অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരിയറും വ്യത്യസ്ഥ മേഖലകളും

നാനോ ടെക്നോളജി

ഡോ. ടി. പി. സേതുമാധവന്‍
ഭാവിയിലെ സങ്കേതിക വിദ്യ ഏതാണെന്ന ചോദ്യത്തിനു ഒരു ഉത്തരം മാത്രമേയുളളൂ! നാനോ ടെക്നോളജി. അതിസൂക്ഷ്മങ്ങളായ വസ്‌തു ക്കളുടെ ഗവേഷണം, അവയുടെ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്‌ത്ര സാങ്കേതിക ശാഖയാണിത്‌. സാധ്യത - വൈദ്യശാസ്‌ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഡിഫന്‍സ്‌, വ്യവസായം, എന്‍ജിനീയറിങ്‌, ടെക്സ്റ്റൈയില്‍സ്‌ എന്നുവേണ്ട സമസ്‌ത മേഖലകളിലും നാനോ സാങ്കേതിക വിദ്യ അടുത്തു തന്നെ സര്‍വ സാധാരണമാവും.
നാനോ ടെക്നോളജിക്കു വിദേശത്ത്‌ ഏറെ പ്രചാരം ലഭിച്ചിട്ടു ണ്ടെങ്കി ലും ഇന്ത്യയില്‍ അടുത്ത കാലത്താണ്‌ ഈ സാങ്കേതിക വിദ്യ വിപുലപ്പെടാന്‍ തുടങ്ങിയത്‌. നാനോ ടക്നോളജി വിദഗ്ധര്‍ക്കു നാനോ സ്പെഷ്യലിസ്റ്റ്‌, ഗവേഷണവിദഗ്ധര്‍, തുടങ്ങി വിവിധ തസ്‌തികകളില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തും തൊഴില്‍ ലഭിക്കും.
 • യോഗ്യത - ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ 50 ശതമാനം പ്ലസ്ടു പാസായിരിക്കണം.
 • പ്രവേശനം - പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ്‌ ബിടെക്‌ /എംടെക്‌ കോഴ്സിന്‌ പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ്‌ എംടെക്‌ കോഴ്സിന്റെ കാലയളവ്‌ അഞ്ചര വര്‍ഷമാണ്‌.
 • ഉപരിപഠനസാധ്യത - നാനോ ടെക്നോളജിയില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക്‌ പ്ലസ്ടു കഴിഞ്ഞു മെറ്റീരിയല്‍ സയന്‍സ്‌, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, കെമിക്കല്‍, ബയോടെക്നോളജി, ഇലക്ട്രോണിക്സ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ എന്നീ വിഷയങ്ങളിലൊന്നി ല്‍ ബിടെക്‌ പൂര്‍ത്തിയാക്കി എംടെക്‌ നാനോ ടെക്നോളജി കോഴ്സിന്‌ അപേക്ഷിക്കാം. ഫിസിക്സ്‌, കെമിസ്ട്രി, കംമ്പ്യൂട്ടര്‍ സയന്‍സ്‌ വിഷയങ്ങളില്‍ എംഎസ്സി പൂര്‍ത്തിയാക്കിവര്‍ക്കും എംടെക്‌ നാനോ ടെക്നോളജിക്കു ചേരാം.
 • സ്ഥാപനങ്ങള്‍ - കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയും നാനോ സയന്‍സ്‌ എംഎസ്സി കോഴ്സുകള്‍ നിലവിലുണ്ട്‌. കണ്ണൂര്‍ സര്‍വകലാശാലയും നാനോ സയന്‍സ്‌ കോഴ്സുകള്‍ തുടങ്ങാനുളള തയാറെടുപ്പിലാണ്‌. നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ നാനോ ടെക്നോളജിയില്‍ ഇന്റഗ്രേറ്റഡ്‌ ബിടെക്‌/എംടെക്‌ കോഴ്സുകളുണ്ട്‌.

വര വഴങ്ങുമെങ്കില്‍ ഉയരാന്‍ പല വഴി

എം. വി. സഖറിയ
ചിത്രം വരയ്ക്കാന്‍ അഭിരുചിയുണ്ടോ? ഭാവനാശാലിയാണോ? എങ്കില്‍ ഇഷ്ടവിഷയം തന്നെ പഠിച്ചുയരാനും പ്രശസ്‌തിയും പണവും നേടിയെടുക്കാനും സ്വന്തം മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന സംത്യപ്‌തി അനുഭവിക്കുവാനും വഴികള്‍ പലതുണ്ട്‌. ബാച്‌ലര്‍ ഓഫ്‌ ഫൈനാര്‍ട്സും (ബി. എഫ്‌. എ) ബി. എസ്‌. സി കോസ്റ്റ്യും ആന്‍ഡ്‌ ഫാഷന്‍ ഡിസൈനിങ്ങും ഇവയിലുള്‍പ്പെടുന്നു. പ്ലസ്‌ ടുക്കാര്‍ക്ക്‌ ചേരാം.
ഫാഷന്‍ ടെക്നോളജി എന്നാല്‍ ഫാഷന്‍ പരേഡുമായി മാത്രം ബന്ധമുളള എന്തോ സംഗതിയാണ്‌ എന്നൊരു തെറ്റിദ്ധാരണയുണ്ട്‌ പലര്‍ക്കും. അതിനാല്‍ തന്നെ ഈ കോഴ്സിനു ചേരുന്നതില്‍ നിന്ന്‌ പെണ്‍മക്കളെ വിലക്കുന്നവര്‍ പോലുമുണ്ട്‌. പക്ഷേ വസ്‌തുതയുമായി ഇതിന്‌ യാതൊരു ബന്ധവുമില്ല.
കാലത്തിനനുസരിച്ച്‌, യുവജനങ്ങളുടെ കോലം മാറ്റിയെ ടുക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന വിഭാഗക്കാരാണ്‌ ഫാഷന്‍ ഡിസൈനര്‍ മാര്‍ എന്ന്‌ പറയാം ഒരു പക്ഷേ തങ്ങളുടെ ഭാവനയ്ക്കു അനുസരിച്ചു കാലത്തെയും ജനങ്ങളെയും മാറ്റുന്നവരുടെ മേഖല എന്ന്‌ വിശേഷി പ്പിക്കുന്നതാവും കൂടുതല്‍ ശരി. പുതുമ അവതരിപ്പിച്ചും, പഴമയെ പൊടി തട്ടിയെടുത്ത്‌ പുനരവതരിപ്പിച്ചും അവര്‍ നേട്ടം കൊയ്യുന്നു. വസ്‌ത്ര നിര്‍മ്മാണ മേഖലയിലും, ടെലിവിവിഷന്‍ -സിനിമാ മേഖലകളിലുമൊ ക്കെ അവസരങ്ങള്‍ ലഭിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടി സ്ഥാനത്തിലാണ്‌ പ്രവേശനം.
ചില സ്ഥാപനങ്ങള്‍

 • ഗുരുദേവ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌, മാതില്‍, പയ്യന്നൂര്‍ (B. Sc Fashion & Apparel Design Technology)
 • കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെന്റര്‍, പി. ടി. ഉഷ റോഡ്‌, കോഴിക്കോട്‌ (B. Sc Costume & Fashion Designing)
 • എം. ഇ. എസ്‌ കോളജ്‌, ചാത്തമംഗലം, കോഴിക്കോട്‌ ജില്ല (B. Sc Costume & Fashion Designing)
 • അസമ്പ്ഷന്‍ കോളജ്‌, ചങ്ങനാശ്ശേരി (Bachelor of Fashion Technology)
 • കിറ്റക്സ്‌ - ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്നോളജി, എറണാകുളം (Bachelor of Fashion Technology)
ഫാഷന്‍ ടെക്നോളജി രംഗത്തെ ഏറ്റവും പ്രമുഖമായ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനമാണ്‌ 'നിഫ്റ്റ്‌ എന്നറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്നോളജി. ചെന്നൈ, ഹൈദരാബാദ്‌ ബാംഗൂര്‍, ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളുണ്ട്‌. കൊച്ചി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വച്ച്‌ അഖിലേന്ത്യ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. ഇവിടെ അണ്ടര്‍ ഗ്രാ ജ്വേറ്റ്‌ ഡിസൈനര്‍ പ്രോഗ്രാമുകളും പി. ജി ഡിസൈന്‍ പ്രോഗ്രാമുകളുമുണ്ട്‌. തുണിത്തരങ്ങള്‍ ഉപയോഗിച്ചുളള ഫാഷന്‍ ഡിസൈന്‍, നിറ്റ്‌ വെയര്‍ ഡിസൈന്‍ തുടങ്ങിയവയും പാഠ്യ വിഷയങ്ങളാണ്‌.ഗുജറാ ത്തിലെ പാള്‍ഡിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈനി ലുമുണ്ട്‌, ടെക്സ്റ്റെയില്‍ ആന്‍ഡ്‌ അപ്പാരല്‍ ഡിസൈന്‍ ഉള്‍പ്പെടെയുളള കോഴ്സുകള്‍.
സര്‍ഗ്ഗാത്മകത വളര്‍ത്താനും ജീവനോ പാധിയാക്കാനും സഹായക മായ മറ്റൊരു കോഴ്സാണ്‌ ബി. എഫ്‌. എ. പാരമ്പര്യ സങ്കേതങ്ങളും നൂതന സാങ്കേതിക വിദ്യകളും വ്യക്‌തിയുടെ പ്രതിഭയും കൂടിച്ചേരു മ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാലു വര്‍ഷമാണ്‌ കോഴ്സ്‌ കാലയളവ്‌. പൊതു അടിസ്ഥാനവിഷയങ്ങളും തുടര്‍ന്ന്‌ സ്പെഷ്യലൈ സേഷനും എന്നതാണ്‌ പഠന രീതി. പെയിന്റിങ്‌, സ്കള്‍പ്ചര്‍, അപ്ലൈഡ്‌ ആര്‍ട്സ്‌ എന്നിവയയില്‍ നിന്ന്‌ ഓപ്ഷനല്‍ തെരഞ്ഞെടുക്കാം. ചിത്രരചനയും കളിമണ്‍ ശില്‍പനിര്‍മ്മാണവും ദാരുശില്‍പ്പ നിര്‍മ്മാണവും ലോഹശില്‍പ്പ നിര്‍മ്മാണവുമൊക്കെ പഠിക്കാവുന്ന കോഴ്സില്‍ ഗ്രാഫിക്‌ ഡിസൈന്‍, പരസ്യകല തുടങ്ങിയവയും ഉള്‍പ്പെടുന്നു.
പരസ്യകലാരംഗത്ത്‌, കഴിവുള്ളവര്‍ക്ക്‌ അവസരങ്ങളും പണവും ധാരാളം. കലയും ശാസ്‌ത്രവും മനശ്ശാസ്‌ത്രവും സമ്മേളിക്കുന്ന പരസ്യകലാരംഗത്ത്‌ മികച്ച നേട്ടമുണ്ടാക്കാന്‍ അപ്ലൈഡ്‌ ആര്‍ട്സ്‌ ഓപ്ഷനല്‍ സഹായകമാവും. ടിവി ചാനലുകളും അവയോട്‌ മല്‍സരി ച്ച്‌ അച്ചടി മാധ്യമങ്ങളും ഒരുപോലെ വളരുമ്പോള്‍ അവയ്ക്കൊപ്പം വളരാന്‍ പഠിതാവിന്‌ പ്രയാസമുണ്ടാവില്ല. പ്രാചീന കാലം മുതല്‍ അത്യാധുനിക കാലം വരെയുള്ള ചിത്രകലാ സങ്കേതങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിലെ ചിത്രകലാ പ്രസ്ഥാനങ്ങളുമൊക്കെ പെയ്ന്റിങ്‌ ഓപ്ഷനില്‍ പാഠ്യവിഷയമാണ്‌.
ബി. എഫ്‌. എ പഠിക്കാവുന്ന സ്ഥാപനങ്ങള്‍.
1) കോളജ്‌ ഓഫ്‌ ഫൈനാര്‍ട്സ്‌ തിരുവനന്തപുരം.
2) രാജാരവിവര്‍മ്മ കോളജ്‌ ഓഫ്‌ ഫൈനാര്‍ട്സ്‌, മാവേലിക്കര.
3) ഗവ. ഫൈനാര്‍ട്സ്‌ കോളജ്‌ തൃശൂര്‍.
4) ചിന്മയ വിദ്യാപീഠ്‌, വാര്യം റോഡ്‌, എറണാകുളം.
5) ആര്‍. എല്‍. വി കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ ഡ്‌ ഫൈനാര്‍ട്സ്‌ തൃപ്പൂണിത്തുറ.
6) സംസ്‌കൃത സര്‍വകലാശാല, കാലടി.
കല്‍ക്കത്തയിലെ ഗവ. കോളജ്‌ ഓഫ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ ക്രാഫ്റ്റ്‌, മുംബൈയിലെ സര്‍. ജെ. ജെ. സ്കൂള്‍ ഓഫ്‌ ആര്‍ട്‌, ന്യൂഡല്‍ഹിയിലെ കോളജ്‌ ഓഫ്‌ ആര്‍ട്സ്‌ തുടങ്ങിയവ സംസ്ഥാനത്തിന്‌ പുറത്തു പ്രമുഖ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

മെക്കാട്രോണിക്സ്‌

ഡോ. ടി. പി. സേതുമാധവന്‍
ത്രീ ഇന്‍ വണ്‍ - ഇതാണു മെക്കാട്രോണിക്സിന്റെ സാധ്യത. മൂന്ന്‌ എന്‍ജിനീയര്‍മാര്‍ ചെയ്യുന്ന കാര്യം ഒരു മെക്കാട്രോണിക്സുകാരന്‍ ചെയ്യുമെന്നു കേട്ടാല്‍ ഏതു തൊഴില്‍ ദാതാവാണു ഞെട്ടാത്തത്‌!! മെക്കാനിക്കല്‍, ഇലക്ട്രി ക്കല്‍, ഇലക്ട്രോണിക്സ്‌ എന്‍ജിനിയര്‍ മാര്‍ക്കു പകരം ഒരു മെക്കാട്രോ ണിക്സ്‌ എന്‍ജിനീയര്‍ മതി. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌ എന്‍ജിനീയറിങ്‌ ശാഖകള്‍ സംയോജിപ്പിച്ച കോഴ്സാണു മെക്കാട്രോണിക്സ്‌ (Mechatronics).
റോബോട്ടിക്സ്‌, എയര്‍ ക്രാഫ്റ്റ്‌ എയ്‌റോസ്പേസ്‌, ബയോമെഡിക്കല്‍ സിസ്റ്റം, ഓര്‍ത്തോപീഡിക്‌ റിസര്‍ച്ച്‌, നാരോ ആന്‍ഡ്‌ മൈക്രോടെക്നോളജി, ഓഷ്യാനോഗ്രാഫി തുടങ്ങി നിരവധി മേഖലകളില്‍ ഈ സംയോജിത എന്‍ജിനീയറിങ്‌ ശാഖ കൂടുതലായി അവലംബിച്ചു വരുന്നു. ജപ്പാനിലും അമേരിക്കയിലും ഇംഗണ്ടിലും കൂടുതലായി പ്രാവര്‍ത്തിക മാക്കിവരുന്ന മെക്കാട്രോണിക്സിന്‌ അടുത്ത കാലത്തായി ഇന്ത്യയില്‍ പ്രചാരം ലഭിച്ചിട്ടുണ്ട്‌.
സാധ്യത
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുളള മേഖല കളിലൊന്നാ യി മെക്കാട്രോണിക്സ്‌ മാറും. മെക്കാട്രോണിക്സ്‌ പൂര്‍ത്തിയാക്കി യവര്‍ക്കു ഇന്ത്യയില്‍ വിമാന, ഷിപ്പിങ്‌ കമ്പനികള്‍, ഐടി അധിഷ്ഠിത മേഖലകള്‍ എന്നിവയില്‍ ജോലി ചെയ്യാം. കൂടാതെ ബയോമെഡിക്കല്‍, നാനോ ടെക്നോളജി, ഓര്‍ത്തോപീഡിക്സ്‌ റിസര്‍ച്ച്‌ തുടങ്ങി നിരവധി മേഖലകളിലും തൊഴില്‍ സാധ്യതകളുണ്ട്‌. ടൂള്‍ ആന്‍ഡ്‌ ഡൈമേക്കിങ്‌ കോഴ്സിനും നൂറു ശതമാനം ജോലി സാധ്യതയുണ്ട്‌.
പ്രതിമാസം 50000 രൂപയിലധികം ശമ്പളം ലഭിക്കാവുന്ന തൊഴിലുകള്‍ മെക്കാട്രോണിക്സിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഇന്ത്യയില്‍ ലഭിക്കുന്നു.
യോഗ്യത
ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു പൂര്‍ത്തിയാക്കി യവര്‍ക്കു മെക്കാട്രോണിക്സ്‌ കോഴ്സിന്‌ അപേക്ഷിക്കാം. ഡിഗ്രിക്കു തുല്യയോഗ്യതയായ ഒരു വര്‍ഷത്തെ പരിശീലനമടക്കം മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സാണു മെക്കാട്രോ ണിക്സിനുളളത്‌.
പ്രവേശനം
പ്രവേശന പരീക്ഷയുടെ അടിസഥാനത്തിലാണു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്‌. പ്ലസ്‌ ടു കഴിഞ്ഞവര്‍ക്ക്‌ മെക്കാട്രോണിക്സില്‍ അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ അനുബന്ധ എന്‍ജിനീയറിങ്‌ കോഴ്സിനു ചേര്‍ന്നു മെക്കാട്രോണിക്സില്‍ ബിരുദാനന്തര പഠനം നടത്താം.
ഉപരിപഠനസാധ്യത
പ്ലസ്‌ ടു കഴിഞ്ഞു മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, ഐടി, കംപ്യൂട്ടര്‍ സയന്‍സ്‌ എന്നിവയിലേതെങ്കിലുമൊരു എന്‍ജിനീയറിങ്‌ ശാഖയില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ അമേരിക്കയിലും ജപ്പാനിലും ബിരുദാനന്തര പഠനവും ഗവേഷണവും നടത്താം. വിദേശത്തു മെക്കാട്രോണിക്സില്‍ ബിടെക്ക്‌ കോഴ്സുകളുണ്ട്‌.
സ്ഥാപനങ്ങള്‍
മെക്കാട്രോണിക്സ്‌ പഠനത്തിനു ഇന്‍ഡോ-സ്വിസ്‌ സഹകരണത്തോ ടെ നിലവില്‍ വന്ന സ്ഥാപനമാണു നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ്‌ ഫൗണ്ടേഷന്‍ (NTTF) . തലശ്ശേരി തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലും മ്മസ്സസ്സഞ്ച കേന്ദ്രങ്ങളുണ്ട്‌. ഇതിനു പുറമേ ബാംഗൂര്‍, ധാര്‍വാഡ്‌, വെല്ലൂര്‍, കോയമ്പത്തൂര്‍, ജംഷെഡ്പൂര്‍, എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്‌.
വിലാസം
NTTF, Tellicherry, Kannur dist
www.nus.edu. sg

അപേക്ഷിക്കേണ്ടത്‌ ഇങ്ങനെ
മെഡിക്കല്‍, എന്‍ജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകളില്‍ ഒന്നിനോ പലതിനോ ഏതു വിധത്തി ലായാലും ഒരാള്‍ ഒരൊറ്റ അപേക്ഷയേ സമര്‍പ്പിക്കാവൂ. ഒന്നിലേറെ അപേക്ഷ നല്‍കുന്ന വര്‍ അയോഗ്യരാകും. ഫോം വില 700 രൂപ. പട്ടിക വിഭാഗക്കാരുടെ ഫോമിന്‌ 350 രൂപ. നിര്‍ദിഷ്ട ബാങ്ക്‌ ശാഖകളില്‍ നിന്നു ഫോം നേരിട്ട്‌ വാങ്ങാം.
തപാല്‍ വഴി ഫോം വിതരണമില്ല. ഫോം വിതരണവും സമര്‍പ്പണവും ഫെബ്രുവരി 29 വരെയുണ്ടെങ്കിലും കാലേക്കൂട്ടി ഫോം വാങ്ങുക.
ഫോമിനോടൊപ്പം പ്രോസ്പെക്ടസും ഒഎംആര്‍ ഷീറ്റും അപേക്ഷ അയയ്ക്കാനുള്ള കവറും കിട്ടും. ഫോമിലെ നമ്പരും ഒഎംആര്‍ ഷീറ്റില്‍ ബാര്‍കോഡിനോടു ചേര്‍ന്നുള്ള നമ്പരും ഒന്നുതന്നെയെന്ന്‌ ഉറപ്പു വരുത്തുക. ഒഎംആര്‍ ഷീറ്റ്‌ അഴുക്കുപുരളാതെ സൂക്ഷിക്കണം. പൂരിപ്പിക്കുമ്പോള്‍ തെറ്റുവരുത്തി തിരുത്താന്‍ ഇടവരുത്തരുത്‌. കംപ്യൂ ട്ടറാണ്‌, മനുഷ്യനല്ല ഷീറ്റ്‌ പരിശോധിക്കുന്നത്‌. ഫോട്ടോ കോപ്പിയില്‍ പൂരിപ്പിച്ചിട്ട്‌ ഒറിജിനലിലേക്കു സശ്രദ്ധം പകര്‍ത്തുകയുമാകാം.
ദുബായ്‌ കേന്ദ്രത്തില്‍ പരീക്ഷയെഴുതേണ്ടവര്‍ അപേക്ഷയോടൊപ്പം 7000 രൂപയുടെ ഡ്രാഫ്റ്റ്‌ വയ്ക്കണം. Commissioner for Entrance Examinations എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡ്രാഫ്റ്റ്‌.
ഒരു സംവരണവും വേണ്ടാത്തവര്‍ http://www.cee-kerala.org/engmed.htm എന്ന സൈറ്റില്‍ നിന്ന്‌ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പൂരിപ്പിച്ച്‌, മേല്‍ സൂചിപ്പിച്ച രീതിയില്‍ 700 രൂപയുടെ ഡ്രാഫ്റ്റ്‌ സഹിതം അയച്ചാലും മതി. ഫോം സംബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ പ്രോസ്പെക്ടസിന്റെ 20-ാ‍ം അനുബന്ധത്തിലു ള്ളതു നോക്കുക.
എന്‍ട്രന്‍സ്‌ പരീക്ഷയും റാങ്കിങ്ങും
 • എന്‍ജിനീയറിങ്‌
ഏപ്രില്‍ 21, തിങ്കള്‍, 10.00 - 12.30, പേപ്പര്‍ , ഫിസിക്സും കെമിസ്ട്രിയും
ഏപ്രില്‍ 22, ചൊവ്വ, 10.00 - 12.30, പേപ്പര്‍ , മാത്ത്സ്‌
 • മെഡിക്കല്‍/ അഗ്രിക്കള്‍ച്ചറല്‍
ഏപ്രില്‍ 23, ബുധന്‍, 10.00 -12.30, പേപ്പര്‍ ,കെമിസ്ട്രിയും ഫിസിക്സും
ഏപ്രില്‍ 24, വ്യാഴം, 10.00 - 12.30 പേപ്പര്‍ , ബയോളജി.
കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങള്‍, ന്യൂഡല്‍ഹി, ദുബായ്‌ എന്നിവിടങ്ങളില്‍ വച്ച്‌ പരീക്ഷ നടത്തും. പരീക്ഷയിലെ രണ്ടു വിഭാഗങ്ങളില്‍ ഏതായാലും പ്രസക്‌തമായ രണ്ടു പേപ്പറിനും ഇരുന്നാലേ റാങ്കിങ്ങിന്‌ പരിഗണിക്കൂ. അഗ്രി എന്‍ജി, ഡെയറി സയന്‍സ്‌ എന്നിവയില്‍ കണ്ണുള്ളവര്‍ എന്‍ജി. പേപ്പറുകള്‍ക്ക്‌ ഇരിക്കുക.
ബയോളജി പഠിക്കാത്ത പ്ലസ്‌ ടുക്കാര്‍ക്കും ബിഫാമിനു ശ്രമിക്കാമെന്ന തു ശരി. പക്ഷേ, അവര്‍ മെഡിക്കല്‍ എന്‍ട്രന്‍സിലെ കെമിസ്ട്രി, ഫിസിക്സ്‌ പേപ്പര്‍ എഴുതിക്കൊള്ളണം. ഇൌ‍ ഒരൊറ്റ പേപ്പറിലെ മാര്‍ക്ക്‌ നോക്കിയാണ്‌ ബിഫാം റാങ്കിങ്‌. ആയുര്‍വേദ ബിഫാമിന്‌ മെഡിക്കല്‍ എന്‍ട്രന്‍സിലെ രണ്ടു പേപ്പറും എഴുതണം.

കേരള എന്‍ട്രന്‍സ്‌

മാറ്റങ്ങള്‍ എന്തൊക്കെ?സംസ്ഥാന പ്രൊഫഷണല്‍ കോഴ്‌സ്‌ പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ്‌ ഈ വര്‍ഷത്തെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും
സ്വാശ്രയ കോളേജുകളിലെ പ്രവേശന വ്യവസ്ഥകള്‍ പിന്നീട്‌ പ്രഖ്യാപിക്കുമെന്നാണ്‌ പ്രോസ്‌പക്ടസില്‍ പറയുന്നത്‌. ഇതുകാരണം സ്വാശ്രയ മേഖലയിലെ സീറ്റുകളുടെ ലഭ്യത, ഫീസ്‌ ഘടന എന്നിവ സംബന്ധിച്ച വ്യവസ്തകളൊന്നും അറിയാന്‍ നിവൃത്തിയില്ല.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ലഭ്യമായ ബിഎസ്‌സി (അഗ്രിക്കള്‍ച്ചര്‍) ബാച്ചലര്‍ ഓഫ്‌ സയന്‍സ്‌ (ഫോറസ്ട്രി) കോഴ്‌സുകളെ യഥാക്രമം, ബിഎസ്‌സി ഓണേഴ്‌സ്‌ (അഗ്രികള്‍ച്ചര്‍), ബി.എസ്‌.സി. ഓണേഴ്‌സ്‌ (ഫോറസ്ട്രി) എന്ന്‌ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്‌.
കേരളത്തില്‍ എട്ട മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിച്ച /പഠിച്ചുകൊണ്ടിരിക്കുന്ന ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ്‌ ഇന്ത്യ (ഒസിഐ) കാര്‍ഡുള്ളവരെയും ഇനി മുതല്‍ പ്രവേശനകാര്യത്തില്‍ ഭാരതീയനായി പരിഗണിക്കും. പ്രവേശനപരീക്ഷയ്ക്ക്‌ അപേക്ഷിക്കുന്നവര്‍ഭാരതീയരായിരിക്കണമെന്നാണ്‌ വ്യവസ്ഥ. പേഴ്‌സണ്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡ്‌ ഉള്ളവരെ ഇക്കാര്യത്തില്‍ ഭാരതീയരായി പരിഗണിച്ചിരുന്നു. കേരളത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായിട്ടായിരുന്നു ഈ ആനുകൂല്യം. അത്‌ ഒസിഐ വിഭാഗക്കാര്‍ക്കുകൂടി 2008 മുതല്‍ ബാധമകാക്കി. അതിനുള്ള തെളിവ്‌ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നുമാത്രം.
ഒഇസി വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്ക്‌, വരുമാനപരിധി നോക്കാതെതന്നെ ഫീസ്‌ ഇളവിന്‌ അര്‍ഹതയുണ്ട്‌.
പക്ഷെ രണ്ടരലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കു മാത്രമെ എസ്‌സി/എസ്‌ടി വിഭാഗങ്ങളുടെ ഒഴിവുവരുന്ന സീറ്റുകളിലേക്ക്‌ പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. ഈ വിഭാഗത്തില്‍പ്പെട്ടവരെ പ്രവേശനസമയത്ത്‌ ഫീസ്‌ അടക്കുന്നതില്‍നിന്നും ഒഴിവാക്കിയിരുന്നു.
മറ്റുള്ളവര്‍ ഫീസൊടുക്കിയശേഷം തിരികെ വാങ്ങേണ്ടിയിരുന്നു- 2007 മുതല്‍ ഇവരെയും ഈ വ്യവസ്ഥയില്‍നിന്നും ഒഴിവാക്കി. എന്നാല്‍ ഈ വ്യവസ്ഥ ഇപ്പോള്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌.
ഈ ആനുകൂല്യം ലഭിക്കുവാന്‍, അപേക്ഷാര്‍ഥി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌, റവന്യൂ അധികാരികളില്‍നിന്നും അപേക്ഷാഫാറത്തില്‍ വാങ്ങി നല്‍കേണ്ടതുണ്ട്‌. എസ്‌സി/എസ്‌ടി വിഭാഗങ്ങളിലെ ഒഴിവുള്ള സിറ്റിലേക്ക്‌ പരിഗണിക്കപ്പെടണമെങ്കില്‍ വാര്‍ഷിക കുടുംബവരുമാനം രണ്ടരലക്ഷം കവിയാന്‍ പാടില്ലെന്ന നിബന്ധന തുടരും.അതിലേക്ക്‌ പരിഗണിക്കപ്പെടാന്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനൊപ്പം വരുമാനസര്‍ട്ടിഫിക്കറ്റും, റവന്യൂ അധികാരികളില്‍ നിന്നും അപേക്ഷാഫോറത്തില്‍ വാങ്ങി നല്‍കേണ്ടതുണ്ട്‌.
യോഗ്യത നേടാനുള്ള സമയം പ്രവേശനത്തീയതി വരെ നീട്ടിയിട്ടുണ്ട്‌. (ബിഎസ്‌സി, ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ എംബിബിഎസ്‌ /ബിഡിഎസ്‌/ ബിഎഎംഎസ്‌/ ബിഎച്ച്‌എംഎസ്‌/ ബിഎസ്‌എംഎസ്‌/ ബിഎസ്‌സി (നഴ്‌സിങ്‌/ ബിഎസ്‌സി (എംഎല്‍ടി) കോഴ്‌സ്‌ പ്രവേശനത്തിന്‌ അര്‍ഹത നേടുന്നവരക്ക്‌ ഈ വ്യവസ്ഥ ബാധകമല്ല.അവര്‍ അപേക്ഷിക്കുന്ന വേളയില്‍ യോഗ്യത നേടിയിരിക്കണം). പ്ലസ്‌ ടു പരീക്ഷ എഴുതുന്നവര്‍ക്കും മാര്‍ക്ക്‌ മെച്ചപ്പെടുത്താന്‍ പരീക്ഷ എഴുതുന്നവര്‍ക്കുമൊക്കെ, ഇതു സഹായകരമാണ്‌. നേരത്തെ, ഓപ്ഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന വേളയില്‍ യോഗ്യത നേടിയിരിക്കണമെന്നായിരുന്നു വ്യവസ്ഥ.
പ്രവേശനപരീക്ഷാകമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ പട്ടിക, സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, ഏതെങ്കിലും വ്യക്തിയോ/സ്ഥാപനമോ/അധികാരിയോ ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഈ വര്‍ഷം പ്രോസ്പക്ടസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
എന്‍ജിനീയറിങ്‌ കോഴ്‌സുകളില്‍, കേന്ദ്രസര്‍ക്കാര്‍ നോമിനികള്‍ക്കായി നീക്കിവച്ചിട്ടുള്ള 101 സീറ്റുകളില്‍ 14 എണ്ണം, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളായ, കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ അടൂര്‍ (7 എണ്ണം), മോഡല്‍ എന്‍ജിനീയറിങ്‌ കോളേജ്‌, എറണാകുളം (4), ശ്രിചിത്രതിരുനാള്‍ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ , തിരുവനന്തപുരം (3) എന്നിവിടങ്ങളിലേക്കു മാറ്റിയിട്ടുണ്ട്‌. ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്‌ കോളേജില്‍ 14 സീറ്റുകൂടി എന്‍ജിനീയറിങ്ങിന്‌ പ്രവേശന പരീക്ഷാകമ്മീഷണര്‍വഴിയുള്ള അലോട്ടുമെന്റില്‍ ഉള്‍പ്പെടും.
പ്രോസ്‌പെക്ടസ്സും അപേക്ഷാഫോറവും വിതരണം ചെയ്യാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിനകത്തും പുറത്തുമുള്ള 149 കേന്ദ്രങ്ങള്‍വഴിയാണ്‌ ഇവ ലഭിക്കുന്നത്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ കേരളത്തിലെ 52 ശാഖകള്‍, കേരളത്തിനു പുറത്തുള്ള ഒരു ശാഖ, കനറാബാങ്കിന്റെ കേരളത്തിനകത്തെ 86 ശാഖകള്‍, പുറത്തുള്ള 10 ശാഖകള്‍ എന്നിവ ഫിബ്രവരി 29വരെ ഇവ വിതരണം ചെയ്യും.അപേക്ഷാഫോറത്തിന്റെ വിലയായ 700 രൂപ/350 രൂപ പണമായി ബാങ്കില്‍ നല്‍കി അപേക്ഷാസാമഗ്രികള്‍ വാങ്ങാവുന്നതാണ്‌.
മെഡിക്കല്‍ മേഖലയില്‍, ഒരു കോഴ്‌സ്‌ കൂടി, പ്രവേശന പരീക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. സ്വാശ്രയ മേഖലയില്‍, തിരുവനന്തപുരത്തു നാലാഞ്ചിറയുള്ള ബഥനി നവജീവന്‍ കോളേജ്‌ ഓഫ്‌ ഫിസിയോ തെറാപ്പിയില്‍ ഉള്ള ബാച്ചലര്‍ ഓഫ്‌ ഫിസിയോതെറാപ്പിക്‌ കോഴ്‌സാണ്‌ പുതുതായി ഉള്‍പ്പെടുത്തിയത്‌. 50 സീറ്റുകളാണുള്ളത്‌. ബയോളജിക്ക്‌ 50 ശതമാനവും, ഫിസിക്സ്‌ കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങള്‍ക്കും കൂടി 50 ശതമാനവും മാര്‍ക്ക്‌ വാങ്ങി ഇംഗ്ീ‍ഷ്‌ ഒരു വിഷയമായി പഠിച്ച്‌, പ്ലസ്‌ടു/തുല്യപരീക്ഷപാസ്സായവര്‍ക്ക്‌ ഈ കോഴ്‌സിലെ പ്രവേശനത്തിന്‌ അര്‍ഹതയുണ്ട്‌. സംവരണവിഭാഗങ്ങള്‍ക്ക്‌ സാധാരണഗതിയിലുള്ള മാര്‍ക്കിളവ്‌ ലഭിക്കും. നാലുവര്‍ഷമാണ്‌ കോഴ്‌സ്‌ ദൈര്‍ഘ്യം. തുടര്‍ന്ന്‌ ആറുമാസത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടാകും.
ഡന്റല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ തീരുമാനപ്രകാരം, ബിഡിസെ്‌ കോഴ്‌സിന്റെ കാലദൈര്‍ഘ്യം അഞ്ചുവര്‍ഷമായി കുറച്ചിട്ടുണ്ട്‌. നിര്‍ബന്ധിത റോട്ര്ംഗ്‌ ഇന്റണ്‍ഷിപ്പ്‌ കോഴ്‌സ്‌ കാലയളവിലേക്ക്‌ സംയോജിപ്പിച്ചിട്ടുണ്ട്‌. നേരത്തെ നാലരവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിനു പുറമെ 12 മാസം ദൈര്‍ഘ്യമുള്ള നിര്‍ബന്ധിത റൊട്ടേറ്റിംഗ്‌ ഇന്‍റേണ്‍ഷിപ്പും വിദ്യാര്‍ഥി പൂര്‍ത്തിയാക്കേണ്ടിയിരുന്നു.
പ്രവേശനപരീക്ഷയുടെ ഘടനയില്‍ ഇത്തവണ മാറ്റമൊന്നും ഇല്ല. എല്ലാ പേപ്പറുകളും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്‍ജിനീയറിങ്‌/മെഡിക്കല്‍ റാങ്ക്‌ പട്ടിക തയ്യാറാക്കുന്നതിന്‌ പ്രവേശനപരീക്ഷയുടെ മാര്‍ക്കു മാത്രമായിരിക്കും പരിഗണിക്കുക.

സൈക്കോളജി; തൊഴിലവസരങ്ങള്‍

സൈക്കോളജി കഴിഞ്ഞ വര്‍ക്കു നിരവധി മേഖലകളില്‍ തൊഴിലവസര ങ്ങളുണ്ട്‌. സൈക്കോളജിയില്‍ ബിരുദമെടുക്കുന്നവര്‍ ക്കാണ്‌ ഈ രംഗത്തെ മികച്ച അവസരങ്ങള്‍ ലഭ്യമാവുന്നത്‌. സ്പെഷ്യലൈസേഷനെ ആസ്പദമാക്കി സര്‍ക്കാരിലോ സ്വകാര്യ സ്ഥാപനത്തിലോ സൈക്കോളജിസ്റ്റാവാം. സൈക്ക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിസ്റ്റാവാം. സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, ഇന്‍ഡ സ്ട്രിയല്‍ സൈക്കോളജിസ്റ്റ്‌, പോഴ്സണല്‍/ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്‌ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ എന്നീ ഉദ്യോഗങ്ങള്‍ സൈക്കോളജിയില്‍ പിജി എടുത്തവര്‍ക്ക്‌ ഇണങ്ങുന്നതാണ്‌.
മരുന്നു കൂടാതെ രോഗിയുടെ മനസ്സിലേ ക്കിറങ്ങിച്ചെല്ലാന്‍ സൈക്കോളജിസ്റ്റിനു കഴിയണം. ഉപഭോക്‌തൃ മനഃശാസ്‌ത്രം, മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌, സൈക്കോമെട്രിക്‌ ടെസ്റ്റിംഗ്‌ ആന്‍ഡ്‌ മോട്ടിവേഷന്‍ തുടങ്ങിയ മേഖല കളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സൈക്കോളജിയിലുള്ള അറിവ്‌ സഹായകരമായിരിക്കും. മതിയായ ജോലിപരിചയമുണ്ടെങ്കില്‍ സ്വന്ത മായി പ്രാക്ടീസ്ചെയ്യാം. സൈക്കോളജിയില്‍ പിജിയെടുത്തവരെ സൈന്യ ത്തിലേക്ക്‌ തെരഞ്ഞെടുക്കാറുണ്ട്‌. ഡല്‍ഹിയിലെ ദ്‌ ഡിഫന്‍ സ്‌ ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ സൈക്കോളജിക്കല്‍ റിസര്‍ച്ചില്‍ റിസര്‍ച്ച്‌ ഫെലോയായി തെരഞ്ഞെടുക്കുന്നതും പിജിയെടുത്തവരെയാണ്‌.
എജ്യൂക്കേഷണല്‍ സൈക്കോളജിയില്‍ സ്പെഷ്യലൈസ് ചെയ്‌ത വര്‍ക്കു സ്കൂളുകള്‍, സ്പെഷ്യല്‍ സ്കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു കൗണ്‍സലര്‍ അല്ലെങ്കില്‍ കൗണ്‍സലിംഗ്‌ സൈക്കോളജി സ്റ്റായി പ്രവര്‍ത്തിക്കാം. സോഷ്യല്‍ സൈക്കോളജിസ്റ്റുകള്‍ക്കാകട്ടെ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌, സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സാധ്യതയേറെ യാണ്‌.
കുട്ടികളുടെ വൈകാരിക പ്രശ്ങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കുന്നവരാണ്‌ ചെയില്‍ഡ്‌ സൈക്കോളജിസ്റ്റുകള്‍. ആശുപത്രികളില്‍ ജോലി ചെയ്യു ന്നവര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണ്‌. ജയിലുകള്‍, ദുര്‍ഗുണ പരിഹാര പാഠശാലകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ലഹരി വിമു ക്‌ത കേന്ദ്രങ്ങള്‍ എന്നിവയിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. വന്‍കിട വ്യവസായങ്ങളുടെ പേഴ്സണല്‍ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിസ്റ്റിന്‍ നിയമിക്കും. പ്ലേസ്മെന്റെ്‌ ഏജന്‍സികള്‍ക്കും കണ്‍സള്‍ട്ടിംഗ്‌ സ്ഥാപന ങ്ങള്‍ക്കും ഓക്കുപ്പേഷണല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യം വരും.
കടപ്പട്‌: മനോരമ

സ്കൈ ബേബീസ്‌

ഇപ്പോള്‍ ഇന്ത്യയില്‍ പറക്കുന്നത്‌ 110 എയര്‍ ക്രാഫ്റ്റുകള്‍. വരും വര്‍ ഷം അതു 371 ല്‍ അധികം ആയേക്കും. മൂന്നു വര്‍ഷം കൊണ്ട്‌ 749 ആവു മെന്നും പ്രതീക്ഷിക്കുന്നു. ഇത്‌ ഇന്ത്യയിലെ കണക്കു മാത്രമാണ്‌.ആകാശത്തു തൊഴിലിന്റെ കൊയ്ത്താ ണെന്നു കരിയര്‍ ഗു രുക്കള്‍ പ്രവചിച്ചു കഴിഞ്ഞു. ഏവിയേഷന്‍ രംഗത്തു ഗ്രൗണ്ട്‌ സ്റ്റാ ഫിന്റേയും ക്യാബില്‍ ക്രൂസിന്റേയും ഒഴിവുകളില്‍ വരും വര്‍ഷങ്ങളില്‍ വന്‍ വര്‍ധനയുണ്ടാവും. അതില്‍ തന്നെ എയര്‍ ഹോസ്റ്റസിന്റേയും ഫ്‌ളൈയിങ്‌ സ്റ്റുവേര്‍ഡ്സിന്റേയും 40000ല്‍ അധികം ഒഴിവുകളാണു 2010 ല്‍ കണക്കാക്കുന്നത്‌. അനുബന്ധ മേഖലകളെ കൂടി ഉള്‍പ്പെടുത്തി യാല്‍ അതു തൊണ്ണൂറായിരിത്തില്‍ അധികമാവും.
ഗാമര്‍, സ്റ്റാര്‍ലൈഫ്‌, ഉയര്‍ന്ന ശബളം, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം, വിദേശരാജ്യ ങ്ങളിലേക്കുളള യാത്രകള്‍..ഉയരങ്ങളിലെ ജോലി ഇതൊക്കെയാണു നിങ്ങള്‍ക്കു നല്‍കുന്നത്‌.

ഉയരങ്ങളില്‍ ജോലി

അതിഥി ദേവോ ഭവ ; ഈ വാചകമാണ്‌ ഏവിയഷന്‍ സര്‍വീസ്‌ മേഖല യുടെ അടിസ്ഥാന പ്രമാണം. നന്നായി ആശയ വിനിമയം ചെയ്യാനും അതിഥികളോടു നന്നായി പെരുമാറാനും കഴിയുമെങ്കില്‍ നിങ്ങള്‍ ഈ ജോലിയില്‍ വിജയിക്കുമെന്നുറപ്പിക്കാം. ഏയര്‍ ലൈന്‍സ്‌ ജോലികളില്‍ തന്നെ രണ്ടു വിഭാഗമുണ്ട്‌. ഗ്രൗണ്ട്‌ ഫ്‌ളോര്‍ ജോലികളും കാബിന്‍ ക്രൂ ജോലികളും. കാബിന്‍ ക്രൂസിലുളള പെണ്‍കുട്ടികള്‍ ഏയര്‍ ഹോസ്റ്റ സ്‌ എന്നും ആണ്‍കുട്ടികള്‍ ഫ്‌ളൈറര്‍്‌ സ്റ്റുവേര്‍ഡ്സ്‌ എന്നും പറയുന്നു.
എയര്‍ ഹോസ്റ്റസ്‌ ആവാനും ഫ്‌ളൈറ്റ്‌ സ്റ്റുവാര്‍ഡ്സ്്‌ ആവാനുമുളള അടിസ്ഥാന യോഗ്യത പ്ലസ്‌ ടു ആണ്‌. ശരീരികമായ ചില യോഗ്യ തകളും കൂടിയുണ്ട്‌. എന്നാല്‍ അതിലൊരിക്കലും നിറം വരുന്നില്ല. വെളുത്തതാണോ കറുത്താണോ എന്നല്ല നോക്കുന്നത്‌. മുറിവു പാടുകളും കലകളും ഇല്ലാത്ത ചര്‍മം ആവണമെന്നു നിര്‍ബന്ധമാണ്‌. പെണ്‍ കുട്ടികള്‍ക്കു ചുരുങ്ങിയത്‌ 157 സെമീ ഉയരം വേണം. ആണ്‍കുട്ടി കള്‍ക്ക്‌ 172 സെമീയും അതിനനുസരിച്ചുളള ശരീരഭാരവും വേണം.ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ടു സ്റ്റാര്‍ ഹോട്ടലു കളും ഉണ്ടാവും. അതുകൊണ്ടു തന്നെ ഈ മേഖല ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും ട്രാവല്‍ മാനേജ്മെന്റുമായും ബന്ധപ്പെട്ടിരിക്കുന്നു. ഏവിയേഷന്‍ കോഴ്സിനോപ്പം തന്നെ ഹോസ്പിറ്റാലിറ്റി മനേജ്മെന്റും ട്രാവല്‍ മാനേജ്മെന്റും പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. ഈ രണ്ടു വിഷയങ്ങള്‍ക്കും ഏവിയേഷനുമായി ബന്ധമുണ്ടു താനും. ഒരു വര്‍ഷമാണു കോഴ്സിന്റെ ദൈര്‍ഘ്യം.
ഇത്രയുമാണ്‌ ഈ ജോലിയിലുളളത്‌ ഇനി നിങ്ങള്‍ സ്വപ്നം കാണന്‍ തുടങ്ങൂ. സ്വപ്നം കണ്ടാല്‍ മാത്രം പോര. അതിനനുസരിച്ചു നിങ്ങളുടെ സ്വഭാവത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തണം. എയര്‍ ഹോസ്റ്റസ്‌ ട്രെയ്നിങ്‌ കോഴ്സിനു ചേരും മുമ്പേ എന്തൊക്കെ ചെയ്യണം?
ആദ്യം വേണ്ടത്‌
സ്വയം ഒരുങ്ങുകയും നിങ്ങളുടെ സ്വഭാവത്തില്‍ തന്നെ ചിലമെച്ചപ്പടു ത്തലുകള്‍ നടത്തുകയുമാണു വേണ്ടത്‌. ഈ മേഖലയില്‍ അടിസ്ഥാന മായി വേണ്ടചില കാര്യങ്ങള്‍ കോഴ്സിനു ചേരും മുമ്പേ വളര്‍ത്തിയെടു ക്കണം. അഞ്ചു കാര്യങ്ങളാണു സെല്‍ഫ്‌ ഡെവല്‍പ്മെന്റിന്‌ അത്യാവശ്യം.
ആത്മവിശ്വാസം: നിങ്ങള്‍ 'ആക്ടീവ്‌ ആകുമ്പോള്‍ ആത്മവിശ്വാസ മുണ്ടെന്ന തോന്നല്‍ ഉണ്ടാവും. എന്നാല്‍ ഓവര്‍ ആക്ടീവ്‌ ആകരുത്‌. യ്യോ..പാവം കുട്ടിയെന്നു തോന്നിപ്പിക്കല്‍ ഈ ഫീല്‍ഡില്‍ ആവശ്യമില്ല. ശരീരഭഷയില്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിക്കണം. താടിഅല്‍പം ഉയര്‍ത്തി ചിരിക്കുന്ന മുഖമാണ്‌ എപ്പോഴും ആവശ്യം.
ആശയവിനിമയ പാടവം: എന്താണു പറയാനുളളത്‌ അതു കൃത്യമായി പറയണം. പറയുന്നത്‌ ആത്മധൈര്യത്തോടെ പറയാന്‍ കഴിയണം. അതാണു നിങ്ങളുടെ ജോലിയുടെ ഒരു ഭാഗം. നിങ്ങളുടെ ജോലി തന്നെ കസ്റ്റമേഴ്സിന്റെ പ്രശ്നങ്ങളറിഞ്ഞ്‌ അതു പരിഹരിക്കുക എന്നതാണ്‌. അതുകൊണ്ടു തന്നെ മികച്ച ആശയവിനിമയ ശേഷി ഉണ്ടാക്കുക. ഇന്റര്‍വ്യൂകളില്‍ 75 ശതമാനം നിങ്ങളുടെ വിജയം ആശയ വിനിമയശേഷിയെ ആശ്രയിച്ചാണ്‌.
ഭാഷ: ഈ കോഴ്സിനു ചേരും മുമ്പ്‌ ഒഴുക്കോടെ ഇംഗീഷ്‌ സംസാരിക്കാന്‍ പഠിക്കുക. ബാക്കിയെല്ലാം ഞങ്ങള്‍ ചെയ്യാം എന്നാണു പ്രമുഖ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പറയുന്നത്‌. ഇംഗീഷ്‌ മെച്ചപ്പെടുത്തുക. ദിവസവും ചുരുങ്ങിയത്‌ അഞ്ചു പുതിയ വാക്കുകള്‍ എങ്കിലും പഠിക്കുക. ഇംഗീഷു പത്രങ്ങള്‍ ഉറക്കെ വായിക്കുന്നത്‌ ഉച്ചാരണത്തെ സഹായിക്കും. മലയാളിത്തമുളള ഇംഗീഷ്‌ ഉച്ചാരണങ്ങള്‍ മാറ്റിയെ പറ്റു. ഇഗീഷ്‌ ന്യൂസ്‌ ചാനലുകള്‍ കാണുന്നതും ഇംഗീഷ്‌ സിനിമ കാണുന്നതും ഉച്ചാരണം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആതിഥ്യ മര്യാദ: കസ്റ്റമര്‍ ഈസ്‌ ഗോഡ്‌. ഇതാണു നിങ്ങളുടെ ജോലിയുടെ അടിസ്ഥാന പ്രമാണം. അതുകൊണ്ടു മറ്റുളളവരെ മനസിലാക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാനും ഉളള മനസു വളര്‍ത്തുക.
രൂപഭംഗി: ചര്‍മം വൃത്തിയായി സംരക്ഷിക്കുക. മുഖത്തും കൈകാലു കളിലും മുറിവുണ്ടാവാതിരിക്കാനും പാടുകള്‍ വീഴാതിരിക്കാനും ശ്രദ്ധി ക്കണം. ഉയരത്തിനനുസരിച്ചുളള തൂക്കം വേണം. അമിതവണ്ണം വരാതെ ശരീരം കാത്തു സൂക്ഷിക്കണം. മുഖക്കുരുവിനെ സൂക്ഷിക്കണം. മുഖത്തുണ്ടാകുന്ന പാടുകളൊക്കെ നെഗറ്റീവ് മാര്‍ക്കാണ് നല്‍കുക.
‍പേഴ്സണാലിറ്റി ഡെവലപ്മെന്റ്‌, ഗ്രൂമിങ്‌, ട്രാവല്‍ മനേജ്മെന്റ്‌, ഹോസ്പിറ്റാലിറ്റി മനേജ്മെന്റ്‌, കസ്റ്റമര്‍ കീയര്‍, ഫസ്റ്റ്‌ എയ്ഡ്‌, സ്വിമ്മിങ്‌, സ്പോക്കണ്‍ ഇംഗീഷ്‌.. ഇതൊക്കെയാണു പാഠ്യവിഷയങ്ങള്‍ പേഴ്സണാലിറ്റി ഡെവലപ്മെന്റ്‌ ക്ലാസുകള്‍ നിങ്ങളെ എയര്‍ ഹോസ്റ്റസും ഫ്‌ളൈറ്റ്‌ സിറ്റുവേര്‍ഡ്സുമാക്കി മാറ്റുന്നതിന്റെ മാനസികമായ മുന്നൊരുക്കങ്ങള്‍ നല്‍കുന്നു. ശരീരികമായ ഒരുക്ക ങ്ങളെ കുറിച്ചാണു ഗ്രൂമിങ്‌ ക്ലാസുകളിലൂടെ നല്‍കുന്നത്‌. ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സുകളില്‍ നീന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
അങ്ങനെ പഠനം കഴിഞ്ഞു.
ഇനിയാണ്‌ നിങ്ങളുടെ സ്വപ്ന ജോലിയിലേക്കുളള സുപ്രധാനമായ ചുവടുകള്‍. ഇന്റര്‍വ്യൂ എന്ന കടമ്പ കടന്നു കിട്ടാന്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌.ചില പഠനകേന്ദ്രങ്ങള്‍എയര്‍ ഹോസ്റ്റസ്‌ പര്‍ശീലനത്തിനും ഫ്‌ളൈറ്റ്‌ സ്റ്റുവേര്‍ഡ്സ്‌ പരിശീലനത്തിനും ണ്ടയയിലും പുറത്തുമുളള
ചില പ്രധാന പഠനകേന്ദ്രങ്ങള്‍.
 • ഫ്രാങ്ക്ഫില്‍ ന്‍സ്റ്റിറ്റിയൂട്ട്സ്‌ ഓഫ്‌ എയര്‍ ഹോസ്റ്റസ്‌ ട്രെയിനിങ്‌
 • കിങ്ങ്ഫിഷര്‍ ട്രെനിങ്‌ അക്കാദമി
 • ക്ലൗഡ്‌ 9 -ഫ്‌ളൈയിങ്‌ കാറ്റ്സ്‌
 • അവലേണ്‍ വിയേഷന്‍ അക്കാദമി
 • എയര്‍ ഫ്രാന്‍സ്‌ (പാരീസ്‌)
 • എമറേറ്റ്സ്‌ (ദുബായ്‌)
 • എക്സലന്‍സ്‌ ഏവിയേഷന്‍ അക്കാദമി -യുകെ
ഇന്റര്‍വ്യൂ വിശേഷങ്ങള്‍
വിവിധ രാജ്യങ്ങളില്‍ നിന്നുളള വിവിധ വേഷത്തിലുളളവര്‍ നിങ്ങളെപ്പോ ലെ തന്നെ ഇന്റര്‍വ്യൂവും കാത്തു നില്‍ക്കുന്നു. അതു കണ്ടു നിങ്ങളുടെ പാതി ജീവന്‍ പോയി. നിങ്ങള്‍ പ്രാര്‍ഥിച്ചു കൊണ്ടു മുറിക്കുളളിലേക്കു കയറുന്നു. വലിയൊരു ഹാള്‍. അതിന്റെ അങ്ങേയറ്റത്ത്‌ ഇന്റര്‍വ്യൂ ബോര്‍ഡ്‌ അംഗങ്ങള്‍. മൂന്നു മിനിട്ടിനടുത്തു വേണം അവര്‍ക്കു മുമ്പില്‍ ചെല്ലാന്‍ അതിനിടയില്‍ ചെറിയ സ്റ്റെപ്പുകള്‍, ഇറങ്ങി പിന്നെയും കയറി. ആ വരവിലറിയാം. ഉദ്യോഗാര്‍ഥികള്‍ കമ്പനിക്കു പറ്റിയ വ്യക്‌തിയാണോ എന്ന്‌. ചാടി. വിറച്ച്‌, കാലു പതറി അവര്‍ക്കു മുന്നില്‍ എത്തിയാല്‍ അപ്പോഴേ പറയും-ഔട്ട്‌. ഇത്രയും മതി വരുന്നയാള്‍ ജോലി ചെയ്യാന്‍ പറ്റുമോ എന്നറിയാന്‍.
ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ടെസ്റ്റുകള്‍. അപ്രതീക്ഷി തമായുണ്ടാവുന്ന എഴുത്തു പരീക്ഷ, അങ്ങനെ ഓരോരോ ഘട്ടങ്ങള്‍ ഒാ‍രോ സമയത്തും വലിയ ഹാളില്‍ നിങ്ങളുടെ ചലനങ്ങളറിയാന്‍ വച്ചിരിക്കുന്ന ക്യാമറകള്‍. നാലും അഞ്ചും റൗണ്ട്‌ ഇന്റര്‍വ്യൂ കഴിഞ്ഞാ ലേ ആകാശത്തിലെ കരിയര്‍ നിങ്ങള്‍ക്കു സ്വന്തമാവൂ. അവസാന നിമിഷം പരാജയപ്പെട്ടു പുറത്തായാലും അടുത്ത പ്രാവശ്യം പങ്കെടുക്കുമ്പോള്‍ കിട്ടുമെന്നുറപ്പിച്ചു തന്നെ മുന്നേറുക.
എയര്‍ഹോസ്റ്റസ്‌ ഇന്റര്‍വ്യൂകളില്‍ സ്വയം പരിചയപ്പെടുത്തലോടെയായിരിക്കും മിക്കപ്പോഴും തുടക്കം. അതിനായി മികച്ച തുടക്കം കരുതി വെയ്ക്കുക. മികച്ച ബയോഡാറ്റ പ്ലാന്‍ ചെയ്യണം. ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും അതിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ പറയാന്‍ കഴിയണം.
ബയോഡാറ്റയിലെ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തപ്പിത്തടഞ്ഞാല്‍ കെ കുഴയും. നിങ്ങളുടെ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്കറിയാന്‍ കഴിയില്ലെന്നു വരും. പിന്നെങ്ങനെ മറ്റുളളവരുടെ കാര്യങ്ങള്‍ നോക്കുമെന്നു ചോദ്യം ന്യായമല്ലേ?
വാക്കുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക. സാധാരണ ഉപയോഗി ച്ചു പഴകിയ ഉപചാരവാക്കുകള്‍ ഉപേക്ഷിക്കുക. പകരം വാക്കുകളേ ക്കാള്‍ സുന്ദരമായ നല്ല പദങ്ങള്‍ തിരഞ്ഞെടുക്കുക. പുതുമയുളള വാക്കുകള്‍ മനസില്‍ കൊണ്ടു നടക്കാന്‍ ശീലിക്കുക. 'സംതിങ്‌ ഡിഫറന്റ്‌ ആണെന്നു ബോധ്യപ്പെടുത്താനുളള ഒരു വഴിയാണിത്‌.
ഇന്റര്‍വ്യൂവിനു പങ്കെടുക്കുമ്പോള്‍ ചില കമ്പനികള്‍ക്ക്‌ അവരുടേതായ ഡ്രസ്‌ കോഡുകള്‍ ഉണ്ടാവും. അല്ലെങ്കില്‍ ഫോര്‍മല്‍ ലുക്ക്‌ വരുന്ന രീതി യിലുളള വസ്‌ത്രങ്ങള്‍ ധരിക്കുക. ഇന്റര്‍വ്യൂവിനു ധരിക്കുന്ന വസ്‌ത്രങ്ങള്‍ ധരിച്ച്‌, അന്നുപയോഗിക്കുന്ന മേയ്ക്കപ്പ്‌ ഇട്ടു തലേ ദിവസം ഒരു റിഹേഴ്സല്‍ ഇന്റര്‍വ്യൂ നടത്തുന്നതും നന്നായിരിക്കും.
ഒരുക്കങ്ങളില്‍ (ഗ്രൂമിങ്‌) പിഴവു വരാതെ നോക്കണം. നേത്ര പരിച രണം കൂടുതല്‍ ശ്രദ്ധിക്കണം. ചര്‍മത്തിന്റെ നിറത്തിന്‌ ഇണങ്ങിയ ഐ ഷാഡോസ്‌ മാത്രം ഉപയോഗിക്കുക. ഉദാ: നിറം കുറഞ്ഞവര്‍ക്ക്‌ ഡാര്‍ക്ക്‌ പിങ്ക്‌ തീരേ ഇണങ്ങില്ല. മുഖം, കഴുത്തുകള്‍, ചെവി, കൈകള്‍-ഇത്രയുമാണു ഗ്രൂമിങ്ങില്‍ ഏററവും ശ്രദ്ധിക്കേണ്ടത്‌.
ആഭരണങ്ങള്‍ പരമാവധി കുറയ്ക്കുക. മൂക്കുത്തി ഒഴിവാക്കണം. കറുപ്പ്‌. ചുവപ്പ്‌, ബ്രൗണ്‍ ഈ നിരങ്ങള്‍ ഇന്‍ര്‍വ്യൂവിനു പോകുമ്പോള്‍ ഉപയോഗിക്കരുത്‌.ഇന്റര്‍വ്യൂവിന്റെ ഡ്രസ്കോഡ്‌ എന്താണെന്നറിഞ്ഞിരിക്കണം. രണ്ടു കൈയുടേയും വിരലുകള്‍ ഭംഗിയായി സൂക്ഷിക്കുക. ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ വയ്ക്കുക. അമിതമായ ഭക്ഷണം കഴിച്ചു തടി കൂടുകയാണെങ്കില്‍ കരിയറില്‍ നിന്നു തന്നെ നിങ്ങള്‍ ഔട്ട്‌.
അപ്പോള്‍ ശരി. സീറ്റു ബെല്‍റ്റു മുറുക്കിക്കോളൂ. ആകാശത്തെ ഉയര്‍ന്ന ജോലിയെന്ന സ്വപ്നത്തിലേക്കു പറക്കാം.വിവരങ്ങള്‍ക്കു
കടപ്പാട്‌:ആര്‍. വിമല്‍ ചന്ദ്രന്‍, സെന്റര്‍ ഹെഡ്‌ഫ്രാങ്ക്ഫിന്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ എയര്‍ഹോസ്റ്റസ്‌ ട്രെയിനിങ്‌, കൊച്ചി

ആനിമേഷന്‍

തൊഴില്‍ സാദ്ധ്യത കണക്കിലെടുക്കുമ്പോള്‍ അനിമേഷന്‍ രംഗം വന്‍പ്രിയം നേടിയിട്ടുണ്ട്‌. കഥാപാത്രങ്ങള്‍ക്ക്‌ ചിത്രകാരന്റെ ഭാവനയിലൂടെ ജന്മം നല്‍കി അവതരിപ്പിക്കുന്ന രീതിയാണ്‌ അനിമേഷന്‍. ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പശ്ചാത്തലവും കഥാപാത്രവും ഉള്‍ക്കൊണ്ടുള്ള കഥകള്‍ അനിമേഷനിലൂടെ എളുപ്പത്തില്‍ അവതരിപ്പിക്കാനാവുന്നു. അനിമേഷനിലൂടെ രൂപംകൊണ്ട വാള്‍ട്ട്‌ ഡിസ്‌നിയുടെ ജംഗിള്‍ ബുക്കിന്‌ ലോകവ്യാപകമായ അംഗീകാരം നേടാനായത്‌ ശ്രദ്ധേയമാണ്‌.
കംപ്യൂട്ടറിന്റെ ഉപയോഗം സര്‍വ സാധാരണമായതോടെ ഒരു കഥാപാത്രത്തിന്റെ നൂറുകണക്കിന്‌ ചിത്രങ്ങള്‍ ബ്രഷ്‌ ചെയ്‌തുണ്ടാക്കി ആ രംഗങ്ങളെ ഫിലിമിലേക്ക്‌ പതിച്ചെടുക്കല്‍ ക്ഷിപ്രസാദ്ധ്യമായി. ഭാവനാസമ്പര്‍ന്നനും സമര്‍ത്ഥനുമായ ഒരു ചിത്രകാരന്‍ വരച്ചുകൂട്ടുന്ന ചിത്രങ്ങള്‍ക്ക്‌ കൃത്രിമ ചലനവും ശബ്‌ദവും പശ്ചാത്തല സംഗീതവും നല്‍കി അവതരിപ്പിക്കാനാവുന്നു എന്നതാണ്‌ പലരേയും അനിമേഷനിലേക്ക്‌ ആകര്‍ഷിക്കാന്‍ കാരണം.വാള്‍ട്ട്‌ ഡിസ്‌നി, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌, ഇമാക്‌സ്‌, സോണി തുടങ്ങിയ അന്താരാഷ്‌ട്ര പ്രമുഖര്‍ ഇന്ത്യയെ അനിമേഷന്‍ ആവശ്യങ്ങള്‍ക്ക്‌ വന്‍തോതില്‍ ആശ്രയിക്കാനും ജോലികള്‍ ഔട്ട്‌സോഴ്‌സ്‌ ചെയ്യാനും തുടങ്ങിയതോടെ വന്‍തൊഴില്‍ സാദ്ധ്യത ഉണ്ടായിരിക്കുന്നു.തൊഴിലധിഷ്ഠിത മേഖലയായതിനാല്‍ 70-80 ശതമാനം വരുമാനവും വേതന ഇനത്തില്‍പ്പെടുന്ന പ്രത്യേകതയുമുണ്ട്‌. മുംബയ്‌, ചെന്നൈ, ബാംഗ്‌ളൂര്‍, ഹൈദരാബാദ്‌, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌ തൊഴില്‍ സാദ്ധ്യത കൂടുതല്‍. സൃഷ്‌ടിപരമായ ചിന്താശേഷി, നൂതനാശയങ്ങള്‍ വികസിപ്പിക്കാനുള്ള കഴിവ്‌, ഡ്രോയിംഗിലും സ്കെച്ചിംഗിലും മികച്ച ജ്ഞാനം എന്നിവയാണ്‌ ഈ രംഗത്തേക്ക്‌ കടക്കാന്‍ വേണ്ട മുഖ്യ യോഗ്യതകള്‍. അനിമേഷനില്‍ ഡിപ്‌ളോമ, ബിരുദം, മാസ്റ്റര്‍ ബിരുദ കോഴ്‌സുകള്‍ നടത്തുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്‌. 2ഡി എന്നും 3ഡി എന്നും രണ്ടുവിഭാഗം അനിമേഷന്‍ രീതികള്‍ ഉണ്ട്‌. രണ്ടിനും വ്യാപകമായ അംഗീകാരം നേടാനായിട്ടുണ്ട്‌.
അനിമേഷന്‍ കോഴ്‌സ്‌: പ്രമുഖ സ്ഥാപനങ്ങള്‍
 • അനിട്യൂണ്‍സ്‌ പ്രൊഡക്ഷന്‍സ്‌, ന്യൂഡല്‍ഹി.
സി-ഡാക്‌, നാഷണല്‍ മള്‍ട്ടി മീഡിയാ റിസോഴ്‌സ്‌ സെന്റര്‍ (പൂനെയിലും മൊഹാലിയിലും.)
സി-ഡിറ്റ്‌, തിരുവനന്തപുരം, കേരള. ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, പൂനെ. ഹാര്‍ട്ട്‌ അനിമേഷന്‍ അക്കാഡമി (ഹൈദരാബാദിലും മുംബെയിലും).
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ടെക്‌നോളജി ( ഗൗഹാത്തി, മുംബയ്‌ എന്നിവിടങ്ങളില്‍) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ഡിസൈന്‍, അഹമ്മദാബാദ്‌. പെന്റാമീഡിയ, ഗ്രാഫിക്‌സ്‌ ലിമിറ്റഡ്‌, ചെന്നൈ. എ.എഫ്‌.എ അനിമേഷന്‍ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സ്‌ അക്കാഡമി, കോയമ്പത്തൂര്‍.

എന്‍ട്രന്‍സിന്‌ ഒരുങ്ങാം

സ്വാശ്രയ സീറ്റുകളുടെ വിഭജനവും ഫീസ്‌ നിരക്കുകളും സംബന്ധിച്ച്‌ അനിശ്ചിതത്വമുണ്ടെ ങ്കിലും മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശ ന പരീക്ഷയ്ക്ക്‌ അരങ്ങൊരുങ്ങി. എന്‍ജിനീയറിങ്‌ സീറ്റുകള്‍ പെരുകി യെങ്കിലും, മനസ്സിനിണങ്ങിയ കോഴ്സും കോളജും കിട്ടണമെങ്കില്‍ ഉയര്‍ന്ന റാങ്ക്‌ വേണം. അതിനാല്‍ എന്‍ട്രന്‍സ്‌ പരീക്ഷയുടെ പ്രസക്‌തി കുറഞ്ഞിട്ടില്ല. മെഡിക്കല്‍-അഗ്രിക്കള്‍ച്ചറല്‍ വിഭാഗത്തില്‍ കടുത്ത മല്‍ സരം നിലനില്‍ക്കുന്നതും മറക്കരുത്‌.
സീറ്റുകള്‍ പൊതുവേ രണ്ടുതരം.
1. സര്‍ക്കാര്‍ സീറ്റുകള്‍: എന്‍ട്രന്‍സ്‌ കമ്മിഷണര്‍ അലോട്ട്‌ ചെയ്യുന്ന സീറ്റുകള്‍. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്‌/പൊതുമേഖലാ സ്വാശ്രയ കോളജുകളിലുമുണ്ട്‌. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലെ കാര്യം പിന്നാലെ അറിയാം.
2. മാനേജ്മെന്റ്‌ സീറ്റുകള്‍: എയ്ഡഡ്‌ കോളജുകളില്‍ മാനേജ്മെന്റ്‌ നേരിട്ടു തിരഞ്ഞെടുക്കുന്നവ.
പ്രവേശന യോഗ്യത
മുഖ്യ നിബന്ധനകള്‍ ഇങ്ങനെ
(എ) സ്വദേശം: സാധാരണ ഗതിയില്‍ കേരളീയര്‍ക്കു മാത്രമാണു പ്രവേശനം.
(ബി) പ്രായം: 2008 ഡിസംബര്‍ 31ന്‌ 17 വയസ്സ്‌ തികഞ്ഞിരിക്കണം. കുറഞ്ഞ പ്രായത്തില്‍ ആര്‍ക്കും ഇളവില്ല. ഉയര്‍ന്ന പ്രായപരിധിയുമില്ല.
(സി) പരീക്ഷാ യോഗ്യത:
1. എന്‍ജിനീയറിങ്‌: മാത്ത്സിനു തനിയെ 50% എങ്കിലും മാര്‍ക്കോ ടെ പ്ലസ്‌ ടു വേണം. മാത്ത്സ്‌, ഫിസിക്സ്‌ എന്നിവയ്ക്കു പുറമേ കെമിസ്ട്രി / ബയോടെക്‌/ കംപ്യൂട്ടര്‍ സയന്‍സ്‌/ ബയോളജി ഇവയിലൊന്നും പ്ലസ്‌ ടുവില്‍ ഐച്ഛികമായിരിക്കണം. ഇത്തര ത്തിലുള്ള മൂന്ന്‌ ഐച്ഛിക വിഷയങ്ങള്‍ക്കും മൊത്തമായി 50% എങ്കിലും മാര്‍ക്ക്‌ വേണം. ഫൈനല്‍ ഇയറില്‍ 50% എങ്കിലും മാര്‍ക്കോ ടെ ത്രിവത്സര എന്‍ജിനീയറിങ്‌ ഡിപ്ലോമ ജയിച്ചിരുന്നാലും മതി.
കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി. എന്‍ജി, ഡെയറി സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി എന്നിവയും എന്‍ജി. വിഭാഗത്തില്‍പ്പെടും. പക്ഷേ, കാര്‍ഷിക സര്‍വകലാശാല മാത്രം ഡിപ്ലോമ യോഗ്യത പ്രവേശനത്തിന്‌ അംഗീകരിച്ചിട്ടില്ല.
2. മെഡിക്കല്‍/ അഗ്രിക്കള്‍ച്ചറല്‍: ബയോളജിക്ക്‌ 50%, ബയോളജി, കെമിസ്ട്രി, ഫിസിക്സ്‌ എന്നിവയ്ക്കു മൊത്തം 50% എന്നീ ക്രമത്തി ലെങ്കിലും മാര്‍ക്കോടെ പ്ലസ്‌ ടു ജയിച്ചിരിക്കണം. എംബിബിഎസ്‌ /ബിഡിഎസ്‌ പ്രവേശനത്തിനു മെഡിക്കല്‍ എന്‍ട്രന്‍സിലെ രണ്ടു പേപ്പറുകള്‍ക്കും കൂടെ 50% മാര്‍ക്ക്‌ എന്ന അധിക നിബന്ധനയുണ്ട്‌. പട്ടിക /പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ ഇത്‌ 40% മതി. വെറ്ററിനറിക്കാകട്ടെ ഇംഗ്ലീഷ്‌, ബയോളജി, കെമിസ്ട്രി, ഫിസിക്സ്‌ എന്നിവയ്ക്കു മൊത്തം 50% എന്ന അധിക യോഗ്യതയും വേണം.
3. ബി. ഫാം: ബയോളജി, മാത്ത്സ്‌, ബയോടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്‌ ഇവയൊന്നിന്‌ തനിയെ 50%, ഇപ്പറഞ്ഞവയിലൊന്നിനും ഫിസിക്സിനും കെമിസ്ട്രിക്കും ചേര്‍ന്ന്‌ 50% എന്നീ ക്രമത്തിലെങ്കിലും മാര്‍ക്കോടെ പ്ലസ്‌ ടു ജയിച്ചിരിക്കണം. ആയുര്‍വേദ ബിഫാമിന്‌ ഇൌ‍ യോഗ്യത പോരാ; മെഡിക്കല്‍ കോഴ്സുകളിലെ യോഗ്യത വേണം.
4. ആര്‍ക്കിടെക്ചര്‍: വിശേഷ നിബന്ധനകളാണ്‌.
ഇപ്പോള്‍ പ്ലസ്‌ ടു /ഡിപ്ലോമ പരീക്ഷയ്ക്കു തയാറെടുക്കുന്നവര്‍ക്കും എന്‍ട്രന്‍സ്‌ അപേക്ഷ നല്‍കാം. പക്ഷേ, എന്‍ട്രന്‍സിനു മുന്‍പ്‌ യോഗ്യ താ പരീക്ഷയെഴുതിയിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖ പ്രവേ ശനവേളയില്‍ ഹാജരാക്കുകയും വേണം.
പ്ലസ്‌ ടുവിനു വേണ്ടത്ര മാര്‍ക്കില്ലെങ്കിലും തുടര്‍ന്ന്‌ നിര്‍ദിഷ്ട വിഷയ ങ്ങളില്‍ 50% എങ്കിലും മാര്‍ക്കോടെ ബിഎസ്സി ജയിച്ചവരെ എംബി ബിഎസ്‌, ബിഡിഎസ്‌, ആയുര്‍വേദ, ഹോമിയോ, സിദ്ധ, നഴ്സിങ്‌, എംഎല്‍ടി ബിരുദ കോഴ്സുകള്‍ക്കു പ്രവേശിപ്പിക്കുന്ന വിശേഷ വ്യവസ്ഥ കളുണ്ട്‌. ഇൌ‍ വിഭാഗക്കാര്‍ ബിഎസ്സി ജയിച്ചതിനുശേഷം മാത്രം അപേക്ഷിക്കുക; ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്ക്‌ അര്‍ഹതയില്ല.
കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയാത്തപക്ഷം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമെന്നു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്‌ (എസ്‌ഇബിസി) മിനിമം മാര്‍ക്കില്‍ അഞ്ചു ശതമാനം വരെ ഇളവു നല്‍കും. യോഗ്യതാ പരീക്ഷ യില്‍ 50 ശതമാനത്തിനു പകരം 45% മതി. പട്ടിക വിഭാഗക്കാര്‍ പക്ഷേ ജയിച്ചിരിക്കണ മെന്നേയുള്ളൂ.പക്ഷേ, എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകളില്‍ ചേരണമെങ്കില്‍ പട്ടിക വിഭാഗക്കാര്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ്‌ എന്നിവയ്ക്കു പ്ലസ്‌ ടുവില്‍ 40% എങ്കിലും മൊത്തം മാര്‍ക്ക്‌ നേടിയിരിക്കണം.

വന്യജീവി ശാസ്‌ത്രത്തില്‍ എംഎസ്സി

ഏറെ പരിമിതമായ പഠനസൗകര്യം മാത്രമുള്ള പഠന ശാഖയാണ്‌ വന്യ ജീവി ശാസ്‌ത്രം. വന്യജീവി സംരക്ഷണമാണു പഠന ലക്ഷ്യമെന്നു പൊ തുവേ പറഞ്ഞാലും ബന്ധപ്പെട്ട പല വിഷയങ്ങളിലും പ്രവര്‍ത്തകര്‍ പ്രാവീ ണ്യം ആര്‍ജിക്കേ ണ്ടതുണ്ട്‌. ഈ മേഖലയിലെ മുഖ്യ പഠന കേ ന്ദ്രമാണ്‌ കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഡെഹ്‌റാഡൂണില്‍ പ്രവര്‍ത്തിക്കുന്ന 'വൈല്‍ഡ്‌ലൈഫ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ.ഇതിനു പുറമേ ഈ വിഷയത്തില്‍ സൗകര്യ പൂര്‍വം പഠി ക്കാവുന്ന സ്ഥാപനമാണ്‌ എന്‍സിബിഎസ്‌ (NCBS: National Centre for Biological Sciences, GKVK Campus, Bangalore 560 065).ഇന്ത്യന്‍ ശാസ്‌ത്രഗവേഷണ രംഗത്തെ ശ്രേഷ്ഠ സ്ഥാപനമായ ടിഐഎഫ്‌ആര്‍ എന്ന കല്‍പിത സര്‍വക ലാശാലയുടെ ഭാഗമാണിത്‌. സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ ലൈഫിന്റെയും വൈല്‍ഡ്‌ലൈഫ്‌ കണ്‍സ ര്‍വേഷന്‍ സൊസൈറ്റിയുടെയും പങ്കാളിത്തം എന്‍സിബിഎസിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്‌.എംഎസ്സി ഇന്‍ വൈല്‍ഡ്‌ലൈഫ്‌ ആന്‍ഡ്‌ കണ്‍സര്‍വേഷന്‍ എന്ന ദ്വിവത്സര പ്രോഗ്രാമിന്റെ അടുത്ത ബാച്ചിലെ ക്ലാസുകള്‍ 2008 ജൂലൈ യില്‍ ആരംഭിക്കും. മുഖ്യ വിഷയ ങ്ങള്‍ക്കു മൊത്തം 50% എങ്കിലും മാര്‍ ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2008 ജൂലൈ ഒന്നിനു 35 വയസ്സ്‌ കവിയരുത്‌.

ഫിസിക്സ്‌ പഠിക്കാം

ഫിസിക്സ്‌ മുഖ്യവിഷയ മായുള്ള പഠന സാധ്യതകളും ജോലി സാധ്യതകളും.ഫിസിക്സിനെ പ്രധാനമായി ക്ലാസിക്കല്‍ ഫിസിക്സ്‌, മോഡേണ്‍ ഫിസിക്സ്‌ എന്നിങ്ങനെ രണ്ട്‌ കാറ്റഗറികളായി തരംതിരിക്കാം. ക്ലാസിക്കല്‍ ഫിസിക്സില്‍ മെക്കാനിക്സ്‌, ഹീറ്റ്‌, സൗണ്ട്‌, ലൈറ്റ്‌, ഇലക്ട്രിസിറ്റി ആന്‍ഡ്‌ മാഗ്നറ്റിസം എന്നിവ യാണ്‌ പ്രധാന മായുള്ളത്‌. മോഡേണ്‍ ഫിസിക്സില്‍ അറ്റോമിക്‌-മോളിക്യൂളാര്‍- ഇലക്ട്രോണ്‍ ഫിസിക്സ്‌, ന്യൂക്ലിയര്‍ ഫിസിക്സ്‌, പാര്‍ട്ടിക്കിള്‍ ഫിസിക്സ്‌, ഫ്‌ള്യൂയിഡ്‌ആന്‍ഡ്‌ പ്ലാസ്മ ഫിസിക്സ്‌, സോളിഡ്‌ സ്റ്റേറ്റ്‌ ഫിസിക്സ്‌ എന്നിവയാണ്‌ പ്രധാനമായുള്ളത്‌.പിജി കോഴ്സുകള്‍ ഇന്ത്യയില്‍ 115 യൂണിവേഴ്സിറ്റികളില്‍എംഎസ ്സി ഫിസിക്സ്‌ കോഴ്സ്‌ പഠിപ്പിക്കുന്നുണ്ട്‌. തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂണിവേഴ ്സിറ്റിയില്‍ എംഎസ്‌ സി ഫിസിക്സ്‌ വിദൂര പഠന കോഴ്സും നിലവിലുണ്ട്‌.വിവിധ യൂണിവേ ഴ്സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഫിസിക്സില്‍ എംഫില്‍, പിഎച്ച്ഡി കോഴ്സുകളും നടത്തുന്നുണ്ട്‌.ഫിസിക്സില്‍ ഉന്നത പഠന കോഴ്സുകള്‍ നിലവിലുള്ള കേരളത്തിലെ പ്രധാന സ്ഥാപനങ്ങളുടെ ലിസ്റ്റ്‌ ചുവടെ:

Institutions in Kerala for MSc Physics and relatedcourses

1. AlAmeen College Edathala

2. Baselius Poulose II Catholicose CollegePiravam, Pin: 686 664 MSC Electronics

3. Maharajas College Ernakulam

4. Mar Athanasius College Kothamangalam

5. M E S College Marampally, Alwaye

6. S N M College Maliankara, Ernakulam

7. St. Alberts College, Ernakulam

8. St. Pauls College Kalamaserry,

9. St. Xaviers College for Women, Alwaye

10. S. H. College Thevara

11. U. C. College, Alwaye

12. Govt. College for Women, Vazhuthacaud, TVM

13. University College, TVM

14. Mahatma Gandhi College, TVM

15. Mar Ivanios College, TVM

16. St.Xavier`s College, Thumba , TVM

17. Christian College, Kattakada , TVM

18. FMN College, Kollam

19. TKM College of Arts & Science, Kollam20. St. Gregorios College, Kottarakara

21. St. Stephen`s College, Pathanapuram

22. SN College for Women, Kollam

23. SN College, Kollam

24. Bishop Moore College, Mavelikara

25. Christian College, Chengannur

26. MSM College, Kayamkulam

27. SN College, Cherthala

28. S.D. College, Alappuzha

29. St. Joseph`s College for Women, Alappuzha

30. TKMM College, Nangiarkulangara

31. St.Cyril`s College, Adoor

32. NSS College, Pandalam

33. College of Applied Science (Unaided), Killyanad

34. Zamorin's Guruvayoorappan College, Kozhikode

35. St. Joseph's College, Devagiri

36. Govt. Arts & Science College, Meenchanda

37. Govt. College, Madappally

38. Mohamed Abdurahiman Memorial OrphangeCollege, Mukkam

39. Farook College, Farook

40. WMO Arts & Science College, Muttil

41. St Mary's College, Sulthan Bathery

കടപ്പാട് : patanam.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate