മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി
വ്യക്തികളെയും അവരുടെ വിവിധതരത്തിലുളള ബുദ്ധിശക്തിയെയും കുറിച്ചുളള (താത്വികം, ദൃശ്യം, സംഗീതം മുതലായവ) ഹോവാര്‍ഡ് ഗാര്‍ഡ്നറുടെ മനശാസ്ത്ര തിയറിയാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്. ഒരു വ്യക്തിക്ക് ഏഴുതരത്തിലുളള ബുദ്ധിയാണുളളത്. ഒരുവ്യക്തിക്ക് ഇതില്‍ രണ്ടോ അതിലധികമോ എണ്ണമാണ് സജീവമായി നില്‍ക്കുന്നത്. ഏഴെണ്ണവും സന്തുലിതമായി നില്ക്കുന്ന വ്യക്തികളുമുണ്ട്.
ഏഴുതരം ബുദ്ധിയുടെയും പട്ടിക ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് താല്ക്കാലികമാണ്. ആദ്യത്തെ രണ്ടെണ്ണം വിദ്യാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത മൂന്നെണ്ണത്തിന് കലയുമായാണ് ബന്ധം. അവസാനത്തെ രണ്ടെണ്ണത്തിനെയാണ് ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ വ്യക്തിഗതബുദ്ധിയെന്നു വിശേഷിപ്പിക്കുന്നത്
ദൃശ്യങ്ങള്‍ മനസ്സില്‍ കാണാനുളള കഴിവ്. ഇത്തരം പഠിതാക്കള്‍ പടങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും വിവരങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നവിധത്തില്‍ മനസ്സില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭൂപടങ്ങള്‍, ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സിനിമകള്‍ എന്നിവ കണ്ട് ഇവര്‍ ആനന്ദിക്കുന്നു.
അവരുടെ കഴിവുകളില്‍ ഉള്‍പ്പെടുന്നവ:
പസ്സില്‍ ഉണ്ടാക്കല്‍, വായന, എഴുത്ത്, ചാര്‍ട്ടുകളും ഗ്രാഫുകളും മനസ്സിലാക്കുക, സംവിധാനത്തിനുളള കഴിവ്, സ്കെച്ചിങ്, പെയിന്റിങ്, ദൃശ്യവല്‍ക്കരണം, പടങ്ങളിലെ സാങ്കേതികവിദ്യ, പരിശീലനത്തിനുളള വസ്തുക്കളുടെ രൂപരേഖ തയ്യാറാക്കുകയും നിര്‍മ്മിക്കുകയും ചെയ്യുക, ദൃശ്യങ്ങള്‍ വിശകലനം ചെയ്യുക.
സാധ്യമായ തൊഴില്‍ താത്പര്യങ്ങള്‍:
നാവിഗേറ്റര്‍, ശില്പികള്, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, കണ്ടുപിടുത്തക്കാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, മെക്കാനിക്കുകള്‍, എന്‍ജിനീയര്‍മാര്‍.
വാക്കുകളും ഭാഷകളും ഉപയോഗിക്കാനുളള കഴിവ്. ഇത്തരം പഠിതാക്കള്‍ക്ക് വളരെ ഉയര്‍ന്ന കേള്വിശക്തിയുണ്ടായിരിക്കും,സാധാരണയായി നല്ല പ്രാസംഗികരായിരിക്കും. ചിത്രത്തേക്കാള്‍ വാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ ചിന്തിക്കുന്നത്.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ:
കേള്‍വി, സംസാരം, എഴുത്ത്, കഥപറച്ചില്‍, വിശദീകരിക്കല്‍, പഠിപ്പിക്കല്‍, നര്‍മ്മം പ്രയോഗിക്കല്‍, വാക്കുകളുടെ പ്രയോഗവും അര്‍ത്ഥവും മനസ്സിലാക്കുക, വിവരങ്ങള്‍ ഓര്‍ത്തുവെയ്ക്കുക, തങ്ങളുടെ വാദം മറ്റൊരാളെ ബോധ്യപ്പെടുത്തുക, ഭാഷാപ്രയോഗം വിശകലനം ചെയ്യുക.
സാധ്യമായ തൊഴില്‍ താത്പര്യങ്ങള്‍:
കവി, പത്രപ്രവര്ത്തകന്, എഴുത്തുകാരന്, അധ്യാപകന്, വക്കീല്‍, രാഷ്ട്രീയക്കാരന്, പരിഭാഷകന്.
ലോജിക്, നംപര്‍ എന്നിവ ഉപയോഗിക്കാനുളള കഴിവ്. വിവരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് ലോജിക്കലായും സംഖ്യാപരമായും ചിന്തിക്കാനുളള കഴിവ്. ചുറ്റുമുളള ലോകത്തെക്കുറിച്ചറിയാന്‍ എപ്പോഴും ജിജ്ഞാസ. ഇവര്‍ എപ്പോഴും സംശയങ്ങള്‍ ചോദിക്കുകയും പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ
പ്രശ്നപരിഹാരം, വിവരങ്ങള്‍ ക്രമീകരിക്കുക, ഒന്നിന് മറ്റൊന്നുമായുളള ബന്ധം കണ്ടെത്താന്‍ ശ്രമിക്കുക, നിയന്ത്രിത പരീക്ഷണങ്ങള്‍ നടത്തുക, പ്രകൃതിസംഭവങ്ങളെ ചോദ്യം ചെയ്യുകയും ആശ്ചര്യപ്പെടുകയും ചെയ്യുക, സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുക, ഗണിതക ആകൃതികളോടൊത്ത് ജോലി ചെയ്യുക.
സാധ്യമായ ജോലികള്‍
ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഗവേഷകര്‍, അക്കൌണ്ടന്റുമാര്‍, ഗണിതഗവേഷകര്‍.
ശാരീരികനീക്കങ്ങള് നിയന്ത്രിക്കാനും വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കാനുമുളള കഴിവ്. ഇക്കൂട്ടര്‍ ചലനത്തിലൂടെ തങ്ങളെ പുറത്തുകാട്ടുന്നു. ഇവര്‍ക്ക് സന്തുലനത്തിനുളള നല്ല കഴിവും കണ്ണും കയ്യും തമ്മിലുളള ആശയവിനിമയത്തില്‍ ഏകോപനവുമുണ്ട്. ചുറ്റുമുളള വസ്തുക്കളുമായി ആശയവിനിമയം നടത്തുമെങ്കിലും, വിവരങ്ങള്‍ ഓര്‍ത്തുവെയ്ക്കാനും വിശകലനം ചെയ്യാനും ഇവര്‍ക്ക് കഴിവുണ്ട്.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ
ഡാന്‍സിങ്, ശാരീരിക ഏകോപനം, കായിക ഇനങ്ങള്‍, പരീക്ഷണങ്ങള്‍, ശരീരഭാഷ, നിര്‍മ്മാണപരിപാടികള്‍, അഭിനയം, ശരീരം ഉപയോഗിച്ച് വികാരങ്ങള്‍ പ്രകടിപ്പിക്കുക.
സാധ്യമായ ജോലികള്‍
അത് ലറ്റ്സ്, കായികാധ്യാപകര്‍, നര്‍ത്തകര്‍, അഭിനേതാക്കള്‍, അഗ്നിശമനസേനാപ്രവര്ത്തകര്, കരകൌശലജോലിക്കാര്.
സംഗീതം നിര്‍മ്മിക്കാനും വിലയിരുത്താനുമുളള കഴിവ്. സംഗീതത്തോട് താല്പര്യമുളള ഇക്കൂട്ടര്‍ ശബ്ദത്തിന്റെ അടിസ്ഥാനത്തിലാകും ചിന്തിക്കുന്നതുതന്നെ. കേള്‍ക്കുന്നതിനെ പുകഴ്ത്താനോ വിമര്‍ശിക്കാനോ ഇവര്‍ തയ്യാറാകുന്നു. പ്രകൃതിദത്തമായ സ്വരങ്ങളോട് ഇവര്‍ക്ക് പ്രത്യേകമായ പ്രതിപത്തിയുണ്ട്.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ
പാട്ടുപാടല്‍, ചൂളമടിക്കല്‍, സംഗീതോപകരണങ്ങള്‍ വായിക്കല്‍, പാട്ട് ചിട്ടപ്പെടുത്തല്‍, ഗാനങ്ങള്‍ ഓര്ത്തിരിക്കല്, സംഗീതത്തിന്റെ താളവും ഘടനയും മനസ്സിലാക്കല്‍.
സാധ്യമായ ജോലികള്‍
സംഗീതജ്ഞന്, ഡിസ്ക്ക് ജോക്കി, പാട്ടുകാരന്, സംഗീതം നല്കുന്നയാള്.
മറ്റുളളവരെ ബന്ധപ്പെടുത്താനും മനസ്സിലാക്കാനും കഴിയുക. മറ്റുളളവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കുന്നതിനും അറിയുന്നതിനായി ഇക്കൂട്ടര്‍ അവരുടെ വീക്ഷണകോണില്‍നിന്ന് ചിന്തിക്കുന്നു. മറ്റുളളവരുടെ മനസ്സിലിരുപ്പ്, ലക്ഷ്യങ്ങള്‍, താല്പര്യങ്ങള് എന്നിവ മനസ്സിലാക്കിയെടുക്കുന്നതിന് നിഗൂഢമായ കഴിവ് ഇവര്‍ക്കുണ്ട്. ഇവര്‍ നല്ല സംഘാടകരും പലപ്പോഴും നല്ലരീതിയില്‍ പല കാര്യങ്ങളും ചൂഷണം ചെയ്യാന്‍ അറിയാവുന്നവരുമായിരിക്കും. പൊതുവേ, ഇവര്‍ സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നവരും സമാധാനം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. മറ്റുളളവരുമായി ആശയവിനിമയത്തിന് വെര്‍ബല്‍ രീതികളും (ഉദാ. സംസാരിക്കുക) നോണ്‍ വെര്‍ബല്‍ രീതികളും (കണ്ണുകള്‍ തമ്മിലുളള ആശയവിനിമയം, ശരീരഭാഷ) എന്നിവയാണിവര് അവലംബിക്കുക.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ
മറ്റൊരു വീക്ഷണകോണില്‍നിന്ന് കാര്യങ്ങള്‍ നോക്കിക്കാണുക, ശ്രദ്ധിക്കുക, എംപതി ഉപയോഗിക്കുക, മറ്റുളളവരുടെ മാനസികാവസ്ഥയും വികാരവും മനസ്സിലാക്കുക, കൌണ്‍സലിങ്, മറ്റു സംഘങ്ങളുമായി സഹകരിക്കുക, മറ്റുളളളവരുടെ മാനസികാവസ്ഥയും ലക്ഷ്യങ്ങളും മനസ്സിലാക്കുക, ആശയവിനിമയം നടത്തുക, വിശ്വാസം വളര്‍ത്തുക, അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കുക, മറ്റുളളവരുമായി ശുഭകരമായ ബന്ധം സ്ഥാപിക്കുക.
സാധ്യമായ ജോലികള്‍
കൌണ്സലര്, കച്ചവടക്കാരന്, രാഷ്ട്രീയക്കാരന്, വ്യവസായി.
ആത്മവിമര്ശനത്തിനുളള കഴിവ്. ഈ പഠിതാക്കള്‍ അവരുടെ ഉളളിലെ വികാരവും സ്വപ്നങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. മറ്റുളളവരുമായുളള ബന്ധവും ശക്തിയും ദൌര്‍ബല്യവും അവര്‍ മനസ്സിലാക്കുന്നു.
അവരുടെ കഴിവുകവുകളില് ഉള്‍പ്പെടുന്നവ
സ്വന്തം ശക്തിയും കഴിവുകേടും തിരിച്ചറിയുക. സ്വന്തം കഴിവുകള്‍ വിശകലനം ചെയ്യുക, ഉളളിലുളള ആശയങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കുക, ചിന്താരീതികള്‍ അപഗ്രഥിക്കുക, മറ്റുളളവരുമായുളള ബന്ധത്തില്‍ സ്വന്തം പങ്ക് മനസ്സിലാക്കുക.
സാധ്യമായ ജോലികള്‍
ഗവേഷകര്‍, തത്വചിന്തകര്‍
അധിക ഇന്റലിജന്‍സ് ഉണ്ടോ?
ഹൊവാര്‍ഡ് ഗാര്‍ഡ്നറുടെ ഫ്രെയിംസ് ഓഫ് മൈന്ഡിനുശേഷം (1983), അതില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന (അല്ലെങ്കില്‍ ഒഴിവാക്കാന്‍ പറ്റുന്ന) കാര്യങ്ങളെപ്പറ്റി പലതരത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇതിനേത്തുടര്‍ന്ന്, ഹൊവാര്‍ഡ് ഗാര്‍ഡ്നറും സഹപ്രവര്‍ത്തകരും മൂന്ന് സാധ്യതകളാണ് കണ്ടെത്തിയത് - പ്രകൃതിദത്തമായ ബുദ്ധി, ആത്മീയമായ ബുദ്ധി, എക്സിസ്റ്റെന്‍ഷ്യല്‍ ഇന്റലിജന്‍സ്.
പ്രകൃതിദത്തമായ ബുദ്ധി പ്രകൃതിയെ തിരിച്ചറിയാനും ക്രമവല്‍ക്കരിക്കാനും നിഗമനങ്ങളിലെത്താനും നമ്മെ സഹായിക്കുന്നു. വിവിധ സംസ്കാരങ്ങള്‍ വിലമതിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന സംയുക്തമായ കഴിവാണിത്.
വിദ്യാഭ്യാസത്തിലെ ഉപയോഗം
ലോജിക്കല്‍ ഇന്റലിജന്‍സ്, ഭാഷാപരമായ ബുദ്ധി (പ്രധാനമായും വായനയും എഴുത്തും) എന്നിവയ്ക്കാണ് പരമ്പരാഗതമായി നമ്മുടെ വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ നന്നായി മുന്നേറുന്ന വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലും, അല്ലാത്തവരുമുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് കുട്ടികള്‍ക്ക് പകര്ന്നുനല്കാന് അവര്‍ക്ക് ഭാഷാപരവും ലോജിക്കലുമായ ഇന്റലിജന്‍സില്‍ മാത്രമല്ല ശോഭിക്കാന്‍ കഴിയുക. ഇതിനായി അധ്യാപകര്‍ പലതരത്തിലുമുളള രീതികളും പ്രവര്‍ത്തനങ്ങളും അഭ്യാസങ്ങളും ഉപയോഗിക്കേണ്ടതുണ്ട്.
മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറിയുടെ പ്രയോഗത്തില്‍ വ്യാപകമായ മാറ്റമുണ്ട്. പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് മറ്റൊരു മാര്‍ഗ്ഗത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ അധ്യാപകര്‍ക്കു കഴിയണം.
ഈ തിയറി ഉപയോഗിച്ച് പഠനം നടത്തിയ 41 വിദ്യാലയങ്ങളില്‍ കണ്ടെത്തിയത് ഇങ്ങനെയാണ്.ഈ വിദ്യാലയങ്ങളില്‍ കഠിനപ്രയത്നം, ബഹുമാനം, കരുതല്‍ എന്നിവയുടെ സംസ്ക്കാരമുണ്ട്. കൂട്ടായ്മയുള്ള മറ്റുള്ളവരില്‍ നിന്നും പഠിക്കുന്ന അദ്ധ്യാപകര്‍ അര്‍ത്ഥവത്തായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളെ ക്ലാസ്സ് മുറികളില്‍ പരിശീലിപ്പിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള പ്രവര്‍ത്തികള്‍ കുട്ടികളില്‍നിന്ന് ലഭിക്കാന്‍ ഇത് കാരണമാകുന്നു.
തങ്ങള്‍ എങ്ങനെയാണ് ബുദ്ധിശാലികളായതെന്ന് കുട്ടികള്‍ മനസ്സിലാക്കിത്തുടങ്ങുന്നു. ഗാര്‍ഡ്നറുടെ അഭിപ്രായപ്രകാരം, പഠനം സാമൂഹികവും മനശാസ്ത്രപരവുമായ പ്രക്രിയയാണ്. തങ്ങളുടെ സ്വന്തം മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിന്റെ സന്തുലിതാവസ്ഥ കുട്ടികള്‍ മനസ്സിലാക്കി കഴിയുമ്പോള്‍ അവര്‍
മനസ്സിലാക്കുകയെന്നതിന് കുട്ടികള്‍ സമീപിക്കുന്നത് വ്യത്യസ്ത വീക്ഷണകോണുകളില്നിന്നാണ്. എന്താണ് മണ്ണ് എന്ന ചോദ്യത്തിന് ശാസ്ത്രീയവും കാവ്യാത്മകവും കലാപരവും സംഗീതാത്മകവും ഭൂമിശാസ്ത്രപരവുമായ ഉത്തരങ്ങളുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/22/2020
വിദ്യാഭ്യാസ നയങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസത്ത...
ശാസ്ത്രവും ദൈവവും വിരുദ്ധ ദ്രുവങ്ങള്‍ ആണെങ്കിലും...
അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി- വിശദ വിവരങ്ങൾ
ടൂറിസം- കൂടുതൽ വിവരങ്ങൾ