ശരീരത്തിന്നുനേരെവരുന്ന പ്രതിയോഗിയുടെ ആക്രമത്തെ പ്രതിരോധിക്കുന്നതിന്നു വേണ്ടി നമ്മുടെ മുങ്കാമികള്‍ ചിട്ടപ്പെടുത്തിയ വയിക്രമത്തിലുള്ള ഒരു പരിശീലനത്തെയാണ് ആയോധനവിദ്യ എന്നു പറയുന്നതു. അത് ആയുധം എടുത്തുകൊണ്ടുള്ള പരിശീലനം മാത്രമാല്ല സ്വന്തം ശരീരം തന്നെ ആയുധമായി ഉപയോഗിക്കുവാനുള്ള പരിശീലനം കൂടിയാണത്.നമ്മുടെ ശരീരം തന്നെ ഒരായുധമാണല്ലോ.അത് എപ്പം,എങ്ങിനെ ഉപയോഗിക്കണ മെന്ന് ഇതിലൂടെ പഠിക്കുന്നു. ഇത് എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശത്തും പലവിതരീതികളില്‍ നിലവിലുണ്ട്. ജപ്പാനില്‍ കാരത്തെ ,ചൈനയില്‍ കുങ്ഗ്ഫു,കേരളത്തിലെ കളരി ..........
എന്താണ് കളരിപ്പയറ്റ്
ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ ദൈന്യംദിന പരിശീലനം കൊണ്ട് ശാരീരികാരോഗ്യപുഷ്ടി മാത്രമല്ല, ഉത്തമമായ ഒരായോധന മുറയില്‍ വൈദഗ്ദ്ധ്യം കൂടി ആര്‍ജ്ജിക്കുവാനുതകുന്നതും,ആത്മരക്ഷ്യയ്ക്കും ഒരുപോലെ അനുപേക്ഷണിയമായി തീരുന്നതും,കേരളത്തിന്‍റെ തന്നതായ ആയോധന സംബ്രദായമെന്നഭിമാനിക്കാവു -ന്നതുമായ ഒരു കായികകലയാണ് " കളരിപ്പയറ്റ് " ചിരപുരാതനവും,കാലോചിതവുമായ ഒരു സ്വയരക്ഷാമാര്‍ഗ്ഗമാണിത്.ശരീരത്തെ ആയുധമാക്കിയും ബോധമണ്ഡലത്തെ സംശുദ്ധമാക്കിയും അഭ്യസിക്കുന്ന ഈ വിദ്യയില്‍ സ്വയരക്ഷാമാര്‍ഗ്ഗം രണ്ടു വിദത്തിലാണ് പഠിപ്പിക്കുന്നത്.
1.കായികാഭ്യാസത്തില്‍കൂടി മാനസിക പരിവര്‍ത്തനം : അതായത് അച്ചടക്കം,ക്ഷമ,ദയ,സഹജീവികളോടുള്ള ബഹുമാനം. 2.മാനസികപരിവര്‍ത്തനത്തിലൂടെ ആത്മീയകത്തിലേക്കുള്ള വഴി : ജീവിതം പൂര്‍ണ്ണമായി ദൈവത്തില്‍ അര്‍പ്പിച്ച് കൊണ്ടുള്ള ജീവിതം.ഇതാണ് കായികാഭ്യാസത്തിന്റെ അടിത്തറ.
ശരീരത്തിന്‍റെ സ്വാധീനത,കാലുകളുടെ വേഗത,കണ്ണുകളുടെ സൂക്ഷ്മത,കൈകളുടെ ലാഘവം ഇത്തരത്തിലുള്ള ശാരീരിക സിദ്ധികള് സ്വായത്തമാക്കുന്നതിന്നു വേണ്ടി പ്രതിഭാശാലികളായ ആചാര്യന്‍മാര്‍ ആവിശ്ക്കരിച്ചഅതുല്ല്യമായ അഭ്യാസ പദ്ധതിയാണ് "കളരിപ്പയറ്റ്"https://static.vikaspedia.in/media_vikaspedia/ml/images/education/d15d41d1fd4dd1fd3fd15d33d41d1fd46-d35d3fd2dd3ed17d02/d06d2fd27d28-d15d32d15d33d4d200d/copy_of_2.png"എല്ലാ അഭ്യാസങ്ങളും നല്ലതാണ്. എന്നാല്‍ കളരി മറ്റ് അഭ്യാസങ്ങ ളുടെ മാതാവാണ്"എന്ന്. മറ്റ് ആയോധന വിദ്യകളിലൊന്നും കാണാത്തതും,ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യെടുത്ത ഒന്നാണ് മെയ്പ്പയറ്റ്. അത് ദേഹത്തിന്‍റെ സ്വാധീനത,കാലുകളുടെ ത്വരിത ചലനം, കൈകളുടെ അസാമാന്യ വേഗത,എന്നിവ ഇതിലൂടെ സ്വായത്തമാക്കപ്പെടുന്നു. ഇത് തന്നെയാണ് മറ്റുള്ളവയുമായി ഇതിനെ വിശിഷ്ട്ടമാക്കുന്നത്.കളരിപ്പയറ്റ് മനസ്സിന്നും ഉന്മേഷവും എകാഗ്രതയും തരുന്നു.ഇത് ശരീരത്തിലെ ദുര്‍മേദസ് മാറ്റി ആരോഗ്യവും രൂപവും നല്കുന്നതോടപ്പം ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമാണ്. കേരളീയ ജനജീവിതത്തിന്റെ സമസ്തമേഘലകളിലും പ്രത്യക്ഷമായും പരോക്ഷ മായും സ്വാധീനിച്ചിരുന്ന തനത് ആയോധനകലയാണ് "കളരിപ്പയറ്റ്"https://static.vikaspedia.in/media_vikaspedia/ml/images/education/d15d41d1fd4dd1fd3fd15d33d41d1fd46-d35d3fd2dd3ed17d02/d06d2fd27d28-d15d32d15d33d4d200d/copy_of_2.png"text-align: justify; ">കോഴി,മഴില്‍, കുതിര,അരയണം തുടങ്ങി ഇത്യാദികളെയാല്ലാം മാതൃകയാക്കിയിട്ടുണ്ട്. കളരിവിദ്യകളെ കുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്ന ഒരു ആധികാരിക ഗ്രന്ഥം നമുക്ക് കഴിഞ്ഞ തലമുറകളില്‍ നിന്നു ലഭിക്കാതിരിക്കെ ഗുരുമുകത്ത് നിന്നു ലഭിക്കുന്ന അറിവുകള്‍ മാത്രമാണ് ഇന്നത്തെ കളരികളുടെ നിലനില്‍പ്പിനാധാരം.ഈ കലയില്‍ അന്തര്‍ഭവിച്ച് കിടക്കുന്ന ഓരോ പ്രയോഗവശങ്ങളെ കുറിച്ചും അതിന്‍റെ ഗുനപാഠങ്ങളെ കുറിച്ചും നാം കൂടുതല്‍ ബോധവാന്‍മാരാകേണ്ടതാണ്. കളരി സംബ്രദായങ്ങള്‍ ഒരുപാട് വിധമുണ്ട്.പ്രധാനമായിട്ടുള്ളത് തുളുനാടന്‍,വടക്കന്‍, തെക്കന്‍,കടത്തനാടന്‍ എന്നിവയാണവ.അതല്ലാതെ കക്കിനാടന്‍,കാരനാടന്‍,വട്ടേന്‍ തിരിപ്പ്,മദ്ധ്യകേരള,പയ്യനാടന്‍ എന്നീ അവാന്തര വിഭാഗങ്ങളുമുണ്ട്. തെക്കന്‍ : കേരളത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ പ്രചാരത്തില്‍ കണ്ടുവരുന്ന കളരിവിദ്യകളെ തെക്കന്‍ വിദ്യകള്‍ എന്ന് പറയുന്നു.ഇതില്‍ ചുവടുകള്‍ക്കാന് പ്രാധാന്യം.അതുകൊണ്ടു ആക്രമണ പ്രത്യാക്രമണ മുറകള്‍ കൂടുതലായി പഠിപ്പിക്കുന്നു. വടക്കന്‍ : കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കണ്ടു വരുന്ന മറ്റൊരു മുറയാണ് വടക്കന്‍.ഇതില്‍ അമര്‍ന്നുകൊണ്ടുള്ള മെയ്പ്പയറ്റുകള്‍ക്കാന് പ്രാധാന്യം.മെയ്യഭ്യാസവും,പകര്‍ച്ചകാലും ധാരാളമായി പഠിപ്പിക്കുന്നു. തുളുനാടന്‍ : വ്യത്യസ്ഥമായ ചുവടുകളും നിലംപ്പറ്റി അമര്‍ന്നുകൊണ്ടുള്ള മെയ്പ്പയറ്റുകളും ആണ് തുളുനാടന്‍ വിദ്യയില്‍ കൂടുതല്‍ കണ്ടുവരുന്നത്.കൂട്ടതല്ലുകള്‍ക്കാന് ഇതില്‍ പ്രാമുക്യം കണ്ടുവരുന്നത്. കടത്തനാടന്‍ : തെക്ക് മൂരാട് പുഴ മുതല്‍ വടക്ക് മാഹി പുഴവരെയും അറബിക്കടല്‍ മുതല്‍ വയനാടന്‍ അതിര്‍ത്തിവരെയുമാണ് കടത്തനാടന്‍.. .. ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന വിദ്യകള്‍ക്കാന് കടത്തനാടന്‍ വിദ്യ എന്ന് പറയുന്നതു.ഇതില്‍ കൈകുത്തിപയറ്റുകള്‍ക്കാന് പ്രാധാന്യം. എന്നാല്‍ എല്ലാ ആയോധന മുറകളുടെയും അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നുതന്നെയാണന്ന് നിശംശയം പറയാവുന്നതാണ്. ഇതൊക്കെയാണെങ്കിലും ഇനിപ്പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മം ശ്രദ്ധിയ്ക്കുക. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന കളരിയഭ്യാസം ആയോധനഭ്യാസത്തിന്നു ഉപരിയായി തന്നെത്താന്‍ അറിയുകയെന്ന ശരീരശാശ്ത്രം പഠിപ്പിക്കുന്നു. കളരിയെന്നാല്‍ ....... കളം+രി=കളരി കളം =ഭൂമദ്ധ്യം(സുഷ്മുന) രി=പ്രാണന്‍റെ ശബ്ദം. കളരി അഭ്യാസമെന്നാല്‍ സുഷ്മുനയില്‍ (കളത്തില്‍) നില്‍ക്കുന്ന പ്രാണന്‍റേ ശബ്ദത്തില്‍ (രി) മനസ്സ് ലയിപ്പിക്കുന്നത്. "ഖുദാകൊണ്ടറിഞ്ഞ തടി ആയത്തുല്‍ മഅരിഫിയ അറിവാക്കളുള്ള കളരി " ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടറിഞ്ഞ ശരീരത്തില്‍ ആയത്തായി(എഴുത്തായി) നിലനില്‍ക്കുന്ന ജീവാത്മാവും പരമാത്മാവും തമ്മില്‍ അലിഞ്ഞു ചേരുന്ന അറിവിന്‍റെ ഉറവിടമാണ് കളരി. കളരി വിദ്യകള്‍ പഠിപ്പിക്കുന്ന ആള്‍ക്ക് ഗുരു എന്നാണ് പറയുന്നതു.ഗുരു എന്നാല്‍ ...... ഗു +രു=ഗുരു , ഗു =ഇരുട്ട് ,രു =ഇല്ലാതാക്കുന്നത് , ഗുരു =ഇരുട്ട് ഇല്ലാതാക്കുന്നത്. അതായത് മനുഷ്യന്‍റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദുഷ്ട്ട ചിന്തകളെ തന്‍റെ ഉപദേശം കൊണ്ട് ഇല്ലാതാക്കുന്നവന്‍. . ജീവനെ കുറിച്ച് അറിഞ്ഞവനാണ് ഗുരു. കളരിയഭ്യാസത്തില്‍ അടങ്ങിയിരിക്കുന്ന ആറ് ഘടകങ്ങള്‍
1.മെയ്യഭ്യാസം: അസ്ഥി,ഞരമ്പുകള്‍,മാംസം,തോല്‍ മുതലായവയുടെ പ്രവര്‍ത്തനം സുഗമമാക്കുക.
2.പ്രധിരോധം: ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തുക.
3.പ്രത്യാക്രമണം: ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുള്ള പഴുതുകള്‍ ഉണ്ടാക്കുക.
4.സ്ഥാനനിര്‍ണ്ണയം:
അവരവര്‍ കൈകളാല്‍ എട്ട് ചാണ്‍ നീളമുള്ള മനുഷ്യശരീരത്തില്‍ നാഡീഞരമ്പു കളുടെ പിന്നലുകള്‍ ,പൊയ്കകള്‍ അഗ്രങ്ങളായി "108" മര്‍മ്മ സ്ഥാനങ്ങള്‍ ഉണ്ട്.ഈ 108 സ്ഥാനങ്ങളെ നിര്‍ണ്ണയം ചെയ്യുന്നത് സ്ഥാനനിര്‍ണ്ണയം.
5.മര്‍മ്മ ചികില്‍സ:
മര്‍മ്മമാകുന്ന ജീവന്‍റെ സഞ്ചാരമാര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന തടസ്സങ്ങളെ മാറ്റുന്നത്.അതായത് അസ്ഥി ഒടിഞ്ഞാലും,മാംസം ചതഞ്ഞാലും,മര്‍മ്മാഭിഘാതമെറ്റാലും അതിനെ ശരിപ്പെടുത്തുന്നത്.
6. മര്‍മ്മം അഭ്യസിക്കല്‍:
തന്നില്‍ സ്ഥിതി ചെയ്തിരിക്കുന്ന മര്‍മ്മമാകുന്ന ജീവനെ അഭ്യസിച്ച് കൈവശപ്പെടുത്തുന്നത്. ഈ ആറ് ഘടകങ്ങളും പഠിക്കുമ്പോള്‍ മാത്രമേ കളരി അഭ്യാസം പൂര്‍ത്തിയാകുകയുള്ളൂ.
നാല് ഭാഗങ്ങളായിട്ടാണ് കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നത്.
1.മെയ്ത്താരി
2.കോല്‍ത്താരി
3.അങ്കത്താരി
4.വെറും കൈ എന്നിവയാണത്.
1.മെയ്ത്താരി: മെയ്പ്പയറ്റാന് കളരിയുടെ അടിസ്ഥാന പരിശീലനം. ആക്രമണത്തെ നേരിടാനും ശരീരത്തെ പ്രധിരോധിക്കുന്നതിന്നു വേണ്ടിയും ശരീരത്തെ ഏത് നില കൈകൊള്ളുന്നതിന്നും, അവിശ്വസനീയ വേഗതയില്‍ ചാടാനും,തിരിയാനും,മറിയാനും,അതിശയകരങ്ങളായ ദ്രുതചലനങ്ങള്‍ സ്വായത്തമാക്കാനും ഈ പരിശീലനം കൊണ്ട് സാധിയ്ക്കുന്നു. കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗസിദ്ധി ഇതിലൂടെ നേടിയെടുക്കാന്‍ സാധിയ്ക്കും."മെയ് കണ്ണാകുക" എന്നതാണ് പയറ്റ് മൊഴി.കണ്ണടഞ്ഞു തുറക്കുന്ന വേഗതയില്‍ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്ത് കഴിയണം എന്നതാണ് ഈ പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. മെയ്യിറക്കം,മെയ്യൊതുക്കം,മെയ്യടക്കം എന്നും ഇതിന്നു പറയുന്നുണ്ട്.ആയുധങ്ങള്‍ സമര്‍ത്തമായി ഉപയോഗിക്കുന്നതിന്നും വെറുംകൈകള്‍ക്കൊണ്ട് എതിരാളിയോട് പൊരുതുവാനും ആവശ്യമായ ദേഹസ്വാധീനം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അംഗലാഘവം,പ്രയോഗവേഗത,ദൃഷ്ട്ടികളുടെ ഏകാഗ്രത എന്നീ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. മെയ്പ്പയറ്റ് എന്നുപറഞ്ഞാല്‍ ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒരു പ്രത്യേക തരം മുറയാണ്.ഇതില്‍ ശത്രുവിന്‍റെ ആക്രമണങ്ങളെ പ്രധിരോധിക്കുന്നതോടൊപ്പം തന്നെ എതിരാളിക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളുമാണ് ഇതില്‍ മുഖ്യമായും അടങ്ങിയിരിക്കുന്നത്. ചിട്ടപ്പെടുത്തിയ വഴിക്ക്രമത്തിലുള്ള വായ്ത്താരികള്‍ക്കനുസരിച്ചാണ് ഇത് പരിശീലിക്കുന്നത്.ഏതെങ്കിലും ഒരു ചുവടിനെ ആശ്രയിച്ച് കൊണ്ടുള്ള നീക്കത്തിന്നും മാറ്റത്തിന്നും അതില്‍ അടങ്ങിയിടുള്ള മറ്റ് പ്രയോഗങ്ങള്‍ക്കും കൂടി ഒരു "തൊഴില്‍ " എന്നു പറയുന്നു. ഇങ്ങനെയുള്ള പലവിധ ചുവടുകളെ ആശ്രയിച്ചുകൊണ്ടുള്ള കയറ്റങ്ങള്‍ , ഇരക്കങ്ങള്‍ , ചാട്ടങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങളടങ്ങിയതിന്നു ഒരു "അറപ്പ് " എന്നു പറയുന്നു.ഇപ്രകാരമുള്ള മൂന് മുതല്‍ ആറ് വരെയുള്ള അറപ്പുകള്‍ ചേര്‍ന്നതിന്നു ഒരു "അടവ്"എന്നു പറയുന്നു.കുറെ അടവുകള്‍ ചേര്‍ന്നതിന്നു ഒരു "പയറ്റ് "എന്നു പറയുന്നു. മെയ്പ്പയറ്റിനെ പലവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
a.മെയ്പ്പയറ്റ്
b.പകര്‍ച്ചക്കാല്‍ പയറ്റ്
c.കൈകുത്തിപ്പയറ്റ്
d.വെട്ടുംതഞ്ചംപ്പയറ്റ് എന്നിവ.
2.കോല്‍ത്താരി:
മെയ്ത്താരി പയറ്റ് പരിശീലിച്ച് ദേഹസ്വാധീനം കിട്ടിയതിന്ന് ശേഷമാണ് കോല്‍ത്താരി പയറ്റ് പഠിപ്പിക്കുന്നത്.മൂര്‍ച്ചയില്ലാത്ത മരം കൊണ്ടും ചൂരല്‍ കൊണ്ടുമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസരീതിയെയാണ് 'കോല്‍ത്താരി പയറ്റ് മുറ' എന്നു പറയുന്നതു. ഇതില്‍ ഒരുപാട് തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. a.മുച്ചാണ്‍ ,b.കെട്ടുകാരി, c,ഒറ്റ, e.ഗദ 3.അങ്കത്താരി:
കോല്‍ത്താരി കഴിഞ്ഞാല്‍ അടുത്ത ഘട്ടമാണ് കളരിപ്പയറ്റിലെ അങ്കത്താരി.ഇതില്‍ ഉപയോഗിക്കുന്നത് ലോഹങ്ങളെ കൊണ്ട് നിര്‍മിച്ച മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.ചെറുതും വലുതുമായ ഒട്ടനവതി ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലിക്കുന്നു.
4.വെറുംക്കൈ:
കളരിയഭ്യാസത്തിലെ നാലാമത്തെ ഭാഗമാണ് വെറും കൈ.ആയുധം ധരിച്ചോ അല്ലാതെയോ എതിരിടുന്ന പ്രതിയോഗിയെ ആയുധമൊന്നും കൂടാതെ നിരായുദ്ധനായി എതിരിട്ട് നിഷ് പ്രയാസം എതിരാളിയെ കീഴ്പ്പെടുത്തുന്ന രീതിയാണ് വെറുംക്കൈ മുറ.കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ശരീരത്തിന്റെ മറ്റ് ഭാഘങ്ങള്‍ കൊണ്ടും വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗ സിദ്ധിയും മെയ് കണ്ണാകുക എന്ന ലക്ഷ്യം പ്രായോഗികമാക്കാനുതകുന്ന അഭ്യാസപരിശീലനം കൊണ്ട് കൈ വരുന്ന ദേഹസ്വാധീനവും ഒരു കളരിയഭ്യാസിയെ വെറുംക്കൈകള്‍കൊണ്ടുള്ള ഫൈറ്റിങ്ങില്‍ അജയ്യനാക്കുന്നു.മെയ്പ്പയറ്റ്,പകര്‍ച്ചക്കാല്‍,കൈകുത്തിപ്പയറ്റ് മുതലായവയില്‍ നിന്ന് പഠിച്ച പ്രയോഗങ്ങളാണ് വെറും കൈമുറയില്‍ ഉപയോഗിക്കുന്നത്. വെറുംക്കൈ മുറയിലെ മറ്റൊരു ഇനമാണ് പിടിമുറ.ശത്രുവിന്‍റെ അടി,ഇടി,വെട്ട്,തൊഴി മുതലായവ തടുത്ത് ശരീരത്തിനു ഒന്നും പറ്റാതെ രക്ഷ നേടാനും,ശത്രുവെ കീഴ്പ്പെടുത്തുകയോ,മറിച്ചിടുകയോ ചിലപ്പോള്‍ കൊല്ലുക തന്നെയോ ചെയ്യാനും ഉതകിയ പല പിടുത്തങ്ങളും വെറുംക്കൈ മുറയില്‍ പഠിപ്പിക്കുന്നു.അങ്ങനെയുള്ള നൂറുക്കണക്കിന് പിടുത്തങ്ങള്‍ ഉണ്ട്.ഒരു പിടുത്തത്തിന് ഒഴിവുകളും അതിന് മാറുപിടുത്തങ്ങളും മറുഒഴിവുകളും ഉണ്ട്.അങ്ങനെ വെറുംക്കൈ മുറ എന്നു പറയുന്നത് വലിയൊരു ശാഖ തന്നെയാണ്. മുടിപിടിച്ചാല്‍,മാറുപിടിച്ചാല്‍,മുന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍,പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍ .........ഇങ്ങനെ പോകുന്നു വെറുംക്കൈ മുറയിലെ പ്രയോഗങ്ങള്‍.
കോല്‍ത്താരിയിനത്തിലെ പരിശീലനങ്ങള്‍
1-മുച്ചാണ്‍ പയറ്റ് :
മരംകൊണ്ട് നിര്‍മിച്ച ചേറുവടി അഥവാ മൂന്ന്‍ ചാണ്‍ നീളമുള്ള വടിയാണ് ഇത്. ഇതുകൊണ്ടുള്ള പയറ്റിനെയാണ് ചേരുവടിപ്പയറ്റ് അഥവാ മുച്ചാണ്‍ പയറ്റ് എന്ന്‍ പറയുന്നത്..ഇതിന്നു കറുവടിപ്പയറ്റ് എന്നും പറയും. വളരെ ദ്രുതഗതിയിലുള്ള നീക്കങ്ങളും ചുവടുകളുടെ മാറ്റങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്.ഈ പയറ്റിന് ദേഹസ്വാധീനവും,മെയ് വഴക്കവും കൂടുതല്‍ വേണ്ടതുണ്ട്.പുളിമരത്തിന്റെ കമ്പാന് സാധാരണ ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.ഒപ്പം കാട്ടുനാരകവും,കാരയും ഉപയോഗിക്കുന്നുണ്ട്. ചെറുവടിയുടെ നീളം മൂന് ചാണ്‍ ആണ്.മാറടക്കി പിടിച്ചാല്‍ ഒരു പിടി കൂടുതല്‍. ചെറുവടിയുടെ ഒരറ്റം ഒരു വിരല്‍ കനവും (ഒന്നര ഇഞ്ച്),മറ്റെ അറ്റം ഒന്നേകാല്‍ വിരല്‍ കനവുമാണ്.ഉരുട്ടി ചെത്തി മിനുസപ്പെടുത്തിയ വടികൊണ്ടാണ് ഇത് പയറ്റുക.ഈ വടിയുടെ കനം കൂടുതലുള്ള ഭാഗത്തെ അമരമെന്നും കനം കുറഞ്ഞ ഭാഗത്തെ മുന എന്നും പറയുന്നു.അമരഭാഗം പിടിച്ച് മുനഭാഗം കൊണ്ടാണ് പയറ്റുക.പ്രയോഗ സ്വാതന്ത്ര്യം കൂട്ടാനാണ് വടിയുടെ മുന്‍കനം കുറച്ച് നിര്‍മ്മിക്കുന്നത്."കാലും കോലും ഒരുമിച്ച് പോണം" എന്നതാണ് ഇതിലെ പയറ്റ് മൊഴി.ശരീരത്തിന്നു നേരെ വരുന്ന ഏത് അടിയെയും ഇതുകൊണ്ട് തടുക്കാന്‍ പഠിക്കുന്നതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളിലേക്ക് പ്രഹരിക്കാനും ഇതിലൂടെ പഠിപ്പിക്കുന്നു.
2-കെട്ടുകാരി :
ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ ഒരേ വണ്ണമുള്ളതും കൈപ്പിടിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമാറ് ഏകദേശം അര ഇഞ്ച് വ്യാസം മാത്രമുള്ളതും ഒത്ത ഒരാളുടെ പാദം മുതല്‍ കഴുത്ത് വരെ നീളം വരുന്നതുമായ ചൂരല്‍ വടിയാണ് കെട്ടുകാരി എന്ന ആയുധം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.ചൂരലിന്മേലുള്ള കമ്പുകള്‍ ചെത്തിമിനുസപ്പെടുത്തി വടി കരിയാത്ത വിധം എണ്ണ തേച്ച് തീയില്‍ കാച്ചി വളവ് നിവര്‍ത്തിയാണ് ഇത് ശരിയാകിയെടുക്കുന്നത്.ഇതിന്‍റെ രണ്ടറ്റങ്ങളെ അമരമെന്നും,മുനയെന്നും സങ്കല്‍പ്പിക്കുന്നു. ഈ ആയുധം ഉപയോഗിച്ച് കൊണ്ടുള്ള ചില പരിശീലനമാണ്
a.കെട്ടുകാരി വടിപ്പയറ്റ്,
b.പന്തീരാണ്‍ വടിപ്പയറ്റ്,
c.പന്തക്കെട്ടുകാരി വടിപ്പയറ്റ്,
d.പെരുംത്തല്ല് പയറ്റ്,
e.നെടുവടിപ്പയറ്റ്,
f.ശരീര വടിപ്പയറ്റ്.
ശത്രുക്കളില്‍നിന്നും രക്ഷനേടാനുള്ള മറ്റൊരു പരിശീലനമാണ് പന്തീരാന്‍ വീശല്‍.. . . ശരീരത്തിനുനേരെ നാലു ഭാഗത്തുനിന്നും വരുന്ന ആക്രമണങ്ങളെ മെയ് വഴക്കത്തോട് കൂടി മിന്നല്‍ വേഗതയില്‍ വടി ചലിപ്പിച്ചാല്‍ രക്ഷപ്പെടാനാകും.നിത്യേനയുള്ള പരിശീലനം കൊണ്ട് ഇത് സാധിച്ചെടുക്കാന്‍ കഴിയും.ഇതില്‍നിന്നും നമുക്ക് കിട്ടുന്ന നല്ലൊരു വശം ശത്രുക്കളില്‍ നിന്നും വടികൊണ്ട് വരുന്ന ഏത് അടിടെയും കുത്തിനെയും ഒരു ഭയവുമില്ലാതെ തടുക്കാനും ഒപ്പം തിരിച്ച് കൊടുക്കാനും കഴിയുമെന്നുള്ളതാണ്.
3-ഗദ :
കോല്‍ത്താരിയിലെ മറ്റൊരുയിനമാണ് "ഗദ പയറ്റ്"https://static.vikaspedia.in/media_vikaspedia/ml/images/education/d15d41d1fd4dd1fd3fd15d33d41d1fd46-d35d3fd2dd3ed17d02/d06d2fd27d28-d15d32d15d33d4d200d/copy_of_5.png"text-align: justify; ">
ഇതിലെ മറ്റൊരുയിനമാണ് ഒറ്റ പയറ്റ്. തടിക്കൊണ്ടുണ്ടാക്കപ്പെട്ടതും ഒരു പ്രത്യേക തരം വളവോടുകൂടിയതുമായ ആയുധമാണ് "ഒറ്റക്കോല്‍ "https://static.vikaspedia.in/media_vikaspedia/ml/images/education/d15d41d1fd4dd1fd3fd15d33d41d1fd46-d35d3fd2dd3ed17d02/d06d2fd27d28-d15d32d15d33d4d200d/copy2_of_7.png"64"കോലുകളും(കോല്‍ക്കൊണ്ടുള്ള പ്രയോഗ രീതികള്‍ ) "64"ചുവടുകളും, "64" കൂലമര്‍മ്മങ്ങളിലുള്ള പ്രയോഗങ്ങളും, "64"കള്ളക്കോലുകളും അടങ്ങിയിരിക്കുന്നു." ഒറ്റയ്ക്കു ഉലയ്ക്കാം" "ഒടുവില്‍ ഒറ്റമതി എന്നാല്‍ എല്ലാമായി "എന്ന പയറ്റ് മൊഴികള്‍ സ്മരണീയമാണ്. കുറുവടി ചെറുമം,തോട്ടി മുറ, മുച്ചാണ്‍ കെട്ടുകാരി,വടിയും ചുവടും എന്നിവയും കോല്‍ത്താരിയിനത്തിലെ പ്രത്യേക മുറകളാണ്.
1.കത്തി:
കത്തികൊണ്ട് പലവിധ രീതികളില്‍ കുത്തുന്നതും അതൊക്കെ തടുക്കുന്നതും ഒഴിയുന്നതുമാണ് ഇതില്‍ പ്രധാനമായി പഠിപ്പിക്കുന്നത്. കത്തിപ്പയറ്റ് പലരീതികളില്‍ പഠിപ്പിക്കുന്നു.ഒറ്റ കത്തികൊണ്ട് കുത്തുന്നതും രണ്ട് കയ്യിലും കത്തി പിടിച്ച് കൊണ്ട് കുത്തുന്നതും ഒക്കെയായി. കത്തികൊണ്ട് കുത്തുംബോള് തോര്‍ത്തുകൊണ്ട് തടുക്കുന്ന മറ്റൊരു ഇനവും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മൂന്നാള്‍ കത്തിയും നാലാള്‍ കത്തിയും മറ്റ് അനേകം രീതികളിലുള്ള കത്തിപ്പയറ്റുകളും ഉണ്ട്.കോഴികടകന്‍ പയറ്റ് ഇതില്‍ പ്രധാനമാണ്.മദ്ധ്യകേരള രീതിയിലെ ഒരു മത്സര ഇനമാണ് കത്തി പയറ്റ്.
2.മറക്കഠാരം:
മുക്കാല്‍ അടി നീളമുള്ളതും അല്പ്പം വളവോട് കൂടി അറ്റം കൂര്‍ത്തതുമായ അലകും ഭുജത്തിന്റെ ഇരു ഭാഗങ്ങളും പകുതിയോളം മറയ്ക്കുന്ന കൈമറയുള്ള പിടിയും ആണ് ഇതിന്റെ ഭാഗങ്ങള്‍ . അലകും പിടിയും കൂടി ഒന്നര അടി നീളം.രണ്ടു വശങ്ങളും മൂര്‍ച്ചയുള്ളതും അറ്റം കൂര്‍ത്തതുമായ കഠാരം വെട്ടാനും വെട്ട് തടുക്കാനും കുത്താനും കൂത്ത് തടുക്കാനും ഉപയോഗിക്കുന്നു.വെട്ടുകളും കുത്തുകളും കഠാരം കൊണ്ട് തന്നെ തടുത്ത് പ്രത്യാക്രമണം നടത്തുകയാണ് ഇതുകൊണ്ടു ചെയ്യുന്നത്.നല്ല അമര്‍ച്ചയോട് കൂടിയാണ് ഇത് പരിശീലിക്കുന്നത്.വടക്കന്‍ ശൈലിയിലെ ഒരു പ്രധാന മത്സര ഇനമാണ് മറകഠാരം.
3.ഫെന്‍സിങ്:
വീതി കുറഞ്ഞു കൈ മറയോടുകൂടി രണ്ടു വശങ്ങളും മൂര്‍ച്ചയുള്ളതും അഗ്രം കൂര്‍ത്തതുമായ ഏകദേശം ഒന്നേകാല്‍ മീറ്ററോളം നീളമുള്ള ഒരിനം വാളാണ് ഫെന്‍സിങ്. ഇതു കൊണ്ട് വെട്ടും കുത്തും അതിനെതിരിലുള്ള തടവും പഠിപ്പി ക്കുന്നു.ഇന്ന് ഫെന്‍സിങ് മല്‍സര വേദികളില്‍ ഒരു ഇനമായി അന്താരാഷ്ട്രതലത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.അഭ്യാസ കാഴ്ചകള്‍ നടക്കുന്ന അവസരത്തില്‍ കാണികള്‍ കിടയില്‍ നല്ലൊരു ഹരം കൊള്ളിക്കുന്ന ഇനമാണ് ഫെന്‍സിങ്.
4.വാളും പരിജയും:
ഏകദേശം ഒന്നേകാല്‍ മീറ്ററോളം നീളമുള്ളതും പിടിയില്‍നിന്നും അഗ്രഭാഗത്തോട് അടുക്കും തോറും വീതികുറഞ്ഞു അഗ്രഭാഗത്തിന്റെ അടുത്ത് ചെറിയ വളവോടുകൂടി കൂര്‍ത്തതുമായ ഒരിനം വാളാണിത്.ഇതിന് കൈമറ ഉണ്ടായിരിക്കും.വൃത്താകൃതിയിലാണ് പരിജ.പരിജയ്ക്കുള്ളില്‍ കൈകോര്‍ത്തുപിടിക്കാനുള്ള വാറും,പിടിയും ഉണ്ടായിരിക്കും.ലോഹം കൊണ്ടോ നല്ല പതമുള്ള മരത്തിലോ ചൂരല്‍ വരിഞ്ഞോ ഇതുണ്ടാക്കാറുണ്ട്.ആറ് ചാണ്‍ മുതല്‍ ഒന്‍പത് ചാണ്‍ വരെ വ്യാസമാണ് പരിജക്കുണ്ടായിരിക്കുക.പണ്ട് കാലങ്ങളില്‍ യുദ്ധരംഗത്തെ ഒരു പ്രധാന ഇനമായിരുന്നു വാളും പാരിജയും.ഇന്ന്‍ മൂന്ന്‍ ശൈലികളിലും മത്സരയിനത്തില്‍ മുഖ്യയിനമാണ് ഇത്.
5.ചുരിക:
ഇത് ഇന്ന് കളരികളില്‍ ഉപയോഗിക്കുന്നതായി കാണുന്നില്ല.വാളിനെക്കാള്‍ നീളം കുറഞ്ഞതും അഗ്രം കൂര്‍ത്തതും ഇരുവശങ്ങളും മൂര്‍ച്ചയുള്ളതും വാളിനെക്കാള്‍ അല്പം വീതികൂടിയതുമായ ഒരായുധമാണ് ചുരിക.വാളിന്റെ പിടിക്ക് കാണുന്ന മറ ചുരികയ്ക്ക് ഉണ്ടായിരിക്കില്ല.
6.ഉറുമി:
ഇത് അരയില്‍ ബെല്‍റ്റ് പോലെ ഉപയോഗിക്കാന്‍ പറ്റുന്നതും ആവശ്യാനുസരണം വലിച്ചൂരിയെടുക്കാന്‍ പറ്റുന്നതുമായ ഒരിനം ആയുധമാണ്.ഇതിന് വാളിനെ പോലെ കൈ പിടിയും പിടിയില്‍ നിന്നു മുന്നോട്ട് പോകും തോറും ക്രമേണെ ലോലമായി വരുന്നതും രണ്ടു വശങ്ങളും വാളിനെക്കാള്‍ മൂര്‍ച്ചയുള്ളതും വീതി കുറഞ്ഞതുമാണ്.നല്ല പരിശീലനം ഉള്ളവര്‍ക്കെ ഉരുമിയുടെ വശം കൊണ്ട് വെട്ടിമുറിക്കാന്‍ കഴിയുകയുള്ളൂ.അതുപോലെ സുഗമമായി ഉപയോഗിക്കാന്‍ മെയ്സ്വാധീനം നിര്‍ബന്ധവുമാണ്.
7.ആരവാള്‍ :
ഉറുമിയെക്കാള്‍ നീളം കുറഞ്ഞതും ഒരു ബെല്‍റ്റിന്റെ അത്രയും നീളമുള്ളതുമായ ഒരിനം ആയുധമാണിത്.ഇരുവശങ്ങളും മൂര്‍ച്ചയുള്ളതും കനം കുറഞ്ഞു വളരെ നേര്‍ത്തതുമാണിത്.നല്ല പരിശീലനം ലഭിച്ച ഒരാള്‍ക്ക് മെയ് വഴക്കത്തോട് കൂടി ഇത് പ്രയോഗിച്ചാല്‍ ഏതൊരു ആള്‍കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിയ്ക്കും.
8.കുന്തം:
നീളമുള്ള ഒരു ദന്ധത്തിന്റെ അഗ്രത്തില്‍ ലോഹം കൊണ്ട് നിര്‍മിച്ച മൂര്‍ച്ചയുള്ള കത്തിപ്പോലെയുള്ള ഒന്നു പിടിപ്പിച്ച ഒരിനം ആയുധമാണ് കുന്തം.ആറുമുതല്‍ ഏഴു കൊല്‍ വരെയാണ് ഇതിന്റെ നീളം.ചൂരല്‍,ചന്ദനം,അകില്‍ ,കരിങ്ങാലി എന്നിവയാണ് ഇതിന്റെ ദന്ധായി ഉപയോഗിക്കുന്നത്.
കളരിപ്പയറ്റിന്‍റെ അടിസ്ഥാന പരിശീലനമാണ് മെയ്പ്പയറ്റ് . മെയ് വഴക്കം, മെയ്യൊതൂക്കം, മെയ്യിറക്കം,മെയ്യടക്കം എന്നിങ്ങ നെയും ഇതിന്ന്‍ പറഞ്ഞുവരുന്നു.ഇതിന്‍റെ ലക്ഷ്യം, നാം ഉദ്ദേശി ക്കുന്ന രൂപത്തില്‍ നമ്മുടെ ശരീരത്തെ ചലിപ്പിക്കുന്നതിന്ന് വേണ്ടിയുള്ള പരിശീലനമാണ്. ഒപ്പം, അംഗലാഘവം,പ്രയോഗ വേഗത,ദൃഷ്ടികളുടെ ഏകാകൃത,മനസ്സിന്റെയും ദൃഷ്ടികളുടെയും ഏകീകരണം,സ്വശരീരത്തെ ആക്രമണങ്ങളില്‍ നിന്ന്‍ പ്രതിരോധിക്കാനുള്ള ദേഹസ്വധീനം ഉണ്ടാക്കുക എന്നതും മെയ്പ്പയറ്റിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്. മെയ്പ്പയറ്റ് പരിശീലിക്കുന്നതിലൂടെ ആക്രമണങ്ങളെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിന്നും വേണ്ടി ശരീരത്തിന്ന് ഏത് നില കൈകൊള്ളുന്നതിന്നും അവിശ്വസനീയ വേഗതയില്‍ ചാടാനും,തിരിയാനും മറിയാനും,അതിശയപ്പെടുത്തുമാറുള്ള ദ്രുതചലനങ്ങള്‍ സ്വായത്തമാക്കാനും സാധിക്കുന്നു.കൈ കാലുകള്‍ കൊണ്ട് ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗ സിദ്ധി നേടിയെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതുകൊണ്ടാണ് " മെയ് കണ്ണാകുക " എന്ന പയറ്റ് മൊഴി കിട്ടുവാന്‍ തന്നെ കാരണം.കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്തു കഴിയണം എന്നതാണ് ഈ മൊഴിയിലൂടെ ഉദ്ദേശിക്കുന്നത്. അക്ഷരജ്ഞാനം ഇല്ലാത്ത ആള്‍ക്ക് എഴുതാനും വായിക്കാനും സാധിക്കാത്തത് പോലെ, മെയ് സ്വാധീനം കൈവരാത്ത ആള്‍ക്ക് ആയുധങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനോ തടവുകളും ഒഴിവുകളും നീക്കങ്ങളും മറ്റും ദ്രുതഗതിയില്‍ ചെയ്യുവാന്‍ സാധ്യമാവുകയില്ല. നമ്മുടെ മുന്‍കാല ഗുരുനാഥന്‍മാര്‍ ശത്രുവിന്റെ നീക്കങ്ങളെ തടയിടുന്നതിന്റെയും തിരിച്ചുള്ള നീക്കങ്ങളുടെയും നൂറുക്കണക്കിന്ന് അഭ്യാസങ്ങള്‍ ഒരു മാലയിലെ മുത്തുമണികളെ പോലെ ശാസ്ത്രീയമായി കോര്‍ത്തിണക്കിയ ഒരു അഭ്യാസമുറയാണ് ഇത്. ചിട്ടപ്പെടുത്തിയ വഴിക്രമത്തിലുള്ള വായ്ത്താരികള്‍ക്കനുസരിച്ചാണ് ഇത് അഭ്യസിക്കുന്നത്. ആക്രമണത്തിന്നും പ്രതിരോധത്തിന്നും അവലംഭിക്കേണ്ട വിവിധ രീതികളിലുള്ള നിലകളും,നീക്കങ്ങളും,ചാട്ടങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും ഒക്കെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എതിരാളിയുടെ നീക്കങ്ങളെ മനസ്സില്‍ കണ്ടുകൊണ്ട് മിന്നല്‍വേഗതയില്‍ എതിര്‍ നീക്കങ്ങള്‍ നടത്താന്‍ മെയ്പ്പയറ്റ് നമ്മെ പ്രാപ്തമാക്കുന്നു. ഈ മുറകളെ തൊഴില്‍ ,അറപ്പ്, പയറ്റ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഒരു ചുവടിനെ ആശ്രയിച്ചു കൊണ്ട് കുറച്ച് നീക്കങ്ങള്‍ ഉണ്ടാകും.ഇതിനെയാണ് ഒരു തൊഴില്‍ എന്ന്‍ പറയുന്നത്. ഒന്നില്‍ കൂടുതല്‍ ചുവടുകളെ ആശ്രയിച്ച് കൊണ്ടുള്ള നീക്കങ്ങള്‍ക്ക് ഒരു അറപ്പ് എന്ന്‍ പറയുന്നു.ഇങ്ങനെയുള്ള രണ്ടില്‍ കൂടുതലും ആറില്‍ കൂടാത്തതുമായ അറപ്പുകളെ പയറ്റ് എന്ന്‍ പറയുന്നു. മെയ്പ്പയറ്റിനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മെയ്പ്പയറ്റ്,പകര്‍ച്ചക്കാല്‍ , കൈകുത്തി പയറ്റ്,വെട്ടും തഞ്ചം പയറ്റ്, ചെറുകാല്‍ പയറ്റ് തുടങ്ങിയവ.മെയ്പ്പയറ്റില്‍ തന്നെ ഓരോ ശൈലിക്കും വെവ്വേറെ മെയ്പ്പയറ്റുകള്‍ ഉണ്ട്
ചില ചുവടുകള്‍ അംഗീകരിച്ച് കൊണ്ട് ആക്കത്തോടുകൂടി നിലയുറപ്പിക്കുന്ന സംബ്രദായങ്ങളെയാണ് വടിവുകള്‍ എന്നുപറയുന്നത്. ശത്രുവിന്‍റെ ആക്രമണത്തെ പ്രധിരോധിക്കുന്നതിന്നു വേണ്ടിയും തിരിച്ചു ആക്രമിക്കുന്നതിന്നു വേണ്ടിയും ചിലഘട്ടങ്ങളില്‍ പ്രത്യേക നിലകള്‍ സ്വീകരിക്കേണ്ടി വരാറുണ്ട്.അത് പക്ഷികളുടെതും മൃഗങ്ങളുടെതും ആയ നിലകള്‍ ആവാം. ഈ നിലകളെയാണ് വടിവുകള്‍ എന്നു പറയുന്നതു.വടിവുകളില്‍ നിലയുറപ്പിച്ച് ചെയ്യുന്ന പ്രയോഗങ്ങള്‍ക്ക് ആക്കവും ബലവും കൂടുന്നു. പ്രകൃതിയില്‍ കാണപ്പെടുന്ന പക്ഷിമൃഗാദികള്‍ ഇരപിടിക്കാനും തമ്മില്‍ പൊരുതാനും ഉപയോഗിച്ച് വരുന്ന രീതികളെ സസൂക്ഷ്മം പഠിച്ച് സന്ദര്‍ഭാനുസരണം അവയെ അനുകരിച്ച് ആവിഷ്കരിച്ചതായിരിക്കാം ഈ വടിവുകള്‍ . കളരിയഭ്യാസത്തിലെ പല പ്രയോഗങ്ങളും എറ്റവും ഫലപ്രദമായ രീതിയിലും,ആവശ്യമായ ബലവും ആക്കവും കൊടുത്തും ചെയ്യണമെങ്കില്‍ അതാതു പ്രയോഗങ്ങള്‍ക്കനുസൃതമായ വടിവുകള്‍ അവലംഭിച്ചുവേണം നീക്കങ്ങളും മറ്റും നടത്താന്‍. . ആയുധപ്രയോഗങ്ങളും അതിസൂക്ഷ്മങ്ങളായ മര്‍മ്മപ്രയോഗങ്ങള്‍ പോലും അതത് വടിവുകള്‍ അവലംബിച്ച് പ്രയോഗിച്ചാലാണ് ഏറ്റവും ഫലപ്രദമാകുക. ചില മര്‍മ്മപ്രയോഗങ്ങള്‍ പോലും ഫലവത്താകണമെങ്കില്‍ വടിവുകള്‍ അവലംബിച്ച് ചെയ്യേണ്ടതായിവരും. പ്രധാനപ്പെട്ട വടിവുകള്‍ താഴെ
1.സിംഹ വടിവ്:
ഇത് സിംഹത്തിനെ അനുകരിച്ച് രൂപപ്പെടുത്തിയ നിലയാണ്.ഈ നിലയില്‍ ചില പ്രത്യേക പ്രയോഗങ്ങള്‍ ഉണ്ട്.ഈ പ്രയോഗത്തില്‍ മരണ സാത്യത കൂടുതലാണ്.സിംഹപ്പാചല്‍ , സിംഹച്ചടക്കം എന്നിവ ഈ വടിവിലെ ചില പ്രയോഗങ്ങളാണ്.
2.സര്‍പ്പ വടിവ്:
ഇത് നാഗത്തിനെ അനുകരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഇതിലെ ചില പ്രയോഗത്തിലൂടെ നമ്മള്‍ക്കു ശത്രുവിനെ മാരകമായി ക്ഷതമേല്‍പ്പിച്ച് ആക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ സാധിയ്ക്കുന്നു.
3.ഗജ വടിവ്:
ആനയുടെ നില.ആള്‍ക്കൂട്ടത്തില്‍ നൂയഞ്ഞു കയറാനും ശത്രുവിനോട് ഏറ്റുനില്‍ക്കാനും പ്രാപ്തമാക്കുന്നു.ഈ നിലയിലുറപ്പിച്ചാല്‍ ആനയുടെ കരുത്ത് കിട്ടും.നിന്ന നില്‍പ്പില്‍ നിന്നും അനങ്ങില്ല.ഈ നിലയില്‍ ശത്രുവിനെ മര്‍മ്മമേല്‍പ്പിച്ചാല്‍ മാറ്റമില്ല.ആനപ്പാച്ചല്‍ ആനച്ചടക്കം എന്നിവ ഇതിലെ പ്രധാന പ്രയോഗങ്ങളാണ്.
4.കുക്കുട വടിവ്:
കോഴിയുടെ നില.കോഴിപ്പോര് കണ്ടവര്‍ക്ക് ഇതിലെ പ്രയോഗങ്ങളുടെ തീവ്രത മനസ്സിലാകും.പറന്നുയര്‍ന്ന് കാലുകള്‍ കൊണ്ടും ചിറകുകള്‍ കൊണ്ടും തറയില്‍ നിന്ന്‍ കൊക്കു കൊണ്ടും ആക്രമിക്കുന്നത് നാം കാണാറുണ്ട്.ഈ പ്രയോഗങ്ങള്‍ തന്നെയാണ് കുക്കുടവടില്‍ ചെയ്തു വരുന്നത്.
5.മല്‍സ്യ വടിവ്:
മത്സ്യത്തിന്റെ നില.ഈ നിലയില്‍ ചില പ്രയോഗരീതികള്‍ ഉണ്ട്.ശത്രുവിന്റെ അടുത്തേക്ക് അടുക്കാനും അതില്‍ ചില പ്രയോഗങ്ങള്‍ നടത്താനും ഈ നില ഉപകരിക്കുന്നു.
6.വാനര വടിവ്:
കുരങ്ങിന്റെ നില.ശത്രുവിനെ നേരിടാനുള്ള ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്.ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നും ഒഴിഞ്ഞ് തിരിച്ചാക്രമനത്തിനുള്ള പഴുതുകള്‍ ഈ നിലയില്‍ നിന്നു കിട്ടുന്നു.
7.വരാഹ വടിവ്:
പന്നി നില.പന്നി വാഴത്തോട്ടത്തില്‍ കഴറിയാളുള്ള അവസ്ഥ നമുക്കറിയുന്നതല്ലേ.അത് തന്നെയാണ് വരാഹ വടിവിലൂടെ ചെയ്യുന്നത്,പന്നിച്ചടക്കം,പന്നിപ്പാച്ചില്‍. ഇതൊക്കെ ഇതില്‍ ചെയ്യുന്ന ചില പ്രയോഗങ്ങളാണ്.
8.മാര്‍ജ്ജാര വടിവ്:
പൂച്ച നില.പൂച്ചയും പാമ്പും തമ്മിലെ പോര് നാം കാണാറുണ്ട്.പാമ്പിന്റെ ആക്രമണത്തെ എത്ര മനോഹരമായിട്ടാണ് പൂച്ച നേരിടുന്നതിനൊപ്പം തന്നെ തിരിച്ച് കൊടുക്കുന്നതും. അത് തന്നെയാണ് മാര്‍ജ്ജാരവടിവിന്‍റെ ഗുണവും.
9.അശ്വ വടിവ്:
കുതിരയുടെനില.അശ്വവടിവില്‍കൊടും പ്രയോഗങ്ങളാണ്.കുതിരച്ചാട്ടം,ഒടുക്കക്കൈ എന്നിവ മാരകമാന്.മാറ്റമില്ല.
10.ശലഭ വടിവ്:
തേള്‍ നില.ഈ നിലയില്‍ പ്രധാന നീക്കങ്ങള്‍ അടങ്ങിയിരിക്കുന്നു.ഗുരുമുഖത്ത് നിന്ന്‍ പഠിക്കേണ്ടതാണ്.
11.വ്യാഘ്ര വടിവ്:
പുലിയുടെ നില.ഇരയെ പിടിക്കുമ്പോള്‍ പുലികള്‍ക്ക് ചില പ്രത്യേക പ്രയോഗങ്ങള്‍ ഉണ്ട്.ഒപ്പം ശക്തിയും.
12.ഗരുഡ വടിവ്: പരുന്ത് നില.
13.ഹംസ വടിവ്: ആരയണത്തിന്റെ നില.കാണാന്‍ പാവം.പക്ഷേ അത് കൊത്തിയാല്‍ മാരകം.
14.മയൂര വടിവ്:
മയില്‍ നില. വടിവുകളില്‍ നിലയുറപ്പിക്കാനും അതില്‍നിന്ന് നീക്കങ്ങളും മറ്റും ചെയ്യുന്നതിന്നു വളരെ സമയം വേണമെന്ന് നമുക്ക് സംശയം ഉണ്ടായിരിക്കും.എന്നാല്‍ നിത്യേനെയുള്ള പരിശീലനം കൊണ്ട് ആര്‍ക്കും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ചെയ്യാന്‍ സാധിയ്ക്കും. "വേഗതയില്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യകൊണ്ട് വിശിഷ്യാ ആയോധനവിദ്യാക്കൊണ്ട് ഒരു ഗുണവും ഇല്ല"https://static.vikaspedia.in/media_vikaspedia/ml/images/education/d15d41d1fd4dd1fd3fd15d33d41d1fd46-d35d3fd2dd3ed17d02/d06d2fd27d28-d15d32d15d33d4d200d/copy2_of_3.png"text-align: justify; ">ചുവട് എന്നാല്‍ എന്ത് ?
കളരിയഭ്യാസങ്ങളുടെ അടിസ്ഥാന ഘടകമാണ് ചുവട്, എല്ലാപ്രവര്‍ത്തികളും ചുവടിനെ ആശ്രയിച്ചാനിരിക്കുന്നത്. "ചുവട് പിഴയ്ച്ചാല്‍ എല്ലാം പിഴയ്ക്കും" എന്നതാണ് തത്ത്വം. അടിതെറ്റിയാല്‍ ആനയും വീഴും എന്നാണല്ലോ ചൊല്ല്. പ്രാകൃതാതന്നെ നമ്മള്‍ വിവിധ രീതികളിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുംബോള്‍ അതിനനുസരിച്ചുള്ള രീതിയില്‍ നില യുറപ്പിക്കാറുണ്ട്.ഉദാഹരണത്തിന്ന് ഭാരം പൊക്കുമ്പോള്‍ , വണ്ടി കള്‍ ഉന്തുമ്പോള്‍ നാം സാധാരണ നിലയില്‍നിന്ന് മാറി ആ പ്രവര്‍ത്തികള്‍ക്ക് അനുയോജിച്ച രീതിയിലാണല്ലോ നില്‍ക്കാറുള്ളത്. ഏത് പ്രവൃര്‍ത്തി ചെയ്യുവാനും ആവശ്യമായ ആക്കവും, ഭലവും,സ്വാധീനവും കിട്ടാന്‍ വേണ്ടി നാം വിവിധങ്ങളായ നിലകളെ ആശ്രയിക്കാറുണ്ടെന്ന് കാണാം.കളരിപ്പയറ്റിലും അഭ്യാസമുറകള്‍ക്കനുസരിച്ച് പല പ്രയോഗങ്ങള്‍ക്കും വേണ്ടി ചില പ്രത്യേക നിലകള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. അവയാണ് കളരിപ്പയറ്റിലെ ചുവടുകള്‍ എന്ന് പറയുന്നത്." പിഴയ്ക്കാത്ത ചുവടുവെയ്പ്പാന് " ഒരാഭ്യാസിക്കുവേണ്ട അടിസ്ഥാന യോഗ്യത. അഭ്യാസി നില്‍ക്കുമ്പോള്‍ അയാളുടെ കാലുകള്‍ വയ്ക്കുന്നതിനനുസരിച്ചാണ് ചുവടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഇത് മുഖ്യമായും പ്രയോഗങ്ങള്‍ ചെയ്യുമ്പോയുള്ള അവസ്ഥയാണ്. വടിവുകളില്‍നിന്ന് വ്യത്യസ്തമായി ചുവടുകളില്‍ പാദത്തിന്‍റെ നിലക്കാണ് പ്രധാന്യം. വിവിധ തരം ചുവടുകള്‍ : ചുവടുകളെ പൊതുവില്‍ രണ്ടായി വിഭജിച്ചിരിക്കുന്നു.അത് ആക്കച്ചുവടും,നീക്കച്ചുവടും. a ആക്കച്ചുവട് : കളരിപ്പയറ്റില്‍ കാലുകള്‍ നിയമാനുസരണം ഉറപ്പിച്ചു നിലകൊള്ളുന്നതാണ് ആക്കച്ചുവട്. നീക്കച്ചുവട് : അഭ്യാസനിയമപ്രകാരം ഒരു ചാട്ടത്തിനോ,ഒഴിവിനോ മറ്റോ വേണ്ടി ഒരുങ്ങി നില്‍ക്കുന്ന താണ് നീക്കച്ചുവട്. ചുവടുകള്‍ വയ്ക്കുമ്പോളുണ്ടാകുന്ന ആകൃതി,ചുവടുകള്‍ തമ്മിലുള്ള അകലം,വിസ്താരം എന്നിവയെ ആധാരമാക്കി ഈ രണ്ടു ചുവടുകളെ വീണ്ടും തരം തിരിച്ചിട്ടുണ്ട്.അവ താഴെ കൊടുക്കുന്നു.
1.വട്ടച്ചുവട്:
പാദങ്ങള്‍ രണ്ടും തമ്മില്‍ പാദം മുതല്‍ മുട്ട് വരെയുള്ള അകലത്തില്‍ വച്ച് നട്ടെല്ല് നിവര്‍ത്തി സ്വല്‍പ്പം മുന്നോട്ടാഞ്ഞു തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈപ്പത്തിയും കൈ തണ്ടയും ചേര്‍ത്തു വെച്ച് കാല്‍മുട്ട് മടക്കി കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമര്‍ന്ന് നില്‍ക്കുക.ഇതിനെ ഒത്തടിച്ചുവട് എന്നും പറയും.
2.അറപ്പച്ചുവട്:
കാല്‍പാദങ്ങള്‍ രണ്ടും ഒരടി അകലത്തില്‍ വെച്ച് നട്ടെല്ല് ഉയര്‍ത്തി ശരീരം നിവര്‍ത്തി തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈ രണ്ടും മാറിന് ചേര്‍ത്ത് വെച്ച് കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമരുക.
3.നീട്ടക്കാല്‍ ചുവട്:
ഒരുകാല്‍ പിന്നിലേക്ക് ഇറക്കി വെച്ച് അടുത്ത കാല്‍ മുട്ടുമടക്കി ശരീരം നിവര്‍ത്തി മുന്നോട്ട് നോക്കി കൈ മാറത്ത് ചേര്‍ത്തു നില്‍ക്കുക.
4.കോണ്‍കാല്‍ ചുവട്:
ഒരുകാല്‍ മുന്നിലും അടുത്ത കാല്‍ പിന്നിലേക്ക് മൂന് ചാണ്‍ ഇറക്കിവെച്ച് (പിന്നിലെ കാല്‍ പാദം വലത്തോട്ട് ചെരിച്ച് വെച്ചും,ഇടത്തെ കാല്‍ പാദം സ്വല്‍പ്പം ഇടത്തോട്ടു ചെരിച്ച് വെച്ചും ആയിരിക്കണം)വട്ടച്ചുവടില്‍ അമര്‍ന്ന് ഒരു കൈ മാറിനും അടുത്ത കൈ ശിരസിന്നു മീതെ തടവായും വെക്കണം.
5.ഒറ്റക്കാല്‍ ചുവട്:
ഒരു കാല്‍ അല്പ്പം മുന്നോട്ട് മടക്കി നിന്നുകൊണ്ട് അടുത്തകാല്‍ മുട്ട് മടക്കി പൊക്കി കാല്‍ വെള്ള മുന്നില്‍ കാണും വിധം പിടിച്ച് കൈ രണ്ടും മാറത്ത് കത്രിക തടവില്‍ വെച്ച് മുന്നോട്ട് നോക്കി നില്‍ക്കുക.
6.കെട്ടിന്‍ല്‍പ്പ് ചുവട്:
ഒരുകാല്‍ മുന്നില്‍വെച്ച് അടുത്തകാല്‍ മുട്ട് മുന്നില്‍ വെച്ച കാലിന്റെ ഉപ്പൂറ്റിക്ക് തൊടുന്ന നിലയില്‍ വെച്ച് രണ്ട് കയ്യും ഊരക്ക് കൊടുത്ത് ശരീരം നിവര്‍ത്തി നില്‍ക്കുക.
7- പിണക്ക ചുവട്
8- തെറ്റുകാല്‍ ചുവട്
9- അസമക്കാല്‍ ചുവട്
10-പകരി ചുവട്
നീക്കച്ചുവടുകള്‍ക്ക്കൃത്യമായഅളവുകളുണ്ടായിരിക്കുകയില്ല.ആവശ്യാനുസരണം വ്യത്യാസപ്പെടുന്നതാണ്. എനിയും വ്യത്യസ്ഥ രീതികളിലുള്ള അനേകം ചുവടുകള്‍ ഉണ്ട്.എല്ലാം പൂര്‍ണമായി ഇവിടെ കൊടുക്കാന്‍ കഴിയില്ല. അഭ്യാസങ്ങള്‍ക്ക് -ബാഹ്യമായ അഭ്യാസം, ആന്തരികമായ അഭ്യാസം എന്നിങ്ങനെ രണ്ടു വിതമുണ്ട്. ഇന്ന് നാം എവിടേയും അതായത് ഒട്ടുമിക്ക കളരികളിലും പഠിപ്പിക്കുന്നതായി കാണുന്നത് ബാഹ്യമായ അഭ്യാസങ്ങള്‍ മാത്രമാണു.ബാഹ്യമായ അഭ്യാസം എന്നുപറഞ്ഞാല്‍ മല്‍സരങ്ങള്‍ക്ക് വേണ്ടിയും സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ വേണ്ടിയും മാത്രമുള്ളത്. ഒരു സംശയം ചോതിച്ചാല്‍ അത് ദൂരീകരിച്ച്തരാന്‍ പറ്റാത്ത ഗുരുനാതന്മാരെയാണ് കാണാന്‍ പറ്റുന്നത്. അതിനാല്‍ യഥാര്‍ത്ഥ ഗുരുമുഖത്ത് നിന്നും പഠിക്കാന്‍ ശ്രമിക്കുക. എന്‍റെ ഗുരുവായ ബഹു: ചെലവൂര്‍ ഉസ്താത് പറയുമായിരുന്നു -കളരിയുടെ ആന്തരികവശങ്ങള്‍ പഠിച്ച ഒരാളോട് അയാള്‍ മരണ സമയത്ത് ആണങ്കില്‍ പോലും കളരി എന്നുപറഞ്ഞാല്‍ അയാള്‍ കണ്ണുതുറക്കുമെന്ന്.
ശരീരത്തിന്റെ ബാലന്‍സ് നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ മുന്നോട്ടോ,പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെക്കൊ -ശത്രുവിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ, ഇടിക്കുകയോ, വെട്ടുകയോ, കൊളുത്തി വലിക്കുകയോ ചെയ്യാന്‍ വേണ്ടി -കയറുകയും,ഇറങ്ങുകയും ചെയ്യുന്നതിനെയാണ് "കളങ്ങള്‍ " എന്ന് പറയുന്നത്.ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്. ഒന്ന് മുതല്‍ അറുവത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത് .ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ പൂട്ട് ചെയ്താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും ....... ഇങ്ങനെ പതിനെട്ട് എണ്ണം.എവിടെ തീരുന്നു അഭ്യാസം. ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ് പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കെല്ലാ.ഇന്ന് ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം. ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശമുണ്ട്.ഒന്ന് ബാഹ്യമായിട്ടുള്ളത്.രണ്ടാമത്തേത് ആന്തരികമായിട്ടുള്ളതും.കളരിയുടെ ആന്തരിക വശമറിഞ്ഞ ഒരാള്‍ -അയാളോട് സകറാത്തുല്‍ മൌത്തിന്റെ സമയത്ത് (മരണ സമയത്ത്) കളരി എന്ന് പറയപ്പെട്ടാല്‍ അയാള്‍ കണ്ണ് തുറന്ന് നോക്കുമെന്ന് ഞങ്ങളുടെ ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നു. പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍ 64 എണ്ണമാണ് എന്ന് ഇതിന്നു മുംബ് പറഞ്ഞിരുന്നല്ലോ.കളവും 64 എണ്ണമാണ്.അപ്പോള്‍ തന്നെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുമല്ലോ.എല്ലാ വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
1.ഒറ്റക്കളം:
(ഒറ്റച്ചുവട്) ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍ .
2.ഇരട്ടക്കളം:
(ഇരട്ടച്ചുവട്) രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ (സ്റ്റെപ്പ്) അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കഴറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍.
3.മുക്കളം:
(മുച്ചുവട്) രണ്ട് കാലും മൂന് കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞു കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്.
4.കൂട്ടച്ചുവട്:
രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്.
5.പേരിക്കച്ചുവട്:
ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്.
6.കുഴിച്ചുവട്:
ഒരു പ്രത്യേക തരം ചുവടുകള്‍ .
7.തട്ടുമാര്‍മ്മച്ചുവട്:
പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍.
8.പാച്ചില്‍ച്ചുവട്:
എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്. അങ്കച്ചുവട്,ചതുരച്ചുവട്,ചൊട്ടച്ചാണ്‍ ചുവട്,നീട്ടചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ പ്രയോഗത്തിലുണ്ട്.കുഴിച്ചുവട് എന്നത് ഒരു ചുവടല്ല.അതില്‍ ഒരുപാട് ചുവടുകള്‍ ഉണ്ട്.അങ്ങനെയങ്ങനെ എത്ര ചുവടുകള്‍ .
ചിലസന്ദര്‍ഭങ്ങളില്‍ പ്രതിയോഗിയുടെ പ്രയോഗങ്ങളെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയോ അതല്ലങ്കില്‍ പ്രതിയോഗിയുടെ നേരെ പ്രയോഗങ്ങള്‍ പ്രയോഗിക്കുന്നതിന്ന് വേണ്ടിയോ നമ്മുടെ കൈകളെ ചില പ്രത്യേക രീതികളില്‍ വെക്കുന്നതിനെയാണ് ആചാര കൈകള്‍ എന്ന്‍ പറയുന്നത്. ഇവയില്‍ ചിലത് നമ്മള്‍ നിത്യജീവിതത്തില്‍ നാം അറിയാതെ തന്നെ ചെയ്യുന്നതും മറ്റു ചിലത് അറിഞ്ഞുകൊണ്ടും ചെയ്യുന്നത് ഉണ്ട്. പക്ഷികളും മൃഗങ്ങളും ഇയജന്തുക്കളും അവയെ എതിര്‍ക്കാന്‍ വരുന്ന ശത്രുവിന്റെ മുമ്പില്‍ സ്വന്തം ശരീരഭാഗങ്ങളെ ചില പ്രത്യേക രീതികളില്‍ ക്രമീകരിക്കുന്നതായി നാം കാണാറുണ്ട്. നമ്മുടെ പൂര്‍വികന്മാര്‍ അവയുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം പഠിക്കുകയും അത് അനുകരിച്ച് കൊണ്ട് തന്നെ ആ പ്രവര്‍ത്തികളില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തി അവയെ ക്രമീകരിച്ച് രൂപപ്പെടുത്തിയെടു ത്തതാണ് ആചാര കൈകള്‍ .ആചാരം എന്നുപറഞ്ഞാല്‍ സാധാരണ മതങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന ചില പ്രവൃത്തികളാണ്.എന്നാല്‍ കളരിയിലെ ഈ പ്രവര്‍ത്തനങ്ങ ളില്‍ ചില മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ബാഹ്യമായി നോക്കുമ്പോള്‍ സാമ്യമുണ്ടെന്ന് നമുക്ക് തോനലുകളുണ്ടാകാം. പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികള്‍ എന്ന്‍ തോന്നുമെങ്കിലും അത്യന്തം അപകടകരമാണ് ഇത്. കളരിപ്പയറ്റിലെ കുറച്ച് ഇത്തരം കൈകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1- കൂപ്പ് കൈ : കൈമുട്ട് രണ്ടും അടുപ്പിച്ച് കൈ വള്ളകളും വിരളുകളും തമ്മില്‍ ചേര്‍ത്ത് നെഞ്ചിന്അടുപ്പിച്ച്വെക്കുക.ഇതിന്ന്‍ വന്ദന കൈ എന്നും പറയുന്നുണ്ട്.
2- പെരുക്കു കൈ : ഇടത്ത് കൈ വലത്ത് ഷോള്‍ഡര്‍ ഭാഗത്തേക്കും വലത്ത് കൈ ഇടത്ത് ഷോള്‍ഡര്‍ ഭാഗത്തേക്കും ആക്കി (ഗുണന രൂപത്തില്‍ ) ശരീരത്തോട് ചേര്‍ത്ത് വെക്കുക.
3- ചട്ട കൈ : വലത്ത് കൈ നെറ്റിക്ക് മുകളില്‍ തടവായി കൊണ്ടും ഇടത്ത് കൈ നെഞ്ചിന് ചേര്‍ത്തൂം വരത്തക്കവിധം വെക്കുക.
4- ചട്ടുക കൈ : വലത്ത് കൈ വിരലുകള്‍ നിവര്‍ത്തി മുന്നിലേക്ക് ഉയര്‍ത്തി പിടിച്ച് ഇടത്ത് കൈവള്ള വലത്ത് കൈ മുട്ടിന് അടിയില്‍ ചേര്‍ത്ത് പിടിച്ച് നില്‍ക്കുക.
5- കലപ്പ കൈ : വലത്ത് കൈമുഷ്ടി ചുരുട്ടി വലത്ത് ഷോള്‍ഡറിന്‍മേല്‍ വെച്ച് ഇടത്ത് കൈകൊണ്ട് വലത്ത് കക്ഷം പിടിച്ച് നില്‍ക്കുക.
6- മറ കൈ : ഇടത്ത് കൈ വിരലുകള്‍ നിവര്‍ത്തി നീട്ടിപ്പിടിച്ച് വലത്ത് മുഷ്ടി ചുരുട്ടി മീതെ വെച്ചു നില്‍ക്കുക. 7- വാനര കൈ : ഇടത് കൈ നീട്ടി മടക്കി പിടിച്ച് വലത്ത് കൈ മടക്കി ഇടത് കൈക്ക് ചേര്‍ ത്ത് വെച്ച് നില്‍ക്കുക.
8- കൂട്ട് മുഷ്ടി കൈ : രണ്ട് കയ്യും കോര്‍ത്ത് പിടിച്ച് മുട്ട് മടക്കി വലഭാഗത്തേക്ക് ചെരിച്ച് വെച് നില്‍ക്കുക.
9- വിളി കൈ : വലത്ത് കൈ മൂര്‍താവില്‍ വെച്ച് ഇടത്ത് കൈ മാറടക്കി നില്‍ക്കുക.
10- താങ്ങ് കൈ : ഇടത്ത് കൈ മടക്കി വയറിലും മീതെ വലത്ത് കൈ ഉയര്‍ത്തിയും വെച്ച് നില്‍ക്കുക.
11- മാര്‍ജ്ജാര കൈ : ഇടത്ത് കൈ മുട്ട് മടക്കി മുഖഭാഗത്തേക്ക് വെച്ച് പിന്നില്‍ വലത്ത് കൈ ചേര്‍ത്ത് വെച്ച് നില്‍ക്കുക.
12- പിടുത്ത കൈ : ഇടത്ത് കൈ മുട്ട് മടക്കി നീട്ടി പിടിച്ച് വലത്ത് കൈ വള്ള കൊണ്ട് ഇടത്ത് കൈ കൂര്‍ച്ചം പിടിച്ച് നില്‍ക്കുക.
13- മുഷ്ടി കൈ : രണ്ട് കയ്യും മുഷ്ടി ചുരുട്ടി ചേര്‍ത്ത് പിടിച്ച് പെരുവിരല്‍ നീട്ടി നേരെ മുന്നി ലേക്ക് നീട്ടിപിടിച്ച് നില്‍ക്കുക.
14- താമര കൈ :
15- സമ കൈ :
16 - ചിറക് കൈ :
17- ഗരുഡ കൈ :
18- വ്യാഘ്ര കൈ :
19- നാഗ കൈ :
20- വരാഹ കൈ :
21- അസ്ത്ര കൈ :
ഇതു പോലെ ഇരുപത്തഞ്ചോളം ആചാര കൈകള്‍ നിലവില്‍ പഠിപ്പിച്ച് വരുന്നുണ്ട്.ഇവിടെ മുഴുവനും കൊടുത്തിട്ടില്ല,അത് പോലെ ചിലത് എങ്ങനെയെന്നും വിവരിച്ചിട്ടില്ല.എല്ലാം ഒരു ഗുരുമുഖത്ത് നിന്ന്‍ പഠിക്കേണ്ടതാണ്.എങ്കിലേ ഇതിന്റെ പ്രയോഗ രീതിയും മറ്റും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂ..
എത്ര ചടുല വേഗതയിലുള്ള ചലനങ്ങളിലും ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതെ ഒരു ചുവടില്‍നിന്ന് മറ്റൊരു ചുവടിലേക്ക് നീങ്ങാനും,ഏത് നീക്കത്തിന്നും ചാട്ടത്തിന്നു ശേഷവും ചുവടുറപ്പ് നഷ്ട്ടപ്പെടാതെ പുതിയ നിലകള്‍ കൈകൊള്ളാനും സാധിക്കാന്‍ കാലുകളുടെ പ്രാധാന്യം വളരെ വിലപ്പെട്ടതാണ്.കാലുകളാണ് മനുഷ്യശരീരത്തിന്റെ ആധാരം.അതിനാല്‍ കളരിപ്പയറ്റില്‍ കാലുകള്‍ക്ക് പ്രത്യേകമായി തന്നെ ചില എക്സര്‍സൈസ് അഥവാ അഭ്യാസങ്ങള്‍ ഉണ്ട്.വെറും കൈകള്‍ കൊണ്ട് ശത്രുവെ ഏതല്ലാം വിധത്തില്‍ എതിര്‍ക്കാന്‍ കഴിയുമോ അതെ പ്രകാരത്തില്‍ കാലുകള്‍ കൊണ്ട് എതിര്‍ക്കുവാന്‍ കഴിവുണ്ടാക്കുന്ന വിധത്തിലുള്ള പരിശീലനങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കാലുകള്‍ക്കൊണ്ട് അടിക്കുവാനും,തടുക്കുവാനും,എതിരാളിയെ മറ്റുവിധത്തില്‍ വീഴ്ത്തുവാനും ഒക്കെ കഴിവുണ്ടാക്കുന്ന പരിശീലനമാണിത്. കാലുകള്‍ പോക്കികൊണ്ട് അഭ്യാസങ്ങള്‍ ചെയ്യുമ്പോയും ചുവടുകള്‍ക്കുള്ള ബലം ഇത്തിരി പോലും നഷ്ട്ടപ്പെടാതെ കാല്‍താഴ്ത്തി വെക്കുമ്പോയെക്കും കൃത്യമായ ചുവടുകളില്‍ നിലയുറപ്പിക്കാന്‍ കഴിയുന്നു.കാല്‍ പയറ്റിലെ നിരന്തരമായ പരിശീലനമാണ് കാലുകള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നത്. മാത്രമല്ല കാലുകളുടെ സ്ഥിതിമാറ്റം കൊണ്ട് തന്നെ കുത്തുകള്‍ ,വെട്ടുകള്‍,അടികള്‍ മുതലായ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിവുണ്ടാകും.കളരികളില്‍ അനേകം കാല്‍ പ്പയറ്റുകള്‍ ഉണ്ട് എങ്കിലും അത്യാവശത്തിനുള്ളത് മാത്രമേ പഠിപ്പിക്കുന്നത് കാണുന്നുള്ളൂ. ചുരുക്കംചില കാല്‍പ്പായറ്റുകളുടെ പേരുകളും ചെറിയ വ്ശദീകരണവും താഴെ കൊടുക്കുന്നു.കളരികളില്‍ സാധാരണയായി എല്ലാ അഭ്യാസങ്ങളും പരിശീലിക്കുന്നത് കിഴക്ക് നിന്ന് പടിഞാറ് അഭിമുകമായിട്ടാണ്.
1.നേര്‍കാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് രണ്ട് ചാണ്‍ അകലത്തില്‍ വലത് കാല്‍ പിന്നില്‍ വെച്ച് രണ്ട് കയ്യും മേല്‍പോട്ട് പൊക്കി പിടിച്ച് വലത് കാല്‍ മുട്ട് നിവര്‍ത്തി കൊണ്ട് ചെസ്റ്റിന് തട്ടുന്ന വിധത്തില്‍ മേല്‍പോട്ട് പൊക്കി തായ്ത്തി പിന്നില്‍ കൊണ്ട് വന്ന് മുന്നില്‍ വെക്കുക.
2.തിരിച്ചുകാല്‍ :
നേര്‍കാല്‍ എടുക്കാന്‍ വേണ്ടി നിന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുത്ത് തായ്ന്നു വരുമ്പോള്‍ നിലത്തു വെക്കാതെ നേരെ പിന്നിലേക്ക് ശരീരം തിരിഞു ആഭാഗത്തേക്കും കാല്‍ പൊക്കി തായ്ന്നു വരുമ്പോള്‍ വീണ്ടും പിന്നിലേക്ക് ശരീരം തിരിഞു കാല്‍ മുന്നില്‍ വെക്കുക. 3.വീതുകാല്‍ :
നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ ഇടത് ഭാഗത്ത് കൂടെ മലയാളത്തില്‍ "റ" എന്നെഴുതുന്നത് പോലെ എടുത്ത് മുന്നില്‍ വെക്കുക.
4.അകംകാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ചു നിന്നു വീത് കാല്‍ എടുത്തത്തിന്നു വിവരീതമായി വലത് കാല്‍ കറക്കിയെടുത്ത് മുന്നില്‍ വെക്കുക.
5.കോണ്‍കാല്‍ :
വലത് നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുക്കുന്നത് പോലെ ഇടത്ത് ഭാഗത്തേക്ക് പോക്കുക.
6.ഇരുത്തിക്കാല്‍ :
നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുത്ത് നേരെ പിന്നിലേക്ക് ഇട്ട് അതില്‍ ഇരിക്കുക.ഇടത് കാല്‍ തറയില്‍ നിവര്‍ന്നിരിക്കും.
7.സൂചിക്കാല്‍ :
വലത് നേര്‍കാല്‍ എടുത്ത് നേരെ പിന്നിലേക്ക് ഇട്ട് (കാല്‍ അകത്തിവെച്ച്)രണ്ട് കാലും തരയിലേകമരത്തക്കവണ്ണം മുന്‍പിലേക്കും പിന്നിലേക്കും നീട്ടി ഇരിക്കുന്ന നില.
8.തിരിച്ചിരുത്തികാല്‍ :
നേരെത്തെ തിരിച്ചു കാല്‍ എടുക്കുന്നത് പറഞ്ഞത് പോലെയെടുത്ത് ഇരുത്തിക്കാലില്‍ ഇരിക്കുന്നത് പോലെ ഇരിക്കുക.
9.തിരിഞ്ഞിരുത്തി കാല്‍ :
വലതു കാല്‍ നേരെയെടുത്ത് ഇടത്ത് കാലില്‍ തിരിഞ്ഞിരികുക.
10.ദിക്കുകാല്‍ :
നേര്‍കാല്‍ എടുക്കുന്നത് പോലെ എടുത്ത് തായ്ന്നു വരുമ്പോള്‍ ഒരുചാണ്‍ ഇടത് കാല്‍ തിരിച്ച് വലത് കാല്‍ നിലത്ത് വെക്കാതെ വീണ്ടും നേര്‍കാല്‍ എടുക്കുക.ഇങ്ങനെ ഒരുകാലില്‍ എട്ട് ഭാഗത്തേക്കും കാല്‍ പോക്കുക.
11.അകംചുഴിചുകാല്‍ :
നേരെത്തെ പറഞ്ഞത് പോലെ ആകം കാല്‍ എടുത്ത് ശരീരത്തിനു നേരെ എത്തുമ്പോള്‍ ഉള്ളം കാല്‍ കൊണ്ട് നേരെ മുന്നിലേക്ക് തള്ളി ഇടപ്പുറം തിരിഞു നില്‍ക്കുക.
12.പുറംകാല്‍ :
നിന്ന നിലയില്‍നിന്ന് വലത് കാല്‍ ഇടഭാഗത്ത് നിന്ന് വലഭാഗത്തേക്ക് പാദത്തിന്റെ പുറം ഭാഗം കൊണ്ട് അടിക്കുന്നതാണ് പുറം കാല്‍ .
13.ചക്ക്രകാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് രണ്ട് കയ്യും നിലത്ത് കുത്തലോട് കൂടി വലത് കാല്‍ മുട്ട് ഉയരത്തില്‍ ഇടത്തുകാലിന്റെ ഉള്ളില്‍കൂടെ എടുത്ത് കറക്കി വെക്കുക.
14.കത്തിരികാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് ഇടഭാഗത്തേക്ക് വലതുകാല്‍ പുറം കൊണ്ട് പിന്നില്‍കൂടെ എടുത്ത് അടിച്ച് മുന്നില്‍ വെക്കുക.
15.മലര്‍കാല്‍ :
വലത്തു കാലില്‍ കൈകുത്തി വലിഞ്ഞമര്‍ന്ന് മുന്‍ഭാഗത്തേക്ക് വലത്തു കാല്‍ കൊണ്ട് മലരലോട് കൂടെ ഉപ്പൂറ്റികൊണ്ട് അടിച്ച് വെക്കുക.
16.പക്കുകാല്‍ :
മുന്നില്‍ വെച്ച കാല്‍ പിന്നോട്ടെടുക്കാതെ മുന്നോട്ട് നേര്‍ കാല്‍ എടുക്കുന്ന രീതിയില്‍ എടുത്ത് പിന്നില്‍ വെക്കുക.
17.പിന്‍കാല്‍ :
ഇടത്ത് കാല്‍ മുന്നില്‍ വെച്ച് നിന്ന് പിന്നിലുള്ള വലത്ത് കാല്‍ നേരെ പിന്നിലേക്ക് പൊക്കി മുന്നില്‍ വെക്കുക.
18.പടിഞ്ഞിരുത്തികാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് വലത് കാല്‍ മുന്നിലേക്ക് വീത് കാല്‍ എടുത്ത് മുന്നില്‍ ചവുട്ടി അതില്‍ പൊങ്ങി ഇരുന്ന് കൈ കുത്തി കാല്‍ പിന്നിലേക്ക് പോക്കുക.
19.കോണ്‍ ഇരുത്തികാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് വലത് കാല്‍ ഇടത് കോണ്‍കൊള്ള എടുത്ത് തിരിഞു പിന്നിലേക്ക് വെച്ച് ഇടത് കാല്‍ നീട്ടിവെച്ച് വലത് കാലില്‍ ഇരിക്കുക.
20.പകര്‍ന്നുകാല്‍ :
വിവിധ രീതികളിലുള്ള കാലുകള്‍ നിലത്ത് വെക്കാതെ തുടര്‍ച്ചയായി ചെയ്യുന്നത്.
21.തിരിഞ്ഞു ചാടി വീശിക്കാല്‍ :
ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് ശേഷം നിലത്ത് നിന്ന് പൊങ്ങലോടുകൂടെ മുന്‍ഭാഗത്തേക്ക് വലത്ത് കാല്‍ ഉപ്പൂറ്റി കൊണ്ട് വീശിയടിച്ച് പിന്നില്‍ വെക്കുക. ഇതിലെ കാലുകള്‍ ഇനിയും അനേകം ഉണ്ട്.വ്യക്തമായി ഗുരുമുഖത്ത് നിന്നും പഠിക്കേണ്ടതാണ്
കളരിപ്പയറ്റില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഇനമാണ് കളരിപൂട്ടുകള്‍ .എതിരാളി ആക്രമി ക്കുമ്പോള്‍ അയാളെ കീഴ്പ്പെടുത്തി അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിക്കുന്നതാണ് പൂട്ടുകള്‍ .ഇത് നിത്യേനെയുള്ള അഭ്യാസത്തില്‍ കൂടിയേ ഇതില്‍ പ്രാവീണ്യമുള്ള ഒരാളാകാന്‍ കഴിയൂ.ഗുരുമുഖത്ത് നിന്ന്‍ നേരിട്ട് പഠിക്കേണ്ടുന്ന ഒരു വിദ്യയാണ് പൂട്ടുകള്‍ .ഇവിടെ കുറച്ച് പൂട്ടുകളുടെ പേരുകള്‍ കൊടുക്കുന്നു.പൂട്ടുകളുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്‍റെ ആഘാതം.
1 മണ്ണ് കപ്പി
2- മണ്ണ് നക്കി
3- മുഴിപ്പനക്കി
4- റിസ്റ്റ് ഒടിയന്‍
5- ചട്ടമലര്‍ത്തി
6- കാവണ്ടം കയറ്റി
7- കുന്തം ചാരി
8- കവരന്‍ കയറ്റി
9- കോപ്പരമുറുക്കി
10- വലവീശി
11- വലിച്ചെറിഞ്ഞു
12- മാനം നോക്കി
13- നക്ഷത്രം നോക്കി
14- ഇല്ലിക്കെട്ട് നക്ഷത്രം നോക്കി
15- കൈതതൂമ്പന്‍
16- ഒറ്റ കൈതതൂമ്പന്‍
17- ചെവിടടപ്പന്‍
18- കോണം കെട്ടി
19- പൂട്ടും താക്കോലും
20-കമയ്ത്തി കോപ്പര
21- കമയ്ത്തി ചട്ട
22- കുന്തം ഏറ്
23- വളളിപിണച്ചില്‍
24- ചെമ്മീന്‍ ചുരുള്‍
25- ആചാരക്കൈ
26- സര്‍പ്പം ചുറ്റി
27- സര്‍പ്പം കൊത്തി
28- സര്‍പ്പം തൂക്കി
29- മല്ല് തട്ടി
30- നിലയില്‍ തട്ടി
31- കൈ തിരിപ്പന്‍
32- മണ്ണിങ്ങ തിരിപ്പന്‍
33- അടവാരി
34- ഹനുമാന്‍ വാരി
35- ആനവാരി
36- എടുത്തേരു
37- കണ്ണ് പൂട്ടി
38- കണ്ണ്‍ മുറുക്കി
39- കൊക്കിറുക്കി
40- കഴുത്ത് പൂട്ടി
41- കള്ളന്‍ കെട്ടി
42- ലിസ്പോലീസ്
43- ഇടംഗോലിടുംബന്‍
44- ഭീമന്‍ കൈ
45- ഇരട്ടക്കാള്‍ വാരി
46- തൊട്ടിവലിയന്‍
47- പുതപ്പലക്കി
48- സവാരി
49- മദ്ദളം കെട്ടി
50- ഗരുഡന്‍ തൂക്കി
51- മിന്നല്‍ പിണര്‍
52- മദ്ദളം തട്ടി
53- നമാസ് ബന്ത്
54- കൈ തളപ്പന്‍
55- പുലിമറിയന്‍
56- ജലയാജനം
57- ബെല്‍റ്റ് കെട്ടി
58- ചെമ്പടക്കം
59- കൊളുത്തി കൂപ്പി
60- കയ്യൊടിപ്പന്‍
61- പുലിമലര്‍ത്തി
62- കടമറിപ്പന്‍
63- ഇരുത്തി മറിപ്പന്‍
64- തൊടി മറിപ്പന്‍
65- ചിറകോടിയന്‍
66- കഴുത്ത് തളപ്പന്‍
67- ഏക് ലക്
68- നിലംപരത്തി
69- ഇടിമിന്നി
70- ആകാശം മിന്നി
കടപ്പാട്-akgsksmandm.blogspot.in
അവസാനം പരിഷ്കരിച്ചത് : 1/28/2020
കൂടുതല്‍ വിവരങ്ങള്‍