অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൗണ്‍സിലിംഗ്

എന്താണ് കൗണ്‍സിലിംഗ്‌?

 

എന്താണ്‌ കൗണ്‍സിലിംഗ്‌? നമുക്ക്‌ ഒരു രോഗം വന്നാല്‍ ഒരു ഡോക്‌ടറെ കാണുന്നു. നമുക്ക്‌ ഒരു ദുരിതമോ ഒരു പ്രശ്‌നമോ വന്നാല്‍ ദൈവജ്ഞനെ കാണുന്നു. നമുക്ക്‌ ഒരു മനോ രോഗം വന്നാലാ ഒരു മനോരോഗ വിദഗ്‌ദനെ കാണുന്നു. ഒരു മാനസീക സംഘര്‍ഷം വന്നാല്‍ ഒരു മന: ശാസ്‌ത്രജ്ഞനെ കാണുന്നു. കൗണ്‍സീലിംഗിനെ കുറിച്ച്‌ കുറച്ചു വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒരു ഡോക്‌ടര്‍ ഒരു രോഗിയുടെ രോഗം മനസ്സിലാക്കിയാണ്‌ രോഗത്തിന്‌ ചികിത്സ നിശ്ചയിക്കുന്നത്‌. ഒരു ദൈവജ്ഞന്‍ പ്രശ്‌നം നോക്കിയാണ്‌ പ്രശ്‌നത്തിന്‌ പ്രതിവിധി നിശ്ചയിക്കുന്നത്‌. അതു പോലെ ഒരു മനശാസ്‌ത്രജ്ഞന്‍ മാനസീക സംഘര്‍ഷത്തിന്റെ കാരണം ആരാഞ്ഞുകൊണ്ടാണ്‌ കൗണ്‍സിലിംഗ്‌ നടത്തുന്നത്‌.
എന്തിനാണ്‌കൗണ്‍സിലിംഗ്‌? കൗണ്‍സിലിംഗ്‌ ഒരു ഉപദേശം കൊടുക്കലല്ല. തന്റെ പ്രശ്‌നത്തിനുള്ള സംഗതി അഥവ കാരണം എന്താണെന്നുള്ള ഒരു ഉള്‍കാഴ്‌ച കക്ഷിക്ക്‌ മനസ്സിലാക്കി കൊടുത്ത്‌ സ്വന്തം തീരുമാനം എടുക്കുവാനുള്ള ഒരു പ്രാപ്‌തി കക്ഷിയില്‍  ഉണ്ടാക്കി കൊടുക്കലാണ്‌ കൗണ്‍സിലിംഗ്‌. കക്ഷികളെ അവരുടെ അവബോധത്തെ തിരിച്ചറിയുവാനായി സഹായിക്കുന്ന ഒന്നാണ്‌ കൗണ്‍സിലിംഗ്‌. കൗണ്‍സിലിംഗ്‌ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുവാന്‍ അത്ര എളുപ്പമല്ലാത്തതുകൊണ്ട്‌ പലരും ഉപദേശം കൊടുക്കലാണ്‌ സ്വീകരിച്ചു വരുന്നത്‌. ഉപദേശം, കാരണം കണ്ടുപിടിച്ചതിനു ശേഷം അക്കാര്യം കക്ഷിക്ക്‌ ബോധപ്പെടുത്തി കൊടുത്ത ശേഷം അയാള്‍ സ്വീകരിക്കുന്ന രീതിയിലായിരിക്കണം നല്‍കേണ്ടത്‌. ഉപദേശം ആര്‍ക്കും വേണ്ടാത്ത ഒന്നാണ്‌. അത്‌ ആരും എളുപ്പത്തില്‍ സ്വീകരിക്കുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെതായ ഒരു ദിശാബോധം ഉണ്ട്‌. അതനുസരിച്ചു മാത്രമേ ഓരോരുത്തരും പ്രവര്‍ത്തിക്കുകയുള്ളൂ. ആ ദിശാബോധത്തെ ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണ്‌ ഒരു നല്ല കൗണ്‍സിലര്‍ ചെയ്യുന്നത്‌. കൗണ്‍സിലിംഗിനു വേണ്ടി കൗണ്‍സിലര്‍ കക്ഷികളെ തേടി പോകരുത്‌. തനിക്കു സഹായം വേണമെന്ന്‌ ആവശ്യമുള്ള കക്ഷികള്‍ കൗണ്‍സിലറെ തേടി വരും. ഇവരെ മാത്രമേ കൗണ്‍സിലിംഗിനു വിധേയമാക്കാവൂ. അവര്‍ക്കു മാത്രമേ കൗണ്‍സിലിംഗ്‌ ചികിത്സ ഫലപ്രദമായി ഫലിക്കൂ.
ഒരു അന്യ സംസ്ഥനത്തിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഒരു പ്രൊഫസറുടെ ഉദാഹരണം ഞാന്‍ വിവരിക്കാം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശ്‌നം ഭാര്യയും മക്കളും ഇപ്പോള്‍ ഇദ്ദേഹത്തെ വേണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്‌. കാര്യം തിരക്കിയപ്പോള്‍ കഥയിങ്ങനെയായിരുന്നു. ഭാര്യ ഇവിടെ കേരളത്തില്‍ ഒരു ബാങ്ക്‌ ജോലിക്കാരിയാണ്‌. മക്കള്‍ രണ്ടു പേരും പഠിക്കുന്നത്‌ ഇവിട െതന്നെയാണ്‌. പ്രൊഫസര്‍ അന്യ സംസ്ഥാനത്ത്‌ ഒറ്റ മുറിയില്‍ ഒറ്റക്ക്‌ കഴിഞ്ഞു വന്നിരുന്നു. അവധിക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വരും. ഇദ്ദേഹത്തിന്‌ അത്യാവശ്യം കുറച്ച്‌ കൃഷിയും കാര്യങ്ങളും ഉണ്ടായിരുന്നു. നാട്ടില്‍ അവുധിക്കു വരുന്ന ഇദ്ദേഹത്തെ ഭാര്യയും, മക്കളും, വേലക്കാരും മറ്റും നന്നായി സ്വീകരിക്കുമായിരുന്നു. (ആ നല്ല സ്വീകരണത്തിനു കാരണം അദ്ദേഹം കറച്ചു ദിവസത്തേക്കള്ള ഒരു സന്ദര്‍ശകനായിരുന്നു.) ഇേേപ്പാള്‍ ഈ പ്രൊഫസ്സര്‍ അടുത്തൂണ്‍ പറ്റി അവിടെ നിന്ന്‌ പിരിഞ്ഞു പോന്നു. ഇപ്പോള്‍ ഭാര്യയും, മക്കളും ആദ്യത്തെ പോലെ സ്വികരിക്കുന്നില്ല. പണിക്കാര്‍ താന്‍ പറയുന്നത്‌ ഗൗനിക്കുന്നില്ല. തന്റെ സാധനങ്ങള്‍ ഒരിടത്തു വെച്ചാല്‍ വെച്ചിടത്ത്‌ കാണുന്നില്ല. പരാതികള്‍ അങ്ങിനെ നീണ്ടു പോകുന്നു. അദ്ദേഹം ഈ പ്രശ്‌നവുമായി പലരേയും ചെന്നു കണ്ടിരുന്നു. പെന്‍ഷനായപ്പോള്‍ അദ്ദേഹം ഒരു സ്ഥിര താമസക്കാരനായി മാറി. (നിത്യവും കാണുന്ന ഒരു വ്യക്തിയോട്‌ അകന്നു കഴിയുമ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹാദരങ്ങളും, താല്‍പര്യവും തോന്നുകയില്ല.)
ഇദ്ദേഹം പുറത്ത്‌ തനിച്ച്‌ ഒരു മുറിയിലാണ്‌ താമസിച്ചിരുന്നത്‌. ആ മുറിയില്‍ മറ്റാരും പ്രവേശിച്ചിരുന്നുല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാധനങ്ങള്‍ക്കൊന്നും സ്ഥാന ഭ്രംശം വന്നിരുന്നില്ല. അവധികാലത്തു മാത്രം ഏതാനും ദിവസത്തേക്കു്‌ വീട്ടില്‍ വന്നു ചേരുന്നു. ഈ സമയം വീട്ടിലെ അംഗങ്ങളും, ബന്ധു മിത്രാദികളും, ജോലിക്കാരും ഒരു വി.ഐ.പി. പരിഗണന അഥവ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കി വന്നിരുന്നത്‌. കാരണം ഇദ്ദഹത്തെ ഏതാനും ദിവസത്തേക്കു മാത്രം സഹിച്ചാല്‍ മതിയല്ലോ. പണികാര്‍ക്ക്‌ എന്തെങ്കിലും കിട്ടുകയും ചെയ്യും. ഇപ്പോള്‍ ഇദ്ദേഹം ഇവിടെ സ്ഥിരക്കാരനായി മാറി. ഒറ്റ മുറി വിട്ട്‌ ഭാര്യയും മക്കളും കൂടിയ ഒരു വീട്ടിലാണ്‌ താമസം. അവരാകട്ടെ ഒരുമിച്ച്‌ തമ്മില്‍ തമ്മില്‍ പോരടിച്ച്‌ വളര്‍ന്നവരും. എന്നാല്‍ ഒരുമിച്ച്‌ കൂട്ടായമയില്‍ കഴിഞ്ഞവരും. ഇദ്ദേഹമാകട്ടെ ഒറ്റയാന്‍ പട്ടാളവും. സ്ഥിര താസമാക്കിയതുകൊണ്ടു വി.ഐ.പി. പരിഗണനയും നഷ്‌ടപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രൊഫസ്സറെ ബേധ്യപ്പെടുത്തി കൊടുത്തപ്പോള്‍ അയാള്‍ക്ക്‌ വളരെ ആശ്വാസം ലഭിച്ചു. ഇത്തരം ഒരു കേസ്സിന്‌ ഉപദേശം കൊടുക്കുവാന്‍ തുടങ്ങിയാല്‍ കക്ഷി അത്‌ സ്വീകരിക്കുകയില്ല, എന്നു മാത്രമല്ല അയാള്‍ക്ക്‌ മുഷിച്ചലും, ദേഷ്യവും സിദ്ധിക്കകയും ചെയ്യും.

ടൈം മാനേജ്‌മെന്റ്‌:

സമയമില്ലാ എന്ന്‌ പലരും പറഞ്ഞു കേള്‍ക്കാറുള്ളതാണല്ലോ. എനിക്കും നിങ്ങള്‍ക്കും മറ്റു എല്ലാവര്‍ക്കും ഒരു ദിവസത്തിന്‌ 24 മണിക്കൂര്‍ സമയമാണുള്ളത്‌. അത്‌ ശരിയായി വിനിയോഗിക്കാതിരിക്കുകയാണ്‌ നിങ്ങളുടെ പ്രശ്‌നം. നമ്മുടെ ജീവിതത്തില്‍ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്‌. നാം ഓരോന്നിനും കൊടുക്കുന്ന മുന്‍ഗണന അനുസരിച്ചായിരിക്കും നമ്മുടെ ജീവിത രീതിയും ജീവിത ശൈലയിും ചിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്‌. ആംഗ്ലേയ ഭഷയില്‍ ഇതിനെ ടൈം മാനേജ്‌മെന്റ്‌ എന്ന്‌ പറയപ്പെടുന്നു. സ്‌ക്കൂളിലും, കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക്‌ ടൈം ടേബിള്‍ നല്‍കാറുണ്ടല്ലോ. ഓരോ പിരിഡിലും, ഓരോ ഔറിലും വിഷയങ്ങള്‍ മാറി വരുന്നതനുസരിച്ച്‌ അദ്ധ്യാപകരും മാറി മാറി വരുന്നു. വിഷയങ്ങളും മാറി മാറി വരുന്നു. എല്ലാ വിഷയങ്ങളും ഒരുമിച്ച്‌ ഒരേ ദിവസം തന്നെ എടുക്കാറില്ല. തന്മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓരോ വിഷയവും അനായാസേന പഠിച്ച്‌ മുന്നേറുവാന്‍ കഴിയും. സമയക്കുറവ്‌ ഒട്ടും അനുഭവപ്പെടുകയുമില്ല.
അതുപോലെ നമ്മുടെ ജീവിതത്തിലും ടൈം ടേബിള്‍ പോലെ ഒരു ക്രമീകരണം ആവശ്യമാണ്‌. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഒരോ ആഴ്‌ചയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഓരരോ മാസത്തിലും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ മുന്‍ഗണന ക്രമത്തില്‍ എടുത്ത്‌ പ്രവര്‍ത്തിക്കേണ്ടതാകുന്നു. അതിനായി സംഗതികള്‍ ക്രമീകരിക്കേണ്ടതാകുന്നു. കറന്റ്‌ ബില്‍, ഫോണ്‍ ബില്‍ എന്നിവ അത്യാവശ്യ ഘടകങ്ങളാണ്‌. ഇവ ആദ്യമായി തീര്‍ക്കണം. പിന്നെയുള്ള കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക്‌ അനുസൃതമായി പരിഗണിക്കണം. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ നാം യുക്തി പൂര്‍വ്വം തിരിച്ചറിയണം എന്നു മാത്രം. അതനുസരിച്ച്‌ പ്രവര്‍ത്തിക്കണം.

പഠന വൈകല്യം

എല്ലാ കുട്ടികളും സമര്‍ത്ഥന്മാരാണ്‌. എന്നാല്‍ എല്ലാ കുട്ടികളും എല്ലാ കര്യങ്ങളിലും എല്ലാ വിഷയങ്ങളിലും ഒരേ പോലെ സമര്‍ത്ഥന്മാരാവില്ല. ആദ്യമായി എല്ലാവരും ഇക്കാര്യം തിരിച്ചറിയണം. മനസ്സിലാക്കണം. എല്ലാവരുടേയും ബ്രെയിന്‍ കപ്പാസിറ്റി ഒരേ പോലെയല്ല. കായിക മത്സരത്തിലെ ഒരു ഓട്ട പന്തയത്തില്‍ പല കായിക താരങ്ങളും ഒരേ സമയം പങ്കെടുക്കുന്നു. അതില്‍ ഒരേ ഒരാളാണ്‌ ആദ്യം എത്തി വിജയിക്കുന്നത്‌. മറ്റുള്ള മത്സരാര്‍ത്ഥികള്‍ പരാജയപ്പെട്ടു എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരെ തള്ളി കളയുകയോ പുച്ഛിക്കുകയോ ചെയ്യാറില്ല. അടുത്ത മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി നന്നായി പരിശിലിപ്പിച്ചെടുക്കും. എന്നാല്‍ ഒരു നല്ല കായിക താരത്തിനാകട്ടെ ഒരു നല്ല സാഹിത്യകാരനോ, ശില്‍പിയോ ആയി തീരുവാന്‍ കഴിഞ്ഞെന്നു വരില്ല. പഠന വിഷയങ്ങളില്‍ ചില കുട്ടികള്‍ ചില വിഷയങ്ങളില്‍ മാത്രം പിന്നോക്കം വരുന്നതായി കാണാം. അതുകൊണ്ട്‌ അത്തരം കുട്ടികള്‍ മണ്ടന്മാരാണെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കരുത്‌. അവര്‍ മറ്റു പല വിഷയങ്ങളിലും സമര്‍ത്ഥന്മാരെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവരേക്കാളും ബുദ്ധിശാലികളും, പ്രവര്‍ത്തന നിരതരും ആയിരിക്കും. അവരുടെ തലച്ചോറിലെ കോശങ്ങളിലെ ചില അപാകതകളും, അപര്യാപ്‌തതകളുമാണ്‌ അതിനു കാരണം.
നമുക്ക്‌ അംഗവൈകല്യം സംഭവിച്ചിട്ടള്ള ഒരു സന്താനം ഉണ്ടായിരുന്നുവെങ്കില്‍ ആ കുട്ടിയെ നാം പൊന്നു പോലെ നോക്കി വളര്‍ത്തും. മാനസീക വൈകല്യം സംഭവിച്ചിട്ടുള്ള കുട്ടിയേയും മേല്‍ പറഞ്ഞതു പോലെ നാമെല്ലാവരും നന്നായി ശ്രദ്ധിക്കും. എന്നാല്‍ പഠന വൈകല്യം വന്നിട്ടുള്ള കുട്ടികളെ നാം തിരിച്ചറിയുന്നില്ല. അവരെ നാം ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നു. ഇന്നത്തെ പഠന രീതി കുട്ടികള്‍ക്കെന്നല്ല മാതാപിതാക്കള്‍ക്കും, ടീച്ചര്‍മാര്‍ക്കും ശരിയായ ധാരണയില്ലായെന്നത്‌ ഒരു നഗ്ന സത്യം മാത്രമാണ്‌. കാലം വളരെ പുരോഗിമിച്ചു. കാലഘട്ടങ്ങള്‍ മാറി. ഗുരുകുല സമ്പ്രദായവും, എഴുത്താശ്ശാന്‍ ശൈലിയും, കാണാപാഠം പഠിച്ച്‌ ഓര്‍മ്മശക്തി പരീക്ഷിക്കുന്ന പരീക്ഷ രീതിയും മാറി. ഇന്ന്‌ കുട്ടികളെ പിടിച്ചിരുത്തി നിര്‍ബ്ബന്ധ പൂര്‍വ്വം പഠിപ്പക്കുന്ന രീതിക്ക്‌ മാറ്റം വന്നു കഴിഞ്ഞു. എന്നാല്‍ ഈ സമ്പ്രദായത്തിന്‌ വേണ്ട അംഗീകാരം കേരളത്തില്‍ ലഭിച്ചിട്ടില്ല. അതിനുളള കാരണം വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും, അദ്ധ്യാപകരിലും ഈ രീതിയെക്കുറിച്ചള്ള അജഞതയാണ്‌. കുട്ടികള്‍ വളര്‍ത്തു മൃഗങ്ങളല്ല. മുതിര്‍ന്നവരുടെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടവരല്ല. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ ചിന്തിക്കുന്നവരാണ്‌. വികാരങ്ങള്‍ ഉള്ളവരാണ്‌. ഇന്നത്തെ കുട്ടികളുടെ വിദ്യാഭ്യാസം കുട്ടികളുടെ ചിന്താധാരകളെ ഉത്തേജിപ്പിക്കുന്ന വിധമാണ്‌. ചിന്തിക്കുകയും, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറയെയാണ്‌ നമുക്കിന്ന്‌ ആവശ്യം. ഒരു നേതാവ്‌ പറയുന്ന മുദ്രാവാക്യം കണ്ണുമടച്ച്‌ അതേ പടി ഏറ്റു പറയുന്ന സമൂഹത്തെയല്ല നമുക്കിന്ന്‌ ആവശ്യം.
ചില കുട്ടികള്‍ പഠന വിഷയങ്ങളില്‍ പിന്നോക്കവും, എന്നാല്‍ പഠനേതര വിഷയങ്ങളില്‍ അതി സമര്‍ത്ഥരും ആയിരിക്കും. മറ്റു ചില കുട്ടികളാകട്ടെ പഠന വിഷയങ്ങളില്‍ അതി സമര്‍ത്ഥരും, പഠനേതര വിഷയങ്ങളില്‍ വളരെ പിന്നോക്കവും നില്‍ക്കുന്നതായി കാണാം. പിന്നെയൊരു കൂട്ടരുണ്ട്‌. അവരാകട്ടെ എല്ലാ വിഷയങ്ങളിലും ഒരുപോലെ ശോഭിക്കുന്നവര്‍. മേല്‍ പറഞ്ഞ ഈ കുട്ടികള്‍ എല്ലാവരും തന്നെ മന്ദ ബുദ്ധികളല്ല. നിങ്ങള്‍ ചില കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അടങ്ങിയിരിക്കുവാന്‍ കൂട്ടാക്കത്തവരാണ്‌ ഇവര്‍. ഇത്തരം പ്രകൃതങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും നമ്മളില്‍ തന്നെ നിരീക്ഷിച്ചറിയാവുന്നതാണ്‌. തലച്ചോറില്‍ പ്രസവത്തിനു മുമ്പോ, പിമ്പോ, പ്രസവ സമയത്തോ ഉണ്ടായിട്ടള്ള ക്ഷതങ്ങളോ, ആഘാതങ്ങളോ മറ്റോ ആയിരിക്കാം കാരണമെന്ന്‌ ശാസ്‌ത്രം വിശദീകരിക്കുന്നു. പഠന വിഷയങ്ങളിലുള്ള പിന്നാക്ക അവസ്ഥയും, താല്‍പര്യക്കുറവും കുട്ടികളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല മറിച്ച്‌ അവരുടെ തലച്ചോറു സംബന്ധിച്ച ചില തകരാറുകള്‍ കൊണ്ടാണ്‌ അങ്ങിനെ സംഭവിച്ചിട്ടുള്ളതെന്ന്‌ എല്ലാ മാതാപിതാക്കന്മാരും, അദ്ധ്യാപകരും തിരിച്ചറിഞ്ഞ്‌ അവരോട്‌ പെരുമാറണം. മക്കളെ അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അതല്ലാതെ കുട്ടികളെ പഠന വിഷയങ്ങളുടെ പേരില്‍ തുലനം ചെയ്യുകയോ, ശാസിക്കുയോ, ശിക്ഷിക്കുകയോ പാടില്ല. കാലങ്ങളായി നാം കണ്ടും കേട്ടും വന്നിട്ടുള്ള ഒരു ശീലത്തില്‍ നിന്ന്‌ പെട്ടെന്ന്‌ നമുക്ക്‌ മാറാനാകില്ല. ശാസ്‌ത്രം വളരെയധികം പുരോഗിമിച്ചു. സത്യം തിരിച്ചറിഞ്ഞ്‌ കാലഘട്ടത്തിനനുസരിച്ച്‌ പതുക്കെയാണെങ്കിലും നമ്മളെല്ലാവരും മാറിയേ തീരൂ. വികലാംഗ്‌ത്വം സംഭവിച്ചിട്ടള്ള മക്കളെ അവരുടെ മാതാപിതാക്കള്‍ അവരുടെ കുറവുകള്‍ കണ്ടറിഞ്ഞ്‌ അവരെയെല്ലാം സ്‌നേഹിച്ച്‌ പരിലാളിച്ചു വളര്‍ത്തുന്നില്ലേ. അതുപേലെയായിരിക്കണം പഠനവൈകല്യം സംഭവിച്ചിട്ടുള്ള മക്കളും. ഏഷ്യാഡിലും, ഒളിബിക്‌സിലും ലോക ജനത മുഴുവന്‍ പങ്കടുക്കുന്നില്ല. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ മെഡലുകളും ലഭിക്കാറുമില്ല. ചെറുപ്പത്തില്‍ നിങ്ങള്‍ക്കും പഠന വൈകല്യം ഉണ്ടായിരുന്നരിക്കാം. അതു മൂലമായിരിക്കാം നിങ്ങളുടെ ഒഴപ്പലും, തന്മൂലം പഠിപ്പു നര്‍ത്തലും വേണ്ടി വന്നത്‌. ആ രഹസ്യം മറച്ചു പിടിച്ചുകൊണ്ട്‌ കുടംബം പുലര്‍ത്തുവാന്‍ വേണ്ടി പഠിപ്പു നിര്‍ത്തേണ്ടി വന്നു എന്ന്‌ വീരവാദം മുഴുക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലുണ്ടെന്നുള്ളത്‌ പച്ച പരമാര്‍ത്ഥം മാത്രമാണ്‌. കുട്ടികളുടെ വിദ്യാഭ്യാസവും, ബുദ്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവയെ കൂട്ടി കുഴക്കുന്നത്‌ ഒട്ടും ശുഭവുമല്ല. വിദ്യാഭ്യാസവും, പഠിപ്പും ഇല്ലാത്തവരാണ്‌ പല പ്രമുഖരായ ബിസിനസ്സുകാര്‍. അവരാരും മണ്ടന്മാരാണെന്ന്‌ സമൂഹം പറഞ്ഞിട്ടുല്ല. ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റെയിന്‍ കണക്കില്‍ മരമണ്ടനായിരുന്നു. ബ്രിട്ടനിലെ പ്രധാന ഭരണാധികാരിയായിരുന്ന ചര്‍ച്ചിലിന്‌ തെറ്റുകൂടാതെ ഒരു വരി പോലും എഴുതുവാന്‍ കഴിയുമായിരുന്നില്ല. ലോകത്തില്‍ പഠന വൈകല്യമുള്ള പല മഹാന്മാരും വളരെ ഉയര്‍ന്ന നിലയില്‍ വ്യക്തി പ്രഭാവമുള്ളവരായിരുന്നു. അതു കൊണ്ട്‌ പഠന വൈകല്യമുള്ള കുട്ടികളെ മണ്ടന്മാരെന്നൊ, ബുദ്ധിയില്ലാത്തവര്‍ എന്നോ വിളിച്ചാക്ഷേപിക്കരുത്‌.
പഠന വൈകല്യമുള്ള കുട്ടികളെ കൗണ്‍സിലിംഗ്‌, ഹിപ്‌നോ തെറാപ്പി, ചില ഹോമ്യോപ്പതി, ആള്‍ട്ടര്‍നേറ്റീവ്‌ മരുന്നുകള്‍ എന്നിവ ഉപയോഗച്ച്‌ ഒരു പരിധി വരെ സുഖപ്പെടുത്താവുന്നതാണ്‌. എന്നാല്‍ ബുദ്ധിയും പഠന വൈകല്യവുമായി ഒരു ബന്ധവുമില്ല എന്ന്‌ മാതാപിതാക്കളും കുട്ടികളും അിറഞ്ഞിരിക്കേണ്ടതാണ്‌. ചില വിഷയങ്ങളില്‍ പിന്നോക്കമുള്ള കുട്ടികള്‍ അവരുടെ ബുദ്ധിക്കുറവുകൊണ്ടല്ല മിറച്ച്‌ തലച്ചോറില്‍ സംഭവിച്ചിട്ടുള്ള കാരണങ്ങളാണ്‌ അങ്ങിനെ ആക്കി തീര്‍ത്തിരിക്കുന്നത്‌ എന്ന്‌ അനുഭാവപൂര്‍വ്വം മനസ്സിലാക്കണം. കുട്ടികളെ ധരിപ്പിക്കണം.
തലച്ചോറ്‌ എന്നത്‌ ഒരു മഹാ സംഭവമാണ്‌. ചില കുട്ടികള്‍ ചെറുപ്പത്തില്‍ നന്നായി പഠിച്ചിരുന്നവരായിരിക്കാം. എന്നാല്‍ ഇടക്കാലത്ത്‌ വെച്ച്‌ ഒരു ഉഴപ്പല്‍ കണ്ടു തുടങ്ങാം. കുടംബ പാശ്ചാത്തല പ്രശ്‌നം കൊണ്ട്‌ കുട്ടികളില്‍ ഒരു തരം ഉഴപ്പല്‍ കാണാം. ഒരു പക്ഷെ പഠന വൈകല്യത്തിന്റെ ലക്ഷണം കണ്ടു തുടങ്ങുന്നതാകാം ഈ സംഭവം. അതല്ലെങ്കില്‍ കുടുംബ പാശ്ചാത്തലങ്ങളിലെ താള പിഴകള്‍ കൊണ്ടാകാം. ഇങ്ങിനെ കണ്ടാല്‍ ഒരിക്കലും കുട്ടിയെ പഴിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്‌. ഇവരെ ഉടനെ ഒരു മന: ശാസ്‌ത്രജ്ഞനെ കണ്ട്‌ പ്രതിവിധി തേടേണ്ടതാണ്‌. പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നത്‌ ചില ടെസ്റ്റുകള്‍ നടത്തിയാണ്‌ കണ്ടു പിടിക്കുന്നത്‌.
താഴെ പറയുന്ന ലക്ഷണങ്ങള്‍ പഠനവൈകല്യങ്ങള്‍ സംഭവിച്ചിട്ടുള്ള കുട്ടികളില്‍ കണ്ടു വരാറുണ്ട്‌. അക്ഷരങ്ങള്‍ തെറ്റിച്ചെഴുതുക, തെറ്റിച്ചു വായിക്കുക. ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും തെറ്റിക്കുക, ചില വാക്കുകളുടെ ഉച്ചാരണം തെറ്റായി പറയുക, തിരിച്ചു വയിക്കുക, കൂട്ടി കിട്ടുന്ന സംഖ്യകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റിക്കുക, സ്ഥാനം തെറ്റിയെഴതുക, ചില സംഖ്യകളും, അക്ഷരങ്ങളും തിരിച്ചറിയുവാന്‍ കഴിയായ്‌ക എന്നിങ്ങനെ പോകുന്നു. ചില സംഗതികള്‍ ഹൈപ്പര്‍ ആക്‌റ്റിവിറ്റി പോലുള്ളവ ഒരു പ്രായം കഴിയുമ്പോള്‍ താനെ ശരിയായി വരുന്നതാണ്‌. ബോര്‍ഡില്‍ നിന്ന്‌ പകര്‍ത്തി എഴുതുവാന്‍ കഴിയാതെ വരുന്നത്‌ ചിലപ്പോള്‍ ഷോര്‍ട്ട്‌ സൈറ്റ്‌ എന്ന കാഴ്‌ച തകരാറു മൂലമായിരിക്കാം. കേട്ടെഴുത്തിന്റെ വരുന്ന തെറ്റുകള്‍ ചിലപ്പോള്‍ കേള്‍വി തകരാറു മൂലമായിരിക്കാം. ഇവ മൂലം കട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചുവെന്നുവരില്ല. ഇക്കാര്യങ്ങള്‍ ഒരു കണ്ണു ഡോക്‌റ്റരുടേയും, ഇ. എന്‍. ടി. യുടേയും സഹായം തേടേണ്ടതാണ്‌. ഇതൊന്നും കൂടാതെ തന്നെ വാസ്‌തു ദോഷം കൊണ്ട്‌ പഠന വൈകല്യം വരാവുന്നതാണ്‌. വാസ്‌തുവിന്റെ കന്നി മൂല തുറന്നു കിടക്കുകയാണെങ്കില്‍ പഠന വൈകല്യം വരാവുന്നതാണ്‌.

പഠന വൈകല്യ കാരണങ്ങള്‍

മസ്‌തിഷ്‌കത്തിലുണ്ടാകുന്ന അതി സൂക്ഷ്‌മമായ ക്ഷതങ്ങള്‍, ഗര്‍ഭാവസ്ഥയിലും, ജനനസമയത്തും ഉണ്ടാകുന്ന ക്ഷതങ്ങള്‍, ഭഗ ദ്വാരത്തിലോ, കരു ഇട്ട്‌ പിടിക്കുന്നതു മൂലമുള്ള ക്ഷതങ്ങള്‍, ശാരീരികവും, മാനസ്സീകവുമായ ഷോക്കുകള്‍ ( ആഘാതങ്ങള്‍) എന്നിവ മൂലം പഠന താല്‍പ്പര്യക്കുറവ്‌ കണ്ടേക്കാം. ജനിതക കാരണങ്ങളാല്‍ പരമ്പര്യ ഘടകങ്ങള്‍ മൂലവും ഈ രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. സാമൂഹ്യ ഘടകങ്ങളും ഇതിന്‌ പങ്കുവെക്കുന്നുണ്ട്‌. മാതാപിതാക്കളില്‍ നിന്ന്‌ അകന്ന്‌ അനാഥാലയങ്ങളിലും, ബോര്‍ഡിംഗുകളിലും കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക്‌ ഈ അവസ്ഥ കൂടുതലായി കാണുന്നു. വൈകാരികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്ത അവസ്ഥ, അസ്വസ്ഥമായ കുടുംബാന്തരീക്ഷം, ശിഥിലമായ കുടുംബ ബന്ധങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ തകരാറുകള്‍, അസ്ഥിരമായ കഠിന ശിക്ഷാ രീതികള്‍, കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസ്സിക സംഘര്‍ഷങ്ങളും, പിരിമുറക്കങ്ങളും പഠന വൈകല്യങ്ങള്‍ക്ക്‌ കാരണമാണ്‌. മൂന്നാം വയസ്സു മുതല്‍ പഠന വൈകല്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഏഴു വയസ്സാകുമ്പോഴേക്കും ഇത്‌ നന്നായി പ്രകടമാകും. എന്നാല്‍ ഇത്‌ പതിനഞ്ചാം വയസ്സുവരേയും തുടരാവുന്നതാണ്‌. അതു കൊണ്ടായിരിക്കാം ചില കുട്ടികള്‍ ചില പ്രായം വരുമ്പോള്‍ പിന്നാക്കം പോകുകയും, പഠനം അവതാളത്തില്‍ ആകുകയും ചെയ്യുന്നത്‌. പഠന വൈകല്യം കൂടുതലും ആണ്‍കുട്ടികളിലാണ്‌ കണ്ടുവരുന്നത്‌.

പഠന വൈകല്യം എന്നാല്‍ ശരാശരി ബുദ്ധി ശക്തിയില്‍ കുറവ്‌ എന്നല്ല അര്‍ത്ഥം. ശ്രദ്ധ കേന്ദ്രീകരിക്കവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, താല്‍ക്കാലികമായി ചെറിയ ഇടവേളകളില്‍ മാത്രം ഒര്‍മ്മശക്തി ഉണ്ടായിരിക്കുക, എഴുതുന്നതില്‍, വായിക്കുന്നതില്‍, സ്‌പെല്ലിംഗ്‌ എന്നിവയില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, സംഗ്രഹ ശേഷി കുറവ്‌, അക്ഷരമാല ക്രമം അിറവില്ലാതിരിക്കുക എന്നീ കര്യങ്ങള്‍ ഒരുമിച്ചോ, ഭാഗീകമായോ വിദ്യാര്‍ത്ഥികളില്‍ കാണാം. ഇവ കൂടാതെ താഴെ പറയുന്നവയും കാണാവുന്നതാണ്‌. ക്രമരഹിതമില്ലായമ, അവലക്ഷണം, എളുപ്പം മറക്കുന്ന മനോഭാവം, കുറഞ്ഞ ആത്മ വിശ്വാസം, പഠിച്ച ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ബുദ്ധിമുട്ട്‌, ചിന്തകളെ അഥവ ഉത്തരങ്ങളെ വാക്കുകളിലൂടേയും എഴുത്തുകളിലൂടേയും പ്രകടിപ്പിക്കുവാന്‍ ബുദ്ധിമുട്ട്‌, ദൃശ്യ-ശ്രവണ-സ്‌പര്‍ശനങ്ങളില്‍ അവബോധത്തിലുള്ള ബുദ്ധിമുട്ട്‌, സാമൂഹ്യ ഇടപെടലുകളില്‍ ഉള്ള അപര്യാപ്‌തത. തുടങ്ങീ അങ്ങിനെ നീണ്ടുപോകുന്നു.

ദിശകളെ കുറിച്ചുള്ള ആശയ കുഴപ്പം, താളം, സ്ഥലം, കാലം, ഇടത്‌, വലത്‌, അടിവശം, മുകള്‍ വശം, ഇന്ന്‌, നാളെ എന്നിവയെ കുറിച്ചുള്ള ശരിയായ ധാരണ ഇല്ലാതിരിക്കുക, വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കുവാന്‍ കഴിവില്ലായ്‌ക, വൈകി തുടങ്ങിയ ഭാഷയും, സംഭാഷണവും, മോശമായ കയ്യക്ഷരങ്ങള്‍ എന്നിവയും പഠന വൈകല്യത്തിന്റെ ഭാഗമാണ്‌. പഠന പ്രക്രിയയെ സബന്ധിക്കുന്നതായ 1. വായന, 2. എഴുത്ത്‌, 3. അക്ഷര ക്രമം, 4. ഭാഷ, 5. ഗണിതം തുടങ്ങിയ ഏതേങ്കിലും കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനോ, വൈദ്‌ഗ്‌ധ്യം നേടുന്നതിനോ ഉള്ളോ പ്രായാസങ്ങളാണ്‌ പഠന വൈകല്യങ്ങളില്‍ പ്രധാനമായി കാണപ്പെടുന്നത്‌. ഈ വൈകല്യങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിക്കുന്നു. പല കുട്ടികളും ശരാശരിയോ, അതിലും കൂടുതല്‍ ബുദ്ധി ശക്തിയുള്ളവരായിരിക്കും. കാഴ്‌ച ശക്തിയും, കേള്‍വി ശക്തിയും സാധാരണ നിലയിലായിരിക്കും. പഠന സംബന്ധമായ ന്യൂനതകള്‍ ഒളിച്ചു നിര്‍ത്തിയാല്‍ മറ്റു പല മേഖലകളിലും ഇവര്‍ സമര്‍ത്ഥമാരായിരിക്കും.

വായനയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍: വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോകുക, മന്ദ ഗതിയിലും, തപ്പി തടഞ്ഞും വായിക്കുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങള്‍ ഊഹം വെച്ചുകൊണ്ടു വായിക്കുക, വിരാമങ്ങളും, അര്‍ദ്ധവിരാമങ്ങളും, ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോള്‍ വാക്കുകള്‍ പെറുക്കി, പെറുക്കി വായിക്കുക, വായിക്കുമ്പോള്‍ വരികള്‍ തെറ്റി വായിക്കുക, വായിച്ച വരി തന്നെ വീണ്ടും വായിക്കുക, വിരലോ, പെന്‍സിലോ വെച്ച്‌ വായിക്കുക, കുറച്ചു വായിക്കുമ്പോള്‍ പ്രയാസം അനുഭവെപ്പടുക.

എഴുത്തു സംബന്ധിച്ച പ്രയാസങ്ങള്‍: എഴുതുമ്പോള്‍ ചിന്തകള്‍ എഴുത്തിലൂടെ ആവിഷ്‌കരിക്കുവാന്‍ കഴിയാതെ വരിക, ഉചിതമായ വാക്കുകള്‍ കിട്ടാതെ വരിക, വളരെ മന്ദഗതിയില്‍ എഴുതുക, അക്ഷര തെറ്റുകള്‍ വരുത്തുക, വളരെ മോശമായ കയ്യക്ഷരം, പെന്‍സില്‍ വിചിത്രമായി പിടിക്കുക. വരികള്‍ക്കിടയില്‍ സ്ഥലം വിടുന്നതിലും, മാര്‍ജിന്‍ ഇടുന്നതിലുള്ള അപാകതകള്‍, തുടര്‍ച്ചയായ അക്ഷര തെറ്റുകള്‍ വരുത്തുക, വ്യാകരണ തെറ്റുകള്‍ വരുത്തുക, ഒരു പ്രാവശ്യം ശരിയാക്കി എഴുതിയ വാക്കുകള്‍ പിന്നീട്‌ എഴുതുമ്പോള്‍ തെറ്റിക്കുക, എഴുതുമ്പോള്‍ ചിഹ്നങ്ങളും, വിരാമങ്ങളും, അര്‍ദ്ധ വിരാമങ്ങളും വിട്ടുപോകുക, പകര്‍ത്തി എഴുതുവാന്‍ പ്രയാസം അനുഭവപ്പെടുക, പകര്‍ത്തിയെഴുതുന്നതില്‍ തെറ്റുകള്‍ വരുത്തുക, ക്ലാസ്സില്‍ നോട്ടുകള്‍ എഴുതിയെടുക്കുവാന്‍ സാധിക്കാതെ വരിക.
ഗണിത സംബന്ധമായ പ്രയാസങ്ങള്‍: സംഖ്യ മിറച്ചെഴുതുക, 9=p, സംഖ്യ തിരിച്ചെഴുതുക, 12=21, സംഖ്യ ക്രമ പ്രകാരം തന്നെ വായിക്കുക (സ്ഥാന വില നിര്‍ണ്ണയിക്കുവാന്‍ കഴിയായ്‌ക), 1008=ഒന്ന്‌, പൂജ്യം, പൂജ്യം, എട്ട്‌, പറയുന്നതു പോലെ എഴുതുക, നാനൂറ്റി അമ്പത്‌=40050, കൂട്ടുന്നതില്‍ 24+37= 511, കുറക്കുന്നതില്‍ 72-45=23 (കടം വാങ്ങുവാന്‍ അിറയില്ല), ഗുണനത്തില്‍ തെറ്റായ സ്ഥാനം, 232x12
464
232

ശിക്ഷ

കുട്ടികളെ ശിക്ഷിക്കുന്നത്‌ ഉചിതമോ? കുട്ടികളെല്ലാം പൊതുവെ ജിജ്ഞാസുക്കളണ്‌. തീയ്യില്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞാലും കുഞ്ഞുങ്ങള്‍ക്ക്‌ തീയ്യില്‍ തൊടാതിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാം അനുഭവിച്ചറിയണം. ഇക്കാരണം കൊണ്ടു തന്നെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ശാസിക്കുന്നത്‌ ഉചിതമല്ല. വികൃതിയില്‍ നിന്ന്‌ പരിക്കു പറ്റിയ വേദനയേക്കാള്‍ അസഹനീയം കുഞ്ഞുങ്ങളെ ശാസിക്കുന്നതിലും, അടിക്കുന്നതിലുമായിരിക്കും. പുതിയതായി പെയിന്റടിച്ച ചുമരിലോ, വാതിലിലോ തൊടരുത്‌ എന്ന്‌ മുതിര്‌ന്നവരോടു പോലും പറഞ്ഞാല്‍ അടുത്ത നിമിഷം തന്നെ അയാള്‍ അത്‌ തൊട്ടിരിക്കും എന്ന വസ്‌തുത നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണല്ലോ. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ ഒരിക്കലും ശിക്ഷിക്കരുതെന്ന്‌ മനശാസ്‌ത്രം അനുശാസിക്കുന്നു. കുട്ടികളുടെ മനസ്സ്‌ തെറ്റും, ശരിയും ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കുന്നില്ല. അവര്‍ക്ക്‌ അതിനുള്ള ബോധവും, ബുദ്ധിശക്തിയും ഇല്ല. ഒരു കുട്ടിയായാലും, ഒരു വ്യക്തിയായാലും ശിക്ഷിക്കപ്പെടുന്നത്‌ ഇന്ന കാര്യത്തിനാണെന്ന്‌ മനസ്സിലാക്കണം. പൊരുള്‍ അിറയാതെ ശിക്ഷിച്ചതു കൊണ്ട്‌ യാതൊരു ഫലവുമില്ല. ശിക്ഷ ലഭിക്കുന്നത്‌ ബോധ്യപ്പെടണം. എന്നാല്‍ മാത്രമാണ്‌ ഒരു വ്യക്തി അഥവ കുട്ടി ആ തെറ്റ്‌ ആവര്‍ത്തിക്കപ്പെടാതിരിക്കൂ.

ഒരു പെരുമാറ്റം ശരിയോ തെറ്റോ എന്ന്‌ തീരുമാനിക്കപ്പെടുന്നത്‌ അതിന്റെ ഫലം നോക്കിയാണ്‌. ശിക്ഷ കിട്ടുവാന്‍ വഴി വെക്കുന്നതൊക്കെ തെറ്റാണ്‌. കൂടുതല്‍ ശിക്ഷ കിട്ടുന്നത്‌ കൂടുതല്‍ തെറ്റ്‌. ഒരു പെരുമാറ്റ വൈകല്യം തിരുത്തുവാനാണ്‌ ശാസിക്കുന്നതും, ശിക്ഷിക്കുന്നതും ഒക്കെ. ശിക്ഷിക്കുന്ന അഥവ ശാസിക്കുന്ന വ്യക്തിക്ക്‌ തെറ്റ്‌ ചെയ്യുന്ന വ്യക്തിക്ക്‌ അയാളുടെ തെറ്റ്‌ പരമാവധി മനസ്സിലാക്കി കൊടുക്കണം. അത്‌ അയാളുടെ ധര്‍മ്മമാണ്‌. കര്‍ത്തവ്യമാണ്‌. കൊച്ചു കുട്ടികളില്‍ ഈ ധര്‍മ്മം പാലിക്കപ്പെടുവാന്‍ കഴിയുകയില്ല. അതു കൊണ്ടാണ്‌ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണം എന്ന്‌ ഞാന്‍ പറഞ്ഞത്‌.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ആല്‍ഫ ലെവല്‍ ലേണിംഗ്‌, ഫാസ്റ്റ്‌ റീഡിംഗ്‌ ടെക്‌നിക്‌, വിഷ്വലൈസേഷന്‍ എന്നീ ലളിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ പഠന നിലവാരം മെച്ചപ്പെടുത്താം.

പഠിക്കുവനായി നമുക്ക്‌ നന്നായി പഠിക്കാം:- പഠിപ്പിക്കുന്നതിനായി ധാരാളാം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്‌. അവര്‍ക്കൊന്നും മറ്റുള്ളവരെ എങ്ങിനെ നന്നായി പഠിക്കുവാന്‍ സഹായിക്കാം എന്നറിഞ്ഞുകൂടാ. അതിന്‌ ആദ്യം എങ്ങിനെ നന്നായി പഠിക്കാം എന്നറിഞ്ഞിരിക്കണം.

പഠനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണ്‌? നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ പഠിക്കുന്നതിനും, ഓര്‍മ്മയില്‍ വെയ്‌ക്കുന്നതിനും, യുക്തിപരമായും, സമര്‍ത്ഥപരമായും ഉത്തരങ്ങള്‍ എഴുതുന്നതിനും കഴിയണം. ഇനി "എങ്ങിനെ നമുക്ക്‌ പഠിക്കാം" എന്ന്‌ നമുക്ക്‌ നോക്കാം. അതിനു മുമ്പ്‌ ഒരു കൊച്ചു കഥ ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

ഇന്ന്‌ ഇംഗ്ലീഷ്‌ മീഡയത്തിന്റെ അതി പ്രസരണക്കാലമാണല്ലോ. ഒരു തൊഴിലാളിയുടെ മകനെ ഏറ്റവും മുന്തിയ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. ക്ലാസ്സില്‍, ടീച്ചര്‍ ഇലക്‌ട്രിസിറ്റിയെക്കുറിച്ചുള്ള പാഠങ്ങള്‍ എടുക്കുകയായിരുന്നു. പാഠാവസാനം ടീച്ചര്‍ തൊഴിലാളിയുടെ കുട്ടിയോട്‌ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. കുട്ടി ഇലക്‌ട്രിസിറ്റിക്കു പകരം 'ഇലക്‌ട്രിക്കുറ്റി' എന്നേ പറയുന്നുള്ളൂ. ടീച്ചറെ കളിയാക്കുകയാണെന്ന ധാരണയില്‍ വീട്ടില്‍ നിന്ന്‌ ആളെ കൂട്ടി കൊണ്ടു വരുവാന്‍ കുട്ടിയോട്‌ ടീച്ചര്‍ പറഞ്ഞു. അടുത്ത ദിവസം കുട്ടി അമ്മയെ കൂട്ടി കൊണ്ടു വന്നു. ടീച്ചര്‍ അമ്മയോട്‌ കാര്യങ്ങള്‍ പറഞ്ഞു. അതിന്‌ അമ്മ, അവന്‌ അതിനുള്ള "കപ്പാക്കുറ്റി" യല്ലേയുള്ളൂ എന്ന്‌ മറുപടി പറഞ്ഞു. കപ്പാസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. ഇതു കേട്ട ടീച്ചര്‍ക്ക്‌ അമ്മയോട്‌ ദേഷ്യവും അരിശവും വന്നു. അമ്മയോട്‌ കുട്ടിയുടെ അച്ഛനെ കൂട്ടി കൊണ്ടുവരുവാന്‍ പറഞ്ഞു. അടുത്ത ദിവസം അച്ഛന്‍ വന്നു. ടീച്ചര്‍ അച്ഛനോട്‌ കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ ഒരോന്നായി വിവരിച്ചു. അപ്പോള്‍ അച്ഛന്‍ ടീച്ചരോട്‌, ഇനി ഇക്കാര്യം ആരോടും പറഞ്ഞ്‌ "പബ്ലിക്കുറ്റി" ആക്കരുതേ എന്ന്‌ പറഞ്ഞു. പബ്ലിസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. അപ്പോള്‍ ഇത്‌ കേട്ട ടീച്ചര്‍ക്ക്‌ സംഗതി പിടി കിട്ടി. ഇത്‌ ആ കുടുംബത്തിലെ മൊത്തം പ്രശ്‌നമാണ്‌.

ആദ്യമായി കുട്ടി പഠിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം. ചുമതല ഏറ്റെടുക്കാത്ത കുട്ടി പഠിക്കുവാന്‍ സമര്‍ത്ഥനായിരിക്കുകയില്ല. തന്റെ സ്വന്തം കഴിവുകളെ വികസിപ്പിക്കുവാനുള്ള അവസരമാണ്‌ വിദ്യാഭ്യാസ കാലഘട്ടം. നിങ്ങളുടെ കഴിവുകളുടെ ക്രമാനുസൃതമായ വികസനത്തെ അളന്ന്‌ പോരായ്‌മകളേയും, മേന്മകളേയും ബോദ്ധ്യമാക്കുന്നതിനുള്ള സന്ദര്‍ഭമാണ്‌ പരീക്ഷ. കൂര്‍മ്മ ബുദ്ധിശക്തിയും തീവ്ര പരിശ്രമവും മാത്രം പോരാ, കൂടാതെ മറ്റു പല ഘടകങ്ങളും കൂടി ഉണ്ടെങ്കിലെ അധിക മാര്‍ക്ക്‌ നേടാനാകൂ.

തീവ്രമായ ആഗ്രഹം: പഠിക്കണമെന്നും, ധാരാളം മാര്‍ക്ക്‌ നേടണമെന്നും ആഗ്രഹിക്കാത്ത ഒരു വ്യക്തിക്ക്‌, ആ വ്യക്തി എത്ര ബുദ്ധിമാനണെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുകയില്ല. മാതാ പിതാക്കളടേയും, അദ്ധ്യാപകരുടേയും ശിക്ഷയില്‍ നിന്നും, ശകാരത്തില്‍ നിന്നും ഒഴിവാകുവാന്‍ വേണ്ടി പഠിക്കുവാന്‍ തുടങ്ങിയാല്‍ തന്നെ കുറച്ചൊക്കെ പഠിച്ചെന്നെരിക്കും. പിന്നീട്‌ ചുമ്മാതെയിരിക്കും. സ്വയം തീരുമാനമെടുത്ത്‌ പ്രയത്‌നിക്കലാണ്‌ ശരിയായ പഠനം. അതായത്‌ പഠന പ്രക്രിയ സ്വയം പ്രാവര്‍ത്തികമാക്കേണ്ടതാണ്‌.

വ്യക്തമായ ലക്ഷ്യം: പഠിക്കുന്നതിനു വളരെ വ്യക്തമായ ഒരു ലക്ഷ്യം വേണം. നിശ്ചിത മണിക്കൂറുകള്‍ക്കുള്ളില്‍ ചേദ്യങ്ങള്‍ക്ക്‌ എത്രമാത്രം അര്‍ത്ഥവത്തായി ഉത്തരമെഴുതാമോ അതിനനുസരണമായി മാര്‍ക്ക്‌ ലഭിക്കുന്നു. പരീക്ഷയുടെ സമയം വിദഗ്‌ദമായി വിനയോഗിക്കുവാന്‍ പഠിക്കണം.

അടുക്കും ചിട്ടയും: ക്രമമായും നിരന്തരമായും പ്രയത്‌നിക്കണം. എഴുതേണ്ട വസ്‌തുതകള്‍ തലയില്‍ നിന്ന്‌ കൈ വിരല്‍ തുമ്പിലേക്ക്‌ ക്രമമായി എത്തിയിരിക്കണം. പരീക്ഷകള്‍ വരുമ്പോള്‍ മാത്രം വലിച്ചു വാരി പഠിച്ചാല്‍ പരീക്ഷകള്‍ വിജയിക്കുകയില്ല. യഥാവിധി ഉത്തരം എഴുതാന്‍ കഴിയുകയില്ല. ക്രമമായും നിരന്തരമായും ഒരു പഠന പദ്ധതി അത്യാവശ്യമാണ്‌. അടുക്കിലും, ചിട്ടയിലും പഠിച്ചാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കും. ആവശ്യാനുസരണം പെട്ടെന്ന്‌ പ്രയോഗിക്കുവാന്‍ കഴിയുന്നു. ഒരു പെട്ടിയില്‍ വെക്കയുന്ന സാധനങ്ങള്‍ അനുയോജ്യമായ രീതിയില്‍ അടുക്കി വെച്ചാല്‍ പെട്ടി നിറയെ സാധനങ്ങള്‍ ഉണ്ടെങ്കിലും വേണ്ടത്‌ വേണ്ട സമയത്ത്‌ എളുപ്പത്തില്‍ കണ്ടെത്തി എടുക്കാം. വലിച്ചു വാരിയിട്ടാല്‍ കുഴഞ്ഞും, മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍ നിന്ന്‌ ഒരു പ്രത്യേക സാധനം എടുക്കാന്‍ ബുദ്ധിമുട്ടാകും. എല്ലാ ആവശ്യങ്ങളും പഠിച്ചിരിക്കണം. പഠിക്കേണ്ടതു പോലെ പഠിക്കുക. ചെയ്യേണ്ടതു വേണ്ട സമയത്ത്‌ ചെയ്യുക.

സ്വയം പരിശോധന ഈ ആവശ്യത്തിന്‌ അനിവാര്യമാണ്‌. 1. നിങ്ങള്‍ക്ക്‌ നല്ലവണ്ണം പഠിക്കുവാന്‍ തടസ്സമുണ്ടാക്കുന്ന വല്ല ശാരീരിക തകരാറുകള്‍ (തലവേദന ഇത്യാദികള്‍) ഉണ്ടോ? 2. തൃപ്‌തികരമായി ഉറക്കം ലഭിക്കുന്നുണ്ടോ? 3. പഠിക്കുവാന്‍ നിങ്ങള്‍ക്ക്‌ ഒരു പ്രത്യേക സ്ഥലമുണ്ടോ? 4. നിങ്ങളുടെ മേശപ്പുറത്തോ, സമീപത്തോ പഠനത്തിനുള്ള ശ്രദ്ധയെ തടസ്സപ്പെടുത്തുന്ന വല്ലതും ഉണ്ടോ? 5. നിങ്ങള്‍ക്ക്‌ ഓരോ ദിവസത്തേക്കും പഠിച്ചു തീര്‍ക്കാനുള്ള വിഷയത്തെ പറ്റി ഒരു ആസൂത്രിത പദ്ധതിയുണ്ടോ? 6. ഒരു കാര്യം മനഃ പാഠമാക്കുവാന്‍ ശ്രദ്ധിക്കുമ്പോള്‍ ഒരറ്റയിരിപ്പിലിരുന്ന്‌ തീര്‍ക്കുമോ? 7. പരീക്ഷക്കു തൊട്ടു മുമ്പുള്ള കുറേ ദിവസങ്ങള്‍ മാത്രം വളരെ രാത്രിയാകുന്നതുവരെ പഠിക്കാറുണ്ടോ? 8. നിങ്ങളുടെ പാഠ്യ വിഷയങ്ങളില്‍ ഏതു വിഷയത്തിനാണ്‌ മോശം? ഏതാണ്‌ കഠിനം? എത്ര മാത്രം പഠിച്ചു? എന്നെല്ലാം മുറക്ക്‌ അപഗ്രന്ഥനം നടത്താറുണ്ടോ? 9. വായിക്കുമ്പോള്‍ ഗ്രാഫുകളും, പട്ടികകളും, പടങ്ങളും ശ്രദ്ധിക്കാറുണ്ടോ? 10. വായിക്കുന്ന ആശയങ്ങള്‍ ഓര്‍ത്തു വെയ്‌ക്കാനുതകുന്ന വിധം ചെറിയ പടങ്ങളും, കുറിപ്പുകളും, ഗ്രാഫുകളും തയ്യാറാക്കാറുണ്ടോ? 11. വായനക്കിടയില്‍ അറിഞ്ഞു കൂടാത്ത വാക്കുകളുടെ അര്‍ത്ഥം ഡിക്ഷ്‌ണറി നോക്കി മനസ്സിലാക്കാറുണ്ടോ? 12. വിശദമായി വായിക്കുന്നതിനു മുമ്പ്‌ പഠിക്കേണ്ട ഭാഗം (അദ്ധ്യായം) ഒന്ന്‌ ഓടിച്ചു നോക്കാറുണ്ടോ? 13. വായിച്ചു തുടങ്ങുന്നതിനു മുമ്പ്‌ അദ്ധ്യായത്തിന്റെ ഒടുവില്‍ കൊടുത്തിരിക്കുന്ന സംഗ്രഹമോ, ചോദ്യങ്ങളോ ശ്രദ്ധിക്കാറുണ്ടോ? 14. ആശയങ്ങളുടെ കുറിപ്പ്‌ തയ്യാറാക്കാറുണ്ടോ? 15. ക്ലാസ്സില്‍ വെച്ച്‌ കഴിയുന്നതും വേഗം പോയിന്റുകള്‍ കുറിച്ചെടുക്കാറുണ്ടോ? 16. വായിക്കുന്നതിന്റെ സംഗ്രഹം ഒറ്റ വാചകത്തിലോ, ചെറിയ ഖണ്‌ഡികയിലോ എഴുതി വെയ്‌ക്കാറുണ്ടോ? 17. പരീക്ഷക്ക്‌ വരാവുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ പ്രത്യേകം തയ്യാറാക്കാറുണ്ടോ? 18. പഠിക്കേണ്ടവ ഹൃദ്യസ്ഥമാക്കുവാന്‍ പ്രത്യേക ശ്രമം നടത്താറുണ്ടോ? 19. ഒരു കോഴ്‌സിനോ, ഒരു വിഷയത്തിനോ വേണ്ടി പഠിച്ചു മറ്റൊന്നിനു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കാറുണ്ടോ?

കാര്യക്ഷമത: കാര്യക്ഷമത എന്ന വാക്കിന്‌ ഏറ്റവും കുറച്ച്‌ മൂലധനം മുടക്കി ഏറ്റവും കൂടുതല്‍ ഫലം അഥവ ലാഭം ഉണ്ടാക്കുക എന്നാണ്‌ അര്‍ത്ഥം.

ആസ്‌തി: ശാരീരികമായ കഴിവുകള്‍, ബുദ്ധിശക്തി, വികാരങ്ങള്‍, ഇച്ഛാശക്തി, സമയം, ഊര്‍ജ്ജം, മാതാപിതാക്കള്‍, ബന്ധു ജനങ്ങള്‍, വിദ്യാലയം, അദ്ധ്യാപകര്‍, ലൈബ്രറികള്‍, സുഹൃത്തുക്കള്‍, സമൂഹം ഇവയൊക്കെ ആസ്‌തിയില്‍പ്പെടുന്നു. ഈ ആസ്‌തികളെ ആവശ്യാനുസരണം പഠനത്തിനായി ഉപയോഗിച്ച്‌ പരമാവധി വസ്‌തുക്കള്‍ ഹൃദിസ്ഥമാക്കാവുന്നതാണ്‌.

*പഠിക്കാനുള്ള സമയം ക്ലിപ്‌തപ്പെടുത്തുക. ഒരു ദിവസം നിശ്ചിത സമയം പഠിക്കണം എന്ന്‌ തീരുമാനിക്കുക. * പഠിക്കുവാന്‍ ഇരിക്കുമ്പോള്‍ മനസ്സ്‌ ശാന്തമായിരിക്കണം. * ധാരാളം മണിക്കൂറുകള്‍ ചിലവഴിക്കുന്നതിനേക്കാള്‍ കിട്ടിയ സമയം അഥവ മണിക്കൂര്‍ എങ്ങിനെ ഉപയേഗിക്കുന്നു എന്നാണ്‌ പ്രധാനം. * മണിക്കൂറുകള്‍ വൃഥാ ചിലവഴിച്ച്‌ ആരോഗ്യവും, ഊര്‍ജ്ജവും, സമയവും ദുരുപയോഗപ്പെടു ത്തരുത്‌.

സ്ഥലവും, വെളിച്ചവും: പഠിക്കുവാന്‍ ഒരു നല്ല സ്ഥലം തിരഞ്ഞെടുക്കണം. എല്ലാ ദിവസവും അതേ സമയത്ത്‌, അതേ സ്ഥലത്ത്‌ ഇരുന്നു പഠിക്കണം. നിങ്ങളുടെ മേശ പുറത്ത്‌ ഒന്ന്‌ കണ്ണ്‌ ഓടിക്കുക. പുസ്‌തകങ്ങള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണെങ്കില്‍ അവയെ ചിട്ടയായി അടുക്കി വെക്കണം. ശ്രദ്ധയെ അലസോരപ്പെടുത്തുന്ന പടങ്ങളോ, പുസ്‌തകങ്ങളോ, മറ്റു വസ്‌തുക്കളോ കണ്ണെത്തുന്ന ഇടത്തില്‍ ഉണ്ടെങ്കില്‍ അവയെ എടുത്തു മാറ്റുക. വായിക്കുവാനുള്ള പുസ്‌തകങ്ങള്‍ കൂടാതെ വലതു വശത്ത്‌ കുറിപ്പുകള്‍ തയ്യാറാക്കാനുള്ള കടലാസ്സ്‌, ബുക്ക്‌, പേന, പെന്‍സില്‍ എന്നിവ കരുതി വെയ്‌ക്കണം. പകല്‍ വെളിച്ചമായാലും, വിളക്കിന്റെ പ്രകാശമായാലും കണ്ണിലേക്ക്‌ നേരിട്ടു വീഴുവാന്‍ അനുവദിക്കരുത്‌.

പുസ്‌തകങ്ങളെ സ്‌നേഹിക്കണം, അവയിലെ ഉള്ളടക്കത്തെ നന്നായി മനസ്സിലാക്കണം. നല്ല മാര്‍ക്ക്‌ വാങ്ങണമെങ്കില്‍ നന്നായി വായിക്കണം. പുസ്‌തകം തിരിച്ചും മിറച്ചും നോക്കണം. എത്ര അദ്ധ്യായമുണ്ടെന്നും, അദ്ധ്യായങ്ങള്‍ എങ്ങിനെ ഘടിപ്പിച്ചിരിക്കുന്നു എന്നും അവയുടെ പരസ്‌പര ബന്ധവും നോക്കി മനസ്സിലാക്കണം.

വിഷയവും, വിഭവവും: അടുത്ത മണിക്കൂറില്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നത്‌ എന്ത്‌ എന്ന്‌ തീരുമാനിക്കുക. ഒരു അദ്ധ്യായമായാലും ഒരു ഖണ്‌ഡികയായാലും പ്രത്യേക വിഷയവുമായി ആ ഭാഗത്തിന്‌ എന്ത്‌ ബന്ധമുണ്ടന്നും ഏതെല്ലാം വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ കണ്ടു പിടിക്കണം. അദ്ധ്യായത്തിലെ ആദ്യ വാചകം, തലക്കെട്ട്‌, ചെറിയ തലക്കെട്ട്‌, ഓരോ ഖണ്‌ഡികയുടേയും ആദ്യ വാചകം എന്നിവയിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി അദ്ധ്യായത്തിന്റെ അവസാനത്തിലുള്ള ചോദ്യങ്ങളോ, സംഗ്രഹമോ, മറ്റു കാര്യങ്ങളോ ശ്രദ്ധിച്ചു വായിക്കണം.

മേല്‍ പറഞ്ഞവയൊന്നുമില്ലെങ്കില്‍ തലക്കെട്ടിനെ ചോദ്യ രൂപത്തിലാക്കുക. നിങ്ങള്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്ന വസ്‌തുതകളെ പറ്റി ചില ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കരുതണം. ഒന്നുമില്ലെങ്കില്‍ എനിക്ക്‌ ഇതില്‍ നിന്നും എന്ത്‌ ലഭിക്കും? ഗ്രന്ഥകാരന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്‌ എന്ന്‌ സ്വയം ചോദ്യം ഉണ്ടാക്കി പഠിക്കുവാന്‍ പരിശീലിക്കണം. ക്ലാസ്സില്‍ ശ്രദ്ധിക്കുന്നതു മൂലം പരമാവധി പ്രയോജനമുണ്ടാകുന്നത്‌, അദ്ധ്യാപകര്‍ പറയാന്‍ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ അിറയുവാന്‍ കാത്തിരുന്നു ശ്രദ്ധിച്ചാല്‍ ആ വിഷയത്തെ പറ്റി നിങ്ങള്‍ക്ക്‌ സാമാന്യ ജ്ഞാനം ഉണ്ടാകും. ഈ പാശ്ചാത്തലത്തില്‍ തുടര്‍ന്നു വായിച്ചാല്‍ കാര്യങ്ങള്‍ പെട്ടെന്ന്‌ മനസ്സിലാകും. പഠിക്കുന്ന വിഷയം നേരത്തെ വായിച്ചു പോയാല്‍ അദ്ധ്യാപകന്റെ പ്രഭാഷണം കുടുതല്‍ അര്‍ത്ഥവത്തായി തീരും. ആശയം വ്യക്തമായി തീരും. ക്രമേണ പഠിച്ചു തീര്‍ക്കാന്‍ ഉദ്ദേശിച്ച ഭാങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും, മനസ്സിലായവ കുറിച്ചു വെയ്‌ക്കുകയും ചെയ്യണം.

അങ്ങാടി മരുന്നു പെട്ടി: ആധുനിക തലമുറകളിലെ പലരും അങ്ങാടിയിലെ മരുന്നു പെട്ടിയെ കുറിച്ച്‌ അിറയുവാന്‍ ഇടയില്ല. ആയൂര്‍വ്വേദ പച്ച മരുന്നു കടകളില്‍ പല അറകളോടു കൂടിയ ഒരു വലിയ പെട്ടി കാണാം. ഇതിലെ ഓരോ അറകളിലും ഓരോ മരുന്നുകള്‍ നിറച്ചു വെച്ചിരിക്കും. പിന്നീട്‌ അത്‌ യഥേഷ്‌ടം എടുത്ത്‌ ഉപയോഗിക്കുവാനും കഴിയും. അതുപോലെ ഓരോ വിദ്യാര്‍ത്ഥിയും തന്റെ പഠന കാര്യങ്ങള്‍ ഓരോന്നും അടക്കി വെച്ചിരിക്കണം. ഒരോ തലകെട്ടിനും ഓരോ അറ എന്ന്‌ സങ്കല്‍പ്പിക്കണം. അതിനെ പറ്റിയുള്ള പോയിന്റുകള്‍ പഠിച്ച്‌ അവ പ്രത്യേക അറയില്‍ നിക്ഷേപിക്കണം.

കുറിപ്പുകള്‍ തയ്യാറാക്കി കഴിയുമ്പോള്‍ അത്‌ പഠിച്ചു കഴിഞ്ഞ പുസ്‌തകത്തിലെ ഭഗങ്ങളും കൂടി ഒത്തുനോക്കണം. പോയിന്റുകള്‍ വിട്ടു പോകുകയോ, ബന്ധമില്ലാതെ മറ്റൊന്നുമായി കുഴഞ്ഞ്‌ പോകുകയും ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കണം. വേണ്ട മാറ്റങ്ങള്‍ വരുത്തണം.

ഉദാഹരണമായി ഓക്‌സിജന്റെ കുറിപ്പു തയ്യാറാക്കുമ്പോള്‍ പ്രതീകം (സിംബള്‍), നിര്‍വ്വചനം, പരീക്ഷണ ശാലയിലും, വ്യവസായിക അടിസ്ഥാനത്തിലും, വന്‍തോതിലും എങ്ങിനെ തയ്യാറാക്കുന്നുവെന്നും, ഭൗതീക ഗുണങ്ങള്‍, രാസ ഗുണങ്ങള്‍, മറ്റുള്ളവയുമായുള്ള പ്രതികരണങ്ങള്‍, ഉപയോഗങ്ങള്‍, ദോഷങ്ങള്‍ എന്നിങ്ങനെ തലക്കെട്ടോടു കൂടിയ ഒരോ അറകള്‍ സങ്കല്‍പ്പിച്ച്‌ കുറിച്ചു വെയ്‌ക്കണം.

വായന: വായിക്കുമ്പോള്‍ ആവശ്യമുള്ളവ തിരഞ്ഞെടുക്കുവാനും, ആവശ്യമില്ലാത്തവ തിരസ്‌കരിക്കുവാനും ശ്രദ്ധിക്കണം. ആശയങ്ങളെ പിടി കൂടുന്നതിനുള്ള വായനയാണ്‌ നമുക്കാവശ്യം. വാചകങ്ങള്‍ പൂര്‍ത്തിയാക്കി വായിച്ചാല്‍ മാത്രമാണ്‌ വാചകത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധിക്കൂ. ഓരോ വാക്കുകളുടേയും, വാചകങ്ങളുടേയും അര്‍ത്ഥം മനസ്സിലാക്കി കൊണ്ടു വേണം വായക്കുവാനും, പഠിക്കുവാനും.

കണ്ണുകളുടെ ദീര്‍ഘ സഞ്ചാരം, വായിക്കുമ്പോള്‍ പരമാവധി കുറയ്‌ക്കണം. കണ്ണുകള്‍ പേജിന്റെ നടുക്ക്‌ ഊന്നിയിട്ട്‌ ഇടത്തോട്ടും, വലത്തോട്ടും കണ്ണുകള്‍ വെട്ടിച്ച്‌ നോക്കി ആശയം ഗ്രഹിക്കുവാന്‍ സാധിക്കണം. പ്രധാനപ്പെട്ടവയുടെ വശത്തോ, അടിയിലോ വരയിടുവാന്‍ മറക്കരുത്‌. ഉറക്കെ വായിക്കുന്നതു മൂലം കണ്ണു കൊണ്ട്‌ കാണുകയും, ചെവി കൊണ്ട്‌ കേള്‍ക്കുകയും ചെയ്യുന്നതു മൂലം മനസ്സില്‍ നന്നായി പതിയും.

അല്‍പം വിശ്രമം: പഠിക്കുവാന്‍ ഇരുന്നാല്‍ അങ്ങുമിങ്ങും ഇളകാതെ ഒറ്റയിരിപ്പില്‍ ഇരുന്നു പഠിക്കണമെന്നില്ല. അര മണിക്കൂര്‍ പഠിച്ചു കഴിഞ്ഞ്‌ ഒന്ന്‌ എഴുന്നേറ്റു പോയി 5 മിനിറ്റ്‌ കഴിഞ്ഞ്‌ വന്നിരുന്നാല്‍ മതിയാകും.

ഒരു പഠന വസ്‌തു മുഴുവനായി പല തവണ വായിച്ചു മനസ്സിലാക്കുക. ചുരുങ്ങിയത്‌ 10 തവണ മുഴുവന്‍ അര്‍ത്ഥം മനസ്സിലാക്കി ആവര്‍ത്തിച്ച്‌ വായിക്കുക. പിടി കിട്ടാത്തതും, വിട്ടു പോയതും പിന്നേയും, പിന്നേയും ആവര്‍ത്തിച്ചു വായിച്ച്‌ അറിയാവുന്നതിനോട്‌ ബന്ധപ്പെടുത്തി ഓര്‍ത്തു നോക്കുക. വളരെ ദൈര്‍ഘ്യമുള്ളവ മാത്രം മുറിച്ച്‌ മുറിച്ച്‌ വായിച്ചു പഠിക്കുക. കണക്ക്‌ പല വട്ടം ചെയ്‌തു പഠിക്കണം. ശാസ്‌ത്രീയ വിഷയങ്ങളുടേയും, കണക്കിന്റേയും ഫോര്‍മുലകള്‍ പല വട്ടം എഴുതി തന്നെ പഠിക്കണം.

പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍

1. വായിക്കുന്നവയുടെ അര്‍ത്ഥം മനസ്സിലാക്കി പഠിക്കുക. 2. എത്ര മാത്രം മനസ്സിലാക്കി എന്ന്‌ മുറക്ക്‌ പരിശോധിക്കുക. 3. പഠിക്കുവാനുള്ള ഒരു പ്രത്യേക ഭാഗം മുഴുവന്‍ ഒരുമിച്ചായി വായിക്കുക. 4. വേണ്ടത്ര ഏകാഗ്രത ഉണ്ടായിരിക്കണം. പഠിക്കുവാന്‍ എടുക്കുന്ന ഭാഗത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിക്കുക. "എനിക്ക്‌ ഈ വിഷയം എളുപ്പം മനസ്സിലാകുന്നതാണ്‌. ഇത്‌ എനിക്ക്‌ എളുപ്പം പഠിക്കുവാന്‍ കഴിയുന്നു" എന്ന്‌ മുറയ്‌ക്ക്‌ സ്വയം പറഞ്ഞ്‌ മനസ്സിനെ ദൃഢമാക്കുക. 5. നേരത്തെ അിറയാവുന്ന കാര്യങ്ങളോട്‌ അനുരൂപമായ കാര്യങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തണം. ക്ലോറിന്റെ ഭൗതീക ഗുണങ്ങള്‍ ബ്രോമിന്റെ ഭൗതീക ഗുണത്തിനോട്‌ പഠിക്കുന്ന അവസരത്തില്‍ ബന്ധപ്പെടിത്തി പഠിച്ചിരിക്കണം.

പഠിച്ചതു മറക്കാതിരിക്കുവാന്‍:

1. പച്ചവെള്ളം പോലെ വായിച്ചും, എഴുതിയും പഠിച്ച്‌ ഹൃദിസ്ഥമാക്കുക. 2. സമയം കിട്ടുമ്പോഴൊക്കെ പഠിച്ചവയെ വീണ്ടും വീണ്ടും ഓര്‍ക്കുക. 3. ആശയങ്ങളെ സ്‌മരണയില്‍ താഴിട്ടു പൂട്ടി വയ്‌ക്കുക.

പരീക്ഷ എഴുതേണ്ടതെങ്ങിനെ?

എത്ര മാത്രം പഠിച്ചു, എത്ര മാത്രം ആശയങ്ങള്‍ യഥാവിധി കടലാസ്സില്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതി, എത്ര മാത്രം മാര്‍ക്കുകള്‍ വാങ്ങുവാന്‍ കഴിയും എന്നീ തുടങ്ങിയവ മനസ്സിലാക്കുവാനുള്ള ഒരു അവസരമാണ്‌ പരീക്ഷ. പഠിച്ചതിനു പാരിതോഷികം അഥവ സമ്മാനം വാങ്ങുവാന്‍ വേണ്ട ഒരു വേദിയായി പരീക്ഷയെ കരുതണം. ക്രമമായി വായിച്ചും, എഴുതിയും പഠിക്കണം. പഠിച്ച കാര്യങ്ങള്‍ ഇടയ്‌ക്കിടെ ഓര്‍ത്തു നോക്കണം. അതില്‍ മറന്നു പോകുന്നവയെ കൂട്ടി ചേര്‍ത്ത്‌ വിടവ്‌ അടയ്‌ക്കുകയും ചെയ്യണം. ഇങ്ങിനെ സ്വയം നടത്തുന്ന ഇത്തരം പരീക്ഷകള്‍ വിജയ ശതമാനം വര്‍ദ്ധിപ്പിക്കും.

ഒരു നാടകം അനവധി റിഹേഴ്‌സലിനു ശേഷമാണ്‌ അരങ്ങില്‍ അവതരിപ്പിക്കുന്നത്‌. സിനിമയില്‍ പല ടേക്കുകള്‍ക്കു ശേഷമാണ്‌ ഒരു ടേക്ക്‌ ഓ.കെ. ആകുന്നത്‌. അതുപോലെ തന്നെയാണ്‌ അനേക കാലങ്ങളിലൂടെയുള്ള നൃത്ത പരിശീലനവും, സംഗീത അഭ്യാസനവും. പല മണിക്കൂറുകള്‍ പഠിച്ചിരിക്കും. പല കാര്യങ്ങളും അറിയുമായിരിക്കും. എന്നാല്‍ നിശ്ചിത മണിക്കൂറില്‍ എത്ര മാത്രം അനുയോജ്യമായ ഉത്തരങ്ങള്‍ എത്രത്തോളം പോയിന്റുകള്‍ ആകര്‍ഷകമായി വ്യക്തമായി ശക്തിയായി അവതരിപ്പിക്കുവാന്‍ കഴിയുന്നു എന്നുള്ളതാണ്‌ വസ്‌തുത. പോയിന്റുകള്‍ ശക്തിയായി വ്യക്തമായി തിളങ്ങത്തക്കവണ്ണം മനസ്സല്‍ അടക്കി വെച്ചിരിക്കണം. ഇടക്കിടെ ഓര്‍മ്മയിലേക്കു കൂട്ടികൊണ്ടു വരണം.

നാം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സംഗതികളാണ്‌ ഞാന്‍ താഴെ പറയുവാന്‍ പോകുന്നത്‌. നാം ഒരു ഉത്തരമോ, ലേഖനമോ എഴുതുമ്പോള്‍ ഒരു ഓര്‍ഗനൈസേഷന്‍ ഉണ്ടായിരിക്കണം. ഓര്‍ഗനൈസേഷനില്‍ - ഇന്‍ട്രഡക്ഷന്‍, ബോഡി, കണ്‍ക്ലൂഷന്‍ എന്നിവ അടങ്ങിയിരിക്കണം. അതിനായി ഒരു തലക്കെട്ടോടു കൂടിയ ആശയം ഉണ്ടാകണം. ഉദഹരണം 'എന്റെ വിദ്യാലയം'. ഒര്‍ഗനൈസേഷനില്‍ കളി സ്ഥലം, പരീക്ഷണ ശാല, ക്ലാസ്സ്‌ മുറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. എലാബ്രേഷനില്‍ ടീച്ചര്‍മാര്‍, ഓഫീസ്‌ സ്റ്റാഫുകള്‍, സ്ഥലം, പ്രിന്‍സിപ്പാള്‍, പേര്‌ തുടങ്ങിയവ എഴുതി ചേര്‍ക്കാം. എലാബ്രേഷന്‍ എന്ന വാക്കിനു തന്നെ വാക്കുകള്‍ വാചകത്തിലാക്കുക അഥവ വികസിപ്പിക്കുക എന്നാണ്‌ അര്‍ത്ഥം.

1. പ്രി-റൈറ്റിംഗ്‌: ഇവിടെ ചിന്ത നടക്കേണ്ട സമയമാണ്‌. ചിന്തയുടെ അവസരത്തില്‍ കുട്ടിയുമായി ചര്‍ച്ചകള്‍ നടത്തണം. 2. ഡ്രാഫ്‌റ്റിംഗ്‌: ഇവിടെ പരീക്ഷക്ക്‌/ മത്സരത്തിന്‌/ നോട്ടിന്‌ എന്നിവയ്‌ക്കു വേണ്ടി കുട്ടി ആശയം മനസ്സിലാക്കിയിരിക്കണം. പ്രി-റൈറ്റിംഗ്‌ സമയത്ത്‌ ധാരാളം ആശയങ്ങള്‍ ശേഖരിച്ചു വെയ്‌ക്കണം. വായന, ചര്‍ച്ച, ചിന്തകള്‍ തുടങ്ങീ വ്യായാമങ്ങള്‍ കുട്ടിയ്‌ക്ക്‌ കൊടുക്കണം. റഫായി എഴുതി ശീലിപ്പിക്കണം. എഴുതുന്നതില്‍ ആശയം ഉണ്ടോ എന്ന്‌ ശ്രദ്ധിക്കണം. 3. റിവൈസിംഗ്‌: നമ്മള്‍ ആഗ്രഹിച്ചത്‌ ഉള്ളടക്കത്തില്‍ ഉണ്ടോ എന്ന്‌ നോക്കണം. അതില്‍ എന്തെങ്കിലും കൂടതലായി ഉള്‍കൊള്ളിയ്‌ക്കുവാന്‍ സാദ്ധിക്കുമോ എന്നും കൂടി നോക്കണം. 4. എഡിറ്റിംഗ്‌: കയ്യക്ഷരം, അക്ഷര തെറ്റുകള്‍, വ്യാകരണം എന്നിവയില്‍ മാറ്റം വരുത്തേണ്ടവ മാറ്റം വരുത്തിയും, തെറ്റുകള്‍ തിരുത്തിയും മുന്നോട്ടു പോകാവുന്നതാണ്‌. 5. പബ്ലിഷിംഗ്‌ സ്റ്റേജ്‌: അവസാനമായി തയ്യാറക്കിയ സംഗതി പുനരാവിഷ്‌കരിച്ച്‌ പ്രസിദ്ധപ്പെടുത്തുക.

ഉറക്കം: ഉറക്കത്തകരാറിനാല്‍ തുടര്‍ച്ചയായ തലവേദന, ഉന്മേഷക്കുറവ്‌, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയായ്‌ക, പെട്ടെന്ന്‌ ദേഷ്യം വരിക, വയറു വേദന, അപസ്‌മാരം പോലെ ബോധമില്ലാതെ പെരുമാറുക തുടങ്ങീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടെന്നിരിക്കും. 14 വയസ്സുള്ള കുട്ടികള്‍ ദിവസവും 9 മണിക്കൂറെങ്കിലും ഉറങ്ങണം. അതിലും പ്രായം കുറവുള്ള കുട്ടികള്‍ അതിലും കൂടതല്‍ ഉറങ്ങണം. എന്നാല്‍ മാത്രമേ കുട്ടികള്‍ക്കു വേണ്ട മാനസ്സീക ആരോഗ്യവും, ഉത്സാഹവും പഠിക്കുവാനുള്ള താല്‍പ്പര്യവും ഉണ്ടാകൂ. ഉറക്കമിളച്ചിരുന്ന്‌ ഒരിക്കലും പഠിക്കരുത്‌.

പഠന വേളകളില്‍ ഒരു വിഷയത്തില്‍ നിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ ശ്രദ്ധ വ്യതിചലിക്കപ്പെടാതെ നോക്കണം. അതായത്‌ പരിപൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരണം പഠന വിഷയങ്ങളിലും, എഴുതുമ്പോഴും, വായിക്കുമ്പോഴും, ക്ലാസ്സിലും ഉണ്ടായിരിക്കണം.

മറവി: വിദ്യാര്‍ത്ഥികളും, രക്ഷതാക്കളും ഒരു പോലെ ഉരുവിടുന്ന ഒരു മന്ത്രമാണ്‌ മറവി. പഠിക്കുന്ന സമയത്തിന്റേയും, ഓര്‍ക്കുന്ന സമയത്തിന്റേയും പരിധി നീണ്ടു പോയാല്‍ മറവി സംഭവിക്കും എന്നത്‌ സ്വാഭാവികമാണ്‌. സാധാരണ ഗതിയില്‍ ഓര്‍മ്മക്കുറവ്‌ അഥവ മറവി ഒരു തകരാറോ, രോഗമോ അല്ല. നാം കൃത്യ സമയത്ത്‌ ഉണ്ണുവാനും ക്ലാസ്സില്‍ പോകുവാനും, വസ്‌ത്രം ധരിക്കുവാനും മറ്റും മറക്കാറില്ല. അതുകൊണ്ട്‌ പഠിച്ചവ ഇടയ്‌ക്കിടെ ഓര്‍ക്കുകയും, വിട്ടു പോകുന്നവയെ അപ്പപ്പോള്‍ തന്നെ കൂട്ടി ചേര്‍ത്തു ഓര്‍ത്തു വെയ്‌ക്കുകയും വേണം.

അതിനുള്ള ഒരു വിദ്യയാണ്‌ അന്നന്നുള്ള പാഠങ്ങള്‍ അന്നന്നു തന്നെ പഠിക്കണം എന്നുള്ളത്‌. കൂടാതെ തലേ ദിവസങ്ങളിലെ പാഠങ്ങള്‍ മുഴുവനും ഇന്നും പഠിക്കണം. ഒരാഴ്‌ചയിലെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഒരു മാസത്തെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഒരു ടേമിലെ പാഠങ്ങള്‍ ഒരുമിച്ച്‌ പഠിക്കണം. ഇങ്ങിനെ ഇടക്കിടെയ്‌ക്ക്‌ പഠിക്കന്ന രീതിയെയാണ്‌ റി-കോള്‍ നടത്തുക എന്ന്‌ പറയുന്നത്‌. റി-കോള്‍ നടത്തുന്ന ഒരു കുട്ടിക്ക്‌ മറവി സംഭവിക്കുകയില്ല.

സാധാരണയായി വായന 5 തരത്തിലുണ്ട്‌. 1. (scaning) സ്‌കാനിംഗ്‌: ഏതെങ്കിലും ഒന്നിനെ പറ്റിയുള്ള വേഗത്തിലുള്ള തിരച്ചിലിനെയാണ്‌ ഇവിടെ സ്‌കാനിംഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പരീക്ഷ ഫലത്തില്‍ തന്റെ പേര്‌ മാത്രം ഓടിച്ചു നോക്കുന്നത്‌ ഈ രീതിയാണ്‌. ഓടിച്ചു നോക്കല്‍ എന്നാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ഒരു പാരഗ്രാഫിലോ, ഒരു പേജിലോ ഒരു വാക്ക്‌ ഉണ്ടോ എന്ന്‌ പരതി നോക്കുന്ന സമ്പ്രദായമാണ്‌ സ്‌കാനിംഗ്‌.
2. (skimming) സ്‌കിമ്മിംഗ്‌: ഒരു പാരഗ്രാഫില്‍ പ്രധാനപ്പെട്ട ആശയങ്ങള്‍ നോക്കുന്നു. അവയെ കണ്ടെത്തുന്നു.
3. (reading to study) പഠിക്കുവാന്‍ വേണ്ടി വായിക്കുന്നു: വളരെ പതുക്കേയും, ആവര്‍ത്തിച്ചുകൊണ്ടുള്ള വായന പഠനത്തിനു സഹായിക്കുന്നു.
4. (light reading) ലാഘവ വായന: വളരെ ലാഘവത്തോടെ കഥകളോ, നോവലുകളോ, കവിതകളോ വായിക്കുന്നതിനെ ലാഘവ വായന എന്ന്‌ പറയപ്പെടുന്നു.
5. (word by word reading) വാക്കുവാക്കായി വായിക്കല്‍: ഇവിെട ഓരോന്നും നിറുത്തി നിറുത്തി വായിച്ചു പഠിക്കുന്നു. ഉദാഹരണമായി കണക്കിലെ ഫോര്‍മുലകള്‍ ഇങ്ങിനെ നിറുത്തി നിറുത്തി വായിച്ചു പഠിക്കുന്നു.

അടുത്തതായി ക്ലാസ്സില്‍ അദ്ധ്യാപകന്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടവയാണ്‌ പറയുവാന്‍ പോകുന്നത്‌. ഒരു വിഷയത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ആദ്യ പോയിന്റ്‌ ഇതാണ്‌, രണ്ടാമത്തെ പോയിന്റ്‌ ഇതാണ്‌ എന്ന്‌ പറയുമ്പോള്‍ പ്രത്യേകം എടുത്തു പറയുന്നവയ്‌ക്ക്‌ അമിത പ്രാധാന്യം കൊടുത്തിരിയ്‌ക്കണം. അദ്ധ്യാപകര്‍ അവസാനമായി, ഫൈനലായി എന്ന്‌ പറയുമ്പോഴും അതിനും പ്രാധാന്യം കൊടുക്കണം. ഫേസ്‌ (phase) എന്നാല്‍ ഓരോ ഘട്ടം എന്നാണ്‌ സൂചിപ്പിക്കുന്നത്‌. ഇന്ന സ്റ്റേജില്‍ അഥവ സ്ഥിതിയില്‍ എന്ന്‌ അദ്ധ്യാപകര്‍ പറയുമ്പോള്‍ അതിനും പ്രാധാന്യം കൊടുക്കണം. കണ്‍ക്ലൂഡിംഗ്‌ ഐഡിയാസ്‌ (concluding ideas) എന്ന്‌ പറയുമ്പോള്‍ ഒരു വിഷയം, അഥവ കാര്യം അവസാനിപ്പിക്കുകയാണ്‌ എന്നര്‍ത്ഥം. ഇതിനു പകരം as a result, thus, summarize എന്നൊക്കെ ഇംഗ്ലീഷില്‍ പറയാം. Turn words എന്നാല്‍ on the other words, other hands, മറ്റൊരു വാക്കില്‍ എന്നൊക്കെ പറയാം. Stop words എന്നാല്‍ without question, absolutely എന്നര്‍ത്ഥം വരുന്നു. Application words ആയി because, example, specify എന്നിങ്ങനെ പറയുന്നു.

ഒരു വിഷയം അഥവ അദ്ധ്യായം എന്നിവയെ മുഴുവനായി അധീനപ്പെടുത്തുവാന്‍ തറൊ റിവിഷന്‍ നടത്തണം. അധിക പഠനം ചെയ്യണം. പ്രധാനപ്പെട്ട പോയിന്റുകള്‍ തിരഞ്ഞെടുക്കണം. ഈടയ്‌ക്കിടെ സ്വയം ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കണം.

How to create a note? നോട്ട്‌ എഴുതുന്നത്‌ വളരെ വേഗത്തില്‍ വായിക്കുവാന്‍ കഴിയുന്നതായിരിക്കണം. വളരെ ചുരുക്കി എഴുതണം. ടെക്‌സ്റ്റ്‌ ബുക്കിലേതു പോലെ സാമ്യമുള്ളതായിരിക്കണം. വൃത്തിയുള്ളതായിരിക്കണം. അന്വേഷിക്കുന്ന അവസരത്തില്‍ മറ്റൊരു പുസ്‌തകമോ, സ്ഥലമോ തപ്പുവാന്‍ ഇടവരരുത്‌. ഒരു വ്യക്തി പഠിക്കുന്ന രീതിയിലും, വഴിയിലും, ഓരോന്നും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം കൊടുക്കണം.

6 തരം പഠന ശൈലിയാണ്‌ നമുക്കുള്ളത്‌. 1. മത്സര ശൈലി, 2. സഹകരണ ശൈലി, 3. ഒഴിവാക്കല്‍ ശൈലി, 4. പങ്കാളിത്ത ശൈലി, 5. ആശ്രയത്വ ശൈലി, 6. സ്വതന്ത്രമായ ശൈലി എന്നിവയാണ്‌ അവ. ഇവയില്‍ ചിലത്‌ സമൂഹത്തിനും കുട്ടികളുടെ മാനസ്സീകവും, ശാരീരികവുമായ ആരോഗ്യത്തിനും നല്ലതാണ്‌. മറ്റുള്ളവ സമൂഹത്തിനും കുട്ടികള്‍ക്കും വളരെ ദോഷം ചെയ്യുകയും ചെയ്യുന്നു.

ദീര്‍ഘ കാല ഓര്‍മ്മയ്‌ക്കു വേണ്ടി വരുന്ന ചില സംഗതികള്‍ താഴെ പറയുന്നവയാണ്‌. പ്രത്യാദാനം(recall), തിരിച്ചറിയല്‍(recognition), പുനഃപഠനം (re-learning) എന്നിവയാണ്‌. പ്രത്യേകിച്ച്‌ യാതൊരു ഉദ്ദീപനവും കൂടാതെ ഒരു കാര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ പ്രകടിപ്പിക്കുന്നതിനെയാണ്‌ recall എന്ന്‌ പറയുന്നത്‌. പരിചയമുള്ള ഒരു കാര്യം പിന്നീട്‌ തിരിച്ചറിയുവാന്‍ കഴിയുന്നതിനെ recognitation എന്ന്‌ പറയപ്പെടുന്നു. മുമ്പു പഠിച്ച ഒരു കാര്യം വീണ്ടും പഠിക്കുന്നതിനെ re-learning എന്ന്‌ പറയപ്പെടുന്നു.

മറവിയുണ്ടാകുന്നതും അതിന്റെ കാരണങ്ങളും: പഠിയ്‌ക്കുന്ന കാര്യങ്ങളുടെ ഘടന, അര്‍ത്ഥ വ്യാപ്‌തി, സങ്കീര്‍ണ്ണത, പരിശീലനത്തിനു ഉപയോഗിച്ച തവണകള്‍, പഠനത്തിന്റെ ഉദ്ദേശം എന്നീ തുടങ്ങിയവ മറവിയുണ്ടാകുന്നതിന്‌ പ്രധാന ഘടകങ്ങളാണ്‌. സമയം, ശരിയായ ഉദ്ദീപനത്തിന്റെ അഭാവം, നിരോധനം, ഓര്‍മ്മയില്‍ നിന്ന്‌ തുടച്ചു മാറ്റപ്പെടല്‍, അടിച്ചമര്‍ത്തല്‍ തുടങ്ങി കാര്യങ്ങള്‍ മറവിയുടെ കാരണങ്ങളാണ്‌.

മറവി കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍: 1. പുനഃ പഠനം, 2. അധിക പഠനം, 3. അര്‍ത്ഥവും, ആശയവും മനസ്സിലാക്കി ഉരുവിട്ടു പഠിക്കല്‍, 4. അര്‍ത്ഥവും, ആശയവും മനസ്സിലാക്കി ആശയാത്മക പഠനം, 5. ക്രോഡീകരിക്കല്‍, 6. മാനസ്സീക പ്രതിബിംബം എന്നിവയും ഇവ കൂടാതെ പഠിയ്‌ക്കുന്നതിനുള്ള ആഗ്രഹവും, പ്രേരണയും വേണം.

പഠന ക്രമം തയ്യാറക്കല്‍: പഠിക്കുന്ന സമയവും, പഠനേതര സമയവും തരം തിരിക്കുക. ഓരോ വിഷയത്തിനും അതിന്റേതായ പ്രാധാന്യവും വിഷമവും അനുസരിച്ച്‌ ഉചിത സമയം കണ്ടെത്തുക. ടൈംടേബിളില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

പഠന രീതികള്‍: SQ3R- (പരിവേഷണം- s-survay, ചോദ്യം-q-question, വായന-r-reading പുനഃ സ്‌മരണ-r-recitation, പുനരവലോകനം-r-review.) എന്നിവയാണ്‌ പഠന രീതികള്‍.
പരിവേഷണം: പുസ്‌തകത്തിലെ പ്രധാന ശീര്‍ഷകങ്ങള്‍ കൂടാതെ ഉപശീര്‍ഷകങ്ങള്‍, ചിത്രങ്ങള്‍, രേഖാ ചിത്രങ്ങള്‍, അദ്ധ്യായവസാനത്തിലുള്ള സംഗ്രഹം എന്നിവ ഓടിച്ചു വായിച്ചു നോക്കല്‍എന്നിവയാകുന്നു. ചോദ്യം: അദ്ധ്യായത്തിന്റെ അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ വായിച്ചു നോക്കി ഉത്തരം കണ്ടെത്തുക. വിഷയത്തെ കുറിച്ച്‌ സ്വയം ചോദ്യം ചോദിക്കുക. ഓരോ ശീര്‍ഷകങ്ങളും ചോദ്യങ്ങളാക്കി മാറ്റുക. വായന: വളരെ ശ്രദ്ധയോടു കൂടി വായിക്കുക. ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ കഴിയുന്ന വിധം വായിക്കുക. ചിത്രങ്ങള്‍, രേഖാ ചിത്രങ്ങള്‍ എന്നിവ നോക്കിയാല്‍ മുഴുവന്‍ കാര്യങ്ങളും പെട്ടന്ന്‌ പിടികിട്ടും വിധം നന്നായി ശ്രദ്ധിക്കുക. പുനഃ സ്‌മരണ: നാം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ വായന നിര്‍ത്തി ഇടയ്‌ക്കിടെ പുനഃ സ്‌മരിക്കുക. ഇതുവരെ വായിച്ചതെന്താണെന്ന്‌ നിങ്ങള്‍ നിങ്ങളോടു തന്നെ സ്വയം ചോദിക്കുക. പ്രധാനപ്പെട്ട ശീര്‍ഷകങ്ങളും അതിന്റെ കീഴില്‍ വരുന്ന പ്രധാന ആശയങ്ങളും പുനഃ സ്‌മരിക്കുക. പേജുകള്‍ മറിച്ചു നോക്കാതെ വായിച്ചത്‌ സംഗ്രഹിച്ചെഴുതുവാന്‍ നോക്കുക. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തെറ്റുകള്‍ തിരുത്തുവാന്‍ സഹായിക്കുന്നു. പുനരവലോകനം: ഒരു വസ്‌തു നന്നായി പഠിച്ച്‌ പുനരവലോകനം ചെയ്യുന്നില്ലായെങ്കില്‍ ചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ സ്‌മരണയില്‍ നിലനില്‍ക്കുകയുള്ളൂ. അല്ലാത്തവ മറന്നു പോകും.

നമ്മുടെ തലച്ചോറിനെ 2 അര്‍ദ്ധ ഗോളങ്ങളായി തിരിച്ചിരിക്കുന്നു. 1. left brain:- ഇതില്‍ ബോധമനസ്സ്‌, പക്ഷാപാതപരമായ ചിന്ത യുക്തിയുക്തമായ ചിന്ത, ഭാഷ, വായന, എഴുത്ത്‌, അനുമാനം, യുക്തി ചിന്ത, മനസ്സിലാക്കല്‍, പ്രകടിപ്പിയ്‌ക്കല്‍ തുടങ്ങിയവ ഒത്തു ചേര്‍ന്നിരിക്കുന്നു. 2. right brain:- ഇതില്‍ ഭാവന, സര്‍ഗ്ഗാത്മകത, ശേഷി, കാഴ്‌ച, അംഗീകരണം, തിരിച്ചറിയപ്പെടല്‍, വിലങ്ങനെയുള്ള ചിന്ത, സാഹസികത, പ്രതീകങ്ങള്‍, കലകള്‍ തുടങ്ങീ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണിന്‌ കാഴ്‌ച നല്‍കുന്നതിന്‌ സഹായിക്കുന്ന ഭാഗവും ഇതു തന്നെയാണ്‌. ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന്‌ മേല്‍ പറഞ്ഞ രണ്ടു അര്‍ദ്ധ ഗോളങ്ങളും ഒരുമിച്ച്‌ ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതാണ്‌. ഇടത്തേ അര്‍ദ്ധ ഗോളം ഒരു മേനജര്‍ ആകുന്നു. ഒരു ക്രിട്ടിക്കല്‍ ചിന്തകനും കൂടയാകുന്നു.

Visualisation:-വസ്‌തുക്കളെ പെട്ടെന്ന്‌ വിവേചിച്ചറിയുന്നതിന്‌ സഹായിക്കുന്നു. ചോക്ലേറ്റുകള്‍, കോള പാനിയങ്ങള്‍, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന നിറങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയവ കുട്ടികളുടെ പഠന വൈകല്യത്തിനു വഴി തെളിയിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിയുന്നതും കട്ടികള്‍ക്ക്‌ കൊടുക്കരുത്‌.

പഠന സമയം:- സാധാരണയായി ഒരു മനുഷ്യനില്‍ മൂക്കിന്റെ ഒരു ദ്വാരത്തില്‍ കൂടി രണ്ടോ, മൂന്നോ മണിക്കൂര്‍ ശ്വസനം നടത്തുന്നു. അതിനു ശേഷം അടുത്ത ദ്വാരത്തില്‍ കൂടി ശ്വസനം നടത്തുന്നു. ഇങ്ങിനെ ഈ പ്രവര്‍ത്തനം അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും. ബുദ്ധിപരമായ കാര്യങ്ങള്‍ക്ക്‌ അഥവ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിസ്ഥാനം ഇടത്‌ അര്‍ദ്ധ ഗോളമാണ്‌. കലകളുമായി ബന്ധപ്പെട്ടു കിടക്കുന്നത്‌ വലതു അര്‍ദ്ധ ഗോളവുമാണ്‌. മൂക്കിന്റെ വലതു ദ്വാരത്തില്‍ക്കുടിയുള്ള ശ്വാസന സമയം ഇടതു അര്‍ദ്ധ ഗോളം സജ്ജീവമായിരിക്കും. വലതു വശത്തു കൂടിയുള്ള ശ്വസന സമയം പഠിക്കുന്നതിന്‌ വളരെ ഉത്തമമായിരിക്കും.
വൈരുദ്ധ്യങ്ങളോ സമാനതകളോ? വ്യത്യസ്‌തമായ ഒന്നു രണ്ടു സംഗതികള്‍ പറഞ്ഞു കൊള്ളട്ടെ. മഹാഭാരതത്തിലെ ഗീതയില്‍ അഹം ബ്രഹ്മാസ്‌മി എന്ന്‌ പറയപ്പെടുന്നു. അതിനര്‍ത്ഥം ഞാനും ബ്രഹ്മാവും (ദൈവം) ഒന്നാകുന്നു എന്നാണ്‌. അതു തന്നെ ബൈബിളില്‍ യേശു "ഞാനും എന്റെ പിതാവും ഒന്നാകുന്നു" എന്ന്‌ പറയപ്പെടുന്നു. ഒരിക്കല്‍ ഭഗവാനും, അര്‍ജ്ജനനും കൂടി ദേശാടനത്തിനു പുറപ്പെട്ടു. വഴി ഏറെ ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക്‌ വിശപ്പും ദാഹവും അനുഭവപ്പെട്ടു. അവര്‍ വഴിയില്‍ കണ്ട ധനികന്റെ ഒരു കല്യാണ വീട്ടില്‍ കയറി. അവര്‍ കുറച്ച്‌ ദാഹജലത്തിനായി അപേക്ഷിച്ചു. സദ്യ വിളമ്പാന്‍ സമയമായിട്ടില്ല എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ഒഴിഞ്ഞു മാറി. അപ്പോള്‍ ഭഗവാന്‍ ധനികനായ വീട്ടുടമസ്ഥനെ സമ്പത്ത്‌ ധാരാളം ഉണ്ടാകുവാനായി അനുഗ്രഹിച്ചു. അങ്ങിനെ കൃഷ്‌ണനും, അര്‍ജ്ജുനനും കുടി അവിടെ നിന്ന്‌ ഇറങ്ങി യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു ദരിദ്രനായ ബ്രാഹ്മണന്റെ വീടു കണ്ടു. അവര്‍ ആ വീട്ടിലേക്കു കയറി ചെന്നു അല്‍പം ദാഹ ജലം അവശ്യപ്പെട്ടു. ബ്രാഹ്മണന്‍ തന്റെ ഏക പശുവിന്റെ പാലില്‍ നിന്നുള്ള തൈരില്‍ നിന്ന്‌ മോരുണ്ടാക്കി അവര്‍ക്ക്‌ കൊടുത്തു. അവിടെ നിന്ന്‌ പോകുന്ന സമയത്ത്‌ ഭഗവാന്‍ ബ്രാഹ്മണന്റെ എക വരുമാന മാര്‍ഗ്ഗമായ പശുവിനെ ചത്തു പോകുവാനായി ശപിക്കുകയും ചെയ്‌തു. ഭഗവാന്റെ ഇത്തരം പ്രവര്‍ത്തനത്തിലെ വൈരുദ്ധ്യം കണ്ടു കൊണ്ടു്‌ അര്‍ജ്ജുനന്‍ കൃഷ്‌ണനോടു കാര്യം തിരക്കി. അപ്പോള്‍ ഭഗവാന്‍ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു. ധനികന്‌ സമ്പത്തിനോടുള്ള ആസക്തി നിലച്ചിട്ടില്ല. അതുകൊണ്ട്‌ അയാള്‍ക്ക്‌ മോക്ഷം വിദൂരതയിലാണ്‌. ബ്രാഹ്മണനാകട്ടെ അയാളുടെ മോക്ഷത്തിനുള്ള ഏക തടസ്സം ആ പശുവും അതില്‍ നിന്നുള്ള വരുമാനവുമാണ്‌. ബൈബിളില്‍ ഒരിടത്ത്‌ ഇങ്ങിനെ വായിക്കുന്നു. ഉള്ളവന്‌ ഞാന്‍ അധികമായി നല്‍കുന്നു. എന്നാല്‍ ഇല്ലാത്തവനില്‍ നിന്ന്‌ ഉള്ളതും കൂടി തിരിച്ചെടുക്കും. ഇതില്‍ നിന്നും എല്ലാ ഗ്രന്ഥങ്ങളും ഒരേ കാര്യങ്ങള്‍ തന്നെയാണ്‌ പ്രതിപാദിക്കപ്പടുന്നതെന്ന്‌ മനസ്സിലാക്കാം.
ത്രി കാലജ്ഞാനം: എന്താണ്‌ ഈ ത്രി കാലജ്ഞാനം? ഇത്‌ എല്ലാവര്‍ക്കും സിദ്ധമാണോ? അടുത്തയിടയായി ത്രികാലജ്ഞാനികളുടെ പരസ്യം പത്രങ്ങളില്‍ കണ്ടുവരാറുണ്ട്‌. നമുക്കെല്ലാവര്‍ക്കുമുള്ള ഈ അനുഭവം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നായിട്ടാണ്‌ പരസ്യം കൊടുത്തു വരുന്നത്‌. ജഗ്രത്‌, സ്വപ്‌നം, സുഷുപ്‌തി എന്നീ 3 കര്യങ്ങളാണ്‌ ത്രി കാല അവസ്ഥ. ജാഗ്രതാവസ്ഥ എന്നു വെച്ചാല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്‌. ഈ സമയത്ത്‌ നടക്കുന്നത്‌ എന്തെല്ലാമോ അതെല്ലാം നാം വ്യക്തമായി അിറയുന്നു. ഉറക്ക സമയത്ത്‌ നാമെല്ലവരും സ്വപ്‌നം കാണാറുള്ളതാണല്ലോ? അവിടെ നാം കഴിഞ്ഞതും വരാനരിക്കുന്നതുമായ സംഭവങ്ങള്‍ കാണാറുണ്ട്‌. എന്നാല്‍ സുഷുപ്‌തി അവസ്ഥയിലാകട്ടെ നാം ഒന്നും തന്നെ അറിയാത്ത ഒരു അവസ്ഥയില്‍ പ്രാപിച്ചിരിക്കുന്നു. ഈ സിദ്ധികള്‍ സകലരിലും നിറഞ്ഞിരിക്കുന്നു. ഇതില്‍ കൂടുതലായി ഒന്നും തന്നെ ത്രി കാല ജ്ഞാനികള്‍ എന്ന സിദ്ധര്‍ക്ക്‌ അിറയാന്‍ പാടില്ലാത്തതാകുന്നു. നമ്മുടെതായിട്ടുള്ള കര്‍മ്മ ഫലതത്തിന്റെ തടസ്സങ്ങള്‍ തീരുന്ന മുറക്ക്‌ അവ നമുക്ക്‌ വെളിപ്പെട്ടു കിട്ടി കൊണ്ടിരിക്കും. നമുക്ക്‌ മായയോടുള്ള മോഹം അഥവ ഭൗതീക ജീവിതത്തിനോടുള്ള ആസക്തി കുറഞ്ഞു വരുന്നതിനനുസരിച്ച്‌ ത്രികാല ജ്ഞാന സിദ്ധി വളര്‍ന്നുവരുന്നതാണ്‌.
ആക്‌റ്റീവ്‌ പാരന്റിങ്ങ്‌: എന്താണ്‌ മാതൃ പിതൃ പരിപാലനം? മുതിര്‍ന്നവര്‍ ഈ വിഷയത്തില്‍ അതി നിപുണരാണെന്നാണ്‌ ഭാവം. നമുക്ക്‌ ഈ വിഷയത്തില്‍ എത്ര മാത്രം നിപുണതയുണ്ടെന്ന്‌ നോക്കാം. മാതൃ പിതൃ പരിപാലനം മുതിര്‍ന്നവരില്‍ മാത്രം കാണുന്ന ഒന്നല്ല. കുട്ടികളിലും ഈ സ്വഭാവം നാം കണ്ടു വരുന്നു. അതിനു ഉദാഹരണങ്ങളാണല്ലോ കുട്ടികള്‍ അച്ഛനും അമ്മയും കളിക്കലും, കറിയും കഞ്ഞിയും വെച്ച്‌ കളിക്കലും, പാവ കുട്ടികളെ ഊട്ടുന്നതും, താലോലിക്കുന്നതും, മറ്റു കുഞ്ഞുങ്ങളെ മാറോടണച്ച്‌ ആലിംഗനം ചെയ്യുകയും ചെയ്യുന്നത്‌. മാതാ പിതാക്കള്‍ ജീവന്‍ നല്‍കിയവരാണ്‌. കൂടാതെ നിരന്തരം ജീവന്‍ നല്‍കുന്നവരുമാണ്‌. നമ്മള്‍ കുഞ്ഞുങ്ങളെ എങ്ങിനെയാണ്‌ വളര്‍ത്തന്നത്‌?
നമ്മുടെ സന്താനങ്ങള്‍ ആരാണ്‌? നമ്മുടെ സന്താനങ്ങള്‍ നമ്മുടെ സ്‌നേഹ പരിപൂര്‍ണ്ണമാണ്‌. എന്നാല്‍ മാതാ പിതാക്കള്‍ ആരാണ്‌? മാതൃ പിതൃത്വം ഒരു തരം ജോലിയാണ്‌. എന്നുവെച്ചാല്‍ സന്താനങ്ങളെ സൃഷ്‌ടിക്കുകയും, പരിപാലിക്കുന്നതുമായ ഒരു ഭാവം നമ്മളില്ലാവരിലും ഒളിഞ്ഞ്‌ നിക്ഷിപ്‌തമായി കിടക്കുന്നു. കൂടാതെ മുമ്പു കണ്ടു പരിചയിച്ച ഒരു മാതൃക ഭംഗിയായി അനുകരിക്കുകയും ചെയ്യുന്നു. ഈ സംഗതികളാണ്‌ നാം കുട്ടുകളിലും, മറ്റു ജീവ ജാലങ്ങളിലും കണ്ടുവരുന്നത്‌. നമുക്ക്‌ ഈ വിഷയത്തിന്റെ ഒരു ചട്ടക്കൂട്‌ ഉണ്ടായിരിക്കും. സന്താനങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മാതൃ പിതൃ പരിപാലനം എന്ന സംഗതി ഒരുപോലെയാണ്‌. എല്ലാ ജീവ ജാലങ്ങളിലും, മുതിര്‍ന്നവരിലും, കുഞ്ഞുങ്ങളിലും മാതൃ പിതൃ പരിപാലനം എന്ന വാസന ഒരുപോലെയാണ്‌. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്നത്‌ അവരുടെ മുന്‍കാല പരിചയവും, അനുഭവങ്ങളും വെച്ചു കൊണ്ടാണ്‌. നല്ല ശിക്ഷണത്തില്‍ വളര്‍ന്നിരുന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അതേ രീതിയില്‍ തന്നെ വളര്‍ത്തി കൊണ്ടു വരുന്നു.
കാലം മാറിയോ? ഇല്ല. ഇന്നും സൂര്യന്‍ കിഴക്കുദീച്ച്‌ പടിഞ്ഞാറു തന്നെയാണ്‌ അസ്‌തമിക്കുന്നത്‌. ഇവിടെ വേഗതയിലുള്ള മാറ്റമാണ്‌ സംഭവിച്ചിരിക്കുന്നത്‌. കുഞ്ഞുങ്ങളെ ഗതി വേഗതയുടെ വ്യതിയാനത്തിനനുസരിച്ച്‌ വളര്‍ത്തുവാന്‍ പഠിച്ചിരിക്കണം. 1970-ന്റെ കലഘട്ടങ്ങളില്‍ ടി.വി., വീഡിയോ. ഇന്റര്‍നെറ്റ്‌ എന്നിവ യാതൊന്നും തന്നെയുണ്ടായിരുന്നില്ല. അന്ന്‌ വളരെ വേഗത കുറഞ്ഞ കാലഘട്ടമായിരുന്നു. 1986-ല്‍ ട.വി. വന്നു. അപ്പോള്‍ കുറച്ച്‌ വേഗത കൂടി. 2000-ത്തോടുകൂടി കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും ലോകമെമ്പാടും സര്‍വ്വ വ്യപകമായി. അതോടെ ലോകത്തിന്റെ ഗതിവേഗതയുടെ ഗതി തന്നെ ആകെ മാറിപ്പോയി. ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ കര്യങ്ങളും ഞൊടിയിടയില്‍ നമുക്ക്‌ ഇന്ന്‌ അിറയുവാന്‍ കഴിയുന്നു.
നിങ്ങള്‍ മനസ്സുവെച്ചാലും, ഇല്ലെങ്കിലും, വളര്‍ത്തിയാലും, ഇല്ലെങ്കിലും കുട്ടികള്‍ വളരും. ഭക്ഷണവും വസ്‌ത്രവും കൊടുക്കലല്ല മാതൃ പിതൃത്വം. മാതാപിതാക്കളുടെ റോള്‍ ഇതല്ല. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതില്‍ മാതാ പിതാക്കള്‍ ഒരിക്കലും അഹങ്കരിക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ചെയ്‌തു കൊടുത്തിട്ടില്ലായെങ്കില്‍ അക്കാര്യം സമൂഹം ചെയ്‌തു കൊള്ളും.
മാതാപിതാക്കളായ നമ്മള്‍ മക്കള്‍ക്ക്‌ ബോധപൂര്‍വ്വം അവരെ വിവേചിച്ചറിഞ്ഞ്‌ കൊടുക്കുന്നതാണ്‌ മാതൃ പിതൃ പരിപാലനം.
ഒന്നാമത്തെ തരം: ഇവിടെ മാതാപിതാക്കള്‍ കര്‍ക്കശക്കാരായ ഏകാധിപത്യ സ്വഭാവക്കരാകുന്നു. ഇവിടെ എല്ലാ കര്യങ്ങളും മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അവര്‍ കുട്ടികളുടെ മേല്‍ പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു. കുട്ടികള്‍ക്ക്‌ യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. ഇവിടെ മാതാപിതാക്കള്‍ ജയിക്കുന്നു. കുട്ടികള്‍ പരജയപ്പെടുന്നു.

രണ്ടാമത്തെ തരം: കുട്ടികളുടെ തീരുമാനം എന്തുതന്നെയായാലും അത്‌ അനുവദിച്ചു കൊടുക്കുന്ന സ്വഭാവക്കാരാണ്‌ ഈ മാതാപിതാക്കള്‍. ഇവിടെ കുട്ടികള്‍ തിരുമാനം എടുക്കുന്നു. മാതാപിതാക്കള്‍ അനുസരിക്കുന്നു. മാതാപിതാക്കള്‍ക്ക്‌ സ്വന്തം തീരുമാനങ്ങളോ, അഭിപ്രായങ്ങളോ ഇല്ല. ആര്‍ക്കും എന്തു വേണമെങ്കിലും ആകാം. പ്രത്യേക നിയമങ്ങളോ, നിബന്ധനകളോ ഇല്ല. ഇവിടെ മാതാപിതാക്കള്‍ പരാജയപ്പെടുന്നു. കുട്ടികള്‍ വിജയിക്കുന്നു.

മൂന്നാമത്തെ തരം: മാതാപിതാക്കളും മക്കളും തമ്മില്‍ ചര്‍ച്ചയുടെ തീരുമാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി നടപ്പിലാക്കുന്നു. ഇതാണ്‌ ഫലപ്രദവും, സജീവവുമായ പരിപാലനം. ഇവിടെ ആശയ വിനിമയങ്ങള്‍ വളരെ സുദൃഢമാണ്‌. കാര്യങ്ങള്‍ പറയുന്നത്‌ പരസ്‌പരം ശ്രവിച്ചുകൊണ്ട്‌ തീരുമാനങ്ങള്‍ എടുക്കുന്നു. ഇവിടെ എല്ലാര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ പരിമിതികളും ഒപ്പം ഉണ്ട്‌. കുട്ടികളെ വളരുവാന്‍ അനുവദിക്കണം. അടിച്ചമര്‍ത്തരുത്‌. പരിപാലനം ഒരിക്കലും അവസാനിക്കുന്നില്ല. കുട്ടികളില്‍ എതിര്‍പ്പുണ്ടാകുന്നത്‌ അവരുടെ വളര്‍ച്ചക്ക്‌ ആവശ്യമാണ്‌. പ്രായപൂര്‍ത്തി വരുന്നതോടെ അവരുടെ ഗ്രന്ഥികളില്‍ പ്രകടമായ മാറ്റം കാണും. അത്‌ ശരീരത്തിലും മനസ്സിലും പ്രതിഫലിക്കുന്നു. ഇന്നലെ വരെയുള്ള അവനോ, അവളോ ആയിരിക്കുകയില്ല ഇന്ന്‌. അത്‌ നാം അവരെ മനസ്സിലാക്കുകയും, അവരെ അംഗീകരിച്ചു കൊടുക്കുകയും വേണം. അല്ലെങ്കില്‍ കുടംബത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും. സമാധാനം നഷ്‌ടപ്പെടും.

നാലാമത്തെ തരം: ഒടുവിലത്തേതും അവസാനത്തേതുമായ ഒരു തരം പ്രക്രിയയാണ്‌ സ്വാതന്ത്ര്യവും പരമമിതികളും ഒപ്പം വികസിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം. ഇവിടെ പരിമിതികള്‍ വികസിപ്പിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യവും ഒപ്പം വികസിക്കപ്പെടുന്നു. ഇക്കാര്യം ഇരുകൂട്ടര്‍ക്കും പ്രയോജന പ്രദമാണ്‌.

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അപ്രതീക്ഷ സംഭവങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കും. പൊട്ടിത്തെറികള്‍ സംഭവിക്കാം. തല്‍സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചു പഠിക്കണം. നാം ജീവിതാവസാനം വരേയും പഠിച്ചു കൊണ്ടിരിക്കണം. ഓരോ കര്യങ്ങള്‍ ചെയ്യുമ്പോഴും ഒരു ദൃഷ്‌ടി കേന്ദ്രീകരണം ഉണ്ടായിരിക്കണം. ഓരോ പ്രവര്‍ത്തിയും ചെയ്യുമ്പോഴും അതീവ ശ്രദ്ധ അതില്‍ തന്നെ ഉണ്ടായിരിക്കണം. വേണ്ട വിധത്തില്‍ കുട്ടികളെ കൈകാര്യം ചെയ്‌തിട്ടില്ലായെങ്കില്‍ മക്കള്‍ നമ്മുടെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോകും. ഒരു സ്ഥിര പഠനവും, ദിവസേനയുള്ള തരം തിരിവും എപ്പോഴും നമുക്കൊപ്പം ഉണ്ടായിരിക്കേണ്ടതാണ്‌. പറക്ക പഠിച്ചു വെച്ചു പോകുന്ന ഒരു ജോലിയാണ്‌ മാതൃ പിതൃ പരിപാലനം. മക്കളെ പിടിച്ചു വെക്കുന്ന ജോലി അല്ല മാതൃ പിതൃ പരിപാലനം. ഇന്ന്‌ മക്കളെ സ്വന്തം കസ്റ്റഡിയില്‍ പടിച്ചു വെയ്‌ക്കുവാനാണ്‌ പല മാതാപിതാക്കളും താല്‍പര്യം കാണിക്കുന്നത്‌. അതു കൊണ്ടു തന്നെ പല കുടംബങ്ങളിലും അസ്വസ്ഥത നിലനില്‌ക്കുന്നുണ്ട്‌.

പണ്ടു കലങ്ങളില്‍ കുട്ടികള്‍ വളരുകയായിരുന്നു. തമ്മില്‍ പരസ്‌പരം കലഹിച്ചും സ്‌നേഹിച്ചും കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കുട്ടികളെ വളര്‍ത്തു മൃഗങ്ങളെപ്പോലെ വളര്‍ത്തി വരുന്നു. അതോടെ കുട്ടികളുടെ പരസ്‌പര ധാരണയും, പക്വതയും മറ്റു പല ഘടകങ്ങളും നഷ്‌ടപ്പെട്ടിരിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ചിന്താഗതി തന്നെ മാറിയിരിക്കുന്നു. മാതാപതാക്കള്‍ തന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പലതും നഷ്‌ടപ്പെടുത്തി ജീവിക്കുവാന്‍ പോലും തയ്യായറാകുമ്പോള്‍ മക്കള്‍ക്കുവേണ്ടത്‌ സമ്പത്ത്‌ മാത്രമാണ്‌. മൂല്യങ്ങള്‍ക്ക്‌ ച്യുതി സംഭവിച്ചിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ മക്കളെ ധന സമ്പാദനത്തിനുള്ള ഒരു ഉപാധിയായി മാത്രം കാണുന്നു. ലെറ്റിംഗ്‌ ഗോ എന്ന പ്രോസസ്സ്‌ തുടങ്ങുന്നത്‌ പൊക്കിള്‍ കൊടി മുറിക്കുന്നതോടുകൂടി തുടങ്ങുന്നു.
മക്കളെ വളര്‍ത്തുമ്പോള്‍ 4 പ്രധാന സംഗതികള്‍ പാലിക്കപ്പെടണം. 1. ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കണം. 2. സഹകരണ മനോഭാവ ബോധമുള്ളവരായിരിക്കണം. 3. ധൈര്യമുള്ളവരായിരിക്കണം. 4. വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കണം.
ഇവ നാം മക്കളിലൂടെ വളര്‍ത്തിയെടുക്കപ്പെടുമ്പോള്‍ ലഭിക്കപ്പെടുന്നത്‌ താഴെ പറയുന്നവയാണ്‌. 1. അച്ചടക്കം, 2. നല്ല ആശയ വിനിമയത്തിനുള്ള കഴിവ്‌, 3. നല്ല മനോധൈര്യം, 4. പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്‌.
കൗമാരപ്രായക്കാര്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന്‌ ഉദ്‌ഘോഷിക്കുന്നവരാണ്‌. മാതാപിതാക്കള്‍ക്ക്‌ ഏറ്റവും തലവേദന പിടിച്ച കലഘട്ടമാണ്‌ കൗമാര കാലഘട്ടം. ഈ കാലഘട്ടത്തില്‍ അവരുടെ ഗ്രന്ഥികളില്‍ മാറ്റം വരുന്നതിനനസരിച്ച്‌ ശരീര ഘടനയിലും മാറ്റം സംഭവിക്കന്നു. ഈ സമയം കുട്ടികള്‍ ഭയങ്കര ആദര്‍ശവാദികളായി മാറുന്നു. വാദിക്കുവാന്‍ വേണ്ടി വാദിക്കുന്നു. അവര്‍ മറ്റുള്ളവരെ ഷട്ടപ്പ്‌ ചെയ്യിക്കുന്നു. ഒരു തരം മാനസീക അവസ്ഥ സംജാതമാകുന്നു. സ്‌ട്രസ്സും, സ്‌ട്രെയിനും കൂടുന്നു. ഇത്തരം സംഗതികള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഭാഗമായി എടുത്താല്‍ മതി. ഇന്നലെ വരെ നമ്മെ അനുസരിച്ചിരുന്ന നമ്മുടെ കുട്ടികള്‍ ഇന്ന്‌ നമ്മെ ധിക്കരിക്കുന്നതിന്റെ കാര്യം ഇന്നതാണ്‌ എന്ന്‌ മനസ്സലാക്കി അവരോട്‌ സൗഹാര്‍ദ്ദപരമായി പെരുമാറിയാല്‍ മതി. ഇത്തരം സാഹചര്യങ്ങള്‍ ഇവര്‍ക്കുണ്ടെങ്കിലും മാതാപിതാക്കളുടെ സ്‌നേഹവും സഹായവും അവര്‍ക്കാവശ്യമാണ്‌. അല്ലങ്കില്‍ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകും. ഇതിനായി മാതാപിതാക്കള്‍ക്ക്‌ നല്ല സ്‌കില്‍ ഉണ്ടായിരിക്കണം. കുട്ടികളെ നാം സ്‌നേഹിക്കുകയും, അംഗീകരക്കുകയും ചെയ്യണം. നന്നായി ആശയ വിനിമയം നടത്തുവാന്‍ കഴിഞ്ഞാല്‍ ഒരു നല്ല റിസള്‍ട്ട്‌ നമുക്ക്‌ ലഭ്യമാകും. കൗമാര പ്രായക്കാരെ ഇംഗ്ലീഷില്‍ ടീന്‍ ഏജ്‌ക്കാര്‍ എന്ന്‌ വിളിക്കപ്പെടുന്നു. പതിമൂന്നു വയസ്സു മുതല്‍ പത്തൊമ്പത്‌ വയസ്സു വരെയുള്ള പ്രായക്കാരെയാണ്‌ ഇങ്ങിനെ അിറയപ്പെടുന്നത്‌.
കാരിയര്‍ ഗൈഡന്‍സ്‌: ഏറ്റവും ബുദ്ധിമുട്ട്‌ പിടിച്ച ബിസിനസ്സ്‌ നമ്മുടയൊക്കെ ഫാമിലി റണ്ണിംഗ്‌ ആണ്‌. ഇന്ന്‌ തൊഴിലിനുവേണ്ടി എല്ലാവരും പരക്കം പായുകയാണ്‌. പലര്‍ക്കും തൊഴിലില്‍ നിന്ന്‌ സംതൃപ്‌തി ലഭിക്കുന്നില്ല. കിട്ടുന്ന തൊഴിലിനോട്‌ പലര്‍ക്കും ഒരു ആത്മാര്‍ത്ഥതയുമില്ല. അവര്‍ അതിനോട്‌ വേണ്ടത്ര നീതി പുലര്‍ത്തുന്നില്ല. പലരും തൊഴിലിനോടല്ല ധനത്തിനോടാണ്‌ പ്രാമുഖ്യം കാണിക്കുന്നത്‌.
ഒരു തൊഴില്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയക്ക്‌ പല കാര്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്നു. വിവേചന ശക്തി, നല്ല കാഴ്‌ചപ്പാട്‌, കാര്യ കാരണ ബന്ധം ഇവയൊക്കെ തിരഞ്ഞെടുക്കലിന്റെ ഘടകങ്ങളാണ്‌. ഓരേ തൊഴിലിനും അതിന്റേതായ ടെന്‍ഷന്‍ ഉണ്ട്‌. ആ ടെന്‍ഷന്‍ ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കും.
ഓരോ തൊഴിലിനും അസറ്റ്‌ അഥവ മുതല്‍ കൂട്ട്‌ എന്നും ലയബിലിറ്റി അഥവ ബാദ്ധ്യത എന്നും രണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇവയെ കുറിച്ച്‌ ഓരോ വ്യക്തിയും സ്വയം പൂര്‍ണ്ണ ബോധം ഉണ്ടായിരിക്കണം. ഇവ സാമൂഹ്യപരം, മാനസീകപരം, സാംസ്‌കാരികപരം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ഫിസിക്കല്‍ അസറ്റ്‌: ഉയരം, സ്‌പര്‍ശനം, ഭാരം, കാഴ്‌ച തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. ഇത്തരം സംഗതികള്‍ ചില തൊഴിലുകള്‍ക്ക്‌ വലിയ മുതല്‍ കൂട്ടാണ്‌. ഇത്തരം നമ്മുടെ കഴിവുകള്‍ തൊഴിലിനു വേണ്ടി വിനിയോഗിക്കണം.
ഫിസിക്കല്‍ ലയബിലിറ്റി: നോര്‍മല്‍ പ്രവര്‍ത്തനത്തിനുള്ള കഴിവു കുറവുകള്‍ നമ്മുടെ ബാധ്യതയായി കണക്കാക്കണം ഉദാഹരണമായി ഡ്രൈവിംഗ്‌ എന്ന തൊഴിലിന്‌ കാഴ്‌ചക്കുറവും, കേള്‍വിക്കുറവും ഒരു അപാകതയാണ്‌. ഇതിനെ അവഗണിച്ച്‌ വാഹനം ഒടിക്കുവാന്‍ തുനിഞ്ഞാല്‍ അപകടം ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം.
സൈക്കോളജിക്കല്‍ അസറ്റ്‌: ക്ഷമ, സ്‌നേഹം, മനോഭാവം എന്നിവ ഈ ഗണത്തില്‍ പെടുന്നു.
സൈക്കോളജിക്കല്‍ ലയബലിറ്റി: ഭയം, സംശയം, കോപം, പക എന്നിവ ഈ ഗണത്തില്‍ പെടുന്നു.
ഒപ്പീനിയന്‍ എന്നാല്‍ എക്‌സ്‌പ്രഷന്‍ പുറത്തു വരുന്നതിനെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. പഠനത്തെ പോലെത്തന്നെയാണ്‌ ഒരുവന്റെ തൊഴിലും.

മറ്റുള്ളവയില്‍ നിന്ന്‌ മനുഷ്യരെ വേര്‍ തിരിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്‌ വിവേചന ശക്തിയും, വിവേചന ബുദ്ധിയും, കാഴ്‌ചപ്പാടും. നല്ല തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ചില വ്യക്തികള്‍ അിറയാതെ കാലില്‍ ചവുട്ടി പോകാറുണ്ട്‌. ചവിട്ടു കിട്ടിയ വ്യക്തിയുടെ അപ്പോഴത്തെ മനോധര്‍മ്മം, മനോഭാവം, വിവേചന ബുദ്ധി, കാഴ്‌ചപ്പാട്‌ എന്നിവക്ക്‌ അനുസരിച്ച്‌ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്‌. എന്നാല്‍ ഒരു പാമ്പിനേയോ, പട്ടിയേയോ ചവിട്ടുകയോ, ഉപദ്രവിക്കുകയോ ചെയ്‌താല്‍ അവ ഉടനെ തന്നെ തിരിച്ച്‌ പ്രതികരിക്കും.

എല്ലാറ്റിലും കാര്യകാരണ ബന്ധം മനുഷ്യര്‍ക്ക്‌ പ്രധാന ഘടകം തന്നെയാണ്‌. തൊഴില്‍ സ്വന്തമായും, സ്വതന്ത്രമായും തിരഞ്ഞെടുക്കുവാന്‍ കഴിയണം. മറ്റാരുടേയും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അവന്റെ മേല്‍ വരാന്‍ പാടില്ല.

ജോബ്‌ ടെന്‍ഷന്‍: ഒരേ സ്ഥാപനത്തിലെ തന്നെ ഒരേ ജോലികാര്‍ തന്നെ വ്യക്തിപരമായി വ്യത്യസ്‌തത പുലര്‍ത്തുന്നവരായിരിക്കും. അവിടെ എല്ലാവരിലും ജോബ്‌ ടെന്‍ഷന്‍ ഉണ്ടായിരിക്കും. ജോബ്‌ ടെന്‍ഷന്‍ ഓപ്‌റ്റിമമാണെിങ്കില്‍ തൊഴിലില്‍ വിരക്തി അനുഭവപ്പെടുകയില്ല. കുറവാണെങ്കില്‍ അലസനും, കൂടുതലാണെങ്കില്‍ വര്‍ക്ക്‌ഹോളിസവും അനുഭവപ്പെടും. വര്‍ക്ക്‌ഹോളിസം ആള്‍ക്കഹോളിസത്തേക്കാള്‍ (മദ്യപാനം) ഭയാനകമാണ്‌. അതായത്‌ ഒരു വീണയിലെ കമ്പികള്‍ പോലെയാണ്‌. വീണയിലെ കമ്പികളെല്ലാം ഒരു നിശ്ചിത മുറുക്കത്തില്‍ വലിച്ചു കെട്ടിയിരുന്നാല്‍ അതില്‍ നിന്നും ശ്രുതി മധുരമായ ശബ്‌ദം കേള്‍ക്കുവാന്‍ സാധിക്കും. എന്നാല്‍ കമ്പികളെല്ലാം അയഞ്ഞാണ്‌ കിടക്കുന്നതെ ങ്കില്‍ അതില്‍ നിന്ന്‌ പുറപ്പെടുന്ന ശബ്‌ദം അത്ര സുഖകരമായിരിക്കുയില്ല.

പ്രേരക ശക്തി: ഒരു തൊഴില്‍ നേടിയെടുക്കുന്നതിന്റെ പ്രേരക ശക്തി, പണം മാത്രം ലക്ഷ്യമിട്ടതാണോ എന്ന്‌ നോക്കണം. ചെയ്യുന്ന തൊഴിലില്‍ പണ സമ്പാദനം മാത്രമാണ്‌ ലക്ഷ്യമെങ്കില്‍ തൊഴിലില്‍ വിരക്തിയും, അതില്‍ ശോഭിക്കുവാന്‍ കഴിയാതെ വരികയും ചെയ്യും. തൊഴിലില്‍ ഒരുതരം വിരക്തിയുണ്ടാകും.

നിരാശ അഥവ വീര്‍പ്പുമുട്ടല്‍: ഇത്‌ ചിലപ്പോള്‍ അസറ്റായും, മറ്റു ചിലപ്പോള്‍ ലയബിലിറ്റിയായും മാറുന്നതാണ്‌. ഒരു തൊഴിലില്‍ നിരാശ വരുമ്പോള്‍ അഥവ വിരക്തി അനുഭവപ്പെടുമ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു തൊഴിലിലേക്കാണ്‌ മുന്നേറ്റമെങ്കില്‍ അത്‌ ഒരു അസറ്റായും, മിറച്ച്‌ മറ്റൊരു തൊഴില്‍ ലഭിക്കാതെ, ചെയ്യുന്ന തൊഴില്‍ രാജിവെച്ചു പോരുകയോ, ആത്മഹത്യ തുടങ്ങിയവയിലേക്ക്‌ പ്രേരണ ഉണ്ടാകുകയോ ചെയ്‌താല്‍ അതൊരു ലയബിലിറ്റി ആയി തീരുകയും ചെയ്യും.

ഭംഗിയായ ആസൂത്രണം: തൊഴില്‍ വളരെ മനോഹരമായി ആസൂത്രിതമായിരിക്കണം. ചെയ്യുന്ന ഒരു തൊഴിലില്‍ നിന്ന്‌ രാജിവെച്ച്‌ മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ വെറുതെയിരുന്നാല്‍ അതിനെ ആംഗ്ലേയ ഭാഷയില്‍ കാരിയര്‍ ഗ്യാപ്‌ എന്ന്‌ പറയപ്പെടുന്നു. ഒരു തൊഴിലില്‍ ഇരുന്നുകൊണ്ട്‌ പുതിയ മറ്റൊന്ന്‌ കണ്ട്‌ പിടിക്കുകയും, അതില്‍ കയറിക്കൂടി പഴയ തൊഴിലിനെ വിടുകയും ചെയ്‌താല്‍ അത്‌ ആസൂത്രിതമായിരിക്കും. ഓരോ തൊഴിലിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ അവ അഡ്‌ജസ്റ്റ്‌ ചെയ്യുവാന്‍ പഠിച്ചിരിക്കണം.

വ്യക്തിത്വവും, പെരുമാറ്റവും ഒരു തൊഴിലില്‍ പ്രധാന ഘടകങ്ങളാണ്‌. ഉദാഹരണമായി ഒരു കര്‍ക്കശക്കാരനായ ഒരു വ്യക്തിക്ക്‌ ഒരു പ്യൂണിന്റെ (ശിപായി) പണി പറ്റുകയില്ല. എന്നു മാത്രല്ല അതിലൊട്ടും ശോഭിക്കുവാന്‍ പറ്റുകയുമില്ല. വിദ്യാഭ്യാസവും തൊഴിലും കൂടി പൊരുത്തപ്പെടേണ്ടതുണ്ട്‌. ഒരു എം. എ. കാരന്‌ ഒരു ശിപായി പണി വളരെ ബദ്ധിമുട്ടു പിടിച്ച ഒന്നാണ്‌. ഒരു പക്ഷെ അത്‌ അയാളുടെ ശാരീരികവും മാനസ്സീകവുമായ പിരിമുറക്കത്തിന്‌ ഇടവരുത്തുകയും, ചെയ്യുന്ന തൊഴിലില്‍ അസംതൃപ്‌തി വരുത്തുകയും ചെയ്യും. ഇവിടേയും ഒരു തൊഴിലാളി ചെയ്യുന്ന തൊഴിലില്‍ അഡ്‌ജസ്റ്റ്‌ ചെയ്യുവാന്‍ പഠിച്ചരിക്കണം. അതുപോലെ അങ്ങിനെ ആയിത്തീരുവാന്‍ (അഡാപ്‌റ്റ്‌) ചെയ്യുവാന്‍ ശീലിച്ചിരിക്കണം.

പരിതിസ്ഥിതിയും, വ്യക്തിയും: ചില സന്ദര്‍ഭങ്ങളില്‍ പരിതസ്ഥിതി മാറിയാലും, വ്യക്തി മാറണമെന്നില്ല. അതൊരു മുഖ്യ പ്രശ്‌നമാണ്‌. പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച്‌ വ്യക്തിയും മാറാന്‍ പഠിച്ചിരിക്കണം.

തൊഴില്‍ സംബന്ധമായ ഒരുപാട്‌ അിറവുകള്‍ മാദ്ധ്യമങ്ങളില്‍ നിന്നും, തൊഴില്‍ വിദഗ്‌ദരില്‍നിന്നും, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും നമുക്ക്‌ ലഭ്യമാണ്‌. ഏഴാം ക്‌ളാസ്സ്‌, പത്താം ക്‌ളാസ്സ്‌, +2, എന്നിവ നമ്മുടെ ജീവിതത്തിലെ പ്രധാന വഴി തിരുവുകളാണ്‌. ഇവിടങ്ങളില്‍ നിന്ന്‌ ഓരോ വ്യക്തിയുടേയും അഭിരുചിക്കനുസരിച്ച്‌ വഴി തിരിഞ്ഞ്‌ ഓരോരുത്തര്‍ക്കും മുന്നേറാവുന്നതാണ്‌. എല്ലാവരും പത്താം തരവും +2 വും, ഡിഗ്രിയും എടുക്കേണ്ടതില്ല. ഓരോരുത്തരുടെ കഴിവിനും ബുദ്ധിക്കും, തൊഴിലിനും അനുസരിച്ചുള്ള വിദ്യാഭ്യാസവും സംസ്‌കാരുവുമാണ്‌ സര്‍ക്കാരും, മാതാപിതാക്കളും, അദ്ധ്യാപകരും നല്‍കേണ്ടി വരുന്നത്‌. മക്കളെ ഇംഗ്ലീഷു മീഡിയത്തില്‍ ചേര്‍ത്തി കുട്ടികളെ പീഡിപ്പിക്കുന്ന മാതാപിതാക്കളും അദ്ധ്യാപകരും ഇക്കാര്യം ശ്രദ്ധിക്കന്നത്‌ നന്നായിരിക്കും.

ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിന്‌ വ്യക്തമായ ലക്ഷ്യമുണ്ട്‌. തനിക്ക്‌ എന്തായി തീരുവാനാണ്‌ സ്വപ്‌നം അഥവ ആഗ്രഹം എന്ന്‌ തീര്‍ച്ചപ്പെടുത്തണം. ആ സ്വപ്‌നം അഥവ ആഗ്രഹമായിരിക്കും അയാളുടെ ജീവിത ലക്ഷ്യം. മാതാപിതാക്കള്‍ ഇക്കാര്യം മക്കളില്‍ നിന്ന്‌ ആരായുകയില്ല. അറിഞ്ഞാല്‍ തന്നേയും, മാതാപിതാക്കളുടെ കൊഴിഞ്ഞ പോയ ആഗ്രഹങ്ങളും, സ്വപ്‌നങ്ങളും കുട്ടികളിലൂടെ പൂവണിയിപ്പിക്കുവാന്‍ ബോധപൂര്‍വ്വം വൃഥാ പ്രയത്‌നിക്കുന്നു. ഫലം എന്തായാലും കുട്ടികള്‍ക്ക്‌ ശാരിരികവും മാനസ്സീകവുമായ പ്രശ്‌നങ്ങളും, രക്ഷിതാക്കള്‍ക്ക്‌ അതീവ ദു:ഖവും പ്രദാനം ചെയ്യുന്നു.

താന്‍ എന്ത്‌ തൊഴില്‍ ചെയ്യാനാണ്‌ താല്‌പര്യം എന്ന്‌ സ്വയം കണ്ടെത്തണം. അഞ്ചും ആറും വയസ്സുള്ള ചില കുട്ടികള്‍ ലോറി ഡ്രൈവര്‍ ആകണമെന്ന്‌ പറയാറുണ്ട്‌. പോസ്റ്റ്‌മാന്‍ ആകണമെന്ന്‌ പറയാറുണ്ട്‌. അവര്‍ അങ്ങിനെ പറഞ്ഞുകൊള്ളട്ടെ. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വളര്‍ത്തുക. പഠനകാര്യങ്ങള്‍ അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ചിട്ടപ്പെടുത്തുക. ഭാവിയില്‍ നല്ല എഞ്ചിനീയറോ, മെക്കാനിക്കോ, പൈലറ്റോ, എഞ്ചിന്‍ ഡ്രൈവറോ മറ്റോ ആകാം. നിങ്ങളുടെ ജീവിതത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌എന്ത്‌ വേണം? എന്ത്‌ നേടണം? എന്തായി തീരണം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം ഓരോ വ്യക്തിയും കണ്ടെത്തിയിരിക്കണം. അതുപോലെ നിങ്ങളില്‍ നിന്ന്‌ ജീവിതം എന്താണ്‌ ആവശ്യപ്പെടുന്നത്‌? നിങ്ങളുടെ ജീവിതത്തിലെ ഉള്‍വിളി എന്താണ്‌? സ്വയം ഉത്തരം കണ്ടെത്തേണ്ടവയാണ്‌.

നിങ്ങളുടെ സ്വഭാവ വിശദീകരണം: 1. നിങ്ങളുടെ കഴിവുകള്‍, ഇപ്പോഴത്തെ വസ്‌തുതകള്‍ എന്നിവ മനസ്സിലാക്കണം. 2. സന്തോഷം തരുന്നതായ താല്‍പര്യങ്ങള്‍, ഹോബീസ്‌ എന്നീ കാര്യങ്ങള്‍. അതിന്‌ ആദ്യത്തെ 3 വര്‍ഷത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മാത്രം ചിന്തിച്ച്‌ എഴുതി തുടങ്ങുക. പിന്നീട്‌ ഓരോ വര്‍ഷവും പുറകോട്ട്‌, പുറകോട്ട്‌ ചിന്തിച്ച്‌ എഴുതി തുടങ്ങുക. അതില്‍ ഏറ്റവും സന്തോഷം തന്ന സന്ദര്‍ഭത്തിലേക്ക്‌ കടക്കുക. 3. എന്തു വേണം? എത്ര വേണം? അതു വേണോ? ഇതു വേണോ? എന്നീ തുടങ്ങിയ ആവശ്യങ്ങള്‍ നിശ്ചയിക്കല്‍. ( കഴിവുകള്‍ എന്നത്‌ വര്‍ത്തമാന കാലത്തിലും, ആവശ്യങ്ങള്‍ എന്നത്‌ ഭൂത കാലത്തിലേതുമായ കാര്യങ്ങള്‍ ആണ്‌ എന്ന്‌ മനസ്സിലാക്കുക. ) 4. മൂല്യങ്ങള്‍ രണ്ടു തരത്തില്‍ മനസ്സിലാക്കാം. അതില്‍ ഒന്ന്‌ ആന്തരീകം, മറ്റൊന്ന്‌ ബാഹീകം. ഇതില്‍ ആന്തരീകമായ മൂല്യത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. ഒരാള്‍ക്ക്‌ പരപുരുഷനോ പരസ്‌ത്രീയോ ആയി ബന്ധപ്പടണമെന്ന മോഹമുണ്ടായാല്‍ പോലും അവയേയും മൂല്യ നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. 5. നമ്മുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളെ കുറിച്ച്‌ നന്നായി വിശകലനം ചെയ്യണം. അതിന്‌ മറ്റുള്ളവര്‍ നമ്മെക്കുറിച്ച്‌ പറയുന്നത്‌ ചെവി കൊള്ളണം. "തന്റെ പാട്ട്‌ ഒട്ടും കൊള്ളുകയില്ല, നിന്നെ ആ പണിക്ക്‌ പറ്റുകയില്ല" എന്നോ മറ്റോ ചിലര്‍ പറഞ്ഞാല്‍ നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ വിലയിരുത്തിയതായി കണക്കാക്കണം. പിന്നെ നാം അത്തരത്തിലുള്ള സംഗതികളില്‍ ഇടപെടുന്നത്‌ ഉചിതമായിരിക്കുകയില്ല. അസൂയക്കാരുടെ വാക്കുകള്‍ തിരിച്ചറിയുകയും വേണം. 6. ഓരോ വ്യക്തിക്കും ഭാവിയില്‍ ഇന്നതായി തീരണം എന്ന ഒരു സ്വപ്‌നവും, ലക്ഷ്യബോധവും ഉണ്ടായിരിക്കും. അതായിരിക്കും അയാളുടെ ലക്ഷ്യം. ഒന്നാമത്തെ സംഗതിയും, ആറാമത്തെ സംഗതിയും സമ്മിശ്രമായി വരുന്നതാണ്‌ അയാളുടെ തൊഴില്‍ സംബന്ധിച്ച സൂചനകള്‍. അതിലായിരിക്കും അയാള്‍ ശോഭിക്കുക.

മേല്‍ പറഞ്ഞ സംഗതികളും, താഴെ പറയുന്നവയുമായി കലര്‍ത്തി നോക്കി ഒരാളുടെ തൊഴിലും അതിന്റെ വിജയ സാദ്ധ്യതകളും നമുക്ക്‌ മനസ്സിലാക്കാം. 1. കക്ഷി കഠിന അദ്ധ്വാനിയാണോ എന്ന്‌ പരിശോധിക്കണം. അദ്ധ്വാനത്തില്‍ തന്നെ കഠിന അദ്ധ്വാനിയാണെങ്കില്‍ അയാള്‍ മാനേജര്‍, സെയില്‍സ്‌ മാന്‍, ആശയം വില്‍ക്കുന്ന ആള്‍, ടീച്ചര്‍, പുരോഹിതന്‍ എന്നീ തൊഴിലുകളില്‍ ശോഭിക്കുവാന്‍ കഴിയുന്നതാണ്‌. 2. അന്വേഷണ ത്വരയുള്ളവര്‍ക്ക്‌ അന്വേഷണ തൊഴിലില്‍ ശോഭിക്കുവാന്‍ കഴിയും. റിസേര്‍ച്ച്‌, അനാലിറ്റിക്‌, ജേര്‍ണ്ണിലിസം, പോലീസ്‌, പ്രൈവറ്റ്‌ ഡിക്‌റ്ററ്റീവ്‌, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ ഈ തൊഴിലില്‍ ശോഭിക്കും. 3. സാമൂഹികപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്ല സഹായികളും, നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സമര്‍ത്ഥരും, ലീഡര്‍ന്മാരും, കൗണ്‍സിലര്‍മാരുമായി ശോഭിക്കുവാന്‍ കഴിയുന്നവരും ആയിരിക്കും. 4. യാഥാസ്ഥികന്മാരുടെ തൊഴിലുകള്‍ നിങ്ങള്‍ ഊഹിച്ച്‌ അിറയുക. 5. ആര്‍ട്ടിസ്റ്റിക്‌ ഗ്രൂപ്പുകാര്‍ സൃഷ്‌ടികള്‍ നടത്തുവാന്‍ കഴിവുള്ളവരായിരിക്കും. തമാശകള്‍ പറയുവാനും, ആസ്വദിക്കുവാനും, സന്തോഷിക്കുവാന്‍ കിട്ടിയ അവസരങ്ങള്‍ വിനിയോഗിക്കുവാനും ഇവര്‍ക്ക്‌ കഴിയും. നല്ല എഴുത്തുകാരായിരിക്കും. ഒരു നല്ല ആര്‍കിടെക്‌ച്ച്വര്‍ ആയിരിക്കും. 6. റിയലിസ്റ്റിക്‌ അഥവ യഥാര്‍ത്ഥ നിരൂപിതര്‍ എന്ന ഗ്രൂപ്പുകാര്‍ കെട്ടിട കേടുപാടുകള്‍ പോക്കുന്നവരും, എഞ്ചിനീയേഴ്‌സും മറ്റും ആയിരിക്കും. ഇവയുടെ മിശ്രതിങ്ങള്‍ വരുമ്പോള്‍ തൊഴിലിലും മാറ്റം വരുന്നതാണ്‌.

പ്രിയ സുഹ്‌റുത്തുക്കളെ, പട്ടി കടിക്കും എന്ന ഭയവും, പട്ടി കടിക്കും എന്ന അറിവും രണ്ടാണ്‌. ഒന്ന്‌ വികാരവും മറ്റൊന്ന്‌ അിറവുമാണ്‌. ഒരു തീരുമാനം എടുക്കുമ്പോഴും, എടുപ്പിക്കുമ്പോഴും ഭയം തോന്നുന്നുവെങ്കില്‍ ഈ ഭയം നിങ്ങള്‍ക്ക്‌ ഇല്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന്‌ ചോദിക്കുക. അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കുക.

ഒരു തൊഴിലില്‍ നിന്ന്‌ പിരിയുന്നതിനു മുമ്പു തന്നെ മറ്റൊന്ന്‌ തിരഞ്ഞെടുക്കുവാന്‍ മറക്കരുത്‌. ഒരു തൊഴിലില്‍ വികാരവും, ആത്മാവും, പ്രവര്‍ത്തനവും, ഒരുമിച്ചു കൊണ്ടു പോകേണ്ടതുണ്ട്‌. ഇന്നത്തെ കാലത്ത്‌ ഇ.ക്യു. (ഇന്റിലജന്റ്‌ കോഷ്യന്റ്‌=ബുദ്ധിമാനം) വിന്‌ അത്ര പ്രാധാന്യമില്ല. എന്നാല്‍ ഇന്ന്‌ ഈ.ക്യൂ. (ഇമോഷണല്‍ കോഷ്യന്റ്‌=വൈകാരിക മാനം) വിനാണ്‌ പ്രാധാന്യം. ഉയര്‍ന്ന മാര്‍ക്കും, ഉന്നത ബിരുദങ്ങളും ഉള്ള ഒരു വ്യക്തിക്ക്‌ ഒരു തൊഴിലില്‍ ശോഭിക്കവാന്‍ കഴിയണമെന്നില്ല. ഇക്കൂട്ടര്‍ക്ക്‌ ഇന്ന്‌ തൊഴില്‍ സാദ്ധ്യതകള്‍ കുറഞ്ഞു വരുന്നു. ഈ.ക്യൂ. നന്നായി വളരണം, മറ്റുള്ളവരുമായി നന്നായി ഇടപെടുവാന്‍ പഠിച്ചിരിക്കണം. തൊഴിലും അതിലെ അധികാരവും ഗര്‍വ്വു കാട്ടാനുള്ളതല്ല എന്നു മാത്രമല്ല ദുര്‍വിനിയോഗം ചെയ്യാനുള്ളതല്ല എന്ന വസ്‌തുത കൂടി നാം മനസ്സിലാക്കിയിരിക്കണം.

കടപ്പാട്: സസ്നേഹം

Dr. MOHAN P.T.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate