ജീവന് ജ്യോതി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം.330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക.ഏതെങ്കിലും ബാങ്കില്‍ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ പ്രീമിയം തുക ഓരോ വര്‍ഷവും ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടുത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അടക്കാന്‍ സമ്മതപത്രം ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതി.എല്ലാ വര്‍ഷവും ജൂണ്‍ 1 മുതല്‍ മെയ് 31 വരെ ഒരു വര്‍ഷമാണ് പോളിസി കാലാവധി.രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. പ്രധാനമായും എല്‍.ഐ.സി യിലൂടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും ഇന്‍ഷുര്‍ തുക നോമിനിക്ക് ലഭിക്കും.
സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. വാര്‍ഷിക പ്രീമിയം 12 രൂപയാണ്. 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏത് തരത്തിലുള്ള അപകടമരണം സംഭവിച്ചാലും ലഭിക്കും. ഗുരുതരമായി അംഗഭംഗം സംഭവിച്ചാലും(2 കൈയ്യും 2 കാലും,കണ്ണുകള്‍ നഷ്ടപ്പെടുക തുടങ്ങിയ അത്യാഹിതം) രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് 1 ലക്ഷം രൂപ പരിരക്ഷ ലഭിക്കും. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ബാങ്കുകളുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവന് ജ്യോതി ബീമാ യോജന പോലെ തന്നെ ബാങ്ക് അക്കൌണ്ടിലൂടെ മാത്രമേ പ്രീമിയം അടക്കാന്‍ കഴിയൂ.ഈ പദ്ധതിയും ഒരു വര്‍ഷത്തേക്ക് ഉള്ളതും ജൂണ്‍ 1 മുതല്‍ മെയ് 31 വരെ കാലവധിയുള്ളതും വര്‍ഷം തോറും പുതുക്കേണ്ടാതുമാണ്.
പ്രധാനമായും അസംഘടിത മേഖലയില്‍ ഉള്ള പൗരന്മാര്ക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.ഇവര്‍ക്ക് മാസം 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്ഷന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 18 നും 40 നും ഇടയില്‍ പ്രായമുള്ള സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ഏതെങ്കിലും മറ്റ് സാമൂഹിക പെന്ഷന് പദ്ധതിയില്‍ അംഗം ആയിട്ടുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയില്ല. ഓരോ ഗുണഭോക്താവും മാസം അടക്കേണ്ട തുകയുടെ പകുതി( പരമാവധി 1000 രൂപ വരെ) അഞ്ച് വര്‍ഷത്തേക്ക് അടക്കാവുന്നതാണ്.60 വയസ്സ് വരെ നിശ്ചിത തുക മാസം തോറും ബാങ്ക് അക്കൌണ്ടായി അടച്ച് കൊണ്ടിരിക്കണം. 60 ആം വയസ്സ് മുതല്‍ മാസം തോറും അര്‍ഹതപ്പെട്ട പെന്ഷന് ലഭിച്ചു തുടങ്ങും.(ഉദാ: 18മത്തെ വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന വ്യക്തിക്ക് 60 വയസ്സ് മുതല്‍ 1000 രൂപ പ്രതിമാസം ലഭിക്കാന്‍ 42 രൂപ മാത്രം മാസം അടച്ചാല്‍ മതി. ഒരാള്‍ക്ക് ഒരു പെന്ഷന് അക്കൗണ്ട് മാത്രമേ തുടങ്ങുവാന്‍ കഴിയൂ. മരണശേഷം അനന്തരവകാശിക്ക് പെന്ഷന് അര്‍ഹത ഉണ്ടായിരിക്കും.
ആദിവാസി വിഭാഗത്തില്‍പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ നിന്ന് സ്ക്കൂളിലെക്കും തിരിച്ചുമുള്ള യാത്ര സൌജന്യമാക്കുന്നതാണ് ഗോത്ര സാരഥി പദ്ധതി. ദുര്‍ഘടമായ ഉള്‍പ്രദേശങ്ങളിലെ പത്താം ക്ലാസ് വരെയുള്ള ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഇല്ലാത്തത് മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആദിവാസി വിഭാഗത്തില്‍പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ എ എ വൈ(അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡുകള്‍ നല്കുന്ന പദ്ധതി.
അരിവാള്‍ രോഗികള്‍ക്ക് 2012 ഡിസംബര്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന 1000 രൂപ വീതം പ്രതിമാസ പെന്ഷന് നല്കുന്ന പദ്ധതി.
ഗര്‍ഭിണിയായി മൂന്നാം മാസം മുതല്‍ 1000 രൂപ പ്രതിമാസ പെന്ഷന് നല്കുന്ന ജനനി ജന്മരക്ഷ പദ്ധതി പ്രസവശേഷം ഒരു വര്‍ഷം വരെ ഈ ആനുകൂല്യം ലഭിക്കും.
യുവജനങ്ങള്‍ക്ക് അഭിരുചിക്കിണങ്ങുന്ന തൊഴില്‍ മേഖല കണ്ടെത്തുന്നതിന് പരിശീലനം നല്‍കുന്നതാണ് ഗോത്രജ്യോതി.
ഗര്‍ഭിണിയായ പശുക്കളെയും കറവ പശുക്കളെയും ഒരു വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ ഇന്‍ഷുര്‍ ചെയ്യുന്ന പദ്ധതി.
കുളമ്പ് രോഗ പ്രതിരോധത്തിനുള്ള ഗോരക്ഷ പദ്ധതി.
അവസാനം പരിഷ്കരിച്ചത് : 2/16/2020
ഇന്ത്യയെ ശാക്തീകരിക്കൂ,ലോകത്തെ നയിക്കൂ എന്നതാണ് പ്...
കൂടുതല്‍ വിവരങ്ങള്‍
പൊതുജനാരോഗ്യ വിവരങ്ങളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ...
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്.എച്ച്.എം) ല...