অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ഥാപനങ്ങളും കോഴ്സുകളും

നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍

എഞ്ചിനിയറിങ്ങില്‍ മികവിന്റെ കേന്ദ്രങ്ങളായി നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍

ഐ ഐ ടി കള്‍ കഴിഞ്ഞാല്‍ എഞ്ചിനിയറിങ്ങില്‍ മികവിന്റെ കേന്ദ്രങ്ങളാണ് നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍. മുന്പ് ഇവ റീജിയണല്‍ എഞ്ചിനിയറിങ്ങ് കോളേജുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിപ്പോള്‍ 31 എന്‍ ഐ ടികളാണുള്ളത്. കേരളത്തിലേത് കോഴിക്കോട് ചാത്തമംഗലത്താണുള്ളത്.

കോഴ്സുകള്‍

B.Tech./B.Arch./B.Plan
BS-MS (Dual Degree)
M.Tech/M.Plan 
M.Sc.(Tech.) 
MSc
MBA
MCA
Postgraduate Diploma in Construction Management
PhD
MS by Research
M.Tech by Research
5 Year Dual Degree (B.Tech.+M.Tech.
5 Year Integrated M.Sc.

തുടങ്ങിയവയാണ് കോഴ്സുകള്‍.

പ്രവേശനം

ബിടെക്/ബി ആര്ക് പ്രവേശനത്തിന് 2017 മുതല്‍ ഐ.ഐ.ടികള്‍ തുടരുന്ന രീതിയാകും എന്‍.ഐ.ടികളും പിന്തുടരുക. നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്ട്രളന്സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്ക്കും പ്ലസ്ടു മാര്ക്കിന്റെ 40 ശതമാനം വെയിറ്റേജുമാണ് കണക്കാക്കിയിരുന്നത്. രണ്ട് എന്ട്രന്സുകളാണ് ജെ.ഇ.ഇക്കുള്ളത്. ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്സ്ഡ് എന്നിങ്ങനെ. ഇതില്‍ ജെ.ഇ.ഇ. മെയിനില്‍ നിശ്ചിത ശതമാനം മാര്ക്ക് നേടുന്നവര്ക്കാെയിരിക്കും ജെ.ഇ.ഇ. അഡ്വാന്സ് എഴുതാന്‍ സാധിക്കുക. ഈ കടമ്പയും കടക്കുന്നവരില് നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില് നിന്നാണ് പ്രവേശനം നടത്തുക. മാത്രമല്ല എന്ട്രന്സ് പരീക്ഷകള്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്ഥികള്‍ കൂടുതലായി കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി പ്ലസ്ടു സിലബസ് അനുസരിച്ച് ചോദ്യങ്ങള്‍ കൊണ്ടുവരാനും എന്‍.ഐ.ടി കൗണ്സില്‍ തീരുമാനിച്ചിട്ടുണ്ട്.

എം എസ് സി പ്രവേശനം അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം എസ് സി (JAM) വഴിയാണ്.

എം സി എ പ്രവേശനം അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന NIMCET എന്ന പ്രവേശന പരീക്ഷ വഴിയാണ്.

എല്ലാ കോഴ്സുകളും എല്ലാ സ്ഥാപനങ്ങളിലും ലഭ്യമല്ല. അതാത് സ്ഥാപനങ്ങളുടെ സൈറ്റ് സന്ദര്ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

രാജ്യത്തെ എന്‍ ഐ ടികള്‍

1. NIT, Tiruchirappalli, Tamil Nadu (http://www.nitt.edu/)
2. NIT, Surathkal, Karnataka (http://www.nitk.ac.in/
3. NIT,Rourkela, Orissa (http://www.nitrkl.ac.in/
4. MNIT, Jaipur, Rajasthan (http://www.mnit.ac.in/
5. VNIT, Nagpur, Maharashtra (http://vnit.ac.in/
6. SVNIT, Surat, Gujarat (http://www.svnit.ac.in/
7. MNNIT, Allahabad, UP (http://www.mnnit.ac.in/
8. NIT, Warangal, Telangana (http://www.nitw.ac.in/
9. NIT, Durgapur, West Bengal (http://www.nitdgp.ac.in/
10. NIT, Agartala, Tripura (http://www.nita.ac.in/)
11. NIT, Jalandhar, Punjab (http://www.nitj.ac.in
12. MANIT, Bhopal, MP (http://www.web.manit.ac.in/
13. NIT, Hamirpur, HP (http://nith.ac.in/
14. NIT, Meghalaya (http://nitmeghalaya.in/)
15. NIT, Kurukshetra, Haryana (http://www.nitkkr.ac.in/)
16. NIT, Silchar, Assam (http://www.nits.ac.in/)
17. NIT, Srinagar, J&K (http://www.nitsri.net/)
18. NIT, Ponda, Goa (http://www.nitgoa.ac.in/)
19. NIT, Jamshedpur, Jharkhand (http://www.nitjsr.ac.in/)
20. NIT, Patna, Bihar (http://www.nitp.ac.in/
21. NIT, Delhi (http://www.nitdelhi.ac.in/)
22. NIT, Yupia, Arunachal Pradesh (https://www.nitap.in/
23. NIT, Puducherry (http://www.nitpy.ac.in/
24. NIT, Sikkim (http://www.nitsikkim.ac.in/
25. NIT, Dimapur, Nagaland (http://nitnagaland.ac.in/
26. NIT, Imphal, Manipur (http://www.nitmanipur.ac.in/
27. NIT, Srinagar, Uttarakhand (http://nituk.ac.in/
28. NIT, Aizawl, Mizoram (http://www.nitmz.ac.in/
29. NIT Kozhikkode (http://nitc.ac.in/
30. NIT Raipur (http://www.nitrr.ac.in/
31. NIT Andhra Pradesh (http://www.nitandhra.ac.in/)

 

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate