അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ (എ.െഎ.സി.ടി.ഇ) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഒന്നാം വർഷ ഡിഗ്രി/ഡിപ്ലോമ സാേങ്കതിക കോഴ്സുകളിൽ കേന്ദ്രീകൃത നീറ്റ് അലോട്ട്മെൻറിലൂടെ അഡ്മിഷൻ ലഭിച്ചിട്ടുള്ള പെൺകുട്ടികൾക്ക് പ്രഗതി സ്കോളർഷിപ്പിനും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാക്ഷം സ്കോളർഷിപ്പിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി https://www.aicte-pragati-saksham-gov.in/ എന്ന വെബ്സൈറ്റിലൂടെ നവംബർ 30 വരെ സമർപ്പിക്കാം. ഇതുസംബന്ധിച്ച ഒൗദ്യോഗിക വിജ്ഞാപനവും നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്.ഒന്നാം വർഷ ഡിഗ്രി/ഡിപ്ലോമ സാേങ്കതിക കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം. AICTE-യുടെതാണ് സ്കോളർഷിപ്പുകൾ.
സാേങ്കതിക വിദ്യാഭ്യാസത്തിലൂടെ വനിത ശാക്തീകരണം ലക്ഷ്യമിടുന്നതാണ് പ്രഗതി സ്കോളർഷിപ്പുകൾ. ഡിഗ്രി തലത്തിൽ 2000, ഡിപ്ലോമ തലത്തിൽ 2000 എന്നിങ്ങനെ ആകെ 4000 സ്കോളർഷിപ്പുകളാണ് ഇൗ വിഭാഗത്തിലുള്ളത്. ദേശീയതലത്തിലാണ് പരിഗണന.ഒരു കുടുംബത്തിൽ പരമാവധി രണ്ട് പെൺകുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്.
വാർഷിക കുടുംബവരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
സ്കോളർഷിപ് തുകയിൽ ട്യൂഷൻ ഫീസ് (30,000 രൂപയിൽ കവിയരുത്) ഉൾപ്പെടും. ഇതിന് പുറമെ പ്രതിമാസം 2000 രൂപയും ലഭ്യമാകും. ഒാരോ വർഷവും 10 മാസക്കാലം ഇൗ തുക ലഭിക്കും. ട്യൂഷൻ ഫീസിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളവർക്ക് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വാങ്ങാൻ 30,000 രൂപ പ്രത്യേകം അനുവദിക്കും.
ഭിന്നശേഷിക്കാർക്കായുള്ളതാണ് സാക്ഷം സ്കോളർഷിപ്പുകൾ. ഡിഗ്രി തലത്തിൽ 500, ഡിപ്ലോമ തലത്തിൽ 500 എന്നിങ്ങനെ ആകെ 1000 സ്കോളർഷിപ്പുകൾ ഇൗ വിഭാഗത്തിൽ ദേശീയതലത്തിൽ ലഭ്യമാണ്.
40 ശതമാനത്തിൽ കുറയാത്ത വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നത്. വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷൻ. സ്കോളർഷിപ് ആനുകൂല്യങ്ങളെല്ലാം പ്രഗതി സ്കോളർഷിപ്പിനുള്ളതുപോലെ തന്നെ. മൊത്തം സ്കോളർഷിപ്പുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സിക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും pragati-saksham-gov.in/ സന്ദർശിക്കുക.
അവസാനം പരിഷ്കരിച്ചത് : 6/10/2020
വിവിധ സ്കോളര്‍ഷിപ്പുകള്‍