റ് ഓപ്പറേറ്റിംഗ് എയർ ക്രാഫ്റ്റ് കൺട്രോളർ ,തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എവിയേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു

ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന മേഖല ഇന്ത്യയുടേതായിരിക്കുമെന്ന് FICCI – KPMG പഠനം സൂചിപ്പിക്കുന്നു.ഇപ്പോൾ ഉപയോഗത്തിലുളള വിമാനങ്ങളുടെ എണ്ണം 2020 ആകുമ്പോൾ ഇരട്ടിയായി വർദ്ധിക്കുമെന്നും 80000 ത്തിൽ പരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ സ്രഷ്ടിക്കപ്പെടുമെന്നു കണക്കുകൾ സുചിപ്പിക്കുന്നു

പണവും ഗ്ലാമറും നൽകുന്നു എന്നതാണ് ഏവിയേഷൻ കോഴ്സുകളുടെ ആകർഷണം. അസോസിയേഷൻ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ പഠനത്തിൽ , ഇന്ത്യയിൽ ഏവിയേഷൻ രംഗത്ത് ഇനിയും തൊഴിലവസരം ഉണ്ടാകുമെന്ന് കണക്കാക്കുന്നു. വിമാനക്കമ്പനികൾ കൂടുതൽ ആഭ്യന്തര സർവീസ്ആരംഭിച്ചതും യാത്രാക്കൂലിയിലെ ഓഫറുകളും കൂടുതൽ സ്ഥിരം ബിസിനസ് യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞതും ഈ വഴിക്കുള്ള സൂചനയാണ്. എയർ ഹോസ്റ്റസ്, ഫ്ളൈറ്റ് സ്റ്റ്യുവാഡ്, എയർക്രാഫ്റ്റ് എൻജിനിയർ , പൈലറ്റ്, എയർട്രാഫിക് കൺട്രോളർ തുടങ്ങി ഈ രംഗത്ത് നിരവധി അവസരങ്ങളുണ്ട്. ഗ്രൗണ്ട് സ്റ്റാഫിൽ ടിക്കറ്റിങ്, എയർപോർട്ട് മാനേജ്മെന്റ് തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു.

മികച്ച വിദ്യാഭ്യാസം, യാത്രക്കാരോട് നന്നായി പെരുമാറാനുള്ള കഴിവ്, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ എയർഹോസ്റ്റസിന് ആവശ്യമാണ്. പ്രായം 18-25. ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ്, ടൂറിസം എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് കാബിൻക്രൂ, ഫ്ളൈറ്റ് സ്റ്റ്യുവാഡ് എന്നീ മേഖലകളിൽ തൊഴിലവസരമുണ്ട്. ഏതു വിഷയത്തിലും പ്ലസ്ടു കഴിഞ്ഞവർക്ക് ഇംഗ്ലീഷ് പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ഏവിയേഷൻ രംഗത്തേക്കു തിരിയാം.

രണ്ടുവർഷമാണ് ഏവിയേഷൻ ഡിപ്ലോമ കോഴ്സുകളുടെ കാലാവധി. എയർക്രാഫ്റ്റ് എൻജിനിയറിങ് ബിടെക് കോഴ്സിന്റെ കാലാവധി നാലുവർഷമാണ്. പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. ഏവിയേഷൻ കോഴ്സുകൾ പാസായവർക്ക് വിമാനക്കമ്പനികളിലാകും പരിശീലനം. ഗ്രൂപ്പ് ചർച്ച, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. മുംബൈയിലെ ഇന്ത്യൻ ഏവിയേഷൻ അക്കാദമിയിലും ന്യൂഡൽഹിയിലെ ഫ്ളൈയേഴ്സ് അക്കാദമിയിലും ഏവിയേഷൻ കോഴ്സുകളുണ്ട്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി മികച്ച പൈലറ്റ് പരിശീലനകേന്ദ്രമാണ്. ഏവിയേഷൻ കോഴ്സുകളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്. പല കോഴ്സുകൾക്കും ഉയർന്ന ഫീസാണ്. എന്നാൽ കോഴ്സിൽ ചേരുന്നതിനുമുമ്പ് അതിന് ആവശ്യമായ അംഗീകാരമുണ്ടോ, തൊഴിൽസാധ്യതയുണ്ടോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം

ബി കോം വിത്ത് ഏവിയേഷൻ

ബി കോം ഡിഗ്രിയോടൊപ്പം ഏവിയേഷൻ കൂടി എടുത്താൽ.സാധാരണ ഏവിയേഷൻ ഡിപ്ലോമ പഠിക്കുന്നതിലും നല്ലത് മൂന്ന് വർഷ ഡിഗ്രിയോടൊപ്പം ഏവിയേഷൻ പഠനവും കൂടി പൂർത്തിയാകുന്നതാണ്. ഓരോ വർഷവും ഏവിയേഷൻ മേഖലയിൽ വൻ ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

ബി ബി എ വിത്ത് ഏവിയേഷൻ

ബി ബി എ ക്ക് ഒപ്പം ഏവിയേഷൻ കൂടി പൂർത്തിയാക്കിയാൽ വൻ തൊഴിൽ സാധ്യതയാണ് .ബി ബി എ ഡിഗ്രിക്ക് ഒപ്പം ഏവിയേഷൻ കൂടി എടുത്താൽ മൂന്ന് വർഷം കൊണ്ട് ഡിഗ്രിയും അതോടൊപ്പം ഏവിയേഷൻ പഠനവും കൂടി പൂർത്തിയാക്കാം .2 4 ശതമാനം വളർച്ചയാണ് കഴിഞ്ഞ വര്ഷം ഉണ്ടായിട്ടുള്ളത് 2014 ൽ 5 8 .1 മില്യൻ ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അത് 2013 ആകുമ്പോൾ 103 മില്യനായി ഉയരുമെന്നാണ് പ്രതീക്ഷ.

ഏവിയേഷൻ കോഴ്സ് പഠനത്തിനും ശരിയായ ഫീസ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും ബന്ധപെടുക: 8086631234, 8086519999

 

കടപ്പാട്-http://medcityoverseas.com

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate