ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം, നാടകം, മൈം, വിഷ്വല്‍ ആര്‍ട്ട്, ഫോക് പരമ്പരാഗതവും തദ്ദേശീയവും ആയ കലകള്‍, ലളിത ശാസ്ത്രീയ സംഗീതം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ കഴിവുള്ള ചെറുപ്പക്കാരായ കലാകാരന്മാര്‍ക്ക് അവരുടെ മേഖലകളില്‍ കൂടുതല്‍ പ്രായോഗിക വിജ്ഞാനം നേടിയെടുക്കുന്നതിനുള്ള സഹായകരമായ പദ്ധതിയാണിത്.
സ്കോളര്‍ഷിപ്പുകളുടെ ആകെ എണ്ണം 400
സ്കോളര്‍ഷിപ്പിന്റെ കാലാവധി രണ്ടു വര്ഷം ആയിരിക്കും. പരിശീലനാര്‍ത്ഥിയുടെ മുന്‍കാല പരിശീലനവും പശ്ചാത്തലവും കണക്കിലെടുത്താണ് പരിശീലനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. സാധാരണയായി ഈ വിപുലമായ പരിശീലനം ഒരു ഗുരുവിന്‍റെ കീഴിലോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തിലോ ആയിരിക്കും. പരിശീലനാര്‍ത്ഥിക്ക് വളരെ കഠിനമായ പരിശീലനം ആയിരിക്കും നല്‍കുക. ഈ പരിശീലനത്തില്‍ മൂന്ന്‍ മണിക്കൂര്‍ നിലനില്‍ക്കുന്ന പ്രവര്‍ത്തന പരിചയവും കൂടാതെ അതുമായി ബന്ധപ്പെട്ട അറിവുകളും നല്‍കപ്പെടും.
എല്ലാ പരിശീലനാര്‍ത്ഥിക്കും രണ്ടു വര്‍ഷത്തേക്ക് 5000 രൂപ ഒരു മാസം എന്ന ക്രമത്തില്‍ യാത്ര, പുസ്തകങ്ങള്‍, കലാ സാമഗ്രികള്‍, പരിശീലന ചിലവ് എന്നിവക്ക് നല്‍കും.
To apply for the scholarship, click here.
Source: Ministry of Culture
അവസാനം പരിഷ്കരിച്ചത് : 1/11/2022