অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഠനവും പരീക്ഷയും

ആവേശത്തോടെ പഠിക്കാം ; ആത്മവിശ്വാസത്തോടെ എഴുതാം

ഓരോ വീടിന്റെയും നാടിന്റെയും പ്രതീക്ഷകളാണു കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ മാത്രമല്ല, പരീക്ഷയിൽ വിജയിക്കുകയും തോൽക്കുകയും ചെയ്വുന്നത്. വീടിനും നാടിനും അതിൽ പങ്കാളിത്തമുണ്ടാകണം.

കുടുംബം മുഴുവൻ കുട്ടികളുടെ ഉന്നമനത്തിൽ ശ്രദ്ധയുള്ളവരാണ്. അവരുടെ പഠനത്തിൽ വേണ്ട എല്ലാ സഹായങ്ങളും ചെയ്വാൻ വീട്ടുകാർ സന്നദ്ധരാവണം. കുടുംബം മുഴുവൻ തന്നോടൊപ്പമുണ്ടെന്ന തോന്നൽ കുട്ടികൾക്കുപഠിക്കാനുള്ള ആവേശവും പരീക്ഷയെഴുതാനുള്ളആത്മവിശ്വാസവും നല്കുന്നു.

ഒരുക്കാം പഠനമുറി
റിവിഷനുവേണ്ടി ഇരുന്നുകഴിഞ്ഞാൽ യാതൊന്നുംപഠനത്തെ തടസ്സപ്പെടുത്തുകയില്ലെന്ന് ഉറപ്പുവരുത്തണം. പഠിക്കാനിരിക്കുന്നതിനു മുമ്പുതന്നെ, പുസ്തകങ്ങൾ, നോട്ടുകൾ, പേന, കാൽക്കുലേറ്റർ തുടങ്ങിയ പഠനോപകരണങ്ങൾ കയ്യെത്തുംദൂരത്ത് ഒരുക്കിവയ്ക്കണം. ഫോർമുലകൾ, നിർവചനങ്ങൾ, പദ്യഭാഗങ്ങൾ, മാപ്പുകൾ, ഡയഗ്രങ്ങൾ തുടങ്ങി മനഃപാഠമാക്കേണ്ട കാര്യങ്ങൾ വിവിധ വർണങ്ങളിൽ കാർഡുകളിലെഴുതി പഠനമുറിയിൽ ഒട്ടിച്ചുവയ്ക്കുക. പഠനത്തിനിടയിൽ ഇടയ്ക്കിടെ ഇതുനോക്കി റിവിഷൻ ചെയ്വുക.

പഠനമുറി
വേനൽക്കാലത്ത് മരച്ചുവട്ടിലോ മറ്റോ ഇരുന്നു പഠിക്കാം. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കണം. അരണ്ട പ്രകാശത്തിൽ വായിക്കുന്നത് കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. തീവ്രമായ പ്രകാശത്തിന് അഭിമുഖമായി വായിക്കുന്നതും കണ്ണിനു നന്നല്ല. വായിക്കുമ്പോൾ ഇടതുവശത്തുനിന്നും പ്രകാശം ലഭിക്കത്തവണ്ണം ഇരിപ്പിടം ക്രമീകരിക്കുക. പഠിച്ച
കാര്യങ്ങൾ എഴുതിനോക്കുന്നത് നല്ലതാണ്. കണക്കിലെ സൂത്രവാക്യങ്ങളോ സയൻസിലെ ഡയഗ്രങ്ങളോ എഴുതിയും വരച്ചും നോക്കുകതന്നെവേണം.

നിസ്സാരമല്ല, ആഹാരകാര്യങ്ങൾ
ചില ആഹാരം കഴിച്ചാൽ കുട്ടിയുടെ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കുകയും മറ്റു ചിലത് അതിനെ ക്ഷയിപ്പിക്കുകയും ചെയ്വുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിന് പോഷകാംശം ആവശ്യമുണ്ട്. വിദ്യാർത്ഥികൾക്ക് അതു കിട്ടിയേ തീരു. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടിൽ സുലഭമായപപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തി പോലുള്ള ചെറിയ മത്സ്യങ്ങൾ തുടങ്ങിയവയിലൊക്കെ ആവശ്യമുള്ള പോഷകങ്ങൾധാരാളമുണ്ട്.

ഓർമശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകൾക്കു പരീക്ഷക്കാലത്ത് ആവശ്യക്കാർ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല,പാലുൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിനു കഴിക്കുന്നതു ചിന്താശക്തിയും ഓർമശക്തിയും കൂട്ടുന്നു. സോയ പയർ,മുളപ്പിച്ച പയർവർഗങ്ങൾ, പാൽ, തൈര്എന്നിവ ഏകാഗ്രത കൂട്ടാൻ സഹായിക്കും. ചേന, ചേമ്പ്, കാച്ചിൽ എന്നിവയിൽ അടങ്ങിയിട്ടുള്ള ‘സെറോടോണിൻ” എന്ന പദാർത്ഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ് ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഒമേഗ - 3 അടങ്ങിയ മത്തി, അയല, ചൂര,കൊഴുവ എന്നീ മീനുകൾ ഓർമശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വർദ്ധിപ്പിക്കുന്നു.പഠനത്തിനിടയിൽ ഭക്ഷണം കൃത്യസമയത്ത്കഴിക്കുന്നതിൽ വീഴ്ചവരുത്തരുത്. വയറു കാലിയാക്കിയിട്ടു പഠിക്കുന്നതു ശ്രദ്ധക്കുറവിനുകാരണമാകും.തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന്പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പരീക്ഷാദിവസങ്ങളിൽ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള പ്രഭാതഭക്ഷണമാണ് പരീക്ഷാദിവസങ്ങളിൽ നല്ലത്. കഞ്ഞിയും പയറും പുട്ടും കടലയും, ദോശയുംസാമ്പാറുമെല്ലാം ഇത്തരത്തിലുള്ള ഭക്ഷണമാണ്.

പരീക്ഷാനാളുകളിൽ ഉച്ചഭക്ഷണമായി ചോറുതന്നെയാണു നല്ലത്. ദഹിക്കാൻ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എന്നിവ ഒഴിവാക്കുക. ഇവ തളർച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്എസ്എൽസി പരീക്ഷ മിക്കതും ഉച്ചയ്ക്കു ശേഷമായതിനാൽഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും.

പഠിക്കുന്ന കുട്ടികൾ ദിവസം ചുരുങ്ങിയത്പല നേരങ്ങളിലായി 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇലക്ട്രോമാഗ്നെറ്റിക് ആക്റ്റിവിറ്റി കാരണമാണു നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്റെ സെല്ലുകളിൽ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്റെ അളവു കുറയുകയാണെങ്കിൽ അതു തലച്ചോറിന്റെപ്രവർത്തനത്തെ ബാധിക്കും. കോട്ടുവായിടുമ്പോഴും ഉറക്കം വരുമ്പോഴും ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ. ഉറക്കം ഉടൻ പമ്പ കടക്കും.

മനസിന് ഏകാഗ്രത കിട്ടാൻ 5 തന്ത്രങ്ങൾ

മനസിരുത്തി പഠിക്കാൻ
പരീക്ഷയിങ്ങടുത്തെത്തി ഇനി പഠിക്കാൻ സമയമില്ല എന്ന ചിന്തയെ മനസിൻറെ പുറത്താക്കുക. ഉള്ള ദിവസങ്ങൾ ചിട്ടയായി വിനിയോഗിക്കുക

താൽപര്യം ഉണ്ടാവാൻ
ഏറ്റവും ഇഷ്ടമുള്ള വിഷയം പഠിച്ചു തുടങ്ങുക.മനസ് ഉഷാറാവുമ്പോൾ മറ്റു വിഷയങ്ങളിലേക്ക് നീങ്ങുക.ഒറ്റയിരിപ്പിന് കുത്തിയിരുന്നു പഠിക്കാതെ അൽപം ഇടവേളകളെടുത്ത് പഠിക്കുക.ഇത് മനസിന് റിലാക്സ് ചെയ്ത് ഊർജ്ജം വീണ്ടെടുക്കാനുള്ള അവസരം നൽകും.

ചിട്ടയോടെ പഠിയ്ക്കാൻ

പഠനത്തിന് കൃത്യമായ ടൈംടേബിൾ തയാറാക്കുക. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കിവയ്ക്കുക.

തെരഞ്ഞെടുക്കാം പഠന സമയം
താൽപര്യം തോന്നുന്ന സമയത്തൊക്കെ പഠിക്കാം.പ്രയാസമേറിയ വിഷയങ്ങൾ പ്രഭാതത്തിൽ പഠിച്ചാൽ എളുപ്പം മനസിലാവും.

പഠന തന്ത്രങ്ങൾ
കവിതകൾ, സൂത്രവാക്യങ്ങൾ, ചരിത്രത്തിലെ പ്രധാന വർഷങ്ങൾ, സങ്കലന, ഗുണന പട്ടികകൾ എന്നിവ മനപാഠമാക്കാം. ഇവ ഒഴിച്ചുള്ള കാര്യങ്ങൾ സ്വന്തം ശൈലിയിൽ എഴുതാൻ ശ്രമിക്കുക

അറിവിന്റെ വാതിൽ തുറക്കാം ; മികവിന്റെ പടികൾ കയറാം

വീണ്ടും വരവായി പരീക്ഷകളുടെ കാലം. പഠനവും പരീക്ഷയും വേറിട്ടുനിൽക്കുന്നതല്ല. പരീക്ഷയെപേടിക്കേണ്ടതുമില്ല. നന്നായി തയാറെടുത്താൽ മിഠായികഴിക്കുമ്പോലെ ആസ്വദിച്ചു പരീക്ഷയെഴുതാം, മികവിന്റെ പടികൾ കയറാം. വെറും മാതൃകാചോദ്യങ്ങൾക്കപ്പുറംമികവുള്ള ഉത്തരത്തിലേക്കുള്ള താക്കോലുകളാണ് ഇവിടെ നൽകുന്നത്.

മറക്കില്ലൊരിക്കലും
നാം പഠിച്ച കാര്യങ്ങൾ മറന്നുപോകുന്നതു പഠിച്ചതിനുശേഷമുള്ള ആദ്യത്തെ മണിക്കൂറിനുള്ളിലാണ്. അതുകൊണ്ട് ഓർമിക്കേണ്ട വസ്തുതകൾ ഒരു മണിക്കൂറിനുശേഷം ഒന്നുകുടി ആവർത്തിക്കുക. 24 മണിക്കൂറിനുള്ളിൽ അതൊന്നുകൂടി ഓർത്തുനോക്കുക. പിന്നീട് ഏഴു ദിവസത്തിനുള്ളിലും വീണ്ടും 33 ദിവസത്തിനുള്ളിലും ഇത് ആവർത്തിച്ച് ഓർത്തുനോക്കൂ. പിന്നെ ഒരിക്കലും മറക്കില്ല.
നല്ല കയ്യക്ഷരം
ആർക്കും എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന തരത്തിൽ മിതമായ അകലത്തിൽ ഭംഗിയായി വേണംപരീക്ഷയെഴുതാൻ. ആവശ്യത്തിനുള്ള മാർജിൻ വിട്ട്, നല്ല കയ്യക്ഷരത്തിൽ എഴുതിയ പരീക്ഷക്കടലാസ് ഒറ്റനോട്ടത്തിൽ മതിപ്പുളവാക്കാൻ സഹായിക്കും.

ടിവി കാണാം; പക്ഷേ...
പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കണം. പരീക്ഷാതീയതി, വിഷയം, പരീക്ഷകൾക്കിടയിൽ കിട്ടുന്ന അകലം, വിഷയത്തിന്റെ കാഠിന്യം എന്നിവ നോക്കിവേണം ഇതു തയാറാക്കാൻ. ഏറ്റവും അവസാനം നടക്കുന്ന പരീക്ഷയുടെ വിഷയം ആദ്യം എന്ന രീതിയിലായിരിക്കണം ഇതു ക്രമീകരിക്കേണ്ടത്. ഒരു ചെക്ക്ലിസ്റ്റ് തയാറാക്കി നിശ്ചിത സമയത്തിനകം പഠിച്ചുതീർത്തവിഷയങ്ങൾ ‘ടിക്” ചെയ്തു പോവുക. വിശ്രമത്തിനും അത്താഴത്തിനും മാതാപിതാക്കളുമായി സംസാരിക്കാനുംടിവി കാണാനുമെല്ലാം ഈ ടൈംടേബിളിൽ സമയം ക്രമീകരിക്കണം.

പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം.

റോൾ നമ്പർ രേഖപ്പെടുത്തിയ മേശ കണ്ടെത്തുക.

അധ്യാപകർ ഉത്തരപ്പേപ്പറും ചോദ്യപേപ്പറും നൽകുമ്പോൾ എഴുന്നേറ്റുനിന്നു വാങ്ങുക.

ഉത്തരപ്പേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതാൻ ശ്രദ്ധിക്കണം.

ചോദ്യപേപ്പർ കിട്ടിയാൽ മുഴുവൻ വായിച്ചുനോക്കുക. എളുപ്പമായവ ആദ്യം എഴുതുക. ചോദ്യം വ്യക്തമായി പഠിച്ചുവേണം ഉത്തരമെഴുതാൻ.

ക്രമനമ്പർ മാർജിനിൽ തെറ്റാതെ എഴുതാൻ ശ്രദ്ധിക്കണം. സബ് നമ്പർ ആവശ്യമെങ്കിൽ ഉത്തരങ്ങൾ അത്തരത്തിൽ ക്രമീകരിക്കാം.

ഉത്തരക്കടലാസിൽ രണ്ടാം പേജ് മുതൽ പേജ് നമ്പർ ഇടാൻ മറക്കരുത്.

ഉത്തരങ്ങൾ വലിച്ചുനീട്ടി പേപ്പർ എഴുതി നിറയ്ക്കാൻ മുതിരരുത്. കയ്യക്ഷരം നന്നാക്കി വെട്ടും തിരുത്തും ഒഴിവാക്കിവേണം ഉത്തരങ്ങൾ എഴുതാൻ.

പരീക്ഷ എഴുതി കഴിഞ്ഞാൽ ഉത്തരപ്പേപ്പർ ഒന്നുകൂടി കണ്ണോടിച്ചു കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളെന്തെങ്കിലും വിട്ടുപോകുകയോ മറ്റെന്തെങ്കിലും പിശകു പറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചുവേണം തിരിച്ചേൽപിക്കാൻ.

പരീക്ഷ എഴുതാൻ അനുവദിച്ച സമയം പൂർണമായി ഉപയോഗിക്കണം. നേരത്തേ എഴുതിക്കഴിഞ്ഞാൽ ഉത്തരപ്പേപ്പർ തിരിച്ചേൽപിച്ചു ഹാൾ വിടരുത്. എഴുതിയവ വീണ്ടും വിശദമായി വായിച്ചു തെറ്റുകുറ്റങ്ങൾ തീർക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യുക.
ഉത്തരപ്പേപ്പറിലെ നമ്പർ, വിഷയം തുടങ്ങിയവയും പേജ് നമ്പറുകൾ എന്നിവയും പരിശോധിക്കുക. ഉത്തരക്കടലാസുകൾ വൃത്തിയായി, ക്രമത്തിൽ തുന്നിക്കെട്ടിവേണം തിരിച്ചേൽപിക്കാൻ.

എഴുതിക്കഴിഞ്ഞ പരീക്ഷകളിലെന്തെങ്കിലും കുറവോ പിശകുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയോർത്തു വേവലാതിപ്പെട്ടു വരുംപരീക്ഷകളെക്കൂടി അതു ബാധിക്കരുത്. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി വിചാരിച്ചതിലും കൂടുതൽ നേടാൻ ശ്രമിക്കണം.

എഴുതി കഴിഞ്ഞ പരീക്ഷകൾ എളുപ്പമായിരുന്നതുകൊണ്ടു വരുംപരീക്ഷകളെ ഗൗരവമായി കാണാതിരിക്കരുത്.

പരീക്ഷയുടെ തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞു പഠിക്കാൻ മുതിരരുത്. ഉറക്കം തൂങ്ങിയുള്ള പഠനംകൊണ്ടു കാര്യമില്ല. അടുത്ത ദിവസത്തെ പരീക്ഷയെ അതു ദോഷകരമായി ബാധിക്കും.

പരീക്ഷയുടെ തലേന്നുതന്നെ, ആവശ്യമുള്ള പേനകൾ, പെൻസിൽ, ജോമെട്രി ബോക് സ്, ഹാൾ ടിക്കറ്റ് എന്നിവ കരുതിവയ്ക്കുക. പരീക്ഷയ്ക്കിറങ്ങുന്ന നേരത്ത് ഇവ തപ്പാനിടവരരുത്. നാം സ്ഥിരം ഉപയോഗിക്കുന്ന പേനതന്നെയാണു പരീക്ഷയെഴുതാനും നല്ലത്. പുതിയ പേന വിരലുകൾക്കു പരിചിതമല്ലാത്തവയായാൽ അതു കയ്യക്ഷരത്തെ ദോഷകരമായി ബാധിക്കും.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate