Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തൊഴിലവസരങ്ങള്‍ - 3

കൂടുതല്‍ വിവരങ്ങള്‍

പെറ്റ് ഗ്രൂമിങ്ങ് – വളര്ത്ത് മൃഗങ്ങളെ പരിപാലിക്കാനൊരു കരിയര്‍

സാബ്രദായിക വഴികളില്‍ നിന്നും മാറി നടക്കുവാനധികം പേരുമൊന്നും ശ്രമിക്കാറില്ല. കരിയറിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും. മാനദണ്ഡങ്ങള്‍ പണവും സമൂഹത്തില്‍ ചില പ്രത്യേക ജോലികള്‍ക്ക് മാത്രമേ വിലയുള്ളുവെന്ന മിഥ്യാ ധാരണയുമാകുമ്പോള്‍ ഇത് സ്വാഭാവികം മാത്രം. എന്നാല്‍ ചിലരുണ്ട് തങ്ങളുടേതായ വഴികളില്‍ മാത്രം സഞ്ചരിക്കുവാനിഷ്ടപ്പെടുന്നവര്‍. കഷ്ടപ്പെട്ടല്ല മറിച്ച് ഇഷ്ടപ്പെട്ടാണ് ജോലി ചെയ്യേണ്ടത് എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. അത്തരക്കാര്‍ക്കായി ചില പ്രൊഫഷനുകളിവിടെയുണ്ട്. അങ്ങനെയുള്ള ഒന്നാണ് പെറ്റ് ഗ്രൂമിങ്ങ്

എന്താണ് ഈ ജോലി

വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും അവയെ ഭംഗിയായി ഒരുക്കലുമാണ് ഒരു പെറ്റ് ഗ്രൂമറുടെ ജോലി. മൃഗങ്ങളെ കുളിപ്പിക്കല്‍, അവയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. പാര്‍ട്ട് ടെം ആയോ മുഴുവന്‍ സമയമായോ ഈ ജോലി തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്ന് വരുന്നയൊരു മേഖലയാണിത്. പലര്‍ക്കും തങ്ങളുടെ തിരക്കിനിടയില്‍ ഇവയെ പരിപാലിക്കുവാന്‍ കഴിയാറില്ല. ഇത്തരക്കാര്‍ക്ക് പെറ്റ് ഗ്രൂമേഴ്സിനെ ആശ്രയിക്കാം. പൂച്ച, നായ, കുതിര എന്നിവയെയാണ് സാധാരണയായി പരിപാലിക്കേണ്ടി വരിക.

നിര്മ്മാണ രംഗത്ത് മാറ്റുരക്കാന്‍ കണ്സ്ട്രക്ഷന്‍ ടെക്നോളജി

ഏത് പ്രൊഫഷണലിലായാലും ഇന്ന് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. മാറുന്ന കാലഘട്ടത്തിനനുസൃതമായി നിരവധി പുതിയ തൊഴിലവസരങ്ങളും കോഴ്സുകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. ഒപ്പം പരമ്പരാഗത കോഴ്സുകള്‍ക്ക് പുത്തന്‍ മാനങ്ങളും കൈവരുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ നിന്നും ആര്‍ക്കിടെക്ച്വറിലേക്കുള്ള മാറ്റം ഈ തരത്തിലൊന്നാണ്.

സിവില്‍ എഞ്ചിനിയിറിങ്ങിന്‍റെ പ്രായോഗിക വശമായ കോഴ്സുകളിലൊന്നാണ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി. നിര്‍മ്മാണ രംഗത്തെ സാങ്കേതികവും മാനേജ്മെന്‍റ് രീതികളും വിശദമായി  പ്രതിപാദിക്കുന്ന കോഴ്സാണിത്. കണ്‍സ്ട്രക്ഷന്‍ സേഫ്റ്റിയും കണ്‍സ്ട്രക്ഷന്‍ നിയമങ്ങളും ഇവിടെ പാഠ്യ വിഷയമാണ്.

മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എഞ്ചിനിയറിങ്ങ് കോഴ്സായും സിവില്‍ എഞ്ചിനിയറിങ്ങ് പാസായവര്‍ക്ക് എം ടെകിനും ഈ വിഷയം പഠിക്കുവാന്‍ കഴിയും.

