অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഷണല്‍ ചില്‍ഡ്രന്‍ ഫണ്ടിന്‍റെ ഉന്നതി സ്കോളര്‍ഷിപ്പ്‌

1979 ല്‍ സ്ഥാപിതമായ നാഷണല്‍ ചില്‍ഡ്രന്‍സ് ഫണ്ട് (NCF) കുട്ടികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കായി ആള്‍ക്കാരുടെ ഇടയില്‍ നിന്നും സ്ഥാപനങ്ങില്‍ നിന്നും,അങ്ങനെയുള്ള പല ഭാഗങ്ങളില്‍ നിന്നും പിരിവ് ശേഖരിച്ചു പദ്ധതികള്‍ നടപ്പിലാക്കുന്നു.പിരിവ് ലഭ്യത കുറവായതിനാല്‍ അവര്‍ക്ക് വന്‍തോതിലുള്ള രാജ്യവ്യാപകമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്നു.

NCF ഇന്‍റെ ലക്ഷ്യങ്ങള്‍ എന്നത് കുട്ടികളുടെ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കാനും അതിനായി അവരുടെ വിദ്യാഭാസം തടസ്സപ്പെടാതെ അവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടാനും അതുവഴി നിലവാരമുള്ള ജീവിതരീതി ഉണ്ടാക്കിയെടുക്കാനും പ്രാപ്തരാക്കുന്നു.

സ്വകാര്യമായും പൊതുവായും നടത്തിവരുന്ന ശിശു സുരക്ഷ സ്ഥാപനങള്‍ ലക്‌ഷ്യം വെക്കുന്നത് അനാഥരായ കുട്ടികളുടെ സംരക്ഷണം, ഉപേക്ഷിക്കപ്പെട്ടവര്,നഷ്ട്ടപെട്ട് പോയവരും ,മറ്റു കഷ്ടതകള്‍ അനുഭവിക്കുന്നവരും എന്നിങ്ങനെ ഉള്ളവരുടെ ക്ഷേമമാണ്.വിദ്യാഭാസം വഴി കഴിവുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനും അതുവഴി അവര്‍ക്ക് ജോലി സാധ്യത ഉറപ്പാക്കാനും അങ്ങനെ അവരുടെ ജീവിതം സന്തുഷ്ട്ടമാക്കാനും അവര്‍ക്ക് സ്കൊലര്ഷിപ്പുകള്‍ നല്‍കി പ്രാപ്തരാക്കുന്നു .

രാജ്യത്ത് 80,000 ത്തിനു അടുത്ത് കുട്ടികള്‍ 2300സ്ഥാപനങ്ങളിലായി രേഖപെടുതിയിരിക്കുന്നു.ഈ കുട്ടികള്‍ സര്‍കാരിന്റെ ആയതും അല്ലാത്തതുമായ സ്കൂളുകളിലും ചേര്‍ത് പഠിപ്പിക്കുന്നു.ഉന്നതി സ്കൊലര്ഷിപ് 9 മുതല്‍ 12 വരെയുള്ള ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികല്‍ക്കായുള്ളതാണ്.ഒരു ക്ലാസ്സിനു 100 സ്കൊലര്ഷിപ് എന്ന രീതിയില്‍ 400 കുട്ടികല്‍ക്കായാണ് സ്കൊലര്ഷിപ്.

ലക്ഷ്യങ്ങള്‍


പദ്ധതിയുടെ ലക്ഷ്യങ്ങള്‍ :

  • ശിശുസുരക്ഷാസ്ഥാപനങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ വിദ്യാഭാസ മൂല്യത ഉയര്‍ത്തുക.
  • കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും അതുവഴി ഭാവിയില്‍ അവര്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളെ തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുന്നു.
  • അവരുടെ വികസനത്തിനായി അവര്‍ക്ക് സാധ്യതകള്‍ തുറന്ന്കൊടുക്കുകയും അതുവഴി അവരുടെ ജീവിതസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുക .

അര്‍ഹതക്കായുള്ള  മാനദണ്ഡങ്ങള്

  • ശിശു സുരക്ഷ സ്ഥാപനങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാം.
  • ജുവനയില്‍ നീതി നിയമ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ല സ്ഥാപനങ്ങള്‍ക്ക് മാത്രം.
  • കഴിഞ്ഞ ക്ലാസ്സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്തിക്ക് അപേക്ഷിക്കാം.കുറഞ്ഞത്‌ 75 ശതമാനം എങ്കിലും ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കാനാവു.മേല്പരഞ്ഞവയെല്ലാം അനുസരിക്കുകയും എങ്കിലും 100 കുട്ടികളുടെ പട്ടികയില്‍ ഇടം ലഭിച്ചില്ലെങ്കില്‍ സ്കൊലര്ഷിപ് ലഭിക്കുകയില്ല.
  • 9 -ആം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
  • ആധാരുമായി ബന്ധിപ്പിച് ബാങ്ക് അക്കൗണ്ട്‌ ആവശ്യമാണ്
  • സ്കൊലര്ഷിപ് തുകയില്‍ 50% പെണ്‍കുട്ടികള്‍ ആയിരിക്കും
  • കുട്ടിക്ക് സാമ്പത്തികമായി മറ്റു സഹായങ്ങള്‍ ലഭിക്കുന്നില്ല എങ്കില്‍ മാത്രമേ അര്‍ഹത ഉണ്ടാവുകയുള്ളൂ

അപേക്ഷക്കായുള്ള  പ്രക്രിയകള്‍

  • സ്കൊളര്‍ഷിപ്പ് പദ്ധതി മിനിസ്ട്രി ഓഫ് വുമന്‍ ആന്‍ഡ്‌ ചൈല്‍ഡ് ഡവലപ്മെന്റ്റ് ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങില്‍ ലഭ്യമായിരിക്കും.ആപ്ലികേശന്‍ ലഭിക്കേണ്ട അവസാന തിയതി എല്ലാവര്ക്കും ജൂലൈ 15 ആയിരിക്കും
  • എല്ലാവര്ക്കും CCI യുടെ മാനേജിംഗ് കമ്മിറ്റി ഗുണഭോക്താക്കളെ കണ്ടുപിടിക്കുകയും അവരുടെ വിവരങ്ങള്‍ NCF നു അയച്ചുകൊടുക്കുകയും ചെയ്യുന്നു
  • ഈ വിവരങ്ങള്‍ കിട്ടി കഴിയുമ്പോള് NCF അര്‍ഹത ലഭിച്ചവരുടെ പേരുകള്‍ ചേര്‍ത് ഒരു പട്ടിക തയ്യാറാക്കി  വിവിധ cci കല്‍ക് അയച്ചുകൊടുക്കുക.

സഹായതയടെ അളവ് ‍

  • ഗുണഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സ്കോളര്‍ഷിപ്പ്‌ കഴിഞ്ഞ വര്‍ഷങ്ങളിലെതുപോലെ തന്നെ NCF നടത്തിവരുന്നു

ക്ലാസ്/കോഴ്സ്

തുക

9,10 ക്ലാസ്സുകള്‍

700 രൂപ മാസം തോറും

11,12 ക്ലാസ്സുകള്‍

800 രൂപ മാസം തോറും

അനുമതിയും പണമടക്കലും

 

  • ഒരു വിദ്യാഭാസ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആയിരിക്കും സ്കോളര്‍ഷിപ്പിന്റെ കാലാവധി
  • എത്ര കുട്ടികള്‍ക്ക് സ്കൊലര്ഷിപ് നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് ബോര്‍ഡ്‌ ഓഫ് മാനേജ്മെന്റ് ആയിരിക്കും
  • സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്ന കുട്ടികള്‍ക്ക് ഒരു അഭിനന്ദന്ധനന്തിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
  • മാസം തോറും ഉള്ള നിക്ഷേപം കുട്ടികളുടെ സ്വന്തം അക്കൌണ്ടില്‍‍ നിക്ഷേപിക്കുന്നതായിരിക്കും.

 

മുഴുവന്‍ വിവരങ്ങള്‍ക്ക് , click here

കടപ്പാട് : National Institute of Public Cooperation and Child Development

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate