অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രതിരോധ/സുരക്ഷാമേഖല

പ്രതിരോധ/സുരക്ഷാമേഖല
 1. സാങ്കേതികം
 2. പരമ്പരാഗതം
 3. എഞ്ചിനീയറിംഗ്
 4. വൈദ്യശാസ്ത്രം
 5. പാരാമെഡിക്കല്‍
 6. പുനരധിവാസം
 7. ആയുര്‍വേദം/ഹോമിയോപ്പതി
 8. ആരോഗ്യവും ശുചീകരണവും
 9. സാമൂഹ്യ പ്രവര്‍ത്തനം
 10. ബാങ്കിംഗ്/ഇന്‍ഷുറന്‍സ്
 11. സാമ്പത്തിക രംഗം
 12. മാനേജ്മെന്‍റ്
 13. സുകുമാരകലകള്‍/പ്രയുക്തകലകള്‍
 14. വ്യവസായിക രൂപകല്പന
 15. ഫാഷന്‍ ടെക്നോളജി
 16. സിനിമയും ടെലിവിഷന്‍
 17. കലാരംഗം
 18. മാധ്യമം /പരസ്യകല
 19. അച്ചടിയും പ്രസാധനവും
 20. പബ്ളിക് റിലേഷന്‍സ്/ലൈബ്രറി
 21. കമ്പ്യൂട്ടര്‍/വിവരസാങ്കേതികവിദ്യ
 22. ഐ.ടി.അനുബന്ധ സേവനങ്ങള്‍
 23. വിദ്യാഭ്യാസം
 24. ഗതാഗതം
 25. കൃഷിയും അനുബന്ധമേഖലകളും
 26. കായികരംഗം
 27. നിയമ സേവനം
 28. ഓഫീസ് നിര്‍വ്വഹണം
 29. ടൂറിസം/ആതിഥ്യം
 30. പാചക വിദഗ്ധന്‍/മറ്റു ഹോട്ടല്‍ സര്‍വ്വീസുകള്‍
 31. പുതിയ ശാസ്ത്ര മേഖലകള്‍

കര/നാവിക/വ്യോമസേന ഓഫീസര്

ഏതൊരു ചെറുപ്പക്കാരനും കൊതിക്കുന്ന ഒന്നാണ് പ്രതിരോധ മേഖലയിലെ ഓഫീസര്‍ ജോലി. ഒരു മിലിട്ടറി ഓഫീസറുടെ ജോലിക്ക് ആകര്‍ഷകത്വം പോലെതന്നെ  ഭാരിച്ച ചുമതലകളുമുണ്ട്. യുദ്ധസമയത്തും മറ്റ് അടിയന്തരഘട്ടങ്ങളിലും മനോധൈര്യം കൈവിടാതെ തന്‍റെ കീഴിലുള്ള  സൈനികര്‍ക്ക്  ആവേശം പകര്‍ന്ന് ആക്രമണങ്ങള്‍ ചെറുത്തുനില്‍ക്കാനും അപകടങ്ങള്‍ തരണം ചെയ്യാനും ഉള്ള കഴിവ് ഒരു പട്ടാള ഓഫീസര്‍ക്കുണ്ടാവണം. അതുകൊണ്ടുതന്നെ കഠിനമായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ പരീക്ഷകള്‍ ഓഫീസര്‍ തിരഞ്ഞെടുപ്പിന്‍റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ആര്‍മി, നേവി, എയര്‍ഫോഴ്സ് കോളേജുകളില്‍ പരിശീലനത്തിനായി അയയ്ക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്ന കമ്മിഷന്‍റ് ഓഫീസറെ ആദ്യം സെക്കന്‍ഡ് ലെഫ്റ്റനന്‍റ് (തത്തുല്യ) തസ്തികയിലാവും നിയമിക്കുക. മേജര്‍വരെയുള്ള സ്ഥാനങ്ങളിലേക്ക് സമയ ബന്ധിതമായ പ്രൊമോഷന്‍ ലഭിക്കും. അതിനുശേഷമുള്ള സ്ഥാനക്കയറ്റം കഴിവിനെയും ഇന്‍സര്‍വീസ് പരീക്ഷകളെയും അടിസ്ഥാനമാക്കിയാണ്.

ആര്‍മി മെഡിക്കല്‍കോറിലെ ഓഫീസര്‍

സൈനികരെ തെരഞ്ഞെടുക്കുന്നതു മുതല്‍ യുദ്ധത്തിലും കലാപത്തിലും മുറിവേല്‍ക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതുവരെയുള്ള ഉത്തരവാദിത്തമാണ് സൈനിക മേഖലയിലെ ആതുര ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലും ഒറ്റപ്പെട്ട് പോകുന്ന ഇടങ്ങളിലും വൈദ്യസേവനം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും സേവനമായി ആദ്യം എത്തുന്നത് സൈനികരാണ്.

ഉയര്‍ന്ന ശമ്പളവും മികച്ച ജീവിതസൗകര്യവും സൈനിക  ഡോക്ടറിന് ലഭിക്കും. സായുധസേന നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കും. പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. വൈദ്യശാസ്ത്രരംഗത്ത് ഉയര്‍ന്ന ബിരുദങ്ങള്‍ നേടുവാനും ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവരെ ക്യാപ്റ്റന്‍ റാങ്കില്‍ മെഡിക്കല്‍ ഓഫീസറായി നിയമിക്കുന്നു. പുറമേനിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയവരേയും സൈന്യം പരിഗണിക്കാറുണ്ട്

സായുധസേനയിലെ എഞ്ചിനീയറുടെ ചുമതല മറ്റ് സാധാരണ എഞ്ചിനിയറില്‍ നിന്നും വളരെ വ്യത്യസ്തമാണ്. യുദ്ധത്തിന്‍റെയും സമാധാനത്തിന്‍റെയും നാളുകളില്‍ രാജ്യത്തിന് സേനയിലെ എഞ്ചിനീയറുടെ സേവനം ആവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് ശത്രുവിനെ തുരത്തുവാന്‍ വേണ്ടുന്ന സൗകര്യം ചെയ്തുകൊടുക്കുക എന്നത് യുദ്ധസമയത്ത് ഇവരുടെ ചുമതലയാണ്. ഇതിനുവേണ്ടി ഇവര്‍ പട്ടാളക്കാര്‍ക്ക് താല്‍ക്കാലിക റോഡുകളും പാലങ്ങളും നിര്‍മ്മിച്ചുകൊടുക്കുന്നു. അതേസമയം ശത്രുക്കള്‍ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും നശിപ്പിക്കുന്നതും ഇവരുടെ ജോലിയാണ്. ശത്രുക്കളുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കി അത് തടയുക, ശത്രുക്കള്‍ തൊടുത്തുവിടുന്ന ആയുധങ്ങളില്‍ പൊട്ടിത്തെറിക്കാത്തവയുടെ വീര്യം കുറയ്ക്കുക, പട്ടാളക്കാരുടെ ക്യാമ്പിന് ആവശ്യമായ ടെന്‍റുകള്‍ നിര്‍മ്മിക്കുക, ക്യാംപില്‍ ആവശ്യമായ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും എത്തിക്കുക, പട്ടാളക്കാര്‍ക്ക് ആവശ്യമായ മാപ്പുകളും മറ്റും നിര്‍മ്മിക്കുക എന്നിവയും ഇവരുടെ ചുമതലകളാണ്. ഇതിനുപുറമേ രാജ്യത്തിനകത്തുണ്ടാകുന്ന വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിഷോഭങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സായുധസേനയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ്. പ്ലസ്ടു കഴിഞ്ഞ മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സേന തിരഞ്ഞെടുത്ത് അവരുടെ തന്നെ എഞ്ചിനിയറിംഗ് കോളേജില്‍ പഠിപ്പിച്ച് ഓഫീസര്‍ പദവിയുള്ള എഞ്ചിനീയറാക്കുന്നു. എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് നേരിട്ടുള്ള നിയമനവും ഉണ്ട്..

ഇന്ത്യന്‍ സായുധ സേനയുടെ നട്ടെല്ലാണ് ജെ.സി.ഒ. പട്ടാളക്കാരുടെ ജനറല്‍ എന്നറിയപ്പെടുന്ന ഇവര്‍ സേനയുടെ അവിഭാജ്യഘടകമാണ്. സേനയിലെ സിപോയിമാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള അകലം കുറയ്ക്കുന്നത് ഇവരാണ്.. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സാധാരണ പട്ടാളക്കാര്‍ക്കുമിടയിലെ പ്രധാന കമാന്‍ഡിംഗ് നിരയാണിവര്‍. മറ്റ് രാജ്യങ്ങളിലെ സേനകളില്‍ നിന്നും  ഇന്ത്യന്‍സേനയെ വ്യത്യസ്തമാക്കുന്നത് ഈ വിഭാഗമാണ്. രാഷ്ട്രസേവനം നടത്തുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യാക്കാരനും സ്വപ്നം കാണാവുന്ന ഒരു ജോലി കൂടിയാണിത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളാണ് സേന ഇവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി പന്ത്രണ്ടാം ക്ലാസ് ജയിച്ച പതിനെട്ട് വയസ്സ് തികഞ്ഞ ഉദ്യോഗാര്‍ത്ഥികളെയാണ് ഈ ജോലിക്ക് സായുധസേന പരിഗണിക്കാറ്. എന്നാലും ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്കും ജെ.സി.ഒ യുടെ തസ്തികയിലേക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്. ജെ.സി.ഒ. ആയി സേനയില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് ഓണിറ്ററി കമ്മീഷന്‍ ഓഫീസര്‍ തസ്തിക വരെ ഉയരാന്‍ സാധിക്കും.

style="text-align: justify;>പ്രധിരോധ സേനയിലെ ടെക്നിക്കല് സ്റ്റാഫ്

ടെക്നിക്കല് ഓഫീസര്

എയ്റോനേട്ടിക്കല്‍ എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)

ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍,  കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് ഈ തസ്തികക്ക് വേണ്ടണ്ട അടിസ്ഥാന യോഗ്യത. പ്രായപരിധി 18 നും 28 നും മദ്ധ്യേയാണ്. നേരിട്ടാണ് പ്രവേശനം നടത്തുന്നത്. ജനുവരി-ജൂലൈ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

 • എയ്റോനേട്ടിക്കല്‍ എഞ്ചിനീയര്‍(മെക്കാനിക്കല്‍)

ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍,  കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് ഈ തസ്തികക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 28 നും മദ്ധ്യേയാണ്. നേരിട്ടാണ് പ്രവേശനം നടത്തുന്നത്. ജനുവരി-ജൂലൈ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

 • ടെക്നിക്കല്‍ ഓഫീസര്‍

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലൊന്നില്‍ ബിരുദത്തോടൊപ്പം എ.എം.ഐ.ഇ. ജയിച്ചവര്‍ക്ക് ഈ തസ്തികയ്ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന രീതി യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമാണ്. 18 നും 28 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 • ലോജിസ്റ്റിക് ഓഫീസര്‍

ഈ തസ്തികക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമോ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമോ ആണ്. പ്രായപരിധി ബിരുദധാരികള്‍ക്ക് 20 മുതല്‍ 23 വരെയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 20 മുതല്‍ 25 വരെയുമാണ്. യു.പി.എസ്.സിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ജനുവരി-ജൂലൈ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

 • മെറ്റീരിയോളജി ഓഫീസര്‍

ഫിസിക്സ്, മെറ്റീരിയോളജി, ജിയോഫിസിക്സ്, ഓഷ്യാനോഗ്രാഫി, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, അറ്റ്മോസ്ഫിയറിക് ഫിസിക്സ് എന്നിവയിലൊന്നില്‍ എം.എസ്.സിയോ എം.ടെകോ ആണ്  ഈ തസ്തികക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 20 മുതല്‍ 25 വരെ. യു.പി.എസ്.സിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ജനുവരി-ജൂലൈ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്.ം.

 • കരസേനയില് വനിത ഓഫീസര്

ലോകത്തിലെ ഏറ്റവും മികച്ച സൈനികശക്തികളിലൊന്നായ ഭാരതത്തിന്‍റെ പ്രതിരോധ സേനയില്‍, ചുറു ചുറുക്കും ഊര്‍ജ്ജസ്വതയുമുള്ള വനിതകള്‍ക്ക് മികച്ച അവസരങ്ങള്‍ ഏറെയുണ്ട്. വളരെ നാളത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് കരസേനയില്‍ ഓഫീസര്‍ തസ്തികയിലേക്ക് വനിതകളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. നിലവില്‍ വനിതകള്‍ക്ക് 37 വയസ്സുവരെ സാധാരണ രീതിയില്‍ തുടരാം. നിയമനം ലഭിച്ചതുമുതല്‍ അഞ്ച് കൊല്ലം നിര്‍ബന്ധമായി സൈനികസേവനം നടത്തിയിരിക്കണം. രണ്ട് കൊല്ലം സ്വന്തം ഇഷ്ടപ്രകാരവും തുടരാം. അഞ്ചുകൊല്ലം സേവനമനുഷ്ഠിച്ചതിനുശേഷം അഞ്ച് കൊല്ലം റിസര്‍വായിരിക്കും. റിസര്‍വ് കാലഘട്ടത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ജോലിക്ക് ഹാജരാകേണ്ടി വരും. നിലവില്‍ ചെറിയൊരു കാലയളവിലേക്ക് മാത്രമാണ് ജോലി. ഭാവിയില്‍ ദീര്‍ഘമായ സൈനിക സേവനത്തിന് വനിതകളെ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. എന്നാല്‍ ആര്‍മി ഓഫീസറല്ലാതെ മെഡിക്കല്‍ കോറില്‍ ബിരുദവുമായി ജോലിയില്‍ പ്രവേശിക്കുന്ന വനിതകള്‍ക്ക് ദീര്‍ഘകാല സേവനം സാധ്യമാണ്. അപേക്ഷകര്‍ ഭാരതീയ പൗരത്വം ഉള്ളവരായിരിക്കണം.

ടെക്നിക്കല്‍ മേഖല (എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍, സിഗ്നല്‍) യില്‍ 19 നും 25 നും ഇടയ്ക്കും അല്ലാത്തവയില്‍ 21 നും 27നും ഇടയിലുമാണ് പ്രായപരിധി. കുറഞ്ഞത് 142 സെ.മി ഉയരവും 36 കിലോ തൂക്കവും ഉണ്ടായിരിക്കണം. നല്ല കാഴ്ച ശക്തിയും ഉയര്‍ന്ന കായികക്ഷമതയും ഇവര്‍ക്കാവശ്യമാണ്. ആരോഗ്യവും മാനസികവുമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.  ഉയര്‍ന്ന മാര്‍ക്കോടെയുള്ള ഏതെങ്കിലുമൊരു അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്‍.സി.സി.യുടെ സി-സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഉയര്‍ന്ന ഗ്രേഡോടെയുള്ള ബി-സര്‍ട്ടിഫിക്കറ്റ് അഭികാമ്യമായ യോഗ്യതയാണ്. ടെക്നിക്കല്‍ മേഖലയില്‍, ബി.ഇ., ബി.ടെക.് അല്ലെങ്കില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍, ആര്‍ക്കിടെക്ചര്‍ എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകരുടെ നേതൃത്വ പാടവം, നന്നായി ആശയവിനിമയം ചെയ്യാനുള്ള കഴിവ്, ഏത് സാഹചര്യവുമായും ഇണങ്ങാനുള്ള പ്രകൃതം, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനസ്സ് ഇവയൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് നന്നായി വിലയിരുത്തുന്ന കാര്യങ്ങളാണ്. മികച്ച ശമ്പളം, ഉയര്‍ന്നതും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം, മികച്ച കുടുംബ പരിരക്ഷ, സൗകര്യങ്ങള്‍, സമൂഹത്തില്‍ ലഭിക്കുന്ന മാന്യത ഇവയെല്ലാം ഈ തൊഴിലിന്‍റെ പ്രത്യേകതകളാണ്.

നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്ന വിവിധ സായുധ സേനാവിഭാഗങ്ങള്‍ ചേരുന്നതാണ് പാരാമിലിട്ടറി അല്ലെങ്കില്‍ അര്‍ദ്ധസൈനികവിഭാഗം. ഇതില്‍ ബി.എസ്.എഫ്., ഐ.റ്റി.ബി.പി., സി.ആര്‍.പി.എഫ.്, സി.ഐ.എസ്.എഫ്. എന്നീ സേനകള്‍ ഉള്‍പ്പെടുന്നു. ബി.എസ്.എഫും ഐ.റ്റി.ബി.പി.യും അതിര്‍ത്തി കാക്കുവാനും സി.ആര്‍.പി.എഫ്. ആഭ്യന്തര ക്രമസമാധാനപാലനത്തിനും സി.ഐ.എസ്.എഫ.് തന്ത്രപ്രധാനമായ വ്യവസായങ്ങളുടെ സുരക്ഷക്കും വേണ്ടിയാണ് വിന്യസിപ്പെട്ടിരിക്കുന്നത്. വര്‍ഗീയ ലഹളകള്‍, കലാപങ്ങള്‍, സായുധ പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ സംസ്ഥാന പോലീസിന് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ക്രമസമാധാന പ്രശ്നങ്ങളില്‍ പലപ്പോഴും അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ സഹായം തേടാറുണ്ട്. കൂടാതെ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂമികുലുക്കം മുതലായ പ്രകൃതിക്ഷോഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായഹസ്തവുമായി പാരാമിലിട്ടറി സേനകള്‍ രംഗത്തിറങ്ങാറുണ്ട്.

പാരമിലിട്ടറി ഒരു അഖിലേന്ത്യാ സര്‍വീസാണ്. അതുകൊണ്ടുതന്നെ ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ തയ്യാറായിരിക്കണം. സബ്-ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് തുടങ്ങിയ ഓഫീസര്‍ തസ്തികകളിലേക്ക് നേരിട്ടാണ് നിയമനം. സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തികയില്‍ യു.പി.എസ്.സിയുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എഴുത്തുപരീക്ഷ, അഭിമുഖം, കായിക പരീക്ഷ തുടങ്ങിയവയുടെ  അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല ഉയരവും ഉയരത്തിനൊത്ത തൂക്കവും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ്-എ ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.

ക്രമസമാധാന പാലനത്തിന് പോലീസും സായുധസേനകളുംപോലെ തന്നെ അനിവാര്യമായ ഒന്നാണ് രഹസ്യാന്വേഷണ വിഭാഗം. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ കീഴിലും സംസ്ഥാന പോലീസിന്‍റെ കീഴിലും പ്രത്യേകം ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ഉണ്ട്. കേന്ദ്രത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോയാണ് (ഐ.ബി.) രാജ്യത്തെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍ സംസ്ഥാനങ്ങളില്‍ ഇത് നിര്‍വഹിക്കുന്നത്  പോലീസ് വകുപ്പിന്‍റെ കീഴില്‍ ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള ഇന്‍റലിജന്‍സ് വിഭാഗങ്ങളാണ്. ഐ.ബിയില്‍ അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ തസ്തികയിലേക്കാണ് നേരിട്ടുള്ള  നിയമനം നടക്കുന്നത്. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന മത്സരപരീക്ഷയുടേയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. സംസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ പോലീസ് വകുപ്പിന് കീഴിലായതിനാല്‍ ഇവയിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പില്ല.

 • സബ്-ഇന്‍സ്പെക്ടര്‍

സംസ്ഥാന പോലീസില്‍ ഓഫീസര്‍ തലത്തില്‍ സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കാണ് നേരിട്ടുള്ള നിയമനം നടക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. എഴുത്തുപരീക്ഷ, അഭിമുഖം, കായികപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പി.എസ്.സിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

 • പോലീസ് കോണ്‍സ്റ്റബിള്‍

ക്രമസമാധാന പരിപാലനത്തിന്‍റെ കാവല്‍ ഭടനാണ് പോലീസ് കോണ്‍സ്റ്റബിള്‍. നിയമപാലനത്തിനായി ഓഫീസറെ സഹായിക്കുക, അവരുടെ ഉത്തരവുകള്‍ നടപ്പാക്കുക, എഫ്.ഐ.ആര്‍. തയ്യാറാക്കുക, ട്രാഫിക് നിയന്ത്രിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഒരു പോലീസ് കോണ്‍സ്റ്റബിളില്‍ നിക്ഷിപ്തമാണ്. എഴുത്ത്-കായികപരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പി.എസ്.സിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

സാങ്കേതികം

style="text-align: justify;>സ്കില്ഡ് ലേബര് (ടെക്നിക്കല് ഗ്രേഡ്)

ഒരു വ്യവസായത്തിലെയോ ഉല്‍പാദന മേഖലയിലെയോ തൊഴിലാളികളെ രണ്ടായി തിരിക്കാം-ഒരു പ്രത്യേക തൊഴിലില്‍ വൈദഗ്ദ്ധ്യം ഉള്ളവരും ഇല്ലാത്തവരും. സാങ്കേതിക മേഖലയിലുള്ള വ്യവസായങ്ങളില്‍ ഈ വ്യത്യാസം പ്രകടമാണ്. വൈദഗ്ദ്ധ്യമുള്ള തൊഴിലാളി പലപ്പോഴും  തങ്ങളുടെ മേഖലയില്‍ അല്ലെങ്കില്‍ തൊഴിലില്‍ ഏതെങ്കിലും യോഗ്യതാ പരീക്ഷ ജയിച്ചവരോ നല്ല പ്രവൃത്തി പരിചയം ഉള്ളവരോ ആയിരിക്കും.

വിദഗ്ദ്ധരായ തൊഴിലാളികള്‍ക്ക്  മറ്റുള്ളവരേക്കാള്‍ നല്ല വേതനമാണ് ലഭിക്കുക. ഇവര്‍ക്ക് ഐ.ടി.ഐകളോ കേന്ദ്ര സര്‍ക്കാരിന്‍റെ സാങ്കേതിക-മനുഷ്യ വിഭവ ശേഷി വകുപ്പുകള്‍ക്ക് കീഴിലുള്ള പ്രത്യേക പരിശീലന കേന്ദ്രങ്ങളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം വളരെ പ്രധാനമാണ്. സാങ്കേതിക രംഗത്ത് പൊതു-സ്വകാര്യ മേഖലകളിലുള്ള  വലിയ വ്യവസായശാലകളിലും അനുബന്ധ വ്യവസായങ്ങളിലും ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്

ഓരോ സ്ഥലങ്ങളിലെയും ഭൂഭാഗങ്ങളുടെ വിസ്തീര്‍ണ്ണം, അക്ഷാംശ രേഖാംശം, ഭൂമിയുടെ പ്രത്യേകതകള്‍ മുതലായ എല്ലാ വിവരങ്ങളും ശാസ്ത്രീയമായി ശേഖരിക്കുന്നയാളാണ് സര്‍വേയര്‍. ആര്‍ക്കിടെക്ച്ചര്‍-എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സര്‍വേ പൂര്‍ത്തിയാക്കുന്നത്. ഇന്ന്  സര്‍വേ നടത്തുമ്പോള്‍ അത്യാധുനിക ഉപകരണങ്ങളുടെയും ആധുനിക സോഫ്റ്റ് വെയറുകളുടെയും സഹായം ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ഐ.റ്റി.ഐയില്‍ നിന്ന് ലഭിച്ച സര്‍വേ ഡിപ്ലോമയോ  സംസ്ഥാന സര്‍വേ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചെയിന്‍ സര്‍വേ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍/ സ്വകാര്യ ഏജന്‍സികളുടെ സര്‍വേ ഡിപ്പാര്‍ട്ടുമെന്‍റുകള്‍, വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്.

കെട്ടിടങ്ങളുടെയോ യന്ത്രഭാഗങ്ങളുടെയോ നിര്‍മാണത്തിനാവശ്യമായ രൂപരേഖ വരക്കുന്ന ആളാണ് ഡ്രാഫ്റ്റ്സ്മാന്‍.

ഒരു മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍റെ ജോലി, എഞ്ചിനീയറുടെ നിര്‍ദേശമനുസരിച്ച് യന്ത്രഭാഗങ്ങളുടെയോ ഉപകരണങ്ങളുടെയോ രൂപരേഖ തയ്യാറാക്കലാണ്.  എന്നാല്‍ ഒരു സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ ആര്‍ക്കിടെക്ടിന്‍െറ നിര്‍ദേശമനുസരിച്ച് കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നു.

വരയ്ക്കാനും അളവുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനും കഴിവുള്ളവര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാം.  വിദേശത്തുള്‍പ്പെടെ നിരവധി സാധ്യതയുള്ള ഈ തൊഴിലിലേക്ക് പ്രവേശിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റാണ്.

വൈെദ്യുത സംവിധാനങ്ങളൊരുക്കുക എന്നതാണ് ഒരു ഇലക്ട്രിഷ്യന്‍റെ ജോലി.     വൈദ്യുത സംവിധാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കല്‍, പരിപാലനം തുടങ്ങിയവയൊക്കെ ഇതില്‍പെടുന്നു.  കെട്ടിടങ്ങളുടെ വൈദ്യുതീകരണം നിര്‍വഹിക്കുന്നതും ഇലക്ട്രീഷ്യനാണ്.

വൈദ്യുത സംവിധാനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പ് വരുത്താന്‍ സര്‍ക്യൂട്ടുകളെപ്പറ്റി മനസ്സിലാക്കാനും പ്രശ്ന പരിഹാരം നടത്താനുമുള്ള കഴിവ് ഇലക്ട്രീഷ്യന് ഉണ്ടായിരിക്കണം.  ധാരാളം തൊഴിലവസരങ്ങളുള്ള ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പോളിടെക്നിക് ഡിപ്ലോമ ആവശ്യമാണ്.

ഒരുകൂട്ടം തൊഴിലാളികളെ മേല്‍നോട്ടം എന്നതാണ് ഫോര്‍മാന്‍റെ പ്രധാന ധര്‍മം.  അവരുടെ പ്രവര്‍ത്തനത്തെ ഏകോപിപിക്കുക എന്നതും ഒരു പ്രധാന ചുമതലയാണ്. നല്ല പ്രവൃത്തി പരിചയവും നേതൃപാടവവും ആവശ്യമുള്ള തൊഴിലാണ് ഫോര്‍മാന്‍റേത്.

ബന്ധപ്പെട്ട സാങ്കേതിക മേഖലയിലെ ആഴത്തിലുള്ള അറിവും ഫോര്‍മാന് ആവശ്യമാണ്.

ശക്തമായ വൈദ്യുത പ്രവാഹമോ മര്‍ദമോ ഉപയോഗിച്ച് ലോഹങ്ങളെ ഉരുക്കി പരസ്പരം യോജിപ്പിക്കലാണ് വെല്‍ഡിംഗ്.  ഇത്തരം ജോലികളില്‍ വെല്‍ഡര്‍, വയര്‍ഫീഡര്‍ പോലുള്ള സെമി ഓട്ടോമാറ്റിക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു.  ചെറിയ ലോഹോപകരണങ്ങളുടെ നിര്‍മാണത്തിനു മുതല്‍ കപ്പലുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രക്രിയയില്‍ വരെ വെല്‍ഡറുടെ സേവനം ആവശ്യമാണ്.

കൈകാര്യം ചെയ്യുന്ന ലോഹങ്ങളുടെയും പണിസ്ഥലത്തെ സാഹചര്യങ്ങളെയും പരിഗണിച്ച് വിവിധതരം വെല്‍ഡിംഗ് രീതികളാണ് വെല്‍ഡര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നത്.  ഒരു ഫസ്റ്റ് ക്ലാസ് വെല്‍ഡര്‍ മിഡ് സ്റ്റീല്‍, കാസ്റ്റ് അയണ്‍, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളുടെ വെല്‍ഡിംഗില്‍ പ്രാവീണ്യം നേടിയിരിക്കും.  വാതക സംഭരണികള്‍, പൈപ്പുലൈനുകള്‍ നിര്‍മാണത്തിലും പരിപാലനത്തിലും പ്രഷര്‍ വെല്‍ഡറാണ്.  ലോഹ വസ്തുക്കളുടെ നിര്‍മാണ രംഗങ്ങളില്‍ വെല്‍ഡിംഗ് ജോലിസാധ്യതയുണ്ട്.

ഐ.ടി.ഐ. കളില്‍ നിന്നും വെല്‍ഡിംഗില്‍ നേടിയ സര്‍ട്ടിഫിക്കറ്റ് ആണ് ഈ ജോലിക്കാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  വെല്‍ഡിംഗില്‍ ഉയര്‍ന്ന പരിശീലനം ലഭിച്ചവര്‍ക്ക് വിദേശത്തും തൊഴില്‍ സാധ്യതയുണ്ട്.

ഫാബ്രിക്കേറ്റര്‍

 

യന്ത്രങ്ങളും ഉപകരണങ്ങളും അവയ്ക്കാവശ്യമായ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുകയാണ് ഫാബ്രിക്കേറ്റര്‍ ചെയ്യുന്നത്.  നിര്‍മിക്കേണ്ട ഉപകരണത്തിന്‍െറ രേഖാചിത്രം പരിശോധിക്കുകയും അതനുസരിച്ച് ലോഹഭാഗങ്ങള്‍ രൂപപ്പെടുത്തല്‍, അതിനാവശ്യമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍ ഇവയൊക്കെ ഫാബ്രിക്കേറ്ററുടെ ജോലികളില്‍പെട്ടതാണ്.  വെല്‍ഡിംഗ്, ബോള്‍ട്ടിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ യന്ത്രഭാഗങ്ങള്‍ യോജിപ്പിക്കുന്നതുമുതല്‍ പോളിഷിംഗ്, ഫൈലിംഗ് തുടങ്ങിയ അവസാന പണികള്‍ വരെ ചെയ്യുന്നന്നത് ഫാബ്രിക്കേറ്ററാണ്.

ഫാബ്രിക്കേറ്ററാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇലക്ട്രോ പ്ലേറ്റര്‍, ബോയിലര്‍ മേക്കര്‍, മൗള്‍ഡര്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പരിശീലനം നേടാവുന്നതാണ്.

ഫാബ്രിക്കേറ്ററായി ജോലി ചെയ്യുന്നയാള്‍ക്ക് തുടര്‍ പഠനത്തിലൂടെയും പ്രവൃത്തി പരിചയത്തിലൂടെയും ടെക്നീഷ്യന്‍, അസോസിയേറ്റ് ടെക്നോളജിസ്റ്റ് എന്നീ തസ്തികകള്‍ തൊട്ട് എഞ്ചിനീയര്‍ തലം വരെ എത്തിച്ചേരാവുന്നതാണ്

രേഖാചിത്രങ്ങളും പ്ലാനുകളും പരിശോധിച്ച്, അത് പ്രകാരം സ്റ്റില്‍ വെസലുകളും മറ്റും വിന്യസിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതാണ് ഒരു ഫിറ്ററുടെ ജോലി.

ലോഹം തുളക്കാനുള്ള ഡ്രില്ലുകള്‍, മില്ലിംഗ് യന്ത്രങ്ങള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ ഇയാള്‍ അറിഞ്ഞിരിക്കണം.  രേഖാചിത്രങ്ങള്‍ കണ്ടു മനസിലാക്കാനും വ്യാഖ്യാനിക്കാനും ആവശ്യമായ ഗണിതക്രിയകളും സൂത്രവാക്യങ്ങളും അറിഞ്ഞിരിക്കുകയും വേണം.  ശ്രദ്ധയും കൃത്യതയും ആവശ്യമുള്ള ഈ തൊഴിലിന് വിദേശത്തും ധാരാളം സാധ്യതകളുണ്ട്.

ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.യില്‍ നേടിയ സര്‍ട്ടിഫിക്കറ്റാണ് ഈ ജോലിക്കാവശ്യമായ അടിസ്ഥാന യോഗ്യത.

യന്ത്രങ്ങളുടെ തകരാറുകള്‍ തീര്‍ക്കുകയും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന സാങ്കേതിക വിദഗ്ധനാണ് മെക്കാനിക്.

ഓട്ടോമെക്കാനിക്സ്, ബോയിലര്‍ മെക്കാനിക്സ്, ഇന്‍ഡസ്ട്രിയല്‍ മെയ്ന്‍റനന്‍സ് മെക്കാനിക്സ്, എയര്‍കണ്ടിഷനിംഗ് ആന്‍ഡ് റഫ്രിഡ്ജറേഷന്‍, മെക്കാനിക്സ്, എയര്‍ക്രാഫ്റ്റ് മെക്കാനിക്സ് തുടങ്ങിയ പ്രത്യേക മേഖലകളില്‍ ഒരു മെക്കാനിക്കിന് ശ്രദ്ധകേന്ദ്രീകരിക്കാവുന്നതാണ്.

തകരാറുകള്‍ പെട്ടെന്ന് കണ്ടുപിടിക്കാനും അവ പരിഹരിക്കാനുമുള്ള നിപുണതയും പ്രായോഗിക ബുദ്ധിയുമാണ് ഒരു മെക്കാനിക്കിന് വേണ്ട ഗുണങ്ങള്‍.

ഐ.ടി.എ. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പോളിടെക്നിക് ഡിപ്ലോമയുള്ളവര്‍ക്ക് സ്വദേശത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുണ്ട്.

ഉത്പാദനമേഖലയിലെ ഏറ്റവും വൈദഗ്ധ്യമുള്ള തൊഴിലാളികളിലൊരാണ് ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍. തുണി, ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ക്കാവശ്യമായ കൂറ്റന്‍ യന്ത്രങ്ങള്‍ മുതല്‍ വിമാനഭാഗങ്ങള്‍ വരെ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും അച്ചുകളും നിര്‍മിക്കുന്നത് ടൂള്‍ ആന്‍ഡ് ഡൈ മേക്കറാണ്.

ലോഹങ്ങളും മറ്റുവസ്തുക്കളും മുറിക്കുന്നതിനും രൂപം നല്‍കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് ടൂള്‍ മേക്കറുടെ ജോലി. ലോഹ അച്ചുകള്‍ നിര്‍മിക്കുന്നത് ഡൈമേക്കറാണ്.

ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ ഇന്ന് കമ്പ്യൂട്ടര്‍ യ്ഡഡ് ഡിസൈനാണ് ഉപയോഗിക്കുന്നത്.

അച്ചുകളുടെ നിര്‍മാണത്തിനുശേഷം അവയുടെ കൃത്യത പരിശോധിക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതും ഇവരുടെ ജോലികളില്‍പെടുന്നു.

ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതയുള്ള ഈ രംഗത്തേക്ക് കടന്നുവരാം.

style="text-align: justify; ">ലിഫ്റ്റ് ഓപ്പറേറ്റര്‍

ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുക, ചെറിയ കേടുപാടുകള്‍ തീര്‍ക്കുക, ലിഫ്റ്റിന്‍റെ സുരക്ഷിതത്വം പാലിക്കുക ഇവ ചെയ്യുന്നത് ലിഫ്റ്റ് ഓപ്പറേറ്ററാണ്. യന്ത്ര-വൈദ്യുതത്തകരാറുകള്‍ കൊണ്ട് ലിഫ്റ്റ് നിലച്ചുപോകുന്ന അവസരങ്ങളില്‍ യാത്രക്കാരെ ധൈര്യപ്പെടുത്തി അടുത്ത നിലയില്‍ സുരക്ഷിതരായി എത്തിക്കേണ്ടത് ലിഫ്റ്റ് ഓപ്പറേറ്ററുടെ ചുമതലയാണ്.

ലിഫ്റ്റ് ഓപ്പറേറ്ററാവാന്‍ പ്രത്യേക വിദ്യാഭ്യാസയോഗ്യത ആവശ്യമില്ല. എന്നാലും ലിഫ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്‍റെ സാങ്കേതികവശങ്ങളെക്കുറിച്ചും ലിഫ്റ്റ് ഓപ്പറേറ്റര്‍ ബോധവാനായിരിക്കണം.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍, സ്വദേശത്തും വിദേശത്തും ധാരാളം അവസരങ്ങളുള്ള തൊഴില്‍മേഖലയാണിത്.

style="text-align: justify; ">ലൈഫ് ഗാര്‍ഡ്

ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തകനാണ് ലൈഫ് ഗാര്‍ഡ്. വെള്ളത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തടയുക എന്നതാണ് ലൈഫ് ഗാര്‍ഡിന്‍റെ കര്‍ത്തവ്യം. നീന്തല്‍ പരിശീലനം നേടിയ നല്ല ആരോഗ്യവും മനസ്സാനിധ്യവുമുള്ള യുവാക്കളെയാണ് ലൈഫ് ഗാര്‍ഡുകളായി തെരഞ്ഞടുക്കുന്നത്. പ്രഥമശുശ്രൂഷാ രീതികളെക്കുറിച്ചും കൃത്രിമശ്വാസോച്ഛ്വാസ മാര്‍ഗങ്ങളെക്കുറിച്ചും ഒരു ലൈഫ് ഗാര്‍ഡ് അറിഞ്ഞിരിക്കണം. അപകടാവസ്ഥ മുന്‍കൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയെന്നതും ഒരു ലൈഫ് ഗാര്‍ഡിന്‍റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.

കേരളത്തിലെ ടൂറിസം മേഖലയില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക്  ധാരാളം  അവസരങ്ങളുണ്ട്. ലൈഫ് ഗാര്‍ഡ് ആവാന്‍ പ്രത്യേക വിദ്യാഭ്യാസയോഗ്യതകള്‍ നിഷ്കര്‍ഷിച്ചിട്ടില്ല

പരമ്പരാഗതം

 

style="text-align: justify; ">കരകൌശല വിദഗ്ധന്

 

നമ്മുടെ നാട്ടിലെ കരകൗശല വസ്തുക്കള്‍ എന്നും ആരെയും ആകര്‍ഷിക്കാന്‍ പോന്നവയാണ്. കടല്‍ കടന്നെത്തിയ വിദേശിയെ അവയുടെ രൂപഭംഗിയില്‍ ഒളിഞ്ഞിരിക്കുന്ന ഭാവനയും കരവിരുതും ഒട്ടൊന്നുമല്ല അമ്പരിപ്പിച്ചത്. ശില്പിയുടെ ഈ കരവിരുത് പലപ്പോഴും  പരമ്പരാഗതമായി കിട്ടിയ അറിവും സിദ്ധിയുമാണ്. എന്നാല്‍ ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആരും തയ്യാറാവാത്തതിനാല്‍ കരകൗശല വിദഗ്ദ്ധരെ വാര്‍ത്തെടുക്കാന്‍ പാഠ്യ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയും പ്രത്യേക കേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുകയും ചെയ്യുന്നു.

ടൂറിസം മേഖലയുടെ വളര്‍ച്ച കരകൗശല വിപണനരംഗത്തെ വളരെ സജീവമാക്കി. ഈ വിപണികള്‍ സ്വയംതൊഴില്‍ മേഖലയില്‍ കരകൗശല വിദഗ്ദ്ധര്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കി. വിവിധ സഹകരണസംഘങ്ങളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">വാസ്തു വിദ്യാപണ്ഡിതന്

പണ്ടൊക്കെ വീട് വെക്കുന്നതിനുമുമ്പ് സ്ഥാനം കാണുന്ന പതിവുണ്ടായിരുന്നു. സ്ഥലത്തെ പ്രധാന മൂത്താശാരിയായിരിക്കും വീടിനു സ്ഥാനം കാണുന്നത്. കന്നിമൂലയില്‍ ഗണപതിയെ  പ്രതിഷ്ഠിച്ച് വിളക്കുവെച്ച് ആദിത്യനെ വണങ്ങി മുഴക്കോലും വടക്കുനോക്കിയും കൊണ്ട് തച്ചുശാസ്ത്ര പ്രകാരം മൂത്താശാരി സ്ഥാനം കണ്ടിരുന്നു. വീടിന്‍റെയും കിണറിന്‍റെയും സ്ഥാനം, ദര്‍ശനം, അടുക്കളയുടെ സ്ഥാനം എന്നിവ മനക്കണക്കുകളിലൂടെയാണ് തിട്ടപ്പെടുത്തിയിരുന്നത്. ഇന്ന് കാലത്തിന്‍റെ കുത്തൊഴുക്കില്‍ കൃഷിസ്ഥലങ്ങള്‍ പോലും നികന്ന് വീടുകള്‍ ഫ്ളാറ്റുകളായി. വേഗതയുടെ പുതിയ ലോകത്തില്‍  മൂത്താശാരിയും സ്ഥാനഭ്രഷ്ടനായി. എന്നാല്‍ ഇന്ന് ആധുനിക വാസ്തുവിദ്യ നമ്മുടെ പുത്തന്‍ പാര്‍പ്പിട പ്രശ്നങ്ങളുടെ സമസ്യകള്‍ പൂരിപ്പിക്കാന്‍ പഴയ അറിവുകള്‍ തേടിയിറങ്ങിയപ്പോള്‍ വാസ്തുവിദ്യ വീണ്ടും ഒരു ട്രെന്‍ഡായി മാറി. വാസ്തു കണ്‍സള്‍ട്ടന്‍റ് ആര്‍ക്കിടെക്ടിനൊപ്പം സമ്മതനുമായി.

തച്ചു ശാസ്ത്രവിധി പ്രകാരം വീടിന്‍റെ സ്ഥാനം നിശ്ചയിച്ച് പ്ലാന്‍ തയ്യാറാക്കുന്നതാണ് വാസ്തു കണ്‍സള്‍ട്ടിന്‍റെ ജോലി. നിര്‍മ്മിച്ചു കഴിഞ്ഞ വീടുകളുടെ പ്രശ്നങ്ങള്‍ ഏതൊക്കെ രീതിയില്‍ പരിഹരിക്കാം എന്നു ഇവര്‍ ഉപദേശം നല്‍കുന്നു. ഇന്ന് തച്ചു ശാസ്ത്രം മാത്രമല്ല ഫുങ്ഷ്വേ എന്ന ചൈനീസ് വാസ്തുവിദ്യാരീതിയിലും പല വാസ്തു ഉപദേഷ്ടാക്കളും വിദഗ്ദ്ധരാണ്. വാസ്തുവിദ്യയില്‍ ഇന്ന് ധാരാളം പഠന കോഴ്സുകള്‍ നിലവിലുണ്ട്. ഈ യോഗ്യതകള്‍ ഒരു വാസ്തു ഉപദേശകന് അഭിലഷണീയമാണ്.

എഞ്ചിനീയറിംഗ്

 

എയ്റോനോട്ടിക്കൽ  എഞ്ചിനീയറിംഗ്

വിമാനങ്ങള്‍ (സിവിലിയന്‍, സൈനികം), ബഹിരാകാശ വാഹനങ്ങള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ രൂപകല്പനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറാണ.് കൂടാതെ വിമാനസഞ്ചാരത്തിനിടയ്ക്കുള്ള റഡാര്‍-റേഡിയോ ആശയവിനിമയം കുറ്റമറ്റതാക്കേണ്ട ചുമതലയും ഇവര്‍ക്കുണ്ട്. യാത്രയ്ക്കു മുന്‍പ് വിമാനം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാണോ എന്ന് പരിശോധിക്കുക, വിമാനത്തിന് ആവശ്യമായ ഇന്ധനം നിറയ്ക്കുക എന്നിവയും ഇവരുടെ ജോലികളില്‍പ്പെടുന്നു.  വ്യോമയാത്രകള്‍ സുരക്ഷിതമാക്കാന്‍ ഇവരുടെ സേവനം ആവശ്യമാണ്. എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. പൊതുമേഖല-സ്വകാര്യ വിമാന കമ്പനികള്‍, വ്യോമസേന, വിമാനങ്ങള്‍ സ്വന്തമായുള്ള സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.്.

 

style="text-align: justify; ">അഗ്രികൾച്ച ർ  എഞ്ചിനീയറിംഗ്

കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുന്നത് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറാണ്. കൃഷിയിടം പാകപ്പെടുത്തുന്നതിനും ജലസേചനം, വിത്തുകളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ അനുബന്ധജോലികള്‍ക്കും വേണ്ട ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ഇവരാണ്. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട അംഗീകൃത യോഗ്യത. വിവിധ ജലസേചന പദ്ധതികള്‍, ഗ്രാമവികസന പദ്ധതികള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍, ഭക്ഷ്യോല്‍പന്ന വ്യവസായ കേന്ദ്രങ്ങള്‍, നാഷണല്‍ ഡയറി ഡവലപ്പ്മെന്‍റ് ബോര്‍ഡ്, മറ്റു ഗവേഷണകേന്ദ്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ജോലി സാധ്യതയുണ്ട്

style="text-align: justify; ">എയർ ക്രാഫ്റ്റ് മെയിൻറ്റനൻസ്‌ എഞ്ചിനീയറിംഗ്

വിമാനങ്ങളെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗത യോഗ്യമാക്കുന്നത് എയര്‍ ക്രാഫറ്റ് മെയിന്‍റനന്‍സ് എഞ്ചിനീയറാണ്.  എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് മെക്കാനിക്കുകളുടെ സഹായത്തോടെ വിമാനത്തിന്‍െറ എല്ലാ ഭാഗങ്ങളും പരിശോധിച്ച് വിമാനം യാത്രക്ക് സജ്ജമാക്കുകയാണ് എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എഞ്ചിനീയറുടെ പ്രധാന ജോലി. എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. വിമാനകമ്പനികളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ആര്‍കിടെക്ട

കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ രൂപഘടനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത് ആര്‍ക്കിടെക്ടാണ്.ഉപഭോക്താവിന്‍റെ ആവശ്യത്തിനനുസരിച്ച് കെട്ടിടങ്ങളുടെയും മറ്റും പ്ലാനുകള്‍ തയ്യാറാക്കുക, ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളെയും കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കെട്ടിടങ്ങള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയെല്ലാം ഇവരുടെ ചുമതലയാണ്. ഒരു ആര്‍ക്കിടെക്ടിന് കെട്ടിടനിര്‍മ്മാണത്തിന്‍റെ ശാസ്ത്രീയ വശങ്ങളിലും അഡ്മിനിസ്ട്രേഷന്‍, മാനേജ്മെന്‍റ്, ഫൈന്‍ ആര്‍ട്സ്, ഡിസൈന്‍ എന്നീ മേഖലകളിലും അറിവുണ്ടായിരിക്കണം. ഭാവനയും നന്നായി ആശയവിനിമയം നടത്താനുള്ള  കഴിവും ഈ തൊഴിലിന് അത്യാവശ്യമാണ്. ആര്‍ക്കിടെക്ചറിലുള്ള എഞ്ചിനീയറിംഗ് ബിരുദമാണ് (ബി.ആര്‍ക്) ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. ഇവര്‍ക്ക് ഇന്‍റീരിയര്‍-ലാന്‍റ്സ്കേപ്പ് ഡിസൈനിംഗ് രംഗത്തും സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള നിര്‍മ്മാണ കമ്പനികളിലും ജോലി സാധ്യതയുണ്ട്.

style="text-align: justify; ">ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്

 

മോട്ടോര്‍ സൈക്കിള്‍ മുതല്‍ തീവണ്ടിവരെയുള്ള വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ഓട്ടോമൊബൈല്‍ എഞ്ചിനീയറാണ്. പഴയ വാഹനങ്ങള്‍ നവീകരിക്കുന്നതും പുതിയ മോഡലുകള്‍ രൂപകല്പന ചെയ്യുന്നതും എഞ്ചിനും മറ്റ് യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്നതും ഇന്ധനക്ഷമതയും സുരക്ഷയുമെല്ലാം ഉറപ്പുവരുത്തി അവ പ്രവര്‍ത്തന സജ്ജമാക്കുന്നതുമൊക്കെ ഇവരുടെ ജോലിയാണ്. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലുള്ള ബി.ടെക്/ ബി.ഇ. ബിരുദമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത.

ഗതാഗത മേഖല, മോട്ടോര്‍കാര്‍, ട്രക്ക്, മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണക്കമ്പനികള്‍ തുടങ്ങിയവയില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്

കൃത്രിമാവയവങ്ങള്‍, കാര്‍ഡിയാക് പേസ്മേക്കറുകള്‍, അള്‍ട്രാസോണിക് ഇമേജിങ്ങ് മെഷീന്‍ തുടങ്ങിയ വൈദ്യശാസ്ത്ര മേഖലക്കാവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ബയോമെഡിക്കല്‍ എഞ്ചിനീയറുടെ ജോലി. ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമാണ് ഇവര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. മനുഷ്യശരീരഘടനയെക്കുറിച്ചും ശരീരശാസ്ത്രത്തെയും കുറിച്ചുമുള്ള അറിവ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ എഞ്ചിനീയറിങ്ങ് ശാഖകളില്‍ പ്രാവീണ്യം എന്നിവ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാണ്.

style="text-align: justify; ">കെമിക്കല്‍ എഞ്ചിനീയര്‍

രാസവസ്തുക്കളുടെ  നിര്‍മ്മാണത്തിനാവശ്യമായ പ്ലാന്‍റുകളും ഉപകരണങ്ങളും രൂപകല്പന ചെയ്യുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നയാളാണ് കെമിക്കല്‍ എഞ്ചിനീയര്‍. രാസവസ്തുക്കളുടെ വലിയ തോതിലുള്ള ഉല്‍പാദനത്തിന് ഇവരുടെ പങ്കാളിത്തം അത്യാവശ്യമാണ്. ഉല്‍പാദന പ്രക്രിയ നിയന്ത്രിക്കാന്‍വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ഉല്‍പാദന സമയവും ചെലവും കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവ ഇവരുടെ പ്രവര്‍ത്തന മേഖലയില്‍പ്പെടുന്നു. കെമിക്കല്‍ എഞ്ചിനീയറിംഗിലുള്ള ബിരുദമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. രാസവസ്തുക്കള്‍, വളം, കീടനാശിനികള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍, പെട്രോളിയം സംസ്കരണ ശാലകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ജോലി ലഭിക്കും.

style="text-align: justify; ">സിവില്‍ എഞ്ചിനീയര്‍

റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ജലസേചന പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ആസൂത്രണം ചെയ്യുകയും അവയുടെ പ്ലാനുകള്‍ തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് സിവില്‍ എഞ്ചിനീയറുടെ ജോലി. നിര്‍മ്മാണ ജോലികള്‍ തുടങ്ങുന്നതിനുമുമ്പ് സ്ഥലം പരിശോധിക്കുക, പദ്ധതി രൂപകല്പന ചെയ്ത് അവയുടെ പ്ലാനുകളും സ്കെച്ചുകളും തയ്യാറാക്കുക, ചെലവ് കണക്കാക്കുക, നിര്‍മ്മാണത്തിന്‍െറ വിവിധ ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുക എന്നിവയൊക്കെ ഒരു സിവില്‍ എഞ്ചിനീയറുടെ ചുമതലകളാണ്.  സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ഡിപ്ലോമയോ ആണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത.  സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാണ കമ്പനികള്‍, വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍, റെയില്‍വേ, കരസേന, കണ്‍സള്‍ട്ടന്‍സികള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ജോലി ലഭിക്കും..

style="text-align: justify; ">ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

വൈദ്യുത ഉല്‍പാദനം, വിതരണം, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്.  ജനറേറ്റര്‍, വൈദ്യുത ലൈറ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ രൂപകല്പന ചെയ്യുന്നതും ഇവരാണ്.  കൂടാതെ കെട്ടിടങ്ങളിലെ വയറിംഗ്, ലൈറ്റിംഗ് സംവിധാനങ്ങളുടെ മേല്‍നോട്ടവും ഇവര്‍ക്കാണ്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ രൂപകല്പന, നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. താപ, ആണവ, ജല വൈദ്യുത നിലയങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ട്.  റെയില്‍വേ, സിവില്‍ ഏവിയേഷന്‍, വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണ മേഖല എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് തൊഴില്‍ ലഭിക്കും.  ഇപ്പോള്‍ സ്വകാര്യ മേഖലയിലും ധാരാളം തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ഇലക്ട്രോണിക്സ് എഞ്ചിനീയര്

വ്യവസായിക-വാണിജ്യാവശ്യങ്ങള്‍ക്കും ശാസ്ത്ര-സാങ്കേതിക രംഗത്തും ഉപയോഗിക്കുന്ന മേല്‍ത്തരം വൈദ്യുത സര്‍ക്ക്യൂട്ടുകള്‍ ഗവേഷണം ചെയ്ത് വികസിപ്പിക്കുന്നത് ഇലക്ട്രോണിക്സ് എഞ്ചിനീയറാണ്.   ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ലഭിച്ച ബിരുദമാണ് ഇവര്‍ക്ക് വേണ്ട അംഗീകൃത യോഗ്യത. ആശയവിനിമയ സംവിധാനങ്ങള്‍, മിസൈല്‍ നിയന്ത്രിത സംവിധാനങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തിലും സ്പെയ്സ് ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ റിസര്‍ച്ച് തുടങ്ങിയ മേഖലകളിലും ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാര്‍ക്ക് വൈദഗ്ദ്യം നേടാവുന്നതാണ്.

style="text-align: justify; ">ഫയര്‍ എഞ്ചിനീയര്‍

തീപിടുത്തം തടയുകയും തീയണക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ രുപവല്‍ക്കരിക്കുകയും അവ പ്രവര്‍ത്തനക്ഷമമാക്കുകയുമാണ് ഫയര്‍ എഞ്ചിനീയറുടെ ജോലി. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍, നിര്‍മ്മാണഘടകങ്ങള്‍, ജലവിതരണം, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ നിരീക്ഷിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതും ഇവരാണ്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഫയര്‍ എഞ്ചിനീയറിംഗിലുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. വിവിധ പൊലീസ് സുരക്ഷാസേനകളുമായി ബന്ധപ്പെട്ട അഗ്നിശമനവിഭാഗങ്ങള്‍, വലിയ വ്യവസായ ശാലകള്‍, ഫാക്ടറികള്‍, സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ഇന്‍ടസ്ട്രിയല്‍ എഞ്ചിനീയര്‍

വ്യാവസായിക ഉല്‍പാദന മേഖലയില്‍ മനുഷ്യശേഷി, ഗുണനിലവാരം, സേവനം, വസ്തുക്കളുടെ ലഭ്യത, വിലനിലവാരം, നിര്‍മ്മാണം എന്നിവ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും വികസിപ്പിക്കുകയും വിലയിരുത്തുകയും  ചെയ്യുന്നത് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറാണ്.   ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട അംഗീകൃത യോഗ്യത. സ്വകാര്യ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലും വന്‍കിട കമ്പനികളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയു

style="text-align: justify; ">ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയര്‍

വന്‍കിട വ്യവസായങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമാക്കുക, രൂപകല്പന ചെയ്യുക എന്നിവയാണ്  ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറുടെ ജോലി.  കാര്യക്ഷമതയും ഗുണമേന്മയുമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ ഏതുതരം യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതും ഇവരാണ്. ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഇവര്‍ക്കുവേണ്ട അംഗീകൃത യോഗ്യത. സ്വകാര്യ-പൊതുമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍, കെമിക്കല്‍, പവര്‍, രാസവള വ്യവസായശാലകളിലും ആണവവ്യവസായ മേഖലകളിലും ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">മറൈന്‍ എഞ്ചിനീയര്‍

കപ്പലിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ യന്ത്രങ്ങള്‍, അതിന്‍റെ അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവ രൂപകല്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും മറൈന്‍ എഞ്ചിനീയറാണ്. കപ്പലിന്‍റെ ചലനത്തിന് സഹായകമാകുന്ന പ്രൊപ്പല്ലര്‍ സംവിധാനവും  ഇവയ്ക്കാവശ്യമായ വൈദ്യുത വിതരണ ശൃംഖലയുടെ നിര്‍മ്മാണവും ഇവരുടെ ജോലിയില്‍പ്പെടുന്നു. മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. വന്‍കിട കപ്പല്‍ നിര്‍മ്മാണ ശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള കപ്പല്‍ ഗതാഗത കമ്പനികള്‍, വിദേശ കപ്പല്‍ കമ്പനികള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

style="text-align: justify; ">മെക്കാനിക്കല്‍ എഞ്ചിനീയര്‍

ഉപഭോക്താവിന്‍െറ ആവശ്യമനുസരിച്ച് യന്ത്രോപകരണങ്ങള്‍ രൂപകല്പന ചെയ്യുന്നയാളാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍.  ഉപകരണങ്ങളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതും അവ കൂട്ടിയോജിപ്പിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമൊക്കെ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ഇവര്‍ക്ക് എയര്‍ കണ്ടീഷന്‍ ആന്‍ഡ് റെഫ്രിജറേഷന്‍, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിങ്ങനെ താല്‍പര്യമുള്ള ഏതെങ്കിലും മേഖല തിരഞ്ഞെടുക്കാം.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട അംഗീകൃത യോഗ്യത.

style="text-align: justify; ">മെറ്റലര്‍ജിക്കല്‍ എഞ്ചിനീയര്‍

ചില മൂലകങ്ങളുടെ തന്മാത്രകളെയും അതിന്‍റെ അണു  ഘടകങ്ങളെയും നിരവധി സങ്കീര്‍ണ്ണമായ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാക്കിയിട്ടാണ് കമ്പ്യൂട്ടര്‍ ചിപ്പുകള്‍, ടി.വി. സ്ക്രീനുകള്‍ തുടങ്ങി അതിസൂക്ഷ്മതയാവശ്യമായ ബഹിരാകാശ വാഹനങ്ങളുടെ പുറംചട്ട വരെ നിര്‍മ്മിക്കുന്നത്.  ഇത്തരം ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറാണ്. അയിരില്‍ നിന്നും ലോഹത്തെ വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന എക്സ്ട്രാറ്റീവ് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയര്‍, ലോഹ നിര്‍മ്മാണ പ്രക്രിയയിലുള്ള വിവിധ ഘട്ടങ്ങള്‍ വികസിപ്പിക്കുകയും ഉള്ളവ മെച്ചപ്പെടുത്തുകയും ചെയ്യുന്ന മെക്കാനിക്കല്‍ മെറ്റലര്‍ജിക്കല്‍ എഞ്ചിനീയര്‍, സെറാമിക് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഗ്ലാസുകള്‍, വിമാനങ്ങളുടെയും വാഹനങ്ങളുടെയും ഘടകങ്ങള്‍, ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍, ടൈലുകള്‍, വൈദ്യുത പ്രതിരോധ ചാലകങ്ങള്‍ എന്നീ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന സെറാമിക് എഞ്ചിനീയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മെറ്റലര്‍ജിക്കല്‍ എഞ്ചിനീയര്‍മാരുണ്ട്. സെറാമിക്/മെറ്റീരിയല്‍/മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. വന്‍കിട വ്യവസായ ശാലകള്‍, ലോഹ നിര്‍മ്മാണ കമ്പനികള്‍, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">മൈനിംഗ് എഞ്ചിനീയര്‍

ധാതുക്കള്‍ കുഴിച്ചെടുത്ത് സംസ്ക്കരണ ശാലകളില്‍ എത്തിക്കുന്നതു വരെയുള്ള പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന സാങ്കേതിക വിദഗ്ദ്ധനാണ് മൈനിംഗ് എഞ്ചിനീയര്‍.  പ്രകൃതിക്ക് ദോഷമാവാതെയും അധികം ചെലവുവരാതെയും സൂക്ഷ്മതയോടെ ധാതുക്കളെ കൈകാര്യം ചെയ്യേണ്ട ജോലിയാണ് ഇത്.  ഭൂഗര്‍ഭ ഖനികളില്‍ തുരങ്കങ്ങളും ലിഫ്റ്റുകളും നിര്‍മ്മിക്കുക, കുഴിച്ചെടുത്ത അസംസ്കൃത വസ്തുക്കള്‍ സംസ്ക്കരണ ശാലകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപകല്പന ചെയ്യുക തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്തങ്ങള്‍. മൈനിംഗ് എഞ്ചിനീയറിംഗില്‍ ബിരുദവും ഡയറക്ടര്‍ ജനറല്‍ (മൈന്‍സ് ആന്‍ഡ് സേഫ്റ്റി, ധന്‍ബാദ്) നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ്  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട അംഗീകൃത യോഗ്യത.  ഇവര്‍ക്ക് ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ജിയോളജിക്കള്‍ സര്‍വേ ഓഫ് ഇന്ത്യ, പ്രമുഖ മൈനിംഗ് കമ്പനികളായ കോള്‍ ഇന്ത്യാ ലിമിറ്റഡ്, ഐ.പി.സി.എല്‍. എന്നിവിടങ്ങളിലും തൊഴില്‍ സാധ്യതയുണ്ട്.

style="text-align: justify; ">നേവല്‍ ആര്‍ക്കിടെക്റ്റ്

യുദ്ധകപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും രൂപകല്പനയിലും നിര്‍മ്മാണത്തിലും വൈദഗ്ദ്ധ്യമുള്ളയാളാണ് നേവല്‍ ആര്‍ക്കിടെക്ട്. മാപ്പുകള്‍, ചാര്‍ട്ടുകള്‍, ജലപാതകള്‍, എയര്‍ ഫീല്‍ഡ്, കെട്ടിടങ്ങള്‍, മറ്റ് സൈനിക പ്രോജക്ടുകള്‍ എന്നിവയുടെ അളവുകളും രൂപകല്പനയും തയ്യാറാക്കുന്നതും ഇവര്‍തന്നെയാണ്. പ്ലസ്ടുവിനുശേഷം നേവല്‍ ആര്‍ക്കിടെക്ചറിലുള്ള എഞ്ചിനീയറിംഗ് ഡിഗ്രിയാണ് അംഗീകൃത യോഗ്യത. നേവല്‍ ആര്‍ക്കിടെക്ചര്‍ ബിരുദമുള്ളവര്‍ക്ക് നാവികസേനയിലേക്കും പ്രവേശനം നേടാം.

style="text-align: justify; ">ടെക്സ്റ്റയില്‍ എഞ്ചിനീയര്‍

ആധുനിക രീതിയില്‍ നൂലുകള്‍ നെയ്യാന്‍ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് ടെക്സ്റ്റൈല്‍ എഞ്ചിനീയറുടെ ജോലി. പുതിയ നെയ്ത്തുല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, ഉപയോഗം എന്നിവയെല്ലാം ഇവരുടെ ഗവേഷണത്തിലുള്‍പ്പെടുന്നു.  നൂല്‍ നൂല്‍ക്കുന്നതുമുതല്‍ അതിന് നിറം കൊടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും അതിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതും  ടെക്സ്റ്റൈല്‍ എഞ്ചിനീയറാണ്. ടെക്സ്റ്റൈല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ആണ് അംഗീകൃത യോഗ്യത.  ടെക്സ്റ്റൈല്‍ വ്യവസായ രംഗത്ത് ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്

 

വൈദ്യശാസ്ത്രം

 

style="text-align: justify; ">അനസ്തേഷ്യോളജിസ്റ്റ്

ശസ്ത്രക്രിയക്കായി രോഗിയെ മരുന്നുകൊടുത്ത് മയക്കുന്നതാണ് അനസ്തേഷ്യോളജിസ്റ്റിന്‍റെ പ്രധാന ജോലി. ശസ്ത്രക്രിയയ്ക്കുശേഷം ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലെത്തുന്ന രോഗിയുടെ അവസ്ഥ  നിരീക്ഷിക്കുന്നതും പൂര്‍വസ്ഥിതിയിലെത്താന്‍ ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതും അനസ്തേഷ്യോളജിസ്റ്റാണ്. അതുകൊണ്ടുതന്നെ ഒരു അനസ്തേഷ്യോളജിസ്റ്റ് ആകാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. വൈദ്യശാസ്ത്രത്തില്‍ അടിസ്ഥാനബിരുദമുള്ളവര്‍ക്ക് അനസ്തേഷ്യോളജിയില്‍ എം.ഡി. നേടാം. സര്‍ക്കാര്‍-പ്രൈവറ്റ്  ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്

style="text-align: justify; ">കാര്‍ഡിയോളജിസ്റ്റ് /കാര്‍ഡിയാക് സര്‍ജന്‍

ഹൃദ്രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത് കാര്‍ഡിയോളജിസ്റ്റാണ്.  ഇലക്ട്രോ കാര്‍ഡിയോഗ്രാഫ്,  എക്കോ കാര്‍ഡിയോഗ്രാഫ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയത്തിനുണ്ടാകുന്ന വൈകല്യങ്ങള്‍ മനസ്സിലാക്കുകയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയുമാണ് ഇവരുടെ ജോലി. കാര്‍ഡിയോളജിയിലെ ഉന്നത ബിരുദമായ ഡി.എം. ആണ് കാര്‍ഡിയോളജിസ്റ്റിനുവേണ്ട അടിസ്ഥാന യോഗ്യത.

ഹൃദയശസ്ത്രക്രിയ നടത്തുന്നത്  കാര്‍ഡിയാക് സര്‍ജനാണ്.  ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്  കാര്‍ഡിയോളജിയില്‍ ഡി.എം.ന് ചേര്‍ന്ന് പഠിക്കാം. എം.എസ്. ജനറല്‍ സര്‍ജറിക്കു ശേഷം കാര്‍ഡിയാക് സര്‍ജറിയില്‍ നേടിയ എം.സി.എച്ച്. ബിരുദമാണ് കാര്‍ഡിയാക് സര്‍ജനു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും  ഇവര്‍ക്ക് ജോലി സാധ്യതയുണ്ട്.

style="text-align: justify; ">ഡെന്‍റിസ്റ്റ്/ഡെന്‍റല്‍സര്‍ജന്‍/ഓര്‍ത്തോഡെന്‍റിസ്റ്റ്

പല്ലിനേയും മോണയേയും  ബാധിക്കുന്ന രോഗങ്ങളും കേടുപാടുകളും കണ്ടെത്തി ചികിത്സിക്കുന്നയാളാണ് ഡെന്‍റിസ്റ്റ്. പല്ലുകളിലെ അണുബാധയും കേടുവന്ന ഭാഗങ്ങളും കളഞ്ഞ് വൃത്തിയാക്കുക, കേടുവന്ന പല്ലുകള്‍ക്ക് പകരം കൃത്രിമപ്പല്ലുകള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലി. മുഖത്തിനനുസരിച്ച് ദന്തനിരകള്‍ ക്രമീകരിക്കുക, താടിയെല്ലിനുള്ള രോഗങ്ങളും വൈകൃതങ്ങളും തിരിച്ചറിഞ്ഞ് ചികിത്സിക്കുക തുടങ്ങിയവയാണ് ഓര്‍ത്തോഡെന്‍റിസ്റ്റിന്‍റെ ജോലി. പല്ലിനും മോണക്കുമുണ്ടാവുന്ന രോഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ചു ഭേദമാക്കുന്നവയാളാണ് ഡെന്‍റല്‍ സര്‍ജന്‍. ബി.ഡി.എസ്. ബിരുദമാണ് ഇവര്‍ക്കുള്ള അടിസ്ഥാന യോഗ്യത. ദന്താശുപത്രികള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ ലഭിക്കും..

 

style="text-align: justify; ">ഡെര്‍മറ്റോളജിസ്റ്റ്/ത്വക്ക് രോഗ വിദഗ്ധന്‍

ത്വക്ക്രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ നടത്തുന്നയാളാണ് ഡെര്‍മറ്റോളജിസ്റ്റ് അഥവാ ത്വക്ക്രോഗ വിദഗ്ദ്ധന്‍. ലൈംഗിക രോഗങ്ങള്‍ നിര്‍ണ്ണയിച്ച് ചികിത്സനിശ്ചയിക്കുന്നതും ഡെര്‍മറ്റോളജിസ്റ്റാണ്. ത്വക്കിലുണ്ടാകുന്ന മുറിവുകള്‍, വ്രണങ്ങള്‍, അണുബാധകള്‍ തുടങ്ങിയവയും ഇവര്‍ ചികിത്സിക്കുന്നു. ഡെര്‍മറ്റോളജിയിലും വെനിറോളജിയിലുമുള്ള ബിരുദാനന്തര ബിരുദമാണ് ത്വക്ക്രോഗ വിദഗ്ദ്ധന് വേണ്ട അടിസ്ഥാനയോഗ്യത. ഗവണ്‍മെന്‍റ്, പ്രൈവറ്റ് ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും  തൊഴില്‍ സാധ്യതയുണ്ട്.

style="text-align: justify; ">ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ്

ചെവി, മൂക്ക്, തൊണ്ട എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്യുന്നയാളാണ് ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റ്. ഡി.എല്‍.ഒ. അല്ലെങ്കില്‍ ഇ.എന്‍.ടി.യില്‍ നേടിയ എം.എസ്. അല്ലെങ്കില്‍ ഡിപ്പ്.എന്‍.ബി. ആണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും വിദേശത്തും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.  സ്വകാര്യ പരിശീലനവും നടത്താനാകും.

style="text-align: justify; ">ഫിസിഷ്യന്‍

രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്തുന്നയാളാണ് ഫിസിഷ്യന്‍. വിവിധ പരിശോധനകളുടെ ഫലം നിരീക്ഷിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കുക, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളും കുത്തിവയ്പുകളും നിര്‍ദ്ദേശിക്കുക എന്നിവ ഫിസിഷ്യന്‍െറ ചുമതലകളാണ്. രോഗത്തിന്‍െറ സ്വഭാവമനുസരിച്ച് കൂടുതല്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായി വന്നാല്‍ അതിനുള്ള വിദഗ്ദ്ധരെ നിര്‍ദ്ദേശിക്കുന്നതും ഫിസിഷ്യനാണ്.  എം.ബി.ബി.എസ്. ആണ് അടിസ്ഥാന യോഗ്യത. എം.ഡി. അഭിലഷണീയം. സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. സ്വകാര്യ പരിശീലനവും നടത്താവുന്നതാണ്.

style="text-align: justify; ">ജനറല്‍ സര്‍ജന്‍

രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്തുന്നയാളാണ് ഫിസിഷ്യന്‍. വിവിധ പരിശോധനകളുടെ ഫലം നിരീക്ഷിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കുക, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളും കുത്തിവയ്പുകളും നിര്‍ദ്ദേശിക്കുക എന്നിവ ഫിസിഷ്യന്‍െറ ചുമതലകളാണ്. രോഗത്തിന്‍െറ സ്വഭാവമനുസരിച്ച് കൂടുതല്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായി വന്നാല്‍ അതിനുള്ള വിദഗ്ദ്ധരെ നിര്‍ദ്ദേശിക്കുന്നതും ഫിസിഷ്യനാണ്.  എം.ബി.ബി.എസ്. ആണ് അടിസ്ഥാന യോഗ്യത. എം.ഡി. അഭിലഷണീയം. സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. സ്വകാര്യ പരിശീലനവും നടത്താവുന്നതാണ്.

style="text-align: justify; ">ഗൈനക്കോളജിസ്റ്റ്

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക്  ചികിത്സിക്കുകയും പ്രസവ ശുശ്രൂഷ നല്‍കുകയും ചെയ്യുന്ന വിദഗ്ദ്ധനാണ് ഗൈനക്കോളജിസ്റ്റ്/ ഒബ്സ്റ്റെട്രിഷ്യന്‍. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള ഘട്ടങ്ങളിലെ ചികിത്സ, പ്രസവാനന്തര പരിചരണം, വന്ധ്യതാ ചികിത്സ എന്നിവയും ഗൈനക്കോളജിസ്റ്റിന്‍റെ ജോലിയില്‍ ഉള്‍പ്പെടുന്നു. എം.ബി.ബി.എസിനൊപ്പം ഗൈനക്കോളജിയിലും ഒബ്സ്റ്റെട്രിക്സിലുമുള്ള ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. ഇവര്‍ക്ക് സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും  തൊഴിലവസരമുണ്ട്.  സ്വകാര്യ പ്രാക്ടീസും നടത്താവുന്നതാണ്.

style="text-align: justify; ">ന്യൂറോളജിസ്റ്റ്

മനുഷ്യ ശരീരത്തിലെ നാഡീ വ്യൂഹത്തിനു സംഭവിക്കുന്ന തകരാറുകള്‍ കണ്ടുപിടിച്ച് ചികിത്സിക്കുന്നയാളാണ് ന്യൂറോളജിസ്റ്റ്. രക്തം, സ്പൈനല്‍ ദ്രാവകം എന്നിവ പരിശോധിച്ച് രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കുമുണ്ടാകുന്ന രോഗങ്ങള്‍ മനസ്സിലാക്കി  മരുന്നും വിദഗ്ദ്ധ പരിശോധനയും  നിര്‍ദ്ദേശിക്കുന്നതും  ഇവരാണ്. നാഡീരോഗങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നയാളാണ് ന്യൂറോസര്‍ജന്‍.

മെഡിസിനില്‍ ഉള്ള എം.ഡിക്ക് ശേഷം ന്യൂറോളജിയില്‍ ലഭിച്ച ഡി.എം. ആണ് ന്യൂറോളജിസ്റ്റിനു വേണ്ട അംഗീകൃത യോഗ്യത. എം.എസിനു ശേഷം ന്യൂറോസര്‍ജറിയില്‍ ലഭിച്ച എം.സി.എച്ച്. ആണ് ന്യൂറോസര്‍ജനു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ-സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഇവര്‍ക്ക് ധാരാളം  തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ഒഫ്താല്‍മോളജിസ്റ്റ്

കണ്ണുകള്‍ക്കുണ്ടാകുന്ന രോഗങ്ങളും കാഴ്ചക്കുറവും ശസ്ത്രക്രിയയിലൂടെയും മരുന്നുനല്‍കിയും ചികിത്സിച്ചു ഭേദമാക്കുന്നത് ഒഫ്താല്‍മോളജിസ്റ്റ് അഥവാ നേത്രരോഗവിദഗ്ദ്ധനാണ്. കാഴ്ചശക്തി പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതും ആവശ്യമായ ലെന്‍സുകള്‍ നിര്‍ദ്ദേശിക്കുന്നതും ഇവരാണ്. തിമിരം തുടങ്ങിയ നേത്രരോഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കുന്നതും കൃഷ്ണമണി മാറ്റിവെക്കല്‍ പോലുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ചെയ്യുന്നതും ഒഫ്താല്‍മോളജിസ്റ്റാണ്. ഒഫ്താല്‍മോളജിയില്‍ ലഭിച്ച ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ആണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത.

സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള ആശുപത്രികളിലും കണ്ണാശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ധാരാളം  അവസരങ്ങളുണ്ട്.

style="text-align: justify; ">ഓര്‍ത്തോപീഡിക്ക് സര്‍ജന്‍

അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നയാളാണ് അസ്ഥിരോഗ വിദഗ്ദ്ധന്‍ അഥവാ ഓര്‍ത്തോപീഡിക് സര്‍ജന്‍. എല്ലുകള്‍ക്കുണ്ടാകുന്ന ഒടിവ്, തേയ്മാനം, ബലക്ഷയം എന്നിവയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുകയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് അസ്ഥിരോഗ വിദഗ്ദ്ധനാണ്. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മിക്ക സ്വകാര്യ ആശുപത്രികളിലും അസ്ഥിരോഗങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. അതുകൊണ്ട് തന്നെ അസ്ഥിരോഗ വിദഗ്ദ്ധര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">പാതോളജിസ്റ്റ്

രോഗത്തിന്‍െറ സ്വഭാവം, ലക്ഷണം, കാരണം, വിവിധ ഘട്ടങ്ങളില്‍ രോഗംമൂലമുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധനാണ് പാതോളജിസ്റ്റ്. ക്ലിനിക്കല്‍ ടെസ്റ്റുകളുടെയും പാതോളജിക്കല്‍ പരിശോധനയുടെയും അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങള്‍ മനസിലാക്കി ഡോക്ടര്‍മാര്‍ക്ക് രോഗങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് ഇവരാണ്. പാതോളജിയില്‍ എം.ഡിയാണ് ഇതിനുവേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും  ഡയഗ്നോസ്റ്റിക് സെന്‍ററുകളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.  സ്വകാര്യ പ്രാക്ടീസും ചെയ്യാവുന്നതാണ്.

style="text-align: justify; ">മനോരോഗചികിത്സാ വിദഗ്ധന്‍

മാനസികമായും വൈകാരികമായും അസ്വാസ്ഥ്യമുള്ളവരെ രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കുന്ന വിദഗ്ദ്ധനാണ് സൈക്യാട്രിസ്റ്റ്. രോഗിയുടെ കുടുംബപശ്ചാത്തലം, മുന്‍കാല ചികിത്സാ ക്രമങ്ങള്‍,  രോഗിയെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മുമ്പ് ചികിത്സിച്ചിരുന്നവര്‍ എന്നിവരുടെ അഭിപ്രായം, രോഗിയുടെ ആരോഗ്യസ്ഥിതി എല്ലാം വിശദമായി പരിശോധിച്ചാണ് ഇവര്‍ ചികിത്സ നിര്‍ണ്ണയിക്കുന്നത്. എം.ബി.ബി.എസിനു ശേഷം സൈക്യാട്രിക് മെഡിസിനില്‍  ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സൈക്യാട്രിസ്റ്റ് ആയി പരിശീലനം തുടങ്ങാവുന്നതാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള മനോരോഗാശുപത്രികളിലും റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലും ഇവര്‍ക്ക് അവസരങ്ങളുണ്ട്. സ്വകാര്യ ചികിത്സയും നടത്താവുന്നതാണ്.

style="text-align: justify; ">ശിശുരോഗ വിദഗ്ധന്‍

കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുകയും അവയ്ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നത് ശിശുരോഗവിദഗ്ദ്ധനാണ്(പീഡിയാട്രീഷ്യന്‍). പീഡിയാട്രിക്സില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ആണ് ഇവര്‍ക്കുവേണ്ട  അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും കുട്ടികളുടെ ആശുപത്രികളിലും ഇവര്‍ക്ക്  തൊഴിലവസരങ്ങളുണ്ട്.

 

style="text-align: justify; ">റേഡിയോളജിസ്റ്റ്

എക്സ്-റേ, സി.ടി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ മുതലായ സംവിധാനങ്ങള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ ശരീരത്തിന്‍റെ ആന്തരിക ഘടന, പ്രവര്‍ത്തനം, എന്നിവ മനസ്സിലാക്കി രോഗനിര്‍ണ്ണയം നടത്തുന്നത് റേഡിയോളജിസ്റ്റാണ്. അള്‍ട്രാ സൗണ്ട് സ്കാന്‍ ഉപയോഗിച്ച് ഉദര സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്ഥാനം, ചലനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കുന്നതും ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി, എം.ആര്‍.ഐ., ആംജിയോഗ്രഫി എന്നീ നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതും ഇവര്‍ തന്നെയാണ്. സ്തനാര്‍ബുദ ചികിത്സാ നിര്‍ണ്ണയത്തിന് അവശ്യ ഉപാധിയായ മാമോഗ്രഫി ചെയ്യുന്നതും റേഡിയോളജിസ്റ്റാണ്. എം.ബി.ബി.എസിനു ശേഷം റേഡിയോളജിയില്‍ നേടിയ എം.ഡി. അല്ലെങ്കില്‍ ഡിപ്ലോമ(ഡി.എം.ആര്‍.ഡി.) ആണ് അംഗീകൃത യോഗ്യത. പ്രവൃത്തി പരിചയവും ഒരു റേഡിയോളജിസ്റ്റിന് അത്യാവശ്യമാണ്.

style="text-align: justify; ">സ്പോര്‍ട്സ് മെഡിസിന്‍ സ്പെഷ്യലിസ്റ്റ്

കായികതാരങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ് സ്പോര്‍ട്സ് മെഡിസിന്‍ സ്പെഷ്യലിസ്റ്റ്. കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ശക്തിയില്‍ എന്നതാണ് കായിക ലോകത്തിന്‍റെ മുദ്രാവാക്യം. ലക്ഷ്യങ്ങളിലേക്കുള്ള വലിയ കുതിപ്പിന് തികഞ്ഞ കായികക്ഷമത ആവശ്യമാണ്. ഇത് നിലനിര്‍ത്താനുള്ള പരിശീനങ്ങളും മാര്‍ഗങ്ങളും ഇന്ന് സങ്കീര്‍ണ്ണമായിരിക്കുന്നു. പ്രതികൂലസാഹചര്യങ്ങളിലും കായികക്ഷമത നിലനിര്‍ത്തുന്ന മാര്‍ഗങ്ങളെക്കുറിച്ചാണ് കായികലോകം ഇന്ന് അന്വേഷിക്കുന്നത്. ഈ പ്രശ്നങ്ങളിലൊക്കെ വൈദ്യശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന വിദഗ്ദ്ധന്‍ കൂടിയാണ് സ്പോര്‍ട്സ് മെഡിസിന്‍ സ്പെഷ്യലിസ്റ്റ്.

എം.ബി.ബി.എസും സ്പോര്‍ട്സ് മെഡിസിനില്‍ നേടിയ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ആണ് ഈ ജോലിക്കുവേണ്ട അടിസ്ഥാന യോഗ്യത.

style="text-align: justify; ">എന്‍ഡോക്രൈനോളജിസ്റ്റ്

ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന അന്തശ്രാവഗ്രന്ഥികളുടെ ആരോഗ്യപരിപാലനം അത്യാവശ്യമാണ്.

അന്തശ്രാവഗ്രന്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന വിദഗ്ദ്ധനാണ് എന്‍ഡോക്രൈനോളജിസ്റ്റ്. ഹോര്‍മോണിന്‍റെ തകരാറുകൊണ്ട്  ഉണ്ടാകുന്ന വൈകല്യങ്ങളും മറ്റും പരിഹരിക്കാന്‍ എന്‍ഡോക്രൈനോളജിസ്റ്റിന് സാധിക്കും. ഇന്ന് എല്ലാ വലിയ ആശുപത്രികളിലും എന്‍ഡോക്രൈനോളജി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. എം.ഡിയും എന്‍ഡോക്രൈനോളജിയിലുള്ള ഡി.എം. ബിരുദവുമാണ് എന്‍ഡോക്രൈനോളജിസ്റ്റിനു വേണ്ട യോഗ്യത.

style="text-align: justify; ">നെഞ്ചുരോഗ വിദഗ്ധന്‍

ക്ഷയം, ബ്രോങ്കൈറ്റിസ് തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന വിദഗ്ദ്ധനാണ് ചെസ്റ്റ് ഫിസിഷ്യന്‍(നെഞ്ചു രോഗ വിദഗ്ദ്ധന്‍). പുകവലിയും അന്തരീക്ഷമലിനീകരണവും കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഈ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് എല്ലാ വലിയ ആശുപത്രികളും ചെസ്റ്റ് ഡിസീസ് വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. എം.ഡിയും ചെസ്റ്റ് ഡിസീസസില്‍ നേടുന്ന സൂപ്പര്‍ സ്പെഷലൈസേഷനുമാണ് ചെസ്റ്റ് ഫിസിഷ്യന്‍റെ യോഗ്യത.

പാരാമെഡിക്കല്‍

 

style="text-align: justify; ">ബയോകെമിസ്റ്റ്

ജീവജാലങ്ങളില്‍ നടക്കുന്ന രാസപ്രക്രിയകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനാണ് ബയോകെമിസ്റ്റ്. കോശങ്ങളുടെ വളര്‍ച്ച, ശ്വസന സംവിധാനം, ദഹനപ്രക്രിയ തുടങ്ങി ജീവജാലങ്ങളിലുണ്ടാകുന്ന ഊര്‍ജ്ജ വ്യതിയാനങ്ങള്‍ വരെയുള്ള പഠനങ്ങള്‍ ഈ മേഖലയില്‍പ്പെടുന്നു. ആഹാരം, ലഹരികള്‍, മരുന്നുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയവ ശരീരത്തിലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ശരീരം ഉല്‍പാദിപ്പിക്കുന്ന ആന്‍റീബോഡികളെ ക്കുറിച്ചും ബയോകെമിസ്റ്റ് ശാസ്ത്രീയമായി പഠിക്കുന്നു. ഇവര്‍ക്ക് ക്ലിനിക്കല്‍                  കെമിസ്റ്റ്, കെമിസ്റ്റ് (എന്‍സൈംസ്), കെമിസ്റ്റ് (പ്രോട്ടീന്‍സ്), കെമിസ്റ്റ് (സ്റ്റെറോയിഡ്സ്) എന്നീ തസ്തികകളില്‍ ധാരാളം അവസരങ്ങളുണ്ട്.

ബയോകെമിസ്ട്രിയില്‍ നേടിയ മാസ്റ്റര്‍ ബിരുദമാണ് ബയോകെമിസ്റ്റാവാനുള്ള അടിസ്ഥാന യോഗ്യത.

style="text-align: justify; ">കെമിസ്റ്റ്

അസംസ്കൃത വസ്തുക്കള്‍ സംസ്കരിച്ചെടുക്കുന്നതു മുതല്‍ രാസവസ്തുക്കളുടെ നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നത്‌ കെമിസ്റ്റാണ്.  ഉല്‍പന്നത്തിന്‍റെ ഗുണമേന്മ കൂട്ടാനുള്ള പരീക്ഷണങ്ങള്‍ നടത്തുക, ഉല്‍പാദന പ്രക്രിയയിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക, ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ കൊണ്ടുവരിക എന്നിവയെല്ലാം കെമിസ്റ്റിന്‍റെ ജോലിയില്‍പ്പെടുന്നു. രസതന്ത്രത്തിലുള്ള ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാനയോഗ്യത. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും അഭിലഷണീയം. തുണിത്തരങ്ങള്‍, പെട്രോളിയം, റബ്ബര്‍, പ്ലാസ്റ്റിക്, മരുന്ന്, സൗന്ദര്യ വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വ്യവസായ മേഖലകളില്‍  ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">മൈക്രോബയോളജിസ്റ്റ്

ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളുടെ വളര്‍ച്ച, ആകൃതി, പ്രത്യുല്‍പാദനം, പൊതുസ്വഭാവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റി പഠിക്കുന്നയാളാണ് മൈക്രോ ബയോളജിസ്റ്റ്. ഇവരുടെ പഠനങ്ങള്‍ പലതും വ്യാവസായികാവശ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈറസുകളെക്കുറിച്ചു പഠിക്കുന്ന വൈറോളജിസ്റ്റായും വ്യവസായം, ക്ഷീരോല്‍പാദനം,  മത്സ്യ ബന്ധനം, വൈദ്യം, മണ്ണു ഗവേഷണം, ഔഷധനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ബാക്ടീരിയോളജിസ്റ്റായും ഇവര്‍ക്ക് വൈദഗ്ദ്ധ്യം നേടാവുന്നതാണ്. സ്വകാര്യ-പൊതുമേഖലാ സംരംഭങ്ങളിലെ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. മൈക്രോബയോളജിയില്‍ ലഭിച്ച ബിരുദാനന്തരബിരുദമാണ്  അടിസ്ഥാനയോഗ്യത. ഈ വിഷയത്തില്‍ ലഭിച്ച പി.എച്ച്.ഡി. ബിരുദം അഭിലഷണീയ യോഗ്യതയാണ്.

style="text-align: justify; ">ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍

ആരോഗ്യ പരിപാലനത്തില്‍ സാങ്കേതികത കൈവന്നപ്പോള്‍ ഡോക്ടറിനെ സഹായിക്കാന്‍ നഴ്സുകള്‍ക്കുപരി ടെക്നീഷ്യന്‍മാരുടെ ഒരു നിരതന്നെ ഉണ്ടായി. അങ്ങിനെ ആധുനിക വൈദ്യശാസ്ത്രം ഡോക്ടര്‍ക്കു നല്‍കിയ ഒരു പുതിയ സഹയാത്രികനാണ് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍. രക്തത്തിന്‍റെ ഗ്രൂപ്പിംഗ്, ക്രോസ്മാച്ചിംങ്ങ്, ശേഖരിച്ച് വച്ചിരിക്കുന്ന രക്തത്തില്‍ നിന്നും രോഗിക്ക് വേണ്ടുന്ന ഗ്രൂപ്പ് കൃത്യമായി വിതരണം ചെയ്യല്‍, സ്ക്രീനിംഗ് ടെസ്റ്റ് നടത്തല്‍, രക്തത്തിലെ വിവിധ ഘടകങ്ങള്‍ തരംതിരിക്കല്‍ തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലയാണ്. പ്ലസ്ടു കഴിഞ്ഞ് രണ്ട് വര്‍ഷത്തെ മെഡിക്കല്‍ ലാബ് ടെക്നോളജിയിലെ ഡിപ്ലോമയാണ്(ഡി.എം.എല്‍.ടി.) ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍മാരുടെ യോഗ്യത. ഈ കോഴ്സ് സാധാരണയായി മെഡിക്കല്‍ കോളേജുകളുടേയും പൊതുജനാരോഗ്യ വകുപ്പിന്‍റെയും മേല്‍നോട്ടത്തിലായിരിക്കും നടത്തുന്നത്. ഈ കോഴ്സ് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. മുഖേന സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ജോലിക്ക് പ്രവേശിക്കാം. സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് സൈന്‍റിഫിക് അസിസ്റ്റന്‍റ് എന്ന ഗസറ്റഡ് പദവിവരെ ഉയരുവാനും അവസരമുണ്ട്.

style="text-align: justify; ">ഡെന്‍റല്‍ മെക്കാനിക്ക്

പ്ലാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ദന്തചികിത്സയ്ക്ക് ആവശ്യമായ കൃത്രിമ പല്ല്, മോണ എന്നിങ്ങനെ സാമഗ്രികള്‍   നിര്‍മ്മിക്കുന്നയാളാണ് ഡന്‍റല്‍ മെക്കാനിക്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തികഞ്ഞ സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും ഉണ്ടായിരിക്കണം. സ്വദേശത്തും വിദേശത്തുമുള്ള വലിയ ദന്താശുപത്രികളിലും ഡന്‍റല്‍ കോളേജുകളിലും തൊഴില്‍ സാധ്യതയുണ്ട്. ഡന്‍റല്‍ മെക്കാനിക് ഡിപ്ലോമയാണ് ഈ തൊഴിലിനുവേണ്ട അടിസ്ഥാന യോഗ്യത.

style="text-align: justify; ">ഡയറ്റ്ഷ്യന്‍ /ന്യൂട്രീഷ്യനിസ്റ്റ്

ഒരാളുടെ ആരോഗ്യാവസ്ഥ മനസ്സിലാക്കി ആവശ്യമായ രീതിയില്‍ ആഹാരക്രമം തീരുമാനിക്കുന്നത് ഡയറ്റീഷ്യനാണ്. അതിനാല്‍ രോഗികള്‍ മുതല്‍ കായികതാരങ്ങള്‍ വരെയുള്ളവര്‍ക്ക് ആരോഗ്യ പരിപാലനത്തിന് ഡയറ്റീഷ്യന്‍റെ സഹായം ആവശ്യമാണ്. ശരീര ഘടനയ്ക്കും സൗന്ദര്യത്തിനും അതീവ പ്രാധാന്യമുള്ള മോഡലിംഗ് പോലുള്ള തൊഴില്‍ രംഗങ്ങളിലും ഡയറ്റീഷ്യന്‍റെ ഉപദേശം അനിവാര്യമാണ്.

ശരീരത്തിനാവശ്യമായ പോഷകവസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കി ആഹാരക്രമം ചിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നത് ന്യൂട്രീഷ്യനിസ്റ്റാണ്. തടി, തൂക്കം, ശാരീരിക ക്ഷമത മുതലായ കാര്യങ്ങളില്‍ ഡയറ്റീഷ്യന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ന്യൂട്രീഷ്യനിസ്റ്റ് ശരീരത്തിന് അവശ്യംവേണ്ട പോഷകാഹാരങ്ങളുടെയും ധാതുക്കളുടെയും കുറവ് ഭക്ഷണത്തിലൂടെ എങ്ങിനെ പരിഹരിക്കാം എന്നു ചിന്തിക്കുന്നു.

ന്യൂട്രീഷ്യനിസ്റ്റ് ഭക്ഷണക്രമത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ഹോട്ടലുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ജയിലുകള്‍, സാമൂഹ്യക്ഷേമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ വിതരണത്തിന്‍റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. ഹോംസയന്‍സില്‍ ബിരുദവും ഡയറ്റൈറ്റിക്സിലോ പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷനിലോ നേടിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുമാണ് ഇവര്‍ക്കുവേണ്ട അംഗീകൃത യോഗ്യത. ഗവേഷണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഭക്ഷ്യോല്‍പാദന സ്ഥാപനങ്ങള്‍, ഫിറ്റ്നസ് ക്ലബ്ബുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാന്‍റീനുകള്‍, കായിക സംഘടനകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

style="text-align: justify; ">ഇ.സി.ജി/എക്സറേ/സി.ടി/എം.ആര്‍ഐ/ലാബ്ടെക്നീഷ്യന്‍

ഡാക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരീരത്തിലെ രക്തം, മൂത്രം, കഫം, സ്പൈനല്‍ ദ്രാവകം എന്നിവ എടുത്ത് ലബോറട്ടറികളില്‍ പരിശോധന നടത്തി ഫലമറിയിക്കുന്നത് മെഡിക്കല്‍ ലാബ് ടെക്നീഷ്യനാണ് മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയാണ് ഇതിനുള്ള അടിസ്ഥാന യോഗ്യത. രോഗികളുടെ ഇ.സി.ജി., എക്സ്-റേ തുടങ്ങിയവ എടുക്കുന്നതും അതിനായി പ്രത്യേകം പരിശീലനം നേടിയ ടെക്നീഷ്യനാണ്. അതുപോലെതന്നെ സി.ടി. സ്കാന്‍ എം.ആര്‍.ഐ. മുതലായ നൂതന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഇതില്‍ പ്രത്യേകം പരിശീലനം നേടിയ ടെക്നീഷ്യന്‍നാണ്. റേഡിയോളജി ടെക്നീഷ്യന്‍ ഡിപ്ലോമയാണ് ഇതിനുള്ള അംഗീകൃത യോഗ്യത. സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികള്‍, എക്സ്-റേ ക്ലിനിക്കുകള്‍, ഡയഗ്നോസിസ് സെന്‍ററുകള്‍ എന്നിവിടങ്ങളിലും വിദേശത്തും തൊഴില്‍ സാധ്യതയുണ്ട്.

style="text-align: justify; ">നേഴ്സ്

ആതുരശുശ്രൂഷയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് നഴ്സിന്‍റേത്. രോഗികളെ പരിചരിക്കുക, രോഗത്തിന്‍റെ ഓരോ ഘട്ടങ്ങളിലുമുണ്ടാകുന്ന മാററങ്ങള്‍ നിരീക്ഷിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ ശുശ്രൂഷ നടത്തുക,  ഡോക്ടര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ഒരുക്കിവയ്ക്കുക, ചികിത്സയുടെ ഓരോ ഘട്ടത്തിലും ഡോക്ടറെ സഹായിക്കുക എന്നിങ്ങനെയുളള ഉത്തരവാദിത്തമാണ് ഒരു നഴ്സിനുളളത.് നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് നഴ്സാകാം. സേവന മനോഭാവവും സഹജീവികളോടുള്ള കാരുണ്യവും ഇവര്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. ഗവണ്‍മെന്‍റ്-പ്രൈവറ്റ് ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, വൃദ്ധസദനങ്ങള്‍, എന്നിവിടങ്ങളില്‍  ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.  വിദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ജോലിയാണ് നഴ്സിംഗ്. നഴ്സിംഗില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അധ്യാപന രംഗത്തും അവസരങ്ങളുണ്ട്.

style="text-align: justify; ">മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍

ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളും  പുസ്തകങ്ങളും  മെഡിക്കല്‍ റിക്കോര്‍ഡുകളും  സൂക്ഷിക്കുന്നത് മെഡിക്കല്‍  ലൈബ്രേറിയനാണ്. സാങ്കേതിക ഗ്രന്ഥങ്ങള്‍ ശേഖരിക്കുക, തരംതിരിക്കുക, ക്രമീകരിക്കുക, വിശദീകരണക്കുറിപ്പുകളുണ്ടാക്കുക, മരുന്നുകള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍  സൂക്ഷിച്ചു വെക്കുക എന്നിവയൊക്കെ മെഡിക്കല്‍ ലൈബ്രേറിയന്‍റെ ചുമതലയാണ്. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നേടിയ ബിരുദമാണ് അംഗീകൃത യോഗ്യത. മെഡിക്കല്‍ ഡോക്യുമെന്‍റേഷനിലുള്ള ബിരുദാനന്തരബിരുദം അഭിലഷണീയമായ യോഗ്യതയാണ്.

style="text-align: justify; ">ഒപ്റ്റോമെട്രിസ്റ്റ്

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ഒഫ്ത്താല്‍മോളജിസ്റ്റിനെ (കണ്ണുരോഗ വിദഗ്ദ്ധന്‍) സഹായിക്കുന്നത് ഒപ്റ്റോമെട്രിസ്റ്റാണ്. കാഴ്ച പരിശോധിച്ച് ആവശ്യമെങ്കില്‍ പാകത്തിനുള്ള കണ്ണടകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍ എന്നിവ നിര്‍ദ്ദേശിക്കുക, കണ്ണുകള്‍ക്കാവശ്യമായ വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുക, വര്‍ണ്ണാന്ധത, ഗ്ലാക്കോമ, തിമിരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ നടത്തുക എന്നിവ ഇവരുടെ ജോലിയാണ്. ഒപ്റ്റോമെട്രിയില്‍ ബിരുദമോ ഒഫ്താല്‍മിക് ടെക്നോളജിയില്‍ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. വിഷന്‍ തെറാപ്പി, കുട്ടികള്‍ക്കും  വൃദ്ധര്‍ക്കുമുണ്ടാകുന്ന കാഴ്ചക്കുറവിനുള്ള ചികിത്സ എന്നീ പ്രത്യേക മേഖലകളിലും ഇവര്‍ക്ക് പരിശീലനം നേടാവുന്നതാണ്.

style="text-align: justify; ">ഫാര്‍മസിസ്റ്റ്

ആരോഗ്യരക്ഷക്ക് ആവശ്യമായ മരുന്നുകളും ലേപനങ്ങളും നിര്‍മ്മിക്കാനും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വിതരണം ചെയ്യാനും ശാസ്ത്രീയമായ പരിശീലനം ലഭിച്ചയാളാണ് ഫാര്‍മസിസ്റ്റ്. മരുന്നുകളുടെ ഉപയോഗരീതി, സൂക്ഷിക്കേണ്ട വിധം തുടങ്ങിയവ ഉപഭോക്താവിനെ ബോധ്യപ്പെടുത്തേണ്ടതും ഫാര്‍മസിസ്റ്റിന്‍റെ ചുമതലയാണ്. അതുകൊണ്ടുതന്നെ മരുന്നു നിര്‍മ്മാണക്കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിതരണക്കമ്പനികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ആവശ്യമാണ്. ഈ മേഖലയില്‍ പരിശീലനം നല്‍കുന്ന ഡി.ഫാം എന്ന ഡിപ്ലോമ കോഴ്സും ബി.ഫാം, എം.ഫാം എന്നീ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളും വിവിധ യൂണിവേഴ്സിറ്റികളും പാരാമെഡിക്കല്‍ സ്ഥാപനങ്ങളും നടത്തിവരുന്നുണ്ട്.

style="text-align: justify; ">മെഡിക്കല്‍ റെപ്രസേന്‍റീവ്

പുതുതായി നിര്‍മിക്കുന്ന മരുന്നുകളെയും വൈദ്യസഹായ ഉപകരണങ്ങളെയും ഡോക്ടര്‍, കെമിസ്റ്റ് മുതലായവര്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ ഒരേ സമയം ആതുരശുശ്രൂഷാ രംഗത്തെയും ഔഷധ വിപണിയെയും മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് സഹായിക്കുന്നു.  മരുന്നുശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ മരുന്നുകള്‍ എത്തിക്കുന്നതും ഇയാളുടെ ജോലിയില്‍പെടുന്നു.

ഫാര്‍മസിയിലോ ഏതെങ്കിലും സയന്‍സ് വിഷയത്തിലോ ബിരുദമുള്ളവര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാവുന്നതാണ്.  ഊര്‍ജസ്വലതയും ആശയവിനിമയ പാടവവും ഈ ജോലിക്ക്  വളരെ പ്രധാനമാണ്.  വിപണന തന്ത്രങ്ങളിലെ നിപുണത ഒരു മെഡിക്കല്‍ റെപ്രസെന്‍റേറ്റീവിന്‍റെ കരിയര്‍ ഗ്രാഫിന്‍െറ ഉയര്‍ച്ചയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്.  മേല്‍പ്പറഞ്ഞ യോഗ്യതകളും കഴിവുകളുമുള്ളയാള്‍ക്ക് വിവിധ ഔഷധ നിര്‍മാണ കമ്പനികളിലും ഔഷധ വിപണന രംഗത്തും ധാരാളം ജോലി സാധ്യതയുണ്ട്.

style="text-align: justify; ">ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധനാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്.  സാധാരണ ഉണ്ടാകാവുന്ന ചെറിയ മാനസിക സംഘര്‍ഷങ്ങള്‍ മുതല്‍ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ വരെ പരിഹരിക്കാനുളള നിര്‍ദേശങ്ങള്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നല്‍കുന്നു.

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അതിന് യുക്തിപൂര്‍വമായ പരിഹാരം നിര്‍ദേശിക്കാനും ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് കഴിയണം.  നല്ല ആശയവിനിമയ പാടവം, സഹനശക്തി, സഹാനുഭൂതി എന്നിവ ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അവശ്യം വേണ്ട കഴിവുകളാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയിലുകള്‍, ലഹരി വിമോചന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എന്നപോലെ തന്നെ സ്കൂള്‍, കോളേജ് എന്നിവിടങ്ങളിലും വ്യവസായ സ്ഥാപനങ്ങള്‍, പ്ലെയിസ്മെന്‍റ് ഏജന്‍സികള്‍ എന്നിവിടങ്ങളിലും ക്ലിനിക്കല്‍ സൈെക്കോളജിസ്റ്റിന് ജോലി സാധ്യതകളുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമോ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമോ ക്ലിനിക്കല്‍ സൈക്കോളജിയില്‍ നേടിയ ഗവേഷണ ബിരുദമോ ആണ് ഈ ജോലിക്കുള്ള അടിസ്ഥാന യോഗ്യത.

പുനരധിവാസം

 

style="text-align: justify; ">സൈക്കോളജിസ്റ്റ്

മനുഷ്യമനസിനെക്കുറിച്ചുള്ള പഠനമാണ് സൈക്കോളജി അഥവാ മനഃശാസ്ത്രം.  മനഃശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കി മാനസികാപഗ്രഥനം നടത്തുന്നയാളാണ്  സൈക്കോളജിസ്റ്റ്. നിരീക്ഷണങ്ങള്‍, മുഖാമുഖങ്ങള്‍, മറ്റ് മനഃശാസ്ത്ര നിരീക്ഷണങ്ങള്‍ തുടങ്ങിയ ശാസ്ത്രീയ രീതികളുടെ സഹായത്തോടെ മനോരോഗികളുടെ മാനസികവും വൈകാരികവുമായ അവസ്ഥ മനസ്സിലാക്കി ഇവര്‍ ചികിത്സാരീതികള്‍ നിശ്ചയിക്കുന്നു. അതുകൊണ്ടുതന്നെ നല്ല ക്ഷമാശീലവും ശ്രദ്ധയും വേണ്ട ജോലിയാണിത്.  ചികിത്സയുടെ ചില ഘട്ടങ്ങളില്‍ ആവശ്യമെന്നുകണ്ടാല്‍ സൈക്യാട്രിസ്റ്റിന്‍റെ സഹായവും ഇവര്‍ തേടാറുണ്ട്. മനഃശാസ്ത്രത്തില്‍ എം.എ., എം.സൈക്, ഡോക്ടറേറ്റ് തുടങ്ങിയ ബിരുദങ്ങളാണ് മനഃശാസ്ത്രജ്ഞനാകാനുള്ള അടിസ്ഥാന യോഗ്യത.   ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ എം.ഫില്‍ അഭിലഷണീയം. പ്രവൃത്തി പരിചയം ഈ രംഗത്ത് അത്യന്താപേക്ഷിതമാണ്. കൗണ്‍സിലിംഗ് സെന്‍ററുകള്‍, ആതുരാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്.

style="text-align: justify; ">ലാംഗ്വേജ് ആന്‍റ് സ്പീച്ച് തെറാപ്പിസ്റ്റ്

കേള്‍വിക്ക് തകരാറുള്ളവരെ പരിശോധന നടത്തി ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഓഡിയോളജിസ്റ്റാണ്. വിക്ക്, ശബ്ദത്തിനുള്ള മാറ്റം, ഹൃദയസ്തംഭനം മൂലം നഷ്ടപ്പെട്ടുപോകുന്ന സംസാരശേഷി എന്നിവ ചികിത്സിച്ചു ഭേദമാക്കുന്നത് സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റാണ്. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി(ബി.എ.എസ്.എല്‍.പി.) ബിരുദമാണ് ഇവര്‍ക്കുള്ള അംഗീകൃത യോഗ്യത. ബി.എ.എസ്.എന്‍.പി. ബിരുദമുള്ളവര്‍ക്ക് ഓഡിയോളജിസ്റ്റായും സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റായും ജോലി ചെയ്യാവുന്നതാണ്.

style="text-align: justify; ">ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്

അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ സംഭവിച്ച രോഗികള്‍ക്കാവശ്യമായ ശാരീരിക വ്യായാമം നല്‍കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുത്തി ചികിത്സിക്കുന്ന വിദഗ്ദ്ധനാണ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്. ഇതിനായി ചിലപ്പോള്‍ കൃത്യമായ തൊഴില്‍ സാഹചര്യങ്ങളും ഇവര്‍ സൃഷ്ടിക്കുന്നു. ഇതുമൂലം വ്യായാമത്തിന്‍റെ കാഠിന്യമോ ചികിത്സയുടെ വിഷമങ്ങളോ രോഗി അറിയുന്നില്ല. മാത്രമല്ല അംഗവൈകല്യം സംഭവിച്ച പലര്‍ക്കും ജീവിതത്തിലേക്കുള്ള പുതിയൊരു കാല്‍വെപ്പുകൂടിയാവും ഇത്. നിരവധി സ്ഥാപനങ്ങള്‍ ഒക്യുപേഷണല്‍ തെറാപ്പിയില്‍ കോഴ്സുകള്‍ നടത്തിവരുന്നു. ആശുപത്രികള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍,  ക്ലിനിക്കുകള്‍, സ്വകാര്യ നഴ്സിംഗ് സ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴില്‍സാധ്യതയുണ്ട്. ഒക്യുപേഷണല്‍ തെറാപ്പിയില്‍ ലഭിച്ച ഡിപ്ലോമയോ ബിരുദമോ ആണ് ഈ ജോലിക്കുള്ള അടിസ്ഥാന യോഗ്യത.

style="text-align: justify; ">ഫിസിയോ തെറാപ്പിസ്റ്റ്

ജന്മനാ ഉള്ളതോ അപകടത്തിലൂടെ സംഭവിച്ചതോ ആയ ശാരീരിക വൈകല്യങ്ങള്‍ പ്രത്യേക വ്യായാമങ്ങളിലൂടെ ചികിത്സിക്കുന്നത് ഫിസിയോതെറാപ്പിസ്റ്റാണ്. രോഗിയുടെ ആരോഗ്യം, രോഗത്തിന്‍െറ കാഠിന്യം എന്നിവയ്ക്കനുസരിച്ച് ചികിത്സാരീതികള്‍ സ്വീകരിക്കുകയും ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങള്‍ നിരീക്ഷിച്ച് വ്യായാമങ്ങളില്‍ വേണ്ട വ്യതിയാനം വരുത്തി അസുഖം ഭേദമാക്കുകയുമാണ് ഫിസിയോതെറാപ്പിസ്റ്റിന്‍െറ ചുമതല. ഫിസിയോതെറാപ്പിയില്‍ ലഭിച്ച ഡിഗ്രിയോ ഡിപ്ലോമയോ ആണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. ആശുപത്രികള്‍, റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റിന് ജോലിസാധ്യതയുണ്ട്.  താല്‍പര്യമുള്ളവര്‍ക്ക് അധ്യാപന രംഗത്തും തൊഴില്‍ തേടാം.

style="text-align: justify; ">പ്രോസ്ത്തറ്റിക്ക് ഓര്‍ത്തോട്ടിക്ക് എന്‍ജിനീയര്‍

വികലാംഗര്‍ക്കുവേണ്ടി കൃത്രിമ അവയവങ്ങളും ഉപകരണങ്ങളും രൂപകല്പന ചെയ്യുന്നത് പ്രോസ്തറ്റിക് എഞ്ചിനീയറാണ്. കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ക്കും വേണ്ടി കൃത്രിമ കാലുകളും ക്രച്ചസുകളും രൂപകല്പന ചെയ്യുകയാണ് ഇവരുടെ ജോലി.

കൈകാലുകള്‍ ഒടിഞ്ഞവര്‍ക്കും താല്‍കാലികമായി മാത്രം അംഗവൈകല്യം സംഭവിച്ച  രോഗികള്‍ക്കും വേണ്ടി ക്രച്ചസുകള്‍, കൈവളയങ്ങള്‍ എന്നിവ രൂപകല്പന ചെയ്യുന്നത് ഓര്‍ത്തോട്ടിക് എഞ്ചിനീയറാണ്.

ഈ വിഷയങ്ങളിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ് അംഗീകൃത യോഗ്യത.

style="text-align: justify; ">ഫിസിക്കല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ്

ശാരീരികമായ വൈകല്യങ്ങളുള്ള രോഗികളെ പ്രത്യേക ഉപകരണങ്ങളുടെയും വ്യായാമമുറകളുടെയും സഹായത്തോടെ ചികിത്സിക്കുന്നയാളാണ്   ഫിസിക്കല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് അല്ലെങ്കില്‍ ഫിസിയാട്രിസ്റ്റ്. ശരീരം തളര്‍ന്നവര്‍ക്കും ശരീരഭാഗങ്ങള്‍ മരവിച്ച് പോയവര്‍ക്കും ആവശ്യമായ വ്യായാമമുറകളും മരുന്നുകളും നിര്‍ദ്ദേശിക്കുന്നത് ഫിസിയാട്രിസ്റ്റാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്. സ്വകാര്യ പ്രാക്ടീസും നടത്താവുന്നതാണ്. എം.ബി.ബി.എസിനു ശേഷം ഫിസിക്കല്‍ മെഡിസിനില്‍ ലഭിച്ച ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ ആണ് അംഗീകൃത യോഗ്യത.

ആയുര്‍വേദം/ഹോമിയോപ്പതി

 

ആയുര്‍വേദ ഡോക്ടര്‍

ആയുര്‍വേദ വിധി പ്രകാരം പരമ്പരാഗത രീതിയില്‍ ചികിത്സ നടത്തുത് ആയുര്‍വേദ ഡോക്ടറാണ്. ഇവരുടെ ചികിത്സാ നിര്‍ണ്ണയ രീതി ത്രിദോഷങ്ങളെ (വാതം, പിത്തം, കഫം) അടിസ്ഥാനമാക്കിയാണ്. രോഗത്തിനല്ല രോഗിക്കാണ് ആയുര്‍വേദത്തില്‍ പ്രാധാന്യം നല്‍കുന്നത്. ആയുര്‍വേദത്തില്‍ ശോധന(പുറത്തു കളയല്‍), ശമനം (ശമിപ്പിക്കുക)   എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. ആയുര്‍വേദത്തിലുള്ള ബിരുദമാണ് ആയുര്‍വേദ ഡോക്ടര്‍ക്കുള്ള അടിസ്ഥാന യോഗ്യത. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ ആശുപത്രികളിലും ഔഷധനിര്‍മ്മാണം, അധ്യാപനം എന്നീ മേഖലകളിലും ഇവര്‍ക്ക് ജോലി സാധ്യതയുണ്ട്.

style="text-align: justify; ">ആയുര്‍വേദ ഫാര്‍മസിസ്റ്റ്

ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും മരുന്ന് വിതരണം ചെയ്യുന്നയാളാണ് ആയുര്‍വേദ ഫാര്‍മസിസ്റ്റ്. ടൂറിസം രംഗത്ത് ധാരാളം തൊഴില്‍ സാധ്യതയുളള മേഖലയാണ് ആയുര്‍വേദവും പഞ്ചകര്‍മ്മ ചികിത്സയും. ഈ രംഗത്തേക്ക് സംരംഭകര്‍ ധാരാളമായി എത്തിത്തുടങ്ങിയതോടെ ആയുര്‍വേദ ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍സാധ്യതയും വര്‍ദ്ധിച്ചു. ആയുര്‍വേദ ഫാര്‍മസിയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. ആയുര്‍വേദ മെഡിക്കല്‍ കോളേജാശുപത്രികള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍,  വിവിധ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കും.

style="text-align: justify; ">ആയുര്‍വേദ നഴ്സ്

ആയുര്‍വേദ ആശുപത്രികളില്‍ രോഗികള്‍ക്ക് യഥാസമയം മരുന്ന് നല്‍കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരാണ് ആയുര്‍വേദ നഴ്സ്. പഞ്ചകര്‍മ്മ പോലെയുള്ള ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്ന കീഴ്ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും ചികിത്സാ സംബന്ധമായ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. ആയുര്‍വേദ നഴ്സിംഗില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് ആയുര്‍വേദ നഴ്സിനുവേണ്ട അടിസ്ഥാന യോഗ്യത.  ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൂടാതെ സര്‍ക്കാര്‍-സ്വകാര്യ ആയുര്‍വേദ ആശുപത്രികളിലും പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രങ്ങളിലും ഇവര്‍ക്ക് ജോലി ലഭിക്കും.

ഹോമിയോപ്പതി ഡോക്ടര്‍

രോഗലക്ഷണവും രോഗിയുടെ ശരീരഘടനയും അടിസ്ഥാനമാക്കി ചികിത്സിക്കുന്നയാളാണ് ഹോമിയോപ്പതി ഡോക്ടര്‍.  രോഗിയുടെ മുന്‍കാല രോഗവിവരങ്ങളും ഭക്ഷണരീതിയുമൊക്കെ ഉള്‍പ്പെടുത്തിയാണ് ഇവര്‍ ചികിത്സ നിര്‍ണ്ണയിക്കുന്നത്.  ബാച്ചിലര്‍ ഓഫ് ഹോമിയോപ്പതിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയാണ് അടിസ്ഥാന യോഗ്യത.  സര്‍ക്കാര്‍ ഹോമിയോ  ആശുപത്രികള്‍, ആതുരാലയങ്ങള്‍, ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രങ്ങള്‍ കൂടാതെ അധ്യാപനരംഗത്തും ധാരാളം അവസരങ്ങളുണ്ട്. സ്വകാര്യ ചികിത്സയും നടത്താവുന്നതാണ്.

ആരോഗ്യവും ശുചീകരണവും

 • ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്

സര്‍ക്കാരിന്‍റെ പൊതുജനാരോഗ്യ പരിപാടികളില്‍ സജീവമായി പങ്കാളികളാവുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് പബ്ലിക് ഹെല്‍ത്ത് നഴ്സിന്‍റെ ജോലി. സ്ത്രീകളുടെ പ്രസവസംബന്ധമായ സംശയങ്ങള്‍ പരിഹരിക്കുക, അവര്‍ക്ക് ആവശ്യമുള്ള മരുന്നുകളും കുത്തിവെപ്പും നല്‍കുക, വീടുകള്‍ സന്ദര്‍ശിച്ച് ഇവര്‍ നിരവധി ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുക ഇവയെല്ലാം ചെയ്യുന്നത് ഇവരാണ്. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.  പ്രതിരോധ മരുന്നുകളുടെ വിതരണവും കുത്തിവെയ്പും ഇവരുടെ കര്‍ത്തവ്യമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ഡിപ്ലോമയാണ് ഈ തസ്തികയ്ക്കുവേണ്ട അടിസ്ഥാന യോഗ്യത.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍

ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ പരിപാലന പരിപാടികള്‍ നടപ്പാക്കുകയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ജോലി. പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ അത് തടയുന്നതിനായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതും കുത്തിവെപ്പുകള്‍ നടത്തുന്നതും ഇവരാണ്. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നതും ഇവരുടെ കര്‍ത്തവ്യമാണ്. പകര്‍ച്ചവ്യാധികള്‍  തടയാനുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നതോടൊപ്പം ഗര്‍ഭനിരോധനോപാ ധികളും ഇവര്‍ വിതരണം ചെയ്യാറുണ്ട്. സര്‍ക്കാരിന്‍റെ പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമയാണ് ഇതിനുള്ള അടിസ്ഥാന യോഗ്യത.

സാമൂഹ്യ പ്രവര്‍ത്തനം

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍

സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍  കണ്ടെത്തുകയും പൊതുജനസേവനം നടത്തുകയുമാണ് കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറിന്‍റെ പ്രവര്‍ത്തനമേഖലകള്‍. ദാരിദ്ര്യം, തൊഴിലില്ലായ്മ, മദ്യപാനം, ആരോഗ്യപ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, സാമൂഹ്യ വിരുദ്ധ നടപടികള്‍ തുടങ്ങിയവയുടെ കാരണങ്ങള്‍ കണ്ടുപിടിച്ച് അവയ്ക്ക് പരിഹാരം കാണുകയാണ് ഇവരുടെ സേവനത്തിന്‍െറ ലക്ഷ്യം. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ് ഇതിന്‍െറ അടിസ്ഥാന യോഗ്യത.  ഇവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലും ദേശീയ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളിലും തൊഴിലവസരങ്ങള്‍ നിരവധിയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരായും ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.  കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്‍റിലും സാമൂഹ്യ ക്ഷേമപരിപാടികളിലും ഇതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളിലും ജോലിസാധ്യതകളുണ്ട്.

സാമൂഹ്യസേവകന്‍

സാമൂഹ്യ പ്രശ്നങ്ങള്‍ യഥാവിധി കൈകാര്യം ചെയ്യുകയും അവയ്ക്ക് പ്രശ്ന പരിഹാരം നല്‍കുകയുമാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ ജോലി. സമൂഹത്തില്‍ അശരണരായവരെ സഹായിക്കുകയും ജീവിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയുമാണ് ഒരു സാമൂഹ്യ സേവകന്‍റെ കടമ. വിവിധ പ്രശ്നങ്ങള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കുക, മയക്കുമരുന്നിനും മദ്യപാനത്തിനും അടിമകളായവരെ ചികിത്സിക്കുന്ന റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക, വികലാംഗരായവരെയും അനാഥകുട്ടികളെയും സംരക്ഷിക്കുക തുടങ്ങി സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി മലിനീകരണം, സാംസ്കാരിക പ്രവര്‍ത്തനം വരെയുള്ള വിപുലമായ പ്രവര്‍ത്തനമേഖലയാണ് ഇവര്‍ക്കുള്ളത്. ഈ  മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ ഏതെങ്കിലും മാനവിക വിഷയത്തിലോ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദത്തിനുശേഷം നേടിയ ഡിപ്ലോമ ഇന്‍ സോഷ്യല്‍ വര്‍ക്ക്  ആണ് ആവശ്യമായ യോഗ്യത. വിശാലമായ പ്രവര്‍ത്തന മേഖലയായതിനാല്‍ ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. ഗവണ്‍മെന്‍റ് ഗവണ്‍മെന്‍റേതര-സന്നദ്ധ സംഘടനകളിലും സ്ഥാപനങ്ങളിലും കോര്‍ഡിനേറ്ററായും അഡ്വൈസര്‍മാരായും വെല്‍ഫെയര്‍ ഓഫീസര്‍മാരായും അവസരങ്ങളുണ്ട്.

സ്ഥാപനങ്ങളിലല്ലാതെ സ്വന്തമായും സാമൂഹ്യ പ്രവര്‍ത്തനം നടത്താം.  സര്‍ക്കാര്‍ തലത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം ലഭിക്കും.

ബാങ്കിംഗ്/ഇന്‍ഷുറന്‍സ്

പ്രൊബേഷനറി ഓഫീസര്‍,മാനേജര്‍

ബാങ്കുകളില്‍ പണമിടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രൊബേഷണറി ഓഫീസര്‍.  പരിശീലനത്തിനുശേഷമാണ് ഈ തസ്തികയില്‍ നിയമിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. പ്രൊബേഷണറി ഓഫീസര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത ബിരുദമാണ്. ബാങ്കിന്‍റെ മുഴുവന്‍ ഭരണ കാര്യങ്ങളും നോക്കി നടത്തുന്നത് മാനേജറാണ്. ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ മേഖലയിലും ജോലി സാധ്യതയുണ്ട്.

ബാങ്ക് ക്ലര്‍ക്ക്/കാഷിയര്‍

ബാങ്കുകളില്‍ കണക്കുകള്‍ സൂക്ഷിക്കുന്നതും ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകളിലെ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്നതും ബാങ്ക് ക്ലര്‍ക്കാണ്. ചെക്കുകള്‍, പണമിടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ പ്രധാന രേഖകള്‍ പരിശോധിക്കുന്നതും ഇവരാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഈ തൊഴിലില്‍ അഭികാമ്യമാണ്. ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ഗ്രാമീണ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്.

ഡെവലപ്പ്മെന്‍റ് ഓഫീസര്‍

ഇന്‍ഷുറന്‍സ് മേഖലയിലെ ബിസിനസ് നയങ്ങള്‍ നിരീക്ഷിച്ച് പഠിക്കുകയും ഏജന്‍റുമാരെ തിരഞ്ഞെടുത്ത് പുതിയ സംരംഭങ്ങള്‍ക്ക് പരിശീലിപ്പിക്കുകയുമാണ് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ ജോലി. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജി.ഐ.സി., എല്‍.ഐ.സി. തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഡെവലപ്മെന്‍റ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സ്വകാര്യ വിദേശ കമ്പനികളില്‍ ധാരാളം അവസരങ്ങളുണ്ട്.

.ഇന്‍ഷുറന്‍സ് ഏജന്‍റ്

ഇന്‍ഷുലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി ആന്‍ഡ് ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നയാളാണ് ഇന്‍ഷുറന്‍സ് ഏജന്‍റ്. ആവശ്യമായ പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുക, പുതിയ പോളിസികള്‍ തുടങ്ങാനും ആനുകൂല്യങ്ങള്‍ ലഭിക്കാനും വേണ്ട രേഖകള്‍ തയ്യാറാക്കുക, അര്‍ഹമായ ആനുകൂല്യങ്ങള്‍ കമ്പനിയില്‍ നിന്നും വാങ്ങിക്കൊടുക്കുക എന്നിവയാണ് ഇവരുടെ ജോലികള്‍. ഒരു ഇന്‍ഷുറന്‍സ് ഏജന്‍റാവാന്‍  അതതു കമ്പനികളുടെ പ്രത്യേക പരിശീലനം ആവശ്യമാണ്. ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍

ഇന്‍ഷുറന്‍സ് മേഖലയില്‍ ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന നഷ്ടങ്ങളുടെയും അവകാശങ്ങളുടെയും നിജസ്ഥിതി പരിശോധിക്കുകയാണ് ഇന്‍ഷുറന്‍സ് സര്‍വേയറുടെ ജോലി. ഇവര്‍ വാഹനാപകടം, വ്യവസായ നഷ്ടം, തീപിടുത്തം തുടങ്ങിയവ മൂലം ഉപഭോക്താവിനുണ്ടാകുന്ന   നഷ്ടം കണക്കാക്കുന്നതില്‍ പരിചയസമ്പന്നരായിരിക്കും. ബിരുദമാണ് അടിസ്ഥാനയോഗ്യത. ഇന്‍ഷുറന്‍സ് രംഗത്തുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. പൊതുമേഖലയിലും സ്വകാര്യ മേഖലകളിലുമുള്ള വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇവര്‍ക്ക് ജോലിസാധ്യതയുണ്ട്.

സാമ്പത്തിക രംഗം

അക്കൌണ്ടസ് ഫിനാന്‍സ് ഓഫീസര്‍

ഒരു സ്ഥാപനത്തിലെ വരവുചെലവു കണക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ട്സ് ഫിനാന്‍സ് ഓഫീസര്‍. കണക്കുകള്‍ പരിശോധിക്കുകയും കമ്പനിയുടെ ബജറ്റ് തയ്യാറാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഇവര്‍ക്കാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (സി.എ.) ബിരുദമാണ് ഈ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത.

ഓഡിറ്റര്

വരവുചെലവുകണക്കുകള്‍ പരിശോധിച്ച് ഒരു സ്ഥാപനത്തിന്‍റെ സാമ്പത്തിക സ്ഥിതി നിര്‍ണ്ണയിക്കുകയാണ് ഓഡിറ്ററുടെ ജോലി. കമ്പനിയുടെ വരുമാനം, ലാഭനഷ്ടങ്ങള്‍, ഉല്‍പാദനച്ചെലവ്, വാര്‍ഷികവിവരങ്ങള്‍, സാമ്പത്തികവിവരങ്ങള്‍ നികുതികള്‍, ഇന്‍ഷുറന്‍സുകള്‍ എന്നിവ പരിശോധിക്കുന്നത് ഇവരുടെ ചുമതലയാണ്. കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദവും അക്കൗണ്ടിങ്ങില്‍ പ്രവൃത്തി പരിചയവുമാണ് ഒരു ഓഡിറ്റര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. സ്വകാര്യ പ്രാക്ടീസും നടത്താവുന്നതാണ്

ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ്

സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങളിലെ സാമ്പത്തിക കണക്കെടുപ്പു നടത്തുന്നത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റാണ്. വ്യാപാരവ്യവസായങ്ങളുമായും സാമ്പത്തിക മേഖലകളുമായും ബന്ധപ്പെട്ട മികച്ച തൊഴിലവസരങ്ങള്‍ ഇവര്‍ക്കുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍നോട്ടവും പരീക്ഷയും നടത്തുന്ന അംഗീകൃത സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ.  പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലനം തുടങ്ങാവുന്നതാണ്.  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് പരീക്ഷ വിജയിച്ചശേഷം ജനറല്‍ മാനേജ്മെന്‍റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്കില്‍സില്‍ ഒരു പ്രോഗ്രാമും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അസോസിയേറ്റ് മെമ്പര്‍ സ്ഥാനം ലഭിക്കും.

കോസ്റ്റ് അക്കൌണ്ടന്‍റ്

 

ഒരു സ്ഥാപനത്തിലെ ധനവിനിയോഗത്തിന്‍റെ മുഴുവന്‍ ചുമതലയും കൈകാര്യം ചെയ്യുന്നത് കോസ്റ്റ് അക്കൗണ്ടന്‍റാണ്. ബിസിനസിന് ആവശ്യമായ സാമ്പത്തിക വിവരങ്ങള്‍ (ഉല്‍പാദനചെലവ്, സാധനങ്ങളുടെ വിനിമയം,  തൊഴില്‍സംബന്ധമായ വിവരങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍) ശേഖരിക്കുന്നതും പഠിക്കുന്നതും ഇവരുടെ ചുമതലയില്‍പ്പെടുന്നു. ഇവര്‍ക്ക് ബിസിനസ് സ്ഥാപനങ്ങളിലും കമ്പനികളിലും തൊഴില്‍ സാധ്യതകളുണ്ട്. കോസ്റ്റ് അക്കൗണ്ടന്‍റുമാരെ പരിശീലിപ്പിക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ.സി.ഡബ്ലിയൂ.എ.ഐ.).

ടാക്സ് കണ്‍സള്‍ട്ടന്‍റസ്

വ്യക്തികളും സ്ഥാപനങ്ങളും നല്‍കാനുള്ള വിവിധ നികുതികളുടെ കണക്കുകള്‍ തയ്യാറാക്കി കൊടുക്കുകയാണ് ഒരു ടാക്സ് കണ്‍സള്‍ട്ടന്‍റ് ചെയ്യുന്നത്. ഉപഭോക്താവിന്‍െറ വരവുചെലവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് നിയമ  നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഇവര്‍ നികുതി നിശ്ചയിക്കുന്നത്. നികുതി സൗജന്യങ്ങളെയും നടപടിക്രമങ്ങളെയും  കുറിച്ച് ആവശ്യക്കാര്‍ക്ക്  ഉപദേശങ്ങള്‍ നല്‍കുന്നതും ടാക്സ് കണ്‍സള്‍ട്ടന്‍റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നികുതി  ഇടപാടുകളില്‍ പരിചയവും അതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റിയുള്ള അറിവും അഭിലഷണീയമായ യോഗ്യതകളാണ്. കൊമേഴ്സിലോ നിയമത്തിലോ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

സെയില്‍സ് പേഴ്സണ്‍

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളെ മൊത്തവ്യാപാരികള്‍ക്കോ ചില്ലറ വ്യാപാരികള്‍ക്കോ വ്യാപാരം ചെയ്യുകയാണ് ഒരു സെയില്‍സ് പെഴ്സന്‍റെ അഥവാ റെപ്രസെന്‍റേറ്റീവിന്‍റെ ജോലി.  ഉല്‍പന്നത്തിന്‍റെ വ്യാപാരം വര്‍ധിപ്പക്കാന്‍ പ്രചാരണപരിപാടികള്‍ നടത്തേണ്ടത് ഇവരാണ്.

നല്ല ആശയവിനിമയ ശേഷിയും ആകര്‍ഷകമായ വ്യക്തിത്വവുമുള്ളവര്‍ക്ക് സെയില്‍സ് റെപ്രസെന്‍റേറ്റീവ് ആകാവുന്നതാണ്.  പ്രായോഗികമായ വിപണനതന്ത്രങ്ങളെക്കുറിച്ചുള്ള അറിവും ഇവര്‍ക്ക് ഉണ്ടായിരിക്കണം.

സെയില്‍സ് റെപ്രസെന്‍റേറ്റീവാകാന്‍ കുറഞ്ഞത് ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.  ചില കമ്പനികള്‍ ബിരുദം അടിസ്ഥാനയോഗ്യതയായി പരിഗണിക്കാറുണ്ട്.

സ്റ്റോക്ക് ബ്രോക്കര്‍

ഒരു നിശ്ചിത ശതമാനം കമ്മിഷന്‍ ഈടാക്കിക്കൊണ്ട് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടനിലക്കാരനാണ് സ്റ്റോക്ക് ബ്രോക്കര്‍.  ഇടനിലക്കാരന്‍ എന്നതുപോലെ തന്നെ ഡീലറായും അഡ്വൈസറായും സ്റ്റോക്ക് ബ്രോക്കര്‍ പ്രവര്‍ത്തിക്കാറുണ്ട്.  മുദ്രപ്പത്രങ്ങള്‍, മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ബ്രോക്കറാണ്.

ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല ആശയ വിനിമയ പാടവവും മാനേജ്മെന്‍റ് ഗുണങ്ങളും സ്റ്റോക്ക് ബ്രോക്കര്‍ക്ക് ഉണ്ടായിരിക്കണം.  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാ ബ്രോക്കര്‍മാര്‍ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ആവശ്യമാണ്.

സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റ്

സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഓഹരി വില വ്യതിയാനങ്ങളെക്കുറിച്ച് അപഗ്രഥനം നടത്തുന്ന ആളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റ്.  പ്രധാനമായും രണ്ടു മേഖലകളിലാണ് സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റ് ജോലി ചെയ്യുന്നത്.  ടെക്നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വില വ്യതിയാനത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഫണ്ടമെന്‍റല്‍ മേഖലയിലെ അനലിസ്റ്റ് വ്യതിയാനത്തിന് കാരണമാകുന്ന ബാഹ്യ ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നു.

ഒരു സ്റ്റോക്ക് അനലിസ്റ്റാകാന്‍ എം.ബി.എ. അല്ലെങ്കില്‍ സി.എ. ബിരുദം നേടേണ്ടതുണ്ട്.  സാധാരണയായി ഒരു ട്രെയിനി അനലിസ്റ്റായി ഈ മേഖലയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് പ്രവര്‍ത്തി പരിചയവും കഴിവും കൊണ്ട് സീനിയര്‍ അനലിസ്റ്റാകാനും ഗവേഷണങ്ങളുടെ തലവന്‍ ആകാനും അവസരകങ്ങളുണ്ട്.

മാനേജ്മെന്‍റ്

മാര്‍ക്കറ്റിംങ്ങ് സെയില്‍സ് മാനേജര്‍

ഉല്‍പന്നങ്ങളുടെ വിപണി നിര്‍ണ്ണയിക്കുകയും വിപണന തന്ത്രങ്ങള്‍ രൂപീകരിക്കുകയുമാണ് മാര്‍ക്കറ്റിംഗ്/ സെയില്‍സ് മാനേജറുടെ പ്രധാനജോലി. ഉല്‍പന്നങ്ങളുടെ വില്‍പനക്കുവേണ്ടി വിതരണക്കാരെയും ഏജന്‍റുമാരെയും നിയമിക്കുക, അവരുമായി ആശയവിനിമയം നടത്തുക തുടങ്ങിയവയും ഇവരുടെ ചുമതലയാണ്. സെയില്‍സിലോ മാര്‍ക്കറ്റിംഗിലോ ഉള്ള മാനേജ്മെന്‍റ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗവണ്‍മെന്‍റ്, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

പ്രൊഡക്ഷന്‍ മാനേജര്‍

വ്യവസായ സ്ഥാപനങ്ങളിലെ ഉല്‍പാദന വിപണന മേഖലയുടെ പൂര്‍ണ്ണമായ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രൊഡക്ഷന്‍ മാനേജര്‍. ഒരു സ്ഥാപനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനും അവ ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യാനും ആദ്യന്തം നേതൃത്വം വഹിക്കുന്നതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പ്രൊഡക്ഷന്‍ മാനേജറാണ്. പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും അത് നടപ്പിലാക്കുന്നതും ഇവരാണ്. ബിരുദവും എം.ബി.എയുമാണ് ഈ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. എന്നാല്‍ വ്യാവസായിക മേഖലയില്‍ ഇന്ന് ബി.ടെക് അല്ലെങ്കില്‍ എം. ടെക് , എം.ബി.എ. ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

മെറ്റീരിയല്‍ മാനേജര്‍

വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ വ്യാവസായികാവശ്യത്തിനുവേണ്ട ഉപകരണങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടേയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് മെറ്റീരിയല്‍ മാനേജര്‍. സ്ഥാപനത്തിനുവേണ്ടി സാധനസാമഗ്രികളുടെ അളവ് തീരുമാനിക്കുന്നതും സ്റ്റോക്ക് സൂക്ഷിക്കുന്നതും കൃത്യമായ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. സ്ഥാപനങ്ങള്‍ മാറുന്നതനുസരിച്ച് മെറ്റീരിയല്‍ മാനേജറുടെ ജോലിയിലും വ്യത്യാസമുണ്ടാകും. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മെറ്റീരിയല്‍ മാനേജറാകാന്‍ ബി.ടെകും മെറ്റീരിയല്‍ മാനേജ്മെന്‍റില്‍ ഡിപ്ലോമയും അഭികാമ്യമാണ്. കയറ്റുമതി, ഇറക്കുമതി തുടങ്ങിയവയുമായി ബന്ധമുളള വ്യവസായ സ്ഥാപനങ്ങളില്‍ ഈ തസ്തികയ്ക്ക് എം.ബി.എയും മെറ്റീരിയല്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തരബിരുദവും മതിയായ യോഗ്യതയാണ്. ചെറിയ സ്ഥാപനങ്ങളില്‍ ഈ തസ്തികയിലുള്ളവരെ സ്റ്റോഴ്സ് ഓഫീസര്‍ എന്ന് പറയുന്നു.

സിസ്റ്റംസ് മാനേജര്‍

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെ തൊഴില്‍ മേഖലയ്ക്ക്  ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും അവ വിതരണം ചെയ്യുകയുമാണ് സിസ്റ്റംസ് മാനേജറുടെ ജോലി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ധനകാര്യ ഇടപാടുകളിലും വൈദഗ്ദ്ധ്യം നേടേണ്ടത് ഈ ജോലിക്ക് അത്യാവശ്യമാണ്. എം.ബി.എയോ മാനേജ്മെന്‍റില്‍ പി.ജി. ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത.  ബഹുരാഷ്ട്ര കമ്പനികളിലും സര്‍ക്കാര്‍-പ്രൈവറ്റ് സ്ഥാപനങ്ങളിലും  തൊഴില്‍ സാധ്യതകളുണ്ട്.

ഫിനാന്‍സ് മാനേജര്‍

പണമിടപാട് സ്ഥാപനങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം നേടിയസാമ്പത്തിക വിദഗ്ദ്ധനാണ് ഫിനാന്‍സ് മാനേജര്‍. പണമിടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക, വരവു ചെലവ് കണക്കുകള്‍ അപഗ്രഥിച്ച് നിലവിലുള്ള സാമ്പത്തിക നിലയെക്കുറിച്ച് മാനേജ്മെന്‍റിനെ ബോധ്യപ്പെടുത്തുക, സ്ഥാപനം ലാഭകരമാക്കാനുള്ള  പരിപാടികള്‍ ആസൂത്രണം ചെയ്യുക, ബജറ്റ് തയ്യാറാക്കുക തുടങ്ങിയവയാണ് ഇവരുടെ ചുമതലകള്‍. എം.ബി.എ., പി.ജി.ഡി.എം., എം.എഫ്.സി., സി.എഫ്.എ. എന്നീ കോഴ്സുകള്‍ പഠിച്ചവര്‍ക്ക്  ഫിനാന്‍സ്  മാനേജരായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള ബാങ്കുകളിലും സാമ്പത്തിക വികസന ഏജന്‍സികളിലും തൊഴില്‍ സാധ്യതയുണ്ട്.

ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍

ഒരുസ്ഥാപനത്തിലെ മനുഷ്യവിഭവശേഷിയെ അതിന്‍റെ  വളര്‍ച്ചക്കും സുഗമമായ നടത്തിപ്പിനും വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഹ്യൂമന്‍ റിസോഴ്സസ് മാനേജറുടെ (പേഴ്സണല്‍ മാനേജര്‍) ജോലി. ജീവനക്കാരെ തിരഞ്ഞെടുക്കുക, അവര്‍ക്ക് പരിശീലനം നല്‍കുക, അവര്‍ക്ക് ആരോഗ്യപരവും ജോലിസംബന്ധവുമായ  സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നിവ ഇവരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. പെന്‍ഷന്‍,  പ്രമോഷന്‍, സ്ഥലം മാറ്റം, ശിക്ഷാനടപടികള്‍ എന്നിവ തീരുമാനിക്കുന്നതും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, തൊഴില്‍വേതനം നിശ്ചയിക്കുക, തൊഴില്‍ തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും കമ്പനിയെ പ്രതിനിധീകരിക്കുക, തുടങ്ങിയവയും ഇവരുടെ ജോലിയാണ്. എം.ബി.എയോ പേഴ്സണല്‍ മാനേജ്മെന്‍റില്‍ ഡിപ്ലോമയോ ആണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

റൂറല്‍ കോ ഓപ്പറേറ്റീവ് മാനേജര്‍

വാണിജ്യം, ധനകാര്യം, മനുഷ്യ വിഭവശേഷി വികസനം, പുനര്‍നിര്‍മ്മാണം തുടങ്ങിയ ഗ്രാമീണ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് റൂറല്‍ കോ-ഓപ്പറേറ്റീവ് മാനേജറാണ്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ക്ഷേമത്തിനുവേണ്ടി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയുമാണ് ഇവരുടെ പ്രധാന ജോലി. എം.ബി.എ. ബിരുദമോ റൂറല്‍ മാനേജ്മെന്‍റില്‍ പി.ജി. ഡിപ്ലോമയോ ആണ് അംഗീകൃത യോഗ്യത. ഗ്രാമീണ മേഖലയിലെ വ്യവസായങ്ങളിലും സഹകരണ ബാങ്കുകളിലും നബാര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍-സര്‍ക്കാറിതര സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

ഫോറസ്റ്റ് മാ നേജര്‍

പരിസ്ഥിതി സംരക്ഷണം, വനത്തില്‍ താമസിക്കുന്ന ആള്‍ക്കാരുടെ സംരക്ഷണം, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, വന മണ്ണിന്‍റെ ഫലപുഷ്ടി, സസ്യങ്ങളും ജന്തുജാലങ്ങളും അടങ്ങുന്ന പരിസ്ഥിതിപരമായ ഏകകം നിലനിര്‍ത്തുക തുടങ്ങി വലിയൊരു പ്രവര്‍ത്തന മേഖലയാണ് ഫോറസ്റ്റ് മാനേജറുടേത്. ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ജോയിന്‍റ് ഫോറസ്ട്രി മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ഫോറസ്ട്രി മാനേജ്മെന്‍റ്, വനം വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പരിപാടികളിലൂടെ വനസംരക്ഷണത്തിന് പുതിയ മാനം കൈവന്നപ്പോള്‍ ഫോറസ്റ്റ് മാനേജര്‍ക്കും പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നു ചേര്‍ന്നു. സന്നദ്ധസംഘടനകളിലും അന്താരാഷ്ട്ര പരിസ്ഥിതി പരിപാടികളുടെ നടത്തിപ്പിലും കോര്‍പ്പറേറ്റ് ട്രസ്റ്റുകളിലും ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. ഫോറസ്ട്രി മാനേജ്മെന്‍റിലുള്ള ബിരുദാനന്തര ബിരുദമാണ് ഫോറസ്റ്റ് മാനേജറാവാനുള്ള അടിസ്ഥാന യോഗ്യത.

ഹോട്ടല്‍ മാനേജ്മെന്‍റ്

ഹോട്ടല്‍ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ രംഗമാണ് ഹോട്ടല്‍ മാനേജ്മെന്‍റ്. ഹോട്ടല്‍ മാനേജ്മെന്‍റില്‍  ഫുഡ് ആന്‍ഡ് ബിവറേജസ്,  ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ്, ഹൗസ് കീപ്പിംഗ്, റെസ്റ്റോറന്‍റ് എന്നിങ്ങനെ നാലു പ്രധാന വിഭാഗങ്ങളുണ്ട്. ഭക്ഷണവും പാനീയവുമുണ്ടാക്കുന്ന ചുമതല വഹിക്കുന്നത്   ഫുഡ് ആന്‍ഡ് ബിവറേജസ് വിഭാഗമാണ്. കുക്കിംഗ,് ബിവറേജസ് തുടങ്ങിയവയില്‍ സ്പെഷ്യലൈസ് ചെയ്ത ജോലിക്കാര്‍ ഈ വിഭാഗത്തിലുണ്ടാവും

അതിഥികളെ സ്വീകരിക്കുക, മുറികള്‍ നല്‍കുക, യാത്രാ സൗകര്യങ്ങള്‍ നല്‍കുക, ബില്ലുകള്‍ നല്‍കുക തുടങ്ങിയവയാണ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച താമസ സൗകര്യം ഒരുക്കുന്നവരാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാര്‍. ഫുഡ് ആന്‍ഡ് ബിവറേജസ് വിഭാഗം തയ്യാറാക്കിയ രുചികരമായഭക്ഷണം വിതരണം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് റെസ്റ്റോറന്‍റ് വിഭാഗത്തിലുണ്ടാവുക

ഹോട്ടല്‍ മാനേജ്മെന്‍റ് വിദഗ്ദ്ധര്‍ക്ക് റെസ്റ്റോറന്‍റ്, ഹോസ്പിറ്റല്‍ (മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ്) എയര്‍ലൈന്‍ (കാറ്ററിംഗ് ആന്‍ഡ് കാബിന്‍ സര്‍വീസ്), ടൂറിസം അസോസിയേഷന്‍സ്, യാത്ര-വിനോദ സഞ്ചാരക്കപ്പലുകള്‍, ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കും.

പ്ലസ്ടുവിനു ശേഷം അഖിലേന്ത്യാതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് മുഖാന്തിരം മൂന്നുവര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്‍റ് ഡിഗ്രി കോഴ്സിനു ചേരാം.

ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്

ആധുനിക സംവിധാനത്തില്‍ ആശുപത്രി സംബന്ധമായ എല്ലാ കാര്യങ്ങളുടെയും ചുമതല വഹിക്കുന്ന ജോലിയാണ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ.് ആശുപത്രിയിലെ ദൈനംദിന കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനും ഡോക്ടര്‍ക്കും രോഗിക്കുമിടയിലുള്ളബന്ധം സുതാര്യമാക്കുന്നതിനും ഇവര്‍ വലിയ പങ്കു വഹിക്കുന്നു. ചികിത്സാ സംബന്ധമായ ഉപകരണങ്ങള്‍, മരുന്ന് തുടങ്ങി ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം ലഭ്യമാക്കുന്നത് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് വിഭാഗത്തിലുള്ളവരാണ്. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്കും ഹോസ്പിറ്റല്‍ മാനേജ്മെന്‍റില്‍ ബിരുദമുള്ളവര്‍ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഹോസ്പിറ്റല്‍ മാനേജര്‍ ആയി നിയമനം ലഭിക്കും

 

സുകുമാരകലകള്‍/പ്രയുക്തകലകള്‍

ചിത്രകാരന്‍/ശില്പി

തന്‍റെ ഭാവനകള്‍ വരകളും വര്‍ണങ്ങളും ചേര്‍ത്ത് മനോഹരങ്ങളായ ചിത്രങ്ങളുടെ രൂപത്തില്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നയാളാണ് ചിത്രകാരന്‍. ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണിത്. ചിത്രകല അഭ്യസിക്കാന്‍ ബി.എഫ്.എ., എം.എഫ്.എ. തുടങ്ങിയ കോഴ്സുകളുമുണ്ട്.

വിവിധ തരത്തിലുള്ള ത്രിമാന ശില്പങ്ങള്‍ രൂപകല്പനചെയ്യുകയും   നിര്‍മ്മിക്കുകയുമാണ് ശില്പിയുടെ ജോലി. കല്ലുകളിലും തടികളിലും കൊത്തുപണികള്‍ ചെയ്യുക, പ്ലാസ്റ്റര്‍, കോണ്‍ക്രീറ്റ് എന്നിവയില്‍ രൂപങ്ങള്‍ വാര്‍ത്തെടുക്കുക, വെങ്കലം, തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് ശില്പങ്ങളുണ്ടാക്കുക, മെഴുകിലും കളിമണ്ണിലും രൂപങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയെല്ലാം ഇവരുടെ ജോലിയില്‍ ഉള്‍പ്പെടുന്നു. ജന്മസിദ്ധമായ കഴിവും ഭാവനയുമുളളവര്‍ക്ക്  പ്രതിമാനിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വാസ്തുവിദ്യ എന്നീ മേഖലകളിലെല്ലാം തൊഴിലവസരങ്ങളുണ്ട്. ശില്പകലയില്‍ ലഭിച്ച ഡിപ്ലോമയോ ശില്പകല ഐച്ഛികമായുള്ള ബി.എഫ്.എ. ബിരുദമോ ആണ് അഭിലഷണീയമായ യോഗ്യത.

ഗ്രാഫിക്ക് ഡിസൈനര്‍

ഒരു പ്രത്യേക ആശയത്തെ ആടിസ്ഥാനമാക്കി ചിത്രരചനയും പെയിന്‍റിംഗും നിര്‍വഹിക്കുന്ന കലാകാരനാണ് ഇല്ലസ്ട്രേറ്റര്‍. വരക്കുന്ന ചിത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച്  അവയുടെ ആകൃതി, ലേ-ഔട്ട്, ഉപയോഗിക്കേണ്ട മാധ്യമം, മറ്റു സാങ്കേതികരീതികള്‍ തുടങ്ങിയവ തീരുമാനിക്കുന്നത് ഇവരാണ്. പ്രസാധനരംഗത്ത് പേജുകളുടെയും അക്ഷരങ്ങളുടെയും രൂപകല്പന ചെയ്യുക, രേഖാചിത്രങ്ങള്‍ വരക്കുക എന്നിവ ഇല്ലസ്ട്രേറ്ററുടെ ചുമതലയാണ്. മാധ്യമങ്ങളിലെ ചിത്രങ്ങള്‍, ഗ്രാഫിക്സ്, പരസ്യകല, കൊമേഴ്സ്യല്‍ ലോഗോ, സിനിമ-ടെലിവിഷന്‍ പരിപാടികളിലെ ദൃശ്യരൂപകല്പന എന്നിവയും ഇവരാണ് നിര്‍വഹിക്കുന്നത് വരയ്ക്കാനുള്ള ജന്മസിദ്ധമായ കഴിവും ഭാവനയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.  പത്ര മാധ്യമങ്ങള്‍, പ്രസാധനം, സിനിമ, ടെലിവിഷന്‍, എന്നീ രംഗങ്ങളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. ചിത്രരചനയിലുള്ള ഡിപ്ലോമയോ ബിരുദമോ ആണ് അഭിലഷണീയമായ യോഗ്യത.

വ്യവസായിക രൂപകല്പന

ഓട്ടോമൊബൈല്‍ ഡിസൈനര്‍

ഇന്ന് കാറു വാങ്ങുമ്പോള്‍ നമ്മള്‍ ആദ്യം ആലോചിക്കുന്നത് ഏതു മോഡല്‍ വാങ്ങണം എന്നാണ്. മോട്ടോര്‍ വാഹന വ്യവസായം ഇന്ന് അത്രകണ്ട് പുരോഗമിച്ചിരിക്കുന്നു.  ഫോഡ്, 1911 ല്‍ രൂപകല്പന ചെയ്ത മോട്ടോര്‍ കാറില്‍ നിന്നും ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മാത്രം നിര്‍മ്മിക്കുന്ന ബെന്‍റ്ലി പോലുള്ള ചലിക്കുന്ന കൊട്ടാരത്തിലേക്കുള്ള പ്രയാണം മോട്ടോര്‍ വാഹന വ്യവസായത്തെ ടെക്നോളജിയിലും ഇന്ധനക്ഷമതയിലും രൂപകല്പനയിലും വളരെയധികം മുന്നോട്ടു കൊണ്ടുപോയി. ഡെട്രോയിറ്റി ന്‍റെ യാഥാസ്ഥിതിക മനോഭാവങ്ങള്‍ക്ക് വിപരീതമായി 1970 കളില്‍ ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി റ്റോള്‍ ബോയ് ആശയം മുന്‍ നിര്‍ത്തി രൂപകല്പന ചെയ്ത സിറ്റി കാറുകള്‍ മോട്ടോര്‍ വാഹന രൂപകല്പനക്ക് ഒരു പുതിയ മാനം നല്‍കി. പിന്നീടങ്ങോട്ട് മോട്ടോര്‍ വാഹനവ്യവസായത്തില്‍ പ്രത്യേകിച്ച് കാര്‍ നിര്‍മ്മാണത്തില്‍ ഒരു ഡിസൈന്‍ വിപ്ലവമായിരുന്നു ഓട്ടോഷോകളും മോട്ടോര്‍ റാലികളും ഓട്ടോമൊബൈല്‍ ഡിസൈന്‍ മേഖലക്ക് വേണ്ടത്ര കരുത്തും ഓജസ്സും പകര്‍ന്നു കൊടുത്തു. അതുകൊണ്ടുതന്നെ ഇന്ന് മോട്ടോര്‍ വാഹന വ്യവസായത്തില്‍ ഓട്ടോമൊബൈല്‍ ഡിസൈനര്‍ക്ക് വലിയ പങ്കാണുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് പുതിയ മോഡലുകള്‍ വിഭാവനം ചെയ്യുക, പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, പുതിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുക എന്നിങ്ങനെ ഒരു ഓട്ടോമൊബൈല്‍ ഡിസൈനറുടെ ഉത്തരവാദിത്തങ്ങള്‍ നിരവധിയാണ്. വാഹന നിര്‍മ്മാണ വ്യവസായങ്ങള്‍, ഡിസൈന്‍ സംരംഭങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം അവസരങ്ങളുണ്ട്.

സെറാമിക് ഡിസൈനര്‍

സെറാമിക് ഡിസൈനറാണ് സെറാമിക് ഉല്‍പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നത്. ഗ്ലാസ്, കളിമണ്ണ്, ഫൈബര്‍, ഒപ്റ്റിക്കല്‍ കേബിള്‍ അര്‍ദ്ധ ചാലകങ്ങള്‍, വൈദ്യുത രോധകങ്ങള്‍ തുടങ്ങി രത്നക്കല്ലുകള്‍ വരെ സെറാമിക് വസ്തുക്കളില്‍ പ്പെടുന്നു. ആധുനിക ജീവിതരീതിക്ക് അനുയോജ്യമായ ഉല്‍പന്നങ്ങള്‍ സെറാമിക് വസ്തുക്കള്‍ ഉപയോഗിച്ച് രൂപപ്പെടുത്തുകയാണ് സെറാമിക് ഡിസൈനര്‍മാര്‍ ചെയ്യുന്നത്. സെറാമിക് ഡിസൈനില്‍ ലഭിച്ച ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത. സെറാമിക് വ്യവസായശാലകളിലും ഡിസൈന്‍ കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്.

ഫര്‍ണിച്ചര്‍ ഡിസൈനര്

മേശയോ കസേരയോ ഉണ്ടാക്കാന്‍ ആശാരിയെ വിളിച്ച് തടിയെടുപ്പിച്ച് പണിയിച്ചിരുന്നത് ഇന്ന് ഓര്‍മ്മ മാത്രമാണ്. മേശയും കസേരയും ഫര്‍ണിച്ചര്‍  എന്നതിലുപരി വീട്ടിലെ അലങ്കാരവസ്തുക്കള്‍ കൂടിയാണ് എന്നുള്ള കണ്ടെത്തല്‍ നമ്മുടെ ഫര്‍ണിച്ചര്‍ സങ്കല്‍പങ്ങളെ തിരുത്തിയിരിക്കുന്നു. പലതരം വര്‍ണങ്ങളിലും രൂപങ്ങളിലും എത്തിയ പ്ലാസ്റ്റിക്ക് ഫര്‍ണിച്ചറും ആഡംബര ചിഹ്നങ്ങളായി മാറിയ മെറ്റല്‍ ഗൃഹോപകരണങ്ങളും വിദേശ രാജ്യങ്ങളിലെ ഡിസൈന്‍ കടം കൊണ്ടെത്തിയ നാടന്‍ ഫര്‍ണിച്ചറും ഈ വ്യവസായത്തിന് ആധുനികതയുടെ പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഇന്ന് ഫര്‍ണിച്ചര്‍ വ്യവസായം ഡിസൈനറുടെ കൈകളിലെത്തിക്കഴിഞ്ഞു. ഫര്‍ണ്ണിച്ചര്‍ ഡിസൈന്‍ പഠിപ്പിക്കാന്‍ വലിയ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും രംഗത്തെത്തിയതോടെ ഫര്‍ണിച്ചര്‍ ഡിസൈന്‍ അറിയപ്പെടുന്ന ഒരു തൊഴില്‍ മേഖലയായി മാറി. ഇന്ന് വിപണിയിലിറങ്ങുന്ന മിക്കവാറും എല്ലാ മോഡേണ്‍ ഫര്‍ണിച്ചറും  ഡിസൈനറുടെ സൃഷ്ടിയാണ്. മറ്റു ഡിസൈന്‍ മേഖലകളിലെ പോലെ തന്നെ പുതിയ പദാര്‍ത്ഥങ്ങളില്‍ പരീക്ഷണം നടത്താനും ഒരു ഫര്‍ണിച്ചര്‍ ഡിസൈനര്‍ക്ക് കഴിയണം, മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള സാമര്‍ത്ഥ്യവുമുണ്ടാകണം. ഫര്‍ണിച്ചര്‍ വ്യവസായ/ഡിസൈന്‍ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.

പ്രൊഡക്റ്റ് ഡിസൈനര്‍

വ്യവസായികാവശ്യത്തിന് ഉല്‍പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നത് ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ്. സെയില്‍സ് റെപ്രസന്‍റേറ്റീവുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗക്ഷമവും ദൃശ്യഭംഗിയുള്ളതുമായ ഉല്‍പന്നങ്ങള്‍ തയ്യാറാക്കികൊടുക്കുകയാണ് ഇവരുടെ പ്രധാന ജോലി.  നിര്‍മ്മാണ ചെലവ്, വില, ലഭ്യമായ പദാര്‍ത്ഥങ്ങള്‍ ഉപഭോക്താവിന്‍െറ ആവശ്യങ്ങള്‍ മാര്‍ക്കറ്റിംഗിലെ സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഒരു ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഉല്‍പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഡിസൈനെ രണ്ട് പ്രധാന മേഖലകളായി വിഭജിക്കാം.  പ്രോഡക്റ്റ് ഡിസൈനും വിഷ്വല്‍ കമ്മ്യൂണിക്കേഷനും. ഇന്‍ഡസ്ട്രിയല്‍ ഡിസൈനിംഗില്‍ ബിരുദമോ ഡിപ്ലോമയോ ആണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍/ പ്രോഡക്ട് ഡിസൈനര്‍ ആവാനുള്ള അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം.

ഇന്‍റീയര്‍ ഡിസൈനര്‍

വീടുകളുടെയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെയുമൊക്കെ ഉള്‍ഭാഗങ്ങള്‍ രൂപകല്പന ചെയ്യുന്നയാളാണ് ഇന്‍റീരിയര്‍ ഡിസൈനര്‍.  കെട്ടിടത്തിന്‍െറ സ്വഭാവത്തിനനുസരിച്ച് ഉള്‍ഭാഗം ഭംഗിയായും ശാസ്ത്രീയമായും അലങ്കരിക്കുകയാണ് ഇവരുടെ പ്രധാന ജോലി.  വിമാനങ്ങള്‍, ബസ്സുകള്‍, ബോട്ടുകള്‍ തുടങ്ങിവയുടെ ഉള്‍ഭാഗങ്ങള്‍ യാത്രാസൗകര്യം കണക്കിലെടുത്ത് രൂപകല്പനചെയ്യുന്നതും ഇന്‍റീരിയര്‍ ഡിസൈനറാണ്.  ചുമരിലും നിലത്തും മറ്റും പതിക്കേണ്ട അലങ്കാര വസ്തുക്കള്‍, ഗൃഹോപകരണങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചും ഇവര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ഡിപ്ലോമയാണ് ഇവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത

ഫാഷന്‍ ടെക്നോളജി

ഫാഷന്‍ ഡിസൈനര്‍

കലാപരമായും ഭാവനാപരമായും പുതിയ ഫാഷനുകള്‍ രൂപകല്പന ചെയ്യുന്നത് ഒരു ഫാഷന്‍ ഡിസൈനറാണ്. വിപണിയിലെ പുത്തന്‍ രീതികള്‍ നിരീക്ഷിച്ച് വിലയിരുത്തുകയും തുണിത്തരങ്ങളിലും മറ്റു സൗന്ദര്യ വര്‍ദ്ധകവസ്തുക്കളിലും പുതിയ ഡിസൈനുകള്‍ രൂപപ്പെടുത്തുകയുമാണ്  ഇവരുടെ ജോലി. പുതിയ നിറങ്ങള്‍ പരീക്ഷിക്കുന്നതും ഉപഭോക്താക്കളുടെ താല്‍പര്യപ്രകാരം അവര്‍ക്കിഷ്ടപ്പെടുന്ന ഡിസൈനുകള്‍ രൂപപ്പെടുത്തുന്നതും ഇവരാണ്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ലഭിച്ച ഡിപ്ലോമയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ട കുറഞ്ഞ യോഗ്യത. ഭാവന,  കലാപരമായ അഭിരുചി, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള മനസ്സ്, നിരീക്ഷണ പാടവം എന്നിവ ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് മുതല്‍ക്കൂട്ടാണ്.  വന്‍ ഫാഷന്‍ മേളകള്‍ സംഘടിപ്പിക്കുവാനും മേല്‍നോട്ടം വഹിക്കുവാനും ഒരു വിദഗ്ദ്ധനായ ഫാഷന്‍ ഡിസൈനറുടെ സേവനം ആവശ്യമാണ്. കൂടാതെ ഫിലിം, സ്റ്റേജ്, നാടകം എന്നിവയ്ക്കു വേണ്ടി  ഇവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഫാഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ കൈകാര്യം ചെയ്യുന്നതും പരിചയ സമ്പന്നരായ ഫാഷന്‍ ഡിസൈനറാണ്. പൊതു-സ്വകാര്യമേഖലകളിലുള്ള ഒട്ടേറെ വന്‍കിട-ചെറുകിട കൈത്തറി-തുണിത്തര കമ്പനികളിലും സ്ഥാപനങ്ങളിലും ഫാഷന്‍ ഡിസൈനര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതയുണ്ട.് സ്വന്തമായും സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്

ടെക്സ്റ്റെല്‍ ഡിസൈര്‍

പുതിയ തുണിത്തരങ്ങള്‍ രൂപകല്പന ചെയ്യുകയും അവയുടെ നിര്‍മ്മാണത്തിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് ടെക്സ്റ്റൈല്‍ ഡിസൈനറുടെ ജോലി. ഫാഷന്‍ മേഖലയിലെ ട്രെന്‍ഡുകള്‍ മനസ്സിലാക്കി അതിനനുസരിച്ച്   തുണിത്തരങ്ങളില്‍ പുതിയ ഡിസൈനുകള്‍ പരീക്ഷിക്കുന്നത് ഇവരാണ്. നൂലുകളുടെ നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം, പ്രിന്‍റിംഗ്, നിറം കൊടുക്കല്‍ എന്നീ  സങ്കീര്‍ണ്ണമായ കാര്യങ്ങളിലും ഒരു ടെക്സ്റ്റൈല്‍ ഡിസൈനര്‍ക്ക് പ്രാവീണ്യമുണ്ടായിരിക്കണം.  ടെക്സ്റ്റൈല്‍ ഡിസൈനിംഗില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ ബിരുദമോ ഡിപ്ലോമയോ ആണ് ഇവര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ള വന്‍കിട-ചെറുകിട തുണി കമ്പനികളിലും മില്ലുകളിലും കയറ്റുമതി മേഖലയിലും ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്. ഈ മേഖലയില്‍ ഫ്രീലാന്‍സറായും ഇവര്‍ക്ക് ജോലി ചെയ്യാം.

ആക്സസറി ഡിസൈനര്‍

ആഭരണങ്ങള്‍, ചെരുപ്പ്, ബാഗ്, വാച്ച് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ രൂപകല്പന ചെയ്യുന്നയാളാണ് ആക്സസറി ഡിസൈനര്‍. ഓരോ സാധനങ്ങളും ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന തരത്തില്‍ രൂപകല്പന ചെയ്യുക എന്നതാണ് ആക്സസറി ഡിസൈനറുടെ ജോലി. ആക്സസറി ഡിസൈനിംഗില്‍ ഡിപ്ലോമ ആണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത.  മാറുന്ന ഫാഷന്‍ പ്രവണതകള്‍ക്കനുസരിച്ച്  പുതിയ ഡിസൈനുകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ജോലിസാധ്യതയുണ്ട്.  കയറ്റുമതി വ്യവസായ സ്ഥാപനങ്ങള്‍ സ്പോര്‍ട്സ്, ടെക്സ്റ്റൈല്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് തൊഴില്‍ നേടാം.

ജ്വല്ലറി ഡിസൈനര്‍/ജെമ്മോളജിസ്റ്റ്

സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ രൂപകല്പന ചെയ്യുന്നത് ജ്വല്ലറി ഡിസൈനറാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  സൂക്ഷ്മതയും കലാപരമായ കഴിവും ആവശ്യമാണ്. ഫാഷനുകള്‍ക്കനുസരിച്ച് പുതുപുത്തന്‍ ഡിസൈനുകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാനാകും. ജ്വല്ലറി  ഡിസൈനിംഗിലുള്ള ഡിപ്ലോമയാണ് ഇതിനുള്ള അടിസ്ഥാന യോഗ്യത.

ആഭരണങ്ങള്‍ക്കാവശ്യമായ രത്നങ്ങളുടെയും കൃത്രിമക്കല്ലുകളുടെയും യഥാര്‍ത്ഥമൂല്യം തിരിച്ചറിയുക, വേര്‍തിരിക്കുക, ലോഹങ്ങളില്‍ വച്ച് അലങ്കരിക്കുക തുടങ്ങിയവയാണ് ഒരു ജെമ്മോളജിസ്റ്റ് ചെയ്യുന്നത്.  പുതിയ മോഡലുകളുടെ രൂപകല്പനയിലും അവതരണത്തിലും വിദഗ്ദ്ധനായിരിക്കണം ഒരു ജെമ്മോളജിസ്റ്റ്. കമ്പ്യൂട്ടറിന്‍െറ സഹായത്താല്‍ ചെയ്യുന്ന ജ്വല്ലറി ഡിസൈനിംഗ്, രത്നങ്ങള്‍ വേര്‍തിരിക്കല്‍, മിനുക്കല്‍, കൃത്യമായ അളവില്‍ മുറിച്ചെടുക്കല്‍, തുടങ്ങിയവയിലെല്ലാം വിവിധ കോഴ്സുകള്‍ നിലവിലുണ്ട്. ജെമ്മോളജിയിലുള്ള ഡിപ്ലോമയാണ് ഈ ജോലിക്കുള്ള അടിസ്ഥാന യോഗ്യത.

മോഡല്‍

ഏതെങ്കിലും ഒരു പ്രത്യേക ഫാഷന്‍ ഡിസൈനറുടെയോ ഫാഷന്‍ സ്ഥാപനത്തിന്‍െറയോ ഉല്‍പന്നങ്ങള്‍ കാഴ്ചക്കാരുടെ മുന്നില്‍      അവതരിപ്പിക്കുകയാണ് മോഡലിന്‍റെ ജോലി. മോഡലിംഗ് പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള മോഡലിംഗ് റാംപ് ഫാഷന്‍ ഷോകള്‍ക്കായുള്ള ലൈവ് മോഡലിംഗ്, ഫോട്ടോഗ്രഫിക്കു വേണ്ടിയുള്ള  ഫോട്ടോഗ്രാഫിക് അഥവാ സ്റ്റില്‍ മോഡലിംഗ്, മാഗസിനുകളിലും കാറ്റലോഗുകളിലുമുള്ള  പരസ്യങ്ങളില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ക്കുവേണ്ടിയുള്ള മോഡലിംഗ്.  മോഡലിംഗിന് വിദ്യാഭ്യാസ യോഗ്യത കണക്കാക്കിയിട്ടില്ല. മോഡലിംഗ് സ്കൂളുകള്‍ വഴിയോ, ഏജന്‍സികള്‍ വഴിയോ എളുപ്പത്തില്‍ മോഡലിംഗ് പഠിക്കാന്‍ സാധിക്കുന്നു. അനുയോജ്യമായ ശരീരഘടന, ഉയരം, സൗന്ദര്യം, നന്നായി സംസാരിക്കാനുള്ള കഴിവ് ഇവയെല്ലാം ഒരു മോഡലിനുവേണ്ട അടിസ്ഥാന യോഗ്യതകളാണ്.

 

ബ്യൂട്ടിഷ്യന്‍

സൗന്ദര്യ പരിപാലനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മുടി, മുഖം, നഖം, കൈകാലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കുക, അവ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് ബ്യൂട്ടീഷ്യന്‍റെ ജോലി. മുടി കഴുകി വൃത്തിയാക്കുക, മുടിക്ക് നിറം കൊടുക്കുക, തലയോട്ടിയിലുണ്ടാകുന്ന താരന്‍ തുടങ്ങിയ രോഗങ്ങള്‍ മാറ്റുന്നതിനുള്ള ചികിത്സ നല്‍കുക, കൃത്രിമരീതികളിലൂടെ മുഖത്തിന് നിറവും പ്രസരിപ്പും നല്‍കുക തുടങ്ങിയവയെല്ലാം ബ്യൂട്ടീഷ്യന്‍റെ ജോലിയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന ബ്യട്ടീഷ്യന്‍ കോഴ്സുകള്‍ ഈ തൊഴിലിനുള്ള അഭിലഷണീയമായ യോഗ്യതയാണ്. ഇലക്ട്രോലിസിസ്, മേക്ക് അപ്പ്, കോസ്മറ്റോളജി, ഹെയര്‍ ആന്‍ഡ് സ്കിന്‍ കെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകമായും കോഴ്സുകളുണ്ട്.

ബ്യൂട്ടി തെറാപ്പിസ്റ്റ്

അത്യാധുനിക സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളുപയോഗിച്ച് സൗന്ദര്യ ചികിത്സ നടത്തുന്നവരാണ് ബ്യൂട്ടി തെറാപ്പിസ്റ്റ്. ചര്‍മ്മരോഗങ്ങള്‍ തുടങ്ങി എല്ലാ സൗന്ദര്യപ്രശ്നങ്ങള്‍ക്കും ബാഹ്യമായ ചികിത്സ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. കോസ്മെറ്റിക് സര്‍ജറി പോലെയുള്ള ചികിത്സകള്‍ ഈ രംഗത്ത് സ്പെഷ്യലൈസ് ചെയ്ത ഡോക്ടറാണ് ചെയ്യുന്നത്.

എം.എസിനു ശേഷം നേടിയ എം.സി.എച്ച്. ഇന്‍ പ്ലാസ്റ്റിക് സര്‍ജറിയാണ് കോസ്മെറ്റിക് സര്‍ജന്‍റെ അടിസ്ഥാന യോഗ്യത.

ഫൂട്ട് വെയര്‍ ഡിസൈനര്‍

പാദരക്ഷകള്‍ രൂപകല്പനചെയ്യുന്നത് ഫുട്വെയര്‍ ഡിസൈനറാണ്. സാങ്കേതികതയും ബുദ്ധിശക്തിയും ഒന്നിപ്പിച്ച്  മാറിവരുന്ന ഫാഷനനുസരിച്ച് വൈവിധ്യമാര്‍ന്ന പാദരക്ഷകള്‍ രൂപകല്പന ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ജോലി. ഫുട്വെയര്‍ ഡിസൈനിംഗിനുള്ള ഡിപ്ലോമയാണ് ഇവര്‍ക്കുവേണ്ട അംഗീകൃത യോഗ്യത. പാദരക്ഷാ നിര്‍മ്മാണ കമ്പനികളില്‍ ഫുട്വെയര്‍ ഡിസൈനര്‍ക്ക് തൊഴിലവസരങ്ങളുണ്ട്

സിനിമയും ടെലിവിഷന്‍

സിനിമാട്ടോഗ്രാഫര്‍

സംവിധായകന്‍ വിഭാവന ചെയ്യുന്ന രംഗങ്ങള്‍ മൂവിക്യാമറയിലേക്ക് പകര്‍ത്തുന്നത് സിനിമാട്ടോഗ്രാഫര്‍ അല്ലെങ്കില്‍ ഛായാഗ്രാഹകനാണ്. സിനിമാട്ടോഗ്രാഫറെ സഹായിക്കാന്‍ ഒന്നോ രണ്ടോ ക്യാമറാ അസിസ്റ്റന്‍റുമാരുണ്ടാകും. എന്നിരുന്നാലും ക്യാമറയുടെ സ്ഥാനവും ചലനങ്ങളും നിര്‍ണ്ണയിക്കുന്നതും വെളിച്ചം ക്രമീകരിക്കുന്നതും ഛായാഗ്രാഹകനാണ്. സിനിമാട്ടോഗ്രാഫിയില്‍ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷണല്‍ സ്ഥാപനത്തില്‍ നിന്നുമുള്ള ഫെല്ലോഷിപ്പോ മെമ്പര്‍ഷിപ്പോ അടിസ്ഥാന യോഗ്യതയാണ്.

ണ്ട്

സംവിധായകന്‍

ദൃശ്യമാധ്യങ്ങളിലെ (സിനിമ, ടി.വി.) വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കുന്നവയാളാണ് സംവിധായകന്‍ (ഡയറക്ടര്‍). സിനിമയുടെ നിര്‍മ്മാണ പ്രക്രിയയില്‍ നടീ നടന്‍മാരെ തിരഞ്ഞെടുക്കുക, പരിശീലനം നല്‍കുക, ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കുക, ചിത്രീകരണത്തിനനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കാന്‍ സഹായിക്കുക, സംഗീതം, വസ്ത്രാലങ്കാരം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് സംവിധായകനാണ്. നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ തിരക്കഥാകൃത്തുകളും സാങ്കേതിക വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സംവിധായകനു കഴിയും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും സംവിധാനത്തില്‍ നേടിയ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. സംവിധാനത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സംവിധായകരാവാം. ഫിലിം സ്റ്റുഡിയോകള്‍, പരസ്യകലാ സ്ഥാപനങ്ങള്‍, സിനിമകളും ഡോക്യുമെന്‍ററികളും നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളം അവസരങ്ങളുണ്ട്.

ഫിലിം എഡിറ്റര്‍

ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സംവിധായകന്‍െറ ഭാവനയ്ക്കനുസരിച്ച് സിനിമയായിമാറ്റുന്നത് എഡിറ്ററുടെ ചുമതലയാണ്.  പല ഭാഗങ്ങളിലായി ക്രമമല്ലാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരോരോ സീനുകളായി, ക്രമമനുസരിച്ച് യോജിപ്പിക്കുകയും ആവശ്യമില്ലാത്തവ നീക്കുകയും വേണ്ടവ കൂട്ടിച്ചേര്‍ക്കുകയുമാണ് എഡിറ്ററുടെ പ്രധാന ജോലി.  സന്ദര്‍ഭത്തിന് അനുയോജ്യമായ ശബ്ദങ്ങളും പ്രത്യേക ദൃശ്യ ഇഫക്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ ഓരോ സീനുമായി കൂട്ടിയോജിപ്പിക്കുന്നതും എഡിറ്ററാണ്.  ഇന്ന് എഡിറ്ററുടെ സഹായത്തിന് കമ്പ്യൂട്ടറുകളും ആധുനിക സോഫ്റ്റ്വെയറുകളും ലഭ്യമാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന എഡിറ്റിംഗിലുള്ള  ഡിപ്ലോമയാണ്  അടിസ്ഥാന യോഗ്യത.  സിനിമ, ടെലിവിഷന്‍, അനിമേഷന്‍ എന്നീ മേഖലകളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്.

തിരക്കഥാകൃത്ത്

ഗാനങ്ങള്‍, സംഭാഷണങ്ങള്‍ മറ്റ് ശബ്ദരൂപങ്ങള്‍ എന്നിവ ഒരോ സീനുമായി യോജിപ്പിക്കുകയാണ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് ചെയ്യുന്നത്. സംപ്രേഷണ സമയത്ത് ശബ്ദത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തുകയും സംവിധായകന്‍െറ നിര്‍ദ്ദേശത്തിനനുസരിച്ച് ശബ്ദങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് ഇവരാണ്. സൗണ്ട് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയാണ് അംഗീകൃത യോഗ്യത. ഫിലിം സ്റ്റുഡിയോകളിലും പ്രൊഡക്ഷന്‍ കമ്പനികളിലും പ്രോസസ്സിങ് ലബോറട്ടികളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. ഗാനങ്ങള്‍,

സൌണ്ട് എന്‍ജിനീയര്‍

സംഭാഷണങ്ങള്‍ മറ്റ് ശബ്ദരൂപങ്ങള്‍ എന്നിവ ഒരോ സീനുമായി യോജിപ്പിക്കുകയാണ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് ചെയ്യുന്നത്. സംപ്രേഷണ സമയത്ത് ശബ്ദത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തുകയും സംവിധായകന്‍െറ നിര്‍ദ്ദേശത്തിനനുസരിച്ച് ശബ്ദങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് ഇവരാണ്. സൗണ്ട് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയാണ് അംഗീകൃത യോഗ്യത. ഫിലിം സ്റ്റുഡിയോകളിലും പ്രൊഡക്ഷന്‍ കമ്പനികളിലും പ്രോസസ്സിങ് ലബോറട്ടികളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

അഭിനേതാവ്

സിനിമ, നാടകം തുടങ്ങിയ കലാരൂപങ്ങളില്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് അഭിനേതാവ് (ആക്ടര്‍). കഥാപാത്രങ്ങളുടെ സവിശേഷതകളുള്‍ക്കൊണ്ട് മുഖഭാവങ്ങളിലൂടെയും അംഗചലനങ്ങളിലൂടെയും സംസാരത്തിലൂടെയുമൊക്കെ അവ പുന:സൃഷ്ടിക്കുകയാണ് അഭിനേതാവിന്‍റെ ചുമതല. അഭിനയിക്കാനുള്ള നൈസര്‍ഗികമായ കഴിവുള്ളവര്‍ക്ക് അഭിനയം ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടാവുന്നതാണ്. സിനിമ, നാടകം, ടെലിവിഷന്‍, പരസ്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ അഭിനേതാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡിപ്ലോമ  ആകാശവാണി, ദൂരദര്‍ശന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ട്ടിസ്റ്റ് ആയി ജോലി ലഭിക്കാനുള്ള അംഗീകൃത യോഗ്യതയാണ്.

കോസ്റ്റ്യൂം ഡിസൈനര്‍

ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നതും ഭംഗിയുള്ളതുമായ വസ്ത്രങ്ങളും  അനുബന്ധ വസ്ത്രവിധാനങ്ങളും പുതിയ ഫാഷനനുസരിച്ച് സിനിമ, നൃത്തം, നാടകം എന്നിവയ്ക്കു വേണ്ടി രൂപകല്പന ചെയ്യുന്നയാളാണ് കോസ്റ്റ്യൂം ഡിസൈനര്‍.  ഫാഷന്‍ ഡിസൈനിംഗില്‍ ലഭിച്ച ഡിപ്ലോമയാണ് ഇതിനു വേണ്ട അംഗീകൃത യോഗ്യത. സിനിമ, സീരിയല്‍, നാടക-ടിവി രംഗങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ ലഭിക്കും.

സ്പെഷ്യല്‍ ഇഫക്റ്റ് ഡിസൈനര്‍

സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളിലുമൊക്കെ മഴ, മഞ്ഞ്, അഗ്നിജ്വാലകള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയുടെ പ്രതീതിയുണ്ടാക്കുന്ന സാങ്കേതിക വിദ്യകളില്‍ വൈദഗ്ദ്ധ്യം നേടിയയാളാണ് സ്പെഷല്‍ എഫക്ട് ഡിസൈനര്‍. സംവിധായകന്‍റെ നിര്‍ദ്ദേശമനുസരിച്ച് രാസവസ്തുക്കളുടെയും വൈദ്യുതിയുടേയും സഹായത്തോടെ ഇത്തരം സ്പെഷല്‍ എഫക്ടുകള്‍ ഉണ്ടാക്കുന്നത് ഇവരാണ്. സ്പെഷല്‍ എഫക്ടുകള്‍ രൂപീകരിക്കാന്‍ സാങ്കേതിക പരിശീലനവും ഭാവനയും പരിചയവും അത്യാവശ്യമാണ്. ഇന്ത്യയിലും വിദേശത്തുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും ഈ രംഗത്ത് പ്രത്യേക പരിശീലനം നേടാം.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്

ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്‍റെ ജോലി. സിനിമയില്‍ അഭിനേതാക്കളോളം പ്രാധാന്യമുള്ളവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. ഒരു താരത്തിന് തന്‍റെ വേഷത്തില്‍ അമ്പതു ശതമാനം അഭിനയിച്ചു ഫലിപ്പിച്ചാല്‍ മതി. ബാക്കി ശബ്ദത്തിനായിരിക്കും പ്രാധാന്യം. സംവിധായകന്‍റെ നിര്‍ദ്ദേശപ്രകാരം കഥാപാത്രത്തിന്‍റെ എല്ലാ വികാരവും സംഭാഷണത്തിലൂടെ പ്രതിഫലിപ്പിക്കുകയാണ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചെയ്യുന്നത്. അഭിനയിച്ച രംഗങ്ങള്‍ കണ്ട ശേഷം തിരക്കഥ വായിച്ചിട്ടാണ് ശബ്ദം നല്‍കുന്നത്. പരിശീലനത്തിലൂടെ മാത്രം ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാവാന്‍ കഴിയില്ല. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാവാന്‍ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളില്ല. എന്നാല്‍ അഭിനയത്തിലോ സംഗീതത്തിലോ ഉള്ള ഡിപ്ലോമയോ ബിരുദമോ അഭിലഷണീയമായ യോഗ്യതയായി കണക്കാക്കാം.

സൌണ്ട് ഇഫക്റ്റ് ഡിസൈനര്‍

സിനിമയിലും ടെലിവിഷന്‍ പരിപാടികള്‍ക്കും മറ്റു സ്റ്റേജ് പരിപാടികള്‍ക്കുമൊക്കെ പശ്ചാത്തല ശബ്ദങ്ങള്‍ രൂപപ്പെടുത്തുന്നത് സൗണ്ട് എഫക്ട് ഡിസൈനറാണ്. ഇന്ന് പരിപാടികളുടെ സ്വഭാവത്തിനനുസരിച്ച് പ്രകൃതിദത്തമായ ശബ്ദങ്ങളും മറ്റും കൃത്രിമമായി രൂപപ്പെടുത്തുന്നതിന് പരമ്പരാഗത വാദ്യോപകരണങ്ങള്‍ മുതല്‍ ആധുനിക ഡിജിറ്റല്‍ സൗണ്ട് പ്രോസസിംഗ് ഉപകരണങ്ങള്‍വരെ ഉപയോഗിക്കുന്നുണ്ട്. ഓഡിയോഗ്രഫിയിലുള്ള പരിജ്ഞാനവും പ്രവൃത്തിപരിചയവുമാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത. ഔട്ട് ബോര്‍ഡ് എഫക്ട് പ്രോസസിംഗ് ഗിയറുകള്‍ പോലുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അറിവും ഇവര്‍ക്കുണ്ടായിരിക്കണം. മിക്സിംഗ് സ്റ്റുഡിയോകളിലും തീയേറ്റര്‍ ഡാന്‍സ് ട്രൂപ്പുകളിലും സൗണ്ട് എഫക്ട് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

കലാസംവിധായകന്‍

ടെലിവിഷന്‍ സീരിയലുകളുടെയും സിനിമയുടെയും ചിത്രീകരണത്തിനാവശ്യമായ സെറ്റുകളും ലൊക്കേഷനും കണ്ടുപിടിക്കുക, ഒരു ചിത്രീകരണ രംഗത്തിലുണ്ടാവേണ്ട സാധനങ്ങള്‍ കൃത്യമായി തയ്യാറാക്കി വെയ്ക്കുക എന്നിവ ഒരു ആര്‍ട്ട് ഡയറക്ടറുടെ ജോലിയാണ്. ആര്‍ട്ട് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സെറ്റുകള്‍ മനോഹരമായി രൂപകല്പന ചെയ്യുകയാണ് സെറ്റ് ഡിസൈനറുടെ ജോലി. പരസ്യകലയില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് ആര്‍ട്ട് ഡയറക്ടറാകാം. പരസ്യകലാസ്ഥാപനങ്ങള്‍, ടെലിവിഷന്‍, റേഡിയോ,പത്ര-മാസികകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്. വിദേശത്തും  സ്വദേശത്തുമുള്ള വിവിധ പരസ്യ ഏജന്‍സികളിലും ആര്‍ട്ട് ഡയറക്ടര്‍ക്ക് മികച്ച സാധ്യതയാണുളളത്.

അനിമേറ്റര്‍

ചലിക്കുന്ന കാര്‍ട്ടൂണുകളാണ് അനിമേഷന്‍. കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ചലനം നല്‍കുക, ഭാവപ്രകടനങ്ങള്‍ കൊടുക്കുക, അവയെ ചലിപ്പിക്കുക ഇവയൊക്കെ അനിമേറ്ററുടെ ജോലിയില്‍പ്പെടുന്നു. പണ്ടൊക്കെ കൈ കൊണ്ട് വരയ്ക്കുന്ന സെല്‍ അനിമേഷന്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ത്രീഡി അനിമേഷന്‍റെ വരവോടെ ഈ രംഗത്ത് ഒരു കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു കഥാപാത്രത്തിന്‍റെ തന്നെ ചലനങ്ങള്‍ രൂപം കൊള്ളുന്നത് നിരവധി വരകളിലൂടെയാണ്. അതുകൊണ്ട് തന്നെ ഭാവനയോടൊപ്പം അതീവ സൂക്ഷ്മതയും ക്ഷമയും ഈ ജോലിക്ക് ആവശ്യമാണ്. വരയ്ക്കാനുള്ള കഴിവും ഫൈന്‍ ആര്‍ട്സില്‍ ബിരുദവുമുള്ളവര്‍ക്ക്   വിദേശത്തും സ്വദേശത്തുമുള്ള വന്‍കിട ഫിലിം സ്റ്റുഡിയോകള്‍, സര്‍ക്കാര്‍-സ്വകാര്യ പ്രൊഡക്ഷന്‍ ഹൗസുകള്‍, ടി.വി., പരസ്യരംഗം എന്നിവിടങ്ങളില്‍ വളരെയധികം അവസരങ്ങളുണ്ട്.

അവതാരകന്‍

സിനിമയും സംഗീതവും പോലെയുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കിയ വിനോദ പരിപാടികളും വാര്‍ത്താധിഷ്ഠിത പരിപാടികളും തന്മയത്തത്തോടെ അവതരിപ്പിക്കുകയാണ്  അവതാരകരുടെ ജോലി. വിനോദ പരിപാടികളില്‍ മിക്കതും ഇന്ന് ടെലിഫോണ്‍ പോലുള്ള ആശയവിനിമയ സങ്കേതങ്ങളുപയോഗിച്ച് പ്രേക്ഷകരുമായി നേരിട്ട് ഇടപഴകുന്ന പുതിയ രീതിയിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികളുടെ അവതാരകര്‍ക്ക് പൊതുജനങ്ങളുമായി നന്നായി ഇടപഴകേണ്ടതായും ക്യാമറയെ അഭിമുഖീകരിച്ച് സ്ഫുടമായി സംസാരിക്കേണ്ടതായും വരുന്നു. വാര്‍ത്തകളും ആനുകാലിക സംഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ത്താധിഷ്ഠിത പരിപാടികളും അവതരിപ്പിക്കുന്നവരാണ് വാര്‍ത്താ അവതാരകര്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ഗൗരവമായ വിഷയങ്ങള്‍ പറഞ്ഞു ഫലിപ്പിക്കേണ്ടതുകൊണ്ടുതന്നെ ഇവര്‍ക്ക് നല്ല ആശയവിനിമയ ശേഷിയും, ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവും നല്ല ഭാഷാചാതുരിയും ഉണ്ടായിരിക്കണം.ആകര്‍ഷകമായ വ്യക്തിത്വവും ഇക്കൂട്ടര്‍ക്ക് അനിവാര്യമാണ്. ജേര്‍ണലിസത്തിലും കമ്മ്യൂണിക്കേഷനിലുമുള്ള ബിരുദാനന്തര ബിരുദമോ പി.ജി.ഡിപ്ലോമയോ ആണ് വാര്‍ത്താ അവതാരകരാവാനുള്ള അടിസ്ഥാന യോഗ്യത.

ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, അഭിനയകല, റേഡിയോ ആന്‍ഡ് ടെലിവിഷന്‍ പ്രസന്‍റേഷന്‍, നടനകല തുടങ്ങിയവയില്‍ പരിശീലനം ലഭിച്ചവര്‍ക്ക് വിവിധ ടെലിവിഷന്‍ ചാനലുകളിലും റേഡിയോ കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്.

റേഡിയോ ജോക്കി

റേഡിയോയിലൂടെയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്ന ആളാണ് റേഡിയോ ജോക്കി.  സംഗീതാഭിരുചിയുള്ളവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്ന ഒരു മേഖലയാണ് ഇത്.

ശ്രോതാക്കളുടെ ആവശ്യാനുസരണം ഗാനങ്ങള്‍ അവതരിപ്പിക്കുക, അതിഥികളുമായുള്ള അഭിമുഖം നടത്തുക, സംഗീതം, കാലാവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നിവയെല്ലാം ഒരു റേഡിയോ ജോക്കിയുടെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു.

ശബ്ദമാണ് ഒരു റേഡിയോ ജോക്കിയുടെ ആശയവിനിമയ ഉപാധി എന്നുള്ളതുകൊണ്ടുതന്നെ ഊര്‍ജസ്വലതയും ആകര്‍ഷകമായ ശബ്ദവും ഉള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കും.  റേഡിയോ ജോക്കിയാകാന്‍ താത്പര്യമുള്ളവര്‍ റേഡിയോയുടെ നല്ല ശ്രോതാക്കളായിരിക്കുകയും തങ്ങളുടെ ആശയവിനിമയ പാടവം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും വേണം.

റേഡിയോ ജോക്കിയാകാന്‍ നിശ്ചിത വിദ്യാഭ്യാസയോഗ്യതയൊന്നും ആവശ്യമില്ല.  സംഗീതാഭിരുചിയുള്ളവര്‍ക്ക് ഈ മേഖലയില്‍ ഉയര്‍ന്നുവരാവുന്നതാണ്.

റേഡിയോയിലോ ടെലിവിഷനിലോ ഡാന്‍സ് ഹാളുകളിലോ റെക്കോഡ് ചെയ്ത് വച്ചിട്ടുള്ള സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നത് ഡിസ്ക്ക് ജോക്കിയാണ്.  സംഗീതപരിപാടികള്‍ക്കും ഗാനങ്ങള്‍ക്കും ആമുഖം നല്‍കുന്നതും അത് അവതരിപ്പിക്കുന്നതും ഡിസ്ക്ക് ജോക്കിയാണ്

കലാരംഗം

നൃത്ത സംവിധായകന്‍

നൃത്ത സംവിധാനം നിര്‍വഹിക്കുക, സ്റ്റേജ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക, കഥാസന്ദര്‍ഭത്തിനനുസരിച്ചുള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിക്കുക എന്നിവയെല്ലാം നൃത്ത സംവിധായകന്‍റെ  (കൊറിയോഗ്രാഫര്‍) ജോലിയാണ്. സിനിമ, നാടകം, സ്റ്റേജ് ഷോകള്‍ തുടങ്ങിയ കലാരൂപങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. വിവിധയിനം നൃത്ത ഇനങ്ങള്‍ യോജിപ്പിച്ച് പുതിയ രീതിയിലുള്ള ചുവടുകള്‍ ചിട്ടപ്പെടുത്തുക, കളരി പോലുള്ള പാരമ്പര്യ കലകളുമായി ചേര്‍ന്ന പുതിയ ഇനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ പരീക്ഷണങ്ങള്‍ ഈ രംഗത്ത് നടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും നൃത്തരൂപങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും ഇവര്‍ക്ക് ആവശ്യമാണ്. നൃത്തത്തില്‍ ലഭിച്ച ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി അഭിലഷണീയമായ യോഗ്യതയാണ്.

ലൈറ്റ് ആന്‍റ് സൌണ്ട് ഓപ്പറേറ്റര്‍

സിനിമ, ടെലിവിഷന്‍ തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലും സ്റ്റേജിലും കലാപരിപാടികള്‍ക്ക് പ്രകാശ സംവിധാനം നിര്‍വഹിക്കുകയാണ് ലൈറ്റിംഗ് എക്വിപ്മെന്‍റ് ഓപ്പറേറ്റര്‍മാരുടെ ജോലി. സംവിധായകന്‍െറയും ക്യാമറാമാന്‍റെയും നിര്‍ദ്ദേങ്ങള്‍ക്കനുസരിച്ച് കൃത്രിമ ദീപങ്ങള്‍, സ്പോട്ട് ലൈറ്റുകള്‍, സ്ട്രിപ് ലൈറ്റുകള്‍ എന്നിവയുപയോഗിച്ച് കലാപരിപാടിക്കനുയോജ്യമായ വിധത്തിലും ക്യാമറക്കിണങ്ങുന്ന തരത്തിലും വെളിച്ചവും ശബ്ദവും കൊടുക്കുന്നത് ഇവരാണ്. വിവിധ നിറങ്ങളില്‍ കറങ്ങുന്ന ദീപങ്ങള്‍ തെളിയിക്കുക, പരിപാടിയുടെ സ്വഭാവത്തിനനുസരിച്ച് പ്രകാശം നിയന്ത്രിക്കുക തുടങ്ങിയവ ഇവരുടെ ജോലിയില്‍പ്പെടുന്നു. കൂടാതെ ലൈറ്റുകളുടെയും ഉപയോഗിക്കേണ്ട മൈക്കുകളുടേയും ശബ്ദസംവിധാനങ്ങളുടെയും  സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. പരസ്യകല, സിനിമ, ടെലിവിഷന്‍, മറ്റു തീയേറ്റര്‍ പരിപാടികള്‍, നാടകം എന്നീ രംഗങ്ങളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. ഈ രംഗത്തെ തൊഴില്‍ പരിചയം അഭിലഷണീയമായ യോഗ്യതയാണ്.

നര്‍ത്തകന്‍

നൃത്ത സംവിധായകന്‍ ചിട്ടപ്പെടുത്തുന്ന ചുവടുകളെ വേദിയില്‍ താളാത്മകമായി അവതരിപ്പിക്കുകയാണ് നാട്യ കലാകാരന്‍െറ ജോലി.  ഒരു ഗുരുവിന്‍െറ കീഴിലോ അല്ലെങ്കില്‍ കലാമണ്ഡലം പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിലോ നൃത്തത്തില്‍ പരിശീലനം നേടാം.  നൃത്തസംവിധായകന്‍, ഡാന്‍സ് തെറാപ്പിസ്റ്റ്,  ഡാന്‍സ് ക്രിട്ടിക് എന്നീ നിലകളിലും ഇവര്‍ക്ക്  തൊഴില്‍ സാധ്യതയുണ്ട്. നൃത്തത്തില്‍ ലഭിച്ച ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി അഭിലഷണീയമായ യോഗ്യതയാണ്.

സംഗീത സംവിധായകന്‍

പാശ്ചാത്യ പൗരസ്ത്യ സംഗീതശാഖകളില്‍ ഏതെങ്കിലുമൊന്നില്‍ അഗാധമായ പാണ്ഡിത്യം നേടിയയാളാണ് സംഗീതജ്ഞന്‍. ജന്മനായുള്ള അഭിരുചിയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമാണ.് വേദിയില്‍ പാട്ടുപാടുന്നവര്‍ മുതല്‍ ടി.വിയിലും റേഡിയോയിലും സിനിമയിലും പാടുന്നവരും പശ്ചാത്തല സംഗീതമൊരുക്കുന്നവരും വരെ സംഗീതജ്ഞരില്‍പ്പെടുന്നു. അഗാധമായ താളബോധമുള്ളവര്‍ക്കേ ഒരു മികച്ച സംഗീതജ്ഞനാകാന്‍ സാധിക്കുകയുള്ളൂ. കഴിവിനനുസരിച്ച് സംഗീത സംവിധായകന്‍, ഗായകന്‍ തുടങ്ങി നിരവധി സാധ്യതകള്‍ സംഗീതജ്ഞന് മുമ്പിലുണ്ട്. സംഗീതത്തില്‍ ലഭിച്ച ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി അഭിലഷണീയമായ യോഗ്യതയാണ.്

മാധ്യമം /പരസ്യകല

സബ് എഡിറ്റര്‍

റിപ്പോര്‍ട്ടര്‍ ശേഖരിച്ചുകൊണ്ടുവരുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരണ/ പ്രക്ഷേപണ യോഗ്യമാക്കിമാറ്റുക എന്നതാണ് സബ് എഡിറ്ററുടെ ചുമതല. അനുവദിച്ച സ്ഥലത്ത് അല്ലെങ്കില്‍ സമയത്തിനുള്ളില്‍ വാര്‍ത്തകള്‍ കൂടുതല്‍ വിവരങ്ങളോടെ ലളിതമായ ഭാഷയില്‍ ഇവര്‍ ചിട്ടപ്പെടുത്തുന്നു.  വാര്‍ത്തകള്‍ക്ക് തലക്കെട്ടുകള്‍ എഴുതുന്നതും പേജിന്‍െറ രൂപകല്പനയില്‍ സഹായിക്കുന്നതും സബ് എഡിറ്ററാണ്. പ്രസിദ്ധീകരിക്കേണ്ട/ സംപ്രേഷണം ചെയ്യേണ്ട വാര്‍ത്തകളുടെ മേല്‍നോട്ടം വഹിക്കുന്നയാളാണ് എഡിറ്റര്‍. ശേഖരിക്കേണ്ട വാര്‍ത്തകളെപ്പറ്റി ചിലപ്പോള്‍ റിപ്പോട്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ഇവരാണ്. ജേര്‍ണലിസത്തിലും മാസ്കമ്മ്യൂണിക്കേഷനിലുമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഇവര്‍ക്ക് വര്‍ത്തമാന പത്രങ്ങള്‍, മാഗസിനുകള്‍, ടി.വി. ചാനലുകള്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്.

 

റിപ്പോര്‍ട്ടര്‍

ദിനപത്രങ്ങള്‍, റേഡിയോ, ടി.വി. തുടങ്ങിയ മാധ്യമങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ ശേഖരിക്കുന്നയാളാണ് റിപ്പോര്‍ട്ടര്‍.  വാര്‍ത്തകള്‍ കണ്ടെത്തി അവ ശരിയാണെന്ന് തീര്‍ച്ചപ്പെടുത്തിയശേഷം സമയനഷ്ടം കൂടാതെ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഒരു റിപ്പോര്‍ട്ടറുടെ ചുമതല. മാധ്യമങ്ങള്‍ക്കുവേണ്ടി  പത്ര സമ്മേളനങ്ങളിലും മറ്റ് പൊതു ചടങ്ങുകളിലും പോയി വാര്‍ത്തകള്‍ ശേഖരിക്കുന്നതും റിപ്പോര്‍ട്ടറാണ്. എന്നാല്‍ ചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളിലും പ്രത്യേക വിഷയങ്ങളിലും വാര്‍ത്തകള്‍ ശേഖരിക്കുന്നയാളാണ് കറസ്പോണ്ടന്‍റ്. ഇവര്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്‍റെ സ്ഥിര ജോലിക്കാരനാവണമെന്നില്ല. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ, പി.ജി. ഡിപ്ലോമയോ ആണ് അംഗീകൃത  യോഗ്യത. ഇവര്‍ക്ക് വിവിധ വര്‍ത്തമാനപത്രങ്ങള്‍. ടി.വി. ചാനലുകള്‍, ന്യൂസ് ഏജന്‍സികള്‍, മാഗസിനുകള്‍, റേഡിയോ, ഇന്‍റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്.

കോപ്പി റൈറ്റര്‍

 

ഒരു പരസ്യത്തിന് അനുയോജ്യമായ വിഷയം നിശ്ചയിച്ച് പെട്ടെന്ന് ആശയ വിനിയമം ചെയ്യുന്ന രീതിയില്‍ ശ്രദ്ധേയമായി അവതരിപ്പിക്കുകയാണ് ഒരു കോപ്പിറൈറ്ററുടെ ജോലി. പരസ്യവാചകങ്ങള്‍, ജിംഗിളുകള്‍, സ്ക്രിപ്റ്റുകള്‍ എന്നിവയുടെ ആശയങ്ങള്‍ രൂപീകരിക്കുന്നതും ഇവരാണ്. നന്നായി എഴുതാനും, ആശയനവിനിമയം ചെയ്യാനും ഒന്നിലധികം ഭാഷകള്‍ മനോഹരമായി കൈകാര്യം ചെയ്യാനുമുള്ള  കഴിവും കോപ്പിറൈറ്റര്‍ക്കുണ്ടായിരിക്കണം. അഡ്വര്‍ടൈസിംഗിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് അഭിലഷണീയമായ യോഗ്യത. വിവിധ പരസ്യകമ്പനികളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. കൂടാതെ പത്രങ്ങള്‍, മാഗസിനുകള്‍, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളുടെ പരസ്യവിഭാഗത്തിലും ജോലി ലഭിക്കും.

മള്‍ട്ടീമീഡിയ സി.ഡി.റോമുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയ്ക്കുവേണ്ട സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നയാളാണ് കണ്ടന്‍റ് ഡെവലപ്പര്‍. ജേര്‍ണലിസത്തിലോ ന്യൂ മീഡിയയിലോ ഉളള ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ ആണ് ഇവര്‍ക്കുവേണ്ട യോഗ്യത. നന്നായി എഴുതാനും ആശയവിനിമയംചെയ്യാനും ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാനുളള കഴിവും ഇവര്‍ക്കുണ്ടായിരിക്കണം.

ക്രിയേറ്റീവ് ഡയക്ടര്‍

പരസ്യചിത്രങ്ങള്‍ രൂപകല്പന ചെയ്യുന്ന കലാകാരനാണ് ആര്‍ട്ട് ഡയറക്ടര്‍. പരസ്യവാചകത്തിന്‍റെ ഘടനയും ശൈലിയും തീരുമാനിക്കുക, ഫോട്ടോ ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് തീരുമാനിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ജോലി. കോപ്പിറൈറ്റര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി പരസ്യവാചകമുള്‍പ്പെടെ പരസ്യം മൊത്തത്തില്‍ മികച്ചതാക്കുന്നത് ആര്‍ട്ട് ഡയറക്ടറുടെ കഴിവാണ്. കലാപരമായി കഴിവും പരിചയവുമുള്ള ഒരാള്‍ക്ക് ആര്‍ട്ട് ഡയറക്ടറാവാം. ഫൈന്‍ ആര്‍ട്സിലുള്ള ബിരുദം ആര്‍ട്ട് ഡയറക്ടറുടെ അടിസ്ഥാന യോഗ്യതയാണ്. പരസ്യസ്ഥാപനങ്ങള്‍ നേരിട്ട് നിയമനം നടത്തുന്നു.

ആര്‍ട്ട് ഡയറക്ടര്‍ക്ക് മുകളിലുള്ള തസ്തികയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ഒരു പരസ്യം എങ്ങനെ ചെയ്യണമെന്ന് ആര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജോലിയാണ് ക്രിയേറ്റീവ് ഡയറക്ടര്‍ക്കുള്ളത്. കലാപരമായ കഴിവും പരിചയവും ഫൈന്‍ ആര്‍ട്സില്‍ ബിരുദവും അടിസ്ഥാന യോഗ്യതയാണ്. പരസ്യ സ്ഥാപനങ്ങള്‍ നേരിട്ടാണ് നിയമനം നടത്തുന്നത്.

ആര്‍ട്ട് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു പരസ്യം ചിത്രീകരിക്കുന്നയാളാണ് വിഷ്വലൈസര്‍. വിഷ്വലൈസറുടെ കഴിവും പരസ്യത്തെ മികവുറ്റതാക്കും. ഫൈന്‍ ആര്‍ട്സില്‍ നേടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. പരസ്യസ്ഥാപനങ്ങള്‍ നേരിട്ട് നിയമനം നടത്തുന്നു.

ഫോട്ടോഗ്രാഫര്‍

വാക്കുകളെക്കാള്‍ നന്നായി ഒരാശയം സംവേദനംചെയ്യാന്‍ ഫോട്ടോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ പലപ്പോഴും ക്യാമറ പേനയേക്കാള്‍ ശക്തമായ ആയുധമാകാറുണ്ട്. സൗന്ദര്യബോധം, മത്സരബുദ്ധി, വേഗത, ക്ഷമ തുടങ്ങിയ ഗുണങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കുണ്ടായിരിക്കണം. പ്രകാശ ക്രമീകരണം, ക്യാമറ, ലെന്‍സ്, ആംഗിള്‍, ഫിലിം എന്നിവയെപ്പറ്റി പരിജ്ഞാനവും വേണം. ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫോട്ടോഗ്രഫിയില്‍ ലഭിച്ച ഡിപ്ലോമയാണ് ഈ ജോലിക്ക് വേണ്ട അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയമാണ്. പ്രസ് ഫോട്ടോഗ്രഫി, ഫീച്ചര്‍ ഫോട്ടോഗ്രഫി, പരസ്യരംഗത്തെ ഫോട്ടോഗ്രഫി, ഫാഷന്‍ ഫോട്ടോഗ്രഫി, തുടങ്ങി നിരവധി മേഖലകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് വൈദഗ്ദ്ധ്യം നേടാം. പത്രസ്ഥാപനങ്ങള്‍, മാസികകള്‍, പരസ്യകലാസ്ഥപനങ്ങള്‍, ടെലിവിഷന്‍, സിനിമാ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍, എന്നിവിടങ്ങളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്.

അച്ചടിയും പ്രസാധനവും

ഡി.റ്റി.പി /ഡാറ്റഎന്‍ട്രി ഓപ്പറേറ്റര്‍

ഓഫ്സെറ്റ് അച്ചടിയുടെ വരവോടെ അച്ചുനിരത്തിക്കൊണ്ടുള്ള പഴയ  സമ്പ്രദായം മാറി അക്ഷരങ്ങളുടെ വലിപ്പവും സ്വഭാവവും വര്‍ഗ്ഗവും സ്ക്രീനില്‍ നിശ്ചയിക്കുന്ന ചിട്ടവന്നു. വിവരസാങ്കേതിക വിദ്യയ്ക്ക് അനുപൂരകമായി പ്രസാധന രംഗത്ത് വന്ന മാറ്റങ്ങള്‍ പില്‍ക്കാലത്ത് ഡി.റ്റി.പി. അഥവാ ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് എന്ന വിപ്ലവത്തിന് തുടക്കം കുറിച്ചു. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ഒരു മേശക്കുമുകളില്‍ വച്ചുതന്നെ അച്ചുനിരത്തലും അച്ചടിയും സാധ്യമാക്കുകയാണ് ഡി.റ്റി.പിയില്‍ ചെയ്യുന്നത്. ഈ പ്രസാധന പ്രക്രിയയെ ക്രിയാത്മകവും ഭാവനാ സമ്പന്നവുമാക്കുകയാണ് ഡി.റ്റി.പി. ഓപ്പറേറ്ററുടെ കര്‍ത്തവ്യം. പ്രസിദ്ധീകരണത്തിനുള്ള പ്രതികള്‍ കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യുക, ടൈപ്പ് ചെയ്തവ ഭംഗിയായി പേജില്‍ വിന്യസിച്ച് പ്രിന്‍റ് ചെയ്യുക എന്നിവയാണ് ഡി.റ്റി.പി. ഓപ്പറേറ്ററുടെ ജോലികള്‍. ഡി.റ്റി.പി. ഓപ്പറേഷനില്‍ ലഭിച്ച ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് അംഗീകൃത യോഗ്യതയാണ്.

ലേ ഔട്ട് ആര്‍ട്ടിസ്റ്റ്

പത്രങ്ങള്‍, മാസികകള്‍, ടെലിവിഷന്‍ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ ചിത്രങ്ങളും അച്ചടിച്ച ലേഖനങ്ങളുമൊക്കെ പെട്ടെന്ന് ആശയവിനിമയം ചെയ്യുന്ന തരത്തിന്‍ ക്രമീകരിച്ചുവെച്ച് പേജുകള്‍ക്ക് രൂപഭംഗി വരുത്തുന്നത് ലേ ഔട്ട് ആര്‍ട്ടിസ്റ്റാണ്. പാല്‍, ബിസ്ക്കറ്റ്, സോപ്പ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ കവറുകളും പരസ്യവുമൊക്കെ രൂപകല്പന ചെയ്യുന്നതും ഇവരാണ്. നല്ല ആശയവിനിമയ ശേഷിയും ഭാവനയും കലാപരമായ കഴിവും ഒരു ലേ ഔട്ട് ആര്‍ട്ടിസ്റ്റിന് ആവശ്യമായ ഗുണങ്ങളാണ്. കൂടാതെ പ്രസാധന രംഗത്ത് ആവശ്യമായ വിവിധതരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അച്ചടി മാധ്യമരംഗത്തും പരസ്യ നിര്‍മ്മാണ രംഗത്തും ജോലി സാധ്യതയുണ്ട്. ചിത്രരചനയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം അഭിലഷണീയമായ യോഗ്യതയായി കണക്കാക്കുന്നു.

പ്രിന്‍റിംഗ് ടെക്നോളജിസ്റ്റ്

അച്ചടിയുടെ മേല്‍നോട്ടം വഹിക്കുന്നയാളാണ് പ്രിന്‍റിംഗ്  ടെക്നോളജിസ്റ്റ്. പഴയകാലങ്ങളില്‍ അക്ഷരങ്ങളുടെ അച്ചുകള്‍ മഷിയില്‍ മുക്കി നിരത്തുന്നതു മുതല്‍ അച്ചടി കഴിഞ്ഞ് ഓരോന്നും കെട്ടുകളാക്കുന്നതുവരെയുള്ള ബൃഹത്തായ ചുമതലയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഓഫ്സെറ്റ് മുതലായ ആധുനിക സങ്കേതങ്ങള്‍ ഈ മേഖലയില്‍ വന്നതോടെ ഇവരുടെ ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടറില്‍ ഇഷ്ടപ്പെട്ട ടൈപ്പുകള്‍ തെരഞ്ഞെടുക്കുന്നതും വലിപ്പം നിശ്ചയിക്കുന്നതുമൊക്കെ പ്രിന്‍റിംഗ് ടെക്നോളജിസ്റ്റിന്‍റെ ജോലിയാണ്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പ്രിന്‍റിംഗ് ടെക്നോളജിയില്‍ ലഭിച്ച ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് തൊഴിലില്‍ മുന്‍ഗണന ലഭിക്കും. പ്രസിദ്ധീകരണശാലകള്‍, പ്രിന്‍റിംഗ് പ്രസ്സുകള്‍, പത്ര-മാസികകള്‍ എന്നിവിടങ്ങളില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ട്.

പ്രൂഫ് റീഡിംങ്ങ്

അച്ചടിക്കേണ്ട പ്രതികളുടെ ആദ്യത്തെ കോപ്പി വായിച്ചുനോക്കി അച്ചടി-വ്യാകരണതെറ്റുകള്‍ കണ്ടെത്തി തിരുത്തുകയാണ് പ്രൂഫ് റീഡറുടെ ജോലി. പ്രൂഫ് റീഡര്‍ക്ക് ഭാഷയില്‍ നല്ല അറിവുണ്ടായിരിക്കണം. പത്രസ്ഥാപനങ്ങളിലും പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും പ്രസ്സുകളിലും ഇവര്‍ക്ക്  തൊഴില്‍ സാധ്യതയുണ്ട്. എസ്.എസ്.എല്‍.സി. യാണ് കുറഞ്ഞ യോഗ്യത.  ഇവര്‍ക്ക് സ്വകാര്യമേഖലയിലുള്ള ചെറിയ പ്രസ്സുകളില്‍ തൊഴില്‍ ലഭിക്കും.  പത്ര സ്ഥാപനങ്ങള്‍, പ്രസാധന സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നേടുന്നവാന്‍ ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ  ആവശ്യമാണ്.

പബ്ളിക് റിലേഷന്‍സ്/ലൈബ്രറി

പ്ലബ്ളിക്ക് റിലേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഉപഭോക്താക്കളുടെയും  ജോലിക്കാരുടെയും ഇടയില്‍   സല്‍പേരുണ്ടാക്കുക എന്നത് ഏതൊരു സ്ഥാപനത്തിന്‍െറയും സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.  അതത് സ്ഥാപനത്തിന്‍െറ പബ്ലിക് റിലേഷന്‍സ് വിഭാഗങ്ങള്‍ക്കാണ് ഈ ചുമതല.  സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും ജനങ്ങളെ അറിയിക്കുക, അവരുടെ അഭിപ്രായങ്ങളും ജോലിക്കാരുടെ പ്രശ്നങ്ങളും മാനേജ്മെന്‍റുമായി ചര്‍ച്ചചെയ്യുക, ജനസമ്പര്‍ക്കപരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ്  പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ചുമതലകള്‍. ജേര്‍ണലിസവും മാസ്സ് കമ്മ്യൂണിക്കേഷനും ഐച്ഛികമായുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സിലുള്ള ബിരുദാനന്തരബിരുദം അതുമല്ലെങ്കില്‍ മാനവിക വിഷയങ്ങളില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും പബ്ലിക് റിലേഷന്‍സിലുള്ള ഡിപ്ലോമയും കൂടാതെ പ്രവൃത്തി പരിചയവും ആണ് പബ്ലിക് റിലേഷന്‍സ് ഓഫീസറാകാനുള്ള അംഗീകൃത യോഗ്യത. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമുള്ള വ്യവസായ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളം അവസരങ്ങളുണ്ട്.

ലൈബ്രറേറിയന്‍/ഡോക്യുമെന്‍റേഷന്‍ സ്പെഷ്യലിസ്റ്റ്

ഒരു വായനശാലയുടെ മുഴുവന്‍ ചുമതലയും കൈകാര്യം ചെയ്യുന്ന ആളാണ് ലൈബ്രേറിയന്‍. വിവരശേഖരണം, പുസ്തകങ്ങളുടെ സമാഹരണം, തരംതിരിക്കല്‍, വസ്തുവിവര പട്ടിക തയ്യാറാക്കല്‍ തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലകളില്‍പ്പെടുന്നു. വായനശാലയെപ്പറ്റി വായനക്കാരില്‍ അവബോധം സൃഷ്ടിക്കുക, വായനശാലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയെല്ലാം  ലൈബ്രേറിയന്‍റേയും ഡോക്യുമെന്‍റേഷന്‍ സ്പെഷ്യലിസ്റ്റുകളുടെയും ഉത്തരവാദിത്തമാണ്. ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയോ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അംഗീകൃതയോഗ്യത. ഇവര്‍ക്ക് വായനശാലകളിലും ന്യൂസ് ഏജന്‍സികള്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍, മ്യൂസിയം, ഗ്യാലറികള്‍ തുടങ്ങിയ  സഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

കമ്പ്യൂട്ടര്‍/വിവരസാങ്കേതികവിദ്യ

ഹാര്‍ഡ്വെയര്‍/സര്‍വ്വീസ് എഞ്ചിനീയര്‍

കമ്പ്യൂട്ടറുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്തുകയും പരിഹരിക്കുകയുമാണ് ഹാര്‍ഡ് വെയര്‍/ സര്‍വീസ് എഞ്ചിനീയറുടെ ജോലി. കമ്പ്യൂട്ടറുകളെക്കുറിച്ചും പ്രോഗ്രാമിംഗിനെക്കുറിച്ചും  നല്ല അറിവ് ഈ തൊഴിലിന് ആവശ്യമാണ്. ഇലക്ട്രോണിക് എഞ്ചിനീറിംഗിലോ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗിലോ ഉള്ള ഡിഗ്രി അഥവാ ഡിപ്ലോമയാണ് യോഗ്യത. ബൃഹത്തായ കമ്പ്യൂട്ടര്‍ ശൃംഖലകളുള്ള കമ്പനികളിലും കമ്പ്യൂട്ടര്‍ ഡീലര്‍മാരായും തൊഴില്‍ സാധ്യതകളുണ്ട്. വിദേശത്തും ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്

നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍

ഇന്‍റര്‍നെറ്റ്, ഇന്‍ട്രാനെറ്റ്, ലാന്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ആശയവിനിമയ ശൃംഖലകളുടെ അറ്റകുറ്റപണികള്‍ നടത്തുക, പുതിയ നെറ്റ്വര്‍ക്കുകള്‍ രൂപകല്പന ചെയ്യുക, അതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ ഭാഗങ്ങളുടെയും (ഹാര്‍ഡ് വെയര്‍) കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെയും (സോഫ്റ്റ് വെയര്‍) കാര്യശേഷി പരിശോധിച്ച് ആവശ്യമായഭേദഗതികള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവയെല്ലാം നെറ്റ്വര്‍ക്ക് എഞ്ചിനീയറുടെ ജോലിയാണ്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് മോഡം, അനുബന്ധ സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ നിശ്ചയിക്കുന്നത് ഇവരാണ്. കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ ഇടയില്‍ സര്‍വേ നടത്തി അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക എന്നിവയും ഇവരുടെ ചുമതലയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

പ്രോഗ്രാമര്‍

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ തയ്യാറാക്കി ഉപഭോക്താക്കള്‍ക്കു സഹായകമായ രീതിയില്‍ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തുകയാണ് ഇവരുടെ ജോലി. ശാസ്ത്രസാങ്കേതിക ഗവേഷണം, വിവരസാങ്കേതിക മേഖല, സോഫ്ട്വെയര്‍ വികസനം തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിശകലനങ്ങള്‍ക്ക് ആവശ്യമായ പ്രാഥമിക വിവരങ്ങള്‍ അതില്‍ സജ്ജമാക്കുന്നതും പ്രോഗ്രാമറാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, സിസ്റ്റംസ് മാനേജര്‍ എന്നിങ്ങനെ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന വിദഗ്ദ്ധരെ ഇവര്‍ സഹായിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സിലോ പ്രോഗ്രാമിംഗിലോ പരിശീലനം നേടിയവര്‍ക്ക് വിവിധ സോഫ്റ്റ്വെയര്‍ കമ്പനികള്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാണ-ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ട്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ രൂപകല്പന ചെയ്യുക എന്നതാണ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി. ആരോഗ്യം, വ്യവസായം, സൈനിക മേഖല, ശാസ്ത്ര സാങ്കേതിക മേഖലകള്‍ എന്നിവിടങ്ങളിലേയ്ക്ക് ആവശ്യമായ രീതിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇവര്‍ തയ്യാറാക്കുന്നു. വന്‍കിട സോഫ്റ്റ്വെയര്‍ കമ്പനികളിലും ബഹുരാഷ്ട്ര കമ്പനികളിലും വിദേശങ്ങളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടെക്, എം.സി.എ. എന്നീ ബിരുദങ്ങളാണ് അടിസ്ഥാന യോഗ്യത.

മള്‍ട്ടിമീഡിയ ആന്‍റ് വെബ് ഡിസൈനര്‍

വെബ് സൈറ്റുകള്‍, പോര്‍ട്ടലുകള്‍ എന്നിവ ആവശ്യമായ ഗ്രാഫിക്സുകളും ചിത്രങ്ങളും ശബ്ദവും  ഉള്‍പ്പടുത്തി രൂപകല്പന ചെയ്ത് ശ്രദ്ധേയമായും ആകര്‍ഷകമായും നിര്‍മ്മിക്കുന്നത് മള്‍ട്ടിമീഡിയ വെബ് ഡിസൈനറാണ്. നല്ല ഭാവനാശേഷി, കലാപരമായ കഴിവ്, ഡിസൈനിംഗിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യം, പ്രവൃത്തി പരിചയം   എന്നിവയൊക്കെ ഈ തൊഴിലില്‍ കൈമുതലാണ്. കൂടാതെ ഈ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പുതിയ രീതികള്‍, സേവനം ആവശ്യപ്പെടുന്നവരുടെ അഭിരുചിയിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെപ്പറ്റിയൊക്കെ ഒരു വെബ് ഡിസൈനര്‍ അറിഞ്ഞിരിക്കണം. ഫൈന്‍ ആര്‍ട്സിലുള്ള ബിരുദമോ ഗ്രാഫിക്സ് ഡിസൈനിലുള്ള പ്രവൃത്തി പരിചയമോ ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക് അപ്പ് ലാംഗ്വേജ്, ജാവ, പേള്‍ തുടങ്ങി വെബ് പേജുകള്‍ രൂപകല്പന ചെയ്യുവാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ അറിവുണ്ടായിരിക്കണം. വെബ് പബ്ലിഷിംഗ് രംഗത്തും പ്രോഗ്രാമിംഗ് സെന്‍ററുകളിലും വിദേശത്തും ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

സോഫ്റ്റ് വെയര്‍ ടെസ്റ്റര്‍

പുതുതായി നിര്‍മിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരീക്ഷിച്ചു നോക്കുകയും അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്നയാളാണ് സോഫറ്റ് വെയര്‍ ടെസ്റ്റര്‍.  ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ സമഗ്രമായ അപഗ്രഥനത്തിലൂടെ കണ്ടെത്തി അവ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കേണ്ടതും സോഫ്റ്റ് വെയര്‍ ടെസ്റ്ററാണ്.  പ്രോഗ്രാമുകളില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും ടെസ്റ്റര്‍ക്ക് കഴിയും.

സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗില്‍ നേടിയ ഡിപ്ലോമയാണ് ഈ ജോലിക്കുള്ള അടിസ്ഥാന യോഗ്യത.  സ്വദേശത്തും വിദേശത്തുമുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണ കമ്പനികളില്‍ ഇവര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതയുണ്ട്.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍

കമ്പ്യൂട്ടര്‍ ശൃംഖലയെ നിയന്ത്രിക്കുന്നത് സിസ്റ്റം അഡ്മിനിസ്ട്രേറ്ററാണ്. ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പുതിയ വര്‍ക്ക് സ്റ്റേഷനുകള്‍, വൈഡ് സോഫറ്റ് വെയറുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക, വൈറസുകളെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ ജോലികളാണ്.  ബി.ടെക് അഥവാ എം.സി.എ. ബിരുദമാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററാകാനുള്ള അടിസ്ഥാന യോഗ്യത.

സിസ്റ്റം സ്പെഷ്യലിസ്റ്റ്

ഒരു സ്ഥാപനത്തിന്‍റെ ആവശ്യത്തിനുതകും വിധത്തില്‍ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും  തിരിച്ചെടുക്കുകയും ചെയ്യുന്നത് സിസ്റ്റം സ്പെഷലിസ്റ്റാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുകയും കമ്പ്യൂട്ടറിന്‍റെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, ലോക്കല്‍ അല്ലെങ്കില്‍ വൈഡ് ഏരിയ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നത് ഇദ്ദേഹമാണ്. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ സര്‍വീസ്, വൈറസില്‍ നിന്നുള്ള സംരക്ഷണം, ഡീബഗ്ഗിംഗ് ഇവ സിസ്റ്റം സ്പെഷലിസ്റ്റിന്‍റെ ഉത്തരവാദിത്തങ്ങളാണ്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് സിസ്റ്റം സ്പെഷലിസ്റ്റിന്‍റെ അടിസ്ഥാനവിദ്യാഭ്യാസയോഗ്യത.

പ്രൊജക്റ്റ് ലീഡര്‍/മാനേജര്‍

സോഫ്റ്റ് വെയര്‍ നിര്‍മാണ മേഖലയിലെ പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് പ്രോജക്ട് ലീഡര്‍.  ജാവാ പ്രോഗ്രാമിംഗ് ഉപയോഗിച്ചുള്ള ഡെവലപ്പ്മെന്‍റ്, ഡീബഗ്ഗിംഗ്, ടെസ്റ്റിംഗ് മുതലായവയില്‍ പ്രാവീണ്യമുള്ള ആളായിരിക്കണം ഒരു പ്രോജക്ട് ലീഡര്‍.  കമ്പ്യൂട്ടര്‍ സയന്‍സില്‍ നേടിയ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

പ്രോജക്ടുകളുടെ നിര്‍മാണം, വിതരണം, നിര്‍മാണച്ചെലവ് മുതലായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആളാണ് പ്രോജക്ട് മാനേജര്‍.  പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും അവരുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതും പ്രോജക്ട് മാനേജര്‍ ആണ്.

ഐ.ടി.അനുബന്ധ സേവനങ്ങള്‍

 

കോള്‍സെന്‍റര്‍ എക്സിക്യൂട്ടീവ്

ബഹുരാഷ്ട്രക്കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും ചെയ്തുതീര്‍ക്കുന്നത് ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളിലാണ്. ഇത്തരം കമ്പനികളുടെ ഗുണഭോക്താക്കളുടെ ടെലിഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുക, അവരുടെ ആവശ്യം അതാതു സമയങ്ങളില്‍ കമ്പനിയെ അറിയിക്കുക, ക്രെഡിറ്റ് കാര്‍ഡുകളും ചെക്കുകളും നിയന്ത്രിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് കോള്‍സെന്‍റര്‍ എക്സിക്യൂട്ടീവാണ്. എയര്‍ലൈന്‍/ ഹോട്ടല്‍ റിസര്‍വേഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഉപഭോക്തൃ സേവനം, ടെലി മാര്‍ക്കറ്റിംഗ് തുടങ്ങിയവയും കോള്‍സെന്‍ററുകളുടെ പരിധിയില്‍ വരുന്നു. ഇത്തരം ജോലികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കുന്നത് ആധുനിക വിവരവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന ബിരുദധാരികള്‍ക്ക് കോള്‍സെന്‍റര്‍ എക്സിക്യൂട്ടീവുമാരാകാം. ഉപഭോക്താക്കളുമായി നന്നായി ഇടപഴകാനുള്ള കഴിവ്, നല്ല ആശയവിനിമയശേഷി, ശരിയായ രീതിയില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് എന്നിവ ഒരു കോള്‍സെന്‍റര്‍ എക്സിക്യൂട്ടീവിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണങ്ങളാണ്. ഇന്ത്യയിലെ പ്രധാന കോള്‍സെന്‍ററുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഹ്രസ്വകാല പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഗ്ലോബല്‍ ആക്സന്‍റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കസ്റ്റമര്‍ സര്‍വീസ് എന്നീ മേഖലകളില്‍ നാലു മുതല്‍ ആറ് ആഴ്ചവരെ നീണ്ടുനില്‍ക്കുന്നതാണ് ഈ പരിശീലന കളരികള്‍.

മെഡിക്കല്‍/ലീഗല്‍ എന്‍ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്

വിവര സാങ്കേതികവിദ്യയുപയോഗിച്ച് വിദേശ രാജ്യങ്ങളിലെ ഓഫീസ് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചു കൊടുക്കുന്ന ഐ.ടി. എനേബിള്‍ഡ് സര്‍വീസുകള്‍ ഇന്ന് വ്യാപകമായിക്കഴിഞ്ഞു. ഇങ്ങനെ വൈദ്യശാസ്ത്ര നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും സംഭാഷണത്തിന്‍റെ രൂപത്തിലെത്തുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടുകളാക്കി തിരിച്ചെത്തിക്കുന്ന തൊഴില്‍ മേഖലയാണ് മെഡിക്കല്‍/ ലീഗല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റിന്‍റേത്.

ഇയര്‍ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും മറ്റ് വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെയും സംഭാഷണങ്ങളില്‍ നിന്നും ക്ലിനിക്കല്‍ നോട്ടുകള്‍, കണ്‍സള്‍ട്ടേഷന്‍ നോട്ടുകള്‍, ശസ്ത്രക്രിയ റിപ്പോര്‍ട്ടുകള്‍, ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ കൃത്യതയോടെ തയ്യാറാക്കി തിരിച്ചെത്തിക്കുകയാണ് ഒരു മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റിന്‍റെ ജോലി. നല്ല ശ്രദ്ധയും ഭാഷാചാതുരിയും ആശയവിനിമയശേഷിയും വൈദ്യശാസ്ത്രരംഗത്തെ കുറിച്ചുള്ള പരിജ്ഞാനവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

ലോ ഓഫീസര്‍, അഡ്വക്കേറ്റ് എന്നിവര്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാക്കി തയ്യാറാക്കി അയച്ചുകൊടുക്കുകയാണ് ലീഗല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റിന്‍റെ ജോലി. ഇവര്‍ക്ക് നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഈ വിഷയങ്ങളില്‍ സഹായിക്കാന്‍ ഡിജിറ്റല്‍ ട്യൂട്ടോറിയലുകളും സ്പെല്‍ചെക്ക് സംവിധാനവുമൊക്കെ ഇന്ന് ലഭ്യമാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമായിരിക്കേണ്ട ഈ മേഖലയില്‍ പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകള്‍ ഇന്ന് നിലവിലുണ്ട്.

വിദ്യാഭ്യാസം

പ്രീപ്രൈമറി/പ്രൈമറി/ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍

നഴ്സറി തലത്തിലുള്ള കുട്ടികളുടെ സാമൂഹികവും വൈകാരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഭാഷാ പരിജ്ഞാനം, കഥകള്‍, അക്കങ്ങള്‍, പാട്ടുകള്‍, കൗതുകവസ്തുക്കളുടെ നിര്‍മ്മാണം എന്നിവ പഠിപ്പിക്കുകയാണ് പ്രീ-പ്രൈമറി ടീച്ചറുടെ ജോലി. നഴ്സറി ട്രെയിനിംഗില്‍ സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ആണ് പ്രീ-പ്രൈമറി അധ്യാപകരുടെ യോഗ്യത. പ്രൈമറി തലത്തിലുള്ള വിദ്യാര്‍ത്ഥികളെ വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നത് പ്രൈമറി ടീച്ചറാണ്. ടി.ടി.സിയാണ് പ്രൈമറി അധ്യാപകരാകാനുളള കുറഞ്ഞ യോഗ്യത. ഹൈസ്കൂളുകളില്‍ അധ്യാപകരാകാന്‍ ഡിഗ്രിയും ബി.എഡും ആവശ്യമാണ്. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഹയര്‍സെക്കണ്ടറി/കോളേജ്/യൂണിവേഴ്സിറ്റി അദ്ധ്യാപകന്‍

പ്ലസ്ടു ക്ലാസുകളില്‍ പഠിപ്പിക്കുന്നയാളാണ്  ഹയര്‍സെക്കന്‍ററി അധ്യാപകന്‍. ഇവര്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും ഇവര്‍ നേടിയിരിക്കണം.  സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റോ യു.ജി.സി. (യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍) നടത്തുന്ന ലക്ചര്‍ഷിപ്പ് പരീക്ഷയോ വിജയിച്ചിരിക്കുകയും വേണം. ബിരുദ ബിരുദാനന്തര തലത്തില്‍ അധ്യാപനം നടത്തുന്നത് കോളേജ് ലക്ചററാണ്.  നിര്‍ദ്ദേശിക്കപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം യു.ജി.സി. ലക്ചര്‍ഷിപ്പ് പരീക്ഷയും വിജയിച്ചിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറല്‍ ബിരുദമുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. നിശ്ചിത വിഷയങ്ങളിലെ എം.ഫിലും അഭിലഷണീയമായ യോഗ്യതയായി കണക്കാക്കും. സര്‍വകലാശാല വിഭാഗങ്ങളില്‍ പഠിപ്പിക്കുന്നവരാണ് സര്‍വകലാശാലാ അദ്ധ്യാപകര്‍. ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി. നടത്തുന്ന ലക്ചര്‍ഷിപ്പ് പരീക്ഷയും ജയിച്ചിരിക്കണം. എം.ഫില്‍ അല്ലെങ്കില്‍ പി.എച്ച്.ഡി. അഭിലഷണീയമായ യോഗ്യതയാണ്. ഈ യോഗ്യതകള്‍ക്കൊപ്പം പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

സ്പെഷ്യല്‍ എജ്യുകേഷന്‍ ടീച്ചര്‍

അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികളെ പഠിപ്പിക്കുകയും അവരില്‍ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍റെ ജോലി. ബുദ്ധിവൈകല്യം, വൈകാരിക സമ്മര്‍ദ്ദം, ബധിരത, അന്ധത, മാനസിക വിഭ്രാന്തി തുടങ്ങിയ വൈകല്യങ്ങളുള്ള കുട്ടികളെ പ്രത്യേക വിഭാഗങ്ങളാക്കിയാണ് പരിശീലനം നല്‍കുന്നത്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ ക്ഷമ, പ്രോത്സാഹന മനോഭാവം കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് തുടങ്ങിയ സ്വഭാവ സവിശേഷതകള്‍  കൂടി ഇവര്‍ക്കുണ്ടായിരിക്കണം. സ്പെഷല്‍ എഡ്യൂക്കേഷന്‍ സകൂളുകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കില്‍ ബി.എഡിനു ശേഷം സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ലഭിച്ച ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ആണ് അടിസ്ഥാന യോഗ്യത.

കായികാദ്ധ്യാപകന്‍

വിദ്യാര്‍ത്ഥികള്‍ക്ക് കായിക വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നയാളാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍. വിദ്യാര്‍ത്ഥികളുടെ താല്‍പര്യവും കഴിവും മനസ്സിലാക്കി അവര്‍ക്ക് ശോഭിക്കാന്‍ കഴിവുള്ള മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുകയാണ് കായികാധ്യാപകന്‍ ചെയ്യുന്നത്.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക, കായികക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുക,  മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക തുടങ്ങിയവയെല്ലാം കായികാധ്യാപകന്‍റെ ചുമതലകളാണ്. ബി.പി.ഇ., ബി.പി.എഡ.്, കായികാദ്ധ്യാപനത്തില്‍ നേടിയ ഡിപ്ലോമ തുടങ്ങിയവ അംഗീകൃത യോഗ്യതകളാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ വിവിധ സ്കൂളുകളില്‍ ജോലി ലഭിക്കും.

ഗതാഗതം

ഡീസല് അസിസ്റ്റന്‍റ് /എഞ്ചിന്‍ ഡ്രൈവര്‍

പാസഞ്ചര്‍, ഗുഡ്സ് തുടങ്ങി വിവിധതരം ട്രെയിനുകള്‍ നിയന്ത്രിക്കുന്നയാളാണ് എഞ്ചിന്‍ ഡ്രൈവര്‍. റെയില്‍ ട്രാഫിക്  നിയമങ്ങളും കോഡുകളും സിഗ്നലുകളെക്കുറിച്ചുമൊക്കെ ഇവര്‍ക്ക് നല്ല അറിവുണ്ടായിരിക്കണം. കൂടാതെ വിവിധ സുരക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും എഞ്ചിനിന്‍റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരു എഞ്ചിന്‍ ഡ്രൈവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടാകണം. ജാഗ്രത, പക്വത, കൃത്യനിഷ്ഠ, ഉത്തരവാദിത്വബോധം, കാര്യങ്ങള്‍ സംയമനത്തോടെ ചെയ്യുവാനുള്ള കഴിവ്, സങ്കീര്‍ണ്ണമായ അവസ്ഥകളെ കൈകാര്യം ചെയ്യുവാനുള്ള മനസ് എന്നിവയൊക്കെ എഞ്ചിന്‍ ഡ്രൈവര്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ലഭിച്ച ഡിപ്ലോമയാണ് ഈ ജോലിക്കുവേണ്ട അടിസ്ഥാന യോഗ്യത. ട്രെയിന്‍ ഓടിക്കാന്‍ എഞ്ചിന്‍ ഡ്രൈവറെ സഹായിക്കുകയാണ് ഡീസല്‍ അസിസ്റ്റന്‍റിന്‍റെ ജോലി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.

ടി.ടി.ഇ

യാത്രാതീവണ്ടിയിലെ ടിക്കറ്റ് പരിശോധകനാണ് ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍ (ടി.ടി.ഇ.). ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കാനും ചില പ്രത്യേക സാഹചര്യങ്ങളില്‍ റെയില്‍വേ പോലീസിന് കൈമാറാനും ഇവര്‍ക്ക് അധികാരമുണ്ട്. ടി.ടി.ഇ. രണ്ടു വിഭാഗങ്ങളിലായാണ് ജോലി ചെയ്യുന്നത്-സ്ലീപ്പര്‍ കോച്ചില്‍ മാത്രം ജോലി ചെയ്യുന്നവരും സ്ക്വാഡില്‍ ജോലി ചെയ്യുന്നവരും. ഒന്നാംക്ലാസ് യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും ടി.ടി.ഇയുടെ ചുമതലയാണ്. ടിക്കറ്റ് കളക്ടര്‍ ഉദ്യോഗക്കയറ്റത്തിലൂടെ സീനിയര്‍ ടിക്കറ്റ് കളക്ടറാവുകയും പിന്നീട് ടി.ടി.ഇ. തസ്തികയിലെത്തുകയും ചെയ്യുന്നു ഇവര്‍ക്ക് ടി.ടി.ഐയായും (ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍) പിന്നീട് സി.ടി.ടി.ഐയായും (ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍) സ്ഥാനക്കയറ്റം കിട്ടാറുണ്ട്.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് എഴുത്തുപരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. ടിക്കറ്റ് കളക്ടറാവാന്‍ വേണ്ടിയുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്.

പെര്‍മനന്‍റ് വേ ഇന്‍സ്പെക്റ്റര്‍

റെയില്‍ പാതയുടെ പരിപാലനം നിര്‍വഹിക്കുന്ന സാങ്കേതിക ഉദ്യോഗസ്ഥനാണ് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍. പാളങ്ങളിലെ ചെറിയ പിഴവുകള്‍ പോലും അപകടമുണ്ടാക്കാന്‍ കാരണമാക്കുമെന്നതിനാല്‍ പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

ജൂനിയര്‍ എഞ്ചിനീയര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ തസ്തികയിലെ വിവിധ ഗ്രേഡുകള്‍.

റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജൂനിയര്‍ എഞ്ചിനീയര്‍ ഗ്രേഡിന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും സെക്ഷന്‍ എഞ്ചിനീയര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എന്നിവയ്ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

റെയില്‍ പാതയുടെ പരിപാലനം നിര്‍വഹിക്കുന്ന സാങ്കേതിക ഉദ്യോഗസ്ഥനാണ് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍. പാളങ്ങളിലെ ചെറിയ പിഴവുകള്‍ പോലും അപകടമുണ്ടാക്കാന്‍ കാരണമാക്കുമെന്നതിനാല്‍ പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

ജൂനിയര്‍ എഞ്ചിനീയര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ തസ്തികയിലെ വിവിധ ഗ്രേഡുകള്‍.

റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജൂനിയര്‍ എഞ്ചിനീയര്‍ ഗ്രേഡിന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും സെക്ഷന്‍ എഞ്ചിനീയര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എന്നിവയ്ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

ട്രാക്ക് സൂപ്പര്‍വൈസര്‍

റെയില്‍വേ പാതയുടെ അറ്റകുറ്റപണികള്‍ക്ക് നേതൃത്വം നല്‍കുന്നത് ട്രാക്ക് സൂപ്പര്‍വൈസറാണ്.  റെയില്‍വേ പാതകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നിര്‍വഹിക്കുന്ന തൊഴിലാളികളുടെ സംഘത്തെ ഗ്യാങ്ങ് എന്നു പറയുന്നു.  ഇത്തരം ഗ്യാങ്ങുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥനാണ് ട്രാക്ക് സൂപ്പര്‍വൈസര്‍.

റെയില്‍വേപാതകളിലെ പിഴവുകള്‍ യഥാസമയത്ത് കണ്ടെത്തുകയും അവ ഉടനടി പരിഹരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.  പാളങ്ങളില്‍ ഉണ്ടാകുന്ന ചെറിയ വിടവുകളോ തേയ്മാനങ്ങളോ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.  അതുകൊണ്ടുതന്നെ റെയില്‍പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ ശരിയായ രീതിയില്‍ തന്നെ നിര്‍വഹിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ട്രാക്ക് സൂപ്പര്‍വൈസറുടെ ചുമതലയാണ്.  തികഞ്ഞ ശ്രദ്ധയും നേതൃത്വഗുണവും ഈ ജോലിയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് ഉണ്ടാവേണ്ട കഴിവുകളാണ്.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഫിസിക്സും കണക്കും വിഷയമായുള്ള ബി.എസ്.സി. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് ഈ ജോലിയ്ക്കുള്ള അടിസ്ഥാന യോഗ്യത.

സിഗ്നല്‍ മെയിന്‍റനര്‍

റെയില്‍വേ ഗതാഗതത്തിലെ സിഗ്നല്‍ സംവിധാനങ്ങളുടെ പരിപാലനം, പരിശോധന എന്നിവ നിര്‍വഹിക്കുന്നത് സിഗ്നല്‍ മെയ്ന്‍റനറാണ്. റെയില്‍വേ സിഗ്നലുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക വഴി റയില്‍വേ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുകയാണ് സിഗ്നല്‍ മെയ്നന്‍റനറുടെ കടമ.

ഇലക്ട്രിക്കല്‍ സിഗ്നല്‍ മെയ്ന്‍റനര്‍, മെക്കാനിക്കല്‍ സിഗ്നല്‍ മെയ്ന്‍റനര്‍, ടെക്നിഷ്യന്‍, ജൂനിയര്‍ എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍ എന്നിവയാണ് ഈ വിഭാഗത്തിലെ വിവിധ തസ്തികകള്‍.

റെയില്‍വേ റിക്രൂട്ട്മന്‍റ് ബോര്‍ഡ്നടത്തുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. സിഗ്നല്‍ മെയ്ന്‍റനര്‍ ഗ്രേഡ്-രണ്ട് തസ്തികക്ക് ഫിസിക്സ്, കണക്ക് ഇവ വിഷയമായുള്ള ഹയര്‍സെക്കന്‍ററിയും ഗ്രേഡ് മൂന്നിന് പത്താം ക്ലാസ് ജയവവും ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഐ.ടി.എ. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.  ജീനിയര്‍ എഞ്ചിനീയര്‍ തസ്തികക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇവയിലേതെങ്കിലും ഡിപ്ലോമയും സെക്ഷന്‍ എഞ്ചിനീയര്‍ക്ക് ഇലക്ട്രിക്കല്‍ അഥവാ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവുമാണ് യോഗ്യത.

ടെലികമ്മ്യൂണിക്കേഷന്‍ മെയ്ന്‍റനര്‍

റെയില്‍വേ ഗതാഗതത്തിലെ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ പരിപാലനം, പരിശോധന എന്നിവ നിര്‍വഹിക്കുന്നത് ടെലികമ്യൂണിക്കേഷന്‍ മെയ്ന്‍റനറാണ്.

ഇന്ത്യന്‍ റെയില്‍വേക്ക് ഗതാഗത സൗകര്യങ്ങള്‍ക്കായി ഒരു ബ്രഹത്തായ ടെലികമ്യൂണിക്കേഷന്‍ ശൃംഖലയുണ്ട്. ഇതിലൂടെ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ ഗതാഗതം സുഗമമായും സുരക്ഷിതമായും നടക്കുന്നത്.

ഈ വിഭാഗത്തില്‍ വയര്‍ലെസ് മെയിന്‍റനര്‍ ഗ്രേഡ്-ത്രീ, ടെലികമ്യൂണിക്കേഷന്‍ മെയ്ന്‍റനര്‍ ഗ്രേഡ്-ത്രീ, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജൂനിയര്‍ എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍ എന്നിങ്ങനെ വിവിധ തസ്തികകളുണ്ട്.

വയര്‍ലെസ് മെയിന്‍റനര്‍ ഗ്രേഡ്-ത്രീ, ടെലികമ്യൂണിക്കേഷന്‍ മെയ്ന്‍റനര്‍ ഗ്രേഡ്-ത്രീ എന്നീ വിഭാഗങ്ങളിലേക്ക് പത്താംക്ലാസ് വിജയവും ജൂനിയര്‍ എഞ്ചിനീയര്‍ക്ക് ഇലക്ട്രോണിക്സില്‍ ഡിപ്ലോമയും സെക്ഷന്‍ എഞ്ചിനീയര്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവുമാണ് യോഗ്യത.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തുന്ന പരീക്ഷയിലൂടെയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

സ്റ്റേഷന്‍ മാസ്റ്റര്‍

എയറോഡ്രാം ആഫീസര്‍

വിമാനത്താവളത്തിന്‍റെയും വിമാനവുമായി ആശയവിനിമയം നടത്തുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്‍റെയും ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എയറോഡ്രോം ഓഫീസര്‍. റണ്‍വേയില്‍ പുറപ്പെടാനുള്ള വിമാനങ്ങള്‍ക്ക് സിഗ്നലുകള്‍ കൊടുക്കുന്നതും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിന്ന് സഞ്ചരിക്കുന്നതിനിടെ വിമാനത്തിന് ആവശ്യമായ വിവരങ്ങള്‍ കൊടുക്കുന്നതും സ്വീകരിക്കുന്നതുമൊക്കെ ഇവരുടെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു. ഇലക്ട്രോണിക്സിലോ ടെലികമ്മ്യൂണിക്കേഷനിലോ  മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യയിലും മറ്റു സ്വകാര്യ വിമാനസര്‍വീസ് കമ്പനികളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍

വിമാനങ്ങള്‍ക്ക് യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എയര്‍ട്രാഫിക് കണ്‍ട്രോളറാണ്(എ.റ്റി.സി.). വിമാനത്താവളങ്ങളിലെ ട്രാഫിക്കിന്‍റെ ചുമതല, വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ ഗതാഗതത്തിന്‍റെ ഉത്തരവാദിത്തം, വിമാനത്തിന്‍റെ യാത്ര സുഗമമാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ പൈലറ്റിന് നല്‍കുകയും സ്വീകരിക്കുകയും  ചെയ്യുക, കാലാവസ്ഥയെപ്പറ്റി മുന്നറിയിപ്പു നല്‍കുക, വിമാനം സഞ്ചരിക്കുന്ന ദിശയില്‍ അപകടമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ വിമാനയാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഭാരിച്ച ചുമതലകളാണ് ഇവര്‍ക്കുള്ളത്. ഇലക്ട്രോണിക്സിലോ ടെലികമ്മ്യൂണിക്കേഷനിലോ ഉള്ള എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. കേന്ദ്രസര്‍വീസില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അലഹബാദിലുള്ള സിവില്‍ ഏവിയേഷന്‍ കേന്ദ്രത്തില്‍ നിന്നും വിദഗ്ദ്ധ പരിശീലനം ലഭിക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്‍റെ കീഴില്‍ വരുന്ന കണ്‍ട്രോള്‍ ടവര്‍, റഡാര്‍, എയര്‍ക്രാഫ്റ്റ് കണ്‍ട്രോള്‍, ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, എന്നിവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഇവര്‍ക്ക് നിയമനം ലഭിക്കും. ഭാരതീയ വ്യോമസേന, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് അവസരങ്ങളുണ്ട്.

എയര്‍ഹോസ്റ്റസ്

വിമാനയാത്രക്കാരെ സ്വീകരിക്കുക, അവര്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കി പരിചരിക്കുക, യാത്രക്കിടയില്‍ അവരുടെ സുരക്ഷിതത്വവും സുഖസൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നിവയാണ് എയര്‍ഹോസ്റ്റസിന്‍റെ ജോലി. ചുറുചുറുക്കും സൗന്ദര്യവും വ്യക്തിത്വവുമുള്ള പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ മേഖലയാണിത്. പ്ലസ്ടുവും ഇംഗ്ലീഷിലോ ഏതെങ്കിലുമൊരു വിദേശ ഭാഷയിലോ ഉള്ള പരിജ്ഞാനവുമാണ് എയര്‍ഹോസ്റ്റസാവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. കൂടാതെ 18 നും 25 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതകളും നല്ല കാഴ്ചശക്തിയും (കണ്ണട ധരിക്കാതെ) കുറഞ്ഞത് അഞ്ച് അടി മൂന്ന് ഇഞ്ച് ഉയരവുമുള്ളവരും ഉയരത്തിനാനുപാതികമായി തൂക്കമുളളവരുമായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. മറ്റുള്ളവരുമായി ഇടപഴകാനും അവരെ സഹായിക്കാനുമുള്ള തുറന്ന മനസ്സ്, ഏത് ഘട്ടത്തിലും കാര്യങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള കഴിവ് ഇവയൊക്കെ ഈ ജോലിയുടെ അടിസ്ഥാന യോഗ്യതകളായി കണക്കാക്കാം. പൊതുമേഖലയിലുള്ള വിമാനക്കമ്പനികളിലും സ്വകാര്യ-വിദേശ വിമാന കമ്പനികളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്

ആണ്‍കുട്ടികള്‍ക്ക് ഏറെ അവസരമൊരുക്കുന്ന വ്യോമയാനരംഗത്തെ ഒരു മികച്ച തൊഴില്‍ മേഖലയാണിത്. എയര്‍ഹോസ്റ്റസിന്‍റെ ജോലി തന്നെയാണ് ഫ്ളൈറ്റ് സ്റ്റ്യുവാര്‍ഡിനുമുള്ളത്. ഹോട്ടല്‍ മാനേജ്മെന്‍റ്, കേറ്ററിംഗ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് ഈ ജോലിയില്‍ മുന്‍ഗണന ലഭിക്കും.  ആകര്‍ഷകമായ വ്യക്തിത്വവും നല്ല കാഴ്ചശക്തിയും കുറഞ്ഞത് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരവും ഉയരത്തിനൊത്ത തൂക്കവും ഇവര്‍ക്ക് ഉണ്ടായിരിക്കണം. ദേശീയ അന്തര്‍ദേശീയ വിമാനക്കമ്പനികളില്‍ ഏറെ തൊഴിലവസരമുള്ള ഒരു മേഖലയാണിത്. ദേശീയ വിമാനക്കമ്പനികളില്‍ ചിലത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടൊപ്പം ഹിന്ദിയിലുമുള്ള പ്രാവീണ്യവും ആവശ്യപ്പെടാറുണ്ട്.

കമേഴ്സ്യല്‍ പൈലറ്റ്

വിമാനങ്ങളെ നിയന്ത്രിക്കുകയും യാത്രയില്‍ ഉടനീളം വിമാനത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്തുകയുമാണ് പൈലറ്റിന്‍റെ പ്രധാന ജോലി. വിമാനത്തിന്‍റെ സഞ്ചാരദിശ, കാലാവസ്ഥ വ്യതിയാനങ്ങള്‍, മര്‍ദ്ദം, ഇന്ധനത്തിന്‍റെ അളവ്, വിമാനത്തിന്‍റെ സുരക്ഷ, വിമാനത്താവളവുമായിട്ടുള്ള ആശയവിനിമയം തുടങ്ങിയ സങ്കീര്‍ണമായ നിരവധി വിഷയങ്ങളില്‍ പൈലറ്റിന്‍റെ ശ്രദ്ധ പതിയേണ്ടതുണ്ട്. സര്‍ക്കാര്‍ അംഗീകൃത പൈലറ്റ് പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള പൈലറ്റ് ലൈസന്‍സ് ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ഫെഡറല്‍ ഏവിയേഷന്‍റെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും ഉണ്ടായിരിക്കണം. ഇവര്‍ക്ക് മനോധൈര്യം, ഊര്‍ജ്ജസ്വലത, പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള കഴിവ്,  മികച്ച ആശയവിനിമയശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. സര്‍ക്കാര്‍ സ്വകാര്യ വിമാനക്കമ്പനികള്‍, വിമാനം സ്വന്തമായുള്ള പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങള്‍  എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്

കപ്പല്‍ ഗതാഗതം

ഫ്രെയ്റ്റ് ഫോര്‍വേര്‍ഡര്‍

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ചരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ആളാണ് ഫ്രെയ്റ്റ് ഫോര്‍വേഡര്‍. ചരക്കുകള്‍ ശേഖരിക്കുക, അത് എത്തേണ്ട സ്ഥലങ്ങളില്‍ എത്തിയോ എന്ന് പരിശോധിക്കുക, കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകള്‍ തയ്യാറാക്കുക തുടങ്ങിയ ജോലികളും ഫ്രെയ്റ്റ് ഫോര്‍ഡറുടെ ചുമതലയാണ്. ചരക്കുകള്‍ കൈകാര്യം ചെയ്ത് പരിചയമുളളവരെയാണ് ഫ്രെയ്റ്റ് ഫോര്‍വേഡറായി നിയമിക്കുന്നത്. എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ ഡിപ്ലോമയുളളവര്‍ക്ക് ഫ്രെയ്റ്റ് ഫോര്‍വേഡര്‍ നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.

നാവിഗേറ്റര്‍

കപ്പലുകള്‍ നിയന്ത്രിക്കുകയും ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്യുകയാണ് നാവിഗേറ്ററുടെ പ്രധാന ജോലി.  ദിശ നിര്‍ണയം, ചാര്‍ട്ടുകള്‍ തയ്യാറാക്കല്‍, റിപ്പയറിംഗ് ജോലികള്‍ തുടങ്ങിയവയെല്ലാം ഒരു നാവിഗേറ്ററുടെ ചുമതലയില്‍പ്പെടുന്നു. നാവിഗേഷനില്‍ ലഭിച്ച ബിരുദമാണ് അടിസ്ഥാനയോഗ്യത. രാജ്യാന്തര കടല്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവ് ഇയാള്‍ക്കുണ്ടായിരിക്കണം. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ കപ്പല്‍ക്കമ്പനികളിലും വിദേശ കപ്പല്‍ സര്‍വീസുകളിലും  ഇവര്‍ക്ക് അവസരങ്ങളുണ്ട്.

നോട്ടിക്കല്‍ സര്‍വെയര്‍

വ്യാപാര ആവശ്യങ്ങള്‍ക്കും ഗതാഗത ആവശ്യങ്ങള്‍ക്കുമായുള്ള കപ്പലുകളില്‍ പ്രധാനപ്പെട്ട ധര്‍മങ്ങളാണ് നോട്ടിക്കല്‍ സര്‍വയര്‍ക്ക് ചെയ്യാനുള്ളത്.  പ്രത്യേകിച്ചും വ്യാപാരാവശ്യങ്ങള്‍ക്കായി വിവിധ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന കപ്പലുകള്‍ക്ക് വിവിധ രാജ്യങ്ങളുടെ  നിയമമനുസരിച്ചുള്ള ആവശ്യമായ രേഖകളുടെ പരിശോധനയും കൃത്യത ഉറപ്പുവരുത്തലും നോട്ടിക്കല്‍ സര്‍വയറുടെ ചുമതലയാണ്.  കപ്പലിന്‍റെ ക്ഷമത നിര്‍ണ്ണയിക്കാനും തുറമുഖങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിലവാര മാനദണ്ഡങ്ങളെയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതും നോട്ടിക്കല്‍ സര്‍വയറാണ്.  കപ്പലിലെ ജീവന്‍രക്ഷാസംവിധാനങ്ങളുടെ നിലവാര പരിശോധനയും ഇയാളുടെ ചുമതലയാണ്.  കപ്പലിനാവശ്യമായ മറൈന്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതും ഇദ്ദേഹമാണ്.

നല്ല പരിചയമോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നത്.  ഡെസ്ക് ഓഫീസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയമോ അല്ലെങ്കില്‍ മാരിടൈംസ്റ്റഡീസിലെ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത.

റേഡിയോ ഓഫീസര്

കപ്പല്‍ ഗതാഗത മേഖലയില്‍ ഒരു പ്രധാനപ്പെട്ട ജോലി വഹിക്കുന്നയാളാണ് റേഡിയോ ഓഫീസര്‍.  റേഡിയോ ടെലഗ്രാഫ്, ടെലിഫോണ്‍ മുതലായ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, കേടുപാടുകള്‍ തീര്‍ക്കുക എന്നിവ റേഡിയോ ഓഫീസറുടെ ജോലിയാണ്.  റേഡിയോ സംവിധാനങ്ങള്‍ക്കൊപ്പം റഡാര്‍, ആട്ടോ അലാറം, ദിശാസൂചക സംവിധാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടുന്നതും ഇദ്ദേഹമാണ്.

കമ്പ്യൂട്ടര്‍-ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാം.  അംഗീകൃത മാരിടൈം സ്കൂളില്‍ നിന്ന് ഡിപ്ലോമയോ ബിരുദമോ നേടിയവര്‍ക്ക് റേഡിയോ ഓഫീസറായി ജോലി ലഭിക്കും.  റേഡിയോ ടെലിഗ്രാഫ് ഓപ്പറേറ്റര്‍ അല്ലെങ്കില്‍ റേഡിയോ ടെലഫോണ്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് ഉണ്ടായിരിക്കുകയും വേണം.

കൃഷിയും അനുബന്ധമേഖലകളും

കൃഷി ശാസ്ത്രഞ്ജന്‍ കൃഷി ഓഫീസര്‍

കാര്‍ഷിക മേഖലയ്ക്കാവശ്യമായ ഉയര്‍ന്ന ഉല്‍പാദനക്ഷമതയും പ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുക, മേല്‍ത്തരം കൃഷിക്ക് അനുയോജ്യമായ മണ്ണിനെക്കുറിച്ചും അധിക വിളവ് തരുന്ന കൃഷി രീതികളെക്കുറിച്ചും കൃഷിക്കാര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക എന്നിവയെല്ലാം കൃഷിശാസ്ത്രജ്ഞരുടെ ജോലിയില്‍പ്പെടുന്നു.  അഗ്രിക്കള്‍ച്ചറില്‍ ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. പി.എച്ച്.ഡി. അഭിലഷണീയം. ഐ.സി.എ.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്) കേന്ദ്ര സംസ്ഥാന ഡിപ്പാര്‍ട്ടുമെന്‍റുകളിലും ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ മേഖലകളിലും ഗവേഷണ രംഗത്തും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

കാര്‍ഷിക മേഖലയുടെ വികസനത്തിനുവേണ്ട സര്‍ക്കാര്‍ പരിപാടികള്‍ നടപ്പാക്കുകയും കൃഷിശാസ്ത്രജ്ഞരുടെ ഗവേഷണ ഫലങ്ങളെ കര്‍ഷകര്‍ക്കിടയില്‍ എത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍. അഗ്രിക്കള്‍ച്ചറില്‍ ലഭിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും അന്താരാഷ്ട്ര സംഘടനകളുടെ കാര്‍ഷിക വികസന പരിപാടികളിലും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലും ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഡയറി ടെകനോളജിസ്റ്റ്

ക്ഷീരോല്‍പാദനം മെച്ചപ്പെടുത്താനുള്ള പുതിയ രീതികള്‍ വികസിപ്പിക്കുക, പാല്‍ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പുതിയ ക്ഷീരോല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക, അവയ്ക്ക് വിപണി കണ്ടെത്തുക തുടങ്ങിയവയെല്ലാം ഡയറി ടെക്നോളജിസ്റ്റിന്‍റെ ജോലിയാണ്.  ഡയറി ടെക്നോളജിയില്‍ ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.

പൊതു-സ്വകാര്യമേഖലളിലെ ക്ഷീരോല്‍പാദന സ്ഥാപനങ്ങളില്‍ ഡയറി ടെക്നോളജിസ്റ്റായും വിദഗ്ദ്ധോപദേശകനായും ജോലി സാധ്യതയുണ്ട്.

അഗ്രോമെഷിനറി ടെക്നീഷ്യന്‍

കാര്‍ഷികാവശ്യത്തിനായുള്ള യന്ത്രോപകരണങ്ങള്‍ നിര്‍മ്മിക്കുക, അവയുടെ കേടുപാടുകള്‍ കണ്ടെത്തി പരിഹരിക്കുക തുടങ്ങിയ ജോലികളില്‍ വിദഗ്ദ്ധനാണ് അഗ്രോമെഷിനറി ടെക്നീഷ്യന്‍. സര്‍ക്കാര്‍ തലത്തില്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ കീഴിലുള്ള അഗ്രോമെഷിനറി വിഭാഗത്തില്‍ ഈ തസ്തികയില്‍ നിയമനം ലഭിക്കും. പി.എസ്.സി. മത്സരപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഗ്രോമെഷിനറി ടെക്നീഷ്യന്  വേണ്ട അടിസ്ഥാന യോഗ്യത ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ആണ്. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ സംരംഭങ്ങളിലും ഇവര്‍ക്ക് ജോലി ലഭിക്കുന്നതാണ്.

സോയില്‍ സയന്‍റിസ്റ്റ്

മണ്ണിന്‍െറ ഘടന, സ്വഭാവം, ഗുണം എന്നിവയെപ്പറ്റി പഠിക്കുക, ഗുണത്തിനനുസരിച്ച് മണ്ണിനെ തരംതിരിക്കുക, മണ്ണില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് കണക്കാക്കുക, അതിനനുസരിച്ച്  ഉപയോഗിക്കേണ്ട  വളത്തിന്‍െറയും മറ്റു പദാര്‍ത്ഥങ്ങളുടെയും അളവ് നിശ്ചയിക്കുക,  കൃഷി ചെയ്യേണ്ട വിളകള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവയെല്ലാം സോയില്‍ സയന്‍റിസ്റ്റിന്‍റെ ജോലിയില്‍പ്പെടുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലും കൃഷിവകുപ്പുകളിലും ഇവര്‍ക്ക്  അവസരങ്ങളുണ്ട്. അഗ്രിക്കള്‍ചറില്‍ ലഭിച്ച ബിരുദം അല്ലെങ്കില്‍ സോയില്‍ സയന്‍സില്‍ ലഭിച്ച ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ്

വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഔഷധച്ചെടികള്‍, പൂക്കള്‍ തുടങ്ങിയവ കൃഷി ചെയ്യാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നയാളാണ് ഹോര്‍ട്ടികള്‍ച്ചറിസ്റ്റ്. നഴ്സറി പരിപാലനം, ഗ്രീന്‍ഹൗസ് നിര്‍മ്മാണം, നാണ്യവിളത്തോപ്പുകള്‍, പഴത്തോട്ടങ്ങള്‍ മുതലായവ തയ്യാറാക്കല്‍ തുടങ്ങി കൃഷിയുടെ വിവിധ മേഖലകളിലുള്ള പരിജ്ഞാനം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഹോര്‍ട്ടികള്‍ച്ചര്‍ ഐച്ഛികമായി അഗ്രിക്കള്‍ച്ചറില്‍ ലഭിച്ച ബിരുദമാണ് ഇവര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ മേഖലയിലെ അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പുകള്‍, ഭക്ഷ്യ സംസ്കരണം-കയറ്റുമതി  മേഖലകളില്‍ തൊഴിലവസരങ്ങളുണ്ട്.

കര്‍ഷകന്‍

കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുകയാണ് കര്‍ഷകരുടെ മുഖ്യതൊഴില്‍. കാര്‍ഷിക വിളകള്‍ക്കുപുറമേ തേനീച്ച വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ക്ഷീരോല്‍പാദനം, പന്നിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍, വിളകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, കീടനാശിനികള്‍, കൃഷിക്കനുയോജ്യമായ സമയം എന്നിവയെക്കുറിച്ച് സാമാന്യമായ അറിവ് ഒരു കര്‍ഷകനുണ്ടായിരിക്കണം.

 

ഫോറസ്റ്റ് റേഞ്ചര്‍

വനസംരക്ഷണത്തിനായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഫോറസ്റ്റ് റേഞ്ചര്‍. വനം വകുപ്പാണ് നിയമനങ്ങള്‍ നടത്തുന്നത്. നാലു വിഭാഗങ്ങളിലാണ് ഫോറസ്റ്റ് റേയ്ഞ്ചര്‍മാരെ നിയമിക്കുന്നത്. ഒന്ന് നേരിട്ടുള്ള നിയമനമാണ്. ബി.എസ്.സി. ഫോറസ്ട്രിയില്‍ യോഗ്യതയുള്ളവര്‍ക്ക് വേണ്ടി മൊത്തം ഒഴിവിന്‍റെ 25 ശതമാനം നീക്കി വച്ചിട്ടുണ്ട്. ഇവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയാണ് റേയ്ഞ്ചറായി നിയമിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍ ഫോറസ്റ്റ് അപ്രന്‍റീസ് എന്ന തസ്തികയിലുള്ളവര്‍ക്കായി 25 ശതമാനം ഒഴിവുണ്ട്. പി.എസ്.സി. നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് നിയമനം. ബി.എസ്.സിയാണ് അടിസ്ഥാന യോഗ്യത.

സര്‍വീസിലുള്ളവര്‍ക്ക് വേണ്ടിയാണ് മൂന്നാമത്തെ വിഭാഗത്തിലുള്ള നിയമനം. സയന്‍സില്‍ മെട്രിക്കുലേഷനാണ് അടിസ്ഥാന യോഗ്യത. പി.എസ്.സി. എഴുത്തുപരീക്ഷയിലൂടെ നിയമനം നടത്തുന്നു. നാലാമത്തെ വിഭാഗത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ തസ്തികയിലുള്ളവര്‍ ഉദ്യോഗക്കയറ്റത്തിലൂടെ റെയ്ഞ്ചര്‍മാരാകുന്നു. പോലീസ് വകുപ്പിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു തുല്യമായ പദവിയാണ് റേയ്ഞ്ചര്‍ക്കുള്ളത്. റേയ്ഞ്ചറുടെ കീഴില്‍ ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ ഉണ്ടായിരിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാനും വണ്ടി പിടിച്ചെടുക്കാനും ഇവര്‍ക്ക് അധികാരമുണ്ട്.

ഫിഷ്പ്രോസസിംങ്ങ് ടെക്നോളജിസ്റ്റ്

ശാസ്ത്രീയമായ രീതിയില്‍ മത്സ്യോല്‍പ്പാദനം നടത്താനാവശ്യമായ നിര്‍ദ്ദേങ്ങള്‍ നല്‍കുന്നതും വേണ്ട സാഹചര്യങ്ങളൊരുക്കുന്നതും ഫിഷ് പ്രോസസ്സിംഗ് ടെക്നോളജിസ്റ്റാണ്. മത്സ്യങ്ങളുടെ പ്രജനനം, അവക്ക് വളരാന്‍വേണ്ട സാഹചര്യങ്ങള്‍, ഭക്ഷണരീതി തുടങ്ങി മത്സ്യകൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാനഘടകങ്ങള്‍ നിശ്ചയിക്കുകയും സൗകര്യങ്ങള്‍ ഉണ്ടാക്കുകയുമാണ് ഇവരുടെ പ്രധാന ജോലി. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് ഇവര്‍ക്കു വേണ്ട കുറഞ്ഞ യോഗ്യത. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നമത്സ്യഫാമുകളിലും കണ്‍സള്‍ട്ടന്‍സികളിലും ഫിഷ് പ്രോസസ്സിംഗ് ടെക്നോളജിസ്റ്റിന് തൊഴിലവസരങ്ങളുണ്ട്.

വെറ്റിനറി സര്‍ജന്‍

മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുകയും അതിനെ പരിചരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് ഒരു മൃഗഡോക്ടറുടെ പ്രധാന ചുമതല. മാരക രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ വാക്സിനുകള്‍ നിര്‍മ്മിക്കുക, മൃഗപരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ആവശ്യമെന്നുകണ്ടാല്‍ ശസ്ത്രക്രിയ നടത്തുക തുടങ്ങിയവയും ഇവരുടെ ചുമതലകളാണ്. വെറ്ററിനറി സയന്‍സില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍, മൃഗശാലകള്‍, മരുന്നു നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

 

ഫാം മാനേജര്‍

ഒരു മത്സ്യഫാമിലെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഫാം മാനേജര്‍.  ഒരു മത്സ്യ പ്രജനന കേന്ദ്രത്തിലെത്തുന്നവര്‍ക്ക് മത്സ്യം വളര്‍ത്തുന്നതിനെക്കുറിച്ച് പ്രയോജനകരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫാം മാനേജരാണ്.

ഹാച്ചറി മാനേജര്‍ മത്സ്യ ഉത്പാദനത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്ന മത്സ്യപ്രജനന രംഗത്തെ വിദഗ്ധനാണ്. മത്സ്യപ്രജനനം മുതല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത് ഹാച്ചറി മാനേജര്‍ തന്നെയാണ്.

അക്വാകള്‍ച്ചര്‍, ഫിഷറീസ്, മറൈന്‍ ബയോളജി തുടങ്ങിയ വിഷയങ്ങളിലേതിലെങ്കിലും ഉള്ള ബിരുദാനന്തര ബിരുദമാണ് ഫാം മാനേജര്‍, ഹാച്ചറി മാനേജര്‍ എന്നീ തസ്തികയിലേയ്ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

ഭരണ രംഗം

ഐ എ എസ്/ഐ എഫ് എസ്/ഐ പി എസ് സിവില്‍ സര്‍വ്വീസ്

രാജ്യത്തിന്‍റെ  ഭരണകാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതും ഭരണ നിര്‍വഹണത്തില്‍  ജനപ്രധിനിധികളെ സഹായിക്കുന്നതും സിവില്‍ സര്‍വീസ് ഓഫീസറാണ്. ഭരണനിര്‍വഹണ സമിതി വിഭാവനം ചെയ്തിട്ടുള്ള വിവിധ സര്‍വീസുകളുടെ ചുമതലാ സ്ഥാനങ്ങള്‍ വഹിക്കുന്നത് സിവില്‍ സര്‍വീസ് ഓഫീസര്‍മാരാണ്.

ഐ.എ.എസ്. ഓഫീസര്‍

സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഐ.എ.എസുകാരാണ്. വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും അവ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമൊക്കെ ഇവരുടെ ചുമതലയില്‍പ്പെടുന്നു. ക്രമസമാധാനപാലനം, പൊതുകാര്യനിര്‍വഹണം വികസന പങ്കാളിത്തം ഇവയെല്ലാം ഐ.എ.എസ്സുകാരുടെ മേല്‍നോട്ടത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്.

ഐ.എഫ്.എസ്. ഓഫീസര്‍

നയതന്ത്രരംഗത്ത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ഐ.എഫ്.എസുകാര്‍.  സര്‍ക്കാരിന്‍റെ വിദേശനയ രൂപീകരണത്തിലും നയതന്ത്ര ബന്ധങ്ങള്‍ വാര്‍ത്തെടുക്കാനും ഇവര്‍ മുഖ്യ പങ്കു വഹിക്കുന്നു. വിദേശ മന്ത്രാലയത്തിന്‍റെ കീഴിലാണ് ഐ.എഫ്.എസുകാര്‍ പ്രവര്‍ത്തിക്കുന്നത്.

ഐ.പി.എസ്. ഓഫീസര്‍

രാജ്യത്തെ ആഭ്യന്തര സുരക്ഷ, പൊതുജനസുരക്ഷ, ക്രമസമാധാനപാലനം തുടങ്ങിയവയുടെ മേല്‍നോട്ടം വഹിക്കുന്നത് ഐ.പി.എസ.് ഉദ്യോഗസ്ഥരാണ്. സംസ്ഥാന പോലീസ്, ക്രൈംബ്രാഞ്ച്, സി.ഐ.ഡി., ട്രാഫിക്, ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., ഐ.റ്റി.ബി.പി., സി.ഐ.എസ്.എഫ.് തുടങ്ങി ക്രമസമാധാന പാലന രംഗത്തെ വിവിധ മേഖലകളുടെ ചുമതല വഹിക്കുന്നതും ഇവരാണ്. രാജ്യത്തെ വി.വി.ഐ.പി.കള്‍ക്കുള്ള സുരക്ഷാഗ്രൂപ്പിലും ഐ.പി.എസുകാര്‍ പ്രവര്‍ത്തിക്കുന്നു.

സിവില്‍ സര്‍വീസ് മേഖലയിലെ ഈ ജോലികള്‍ക്കെല്ലാം അടിസ്ഥാനയോഗ്യത ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലാ ബിരുദമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞടുക്കുന്നത്.

സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പോലെ സംസ്ഥാനത്തിന്‍റേതായ സിവില്‍ സര്‍വീസ് വകുപ്പാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിലവിലുണ്ട്. ഈ ഉയര്‍ന്ന തസ്തികകളില്‍ നേരിട്ട് നിയമനം നടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. കാര്യക്ഷമമായ ഭരണ നിര്‍വഹണം നടത്താന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ നിയമിക്കുകയെന്നതാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ലക്ഷ്യമാക്കുന്നത്.

കേരളത്തില്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഇല്ല. എന്നാല്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്നു പറയാവുന്ന തലത്തില്‍ നേരിട്ടുള്ള നിയമനം ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് മാത്രമാണ്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത. പി.എസ്.സി. മുഖാന്തരമാണ് തിരഞ്ഞെടുപ്പ്.

ബ്ലോക്ക് ഡവല്പ്പ്മെന്‍റ് ഓഫീസര്‍

ബ്ലോക്ക് തലത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍.

കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ-വികസന പരിപാടികള്‍, വായ്പാപദ്ധതികള്‍, തൊഴില്‍ദാനപദ്ധതികള്‍, ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍, ആരോഗ്യ പദ്ധതികള്‍ തുടങ്ങിയവ ശരിയായ ഉപഭോക്താക്കള്‍ക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നടത്തിപ്പിന് വേണ്ട മാര്‍ഗദനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസറാണ്.

കേരളത്തില്‍ ബി.ഡി.ഒ. തെരഞ്ഞെടുപ്പ് നടത്തുന്നത് പബ്ലിക് സര്‍വീസ് കമ്മീഷനാണ്. ബിരുദമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത.

വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍

ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഗ്രാമസേവകന്‍ എന്ന് അറിയപ്പെടുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്.

ആരോഗ്യവിദ്യാഭ്യാസ വ്യാപനപരിപാടികള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍, പോഷകാഹാരപരിപാടി, ഭവനനിര്‍മാണപദ്ധതികള്‍ തുടങ്ങിയ ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. കൂടാതെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വികസന-ക്ഷേമ പദ്ധതികള്‍ ശരിയായ ഉപഭോക്താക്കളില്‍ എത്തിക്കേണ്ടതും ഇവരാണ്. ഗ്രാമീണന്‍റെ സുഹൃത്തും വഴികാട്ടിയുമാണ് വി.ഇ.ഒ.

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷയിലൂടെയാണ് കേരളത്തിലെ വി.ഇ.ഒ.മാരുടെ തെരഞ്ഞെടുപ്പ്. എസ്.എസ്.എല്‍.സി. അഥവാ തതുല്യയോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

കായികരംഗം

കമ്പനി ഡിപ്പാര്‍ട്ട്മെന്‍റ് കായിക താരങ്ങള്‍

കമ്പനികള്‍ക്കും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കും വേണ്ടി കളിക്കളത്തിലിറങ്ങുന്നയാളാണ് കമ്പനി/ ഡിപ്പാര്‍ട്ട്മെന്‍റ് കായിക താരം. സമര്‍ത്ഥരും കഴിവുള്ളവരും ധാരാളം മത്സരങ്ങളില്‍ പങ്കെടുത്ത് കഴിവു തെളിയിച്ചതുമായ കായിക താരത്തിനാണ് ഈ തൊഴിലവസരം. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ  അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാറിന്‍റെ   വിവിധ വകുപ്പുകളിലും   ദേശസാല്‍കൃത ബാങ്കുകള്‍, റെയില്‍വേ, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. കായിക താരങ്ങള്‍ ഊര്‍ജ്ജസ്വലരും ശാരീരിക ക്ഷമതയുള്ളവരും ആയിരിക്കണം. വിദ്യാഭ്യാസയോഗ്യതയായി കുറഞ്ഞത് എസ്.എസ്.എല്‍.സി. ജയിച്ചിരിക്കണം.

കായിക പരിശീലകര്‍

വിവിധ കളികള്‍ക്ക് അനുയോജ്യരായ കായികതാരങ്ങളെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുന്നത് കായിക പരിശീലകനാണ്. കളികളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും കായികതാരങ്ങള്‍ക്കുണ്ടാവേണ്ട കഴിവുകളെക്കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരിക്കും. കായിക താരങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കി കൂടുതല്‍ പരിശീലനം നല്‍കേണ്ടതും കായിക പരിശീലകനാണ്. ഫിസിക്കല്‍ എജ്യൂക്കേഷനിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ട്.

നിയമ സേവനം

നിയമഞ്ജന്‍

വിവിധ കേസുകള്‍ പഠിച്ച് കക്ഷികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കുകയാണ് ഒരു നിയമജ്ഞന്‍റെ ഏറ്റവും പ്രധാനജോലി. നിയമോപദേശം നല്‍കുക, കൗണ്‍സിലിംഗ് തുടങ്ങിയവയെല്ലാം ഇവരുടെ ജോലിയില്‍പ്പെടുന്നു. നിയമത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. വാക്സാമര്‍ത്ഥ്യം, കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുവാനുള്ള കഴിവ്, ആത്മവിശ്വാസം എന്നിവ ഒരു അഭിഭാഷകന് അവശ്യം വേണ്ട ഗുണങ്ങളാണ്. കൂടാതെ ഏതെങ്കിലും പരിചയസമ്പന്നനായ അഭിഭാഷകന്‍റെ കീഴില്‍ ജോലി ചെയ്ത് ഈ മേഖലയില്‍ പ്രവൃത്തി പരിചയവുമുണ്ടാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവയിലെ നിയമോപദേഷ്ടാക്കള്‍, മേധാവികള്‍ തുടങ്ങിയ ഉയര്‍ന്ന നിലകളില്‍ നിയമിക്കപ്പെടുന്നത് പലപ്പോഴും നിയമജ്ഞരായിരിക്കും.

സിവില്‍ കേസുകളില്‍ ഗവണ്‍മെന്‍റിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഗവണ്‍മെന്‍റ് പ്ലീഡര്‍. ക്രിമിനല്‍ കേസുകളില്‍ ഗവണ്‍മെന്‍റിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ഗവണ്‍മെന്‍റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങി സര്‍ക്കാര്‍ സേവനം നടത്തുന്ന അഭിഭാഷകരുടെ നേതൃത്വം വഹിക്കുന്ന ആളാണ് അറ്റോര്‍ണി. പ്രത്യേക പ്രദേശങ്ങളിലേക്കായി ഗവണ്‍മെന്‍റ് അംഗീകരിച്ച അഭിഭാഷകനാണ് നോട്ടറി. സത്യവാങ്മൂലങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരം ഇക്കൂട്ടര്‍ക്കാണ്.

മുന്‍സിഫ് /മജിസ്ട്രേറ്റ് /ജഡ്ജി

കോടതിയിലെത്തുന്ന കേസുകള്‍ വാദമുഖങ്ങള്‍ കേട്ട് വിലയിരുത്തി പഠിക്കുകയും വിധി പ്രസ്താവിക്കുകയുമാണ് ജഡ്ജിയുടെ ജോലി. ഏതുതലത്തിലുള്ള ന്യായാധിപന്‍മാരും  പൊതുവെ അറിയപ്പെടുന്നത് ജഡ്ജി എന്ന പേരിലാണ്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ ജസ്റ്റിസ് എന്നുപറയുന്നു. ഒരു ലക്ഷം രൂപവരെയുള്ള സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിയാണ് മുന്‍സിഫ്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന ക്രിമിനല്‍ കേസുകള്‍  കൈകാര്യം ചെയ്യുന്ന ജഡ്ജിയാണ് മജിസ്ട്രേറ്റ്. നിയമത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാനയോഗ്യത.

നിയമോപദേശകന്‍

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ വകുപ്പുകളിലുമൊക്കെ നിയമ കാര്യങ്ങളില്‍ വിദഗ്ദ്ധോപദേശം നല്‍കുന്നയാളാണ് ലീഗല്‍ അഡ്വൈസര്‍ അഥവാ നിയമോപദേശകന്‍. സ്ഥാപനം ഏതെങ്കിലും വിധത്തില്‍ കേസില്‍ അകപ്പെടുകയോ ഏതെങ്കിലും നിയമപ്രശ്നത്തില്‍ കുടുങ്ങുകയോ നികുതി മുതലായ പ്രശ്നങ്ങളില്‍പ്പെടുകയോ ചെയ്യുമ്പോഴാണ് ഇവരുടെ സേവനം ആവശ്യമായി വരിക. കൂടാതെ പുതിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്‍പേ അതിന്‍റെ നിയമ വശങ്ങളെയും നിയമ സാധ്യതയെയും കുറിച്ചറിയാന്‍ ഇവരുടെ ഉപദേശം തേടാറുണ്ട്. നിയമ ബിരുദത്തിനോടൊപ്പം ലേബര്‍, കമ്പനി നിയമങ്ങളിലുള്ള പ്രത്യേക വൈദഗ്ദ്ധ്യമാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍, വന്‍കിട-ചെറുകിട കമ്പനികള്‍, പത്ര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിയമ ഓഫീസറായോ ലീഗല്‍ അസിസ്റ്റന്‍റായോ നിയമ സേവന മാനേജറായോ സേവനമനുഷ്ഠിക്കാം.

ലീഗല്‍ റൈറ്റര്‍ എഡിറ്റര്‍

മാസികകളിലും പത്രങ്ങളിലും സാധാരണക്കാരന് മനസ്സിലാകും വിധം നിയമസംബന്ധമായ വിഷയങ്ങള്‍ സ്ഥിരമായി എഴുതുകയോ കൈകാര്യം ചെയ്യുകയോ ആണ് ലീഗല്‍ റൈറ്ററുടെ ജോലി. ഇത്തരം പ്രസിദ്ധീകരണങ്ങളുടെ മുഴുവന്‍ ചുമതലയും വഹിക്കുന്നയാളാണ് എഡിറ്റര്‍. നിയമബിരുദമാണ് അടിസ്ഥാനയോഗ്യത. പത്ര മാസികകളിലും നിയമസംബന്ധിയായ ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമൊക്കെ ഇവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതകളുണ്ട്. നിയമബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് ഈ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും.

തപാലും വാര്‍ത്താവിനിയവും

പോസ്റ്റ്മാന്‍/പോസ്റ്റ് വുമണ്‍

പോസ്റ്റ് ഓഫീസില്‍ എത്തുന്ന തപാല്‍ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുന്ന ജോലിയാണ് പോസ്റ്റ്മാന്‍ നിര്‍വഹിക്കുന്നത്. ഇതുപോലെ തപാല്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരെ പോസ്റ്റ് വുമണ്‍ എന്ന് വിളിക്കുന്നു. ഒരു പോസ്റ്റ് ഓഫീസിന്‍റെ മുഴുവന്‍ ചുമതലയും വഹിക്കുന്നയാളാണ് പോസ്റ്റ് മാസ്റ്റര്‍. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കൈകാര്യം ചെയ്യുതും ഇവര്‍തന്നെ. തപാല്‍ അസിസ്റ്റന്‍റായി നിയമിക്കപ്പെടുന്നവര്‍ ഉദ്യോഗക്കയറ്റത്തിലൂടെയാണ് പോസ്റ്റ് മാസ്റ്റര്‍ തസ്തികയിലെത്തുന്നത്. പോസ്റ്റ്മാനാകാന്‍ എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായി വേണം. പ്രീഡിഗ്രിയാണ് തപാല്‍ അസിസ്റ്റന്‍റിന്‍റെ യോഗ്യത.

ടെലിഫോണ്‍/ടെലഗ്രാഫ് ഓപ്പറേറ്റര്‍

ഒരു സ്ഥാപനത്തിലെ ടെലിഫോണ്‍, ടെലിഗ്രാഫ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങള്‍ നിയന്ത്രിക്കുകയാണ് ഇവരുടെ  ജോലി. പ്രസ്തുത സ്ഥാപനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ വിളിക്കുന്നയാള്‍ക്ക് നല്‍കാനും ടെലിഫോണ്‍ ഓപ്പറേറ്റര്‍ സഹായിക്കും. അതിഥികളെ സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് മേലധികാരികളെ കാണാനുള്ള അനുവാദം വാങ്ങിക്കൊടുക്കുക തുടങ്ങിയവയും ഇവരുടെ ചുമതലയില്‍പ്പെടുന്നു. ഇ.പി.എ.ബി.എക്സ്. പോലുള്ള ടെലിഫോണ്‍ ശൃംഖലയിലെ പ്രവൃത്തി പരിചയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്. നിരവധി സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വന്‍കിട കമ്പനികള്‍, പത്രം ഓഫീസ്, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്.

ജൂനിയര്‍ ടെലികോം ഓഫീസര്‍

ടെലികോം ഓഫീസില്‍ ടെലിഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ജൂനിയര്‍ ടെലികോം ഓഫീസര്‍. ഉപഭോക്താവിന്‍റെ ആവശ്യകതയനുസരിച്ച് ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ബന്ധപ്പെട്ട സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ഇവരുടെ പ്രധാന ജോലി. ടെലിഫോണുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കാന്‍ ജീവനക്കാരെ അയയ്ക്കുന്നതും പുതിയ ഫോണ്‍ കണക്ഷന്‍ നല്‍കുന്നതുമൊക്കെ ജൂനിയര്‍ ടെലികോം ഓഫീസറാണ്. ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലൊന്നില്‍ ബി.ടെക് ബിരുദവുമാണ് ഈ തസ്തികയ്ക്കു വേണ്ട അടിസ്ഥാന യോഗ്യത.

ഓഫീസ് നിര്‍വ്വഹണം

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപവകുപ്പുകളുടേയോ അതുമായി ബന്ധപ്പെട്ട ഓഫീസുകളുടെയോ ചുമതലയുള്ളയാളാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. ഓഫീസുകളുടെ ദൈന്യംദിന ഭരണകാര്യങ്ങളും ജീവനക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കുന്നത് ഇവരാണ്. ഓരോ വകുപ്പിലും അതാത് മേഖലകളില്‍ യോഗ്യത നേടിയവരെയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായി നിയമിക്കുന്നത്. ക്ലറിക്കല്‍ തസ്തികയില്‍ നിന്നും ഉദ്യോഗക്കയറ്റത്തിലൂടെ ലഭിക്കുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി. സ്വകാര്യ സ്ഥാപനങ്ങളില്‍ അതാത് മേഖലകളില്‍ പ്രാവീണ്യം നേടിയവരെ നേരിട്ട് നിയമിക്കാറുണ്ട്.

ഭരണകാര്യങ്ങള്‍ സുഗമമായി നടത്താന്‍ ഉന്നതോദ്യോഗസ്ഥന്മാരെ സഹായിക്കുന്നവരാണ് പേഴ്സണല്‍ അസിസ്റ്റന്‍റ്. മന്ത്രി, എം.എല്‍.എ. തുടങ്ങിയവര്‍ക്ക് പേഴ്സണല്‍ അസിസ്റ്റന്‍റിനെ ഒഴിച്ചുകൂടാനാവില്ല. ഇവര്‍ക്ക് നിത്യേന പങ്കെടുക്കേണ്ട പരിപാടികളും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം ക്രോഡീകരിക്കുന്നതും പേഴ്സണല്‍ അസിസ്റ്റന്‍റാണ്. ക്ലര്‍ക്കിനെപ്പോലെ തന്നെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ജോലിയും ഇവര്‍ക്കുണ്ട്. ബിരുദമാണ് ഈ തസ്തികയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യത.

സൂപ്രണ്ട്

സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സൂപ്രണ്ട്. ഉന്നത വകുപ്പുകളിലെ ഉപവകുപ്പുകളുടെ മേധാവിത്വം ഇവര്‍ക്കായിരിക്കും. സൂപ്രണ്ടില്‍ തന്നെ സീനിയര്‍, ജൂനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.സി. തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിച്ചാണ് സൂപ്രണ്ട് തസ്തികയിലെത്തുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ സെക്രട്ടേറിയേറ്റ്, പി.എസ്.സി., ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ ഭരണകേന്ദ്രങ്ങളിലെയും സ്ഥാപനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലുമാണ് സൂപ്രണ്ട് തസ്തികയുള്ളത്.

എല്‍.ഡി.സി /യു ഡി സി /ഹെഡ്ക്ലര്‍ക്ക്

സര്‍ക്കാര്‍ തലത്തില്‍ ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍.ഡി. ക്ലര്‍ക്ക്) തസ്തികയിലുള്ളവരാണ്. വകുപ്പുകള്‍ മാറുന്നതോടൊപ്പം ഇവരുടെ ജോലിയിലും മാറ്റമുണ്ടാകും. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ സംസ്ഥാനതല എഴുത്തുപരീക്ഷയിലൂടെയാണ് എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നത്. എസ്.എസ്.എല്‍.സി.യാണ് ഇതിനു വേണ്ട അടിസ്ഥാന യോഗ്യത. എല്‍.ഡി. ക്ലര്‍ക്കിന് ഉദ്യോഗക്കയറ്റത്തിലൂടെ യു.ഡി. ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകള്‍ ലഭിക്കും. ഡിപ്പാര്‍ട്ടുമെന്‍റല്‍  പരീക്ഷകളിലൂടെയാണ് ഉദ്യോഗക്കയറ്റം ലഭിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്ക് എല്‍.ഡി. ക്ലര്‍ക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് എഴുത്തുപരീക്ഷ നടത്തുന്നത്. ഇതിന് എസ്.എസ്.എല്‍.സിയോടൊപ്പം ടൈപ്പ്റൈറ്റിംഗും അടിസ്ഥാന യോഗ്യതയാണ്.

സെക്രട്ടറി

സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഫീസിലെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് ഓഫീസ് സെക്രട്ടറി. ബിരുദവും ഓഫീസ് കാര്യങ്ങള്‍ നന്നായി നിര്‍വഹിക്കാന്‍ വേണ്ട കഴിവുമാണ് ഈ തസ്തികയ്ക്ക് വേണ്ട യോഗ്യത. വലുതും ചെറുതുമായ സ്വകാര്യ കമ്പനികളില്‍ ഈ രംഗത്ത് ധാരാളം തൊഴില്‍ സാധ്യതകളുണ്ട്.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്/ടൈപ്പിസ്റ്റ്

സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരവുകള്‍ പോലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചുരുക്കെഴുത്തില്‍ പകര്‍ത്തി ടൈപ്പ് ചെയ്ത് സൂക്ഷിക്കുന്നവരാണ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്. ഫയലുകളിലെ വിവരങ്ങള്‍ അതീവ രഹസ്യമായി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നു. ബിരുദവും സ്റ്റെനോഗ്രഫിയില്‍ യോഗ്യതയുമുള്ളവരെയാണ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി നിയമിക്കുന്നത്.

ഓഫീസില്‍ മേലുദ്യോഗസ്ഥന്‍ പറയുന്ന കാര്യങ്ങള്‍ ചുരുക്കെഴുത്തിലൂടെ പകര്‍ത്തിയെഴുതി ടൈപ്പുചെയ്യുന്നവരാണ് സ്റ്റെനോഗ്രാഫര്‍. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റിനെപ്പോലെ ഫയലുകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇവരുടെ ജോലിയാണ്. എസ്.എസ്.എല്‍.സിയും സ്റ്റെനോഗ്രഫിയില്‍ നേടിയ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഡിപ്ലോമയോയാണ് ഇവര്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത.

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പരാതികളും ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ജോലിയാണ് ടൈപ്പിസ്റ്റ് നിര്‍വഹിക്കാനുള്ളത്. എസ്.എസ്.എല്‍.സിയും ടൈപ്പ്റൈറ്റിംഗില്‍ നേടിയ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ആണ് ടൈപ്പിസ്റ്റിന്‍റെ അടിസ്ഥാന യോഗ്യത.

ഓഫീസുകളില്‍ എത്തുന്നവരുമായി ആശയവിനിമയം നടത്തുന്നയാളാണ് റിസപ്ഷനിസ്റ്റ്. ഓഫീസിലെത്തുന്നവരെ സ്വീകരിക്കുകയും അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ ജോലി. ആകര്‍ഷകമായ വ്യക്തിത്വവും നല്ല സംഭാഷണ പാടവവും വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ളവര്‍ക്ക് ഈ തൊഴിലില്‍ തിളങ്ങാനാവും. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ടൂറിസം/ആതിഥ്യം

ടൂര്‍ ഓപ്പറേറ്റേഴ്സ്/ട്രാവല്‍ ഏജന്‍റസ്

ടൂറിസം മേഖലയിലെ ഏറെ പ്രാധാന്യമുള്ള ജോലികളിലൊന്നാണിത്.  രാജ്യത്തിനകത്തും വിദേശത്തുമുള്ള തീര്‍ത്ഥാടന വിനോദയാത്രകള്‍ സംഘടിപ്പിക്കുക, ടിക്കറ്റുകള്‍ ഉറപ്പാക്കുക, അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയെല്ലാം ടൂര്‍/ ട്രാവല്‍ ഏജന്‍റിന്‍റെ ജോലിയില്‍പ്പെടുന്നു.  വിദേശങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ യാത്രയ്ക്കാവശ്യമായ വിസ, പാസ്പോര്‍ട്ട്, തുടങ്ങിയ രേഖകള്‍ തയ്യാറാക്കിക്കൊടുക്കുന്നതും ഇവരുടെ ജോലിയാണ്. സ്ഥലങ്ങളെപ്പറ്റിയുള്ള അറിവ്, മികച്ച ആശയവിനിമയശേഷി, ഭാഷാ നൈപുണ്യം, സന്ദര്‍ഭത്തിനൊത്തുയരുവാനുള്ള കഴിവ് ഇവയെല്ലാം ഈ ജോലിയിലുള്ളവര്‍ക്ക് ആവശ്യമാണ്. രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ ട്രാവല്‍ മാനേജ്മെന്‍റിലും ടൂര്‍ ഓപ്പറേഷനിലും നല്‍കുന്ന ഡിപ്ലോമയാണ്  ഈ തൊഴിലിനുള്ള അടിസ്ഥാനയോഗ്യത.ണ്ട

ഗൈഡ്

വിനോദസഞ്ചാരികള്‍ക്ക് അവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം, അവിടുത്തെ പ്രത്യേകതകള്‍, സൗകര്യങ്ങള്‍ എന്നിവ പറഞ്ഞുകൊടുക്കുകയാണ് ഗൈഡിന്‍െറ ജോലി. ഇവര്‍ക്ക് മികച്ച ഭാഷാനൈപുണ്യം, ആശയ വിനിമയശേഷി, നേതൃത്വപാടവം എന്നിവ അവശ്യം വേണ്ട ഘടകങ്ങളാണ്.  ഐ.ഐ.ടി.എം.(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം) ഗൈഡുകള്‍ക്കായി  ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നുണ്ട്. ഒന്നിലേറെ ഭാഷകളില്‍ പ്രാവീണ്യം നേടിയവര്‍ക്കേ ഒരു നല്ല പരിഭാഷകനോ ദ്വിഭാഷിയോ ആകാന്‍ കഴിയൂ. ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍ പോലുള്ള വിദേശ ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ തിളങ്ങാന്‍ കഴിയും.  വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ടുമെന്‍റുകള്‍, വന്‍കിട ഹോട്ടലുകള്‍, വിദേശ എംബസികള്‍, പുസ്തകശാലകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

പാചക വിദഗ്ധന്‍/മറ്റു ഹോട്ടല്‍ സര്‍വ്വീസുകള്‍

ഹോട്ടല്‍-റസ്റ്റോറന്‍റ് മേഖലകളില്‍ പാചക ജോലികളില്‍ ഏര്‍പ്പെടുന്നവരും പാചക വിഭാഗത്തിന്‍െറ മേല്‍നോട്ടം വഹിക്കുന്നവരുമാണ് പാചക വിദഗ്ദ്ധര്‍.  ഹോട്ടല്‍ മാനേജ്മെന്‍റില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.   ഏതെങ്കിലും വന്‍കിട ഹോട്ടലുകളില്‍ നിന്ന് പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഈ മേഖലയില്‍ മുന്‍ഗണനയുണ്ട്.  ഫുഡ്ക്രാഫ്റ്റിലോ ഹോട്ടല്‍ മാനേജ്മെന്‍റിലോ പരിശീലനം നേടിയവര്‍ക്ക്  വിദേശത്തും സ്വദേശത്തുമുള്ള വിവിധതരം ഹോട്ടലുകളില്‍ ധാരാളം അവസരങ്ങളുണ്ട്. ടൂറിസം മേഖലയിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്.

പുതിയ ശാസ്ത്ര മേഖലകള്‍

ബയോ ഇന്‍ഫര്‍ മാറ്റിക്സ് ശാസ്ത്രഞ്ജര്‍

മനുഷ്യ ശരീരത്തിലെ വിവിധ ജീനുകളെയും അവയുടെ സ്വഭാവങ്ങളെയും കുറിച്ച് ഗവേഷണം നടക്കുമ്പോള്‍ ലഭിക്കുന്ന അതിബൃഹത്തായതും സങ്കീര്‍ണ്ണവുമായ വിവരങ്ങള്‍ ശേഖരിച്ച് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ തരംതിരിച്ച് അവ വിശദ വിവരങ്ങള്‍ സഹിതം ഡേറ്റയാക്കി രേഖപ്പെടുത്തുന്നത് ബയോഇന്‍ഫര്‍മാറ്റിക്സ് ശാസ്ത്രജ്ഞനാണ്. ജീവശാസ്ത്രത്തില്‍ കമ്പ്യൂട്ടര്‍നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ചുള്ള വിവര വിനിമയത്തിന് ചുക്കാന്‍ പിടിക്കുന്നതും ഇവരാണ്. ഗവേഷണ പ്രക്രിയകളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ നല്ല അറിവും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ നല്ല പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ശ്രദ്ധേയമായ ഹ്യൂമന്‍ ജനിതക പരിപാടിയില്‍ (മനുഷ്യ ശരീരത്തിലെ ജീനുകളെ കണ്ടെത്തി പഠിക്കുന്ന പരിപാടി) വര്‍ഷങ്ങളോളം ഗവേഷണം ചെയ്ത് കിട്ടിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് ശാസ്ത്രജ്ഞരാണ് നേതൃത്വം നല്‍കിയത്. മോളിക്യുലാര്‍ ബയോളജി, മൈക്രോബയോളജി, സെല്‍ബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ഫാര്‍മക്കോളജി തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ എം.എസ്.സിയോ പി.എച്ച്.ഡിയോ എം.ബി.ബി.എസ്സോ ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പരിജ്ഞാനവും ഡേറ്റാ ബേസ് ഡെവലപ്പ്മെന്‍റ് പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് സ്വകാര്യ-സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, വന്‍കിട ലാബോറട്ടറികള്‍, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവിടങ്ങളിലും അധ്യാപനത്തിലും  തൊഴിലവസരങ്ങളുണ്ട്.

 

ജനറ്റിക്ക് എന്‍ജിനീയര്‍

ആരോഗ്യരക്ഷാ ഉല്‍പന്നങ്ങളായ ആന്‍റീബോഡികള്‍, പ്രതിരോധ ഔഷധങ്ങള്‍, വാക്സിനുകള്‍, ഓര്‍ഗാനിക് സോള്‍വെന്‍റുകള്‍, എന്‍സൈമുകള്‍ തുടങ്ങി വൈദ്യശാസ്ത്രമേഖലക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയും അവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുകയുമാണ് ബയോടെക്നോളജിസ്റ്റിന്‍റെ പ്രധാനജോലി. വിവിധതരം രാസവസ്തുക്കള്‍, ക്ഷീരോല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് രൂപം നല്‍കി അതിന് വിപണി കണ്ടെത്തുന്നതും ഇവരാണ്. ബയോടെക്നോളജിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നല്ല അറിവുമുണ്ടായിരിക്കണം. ഇവര്‍ക്ക് വ്യവസായശാലകള്‍ മലിനീകരണ നിയന്ത്രണ വിഭാഗങ്ങള്‍, വേയ്സ്റ്റ് മാനേജ്മെന്‍റ്, ഔഷധ നിര്‍മ്മാണ കമ്പനികള്‍, കെമിക്കല്‍ കമ്പനികള്‍, കൃഷി തുടങ്ങിയ മേഖലകളില്‍ ധാരാളം ജോലി സാധ്യതകളുണ്ട്.

ബയോടെക്നോളജിയുടെ വികാസത്തിന്‍റെ ഒരു ഘട്ടത്തില്‍ ആ ശാസ്ത്രശാഖയില്‍ നിന്നും ഉരുത്തിരിഞ്ഞ പുതിയൊരു ഗവേഷണ മേഖലയാണ് ജനറ്റിക് എഞ്ചിനീയറിംഗ്. ജീവജാലങ്ങളുടെ ജനിതക ഘടനയില്‍ കൃതൃമമായി മാറ്റങ്ങള്‍ വരുത്തി പുതിയ സ്വഭാവവിശേഷങ്ങള്‍ സൃഷ്ടിക്കുകയാണ് ജനറ്റിക് എഞ്ചിനീയറിംഗ് ചെയ്യുന്നത്. ഭൂമിയിലെ ജീവന്‍റെ അടിസ്ഥാന സ്വഭാവങ്ങളെത്തന്നെ മാറ്റിമറിക്കുകയാണ് ഈ ശാസ്ത്ര ശാഖ. ഇത്തരത്തില്‍ തേളിന്‍റെ ജീനുകള്‍ കാബേജില്‍ കുത്തിവച്ച് പുഴുക്കളെ കൊല്ലാന്‍ കഴിയുന്ന കാബേജുകള്‍ ഉണ്ടാക്കാനും ചിലന്തിയുടെ ജീനുകള്‍ ആടിനു നല്‍കി വലയുല്‍പാദിപ്പിക്കാന്‍ കഴിയുന്ന പാല്‍ ഉണ്ടാക്കിയെടുക്കാനും ജനറ്റിക് എഞ്ചിനീയറിംഗിനു സാധിച്ചു. ക്ലോണിംഗും ഈ ശാസ്ത്രശാഖയുടെ സംഭാവനയാണ്. ജനറ്റിക് എഞ്ചിനീയറിംഗ് പല സര്‍വകലാശാലകളിലും പാഠ്യവിഷയമാണ്. ഈ വിഷയത്തിലുള്ള ബിരുദാനന്തരബിരുദവും ഡോക്ടറല്‍ ഡിഗ്രിയുമാണ് ജനറ്റിക് എഞ്ചിനീയര്‍ക്കുള്ള അടിസ്ഥാന യോഗ്യത.

ലതര്‍ ടെക്നോളജിസ്റ്റ്

തുകലിന്‍െറ ഉല്‍പാദനം, തുകലുല്‍പന്നങ്ങളുടെ രൂപകല്പന എന്നിവയാണ് ലതര്‍ ടെക്നോളജിസ്റ്റിന്‍റെ പ്രവര്‍ത്തന മേഖല. ഇവര്‍ പ്രകൃതിജന്യവും കൃത്രിമവുമായ തുകലുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വിവിധതരം ബാഗുകള്‍, പാദരക്ഷകള്‍, പേഴ്സുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നു. ലതര്‍ ടെക്നോളജിയില്‍ ലഭിച്ച എഞ്ചിനീയറിംഗ് ബിരുദമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ട അടിസ്ഥാനയോഗ്യത. തുകല്‍ ഉല്‍പന്ന നിര്‍മ്മാണ കമ്പനികളില്‍ ഇവര്‍ക്ക് അവസരങ്ങളുണ്ട്.  അധിക യോഗ്യതയായി എം.ബി.എ. ബിരുദമുള്ളവര്‍ക്കും ലതര്‍ പ്രോസസിംഗ് കമ്പനികളില്‍ ജോലി തേടാം.

 

.പുരാവസ്തു ശാസ്ത്രഞ്ജന്‍

പ്രാചീന രേഖകളുടെ സഹായത്തോടെ പുരാതന കാലഘട്ടത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്നയാളാണ് പുരാവസ്തു ശാസ്ത്രജ്ഞന്‍. ഇത്തരം ചരിത്ര വസ്തുക്കളുടെ സഹായത്തോടെ ഇവര്‍ പഴയകാലത്തെ സംസ്കാരങ്ങളെക്കുറിച്ചും അതിലെ ഓരോ ഘട്ടത്തെപ്പറ്റിയും ചരിത്ര സംഭവങ്ങളെപ്പറ്റിയുമൊക്കെ വിശദമായി ഗവേഷണം നടത്തുന്നു. ശിലാലിഖിത ശാസ്ത്രം, നാണയശാസ്ത്രം, ചരിത്രം എന്നിവയില്‍ ഒരു പുരാവസ്തു ശാസ്ത്രകാരന് നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ചരിത്രത്തിലുള്ള ബിരുദാനന്തര ബിരുദത്തിനു ശേഷം ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിയോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. രാജ്യത്തിന്‍റെ ചരിത്രാതീത പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ പുരാവസ്തു ശാസ്ത്രജ്ഞരുടെ പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍സാധ്യതകളുണ്ട്. നിരവധി സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍, മ്യൂസിയം, പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ആവശ്യമാണ്.

മ്യൂസിയം ക്യുറേറ്റര്‍

മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്  കാഴ്ചക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ അവ രേഖപ്പെടുത്തിവയ്ക്കുകയാണ് മ്യൂസിയം ക്യൂറേറ്ററുടെ പ്രധാന ജോലി.  അമൂല്യമായ വസ്തുക്കള്‍ സംരക്ഷിക്കുക, അവയുടെ ചരിത്രം, കാലപ്പഴക്കം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക, ദൈനംദിനപരിപാടികളും ഭരണകാര്യങ്ങളും തീരുമാനിക്കുക എന്നിവയും ഇവരുടെ ചുമതലകളാണ്.  മാനവിക ശാസ്ത്രവിഷയങ്ങളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഭൂമിശാസ്ത്രം, നരവംശ ശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ അനുബന്ധ മേഖലകളില്‍ ഒരു മ്യൂസിയം ക്യൂറേറ്റര്‍ക്ക് വിജ്ഞാനമുണ്ടായിരിക്കണം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മ്യൂസിയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ജോലി സാധ്യതയുണ്ട്. ബിരുദവും പുരാവസ്തു ശാസ്ത്രം, മ്യൂസിയോളജി, ആര്‍ക്കൈവല്‍ കീപ്പിംഗ്, കണ്‍സര്‍വേഷന്‍ തുടങ്ങിയ പുരാവസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങളിലുള്ള ഡിപ്ലോമയുമാണ് അംഗീകൃത യോഗ്യത. ചരിത്രത്തില്‍ ലഭിച്ച ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. തുടങ്ങിയവ അഭിലഷണീയമായ യോഗ്യതകളാണ്.

എപ്പിഗ്രാഫിസ്റ്റ്

പുരാതനശിലാലിഖിതങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നയാളാണ് എപ്പിഗ്രാഫിസ്റ്റ്. ശിലാലിഖിതങ്ങളുടെ പഴക്കം, അവയുടെ പ്രാധാന്യം, കാലഘട്ടം, എന്നിവ വ്യാഖ്യാനിച്ച് ശാസ്ത്രലോകത്തിന് പുതിയ അറിവുകള്‍ സംഭാവന ചെയ്യുന്ന ഗവേഷകരാണ് ഇവര്‍. മനുഷ്യനുണ്ടായ കാലഘട്ടം മുതല്‍ക്കുള്ള ഓരോ മാറ്റങ്ങളും സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ മാത്രമേ ഇത്തരം ചരിത്രാതീത രേഖകള്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കുകയുള്ളൂ. പുരാതന രേഖകളിലുള്ള അക്ഷരങ്ങള്‍, എഴുത്തിന്‍റെ ശൈലി, എഴുതുവാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തു, ലിപി തുടങ്ങിയ വിഷയങ്ങളാണ് എപ്പിഗ്രാഫിസ്റ്റിന് താല്‍പര്യം. ചരിത്രാതീത കാലഘട്ടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും ശാസ്ത്രകാരന്‍മാര്‍ക്കും ഗുപ്ത ഭാഷയിലുള്ള രേഖകള്‍ സാധാരണ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് കൊടുക്കുന്നതും ഇവരുടെ ജോലിയില്‍പ്പെടുന്നു. ആര്‍ക്കിയോളജി, മ്യൂസിയോളജി, ആന്ത്രോപ്പോളജി, മാനുസ്ക്രിപ്റ്റോളജി എന്നിവയില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ വിഷയങ്ങളില്‍ ലഭിച്ച ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എപ്പിഗ്രഫിയിലുള്ള ഡിപ്ലോമ അഭിലഷണീയമായ യോഗ്യതയാണ്.

ന്യൂമിസ് മാറ്റിസ്റ്റ്

നാണയങ്ങളെക്കുറിച്ചും മെഡലുകളെക്കുറിച്ചുമൊക്കെ പഠിക്കുന്നത് ന്യൂമിസ്മാറ്റിസ്റ്റാണ്. വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങള്‍ അതിന്‍റെ പഴക്കം, ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം എന്നിവയെല്ലാം അവര്‍ കണക്കാക്കുന്നു. നാണയശേഖരണം ഇവര്‍ക്ക് വെറുമൊരു വിനോദകലയല്ല എന്നാണിതിനര്‍ത്ഥം. നാണയങ്ങളും മെഡലുകളും ശേഖരിക്കുന്നതിനോടൊപ്പം അവയെപ്പറ്റി അല്ലെങ്കില്‍ അതിന്‍റെ പ്രത്യേകതകളെപ്പറ്റി  ചരിത്രപരമായ പശ്ചാത്തലത്തില്‍ സൂക്ഷ്മമായി പരിശോധിക്കുവാനും ഒരു ന്യൂമിസ്മാറ്റിസ്റ്റിന് താല്‍പര്യമുണ്ടാകും. ചരിത്രത്തിലുള്ള ബിരുദാനന്തര ബിരുദവും പുരാവസ്തു ശാസ്ത്രത്തിലോ ന്യൂമിസ്മാറ്റിക്സിലോ നേടിയ ഡിപ്ലോമയും അഭിലഷണീയമായ യോഗ്യതകളാണ്.

ഓഷ്യാനോഗ്രാഫര്‍

സമുദ്രതീരം, അഴിമുഖം, സമുദ്രത്തിന്‍െറ അടിത്തട്ട് തുടങ്ങി സമുദ്രത്തെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഓഷ്യാനോഗ്രഫി.  ഈ വിഷയത്തിലെ വിദഗ്ദ്ധനാണ് ഓഷ്യാനോഗ്രാഫര്‍. കടല്‍ത്തിരകളെയും സമുദ്രചലനങ്ങളെയും നിരീക്ഷിച്ച് കടല്‍ക്ഷോഭങ്ങളെക്കുറിച്ചും വേലിയേറ്റത്തെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് തരുന്നു. ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൗമവിഞ്ജാനം തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളിലുള്ള അറിവും കണക്കിലും എഞ്ചിനീയറിംഗിലുമുള്ള വൈദഗ്ദ്ധ്യവും ഒരു ഓഷ്യാനോഗ്രാഫര്‍ക്ക് അവശ്യംവേണ്ട ഘടകങ്ങളാണ്.  കടലിനടിയിലെ ജീവനെക്കുറിച്ചും എണ്ണ നിക്ഷേപങ്ങളെക്കുറിച്ചും ഇവര്‍ ഗവേഷണം നടത്തുന്നു.  ഓഷ്യാനോഗ്രഫി പ്രധാനമായും നാലുതരത്തിലുണ്ട്.  കടല്‍ ജലത്തിലെ മിശ്രിതങ്ങളെക്കുറിച്ച് പഠിക്കുന്ന കെമിക്കല്‍ ഓഷ്യാനോഗ്രഫി, തിരമാലകള്‍, സമുദ്രചലനങ്ങള്‍, കാലാവസ്ഥ സമുദ്ര ചലനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, സമുദ്രതടത്തെയും അതിന്‍െറ ഉത്ഭവം, മിശ്രിതം തുടങ്ങിയവയെക്കുറിച്ചും പഠിക്കുന്ന ജിയോളജിക്കല്‍ ഓഷ്യാനോഗ്രഫി,. സമുദ്രാന്തര്‍ഭാഗത്തെ ജീവജാലങ്ങളെക്കുറിച്ചും സമുദ്രത്തിനടിയിലെ ജീവന്‍റെ സമസ്യകളെക്കുറിച്ചും പഠിക്കുന്ന ബയോളജിക്കല്‍ ഓഷ്യാനോഗ്രഫി എന്നിവയാണവ. ബിരുദാനന്തര ബിരുദ തലത്തിലാണ് ഓഷ്യാനോഗ്രഫി പഠനവിഷയമായിട്ടുള്ളത്. ഓഷ്യാനോഗ്രഫിയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ക്ക് ഷിപ്പ്യാഡുകളില്‍ പോര്‍ട്ട് എഞ്ചിനീയര്‍ ആയി ജോലിചെയ്യാം.  ഗവേഷണ മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. ഓഷ്യാനോഗ്രഫിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

മറൈന്‍ ശാസ്ത്രഞ്ജന്‍

സമുദ്രത്തിലെയും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലെയും ജൈവ-സസ്യ സമ്പത്ത് സംരക്ഷിക്കുവാനും അവ മനുഷ്യരാശിക്ക് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുവാനും ശാസ്ത്രീയമായി പഠനം നടത്തുന്നകയാണ് മറൈന്‍ ശാസ്ത്രജ്ഞന്‍ ചെയ്യുന്നത്. കടലിലും തീരത്തുമുണ്ടാകുന്ന മാലിന്യങ്ങള്‍ (എണ്ണപ്പാട മുതലായവ) നീക്കം ചെയ്യുവാന്‍ ബദല്‍സംവിധാനമൊരുക്കുന്നതും ഇവര്‍ തന്നെയാണ്. സമുദ്രത്തിലെയും മറ്റു ജലാശയങ്ങളിലെയും ജൈവ-സസ്യ സമ്പത്തിനെപ്പറ്റി വിപുലമായി പഠിക്കേണ്ടി വരുന്നതിനാല്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള നല്ല പരിജ്ഞാനം ഈ മേഖലയിലുള്ളവര്‍ക്ക് ആവശ്യമാണ്. സര്‍വകലാശാലകള്‍, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍, ലാബോറട്ടറികള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. മറൈന്‍ ബയോളജിയില്‍ അല്ലെങ്കില്‍ ഫിഷറീസ് സയന്‍സില്‍ നേടിയ എം.എസ്.സിയും ബന്ധപ്പെട്ട മേഖലയിലെ പി.എച്ച്.ഡിയുമാണ് അംഗീകൃത യോഗ്യത.

മെറ്റീരിയറോളജിസ്റ്റ്

അന്തരീക്ഷത്തെപ്പറ്റിയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കുന്നയാളാണ് മെറ്റിയറോളജിസ്റ്റ്. അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതുവഴി ലഭിക്കുന്ന വിവരങ്ങള്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കുകയും ചെയ്യുന്ന ഇവരുടെ സേവനം കാലാവസ്ഥാ നിരീക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭ പ്രവചനങ്ങളും കാലാവസ്ഥാ നിരീക്ഷണവും നടത്തുന്നത്. ജോലിയിലെ പ്രത്യേകതകളനുസരിച്ച് ഇവരെ നാല് ഗണത്തില്‍പ്പെടുത്താം.

ക്ലൈമറ്റോളജിസ്റ്റ്

കാലാവസ്ഥാ നിരീക്ഷണമാണ് കാലാവസ്ഥാ നിരീക്ഷകന്‍റെ പ്രധാന ജോലി. എതെങ്കിലും ഭൂവിഭാഗത്തിലെ കാലാവസ്ഥയുടെ പ്രത്യേകതകള്‍, കാറ്റ്, ഈര്‍പ്പം, താപനില എന്നിവയിലെ വ്യതിയാനങ്ങള്‍, എല്‍നീനോ, ഗ്രീന്‍ഹൗസ് ഇഫക്ട് പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ഇവര്‍ ഗവേഷണം ചെയ്യുന്നു.

അപ്ലൈഡ് മെറ്റിയറോളജിസ്റ്റ്

പ്രധാനമായും അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്  അപ്ലൈഡ് മെറ്റിയറോളജിസ്റ്റ് പഠനവിധേയമാക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അമ്ലമഴ, വര്‍ണ്ണമഴ  എന്നിവയൊക്കെ ഇവരുടെ പഠനശാഖയില്‍പ്പെടുന്നു.

ഫിസിക്കല്‍ മെറ്റിയറോളജിസ്റ്റ്

ഓസോണ്‍, ഭൗമോപരിതലത്തിലെ വര്‍ദ്ധിക്കുന്ന താപനില തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് ഫിസിക്കല്‍ മെറ്റിയറോളജിസ്റ്റാണ്. അന്തരീക്ഷത്തിലെ ഭൗതിക-രാസ-വൈദ്യുത സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇവര്‍ ഗവേഷണത്തിന് വിധേയമാക്കാറുണ്ട്.

ഇന്‍ഡസ്ട്രിയല്‍ മെറ്റിയറോളജിസ്റ്റ്

വ്യവസായ മലിനീകരണങ്ങളെ പഠന വിധേയമാക്കുന്ന ശാസ്ത്രകാരനാണ് ഇന്‍ഡസ്ട്രിയല്‍ മെറ്റിയറോളജിസ്റ്റ്.  ഫിസിക്സിലോ മാത്തമറ്റിക്സിലോ നേടിയ ബിരുദവും മെറ്റിയറോളജിയില്‍ ലഭിച്ച ബിരുദാനന്തര ബിരുദവുമാണ് ഈ ജോലികള്‍ക്കുള്ള അടിസ്ഥാന യോഗ്യത. കേന്ദ്ര സര്‍ക്കാര്‍ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങള്‍, കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍, ഐ.എസ്.ആര്‍.ഒ., വി.എസ്.എസ്.സി. തുടങ്ങിയ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യതയുണ്ട്.

പോളിമര്‍ ശാസ്ത്രഞ്ജന്‍

കൃത്രിമനാരുകള്‍, വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍, പെയിന്‍റുകള്‍ക്കുള്ള കൃത്രിമ ആവരണം, ടയര്‍, റബ്ബര്‍, പശ തുടങ്ങിയവയൊക്കെ ഉല്‍പാദിപ്പിക്കുന്നത് പോളിമര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥത്തിന്‍റെ സഹായത്തോടെയാണ്. മാത്രമല്ല മനുഷ്യശരീരത്തിലെ അവയവങ്ങള്‍ കൃത്രിമമായി നിര്‍മ്മിക്കുവാനും പുകവലി നിയന്ത്രിക്കാനുള്ള നിക്കോട്ടിന്‍ പാച്ച് വികസിപ്പിക്കാനും പോളിമറിന്‍റെ സഹായം ആവശ്യമാണ്.  ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുവാനായി പോളിമറിനെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും  പുതിയ വസ്തുക്കള്‍ രൂപകല്പന ചെയ്ത് വികസിപ്പിക്കുന്നതുമാണ് ഒരു പോളിമര്‍ ശാസ്ത്രജ്ഞന്‍റെ ജോലി.  ടെക്സ്റ്റൈല്‍, കാര്‍പ്പറ്റ്, ഫിലിം, കൃത്രിമനാരുകള്‍, കൃത്രിമ റബ്ബര്‍, പെയിന്‍റ്, പശ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യത ഉണ്ട്. കൂടാതെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ മേഖല, എയ്റോസ്പേസ് എന്നിവിടങ്ങളിലും ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാണ്. പോളിമര്‍ ടെക്നോളജിയില്‍ ലഭിച്ച ബി.ടെക് അല്ലെങ്കില്‍ പോളിമര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത.

ഫോറന്‍സിക്ക് വിദഗ്ധന്‍

കുറ്റകൃത്യം നടന്ന  സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന തെളിവുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് നിജസ്ഥിതി കണ്ടെത്തുന്നത് ഫോറന്‍സിക് വിദഗ്ദ്ധനാണ്. പല കേസുകളിലും പോലീസിന് തുമ്പുണ്ടാക്കാന്‍ ഇവരുടെ സേവനം സഹായിക്കുന്നു.  കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് ലഭിക്കുന്ന തലമുടി, ഫൈബര്‍ നാരുകള്‍, വിരലടയാളങ്ങള്‍, രക്തം, ഉമിനീര്‍ തുടങ്ങിയവ വിശകലനം ചെയ്യുന്നതും ഇവരുടെ ജോലിയാണ്. ഡി.എന്‍.എ. സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നതും ഫോറന്‍സിക് വിദഗ്ദ്ധനാണ്. ഫോറന്‍സിക് സയന്‍സില്‍ ബിരുദമാണ് കുറഞ്ഞ യോഗ്യത. ലഭിക്കുന്ന വിവരങ്ങള്‍ അപഗ്രഥിക്കുവാനുള്ള മനസ്സ്, സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ക്ക് ഉത്തമമായ വഴി കണ്ടെത്താനുള്ള മിടുക്ക്,  ജിജ്ഞാസ, കര്‍മ്മശേഷി, അനുഭവ സമ്പത്ത്, ഓര്‍മ്മശക്തി, ഗ്രഹണശക്തി തുടങ്ങിയവയൊക്കെ ഇവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. വിവിധ സര്‍ക്കാര്‍-സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളിലും പോലീസ് ഡിപ്പാര്‍ട്ടുമെന്‍റുകളിലും വിരലടയാള വിദഗ്ദ്ധര്‍, ഡി.എന്‍.എ. അനലിസ്റ്റ്, ഫോറസിക് കെമിസ്റ്റ്, ഫോറസിക് ഡ്രഗ് അനലിസ്റ്റ്, ടെക്നോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

ജിയോളജിസ്റ്റ്

ഭൂമിയുടെ ചരിത്രം, ഘടന, എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഭൂവിജ്ഞാന ശാസ്ത്രം. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജിയോളജിസ്റ്റാണ്. ഇങ്ങനെ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ ഭൂമിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്നു. ജിയോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് ജിയോളജിസ്റ്റിനുവേണ്ട അടിസ്ഥാന യോഗ്യത.

സീസ്മിക് റിഫ്ളക്ഷന്‍, റിഫ്രാക്ഷന്‍, ഭൂഗുരുത്വം, കാന്തികത്വം, വൈദ്യുതകാന്തികത്വം, റേഡിയോ ആക്ടിവിറ്റി എിങ്ങനെയുളള പ്രതിഭാസങ്ങളെ വിലയിരുത്തി ഭൂമിയുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ച് പഠിക്കു ശാസ്ത്രശാഖയാണ് ജിയോഫിസിക്സ്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രകൃതി ക്ഷോഭങ്ങള്‍, വെള്ളത്തിന്‍റെ സാന്നിദ്ധ്യം എന്നിവ മുന്‍കൂട്ടി കണ്ടെത്തുന്നത് ഇവരാണ്. ജിയോഫിസിക്സില്‍ ലഭിച്ച ബിരുദാനന്തര ബിരുദമാണ് ജിയോഫിസിസ്റ്റിനു വേണ്ട അംഗീകൃത യോഗ്യത. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര ഭൂഗര്‍ഭ വകുപ്പ് എന്നിവിടങ്ങളില്‍ യു.പി.എസ്.സി. നടത്തുന്ന മത്സര പരീക്ഷ വഴി ജിയോളജിസ്റ്റുകളെ തിരഞ്ഞെടുക്കാറുണ്ട്. സി.എസ്.ഐ.ആറിലും ഹൈദരാബാദിലുള്ള അറ്റോമിക് മിനറല്‍ ഡിവിഷനിലും ജിയോളജിസ്റ്റിന് അവസരമുണ്ട്. ഒ.എന്‍.ജി.സി., കോള്‍ ഇന്ത്യ എന്നിവിടങ്ങളിലും സ്വകാര്യ മേഖലയിലെ സംരംഭങ്ങളിലും വിഗ്ദ്ധോപദേശകരായും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

ഭൂപടരചനാശാസ്ത്ര വിദഗ്ധന്‍

ഭൂമിയുടെ ചരിത്രം, ഘടന, എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഭൂവിജ്ഞാന ശാസ്ത്രം. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജിയോളജിസ്റ്റാണ്. ഇങ്ങനെ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ ഭൂമിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്നു. ജിയോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് ജിയോളജിസ്റ്റിനുവേണ്ട അടിസ്ഥാന യോഗ്യത.

സീസ്മിക് റിഫ്ളക്ഷന്‍, റിഫ്രാക്ഷന്‍, ഭൂഗുരുത്വം, കാന്തികത്വം, വൈദ്യുതകാന്തികത്വം, റേഡിയോ ആക്ടിവിറ്റി എിങ്ങനെയുളള പ്രതിഭാസങ്ങളെ വിലയിരുത്തി ഭൂമിയുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ച് പഠിക്കു ശാസ്ത്രശാഖയാണ് ജിയോഫിസിക്സ്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രകൃതി ക്ഷോഭങ്ങള്‍, വെള്ളത്തിന്‍റെ സാന്നിദ്ധ്യം എന്നിവ മുന്‍കൂട്ടി കണ്ടെത്തുന്നത് ഇവരാണ്. ജിയോഫിസിക്സില്‍ ലഭിച്ച ബിരുദാനന്തര ബിരുദമാണ് ജിയോഫിസിസ്റ്റിനു വേണ്ട അംഗീകൃത യോഗ്യത. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര ഭൂഗര്‍ഭ വകുപ്പ് എന്നിവിടങ്ങളില്‍ യു.പി.എസ്.സി. നടത്തുന്ന മത്സര പരീക്ഷ വഴി ജിയോളജിസ്റ്റുകളെ തിരഞ്ഞെടുക്കാറുണ്ട്. സി.എസ്.ഐ.ആറിലും ഹൈദരാബാദിലുള്ള അറ്റോമിക് മിനറല്‍ ഡിവിഷനിലും ജിയോളജിസ്റ്റിന് അവസരമുണ്ട്. ഒ.എന്‍.ജി.സി., കോള്‍ ഇന്ത്യ എന്നിവിടങ്ങളിലും സ്വകാര്യ മേഖലയിലെ സംരംഭങ്ങളിലും വിഗ്ദ്ധോപദേശകരായും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

ആസ്ട്രോഫിസിസ്റ്റ്

പപഞ്ചവസ്തുക്കളുടെ ഭൗതികഗുണങ്ങള്‍ നിരീക്ഷിക്കുകയും അവയെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്യുന്നവരാണ് ആസ്ട്രോഫിസിസിസ്റ്റ്. പല സര്‍വകലാശാലകളിലും കോളേജുകളിലും ഉള്ള ഫിസിക്സ് വകുപ്പില്‍ ബിരുദാനന്തര ബിരുദത്തോടൊപ്പം ആസ്ട്രോഫിസിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കുന്നുണ്ട്.  ബിരുദതലത്തില്‍ ഫിസിക്സിലും ഗണിതശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയവര്‍ക്ക് ആസ്ട്രോഫിസിക്സില്‍ പ്രാവീണ്യം നേടാം. ഇവര്‍ക്ക്  ഐ.എസ്.ആര്‍.ഒ., ഡി.ആര്‍.ഡി.ഒ., എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഐ.ഐ.എ. പോലുള്ള ഗവേഷണ സ്ഥാപനങ്ങളിലും തൊഴില്‍ സാധ്യതയുണ്ട്.  ആസ്ട്രോഫിസിക്സില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അംഗീകൃത യോഗ്യത. ഈ വിഷയത്തില്‍ ലഭിച്ച പി.എച്ച്.ഡി. അഭിലഷണീയമായ യോഗ്യതയാണ്.

ഇന്‍ട്രസ്ട്രിയല്‍ കെമിസ്റ്റ്

വ്യവസായശാലകളില്‍ ഉല്‍പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ഉല്‍പാദനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് ഇന്‍ഡസ്ട്രിയല്‍ കെമിസ്റ്റിന്‍റെ ജോലി. ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ പരിശോധിക്കുക, അസംസ്കൃത വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഇവര്‍ക്കുവേണ്ട കുറഞ്ഞ യോഗ്യത. പൊതു-സ്വകാര്യമേഖലകളിലുള്ള വ്യവസായശാലകളില്‍ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

ഫോട്ടോണിക്ക് സയന്‍റിസ്റ്റ്

ക്വാണ്ടം ഒപ്റ്റിക്സ്, ഒപ്റ്റോ ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധമുളള ശാസ്ത്രശാഖയാണ് ഫോട്ടോണിക്സ്. കമ്യൂണിക്കേഷന്‍സ്, ഇമേജിംഗ്, കമ്പ്യൂട്ടറിംഗ് ആന്‍ഡ് കണ്‍ട്രോള്‍, ആരോഗ്യപരിപാലനം മരുന്നുവ്യവസായം എന്നീ മേഖലയില്‍ ഫോട്ടോണിക്സിന് നിര്‍ണായക സ്വാധീനമുണ്ട്. ഫോട്ടോണിക് ശാസ്ത്ര രംഗത്തെ വിദഗ്ദ്ധനാണ് ഫോട്ടോണിക്സ് സയന്‍റിസ്റ്റ്. സൈനിക കേന്ദ്രങ്ങളിലും വാര്‍ത്താവിനിമയ രംഗത്തും അച്ചടിയിലുമെല്ലാം ഇന്ന് ലേസര്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രരംഗത്ത് രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമെല്ലാം ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്. ഐ.എസ്.ആര്‍.ഒ., സി.എസ്.ഐ.ആര്‍. തുടങ്ങിയ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ ഫോട്ടോണിക്സില്‍ ഗവേഷണം നടത്തുന്നു. യൂണിവേഴ്സിറ്റികള്‍ ഫോട്ടോണിക്സില്‍ എം.ടെക്, എം.എസ്.സി. ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ നടത്തുന്നുണ്ട്.

സ്റ്റാറ്റിസ്റ്റ്യഷ്യന്‍

ജനസംഖ്യാകണക്കെടുപ്പ്, സാമ്പത്തിക വളര്‍ച്ചാ നിരക്ക് പോലുള്ള സ്ഥിതി വിവര കണക്കുകള്‍ ശാസ്ത്രീയമായി തയ്യാറാക്കുന്നയാളാണ് സ്റ്റാറ്റിസ്റ്റിഷ്യന്‍. സര്‍വേകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുയും വ്യാഖ്യാനിക്കുകയും ശാസ്ത്രീയമായും കൃത്യമായും ഫലം കണ്ടെത്തുകയുമാണ് ഇവരുടെ ജോലി. സ്റ്റാറ്റിസ്റ്റിക്സിലോ ഗണിതശാസ്ത്രത്തിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  കണക്കുകളും വിവരങ്ങളും വ്യാഖ്യാനിക്കാനുള്ള കഴിവ്, മികച്ച ആശയ വിനിമയശേഷി, സംഘടനാപാടവം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയവ ഒരു സ്റ്റാറ്റിസ്റ്റിഷ്യന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. സ്വകാര്യ മേഖലയിലും പൊതു മേഖലയിലുള്ള സാമ്പത്തികസ്ഥാപനങ്ങളിലും അക്കൗണ്ടിംഗ് കാര്യാലയങ്ങളിലും റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവിടങ്ങളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. സര്‍വകലാശാലകളിലും കോളേജുകളിലും അദ്ധ്യാപകരായിട്ടും ഇവര്‍ക്ക് ജോലി ചെയ്യാം. പല കമ്പനികളും ഗുണമേന്മ പരിശോധനയ്ക്കും ഉപഭോക്തൃസര്‍വേയ്ക്കും അംഗീകൃത ബിരുദമുള്ള സ്റ്റാറ്റിസ്റ്റിഷ്യന്‍മാരെയാണ് നിയമിക്കുന്നത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇവര്‍ക്ക് നിയമനം ലഭിക്കും.

നരവംശ ശാസ്ത്രഞജന്‍‌

മനുഷ്യനെക്കുറിച്ചും അവന്‍െറ പരിണാമദശകളെക്കുറിച്ചും പഠിക്കുന്നത് നരവംശ ശാസ്ത്രജ്ഞനാണ്.  വിവിധ മനുഷ്യകുലങ്ങള്‍, ഭൗതികമായി അവ തമ്മിലുള്ള വ്യത്യാസങ്ങള്‍, ഓരോ വംശങ്ങളുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരുടെ ഭൗതിക ജീവിത രീതിയില്‍ അനുഭവപ്പെട്ട വ്യതിയാനങ്ങള്‍, ആചാരങ്ങള്‍ പെരുമാറ്റ രീതികള്‍ എന്നിവയെപ്പറ്റിയൊക്കെ വിശദമായി പഠിക്കുന്നവരാണ് ഭൗതിക നരവംശ ശാസ്ത്രജ്ഞര്‍. പ്രാചീന മാനവ സംസ്കാരങ്ങളെപ്പറ്റി ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പഠിക്കുന്നവരാണ് ആര്‍ക്കിയോളജിക്കല്‍ നരവംശശാസ്ത്രജ്ഞര്‍. പ്രാചീന സംസ്കാരം നിലനിന്നിരുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും അവിടെ ഖനനം നടത്തി ആ കാലഘട്ടത്തിലുപയോഗിച്ചിരുന്ന പാത്രങ്ങള്‍, ഫോസിലുകള്‍, നാണയങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടുപിടിച്ച് അവയെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നവരാണ് ഇവര്‍. മനുഷ്യരെപ്പറ്റിയും അവരുടെ സാമൂഹിക സാംസ്കാരിക ജീവിതരീതികളെപ്പറ്റിയും പഠിക്കുന്നവരാണ് സാമൂഹ്യ-സാംസ്കാരിക നരവംശ ശാസ്ത്രജ്ഞര്‍.  വിവിധതരം ജാതി-വര്‍ഗ്ഗങ്ങള്‍, സംഘടനകള്‍, സമൂഹങ്ങള്‍ അവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയൊക്കെ ഇവരുടെ ഗവേഷണ വിഷയങ്ങളാകാറുണ്ട്.  എഴുത്തുഭാഷകളെയും ആംഗ്യഭാഷകളെയും കുറിച്ച്   പഠിക്കുന്നവരാണ് ഭാഷാശാസ്ത്ര നരവംശ ശാസ്ത്രജ്ഞര്‍.

നരവംശ ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് ഇവര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിലും സമാന സ്ഥാപനങ്ങളിലും ഇവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്

ക്രിമിനോളജിസ്റ്റ്

ക്രിമിനോളജിസ്റ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും അവയുടെ സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്നു. കുറ്റവാളിയുടെയും കുറ്റകൃത്യത്തിന് ഇരയായവരുടെയും മനഃശാസ്ത്രം,  വ്യത്യസ്തമായ കുറ്റകൃത്യങ്ങള്‍, അവയുടെ പശ്ചാത്തലം തുടങ്ങിയവയെല്ലാം ഇവര്‍ വിശദമായി പരിശോധിക്കുന്നു. പോലീസ്, കോടതി, ജയില്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ തുടങ്ങിയവയെക്കുറിച്ചും ഇവര്‍ ഗവേഷണം നടത്തുന്നു. ക്രിമിനോളജിയില്‍ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. സംഭവങ്ങള്‍ ശരിയായി വിശകലനം ചെയ്യുവാനും അറിഞ്ഞ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാനും ഒരാളുടെ സ്വഭാവം വിലയിരുത്താനുമുള്ള കഴിവുകള്‍ ഇവര്‍ക്കുണ്ടായിരിക്കണം. പോലീസ് ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പോലീസ് നിയമ നടപടികളും അവയുടെ പ്രവര്‍ത്തന രീതികളും ക്രിമിനോളജിസ്റ്റുകള്‍ വിശദമായി വിലയിരുത്തേണ്ടതുണ്ട്. പോലീസ് ഡിപ്പാര്‍ട്ടുമെന്‍റ്, പോലീസ് ട്രെയിനിംഗ് കോളേജുകള്‍, ജയില്‍, റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ദുര്‍ഗുണ പരിഹാര പാഠശാലകള്‍ എന്നിവിടങ്ങളിലും കൗണ്‍സിലിംഗ്, അധ്യാപനം എന്നീ മേഖലകളിലും ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

റബ്ബര്‍ ടെക്നോളജിസ്റ്റ്

ചെരുപ്പ്  മുതല്‍ വിമാനത്തിന്‍റെ ടയര്‍ വരെ നിര്‍മ്മിക്കുന്നത് റബ്ബര്‍ കൊണ്ടാണ്. ഇങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി റബ്ബര്‍ സംസ്ക്കരിച്ചെടുക്കുവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഒരു റബ്ബര്‍ ടെക്നോളജിസ്റ്റിന്‍റെ (റബ്ബര്‍ സംസ്ക്കരണ വിദഗ്ദ്ധന്‍) ജോലി. പുതിയ റബ്ബര്‍ ഉല്‍പന്നങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി നിര്‍മ്മിക്കുന്നതും ആ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ മേല്‍നോട്ടം വഹിക്കുന്നതും റബ്ബര്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതുമൊക്കെ ഇവരുടെ തൊഴിലിന്‍റെ ഭാഗമാണ്. റബ്ബര്‍ ടെക്നോളജിയില്‍ ലഭിച്ച ഡിഗ്രിയോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത.  എം.ആര്‍.എഫ്., സിയറ്റ് പോലുള്ള വന്‍കിട വിദേശ സ്വദേശ റബ്ബര്‍ കമ്പനികളിലും റബ്ബര്‍ സംസ്ക്കരണ യൂണിറ്റുകളിലുമൊക്കെ ഇവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. സര്‍ക്കാര്‍ തലത്തില്‍ റബ്ബര്‍ ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളിലും ബോര്‍ഡുമായി ബന്ധപ്പെട്ട റബ്ബര്‍ ഫാക്ടറികളിലും തൊഴിലവസരങ്ങളുണ്ട്.

ഫുഡ് ടെക്നോളജിസ്റ്റ്

ആഹാരസാധനങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധനാണ് ഫുഡ് ടെക്നോളജിസ്റ്റ്. ഭക്ഷ്യോത്പാദന രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ കണ്ടെത്തുകയാണ് ഫുഡ് ടെക്നോളജിസ്റ്റിന്‍െറ പ്രധാനപ്പെട്ട ജോലി.  നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുതന്നെ ലാഭകരമായും പുതിയ രുചിഭേദങ്ങളോടുകൂടിയും ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കാനും ഇദ്ദേഹത്തിനു കഴിയണം.  ആഹാര സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ടതും ഫുഡ് ടെക്നോളജിസ്റ്റിന്‍െറ ജോലിയുടെ ഭാഗമാണ്.

പുതിയ ഭക്ഷണ സാധനങ്ങളുടെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുക, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നിവയും ഫുഡ് ടെക്നോളജിസ്റ്റിന്‍െറ ജോലികളാണ്.  ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, പാക്കേജിംഗ് സ്ഥാപനങ്ങള്‍, ലഘുപാനീയ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടര്‍ക്ക് അനവധി ജോലി സാധ്യതകളുണ്ട്.

ഫുഡ് ടെക്നോളജിയിലുള്ള ബിരുദമാണ് ഫുഡ് ടെക്നോളജിസ്റ്റാകാനുള്ള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.

ബയോസ്റ്റാറ്റിസ്റ്റ്യഷ്യന്‍

വൈദ്യശാസ്ത്ര-ജീവശാസ്ത്ര മേഖലകളിലെ ഗവേഷണ പഠനങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം, ഗവേഷണ രീതികള്‍ തിരഞ്ഞെടുക്കുകയും അവലംബിക്കുകയും ചെയ്യല്‍, ഗവേഷണ ഫലങ്ങള്‍ വിലയിരുത്തല്‍ തുടങ്ങിയവ ബയോസ്റ്റാറ്റിസ്റ്റിഷ്യന്‍റെ ജോലിയാണ്. ഗുരുതരമായ രോഗങ്ങളെക്കുറിച്ചുള്ള പഠനം, ചികിത്സാരീതികള്‍, മരുന്നുകളുടെ ഫലപ്രാപ്തി എന്നിവയുടെ വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗവേഷകര്‍ക്കൊപ്പം ബയോസ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവര്‍ത്തിക്കുന്നു.

ബയോ ഇന്‍ഫര്‍മാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള അഗാധമായ അറിവിനു പുറമേ ഗവേഷണ തത്പരതയും സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള കഴിവും ബയോസ്റ്റാറ്റിസ്റ്റിഷ്യന് ആവശ്യമാണ്. ബയോസ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് ബയോസ്റ്റാറ്റിസ്റ്റിഷ്യനാകാനുള്ള വിദ്യാഭ്യാസ യോഗ്യത.

വൈദ്യശാസ്ത്രമേഖലക്ക് പുറമേ വന്യജീവ സമ്പത്തിനെക്കുറിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബയോസ്റ്റാറ്റിസ്റ്റിഷ്യന്‍റെ സേവനം ആവശ്യമാണ്.  വിദേശത്തും സ്വദേശത്തും ധാരാളം തൊഴിലവസരങ്ങള്‍ ഇവര്‍ക്കുണ്ട്.

എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍

പരിസ്ഥിതി പ്രശ്നങ്ങള്‍ തടയാന്‍ സാങ്കേതിക ഉപദേശം നല്‍കുന്ന വിദഗ്ധനാണ് എണ്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍.  ജല, വായു മലിനീകരണം തടയാനാവശ്യമായ സംവിധാനങ്ങളുടെ രൂപകല്പന, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ മേല്‍നോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.

പരിസ്ഥിതിക്ക് ഭീഷണി ആയേക്കാവുന്ന ഘടകങ്ങള്‍ കണ്ടെത്താനും അവയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമുള്ള കഴിവ് ഒരു എണ്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയറിന് ഉണ്ടായിരിക്കണം.

കെമിക്കല്‍, ജിയോളജിക്കല്‍, പെട്രോളിയം, മൈനിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ളവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ സാധ്യതയുണ്ട്.

എന്‍വയോണ്‍മെന്‍റല്‍ ബയോളജിസ്റ്റ്

വിവിധ വികസന പരിപാടികളുടെ പാരിസ്ഥിതിക ആഘാതം മനസ്സിലാക്കാനും വിലയിരുത്താനും സഹായിക്കുന്ന വിദഗ്ധരാണ് എണ്‍വയോണ്‍മെന്‍റല്‍ ബയോളജിസ്റ്റുകള്‍.  പാരിസ്ഥിതിക ആസൂത്രണത്തിലും മാനേജ്മെന്‍റിലും പ്രമുഖ പങ്കാണ് ഇവര്‍ വഹിക്കുന്നത്.  പദ്ധതിപ്രദേശം സന്ദര്‍ശിച്ച് ജീവിവര്‍ഗങ്ങളെ വിലയിരുത്തുക, വിവരശേഖരണത്തിന് സഹായം നല്‍കുക, സാങ്കേതിക നിര്‍ദേശം നല്‍കുക തുടങ്ങിയവ എണ്‍വയോണ്‍മെന്‍റല്‍ ബയോളജിസ്റ്റുകളുടെ ജോലികളാണ്.

പാരിസ്ഥിതിക വിഷയങ്ങളിലെ ഗവേഷണങ്ങളിലുപയോഗിക്കുന്ന തത്വങ്ങളും രീതികളും ഇവര്‍ അറിഞ്ഞിരിക്കണം.  ഭൂമിശാസ്ത്രം, രസതന്ത്രം, മണ്ണ് സംരക്ഷണം തുടങ്ങി പരിസ്ഥിതി വിജ്ഞാനവും സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അറിവ്, മികച്ച ആശയവിനിമയ ശേഷി, പരിസ്ഥിതി നിയമങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള കഴിവ് ഇവ എണ്‍വയോണ്‍മെന്‍റല്‍ ബയോളജിസ്റ്റിനുണ്ടാവേണ്ടതുണ്ട്.

പരിസ്ഥിതി ശാസ്ത്രത്തിലുള്ള ബിരുദമോ മാസ്റ്റര്‍ ബിരുദമോ ആണ് എണ്‍വയോണ്‍മെന്‍റല്‍ ബയോളജിസ്റ്റാകാനുള്ള വിദ്യാഭ്യാസയോഗ്യത.

പാലിയന്‍റോളജിസ്റ്റ്

ഫോസിലുകളെ കുറിച്ചുള്ള പഠനത്തിലൂടെ ഭൂമിയിലെ ജീവജാലങ്ങളുടെ ചരിത്രം കണ്ടെത്തുന്ന ശാസ്ത്ര ഗവേഷകനാണ് പാലിയന്‍റോളജിസ്റ്റ്.

സംഖ്യാവബോധം, നിരീക്ഷണ പാടവം, ആശയവിനിമയ പാടവം എന്നിവ ഒരു പാലിയന്‍റോളജിസ്റ്റിന് അവശ്യം വേണ്ട കഴിവുകളാണ്.

കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മ്യൂസിയങ്ങളിലും സര്‍ക്കാര്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇവര്‍ക്ക് ജോലി ലഭിക്കും.

പാലിയന്‍റോളജിയിലെ ബിരുദപഠനം വളരെ കുറവാണെങ്കിലും ജിയോളജി ബിരുദധാരികള്‍ക്ക് ബിരുദാനന്തര ബിരുദമോ ഗവേഷണ ബിരുദമോ ആണ് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള യോഗ്യത.

സീസ്മോളജിസ്റ്റ്

ഭൂകമ്പത്തെക്കുറിച്ചും ഭൂകമ്പ തരംഗങ്ങളെക്കുറിച്ചും പഠിക്കുകയും അവയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന ശാസ്ത്രകാരനാണ് സീസ്മോളജിസ്റ്റ്.  വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനും അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഒരു സീസ്മോളജിസ്റ്റ് അറിഞ്ഞിരിക്കേണ്ടതാണ്.

വിജനമായ പ്രദേശങ്ങള്‍, ഭൂകമ്പബാധിതപ്രദേശങ്ങള്‍ തുടങ്ങി പല പ്രദേശങ്ങളിലും പോയി വിവരങ്ങള്‍ ശേഖരിക്കാനുള്ളതുകൊണ്ടുതന്നെ അല്പം സാഹസികതയും ഈ ജോലി ആവശ്യപ്പെടുന്നു.  പലപ്പോഴും ഒരു ചെറിയ സംഘത്തോടൊപ്പം ജോലി ചെയ്യേണ്ടതിനാല്‍ പരസ്പര ധാരണയും ആശയവിനിമയ പാടവവും ഒരു സീസ്മോളജിസ്റ്റിന് ഉണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളാണ്.

സീസ്മോളജി ഐച്ഛികമായുള്ള എം.എസ്.സി. അപ്ലൈഡ് ജിയോളജിയാണ് ഈ ജോലിക്കാവശ്യമായ അടിസ്ഥാന യോഗ്യത.

ഹൈഡ്രോളജിസ്റ്റ്

ജലത്തിന്‍റെയും ജലസ്രോതസുകളുടെയും വിനിയോഗവും ഉപയോഗവും സംബന്ധിച്ച് പഠനഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞനാണ് ഹൈഡ്രോളജിസ്റ്റ്.  ജിയോളജി, കെമിസ്ട്രി, സോയില്‍ സയന്‍സ,് ഹൈഡ്രോളജി എന്നീ ശാസ്ത്രശാഖകളുടെ തത്വങ്ങള്‍ സമന്വയിപ്പിച്ചുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളാണ് ഹൈഡ്രോളജിസ്റ്റ് നടത്തുന്നത്.

കമ്പ്യൂട്ടര്‍ മോഡലുകളും കൃത്രിമോപഗ്രഹങ്ങള്‍ വഴിയുള്ള വിദൂരസംവേദന സാങ്കേതിക വിദ്യകളും ഹൈഡ്രോളജിസ്റ്റ് ഉപയോഗപ്പെടുത്താറുണ്ട്.  പാരിസ്ഥിതിക വ്യതിയാനങ്ങള്‍ നീരോട്ടത്തില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുക, മഴയെ ആശ്രയിച്ചുള്ള ജലസ്രോതസ്സുകളുടെ വികസനം സംബന്ധിച്ച തത്വങ്ങള്‍ ഏകോപിപ്പിക്കുന്ന, ജലസ്രോതസുകള്‍ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെയും മറ്റു കമ്പനികളുടെയും ലൈസന്‍സിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുക തുടങ്ങിയവ ഹൈഡ്രോളജിസ്റ്റിന്‍റെ ജോലിയുടെ ഭാഗമാണ്.

ജലവിഭവ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഹൈഡ്രോളജിസ്റ്റിന് ജോലി സാധ്യതയുണ്ട്.

ഹൈഡ്രോളജിയിലോ വാട്ടര്‍ റിസോഴ്സസ് മാനേജ്മെന്‍റിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള മാസ്റ്റര്‍ ബിരുദമാണ് ഹൈഡ്രോളജിസ്റ്റിനുണ്ടാവേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

അസ്ട്രോണമര്‍

ഭൗമാന്തരീക്ഷത്തിനു വെളിയിലുള്ള ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ് ആസ്ട്രോണമര്‍.  ഇത്തരം ബഹിരാകാശ വസ്തുക്കളുടെ ഘടന, സ്വഭാവം, ചലനങ്ങള്‍ അവയ്ക്കുമേല്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ ഇവരുടെ ജോലിയില്‍പെടുന്നു.

പ്രപഞ്ചരഹസ്യങ്ങളുടെ നിഗൂഢതകള്‍ കണ്ടെത്താന്‍ താല്പര്യമുള്ളവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാം.  വാനനിരീക്ഷണ കേന്ദ്രങ്ങളിലും ഗവണ്‍മെന്‍റ് ലബോറട്ടറികളിലും എന്നതുപോലെ തന്നെ യൂണിവേഴ്സിറ്റികളിലും പ്ലാനിറ്റോറിയങ്ങളിലും അധ്യാപനരംഗത്തും ഇവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഐ.എസ്.ആര്‍.ഒ. (ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്, സി.എസ്.ഐ.ആര്‍. തുടങ്ങിയ സ്ഥാപനങ്ങളിലെന്നപോലെ അമേരിക്ക, റഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിലും ജോലി സാധ്യതയുണ്ട്.

അസ്ട്രോഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടുകവഴി ഈ മേഖല തിരഞ്ഞെടുക്കാം.  ഗവേഷണ കൗതുകം, കമ്പ്യൂട്ടര്‍ വൈദഗ്ധ്യം, ഗണിതശാസ്ത്ര ബോധം എന്നിവ ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അവശ്യം ഉണ്ടാകേണ്ട ഗുണങ്ങളാണ്.

 

സെറാമിക് ടെക്നോളജിസ്റ്റ്

സിറാമിക് ഉത്പന്നങ്ങളുടെ രൂപകല്പനയും നിര്‍മാണവും നിര്‍വഹിക്കുന്നത് സിറാമിക് ടെക്നോളിസ്റ്റാണ്.  ഗ്ലാസ്, സിമന്‍റ്, മണ്‍പാത്രങ്ങള്‍ തുടങ്ങിയവ മുതല്‍ ഡയോഡുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കള്‍വരെ നിര്‍മിക്കുന്ന പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്നത് സിറാമിക് ടെക്നോളജിസ്റ്റാണ്.

സിറാമിക് ഉത്പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും രൂപകല്പന ചെയ്യുന്നന്നതും ഇവര്‍ തന്നെയാണ്.  ഉത്പാദനക്ഷമത വര്‍ദ്ധിപ്പക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളുടെ രൂപകല്പനയിലോ ഏതെങ്കിലും പ്രത്യേക ഉത്പന്നത്തിന്‍റെ നിര്‍മാണ മേഖലയിലോ ഇക്കൂട്ടര്‍ക്ക് ശ്രദ്ധ കേന്ദീകരിക്കാവുന്നതാണ്.

ടെലികമ്മ്യൂണിക്കേഷന്‍, വൈദ്യശാസ്ത്രം, സിമന്‍റ് വ്യസായം, ആണവ മേഖല എന്നിവയൂമായി ബന്ധപ്പെട്ട സിറാമിക് എഞ്ചിനീയറിംഗ് കമ്പനികളില്‍ സിറാമിക് ടെക്നോളജിസ്റ്റിന് ജോലി സാധ്യതയുണ്ട്.

സിറാമിക് ടെക്നോളജിയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് സിറാമിക് ടെക്നോളജിസ്റ്റാകാനുള്ള യോഗ്യത.

പ്ലാസ്റ്റിക്ക് ടെക്നോളജിസ്റ്റ്

പ്ലാസ്റ്റിക് ഉത്പാദനത്തില്‍ വൈദഗ്ധ്യം നേടിയ പ്ലാസ്റ്റിക് അഥവാ പോളിമര്‍ എഞ്ചിനീയറാണ് പ്ലാസ്റ്റിക് ടെക്നോളജിസ്റ്റ്.  പുതിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നതും ഉത്പാദന പ്രക്രിയയില്‍ മേല്‍നോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.

താരതമ്യേന ചെലവുകുറഞ്ഞതും ഗുണമേന്മയുള്ളതും പരിസരമലിനീകരണം കുറഞ്ഞതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്യുക എന്നതാണ് ഒരു പ്ലാസ്റ്റിക് ടെക്നോളജിസ്റ്റിന് മുന്നിലുള്ള വെല്ലുവിളി.  മോള്‍ഡ് നിര്‍മാണത്തിലും പ്ലാസ്റ്റിക് ടെക്നോളജിസ്റ്റ് തന്നെയാണ് പ്രധാന ചുമതലക്കാരന്‍.

പ്ലാസ്റ്റിക് എഞ്ചിനീയറിംഗിലോ പോളിമര്‍ സയന്‍സിലോ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് പ്ലാസ്റ്റിക് ടെക്നോളജിസ്റ്റ് ആകാനുള്ള അടിസ്ഥാന യോഗ്യത.

പെയിന്‍റ് ടെക്നോളജിസ്റ്റ്

പെയിന്‍റ് നിര്‍മാണ പ്രക്രിയയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധനാണ് പെയിന്‍റ് ടെക്നോളജിസ്റ്റ്.  വിവിധതരം പെയിന്‍റുകളുടെ നിര്‍മാണം സംബന്ധിച്ച ഗവേഷണം, പ്രൊഡക്ഷന്‍, മാനേജ്മെന്‍റ്, ടെക്നിക്കല്‍ സര്‍വീസ് എന്നീ മേഖലകളില്‍ പെയിന്‍റ് ടെക്നോളജിസ്റ്റിന്‍െറ സേവനം ആവശ്യമായവി വരും.

പെയിന്‍റ് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുക, പുതിയ നിറങ്ങള്‍ വികസിപ്പിച്ചെടുക്കുക, വിവിധ ആവശ്യങ്ങള്‍ക്കുള്ള പെയിന്‍റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയവ പെയിന്‍റ് ടെക്നോളജിസ്റ്റിന്‍െറ ജോലികളില്‍പ്പെടുന്നു.

പെയിന്‍റ് ടെക്നോളജിയിലുള്ള ബി.ടെക്. ബിരുദമാണ് പെയിന്‍റ് ടെക്നോളജിസ്റ്റിനുവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.  പെയിന്‍റ് നിര്‍മാണ കമ്പനികളില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ടെക്നിക്കല്‍ എക്സിക്യൂട്ടീവ് തുടങ്ങിയ പദവികളില്‍ ഇവര്‍ക്ക് പ്രവേശിക്കാവുന്നതാണ്.

ഫുഡ് വെയര്‍ ടെക്നോളജിസ്റ്റ്

പാദരക്ഷ നിര്‍മാണ വ്യവസായത്തിലെ വിവിധ സാങ്കേതിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധനാണ് ഫുട് വെയര്‍ ടെക്നോളജിസ്റ്റ്.  പാദരക്ഷകളുടെ രൂപകല്പന, പ്രൊഡക്ഷന്‍ മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ്, ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങിയ മേഖലകളിലേതെങ്കിലുമൊന്നില്‍ ഫുട് വെയര്‍ ടെക്നോളജിസ്റ്റിന് ശ്രദ്ധ കേന്ദ്രീകരിക്കാനാവും.

പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ അസംസ്കൃത വസ്തുക്കളുടെ തെരഞ്ഞെടുക്കല്‍ മുതല്‍ ഉല്‍പാദന പ്രക്രിയയുടെ അവസാനഘട്ടം വരെ ഇദ്ദേഹത്തിന്‍റെ സേവനം ആവശ്യമാണ്.

സ്വദേശത്തും വിദേശത്തുമുള്ള വിവിധ പാദരക്ഷാ നിര്‍മാണ വ്യവസായസ്ഥാപനങ്ങളില്‍ ഫുട്വെയര്‍ ടെക്നോളജിസ്റ്റിന് തൊഴില്‍ സാധ്യതയുണ്ട്.

ഫുട്വെയര്‍ ടെക്നോളജിയിലുള്ള ബി.ടെക്. ബിരുദമാണ് ഇവര്‍ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.

ഫുഡ് വെയര്‍ ഫിസിസ്റ്റ്

ആണവശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട പഠന ഗവേഷണങ്ങള്‍ നടത്തുന്ന ശാസത്രകാരനാണ് ന്യൂക്ലിയര്‍ ഫിസിസിസ്റ്റ്.  പ്രധാനമായും രണ്ട് മേഖലയിലാണ് ഒരു ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ജോലി ചെയ്യുന്നത്-ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കുന്ന അപ്ലൈഡ് സയന്‍സ്, ആണവ കണങ്ങളെക്കുറിച്ച് പഠിക്കുന്ന ബേസിക് സയന്‍സ്.

അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ മറ്റു ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ന്യൂക്ലിയര്‍ ഫിഷന്‍, ഫ്യൂഷന്‍ മുതലായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയും അതില്‍നിന്നുള്ള ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഗവേഷണം നടത്തുകയും ചെയ്യുന്നു.  രാജ്യസുരക്ഷക്കും മറ്റും ഉതകുന്ന ആണവായുധ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ട്. ബേസിക് സയന്‍സ് വിഭാഗത്തില്‍ ആണവ കണങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങളാണുള്‍ക്കൊള്ളുന്നത്.

ന്യൂക്ലിയര്‍ ഫിസിക്സ് ഒരു പ്രത്യേക വിഷയമായെടുത്ത ബിരുദാനന്തര ബിരുദമോ ഗവേഷണ ബിരുദമോ ആണ് ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യത.

ന്യൂക്ലിയര്‍ ഫിസിസ്റ്റ്

ആണവശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട പഠന ഗവേഷണങ്ങള്‍ നടത്തുന്ന ശാസത്രകാരനാണ് ന്യൂക്ലിയര്‍ ഫിസിസിസ്റ്റ്.  പ്രധാനമായും രണ്ട് മേഖലയിലാണ് ഒരു ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ജോലി ചെയ്യുന്നത്-ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കുന്ന അപ്ലൈഡ് സയന്‍സ്, ആണവ കണങ്ങളെക്കുറിച്ച് പഠിക്കുന്ന ബേസിക് സയന്‍സ്.

 

അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ മറ്റു ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ന്യൂക്ലിയര്‍ ഫിഷന്‍, ഫ്യൂഷന്‍ മുതലായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയും അതില്‍നിന്നുള്ള ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഗവേഷണം നടത്തുകയും ചെയ്യുന്നു.  രാജ്യസുരക്ഷക്കും മറ്റും ഉതകുന്ന ആണവായുധ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ട്. ബേസിക് സയന്‍സ് വിഭാഗത്തില്‍ ആണവ കണങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങളാണുള്‍ക്കൊള്ളുന്നത്.

 

ന്യൂക്ലിയര്‍ ഫിസിക്സ് ഒരു പ്രത്യേക വിഷയമായെടുത്ത ബിരുദാനന്തര ബിരുദമോ ഗവേഷണ ബിരുദമോ ആണ് ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യത.

ഫിംഗര്‍ പ്രിന്‍റ് അനലിസ്റ്റ്

വിരലടയാളങ്ങളെ വിലശകലനം ചെയ്യുകയും അതിലൂടെ കുറ്റാന്വേഷകരെ സഹായിക്കുകയും ചെയ്യുന്ന വിദഗ്ധനാണ് ഫിംഗര്‍പ്രിന്‍റ് അനലിസ്റ്റ്.  വിരലടയാളം പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുക, ശേഖരിച്ച വിരലടയാളം കമ്പ്യൂട്ടര്‍ ഡേറ്റാബേസിലുള്ളവയുമായി താരതമ്യം ചെയ്യുക, ഇവയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് ഫിംഗര്‍പ്രിന്‍റ് അനലിസ്റ്റിന്‍റെ ജോലികള്‍.

വിരലടയാളം പരിശോധിക്കാനും തരംതിരിക്കാനുമുള്ള തത്വങ്ങളിലും പ്രവര്‍ത്തനരീതികളിലുമുള്ള അറിവിനൊപ്പം ഫിംഗര്‍പ്രിന്‍റ് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലുള്ള     പ്രാഗത്ഭ്യവും ഒരു ഫിംഗര്‍പ്രിന്‍റ് അനലിസ്റ്റിനുണ്ടാവണം.

അംഗീകൃത ശാസ്ത്രബിരുദമാണ് ഈ ജോലിക്കപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.  ഫിംഗര്‍പ്രിന്‍റ് അനാലിസിസിലുള്ള ഡിപ്ലോമ അഭിലഷണീയമായ യോഗ്യതയാണ്.

ആര്‍ട്ട് കണ്‍വര്‍സേറ്റര്‍

പഴയകാല ചിത്രരചനകള്‍, ശില്പങ്ങള്‍, മറ്റു പുരാവസ്തുക്കള്‍ എന്നിവ നശിച്ചു പോകാതെ സംരക്ഷിക്കേണ്ടയാളാണ് ആര്‍ട്ട് കണ്‍സര്‍വേറ്റര്‍.  കലാരൂപങ്ങളുടെ കേടുപാടുകള്‍ കണ്ടെത്തുന്നതും അത് പരിഹരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇദ്ദേഹമാണ്.

ആര്‍ട്ട് മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍ എന്നിവിടങ്ങളില്‍ ആര്‍ട്ട് കണ്‍സര്‍വേറ്ററായി ജോലി ലഭിക്കാവുന്നതാണ്.  ഇതു കൂടാതെ പുരാവസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപദേശം നല്‍കുന്ന ആര്‍ട്ട് കണ്‍സള്‍ട്ടന്‍റായും ജോലി സാധ്യതയുണ്ട്.

ഫൈന്‍ ആര്‍ട്ട്സിലോ സയന്‍സിലോ ഉള്ള ബിരുദത്തിനൊപ്പം ആര്‍ട്ട് കണ്‍സര്‍വേഷനിലുള്ള ഡിപ്ലോമയാണ് ആര്‍ട്ട് കണ്‍സര്‍വേറ്ററാകാനുള്ള വിദ്യാഭ്യാസയോഗ്യത.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.