എവിടെ പഠിക്കാം

 • ഐ ഐ ടി മദ്രാസ്
 • എന്‍ ഐ ടി വാറംഗല്‍ (http://www.nitw.ac.in)
 • ബി എം എസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ബാംഗ്ലൂര്‍ - M.Tech in Construction Technology
 • മുംബൈ യൂണിവേഴ്സിറ്റി - M.E in Construction Engineering & Management
 • ഭാരത് യൂണിവേഴ്സിറ്റി ചെന്നൈ -M.Tech in Construction Engineering & Management
 • സി ഇ പി റ്റി യൂണിവേഴ്സിറ്റി അഹമ്മദാബാദ് -Bachelor of Construction Technology, M.Tech in Construction Engineering & Management
 • ഭഗവന്ദ് യൂണിവേഴ്സിറ്റി, അജ്മീര്‍ -M.Tech in Construction
 • മൌലാനാ അബ്ദുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, കൊല്‍ക്കത്ത – B. Tech in structural engineering and construction management
 • വിജയ വിട്ടാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെല്‍ഗാം - M.Tech in Construction Technology
 • കാരാവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാംഗ്ലൂര്‍ - M.Tech in ConstructionTechnology

പത്ര പ്രവര്ത്തനം പഠിക്കുവാനൊരു ഉന്നത വിദ്യാപീഠം – ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍

ഊര്‍ജ്ജ സ്വലരും അന്വേഷണ ബുദ്ധിയുമുള്ള ചെറുപ്പക്കാര്‍ക്ക് ഏറെ ഇണങ്ങുന്നയൊരു കര്‍മ്മമേഖലയാണ് പത്ര പ്രവര്‍ത്തനത്തിന്‍റേത്. എണ്ണിയാലൊടുങ്ങാത്ത ചാനലുകളുള്ള ഈ കാലത്ത് അവസരങ്ങള്‍ സുലഭമായിട്ടുണ്ട്. ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ ടെലിവിഷന്‍/പ്രിന്‍റ്/അഡ്വര്‍ടൈസിങ്ങ് & പബ്ലിക് റിലേഷന്‍സ് എന്നിവയിലാണ് കോഴ്സുകള്‍.

ന്യൂഡല്‍ഹിയാണ് ആസ്ഥാനം. ഒഡീഷയിലെ ധന്‍കാല്‍, മിസോറാമിലെ ഐസ്വാള്‍, മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളില്‍ റീജിയണല്‍ സെന്‍ററുകളുണ്ട്.

ഡെല്‍ഹിയിലുള്ള കോഴ്സുകള്‍

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ (1 വര്‍ഷം)
 • Radio & TV Journalism
 • Advertising & Public Relations
 • Journalism (Hindi)
 • Journalism (Odia)
 • Journalism (English)
 • Journalism (Urdu)
 • Diploma Course in Development Journalism 

അന്താരാഷ്ട്ര നിലവാരമുള്ള ഈ കോഴ്സ് പത്ര പ്രവര്‍ത്തകര്‍ക്കായി നടത്തുന്നതാണ്.

ഇത് കൂടാതെ Indian Information Service സിന് വേണ്ടിയുള്ള കോഴ്സുകളും ചില് ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഡെല്‍ഹിയിലുള്ള എല്ലാ പ്രോഗ്രാമുകളും എല്ലാ സെന്‍ററുകളിലുമില്ല.

Dhenkanal (Odisha)

 • PG Diploma in English Journalism
 • PG Diploma in Odisha Journalism

Jammu (J & K)

PG Diploma in English Journalism 

Amaravati (Maharashtra)

PG Diploma in English Journalism

Aizawl (Mizoram)

PG Diploma in English Journalism

Kottayam (Kerala)

PG Diploma in English Journalism

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷക്കാര്‍ക്കും അവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമ പ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യമായ യോഗ്യതകളാണ്. 25 വയസ്സാണ് പ്രായ പരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. പ്രവേശന വര്‍ഷത്തെ ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

പ്രവേശന വിജ്ഞാപനം മാര്‍ച്ച് മാസത്തില്‍ പ്രതീക്ഷിക്കാം. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യു എന്നിവയുമുണ്ടാകും. കോഴ്സുകള്‍ ജൂലൈ മധ്യത്തോട് തുടങ്ങി ഏപ്രിലില്‍ പൂര്‍ത്തിയാകും. ഒരു മാസം ഇന്‍റേണ്‍ഷിപ്പുണ്ടാകും. ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോടെ രണ്ട് സെമസ്റ്ററുകളും പാസായവര്‍ക്കേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കു. പി ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം (റേഡിയോ &ടി വി) കോഴ്സിന് രണ്ടാം സെമസ്റ്ററില്‍ പൂര്‍ണ്ണമായും പ്രായോഗിക പരിശീലനമാണ് ഉണ്ടാവുക.

വിലാസം

Indian Institute of Mass Communication
JNU New Campus,
Aruna Asaf Ali Marg,
New Delhi - 110067, India.

സിദ്ധ – ഒരു പാരമ്പര്യ ചികിത്സാ രീതി

പ്രചാരമേറി വരുന്ന ഒരു ചികിത്സാ രീതിയാണ് സിദ്ധ. ത് ഒരു പാരമ്പര്യ ചികിത്സയാണ്. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ളയൊന്നാണിത്.

കോഴ്സ്

ബാച്ചലര്‍ ഓപ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BSMS) എന്നതാണ് കോഴ്സ്. ഇത് അഞ്ചര വര്‍ഷത്തെ ബിരുദ കോഴ്സാണ്. ബയോളജിയോട് കൂടിയ പ്ലസ്ടുവാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.

എവിടെ പഠിക്കാം

കേരളത്തില്‍ തിരുവന്തപുരത്തെ പോത്തന്‍കോട് സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജുണ്ട്. 50 സീറ്റാണുള്ളത്.

വിലാസം

Santhigiri Siddha Medical College, Santhigiri P.O., Thiruvananthapuram, Kerala - 695589.

തമിഴ്നാട്ടിലെ പ്രമുഖ കോളേജുകള്‍

 • Akila Thiruvithamcore Siddha Vaidya Sangam
 • Siddha Maruthuva Kalloory & Hospital, Kanyakumari, Tamilnadu  (BSMS)
 • Government Siddha Medical College, Chennai, Tamilnadu (BSMS. MD)
 • Government Siddha Medical College, Tirunelveli, Tamilnadu (BSMS, MD)
 • Sri Sairam Siddha medical college &research centre  (BSMS)
 • National Institute of Sidha, Sanatorim, Chennai (MD, PhD)
 • RVS Sidha Medical College & Hospital (BSMS)

ശാസ്ത്രീയമായി യോഗ പഠിക്കാം

അന്താരാഷ്ട്ര തലത്തില്‍ത്തന്നെ യോഗക്ക് പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് യോഗ അഭ്യസിക്കുവാനും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുവാനും താല്‍പ്പര്യമുള്ളവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലയിലും ചില കോഴ്സുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്.

സ്ഥാപനങ്ങളും കോഴ്സുകളും

Morarji Desai National Institute of Yoga (MDNIY), New Delhi

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ സ്ഥാപനം.

 • B.Sc. (Yoga Science) – 50 ശതമാനം മാര്‍ക്കോടെ ബയോളജിയുള്ള പ്ലസ്ടുവാണ് യോഗ്യത. 21 വയസ്സാണ് പ്രായ പരിധി. 60 സീറ്റുണ്ട്. 3 വര്‍ഷമാണ് കാലാവധി.
 • Diploma in Yoga Science (D.Y.Sc) - 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രിയാണ് യോഗ്യത. 30 വയസ്സാണ് പ്രായ പരിധി. 115 സീറ്റുണ്ട്. ഒരു വര്‍ഷമാണ് കാലാവധി.
 • Certificate in Yoga Science (C.Y.Sc) – മൂന്ന് മാസമാണ് കാലാവധി.പ്ലസ് ടുവാണ് .യോഗ്യത.
 • Certificate Course in Yogasana (CCY) for Health Promotion – പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.
 • Certificate Course in Pranayama and Meditation (CCPM) for Health Promotion - പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.
 • Foundation Course in Yoga Science for Wellness (FCYScW) – 50 മണിക്കൂറിലെ ഈ പാര്‍ട്ട് ടൈം കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത. 50 സീറ്റാണുള്ളത്.

ഇത് കൂടാതെ യോഗയില്‍ ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്.

National Institute of Naturopathy

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റേതാണ് ഈ സ്ഥാപനവും.

 • Treatment Assistant Training Course – ഇത് ഒരു വര്‍ഷത്തെ കോഴ്സാണ്.
 • Two Years Nursing Diploma in Naturopathy & Yoga Therapy –ബയോളജിയുള്ള പ്ലസ് ടുവാണ് യോഗ്യത.

യുനാനി – ഒരു വ്യത്യസ്തമായ ചികിത്സാ രീതി

വ്യത്യസ്തമായ നിരവധി ചികിത്സാ രീതികള്‍ ലോകത്തില്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗ്രീസില്‍ നിന്നും അറബികള്‍ വഴി ഇന്ത്യയിലെത്തിയ യുനാനി എന്ന ചികിത്സാ സബ്രദായം. ഇത് പഠിക്കുവാനിന്ന് മികച്ച സ്ഥാപനങ്ങളുണ്ട്. ബയോളജി അടങ്ങിയ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചലര്‍ ഓഫ് യുനാനി മെഡിസിന്‍ () കോഴ്സിന് ചേരാം. എം ഡി, എം എസ് ബിരുദങ്ങളും പി ജി ഡിപ്ലോമയും ബിരുദാനന്തര ബിരുദ തലത്തിണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ Pre – Tb Course  ഉം ഉണ്ട്.

എവിടെ പഠിക്കാം

National Institute of  Unani Medicine Bangalore

ഇത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്. എട്ട് പി ജി കോഴ്സുകളിവിടെയുണ്ട്.

ഫാഷന്‍ പഠിക്കാന്‍ പ്രതിരോധ സേനയുടെ സ്ഥാപനം – ആര്‍മി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍

ഡിസൈന്‍ കോഴ്സുകള്‍ അനവധിയുണ്ടുവെങ്കിലും ഡിസൈന്‍ എന്ന് പറഞ്ഞാല്‍ ഫാഷന്‍ ഡിസൈന്‍ ആണ് ഭൂരിഭാഗം കുട്ടികളുടേയും മനസ്സിലേക്കെത്തുക. ഇത് പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ആര്‍മിയില്‍ ജോലി ചെയ്യുന്നവരുടേയോ വിരമിച്ചവരുടേയോ മക്കള്‍ക്ക് പഠിക്കുവാനുള്ള സ്ഥാപനമാണ് ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍. 1983 ല്‍ സ്ഥാപിതമായ ആര്‍മി വെല്‍ഫയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം. 2004 ലാണ് ഇത് സ്ഥാപിതമായത്.

കോഴ്സുകള്‍

 • B.Sc. Fashion and Apparel Design : മൂന്ന് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 60 സീറ്റാണുള്ളത്. 10 ശതമാനം സീറ്റുകള് കര്‍ണാടകക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.
 • M.Sc. Fashion and Apparel Design :രണ്ട് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 20 സീറ്റാണുള്ളത്.

നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് ആന്ഡ് ഫാമിലി വെല്ഫയര്‍ - ഡോക്ടര്മാ്ര്ക്ക് ഹെല്ത്ത് മാനേജ്മെന്റ്‍ പഠിക്കുവാനൊരു സ്ഥാപനം

ആശുപത്രികളുടെ നിലവാരവും പ്രവര്‍ത്തന സൌകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്‍റില്‍ പരിശീലനം സിദ്ധിച്ചാല്‍ നല്ലതായിരിക്കും. ആയത് മുന്നില്‍ കണ്ട് കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍.

കോഴ്സുകള്‍

 • Post-Graduate Diploma In Public Health Management : ഇത് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. ഇതില്‍ രണ്ടര മാസത്തെ പ്രൊജക്ടും ഉള്‍പ്പെടും. MBBS, BDS or B.Sc in nursing/ health science/ natural sciences or B.A. in social sciences or equivalent qualification എന്നതാണ് വേണ്ട യോഗ്യത. സര്‍ക്കാര്‍ സര്‍വീസില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
 • M.D. (Community Health Administration) : ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോഴ്സ് 3 വര്‍ഷത്തെയാണ്. 10 സീറ്റാണുള്ളത്. One year of compulsory rotating internship after passing the final MBBS examination and must have full registration with the State Medical Council/Medical Council of Indiaഎന്നതാണ് മതിയായ യോഗ്യത. 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്.
 • Diploma in Health Administration : ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോഴ്സ് 2 വര്‍ഷത്തെയാണ്. 6 സീറ്റാണുള്ളത്. One year of compulsory rotating internship after passing the final MBBS examination and must have full registration with the State Medical Council/Medical Council of Indiaഎന്നതാണ് മതിയായ യോഗ്യത.
 • Professional Development Course in Management, Public Health & Health Sector  Reforms for District Level Medical Officers

സ്റ്റേറ്റ് ഗവണ്‍മെന്‍റ് സര്‍വീസില്‍ 12 -16 വര്‍ഷം സര്‍വീസുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയാണ് ഈ കോഴ്സ്.

വിദൂര വിദ്യാഭ്യാസ രീതിയിലും ഇവിടെ കോഴ്സുകളുണ്ട്.

 • Post Graduate Diploma in Health and Family Welfare Management
 • Post Graduate Diploma in Hospital Management
 • Post Graduate Diploma in Health Promotion
 • Post Graduate Diploma in Health Communication
 • Post Graduate Diploma in Applied Epidemiology
 • Post Graduate Diploma in Public Health Nutrition

MBBS/MS / MD / MCH, Dental Surgeons and AYUSH Doctors, B.Sc. Nursing / M. Pharma, Physio therapist / Occupational therapist/B.Pharm/ Dieticians എന്നിവയിലേതെങ്കിലുമൊന്നാണ് വേണ്ട യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.

ഇത് കൂടാതെ ഇവിടെ പി എച്ച് ഡി പ്രോഗ്രാമുമുണ്ട്.

വസ്ത്രങ്ങളെപ്പറ്റി പഠിക്കുവാന്‍ ഇന്റര്നാഷണല് സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്സ് ആന്ഡ് മാനേജ്മെന്റ്

മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്ന നിലയില്‍ എന്നും തളരാതെ നില്‍ക്കുന്ന തൊഴില്‍ മേഖലയാണ് വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടത്. ആയതിനാല്‍ വസ്ത്ര നിര്‍മ്മാണ മേഖലയിലെ കോഴ്സുകള്‍ക്ക് എന്നും ഡിമാന്‍ഡുണ്ട്. ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ ഏറെയുണ്ടുവെങ്കിലും കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ ഇന്‍റര്‍നാഷല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍സ് ആന്‍ഡ് മാനേജ്മെന്‍റ് ഇതില്‍ നിന്നൊക്കെയു വേറിട്ട് നില്‍ക്കുന്നു.

ടെക്സ്റ്റൈല്‍ മാനേജ്മെന്‍റില്‍ സമഗ്രമായ പഠനം, പരിശീലനം, കണ്‍സള്‍ട്ടന്‍സി, ഗവേഷണം എന്നിവയ്ക്കൊക്കെ സൌകര്യമൊരുക്കുന്ന സ്ഥാപനമാണിത്.

കോഴ്സുകള്‍

പ്ലസ് ടു മാത്തമാറ്റിക്, കെമിസ്ട്രി, ഫിസിക്സ് എന്നിവ പാസായവര്‍ക്കുള്ള 3 വര്‍ഷത്തെ B.Sc – TEXTILES ആണ് ഇവിടുത്തെ ഡിഗ്രി കോഴ്സ്. 40 സീറ്റാണുള്ളത്.

3 എം ബി എ കോഴ്സുകളാണിവിടെയുള്ളത്.

 • MBA ( Textile Management)
 • MBA ( Apparel Management)
 • MBA ( Retail Management)

എന്നീ പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് യോഗ്യത. 2 വര്‍ഷമാണ് ദൈര്‍ഖ്യം. 30 സീറ്റുണ്ട്.

പ്രവേശന പരീക്ഷയിലൂടെയാണ് എല്ലാ കോഴ്സുകളിലേക്കും പ്രവേശനം.

അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി – ഇന്ത്യയുടെ ഒരു പരിശ്ചേദം

ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി. സാംസ്കാരിക ഭാഷാ വൈവിധ്യത്തിന്‍റെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അലിഗഡ് പുതു തലമുറക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ താമസിച്ച് പഠിക്കുവാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്.

പിന്നാക്കം നിന്നിരുന്ന മുസ്ളീം വിഭാഗത്തെ ആധുനിക വിദ്യാഭ്യാസത്തിലൂടെ നവീകരിച്ച് രാജ്യത്തിന്‍റെ വികാസത്തിന് സംഭാവനകള്‍ നല്‍കുവാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. സയ്യിദ് അഹമ്മദ് ഖാന്‍ 1875 ല്‍ സ്ഥാപിച്ച ആഗ്ലോ ഓറിയന്‍റല്‍ കോളേജ് ആണ് പിന്നീട് അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി ആയി മാറിയത്. ഇന്ത്യയിലെ ആദ്യ കാല റെസിഡന്‍ഷ്യല്‍ കോളേജായ ഈ സ്ഥാപനം 1920 ല്‍ യൂണിവേഴ്സിറ്റിയായി പരിണമിക്കുകയും 1956 ല്‍ സ്വതന്ത്രമാവുകയും ചെയ്തു.

1115 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കെട്ടിട സമുച്ചയങ്ങളില്‍ 219 കോഴ്സുകളും 55 എന്‍ റിച്ച്മെന്‍റ് കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൌകര്യങ്ങളോടെ നിര്‍വഹിച്ച് വരുന്നു. നഴ്സറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുന്ന അനേകം സ്കൂളുകള്‍ ഈ യൂണിവേഴ്സിറ്റിയുടെ സവിശേഷതയാണ്. മെഡിസിന്‍ ക്ലാസുകള്‍, എഞ്ചിനിയറിങ്ങ് ക്ലാസുകള്‍, യുനാനി മെഡിസിന്‍ കോഴ്സുകള്‍, നിയമ ബിരുദ കോഴ്സുകള്‍, ലൈഫ് സയന്‍സ് കോഴ്സുകള്‍ (ബയോ ഡൈവേഴ്സിറ്റി, വൈല്‍ഡ് ലൈഫ്, മ്യൂസിയോളജി), സോഷ്യല്‍ സയന്‍സ് – ആര്‍ട്സ് കോഴ്സുകള്‍ തുടങ്ങി സാബ്രദായികവും അപൂര്‍വ്വവുമായ കോഴ്സുകള്‍ ഇവിടെ നടന്ന് വരുന്നു. മോഡേണ്‍ ഇന്ത്യന്‍ ലാഗ്വേജ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യയിലെ വിവിധ ഭാഷകളുടെ (മലയാളമുള്‍പ്പെടെ) കോഴ്സുകള്‍‌ നടന്ന് വരുന്നു. മലയാളത്തില്‍ ഗവേഷണ സൌകര്യവുമുണ്ട്. ഡിഗ്രി, പി ജി, ഗവേഷണം തുടങ്ങി വിവിധ തല കോഴ്സുകള്‍ക്ക് കൃത്യമായ കലണ്ടറിന്‍ പ്രകാരം പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുന്നു. ആകെയുള്ളതില്‍ 50 ശതമാനം സീറ്റ് ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്ന ഇന്‍റേണല്‍ സ്റ്റുഡന്‍സിനായി സംവരണം ചെയ്തിരിക്കുന്നു. റിസല്‍ട്ടുകള്‍ കൃത്യമായി പ്രതി വര്‍ഷം പ്രസിദ്ധീകരിക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്.

ആയിരത്തഞ്ഞൂറ് പേര്‍ക്ക് ഒരേ സമയം റഫറന്‍സിനുള്ള സൌകര്യമുള്ള മൌലാനാ ആസാദ് ലൈബ്രറി ഏഷ്യയിലെ ഏറ്റവും വലിയതിലൊന്നാണ്. കാമ്പസില്‍ എല്ലാ കാലത്തും മലയാളികള്‍ ഒരു സാന്നിധ്യമാണ്. മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'അമ്മൂമ്മ' എന്ന ഒരു മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1951 മുതല്‍ത്തന്നെ മലയാളത്തില്‍ ഡിഗ്രി, പി ജി, ഗവേഷണ കോഴ്സുകളിവിടെയുണ്ട്. ഇന്ത്യയുടെ ഒരു പരിശ്ചേദത്തെ നേരിട്ടറിഞ്ഞ് കൊണ്ട്. വിദ്യാഭ്യാസ കാലത്തെ സാര്‍ഥകമാക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി എന്നും ആകര്‍ഷണ കേന്ദ്രമാണ്.

കടപ്പാട് : ഉന്നതവിദ്യാഭ്യാസം

2.90476190476
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top