অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

  1. ആമുഖം
  2. ആരാണ്കു ട്ടി?
  3. ഭാരതത്തിന്റെ ഭരണഘടന കുട്ടികൾക്ക്ന ൽകുന്ന മൗലികാവകാശങ്ങൾ
  4. കുട്ടികളുടെ അവകാശ >ഉടമ്പടി
  5. കുട്ടികളേ.....
  6. നിങ്ങൾക്കറിയാമോ?
  7. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
  8. കമ്മീഷന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
  9. കുട്ടികളെ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള ആക്റ്റ്അ ഥവാ പോക്സോ ആക്റ്റ്
  10. [Protection of Children from Sexual Offences Act,2012(POSCO Act,2012]
  11. ലൈംഗീക പീഡനം നടന്നാൽ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും ലൈംഗീകമായി പീഡിപ്പിച്ചാൽ ആരെയൊക്കെയാണ്അ റിയിക്കേണ്ടത്?
  12. പോക്സോ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പങ്ക്
  13. കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് 2009 അഥവാ ആർ.റ്റി.ഇ.ആക്റ്റ്.
  14. (Right of Childrens to Free and Compulsory Education Act,2009)
  15. ആർറ്റി ഇ.ആക്റ്റ്സം സ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പങ്ക്.
  16. ബാലനീതി നിയമം
  17. [Juvenile Justice(Care &Protection of Children )Act 2000]

ആമുഖം

കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്.രാഷ്ട്രത്തിന്റെ പുരോഗതിയും വികസനവും നിർണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നാണ് കുട്ടികൾ.കുട്ടികളുടെ സമഗ്ര വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യമാണ്.ഇത് മുൻനിർത്തി നമ്മുടെ രാജ്യം നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ഭരണഘടന നമ്മുക്ക് ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.വിദ്യാഭ്യാസത്തിനുള്ള അവകാശം,വ്യവസായശാലയിലെ തൊഴിലും മറ്റ് അപായ സാധ്യതയുള്ള ജോലികളും ചെയ്യിപ്പിക്കുന്നത്തിനെതിരെയുള്ള സംരക്ഷണം,കൂടാതെ ശൈശവാരംഭത്തിലുള്ള പരിചരണത്തിനും വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥ,പോഷകാഹാര നിലവാരം ഉയർത്തുന്നതിനുള്ള വ്യവസ്ഥ എന്നിവയും കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്.

ഇതിനു പുറമെ "ബാലാവകാശങ്ങൾ"എന്ന പേരിൽ ഒരു കൂട്ടം അവകാശങ്ങൾ നിങ്ങളുടെ സംരക്ഷണത്തിനായി ഇന്ന് നിലവിലുണ്ട്.

സംരക്ഷണവും അന്തസ്സും ഉറപ്പുവരുത്തികൊണ്ട് വിവേചനമില്ലാത്ത സന്തോഷകരമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്.

ആരാണ്കു ട്ടി?

18 വയസ്സ് പൂർത്തിയാകാത്ത ഏതൊരാളിനേയും കുട്ടിയായി പരിഗണിക്കുന്നു.

ഭാരതത്തിന്റെ ഭരണഘടന കുട്ടികൾക്ക്ന ൽകുന്ന മൗലികാവകാശങ്ങൾ

  • നിയമത്തിനു മുൻപാകെ സമത്വം
  • മതമോ വർഗ്ഗമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെയുള്ള സംരക്ഷണം.
  • തൊട്ടുകൂടായ്മക്കെതിരെയുള്ള സംരക്ഷണം.
  • സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വതന്ത്ര്യം.
  • ജീവനും വ്യക്തിസ്വാതന്ത്യ്രത്തിനുമുള്ള സംരക്ഷണം.
  • വിദ്യാഭ്യാസത്തിനുള്ള സംരക്ഷണം.
  • മനുഷ്യക്കച്ചവടത്തിൽ നിന്നും നിർബന്ധിച്ച് ജോലിചെയ്യിക്കലിൽ നിന്നുമുള്ള സംരക്ഷണം.

കുട്ടികളുടെ അവകാശ >ഉടമ്പടി

ഐക്യരാഷ്ട്രസഭ 1989 -ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി [United Nations Convention on the Rights of the Child,1989(UNCRC)]കുട്ടികളുടെ അതിജീവനം,സംരക്ഷണം.വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.

ബാലാവകാശങ്ങൾ എന്തൊക്കെയാണെന്ന്നോ ക്കാം..

  1. അതിജീവനത്തിനും സംരക്ഷണത്തിനും പൂർണവികാസത്തിനുമുള്ള അവകാശം.
  2. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും പരിചരണത്തിനുമുള്ള അവകാശം.
  3. പങ്കാളിത്വത്തിനുള്ള അവകാശം.
  4. ബാലവേലയിൽ ആപൽക്കരമായ ജോലികളിൽ നിന്നുമുള്ള സംരക്ഷണം.
  5. 18 വയസ്സ് തികയാത്ത പെൺകുട്ടികൾക്കും 21 വയസ്സ് തികയാത്ത ആൺകുട്ടികൾക്കും ശൈശവ വികാഹത്തിനെതിരെയുള്ള സംരക്ഷണം.
  6. സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.
  7. അവഗണനക്കെതിരെയുള്ള സംരക്ഷണം.
  8. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം.
  9. കളിക്കാനും പഠിക്കാനുമുള്ള അവകാശം.മതസ്വാതന്ത്യം.
  10. സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം.
  11. സന്തുഷ്ട്ടമായതും സംരക്ഷണം നൽകുന്നതുമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുവാനുമുള്ള അവകാശം.
  12. നിയമലംഘനം നിങ്ങളാൽ സംഭവിച്ചുപോയാൽ,പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും പാർപ്പിക്കപ്പെടാതിരിക്കാനും ജുവനൈൽ ജസ്റ്റിസ് ബോർഡുമുമ്പാകെ പ്രത്യേക വിചാരണയ്ക്കും പെരുവിവരങ്ങൾ വെളിപ്പെടുത്താതിരിക്കാനുമുള്ള അവകാശം.
  13. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗീക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഭയരഹിതമായ പോലീസിനെയും അധികാരികളെയും അറിയിക്കാനുള്ള സ്വാതന്ത്ര്യം.

കുട്ടികളേ.....

നിങ്ങൾക്കറിയാമോ?

രാജ്യത്തിൻറെ സമ്പത്തായ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇപ്പോൾ ഒരു കമ്മീഷൻ പ്രവർത്തിക്കുന്നുണ്ട്.'കേരള സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മീഷൻ'(കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്)എന്നാണ് അതിന്റെ പേര്.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

നമ്മുടെ രാജ്യത്തെ കുട്ടികൾ ധാരാളം പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട്.പോഷകാഹാര കുറവുകൊണ്ടുള്ള രോഗങ്ങളും മരണങ്ങളും,സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്,കുട്ടികളെ'ശാരീരികമായും,മാനസികമായും,ലൈംഗികമായും മറ്റും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ എന്നിവ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു.ജാതി,മതം,വൈകല്യം,ആൺ-പെൺ വ്യത്യാസം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള വിവേചനങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകൽ,നിയമവിരുദ്ധആവശ്യങ്ങൾക്കായി അവരെ ഉപയോഗിക്കൽ എന്നിവയും സംഭവിക്കുന്നുണ്ട്.കുട്ടികളെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കുന്നത് സമൂഹത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുന്ന കാര്യമാണ്.

ഈ അവസ്ഥ തടയാനായി കേന്ദ്ര സർക്കാർ 2005 -ൽ "ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ ആക്റ്റ്"എന്ന പേരിൽ ഒരു നിയമം പാസ്സാക്കുകയുണ്ടായി.ഐക്യരാഷ്ട്രസഭയുടെ 2002 മെയ് മാസത്തിൽ കൂടിയ കുട്ടികൾക്കുള്ള പ്രത്യേക സമ്മേളനം "കുട്ടികൾക്ക് അനുയോജ്യമായ ഒരു ലോകം "എന്ന ശീർശകത്തോടു കൂടിയ ഒരു രേഖ അംഗീകരിച്ചതിന്റെ വെളിച്ചത്തിലാണ് കേന്ദ്ര സർക്കാർ മേൽപ്പറഞ്ഞ നിയമ നിർമ്മാണം നടത്തിയത്.

അതിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ സ്ഥാപിതമായി.2013 ജൂൺ 3  തീയതിയാണ് കേരളം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നത്.ഒരു ചെയർപേഴ്സണും ആർ അംഗങ്ങളും ഉൾപെടുന്നതാണ് കമ്മീഷന്റെ ഘടന.

കുട്ടികൾക്കായുള്ള ക്ഷേമ പദ്ധതികളും സുരക്ഷാ ഏർപ്പാടുകളും    പരിശോധിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുക. കുട്ടികളുടെ അവകാശലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുക,കുട്ടികൾക്കായുള്ള സേവനം ലഭ്യമല്ലാത്തപക്ഷം സ്വമേധയാ നടപടികൾ സ്വീകരിക്കുക,പ്രശ്നങ്ങൾക്ക് പരിഹാരത്തിനാവശ്യമായ ശുപാർശകൾ നൽകുക എന്നിവയൊക്കെയാണ് ഈ കമ്മീഷന്റെ പ്രധാന ചുമതലകൾ.

കമ്മീഷന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

  • ബാലാവകാശങ്ങൾ ഉറപ്പാക്കുന്നതിനും ബാലാവകാശലംഘനങ്ങൾ അന്വേഷണ വിചാരണ ചെയ്യുന്നതിനും പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള നടപടികൾ ആവശ്യപെടുന്നതിനും ബാലാവകാശ സംരക്ഷണ കമ്മീഷന് അധികാരമുണ്ട്.
  • ഏതൊരാളിനെയും വിളിച്ചുവരുത്തുവാനും തെളിവെടുക്കുവാനും രേഖകൾ ഹാജരാക്കുവാൻ ആവശ്യപെടുവാനും ഒരു സിവിൽ കോടതിക്കെന്നപോലെ കമ്മീഷന് അധികാരമുണ്ട്.
  • കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് 2009 അഥവാ ആർ.റ്റി.ഇ ആക്റ്റ് (Right of Children to Free and Compulsory Education Act,2009),'കുട്ടികളെ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ആക്റ്റ്,2012 (Protection of Children from Sexual Offences Act,2012)അഥവാ പോക്സോ ആക്റ്റ് എന്നിവയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള അധികാരവും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിക്ഷിപ്തമാണ്.
  • കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിരീക്ഷിക്കുന്നതിന് ഓൺലൈൻ സംവിധാനമായ 'നിരീക്ഷണ 'നിലവിലുണ്ട് .ഇ സംവിധാനത്തിൽ കുട്ടികൾക്ക് വിദ്യാഭാസ സംബന്ധമായ സംശയനിവാരണത്തിനായി ഒരു ഓൺലൈൻ ചാറ്റ് റൂം,പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ  www.kescpcr.kerala.gov.in മുഖേന കുട്ടികൾക്ക് നിരീക്ഷണയിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • കുട്ടികൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാതാക്കി ഭയരഹിതവും ശിശുസൗഹാർദ്ദപരവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം.
  • ബാലാവകാശ ലംഘനവും അവകാശ നിക്ഷേപവും സംബന്ധിച്ച പരാതികൾ നിങ്ങൾക്ക് കമ്മീഷന് സമർപ്പിക്കാവുന്നതാണ്.

കുട്ടികളെ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള ആക്റ്റ്അ ഥവാ പോക്സോ ആക്റ്റ്

[Protection of Children from Sexual Offences Act,2012(POSCO Act,2012]

ലൈംഗീക പീഡനം ഉൾപ്പെടെയുള്ള എല്ലാ പീഡനങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം കിട്ടേണ്ടതാണ്.

മറ്റാരെങ്കിലും നിങ്ങളുടെ ശരീരത്തിൽ സ്പർശിക്കുകയോ ആലിംഗനം ചെയ്യുകയോ,ശരീരഭാഗം കാണിക്കുന്നതിന് നിർബന്ധിക്കുകയോ,അവരുടെ ശരീരഭാഗങ്ങൾ സഭ്യതക്ക് വിരുദ്ധമായി നിങ്ങളെ കാണിക്കുകയോ,നിങ്ങളുടെ ചിത്രങ്ങൾ എടുക്കുകയോ,അശ്ലീല ചിത്രങ്ങൾ നിങ്ങളെ കാണിക്കുകയോ ചെയ്യുന്ന പക്ഷം അക്കാര്യം നിങ്ങൾക്ക് വിശ്വാസമുള്ള മുതിർന്ന ഒരാളിനോടോ പോലീസിനോടോ പറയുകയും സംരക്ഷണം തേടുകയും ചെയ്യാവുന്നതാണ്.

നിങ്ങളെ ആരെങ്കിലും പീഡിപ്പിക്കുകയോ  അത് പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയോ ചെയ്താൽ,അക്കാര്യം അറിയാവുന്ന ഏതൊരാളും അത് രഹസ്യമായി വെയ്ക്കാൻ പാടില്ലാത്തതാണ്.അത് പോലീസിനെ ഉടൻ അറിയിക്കണം.അല്ലാത്ത പക്ഷം അത് ശിക്ഷാർഹമാണ്.

നിങ്ങൾക്ക് മേൽപറഞ്ഞ മോശപ്പെട്ട അനുഭവം ആരുടെഭാഗത്തുനിന്നെങ്ങിലും (അത് നിങ്ങളുടെ കുടുംബാംഗമോ,സുഹൃത്തോ,പരിചയക്കാരാണെങ്കിലും)ഉണ്ടായാൽ,അത് റിപ്പോർട്ട് ചെയ്യാൻ മടിക്കേണ്ടതില്ല.

18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളായ നിങ്ങൾക്ക് ലൈംഗീക അതിക്രമം.ലൈംഗീക പീഡനം,അശ്ളീല ചിത്രമെടുക്കാൻ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും പോക്സോ നിയമം സംരക്ഷിക്കണം നൽകുന്നു.ഏതെങ്കിലും ആൾ ഈ കുറ്റകൃത്യം ചെയ്യുകയാണെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്നതാണ്.

ലൈംഗീക പീഡനം നടന്നാൽ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും ലൈംഗീകമായി പീഡിപ്പിച്ചാൽ ആരെയൊക്കെയാണ്അ റിയിക്കേണ്ടത്?

നിങ്ങളുടെ മാതാപിതാക്കളെയോ,മറ്റുകുടുബാംഗങ്ങളെയോ,അധ്യാപകരെയോ,നിങ്ങൾക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും വ്യക്തിയോടോ അല്ലെങ്കിൽ ചൈൽഡ് ലൈൻ നമ്പർ ആയ 1098-ലോ അറിയിക്കുക.അവർ നിങ്ങളെ സഹായിക്കുകയും ഈ വിവരം പോലീസിനെയോ അല്ലെങ്കിൽ ജില്ലാതല സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിനെയോ (SJPU)അറിയിക്കുന്നതാണ്.

പോസ്കോ കുറ്റകൃത്യം സംബന്ധിച്ച വിവരം നിങ്ങൾക്ക് നേരിട്ടും പോലീസിനെയോ അറിയിക്കാവുന്നതാണ്.ഇതിൽ ഭയപ്പെടേണ്ടതില്ല.

പോലീസ് അല്ലെങ്കിൽ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU)പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കുകയും കുട്ടിക്കാവശ്യമായ വൈദ്യസഹായം ഏർപ്പാടാക്കുകയും വിവരം നൽകുന്ന ആളോടും ബന്ധപ്പെട്ട കുട്ടിയോടും കാര്യങ്ങൾ ചോദിച്ച് മൊഴി രേഖപ്പെടുത്തുകയും,പരാതികൾ ഭയരഹിതമായി മജിസ്‌ട്രേട്ടിനോട് നേരിട്ട് പറയുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

പ്രഥമ വിവര റിപ്പോർട്ട്(FIR) ഒരു കോപ്പി നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങൾക്കുവേണ്ടി വിവരം നൽകിയ ആളിനോ നല്കാൻ പോലീസ് ബാധ്യസ്ഥരാണ്.ശ്രദ്ധയും സംരക്ഷണവും ആവശ്യമായിവരുന്ന കുട്ടികൾക്ക് അക്കാര്യം നിർവഹിച്ചു കിട്ടുന്നതിനായി പോലീസിനോ,മാതാപിതാക്കൾക്കോ,ബന്ധുക്കൾക്കോ,മറ്റാർക്കെങ്കിലുമോ കുട്ടിക്കുതന്നെയോ അതാത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC)യെ സമീപിക്കാവുന്നതാണ്.

പോക്സോ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പങ്ക്

പീഡനങ്ങൾക്ക് ഇരയായ കുട്ടികളെ നേരിൽ കണ്ട് അവർക്ക്  ആവശ്യമായ സംരക്ഷണം,വൈദ്യ സഹായം,കൗൺസിലിംഗ് തുടങ്ങിയവ ലഭ്യമായിട്ടുണ്ടോ എന്നും പഠനം തുടരുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുമുള്ള നടപടികൾ എന്നിവയും സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നത് പോക്സോ  നിയമ പ്രകാരം കമ്മീഷന്റെ  നിരീക്ഷണ അധികാരത്തിൽ പെടുന്നു.

പോക്സോ നിയമത്തിന്റെ പ്രവർത്തന മേൽനോട്ടം നടത്തുന്നത് കമ്മിഷനാണ്.സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുക,സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം,ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC),സർക്കാർ ഇതര സംഘടനകൾ,പ്രൊഫഷണലുകൾ,വിദഗ്ദ്ധർ തുടങ്ങിയവർക്കുള്ള മാർഗ്ഗ  നിർദ്ദേശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയും കമ്മീഷന്റെ നിരീക്ഷണ അധികാരത്തിൽ ഉൾപ്പെടുന്നു.ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കമ്മീഷനിൽ ഒരു പോക്സോ മോണിറ്ററിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്.പോക്സോ നിയമപ്രകാരമുള്ള കേസുകളിലെ നടപടികൾ ശിശു സൗഹാർദപരമാണോയെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു.

കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് 2009 അഥവാ ആർ.റ്റി.ഇ.ആക്റ്റ്.

(Right of Childrens to Free and Compulsory Education Act,2009)

കുട്ടികളുടെ കായികപരവും ബുദ്ധിപരവുമായ കഴിവുകളുടേയും വ്യക്തിത്വത്തിന്റെയും വികാസത്തിന് സ്കൂൾ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.ഓരോ മനുഷ്യന്റെയും മൗലീകാവകാശമാണത്.ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെയും വികാസത്തിന്റെയും അടിസ്ഥാനമാണ് വിദ്യാഭ്യാസം.

2009 -ൽ നമ്മുടെ പാർലമെന്റ് പാസ്സാക്കിയ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് അഥവാ ആർ.റ്റി.ഇ.ആക്റ്റ്,2009  (Right of Childrens to Free and Compulsory Education Act,2009)

പ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് അവകാശമുണ്ട്.

ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ പഠനമാണ് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഓരോ സ്കൂളിലും അദ്ധ്യാപകർ,രക്ഷകർത്താക്കൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജലപ്രതിനിധി,സ്കൂൾ ലീഡർ എന്നിവരടങ്ങിയ ഒരു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉണ്ടായിരിക്കും.

സ്കൂൾ നടത്തിപ്പിനായി ഗവൺമെൻറ് നൽകുന്ന പണം നിങ്ങളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനനുകൂലമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് കമ്മിറ്റി ഉറപ്പുവരുത്തുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ (ടോയ്‌ലെറ്റുകൾ)ഉണ്ടോയെന്നും,നിങ്ങൾക്കാവശ്യമായ ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ജലലഭ്യതയും പരിസരശുചിത്വവും പാലിക്കുന്നുണ്ടോയെന്നും കമ്മിറ്റി പരിശോധിക്കുന്നു.

എല്ലാ സ്കൂളുകളും പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളിലായിരിക്കണം.നിങ്ങൾക്കാവശ്യമായ ബെഞ്ചുകളും ഡെസ്‌ക്കുകളും കളിസ്ഥലങ്ങളും ഉണ്ടായിരിക്കണം.

അധ്യാപകർ പതിവായി രാവിലെ കൃത്യസമയത്തിന് എത്തേണ്ടതാണ്.അധ്യാപകർ നിങ്ങളെ പേടിപ്പിക്കേണ്ട പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിക്കുകയും നിങ്ങളെ സംബന്ധിച്ച് രക്ഷകർത്താക്കളുമായി പതിവായി ആശയവിനിമയം നടത്തേണ്ടതുമാണ്.

ആർറ്റി ഇ.ആക്റ്റ്സം സ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പങ്ക്.

കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് പ്രകാരം കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവകാശം നിരീക്ഷിക്കുന്നതിനുള്ള അധികാരം സംസ്ഥാന ബാലാവകാശ കമ്മിഷനാണ്.ഇത് നിരീക്ഷിക്കുന്നതിനായി കമ്മീഷന് ഒരു ആർ.റ്റി.ഇ മോണിറ്ററിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്.

ഈ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നുണ്ടോയെന്ന് കമ്മീഷൻ നിരീക്ഷിക്കുകയും,സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസ അവകാശ നിഷേധം സംബന്ധിച്ച് എഴുതി തയ്യാറാക്കിയ പരാതി ഗ്രാമപഞ്ചായത്തിൽ അല്ലെങ്കിൽ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർക്ക് സമർപ്പിക്കാം.ഈ പരാതിയിന്മേൽ നടപടി ഇല്ലെങ്കിലോ,തീരുമാനത്തിനെതിരെ ആക്ഷേപം ഉണ്ടെങ്കിലോ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ അപ്പീൽ സമർപ്പിക്കാം.

വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നേരിട്ടും സമർപ്പിക്കാവുന്നതാണ്.

ബാലനീതി നിയമം

[Juvenile Justice(Care &Protection of Children )Act 2000]

കുട്ടികളുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണ് 2000-ലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും)ആക്റ്റ്.ഇത് ജെ.ജെ ആക്റ്റ് എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്.ഈ നിയമത്തിൻ കീഴിൽ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് സ്ഥാപനങ്ങളുണ്ട്.ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC)ജുവനൈൽ ജസ്റ്റിസ് ബോർഡും (JJB)ആണ് ഇവ.

ചൈൽഡ്വെ ൽഫെയർ കമ്മിറ്റി(CWC)

ശ്രദ്ധയും സംരക്ഷണവും  ആവശ്യമായ കുട്ടികളുടെ   കൈകാര്യം ചെയ്യുന്നത് CWC ആണ്.

ഇവ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.സാമൂഹികനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ചിൽഡ്രൻസ് ഹോമുകളിൽ വച്ചാണ് CWC  യുടെ സിറ്റിംഗ് നടപടികൾ ഭൂരിഭാഗം ജില്ലകളിലും നടക്കുന്നത്.

ജുവനൈൽ ജസ്റ്റിസ്ബോ ർഡ്(JJB)

നമ്മളെല്ലാവരും നിയമ വ്യവസ്ഥകൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്.നിയമ ലംഘനം കുറ്റകരമാണ്.നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാനും ബാലനീതി നിയമത്തിൽ വ്യവസ്ഥയുണ്ട്.ഇതിനുള്ള സംവിധാനമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് (JJB).അതാതു ജില്ലകളിലെ ജില്ലകളിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാരാണ് ജെ.ജെ.ബി യുടെ അദ്ധ്യക്ഷന്മാർ.നിയമവുമായി പൊരുത്തപ്പെടാത്ത പ്രവർത്തി ചെയ്യുന്ന കുട്ടിയെ നേരായ വഴിക്ക് നയിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.സാമൂഹിക നീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഒബ്‌സർവേഷൻ ഹോമിൽ വച്ചാണ് ഭൂരിഭാഗം ജില്ലകളിലും ജെ.ജെ ബോർഡിൻറെ സിറ്റിംഗ് നടത്തുന്നത്.

കുട്ടികളുടെ അവകാശ ലംഘനം നടന്നാൽ ബാലാവകാശ സംരക്ഷണ കമ്മീഷനെ ബന്ധപ്പെടാനും പരാതി നൽകുവാനും നിങ്ങൾക്ക്അ വകാശമുണ്ട്.

വിലാസം:

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ,

'ശ്രീഗണേഷ്',റ്റി.സി.14/ 2036,

വാൻറോസ് ജംഗ്ഷൻ,

കേരള യൂണിവേഴ്‌സിറ്റി പി.ഒ.

തിരുവനന്തപുരം - 695 034.

ഫോൺ :0471-2326603

ഇ-മെയിൽ:childrights.cpcr@kerala.gov.in

വെബ്:www.kescpcr.kerala.gov.in

Online R.T.E.Monitoring :www.nireekshana.org.in

കേരള സംസ്ഥാന ബാലാവകാശ

സംരക്ഷണ കമ്മീഷൻ:0471-2326603

ചൈൽഡ്ലൈൻ:1098

വനിതാ പോലീസ്ഹെ ൽപ്ലൈ ൻ:1091

കേരള പോലീസ്ഹെ ൽപ്ലൈ ൻ:100

സൈബർ പോലീസ്:0471-2556179

റെയിൽവേ പോലീസ്ഹെ ൽപ് ലൈൻ:1322

ദിശ റ്റെലി ഹെൽത്ത് ഹെൽപ് ലൈൻ:1056

റോഡ്സു രക്ഷ അപകടമറിയിക്കാൻ:1099

അവസാനം പരിഷ്കരിച്ചത് : 6/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate