অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന

കെ വി പി വൈ സ്കോളർഷിപ്

മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണാവസരവും ഫെലോഷിപ്പും നൽകി മികച്ച ശാസ്ത്രജ്ഞരായി വളർത്തിയെടുക്കാനാണു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസുമായി ചേർന്നു കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ് ആരംഭിച്ചത്. ഡിഗ്രി തലം മുതൽ 5000-7000 രൂപ പ്രതിമാസ ഫെലോഷിപ്പും. 20,000 രൂപ വാർഷിക ഗ്രാന്റുമാകും ലഭിക്കുക. രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രപഠന സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനും കെവിപിവൈ അവസരമൊരുക്കുന്നു. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾക്കു മൂന്നു സ്ട്രീമുകളിലായി ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ, വിഷയങ്ങൾ

ബിഎസ്സി, ബിഎസ്, ബി സ്റ്റാറ്റ്, ബിമാത്, ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് എന്നിവയാണു കെവിപിവൈ സ്കോളർഷിപ് ലഭിക്കാവുന്ന ശാസ്ത്രബിരുദ കോഴ്സുകളായി പരിഗണിക്കുന്നത്. കെമിസ്ട്രി, ഫിസിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, ഇക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോഇൻഫർ മാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നിവയാണു വിഷയങ്ങൾ.

ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ ശാസ്ത്രപഠനഗവേഷണങ്ങൾ നടത്താനുള്ള സഹായമാണ് ലക്ഷ്യമാക്കുന്നത്. പിെഎഒ/ഒസിെഎ വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.

മികവിന്റെ മേൽവിലാസം

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലും തിരുവനന്തപുരം അടക്കമുള്ള െഎസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ക്യാപസുകളിലും പ്രവേശന യോഗ്യതയായും കെവിപിവൈ പരിഗണിക്കും.

മധ്യവേനലവധിക്കാലത്ത് െഎസർ ക്യാപസുകളിൽ ഒരാഴ്ചയോളം പരിശീലനവുമുണ്ട്. ഗവേഷണാന്തരീക്ഷത്തിൽ പ്രവർത്തിക്കാനും മികച്ച ശാസ്ത്രജ്ഞരുമായി ഇടപഴകാനും അവസരം ലഭിക്കും. കെവിപിവൈ ഫെലോഷിപ്പിള്ളവർക്ക് െഎഡന്റിറ്റി കാർഡ് നൽകും. രാജ്യത്തെ പ്രമുഖ ശാസ്ത്ര ലബോറട്ടറികളിൽ പ്രവേശിക്കാൻ ഇതുപയോഗിക്കാം.

അപേക്ഷിക്കാൻ 3 സ്ട്രീമുകൾ

സ്ട്രീം എസ്എ: മാത്സ്, സയൻസ് വിഷയങ്ങൾക്ക് 80% മാർക്കോടെ പത്താം ക്ലാസ് ജയിച്ച് ഈ വർഷം സയൻസ് പ്ലസ് വണ്ണിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി. 2017-2018ൽ മേൽ സൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ച തുടങ്ങൂ. പ്ലസ്ടുവിനു സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50% മതി. ഇടക്കാലത്തു സയൻസ് ക്യാപുകളിൽ പങ്കെടുക്കാം.

സ്ട്രീം എസ്എക്സ്: ഈ വർഷത്തെ സയൻസ് പ്ലസ് ടു വിദ്യാർഥികൾ; അടുത്തവർഷം ബേസിക് സയൻസിൽ തുടർപഠനം ആഗ്രഹിക്കുന്നവർ. മാത്സ്, സയൻസ് വിഷയങ്ങൾക്ക് 82% മാർക്കോടെ പത്താം ക്ലാസ് ജയിച്ചിരിക്കണം. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി. പ്ലസ് ടു വിനുസയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം; പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50%.

സ്ട്രീം എസ്ബി: മാത്സ്, സയൻസ് വിഷയങ്ങൾക്ക് 60% മാർക്കോടെ പ്ലസ് ടു ജയിച്ച് ഈ വർഷം സയൻസ് ബിരുദത്തിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് ലഭിച്ചാലേ ഫെലോഷിപ് അനുവദിക്കൂ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50%.

തിരഞ്ഞെടുക്കുന്ന രീതി

മാർക്കു നോക്കി, പ്രാഥമിക ഘട്ടത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ നവംബർ ഒന്നിനു നടത്തുന്ന അഭിരുചി പരീക്ഷയ്ക്കു ക്ഷണിക്കും.

കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങളിൽ ഒാൺലൈൻ രീതിയിലും തിരുവനന്തപുരവും മംഗലാപുരവും അടക്കം 17 കേന്ദ്രങ്ങളിൽ ഹാർഡ് കോപ്പി ഉപയോഗിച്ചുമാണു പരീക്ഷ.

പരീശീലനത്തിനു സഹായകമായി കഴിഞ്ഞ ആറുവർഷത്തെ ചോദ്യക്കടലാസുകൾ, ആൻസർ കീ, എസ്എ/ എസ്എക്സ്/ എസ്ബി വിഭാഗക്കാർക്കുള്ള മോക് ടെസ്റ്റുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

ഉറപ്പാക്കണം, സ്ഥിരമായ മികവ്

പരമാവധി അഞ്ചു വർഷമാണു സഹായം. ബിരുദപഠനകാലകത്തു മൂന്നുവർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും. പിജി തലത്തിൽ ഇത് യഥാക്രമം 7000 രൂപയു 28,000 രൂപയുമായി ഉയരും. ‌ഒാരോ വർഷവും 60% എങ്കിലും മാർക്കോ തുല്യ ഗ്രേഡോ നേടി വിജയിച്ചാലേ സഹായം തുടർന്നുകിട്ടൂ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50% മാർക്ക് അഥവാ തുല്യഗ്രേഡ് മതി. ആദ്യവർഷത്തെ സമ്മർക്യാംപിലും തുടർന്നുള്ള വർഷങ്ങളിലെ സമ്മർ പ്രോജക്ടുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഇടയ്ക്കു വിട്ടുപോയാൽ വാങ്ങിയ പണം തിരികെയടയ്ക്കണം.

അപേക്ഷയ്ക്ക് വെബ്സൈറ്റ് ലിങ്ക്: kvpy.iisc.ernet.in

പരീക്ഷ ഫീസ്: 1055 രൂപ; പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 528 രൂപ

പ്രധാന തീയതികൾ

ഒാൺലൈൻ അപേക്ഷ : ഒാഗസ്റ്റ് 30വരെ അഡ്മിറ്റ് കാർഡ് : ഒക്ടോബർ അ‍ഞ്ച് അഭിരുചിപരീക്ഷ: നവംബർ ഒന്ന്

കൂടുതൽ വിവരങ്ങൾക്ക്:

വിലാസം: The convener, kishore vaiyanik protsahan yojana (kvpy),

indian institute of science, bangalore- 560012

ഫോൺ: 080-22932975/76

ഇമെയിൽ: application@kvpy.iisc.ernet.in

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate