অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡിഗ്രി കോഴ്സുകള്‍

ജെ.ഡി.സി / എച്ച്.ഡി.സി കോഴ്സുകള്‍

സഹകരണ ബാങ്കുകള്‍, പ്രൈമറി സഹകരണ സംഘങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ക്ലറിക്കല്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യതയാണിത്. രണ്ട് മാസത്തെ പ്രായോഗിക പരിശീലനവും കോഴ്സിന്‍റെ  ഭാഗമാണ്. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് സംസ്ഥാന സഹകരണ യൂണിയന്‍റെ കീഴിലുള്ള ട്രെയിനിംഗ് കോളേജുകളില്‍ ജെ.ഡി.സി. ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. 10 മാസമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പ്രായപരിധി 16നും 35നും മദ്ധ്യേ. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 വര്‍ഷവും ഇളവു ലഭിക്കും. ആകെ സീറ്റില്‍ 35 ശതമാനം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും 15 ശതമാനം ഡിപ്പാര്‍ട്ടുമെന്‍റല്‍ അപേക്ഷകര്‍ക്കും 50 ശതമാനം ജനറല്‍ മെരിറ്റിനും നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും അഞ്ച് ശതമാനം മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്കും അഞ്ച് ശതമാനം ഡി.ഡി.പി. ജയിച്ചവര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഓരോ സെന്‍ററിലും ഒരു സീറ്റ് വികലാംഗര്‍ക്ക് ലഭിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലും ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്ഷീരോല്‍പാദനം, കയര്‍ തുടങ്ങിയ ഉപഭോക്തൃ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

എച്ച്.ഡി.സി. (ബി.എം.)

കേരള സംസ്ഥാനസഹകരണ യൂണിയന്‍ സഹകരണമേഖലയെക്കുറിച്ചുളള പഠനത്തിന് എച്ച്.ഡി.സി. (ബി.എം.) കോഴ്സ് നടത്തുന്നു. സര്‍ക്കാരിന്‍റെ സഹകരണ വകുപ്പിലും  സഹകരണ സ്ഥാപനങ്ങളിലും തൊഴിലിന് യോഗ്യതയായി ഈ ഡിപ്ലോമ പരിഗണിക്കുന്നു.

റഗുലറായും പാര്‍ട്ട് ടൈം ഈവനിംഗായും ഈ കോഴ്സില്‍ ചേരാന്‍ അവസരമുണ്ട്. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. റഗുലര്‍ കോഴ്സ് ആറു മാസവും ഈവനിംഗ് കോഴ്സ് ഒന്‍പത് മാസവും വീതവുമുളള രണ്ട് സെമസ്റ്ററുകളിലായാണ് നടത്തിവരുന്നത്.

സാധാരണ അപേക്ഷകരുടെ പ്രായം 35 വയസ്സില്‍ കവിയാന്‍ പാടില്ല. ഉദ്യോഗസ്ഥരായ അപേക്ഷകര്‍ക്ക് 50 ഉം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളളവര്‍ക്ക് 38 ഉം ആണ് ഉയര്‍ന്ന പ്രായപരിധി.

സീറ്റ് സംവരണം:

പത്ത് ശതമാനം എസ്.സി./ എസ്.ടി.

അഞ്ച് ശതമാനം മറ്റ് വിഭാഗക്കാര്‍

അഞ്ച് ശതമാനം വിമുക്തഭടന്മാര്‍/ അവരുടെ മക്കള്‍/ ഭാര്യ എന്നിവര്‍ക്ക്

ഒരു ശതമാനം വികലാംഗര്‍

പത്ത് ശതമാനം സഹകരണ സംഘങ്ങളിലേയോ, ഫിഷറീസ്, ഡയറി മുതലായ സഹകരണസംഘങ്ങളിലേയോ ജീവനക്കാര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, കുറവന്‍കോണം, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695 003, ഫോണ്‍-95471 2436589

കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, ആവന്നൂര്‍ പി.ഒ., കൊട്ടാരക്കര, കൊല്ലം. ഫോണ്‍-691 506

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, ചേര്‍ത്തല, ദീപിക ജംഗ്ഷന്‍, ചേര്‍ത്തല പി.ഒ., ആലപ്പുഴ -688524, ഫോണ്‍-0478-2813070

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, പാല, എന്‍.എസ്.എസ്. ബില്‍ഡിംഗ്, ചെത്തിമുറ്റം, പാല പി.ഒ., പിന്‍-686575, ഫോണ്‍-0482 2213107

എന്‍.എസ്.എസ്. കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, കോട്ടയം, തിരുനാക്കര, കോട്ടയം.പിന്‍-686001, ഫോണ്‍-0481 2582852

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, നോര്‍ത്ത് പറവൂര്‍, മഹിള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗ്, എറണാകുളം, പിന്‍-683513, ഫോണ്‍-2447860

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, പാലക്കാട്, ഡോര്‍ നം.15-306, കാരിക്കര സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, പാലക്കാട്-678 001, ഫോണ്‍-0491-2522946

കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തളി, കോഴിക്കോട്-673 02, ഫോണ്‍-0495 2702095

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തൃശ്ശൂര്‍ സിവില്‍ ലൈന്‍ റോഡ്, അയ്യന്തോള്‍, തൃശ്ശൂര്‍-680 004, ഫോണ്‍-2380462

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തലശ്ശേരി, അതുല്യ കോംപ്ലക്സ്, മഞ്ചാടി, തിരുമങ്ങാട് പി.ഒ., തലശ്ശേരി-670 101, ഫോണ്‍-0490 2324320

ഈവനിംഗ് കോഴ്സ്

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം

കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തലശ്ശേരി.

ബി.എസ്.സി / കോ ഓപ്പറെഷന്‍ ആന്‍ഡ് ബാങ്കിംഗ്

സഹകരണം, ബാങ്കിംഗ്, അഗ്രി?-ബിസിനസ് തുടങ്ങിയ മേഖലകളിലേക്കാവശ്യമായ അറിവും വൈദഗ്ധ്യവും കഴിവുമുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രൂപകല്പനചെയ്ത ബിരുദ കോഴ്സാണിത്.

കോ?-ഓപ്പറേറ്റീവ് മാനേജ്മെന്‍റ്, റൂറല്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്‍റ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, റൂറല്‍ ബാങ്കിംഗ്, ഫിനാന്‍സ്, അഗ്രികള്‍ചറല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നു. എട്ടാം സെമസ്റ്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോ ?-ഓപ്പറേറ്റീവ്, ബാങ്കിംഗ്, അഗ്രി ?-ബിസിനസ് മേഖലകളിലെ വിവിധ സ്ഥാപനങ്ങളില്‍ ഒരുമാസത്തെ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമ്പത് ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തതുല്യ പരീക്ഷ ജയിച്ചവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴ്സിലേക്കുള്ള വിദ്യര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ്.

ഈ കോഴ്സിന് എട്ടുസെമസ്റ്ററുകളായി നാലുവര്‍ഷം ദൈര്‍ഘ്യമുണ്ട്

വിലാസം

കോളേജ് ഓഫ് കോ?-ഓപ്പറേഷന്‍, ബാങ്കിംഗ് ആന്‍ഡ് മാനേജ്മെന്‍റ്

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പി.ഒ.

തൃശൂര്‍-680 656

മാത്തമറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്

ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(ബി.സ്റ്റാറ്റ്)

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്റ്റാറ്റിസ്റ്റിക്സിലെ ഓണേഴ്സ് ഡിഗ്രി കോഴ്സാണ് ബി.സ്റ്റാറ്റ്. ആറ് സെമസ്റ്റര്‍ ദൈര്‍ഘ്യമുളള ഈ കോഴ്സ് ജൂലൈ-ആഗസ്റ്റിലാണ് ആരംഭിക്കുന്നത്. ഓരോ സെമസ്റ്ററിലും അഞ്ച് ക്രെഡിറ്റുകള്‍ വച്ച് ആകെ 30 ക്രെഡിറ്റുകളാണ് ഈ കോഴ്സിലുളളത്. ബി.സ്റ്റാറ്റ് കോഴ്സ് ജയിക്കുന്നവര്‍ക്ക് എം.സ്റ്റാറ്റ്,  എം.മാത്ത് കോഴ്സുകളില്‍ ചേര്‍ന്ന് ഉപരിപഠനം നടത്താം. ഇംഗ്ലീഷ്, കണക്ക് എന്നിവ വിഷയങ്ങളായി പ്ലസ്ടു ജയിച്ചവര്‍ക്ക് ബി.സ്റ്റാറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.

ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്,എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്

വസ്തുതകളുടെയും സ്തിതിവിവരക്കണക്കുകളുടെയും ശേഖരണം, അപഗ്രഥനം, വ്യാഖ്യാനം, വിശദീകരണം, ക്രമീകരണം ഇവയെപ്പറ്റിയുള്ള ഗണിതശാസ്ത്ര പഠനമാണ് സ്റ്റാറ്റിസ്റ്റിക്സ്.  മാനവിക വിഷയ പഠനശാഖകള്‍ മുതല്‍ ശാസ്ത്രമേഖലകള്‍ വരെ സ്റ്റാറ്റിസ്റ്റിക്സിന്‍റെ സഹായം തേടുന്നു.  ലഭ്യമായ കണക്കുകള്‍ ഉപയോഗിച്ചു ജനസംഖ്യാ പ്രവണതകള്‍ മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ കണ്ടെത്തുന്നതില്‍ സ്റ്റാറ്റിസ്റ്റിക്സിന് പ്രാധാന്യമുണ്ട്.

പ്രോബബിലിറ്റി, ഡിസ്പേഴ്സണ്‍ പ്രിന്‍സിപ്പിള്‍, മെട്രിക്സ്, ആല്‍ജിബ്ര, ന്യൂമറിക്കല്‍ അനാലിസിസ്, ഇക്കണോമെട്രിക്സ്, ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ്, മള്‍ട്ടിവേരിയേറ്റ് അനാലിസിസ് തുടങ്ങിയ പാഠങ്ങള്‍ ഈ കോഴ്സില്‍ ഉള്‍പ്പെടുന്നു.

കണക്ക് ഒരു വിഷയമായി പഠിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ചവര്‍ക്ക് ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സിലേക്കും സ്റ്റാറ്റിസ്റ്റിക്സോ കണക്കോ ഒരു വിഷയമായി പഠിച്ച് ബിരുദം നേടിയവര്‍ക്ക് ബിരുദാനന്തരബിരുദ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.  രണ്ടുവര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം.

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്

യൂണിവേഴ്സിറ്റി ഓഫ് കേരള

കാര്യവട്ടം ക്യാമ്പസ്

തിരുവനന്തപുരം.

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. - 673 635.

എം.സ്റ്റാറ്റ്/എം.മാത്ത്/എം.എസ്

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറ്റിസ്റ്റിക്സില്‍ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സാണിത്. എം.സ്റ്റാറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവേഷണ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലും വ്യവസായങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും സ്റ്റാറ്റിസ്റ്റിഷ്യന്‍ ആയി ജോലി ലഭിക്കും.

ഇന്ത്യന്‍ സ്റ്റാറ്റിക്സ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നല്ല മാര്‍ക്കോടെ ബി.സ്റ്റാറ്റ്  (ഹോണേഴ്സ്) വിജയിച്ചവര്‍ക്ക് എം.സ്റ്റാറ്റ് കോഴ്സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. മറ്റ് യോഗ്യതയുളളവര്‍ക്ക് പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്‍റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്റ്റാറ്റിസ്റ്റിഷ്യന്‍സ് ഡിപ്ലോമ/ സീനിയര്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് എം.സ്റ്റാറ്റ് കോഴ്സിന്‍റെ രണ്ടാം വര്‍ഷത്തേക്ക് അപേക്ഷിക്കാം.

എം.മാത്ത്

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗണിത ശാസ്ത്രത്തില്‍ നടത്തുന്ന ബിരുദാനന്തരബിരുദ കോഴ്സാണിത്. ഗണിതശാസ്ത്രത്തെ സമഗ്രമയി പഠിക്കുന്ന അപൂര്‍വ്വം പാഠ്യപദ്ധതികളിലൊന്നാണ് ഈ വിദ്യാഭ്യാസ പരിപാടിയുടേത്. എം.മാത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അധ്യാപന മേഖലകളില്‍ ധാരാളം തൊഴില്‍ അവസരങ്ങളുണ്ട്. ഐച്ഛിക വിഷയമനുസരിച്ച് പ്രോബബിലിറ്റി തിയറിയിലോ തിയറിറ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.

ഗണിതശാസ്ത്രം ഒരു പ്രധാനവിഷയമായി ബി.എസ്.സി./ ബി.ടെക്/ ബി.ഇ.ബിരുദം അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബി.മാത്ത് ബിരുദമുളളവര്‍ക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. നല്ല മാര്‍ക്കോടെ ബി.മാത്ത് (ഹോണേഴ്സ്) വിജയിച്ചവര്‍ക്ക് പ്രവേശന പരീക്ഷയും അഭിമുഖവും കൂടാതെ തന്നെ എം.മാത്ത് കോഴ്സിലേക്ക് പ്രവേശനം ലഭിക്കും. മറ്റുളളവര്‍ക്ക് പ്രവേശന പരീക്ഷയും അഭിമുഖവും ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കും കണക്കാക്കിയാണ് പ്രവേശനം നല്‍കുക.

എം.സ്റ്റാറ്റ്/ എം.മാത്ത് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1200 /- രൂപ പ്രതിമാസം സ്റ്റൈപന്‍ഡായി ലഭിക്കും. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്‍റായി 2000 രൂപയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. ഈ കോഴ്സുകളുടെ രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം ലഭിക്കാത്തവിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് തുടരാനാവില്ല.

പ്രവേശന സമയം : ഫെബ്രുവരി –മാര്‍ച്ച

എം.എസ്സ്.സി /ഡമോഗ്രാഫി

ജനസംഖ്യാവിതരണം, ജനസംഖ്യക്കുവരുന്ന വ്യതിയാനം എന്നിവയെക്കുറിച്ചുളള ശാസ്ത്രീയ പഠനമമാണ് ഡെമോഗ്രഫി. സമകാലിക ജനസംഖ്യാപഠനം, ജനസംഖ്യവര്‍ദ്ധനയും അതുമായി ബന്ധപ്പെട്ട സാമൂഹികപ്രശ്നങ്ങള്‍ എന്നിവയും ഇതിന്‍റെ പഠന പരിധിയില്‍പ്പെടുന്നു. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് ഇവയിലേതെങ്കിലും വിഷയത്തില്‍ സയന്‍സ് ബിരുദമുളളവര്‍ക്ക് എം.എസ്.സി. ഡമോഗ്രോഫി കോഴ്സിന് ചേരാവുന്നതാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളിലും, സെന്‍സസ് വകുപ്പിലും സര്‍ക്കാര്‍-സര്‍ക്കാരിതര ഗവേഷണ സ്ഥാപനങ്ങളിലും ജോലി ലഭിക്കാവുന്ന കോഴ്സാണിത്. രണ്ടു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് കേരള,

യൂണിവേഴ്സിറ്റി കാമ്പസ്,

കാര്യവട്ടം – 695581

ബയോടെക്നോളജി

ബി എസ് സി ബയോടെക്നോളജി

ജീവശാസ്ത്രമേഖലയില്‍ സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ പ്രയോക്തമാക്കിയപ്പോഴാണ് ബയോടെക്നോളജിയെന്ന ശാഖ ഉരുത്തിരിഞ്ഞത്. പ്രധാനമായും കാര്‍ഷികരംഗം, ഫുഡ്സയന്‍സ്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഫലവത്തായി ഉപയോഗിക്കുന്ന ഒരു ഗവേഷണ ശാഖയാണിത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ബയോടെക്നോളജി ബിരുദധാരികള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ സര്‍വകലാശാലകളും ബയോടെക്നോളജിയില്‍ ബിരുദ കോഴ്സുകള്‍ നടത്തുന്നുണ്ട്. മൂന്നു വര്‍ഷമാണ് ബിരുദ കോഴ്സുകളുടെ കാലാവധി. സയന്‍സ് പ്രധാനവിഷയമായുളള പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, കൊല്ലം -690521

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബയോടെക്നോളജി/ മൈക്രോബയോളജി, എസ്.എസ്.എം.ആര്‍.വി. ഡിഗ്രി കോളേജ് 36, മദ്രാസ്, 26 മെയിന്‍ ജയാനഗര്‍, 4 റ്റി ബ്ലോക്ക് , ബാംഗ്ലൂര്‍ - 560041

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബയോടെക്നോളജി, മഹാറാണി സയന്‍സ് കോളേജ് ഫോര്‍ വിമന്‍, പാലസ് റോഡ്, ബാംഗ്ലൂര്‍ - 560001

ബി ടെക് ബയോടെക്നോളജി

ജീവശാസ്ത്രമേഖലയില്‍ സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ പ്രയോക്തമാക്കിയപ്പോഴാണ് ബയോടെക്നോളജിയെന്ന ശാഖ ഉരുത്തിരിഞ്ഞത്. പ്രധാനമായും കാര്‍ഷികരംഗം, ഫുഡ്സയന്‍സ്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഫലവത്തായി ഉപയോഗിക്കുന്ന ഒരു ഗവേഷണ ശാഖയാണിത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ബയോടെക്നോളജി ബിരുദധാരികള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ സര്‍വകലാശാലകളും ബയോടെക്നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദ കോഴ്സ് നടത്തുന്നുണ്ട്. നാല് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. സയന്‍സ് പ്രധാനവിഷയമായുളള പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

കേരളത്തില്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശം നടത്തുന്ന കോളേജുകള്‍

ശ്രീ ചിത്തിരതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്,

പാപ്പനംകോട്,

തിരുവനന്തപുരം.

(സീറ്റുകള്‍-60)

മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

നെടുമങ്ങാട്,

തിരുവനന്തപുരം.

(സീറ്റുകള്‍-60)

എം.ഇ.ടീസ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്,

മാള,

തൃശ്ശൂര്‍.

(സീറ്റുകള്‍-60)

ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്,

നൂറനാട്,

ആലപ്പുഴ.

(സീറ്റുകള്‍-60)

സഹൃദയാ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

കൊടകര,

തൃശ്ശൂര്‍.

(സീറ്റുകള്‍-60)

എം എസ് സി ബയോടെക്നോളജി

ജീവശാസ്ത്രമേഖലയില്‍ സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ പ്രയോക്തമാക്കിയപ്പോഴാണ് ബയോടെക്നോളജിയെന്ന ശാഖ ഉരുത്തിരിഞ്ഞത്. പ്രധാനമായും കാര്‍ഷികരംഗം, ഫുഡ്സയന്‍സ്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഫലവത്തായി ഉപയോഗിക്കുന്ന ഒരു ഗവേഷണ ശാഖയാണിത്.  അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ബയോടെക്നോളജി ബിരുദധാരികള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്,

കാലിക്കറ്റ്, കേരള.

യൂണിവേഴ്സിറ്റി ഓഫ് കേരള,

തിരുവനന്തപുരം.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചിന്‍-682 022, കേരള.

മഹാത്മഗാന്ധി യൂണിവേഴ്സിറ്റി,

കോട്ടയം- കേരള

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,

മുബൈ.

അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി,

അലിഗര്‍.

മധുരൈ കാമരാജ് യൂണിവേഴ്സിറ്റി,

മധുര.

എം എസ് സി ബയോടെക്നോളജി/ മെഡിക്കല്‍ ബയോടെക്നോളജി

ജീവശാസ്ത്രമേഖലയില്‍ സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ പ്രയോക്തമാക്കിയപ്പോഴാണ് ബയോടെക്നോളജിയെന്ന ശാഖ ഉരുത്തിരിഞ്ഞത്.  വൈദ്യശാസ്ത്ര മേഖലയില്‍ ബയോടെക്നോളജി ഉപയോഗിച്ച് ആന്‍റീബയോട്ടിക്കുകള്‍ നിര്‍മ്മിച്ചും ജീനുകളില്‍ കൃത്രിമം കാണിച്ചും ചികിത്സ നടത്താറുണ്ട്.  അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരികള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. ബയോടെക്നോളജിയിലും മെഡിക്കല്‍ ബയോടെക്നോളജിയിലും രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകള്‍ ഉണ്ട്. ബയോളജി, ബയോടെക്നോളജി, മെഡിസിന്‍ എന്നീവിഷയങ്ങളിലൊന്നില്‍ ബിരുദമുള്ളവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്,

കാലിക്കറ്റ്, കേരള

യൂണിവേഴ്സിറ്റി ഓഫ് കേരള,

തിരുവനന്തപുരം.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചിന്‍-682 022, കേരള.

മഹാത്മഗാന്ധി യൂണിവേഴ്സിറ്റി,

കോട്ടയം- കേരള

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,

മുബൈ.

അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി,

അലിഗര്‍.

മധുരൈ കാമരാജ് യൂണിവേഴ്സിറ്റി,

മധുര.

എം.എസ്.സി എന്‍വയോണ്‍മെന്റല്‍ ബയോടെക്നോളജി

എന്‍വയോണ്‍മെന്‍റല്‍ ബയോടെക്നോളജിയില്‍ വൈദഗ്ദ്ധ്യമുളള എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ വളര്‍ത്തിയെടുക്കുക  എന്ന ലക്ഷ്യമാണ് കോഴ്സിനുളളത്. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുളള സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചാണ് ഈ വിഷയത്തില്‍ പഠിക്കുന്നത്. വളര്‍ന്നുവരുന്ന വ്യവസായ ശൃംഖലകള്‍ പരിസ്ഥിതിക്ക് ഹാനികരമാവാതിരിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍  കണ്ടെത്തുക, വ്യവസായശാലകളില്‍ നിന്നുളള മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാവാതെ ശാസ്ത്രീയമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയൊക്കെ ഈ മേഖലയില്‍ നിന്നുളള വിദഗ്ദ്ധര്‍ ചെയ്യുന്ന കാര്യങ്ങളാണ്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വലിയ വ്യവസായശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

അണ്ണാമലൈ യൂണിവേഴ്സിറ്റി

അണ്ണാമലൈ നഗര്‍ -608002

എം.എസ്.സി മറൈന്‍ ബയോടെക്നോളജി

സമുദ്രാന്തര്‍ഭാഗത്തെ ജീവജാലങ്ങളൈപ്പറ്റിയുള്ള ജൈവസാങ്കേതികപഠനമാണ് മറൈന്‍ ബയോടെക്നോളജി എന്ന ശാസ്ത്രമേഖലയില്‍ നടക്കുന്നത്.  ബയോടെക്നോളജിയുടെ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ജൈവ-അജൈവ വസ്തുക്കളില്‍ വ്യതിയാനം സൃഷ്ടിച്ച് ഉപയോഗപ്രദമായ അറിവുകള്‍ നേടാനും വ്യാവസായിക പ്രാധാന്യമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുമുള്ള കഴിവ് ഈ ശാസ്ത്രശാഖയെ സാമ്പത്തികമായും സാമൂഹികമായും പ്രാധാന്യമുള്ളതാക്കുന്നു.

സമുദ്രാന്തര്‍ഭാഗത്തെ ആവസവ്യവസ്ഥയുടെയും സമുദ്ര പഠനതത്വങ്ങളുടെയും വിശദമായ പഠനം ഉള്‍ക്കൊള്ളുന്ന കോഴ്സാണ് എം.എസ്.സി. മറൈന്‍ ബയോടെക്നോളജി.  ബയോഫിസിക്സ്, ബയോ ഇന്‍സ്ട്രുമെന്‍റേഷന്‍, ഡി.എന്‍.എ. ടെക്നോളജി, ബയോപ്രോസസ് എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജി, ജനിതക എഞ്ചിനീയറിംഗ് മുതലായവ ഈ കോഴ്സിലെ മറ്റു പഠനവിഷയങ്ങളാണ്.

അമ്പത്തഞ്ച് ശതമാനം മാര്‍ക്കോടെയെങ്കിലും ബിരുദം നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.  രണ്ടു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

ഗോവ യൂണിവേഴ്സിറ്റി

ഗോവ-403206

ആന്ധ്രായൂണിവേഴ്സിറ്റി

വിശാഖപട്ടണം-530 003

ആന്ധ്രാപ്രദേശ്

എം.ടെക്ബയോടെക്നോളജി

ജീവശാസ്ത്രവും സാങ്കേതികവിദ്യയും  സംയോജിപ്പിച്ചപ്പോഴാണ് ബയോടെക്നോളജിയെന്ന ശാഖ ഉരുത്തിരിഞ്ഞത്. പ്രധാനമായും കാര്‍ഷികരംഗം, ഫുഡ്സയന്‍സ്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഫലവത്തായി ഉപയോഗിക്കുന്ന ഒരു ഗവേഷണ ശാഖയാണിത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ഇന്ത്യയിലെ പല പ്രമുഖസര്‍വകലാശാലകളും ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. ബയോടെക്നോളജിയില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അണ്ണാ യൂണിവേഴ്സിറ്റി,

സര്‍ദ്ദാര്‍ പട്ടേല്‍ റോഡ്,

ചെന്നൈ-600025 തമിഴ്നാട്

വെസ്റ്റ്ബംഗാള്‍ യൂണിവേഴ്സിറ്റി,

ബി.എഫ്. - 142, സാള്‍ട്ട് ലേക്ക്,

കൊല്‍ക്കത്ത – 700064

എം.വി.എസ്.സി ബയോടെക്നോളജി

മൃഗങ്ങളുടെ ആരോഗ്യം, രോഗ നിവാരണം, പ്രജനനം തുടങ്ങിയ പ്രശ്നങ്ങളില്‍ ബയോടെക്നോളജിയുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് അനിമല്‍ ബയോടെക്നോളജി. ഇന്ത്യയിലെ പല പ്രമുഖ കാര്‍ഷിക സര്‍വകലാശാലകളും അനിമല്‍ ബയോടെക്നോളജിയിലും എം.വി.എസ്.സി. ബയോടെക്നോളജിയിലും കോഴ്സുകള്‍ നടത്തുന്നുണ്ട്. ജന്തു ശാസ്ത്രത്തേയും ബയോടെക്നോളജിയേയും കുറിച്ച് സമഗ്രമായി പഠിക്കുന്ന ഒരു കോഴ്സാണിത്. മോളിക്യൂളാര്‍ ജനറ്റിക്സ്, സെല്‍ ബയോളജി, ജനിറ്റിക്സ്, മോളിക്യൂളാര്‍ ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ജനറ്റിക് എഞ്ചിനീറിംഗ് ടെക്നിക്കുകള്‍, അനിമല്‍ ടിഷ്യൂകള്‍ച്ചര്‍ ടെക്നിക്കുകള്‍, ഇമ്മ്യൂണോളജി, വാക്സിനോളജി, തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു.

എം.വി.എസ്.സി. ബയോടെക്നോളജിക്ക് ചേരാന്‍ വെറ്ററിനറി സയന്‍സിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.എസ്.സി. അനിമല്‍ ബയോടെക്നോളജിക്ക്, നല്ല മാര്‍ക്കോടെ ജീവശാസ്ത്രത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളില്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ജി.ബി. പാന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി,

പാന്ത് നഗര്‍, ഉത്തരാഞ്ചല്‍ - 263145

ഇന്ദിരാഗാന്ധി അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി,

റായ്പൂര്‍

മറാത്ത് വാഡ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി,

പ്രഭതി, മഹാരാഷ്ട്ര - 4314402

ഒറീസ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി,

ഭുവനേശ്വര്‍ - 751003

തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി,

കോയമ്പത്തൂര്‍ - 641003

എം.ടെക് മെഡിക്കല്‍ ബയോടെക്നോളജി

ആധുനിക ജൈവ സാങ്കേതിക വിദ്യയുടെ മേഖലയില്‍ ബിരുദാനന്തരതലത്തില്‍ നൂതനപരിശീലനം നല്കാനുദ്ദേശിച്ചുള്ള പഠനപരിപാടിയാണിത്.  ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഔഷധ നിര്‍മാണം തുടങ്ങിയ മേഖലകളിലും പരിശീലനം നേടാനുള്ള അവസരം കോഴ്സിന്‍റെ ഭാഗമായുണ്ട്.

മോളിക്കുലാര്‍ ബയോളജി പോലുള്ള ശാസ്ത്ര മേഖലകളെ അടിസ്ഥാനപ്പെടുത്തി പുതിയ രോഗനിര്‍ണയ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാനും വികസിപ്പിക്കാനുമാവശ്യമായ കഴിവുകള്‍ നേടാന്‍ ഈ കോഴ്സ് വിദ്യാ ര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

ഹ്യൂമന്‍ ജനറ്റിക്സ്, ബയോകെമിസ്ട്രി, സെല്ലുലാര്‍ ബയോളജി, ജനിതക എഞ്ചിനീയറിംഗ് തുടങ്ങിയ ശാസ്ത്രമേഖലകളിലെ പാഠങ്ങള്‍ ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഇതിനുപുറമെ മെഡിക്കല്‍ ബയോടെക്നോളജിയുടെ ധാര്‍മിക, നിയമവശങ്ങളെപ്പറ്റിയുള്ള പാഠങ്ങളും ഇതിലുണ്ട്.

രണ്ടുവര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.  ബയോടെക്നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയവര്‍ക്കും കെമിസ്ട്രി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും കോഴ്സിനപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് ഹൈദ്രാബാദ്

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പി.ഒ.

ഹൈദ്രാബാദ് - 500 046

വെബ് സൈറ്റ്

യൂണിവേഴ്സിറ്റി ഓഫ് കണ്ണൂര്‍

മാങ്ങാട്ടുപറമ്പ

കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് പി.ഒ.

കണ്ണൂര്‍ - 670 567

വെബ് സൈറ്റ്

മണിപാല്‍ അക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

(ഡീംഡ് യൂണിവേഴ്സിറ്റി)

പ്ലാനിറ്റോറിയം കോംപ്ലക്സ്

മണിപാല്‍ - 576 104

കര്‍ണാടക

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബയോടെക്നോളജി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

മദ്രാസ്

നാനോസയന്‍സസ് / നാനോടോക്നോളജി

എം.എസ്.സി നാനോ ടെക്നോളജി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നാനോടെക്നോളജിയുടെ യുഗം എന്നാണ് വിശേഷിപ്പിക്കുന്നത്. അതിസൂക്ഷ്മങ്ങളായ അവസ്ഥയില്‍ പദാര്‍ത്ഥങ്ങള്‍ വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങള്‍ കാണിക്കുന്നു. പദാര്‍ത്ഥങ്ങളുടെ ഭൗതിക, രാസ, കാന്തിക, വൈദ്യുത, യാന്ത്രിക സ്വഭാവങ്ങളില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് അതിസൂക്ഷമായ വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. ജീവശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതി, ഇലക്ട്രോണിക്സ,് കോസ്മെറ്റിക്സ് തുടങ്ങി നിരവധി മേഖലകളില്‍ നാനോ ടെക്നോളജിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയും.

നാനോടെക്നോളജിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ഒരു ബിരുദാനന്തര ബിരുദ കോഴ്സാണിത.്

ഫിസിക്സ്, കെമിസ്ട്രി, അല്ലെങ്കില്‍ ബയോടെക്നോളജിയില്‍ നല്ല മാര്‍ക്കോടെ നേടിയ ബിരുദമാണ് ഈ കോഴ്സിനപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോടെക്നോളജി,

നോയിഡ

എം.ടെക് നാനോ ടെക്നോളജി

നാനോടെക്നോളജിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ഒരു കോഴ്സാണിത്. ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖല കൂടിയാണിത്. സൂക്ഷ്മ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. അതിസുക്ഷമമായ അവസ്ഥയില്‍ പദാര്‍ത്ഥങ്ങള്‍ വളരെ വ്യത്യസ്തമായ സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കും. ഈ തത്വമാണ് നാനോടെക്നോളജി എന്ന സാങ്കേതിക വിദ്യയുടെ  അടിസ്ഥാനം.

ജീവശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതി, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, തുടങ്ങിയ നിരവധി മേഖലകളില്‍ നാനോടെക്നോളജിയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയും. നാനോടെക്നോളജിയുടെ പഠനം അതുകൊണ്ടുതന്നെ പ്രാധാന്യമര്‍ഹിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍

അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ച്,

ജക്കൂര്‍, ബാംഗ്ലൂര്‍ -560064

ഫോണ്‍ -080-22082777

ഫാക്സ് -080-22082766

വെബ് സൈറ്റ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

ബാംഗ്ലൂര്‍ -560012

നാഷണല്‍ ഫിസിക്സ് ലബോറട്ടറി

ന്യൂഡല്‍ഹി

സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി

ന്യൂഡല്‍ഹി

നാഷണല്‍ കെമിക്കല്‍ ലബോറട്ടറി

പൂനെ

സെന്‍ട്രല്‍ സയന്‍റിഫിക് ഇന്‍സ്ട്രുമെന്‍റ്സ് ഓര്‍ഗനൈസേഷന്‍,

ചാണ്ടിഗര്‍

ഡിഫന്‍സ് മെറ്റീരിയല്‍സ് സ്റ്റോര്‍ റിസര്‍ച്ച് ആന്‍ഡ്

ഡിപ്പാര്‍ട്ട്മെന്‍റ് ഓര്‍ഗനൈസേഷന്‍,

കാണ്‍പൂര്‍

മൈക്രോബയോളജി

ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി

ശാസ്ത്ര സാങ്കേതിക തത്വങ്ങള്‍ ബാക്ടിരീയ, വൈറസ് പോലുള്ള സൂക്ഷമജീവികളിലും സസ്യങ്ങളുടേയും ജന്തുക്കളുടേയും കോശങ്ങളിലും പ്രയോഗിച്ച് ഉപയോഗപ്രദമായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജികൊണ്ട് ഉദ്ദേശിക്കുന്നത്. ആഹാരസാധനങ്ങളുടേയും പാലുല്‍പന്നങ്ങളുടേയും നിര്‍മ്മാണ വ്യവസായത്തില്‍ ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. ആരോഗ്യ പരിപാലനം, കാര്‍ഷികവ്യവസായം, മദ്യവ്യവസായം, ആഹാരസാധനങ്ങളുടെ നിര്‍മ്മാണമേഖല എന്നിവിടങ്ങളിലുള്ള വര്‍ദ്ധിച്ച തൊഴില്‍ സാധ്യത കണക്കിലെടുത്ത് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജിയില്‍ ധാരാളം പഠനഗവേഷണ കോഴ്സുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അടിസ്ഥാനപരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള കോഴ്സാണ് ബി.എസ്.സി. ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ശ്രീ അയ്യപ്പാ കോളേജ്,

തിരുവാണ്ടൂര്‍ - 689109

നാഷണല്‍ കോളേജ്

മണക്കാട് പി. ഒ

തിരുവനന്തപുരം - 695009

ഗവ. കോളേജ് ഫോര്‍ വിമന്‍

തിരുവനന്തപുരം.

ശ്രീനാരായണകോളേജ്,

കൊല്ലം. -691001

ഡോ. ഹരിസിംഗ് ഗൗര്‍ യൂണിവേഴ്സിറ്റി,

സാഗര്‍, പിന്‍ - 470003

മധ്യപ്രദേശ്.

എം.എസ്.സി മൈക്രോ ബയോളജി

ബാക്ടീരിയ, ഫംഗസ,് വൈറസ്, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മജീവികളെക്കുറിച്ചുളള പഠനമാണ് മൈക്രോബയോളജി. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. ജീവശാസ്ത്രത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. ആഹാരപദാര്‍ത്ഥങ്ങളും ആള്‍ക്കഹോള്‍ മുതലായ പാനീയങ്ങളും നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളിലും മരുന്നു നിര്‍മ്മാണ വ്യവസായത്തിലും കോഴ്സ് വിജയിക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. ഗവേഷണരംഗത്തും ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സെന്‍റ് മേരീസ് കോളേജ് ഫോര്‍ വിമന്‍,

പാലിയക്കര, തിരുവല്ല - 689101

ഫോണ്‍ : 0469-2606560

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് സയന്‍സസ്

തലശ്ശേരി

ശ്രീ ശങ്കരകോളേജ്

കാലടി, എറണാകുളം

ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്

എരമല്ലൂര്‍, കോതമംഗലം

ശ്രീ വിദ്യാധിരാജാ എന്‍.എസ്.എസ്. കോളേജ്,

വാഴൂര്‍.

സെന്‍റ് ആല്‍ബര്‍ട്സ് കോളേജ്,

എറണാകുളം

സെന്‍റ് അലോഷ്യസ് കോളേജ്,

എടത്വ

സെന്‍റ് ബര്‍ക്ക്മാന്‍സ് കോളേജ്,

ചങ്ങനാശ്ശേരി, കോട്ടയം

സെന്‍റ് ഡൊമിനിക്സ് കോളേജ്,

കാഞ്ഞിരപ്പള്ളി

ജെ.ജെ.കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്

പുതുക്കോട്ട, തൃച്ചി -622404

നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്,

കോയമ്പത്തൂര്‍ -08

ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഡീംഡ് യൂണിവേഴ്സിറ്റി)

ഗാന്ധിഗ്രാം - 624302, ഡിന്‍ഡിഗല്‍

മധുര കോളേജ്

മധുര - 625011

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്

തോറപ്പാടി പോസ്റ്റ്, വെല്ലൂര്‍ - 2600710

എം.എസ്.സി മെഡിക്കല്‍ മൈക്രോ ബയോളജി

രോഗനിവാരണത്തിന് സൂക്ഷ്മജീവികളുടെ ഉപയോഗത്തെ സംബന്ധിച്ച പഠനഗവേഷണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ ഉള്‍പ്പെടുന്നത്. രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെക്കുറിച്ചും മൈക്രോബയോളജിസ്റ്റുകള്‍ പഠനവിഷയമാക്കുന്നു. ഈ വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് ലബോറട്ടറികളിലും  രക്തബാങ്കുകളിലും ആശുപത്രികളിലും ജോലിസാധ്യതയുണ്ട്. ഗവേഷണരംഗത്തും ഇവര്‍ക്ക് അവസരമുണ്ട്. ബയോളജി, കെമിസ്ട്രി, വെറ്ററിനറിസയന്‍സ്, എം.ബി.ബി.എസ്., ബി.ഡി.എസ്.,  ബി.എ.എം.എസ്., ബി.ഫാം ഇവയിലേതെങ്കിലും ബിരുദമുളളവര്‍ക്ക് എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ബുന്ധേല്‍ ഖണ്ഡ് യൂണിവേഴ്സിറ്റി,

കാണ്‍പൂര്‍ റോഡ്, ഝാന്‍സി-284128, യുപി

സിക്കിം മണിപ്പാല്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത്,

മെഡിക്കല്‍ ആന്‍ഡ് ടെക്നോളജി സയന്‍സസ്, സിക്കിം

എം.എസ്.സി അപ്ലൈഡ് മൈക്രോ ബയോളജി

സൂക്ഷ്മാണുക്കളെപ്പറ്റിയുള്ള പഠനമാണ് മൈക്രോബയോളജി.  വൈദ്യശാസ്ത്രം, വ്യവസായം, കൃഷി, പരിസ്ഥിതി എന്നീ മേഖലകളില്‍ സൂക്ഷ്മാണുക്കള്‍ നിര്‍ണയകഘടകമാണ്.  അതുകൊണ്ടുതന്നെ അപ്ലൈഡ് മൈക്രോബയോളജിയിലെ പഠനങ്ങള്‍ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്.  രോഗകാരികളായ സൂക്ഷ്മാണുക്കളെ മുതല്‍ ഔഷധനിര്‍മാണ, വ്യാവസായികാവശ്യങ്ങള്‍ക്ക് വരെ ഉതകുന്ന സൂക്ഷ്മാണുക്കളെപ്പറ്റി ഈ വിഭാഗത്തില്‍ പഠനവിധേയമാക്കുന്നു.

അപ്ലൈഡ് മൈക്രോബയോളജിയിലെ ബിരുദാനന്നതര ബിരുദ പഠനത്തിന്‍റെ ഭാഗമായി ഫെര്‍മെന്‍റെഷന്‍ ടെക്നോളജി, ക്ലിനിക്കല്‍ ബാക്ടീരിയോളജി, മൈക്രോബിയല്‍ ടെക്നോളജി തുടങ്ങി വിവിധ ഉപശാഖകളെപറ്റി പഠനം നടത്തേണ്ടതുണ്ട്.

മൈക്രോബയോളജി, ബയോടെക്നോളജി എന്നിവയിലേതെങ്കിലും വിഷയമോ അനുബന്ധ വിഷയങ്ങളോ പഠിച്ച് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

സ്ഥാപനങ്ങള്‍

തമിഴ്നാട് പി.എസ്.ജി. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്

അവിനാശി റോഡ്

കോയംബത്തൂര്‍ - 641 014

തമിഴ്നാട് .

ഡോ.ഹരിസിംഗ് ഗൗര്‍ യൂണിവേഴ്സിറ്റി

സാഗര്‍ - 470 003

മദ്ധ്യപ്രദേശ്

വെബ് സൈറ്റ്

സെന്‍റ് തോമസ് കോളേജ്.

പാല, അരുന്നപുരം പി.ഒ.

കോട്ടയം.

എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി

ശാസ്ത്ര സാങ്കേതിക തത്വങ്ങള്‍ ബാക്ടിരീയ, വൈറസ് പോലുള്ള സൂക്ഷമജീവികളിലും സസ്യങ്ങളുടേയും ജന്തുക്കളുടേയും കോശങ്ങളിലും പ്രയോഗിച്ച് ഉപയോഗപ്രദമായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി. ആഹാരസാധനങ്ങളുടേയും പാലുല്‍പന്നങ്ങളുടേയും നിര്‍മ്മാണ വ്യവസായത്തില്‍ ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. ആരോഗ്യ പരിപാലനം, കാര്‍ഷികവ്യവസായം, മദ്യവ്യവസായം, ആഹാരസാധനങ്ങളുടെ നിര്‍മ്മാണമേഖല എന്നിവിടങ്ങളിലുള്ള വര്‍ദ്ധിച്ച തൊഴില്‍ സാധ്യത കണക്കിലെടുത്ത് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജിയില്‍ ധാരാളം പഠനഗവേഷണ കോഴ്സുകള്‍ ആരംഭിച്ചു കഴിഞ്ഞു. ബയോളജി, മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട്  വര്‍ഷമാണ് കോഴ്സ് കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്,

ചേപക് ക്യാമ്പസ്,

ചെന്നൈ.

ബയോകെമിസ്ട്രി

ബി.എസ്.സി ബയോകെമിസ്ട്രി

ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന ശാസ്ത്രശാഖയാണ് ബയോകെമിസ്ട്രി. കോശഘടകങ്ങളായ പ്രോട്ടീനുകള്‍, ന്യൂക്ലിക് ആസിഡുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ പെടുന്നു.

കാര്‍ഷികരംഗം, വൈദ്യശാസ്ത്രം, മരുന്നുനിര്‍മ്മാണ വ്യവസായം എന്നിവിടങ്ങളില്‍ ബയോകെമിസ്റ്റുകള്‍ക്ക് തൊഴില്‍സാധ്യതയുണ്ട്.

ബയോകെമിസ്ട്രിയില്‍ ബിരുദകോഴ്സ് നടത്തുന്നവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ്സ് ജയിച്ചവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

എന്‍.എസ്.എസ്.കോളേജ്,

നിലമേല്‍ -691535.

ശ്രീ അയ്യപ്പ കോളേജ്,

തിരുവാണ്ടൂര്‍-689 109

ശ്രീ നാരായണ കോളേജ് ഫോര്‍ വിമന്‍,

കൊല്ലം.

ടി. കെ.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ്,

കൊല്ലം.

എന്‍.എന്‍.എസ്. കോളേജ,്

പന്തളം.

ഗവ. കോളേജ് ഫോര്‍ വിമന്‍,

തിരുവനന്തപുരം.

പി.എം.എസ്.എ. പൂക്കോയതങ്ങള്‍ മെമ്മോറിയല്‍

ആര്‍ട്സ് ആന്‍ഡ്സയന്‍സ് കോളേജ്,

കടക്കല്‍.

ഗവ. കോളേജ് കാര്യവട്ടം,

തിരുവനന്തപുരം.

ഇമ്മാനുവേല്‍ കോളേജ്,

വാഴിച്ചല്‍.

നാഷണല്‍ കോളേജ്,

മണക്കാട്. തിരുവനന്തപുരം.

കേസരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്,

വടക്കന്‍ പരവൂര്‍.

പഴശ്ശി രാജ കോളേജ്,

പുല്‍പള്ളി.

ഫോണ്‍-04936-240366

എം.എച്ച്.ഇ.എസ്. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

ചേരാണ്ടത്തൂര്‍, മണിയൂര്‍,

കോഴിക്കോട്.

ഇ.എം.ഇ.എ. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊണ്ടോട്ടി, കുമ്മിണിപ്പറമ്പ്,

മലപ്പുറം.

ശ്രീ കൃഷ്ണ കോളേജ്,

ഗുരുവായൂര്‍.

എം.എസ്.സി ബയോകെമിസ്ട്രി

ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന ശാസ്ത്രശാഖയാണ് ബയോകെമിസ്ട്രി. കോശഘടകങ്ങളായ പ്രോട്ടീനുകള്‍, ന്യൂക്ലിക് ആസിഡുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ പെടുന്നു.

കാര്‍ഷികരംഗം, വൈദ്യശാസ്ത്രം, മരുന്നുനിര്‍മ്മാണ വ്യവസായം എന്നിവിടങ്ങളില്‍ ബയോകെമിസ്റ്റുകള്‍ക്ക് തൊഴില്‍സാധ്യതയുണ്ട്.

ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദകോഴ്സ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദമുള്ളവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചി, കേരള.

മഹാത്മഗാന്ധി യൂണിവേഴ്സിറ്റി,

കോട്ടയം, കേരള

ഭാരതിദാസന്‍ യൂണിവേഴ്സിറ്റി,

തിരുച്ചിറപ്പള്ളി-24

സെന്‍റ് ജോസഫ്സ് കോളേജ്,

തിരുച്ചിറപ്പള്ളി-620 002, തമിഴ്നാട്.

ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണല്‍ ആന്‍ഡ്

അഡ്വാന്‍സ്ഡ് സ്റ്റഡീസ്,

ബാംഗ്ലൂര്‍.

ബയോഇന്‍ഫര്‍മാറ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ്/ കെമിന്‍ഫര്‍മാറ്റിക്സ്

എം.എസ്.സി ബയോഇന്‍ഫോര്‍മാറ്റിക്സ്

തന്മാത്രാ, ജനിതക, ജീനോം തലത്തിലുള്ള ജൈവിക വിവരങ്ങളെ പഠിക്കാനും വിശകലനം ചെയ്യാനും വിശദീകരിക്കാനും ഗണിതശാസ്ത്ര സ്റ്റാറ്റിറ്റിക്കല്‍ രീതികളുടെയും കമ്പ്യൂട്ടറിന്‍റേയും സഹായം തേടാറുണ്ട്.  ഇതിനെ ബയോഇന്‍ഫര്‍മാറ്റിക്സ് എന്നു പറയുന്നു.  ഒരു സമന്വിത ശാസ്ത്ര മേഖലയാണിത്.  അതുകൊണ്ടുതന്നെ വിവിധ മേഖലകളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവരെ ബയോഇന്‍ഫര്‍മാറ്റിക്സിലെ ബിരുദാനന്തര ബിരുദ കോഴ്സിന് ഉള്‍ക്കൊള്ളിക്കുന്നു.

കോഴ്സിന്‍റെ ഭാഗമായി കമ്പ്യൂട്ടേഷണല്‍ ബയോളജിയില്‍ പരിശീലനം നല്‍കുന്നു.  ഡി.എന്‍.എ. സീക്വന്‍സിംഗ്, പ്രോട്ടീന്‍ പ്യൂരിഫിക്കേഷന്‍ തുടങ്ങിയ നൂതന രീതികളും അഭ്യസിപ്പിക്കുന്നു.

ജീവശാസ്ത്ര ബിരുദധാരികള്‍ക്കൊപ്പം എഞ്ചിനീയറിഗ്, വൈദ്യശാസ്ത്ര, വെറ്ററിനറി, ഫാര്‍മസി എന്നിവയില്‍ ബിരുദം നേടിയവരും കോഴ്സിലേക്ക് അപേക്ഷിക്കാനര്‍ഹരാണ്.  ബിരുദ പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്കെങ്കിലും അപേക്ഷകര്‍ക്ക് ഉണ്ടാകണം.  രണ്ടുവര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

ക്രിസ്തു ജ്യോതി കോളേജ് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി

കുരിശുംമൂട്, ചങ്ങനാശ്ശേരി

മാര്‍ അഗസ്തിനോസ് കോളേജ്

രാമപുരം, കോട്ടയം.

മാര്‍ അത്തനേഷ്യസ് കോളേജ്

കോതമംഗലം.

യു.സി. കോളേജ്, ആലുവ - 683 102

പി ജി ഡിപ്ലോമ ബയോ ഇന്‍ഫമാറ്റിക്സ് /ബയോ ടെക്നിക്സ്

സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ഫിസിക്സ്, ലിംഗ്വിസ്റ്റിക്സ് എന്നിവയുടെ സാങ്കേതിക തത്വങ്ങളും സിദ്ധാന്തങ്ങളും വിവര സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിക്കൊണ്ട് വികസിച്ചു വരുന്ന ജീവശാസ്ത്രത്തിന്‍റെ ഒരു ശാഖയാണ് ബയോഇന്‍ഫര്‍മാറ്റിക്സ്. ജീന്‍ സീക്വന്‍സിംഗ്, മാച്ചിംഗ് അനാലിസിസ്, പുതിയ മരുന്നുകളുടെ കണ്ടുപിടിത്തം തുടങ്ങി  ജീവശാസ്ത്രത്തിന്‍റേയും വൈദ്യ ശാസ്ത്രത്തിന്‍റേയും വിവിധ മേഖലകളില്‍ ഇതിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സയന്‍സ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, ഫാര്‍മസി, ലൈഫ് സയന്‍സ് എന്നിവയിലൊന്നില്‍  ബിരുദമോ ബിരുദാനന്തരബിരുദമോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്ന കോഴ്സാണ് പി.ജി. ഡിപ്ലോമ ബയോഇന്‍ഫമാറ്റിക്സ്. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനസമയം : ഒക്ടോബര്‍- നവംബര്‍

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് അപ്ലൈഡ് ടെക്നോളജി,

ഇന്‍റര്‍നാഷണല്‍ ടെക്നോളജി പാര്‍ക്ക്, ബാംഗ്ലൂര്‍ - 560 066

ജയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്,

ചാംരാജ്പേട്ട്, ബാംഗ്ലൂര്‍ -560 019

ഉസ്മാനിയ യൂണിവേഴ്സിറ്റി, കോളേജ് ഫോര്‍ വിമന്‍, ഹൈദരാബാദ്

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്നോളജി,

ബാണസ്ഥലി വിദ്യാപീഠ്, രാജസ്ഥാന്‍ -304 022

ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി, വിജയവാഡ

തമിഴ്നാട് വെറ്ററിനറി സയന്‍സ്  ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി,

മാധവവാരം മില്‍ക്ക് കോളനി, ചെന്നൈ -600 051

ഭാരതീയാര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍,

കോയമ്പത്തൂര്‍, തമിഴ്നാട്.

പി.ജി ഡിപ്ലോമ ഇന്‍ കെമിന്‍ഫര്‍മാറ്റിക്സ്

കെമിക്കല്‍ സയന്‍സില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗമാണ് കെമിന്‍ഫര്‍മാറ്റിക്സ്.  മോളിക്കുലാര്‍ മോഡലിംഗ്, ഡേറ്റാബേസ് ഡിസൈനിംഗ്, വിവിധതരം മരുന്നുകളുടെ രൂപകല്പന എന്നിവയില്‍ ഈ ശാഖയുടെ ഭാഗമായിട്ടുണ്ട്.  കെമിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ്, കീമോമെട്രിക്സ്, കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി, കെമിക്കല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് എന്നിവ കെമിന്‍ഫര്‍മാറ്റിക്സുമായി ബന്ധമുള്ള പദങ്ങളാണ്.

കെമിന്‍ഫര്‍മാറ്റിക്സിലും അതിന്‍റെ പ്രായോഗികതയിലും പഠനവും പരിശീലനവും നല്‍കാനുദ്ദേശിച്ചുള്ളതാണ് കെമിന്‍ഫര്‍മാറ്റിക്സിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ്.

കെമിസ്ട്രി, ബോട്ടണി, സുവോളജി, ഭൗതികശാസ്ത്രം, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫാര്‍മക്കോളജി, ബയോടെക്നോളജി, മോളിക്കുലാര്‍ ബയോളജി, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദമുള്ളവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിന്‍ഫര്‍മാറ്റിക് സ്റ്റഡീസ്

സി - 56 എ, സെക്ടര്‍ - 62

നോയിഡ - 201 301

ഉത്തര്‍പ്രദേശ്.

മാര്‍ അത്തനേഷ്യസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്

തിരുവല്ല - 689 101

മധ്യപ്രദേശ് ഭോജ് ഓപ്പണ്‍ യൂണിവേഴ്സിറ്റി

ഭോപ്പാല്‍

പി.ജി ഡിപ്ലോമ ഇന്‍ ബയോസ്റ്റാറ്റിസ്റ്റിക്സ്

ശാസ്ത്രപഠനങ്ങളിലും പരീക്ഷണങ്ങളിലും സ്റ്റാറ്റിസ്റ്റിക്സ് തത്വങ്ങളുടെയും രീതികളുടെയും പ്രയോഗത്തെക്കുറിച്ചുള്ള ഒരു സമന്വയ പഠനമേഖലയാണിത്.  ശാസ്ത്രപരീക്ഷണ നരീക്ഷണങ്ങളിലൂടെ ശേഖരിക്കുന്ന വസ്തുതളെ കൃത്യതയോടെ വിശകലനം ചെയ്ത് ശരിയായ നിഗമനങ്ങിലെത്താന്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ തത്വങ്ങള്‍ വളരെയധികം സഹായിക്കുന്നു.

ശാസ്ത്രപഠനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ  പ്രയോഗത്തിനുള്ള സാധ്യത, ശരാശരി നിര്‍ണയ പഠനം, സാധ്യതാപഠനങ്ങള്‍, ജനസംഖ്യാ പഠനം, സ്റ്റാറ്റിസ്റ്റിക്കല്‍ തത്വങ്ങള്‍ക്കനുസൃതമായുള്ള ശാസ്ത്രപഠനങ്ങളുടെ രൂപകല്പന തുടങ്ങിയവയൊക്കെ വിശദമായ പഠനത്തിനായി പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

സ്ഥാപനങ്ങള്‍

എം.എം.എം. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്

മദ്രാസ് മെഡിക്കല്‍ മിഷന്‍

ചെന്നൈ - 600 037.

തമിഴ്നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റി

ചെന്നൈ - 600 032.

എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്

ബി.എസ്.സി എന്‍വയോണ്‍മെന്‍റ് ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ്

പരിസ്ഥിതി ശാസ്ത്രത്തിലും ജലസംരക്ഷണത്തിലും ഉന്നല്‍ നല്‍കിയുള്ള ബിരുദ പഠനമാണിത്. പരിസ്ഥിതിശാസ്ത്രം, ജീവശാസ്ത്രം,  ഭൗമശാസ്ത്രം, വാട്ടര്‍ഷെഡ് മാനേജ്മെന്‍റ്,  വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി ആസൂത്രണം, പരിസ്ഥിതി നിയമങ്ങള്‍, മലിനീകരണ നിയന്ത്രണം,  ജല, ഖര മാലിന്യങ്ങള്‍, പരിസ്ഥിതിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളാണ് ഇതിന്‍റെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

ഈ ബിരുദ കോഴ്സ് നല്ല മാര്‍ക്കോടെ വിജയിക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ പരിസ്ഥിതി പഠനവിഭാഗങ്ങലിലും മറ്റ് പരിസ്ഥിതി ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലും തുടര്‍വിദ്യാഭ്യാസം നടത്താവുന്നതാണ്.

ഗവേഷണം, അധ്യാപനം എന്നീ മേഖലകളിലും പരിസ്ഥിതി സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയിലും ധാരാളം തൊഴിലവസരങ്ങളുണ്ട്.

ജീവശാസ്ത്രം മുഖ്യ വിഷയമായി പ്ലസ്ടു വിജയിക്കുന്നവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എന്‍.എസ്.എസ്. കോളേജ്,

ചേര്‍ത്തല. ഫോണ്‍-0478-2813226

എം.എസ്.സി എന്‍വയോണ്‍മെന്‍റ് സയന്‍സ്

പരിസ്ഥിതി ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദപഠനമാണിത്. പരിസ്ഥിതിശാസ്ത്രം, ജീവശാസ്ത്രം, ഭൗമശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പരിസ്ഥിതി ആസൂത്രണം, പരിസ്ഥിതിയും ആരോഗ്യവും, വായു മലിനീകരണം, ശബ്ദമലിനീകരണം, മലിനീകരണ നിയന്ത്രണം, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഐ.ടി., വാട്ടര്‍ഷെഡ് മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളാണ് ഇതിലെ പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കൂടാതെ പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും.

ഏതെങ്കിലും ശാസ്ത്രവിഷയത്തില്‍ നേടിയ ബി.എസ്.സി. അല്ലെങ്കില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് ഈ കോഴ്സിനപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസ്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി

ന്യൂഡല്‍ഹി - 110067

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എന്‍വയോണ്‍മെന്‍റല്‍ ബയോളജി

യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി

ഡല്‍ഹി -110007

ആള്‍ സെയ്ന്‍റ്സ് കോളേജ്

തിരുവനന്തപുരം. -695007

സെന്‍റ് ജോണ്‍സ് കോളേജ്

അഞ്ചല്‍ - 691306

എം.എസ്.സി എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്

പരിസ്ഥിതിക്ക് കോട്ടം കൂടാതെ വ്യവസായങ്ങള്‍ നടത്തിക്കൊണ്ടു പോകാനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആരായുന്ന മാനേജ്മെന്‍റിലെ പുതുപുത്തന്‍ ശാഖയാണ് എന്‍വയോണ്‍മെന്‍റല്‍ മാനേജ്മെന്‍റ്. ഈ കോഴ്സില്‍ സങ്കീര്‍ണ്ണമായ പരിസ്ഥിതി സദാചാര വിഷയങ്ങള്‍ ഉള്‍ക്കൊളളാനും അവ പ്രായോഗികതലത്തിലെത്തിക്കാനുമുളള പരിശീലനം നല്‍കുന്നു. ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ വ്യവസായമേഖലകളിലും സര്‍ക്കാരിതരസംഘടനകളിലും ഗവേഷണരംഗങ്ങളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്. ശാസ്ത്രവിഷയങ്ങളിലുളള ബിരുദമാണ് കോഴ്സിനപേക്ഷിക്കാനുളള യോഗ്യത. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റ് മാനേജ്മെന്‍റ്

ഗുരുഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി

കാഷ്മീര്‍ ഗേറ്റ്

ഡല്‍ഹി - 110006

ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

(ഡീംഡ് യൂണിവേഴ്സിറ്റി)

കൗലഗര്‍, ഡെറാഡ്യൂണ്‍ - 248195

എം.എസ്.സി എന്‍വയോണ്‍മെന്‍റ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്

പരിസ്ഥിതി ശാസ്ത്രവും മാനേജ്മെന്‍റും ചേര്‍ന്നുള്ള ഒരു ബിരുദാനന്തര ബിരുദ കോഴ്സാണിത്. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഒരു മാനേജ്മെന്‍റ് വിദഗ്ദ്ധനെ വാര്‍ത്തെടുക്കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. ഇതിനു പുറമേ മാനേജ്മെന്‍റ് തത്വങ്ങളും ഇതിന്‍റെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നല്ല മാര്‍ക്കോടെ ജീവശാസ്ത്രത്തില്‍ ലഭിച്ച ബിരുദമാണ് ഈ കോഴ്സിനപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്

സെന്‍റനറി ബില്‍ഡിംഗ്,

ചേപക്, ചെന്നൈ - 600005

സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്

തേവര ബില്‍ഡിംഗ്,

ഗാന്ധിനഗര്‍. പി.ഒ.

കോട്ടയം - 686008

എം.എസ്.സി എന്വയോണ്മെന്റല്ടെക്നോളജി

വ്യവസായവല്‍ക്കരണം  സൃഷ്ടിക്കുന്ന പരിസ്ഥിതി  പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും പരിസ്ഥിതി കേടുകൂടാതെ സംരക്ഷിക്കുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ശാസ്ത്രശാഖയാണ് എന്‍വയോണ്‍മെന്‍റല്‍  ടെക്നോളജി. കേന്ദ്ര, സംസ്ഥാന മലീനികരണ നിയന്ത്രണ ബോര്‍ഡുകളിലും വിവിധ സ്വകാര്യ-പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും തൊഴില്‍ സാധ്യതയുള്ള പഠനമേഖലയാണിത്. ഈ വിഷയത്തില്‍ ബിരുദാന്തര ബിരുദ കോഴ്സുകള്‍ നിരവധി സര്‍വകലാശാലകള്‍ നടത്തുന്നു. സയന്‍സ്, എന്‍വയോണ്‍മെന്‍റ്  സയന്‍സ്, എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലുമൊരു വിഷയത്തില്‍ നേടിയ ബിരുദമാണ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ്,

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല,

കൊച്ചി-682022

എം.എസ്.സി എന്വയോണ്മെന്റല്എഞ്ചിനീയറിംഗ്

വ്യവസായിക രംഗത്ത് ഉണ്ടായ പുരോഗതി നിരവധി പരിസ്ഥിതി പ്രശന്ങ്ങള്‍ക്ക് കാരണമായികൊണ്ടിരിക്കുന്നു. മണ്ണ്, ജലം, വായു എന്നിവയുടെ മലീനികരണം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും പരിസ്ഥിതി കേടുകൂടാതെ സംരക്ഷിക്കുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന  സാങ്കേതിക-ശാസ്ത്ര ശാഖയാണ് എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ്. കേന്ദ്ര, സംസ്ഥാന മലീനികരണ നിയന്ത്രണ ബോര്‍ഡുകളിലും വിവിധ സ്വകാര്യ-പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും തൊഴില്‍ സാധ്യതയുള്ള പഠനമേഖലയാണിത്. ഈ വിഷയത്തില്‍ ബിരുദാന്തര ബിരുദ കോഴ്സുകള്‍ നിരവധി സര്‍വകലാശാലകള്‍ നടത്തുന്നു. സയന്‍സ്, എണ്‍വയോണ്‍മെന്‍റ്  സയന്‍സ്, എഞ്ചിനീയറിംഗ് എന്നിവയിലൊന്നില്‍ നേടിയ ബിരുദമാണ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല,

കൊച്ചി-682022

എം.എസ്.സി ഡിസാസ്റ്റര് മാനേജ്മെന്റ്

പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും സമൂഹത്തിനേല്‍പിക്കുന്ന ആഘാതങ്ങളും സാമ്പത്തിക നഷ്ടവും കുറയ്ക്കുകയാണ് ഡിസാസ്സ്റ്റര്‍ മാനേജ്മെന്‍റിലൂടെ ചെയ്യുന്നത്. അടിക്കടിയുണ്ടാകുന്ന ഭൂചലനം, വെളളപ്പൊക്കം, ചുഴലിക്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങള്‍, നാശനഷ്ടങ്ങളുടെ വലിയൊരു പട്ടിക മാത്രം അവശേഷിപ്പിക്കുന്ന സുനാമി പോലുളള പ്രതിഭാസങ്ങള്‍ എന്നിവ ഡിസാസ്റ്റര്‍ മാനേജ്മെന്‍റില്‍ വിദ്യാഭ്യാസ വിചക്ഷണരുടെയും  വിദഗ്ദ്ധരുടെയും ശ്രദ്ധ പതിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ വിഷയത്തെ ഒരു പഠനശാഖയാക്കി അക്കാദമിക തലത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഇന്ത്യയിലെ പല സര്‍വകലാശാലകളും മുന്‍കൈയ്യെടുത്തിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഡിസാസ്റ്റര്‍മാനേജ്മെന്‍റില്‍ എം.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്.

സാമൂഹ്യസേവനതല്‍പരരായവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകൂടിയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കേന്ദ്രങ്ങളിലും ഗവണ്‍മെന്‍റേതര സംഘടനകളിലും അദ്ധ്യാപനരംഗത്തും ഈ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുളളവര്‍ക്ക് തൊഴില്‍ ലഭിക്കും.

ഏതെങ്കിലും സയന്‍സ് വിഷയത്തിലുളള ബിരുദമാണ് എം.എസ്.സി. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്രവേശനത്തിനുളള അടിസ്ഥാന യോഗ്യത. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സെന്‍റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സ്റ്റഡീസ്,

എം.ജി. യൂണിവേഴ്സിറ്റി,

കോട്ടയം.

കോസ്റ്റല്സോണ്മാനേജ്മെന്റ് ഡിപ്ലോമ

തീരദേശസംരക്ഷണത്തെക്കുറിച്ചും അതിന്‍റെ വികസനത്തെക്കുറിച്ചും സമഗ്രമായി പഠിക്കുന്ന ഒരു ഡിപ്ലോമ കോഴ്സാണിത്. തീരപ്രദേശത്തെ സാമ്പത്തിക-പരിസ്ഥിതി  പ്രശ്നങ്ങള്‍, സമുദ്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിഭാഗത്തിന്‍റെ പാര്‍പ്പിട പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍, തീരപ്രദേശത്തിനോടു ചേര്‍ന്നുളള സമുദ്രത്തിലെ ആവാസവ്യവസ്ഥ മുതലായ കാര്യങ്ങള്‍ ഇതില്‍ പാഠ്യവിഷയങ്ങളാണ്.

ഏതെങ്കിലും ശാസ്ത്രവിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദമുളളവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. കോഴ്സിന്‍റെ കാലാവധി പാഠ്യക്രമമനുസരിച്ച് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാകാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്കല്‍ ഓഷ്യാനോഗ്രഫി

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല

കൊച്ചി - 682022

ഫോണ്‍ : 0484 2363950

ഡിസാസ്റ്റര്മാനേജ്മെന്റ് ഡിപ്ലോമ

പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും സമൂഹത്തിനേല്‍പിക്കുന്ന ആഘാതങ്ങളും സാമ്പത്തിക നഷ്ടവും കുറയ്ക്കുകയാണ് ഡിസാസ്സ്റ്റര്‍ മാനേജ്മെന്‍റിലൂടെ ചെയ്യുന്നത്. അടിക്കടിയുണ്ടാകുന്ന ഭൂചലനം, വെളളപ്പൊക്കം, ചുഴലിക്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങള്‍, നാശനഷ്ടങ്ങളുടെ വലിയൊരു പട്ടിക മാത്രം അവശേഷിപ്പിക്കുന്ന സുനാമി പോലുളള പ്രതിഭാസങ്ങള്‍ എന്നിവ ഡിസാസ്റ്റര്‍ മാനേജ്മെന്‍റില്‍ വിദ്യാഭ്യാസ വിചക്ഷണരുടെയും  വിദഗ്ദ്ധരുടെയും ശ്രദ്ധ പതിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ ഒരു പഠനശാഖയാക്കി അക്കാദമിക തലത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഇന്ത്യയിലെ പല സര്‍വകലാശാലകളും മുന്‍കൈയ്യെടുത്തിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഡിസാസ്റ്റര്‍മാനേജ്മെന്‍റില്‍ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്.

സാമുഹ്യസേവനതല്‍പരരായവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകൂടിയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കേന്ദ്രങ്ങളിലും ഗവണ്‍മെന്‍റേതര സംഘടനകളിലും അദ്ധ്യാപനരംഗത്തും ഈ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുളളവര്‍ക്ക് തൊഴില്‍ ലഭിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സെന്‍റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സ്റ്റഡീസ്,

എം.ജി. യൂണിവേഴ്സിറ്റി,

കോട്ടയം.

മറൈന്സയന്സ്

ബി.എഫ്.എന്‍.എസ്.സി (ബാച്ചിലര്ഓഫ് ഫിഷറീസ് ആന്ഡ് നോട്ടിക്കല്സയന്സ് )

കേന്ദ്രസര്‍ക്കാരിന്‍റെ കീഴീല്‍ കൊച്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്‍ഡ് നോട്ടിക്കല്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് (സിഫ്നെറ്റ്) ആണ് ഈ കോഴ്സ് നടത്തുന്നത്. യന്ത്രവല്‍ക്കൃത മല്‍സ്യബന്ധനം, ഓണ്‍ബോര്‍ഡ് ട്രെയിനിംഗ് എന്നിവയില്‍ പരിശീലനം നല്‍കാനായി ആരംഭിച്ചിട്ടുള്ള ബിരുദ കോഴ്സാണിത്. പൊതുപ്രവേശന പരീക്ഷയുടേയും അക്കാഡമിക് മെരിറ്റിന്‍റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. കണക്ക്, സയന്‍സ് വിഷയങ്ങളില്‍ അമ്പത് ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു വിജയിച്ചവര്‍ക്ക്  അപേക്ഷിക്കാം. ആകെ 20 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കുക.

വിലാസംڔ:

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്

നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (സിഫ് നെറ്റ്)

ഫൈന്‍ ആര്‍ട്ട്സ് അവന്യൂ

കൊച്ചി-682 016,

ഫോണ്‍-0484-2351610,2351493,2351790

ബി.എഫ്.എസ്.സി (ബാച്ചിലര്ഓഫ് ഫിഷറീസ് സയന്സ് )

മത്സ്യ സ്രോതസ്സുകള്‍, അവയുടെ ജീവശാസ്ത്രം, മത്സ്യബന്ധനം, മത്സ്യ സംസ്ക്കരണം തുടങ്ങി മത്സ്യോല്‍പാദനത്തിന്‍റെ വിവിധ മേഖലകളെക്കുറിച്ചുള്ള പഠനമാണ് ഫിഷറീസ് സയന്‍സ്.  മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനുമുള്ള സാങ്കേതിക മാര്‍ഗ്ഗങ്ങള്‍, മത്സ്യങ്ങളുടെ തീറ്റ ക്രമങ്ങള്‍, ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അതിന്‍റെ സാമ്പത്തിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇതിന്‍റെ പാഠ്യക്രമത്തിലുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ സ്ഥാപനങ്ങളില്‍ ബി.എഫ്.എസ്.സി. കോഴ്സിലേക്ക് അപേക്ഷിക്കാം. നാല് വര്‍ഷമാണ് കാലാവധി. പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള സീറ്റു സംവരണമുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

കോളേജ് ഓഫ് ഫിഷറീസ്, പനങ്ങാട്.

എം.എസ്.സി ഇന്ഡസ്ട്രിയല്ഫിഷറീസ്

വ്യാവസായിക മത്സ്യബന്ധനത്തെയും അനുബന്ധ മേഖലകളേയും കുറിച്ചുളള പഠനമാണ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്. കോഴ്സ് വിജയിക്കുന്നവര്‍ക്ക് മത്സ്യബന്ധന അനുബന്ധ മേഖലകളില്‍ ജോലി ലഭിക്കും സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിഷറീസ് എന്നീ വിഷയങ്ങളിലൊന്നില്‍ അമ്പത്തഞ്ച് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയ ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷിംഗ് ക്രാഫ്റ്റ് ആന്‍ഡ് ഗിയര്‍ ടെക്നോളജി, ഫിഷിംഗ് ഇക്കണോമിക്സ് ആന്‍ഡ് ഫിഷറീസ് മാനേജ്മെന്‍റ്, അക്വാകള്‍ച്ചര്‍ തുടങ്ങിയവയാണ് ഈ കോഴ്സിലെ പാഠ്യവിഷയങ്ങള്‍. രണ്ട്  വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചി - 682022, കേരള.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍

വെര്‍സോവ, മുബൈ

മഹാരാഷ്ട്ര (എം.എസ്.സി. ഫിഷറീസ്)

കോളേജ് ഓഫ് ഫിഷറീസ്

രത്നഗിരി, കൊങ്കണ്‍ കൃഷിവിദ്യാപീഠ്

മഹാരാഷ്ട്ര (എം.എസ്.സി. ഫിഷറീസ്)

കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി

വെളളാനിക്കര, തൃശൂര്‍. (എം.എസ്.സി.ഫിഷറീസ്)

എം.എസ്.സി ഫിഷറി ബയോളജി ആന്ഡ്അക്വാകള്ച്ചര്

മത്സ്യശാസ്ത്രത്തെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ബിരുദ ബിരുദാനന്തര കോഴ്സാണിത്. മത്സ്യബന്ധനം, മത്സ്യസംസ്കരണം, കൃത്രിമമായ മത്സ്യപ്രജനന  രീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ കോഴ്സിന്‍റെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുന്നു. ജീവശാസ്ത്രത്തില്‍ നല്ല മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

മത്സ്യപ്രജനനകേന്ദ്രങ്ങള്‍, മത്സ്യഗവേഷണ കേന്ദ്രങ്ങള്‍, അധ്യാപനം എന്നീ മേഖലകളില്‍ ഈ കോഴ്സ് ജയിച്ചവര്‍ക്ക് തൊഴില്‍ ലഭിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സസ്,

എം.ജി. യൂണിവേഴ്സിറ്റി,

ഗാന്ധിനഗര്‍,  കോട്ടയം -8

വെബ് സൈറ്റ് സന്ദര്‍ശിക്കുക

ജി.ബി. പാന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി,

ഉദംസിംഗ് നഗര്‍,

ഉത്തരാഞ്ചല്‍ - 263145

ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി,

ഗുണ്ടൂര്‍ -522510

ആന്ധ്രാപ്രദേശ്

(എം.എസ്.സി അക്വാകള്‍ച്ചര്‍)

എം.എസ്.സി ഓഷ്യാനോഗ്രാഫി

സമുദ്രങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനമാണ് ഓഷ്യാനോഗ്രഫി. കടല്‍ ജീവികള്‍, സമുദ്ര ജല പ്രവാഹങ്ങള്‍, ഭുഖണ്ഡനിര്‍മ്മാണത്തിനുകാരണമായ ഫലകങ്ങള്‍, അവയുടെ ചലനങ്ങള്‍ എന്നീ വിഷയങ്ങളും നിരവധി ശാഖകളുളള ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നു. നാലു സെമസ്റ്റര്‍ ദൈര്‍ഘ്യമുളള കോഴ്സാണ് എം.എസ്.സി. ഓഷ്യാനോഗ്രഫി. ഫിസിക്സോ കണക്കോ മുഖ്യവിഷയമായി 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമുദ്രഗവേഷണ സ്ഥാപനങ്ങളിലും അധ്യാപനരംഗത്തും തൊഴില്‍ സാധ്യതയുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി

കൊച്ചി - 682022

കേരള

ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി,

വാള്‍ട്ടെയര്‍ - 530003

ആന്ധ്രാപ്രദേശ്.

അണ്ണാമലൈ യൂണിവേഴ്സിറ്റി

അണ്ണാമലൈ നഗര്‍ - 608002

തമിഴ്നാട്.

(എം.എസ്.സി. ഫിസിക്കല്‍ ഓഷ്യാനോഗ്രഫി)

എം.എസ്.സി മറൈന്ജിയോളജി

കടലിനടിത്തട്ടിലേയും തീരത്തേയും ഭൗതികഘടന, പാറകള്‍ (ചോക്ക്, മണല്‍ കല്ല്, ഷെയില്‍, ചുണ്ണാമ്പുകല്ല്), ഫോസില്‍ തുടങ്ങിയവയെക്കുറിച്ചുളള പഠനമാണ് മറൈന്‍ ജിയോളജി. ഭൂകമ്പങ്ങള്‍, സീസ്മിക് ചലനങ്ങള്‍, സുനാമി തുടങ്ങിയ പ്രതിഭാസങ്ങളും ഈ ശാസ്ത്രശാഖയുടെ പഠന പരിധിയില്‍പ്പെടുന്നു. മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദകോഴ്സ് നടത്തുന്ന സര്‍വകലാശാലകള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. ജിയോളജി, മറൈന്‍ സയന്‍സ്, ഓഷ്യാനോഗ്രഫി തുടങ്ങിയ അനുബന്ധവിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമുദ്രാന്തര്‍ഭാഗത്തെപ്പറ്റിയുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്

സെന്‍റനറി ബില്‍ഡിംഗ്സ്

ചേപക്, ചെന്നൈ - 600005

മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി

യൂണിവേഴ്സിറ്റി ക്യാമ്പസ്

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി

കൊച്ചി - 682022

എം.എസ്.സി മറൈന്ജിയോഫിസിക്സ്

സമുദ്രാന്തര്‍ഭാഗത്തെ ഭൗതികനിലയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ചുളള പഠനമാണ് മറൈന്‍ ജിയോഫിസിക്സ്. മറൈന്‍സയന്‍സിലോ ഫിസിക്സിലോ കണക്കിലോ അമ്പത്തഞ്ച് ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ഡിഗ്രിയുളളവര്‍ക്ക് ചേര്‍ന്ന് പഠിക്കാവുന്ന കോഴ്സാണ് എം.എസ്.സി. മറൈന്‍ ജിയോഫിസിക്സ്. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പെട്രോളിയം പ്രകൃതിവാതക ഖനന വ്യവസായങ്ങളിലും സീ ബെഡ് സര്‍വേ മേഖലയിലും റിമോര്‍ട്ട് സെന്‍ഡിംഗ് രംഗത്തും തൊഴില്‍ സാധ്യതയുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മറൈന്‍ ജിയോളജി

ആന്‍ഡ് ജിയോഫിസിക്സ്,

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചി - 16

എം.എസ്.സി മറൈന്അക്വാട്ടിക് ബയോളജി ആന്ഡ്ഫിഷറീസ്

ജലജീവജാലങ്ങളേയും മത്സ്യബന്ധനത്തേയും കുറിച്ചുളള പഠനമാണിത്. കാര്‍ഷികഗവേഷണ സ്ഥാപനങ്ങളിലും മത്സ്യഗവേഷണ കേന്ദ്രങ്ങളിലും തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു കോഴ്സാണ് എം.എസ്.സി. അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്. സുവോളജി, ബോട്ടണി, അക്വാകള്‍ച്ചര്‍ എന്നീ വിഷയങ്ങളിലൊന്നില്‍ അമ്പത്തഞ്ച് ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി ഓഫ് കേരള

കാര്യവട്ടം ക്യാമ്പസ്

തിരുവനന്തപുരം - 695581

എം.എസ്.സി മറൈന്ബയോളജി

സമുദ്രത്തിലുളള ജീവജാലങ്ങളെക്കുറിച്ചുളള പഠനമാണ് മറൈന്‍ ബയോളജി.  മറൈന്‍ അക്വേറിയം, സമുദ്രഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുളള കോഴ്സാണ് എം.എസ്.സി. മറൈന്‍ ബയോളജി. അക്വാകള്‍ച്ചര്‍, ബയോകെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി, സുവോളജി എന്നിവയിലേതെങ്കിലും മുഖ്യവിഷയമായെടുത്ത് ബി.എസ്.സി. ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി

കൊച്ചി - 682022

(എം.എസ്.സി. മറൈന്‍ സയന്‍സ്)

ഉത്ക്കല്‍ യൂണിവേഴ്സിറ്റി

വാണീ വീഹാര്‍,

ഭുവനേശ്വര്‍ -751004,

ഒറീസ

(എം.എസ്.സി. മറൈന്‍ സുവോളജി)

ബെര്‍ഹാമ്പൂര്‍ യൂണിവേഴ്സിറ്റി,

ഭര്‍ജാ വീഹാര്‍,

ബെര്‍ഹാമ്പൂര്‍ -760007.

ഗുംജം, ഒറീസ

(എം.എസ്.സി. മറൈന്‍ സയന്‍സ്)

ഗോവ യൂണിവേഴ്സിറ്റി,

സാന്‍റാക്രൂസ് പി.ഒ

ഗോവ -403002

(എം.എസ്.സി. മറൈന്‍ സയന്‍സ്)

അണ്ണാമലൈ യൂണിവേഴ്സിറ്റി

അണ്ണാമലൈ നഗര്‍ -608002

തമിഴ്നാട്

പ്രീ - സി ട്രെയിനിംഗ്

കപ്പല്‍ വ്യവസായത്തെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ നേവല്‍ ആര്‍ക്കിടെക്ച്ചറിലോ 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സില്‍ ചേരാം. അപേക്ഷകരുടെ പ്രായം 24 വയസ്സില്‍ കവിയാന്‍ പാടില്ല. കേരളത്തില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു കീഴിലുളള മറൈന്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ കോഴ്സ് നടത്തുന്നുണ്ട്. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ ദൈര്‍ഘ്യം. 1,85,000 രൂപയാണ് കോഴ്സ് ഫീസ്. പൂര്‍ണ്ണമായും സ്ഥാപനത്തില്‍ തന്നെ താമസിച്ചു പഠിക്കേണ്ട കോഴ്സാണിത്. സീറ്റുകളുടെ എണ്ണം നൂറാണ്. ചില സ്വകാര്യസ്ഥാപനങ്ങളും ഈ കോഴ്സ് നടത്തുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്,

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്

കൊച്ചി - 682015

സ്വകാര്യസ്ഥാപനങ്ങള്‍

അപ്ലൈഡ് റിസര്‍ച്ച് ഇന്‍റര്‍നാഷണല്‍

ബി-1, പൗസ് ഖാസ്,

ന്യൂഡല്‍ഹി - 110016

നേവല്‍ മാരി ടൈം അക്കാഡമി

ഇന്‍റര്‍നാഷണല്‍ മാരിടൈം അക്കാഡമി

എ, മൗണ്ട് ചേമ്പേഴ്സ്,

758 മൗണ്ട് റോഡ്,

ചെന്നൈ - 600002.

തമിഴ്നാട്

മറൈന്എഞ്ചിനീയറിംഗ് ആന്ഡ് ടെക്നോളജി

ഹയര്ഡിപ്ലോമ ഇന്മറൈന്എന്ജിനീയറിംഗ്/ നോട്ടിക്കല്സയന്സ്

മര്‍ച്ചന്‍റ് നേവിയിലെ എഞ്ചിനീയര്‍ ഓഫീസര്‍ ആകാന്‍ വേണ്ടി പരിശീലിപ്പിക്കുന്ന കോഴ്സാണിത്. ഹയര്‍ ഡിപ്ലോമ കോഴ്സ് ജയിക്കുന്നവര്‍ക്ക് ക്ലാസ്1, ക്ലാസ്2, സര്‍ട്ടിഫിക്കറ്റ് ഓഫ് കംപിറ്റന്‍സി പരീക്ഷയില്‍ അക്കാഡമിക് വിഷയങ്ങള്‍ എഴുതേണ്ടതില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ ഐച്ഛികമായി 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് ഈ കോഴ്സിനപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂറോടെക് മാരി ടൈം അക്കാദമി ട്രെയിനിംഗ് കോളേജ്,

കാക്കാട്ടിക്കര, കിഴക്കമ്പലം പി.ഒ.,

എറണാകുളം.

നാഷണല്‍ മാരി ടൈം അക്കാദമി,

ഉദാന്‍ഡി, ചെന്നൈ- 600119

(ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്)

ഇന്‍റര്‍നാഷണല്‍ മാരി ടൈം ഇന്‍സ്റ്റിറ്റ്യൂട്ട്,

13, നോളജ്  പാര്‍ക്ക് -1,

സുരജ്പൂര്‍ കസ്നാ റോഡ്,

നോയിഡ - 201306

(ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്)

അക്കാദമി ഓഫ് മാരി ടൈം എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (അമെറ്റ്)

135, ഈസ്റ്റ് കോസ്റ്റ് റോഡ്,

കാനാത്തൂര്‍ - 603112

ട്രെയിനിംഗ്ഷിപ്പ് - .എന്‍.എസ് ചാണക്യ

മുംബൈ ആസ്ഥാനമായുളള നാവിക പരിശീലന അക്കാഡമിയാണ് ഐ.എന്‍.എസ്. ചാണക്യ. കേന്ദ്രസര്‍ക്കാരിന്‍റെ ഉപരിതല ഗതാഗതവകുപ്പിന്‍റെ നിയന്ത്രണത്തിലുളളതാണ് ഈ നാവിക പരിശീലന സ്ഥാപനം.

മൂന്ന് വര്‍ഷമാണ് ഐ.എന്‍.എസ്. ചാണക്യയിലെ പരിശീലന പരിപാടി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുംബൈ സര്‍വകലാശാലയുടെ ബി.എസ്.സി (നോട്ടിക്കല്‍ സയന്‍സസ്) ബിരുദം ലഭിക്കും.

എല്ലാ വര്‍ഷവും ഡിസംബര്‍/ മെയ് മാസത്തില്‍ നടക്കുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയും ഉണ്ടായിരിക്കും. ഐ.ഐ.ടി. യാണ് പ്രവേശന പരീക്ഷ നടത്തുന്നത്.

ഫിസിക്സ്, കെമിസ്ട്രി, മാത്താറ്റിക്സ് എന്നീ വിഷയങ്ങള്‍ ഐച്ഛികമായി പ്ലസ്ടു വിജയിച്ചവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അതേ വര്‍ഷത്തില്‍ ഒക്ടോബര്‍ ഒന്നിന് 20 വയസ്സ് തികയാന്‍ പാടില്ല.

പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. ഓരോ വര്‍ഷവും 90 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മൂന്ന് വര്‍ഷത്തേക്കും കൂടി താമസ സൗകര്യം ഉള്‍പ്പെടെ 98,000 രൂപയാണ് ഫീസ്.

മര്‍ച്ചന്‍റ് നേവി, പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉളള കമ്പനികളില്‍ ഫിഷിംഗ് മാനേജര്‍, മറൈന്‍ സൂപ്രണ്ട് എന്നീ തസ്തികകള്‍, മെര്‍ക്കന്‍റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നോട്ടിക്കല്‍ സര്‍വേയര്‍ എന്നീ തസ്തികകളില്‍ ഈ പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

വിലാസം

ക്യാപ്റ്റന്‍ സൂപ്രണ്ട്,

ന്യൂ മുംബയ് - 400706

ഫോണ്‍ - 022 -27703876, 022 -27701935

ബി.എസ്.സി മറൈന്എന്ജിനീയറിംഗ്

കപ്പല്‍ എഞ്ചിന്‍, മറ്റ് കപ്പല്‍ യന്ത്രങ്ങള്‍, ബോയിലറുകള്‍ എന്നിവയുടെ നിര്‍മ്മാണം നവീകരണം എന്നിവയാണ് മറൈന്‍ എഞ്ചിനീയറിംഗില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഉത്തരവാദിത്തം സംഘടനാമനോഭാവം സമ്മര്‍ദ്ദങ്ങളെ കരുതലോടെ കൈകാര്യം ചെയ്യാനുളള കഴിവ്, പ്രതിസന്ധികള്‍ തരണം ചെയ്യാനുളള മനോധൈര്യം എന്നീ സ്വഭാവ ഗുണങ്ങള്‍ വളരെയധികം ആവശ്യമായ ഒരു മേഖലയാണിത്. മറൈന്‍ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകള്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിവരുന്ന ഫിസിക്സ്, കെമിസ്ട്രി കണക്ക് വിഷയങ്ങളോടുകൂടിയ പ്ലസ്ടുവാണ് കോഴ്സിലേക്ക് അപേക്ഷിക്കാനുളള യോഗ്യത. കൂടാതെ നിശ്ചിത ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. (ഉയരം 150 സെ.മിയില്‍ കുറയരുത്, ഉയരത്തിനനുസരിച്ച തൂക്കവും ഉണ്ടായിരിക്കണം. നെഞ്ചളവ് അഞ്ച് സെ.മി. ആണ്.) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കപ്പല്‍ കമ്പനികളിലും മര്‍ച്ചന്‍റ് നേവിയിലും ധാരാളം തൊഴിലവസരങ്ങളുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ടൊലാനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്,

പൂനെ

ബി.എസ്.സി നോട്ടിക്കല്ടെക്നോളജി / നോട്ടിക്കല്സയന്സ്

നാവിഗേഷന്‍, കാര്‍ഗോ ഓപ്പറേഷന്‍, ഫിഷ് ഓപ്പറേഷന്‍ എന്നീ വിഷയങ്ങളടങ്ങുന്ന ശാസ്ത്രവിഷയമാണ് നോട്ടിക്കല്‍ സയന്‍സ്. ഈ ശാഖയുടെ സാങ്കേതിക പ്രയോഗങ്ങളാണ് നോട്ടിക്കല്‍ ടെക്നോളജിയിലെ പഠന വിഷയം. നോട്ടിക്കല്‍ സയന്‍സിലും ടെക്നോളജിയിലും ബിരുദകോഴ്സുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നു. നാലു വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സുകളാണിവ. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കപ്പല്‍ കമ്പനികളിലും മെര്‍ച്ചന്‍റ് നേവിയിലും തൊഴിലവസരങ്ങളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടി പ്ലസ്ടു വിജയിച്ചവര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ബി എസ്.സി. നോട്ടിക്കല്‍ ടെക്നോളജി

ടൊലാനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്,

പൂനെ

വെബ് സൈറ്റ്

ബി.എസ്.സി. നോട്ടിക്കല്‍ സയന്‍സ്

അക്കാഡമി ഓഫ് മാരിടൈം എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്

അംബേദ്ക്കര്‍ സ്ട്രീറ്റ്,

ഗാന്ധിനഗര്‍, ചെന്നെ.

ബി.ടെക് / ബി. മറൈന്എന്ജിനീയറിംഗ്/ മറൈന്ടെക്നോളജി

കപ്പലുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയ ജലവാഹനങ്ങള്‍ക്കാവശ്യമായ യന്ത്രഭാഗങ്ങളുടെ രൂപവല്‍ക്കരണവും നിര്‍മ്മാണവുമാണ് മറൈന്‍ എഞ്ചിനീയറിംഗിലെ പഠനവിഷയം. ഇത്തരം വാഹനങ്ങളിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്നതും അതുമായി ബന്ധപ്പെട്ട് ടെക്നീഷ്യന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും മറൈന്‍ എഞ്ചിനീയര്‍മാരാണ്.

ഫിസിക്സ്, കെമിസ്ട്രി, കണക്ക് തുടങ്ങിയവ പഠിച്ച് പ്ലസ്ടൂ വിജയിച്ചവര്‍ക്ക് ബി.ടെക്. മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. നാല് വര്‍ഷമാണ് കാലാവധി. പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കുറഞ്ഞ  പ്രായപരിധി 17 വയസ്സ്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശപ്രകാരമുള്ള സീറ്റുസംവരണമുണ്ട്. പ്രവേശനസമയം: ഏപ്രില്‍-മെയ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഇന്‍റര്‍ നാഷണല്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്

13, നോളേജ് പാര്‍ക്ക് -1,

സൂരജ്പൂര്‍ കസ്ന റോഡ്,

ഗ്രേറ്റര്‍ നോയിഡ - 201306

ശ്രീ വെങ്കിടേശ്വര കോളേജ് ഓഫ് എഞ്ചിനിയറിംഗ്

അണ്ണാശാലൈ

ഫുഡ് സയന്സ് & ടെക്നോളജി

ബി.എസ്.സി ഫുഡ്സയന്സ് ആന്ഡ് ക്വാളിറ്റി കണ്ട്രോള്

ഭക്ഷ്യശാസ്ത്രത്തിലും ഭക്ഷണത്തിന്‍റെ ഗുണനിലവാര നിയന്ത്രണത്തിലും പരിശീലനം നല്‍കുന്ന ബിരുദ കോഴ്സാണിത്.  ഭക്ഷ്യവിഷങ്ങളെപ്പറ്റിയുള്ള പഠനമായ ഫുഡ് ടൊക്സിക്കോളജി ഈ കോഴ്സിലെ പ്രധാന വിഷയമാണ്.  ഭക്ഷ്യാപഗ്രഥനവും മായംചേര്‍ക്കല്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും തിരിച്ചറിയേണ്ടതുണ്ട്.  ഇതിനുപുറമേ ഭക്ഷ്യവ്യവസായത്തിന്‍റെ വിവിധ മേഖലകളിലെ സാങ്കേതിക വിജ്ഞാനം ലഭിക്കത്തക്കവിധം ഡയറി ടെക്നോളജി, ഫെര്‍മന്‍റേഷന്‍ ടെക്നോളജി തുടങ്ങിയവയും പാഠ്യവിഷയങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.  ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മാണവ്യവസായത്തിലെ പ്രധാന പ്രശ്നമായ മാലിന്യ സംസക്കരണ വിദ്യകളും പഠനവിഷയമാണ്.  ശാസ്ത്രവിഷയങ്ങളില്‍ പൂര്‍ത്തിയാക്കിയ പ്ലസ്ടു വിജയമാണ് കോഴ്സിലേക്ക് അപേകഷിക്കാനുള്ള യോഗ്യത.  മൂന്നുവര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

എന്‍.എസ്.എസ്. ഹിന്ദു കോളേജ്.

സെന്‍റ് ജോര്‍ജ് കോളേജ്

അരുവിത്തുറ.

ബുന്ധേല്‍ഖണ്ഡ് യൂണിവേഴ്സിറ്റി,

കാണ്‍പൂര്‍ റോഡ്, ഝാന്‍സി - 284 128

ഉത്തര്‍പ്രദേശ്

എം.എസ്.സി ഫുഡ്സയന്സ് ആന്ഡ്ടെക്നോളജി

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉത്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അറിവ് നല്‍കുന്ന ബിരുദാനന്തര ബിരുദ കോഴ്സാണിത്.  ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിലെ അടിസ്ഥാന തത്വങ്ങള്‍, ഫുഡ് ബയോടെക്നോളജി തുടങ്ങിയവ ഇതിന്‍റെ പാഠ്യപദ്ധതിയിലെ പ്രധാന വിഷയങ്ങളാണ്.  ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന രാസാഗ്നികളെക്കുറിച്ചുള്ള പഠനവും ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും പാക്കേജിംഗ് തത്വങ്ങളും ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജീവശാസ്ത്രം, കണക്ക്, അഗ്രിക്കള്‍ച്ചര്‍, ഫുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ ഏതെങ്കിലുമൊന്നില്‍ നേടിയ ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത.  രണ്ടു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

ബുന്ധേല്‍ഖണ്ഡ് യൂണിവേഴ്സിറ്റി

കാണ്‍പൂര്‍ റോഡ്, ഝാന്‍സി - 284 128

ഉത്തര്‍പ്രദേശ്

യൂണിവേഴ്സിറ്റി ഓഫ് അലഹബാദ്

അലഹബാദ് - 211 002.

ജി.ബി. പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി

പന്ത് നഗര്‍ - 263 145

ഉത്തരാഞ്ചല്‍

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്,

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ.

പിന്‍ - 673 635

മൈസൂര്‍ യൂണിവേഴ്സിറ്റി

മാനസഗംഗോത്രി ക്യാമ്പസ്

മൈസൂര്‍ - 570 006

ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി

രാജേന്ദ്ര നഗര്‍, ഹൈദ്രാബാദ് - 500 030

ആന്ധ്രാപ്രദേശ്

ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി

തിരുപ്പതി - 517 502

ആന്ധ്രാപ്രദേശ്

എം.എസ്.സി ഫുഡ്സയന്സ് ആന്ഡ്ന്യൂട്രീഷന്

പോഷകാഹാര-ഭക്ഷ്യ ശാസ്ത്രമേഖലകളിലെ സംയോജിത പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കോഴ്സാണിത്.  ആരോഗ്യത്തിനും രോഗപ്രതിരോധത്തിലും പോഷകാഹാരത്തിലുള്ള പങ്ക് നിര്‍ണായകമായതിനാല്‍ ഈ മേഖലയിലെ പഠനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ഫുഡ് കെമിസ്ട്രി, പൊതുജനാരോഗ്യം, ജീവിതചര്യയും പോഷകാഹാരവും തമ്മിലുള്ള ബന്ധം ഇവയെക്കുറിച്ചെല്ലാമുള്ള വിശദ പഠനങ്ങള്‍ ഈ പഠനപരിപാടിയില്‍ ഉള്‍പ്പെടുന്നു.  പോഷകമൂല്യത്തെയും സുരക്ഷിതത്വത്തെയും അടിസ്ഥാനമാക്കി ഭക്ഷ്യഘടകങ്ങളുടെ നിര്‍മാണം, സംഭരണം എന്നിവയെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിവ് മെച്ചപ്പെടുത്തുക, അതിലൂടെ പോഷകാഹാര ഗവേഷണ പഠനത്തിനാവശ്യമായ അടിത്തറ പാകുക  എന്നിവ ഈ കോഴ്സിന്‍റെ ലക്ഷ്യങ്ങളാണ്.

ജീവശാസ്ത്രത്തിലോ ഹോം സയന്‍സിലോ ഫുഡ്സയന്‍സിലോ ബിരുദമുള്ളവര്‍ക്ക് ഫുഡ് ആന്‍ഡ് ന്യൂട്രിഷനിലെ ഈ ബിരുദാനന്തര ബിരുദകോഴ്സിലേക്ക് അപേക്ഷിക്കാം.  രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

സ്ഥാപനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോം സയന്‍സ്

യൂണിവേഴ്സിറ്റി ഓഫ് കല്‍ക്കട്ട

കൊല്‍ക്കത്ത - 700 037

ബുന്ധേല്‍ഖണ്ഡ് യൂണിവേഴ്സിറ്റി

കാണ്‍പൂര്‍ റോഡ്, ഝാന്‍സി - 284 128

ഉത്തര്‍പ്രദേശ്

ബര്‍ക്കത്തുള്ള വിശ്വവിദ്യാലയ

ഹോസംഗാബാദ് റോഡ്

ഭോപ്പാല്‍ - 26

മധ്യപ്രദേശ്

യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി

യൂണിവേഴ്സിറ്റി റോഡ്

ഡല്‍ഹി - 110 07

ബി.ടെക് ഫുഡ്ടെക്നോളജി

ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനം വിതരണം, സംഭരണം തുടങ്ങിയ മേഖലകളിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് പഠിക്കുന്ന ബിരുദകോഴ്സാണിത്.  ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, ഗുണമേന്മ നിയന്ത്രണം, ഭക്ഷ്യനിയമങ്ങള്‍ തുടങ്ങിയവ ഈ കോഴ്സിന്‍റെ ഭാഗമാണ്.  വ്യാവസായിക സാമ്പത്തികശാസ്ത്രവും മാനേജ്മെന്‍റിന്‍റെ സാമാന്യ തത്വങ്ങളും ഈ കോഴ്സിന്‍റെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുന്നവയാണ്.

ശാസ്ത്രവിഷയങ്ങള്‍ ഐശ്ചികമായുള്ള പ്ലസ്ടുവാണ് ഈ കോഴ്സിനു ചെരാനുള്ള യോഗ്യത.  നാലുവര്‍ഷമാണ് കോഴ്സിന്‍റെ ദൈര്‍ഘ്യം.  മല്‍സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണിത്.

സ്ഥാപനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കെമിക്കല്‍ ടെക്നോളജി

അമരാവതി യൂണിവേഴ്സിറ്റി

അമരാവതി യൂണിവേഴ്സിറ്റി

അമരാവതി.

ഉത്തര്‍പ്രദേശ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി

ഐ.ഇ.ടി. ക്യാംപസ്, സിതാപുര്‍ റോഡ്

ലക്നൗ - 226 021.

ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി

രാജേന്ദ്രനഗര്‍, ഹൈദ്രാബാദ് - 500 030

ആന്ധ്രാപ്രദേശ്.

പഞ്ചാബ് യൂണിവേഴ്സിറ്റി

ചാണ്ഡിഗഡ് - 160 014.

മുംബൈ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി

മുംബൈ - 400 032.

കൊങ്കു എഞ്ചിനീയറിംഗ് കോളേജ്

തോപ്പുപ്പാളയം, പെരുന്തുരൈ

ഈറോഡ് - 638 052.

അസ്ട്രോണമി/ അസ്ട്രോഫിസിക്സ്

എം.എസ്.സി അസ്ട്രോ ഫിസിക്സ്

നക്ഷത്രങ്ങള്‍, ഗ്യാലക്സികള്‍ തുടങ്ങിയ ബഹിരാകാശ വസ്തുക്കളുടെ ഉത്ഭവം, ഘടന, സ്വഭാവം, അവയ്ക്കുമേല്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങള്‍ തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളെകുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് അസ്ട്രോഫിസിക്സ്.  പ്രപഞ്ച സംവിധാനത്തിലെ ഊര്‍ജ്ജ നിര്‍മാണം അതിന്‍റെ ഉപഭോഗം അപചയം എന്നിവയെവപ്പറ്റിയുള്ള പഠനത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ബിരുദാനന്തര ബിരുദ കോഴ്സാണിത്.  കോസ്മോളജി, ബ്ലാക്ക് ഹോളുകളുടെ ഭൗതികശാസ്ത്രം, ന്യൂക്ലിയര്‍ അസ്ട്രോഫിസിക്സ്, സോളാര്‍ ഫിസിക്സ് തുടങ്ങിയവയും ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഗവേഷണ കൗതുകം, ഗണിതശാസ്ത്ര ബോധം, കമ്പ്യൂട്ടര്‍ വൈദഗ്ധ്യം എന്നിവ ഈ മേഖലയില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട കഴിവുകളാണ്.

ഭൗതികശാസ്ത്രത്തിലോ അപ്ലൈഡ് സയന്‍സിലോ ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.  രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി.

സ്ഥാപനങ്ങള്‍

ആന്ധ്രായൂണിവേഴ്സിറ്റി

വിശാഖപട്ടണം - 530 003

ആന്ധ്രാപ്രദേശ്

യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി

യൂണിവേഴ്സിറ്റി റോഡ്, ഡല്‍ഹി - 110 007

ഫോണ്‍ - 91-11-27667725/91-11-27667126

ഒസ്മാനിയ യൂണിവേഴ്സിറ്റി

ഹൈദ്രാബാദ് - 500 007

എം.എസ്.സി മെറ്റീരിയല്സയന്സ് ആന്ഡ് അസ്ട്രോഫിസിക്സ്

ഭൗതികവസ്തുക്കളുടെ അറ്റോമികഘടന, ഗുണങ്ങള്‍ പ്രായോഗികഘടകങ്ങള്‍ എന്നിവയെക്കുറിച്ചുളള പഠനമാണ് മെറ്റീരിയല്‍ സയന്‍സ്. പ്രപഞ്ചവസ്തുക്കളുടെ ഭൗതികഗുണങ്ങളെക്കുറിച്ചുളള പഠനമാണ് ആസ്ട്രോഫിസിക്സ്. അക്കാദമികതലത്തില്‍ മെറ്റീരിയല്‍ സയന്‍സും ആസ്ട്രോഫിസിക്സും ബിരുദാനന്തരപഠന വിഷയമാക്കിയിട്ടുളള സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. ഫിസിക്സ്, ആസ്ട്രോഫിസിക്സ്, മെറ്റീരിയല്‍ സയന്‍സ് എന്നിവയിലേതെങ്കിലുമൊന്നില്‍ നേടിയ ബി.എസ്.സി. ബിരുദമാണ് കോഴ്സിലേക്ക് അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത. രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി. ബഹിരാകാശഗവേഷണ കേന്ദ്രങ്ങളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും ധാരാളം തൊഴിലവസരങ്ങള്‍ ഈ വിഷയത്തില്‍ തല്‍പരരായവര്‍ക്ക് ലഭിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,

പ്രിയദര്‍ശിനി ഹില്‍സ് പി.ഒ.

കോട്ടയം.

യു.സി. കോളേജ്,

ആലുവ - 683102

ഇന്റഗ്രേറ്റട് പി എച്ച് ഡി

ബഹിരാകാശ വസ്തുക്കള്‍, പ്രതിഭാസങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ഭൗതികശാസ്ത്ര പഠനമാണ് അസ്ട്രോഫിസിക്സ്.

കോസ്മോളജി, തമോര്‍ജ്ജം, തമോഗര്‍ത്തങ്ങളുടെ ഭൗതികശാസ്ത്രം, ന്യൂക്ലിയര്‍ അസ്ട്രോഫിസിക്സ് തുടങ്ങിയ വിഷയങ്ങള്‍ ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സോളാര്‍ ഫിസിക്സും പ്ലാസ്മാ അസ്ട്രോഫിസിക്സും ഇതിലുള്ള മറ്റു ചില വിഷയങ്ങളാണ്.

അസ്ട്രോഫിസിക്സില്‍ ഗവേഷണത്തിനു താത്പര്യമുള്ള ബിരുദധാരികള്‍ക്ക് അതിനവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനപരിപാടി ക്രമീകരിച്ചിരിക്കുന്നത്.  ഫിസിക്സ് ഒരു പ്രധാന വിഷയമായി പഠിച്ച് ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് ഈ കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത.

സ്ഥാപനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

ബാംഗ്ലൂര്‍ - 560 012

പോളിമര്‍ സയന്‍സ്

എം.എസ്.സി പോളിമര്‍ കെമിസ്ട്രി

പോളിമറുകളുടെയും ബഹുതന്മാത്രകളുടെയും രാസസമന്വയം രാസസ്വഭാവങ്ങള്‍ എന്നിവയെക്കുറിച്ചുപ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് പോളിമര്‍ കെമിസ്ട്രി.  പോളിമറുകളുടെ ഭൗതികശാസ്ത്രം അവയുടെ വ്യാവസായിക നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളെക്കുറിച്ചുള്ള പണം, റബര്‍ സയന്‍സും സാങ്കേതിക വിദ്യയും തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പഠനവിഷയമാണ് എം.എസ്.സി. പോളിമര്‍ കെമിസ്ട്രി.  ഇതുകൂടാതെ ഫൈബറുകളെക്കുറിച്ചുള്ള പാഠങ്ങള്‍, ചായങ്ങളുടെയും പശകളുടെയും രസതന്ത്രം, പോളിമര്‍ പദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാകുന്ന മലിനീകരണം എന്നിവയും ഈ ബിരുദാനന്തര ബിരുദ കോഴ്സിന്‍റെ പാഠ്യപദ്ധതിയുടെ ഭാഗമായി വരുന്നു.

മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.സി.സി. കോഴ്സിലേക്ക് അപേക്ഷിക്കാന്‍ സയന്‍സ് വിഷയങ്ങളിലുള്ള പ്ലസ്ടു വിജയവും രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള എം.എസ്.സി. കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത അമ്പത്തഞ്ച് ശതമാനം മാര്‍ക്കോടെ രസതന്ത്രത്തില്‍ നേടിയ ബിരുദവുമാണ്.

സ്ഥാപനങ്ങള്‍

ബിഷപ്പ് മൂര്‍ കോളേജ്

മാവേലിക്കര - 690 110.

എസ്.ബി. കോളേജ്

ചങ്ങനാശ്ശേരി

കോട്ടയം.

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോളിമര്‍ സയന്‍സ്

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്

ചെന്നൈ - 600 005.

(എം.എസ്.സി. പോളിമര്‍ സയന്‍സ്)

സെന്‍റ് ബെര്‍ച്ചുമാന്‍സ് കോളേജ്

ചങ്ങനാശ്ശേരി

കോട്ടയം - 686 101.

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ.

പിന്‍ - 673 635.

നോര്‍ത്ത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി

ജയ്ഗവോണ്‍

യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാന്‍.

ജെ.എന്‍.എന്‍. മാര്‍ഗ്, ജയ്പൂര്‍ - 302 004.

ബി.ടെക് പോളിമര്‍ ടെക്നോളജി

പോളിത്തീന്‍ കവര്‍, ഇരിപ്പിടങ്ങള്‍ തുടങ്ങി ഗാര്‍ഹികാവശ്യത്തിനുള്ള വസ്തുക്കള്‍ മുതല്‍ വ്യാവസായിക ഗതാഗത ആവശ്യങ്ങള്‍ക്കുള്ള  ഉപകരണങ്ങള്‍ വരെ നിര്‍മ്മിക്കുന്നത്  പ്ലാസ്റ്റിക്ക്, ഫൈബര്‍, റബ്ബര്‍ തുടങ്ങിയ വിവിധയിനം പോളിമറുകള്‍ കൊണ്ടാണ്. ഇത്തരം ഉല്‍പന്നങ്ങളുടെ രൂപകല്പനയും നിര്‍മ്മാണവുമാണ്  പോളിമര്‍ ടെക്നോളജി.

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് പോളിമര്‍ ടെക്നോളജി എഞ്ചിനീയറിംഗ് ബിരുദ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. നാല് വര്‍ഷമാണ് കാലവധി. പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കുറഞ്ഞ  പ്രായപരിധി 17 വയസ്സ്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശപ്രകാരമുള്ള സീററ് സംവരണമുണ്ട്. പ്രവേശനം ഏപ്രില്‍-മെയ്

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്,

തൊടുപുഴ, ഇടുക്കി

(സീറ്റുകള്‍-60)

പോളിമര്‍ ടെക്നോളജി ആന്‍ഡ് റബ്ബര്‍ ടെക്നോളജി

പോളിമര്‍ സയന്‍സിനോടൊപ്പം റബ്ബര്‍ ടെക്നോളജിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന എഞ്ചിനീയറിംഗ് കോഴ്സാണിത്. എട്ട് സെമസ്റ്ററുകളുളള ഈ കോഴ്സിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പോളിമര്‍, റബ്ബര്‍ വ്യവസായങ്ങളില്‍ പരിശീലനവും നല്‍കും. ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ ഫാക്ടറികള്‍, പോളിമര്‍ വ്യവസായങ്ങള്‍, പെട്രോകെമിക്കല്‍ ഫാക്ടറികള്‍, മറ്റ് രാസവ്യവസായമേഖലകള്‍ എന്നിവിടങ്ങളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നിവ മുഖ്യവിഷയങ്ങളായി 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

വിലാസം

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,

കൊച്ചി.

പ്ലാസ്റ്റിക് എന്ജിനീയറിംഗ് ടെക്നോളജി കോഴ്സുകള്‍

വീട്ടാവശ്യങ്ങള്‍ക്കും കാര്‍ഷികമേഖല, ഗതാഗതം, ഇലക്ട്രിക്ക്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി കളിപ്പാട്ട നിര്‍മ്മാണം വരെ വിവിധ മേഖലകള്‍ക്കാവശ്യമായ പ്ലാസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക മേഖലയാണ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി. വിവിധതരം പ്ലാസ്റ്റിക്കുകള്‍ രൂപപ്പെടുത്തുന്നതിലും അവയുപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം നല്‍കുന്ന ബിരുദ കോഴ്സുകളാണ് ബി.ടെക്. കെമിക്കല്‍ എഞ്ചിനീയറിംഗ്, ബി.ടെക് പോളിമര്‍ എഞ്ചിനീയറിംഗ് തുടങ്ങിയവ.

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് ബി.ടെക്. കെമിക്കല്‍ എഞ്ചിനീയറിംഗ്, ബി.ടെക് പോളിമര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ബിരുദ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. നാല് വര്‍ഷമാണ് കാലാവധി. പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കുറഞ്ഞ  പ്രായപരിധി 17 വയസ്സ്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശപ്രകാരമുള്ള സീറ്റുസംവരണമുണ്ട്. പ്രവേശനസമയം: ഏപ്രില്‍-മെയ്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

ടി.വി.കെ. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ചെന്നൈ-600 032

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

റയോണ്‍ ആന്‍ഡ് സില്‍ക്ക് മില്‍ പോസ്റ്റ,് അമൃത്സര്‍ -143 104

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി.

ബി.25, സി.എന്‍.ഐ. കോംപ്ലക്സ്, പി.ഒ. പാട്യാ, ഭുവനേശ്വര്‍-751 024

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ഇ.പി.ഐ.പി. കോംപ്ലക്സ്,

ഹാജിപൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഹാജിപൂര്‍-844 101

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

437 /എ, ഹെബാല്‍ ഇന്‍ഡാല്‍ എസ്റ്റേറ്റ്,   ഹെബാല്‍, മൈസൂര്‍-570 106

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി,

കാമരൂപ്, ഗുവാഹത്തി-781 101

ജ്യോഗ്രഫി/ ജിയോളജി

ബി എസ് സി /എം എസ് സി ജ്യോഗ്രഫി

ഭൂമിയെപ്പറ്റിയും പ്രത്യേകിച്ച് ഭൂവല്ക്കത്തെ പറ്റി നടത്തുന്ന പഠനമാണ് ജിയോഗ്രഫി.  ഭൂവല്ക്ക ഘടന, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂവവല്‍ക്കത്തിന്‍റെ ഭൗതിക സ്വഭാവങ്ങള്‍ എന്നിവയൊക്കെയാണ് ഈ ശാസ്ത്ര ശാഖ പഠന വിധേയമാക്കുന്നത്.  ഇത്തരം ഭൗമ ഘടകങ്ങള്‍ എങ്ങനെ ജനങ്ങളെയും സാമൂഹിക ജീവിതത്തെയും  ബാധിക്കുന്നു എന്നത് കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

ഫിസിക്കല്‍ ജിയോഗ്രഫി എന്ന ശാഖ സ്ഥല സവിശേഷതകളെയും കാലാവസ്ഥയെയും പറ്റി പഠിക്കുമ്പോള്‍ ഹ്യൂമന്‍ ജിയോഗ്രഫി മനുഷ്യന്‍റെ ഇടപെടല്‍ ഭൗമോപരിതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നു.

ജിയോഗ്രഫി സ്കൂള്‍തലം മുതല്‍ക്കേ ഒരു പഠന വിഷയമാണ്.  പ്ലസ് ടു തലത്തില്‍ മാനവിക വിഷയ ശാഖയിലും ജിയോഗ്രഫി പഠിപ്പിക്കുന്നു.

ബിരുദതലത്തില്‍ ജിയോഗ്രഫി പ്രധാന വിഷയമായി പരിശീലനം നല്‍കുന്ന പഠന പദ്ധതിയാണ്.  ബി.എസ്.സി. ജിയോഗ്രഫി ധാതുക്കളെപ്പറ്റിയുള്ള പഠനം, ഭൗമ ബലങ്ങളെപ്പറ്റിയുള്ള പഠനം എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.  കാലാവസ്ഥ ഘടകങ്ങളെയും അവയുടെ വ്യതിയാനങ്ങളെപ്പറ്റിയുള്ള പഠനങ്ങളും ഇതിന്‍റെ ഭാഗമാണ്.

പ്ലസ് ടു തലത്തില്‍ വേണ്ടത്ര മാര്‍ക്കോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍ക്കും ജിയോഗ്രഫിയില്‍ ബിരുദ പഠനത്തിനു ചേരാവുന്നതാണ്.

സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി കോളേജ്

പാളയം

തിരുവനന്തപുരം

എസ് എന്‍ കോളേജ്,

ചെമ്പഴന്തി

തിരുവനന്തപുരം

ഗവ: കോളേജ്

ചിറ്റൂര്‍

പാലക്കാട്

എം.എസ്.സി അപ്ലൈഡ് ജിയോളജി

ഭൂമിക്കുള്ളില്‍ നടക്കുന്ന പ്രക്രിയകള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍, വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ പഠന ശാഖയില്‍ പ്രതിപാദിക്കുന്നത്. ക്രിസ്റ്റലോഗ്രഫി ആന്‍ഡ് മിനറോളജി, പൊട്രോളജി, സ്ട്രാറ്റിഗ്രഫി ആന്‍ഡ് പ്ലാനറ്റോളജി, ജനറല്‍ ജിയോളജി ആന്‍ഡ് അപ്ലൈഡ് ജിയോളജി എന്നിവയാണ് ഇതിലെ പാഠ്യ വിഷയങ്ങള്‍. പെട്രോളിയം, ലോഹങ്ങള്‍ എന്നിവയുടെ കണ്ടെത്തല്‍ ഖനനം എന്നിവ ഈ പഠനശാഖയുടെ ഭാഗമാണ്. ഖനനം, പുരാവസ്തു ഗവേഷണം എന്നീ മേഖലകളിലൊക്കെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അണ്ണാമലൈ യൂണിവേഴ്സിറ്റി

അണ്ണാമലൈ നഗര്‍ - 608002

തമിഴ്നാട്

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്

ചേപക്ക്, ചെന്നൈ – 600005

എം.എസ്.സി ജിയോളജി

ഭൂമിയുടെ ഘടന, ഘടകങ്ങള്‍, ഭൗതികഗുണങ്ങള്‍, രൂപീകരണ പ്രക്രിയകള്‍, ചരിത്രം തുടങ്ങിയവയെക്കുറിച്ചുളള ശാസ്ത്രീയപഠനമാണ് ജിയോളജി. പെട്രോളിയം, കല്‍ക്കരി, ആസ്ബറ്റോസ്, മൈക്ക, ഭൂമിയിലുള്ള മറ്റു മൂലകങ്ങള്‍ എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാനും ഈ പഠനത്തിലൂടെ ശ്രമിക്കുന്നു. കേരളത്തിനകത്തും പുറത്തുമുളള നിരവധി സര്‍വകലാശാലകള്‍ ജിയോളജിയില്‍ ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വാട്ടര്‍ ബോര്‍ഡ് മുതലായ കേന്ദ്രഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും കോള്‍ ഇന്ത്യ മിനറല്‍ എക്പോര്‍ട്ടേഷന്‍ അതോറിട്ടി, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ കോഴ്സ് വിജയിക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്. ജിയോളജിയില്‍ 55 ശതമാനത്തിലധികം മാര്‍ക്കോടെ ബി.എസ്.സി. ബിരുദം നേടിയവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

യൂണിവേഴ്സിറ്റി കോളേജ്,

പാളയം, തിരുവനന്തപുരം.

യൂണിവേഴ്സിറ്റി ഓഫ് കേരള

കാര്യവട്ടം ക്യാമ്പസ്

തിരുവനന്തപുരം -695581

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്

ചേപക്, ചെന്നൈ -600005

വെബ് സൈറ്റ്

യൂണിവേഴ്സിറ്റി ഓഫ് ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

വെബ്സൈറ്റ്

ഒസ്മാനിയ യൂണിവേഴ്സിറ്റി,

ഹൈദരബാദ് - 500007

യൂണിവേഴ്സിറ്റി ഓഫ് മൈസൂര്‍,

മൈസൂര്‍ - 570005

മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റി,

തിരുനെല്‍വേലി - 627008

മധുരൈ കാമരാജ് യൂണിവേഴ്സിറ്റി,

മധുരൈ - 625021

ഭാരതീ ഭാസന്‍ യൂണിവേഴ്സിറ്റി,

തിരുച്ചിറപ്പളളി - 620024

അണ്ണാമലൈ യൂണിവേഴ്സിറ്റി,

അണ്ണാമലൈ നഗര്‍ 608002

ആന്ധ്രാ യൂണിവേഴ്സിറ്റി,

വിശാഖപട്ടണം – 530003

എം.എസ്.സി മെറ്റയറോളജി

അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റയറോളജി. ഈ ശാസ്ത്രശാഖയിലെ പഠനങ്ങള്‍ പ്രധാനമായും കാലാവസ്ഥയുമായി ബന്ധമുളളതാണ്. പണ്ട് കാലത്ത് തെര്‍മോമീറ്റര്‍, ബാരോമീറ്റര്‍ മുതലായവ ഉപയോഗിച്ചാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ചുഴലിക്കാറ്റ്, ഓസോണ്‍ പാളിയിലെ വ്യതിയാനങ്ങള്‍, താപനിലയിലെ വ്യത്യാസങ്ങള്‍ എന്നിവ മനസ്സിലാക്കുന്നത്. സാങ്കേതികവിദ്യ വികസിച്ചതനുസരിച്ച് തൊഴില്‍സാധ്യതകളും ഈ മേഖലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലും മെറ്റീരിയോളജിസ്റ്റിന് ജോലിസാധ്യതയുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ സര്‍വകലാശാലകളിലും മെറ്റയറോളജിയില്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ് അല്ലെങ്കില്‍ കണക്ക് ഐച്ഛിക വിഷയമെടുത്ത് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ  ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022

ആന്ധ്രാ യൂണിവേഴ്സിറ്റി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്-530 003

എം.എസ്. യൂണിവേഴ്സിറ്റി ഓഫ് ബറോഡ, ഫത്തേഗഞ്ച്, വഡോദര – 390002

എം.എസ്.സി അപ്ലൈഡ് ജിയോ ഫിസിക്സ്

സീസ്മിക് റിഫ്ളക്ഷന്‍, റിഫ്രാക്ഷന്‍, ഭൂഗുരുത്വം, കാന്തികത്വം, വൈദ്യുതകാന്തികത്വം, റേഡിയോ ആക്ടിവിറ്റി എന്നിങ്ങനെയുളള പ്രതിഭാസങ്ങളെ വിലയിരുത്തി ഭൂമിയുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജിയോഫിസിക്സ്. ജിയോഫിസിക്സിന്‍റെ പ്രയോഗികതലത്തിലുളള പ്രവര്‍ത്തനമാണ് അപ്ലൈഡ് ജിയോഫിസിക്സ്. ധാതുക്കളുടെയും പെട്രോളിയത്തിന്‍റെയും നിക്ഷേപം കണ്ടെത്തുന്നതും ഈ ശാസ്ത്രശാഖയുടെ മേഖലയാണ്. പുരാവസ്തുക്കളുടെ കണ്ടെത്തല്‍, ഭൂമിയുടെ ഉള്‍ഭാഗങ്ങളെക്കുറിച്ചുളള പഠനം, പരിസ്ഥിതിയിലെ ആഘാതങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയും ഈ ശാസ്ത്രശാഖയുടെ ഭാഗമായി വരുന്നു. കേരളത്തിനകത്തും പുറത്തുമുളള സര്‍വകലാശാലകളില്‍ ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന് പഠിക്കാം. രണ്ട് വര്‍ഷം കാലാവധിയുളള കോഴ്സിലേക്ക് അപേക്ഷിക്കാനുളള യോഗ്യത ഫിസിക്സ്, ജിയോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നേടിയ ബിരുദമാണ്. പെട്രോളിയം, പ്രകൃതിവാതക വ്യവസായങ്ങളിലും പുരാവസ്തുസംരക്ഷണം തുടങ്ങിയ മേഖലകളിലും അപ്ലൈഡ് ജിയോഫിസിക്സ് ബിരുദാനന്തര ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങളുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല,

കൊച്ചി - 682022

ഫോണ്‍ : 0484 2363950

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എര്‍ത്ത് സയന്‍സസ്,

ഐ.ഐ.ടി,. മുബൈ

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എര്‍ത്ത് സയന്‍സസ്, ഐ.ഐ.ടി, റൂര്‍ക്കി

(എം.ടെക്. അപ്ലൈഡ് ജിയോഫിസിക്സ്)

ജനിതകശാസ്ത്രം

എം.എസ്.സി ഹ്യൂമന്‍ ജനറ്റിക്സ്

ജനിതകശാസ്ത്രംമനുഷ്യജനിതകശാസ്ത്രത്തെപ്പറ്റിയുള്ള ബിരുദാനന്ദരബിരുദ പഠനമാണിത്.  ജീനുകള്‍, ക്രോമസോമുകള്‍ തുടങ്ങിയ കോശാന്തരഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പാരമ്പര്യസ്വഭാവവാഹകര്‍ എ നിലയില്‍ മനുഷ്യരില്‍ അവക്കുള്ള സ്വാധീനത്തെയും കുറിച്ചുള്ള ആഴമേറിയ പഠനമാണിതിലുള്ളത്. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കു ഈ മേഖലയില്‍ കഴിവുറ്റ ഗവേഷണം നടത്താനാവശ്യമായവരെ സൃഷ്ടിക്കുകയെതണ് എം.എസ്.സി. ജനറ്റിക്സിന്‍റെ ലക്ഷ്യം.

കോശജീവശാസ്ത്രം, തډാത്രാജനിതകശാസ്ത്രം, ഡി.എന്‍.എ. സാങ്കേതികവിദ്യ, കോശജനിതകശാസ്ത്രം, പരിണാമ ജനിതകം, ജനിതകവ്യതിയാനങ്ങള്‍ മുതലായ വിഷയങ്ങള്‍ ഈ കോഴ്സിന്‍റെ പാഠ്യക്രമത്തിലുള്‍പ്പെടുത്തിയിരിയിക്കുു.

ക്രോമസോം അപഗ്രഥനത്തിനുള്ള സാങ്കേതിക പരിശീലനം തډാത്രാ സാങ്കേതികതയടക്കം ഇതിലുള്‍പ്പെടുു. മനുഷ്യജനിതകരോഗങ്ങളുടെ അപഗ്രഥനം പാഠ്യപദ്ധതിയിലെ പ്രധാനഭാഗമാണ്.

ബയോളജി, ലൈഫ് സയന്‍സ്, ബയോകെമിസ്ട്രി, ഇവയോടു ബന്ധമുള്ള ആരോഗ്യശാസ്ത്ര വിഷയങ്ങള്‍ തുടങ്ങിയവയിലെ ബിരുദധാരികള്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. വൈദ്യശാസ്ത്ര, ജൈവസാങ്കേതിക എഞ്ചിനീയറിംഗ് ബിരുദധാരികളും പ്രവേശനത്തിന് അര്‍ഹരാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്

പൊവൂര്‍, ചെ-ൈ600 116

സെന്‍റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സെല്‍ ആന്‍ഡ് ക്രോമസോം റിസര്‍ച്

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബോട്ടണി

യൂണിവേഴ്സിറ്റി ഓഫ് കല്‍ക്കത്ത

പശ്ചിമബംഗാള്‍.

മൈസൂര്‍യൂണിവേഴ്സിറ്റി

മാനസഗംഗോത്രിക്യാമ്പസ്

മൈസൂര്‍-570 006.

ഗുരുനാനക്ദേവ്യൂണിവേഴ്സിറ്റി

അമൃതസര്‍

ഫോ 91-183-2255711

യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി

യൂണിവേഴ്സിറ്റി റോഡ്

ഡല്‍ഹി-110 007

ആന്ധ്രാ യൂണിവേഴ്സിറ്റി

വിശാഖപട്ടണം-530 003

ആന്ധ്രാപ്രദേശ്

(എം.എസ്.സി. ഹ്യൂമന്‍ജനറ്റിക്സ്, അപ്ലൈഡ് ജനറ്റിക്സ്, മോളിക്കുലാര്‍ ജനറ്റിക്സ്)

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

വാരണസി-221005

(എം.എസ്.സി. മോളിക്കുലാര്‍ ആന്‍ഡ് ഹ്യൂമന്‍ജനറ്റിക്സ്)

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate