অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദീന്‍ ദയാല്‍ ഉപാദ്ദ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY)

ദീന്‍ ദയാല്‍ ഉപാദ്ദ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY)

DDU-GKY

ദീന്‍ ദയാല്‍ ഉപാദ്ദ്യായ ഗ്രാമീണ്‍ കൗശല്യ യോജന

2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ 15 വയസ്സിനും 35 വയസ്സിനും ഇടയില്‍ 55 മില്യണ്‍ സാധാരണ ജോലിക്കാര്‍ ഉണ്ട്. 2020 ആകുമ്പോഴേക്കും ലോകത്തില്‍ 57 മില്യണ്‍ ഇത്തര ജോലിക്കാരുടെ ദൗര്‍ബല്യം ഉണ്ടാകും. ഈ ചരിത്ര നിമിഷം ഉപയോഗ പ്രദമാക്കുവാന്‍ ഇന്ത്യ തങ്ങളുടെ യുവജനങ്ങളെ തൊഴിലധിഷ്ടിത കോഴ്സുകളില്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ച പദ്ധതിയാണ് DDU-GKY. ഗ്രാമവികസന മന്ത്രാലയമാണ് ഈ പദ്ധതി ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഈ പദ്ധതി ഏറെ പ്രയോജനപ്പെടും.

സവിശേഷതകള്‍

-  പാവപ്പെട്ടവരെയും മറ്റ് പിന്നോക്കാവസ്ഥയില്‍ ഉള്ള യുവജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ യാതൊരു വിധ ഫീസും കൊഴ്സിനില്ല.

- താമസിച്ചുള്ളതും അല്ലാത്തതുമായ കോഴ്സുകള്‍

- പദ്ധതി രൂപരേഖ പ്രകാരം സാമൂഹികമായി മെച്ചപ്പെടാത്ത സമൂഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

-  പരിശീലനത്തില്‍ നിന്ന് സുസ്ഥിര ജോലിയിലേക്ക്

പരിശീലന ശേഷം സ്ഥാപനങ്ങള്‍ ജോലി ശരിയാക്കി കൊടുക്കുന്നു.ഇന്ത്യയിലും വിദേശത്തുമായി

- 75% പരിശീലനം കഴിഞ്ഞ ട്രെയിനര്‍മാര്‍ക്ക് സ്ഥിരജോലി

- പുതിയ സംരംഭകരുടെ പങ്കാളിത്തം

- തദ്ദേശീയ വികസനം – താഴെ പറയുന്ന റീജിയണല്‍ മറ്റ് ഏജന്‍സികള്‍ക്ക് (ഹിമായത്ത്)

കൂടുതല്‍ പ്രാധാന്യം- ജമ്മു കാശ്മീരിലെ പാവപ്പെട്ട യുവജനങ്ങള്‍ക്ക്‌

നോര്‍ത്ത് -ഈസ്റ്റ് റീജിയണ വികസനം (റോഷ്നി)

- ഈ പദ്ധതി എപ്പോഴും മെച്ചപ്പെട്ട രീതിയിലും സ്റ്റാന്‍ഡേര്‍ഡ് ഓപ്പരേറ്റിംഗ് പ്രോസീജ്യര്‍ പ്രകാരവുമായിരിക്കും.

പദ്ധതി നടപ്പിലാക്കല്‍

DDU-GKY മൂന്ന് തലങ്ങളില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ തല നിയന്ത്രണം ഗ്രാമവികസന

മന്ത്രാലയവും(നയരൂപീകരണം,സാങ്കേതിക സഹായം,രൂപരേഖ) സംസ്ഥാന തലങ്ങളില്‍ സംസ്ഥാന മിഷന്‍ (കുടുംബശ്രീ) മൂന്നാം തലത്തില്‍ പ്രോജെക്റ്റ്‌ ഇംപ്ലിമെന്റിംഗ് ഏജന്‍സി(pia)യാണ് പരിശീലനം നടത്തുന്നതും പദ്ധതി നടപ്പിലാക്കുന്നതും.

പ്രോജെക്റ്റ്‌ സാമ്പത്തിക സഹായം

തൊഴിലധിഷ്ടിത കോഴ്സുകള്‍ക്ക് DDU-GKY കോഴ്സിന്‍റെ ദൈര്‍ഘ്യം അനുസരിച്ച് ഓരോ വ്യക്തിക്കും 25,696 രൂപ മുതല്‍ 1 ലക്ഷം വരെ നല്‍കുന്നു. കോഴ്സിന്‍റെ കാലാവധിയും മറ്റും വിലയിരുത്തിയതിന് ശേഷം റസിഡന്ഷ്യലോ നോണ്‍ റസിഡന്ഷ്യലോ ആക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിക്ക് അധികാരമുണ്ട്.DDU-GKY സാമ്പത്തിക സഹായം ഓരോ കൊഴ്സിന്‍റെയും ദൈര്‍ഘ്യം അനുസരിച്ചാണ് നല്‍കുന്നത്. അപ്രകാരം മൂന്ന്മാസ കോഴ്സുകള്‍ 576 മണിക്കൂറും 12 മാസ കോഴ്സുകള്‍ 2304 മണിക്കൂറും ആയിരിക്കും.കൂടാതെ സാമ്പത്തിക സഹായം നല്‍കുവാന്‍ പറ്റുന്ന മറ്റു മേഖലകള്‍

-  വിദേശ പരിശീലനം,ജോലി

-  സംഘടനയുടെ പുറത്തുള്ള പരിശീലനം

-  ഇന്ഡസ്ട്രി ഇന്റെര്ണല്‍ഷിപ്സ്

- 2 വര്‍ഷത്തിനുള്ളില്‍ 10000 ട്രെയ്നികള്‍ക്ക് പ്ലേസ്മെന്‍റ് നല്‍കുന്ന വ്യവസായ സംരംഭകര്‍ക്കുള്ള പ്രത്യേക സമ്മാനം

- ഉന്നത നിലവാരത്തിനും പ്രൊജെക്ടുകള്‍ നല്ലരീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ടി

പരിശീലനം

- 250 വിവിധ ഗ്രേഡ്കളിലായി കോഴ്സുകള്‍ DDU-GKY നടത്തുന്നു.75% കുട്ടികള്‍ക്ക് ജോലി നേടികൊടുക്കുന്നു.

- കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര- ഗവ അംഗീകൃതവും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷനാല്‍ ട്രെയിനിങ്ങും സെക്ടര്‍ സ്കിന്‍ കൌണ്‍സില്‍കളോ നല്‍കുന്നതാണ്.

- ഏത് കോഴ്സ് എടുത്താലും ഇംഗ്ലീഷ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്‌ സ്കിന്‍ വിഷയങ്ങളും ഈ കോഴ്സിന്‍റെ കൂടെ പഠിപ്പിക്കുന്നതാണ്.

DDU-GKY രാജ്യത്താകമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഇപ്പോള്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 610 ജില്ലകളില്‍ 202 പദ്ധതി നടപ്പാക്കല്‍ ഏജന്‍സികളുടെ സഹായത്തോടെ 25 വിഷയങ്ങളില്‍ നടപ്പാക്കി. 2004 -05 മുതല്‍ 2014 നവംബര്‍ 30 വരെ 10.94 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിച്ചതില്‍ 8.51 ലക്ഷം ആളുകള്‍ ജോലിയില്‍ പ്രവേശിച്ചു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഗ്രാമത്തിലെ 15 നും 35 നും ഇടയിലുള്ള യുവജനങ്ങളെ കൂടുതല്‍ അഭ്യസ്തവിദ്യരാക്കുന്നതിനും തൊഴില്‍ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൌശല്യ യോജന(DDU-GKY) ഇന്ത്യയെ ശാക്തീകരിക്കൂ,ലോകത്തെ നയിക്കൂ എന്നതാണ് പ്രധാന ആശയം.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate