നാലാം ക്ലാസ്സില്‍ പഠിക്കുന്ന എവ്ലിന് വളരെ ഉത്സാഹത്തിലാണ്. ശിശുദിനത്തില്‍ സ്കൂളില്‍ റോസാപ്പൂക്കളുമായി ചാച്ചാജി വരുമത്രെ ചാച്ചാജിയെ വരവേല്‍ക്കാന്‍ സ്കൂളില്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രണവ് ദാസാണ് ഇപ്പോള്‍ സ്കൂളിലെ താരം. സ്കൂളില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിനെ കുറിച്ച് സമര്‍ത്ഥമായി പ്രസംഗിച്ചത് കൊണ്ടാണ് പ്രണവ് ദാസ് സ്കൂളിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രണവ് ദാസിനെ പോലെ ന്യൂ ജനറേഷനില്‍പ്പെട്ട ഓരോ കുട്ടിയും നെഹറുവിന്റെ ജീവിതം സസൂഷ്മം പഠിച്ചുകൊണ്ടിരിക്കുകയാണ്.
1948 നവംബര്‍ 14 ന് ജനിച്ച ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് ഉള്‍പ്പെടെ ലോകപ്രശ്തരായ ആയിരത്തോളം പേരുടെ ജന്മദിനമാണിന്ന്. ഭാരതീയരെ സംബന്ധിച്ചോളം ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം തന്നെയാണ് പ്രധാനം. 1889 നവംബര്‍ 14 ന് അലഹബാദലായിരുന്നു ജനനം. കാശ്മീരി ബ്രാഹ്മണനായിരുന്ന പ്രമുഖ അഭിഭാഷകന് മോത്തിലാല്‍ നെഹറുവിന്റെ മകനായ ജവഹര്‍ലാല്‍ നെഹറു 1964 മെയ് 24 ന് മരിക്കുന്നത് വരെ ലോകം അറിയപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞനായാണ് വളര്‍ന്നത്. ഇംഗ്ലണ്ടിലെ ഹാരോ കോളേജിലും കേംബ്രിഡ്ജിലും പഠിച്ച നെഹറു ഇംഗ്ലീഷിലും, ഹിന്ദിയിലും, സംസ്കൃതതിലും അതീവ പാണ്ഡിത്യമുണ്ടായിരുന്ന നെഹറുവിനെ അധ്യാപകന് എന്നര്‍ത്ഥം വരുന്ന പണ്ഡിറ്റ് എന്ന വിശേഷണത്തോടെയാണ് സംബോധന ചെയി്തിരുന്നത്.1912 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹറു ജനങ്ങളുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ കാര്യകക്ഷമമായി ഇടപ്പെട്ടു. രാഷ്ട്രിയത്തിലേക്കുള്ള സജീവമായ പ്രവേശത്തിന് ജനങ്ങളുടെ പ്രശ്നമാണ് നെഹറുവിന് പ്രേരണയായത്. 1916 ല്‍ കാശ്മീരി കുടുബത്തില്‍പ്പെട്ട കമല കൗളിനെ വിവാഹം ചെയ്തു.
1919 ലാണ് ജവഹര്‍ലാല്‍ നെഹറു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനാവുന്നത്. ഇതിനിടെ 1916 ല്‍ ലകനൗവില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക യോഗത്തില്‍ വെച്ച് ഗാന്ധിജിയെ കണ്ട അദ്ദേഹം ഗാന്ധിജിയില്‍ ആകൃഷ്ടനായി. തന്നില്‍ വളര്‍ന്ന ഉയര്‍ന്ന ദേശിയതയും ആത്മധൈര്യവും കാരണം ഭയം കൂടാതെ ബ്രിട്ടീഷ് ഭരണകൂടത്തോട് പൊരുതാന്‍ അദ്ദേഹത്തിന് സാധിച്ചു. 1919 ല്‍ 379 പേര് കൊല ചെയ്യപ്പെടുകയും ആയിരത്തി ഇരുന്നോറോളം പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്ത അമൃത്സര്‍ കൂട്ടക്കൊലയെ തുടര്‍ന്നാണ് സ്വാതന്ത്ര്യ സമരത്തില്‍ നെഹറു സജീവമായത്. ഗാന്ധിജി നെഹ്റു കൂട്ടക്കെട്ടില്‍ വന്‍ പ്രക്ഷോഭമാണ് പിന്നീട് ലോകം കണ്ടത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1920ലും 1930ലും ജയിലിലുമായി. 1929 ല്‍ ലാഹോറില്‍ ( ഇന്നത്തെ പാക്കിസ്ഥാന്) നടന്ന ചരിത്ര സമ്മേളനത്തില്‍ നെഹ്റുവായിരുന്നു നായകത്വം വഹിച്ചത്.
1947 ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ നെഹ്റു പ്രഥമ പ്രധാനമന്ത്രിയായി. ഇതോടെ ജനാധിപത്യ ഇന്ത്യയില്‍ കോണ്ടഗ്രസിലൂടെ നെഹ്റു കുടുംബത്തിന്റെ ഭരണവും തുടങ്ങി. ഏക മകള്‍ ഇന്ദിരാഗാന്ധിയും ഇന്ദിരയുടെ മകന് രാജീവ് ഗാന്ധിയും പിന്നീട് പ്രധാനമന്ത്രിമാരായി. പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്റു കൈക്കൊണ്ട സാമൂഹ്യ സാമ്പത്തിക പരിഷികാരങ്ങളും വിദേശ നയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഭരണത്തിലും രാഷ്ട്രതന്ത്രത്തിലും മികച്ചൊരു കുടുബ പാരമ്പര്യമാണ് നെഹ്റു കുടുബത്തിനുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ സഹോദറിയാണ്. മാര്‍ക്സിസത്തെ പറ്റി ആഴത്തില്‍ പഠിക്കുകയും ബുദ്ധിജീവികളുടെയും യുവജനങ്ങളുടെയും നേതാവായി വളര്‍ന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച ചേരിചേരാ നയംലോകം ചര്‍ച്ചചെയ്ത ഒന്നാണ്.
ഇന്ത്യ സ്വാതന്ത്ര്യത്തോടടുത്തപ്പോള് വിഭജനത്തെകുറിച്ച് ആശങ്കപ്പെടുകയും ധര്‍മ്മ സങ്കടത്തില്‍ ആവുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സമഗ്ര വികസനത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത നെഹറു ആധൂനീക ഇന്ത്യയുടെ പിതാവ് എന്നുകൂടി അറിയപ്പെടുന്നുണ്ട്.
റോസാപ്പൂക്കളെ സ്നേഹിച്ച അദ്ദേഹം പൂന്തോട്ടത്തിലെ ഇതളുകള്‍ എന്നാണ് കുട്ടികളെ വിശേഷിപ്പിച്ചത്. ലിംഗ ഭേദമില്ലാതെ ആണ്‍ക്കുട്ടികളെയും നിസ്സീമമായി സ്നേഹിച്ച നെഹ്റു കുട്ടികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
കുട്ടികളോടുള്ള സ്നേഹം, കരുതല്‍, കൂടുതല്‍ അവസരങ്ങള്‍, പരിഗണന എന്നീ കാര്യങ്ങളില്‍ മുതിര്‍ന്നവരോടുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ ശിശുദിനവും
സി.വി.ഷിബു
അവസാനം പരിഷ്കരിച്ചത് : 2/17/2020