অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഠനവിഭാഗങ്ങള്‍

ഫിസിയോതെറാപ്പി

എല്ലാ ആശുപത്രികളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഫിസിയോതെറാപ്പിസ്റ്റിന്റേത്. ആശുപത്രികള്‍ക്ക് പുറമെ ചെറുനഗരങ്ങളില്‍ പോലും ഇഷ്ടം പോലെ ഫിസിയോതെറാപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാരെ പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഫിസിയോതെറാപ്പിസ്റ്റുകളും കുറവല്ല.

ചലനവൈകല്യം കൊണ്ട് കഷ്ടതയനുഭവിക്കുന്നവരുടെ വേദനയകറ്റി സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ പ്രാഥമിക ലക്ഷ്യം. പല കാരണങ്ങള്‍ കൊണ്ട് ചലനവൈകല്യം സംഭവിക്കാം. ചിലപ്പോഴത് രോഗം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ അപകടത്തില്‍ സംഭവിച്ചതായിരിക്കാം. ജന്മനായുള്ള വൈകല്യങ്ങള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും ശാരീരികചലനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. ഇവരെയെല്ലാം സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്ന മഹത്തായ ദൗത്യമാണ് ഫിസിയോതെറാപ്പിസ്റ്റിന് നിര്‍വഹിക്കാനുളളത്. ഇത് ഡോക്ടര്‍മാര്‍ ചെയ്യേണ്ട പണിയല്ലേ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. രോഗിയുടെ ശാരീരികസ്ഥിതി മനസിലാക്കി അവര്‍ക്ക് മരുന്നും വ്യായാമ മുറകളും നിര്‍ദ്ദേശിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. ഈ വ്യായാമമുറകള്‍ ശരിയായി അഭ്യസിപ്പിച്ചും മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചും ഇവരെ നടത്തിക്കേണ്ട ജോലി ഫിസിയോതെറാപ്പിസ്റ്റിന്റേതാണ്. ഇലക്‌ട്രോതെറാപ്പി, മാഗ്‌നറ്റോതെറാപ്പി, മസാജിങ് എന്നിവയൊക്കെ ഇവര്‍ അറിഞ്ഞിരിക്കണം. രോഗി സ്വന്തമായി നടക്കാനാകും വരെ കൈത്താങ്ങായി ഫിസിയോതെറാപ്പിസ്റ്റ് ഒപ്പം തന്നെയുണ്ടാകും.

എന്തുപഠിക്കണം

ഫിസിയോതെറാപ്പി കരിയറാക്കാന്‍ തീരുമാനിച്ചവര്‍ ചെയ്യേണ്ടത് സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് ചേരലാണ്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു ജയിച്ചാല്‍ മാത്രമേ ഫിസിയോതെറാപ്പി പഠനത്തിന് ചേരാന്‍ സാധിക്കൂ. ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നല്ല അടിത്തറയുണ്ടായിരിക്കണം ഫിസിയോതെറാപ്പി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.

ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.) യാണ് ഈ രംഗത്തെ ബിരുദകോഴ്‌സ്. നാലരവര്‍ഷമാണ് കോഴ്‌സ് കാലാവധി. ഇതില്‍ അവസാനത്തെ ആറുമാസം ഏതെങ്കിലും ആശുപത്രികളിലോ ഫിസിയോതെറാപ്പി സെന്ററുകളിലോ ഇന്റേണ്‍ഷിപ്പ് പരിശീലനമായിരിക്കും. ബി.പി.ടി. വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പി.ജി. കോഴ്‌സായ മാസ്‌റ്റേഴ്‌സ് ഇന്‍ ഫിസിയോതെറാപ്പി (എം.പി.ടി.) കോഴ്‌സ് ചെയ്യാം. എം.പി.ടി. കഴിഞ്ഞവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഗവേഷണത്തിനുളള അവസരവുമുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച തൊഴില്‍സാധ്യതകള്‍ ഫിസിയോതെറാപ്പിസ്റ്റുകളെ കാത്തിരിക്കുന്നു.

എവിടെ പഠിക്കണം

ഫിസിയോതെറാപ്പിയില്‍ ബിരുദപഠനത്തിന് അവസരമൊരുക്കുന്ന മികച്ച സ്ഥാപനങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ട, ടെംപിള്‍ യൂണിവേഴ്‌സിറ്റി എന്നിവ ഫിസിയോതെറാപ്പി പഠനത്തിന് പേരുകേട്ടവയാണ്. ഇംഗ്ലണ്ടിലെ കിങ്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിങ്ഹാം എന്നിവയും മികച്ച രീതിയില്‍ ഫിസിയോതെറാപ്പി കോഴ്‌സ് സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഇവിടങ്ങളിലൊക്കെ നിരവധി ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും കോഴ്‌സ് കഴിഞ്ഞിറങ്ങുന്നുണ്ട്. ഇവരില്‍ മലയാളികളും കുറവല്ല. അതത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ കോഴ്‌സിന്റെ അഡ്മിഷനെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാകും.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹൂഗ്‌ളിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫേര്‍ ദി ഓര്‍ത്തോപീഡിക്കലി ഹാന്‍ഡികാപ്പ്ഡ്, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള അലിഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ-മെഡിക്കല്‍ സയന്‍സസ്,മുംബൈയിലെ കെ.ജെ. സോമയ്യ കോളേജ് ഓഫ് ഫിസിയോതെറാപ്പി,നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത്‌സയന്‍സസ്,തമിഴ്‌നാട്ടിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി എന്നിവയാണ് മികച്ച രീതിയില്‍ ഫിസിയോതെറാപ്പി പഠന സൗകര്യമൊരുക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍. നോയ്ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ഗാസിയബാദിലെ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോതെറാപ്പി, ന്യൂഡല്‍ഹി കോളേജ് ഓഫ് പിസിയോതെറാപ്പി, മണിപ്പാലിലെ കസ്തൂര്‍ഭായ് കോളേജ് ഓഫ് ഫിസിയോതെറാപ്പി, ഹൈദരാബാദിലെ നൈസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങി നിരധി സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ഇതിന് പുറമെ രാജ്യത്തെ ഒട്ടുമിക്ക സര്‍വകലാശാലകളിലും ഫിസിയോതെറാപ്പി കോഴ്‌സുകള്‍ നടത്തുന്നു.

ആവശ്യം വേണ്ടതെന്തെല്ലാം

ശയ്യാവലംബികളായ ഹതഭാഗ്യരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഫിസിയോതെറാപ്പിസ്റ്റിന് ചെയ്യാനുളളത്. ആതുരസേവനത്തിന്റെ മറ്റൊരു മുഖമാണിത്. വേദനയനുഭവിക്കുന്ന മനുഷ്യരോട് കരുണയും അനുതാപവുമുള്ളവര്‍ക്ക് മാത്രമേ ഈ തൊഴില്‍ശാഖയില്‍ ശോഭിക്കാനാകൂ. ശാരീരികചലനം സാധ്യമല്ലാത്തവരെക്കൊണ്ട് വ്യായാമപരിപാടികള്‍ ചെയ്യിക്കുകയാണ് ഫിസിയോതെറാപ്പിസ്റ്റിന്റെ പ്രാഥമികജോലി. ഇത്തരത്തില്‍ വ്യായാമം ചെയ്യിക്കണമെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റിനും നല്ല ആരോഗ്യം വേണം. കണ്‍സള്‍ട്ടിങ് മുറിയിലിരുന്ന് രോഗികള്‍ക്ക് മരുന്നു കുറിച്ചുകൊടുക്കുന്നതുപോലെ ആയാസരഹിതമായ പണിയല്ല ഫിസിയോതെറാപ്പിസ്റ്റിന്റേത്. രോഗിക്കൊപ്പം നിന്ന് വ്യായാമപരിപാടികളില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൂട്ടുനില്‍ക്കേണ്ടിവരും ഫിസിയോതെറാപ്പിസ്റ്റിന്. പലപ്പോഴും ഒന്നിരിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. എറേ ക്ഷമ വേണ്ടൊരു ജോലി കൂടിയാണിത്. മാസങ്ങളോളം വ്യായാമം ചെയ്യിച്ചാല്‍ മാത്രമേ ചില രോഗികളില്‍ അല്പമെങ്കിലും പുരോഗതി കാണാനാവൂ. ഇതിനെല്ലാം മാനസികമായും ശാരീരികമായും സന്നദ്ധയുള്ളവര്‍ മാത്രം ഫിസിയോതെറാപ്പിയെ കരിയറായി സ്വീകരിച്ചാല്‍ മതി. മികച്ച ആശയവിനിമയശേഷിയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്.

പഠനം കേരളത്തില്‍

കേരളത്തില്‍ ആരോഗ്യവിദ്യാഭ്യാസവകുപ്പും തൃശൂര്‍ ആസ്ഥാനമായി പുതുതായി ആരംഭിക്കപ്പെട്ട ആരോഗ്യസര്‍വകലാശാലയും ഫിസിയോതെറാപ്പി കോഴ്‌സുകള്‍ ഏകോപിപ്പിച്ചുവരുന്നു. കോഴിക്കോട്ടെ ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്),കോഴിക്കോട്ടെ എ.ഡബ്ലു.എച്ച്. സ്‌പെഷല്‍ കോളേജ് (50 സീറ്റ്),പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് (30 സീറ്റ്), കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (30 സീറ്റ്),കോട്ടയം വൈക്കത്തെ ബി.സി.എഫ്. കോളേജ് ഓഫ് ഫിസിയോതെറാപ്പി (30 സീറ്റ്), തിരുവനന്തപുരത്തെ ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പി (30 സീറ്റ്) എന്നിവയാണ് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വാശ്രയ കോളേജുകള്‍. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തലശേരിയിലെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലും ബി.പി.ടി. കോഴ്‌സ് നടത്തുന്നു. എം.ജി. സര്‍വകലാശലായുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഗാന്ധിനഗര്‍, അങ്കമാലി, തേവര സെന്ററുകളിലും ബി.പി.ടി. കോഴ്‌സുണ്ട്.

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് കേരളത്തില്‍ ബി.പി.ടി. കോഴ്‌സ് പ്രവേശനത്തിനുളള മാനദണ്ഡം. എന്‍ട്രന്‍സ് പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കാണ് അഡ്മിഷന് പരിഗണിക്കപ്പെടുക.

ലിഫ്റ്റ് ടെക്‌നോളജി

വലിയ വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ക്ക് പോലും മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മേഖലയാണ് ലിഫ്റ്റ് ടെക്‌നോളജി.

എലിവേറ്റര്‍ എന്നതാണ് ഈ യന്ത്രത്തിന്റെ ശരിക്കുമുള്ള പേര്. വിളിക്കാനുള്ള സൗകര്യത്തിനായി എല്ലാവരും ലിഫ്റ്റ് എന്ന് പറയുന്നു എന്ന് മാത്രം. നാട്ടിന്‍പുറങ്ങളില്‍ പോലും വമ്പന്‍ കെട്ടിടങ്ങളും ഷോപ്പിങ് സെന്ററുകളും ഉയരുന്ന നമ്മുടെ നാട്ടില്‍ ലിഫ്റ്റ് സംവിധാനം സാര്‍വത്രികമായിക്കഴിഞ്ഞു.

ലിഫ്റ്റ് സ്ഥാപിക്കലും പരിപാലിക്കലുമാണ് ലിഫ്റ്റ് ടെക്‌നീഷ്യന്റെ ജോലി. തകരാറുകള്‍ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് അവ പരിഹരിക്കേണ്ടതും ലിഫ്റ്റ് ടെക്‌നീഷ്യന്റെ ഉത്തരവാദിത്തം തന്നെ.

യോഗ്യത

ലിഫ്റ്റ് ടെക്‌നോളജിസ്റ്റ് ആകാന്‍ ആദ്യം വേണ്ടത് വലിയ സര്‍ട്ടിഫിക്കറ്റുകളോ മികച്ച കോളേജുകളിലെ പഠനമോ ഒന്നുമല്ല. മികച്ച ശാരീരികക്ഷമതയും പ്രതികൂല സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്യാനുള്ള ചങ്കുറപ്പുമാണ്. അല്പം സാഹസികതയൊക്കെ ഇഷ്ടപ്പെടുന്ന കരുത്തരായ ചെറുപ്പക്കാര്‍ക്ക് പറ്റിയ പണിയാണിത്. ചെറിയൊരു ദ്വാരത്തിനുളളിലൂടെ നൂഴ്ന്നുകയറി മണിക്കൂറുകളോളം ഒരേ ഇരിപ്പില്‍ ജോലി ചെയ്യേണ്ടിവരും ഇവര്‍ക്ക്. ഭാരമുള്ള സാധനങ്ങള്‍ മുകളിലേക്കെത്തിക്കേണ്ട പണിയുമുണ്ടാകും. കൈക്കരുത്ത് മാത്രം മതിയാകില്ല മികച്ച ലിഫ്റ്റ് ടെക്‌നോളജിസ്റ്റാകാന്‍. ഇലക്ട്രിക്കല്‍ സിസ്റ്റം,ഇലക്‌ട്രോണിക്‌സ്, ഹൈഡ്രോളിക്‌സ് എന്നിവയിലെല്ലാം പ്രാഥമിക ജ്ഞാനം ഇവര്‍ക്ക് അത്യാവശ്യമാണ്. ഇപ്പോഴിറങ്ങുന്ന പല ലിഫ്റ്റുകളും കമ്പ്യൂട്ടര്‍ നിയന്ത്രിത മൈക്രോപ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയ്ക്ക് തകരാറുകളുണ്ടായാല്‍ പരിഹരിക്കണമെങ്കില്‍ അല്പം കമ്പ്യൂട്ടര്‍ അറിവും ആവശ്യമായി വരും.

എവിടെ പഠിക്കണം

പത്താം ക്ലാസ് യോഗ്യതയുള്ള ആര്‍ക്കും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് ചേര്‍ന്ന് ഈ മേഖലയില്‍ ജോലി തരപ്പെടുത്താനാകും. ലിഫ്റ്റ് ടെക്‌നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് ചേരാന്‍ എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ കാര്യമായി നടക്കുന്നത്. കോഴ്‌സിന് ചേരാന്‍ പ്രത്യേക പ്രവേശനപരീക്ഷയോ മാര്‍ക്ക് നിബന്ധനയോ ഒന്നുമില്ല. എസ്.എസ്.എല്‍.സി. കഷ്ടിച്ച് കടന്നുകൂടിയവര്‍ക്ക് പോലും ഡിപ്ലോമയ്ക്ക് സീറ്റ് ഉറപ്പാണെന്നര്‍ഥം. ആറു മാസം വീതമുള്ള നാല് സെമസ്റ്ററുകളാകും ഡിപ്ലോമയ്ക്ക് പഠിക്കാനുണ്ടാകുക.

സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും (ഐ.ടി.ഐ.) ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററുകളിലും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുളള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് (ഡി.ജി.ഇ.ടി.), ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പ് എന്നിവയുടെ നിബന്ധനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്‌നോളജി (എന്‍.ഐ.എല്‍.ടി.) യാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ സ്ഥാപനം. എന്‍.ഐ.എല്‍.ടി.യുടെ ഫ്രാഞ്ചൈസികള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എലിവേറ്റര്‍ ആന്‍ഡ് ലിഫ്റ്റ് ടെക്‌നോളജി, മധുരൈയിലെ സുദര്‍-സണ്‍ ലിഫ്റ്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്‌നോളജി എന്നിവിടങ്ങളിലും ഈ കോഴ്‌സ് നടക്കുന്നു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എഫ്.ഇ. അക്കാദമിയാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനം. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ എന്‍.ഐ.എഫ്.ഇ. ശാഖകളുണ്ടിപ്പോള്‍.

സര്‍ക്കാര്‍ ഐ.ടി.ഐകളിലും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. അരീക്കോട് ഗവ. ഐ.ടി.ഐയില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ കോഴ്‌സ് നടക്കുന്നുണ്ട്. രണ്ട് വര്‍ഷം കാലാവധിയുള്ള കോഴ്‌സിന്റെ ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പഠനം നടത്തിയിരുന്നത്.

കൊല്ലം ചന്ദനത്തോപ്പിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐയിലും ലിഫ്റ്റ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് മാളിക്കടവിലുള്ള ഗവ. ഐ.ടി.ഐ. ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷത്തെ ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റുചില സര്‍ക്കാര്‍ ഐ.ടി.ഐകളും ലിഫ്റ്റ് ടെക്‌നോളജിയില്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനുള്ള മുന്നൊരുക്കങ്ങളിലാണ്.

സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനം നേടുന്നതാണ് നല്ലത്. തൊഴില്‍ സാധ്യതയും മികച്ച പഠനാന്തരീക്ഷവുമെല്ലാം സര്‍ക്കാര്‍ ഐ.ടി.ഐകളിലാണുള്ളത്. കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്ന പല സ്വകാര്യസ്ഥാപനങ്ങളും കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴിലൊരുക്കാന്‍ ശ്രദ്ധിക്കുന്നില്ല. രണ്ട് ലക്ഷം രൂപ വരെ കോഴ്‌സ് ഫീസായി വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്. ഏത് സഥാപനത്തില്‍ ചേരുന്നതിനുമുമ്പും അതിന് സര്‍ക്കാര്‍ അംഗീകാരമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. കോഴ്‌സ് കഴിഞ്ഞിറങ്ങിയ മുന്‍ ബാച്ചുകളിലെ വിദ്യാര്‍ഥികളില്‍ എത്രപേര്‍ക്ക് ജോലി കിട്ടി എന്ന കാര്യവും അന്വേഷിക്കാം.

തൊഴിലവസരങ്ങള്

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനി വരാനിരിക്കുന്നത് നല്ല കാലമാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. നൂറ് സ്മാര്‍ട്‌സിറ്റികള്‍ വികസിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ലിഫ്റ്റ് വ്യവസായത്തിന് തന്നെ പുത്തനുണര്‍വ് പകര്‍ന്നിരിക്കുന്ന സമയമാണിപ്പോള്‍. 2014ല്‍ മാത്രം 38,000 ലിഫ്റ്റ് യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞുവെന്നാണ് കണക്കുകള്‍. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയെങ്കിലുമാകുമെന്നുറപ്പ്. ലിഫ്റ്റുകള്‍ കൂടുതല്‍ വിറ്റഴിയുന്നതിനനുസരിച്ച് ലിഫ്റ്റ് മെക്കാനിക്കുകളുടെയും സാധ്യത വര്‍ധിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് നിലവില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.

ലിഫ്റ്റ് ടെക്‌നോളജി

ലിഫ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുക, അതിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക എന്നതൊക്കെയാണ് ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ പ്രധാനജോലി. ശരിക്കും പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ അപകടസാധ്യതയുള്ളൊരു യന്ത്രമാണ് ലിഫ്റ്റ്. ചെറിയൊരു തകരാര്‍ പോലും വന്‍ദുരന്തം സൃഷ്ടിച്ചേക്കും. അതുകൊണ്ടുന്നെ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ആഴ്ചതോറും പരിശോധിക്കേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. യന്ത്രഭാഗങ്ങളില്‍ ഓയില്‍ ഒഴിക്കുക, ഗ്രീസ് പുരട്ടുക, തകരറായ ഭാഗങ്ങള്‍ മാറ്റുക എന്നതൊക്കെ ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ ജോലിയില്‍ പെടുന്നു. എത്ര നന്നായി പ്രവര്‍ത്തിക്കുന്ന ലിഫ്റ്റാണെങ്കിലും ചില സമയങ്ങളില്‍ അവിചാരിതമായി അത് പണിമുടക്കും. നിറയെ യാത്രക്കാരുമായി മുകളിലേക്കോ താഴേക്കോ വരുന്ന സമയത്താകും ഈ മിന്നല്‍ പണിമുടക്ക്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി സ്ഥലത്തെത്തി ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കേണ്ട ഉത്തരവാദിത്തവും ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകള്‍ക്കാണ്. വിദേശരാജ്യങ്ങളിലെ വമ്പന്‍ കെട്ടിടങ്ങളിലൊക്കെ 24 മണിക്കൂറും ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്. 57 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ നിരവധി ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫിലെ മറ്റേത് മേഖലയെയും പോലെ ഈ രംഗത്തും ആയിരക്കണക്കിന് മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്.

ഹോമിയോപ്പതി

ഇന്ത്യക്കകത്തും പുറത്തും ഹോമിയോ ഡോക്ടര്മാെരുടെ സാധ്യത വര്ധിയച്ചുവരികയാണിപ്പോള്‍. ഹോമിയോപ്പതിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനങ്ങളില്‍ ഏതാണ്ട് പത്ത് ശതമാനം പേര്‍ തങ്ങളുടെ ആരോഗ്യാവശ്യങ്ങള്ക്ക്  പൂര്ണടമായും ഹോമിയോപ്പതിയെ ആശ്രയിക്കുന്നു. അലോപ്പതി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്ജി്ച്ച ചികിത്സാരീതിയും ഇതുതന്നെ. അഞ്ചുലക്ഷത്തിലേറെ പേര്‍ ഹോമിയോ ചികിത്സകരായി പ്രവര്ത്തിനക്കുന്നു. ഹോമിയോ മരുന്നുവിപണിയാകട്ടെ പ്രതിവര്ഷംയ 30 ശതമാനം കണ്ട് വളരുന്നുമുണ്ട്. ഇന്നിപ്പോള്‍ 4,600 കോടി രൂപയുടെ വാര്ഷിരക വില്പന നടക്കുന്ന വമ്പന്‍ ആരോഗ്യമേഖലയാണ് ഹോമിയോപ്പതി. അതുകൊണ്ടൊക്കെയാകാം എം.ബി.ബി.എസ്. വേണ്ടെന്നുവച്ച് ബി.എച്ച്.എം.എസ്. കോഴ്‌സ് തിരഞ്ഞെടുക്കുന്ന മിടുക്കന്മാരും നമ്മുടെ നാട്ടിലുണ്ട്.

ജര്മകനിയില്‍ നിന്നുള്ള വൈദ്യന്‍ ഡോ. സാമുവല്‍ ഹാനിമാനാണ് (1755-1843) ഹോമിയോപ്പതിയുടെ പിതാവ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിലധികമായി ഹോമിയോപ്പതി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. പണ്ടൊക്കെ തപാല്‍ മാര്ഗ്ഗം  ഹോമിയോപ്പതി പഠിച്ചവര്‍ പോലും ഡോക്ടര്മാനരായി പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതൊന്നും നടപ്പില്ല. നാലര വര്ഷയത്തെ ബാച്ചിലര്‍ ഓഫ് ഹോമിയോപ്പതിക് മെഡിസിന്‍ ആന്ഡ്ി സര്ജ റി (ബി.എച്ച്.എം.എസ്.) കോഴ്‌സും ഒരു വര്ഷസത്തെ ഇന്റേണ്ഷിിപ്പും വിജയകരമായി പൂര്ത്തി യാക്കിയവര്ക്ക്  മാത്രമേ ഡോക്ടര്‍ ബോര്ഡ്ി വച്ച് ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ.

യോഗ്യത

ഹോമിയോപ്പതി എന്ന കരിയര്‍ തിരഞ്ഞെടുക്കാന്‍ എന്ട്രകന്സിജലെ മികച്ച റാങ്കും ഫീസടയ്ക്കാനുള്ള കാശുമല്ല ആദ്യമായി വേണ്ടത്. ഈ വൈദ്യശാഖയിലുളള അടിയുറച്ച വിശ്വാസവും രോഗങ്ങള്‍ മാറ്റാനുള്ള കഴിവ് ഇതിനുണ്ടെന്ന തിരിച്ചറിയലുമാണ് ആദ്യം വേണ്ടത്. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് പലര്ക്കും  പല സംശയങ്ങളുമുണ്ടാകാം. അലോപ്പതി ഡോക്ടര്‍ കുറിച്ചു നല്കുോന്ന എന്ത് മരുന്നും കണ്ണുമടച്ച് വിഴുങ്ങുന്ന രോഗികള്‍ പോലും ഹോമിയോപ്പതി ഡോക്ടറുടെ മുന്നിലെത്തുമ്പോള്‍ മരുന്നുകളെക്കുറിച്ച് നൂറ് സംശയങ്ങള്‍ ചോദിക്കും. രോഗശമനത്തിനായി അല്പമധികം സമയമെടുക്കുമ്പോഴേക്കും അവര്‍ അക്ഷമരാകുകയും ചെയ്യും. രോഗിയുടെ വിശ്വാസം നേടിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തം നിറവേറ്റിയാല്‍ മാത്രമേ ഹോമിയോ ഡോക്ടര്ക്ക്ണ വിജയിക്കാനാകൂ. മുന്നിലിരിക്കുന്ന രോഗിയുടെ മുഖത്ത് പോലും നോക്കാതെ മരുന്നു കുറിച്ച് നല്കിു അടുത്തയാളെ വിളിക്കുന്ന രീതി ഹോമിയോപ്പതിയില്‍ നടപ്പില്ല. ഒാരോ രോഗിയുടെയും ശാരീരിക,മാനസിക അവസ്ഥകള്‍ ചോദിച്ച് മനസിലാക്കി അതിന് അനുസൃതമായ മരുന്നുകള്‍ കുറിച്ച് നല്കോണ്ടതുണ്ട് ഹോമിയോ ഡോക്ടര്ക്ക്ണ. രോഗിയുടെ പ്രശ്‌നങ്ങള്‍ അനുതാപത്തോടെ കേട്ടറിഞ്ഞ് ചികിത്സ നിര്ദേുശിക്കാനുളള ആശയവിനിമയശേഷിയും ക്ഷമയും ഹോമിയോ ഡോക്ടര്ക്ക്ണ അത്യാവശ്യമാണ്. ഒരേ രോഗവുമായെത്തുന്ന രണ്ട് രോഗികള്ക്ക്ണ വ്യത്യസ്തമായ മരുന്നുകളാകും ഹോമിയോയില്‍ നല്കുിക. അലോപ്പതിയില്‍ ആകെയുള്ളത് ഇരുനൂറിലധികം മരുന്നുകളാണെങ്കില്‍ ഹോമിയോപ്പതിയിലുപയോഗിക്കുന്ന മരുന്നുകളുടെ എണ്ണം നാലായിരം കവിയും. ഈ മരുന്നുകളുടെയൊക്കെ പേരുകളും അവയുടെ ഫലപ്രാപ്തിയുമൊക്കെ ഓര്മിനച്ചുവെക്കാനുളള വിവേചനബുദ്ധിയും വിപുലമായ വായനയുമൊക്കെ ഹോമിയോ ഡോക്ടര്ക്ക്ം വേണം.

എവിടെ പഠിക്കണം?

ഹോമിയോപ്പതി പഠനത്തിന് രാജ്യാന്തര പ്രസിദ്ധിയാര്ജി്ച്ച സ്ഥാപനമാണ് കൊല്ക്ക്ത്തയിലെ നാഷനല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ 1975ല്‍ സ്ഥാപിതമായ ഈ ഇന്സ്റ്റി റ്റ്യൂട്ടില്‍ ഹോമിയോപ്പതിയില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എല്ലാ വര്ഷ‍വും ജൂണ്‍/ജൂലായ് മാസങ്ങളിലായി നടക്കുന്ന എന്ട്രനന്സ്ു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ ബി.എച്ച്.എം.എസ്. കോഴ്‌സിനുളള പ്രവേശനം. ഹോമിയോപ്പതിയിലെ ഏഴു വ്യത്യസ്ത വിഷയങ്ങളിലായി പി.ജി. കോഴ്‌സും ഇവിടെയുണ്ട്.

ഡല്ഹിയയിലെ നെഹ്‌റു ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്,ബെല്ഗാസമിലെ എം. ഷേക്ക് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്,മംഗലാപുരത്തെ ഫാ. മുള്ളര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്,മുംബൈയിലെ ഡോ. എം.എല്‍. ദാവലെ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്, തമിഴ്‌നാട്ടിലെ സേലത്ത് പ്രവര്ത്തിഡക്കുന്ന വിനായക മിഷന്സ്േ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എന്നിവയാണ് ദേശീയതലത്തില്‍ ഹോമിയോപ്പതി പഠനാവസരമൊരുക്കുന്ന മികച്ച സ്ഥാപനങ്ങള്‍.

ഇതിന് പുറമെ വിവിധ സംസ്ഥാനസര്ക്കാകറുകളുടെ കീഴില്‍ പ്രവര്ത്തികക്കുന്ന നിരവധി ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ വേറെയുമുണ്ട്. അതത് സംസ്ഥാനസര്ക്കാററുകള്‍ നടത്തുന്ന പൊതു എന്ട്രറന്സ്ത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെയൊക്കെ അഡ്മിഷന്‍ നടത്തുക.

പഠനം കേരളത്തില്‍

സംസ്ഥാനത്ത് സര്ക്കാടര്‍, എയ്ഡഡ് മേഖലകളിലായി ആകെ അഞ്ച് ഹോമിയോ മെഡിക്കല്‍ കോളേജുകളുണ്ട്. പ്ലസ്ടു കഴിഞ്ഞവര്ക്ക്  മെഡിക്കല്‍ പൊതു എന്ട്രഡന്സ്ക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇവിടെ ബി.എച്ച്.എം.എസ്. കോഴ്‌സിന് ചേരാം. സംസ്ഥാന ആരോഗ്യ സര്വയകലാശാലയുടെ കീഴിലാണ് ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ പ്രവര്ത്തി്ക്കുന്നത്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്ക്കോ ടെ പ്ലസ്ടു ജയിച്ചവര്ക്ക്  പ്രവേശനപരീക്ഷയെഴുതാനാകും. ബയോളജി/ബയോടെക്‌നോളജിക്ക് മാത്രം 50 ശതമാനം മാര്ക്ക്  നേടിയിരിക്കണം. നാലര വര്ഷ മാണ് കോഴ്‌സ് കാലാവധി. ഒരുവര്ഷംക പ്രായോഗിക പരിശീലനവുമുണ്ടാകും.

കോഴിക്കോട് കാരപ്പറമ്പിലുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എന്നിവയാണ് സംസ്ഥാനത്തെ സര്ക്കാ്ര്‍ മെഡിക്കല്‍ കോളേജുകള്‍. അമ്പതു സീറ്റുകള്‍ വീതം ഇവിടെയുണ്ട്. ഇതില്‍ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ഏഷ്യയിലെ തന്നെ ആദ്യ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജാണ്. രണ്ട് സര്ക്കാെര്‍ മെഡിക്കല്‍ കോളേജുകളിലും ബി.എച്ച്.എം.എസ്. കോഴ്‌സിന് പുറമെ ഹോമിയോപ്പതിയില്‍ പി.ജി. കോഴ്‌സും നടത്തുന്നു.

എറണാകുളം ചോറ്റാനിക്കരയിലുള്ള ഡോ. പടിയര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, കോട്ടയം സചിവോത്തമപുരത്തുള്ള ആതുരാശ്രമം എന്‍.എസ്.എസ്. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം നേമത്തുള്ള ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എന്നിവയാണ് സംസ്ഥാനത്തെ എയ്ഡഡ് സ്ഥാപനങ്ങള്‍. അമ്പത് സീറ്റുകള്‍ വീതമാണ് ഓരോ സ്ഥാപനങ്ങളിലുമുള്ളത്. മെഡിക്കല്‍ എന്ട്രകന്സ്് റാങ്ക് ലിസ്റ്റ് പ്രകാരമാണ് ഇവിടെയും അഡ്മിഷന്‍.

ഒട്ടേറെ അവസരങ്ങള്‍

ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സര്ക്കാളര്‍ ഡിസ്പന്സ റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇവര്ക്ക്  അവസരങ്ങളുണ്ടിപ്പോള്‍. ഹോമിയോപ്പതി ചികിത്സ നടത്തുന്ന ഒട്ടേറെ പുതിയ ആശുപത്രികള്‍ നിലവില്‍ വന്നിട്ടുണ്ട്. ഐ.ടി. രംഗത്തും ബി.എച്ച്.എം.എസുകാര്ക്ക്ള തൊഴില്സാ.ധ്യതകള്‍ തുറന്നുകിടപ്പുണ്ട്. ഹോമിയോപ്പതി ചികിത്സ എളുപ്പമാക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ നിര്മാപണ രംഗത്താണ് ഹോമിയോ ബിരുദക്കാരെ ആവശ്യം. ഹോമിയോപ്പതിയില്‍ ഉന്നതപഠനത്തിനും തുടര്ഗരവേഷണത്തിലും താത്പര്യമുള്ളവര്ക്ക്  സെന്ട്രില്‍ കൗണ്സി്ല്‍ ഫോര്‍ റിസര്ച്ച്  ഇന്‍ ഹോമിയോപ്പതി (സി.സി.ആര്‍.എച്ച്.) എന്ന കേന്ദ്രസര്ക്കാിര്‍ സ്ഥാപനം അതിനുള്ള സൗകര്യമൊരുക്കുന്നു.

എന്ത് പഠിക്കണം

ഹോമിയോ ഡോക്ടറാകാന്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് ബി.എച്ച്.എം.എസ്. കോഴ്‌സിന് സീറ്റ് തരപ്പെടുത്തുക എന്നതാണ്. സയന്സ്് വിഷയങ്ങളില്‍ പ്ലസ്ടു പാസായി 17 വയസ് പൂര്ത്തി യായവര്ക്ക്് ഈ കോഴ്‌സിന് ചേരാനാകും. കേന്ദ്രസര്ക്കാസര്‍ സ്ഥാപനമായ സെന്ട്ര്ല്‍ കൗണ്സിങല്‍ ഓഫ് ഹോമിയോപ്പതിയാണ് ബി.എം.എച്ച്. കോഴ്‌സുകളുടെ നിയന്ത്രണ ഏജന്സിപ. കൗണ്സികലിന്റെ അംഗീകാരത്തോടെ പ്രവര്ത്തിരക്കുന്ന ഇരുനൂറോളം ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ രാജ്യത്തുണ്ട്. ഇവയില്‍ നിന്നെല്ലാമായി പ്രതിവര്ഷംോ എണ്ണായിരത്തോളം വിദ്യാര്ഥികള്‍ പഠിച്ചിറങ്ങുന്നുണ്ട്. ചില സ്ഥാപനങ്ങളില്‍ നാല് വര്ഷത്തെ ഡിപ്ലോമ ഇന്‍ ഹോമിയോപ്പതിക് മെഡിസിന്‍ ആന്ഡ്ാ സര്ജഷറി (ഡി.എച്ച്.എം.എസ്.) കോഴ്‌സും നടത്തുന്നുണ്ട്. ഡിപ്ലോമ കോഴ്‌സിനേക്കാള്‍ തൊഴില്‍ സാധ്യത ബി.എം.എച്ച്.എസ്. കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്ക്കാ്ണ്. ഹോമിയോപ്പതി കോഴ്‌സിന് ചേരുന്നതിന് മുമ്പായി ആ സ്ഥാപനത്തിന് സെന്ട്രില്‍ കൗണ്സി്ല്‍ ഓഫ് ഹോമിയോപ്പതി അംഗീകാരമുണ്ടെന്ന കാര്യം ഉറപ്പ് വരുത്തേണ്ടത് വിദ്യാര്ഥിലകളുടെ ഉത്തരവാദിത്തമാണ്. ഓരോ കോളേജിന്റെയും അംഗീകാരം സംബന്ധിച്ച വിശദാംശങ്ങള്‍ www.cchindia.com എന്ന വെബ്‌സൈറ്റില്‍ നല്കിയിട്ടുണ്ട്.

സാമൂഹ്യസേവനം 

ഓഫീസിലിരുന്നുളള അറുബോറന്‍ പണി ഇഷ്ടമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നല്ലൊരു തൊഴില്‍മേഖലയാണ് സാമൂഹ്യസേവനം. എന്തിലും കരിയര്‍ സാധ്യതകള്‍ കണ്ടെത്തുന്ന ഈ ആധുനികകാലത്ത് സാമൂഹ്യസേവനം അഥവാ സോഷ്യല്‍ വര്‍ക്കും നല്ലൊരു കരിയര്‍ ശാഖയായി മാറിക്കഴിഞ്ഞു.

സാമൂഹ്യസേവനം ഒരു കരിയര്‍ സാധ്യതയാണെന്നതു ശരിതന്നെ. ഈ രംഗത്ത് പ്രൊഫഷനല്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍സാധ്യതയുമുണ്ട്. പക്ഷേ എല്ലാവര്‍ക്കും പറ്റിയ മേഖലയല്ല സാമൂഹ്യസേവനം. കോഴ്‌സ് കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ പതിനായിരങ്ങള്‍ പ്രതിമാസശമ്പളം ലഭിക്കുമെന്ന വ്യാമോഹത്തോടെ ആരും സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ മിനക്കെടേണ്ട. സഹജീവികളോടുള്ള അനുതാപം, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയാനുളള മനസ്, ദൂരയാത്രകള്‍ ചെയ്യാനും ഗ്രാമീണമേഖലകളില്‍ താമസിക്കാനുമുള്ള സന്നദ്ധത, ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള സംഘബോധം എന്നിവയുള്ളവര്‍ മാത്രം തിരഞ്ഞെടുക്കേണ്ട കോഴ്‌സാണിത്. തലച്ചോറിനേക്കാള്‍ കൂടുതല്‍ ഹൃദയം ഉപയോഗിച്ച് പഠിച്ചെടുക്കേണ്ടവയാണ് ഇതിലെ വിഷയങ്ങള്‍. ശമ്പളത്തേക്കാളുപരി മാനസികമായി വലിയ ആഹ്‌ളാദാനുഭവങ്ങള്‍ സമ്മാനിക്കും ഈ രംഗത്തെ ജോലിയെന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിക്കല്ല വലിയൊരു സമൂഹത്തിനാണ് മാറ്റം കൊണ്ടുവരുന്നത്. അതുവഴി രാഷ്ട്രപുരോഗതിയിലും നിങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പിന്നാക്കാവസ്ഥ മാറ്റിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സോഷ്യല്‍വര്‍ക്ക് ബിരുദധാരികള്‍ക്കുള്ളത്.

പഠനം കേരളത്തിന് പുറത്ത്

സാമൂഹ്യസേവനത്തിനായി പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്). മുംബൈയ്ക്ക് പുറമെ ഹൈദരാബാദ്, മുവാഹതി, തുല്‍ജാപുര്‍ എന്നിവിടങ്ങളിലും ടിസിന് പഠനകേന്ദ്രങ്ങളുണ്ട്. ബി.എസ്.ഡബ്ല്യു., എം.എ. ഇന്‍ സോഷ്യല്‍വര്‍ക്ക്, ഇന്റഗ്രേറ്റഡ് ബി.എ.-എം.എ., മാസ്‌റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ ഓന്ത്രപ്രനര്‍ഷിപ്പ് എന്നിവയാണ് ടിസില്‍ നടത്തുന്ന പ്രധാന കോഴ്‌സുകള്‍. രാജ്യവ്യാപകമായി നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്കില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയിലും ഇതേ കോഴ്‌സുകളുണ്ട്. ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ് ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനം. എം.എ. ഇന്‍ എച്ച്.ആര്‍. മാനേജ്‌മെന്റ്, എം.എസ്.സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി, എം.എ. ഇന്‍ എന്‍.ജി.ഒ. മാനേജ്‌മെന്റ്,എം.എ. ഇന്‍ എച്ച്.ആര്‍. ആന്‍ഡ് ഓര്‍ഗനൈസേഷനല്‍ ഡലപ്‌മെന്റ് എന്നിവയാണ് മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രധാന കോഴ്‌സുകള്‍.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ആഗ്രയിലെ ഡോ. ബാബസാഹിബ് അംബേദ്ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കൊല്‍ക്കത്ത,രാജസ്ഥാന്‍, മുംബൈ സര്‍വകലാശാലകള്‍ എന്നിവയും സോഷ്യല്‍ വര്‍ക്ക് പഠനകോഴ്‌സുകള്‍ക്ക് പേരുകേട്ട സ്ഥാപനങ്ങളാണ്. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും മികച്ച രീതിയില്‍ ബി.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വിദൂരവിദ്യാഭ്യാസരീതിയില്‍ നടത്തുന്ന ഇഗ്‌നോ കോഴ്‌സുകള്‍ക്ക് ചേരാന്‍ പ്രത്യേക പ്രവേശനപരീക്ഷയില്‍ യോഗ്യത തെളിയിക്കേണ്ടതുണ്ട്.

കേരളത്തില്‍

കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ ബി.എസ്.ഡബ്ല്യു,എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് ഇതില്‍ ഏറ്റവും മികച്ച സ്ഥാപനമെന്ന് സധൈര്യം പറയാം. എം.എസ്.ഡബ്ല്യു. കോഴ്‌സിന് ദേശീയതലത്തില്‍ തന്നെ പേരുള്ള രാജഗിരിക്ക് ഇപ്പോള്‍ സ്വയംഭരണാവകാശവും ലഭിച്ചിട്ടുണ്ട്. പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജാണ് എം.എസ്.ഡബ്ല്യു. കോഴ്‌സിന് പേരുകേട്ട മറ്റൊരു സ്ഥാപനം. രാജഗിരി കോളേജ് പോലെ എസ്.ബി. കോളേജിനും ഈയിടെ സ്വയംഭരണാവകാശം ലഭിച്ചു. മരിയന്‍ കോളേജ് കുട്ടിക്കാനം, എം.ഇ.എസ്. കോളേജ് എരുമേലി, മാര്‍ ബസേലിയോസ് കോളേജ് അടിമാലി, അല്‍-അസ്ഹര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തൊടുപുഴ, ജയ്ഭാരത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പെരുമ്പാവൂര്‍ എന്നിവയാണ് എം.ജി. സര്‍വകലാശാലയുടെ കീഴില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സ് നടക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പല കോളേജുകളിലും ബി.എസ്.ഡബ്ല്യു, എം.എസ്ഡബ്ല്യു. കോഴ്‌സുകള്‍ നടക്കുന്നു. വയനാട് ലക്കിടിയിലെ ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്,വില്ല്യാപ്പള്ളിയിലെ എം.ഇ.എസ്. കോളേജ്, കൈതപ്പൊയിലിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹെല്‍ത്ത്,മലപ്പുറം പൂക്കാട്ടിരിയിലെ സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, തവനൂരിലെ ഐഡിയല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, മേല്‍മുറിയിലെ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് ആനക്കരയിലെ എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചെര്‍പ്പുളശേരിയിലെ ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ്,ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, പഴഞ്ഞിയിലെ മാര്‍ ദിനോസ്യസ് കോളേജ് എന്നീ അണ്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ബി.എസ്.ഡബ്ല്യു. കോഴ്‌സ് നടത്തുന്നുണ്ട്.

കല്‍പറ്റ മുട്ടിലിലെ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,ലക്കിടിയിലെ ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്,കോഴിക്കോട്ടെ സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കല്ലായിയിലെ എ.ഡബ്ല്യു.എച്ച്. സ്‌പ്യെഷല്‍ കോളേജ്, വില്ല്യാപ്പള്ളിയിലെ എം.ഇ.എസ്. കോളേജ്, കൈതപ്പൊയിലിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കിഴക്കേ നടക്കാവിലെ ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി,പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി. യോഗം ശതാബ്ദി സ്മാരക കോളേജ്, മലപ്പുറം രാമപുരത്തെ ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തവനൂരിലെ ഐഡിയല്‍ കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊണ്ടോട്ടിയിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,തൃശൂര്‍ സെന്റ് തോമസ് കോളേജ്, വിമല കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ഇരിഞ്ഞാലക്കുട, പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയുടെയും കേരള സര്‍വകലാശാലകളുടെയും കീഴിലുള്ള ചില കോളേജുകളിലും ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു. പഠനാവസരമുണ്ട്. അതത് സര്‍വകലാശാല വെബ്‌സൈറ്റുകളില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

തൊഴിലവസരങ്ങള്‍

നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളാണ് (എന്‍.ജി.ഒ.) എം.എസ്.ഡബ്ല്യു. ബിരുദധാരികളെ പ്രധാനമായും ജോലിക്കെടുക്കുക. ദേശീയാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍.ജി.ഒകളിലായി ഇഷ്ടം പോലെ എം.എസ്.ഡബ്ല്യുക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പല സംഘടനകള്‍ക്കും സര്‍ക്കാരില്‍ നിന്നും യു.എന്‍. പോലുള്ള രാജ്യാന്തര ഏജന്‍സികളില്‍ നിന്നും മികച്ച ഫണ്ടിങ് ഉള്ളതിനാല്‍ നല്ല ശമ്പളവും ലഭിക്കും. പ്രോജക്ട് ഡയറക്ടര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക. വന്‍കിട കമ്പനികളെല്ലാം സാമൂഹ്യസേവനത്തിനായി ലാഭത്തിന്റെ നിശ്ചിത ശതമാനം മാറ്റിവെക്കണമെന്ന പുതിയ നിയമവും എം.എസ്.ഡബ്ല്യുക്കാരുടെ ജോലി സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍.) പരിപാടികള്‍ നടപ്പാക്കാനായി പ്രമുഖ കമ്പനികളെല്ലാം വര്‍ഷാവര്‍ഷം നിരവധി എം.എസ്.ഡബ്ല്യുക്കാരെ ജോലിക്കെടുക്കുന്നു. പല കമ്പനികളിലും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകള്‍ പോലും ഇപ്പോഴുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളിലും ചില തസ്തികകള്‍ എം.എസ്.ഡബ്ല്യുക്കാര്‍ക്ക് മാത്രമായി നീക്കി വച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍,ചൈല്‍ഡ്/യൂത്ത്/വിമന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവ ഉദാഹരണങ്ങള്‍. അധ്യാപനവും ഗവേഷണവുമാണ് എം.എസ്.ഡബ്ല്യു. ബിരുദധാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മറ്റു രണ്ടു മേഖലകള്‍.

സ്റ്റാറ്റിസ്റ്റീഷ്യൻ 

ഉപ്പ് തൊട്ട് എല്‍.ഇ.ഡി. ടി.വി. വരെ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ക്യാഷ് കൗണ്ടറിന് മുന്നില്‍ അരമണിക്കൂര്‍ ചെലവഴിച്ചാല്‍ കൗതുകമുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ മനസിലാകും. ഏറെ ചെലവാകുന്ന സോപ്പും പൗഡറും ഏതാണെന്നത് മുതല്‍ ഏത് പ്രായവിഭാഗക്കാരാണ് കൂടുതല്‍ തുകയ്ക്ക് ഷോപ്പിങ് നടത്തുന്നത് എന്നുവരെ ഈ സമയത്തിനുളളില്‍ അറിയാനാകും. ഈ ഡാറ്റ മുഴുവന്‍ ഒരു സ്റ്റാറ്റിസ്റ്റീഷ്യന്റെ പക്കല്‍ കിട്ടിയെന്നിരിക്കട്ടെ. അയാളത് വിശദമായി വിശകലനം ചെയ്തുകൊണ്ട് സമഗ്രമായ റിപ്പോര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് നല്‍കിയേക്കും. ഉപഭോക്താക്കളുടെ വാങ്ങല്‍ശീലം കൃത്യമായി വെളിപ്പെടുത്തുന്ന ആ റിപ്പോര്‍ട്ടിന്റെ സഹായത്തോടെ കച്ചവടം മെച്ചപ്പെടുത്താന്‍ കടയുടമയ്ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും. സ്റ്റാറ്റിസ്റ്റീഷ്യന്റെ ജോലി എന്താണെന്ന് ലളിതമായി വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ ഉദാഹരണത്തിലൂടെ. കൈയില്‍ കിട്ടുന്ന നിര്‍ജീവമായ ഡാറ്റ അഥവാ വിവരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റെ ധര്‍മം. ഇങ്ങനെ കിട്ടുന്ന കണക്കുകളും വിവരങ്ങളും അപഗ്രഥിച്ചുകൊണ്ട് ശരിയായ അനുമാനത്തിലെത്താന്‍ സ്റ്റാറ്റിസ്റ്റീഷ്യന് സാധിക്കും. അതിനുള്ള ശാസ്ത്രീയമായ പരിശീലനം നേടിയിട്ടുള്ളവരാണവര്‍. സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിന്‍ബലമില്ലാതെ ലോകത്ത് ഒരുതരത്തിലുളള ഗവേഷണപ്രവര്‍ത്തനങ്ങളും സാധ്യമാകില്ല. ഗവേഷകന്റെ കണ്ടെത്തലുകളെ വേര്‍തിരിച്ചുകാണിക്കാനും അവ ശരിയാണെന്ന് സ്ഥാപിക്കാനും സ്ഥിതിവിവരക്കണക്കുകള്‍ കൂടിയേ തീരൂ.

ഗവേഷണത്തില്‍ മാത്രമൊതുങ്ങുന്നില്ല സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രാധാന്യം. വ്യാവസായികരംഗത്തും സര്‍ക്കാരുകളുടെ നിലപാട് രൂപീകരണത്തിന്റെയുമൊക്കെ പിന്നില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസിന് കാര്യമായ പങ്കുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടുള്ള സ്റ്റാറ്റിസ്റ്റീഷ്യന്മാരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുതിയ ച്യൂവിങ് ഗം ബ്രാന്‍ഡ് മുതല്‍ ആപ്പിള്‍ ഐഫോണ്‍ വരെ വിപണിയിലെത്തുന്നതെന്നറിയുക. സര്‍ക്കാരിന്റെ ഓരോ പുതിയ നിയമരൂപീകരണത്തിന്റെയും പിന്നില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.

കണക്ക് മാത്രമല്ല സ്റ്റാറ്റിസ്റ്റിക്‌സ്

സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സ്ഥിരവിവരശാസ്ത്രം ഗണിതശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ പല വിദ്യാര്‍ഥികള്‍ക്കുമുണ്ട്. കണക്ക് നന്നായി അറിയുന്നവന് മികച്ച സ്റ്റാറ്റിസ്റ്റീഷ്യനാവാന്‍ സാധിക്കണമെന്നില്ല എന്നതാണ് സത്യം. കേവല ഗണിതത്തിന്റെ ചട്ടക്കൂടിനുളളില്‍ ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല സ്ഥിതിവിവരശാസ്ത്രം. കെമിസിസ്ട്രിയിലും ഫിസിക്‌സിലും ചെയ്യുന്നതുപോലെ ഒരു‘പ്രോബ്ല’ത്തിന് ‘സൊല്യൂഷന്‍’ കണ്ടെത്തലുമല്ല സ്റ്റാറ്റിസ്റ്റിക്‌സില്‍ സംഭവിക്കുന്നത്. വിവിധവിഷയങ്ങളില്‍ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളില്‍ വ്യക്തതയുണ്ടാക്കിക്കൊടുക്കുക എന്നതാണ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ചെയ്യുന്നത്. അതിനായി ഗണിതശാസ്ത്രത്തിലെ ചില സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം. സ്റ്റാറ്റിസ്റ്റിക്‌സിനെ തന്നെ രണ്ടായി തരംതിരിക്കാം, പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെയാണത്. ഗണിതശാസ്ത്രത്തിലെ വഴികളുപയോഗിച്ച് നിഗമനങ്ങളിലെത്തുന്ന പ്രക്രിയയെ പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നു വിളിക്കുന്നു. സാമൂഹ്യ-സാമ്പത്തികരംഗത്തെ പുതുചലനങ്ങളും അടിയൊഴുക്കുകളും മനസിലാക്കാനായി സ്റ്റാറ്റിസ്റ്റിക്‌സിനെ ഉപയോഗപ്പെടുത്തുന്നതിനെയാണ് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നുവിശേഷിപ്പിക്കുന്നത്. പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അടിസ്ഥാനപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് മാത്രമേ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ മികവ് തെളിയിക്കാനാകൂ എന്ന് മാത്രം.

എന്ത് പഠിക്കണം

സ്റ്റാറ്റിസ്റ്റീഷ്യനാകുക എന്നതാണ് കരിയര്‍ ലക്ഷ്യമെങ്കില്‍ പ്ലസ്ടു തലം തൊട്ടേ അതിനുളള ഒരുക്കങ്ങള്‍ തുടങ്ങണം. സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടു വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്കേ സ്റ്റാറ്റിസ്റ്റിക്‌സിലെ ബിരുദകോഴ്‌സായ ബി.സ്റ്റാറ്റിന് പ്രവേശനം ലഭിക്കൂ. മികച്ച സ്ഥാപനങ്ങളില്‍ ബിരുദപഠനത്തിന് ചേരണമെങ്കില്‍ പ്രത്യേക പ്രവേശനപരീക്ഷയും അഭിമുഖവും നേരിടേണ്ടിവരും. പ്ലസ്ടു കോഴ്‌സിനൊപ്പം ഈ എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള ഒരുക്കങ്ങളും നടത്തണം. ബി. സ്റ്റാറ്റിന് പ്രവേശനം ലഭിക്കാത്തവര്‍ വിഷമിച്ചിരിക്കാതെ വിവിധ കോളേജുകളില്‍ നടത്തുന്ന ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന് പ്രവേശനത്തിന് ശ്രമിക്കണം. കേരളത്തിലെ പ്രമുഖ കോളേജുകളിലൊക്കെ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടത്തുന്നുണ്ട്. ചില കോളേജുകളിലും ബി.എസ്.സി. മാത്തമാറ്റിക്‌സിനൊപ്പവും ബി.കോമിനൊപ്പവും ഓപ്ഷനല്‍ വിഷയമായി സ്റ്റാറ്റിസ്റ്റിക്‌സ് പഠിപ്പിക്കുന്നു. ബി.എ. ഇക്കണോമിക്‌സിനൊപ്പവും ഉപവിഷയമായി സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള കോളേജുകളുണ്ട്. സ്റ്റാറ്റിസ്റ്റീഷ്യനാകണം എന്ന് ദൃഢനിശ്ചയമുള്ളവര്‍ ഇത്തരം ഓപ്ഷനല്‍ കോഴ്‌സുകള്‍ക്ക് പോകാതെ സ്റ്റാറ്റിസ്റ്റിക്‌സില്‍ തന്നെ ബിരുദമെടുക്കുന്നതാണ് നല്ലത്. അങ്ങനെ സാധിക്കാതെ പോയവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓപ്ഷനലായുള്ള ബിരുദകോഴ്‌സ് പൂര്‍ത്തിയാക്കിയതിന്‌ശേഷം സ്റ്റാറ്റിസ്റ്റിക്‌സ് പി.ജിക്ക് ചേരാവുന്നതാണ്. എന്നാല്‍ മുന്‍നിര സ്ഥാപനങ്ങളെല്ലാം സ്റ്റാറ്റിസ്റ്റിക്‌സിലോ മാത്തമാറ്റിക്‌സിലോ ബിരുദമെടുത്തവര്‍ക്ക് മാത്രമേ പി.ജി. സ്റ്റാറ്റിസ്റ്റിക്‌സിന് പ്രവേശനം നല്‍കുകയുള്ളൂ എന്ന കാര്യവും ഓര്‍ക്കണം.

മുന്‍നിര സ്ഥാപനങ്ങള്‍

സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തിന് ലോകത്തിന് തന്നെ മാതൃകയായൊരു സ്ഥാപനമുണ്ട് നമ്മുടെ രാജ്യത്ത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐ.എസ്.ഐ.). 1931ല്‍ സ്ഥാപിതമായ ഐ.എസ്.ഐയുടെ പാത പിന്തുടര്‍ന്നാണ് അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തിനായുള്ള പ്രത്യേക കേന്ദ്രങ്ങള്‍ പിന്നീട് ആരംഭിച്ചത്. കൊല്‍ക്കത്തയിലെ പ്രധാന ക്യാമ്പസിന് പുറമെ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഐ.എസ്.ഐ. സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ബി.സ്റ്റാറ്റ്), ബാച്ചിലര്‍ ഓഫ് മാത്തമാറ്റിക്‌സ് (ബി.മാത്ത്) എന്നീ രണ്ട് അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എം.സ്റ്റാറ്റ്), മാസ്റ്റര്‍ ഓഫ് മാത്തമാറ്റിക്‌സ് (എം.സ്റ്റാറ്റ്) എന്നിവയടക്കമുള്ള ഏഴ് പി.ജി. പ്രോഗ്രാമുകളുമാണ് ഐ.എസ്.ഐ.യില്‍ നടക്കുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സിന് മൂന്ന്‌വര്‍ഷവും പി.ജി. കോഴ്‌സിന് രണ്ടുവര്‍ഷവുമാണ് കാലാവധി. ബി.സ്റ്റാറ്റിന് 55 സീറ്റുകള്‍ വീതമാണ് ഐ.എസ്.ഐയുടെ ഓരോ സെന്ററിലുമുളളത്.

വര്‍ഷാവര്‍ഷം നടക്കുന്ന പ്രത്യേക എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രാജ്യവ്യാപകമായി നടക്കുന്ന പരീക്ഷയായതിനാല്‍ ഓരോവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മത്സരിക്കുന്നുണ്ടാകും. ഇവരില്‍ നിന്ന് കഴിവ് തെളിയിക്കുന്ന മിടുമിടുക്കന്‍മാര്‍ക്ക് മാത്രമേ ഐ.എസ്.ഐയില്‍ പ്രവേശനം ലഭിക്കൂ.

ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.ടി. ഡല്‍ഹി, ഹൈദരാബാദിലെ സി.ആര്‍. റാവു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പൂനെ സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്,ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹിയിലെ തന്നെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ പി.ജി., പി.എച്ച്.ഡി. സൗകര്യമുണ്ട്.

ഇതിന് പുറമെ അലിഗഡ് സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബാംഗ്ലൂര്‍ സര്‍വകലാശാല, ഒസ്മാനിയ സര്‍വകലാശാല,ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സര്‍വകലാശാല,പോണ്ടിച്ചേരി സര്‍വകലാശാല എന്നിവിടങ്ങളിലും മികച്ച രീതിയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. കോഴ്‌സുകള്‍ നടക്കുന്നു.

അവസരങ്ങള്‍

ഒട്ടേറെ യാത്രകളും ജനങ്ങള്‍ക്കിടയിലേക്കേിറങ്ങിയുള്ള വിവരശേഖരണവുമെല്ലാമുള്‍പ്പെടുന്ന രസികന്‍ ജോലിയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റേത്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി ഒട്ടേറെ തൊഴിലവസരങ്ങളും ഇവര്‍ക്കുണ്ട്. ആസൂത്രണബോര്‍ഡ്, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാവര്‍ഷവും സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. സിവില്‍സര്‍വീസസ്, ഇന്ത്യന്‍ ഇക്കോണമിക്ക് സര്‍വീസസ് (ഐ.ഇ.എസ്.),ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ് (ഐ.എസ്.എസ്.) പരീക്ഷയെഴുതി ജയിച്ച് കേന്ദ്രസര്‍വീസില്‍ കയറാനും സ്റ്റാറ്റിസ്റ്റിറ്റിക്‌സ് ബിരുദക്കാര്‍ക്ക് സാധിക്കും. ഇരിട്ടിക്കാരിയായ ഡോണ ഫ്രാന്‍സിസിനാണ് ഈ വര്‍ഷത്തെ ഐ.എസ്.എസ്. പരീക്ഷയില്‍ ഒന്നാം റാങ്കെന്ന കാര്യം മലയാളികള്‍ക്കാകെ അഭിമാനം പകരുന്നതാണ്.

ബാങ്കിങ്, ഫിനാന്‍സ് രംഗത്തും സ്റ്റാറ്റിസ്റ്റീഷ്യന്‍മാര്‍ക്ക് അവസരങ്ങള്‍ ഇഷ്ടം പോലെയാണിപ്പോള്‍. മക്കെന്‍സി, ഏര്‍ണ്‍സ്റ്റ് ആന്‍ഡ് യംഗ്, കെ.പി.എം.ജി. തുടങ്ങിയ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്റ്റാറ്റിസ്റ്റീഷ്യന്‍മാര്‍ ജോലി ചെയ്യുന്നു. 15 ലക്ഷത്തിന് മുകളിലേക്കാണ് തുടക്കക്കാര്‍ക്ക് പോലും ഈ കമ്പനികള്‍ നല്‍കുന്ന വാര്‍ഷികശമ്പളം.

പഠനം കേരളത്തില്‍

കേരളത്തിലെ എല്ലാ പ്രമുഖ കോളേജുകളിലും സര്‍വകലാശാല ക്യാമ്പസുകളിലും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദ,പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. കേരള സര്‍വകലാശാല ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്.സി., എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിലും എം.എസ്.സി.,എം.ഫില്‍ കോഴ്‌സ് നടക്കുന്നു. ഇതിന് പുറമെ എം.ജി.,കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസുകളിലും സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. കോഴ്‌സുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബി.എസ്.സി.,എം.എസ്.സി.,പി.എച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി എന്നിവയടക്കം സംസ്ഥാനത്തെ നിരവധി കോളേജുകളില്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുണ്ട്. 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ബിരുദമെടുത്തവര്‍ക്കാണ് എം.എസ്.സി. പ്രവേശനം ലഭിക്കുക.

വയനാട് ലക്കിടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വടകര ശ്രീനാരായണ കോളേജ്, കൈതപ്പൊയിലിലെ ലിസ്സ കോളേജ്, കൊടുവള്ളി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടക്കുന്നുണ്ട്. കായംകുളം മിലാദെ ഷെരീഫ് കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്,കാര്യവട്ടം ഗവ. കോളേജ്, കിളിമാനൂര്‍ ശ്രീ ശങ്കരി വിദ്യാപീഠം കോളേജ് എന്നിവയാണ് കേരള സര്‍വകലാശാലയുടെ കീഴില്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടക്കുന്ന കോളേജുകള്‍. മാത്തമാറ്റിക്‌സും ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നും പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം ലഭിക്കും.

യുനാനി ഡോക്ടറാവാം

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുത്ത ചികിത്സാരീതിയാണ് യുനാനി. സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ ഗ്രീസില്‍ ഉദയം കൊണ്ടതാണിത്. പ്രാചീന പേര്‍ഷ്യന്‍ വൈദ്യത്തില്‍ നിന്നാണ് യുനാനി പിറവിയെടുത്തതെന്നും വാദിക്കുന്നവരുണ്ട്.

ജന്മമെടുത്തത് എവിടെയാണെങ്കിലും യുനാനി ചികിത്സയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും നന്ദി പറയേണ്ടത് അറബികളോടാണ്. യുനാനി ഗ്രന്ഥങ്ങള്‍ സ്വന്തം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമല്ല സമ്പുഷ്ടമായ സംഭാവനകള്‍ കൊണ്ട് ഈ ചികിത്സാരീതിയെ വൈവിധ്യവത്കരിക്കുകയും ചെയ്തു അറബികള്‍. ഇന്നിപ്പോള്‍ ഒരു ബദല്‍ ചികിത്സാരീതിയായി യുനാനി പരക്കേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മോഡേണ്‍ മെഡിസിനും ഹോമിയോപ്പതിയും പഠിക്കുന്നതുപോലെ യുനാനി കോഴ്‌സ് പഠിച്ചിറങ്ങി സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള സംവിധാനവുമായി.

അടിസ്ഥാനം ചതുര്‍ദ്രവ സിദ്ധാന്തം

യുനാനിയുടെ തൊഴില്‍ സാധ്യതകള്‍ വിശദീകരിക്കുന്നതിന് മുമ്പായി അതിന്റെ അടിസ്ഥാനതത്വങ്ങള്‍ ചെറുതായി വിശദീകരിക്കാം. ഹിപ്പോക്രേറ്റസിന്റെ പ്രസിദ്ധമായ ചതുര്‍ദ്രവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് യുനാനി വൈദ്യത്തിന്റെ അടിസ്ഥാന തത്വം. മനുഷ്യശരീരത്തില്‍ രക്തം, ശ്ലേഷ്മം, പീതപിത്തം, കൃഷ്ണപിത്തം എന്നീ നാലു ദ്രവങ്ങളുടെ സാന്നിധ്യമുണ്ടെന്ന് യുനാനി വൈദ്യത്തില്‍ വിഭാവനം ചെയ്യുന്നു. അര്‍ക്കാന്‍ (മൂലഘടകങ്ങള്‍), മിസാജ് (പ്രകൃതം), അഖ്‌ലാത്ത് (ദ്രവങ്ങള്‍), അര്‍വാഹ് (ആത്മാക്കള്‍), ഖുവ്വാത്ത് (ശേഷികള്‍), അഫാല്‍ (ധര്‍മങ്ങള്‍) എന്നീ ഏഴ് ഘടകങ്ങളും ശരീരത്തിലുണ്ട്. പരസ്പരബന്ധിയായ ഈ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവവും മനസിലാക്കി ചികിത്സ നടത്തുകയെന്നതാണ് യുനാനി രീതി. രോഗനിര്‍ണയത്തിനായി വൈദ്യന്മാര്‍ പ്രധാനമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് (നബ്‌സ്) പരിശോധനയാണ്.

പ്രാദേശികമായി ലഭ്യമായ പ്രകൃതിദത്തമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. ചൂര്‍ണ്ണങ്ങള്‍ കഷായങ്ങള്‍ രസങ്ങള്‍ ആസവങ്ങള്‍ അരിഷ്ടങ്ങള്‍ ലേഹ്യം മധുരദ്രവങ്ങള്‍ ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു.

ഇന്ത്യയില്‍ ഈ ചികിത്സാരീതി എത്തുന്നത് ക്രിസ്തുവര്‍ഷം 12-13 നൂറ്റാണ്ടില്‍ മുസ്‌ലിം ഭരണകാലത്തായിരുന്നു. പിന്നീട് മുഗള്‍ കാലഘട്ടത്തില്‍ വളര്‍ച്ച പ്രാപിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് അലോപ്പതി സമ്പ്രദായം കടന്നുവന്നതോടെ യുനാനി വൈദ്യത്തിന്റെ പരിശീലനം ഗവേഷണം എന്നിവ പിറകോട്ടടിച്ചു.

സ്വാതന്ത്രലബ്ധിക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും യുനാനി രീതിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്. യുനാനിയുടെ പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കാനും ചിട്ടപ്പെടുത്താനുമുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു. യുനാനി പ്രാക്ടീസ് ചെയ്യുന്നതിനും യുനാനി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനങ്ങളുണ്ടായി. അതിന്റെ ഫലമായി പലയിടങ്ങളിലും യുനാനി ഗവേഷണ സ്ഥാപനങ്ങളും പരിശോധനാശാലകളും സ്ഥാപിക്കപ്പെട്ടു. ഇന്ന് അംഗീകൃത പ്രാക്ടീഷണര്‍മാരും ആശുപത്രികളും പഠന ഗവേഷണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന യുനാനിവൈദ്യം രാജ്യത്തെ ആരോഗ്യ സേവന സംവിധാനത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിട്ടുണ്ട്.

എന്ത് പഠിക്കണം

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിയന്ത്രണത്തിലാണ് യുനാനി മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല്‍പത്തിയാറ് അംഗീകൃത യുനാനി വൈദ്യ കോളേജുകള്‍ രാജ്യത്തുണ്ട്. ഇവ യുനാനിയില്‍ പഠനത്തിനും പരീശീലനത്തിനും സൗകര്യം ഏര്‍പ്പെടുത്തുന്നു. ഏതാണ്ട് 1770 വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജുകളിലെല്ലാം കൂടി ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിര്‍ദ്ദേശിക്കുന്ന പാഠ്യ പദ്ധതിയാണ് ഈ കോളേജുകള്‍ പിന്തുടരുന്നത്.

സയന്‍സ് വിഷയങ്ങളില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം.പ്ലസ്ടു തലത്തില്‍ ഉര്‍ദുവോ അറബിയോ പഠിച്ചവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ് സര്‍വകലാശാല ലിഡഢിലെ അജ്മല്‍ഖാന്‍ തിബ്ബിയ്യ കോളേജ്മുംബൈയിലെ ഡോ. എം.ഐ.ജെ. തിബ്ബിയ്യ യുനാനി മെഡിക്കല്‍ കോളേജ്കൊല്‍ക്കത്തയിലെ യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ബാംഗ്ലൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ ഹൈദരാബാദിലെ ഗവ. നൈസാമിയ തിബ്ബി കോളേജ്മധ്യപ്രദേശിലെ സൈഫിയ്യ ഹമീദിയ്യ യുനാനി തിബിയ്യ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ ബി.യു.എം.എസ്. കോഴ്‌സ് നടത്തുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും യുനാനിയില്‍ ബി.യു.എം.എസ്.ഡിപ്ലോമ കോഴ്‌സുകള്‍ നടക്കുന്നുണ്ട്. ബി.യു.എം.എസ് കോഴ്‌സിന് ശേഷം ഉന്നതപഠനത്തിനായി യുനാനിയില്‍ എം.ഡി.എം.എസ്. കോഴ്‌സുകളും ചില സ്ഥാപനങ്ങളിലുണ്ട്. യുനാനിയില്‍ ഫാര്‍മസിസ്റ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.

അവസരങ്ങള്‍

യുനാനി കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരെ കാത്ത് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒട്ടേറെ ഒഴിവുകള്‍ കാത്തിരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും യുനാനി ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.ആര്‍.എം.) പദ്ധതിയാവിഷ്‌കരിച്ചിട്ട് ഏറെ നാളുകളായി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇത്തരമൊരു ഡിസ്പന്‍സറി ആരംഭിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലും ഇതുപോലെയുള്ള ഡിസ്പന്‍സറികള്‍ തുടങ്ങണമെന്നുണ്ടെങ്കിലും യോഗ്യതയുളള യുനാനി ഡോക്ടര്‍മാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തൊട്ടാകെയായി ആകെ 44 രജിസ്‌ട്രേഡ് യുനാനി ഡോക്ടര്‍മാര്‍ മാത്രമേയുളളൂ എന്നറിയുക. ഇവരില്‍ തന്നെ ചിലര്‍ വിദേശരാജ്യങ്ങളിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ,ഹോമിയോ ആസ്പത്രികളെ പോലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യുനാനി ആസ്പത്രികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആലോചിക്കുന്നുണ്ട്. ഇവിടേക്കും യുനാനി ഡോക്ടര്‍മാരുടെ സേവനം ധാരാളമായി ആവശ്യം വരും.

സര്‍ക്കാര്‍ തലത്തിലുളള തൊഴിലവസരങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. സ്വകാര്യമേഖലയിലും യുനാനി ഡോക്ടര്‍മാരുടെ പ്രിയം വര്‍ധിച്ചുവരുന്നുണ്ട്. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ സ്വകാര്യപ്രാക്ടീസ് നടത്തി തന്നെ മാന്യമായ വേതനം തരപ്പെടുത്താനാകുമെന്ന കാര്യം ഉറപ്പ്. യുനാനി ചികിത്സയ്ക്ക് ഏറെ പ്രചാരമുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുനാനി ഡോക്ടര്‍മാര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസമില്ല.

യുനാനി പഠനം കേരളത്തില്‍

യുനാനി ചികിത്സയ്ക്ക് പ്രചാരമുണ്ടെങ്കിലും ഈ വൈദ്യശാസ്ത്രത്തില്‍ ശാസ്ത്രീയമായ അറിവ് നേടാന്‍ കേരളത്തില്‍ ഇതുവരെ സൗകര്യമൊന്നുമുണ്ടായിരുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ പോയി പഠിച്ചു വന്നവരായിരുന്നു ഇവിടെ യുനാനി ചികിത്സ നടത്തിയിരുന്നത്.

സോഷ്യോളജി

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് സമൂഹശാസ്ത്രം അഥവാ സോഷ്യോളജി. മനുഷ്യന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയപഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് സോഷ്യോളജിയുടെ ധര്‍മ്മം. മധ്യകാലത്ത് ശാസ്ത്രപുരോഗതിയുടെ അമരത്ത് വാണ അറബികളാണ് ലോകത്തിന് ഈ ശാസ്ത്രശാഖ പരിചയപ്പെടുത്തിയത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായ അബ്ദുര്‍റഹ്മാനുബ്‌നു ഖല്‍ദൂനാണ് സമൂഹശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്.

ഫ്രഞ്ച് ചിന്തകനായ അഗസ്‌തേ കോംതെയാണ് ‘സോഷ്യോളജി’ എന്ന പദം രൂപപ്പെടുത്തിയത്. അതുകൊണ്ടാകാം സോഷ്യോളജി എന്ന പഠനശാഖയുടെ പിതാവായി പലരും വിശേഷിപ്പിക്കുന്നത് കോംതെയേയാണ്. ഏറെ പ്രായം വന്നിട്ടില്ലാത്ത ഈ ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബിസിനസ്, നിയമം, ആരോഗ്യം,പത്രപ്രവര്‍ത്തനം… ഈ മേഖലകളിലൊക്കെ സമൂഹശാസ്ത്രത്തിന്റെ പ്രായോഗിക ഉപയോഗം കൂടിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രം ഉപയോഗപ്പെടുന്നൊരു പഠനശാഖയായിട്ടായിരുന്നു മുമ്പൊക്കെ സോഷ്യോളജി പരിഗണിക്കപ്പെട്ടിരുന്നത്. അധ്യാപനമല്ലാതെ മറ്റൊരു തൊഴിലവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തന്നെ സ്വകാര്യമേഖലയിലും സോഷ്യോളജിക്കാര്‍ക്ക് അവസരങ്ങള്‍ ഏറിയിട്ടുണ്ടിപ്പോള്‍. വന്‍കിട കോര്‍പറേറ്റ് കമ്പനികളിലൊക്കെ സോഷ്യോളജിസ്റ്റിന്റെ തസ്തിക നിര്‍ബന്ധമായിട്ടുണ്ട്. ഓരോ ഉത്പന്നവും പുറത്തിറക്കുന്നതിന് മുമ്പ് അവ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന നല്ലതും ചീത്തതുമായ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയാണ് കോര്‍പ്പറേറ്റ് കമ്പനികളിലെ സോഷ്യോളജിസ്റ്റുകളുടെ ധര്‍മം. സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും രൂപപ്പെടും മുമ്പ് അക്കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും സോഷ്യോളജിസ്റ്റുകള്‍ നിയോഗിക്കപ്പെടാറുണ്ട്. ചുരുക്കത്തില്‍ സമൂഹത്തിന്റെ ചെറുസ്പന്ദനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും അതിന്റെ ഗതിവിഗതികള്‍ മൂന്‍കൂട്ടിയറിയുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സോഷ്യോളജിസ്റ്റുകള്‍ക്കുള്ളത്. ഉപഭോക്താവ് രാജാവായി മാറുന്ന പുതുകാലത്ത് അവന്റെ മനോഗതങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്ന സോഷ്യോളജിസ്റ്റുകള്‍ക്ക് പ്രിയമേറുന്നത് സ്വാഭാവികം.

എന്ത് പഠിക്കണം

സാമൂഹ്യശാസ്ത്രജ്ഞനാകുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. സമൂഹത്തെ രണ്ടു കണ്ണും തുറന്ന് മനസിലാക്കാനുള്ള സന്നദ്ധതയും ക്ഷമയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള മേഖലയാണിത്. ഏറെക്കാലത്തെ പരിശ്രമവും കഠിനാധ്വാനവുമുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, വിവേചനബുദ്ധി, ഗവേഷണത്തിലുളള താത്പര്യം, ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കാനുള്ള ശേഷി, വിവിധ തരക്കാരായ മനുഷ്യരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള മാനസികനിലവാരം എന്നിവയും സോഷ്യോളജിസ്റ്റുകള്‍ക്ക് അത്യാവശ്യമാണ്.

സോഷ്യോളജി കരിയറാക്കാനാണ് ഉദ്ദ്യേശമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദവും പി.ജിയുമെടുക്കാം. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.എ. സോഷ്യോളജി കോഴ്‌സിന് ചേരാം. ബിരുദപഠനത്തിന് സോഷ്യോളജി തിരഞ്ഞെടുക്കാന്‍ സാധിക്കാതെ പോയവരും വിഷമിക്കേണ്ടതില്ല. ഏത് വിഷയത്തില്‍ ബിരുദെമടുത്തവര്‍ക്കും സോഷ്യോളജി എം.എയ്ക്ക് ചേരാവുന്നതാണ്.പക്ഷേ അഡ്മിഷന്‍ വേളയില്‍ മുന്‍ഗണന ലഭിക്കുക ബി.എ. സോഷ്യോളജിക്കാര്‍ക്കായിരിക്കുമെന്ന് മാത്രം. എം.എയ്ക്ക് ശേഷം എം.ഫില്‍, പി.എച്ച്.ഡി. തുടങ്ങിയ ഉന്നത പഠന അവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ട്. ബി.എയ്ക്ക് പുറമെ ചില സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തെ സോഷ്യോളജി ഡിപ്ലോമ കോഴ്‌സുകളും നടത്തുന്നു.

എവിടെ പഠിക്കണം

രാജ്യത്തെ 133 പരമ്പരാഗത സര്‍വകലാശാലകളില്‍ 85 ഇടങ്ങളില്‍ സോഷ്യോളജി പഠനവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മിക്ക കോളേജുകളും സോഷ്യോളജിയില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.), ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മിലിയ ഇസ്‌ലാമിയ,ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രവര്‍ത്തിക്കുന്ന ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശില്‍ തന്നെയുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അലഹാബാദ് യൂണിവേഴ്‌സിറ്റി, ഗുജറാത്തിലെ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ (എം.എസ്.യു.-ബറോഡ), തമിഴ്‌നാട്ടിലെ മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സോഷ്യോളജി പഠനത്തിന് രാജ്യത്തെ പേരുകേട്ട സ്ഥാപനങ്ങള്‍. പൂനെ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി,രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ സോഷ്യോളജി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജ്, ചെന്നൈ ലൊയോള കോളേജ്, മുംബൈയിലെ സോഫിയ കോളേജ്, സെന്റ് പോള്‍സ് കോളേജ്, വില്‍സന്‍ കോളേജ് എന്നിവയാണ് സോഷ്യോളജി കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ മികച്ച കോളേജുകള്‍.

പഠനം ഡല്‍ഹിയില്‍

എല്ലാ കോഴ്‌സുകളെയും പോലെ സോഷ്യോളജി പഠനത്തിനും വിദ്യാര്‍ഥികള്‍ ആദ്യമുറ്റുനോക്കുക രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏഴ് കോളേജുകളില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നുണ്ട്. ഹിന്ദു,ജാനകി ദേവി മഹാവിദ്യാലയ, ജീസസ് ആന്‍ഡ് മേരി, കമല നെഹ്‌റു,ലേഡി ശ്രീരാം, മൈത്രേയി, മിരാന്‍ഡ ഹൗസ് എന്നിവയാണവ. പ്രത്യേകമായി നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍. ഈ പരീക്ഷയില്‍ 85ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. മൂന്ന് വര്‍ഷങ്ങളിലായി ആറ് സെമസ്റ്ററുകളാണ് ബി.എ. സോഷ്യോളജിക്ക് പഠിക്കാനുണ്ടാകുക. ബി.എ. സോഷ്യോളജി പഠനത്തിന് ശേഷം ഡല്‍ഹിയില്‍ തന്നെയുള്ള ജെ.എന്‍.യുവിലോ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലോ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലോ ഉപരിപഠനത്തിന് ചേരാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)യുടെ ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ്, ബോംബെ, റൂര്‍ക്കി ക്യാംപസുകളില്‍ സോഷ്യോളജിയില്‍ പി.ജി. കോഴ്‌സ് നടത്തുന്നു.

പഠനം കേരളത്തില്‍

കേരളത്തിലെ ഏല്ലാ സര്‍വകലാശാലകളുടെ കീഴിലുളള കോളേജുകളിലും സോഷ്യോളജിയില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടത്തുന്ന കോളേജുകളെ പരിചയപ്പെടുത്താം. കോഴിക്കോട് സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്,നരിക്കുനിയിലെ ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,തവനൂരിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പുറമണ്ണൂരിലെ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തിരൂരിലെ ബാഫഖി യത്തീം ഖാന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍,പെരിന്തല്‍മണ്ണയിലെ ഐ.എസ്.എസ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വണ്ടൂരിലെ വുമണ്‍സ് ഇസ്‌ലാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എടക്കരയിലെ ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കുഴിമണ്ണയിലെ റീജ്യനല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, രാമപുരത്തെ ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടിയിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മഞ്ചേരിയിലെ നോബിള്‍ വുമണ്‍സ് കോളേജ്, പാലക്കാട്ടെ ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂരിലെ വിമല കോളേജ്, കാര്‍മല്‍ കോളേജ്, പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണവ. സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, തൃശൂര്‍ വിമലാ കോളേജ്, തൃശൂര്‍ കാര്‍മല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.എ. കോഴ്‌സുണ്ട്. ഇതുപോലെ എം.ജി.,കേരള സര്‍വകലാശാലകളുടെ കീഴിലും നിരവധി കോളേജുകളില്‍ ബി.എ., എം.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നു. ഇതിന് പുറമെ വിവിധ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസവകുപ്പുകളും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും സോഷ്യോളജിയില്‍ ബി.എ., എം.എ. പഠനസൗകര്യം വാഗ്ദാനം ചെയ്യുന്നു.

അഗ്രികള്‍ച്ചര്‍ സയന്‍സ്

സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ 62 ശതമാനം പേരും ഇപ്പോഴും കാര്‍ഷികവൃത്തിയെ ആശ്രയിച്ചുതന്നെ കഴിയുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനം സമാഹരിക്കപ്പെടുന്നത് കാര്‍ഷികമേഖലയില്‍ നിന്നാണ്. പഴങ്ങളും പച്ചക്കറികളും ധാന്യവര്‍ഗങ്ങളുമൊക്കെ ഉല്പാദിപ്പിക്കുന്നതില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം.

കൃഷിയോടുളള താത്പര്യം കുറഞ്ഞിട്ടില്ലെങ്കിലും പരമ്പരാഗതരീതിയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എല്ലാം ‘ഹൈടെക്’ ആയിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് കൃഷിയും അതിവേഗത്തില്‍ ഹൈടെക് രീതിയിലേക്ക് മാറുകയാണ്. പണ്ടത്തെ പോലെ കലപ്പയും കാളയുമല്ല കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണുമൊക്കെയാണ് പുതിയ കൃഷിക്കാരന്റെ സഹായികള്‍. കാര്‍ഷികരീതിയിലും കര്‍ഷകരുടെ നിലപാടുകളിലുമൊക്കെ മാറ്റം വന്നതോടെ ‘അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്’ എന്ന പഠനശാഖയുടെയും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.

കാര്‍ഷികപഠനം

കൃഷിയെക്കുറിച്ചുള്ള സമഗ്രപഠനമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അഥവാ കാര്‍ഷികശാസ്ത്രം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ബയോളജി,കെമിസ്ട്രി,ഫിസിക്‌സ്,മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള പഠനതത്വങ്ങള്‍ കാര്‍ഷികരംഗത്ത് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ മര്‍മം. കാര്‍ഷികവിളകളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍,കുറഞ്ഞ സ്ഥലത്ത് നിന്ന് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, അവയുടെ വിപണനം എന്നിവയെല്ലാം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ പഠിക്കാനുണ്ടാകും. ഫൂഡ് സയന്‍സ്, പ്ലാന്റ് സയന്‍സ്, സോയില്‍ സയന്‍സ്, അനിമല്‍ സയന്‍സ് എന്നീ സ്‌പെഷലൈസേഷനുകളും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ കീഴില്‍ വരുന്നു.

ഭക്ഷ്യോല്‍പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് പ്രൊഫഷനലുകള്‍ക്ക് കാര്യമായ പങ്കുണ്ട്. മണ്ണ്, ജലസംരക്ഷണം,കീടനിയന്ത്രണം, കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്നീ മേഖലകളിലും അഗ്രിക്കള്‍ച്ചറല്‍ സയന്‍സുകാര്‍ക്ക് ഫലപ്രദമായി പലകാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ സാധിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ബിരുദക്കാരുടെ ആവശ്യം കൂടിവരുകയാണ്. സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല സ്വകാര്യമേഖലയിലും ഈ വിഭാഗക്കാര്‍ക്ക് പ്രിയമേറെയാണിപ്പോള്‍. മണ്ണിനോട് മനസുകൊണ്ടടുപ്പവും കൃഷിയില്‍ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.

എന്ത് പഠിക്കണം

കാര്‍ഷികമേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അഗ്രിക്കള്‍ച്ചറില്‍ ബിരുദം നേടാം. കേരളത്തിനകത്തും പുറത്തുമുള്ള മിക്ക കാര്‍ഷികസര്‍വകലാശാലകളിലും ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് ചേരാം.പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. നാലുവര്‍ഷമാണ് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.

ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉപരിപഠനത്തിനായി എം.എസ്.സിക്ക് ചേരാം. രണ്ടു വര്‍ഷമാണ് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകരമാകും. കാര്‍ഷികരംഗത്ത് തന്നെയുള്ള വിവിധ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. കോഴ്‌സ് ചെയ്യുന്നതിനും സര്‍വകലാശകളില്‍ സൗകര്യമുണ്ട്. ഫോറസ്ട്രി, വൈല്‍ഡ്‌ലൈഫ്,ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്, ഡെയറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി തുടങ്ങി പഠിതാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് പൂര്‍ത്തിയാക്കാം. അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ നിന്നുള്ള അവസരവും ഇവരെ തേടിയെത്തും.

ഓര്‍ഗാനിക് ഫാര്‍മിങ്, വാട്ടര്‍ ഹാര്‍വസ്റ്റിങ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) വഴി വിദൂരവിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.

എവിടെ പഠിക്കാം

കാര്‍ഷികശാസ്ത്രത്തില്‍ മികച്ച രീതിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്ന മുപ്പത്തഞ്ചോളം കാര്‍ഷികസര്‍വകലാശാലകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായുണ്ട്. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ഫൂഡ്‌സയന്‍സ്, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി തുടങ്ങി നിരവധി കോഴ്‌സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന സ്ഥാപനം. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി. ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്,ബി.ടി. ഇന്‍ഫോര്‍മാറ്റിക്‌സ്, ബി.എസ്.സി. അഗ്രിബിസിനസ് മാനേജ്‌മെന്റ്,എം.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു.

തമിഴ്‌നാട്ടില്‍ തന്നെയുള്ള അണ്ണാമലൈ സര്‍വകലാശാലയും കാര്‍ഷികശാസ്ത്ര പഠനത്തിന് പേരുകേട്ട സ്ഥാപനമാണ്. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രോണമി, എം.ബി.എ. അഗ്രി-ബിസിനസ് തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെയുള്ളത്.

ബാംഗ്‌ളൂരിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫൂഡ് സയന്‍സ്, എം.എസ്.സി. അഗ്രി ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളുണ്ട്.

ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) മൈക്രോബയോളജി,മാസ്റ്റര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, എം.ടെക് അഗ്രിക്കള്‍ച്ചര്‍ പ്രൊസസിങ് ആന്‍ഡ് ഫൂഡ് എഞ്ചിനിയറിങ് എന്നീ കോഴ്‌സുകളുണ്ട്.

പഠനം കേരളത്തില്‍

രാജ്യത്തെ കാര്‍ഷികസര്‍വകലാശാലകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് കേരള കാര്‍ഷികസര്‍വകലാശാല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികകോളേജുകളുടെ നിയന്ത്രണം കേരള കാര്‍ഷികസര്‍വകലാശാലയ്ക്കാണ്. തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍,ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്. പി.എച്ച്.ഡി. സൗകര്യവും ഇവിടെയുണ്ട്.

കാസര്‍ക്കോട്ടെ പടന്നക്കാടുളള കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകളാണുള്ളത്.

തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍,ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും പി.എച്ച്.ഡി. പഠനസൗകര്യവുമുണ്ട്. വെള്ളാനിക്കരയില്‍ തന്നെയുള്ള കോളേജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ്.സി. (ഫോറസ്ട്രി), എം.എസ്.സി. (ഫോറസ്ട്രി) കോഴ്‌സുകളുണ്ട്.

മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫുഡ് എഞ്ചിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നു.

കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് ഈ കോളേജുകളിലേക്കുള്ള അഡ്മിഷന്‍

മെക്കാട്രോണിക്സ്

ഏത് കോളേജില്‍ പഠിക്കണം എന്ന് തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയതാണ് ബി.ടെക്കിന് ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്ന കാര്യവും. വരുംവര്‍ഷങ്ങളില്‍ മികച്ച ജോലി സാധ്യത ഉറപ്പായ‘മെക്കാട്രോണിക്‌സ്’എന്ന ബി.ടെക് ബ്രാഞ്ച് പരിചയപ്പെടാം.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ സംയോജിതരൂപമാണ് മെക്കാട്രോണിക്‌സ്. ഈ വിഷയങ്ങളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുക എന്നതാണ് മെക്കാട്രോണിക്‌സ് എന്‍ജിനീയറുടെ ജോലി. ഉപകരണങ്ങളുടെ രൂപകല്പനയ്‌ക്കൊപ്പം സംയോജനം, പരീക്ഷണം, വികസനം എന്നിവയും മെക്കാട്രോണിക്‌സിന്റെ ഭാഗമാണ്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ഉല്പാദനഫാക്ടറികളില്‍ മെക്കാട്രോണിക്‌സ് എന്‍ജിനീയര്‍മാരുടെ സേവനം അത്യാവശ്യമാണിപ്പോള്‍. അതുകണ്ടറിഞ്ഞ് രാജ്യത്തെ പല പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലും മെക്കാട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി.ടെക് കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മെക്കാട്രോണിക്‌സില്‍ ഉന്നതപഠനം നടത്തുകയുമാകാം.

അത്യാവശ്യം വേണ്ടതെന്തൊക്കെ

ഏതെങ്കിലുമൊരു ബി.ടെക് മാത്രമാണ് ലക്ഷ്യമെങ്കില്‍ മെക്കാട്രോണിക്‌സിനെക്കുറിച്ച് ആലോചിക്കാത്തതാണ് ബുദ്ധി. ഒന്നിലെറെ എന്‍ജിനീയറിങ് വിഷയങ്ങളുടെ സങ്കലനമാണീ പുതിയ പഠനശാഖ. അതുകൊണ്ട്തന്നെ ആ വിഷയങ്ങളുടെയെല്ലാം അടിസ്ഥാനതത്വങ്ങള്‍ മെക്കാട്രോണിക്‌സുകാര്‍ക്ക് പഠിക്കാനുണ്ടാകും. ഈ വ്യത്യസ്തവിഷയങ്ങളെല്ലാം ഒരേസമയം പഠിച്ചുമനസിലാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുള്ള മിടുക്കര്‍ മാത്രം മെക്കാട്രോണിക്‌സ് തിരഞ്ഞെടുത്താല്‍ മതി. ഗണിതശാസ്ത്രത്തിലുള്ള കഴിവ്, എന്‍ജിനീയറിങ് അഭിരുചി, കഠനാധ്വാനം ചെയ്യാനുളള സന്നദ്ധത എന്നിവയുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള വഴിയാണിത്.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ ബയോടെക്‌നോളജി വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് മെക്കാട്രോണിക്‌സില്‍ ബി.ടെക് പഠനത്തിന് അപേക്ഷിക്കാം. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന പൊതുഎന്‍ട്രന്‍സ് പരീക്ഷയിലോ ദേശീയതലത്തില്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍), ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (അഡ്വാന്‍സ്ഡ്) പരീക്ഷകളിലോ മികച്ച വിജയം നേടുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.

എവിടെ പഠിക്കാം

എന്‍ജിനീയറിങ് പഠനത്തിന് സൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)യും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.)യും. എന്നാല്‍ രണ്ടു സ്ഥാപനങ്ങളുടെയും ഒരു സെന്ററില്‍ പോലും മെക്കാട്രോണിക്‌സില്‍ ബി.ടെക് കോഴ്‌സ് നടത്തുന്നില്ല. ഇത്ര ഗഹനമേറിയ ഒരു വിഷയത്തില്‍ ബി.ടെക് കോഴ്‌സിന്‍െ സിലബസ് തയ്യാറാക്കുന്നതിന്റെ അപ്രായോഗിത കൊണ്ടാകും ഐ.ഐ.ടികളും എന്‍.ഐ.ടികളും അതിന് മുതിരാത്തത്.

കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.) യാണ് മെക്കാട്രോണിക്‌സ് ബി.ടെക് കോഴ്‌സ് നടത്തുന്ന രാജ്യത്തെ പ്രമുഖസ്ഥാപനം. ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. രാജ്യമൊട്ടാകെയായി നടത്തുന്ന എന്‍ജിനീയറിങ് നാഷനല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇനാറ്റ്) എന്ന മത്സരപരീക്ഷയെഴുതി മികവ് തെളിയിച്ചവര്‍ക്കാണ് പ്രവേശനം. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ഫിസിക്‌സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നായി 240 ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും.

തമിഴ്‌നാട്ടിലെ ചെന്നൈയിലുളള അണ്ണാ യൂണിവേഴ്‌സിറ്റി,തഞ്ചാവൂരിലുള്ള ശസ്ത്ര യൂണിവേഴ്‌സിറ്റി, കാഞ്ചീപുരത്തുള്ള എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ചെന്നൈ താംബരത്തുള്ള ഭാരത് യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ കര്‍പ്പകം കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലും മെക്കാട്രോണിക്‌സില്‍ ബി.ടെക് കോഴ്‌സ് നടത്തുന്നു. അതത് കോളേജുകള്‍ നടത്തുന്ന മത്‌സരപരീക്ഷകള്‍ വഴിയാണ് തിരഞ്ഞെടുപ്പ്.

കര്‍ണാടകയിലെ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും ബി.ടെക് മെക്കാട്രോണിക്‌സ് കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ മെക്കാട്രോണിക്‌സ് ബി.ടെക് കോഴ്‌സിന്റെ സാധ്യതകള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. തൃശൂര്‍ തിരുവില്വാമലയിലുള്ള നെഹ്‌റു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ചില്‍ മാത്രമാണ് ഈ കോഴ്‌സ് ഇപ്പോഴുള്ളത്.

തുറന്നിടുന്ന തൊഴില്‍സാധ്യതകള്‍

മെക്കാട്രോണിക്‌സില്‍ ബി.ടെക് കഴിഞ്ഞിറങ്ങുന്നവരെ കാത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇപ്പോഴുണ്ട്. കമ്പ്യൂട്ടര്‍ നിയന്ത്രിത കണ്‍ട്രോള്‍ സംവിധാനങ്ങളുള്ള ഉല്പാദക സംരംഭങ്ങളിലെല്ലാം മെക്കാട്രോണിക്‌സ് എന്‍ജിനീയര്‍മാരുടെ സേവനം കൂടിയേതീരു. വന്‍കിടഫാക്ടറികളിലും ഖനിവ്യവസായത്തിലേക്കുമെല്ലാം ഇവരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നു.

പ്രതിരോധമേഖലയും ഇവര്‍ക്കായി ധാരാളം സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ വര്‍ഷാവര്‍ഷം മെക്കാട്രോണിക്‌സ് എന്‍ജിനീയര്‍മാരെ ജോലിക്ക് ക്ഷണിക്കാറുണ്ട്. കേന്ദ്ര പ്രതിരോധഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡി.ആര്‍.ഡി.ഒ.) മെക്കാട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നു.

ഫാര്‍മസിസ്റ്റ്

ഡോക്ടര്‍മാരുടെയും രോഗികളുടെയും മെഡിക്കല്‍ ഷോപ്പുകളുടെയും എണ്ണം പെരുകിയതോടെ ഫാര്‍മസിസ്റ്റുകളുടെയും പ്രിയം കൂടി. എല്ലാ മെഡിക്കല്‍ ഷോപ്പിലും ഫാര്‍മസിസ്റ്റിന്റെ സേവനം നിയമപരമായി നിര്‍ബന്ധമാണ്. അവിടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് കടയില്‍ വരുന്നവരുടെ ശ്രദ്ധ പതിയുന്ന തരത്തില്‍ ചില്ലുഫ്രെയിമിലാക്കി പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മരുന്നുഷോപ്പുകളില്‍ മാത്രമല്ല ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലുമൊക്കെ ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ ഉറപ്പാണ്. ഫാര്‍മസി കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഗള്‍ഫ് അടക്കമുളള വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളേറെ.

ഡി. ഫാം
ഫാര്‍മസി രംഗത്തെ അടിസ്ഥാന കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. ഫിസിക്‌സ്കെമിസ്ട്രിബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35 വയസ്. ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലാണ് പ്രവേശനത്തിനുളള നടപടികള്‍ തുടങ്ങുക.തിരുവനന്തപുരം 20 സീറ്റ്)ആലപ്പുഴ ,കോട്ടയം 30 കോഴിക്കോട് (50)മെഡിക്കല്കോളേജുകളില്ഡിഫാം കോഴ്സ്നടത്തുന്നുണ്ട് തിരുവനന്തപുരത്തെ പ്രിയദര്ശിനി ഇന്സ്റ്റിറ്റ്യൂട്ട്ഓഫ്പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്‌സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി കോഴിക്കോട് (60 സീറ്റ്), ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ്, കോഴിക്കോട് (60 സീറ്റ്), ക്രെസന്റ് കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂര്‍ (60 സീറ്റ്), കോളേജ് ഓഫ് ഫാര്‍മസി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ (60), ജാമിയ സലഫിയ ഫാര്‍മസി കോളേജ്,മലപ്പുറം (60 സീറ്റ്), അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറം (60സീറ്റ്), ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസി, കരുനാഗപ്പള്ളി (90 സീറ്റ്),ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, തുറവൂര്‍ (60),ഫാത്തിമ കോളേജ് ഓഫ് ഫാര്‍മസി (120 സീറ്റ്), ജോണ്‍ എനോക് കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (100 സീറ്റ്), എ.ജെ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (60), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60 സീറ്റ്), ശ്രീ വിദ്യാധിരാജ ഫാര്‍മസി കോളേജ്,തിരുവനന്തപുരം (60), എഴുത്തച്ഛന്‍ നാഷനല്‍ അക്കാദമി (60)എന്നിവയാണ് സര്ക്കാര്അംഗീകാരത്തോടെ ഡി.ഫാം കോഴ്സ് നടത്തുന്നസ്വകാര്യ കോളേജുകള്‍.

2020 ആകുമ്പോഴേക്കും ഡി.ഫാം കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ക്ക് രണ്ടു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫാര്‍മസി പ്രാക്ടീസ് എന്ന ബ്രിഡ്ജ് കോഴ്‌സ് നടത്താനും ഫാര്‍മസി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ 2020ന് ശേഷം ജോലി ചെയ്യണമെങ്കില് ബ്രിഡ്ജ് കോഴ്സ് കൂടിപാസായിരിക്കണം.

ബി.ഫാം
ഫാര്‍മസിയിലെ ബിരുദകോഴ്‌സായ ബി.ഫാമിന് നാലു വര്‍ഷംദൈര്‍ഘ്യമുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്‌സ് നടക്കുന്നുണ്ട്. ബയോളജിക്ക് 50ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവര്‍ക്കും ബി.ഫാം കോഴ്‌സിന് അപേക്ഷിക്കാം.
ബി.ഫാം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിക്കുന്നവര്‍ക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വര്‍ഷത്തെ എം.ഫാം കോഴ്‌സിന് ചേരാം. എം.ടെക് (ബയോ ടെക്‌നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) എന്നീ കോഴ്‌സുകള്‍ക്കും ബി.ഫാം ബിരുദക്കാര്‍ക്ക് പ്രവേശനം ലഭിക്കും.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്‌സ് നടക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തില്‍ ബി.ഫാം കോഴ്‌സ് നടത്തുന്നു. കോഴിക്കോട്ടെ ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ് ഓഫ് ഫാര്‍മസി, നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറത്തെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, ദേവകി അമ്മ മെമ്മോറിയല്‍ കോളേജ് ഓഫ് ഫാര്‍മസി, ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മൗലാന കോളേജ് ഓഫ് ഫാര്‍മസി,കണ്ണൂരിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, അഞ്ചരക്കണ്ടി കോളേജ് ഓഫ് ഫാര്‍മസി, ക്രസന്റ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, കാസര്‍കോട്ടെ മാലിക് ദിനാര്‍ കോളേജ് ഓഫ് ഫാര്‍മസി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി, പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി, കരുണ കോളേജ് ഓഫ് ഫാര്‍മസി, കെ.ടി.എന്‍. കോളേജ് ഓഫ് ഫാര്‍മസി, തൃശൂരിലെ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി, സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, എറണാകുളത്തെ കെമിസ്റ്റ്‌സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്,നിര്‍മല കോളേജ് ഓഫ് ഫാര്‍മസി, ആലപ്പുഴയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഫാര്‍മസി, കെ.വി.എം. കോളേജ് ഓഫ് ഫാര്‍മസി,പത്തനംതിട്ടയിലെ നസറത്ത് കോളേജ് ഓഫ് ഫാര്‍മസി, പുഷ്പഗിരി കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരത്തെ ഡേല്‍ വ്യൂ കോളേജ് ഓഫ് ഫാര്‍മസി, എഴുത്തച്ഛന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, മാര്‍ ഡിയോസ്‌ക്രസ് കോളേജ് ഓഫ് ഫാര്‍മസി, ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. എല്ലായിടത്തും അറുപത് വീതം സീറ്റുകളുണ്ട്.

എം.ഫാം.
ഫാര്‍മസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം കോഴ്‌സ് കേരളത്തില്‍ അഞ്ചു സ്ഥാപനങ്ങളിലേ നടത്തുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്,പെരിന്തല്‍മണ്ണയിലെ അല്‍-ഫിഷ കോളേജ് ഓഫ് ഫാര്‍മസി, കോട്ടയം പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. ഇവിടെയെല്ലാം കൂടി 56 സീറ്റുകളേയുള്ളൂ. സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാര്‍ക്കോടെ ബി.ഫാം പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.

ഫാം.ഡി.
ഫാര്‍മസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്‌സാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി അഥവാ ഫാം.ഡി. ആറുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവര്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ പഠിക്കാനുണ്ടാകുക. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 50ശതമാനം മാര്‍ക്കോടെയും ബയോളജി/ മാത്തമാറ്റിക്‌സ്/ ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്),കോഴിക്കോട് മുക്കത്തെ നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി (30),പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്),തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി റിസര്‍ച്ച് സെന്റര്‍ (30 സീറ്റ്) എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫാം.ഡി. പഠനാവസരമുള്ളത്.

വിദൂര വിദ്യാഭ്യാസം

പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി.

വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, സ്ഥിരം യാത്രചെയ്തുപോയി പഠിക്കാന്‍ കഴിയാത്ത അംഗവൈകല്യമുള്ളവര്‍ ഇവരൊക്കെ ഇന്ന് ആശ്രയിക്കുന്നത് വിദൂരവിദ്യാഭ്യാസത്തെയാണ്.

ആദ്യമൊക്കെ റെഗുലര്‍ കോളേജുകളില്‍ സീറ്റുകിട്ടാതെവന്നവരുടെ അഭയകേന്ദ്രമായിരുന്നു വിദൂരവിദ്യാഭ്യാസമെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍പേര്‍ കോഴ്‌സുകള്‍ചെയ്യുന്നു.

വിദൂര വിദ്യാഭ്യാസരീതിയില്‍ വിവിധ സര്‍വകലാശാലകള്‍ ബിരുദ,ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നു. ഇഗ്‌നോയ്ക്കു പുറമെ കേരള,മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളും വിവിധ കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. അണ്ണാമലൈ സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സര്‍വകലാശാലകളും ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

വിദൂര വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍,കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ. 18 വയസ്സിനു മുകളില്പ്രായമുള്ളവര്ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കലാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ലക്ഷ്യം. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാന്‍ ഇവ അവസരമൊരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് കേന്ദ്രങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഹ്രസ്വകാല വൊക്കേഷണല്‍ കോഴ്‌സുകളാണ് കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നത്.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഓണ്‍ലൈന്‍ സപ്പോര്‍ട്ടോടുകൂടിയാണ് ഇതിലെ വിദ്യാഭ്യാസം. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്റ്റന്‍സ്എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ അംഗീകാരവും തൊഴില്‍ രംഗത്ത് ആ കോഴ്‌സുകള്‍ എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നതും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കേരള സര്‍വകലാശാല (www. keralauniversity.ac.in)

മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് സയന്‍സ്,ഹ്യുമാനിറ്റീസ് ആന്‍ഡ് സയന്‍സ്, ഭാഷ, സാഹിത്യം, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്യൂണിക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഭാഗങ്ങളിലായി 56 കോഴ്സുകളാണ് കേരളയുടെ വിദൂരവിദ്യാസവിഭാഗംനടത്തുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി/ പിജി പ്രോഗ്രാമിനൊപ്പം സര്‍ട്ടിഫിക്കറ്റ്,ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമുണ്ട്. സര്‍വകലാശാലയുടെ റെഗുലര്‍ കോഴ്‌സുകള്‍ക്കുള്ള അതേ സിലബസ് തന്നെയാവും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും ഉണ്ടാവുക. പി.എസ്.സിയും മറ്റു സര്‍വകലാശാലകളും ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 132 ലേണര്സപ്പോര്ട്ട് സെന്ററുകളുംപ്രവര്ത്തിക്കുന്നു.

ബിരുദ കോഴ്‌സുകള്‍: അഫ്‌സലുല്‍ ഉലമ, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി,മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ബിഎ,ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ.,ബി.എല്‍.ഐ.സി.

പി.ജി. കോഴ്‌സുകള്‍: അറബി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി,ഇസ്‌ലാമിക് ഹിസ്റ്ററി, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളില്‍ എം.എ., എം.ബി.എ., മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എല്‍.ഐ.സി., മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, എം.കോം., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. ഇന്‍ ക്ലിനിക്കല്‍ ന്യുട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.

എം.ജി. സര്‍വകലാശാല (www. mguniversity.edu)

ഇതിന്റെ ഭാഗമായി 73 ഓഫ് കാമ്പസ് സെന്ററുകളാണ് ഉള്ളത്. ഇതില്ഏഴെണ്ണം വിദേശത്താണ്. ഷാര്, ദോഹ, മനാമ, ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി, കുവൈത്ത്, അബുദാബി, ഒമാന്‍ എന്നിവിടങ്ങളിലാണ് വിദേശ സെന്ററുകളുള്ളത്. കൂടാതെ വിവിധ വിഷയങ്ങളിലായി കേരളത്തില്‍ 122 ഓഫ് കാമ്പസ് സെന്ററുകളുമുണ്ട്. എം.ബി.എ., എം.സി.എ. കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം.

ബിരുദ കോഴ്‌സുകള്‍: ബി.എഫ്.ടി., ബിഎ സോഷ്യോളജി, ബി.ബി.എ.,ബി.ബി.എം., ബിസിഎ, ബികോം, ബി.എല്‍.ഐ.എസ്‌സി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടി.എസ് ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്.

പി.ജി. കോഴ്‌സുകള്‍: എല്‍.എല്‍.എം., എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.സി.എ,എം.ബി.എ., എം.കോം, എം.എസ്.സി. ഐ.ടി., എം.എസ്.സി. മാത്തമാറ്റിക്‌സ്

കാലിക്കറ്റ് സര്‍വകലാശാല (www.universityofcalicut.info)

നിലവില്‍ 16 ബിരുദ കോഴ്സുകളും 13 ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇവിടെ നടത്തുന്നത്. രണ്ടു ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 18 വിദ്യാഭ്യാസസ്ഥാപനങ്ങളെ വിവിധ കോഴ്സുകള്ക്കായി അംഗീകാരം നല്കിയിട്ടുണ്ട്.ഷാര്, അബുദാബി, ദോഹ, കുവൈത്ത്, ബഹറിന്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.

ബിരുദകോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, തമിഴ്, സംസ്‌കൃതം,അഫ്‌സലുല്‍ ഉലമ, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്,ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബി.എ., ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.ബി.എ., ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍,ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ബി.എസ്‌സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, തമിഴ്,ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം.,എം.ബി.എ.
പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍: ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ടിവി ന്യൂസ് പ്രസന്റേഷന്‍ ആന്‍ഡ് ആങ്കറിങ്,മള്‍ട്ടി മീഡിയ, വെബ് ടെക്‌നോളജി, ഫോറിന്‍ ട്രേഡ്.
ഡിപ്ലോമ കോഴ്‌സുകള്‍: ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസേഷന്‍,മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജെമോളജി, ഹോട്ടല്‍ മാനേജ്‌മെന്റ്

കണ്ണൂര്‍ സര്‍വകലാശാല (www.kannuruniversity.ac.in)

ബിരുദ കോഴ്‌സുകള്‍: ഇംഗ്ലീഷ്, ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്,സോഷ്യോളജി, മലയാളം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, അഫ്‌സല്‍ ഉല്‍ ഉല്‍മ എന്നീ വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്‌സി. മാത്തമാറ്റിക്‌സ്,ബി.ബി.എ., ബി.സി.എ.

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്,എം.കോം.

പ്രധാന വിദൂരവിദ്യാഭ്യാസ സര്‍വകലാശാലകള്‍
1.
അളഗപ്പ സര്‍വകലാശാല, 2. ആന്ധ്ര സര്‍വകലാശാല, 3. അണ്ണ സര്‍വകലാശാല, 4. അണ്ണാമലൈ സര്‍വകലാശാല
5.
ബെഗളൂരു സര്‍വകലാശാല, 6. ഭാരതിയാര്‍ സര്‍വകലാശാല, 7. ഐ.സി.എഫ്.എ.ഐ. സര്‍വകലാശാല, 8. കകാതിയ സര്‍വകലാശാല, 9. മണിപ്പാല്‍ സര്‍വകലാശാല, 10. ഉസ്മാനിയ സര്‍വകലാശാല

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 29 സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള അണ്ണാമലൈ, മധുര കാമരാജ്, ഭാരതിയാര്‍ തുടങ്ങിയവയാണ് മുന്‍പന്തിയില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സംസ്ഥാനത്തിനുപുറത്ത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം,ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രോഗ്രാമിങ് സെന്ററുകളുണ്ട്.

വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച സര്‍വകലാശാലകളുടെ മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും അംഗീകരിച്ച കോഴ്‌സുകളാണോ എന്ന് നോക്കിയാവണം തിരഞ്ഞെടുപ്പ്.ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത ഏതെങ്കിലും സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സിന് ചേരുന്നതിനേക്കാള്‍ ഇഗ്‌നോയുടെ സെന്ററുകളില്‍ പഠിക്കുന്നതാണ് സുരക്ഷിതം.

ഇഗ്‌നോ (www.ignou.ac.in)
ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസ മുന്‍നിര സര്‍വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്ന ഇഗ്‌നോ. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഗ്‌നോയ്ക്ക് 36രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 67 റീജ്യണല്‍ സെന്ററുകളും 3000 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും 60 വിദേശ സെന്ററുകളും സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. യു.എ.ഇ., ഒമാന്‍,ബഹറിന്‍, ദോഹ, ശ്രീലങ്ക, മൗറീഷ്യസ്, മാലെ ദ്വീപ്, നേപ്പാള്‍, കെനിയ, ഫിജി,കരീബിയന്‍ ദ്വീപുകള്‍, സമോവ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സിംഗപ്പൂര്‍, ഖാന എന്നിവിടങ്ങളിലും ഇഗ്‌നോ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.

490 അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.ജനുവരിയിലും ജൂലായിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നല്‍കുന്നു. ചില കോഴ്‌സുകള്‍ ജൂലൈ സെഷനില്‍ മാത്രമായിരിക്കും. കോഴ്‌സുകളുടെ സ്വഭാവം അനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തിയും നേരിട്ടും പ്രവേശനം നല്‍കുന്നു.

ജൂലൈ സെഷനുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ തുടങ്ങും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും റീജ്യണല്‍ സെന്ററുകളുണ്ട്.

ബിരുദ കോഴ്‌സുകള്‍: ബിഎ ടൂറിസം സ്റ്റഡീസ്, ബി.സി.എ., ബി.എ.,ബി.കോം, ബി.കോം, ബി.എസ്.സി, ബി.എസ്.ഡബ്ല്യു, ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബി.ബി.എ ഇന്‍ റീട്ടെയിലിങ് വിത്ത് ദി മോഡുലര്‍ അപ്രോച്ച്.

പി.ജി. കോഴ്‌സുകള്‍: എം.ബി.എ, മാസ്റ്റര്‍ ഓഫ് കൗണ്‍സലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, എം.സി.എ, മാസ്റ്റര്‍ ഓഫ് സയന്‍സ് (ഡയറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസസ് മാനേജ്‌മെന്റ്), എം.എ. (റൂറല്‍ ഡെവലപ്‌മെന്റ്), എം.കോം, എം.എ. ടൂറിസം മാനേജ്‌മെന്റ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിന്ദി, എംഎസ്ഡബ്ല്യു, എം.എ. ഫിലോസഫി, എം.എ. എജ്യൂക്കേഷന്‍, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. സോഷ്യോളജി, എം.എ. സൈക്കോളജി, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എ. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ആപ്ലിക്കേഷന്‍സ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഇന്‍ ആന്ത്രപ്പോളജി.

കടപ്പാട് : www.allprocess.in

അവസാനം പരിഷ്കരിച്ചത് : 2/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate