ന്യൂനപക്ഷവും ഭരണഘടനയും
ന്യൂനപക്ഷം ; ഒരു നിർവചനം
ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിർവചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയിൽ അനേകംപ്രാവശ്യം ന്യൂനപക്ഷം എന്ന പദം ഉപയോഗിക്കുകയും അതിന്റെ അർത്ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്.മൊത്തം സംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് ന്യൂപക്ഷം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.പകുതിയിൽ കൂടുതൽ ആണെങ്കിൽ ഭൂരിപക്ഷമെന്നും പറയുന്നു.ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂന പക്ഷ മെന്നും ജനതയെ തിരിക്കാം. നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതി യിൽ താഴെ നില്ക്കുന്ന ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ 2013 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു.
ഹിന്ദുക്കൾ 79.8%
മുസ്ലീങ്ങൾ 14.2%
കിസ്ത്യാനികൾ 2.3%
സിക്കുകാർ 1.7%
ബുദ്ധമതക്കാർ .7%
ജൈനമതക്കാർ .4%
പാഴ്സികൾ .006%
പകതിയിൽ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയിൽ താഴെയുള്ള 6 മതവിഭാഗങ്ങളെ ന്യനപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്, ന്യൂനപക്ഷ പദവി കിട്ടിയിരിക്കുന്നത് മുസ്ലിംങ്ങൾ, കിസ്ത്യാനികൾ, സിക്കുകാർ, ബുദ്ധമതക്കാർ,
ജൈനമതക്കാർ, പാഴ്സികൾ എന്നിവർക്കാണ്.
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷങ്ങളും ഇന്ത്യൻ പൗരന്മാർക്കെല്ലാം നീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ചുമതല ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. ജനസംഖ്യയിൽ വളരെ കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനിൽപ്പിനും ഭീഷണി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഭൂരിപക്ഷത്തിന് പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ സംഘർഷമോ ഉണ്ടായാൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഹനിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കി സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങൾ
ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശിയ മതമായി അംഗീകരിച്ചിട്ടില്ല. എന്നാൽ മതന്യൂനപക്ഷ പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടന അനുവദിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 29(1) പ്രകാരം ഇന്ത്യൻ ജനതയുടെ ഏത് പരിഛെദത്തില്‍ പെടുന്നവര്‍ക്കും അവരുടെതായ ഭാക്ഷയും,സംസ്കാരവും സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ കുട്ടികള്‍ക്കോ ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരിൽ
പ്രവേശനം നിഷേധിക്കുന്നതോ പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നതോ ആർട്ടിക്കിൾ 29 പ്രകാശം ഭരണഘടന നിരോധിച്ചിട്ടുണ്ട്. മേൽപ്പ്റഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏതു വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം നേടാൻ അവകാശമുണ്ട്. ആർട്ടിക്കിൾ 30 ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളംവളരെ പ്രധാനപ്പെട്ടതാണ്, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടു പോകും വാനുമുള്ള അവകാശമാണ് ഈ ആർട്ടിക്കിൾ 30(1)വഴി കിട്ടിയിരിക്കുന്നത്. ഗ്രാന്റ് ധനസഹായം ഇവ കൊടുക്കുന്നതിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നും സർക്കാർ അംഗീകാരം ഈ സ്ഥാപനങ്ങൾക്ക് കൊടുക്കണമെന്നും നിഷ്ക്കർഷയുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങളിൽ ദുർഭരണം നടക്കുകയോ മറ്റു ഗുരുതരമായ പാകപ്പിഴകൾ ഉണ്ടാകുകയോ ചെയ്താൽ സർക്കാരിന് ഇടപെടാൻ അവകാശമുണ്ട്.പൊതുനിയമനങ്ങളിൽ മതത്തിന്റെയോ ജാതിയുടെയോ,വർഗ്ഗത്തിന്റെയോ ഭാഷയുടെയോ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് ആർട്ടിക്കിൾ 16 അനുശാസിക്കുന്നു. പൊതുനിയമനങ്ങളുടെ കാര്യത്തിൽ എല്ലാ ഇൻഡ്യൻ പൗരന്മാരും സമന്മാരാണെന്നും ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നു.ഇൻഡ്യയിലെ ഏതു പൗരനും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശമാണ് ആർട്ടിക്കിൾ 25 നൽകുന്നത്.ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർക്ക് യാതൊരു വിഘ്നവും കൂടാതെ അവരുടെ മതങ്ങളിൽ തുടരാനുള്ള സ്വാതന്ത്യവും പ്രദാനം ചെയ്യുന്നു. എന്നാൽ പൊതുജനത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന ആചാരമോ അനുഷ്ഠാനമോ മതങ്ങൾക്കുണ്ടങ്കിൽ അത് നിയന്ത്രിക്കാനുള്ള അവകാശം സർക്കാരിനുണ്ട്. ന്യൂന പക്ഷങ്ങൾക്ക് അവരുടെ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനം തടയാൻ സർക്കാരിന് അധികാരമുണ്ട്.
ഇവ കൂടാതെ ആർട്ടിക്കിൾ 347 പ്രകാരം ജനതയുടെ ഏത് വിഭാഗത്തിൽപെട്ടവർക്കും അവരുടെ ഭാഷ ഉപയോഗിക്കുവാനുള്ള അവകാശവും, ആർട്ടിക്കിൾ 350 A പ്രകാരം മാത്യഭാഷയിൽ വിദ്യാഭ്യാസം അഭ്യസിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്.
കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ്
2006 ജനുവരി 29-ാം തീയതിയാണ് ഇൻഡ്യയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് (Ministry of Minority Affairs) രൂപീകരിച്ചത്. ന്യൂനപക്ഷക്ഷേമത്തിനും, സംരക്ഷണത്തിനും, ശാക്തീകരണത്തിനുമുള്ള എല്ലാ പ്രവർത്തനങ്ങളും ഈ വകുപ്പിന്റെ കീഴിലാണ് നടക്കുന്നത്, ന്യൂനപക്ഷനയം രൂപികരിക്കുക, പദ്ധതികൾ നടപ്പിലാക്കുക, വിവിധ പദ്ധതികൾ ഏകോപിപ്പിക്കുക, പദ്ധതികൾ വിലയിരുത്തുക മുതലായവയെല്ലാം വകുപ്പിന്റെ ചുമതലകളാണ്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടികൾ നടപ്പിലാക്കുന്ന ചുമതലയും ഈ വകുപ്പിനാണ്. വിദ്യാഭ്യാസ മേഖലയിലും, സാമ്പത്തിക മേഖലയിലും സംരംഭകത്വ മേഖലയിലുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
ഇവയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ നടത്തുന്നവയം സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നവയുമായ പദ്ധതികൾ ഉണ്ട്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ
മൾട്ടിസെക്ടറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (MSDP) ജസ്റ്റീസ് രാജേന്ദ്ര സച്ചാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് MSDP. ന്യൂനപക്ഷ സമുദായാംഗങ്ങൾ കൂടുതലായി നിവസിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട് 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്,
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് ധനസഹായം അനുവദിക്കുന്ന പദ്ധതികൾ
1, സീക്കോ ഔർ കമാഓ (Learn and Earm) ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം
ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കാൻ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2, പടോ പരദേശ്
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠനം നടത്താനായി വിദ്യാഭ്യാസ ലോണുകൾക്ക് സബ്സിഡി നൽകുന്ന പദ്ധതിയാണിത് (interest subsidy on educational loans).
3. നയി റോശ് നി ന്യൂനപക്ഷ വനിതകൾക്ക് നേത്യ പരിശീലനം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നേത്യത്വപരിശീലനം നൽകാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിവരുന്ന പദ്ധതി. സ്ത്രീശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യം.
4, നയി മൻസിൽ
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ വന്ന ന്യൂനപക്ഷ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസംപൂർത്തീകരിക്കുവാനും അനുയോജ്യമായ തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുവാനുമുള്ള പദ്ധതി.
ഉസ്താദ് (USAD-Upgrading the Skills and Training in
Traditional Ars/Crafts)
നനപക്ഷ വിഭാഗങ്ങളിലെ പരമ്പരാഗത കലാകാരന്മാരുടെയും കരകൗശല പണിക്കാരുടേയും പുണ്യവികസനത്തിന പദ്ധതിയാണിത്.
6, ഹമാരി ധരോഹർ
ഇന്ത്യൻ സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ സമുദായക്കാരുടെ സാംസ്ക്കാരിക പൈത്യകം കാത്തുസംരക്ഷിക്കുന്നതിന് സാംസ്ക്കാരിക വകുപ്പുമായി ചേർന്ന് നടത്തുന്ന പദ്ധതി.
7. നയി ഉഡാൻ
യു. പി. എസ്.സി/എസ്.എസ്, സി, എസ്.പി.എസ്.സി മുതലായവ നടത്തുന്ന പരീക്ഷകളിലെ പ്രിലിമിനറി പാസ്സാകുന്നവർക്ക് പ്രധാന പരീക്ഷ എഴുതാനുള്ള സാമ്പത്തിക സഹായം കൊടുക്കുന്ന പദ്ധതിയാണിത്.
8. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്
എം. ഫിൽ, പി.എച്ച് ഡി. ഇവയ്ക്ക് പഠിക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് 5 വർഷം സമഗ ഫെലോഷിപ്പ് നൽകുന്ന പദ്ധതി.
9, ഫീ കോച്ചിംഗ് ആന്റ് അലൈഡ് സ്കീം
ന്യൂനപക്ഷക്കാർക്ക് മത്സര പരീക്ഷകൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾക്കും സൗജന്യ പരിശീലനം.
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്
പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ലാണ് കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ (Minority Coll) രൂപികൃതമായത്. തുടർന്ന് ഒരു ന്യൂന പക്ഷ ക്ഷേമ വകുപ്പും രൂപീകരിക്കപ്പെട്ടു. കേന്ദ് സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ്, കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും ഓരോ ന്യൂനപക്ഷ സെൽ പ്രവർത്തിക്കുന്നുണ്ട്.
ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫീസ്
ഫോർത്ത് ഫ്ളോർ, സെക്രട്ടേറിയറ്റ് അനക്സസ് 1
തിരുവനന്തപുരം 695 033
ഫോൺ 0471 2327 895
ഫോർത്ത് ഫ്ളോർ, റൂം നമ്പർ 401,
സെക്രട്ടേറിയറ്റ് അനക്സ്
തിരുവനന്തപുരം 695 001
സംസ്ഥാന ന്യൂനപക്ഷവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ
. ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതി
ന്യനപക്ഷ മതവിഭാഗങ്ങളിലെ വിധവകൾക്കും വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകൾക്കും ഭവനനിർമ്മാണത്തിനായി രണ്ടരലക്ഷം രൂപാ സഹായധനം കൊടുക്കുന്ന പദ്ധതിയാണിത്.
. സി.എച്ച്. മുഹമ്മദ്കോയ കോളർഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പെൺകുട്ടി കൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയാണിത്. 3000 ബിരുദ വിദ്യാർത്ഥിനികൾക്ക് 5000 രൂപാ വീതവും, 1000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്ക് 6000 രൂപാ വീതവും, പ്രാഫഷണൽ കോഴ്സിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 1000 രൂപാ വീതവും, ഹോസ്റ്റൽ സ്റ്റൈപ്പൻഡ് 2000 പേർക്ക് 13000 രൂപാ വീതവും പ്രതിവർഷം നൽകുന്നു. 20% കോളർഷിപ്പ് ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനികൾക്കായി മാറ്റി വച്ചിരിക്കുകയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
സ്വകാര്യ ഐ.റ്റി.ഐി കളിൽ വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കീം
മെറിറ്റിന്റേയും താഴ്ന്ന വരുമാനപരിധിയുടേയും അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾ അടച്ച ഫീസ് തിരിച്ചു നൽകുന്ന പദ്ധതിയാണിത്. രണ്ടുവർഷം കോഴ്സുകൾക്ക് 20000 രൂപയും ഒരു വർഷ കോഴ്സിന് 10000 രൂപയുമാണ് സാമ്പത്തിക സഹായം നൽകുന്നത്. ന്യൂനപക്ഷ ബി.പി.എൽ വിദ്യാർത്ഥികളുടെ അഭാവത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ 6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും അപേക്ഷിക്കാം. 80%, മുസ്ലീങ്ങൾക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്ക് 10% തുക സംവരണമുണ്ട്.
ചാർട്ടേർഡ് അക്കൗണ്ടൻസി/ കോസ്റ് അക്കൗണ്ടൻസി/കമ്പനി സെകട്ടറിഷിപ്പ് ഇവയ്ക്കുപഠിക്കുന്നവര്‍ക്കുള്ള സകോളർഷിപ്പ്
മേൽപ്പറഞ്ഞ കോഴ്സുകൾക്കു പപഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മെറിറ്റിന്റെയും താഴ്ന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ 15000 രൂപാ വീതം സ്കൊലര്ഷിപ് നല്‍കുന്ന പദ്ധതിയാണിത്. ബി.പി.എൽ. വിഭാഗത്തിത്തില്‍ പെട്ട അപേക്ഷകരുടെ അഭാവത്തിൽ 6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരേയും പരിഗണിക്കും. 80% മുസ്ലിം 20% മറ്റു ന്യൂന പക്ഷ വിഭാഗങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നു.
അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് ഹോസ്റ്റൽ ഫീസ് റീ ഇംബേഴ്സ്മെന്റ് പദ്ധതി
ഒരു സാമ്പത്തിക വർഷം 200 പേർക്ക് കൊടുക്കുന്ന പദ്ധതിയിലേക്ക് ബി.പി.എൽ വിഭാഗത്തിന് മുൻഗണന ഉണ്ടെങ്കിലും നോൺ ക്രീമിലെയർ പരിധിയിൽ വരുന്നവർക്കും അപേക്ഷാ ഒരു ഉദ്യോഗാർത്ഥിക്ക് കോഴ്സ് ഫീ ഇനത്തിൽ 2000 രൂപ ഹോസ്റ്റൽ ഫീ ഇനത്തിൽ 10000 രൂപയും പരമാവധി നല്‍കും.മുസ്ലിം വിഭാഗത്തിന് 80%വും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20% സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ മാലനായി സമർപ്പിക്കണം.
പർവാസ് 2017
ഉർദു, ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങൾ എ പ്ലസ് നേടിയ എസ്. എസ്. എൽ. സി. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 1000 രൂപാ നിരക്കിൽ ക്യാഷ് അവാര്‍ഡ് നൽകുന്ന പദ്ധതിയാണിത്.
ന്യൂനപക്ഷ കേന്ദീക്യത സ്ഥലങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി
ന്യൂനപക്ഷ കേന്ദീക്യത ജില്ലകളിലെ തദ്ദേശ സ്വയംഭസ്ഥാപനങ്ങൾ, പഞ്ചായത്ത് മുനിസിപ്പാലിറ്റി സന്നദ്ധ സംഘടന കൾ വഴിയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. വാട്ടർ അതോറിറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ന്യൂനപക്ഷ കേന്ദീക്യത വില്ലേജുകളിലെ സ്കൂളുകളിൽ വെർച്ചിൽ സ്മാർട്ട് ക്ലാസ് റൂം
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങ ളിലെ സർക്കാർ എയിഡഡ് ഹൈസ്കൂൾ, ഹയർ സെക്കന്ററിൾ ഇവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതേ പദ്ധതിക്കു വേണ്ടി മറ്റു വകുപ്പുകളാൽ തെരഞ്ഞെടുക്കപ്പെടാത്ത സ്കൂളുകളായിരിക്കണം.
ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ
പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇവ നടത്തുന്ന പരീക്ഷകൾ ബാങ്കിംഗ് സർവീസ് പരീക്ഷകൾ, റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ, വിവിധ കോഴ്സുകൾക്കുള്ള എൻട്രൻസ് പരീക്ഷകൾ ഇവയ് സൗജന്യ പരിശീലനം നൽകാനുള്ള കേന്ദ്രങ്ങളാണിവ. തെരഞ്ഞടുക്കപ്പെടുന്ന ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് 6 മാസം വരെസൗജന്യ പരിശീലനം നൽകുന്നു. കേരളത്തിൽ 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മദ്രസ്സാ അധ്യാപക ക്ഷേമനിധിയും ആനുകൂല്യങ്ങളും
കേരളത്തിൽ മദ്രസ്സാ അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി രൂപീകരിച്ചതാണ് മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധി. കോഴിക്കോടാണ് ഇതിന്റെ ആസ്ഥാനം. 20നും 65നും ഇടയിൽ പ്രായമുള്ള മദ്രസാ അദ്ധ്യാപകർക്ക് ഈ പദ്ധതിയിൽ
അംഗങ്ങളാകാം. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നോ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ പെൻഷൻ ലഭിക്കുവാൻ അർഹതയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകുവാൻ സാധ്യമല്ല.
ഓഫീസ് അഡ്രെസ്സ്
കർള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ
പി.ഒ., കോഴിക്കോട് 673 004.
www.mtuts orill gow in
ന്യൂനപക്ഷ സർട്ടിഫിക്കറ്റ്
1992 ലെ നാഷണൽ കമ്മീഷൻ ഫാർ മനാറിറ്റിസ് ആക്റ്റ് പ്രകരം ന്യൂനപക്ഷ വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 6 വിഭാഗങ്ങളിലെ ഉധ്യോഗാർത്ഥികൾക്ക് വിവിധ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി സമർപ്പിക്കേണ്ട ന്യൂനപക്ഷ സർട്ടിഫിക്കറ്റ് സർക്കാരിന്റെ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി 24-ാമത്തെ സർട്ടി
ഫിക്കറ്റായി ഉൾപ്പെടുത്തിയിട്ടുണ്ട്. അക്ഷയ സെന്റർ മുഖേന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്,
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ
1, വിശ്രിക് സ്കോളർഷിപ്പ് (പൊതുവിദ്യാഭ്യാസ വകുപ്പി) കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂന പക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണിത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. മുൻ അദ്ധ്യാന വർഷത്തെ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് വാങ്ങിച്ചിരിക്കണം. 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.
www.education,kerala.gov.in /www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളിൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം, ഫോൺ 0471 2328438, 2324601,
2. പോസ്റ്റ് മെടിക്ക് സ്കോളർഷിപ്പ്
(കോളജ് വിദ്യാഭ്യാസ വകുപ്പ്)
11-ാം ക്ലാസ്സ് മുതൽ പി.എച്ച്.ഡി, വരെ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണിത്. മുൻ അദ്ധ്യയനവർഷം കുറഞ്ഞത് 50% മാർക്ക് വാങ്ങിയവർക്കും സ്കോളർഷിപ്പിന് അർഹതയുള്ളൂ.വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഒരു കുടുംബത്തില്‍ നിന്നും പരമാവധി 2 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്, 30%, കോളർഷിപ്പുകൾ പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
www.scholarship, lichool.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം.
ഫോൺ 0471 23060 80, 8900888538, 9440096580.
മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്
(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
ന്യൂനപക്ഷ സമുദായങ്ങളിലെ രണ്ടരലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ബിരുദ, ബിരുദാനന്തര സാങ്കേതിക, പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുവാനുള്ള സ്കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷക്ക് കുറഞ്ഞത് 10% മാർക്ക് നേടിയിരിക്കണം.www momascholarship.nic.in എന്ന വെബ് സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കണം.
ഫോൺ 0471 25612 14, 2561411
ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട്
പ്രവർത്തിക്കുന്ന മറ്റ് കമ്മിഷനുകൾ, സ്ഥാപനങ്ങൾ
1 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ (KSMC)
2 സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (KSMDFC)
3 സംസ്ഥാന വഖഫ് ബോർഡ്
4 സംസ്ഥാന ഹജ് കാര്യവകുപ്പ്
5 സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ
6 സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ
7 സംസ്ഥാന കസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ.
8 മദ്രസ്സാ അദ്ധ്യാപക ക്ഷേമ നിധി
ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള കേരളത്തിലെ സൗജന്യ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
കേന്ദ്രങ്ങൾ
1. കാസർഗോഡ്
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മനോറിറ്റി ഈ സ്
ബസ് സ്റ്റാൻഡ് ടെർമിനൽ, ചേർക്കള, ചെങ്കള പി.ഒ.,
കാസർഗോഡ് 671 541,
ഫോൺ 1499 4287142
2. കണ്ണൂർ
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
കുഞ്ഞിരാമൻ അടിയോടി മാരക ഗവ. വി.എച്ച്. എസ്.
ക്യാമ്പസ്, പയ്യന്നൂർ, കണ്ണൂർ 670 307,
ഫോൺ 0498 5209611
3. വയനാട്
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മെനോറിറ്റി യൂത്ത്
ഓൾഡ് ബസ് സ്റ്റാൻഡ് ബിൽഡിംഗ്, കൽപ്പറ്റ,
വയനാട് 673 121, ഫോൺ 0493 6202228
4. കോഴിക്കോട്
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
പുതിയറ, കോഴിക്കോട് 673 004,
ഫോൺ 0495 2724610
5. മലപ്പുറം 4 സെന്ററുകൾ
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
എ.ആർ നഗർ പി.ഒ., വേങ്ങര, കൊളപുറം, മലപ്പുറം 676 305,
ഫോൺ 0494 2468176
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
മാസ് കൊമേഴ്സ്യൽ സെന്റർ, തക്കാവ്, പൊന്നാനി പി.ഒ.
മലപ്പുറം 679 577,
ഫോൺ 0494 2667388.
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
പെരിന്തൽമണ്ണ പി.ഒ, മലപ്പുറം 679 322,
ഫോൺ 0493 3220164
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
ആലത്തൂർ, മലപ്പുറം
6. പാലക്കാട്
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
പള്ളിപ്പുറം പി.ഒ., പാലക്കാട് 678 006,
ഫോൺ 0491 250 6321
7. തൃശൂർ
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
ചേരമാൻ ജുമാ മസ്ജിദ്, ചേരമാൻ മാലിക് നഗർ,
കൊടുങ്ങല്ലൂർ പി.ഒ., തൃശൂർ 680 664,
ഫോൺ 0480 2804859
8. എറണാകുളം
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനാറിറ്റി യൂത്ത്
കരീം എസ്റ്റേറ്റ്, ബാങ്ക് ജംഗ്ഷൻ, ടെമ്പിൾ റോഡ്,
ആലുവ, എറണാകുളം 683 101
ഫോൺ 0484 2621897
9. ഇടുക്കി
വിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂതം
ദാഇ-എ മില്ലത്ത് കോളജ് ബിൽഡിംഗ്, കാരിക്കോട്
ഫോൺ 0486 2209817
തൊടുപുഴ ഈസ്റ്റ്, ഇടുക്കി 685 585
10. കോട്ടയം
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
നെനാർ പളളി ഷോപ്പിംഗ് കോംപ്ലക്സ്, ഒന്നാം നില
കാഞ്ഞിരപ്പള്ളി, കോട്ടയം 686 507
ഫോൺ 04828 202069
11. ആലപ്പുഴ
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ കോമ്പൗണ്ട്
പുന്നപ്ര പി.ഒ, ആലപ്പുഴ
ഫോൺ 0477 228 2869
12. പത്തനംതിട്ട
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
തെക്കാവ് സ്കൂൾ, പേട്ട, പത്തനംതിട്ട
ഫോൺ 0468 2238188
13. കൊല്ലം
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
ഇടക്കുളങ്കര, കരുനാഗപ്പള്ളി, കൊല്ലം 690 523
ഫോൺ 0476 2664217
14. തിരുവനന്തപുരം
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
സമസ്താലയം, എസ്.എസ്. കാവിൽ റോഡ്
മേലേ തമ്പാനൂർ, തിരുവനന്തപുരം
ഫോൺ 0471 2337396
ഉപകേന്ദ്രങ്ങൾ
കണ്ണുർ
1. എളയാവൂർ മനാറുൽ ഹുദാ മുസ്ലീം ജമാ അത്ത് കമ്മറ്റി,
വാരം പി.ഒ, കണ്ണൂർ
2. സർ സയ്യദ് ഹയർ സെക്കന്ററി സ്കൂൾ, കരിമ്പാടം പി.ഒ.,
തളിപ്പറമ്പ്
കോഴിക്കോട്
1. മുബാറക് അറബിക് കോളജ്, പൂനൂർ, ഉണ്ണിക്കുളം പി. ഒ കോഴിക്കോട്
2. ടാക്ക് ഓർഫനേജ്, മുക്കം, കോഴിക്കോട്
മലപ്പുറം
1. സഫാ അക്കാദമി ഓഫ് സിവിൽ സർവീസ്
പുക്കാട്ടിരി, എടയൂർ, വളാഞ്ചേരി, മലപ്പുറം
2. മൽദിൻ അക്കാദമി
സലാത്ത് നഗർ, മേൽമുറി പി.ഒ, മലപ്പുറം
3. ജാമിയ നദവിയ എടവണ്ണ
സാലാ നഗർ, എടവണ്ണ. മലപ്പുറം
4. ദാറുൽ നജാത്ത് ഓർഫനേജ്
കരുവാരക്ക്, മലപ്പുറം
5. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ
സ്മാരക നഗരസഭ ലൈബറി, മലപ്പുറം
പാലക്കാട്
1 മണ്ണാർക്കാട് മുസ്ലീം ഓർഫനേജ് കമ്മറ്റി
നാഗത്ത് നഗർ, നെല്ലിപ്പുഴ, പാലക്കാട്
2 അൽഹുദാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
ഓങ്ങലൂർ പി.ഒ., പട്ടാമ്പി
എറണാകുളം
1 ഇസാമിക് വൽഫയർ ഫോറം
എടവനക്കാട് പി.ഒ., എറണാകുളം
2 നാഷണൽ സ്കൾ നഖീബാൽ സ്ക്വയർ
പത്തുപടി, വെങ്ങാല, പെരുമ്പാവൂർ, എറണാകുളം
3 കാഞ്ഞിരമറ്റം മുസീം ജമാഅത്ത് കമ്മറ്റി
ത്യശൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റ്, കേച്ചേരി, തൃശ്ശൂർ
കാഞ്ഞിരമറ്റം പി.ഒ., എറണാകുളം
ഇടുക്കി
1 മുസ്ലീം യൂത്ത് മൂവ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റ്, അടിമാലി, ഇടുക്കി
കോട്ടയം
1, മുസ്ലീം സർവീസ് സൊസൈറ്റി
എം. എസ്.എസ്. കൾച്ചറൽ സെന്റർ, കങ്ങഴ പി.ഒ., കോട്ടയം
2, ഇത്തിഹാദു സുബ്ഹാനുൽ മുജാഹിദിൻ
ഇസ്ലാഹി സെന്റർ, എം.ഇ.എസ്. ജംഗ്ഷൻ, ഈരാറ്റുപേട്ട
തിരുവനന്തപുരം
1, മുസ്ലീം ജമാഅത്ത് സംയുക്ത സമിതി
പൂവച്ചൽ പി.ഒ., തിരുവനന്തപുരം
2. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്
കടുവയിൽ, തോട്ടയ്ക്കാട് പി.ഒ., തിരുവനന്തപുരം
ജില്ലാ കളക്ട്രേറ്റുകളിലെ ന്യൂനപക്ഷ സെല്ലിന്റെ ഫോൺ നമ്പരുകൾ
1 തിരുവനന്തപുരം 0471 273 1200, 2731210
2 കൊല്ലം +0474 2793473
3 പത്തനംതിട്ട 0468 2222515, 2222507
4 ആലപ്പുഴ 0477 2251676
5 കോട്ടയാ 0481 2562201, 2563425
6 ഇടുക്കി 0486 2232242
7 എറണാകുളം 0484 2422292
8 ത്യശൂർ 0487 2360130
9 പാലക്കാട് 0491 2505266
10 മലപ്പുറം 0483 2734922
11 കോഴിക്കോട് 0495 2370518, 2370363
12 വയനാട് 0493 6202251
13 കണ്ണൂർ 0497 2700645
14 കാസർഗോഡ് 0499 4255010
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ആസ്ഥാനം: തേര്‍ഡ് ഫ്ളോർ, ബ്ലോക്ക് 3,
സി.ജി.ഓ. കോംപ്ലംക്സ്, ന്യൂഡൽഹി
ഫോൺ 011 24363821, 011 24364816
(3d Floor, Block 3, C.G.O. Complex, New Delhi
ചെയർപേഴ്സണും അംഗങ്ങളും
ചെയർപേഴ്സൺ : സയ്യിൽ ഗയോറുൾ ഹസൻ റിസ്വി
(Syed Ghayorul Hasan Rizvi)
വൈസ് ചെയർപേഴ്സൺ : ജോർജ് കുര്യൻ
(George Kurian
അംഗങ്ങൾ
1. സുലേഖാ കുംബാരേ
(Sulekha Kumbhare)
2, സുനിൽ ജീവരാജ് സിൻഹി
(Sunil Jeevaraj Singhi)
3 വാഡ ദസ്തുർജി ഖുർഷദ്
കൽക്കോബാർ ദസ്തർ
(Vada Dasturji Khurshed
(Kalkobad Dastoor)
ചുമതലകൾ
*സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക.
*ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ഭരണഘടനയും നിയമം അനുശാസിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുക.
*ഇവ വേണ്ടവിധം നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക.
*ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുകയോ സംരക്ഷിക്കപെടതെയോ വരുന്നത് സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കുകയും അവ കൃത്യമായി അധികാരികളില്‍ എത്തിച്ച്നടപടി സ്വീകരിക്കുകയും ചെയ്യുക.
*ന്യൂനപക്ഷ വിവേചനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പഠനങ്ങൾ നടത്തുകയും പ്രശ്നപരിഹാരത്തിന് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക.
*ന്യനപക്ഷ സമുദായാംഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക,വിദ്യാഭ്യാസപരമായ പുരോഗതിക്കു ഉതകുന്ന വിഷയങ്ങളിൽ പഠനവും, ഗവേഷണവും വിശകലനവും നടത്തുക.
* ഏതങ്കിലും ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് ചെയ്യേണ്ട പ്രത്യേക കാര്യങ്ങൾ നിർദ്ദേശിക്കുക.
* ന്യനപക്ഷങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച്,പ്രത്യേകിച്ച് അവർക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്, റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രഗവണ്മെന്റിന് സമർപ്പിക്കുക.
*കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെടുന്ന ഏതു കാര്യവും ഏറ്റെടുത്ത് ചെയ്യുക.
*രാജ്യത്തിന്‍റെ ഏത് ഭാഗത്തു മുളള ഏതു വ്യക്തിയേയുംവിളിച്ചു വരുത്താനും സത്യപതിജ്ഞ ചെയ്യിച്ച് വിസ്തരിക്കാനുമുള്ള അധികാരം.
*ഏതു രേഖയും കണ്ടെടുക്കാനും സമർപ്പിക്കാൻ ആവശ്യപ്പെടാനുമുള്ള അധികാരം,
*സത്യവാങ് മൂലം വഴി തെളിവു ശേഖരിക്കാനുള്ള അധികാരം.
*രേഖകളോ പകർപ്പോ ആവശ്യപ്പെടാനുള്ള അധികാരം.
*സാക്ഷികളെയും രേഖകളയും പരിശോധിക്കാൻ കമ്മിഷനുകൾ വയ്ക്കാനുള്ള അധികാരം.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഓർഡിനൻസ് പ്രകാരം 2011, മെയ് 19-ാം തീയതിയാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും മതത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് ഈ കമ്മീഷൻ രൂപവൽക്കരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന പ്രത്യകമായി അനുവദിച്ചു കൊടുത്തിരിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്താൽ കമ്മീഷന് പരാതികൊടുക്കാവുന്നതാണ്. പരാതികളിന്മേൽ കമ്മീഷന് അന്വേഷണം നടത്താനും, പരാതികൾ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിലെത്തിക്കാനും, പരിഹാരം നിർദ്ദേശിക്കാനും തുടർനടപടികൾ നിരീക്ഷിക്കാനും അധികാരമുണ്ട്. ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരമാണ് കമ്മീഷനുള്ളത്.പരാതികൾ കമ്മീഷൻ ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ നൽകാവുന്നതാണ്. കമ്മീഷൻ ജില്ലാതല സിറ്റിങ്ങുകൾ നടത്തുമ്പോഴും പരാതികൾ സ്വീകരിക്കുന്നതാണ്. പരാതിക്കാരന്റെയും പരാതി ആർക്കെതിരെയാണാ അവരുടേയും വ്യക്തമായ പേരും അഡ്രസ്സും പിൻകോഡും പരാതിയിൽ ഉണ്ടായിരിക്കണം.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
കമ്മീഷന്റെ ആസ്ഥാനകേന്ദ്രം വിലാസം
ആത്ജനേയ ടി.സി. 9/23 (2)
ശാസ്തമംഗലം, തിരുവനന്തപുരം 695 010
ഫോൺ 0471 231533, 231s 129, 2317122, 2318122
email: kscminorities@gmail.com
കമ്മീക്ഷന്റെ ചുമതലകൾ
സംസ്ഥാന ന്യൂനപക്ഷ കമീഷൻ താഴെപ്പറയുന്ന ചുമതലകളാണ് നിറവേറ്റണ്ടത്.
* സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി വിലയിരുത്തുക.
*കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ശാംതീകരണത്തിനും വേണ്ടി ഭാരതത്തിന്റെ ഭരണഘടനയിലോ മറ്റേതെങ്കിലും നിയമത്തിൻകീഴിലോ സർക്കാരിന്റെ ഉത്തരവുപകാരമോ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സംരക്ഷണ വ്യവസ്ഥകളുടെ പ്രവർത്തനരീതി അന്വേഷിക്കുകയും നിരീക്ഷണവിധേയമാക്കുകയും ചെയ്യുക.
*ന്യനപക്ഷങ്ങൾക്ക് പ്രത്യകമായുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണ വ്യവസ്ഥകളും നഷ്ടപ്പെട്ടതിനെ ക്കുറിച്ചുള്ള പരാതികളിന്മേൽ അന്വേഷണം നടത്തുകയുംഅത്തരം കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധക്കുകയും തുടർനടപടികൾ നിരീക്ഷിക്കുകയും ചെയ്യുക.etc
കമ്മീഷന്റെ അധികാരങ്ങൾ
ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്ക് എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. അതു പ്രകാരം താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കും,
a. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും ഏതാളെയും വിളിച്ചുവരുത്തുക, ഹാജരാകുന്നത് ഉറപ്പാക്കുക,
സത്യപ്രതിജ്ഞ ചെയ്യിച്ച് ആ വ്യക്തിയെ വിസ്തരിക്കുക.
b, ഏതെങ്കിലും രേഖ കണ്ടെത്തുക, ഹാജരാക്കാൻ ആവിശ്യപ്പെടുക.
c സത്യവാങ്മൂലത്തിന്മേൽ തെളിവു ശേഖരിക്കുക.
d, ഏതെങ്കിലും കോടതിയിൽ നിന്നോ, ഓഫീസിൽ നിന്നോ മറ്റു സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും രേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുക.
e. സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യുക.
നിശ്ചയിക്കപ്പെടുന്ന മറ്റ് ഏതെങ്കിലും സംഗതികൾ.
നിലവിലിരിക്കുന്ന ഏതെങ്കിലും നിയമമനുസരിച്ച് തനിക്ക് വിശേഷാധികാരമുണ്ടെന്ന് ഒരു വ്യക്തി അവകാശവാദം ഉന്നയിച്ചാൽ, അന്വേഷണവിഷയത്തിന് ആസ്പദമായതോ പ്രസക്തമായതോ ആയ ഏതെങ്കിലും വിവരം നൽകാൻ ഏതുവ്യക്തിയോടും ആവശ്യപ്പെടാൻ കമ്മീഷന് അധികാരമുണ്ട്.വിവരം നൽകാൻ ഒരു വ്യക്തി നിയമപ്രകാരം ബാദ്ധ്യസ്ഥനാണ്.
കമ്മീഷനോ അല്ലെങ്കിൽ കമ്മീഷൻ പ്രത്യേകമായി അധികാരപ്പെടുത്തിയിരിക്കുന്ന ഗസറ്റഡ് ഓഫീസറുടെ പദവിയിലെ ആൾക്ക് പ്രത്യകമായി അധികാരപ്പെടുത്തിയതോ അന്വേക്ഷണത്തിലിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താമെന്ന വിശ്വാസമുണ്ടെങ്കിൽ നിർണ്ണയിക്കുന്ന സമയത്ത് ഏതൊരു കെട്ടിടത്തിലോ സ്ഥലത്താ പ്രവേശി
ക്കാവുന്നതും ബന്ധപ്പെട്ട ഏതു മരഖയും പിടിച്ചെടുക്കാവുനതുമാണ്. കമ്മീഷൻ ഒരു സിവിൽ കോടതിയായി കരുതപ്പെടേണ്ടതാണ്.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമ സംഹിതയിലെ 45-ാംആക്ടിലെ 175, 178, 100, 228 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ കമ്മീഷന്റെ സാന്നിദ്ധ്യത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ വ്യവസ്ഥ ചെയ്ത പ്രകാരം കുറ്റാരോപിതന്റെ പ്രസ്താവനയും കുറ്റ ത്തിന് ആസ്പദമായ കാര്യങ്ങളും രേഖപ്പെടുത്തിയ ശേഷം അത് വിചാരണ ചെയ്യാൻ അധികാരമുള്ള മജിസ്ട്രേറ്റിന് കമ്മീഷൻ കൈമാറേണ്ടതും, മജിസ്ട്രേറ്റ് അത് 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ 346-ാം വകുപ്പനുസരിച്ച് 1974 ലെ 2-ാം കേന്ദ്ര ആക്റ്ററ്റി കുറ്റാരോപിതന് എതിരേയുള്ള പരാതി കൈകാര്യം ചെയ്യേണ്ടതുമാണ്. കമ്മീഷന് അന്വേഷണത്തെ സംബന്ധിക്കുന്ന തെളിവെടുപ്പിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ എതൊരു ഉദ്യോഗസ്ഥന്റെയോ, അന്വേഷണ ഏജൻസിയുടേയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആ ഉദ്യാഗസ്ഥനോ ഏജൻസിയോ അത് സംബന്ധിച്ച് അന്വേഷണം നടത്തി തെളിവെടുപ്പ് നടത്തേണ്ടതും അതിന്മേലുള്ള റിപ്പോർട്ട് നിശ്ചയിക്കുന്ന കാലയളവിനുള്ളിൽ കമ്മീഷന് നൽകേണ്ടതാണ്.സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ള ഏതെങ്കിലും വസ്തുതയുടെയോ നിഗമനത്തിന്റെയോ കൃത്യതയെപ്പറ്റി ബോധ്യപ്പെടാൻ, തെളിവെടുപ്പു നടത്തിയതോ അതിനു സഹായിച്ചതാതാണ്.
ആ വ്യക്തിയുടെ വിസ്താരം ഉൾപ്പെടെ അതിനു യുക്തമെന്നു തോന്നുന്ന അന്വേഷണം കമ്മീഷന് നടത്താവുന്ന ഒരു വ്യക്തി തെളിവെടുപ്പ് സമയത്ത് കമ്മീഷൻ മുമ്പാകെ ആ വ്യക്തിയെ സംബന്ധിച്ച് നൽകുന്ന പ്രസ്താവന ഏതെങ്കിലും സിവിൽ കോടതിയിലോ കിമിനൽ കോടതിയിലോ ഉള്ള നടപടികളിൽ പ്രസ്തുത വ്യക്തികൾക്കതിൽ ഉപ്യോഗിക്കാൻ പാടില്ല. പക്ഷേ തെറായ പ്രസ്താവന വഴി തെറ്റായ തെളിവു നൽകിയതിലുള്ള പാസിക്യൂഷൻ നടപടികൾ ഒഴിവാക്കപ്പെട്ടിട്ടില്ല. വ്യക്തി നൽകിയ പ്രസ്താവന് കമ്മിഷൻ മറുപടി പറയാൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയായി നൽകിയതോ തെളിവെടുക്കുന്ന വിഷ്യത്തിൽ പ്രസക്തി ഉളളതോ ആയിരിക്കണം.ഏതെങ്കിലും വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കേണ്ണ്ടത് ആവശ്യമാണെന്ന അഭിപ്രായമുണ്ടെങ്കിലോ, തെളിവെടുപ്പുകൊണ്ട് ഏതെങ്കിലും വ്യക്തിയുടെ കീർത്തിയെ ഹാനികരമായി ബാധിക്കാൻ ഇടയുണ്ടെന്ന അഭിപ്രായമുണ്ടെങ്കിലോ,അന്വേഷണത്തിൽ ആ വ്യക്തിയെ കേൾക്കുന്നതിനും അയാളുടെ അപേക്ഷയിൽ ആവശ്യപ്പെടുന്നുവെങ്കിൽ നടപളുടെ പ്രതിരോധത്തിനുള്ള തെളിവുകൾ ഹാജരാക്കുന്നതിനും നടപടികള്‍ ഇന്‍ ക്യാമറ ആയി നടത്തുന്നതിനും ന്യായമായഅവസരം നൽകേണ്ടതാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ
(National Commission for Minority
Educational Institutions NCMEI)
ആസ്ഥാനം :ന്യൂഡൽഹി
മേൽവിലാസം :Gale No:4, 1st Floor,
Jeevan Tara Building. 5 Sansad Marg
Patel Chowk, New Delhi 110 001
Ph 040 2337760
2004 ലെ നാഷണൽ കമ്മീഷൻ ഫോർ മൈനാറിപ്പീസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഓർഡിനൻസ് വഴിയാണ് ഈ കമ്മീഷൻ രൂപികരിക്കപ്പെട്ടത്. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു പുറമേ ഭരണഘടനയുടെ ആർട്ടിക്കിൾ 30 ന്യൂനപക്ഷങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ ഉറപ്പു വരുത്തുക എന്നതുമാണ് ഈ കമ്മീഷന്റെ ഉദ്ദേശ്യങ്ങൾ.ഈ കമ്മീഷന് ചെയർപേഴ്സണും മറ്റ് 3 അംഗങ്ങളുമുണ്ട്.നാലു പേരും ന്യൂനപക്ഷ സമുദായാംഗങ്ങൾ ആയിരിക്കണം. ചെയർപേഴ്സൺ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ആയിരിക്കണമെന്നുംനിഷ്ക്കർഷയുണ്ട്.
കമ്മീഷന്റെ ചുമതലകൾ
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക.
ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശം നിഷേധിക്കപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യുന്നത് സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തുക. പരാതി സ്ഥാപനത്തിനോ സ്ഥാപനത്തെ പ്രതിനിധകരിച്ച് വ്യക്തിക്കോ കൊടുക്കാം. കമ്മീഷൻ സ്വമേധയാ അന്വേഷണം
നടത്തുകയുമാവാം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്സർവ്വകലാശാല അഫിലിയേഷൻ നിഷേധിച്ചാൽ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതും കമ്മീഷന്റെ ചുമതലയിൽ പെട്ടതാണ്.
ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാ ഹനിക്കപ്പെടുകയോ ചെയ്യുന്ന വിഷയങ്ങളിലുള്ള കോടതി നടപടികളിൽ കോടതിയുടെ അനുമതിയോടെ ഇടപെടുക.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അവലോകനം നടത്തുക, അവകാശങ്ങൾ സംരക്ഷിക്കപ്പെടുവാൻ ആവശ്യമായ നടപടികൾ ശുപാര്‍ശ ചെയ്യുക.
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവവും, ന്യൂനപക്ഷ പദവിയും സംരക്ഷിക്കാനുള്ള നടപടികൾ വ്യക്തമാക്കുക.
ഒരു സ്ഥാപനത്തിന് ന്യൂനപക്ഷ പദവി കിട്ടാൻ ആവശ്യമായവ എന്തെന്ന് തീരുമാനിക്കുകയും ന്യൂനപക്ഷ പദവി പ്രഖ്യാപിക്കുകയും ചെയ്യുക,ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള പദ്ധതികളും പരിപാടികളും കാര്യക്ഷമമായി നടപ്പിലാക്കുവാൻ ഉതകുന്ന നിർദ്ദേശങ്ങൾ ഗവണ്മെന്റിന് സമർപ്പിക്കുക.
കമ്മീഷന്റെ ലക്ഷ്യം നടപ്പിലാക്കാൻ ഉതകുന്ന നടപടികൾആവശ്യമുള്ള മുറയ്ക്ക് സ്വീകരിക്കുക.
കമ്മീഷന്റെ അധികാരങ്ങൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനവും യൂണിവേഴ്സിറ്റിയും തമ്മിൽ സ്ഥാപനത്തിന്റെ അഫിലിയേഷനെപ്പറ്റി തർക്കമുണ്ടായാൽ കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുംന്യൂനപക്ഷ അവകാൾ കമ്മീഷന് ചുമതലകൾ നിർവഹിക്കുന്നതിനായി ഒരു സിവില്‍കോടതിയുടെ അധികാരങ്ങൾ ഉണ്ടായിരിക്കും. അതനുസരിച്ച്താഴെപ്പറയുന്ന കാര്യങ്ങൾക്ക് അധികാരമുണ്ട്.
a. ഇന്ത്യയുടെ ഏതു ഭാഗത്തുമുള്ള കക്ഷിയെ വിളിച്ചുവരുത്തി സത്യം ചെയ്യിച്ച് തെളിവെടുക്കാനുള്ള അധികാരം.
b. ഏതു രേഖയും കണ്ടെടുക്കാനും സമർപ്പിക്കാൻ ആവശ്യപ്പെടാനുമുള്ള അധികാരം.
c. സത്യവാങ്മൂലം വഴി തെളിവു ശേഖരിക്കാനുള്ള അധികാരം
d, ഇൻഡ്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act)വ്യവസ്ഥകൾക്കനുസ്യതമായി ഏത് രേഖയും രേഖയുടെ
കോപ്പിയും ആവശ്യപ്പെടാനുള്ള അധികാരം.
e. സാക്ഷികളെ വിസ്തരിക്കാനും രേഖകൾ പരിശോധിക്കാനും കമ്മീഷനെ നിയമിക്കാനുമുള്ള അധികാരം.
കമ്മിഷനും സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവിയും
കേന്ദ്ര ഗവണ്മെന്റൊ സംസ്ഥാന ഗവണ്മെന്റോ ന്യൂനപക്ഷ പദവി കൊടുക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള കേന്ദ്രം, ന്യൂനപക്ഷ
പദവി കൊടുക്കുന്നില്ലെങ്കിൽ അതിനെതിരായി സ്ഥാപനത്തിന് കമ്മീഷനിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
ന്യൂനപക്ഷ പദവി നിരസിക്കപ്പെട്ടതായി അറിയിപ്പ് കിട്ടിയാൽ 30 ദിവസങ്ങൾക്കകൊ കമ്മീഷന് പരാതി സമർപ്പിക്കേണ്ടതാണ്. കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ഫോമിലാണ് അപ്പീൽ നൽകേണ്ടത്. അപ്പീലിനോടൊപ്പം ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടു എന്നറിയിച്ച ഉത്തരവിന്റെ പകർപ്പും വയ്ക്കണ്ടതാണ്. അപ്പീൽ സ്വീകരിച്ചു കഴിഞ്ഞാൽ കമ്മീഷൻ രണ്ടു പാർട്ടികൾക്കും അവരുടെ ഭാഗം പറയാനുള്ള അവസരം കൊടുക്കുന്നതാണ്. സംസ്ഥാന സർക്കാരുമായി അലോചിച്ചശേഷം ന്യൂനപക്ഷ പദവിയെപ്പറ്റി കമ്മീഷന് തീരുമാനമെടുക്കാവുന്നതാണ്. കമ്മീഷന്റെ തീരുമാനം രണ്ടു പാർട്ടികളും അനുസരിക്കാൻ ബാധ്യസ്ഥരാണ്.ന്യൂനപക്ഷ പദവി ലഭിക്കാനായി ആദ്യം അപേക്ഷിക്കേണ്ടത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കേന്ദ്രത്തിലാണ്.
താഴെപ്പറയുന്ന കാരണങ്ങളുണ്ടെങ്കിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിരസിക്കുക
NOC നൽകാൻ കാലതാമസം വരുത്തുക.
പുതിയ സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപൾ ഇവ തുടങ്ങാൻ അനുവാദം നിഷേധിക്കുക.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കുവാൻ അനുവാദം നിഷേധിക്കുക.
(ഗാന്റുകളും സഹായങ്ങളും നൽകാതിരിക്കുക.
സാമ്പത്തിക സഹായം നൽകാതിരിക്കുക.
കുട്ടികളുടെ സംഖ്യയിൽ വർദ്ധനവ് ഉണ്ടായിട്ടും കൂടുതൽ അധ്യാപകർക്കുള്ള പോസ്റ്റ് നിഷേധിക്കുക.
അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കാതിരിക്കുക.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ഗവണ്മെന്റ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് തുല്യമായ
ശമ്പളം നിഷേധിക്കുക.
ഗവണ്മെന്റ് സ്കൂളുകൾക്ക് നൽകുന്നതുപോലെ കമ്പ്യൂട്ടര്‍, ലൈബ്രറി,ലാബുകൾ, പഠനസഹായികൾ ഇവ ന്യൂനപക
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാതിരിക്കുക.
ഉർദു സ്കൂളുകളിൽ ഉർദു ബുക്കുകൾ ലഭ്യമല്ലാതാവുക.
ഉർദുവിൽ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കാതിരിക്കുക.
മദ്രസ്സാ ജോലിക്കാർക്ക് മതിയായ ശമ്പളം നൽകാതിരിക്കുക.
മദ്രസ്സകൾക്ക് ഗ്രാന്റ് നൽകാതിരിക്കുക.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനധ്യാപകർക്കും പെൻഷൻ ആനുകൂല്യങ്ങൾ നൽകാരിക്കുക.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവശിക്ഷഅഭിയാൻ സൗകര്യങ്ങൾ കൊടുക്കാതിരിക്കുക.
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ
(Kerala State Minority Development Finance
Corporation KSMDFC)
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ക്ഷേമത്തിനും ഉന്നമനത്തി
നുമായി രൂപീകരിക്കപ്പെട്ട ഒരു സംസ്ഥാന സ്ഥാപനമാണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (KSMDFC). കേന്ദ്രസർക്കാർ 1994 ൽ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ രൂപീകരിച്ചെങ്കിലും, 9 വർഷങ്ങൾക്കുശേഷം 2013 ലാണ് കേരളത്തിൽ കോർപറേഷൻ രൂപീകരിക്കപ്പെട്ടത്. ദേശീയ കോർപഷന്റെ പദ്ധതികൾ (NMDFC) സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള ചാനലൈസിംഗ് ഏജൻസിയാണ് സംസ്ഥാന കോർപറേഷൻ.സാമ്പത്തിക മായി പിന്നാക്കം നില്ക്കുന്ന ന്യൂന പക്ഷക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കി അവരുടെസമഗ്രമായ പുരോഗതിക്ക് വഴി തുറക്കുക എന്നതാണ് കോർപറേഷന്റെ ലക്ഷ്യം. സാമ്പത്തിക പരാധീനത കാരണം വിദ്യാഭ്യാസംനേടാനും, സ്വയം തൊഴിൽ ചെയ്ത് വരുമാനം ഉണ്ടാക്കാനും, സ്വന്തമായി ഒരു ഭവനം നിർമ്മിക്കാനും, മക്കളുടെ വിവാഹം നടത്താനും, ജോലി തേടി വിദേശത്ത് പോകാനും സാധിക്കാത്തവര്‍ക്ക് കോർപറേഷന്റെ വിവിധ വായ്പാ പദ്ധതികൾ വലിയ സമാശ്വാസവസ്ഥ ഉണ്ടാകാതിരിക്കാനാണ് NMDFC യുടെ ഫണ്ടുകളും തനതായ ഫണ്ടുകളും ഉപയോഗിച്ച് അങ്ങയറ്റം പ്രയോജനപ്രദമായഅനേകം പദ്ധതികൾ കോർപറേഷൻ ആവിഷ്ക്കരിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, സ്ത്രീകൾക്കും, മുതിർന്നപൗരന്മാർക്കും, വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്കും, വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കും യോജിക്കുന്ന വിധത്തിലാണ്പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കോർപറേഷന്റെ ആസ്ഥാനകേന്ദ്രവും മേഖലാ ഓഫീസുകളും കോഴിക്കാട് ആസ്ഥാനകേന്ദ്രമായും തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കാസർഗോഡും 4 മേഖലാ ഓഫീസുകളുമായാണ് കോർപറേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഹെഡ് ഓഫീസ്
KURDFC ബിൽഡിംഗ്
ചക്കാരഞ്ഞുകുളം, വെസ്റ്റ്ഹിൽ പി.ഓ.
കോഴിക്കോട് 673 005
ഫോൺ 0495 2769366, 2369366, 2368366
email: ksmdfc@gmail.com
website www.ksindle org
മേഖലാ ഓഫീസുകൾ
1. തിരുവനന്തപുരം
സമസ്ത ജൂബിലി ബിൽഡിംഗ് സെക്കന്റ് ഫ്ളോർ,
മേലേ തമ്പാനൂർ, തിരുവനന്തപുരം 695 001
ഫോൺ 0471 2324232
email: tvmksmatc@gmail.com
2 എറണാകുളം
പി.ഡബ്ലു.ഡി. ബിൽഡിംഗ് കോംപ്ലക്സ്, ഫസ്റ്റ് ഫ്ളോർ
പത്തടിപ്പാലം, കളമശ്ശേരി, കൊച്ചി 682 033
ഫോൺ 0484 2532855
email: kamdicekm@gmail.com
കാസർഗോഡ്
ഗ്രൗണ്ട് ഫ്ളോർ, ബസ്സ്റ്റാൻഡ് ബിൽഡിംഗ്
ചേര്‍ക്കള, ചെങ്ങള് പി.ഒ., കാസർഗോഡ് 671 58
ഫോൺ 04994 283061
email ksmdfc kgd@gmail.com
മലപ്പുറം
ഫസ്റ്റ് ഫ്ളോർ, സണ്ണിമഹൽ ബിൽഡിംഗ്
ജൂബിലി മിനി ബൈപാസ്സ് റോഡ്
പെരിന്തൽമണ്ണ, മലപ്പുറം 679322
ഫോൺ 04933 297017
email ksmdfcmpm@gmail.com
കോർപറേഷൻ സാരഥികൾ
പദ്ധതികൾ
മൈക്രോ ഫിനാൻസ്.
കോർപറേഷൻ നടപ്പിലാക്കുന്ന ഒരു വലിയ പദ്ധതിയാണ് മൈക്രോ ഫിനാൻസ്. കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ വഴി സാമ്പത്തികമായി താരയിൽ നില്ക്കുന്നവർക്ക് ചെറുകിട സംരംഭങ്ങളോ തൊഴിലോ തുടങ്ങുന്നതിന് വായ്പ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി എത്രയും വേഗം തുക അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്, പഞ്ചായത്ത്, മുനിസിപാലിറ്റി സി, ഡി.എസുകൾ വഴി നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ചുരുങ്ങിയത് 6 മാസമെങ്കിലും പ്രായമുള്ള സ്വയം സഹായ ഗ്രൂപ്പുകൾക്കാണ് വായ്പ കൊടുക്കുന്നത്. 2 ശതമാനം പലിശ നിരക്കില്‍ ഒരു ഗ്രൂപ്പിന് 50 ലക്ഷം രൂപ വരെ കൊടുക്കുന്ന വായ്പയുടെ കാലാവധി 3 വർഷമാണ്. ഒരു വ്യക്തിക്ക് 50000 രൂപ വരെ ലഭിക്കും. വ്യക്തിഗത ഉപഭോക്താവിന് അപേക്ഷയോ ജാമ്യമോ ആവശ്യമില്ല. ഗ്രൂപ്പിൽ 25% വരെ മറ്റു സമുദായത്തിൽ പെട്ടവർക്കുംഅംഗങ്ങളായി വായ്പ എടുക്കാം.
2. മഹിളാ സമൃദ്ധി യോജന
സ്തീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി സ്വയംസഹായ സംഘങ്ങൾ (എസ്. എച്ച്.ജി) ഉണ്ടാക്കി സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്കു നൽകുന്ന വായ്പയാണിത്. പരമാവധി 20പേർ വരെ ഒരു സംഘത്തിൽ ഉണ്ടാകാം. അതിൽ 75% ന്യൂനപക്ഷ വിഭാഗങ്ങൾ ആയിരിക്കണം. കോർപറേഷന്റെ ചെലവിൽ സ്വയം തുടങ്ങാനുദ്ദേശിക്കുന്ന ഈ പദ്ധതി പ്രകാരം പരിശീലനം നൽകുന്നതാണ്. സമീപഭാവിയിൽതന്നെ വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ 7% പരിശ നിരക്കിൽ വായ്പ കൊടുക്കും.
കോർപറേഷന്റെ മറ്റു പദ്ധതികൾ
വിവിധ വായ്പാ പദ്ധതികൾക്കു പുറമേ സൗജന്യധിഷ്ഠിത പരിശീലനവും, തൊഴിൽ വൈദഗ്ധ്യ പരിശീലനവും ട്രയിനിംഗ് പ്രൊഗ്രാമുകളും, ബോധവത്ക്കരണ പരിപാടികളും സംരഭംക വികസനപദ്ധതികളും കോർപറേഷന്‍റെ വിവിധ ഭാഗങ്ങളിൽനടത്തിവരുന്നു. വിജയകരമായി സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കാണ്ടു പോകുവാനും സഹായിക്കുന്ന പരിശീലന പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
ജാമ്യവ്യവസ്ഥകൾ
മതിയായ ജാമ്യമില്ലാതെ ഒരു വായ്പയും കോർപറേഷൻ കൊടുക്കുന്നില്ല. കോർപറേഷൻ നിഷ്കർഷിക്കുന്ന ഈടിനു പുറമേ വായ്പാ തുകകൊണ്ട് ആർജിച്ച സ്വത്തുക്കൾ കാർപറേഷന്പണയപ്പെടുത്തേണ്ടതുമുണ്ട്.
രണ്ട് തരത്തിലുള്ള ജാമ്യത്തിലാണ് വായ്പ കൊടുക്കുന്നത്.
1. വസ്തുജാമ്യം
കടം എടുക്കുന്ന ആളിന്റെയോ മറ്റാരുടെയങ്കിലുമോ വസ്തുവിന്റെ ആധാരം വായ്പയുടെ ഈടായി നൽകാം. സ്ഥലത്തിന്റെ ന്യായവില സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറുടെയോ തഹസീൽദാരുടെയോ കൈയ്യിൽ നിന്ന് വാങ്ങി ഹാജരാക്കണം, ന്യായവിലയുടെ 80% മാത്രമേ വായ്പക്ക് പരിഗണിക്കു.
2, ഉദ്യോഗസ്ഥ ജാമ്യം
കേരളത്തിൽ സ്ഥിരതാമസമുള്ള ഗവണ്മെന്റ് ജീവനക്കാർ,സ്വയംഭരണ സ്ഥാപന ജീവനക്കാർ, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാർ, എയിഡഡ് സ്കൂൾ കോളേജ് ജീവനക്കാർ തുടങ്ങിയവരുടെ ജാമ്യം സ്വീകരിക്കുന്നതാണ്. എന്നാൽ പ്രൈമറി കോ ഒാപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരുടെ ജാമ്യം സ്വീകരിക്കുന്നതല്ല. കോർപറേഷന്റെ പ്രത്യക ഫോറത്തിലാണ് ശമ്പള
സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്, 5 ലക്ഷം രൂപാ വരെയുള്ള വായ്പകൾക്കു മാത്രമേ ഉദ്യോഗസ്ഥ ജാമ്യം സ്വീകരിക്കുകയുള്ളൂ. അതിന് മുകളിലുള്ള തുകയ്ക്ക് വസ്തുവിന്റെ നാട് നിർബന്ധമാണ്. ഒരുവായ്പക്ക് ഉദ്യോഗസ്ഥ ജാമ്യവും വസ്തജാമ്യവും രണ്ടും കൂടെ സ്വീകരിക്കുന്നതുമല്ല.
ഉദ്യോഗസ്ഥന്റെ സ്വന്തം ജാമ്യം
2 ലക്ഷം വരെ വായ്പ ഒരു ഉദ്യോഗസ്ഥന്റെ സ്വന്തം വരുമാനത്തിന്റെ ജാമ്യത്തിൽ താഴെപ്പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി കൊടുക്കുന്നതാണ്.ഉദ്യോഗസ്ഥൻ മറ്റൊരു വായ്പക്ക് ജാമ്യം നിന്ന ആളാകരുത്.വായ്പ തിരിച്ചടവിന് ആവശ്യമായ തുക പിടിക്കത്തക്കവണ്ണം സേവന കാലാവധിയും ശമ്പളവും ഉണ്ടായിരിക്കണം, തിരിച്ചടവ് കാലാവധി കഴിഞ്ഞ് 10 മാസം കൂടെ സേവനകാലംഉണ്ടായിരിക്കണം,ഉദ്യോഗസ്ഥന്റെ പങ്കാളിയാ, പിതാവാ, മാതാവോ, സഹോദരനാ, സഹോദരനോ,സഹവായ്പക്കാരൻ (Co-bottoor),ആകുകയും കോർപറേഷനു മായുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും വേണം
വായ്പ എടുക്കുന്നവർ കൊടുക്കേണ്ട ഫീസ്
1, നിയമപരിശോധനയ്ക്കുള്ള ഫീസ് (Local Scrutiny Fee)നിയമവിദഗ്ദ്ധൻ പരിശോധിച്ചതിനുശേഷമേ ഈടിനുള്ള ആധാരം കോർപറേഷൻ സ്വീകരിക്കുകയുള്ളൂ. ഇതിനായി 300 രൂപാഅപേക്ഷ സമർപ്പിക്കുന്ന സമയത്ത് വായ്പ എടുക്കുന്നവർ കൊടുക്കേണ്ടതുണ്ട്.
2. നടപടികമങ്ങൾ പൂർത്തിയാക്കാനുള്ള ഫീസ്
(Process Fee)
വായ്പ തുകയുടെ 0.52%, ഉടമ്പടി വയ്ക്കുന്ന സമയത്ത് വായ്പയെക്കുന്ന ആൾ അടക്കേണ്ടതാണ്. ഇതിൽ സേവന നികുതിയും ഉൾപ്പെടും. ഈ തുക തിരിച്ചു കൊടുക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിവിധ വായ്പകൾക്കുള്ള അപേക്ഷാ ഫോറങ്ങൾ കോര്‍പ്പറേഷന്‍റെ www.ksmile.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം താഴെ പറയുന്ന രേഖകള്‍ക്കൊപ്പം കോർപറേഷന്‍റെ കോഴിക്കോട് ഉള്ള ഹൈഡ്ഓഫിസിലോ, നിർദ്ദിഷ്ട മേഖലാ ഓഫീസിലോ സമർപ്പിക്കണ്ടതാണ്.
വില്ലേജ് ഓഫീസറുടെ കൈയ്യിൽ നിന്നുമുള്ള വാർഷിക വരുമാന സർട്ടിഫിക്കറ്റ്.
വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.എസ് എൽ സി സർട്ടിഫിക്കറ്റ് ജനന സർട്ടിഫിക്കറ്റ്)(പ്രാജക്ട് റിപ്പോർട്ട്.
പാസ്പോർട്ട് സൈസ് ഫോട്ടോ.
ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ കോപ്പി.
കോപ്പി ആധാർ കാർഡ് മറഷൻ കാർഡ് പാസ്പോർട്ട്
ഇലക്ഷൻ ഐ.ഡി.
കൃത്യമായ പരിശോധനകൾക്കുശേഷം മാത്രമേ അപക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ തിരസ്കരിച്ചാൽ അത് അപേക്ഷകനെ അറിയിക്കും, സ്വീകരിക്കുന്ന അപേക്ഷകളിൽ പ്രാജകറ്റുകൾഅനുവദിക്കാനുള്ള കമ്മറ്റിയുടെ വിദഗ്ദ്ധ പരിശോധനകൾക്കുശേഷം എത്ര വായ്പ അനുവദിക്കാമെന്നും, വായ്പാ തുകയുടെവിതരണം എത ഘട്ടങ്ങളിലായാണെന്നും തീരുമാനമാകും.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ
(Kerala State Commission for Backward Classes
വെബ്സൈറ്റ് www.kscbc.kerala.gov
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ആക്റ്റ് 18 പ്രകാരം രൂപീകരിച്ചതാണ് ഈ കമ്മീഷൻ. പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ സ്വീകരിക്കാനും, പരിശോധിക്കാനും, ശുപാർശകൾ സമർപ്പിക്കാനും ഈ കമ്മീഷന് അധികാരമുണ്ട്. അയോഗ്യരെ പിന്നോക്ക വിഭാഗ ലിസ്റ്റിൽ ഉൾപ്പെട്ടത്തിയതിനെപ്പറ്റിയും യോഗ്യരെ ഉൾപ്പെടുത്താത്തതിനെപ്പറ്റിയുമുള്ളപരാതികൾ സ്വീകരിക്കുന്നതും ഈ കമ്മീഷനാണ്. 2000 ൽ ആക്ട്പുതുക്കിയതനുസരിച്ച് കമ്മീഷന് പുതുതായി ഒരു ചുമതല കൂടിയുണ്ട്. പിന്നോക്ക വിഭാഗക്കാരുടെ പിന്നോക്കാവസ്ഥയെപ്പറ്റി റിപ്പോർട്ടുകൾ ഉണ്ടാക്കി സംസ്ഥാന അസംബ്ലിക്ക് സമർപ്പിക്കേണ്ടചുമതലയാണത്. വ്യവഹാരം നടത്തുന്ന ഒരു സിവിൽ കോടതിയുടെ അധികാരം കമ്മീഷനുണ്ട്.
ലത്തീൻ കത്തോലിക്കർക്കും, ആംഗ്ലോ ഇൻഡ്യൻസിനും,സൗത്ത് ഇൻഡ്യാ യുണൈറ്റഡ് ചർച്ചിൽ (SIUC) ഉൾപ്പെട്ട നാടാർ ക്രിസ്റ്റ്യൻസിനും പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്.
മേൽവിലാസം : തേർഡ് ഫ്ളോർ, അയ്യങ്കാളിഭവൻ,
കനക നഗർ, വെള്ളയമ്പലം
തിരുവനന്തപുരം 695 003
ഫോൺ 0471 2313288, 2318000
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (KSBCDC)
ആസ്ഥാന മേൽവിലാസം
തേർഡ് ഫ്ളോർ, എസ്.എൻ.ഡി.പി. യൂണിയൻ ബിൽഡിംഗ
Opp. എസ്. എൻ, വിമൻസ് കോളജ്, കൊല്ലം, കേരള 691 001
കേരള സ്റ്റേറ്റ് ബാക്ക്വേർഡ് ക്ലാസ്സസ് ഡവലപ്മെന്റ് കോർപ്റേഷൻ ലിമിറ്റഡ് കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കോർപറേഷന് കേരളത്തിലെ 14 ഡിസ്ട്രിക്റ്റ്കളിലും ഓഫീസുകളും താലൂക്ക് ലവലിൽ 6 സബ് ഡിസ്ട്രിക്റ്റ് ഓഫീസുകളുമുണ്ട്.ദാരിദ്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും പിന്നാക്ക വിഭാഗക്കാർക്ക് മോചനം നൽകുക എന്നതാണ് കോർപറേഷന്റെ ലക്ഷ്യം. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യകോർപറേഷന്റെയും ദേശീയ ന്യനപക്ഷ വികസന ധനകാര്യകോർപറേഷന്റെയും സംസ്ഥാനത്തെ ചാനലൈസിംഗ് ഏജൻസിയാണ് ഈ കോർപറേഷൻ, പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷക്കാർക്കും വളരെ കുറഞ്ഞ പലിശ നിരക്കിൽ പണം കടം കൊടുക്കുന്നു.
കോർപറേഷന്റെ വിവിധ പദ്ധതികൾ
1 സ്വയം തൊഴിൽ പദ്ധതി
നഗരങ്ങളിൽ 1,20000 രൂപയിലും ഗ്രാമങ്ങളിൽ 98000 രൂപയിലും താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 10 ലക്ഷം രൂപ
വരെ കടം കൊടുക്കുന്ന ഈ പദ്ധതിപ്രകാരം 5 ലക്ഷം രൂപ വരെ 6% പലിശയും 5 ലക്ഷത്തിനു മുകളിൽ 7%പലിശയുമാണ്.
2. വനിതകൾക്കായുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പ
നഗരങ്ങളിൽ പ്രത്യേക സ്വയം തൊഴിൽ വായ്പ, നഗരങ്ങളില്‍1,20000 രൂപയിലും ഗ്രാമങ്ങളില്‍ 98000 രൂപയിലും താഴെ
കുടുംബ വാർഷിക വരുമാനമുള്ള വനിതകൾക്ക് ഈ പദ്ധതി പ്രകാരം 1 ലക്ഷം രൂപ 5% പലിശക്ക് വായ്പ നൽകുന്നു.
3 വിദ്യാഭ്യാസ വായ്പ
ഈ പദ്ധതിക്കും നഗരങ്ങളിൽ 1,20000 രൂപയിലും ഗ്രാമങ്ങളില്‍ 98000 രൂപയിലും താഴെ കുടുംബ വാർഷിക വരുമാനമായിരിക്കണം. ഇന്ത്യയ്ക്കുള്ളിൽ പഠിക്കുന്നതിൽ പ്രതിവർഷം 2 ലക്ഷം രൂപ നിരക്കിൽ പരമാവധി 10 ലക്ഷം രൂപയും വിദേശത്ത് പഠിക്കുന്നതിന് പ്രതിവർഷം 4 ലക്ഷം രൂപ നിരക്കിൽ പരമാവധി 20 ലക്ഷം രൂപയും പെണ്‍കുട്ടികൾക്ക് 3.5% പലിശക്കും ആൺകുട്ടികൾക്ക് 4%പലിശയ്ക്കും വായ്പ കൊടുക്കുന്നു.
4, ലഘു വായ്പാ പദ്ധതി
നഗരങ്ങളിൽ 1,20000 രൂപയും ഗ്രാമങ്ങളിൽ 98000 രൂപയും കുടുംബ വാർഷിക വരുമാന പരിധിയുള്ള ഈ വായ്പ സന്നദ്ധ സംഘടനകൾ/സി.ഡി എസ് വഴിയാണ് നൽകുന്നത്. സി.ഡി.എസകൾക്ക് പരമാവധി 1 കോടി രൂപ നൽകുമ്പോൾ എൻ.ജി.ഒക്ക്പരിധി ഇല്ല. എൻ.ജി.ഒയ്ക്കും സി ഡി എസിനും3.5% പലിശയും എസ്.എച്ച്.സി.ക്ക് 5% പലിശയുമാണ് നിരക്ക്.
5 മഹിളാ സമ്യദ്ധിയോജന
(വനിതകൾക്കുള്ള വായ്പ)
ഈ പദ്ധതിക്കും കുടുംബ വാർഷിക വരുമാന പരിധി നഗരങ്ങളിൽ 1,20000 രൂപയും ഗ്രാമങ്ങളിൽ 98000 രൂപയുമാണ്. സി.ഡി. എസുകൾക്ക് പരമാവധി 1 കോടി രൂപ 2.5% പലിശ നിരക്കിൽ നൽകുന്നു. എസ്.എച്ച്.ജിക്ക്4 ആണ് പലിശ നിരക്ക്.
6 പെൺകുട്ടികളുടെ വിവാഹ വായ്പാ പദ്ധതി
120000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 6% പലിശ നിരക്കിൽ 2 ലക്ഷം രൂപാ വായ്പ നൽകുന്നു.
7 വിദേശത്ത് ജോലി തേടി പോകുന്നവർക്കുള്ള വായ്പ
1,20000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവവര്‍ക്ക് 8% പലിശ നിരക്കിൽ 2 ലക്ഷം രൂപ വായ്പയായി നൽകുന്നു.
8, പ്രവര്‍ത്തന മൂലധന വായ്പ
1,20000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വർക്ക് പലിശ നിരക്കിൽ 3 ലക്ഷം രൂപ നൽകുന്നു.
9 ബിസിനസ് ഡെവലപ്പ്മെന്റ് വായ്പ
1,20000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 3 ലക്ഷം രൂപ 9% പലിശ നിരക്കിൽ നൽകുന്നു.
10. കൺസ്യൂമർ ഡ്യൂറബിൾ വായ്പ
6,00000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 10% നിരക്കിൽ 2 ലക്ഷം രൂപ വായ്പ നൽകുന്നു.
11. വാഹന വായ്പ
600000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 6 ലക്ഷം രൂപ 9% പലിശക്ക് നൽകുന്നു.
12, ഗ്യഹ പുനരുദ്ധാരണ വായ്പ
6 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 50 ലക്ഷം രൂപാ 10% നിരക്കിൽ നൽകുന്നു.
13. വ്യക്തിഗത വായ്പ
600000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 11% പലിശക്ക് 3 ലക്ഷം രൂപാ നൽകുന്നു.
കേരള സംസ്ഥാന ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
(Kerala State Development Corporation for
Christian Converts from scheduled Castes and
Recommeded Communities)
1956 ലെ കമ്പനി ആക്റ്റ് പ്രകാരം 1980 ൽ കേരളത്തിൽ ഉപകരിക്കപ്പെട്ട കോർപറേഷൻ ആണിത്, പരിവർത്തിത ക്രൈസ്തവരിലെ ശുപാർശിത വിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ ലക്ഷ്യമാക്കുന്ന ഈ കോർപറേഷന്റെ ആസ്ഥാനം കോട്ടയമാണ്. രണ്ട്റീജിയനൽ ഓഫീസുകളുമുണ്ട്.
പരിവർത്തിത ക്രിസ്ത്യാനികൾക്കാണ് (corverted christians) ഈ കോർപറേഷനിൽ നിന്നും ആനുകൂല്യം ലഭിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങളിൽ നിന്നും പരിവർത്തനം ചെയ്തവർക്കു മാത്രമാണ് ആനുകൂല്യങ്ങൾ.
ചാക്കമാർ
പെരുവണ്ണാൻ
വർണ്ണ വൻ
മഡിഗ
ചെമ്മാൻ
കുഡുംബി
ധീവരൻ, അരയൻ, വാലൻ, നുളയൻ, മുക്കുവൻ, അരയവാനി വലഞ്ചിയർ, പണിയാക്കൾ, മൊകയ, ബോവി, മെഗായർ, മാഗവീരർ, കുശവൻ, കുലാലൻ, കുബേരൻ, വേളാൻ, ഓടൻ, ആന്ധാനായർ, ആതുരുനായർ.മതപരിവർത്തനം നടത്തിയ പട്ടികജാതിക്കാർ.
ഹെഡ് ഓഫീസ് മേൽവിലാസം
കെ.എസ്.ഡി.സി. ഫോർ സി.സി & ആർ.സി.
നാഗമ്പടം ബസ് സ്റ്റേഷൻ റോഡ്
നാഗമ്പടം, കാട്ടയം 686 002
ഫോൺ 0481 2564304
വെബ്സൈറ്റ് www.ccandire.com
റീജിയനൽ ഓഫീസുകൾ
1, കെ.എസ്.ഡി.സി. ഫോർ സി.സി, & ആർ.സി
രാഗം ടവർ, ഗാന്ധാരി അമ്മൻകോവിൽ റോഡ്
തമ്പാനൂർ, തിരുവനന്തപുരം
ഫോൺ 0471 2336472
കെ.എസ്.ഡി.സി. ഫോർ സി.സി. & ആർ സി.
ശാസ് തി നഗർ ബിൽഡിംഗ്
ജില്ലാ സഹകരണ ആശുപ്രതിക്ക് സമീപം
എമതിപ്പലം, കോഴിക്കോട്
ഫോൺ 0495 2367331
കോർപറേഷന്റെ വായ്പാ പദ്ധതികൾ
1, ക്യഷിഭൂമി വായ്പ
കരഭൂമി കുറഞ്ഞത് 20 സെന്റും നിലം കുറഞ്ഞത് ഒരേക്കറും വാങ്ങാനായി പരമാവധി 2 ലക്ഷം രൂപ 5 1/2 ശതമാനം പലിശ നിരക്കില്‍ വായ്പ കൊടുക്കുന്ന പദ്ധതിയാണ് ഇത്. വാങ്ങുന്ന വസ്തു കോർപറേഷന്റെ പേരിൽ പണയാധാരം ചെയ്യണം.തിരിച്ചടവ് 100 മാസ തവണകളായാണ്.
2, ഭവന നിർമ്മാണ വായ്പ സ്വന്തം പേരിൽ കുറഞ്ഞത് 3 സെന്റ് വസ്തു ഉള്ളവർക്ക് 5%പലിശ നിരക്കിൽ 3 ലക്ഷം രൂപാ വായ്പ നൽകുന്ന ഈ പദ്ധതി പ്രകാരം വായ്പ 144 മാസ തവണകളായി തിരിച്ചടക്കണം, ഭവനനിർമ്മാണത്തിന്റെ മൂന്നു സ്റ്റേജുകളിൽ മൂന്നു ഗഡുക്കളായാണ് പണം നൽകുന്നത്.
3. ഭൂരഹിത ഭവനരഹിത വായ്പ
അപേക്ഷകന്റെ പേരിലാ, പങ്കാളി, അനന്തരാവകാശികൾ ഇവരുടെ പേരിലോ സ്ഥലമോ വീടോ ഇല്ലാത്തവർക്ക് സ്ഥലം വാങ്ങാൻ 2, 25000 രൂപയും ഭവനനിർമ്മാണത്തിന് 300000 രൂപയും 5% പലിശ നിരക്കിൽ കൊടുക്കുന്ന വായ്പാ പദ്ധതിയാണിത്, കുറഞ്ഞത് 3 സെന്റ് ഭൂമിയെങ്കിലും വാങ്ങുകയും വാങ്ങുന്ന ഭൂമി കോർപറേഷന് പണയപ്പെടുത്തുകയും വേണം. വീടിന് നിശ്ചിത തറ വിസ്തീർണം ഉണ്ടാവണം, 144 മാസ തവണകളായാണ് വായ്പ തിരിച്ചടക്കേണ്ടത്.
4. ഭവന പുനരുദ്ധാരണ വായ്പ
സ്വന്തം പേരിൽ കുറഞ്ഞത് 3 സെന്റ് സ്ഥലവും വീടും ഉള്ളവർക്ക് ഈ പദ്ധതിപ്രകാരം 1 ലക്ഷം രൂപ 6% പലിശ നിരക്കിൽ വായ്പ നൽകുന്നു. വീടും സ്ഥലവും കോർപറേഷന് പണയപ്പെടുത്തുകയും 144 മാസതവണകളായി തിരിച്ചടക്കുകയും വേണം.
5. വിവാഹ വായ്പ
പെൺകുട്ടികളുടെ വിവാഹത്തിനായി 5 ലക്ഷം രൂപ 4% പലിശ നിരക്കിൽ വായ്പ കൊടുക്കുന്ന ഈ പദ്ധതിപ്രകാരം വായ്പ ലഭിക്കാൻ കുറഞ്ഞത് 5 സെന്റ് വസ്തുവിന്റെ ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകാം. 60 മാസത്തവണകളായി തിരിച്ചടക്കണം.
8. സ്വയം തൊഴിൽ വായ്പ
5 ലക്ഷം രൂപ 6% പലിശ നിരക്കിൽ കൊടുക്കുന്ന ഈ പദ്ധതിയിലേക്കുള്ള അപേക്ഷയോടൊപ്പം ഗുണഭോക്താവ് നടത്തുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും വേണം. കുറഞ്ഞത് 5 സെന്റ് ഭൂമിയുടെ ജാമ്യമോ, ഉദ്യോഗസ്ഥജാമ്യമോ സ്വീകരിക്കുന്നതാണ്. 60 മാസത്തവണകളായാണ് തിരിച്ചടക്കേണ്ടത്.
7, വിദ്യാഭ്യാസ വായ്പ
കോർപറേഷൻ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സ് പഠനത്തിന് പ്രതിവർഷം 1,25000 രൂപാ വീതം പരമാവധി 5 ലക്ഷം രൂപ 4 1/2 ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന ഈ വായ്പയ്ക്ക് കുറഞ്ഞത് 5 സെന്റ് ഭൂമിയുടെ ജാമ്യവും ഉദ്യോഗസ്ഥ ജാമ്യവും സ്വീകരിക്കുന്നതാണ്.
8, വ്യക്തിഗത വായ്പ
പരമാവധി 1 ലക്ഷം രൂപാ 8% പലിശ നിരക്കിൽ കൊടുക്കുന്ന വായ്പാ തുക ഗുണഭോക്താവിന് ഏത് ആവശ്യത്തിനും ഉപയോഗിക്കാം. കുറഞ്ഞത് 5 സെന്റ് സ്ഥലത്തിന്റെ ജാമ്യം, ഉദ്യോഗസ്ഥ ജാമ്യം ഇവ സ്വീകരിക്കുന്നതാണ്. 36മാസത്തവണകളായി തിരിച്ചടക്കണം.
9. ഉദ്യോഗസ്ഥ വായ്പ
പരമാവധി 3 ലക്ഷം രൂപാ 10% പലിശ നിരക്കിൽ നൽകുന്നു.60 മാസത്തവണകളായി തിരിച്ചടക്കണം. 1.5 ലക്ഷം രൂപാ സ്വന്തം ശമ്പളത്തിന്റെ ജാമ്യത്തിലും മറ്റൊരാളിന്റെ കൂടി ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ 3 ലക്ഷം രൂപ വരെയും വായ്പ നൽകുന്നു.മേൽപ്പറഞ്ഞ വായ്പാ പദ്ധതികളിൽ ഉദ്യോഗസ്ഥ വായ്പ ഒഴിച്ച് ബാക്കി എല്ലാ വായ്പാ പദ്ധതികൾക്കും വാർഷിക വരുമാനപരിധി ഗ്രാമങ്ങളില്‍ 81,000രൂപയും പട്ടണങ്ങളിൽ 1,03000 രൂപയുമാണ്. ഉദ്യോഗസ്ഥ വായ്പക്ക് വരുമാനം 5 ലക്ഷം വരെ വാകാം.
ഇതു കൂടാതെ എൻട്രൻസ് ധനസഹായ പദ്ധതിയും കോർപറെഷനുണ്ട്. പ്ലസ് ടു വിനു ശേഷം മെഡിക്കൽ/ എൻജിനിയറിംഗ് പ്രവേശന പരിക്ഷകൾക്ക് റിപീറ്റ് ചെയുന്നവർക്ക് കോഴ്സ് ഫീസ് 20000 രൂപയും ഹോസ്റ്റല്‍ ഫീസ് 20000 രൂപയും ധനസഹായമായി നൽകുന്നു.
സംസ്ഥാന വഖഫ് ബോർഡ്,സംസ്ഥാന ഹജ്ജ് കമ്മറ്റി,
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി
കേരള സംസ്ഥാന വഖഫ് ബോർഡ് 1995 ലെ വഖഫ് ആക്ടിലെ വ്യവസ്ഥകൾക്കനുസ്യതമായി രൂപീകരിക്കപ്പെട്ട നാലാമത്തെയും 1960 മുതലുള്ള സംസ്ഥാനത്തെ12-ാമത്തേതുമായ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് 2014, നവംബർ 1നാണ് രൂപീകൃതമായത്. രാജ്യമെമ്പാടുമുള്ള വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് തടയുക, അന്യാധീനപ്പെട്ടവ വീണ്ടെടുക്കുക,വഖഫുകളുടെ ഭരണം വ്യവസ്ഥാപിതമായ രീതിയിൽ നടക്കുന്നുവെന്നും വഖഫുകളുടെ പണം ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക ഇവയാണ് വഖഫ് ബോർഡിന്റെ പ്രധാനലക്ഷ്യങ്ങൾ,
വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്അതിവിപുലമായ അധികാരം വഖഫ് ബോർഡുകൾക്കുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള വഖഫുകൾക്ക് റെന്റ് കൺട്രോൾ ആക്ട്, ലാന്റ്റിഫോംസ് ആക്ട്, ലാന്റ് അക്വിസിഷൻ ആക്ട് തുടങ്ങിയ ഒട്ടേറെ നിയമങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതാണ്. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ നിയമത്തിന്റെപരിരക്ഷ ലഭിക്കുകയുള്ളൂ.
ബോർഡിൽ രജിസ്റ്റർ ചെയ്ത് മഹല് ജമാഅത്തുകളുടെ അംഗങ്ങൾക്കു മാത്രമേ ബോർഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിലും നൽകുന്ന സാമ്പത്തിക സഹായത്തിന് അർഹതയുള്ളൂ. പള്ളി,മദ്രസകളിലെ ജീവനക്കാർക്ക് പെൻഷൻ, നിർധനരായ മുസ്ലിം പെൺകുട്ടികൾക്ക് വിവാഹസഹായം, വിദ്യാഭ്യാസത്തിനും രോഗചികിത്സയ്ക്കുമുള്ള സഹായം മുതലായവ സാമൂഹ്യക്ഷേമ പദ്ധതിതികളിലൂടെ നൽകുന്നു. വഖഫുകൾക്കായുള്ള പദ്ധതികളിൽ സെൻട്രൽ വഖഫ് കൗൺസിൽ വായ്പാ പദ്ധതിയും, വിദേശസഹായം സ്വീകരിക്കാനുള്ള പദ്ധതിയും, വിവാഹ വിവാഹമോചനസർട്ടിഫിക്കറ്റ് നൽകലും ഉൾപ്പെടുന്നു.
കേരള സംസ്ഥാന ഹജ്ജ് ഹൗസ്
കേരളത്തിലെ ഹജ് തീർത്ഥാടകരുടെ അപേക്ഷ സ്വീകരിക്കൽ മുതൽ ഹജജ് കഴിഞ്ഞ് മടങ്ങി വരുന്നതുവരെയുള്ള എല്ലാകാര്യങ്ങളും ചെയ്യുന്നതിന് കേരള സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നിയന്ത്രണത്തിലുള്ള ഒാഫീസാണിത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
2002 ലെ കേന്ദ്ര ഹജ് ആക്ട് പ്രകാരം സംസ്ഥാന തലത്തിൽ രൂപീകരിച്ചതാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി. സർക്കാർനോമിനേറ്റ് ചെയ്യുന്ന 16 അംഗ കമ്മിറ്റിയിൽ നിന്നും ഭൂരിപക്ഷാഭിപ്രായപ്രകാരം അംഗത്തെ ചെയർമാനാക്കി തെരഞ്ഞെടുക്കുന്നു.കാലാവധി 3 വർഷം.
ഹജ് കമ്മിറ്റിയുടെ മേൽവിലാസം
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഹജജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട്
മലപ്പുറം 673 647
ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ
1. ടെയിനർമാർ വഴി ഹാജിമാരെ സഹായിക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യുക.
2 ഹജിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപ്ക്ഷാഫോറം ഹജജ് ഹൗസിൽ നിന്നും, ജില്ലകളിലെ മൈനാരിറ്റി ഗസൽ, അക്ഷയ സെന്റർ, ട്രയിനര്‍മാർ, സന്നദ്ധ സേവകര്‍ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
3. കാറ്റഗറി അടിസ്ഥാനത്തിൽ തപാൽ മുഖേനയും നേരിട്ടുംഅപേക്ഷകൾ സ്വീകരിക്കും. അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി അപേക്ഷകന്കവർ നമ്പർ നൽകുന്നതാണ്.സ്വീകരിച്ച അപേക്ഷകൾ കാറ്റഗറി അടിസ്ഥാനത്തിൽ ഡേറ്റാഎൻടി നടത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുകയുംതെരഞ്ഞെടുക്കപ്പെട്ടവർക്ക് രേഖാമൂലം അറിയിപ്പു നൽകുകയും ചെയുന്നു.തെരഞ്ഞെടൂക്കപ്പെട്ടവർക്ക് മൂന്നു ഘട്ടങ്ങളായി പരിശീലനം നൽകുന്നു.
ഹജജ് ക്യാമ്പ്
കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുമുള്ള ഹാജിമാരെ യാതക്കു മുമ്പ് ഒരു ദിവസം ക്യാമ്പിൽ താമസിപ്പിച്ച് യാത്രയ്ക്കുളള കമീകരണങ്ങൾ നടത്തുന്നു.
ഹജ്ജ് സെൽ
ഹാജിമാർ എയർപോർട്ടിലേക്ക് പോകുന്നതിനു മുമ്പ് മാത്രം രേഖകൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും മടങ്ങി വരുമ്പോൾ സ്വീകരിച്ച് ബന്ധുക്കളോടൊപ്പം വീട്ടിലേക്ക് അയക്കാനുമുള്ള സംവിധാനം.
കേരളാ മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധി
കേരളത്തിലെ മദ്രസ്സാ അദ്ധ്യാപകരുടെ പുരോഗതി ലക്ഷ്യം വച്ച് 2016 മെയ് മാസം പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൻ പ്രകാരം ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ കോഴിക്കോട്ആസ്ഥാനമായി കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ് പ്രവർത്തിച്ചുവരുന്നു.
1 20 വയസ്സ് പൂർത്തിയായതും എന്നാൽ 18 വയസ് പൂർത്തി ആകാത്തതുമായ മദ്രസ്സാഅദ്ധ്യാപകർക്ക് ഈ പാതിയിൽ അംഗങ്ങളാകാം, എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നോ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ പെൻഷന് അർഹതയുള്ളവർക്ക് അംഗമാകാൻ കഴിയില്ല.
'വ്യക്തമായി പൂരിപ്പിച്ച അപേക്ഷകൾ ക്ഷേമനിധി ഓഫീസിലോ ജില്ലാ ന്യൂനപക്ഷ സെല്ലിലോ സമർപ്പിക്കാം. അപേക്ഷാഫോറം www.mhnts.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ക്ഷേമനിധി ഓഫീസ് മേൽവിലാസം:
കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്
പുതിയറ പി.ഒ., കോഴിക്കോട് 673 004
മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാണ്. പെൻഷൻ പദ്ധതി, വിവാഹസഹായം (സ്വന്തം വിവാഹത്തിനും, പെൺമക്കളുടെ വിവാഹത്തിനും), മക്കൾക്ക് ക്യാഷ് അവാർഡ്, ഭവനപദ്ധതി തുടങ്ങിയവ. ഇതിൽ ഉൾപ്പെടുന്നു.ക്ഷേമനിധി അംഗങ്ങൾക്ക് പരാതികളുണ്ടെങ്കിൽ ക്ഷേമനിധി മാനേജർക്കോ, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർക്കോ സമർപ്പിക്കാവുന്നതാണ്. പരാതി പരിഹാരത്തിനും സംശയങ്ങൾ തീര്‍ക്കുന്നതിനും 0495 2720577 എന്ന ഫോൺ നമ്പറിലോ, mtpwfo@gmail.com.എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
12 പ്രധാനപ്പെട്ട വെബ്സൈറ്റുകൾ
1. India Government Ministry of Minority Affairs
www.minorityaffairs.gov.in
2 India Government Ministry of Social Justice and Empowerment
www.socialjustice.nic.in
3 National Commission for Minorities www.ncm.nic.in
4. National Commission for Minority Educational Institutions
www.ncmel.gov.in
5 National Minority Development Finance Corporation
www.nmdfc.org
6 Kerala Directorate of Minority Welfare
www.minoritywelfare.kerala.gov.in
7 Kerala State Commission for Minorities
www.kscminorites.org
8. Kerala State Minority Development Finance Corporation
www.ksmdfc.org.
9 Kerala State Backward Classes Development Corporation
www.ksbode.com.
10. Kerala State Commission for Backward Classes
www.kscbc.kerala.gov.in
11.Madrassa Teachers Welfare Fund
www.mtwfs.kerala.gov.in
12. Maulana Azad Educational Foundation
www.maef.nic.in
13. Kerala State Development Corporation for Christian Converts
www.ccandre.com
14. National Bacloward Classes Finance Development Corporation
www.nbcdc.gov.in
15. National Scholarship Portal
https://scholarships.gov.in>homepage
16 Past Matric Scholarship Scheme Ministry of Minority Affairs
Government of India www.minorityaffairs.gov.in>schemes
കടപ്പാട് :ന്യൂനപക്ഷ അവകാശങ്ങൾ
പ്രൊഫ . മോനമ്മ കോക്കാട്