മനുഷ്യ പുരോഗതിയുടെ ഗതി വേഗത്തിനൊപ്പം തന്നെ വളര്‍ന്നൊരു തൊഴില്‍ മേഖലയാണ് അച്ചടിയുടേത്. കമ്പോസിങ്ങില്‍ നിന്നും കമ്പ്യൂട്ടറിലെത്തി നില്‍ക്കുന്ന ഈ രംഗം നിരവധി തൊഴിലവസരങ്ങള്‍ തരുന്നയൊന്നും കൂടിയാണ്. സൈബര്‍ വിപ്ലവം അരങ്ങേറുമ്പോള്‍ അച്ചടിക്കും മാറി നില്‍ക്കുവാന്‍ കഴിയില്ലല്ലോ. അതിനാല്‍ത്തന്നെ ആധുനിക സാങ്കേതിക വിദ്യകള്‍ ഈ രംഗത്തെ തൊഴിലവസരങ്ങള്‍ക്കാക്കം കൂട്ടുകയാണുണ്ടായത്. എന്നാല്‍ പണ്ടത്തെ ടെക്നോളജിക്കിവിടെ സ്ഥാനമില്ലായെന്നും നാം ഓര്‍ക്കണം. മാറുന്ന കാലത്തിനനുസരിച്ച് മാറുവാന്‍ തയ്യാറാകുന്നവര്‍ക്കാണിവിടെ അവസരങ്ങളുള്ളത്. ലേ ഔട്ടിങ്ങ്, കളര്‍ വിന്യാസം, ബൈന്‍ഡിങ്ങ്, പാക്കിങ്ങ് തുടങ്ങി എല്ലാ രംഗത്തും മാറ്റങ്ങളുണ്ടായി. അതോടൊപ്പം അച്ചടി കടന്ന് ചെല്ലാത്ത മേഖലകള്‍ കുറവാണ് താനും. കടലാസ്, തുണി, ഫ്ലക്സ്, പോളിത്തീന്‍, റബര്‍ ഷീറ്റ് തുടങ്ങിയെല്ലാ രംഗത്തും അച്ചടി കടന്ന് ചെന്ന് കഴിഞ്ഞു. ഏറെ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കോഴ്സുകളില്ലായെന്നതും ഇതിന്‍റെ സാധ്യത കൂട്ടുന്നു.
കോഴ്സുകള്‍
ഈ രംഗത്ത് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിടെക് കോഴ്സുകളുണ്ട്. Mechanical, Information Technology, Electrical, Electronics, Computer, Chemical, Total Quality Management, Operation Management, Organization Behaviour, Project Management, Technology Management, Security Printing in addition to Physics and Chemistry, Packaging Technology തുടങ്ങിയ വിഷയങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്. പ്രിന്‍റിങ്ങ് ടെക്നോളജിസ്റ്റുകള്‍ അച്ചടി മഷി, പേപ്പര്‍ ടെക്നോളജി തുടങ്ങിയവയിലും അവഗാഹമുള്ളവരായിരിക്കണം.
കേരളത്തില്‍ പ്ലസ് ടു പാസായവര്‍ക്കായി Offset Printing Technology യില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് DC School of Management and Technology നടത്തുന്നുണ്ട്. ഒരു വര്‍ഷമാണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://dcprintingschool.com നോക്കുക. കേരള സര്‍ക്കാര്‍ സ്ഥാപനമായ Kerala State Centre for Advanced Printing & Training ല്‍ ഒരു വര്‍ഷത്തെ പ്രിന്‍റിങ്ങ് ടെക്നോളജി കോഴ്സുണ്ട്. തിരുവനന്തപുരം (0471 2474720), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591) എന്നീ സെന്‍ററുകളിലാണ് കോഴ്സുള്ളത്. എസ് എസ് എല്‍ സിയാണ് യോഗ്യത. പ്ലസ് ടു കാര്‍ക്കായി Offset Printing Technology യില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്. കേരളാ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് http://www.captkerala.comകാണുക.
ഡിപ്ലോമ കോഴ്സുകള്‍ പോളിടെക്നിക്കുകളിലാണ് ഉള്ളത്. എസ് എസ് എല്‍സിയാണ് യോഗ്യത. കേരളത്തില്‍ ഷൊര്‍ണൂരിലെ Institute of Printing Technology & Govt. Polytechnic College ലാണ് ഈ കോഴ്സുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sigaindia.comസന്ദര്‍ശിക്കുക. 77 സീറ്റുണ്ട്.
മറ്റ് സ്ഥാപനങ്ങള്‍
1. NR Institute of Printing Technology, Teliar Ganj, Allahabad - 4, (UP) (http://nript.ac.in)
2. Southern Regional Institute of Printing Technology, Adyar, Chennai - 600 113 (TN)
3. Governement Institute of Printing Technology, Dr Dadabhai Naoroji Rd, Dhobi Talao, Chhatrapati Shivaji Terminus Area, Fort, Mumbai, Maharashtra 400001
4. Western Regional Institute of Printing Technology, JJ School of Arts Campus, opp VT Station Mumbai, Maharashtra
5. Maharashtra Institute of Printing Technology, 1786, Sadashiv Peth, Pune, (Maharashtra) (http://www.pvgmipt.ac.in)
6. Department of Printing Technology, Pusa Polytechnic, Pusa, New Delhi - 110 002 (http://tte.delhigovt.nic.in)
7. Department of Printing Technology, Govt Polytechnic, Gulzar Bagh, Patna, Bihar
8. Government Institute of Printing Technology, East Nehru Nagar, Secunderabad, Telungana
9. Institute of Printing Technology, Sivakasi - 626 123 (Tamil Nadu)
10. Government Institute of Printing Technology, Bangalore, Karnataka. (http://www.gipt.ac.in
11. Times Institute of Printing Management Times of India Press, Opp. VT Station, Mumbai, Maharashtra.
12. Don Bosco School of Printing, Okhla Road, New Delhi - 110 025 (http://www.dbti.in/)
13. Salesian Institute of Graphic Arts, 22 A, Taylors Road, Chennai - 600 010, (TN).( http://sigaindia.com)
14. Graphic Arts Technology & Education, 12 Shree Mills, Mumbai-Agra Road, Kurla, Mumbai - 400 070, Maharashtra
15. Institute of Printing Technology, Tharamani, Chennai, Tamil Nadu 600113
16. Government Polytechnic College, Department of Printing Tech, Makhupura, Ajmer, Rajasthan
17. The Regional Institute of Printing Technology, Jadavpur, Kolkata, West Bengal (http://www.ript.org.in)
പ്രിന്‍റിങ്ങ് ടെക്നോളജിയില്‍ ബി ടെക് ചുരുക്കം സ്ഥാപനങ്ങളിലേയുള്ള. കേരളത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കാമ്പസിലാണുളളത്. വിവരങ്ങള്‍ക്ക് (http://cuiet.info) നോക്കുക.
മറ്റ് സ്ഥാപനങ്ങള്‍
1. Anna University, College of Engineering, Guindy, Chennai-600025 (https://www.annauniv.edu/)
2. Jadavpur University, Faculty of Engineering and Technology, Raja S.C. Mullick Road, Kolkata-700032, West Bengal (http://www.jaduniv.edu.in/)
3. Guru Jambeshwar University of Science and Technology Hisar-125 001, Haryana.( http://www.gjust.ac.in/)
4. Pune Vidyarthi Griha’s (PVG’s) College of Engineering and Technology, 44, Vidyanagari, Shivdarshan Parvati, Pune-411009, Maharashtra.( http://pvgcoet.ac.in)
5. Kurukshetra University, Kurukshetra, Haryana.( http://www.kuk.ac.in)
6. Somany Institute of Technology And Management Rewari, Haryana. (http://www.sitmrewari.com/)
Institutes offering Masters degree in Printing Technology
1 Anna University, College of Engineering Guindy, Chennai-600025 (http://ceg.annauniv.edu)
2 Guru Jambeshwar University of Science and Technology Hisar-125001, Haryana (http://www.gjust.ac.in)
3 Jadavpur University, Faculty Of Engineering and Technology, Raja S.C. Mullick Road, Kolkata-700032, West Bengal (http://www.jaduniv.edu.in/)
4 Pune Vidyarthi Griha’s (PVG’s) College of Engineering and Technology, 44, Vidyanagari, Shivdarshan Parvati, Pune-411009, Maharashtra. (http://pvgcoet.ac.in)
തൊഴില്‍ സാധ്യതകള്‍
1. Publishing houses under central and State Govt.
2. Printing Presses under Central and State govt.
3. Commercial printing presses doing Offset, Flexography,
Gravure and Screen printing
4. Publishing houses in private sector
5. Pre-press solution for printing Industry
6. Designing and digital printing
7. Security printing
8. Software solution for print industry
9. Electronic publishing
10. Color management solution
11. Packaging
12. Print finishing and converting
13. Machine manufacturing /service
14. Marketing/management executive
15. Research and development
16. Total quality control
തുടങ്ങിയ എല്ലാ മേഖലകളിലും തൊഴില്‍ സാധ്യതയുണ്ട്. അതി വേഗം വളരുന്നയരു മേഖലയും കൂടിയാണിത്. അധ്യാപന രംഗത്തും അവസരങ്ങളുണ്ട്.
മനുഷ്യ വിഭവശേഷി കൈകാര്യം ചെയ്യുവാന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്
മാനേജ്മെന്‍റ് പഠനത്തിലെ ഒരു പ്രധാന പഠന ശാഖയാണ് ഹ്യമന്‍ റിസോഴ്സ് മാനേജ്മെന്‍റ് (എച്ച് ആര്‍) എന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരോടുള്ള മനോഭാവം, പെരുമാറ്റ രീതി, പൊതു ജനങ്ങളോടും സ്ഥാപനത്തിലെത്തന്നെ മറ്റു ജീവനക്കാരോടുള്ള പെരുമാറ്റവും സ്വഭാവവും കണക്കിലാക്കി വിവിധ സെക്ടറുകളില്‍ നിയമിക്കുക. ശമ്പളത്തിന് പുറമേയുള്ള ഇന്‍സെന്‍റീവുകള്‍, ബോണസുകള്‍ എന്നിവ തീരുമാനിക്കുക എന്നിവയെല്ലാം ഈ വിഭാഗത്തിന്‍റെ ചുമതലയാണ്. മനുഷ്യ വിഭവ ശേഷി പരമാവധി സൌഹൃദാന്തരീക്ഷത്തില്‍ സ്ഥാപനത്തിനനുകൂലമാക്കി മാറ്റുകയെന്നതാണ് ഈ വിഭാഗത്തിലെ ജോലിയെന്നര്‍ത്ഥം.
കൈകാര്യം ചെയ്യേണ്ടത് മനുഷ്യരെ ആയതിനാല്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭാഗങ്ങളിലൊന്നാണ് ഇത്. ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ അവരുടെ യോഗ്യതയും കഴിവുമനുസരിച്ച് നിയമിക്കുന്നത് മുതല്‍ തുടങ്ങുന്നു ഈ വിഭാഗത്തിന്‍റെ .ചുമതലകള്‍. അവരുടെ പരിശീലനവും പുനര്‍ വിന്യാസവുമെല്ലാം ജോലികളില്‍ ചിലത് മാത്രം. ഏറ്റവും മികച്ച തൊഴിൽശേഷിയുള്ളവരെ കണ്ടെത്താനും അവരിൽനിന്ന് ഏറ്റവും മികച്ച പ്രകടനം ഉറപ്പുവരുത്താനുമാണു കമ്പനികളുടെ ശ്രമം. ഇതിനു സഹായിക്കേണ്ടത് എച്ച്ആർ വിഭാഗമാണ്.
സ്പെഷലിസ്റ്റും ജനറലിസ്റ്റും
എച്ച്ആർ വിഭാഗത്തിൽ രണ്ടും തരം പ്രഫഷനലുകളുണ്ട്; ജനറലിസ്റ്റുകളും സ്പെഷലിസ്റ്റുകളും. ജനറലിസ്റ്റ് ജീവനക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ സ്പെഷലിസ്റ്റുകൾ നിയമനം, പരിശീലനം എന്നീ കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു.
എങ്ങനെ പഠിക്കാം
എം ബി എ യിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് എച്ച് ആര്‍ എന്നതിനാല്‍ത്തന്നെ ഒട്ടു മിക്ക ബിസിനസ്സ് സ്കൂളിലും എം ബി എ യില്‍ ഇത് സ്പെഷ്യലൈസ് ചെയ്യുവാന്‍ കഴിയും. ക്യാറ്റ്, ക്സാറ്റ്, സീമാറ്റ്, മാറ്റ് പോലുള്ള പ്രമുഖ മാനേജ്മെന്‍റ് പ്രവേശന പരീക്ഷകളെഴുതിയാല്‍ ഈ കോഴ്സുകളിലേക്കെത്തിപ്പെടാം. ഡിഗ്രിയാണ് മിനിമം യോഗ്യത.
ചില യൂണിവേഴ്സിറ്റികളില്‍ എം എ കോഴ്സുകളുണ്ട്. മറ്റു ചില യൂണിവേഴ്സിറ്റികളില്‍ ഏക വര്‍ഷ പി ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്സിനും ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിലും ഈ കോഴ്സ് ചെയ്യുവാന്‍ സാധിക്കും.
ഇന്ത്യയിലും പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് എക്‌സിക്യൂട്ടിവ് ഡിപ്ലോമ-എംബിഎ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ട്. സാധാരണ എംബിഎയിൽനിന്നു വ്യത്യസ്തമായി ഒരു വർഷം മാത്രം കാലാവധി. മാനേജ്‌മെന്‍റ് റോളുകളിൽ പ്രവർത്തിക്കുന്നവർക്കാണു മുൻഗണന. എക്‌സ്എൽആർഐ (http://www.xlri.ac.in), സിംബയോസിസ് (http://www.scdl.net) എന്നിവയുടെ എക്‌സിക്യൂട്ടിവ് പ്രോഗ്രാമുകൾ ശ്രദ്ധേയം.
ഇന്ത്യയിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്‍റെ അവസാന വാക്കായ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം എ Human Resource Management & Labour Relations എന്നയൊരു പ്രോഗ്രാമുണ്ട്. ഡിഗ്രിയാണ് യോഗ്യത. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും.
ജോലി സാധ്യത
എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഈ വിഭാഗമുള്ളതിനാല്‍ത്തന്നെ ഏറെ തൊഴില്‍ സാധ്യതയുള്ള മാനേജ്മെന്‍റ് വിഭാഗമാണിത്.
ഫാര്മസി
ഫാര്മസി പഠിക്കാം ഫാര്മസിസ്റ്റാവാം
ആരോഗ്യ രംഗം ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സ് മേഖലകളിലൊന്നാണ്. ആയതിനാല്‍ത്തന്നെ ആഗോളതലത്തിൽ ഫാർമസി മേഖലയിൽ വൻ വളർച്ചാനിരക്ക് കൈവരിച്ചു വരുന്നു. രാജ്യത്ത് ഫാർമസി മേഖലയിലെ വളർച്ചാനിരക്ക് 18–19 ശതമാനത്തിലധികമാണ്. മനുഷ്യ ശരീര പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഗ്രഹിച്ച് ഓരോ രോഗത്തിനും തക്ക ഔഷധങ്ങള്‍ ലഭ്യമാക്കുകയും ഗവേഷണം വഴി പുതിയ മരുന്നുകള്‍ കണ്ടെത്തുകയും ചെയ്യുന്ന ജോലിയും ഫാര്‍മസിസ്റ്റിന്‍റേതാണ്. ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ് ഇത്. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രധമായിട്ടുള്ള ഉപയോഗമാണ് ഇതിന്‍റെ ലക്ഷ്യം. ആരോഗ്യ പരിപാലന രംഗത്തെ ഒരു പ്രധാന ശാഖയാണ് ഇത്. ഡോക്ടറുടെ കുറിപ്പടിക്ക് അനുസരിച്ച് രോഗികൾക്ക് മരുന്നുകളുടെ ഉപയോഗക്രമം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന വിദഗ്ധരും ഫാർമസിസ്റ്റ് തന്നെയാണ്. ജനിതക എഞ്ചിനിയറിങ്ങിലേയും ബയോടെക്നോളജിയിലേയും കുതിച്ച് ചാട്ടങ്ങള്‍ ഔഷധ നിര്‍മ്മാണ രംഗത്തെ കോടികള്‍ മറിയുന്ന വമ്പന്‍ മത്സര മേഖലയായി പരിവര്‍ത്തനം ചെയ്തിരിക്കുന്നു.
കോഴ്സുകള്
പ്രധാനമായും ഡിപ്ലോമ (ഡി ഫാം), ബിരുദ (ബി ഫാം), ബിരുദാനന്തര ബിരുദ (എം ഫാം), പി എച്ച് ഡി തലങ്ങളിലാണ് ഫാര്‍മസി കോഴ്സുകളുള്ളത്.
ഡി ഫാം
ഫാർമസി രംഗത്തെ അടിസ്ഥാന കോഴ്സാണ് ഫാർമസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. രണ്ടുവർഷമാണ് കോഴ്സ് കാലാവധി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35 വയസ്. 2020 ആകുമ്പോഴേക്കും ഡി.ഫാം കോഴ്സുകൾ നിർത്തലാക്കാൻ ഫാർമസി കൗണ്സിൽ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. ഡി.ഫാം പഠിച്ചവർക്ക് രണ്ടു വർഷത്തെ ബാച്ചിലർ ഓഫ് ഫാർമസി പ്രാക്ടീസ് എന്ന ബ്രിഡ്ജ് കോഴ്സ് നടത്താനും ഫാർമസി കൗണ്സിൽ തീരുമാനിച്ചിട്ടുണ്ട്. ഡി.ഫാം പഠിച്ചവർ 2020ന് ശേഷം ജോലി ചെയ്യണമെങ്കിൽ ഈ ബ്രിഡ്ജ് കോഴ്സ് കൂടി പാസായിരിക്കണം.
എവിടെ പഠിക്കാം
തിരുവനന്തപുരം (http://copsmctvm.tripod.com) (20 സീറ്റ്), ആലപ്പുഴ (http://www.tdmcalappuzha.org/) (40 സീറ്റ്), കോട്ടയം (http://www.kottayammedicalcollege.org/) (30 സീറ്റ്), കോഴിക്കോട് (http://calicutmedicalcollege.ac.in) (50 സീറ്റ്) എന്നീ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ ഡി. ഫാം കോഴ്‌സ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്‌സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
ജോണ്‍ എനോക് കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (http://jecollegeofpharmacy.com) (100 സീറ്റ്), ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസി, കരുനാഗപ്പള്ളി (90 സീറ്റ്), കോളേജ് ഓഫ് ഫാര്‍മസി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് (60), ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ്, കോഴിക്കോട് (http://jdtpharmacy.org) (60 സീറ്റ്), എ.ജെ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (http://ajcpkerala.org) (60 സീറ്റ്), കാരത്താസ് കോളേജ് ഓഫ് ഫാര്‍മസി കോട്ടയം (60 സീറ്റ്), ലിസി കോളേജ് ഓഫ് ഫാര്‍മസി എറണാകുളം (60 സീറ്റ്), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് തിരുവനന്തപുരം (60 സീറ്റ്), നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, കോഴിക്കോട് (http://www.nationalcollegeofpharmacy.org/) (60 സീറ്റ്), ശ്രീ വിദ്യാധിരാജ ഫാര്‍മസി കോളേജ്, നേമം തിരുവനന്തപുരം (60), ക്രെസന്റ് കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂര്‍ (http://www.crescentbpharm.com) (60 സീറ്റ്), ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മലപ്പുറം (http://www.jamiasalafiyapharmacycollege.com/) (60 സീറ്റ്), സെന്‍റ് ജോസഫ് കോളേജ് ഓഫ് ഫാര്‍മസി ചേര്‍ത്തല, ആലപ്പുഴ (http://www.sjpharmacycollege.com) (60 സീറ്റ്), ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, തുറവൂര്‍ (http://www.sngmc.org) (60 സീറ്റ്), അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറം (http://www.alshifacollegeofpharmacy.ac.in) (60 സീറ്റ്), എഴുത്തച്ഛന്‍ നാഷനല്‍ അക്കാദമി നെയ്യാറ്റിന്‍കര, തിരുവനന്തപുരം (http://www.enapc.ac.in) (60 സീറ്റ്), ഫാത്തിമ കോളേജ് ഓഫ് ഫാര്‍മസി കൊല്ലം (http://www.fcp.in/) (120 സീറ്റ്), കെ വി എം കോളേജ് ഓഫ് ഫാര്‍മസി ചേര്‍ത്തല, ആലപ്പുഴ (http://www.kvmpharmacycollege.in/) എന്നിവയാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ ഡി.ഫാം കോഴ്‌സ് നടത്തുന്ന സ്വകാര്യ കോളേജുകള്‍.
ബി.ഫാം
ഫാർമസിയിലെ ബിരുദകോഴ്സായ ബി.ഫാമിന് നാലു വർഷം ദൈർഘ്യമുണ്ട്. ബയോളജിക്ക് 50 ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവർക്കും ബി.ഫാം കോഴ്സിന് അപേക്ഷിക്കാം.
ബി.ഫാം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കുന്നവർക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വർഷത്തെ എം.ഫാം കോഴ്സിന് ചേരാം. എം.ടെക് (ബയോ ടെക്നോളജി/ബയോ ഇന്ഫർമാറ്റിക്സ്), എം.ബി.എ. (ഫാർമ മാർ ക്കറ്റിങ്) എന്നീ കോഴ്സുകള്ക്കും ബി.ഫാം ബിരുദക്കാർക്ക് പ്രവേശനം ലഭിക്കും.
എവിടെ പഠിക്കാം
സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്‌സ് നടക്കുന്നുണ്ട്. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://www.tdmcalappuzha.org/) (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://calicutmedicalcollege.ac.in) (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (http://www.kottayammedicalcollege.org/) (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (http://copsmctvm.tripod.com) (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്‌സ് നടക്കുന്നത്.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പല സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തില്‍ ബി.ഫാം കോഴ്‌സ് നടത്തുന്നുണ്ട്.
1. Dale View Pharmacy College, Poovacha Trivandrum (http://www.daleviewcollege.com) (60 Seats)
2. Ezhuthachan Pharmacy College, Neyyattinkara,
Thiruvananthapuram (http://www.enapc.ac.in/)
3. Mar Dioscorus Pharmacy College, Sreekariyam, Thiruvananthapuram (http://www.mardioscoruscollegeofpharmacy.org/)
4. Sree Krishna Pharmacy College, Parassala,
Thiruvananthapuram (https://skcprc.org/)
5. College of Pharmacy, Pushpagiri, Thiruvalla (http://collegeofpharmacy.pushpagiri.in/)
6. Mount Zion College of Pharmacy,Adoor (http://www.mountzionpharmacycollege.com/)
7. Nazarathu Pharmacy, Thiruvalla, (http://www.nazarethpharmacycollege.in) (60 Seats)
8. DR. Joseph Mar Thoma Institute Of Pharmaceutical Sciences& Research (http://marthomapharmacycollege.com)
9. K.V.M College Of Pharmacy, Cherthala, Alappuzha (http://www.kvmpharmacycollege.in/)
10. ST. Joseph college of Pharmacy, Dharmagiri campus (http://www.sjpharmacycollege.com/) (60 Seats)
11. College of Pharmaceutical Science, Cheruvandoor, Ettumanoor, Kottayam (http://www.mgupharma.edu.in)
12. Department of Pharmaceutical Science, RIMSR, SME Kottayam (http://sme.edu.in/dep…/department-of-pharmaceutical-science/)
13. St.John’s College of Paramedical Sciences, Kattappana South, Idukki (http://sjcpsr.org/)
14. School of Medical Education, Gandhinagar, MG University (http://sme.edu.in/)
15. Chemists College of Pharmacy Puthecruz (http://chemistscollege.com)
16. Nirmala College of Pharmacy Muvattupuzha (http://nirmalacp.org/)
17. ELiMS College of Pharmacy Ramavaramapurram, Thrissur (http://www.elimspharmacycollege.com)
18. Nirmala College of Health Science,Kunnappilly P.O.,Meloor (http://nirmalacollege.in/healthscience/)
19. Nehru College of Pharmacy, Thiruvilwamala (http://ncp.net.in/)
20. St. James College of Pharmaceutical Science, Chalakudy (http://stjamespharmacycollege.in/)
21. Ahalia school of pharmacy, Kozhippara, Palakkad (http://www.ahaliaschoolofpharmacy.org/)
22. Grace College of Pharmacy,Kodunthirapully (http://www.gracecollegeofpharmacy.com/)
23. Karuna College Of Pharmacy,Thirumittacode, Pattambi (http://www.karunacollegeofpharmacy.org)
24. KTN College of Pharmacy, Chalavara, Ottappalam, Palakkad (http://www.ktncollegeofpharmacy.net/)
25. Prime college of pharmacy, Erattayal, Palakkad (http://www.primecollegeofpharmacy.com/)
26. Sanjo college of pharmaceutical studies, Kuzhalmannam,
Palakkad (http://www.sanjocps.com/)
27. Al-Shifa Pharmacy College, Malappuram (http://www.alshifacollegeofpharmacy.ac.in)
28. Devaki Amma Pharmacy College, Malappuram (http://www.devakiammamemorial.org)
29. Moulana College of Pharmacy, Perintalmanna, Malappuram (http://www.minpspharmacy.com/)
30. Jamia Salafia Pharmacy College, Kozhikkode (http://www.jamiasalafiyapharmacycollege.com/)
31. JDT Islam College of Pharmacy, Kozhikkode (https://www.jdtislam.org//)
32. KMCT College of Pharmaceutical Sciences, Malappuram (http://www.kmct.edu.in)
33. Academy of pharmaceutical Studies, Pariyaram, Kannur (http://www.mcpariyaram.com)
34. Ayurveda College, Parassinikkavu, Kannur (http://www.mcpariyaram.com/)
35. College of pharmacy, Kannur medical college (http://anjarakandy.in/)
36. Crescent Pharmacy College, Mottambram, Kozhikkode (http://www.crescentbpharm.com/)
37. Malik Deenar College of Pharmacy, Sreethangoly, Kasargode (http://www.crescentbpharm.com)
38. Rajiv Gandhi College of Pharmacy Trikaripur, Kasargode (http://www.rgminstitute.org/)
എം.ഫാം
ഫാർമസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം. പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാർക്കോടെ ബി.ഫാം പരീക്ഷ പാസായവർക്ക് എം.ഫാമിന് അപേക്ഷിക്കാം. എം.ഫാമിന് കേരളത്തിന് പുറത്തുള്ള പഠനമാണ് ഉത്തമം .കേരളത്തിൽ എം ഫാമിന് കോളേജുകൾ കുറവാണ്.
1. Dale View Pharmacy College, Poovacha Trivandrum (http://www.daleviewcollege.com) (Pharmaceutics - 10 Seats, Pharmaceutical Chemistry - 10 Seats)
2. Ezhuthachan Pharmacy College, Neyyattinkara,
Thiruvananthapuram (http://www.enapc.ac.in/) (Pharmaceutical Chemistry - 18 Seats, Pharmaceutics – 18 Seats, Pharmacology – 18 Seats)
3. Govt. Medical College, Thiruvananthapuram (http://tmc.kerala.gov.in/)
4. Mar Dioscorus Pharmacy College, Sreekariyam, Thiruvananthapuram (http://www.mardioscoruscollegeofpharmacy.org/)
5. Sree Krishna Pharmacy College, Parassala,
Thiruvananthapuram (https://skcprc.org/) (Pharmaceutics, Pharmacy Practice, Pharmacology, Pharmaceutical Chemistry, Pharmacognosy and Phytomedicine, Pharmaceutical Analysis, Pharmaceutical Biotechnology)
6. College of Pharmacy, Pushpagiri, Thiruvalla (http://collegeofpharmacy.pushpagiri.in/)
7. College of Pharmaceutical Science, Cheruvandoor, Ettumanoor, Kottayam (http://mgupharma.edu.in/) (Pharmacognosy, Pharmaceutics)
8. Department of Pharmaceutical Science, RIMSR, Thalappady, Kottayam (http://sme.edu.in/dep…/department-of-pharmaceutical-science/)
9. Nirmala College of Pharmacy Muvattupuzha (http://nirmalacp.org/) (Pharmaceutics)
10. Nehru College of Pharmacy, Thiruvilwamala (http://ncp.net.in/) (Pharmaceutic – 18 Seats, Pharmacy Practice – 18, Pharmacognosy – 18 Seats, Pharmacology – 18 Seats, Pharmaceutical Chemistry – 18 Seats, Pharmaceutical Analysis – 18 Seats)
11. St. James College of Pharmaceutical Science, Chalakudy (http://stjamespharmacycollege.in/)
12. Grace College of Pharmacy,Kodunthirapully (http://www.gracecollegeofpharmacy.com/) (Pharmaceutics – 10 seats, Pharmacy Practice – 10 seats, Pharmaceutical Chemistry – 10 seats, Pharmaceutical Analysis – 10 seats)
13. Al-Shifa Pharmacy College, Malappuram (http://www.alshifacollegeofpharmacy.ac.in) (Pharmaceutics – 18 seats, Pharmacy Practice – 10 seats, Pharmaceutical Chemistry – 10 seats, Pharmaceutical Analysis - 18 seats)
14. Devaki Amma Pharmacy College, Malappuram (http://www.devakiammamemorial.org) (Pharmaceutical Chemistry , Pharmaceutical Analysis, Pharmaceutics and Pharmacology.)
15. Jamia Salafia Pharmacy College, Kozhikkode (http://www.jamiasalafiyapharmacycollege.com/) (Pharmacognosy)
16. JDT Islam College of Pharmacy, Kozhikkode (https://www.jdtislam.org/)
17. KMCT College of Pharmaceutical Sciences, Malappuram (http://www.kmct.edu.in) (Pharmaceutical Analysis, Pharmaceutical Chemistry, Pharmaceutics, Pharmacy Practice)
18. Medical College, Kozhikode (http://calicutmedicalcollege.ac.in/)
19. Academy of pharmaceutical Studies, Pariyaram, Kannur (http://www.mcpariyaram.com) Pharmaceutics – 10 Seats, Pharmacology – 12 Seats, Pharmacognosy and Phytochemistry – 12 Seats)
20. Crescent Pharmacy College, Mottambram, Kozhikkode (http://www.crescentbpharm.com/)
21. Rajiv Gandhi College of Pharmacy Trikaripur, Kasargode (http://www.rgminstitute.org/) (Pharmaceutics, Pharmaceutical Analysis)
22. College of pharmacy, Kannur medical college (http://anjarakandy.in/) (Pharmaceutical Chemistry, Pharmacology)
ഫാം.ഡി
ഫാർമസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ആറുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവർക്ക് ആദ്യ വർഷങ്ങളിൽ പഠിക്കാനുണ്ടാകുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ്/മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെയും ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ് എന്നിവയിൽ 50 ശതമാനം മാർക്കോടെയും പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഡി.ഫാം പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. കേരളത്തിന് പുറത്ത് നിന്ന് ഫാം.ഡി കോഴ്സ് പഠിക്കുന്നതാണ് നല്ലത് .കൂടാതെ വിദേശത്തുനിന്നും ഫാം.ഡി പഠിക്കാവുന്നതാണ്. വിദേശത്തുനിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരിയറിൽ മികച്ച നിലയിലെത്താൻ കഴിയും. താഴെപ്പറയുന്ന സ്ഥാപനങ്ങളില്‍ ഫാം ഡി കോഴ്സ് ഉണ്ട്.
1. Ezhuthachan Pharmacy College
2. Sree Krishna Pharmacy College
3. College of Pharmacy, Pushpagiri, Thiruvalla
4. Nirmala College of Pharmacy Muvattupuzha
5. Nehru College of Pharmacy, Thiruvilwamala
6. St. James College of Pharmaceutical Science, Chalakudy
7. Grace College of Pharmacy,Kodunthirapully
8. Al-Shifa Pharmacy College
9. Devaki Amma Pharmacy College
10. National College of Pharmacy
തൊഴില്‍ സാധ്യതകള്‍
ഫാർമസി രംഗത്ത് ജനറ്റിക് ആശയം പ്രാവർത്തികമാകുന്നതോടെ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്നു. ഡോക്ടര്മാരുടെയും രോഗികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും എണ്ണം പെരുകിയതോടെ ഫാർമസിസ്റ്റുകളുടെയും പ്രിയം കൂടി. എല്ലാ മെഡിക്കൽ ഷോപ്പിലും ഫാർമസിസ്റ്റിന്റെ സേവനം നിയമപരമായി നിർബന്ധമാണ്. അവിടെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റിന്റെ സർട്ടിഫിക്കറ്റ് കടയിൽ വരുന്നവരുടെ ശ്രദ്ധ പതിയുന്ന തരത്തിൽ ചില്ലു ഫ്രെയിമിലാക്കി പ്രദർശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മരുന്നുഷോപ്പുകളിൽ മാത്രമല്ല ഡിസ്പെന്സറികളിലും ആശുപത്രികളിലുമൊക്കെ ഫാർമസിസ്റ്റുകൾക്ക് തൊഴിൽ ഉറപ്പാണ്. ഫാർമസി കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ഗൾഫ് അടക്കമുളള വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങൾ ഏറെയാണ്.
ഫാർമസി ലൈസൻസിങ് പരീക്ഷയെഴുതി ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ കൂടി പൂർത്തിയാക്കിയാൽ വിദേശത്ത് ഫാർമസിസ്റ്റാകാം. ഫാർമസി മേഖലയിൽ ഗവേഷണം നടത്തുകയും ചെയ്യാം. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഫാം.ഡി പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം.
ഫാം.ഡി പൂർത്തിയാക്കുന്നവർക്കു ഫാർമസി മേഖലയിൽ റിസർച്ച് ആൻഡ് ഡവലപ്മെന്റ്, വിദേശത്ത് ഫാർമസിസ്റ്റ്, ഡ്രഗ് അനലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കാം. ഫാർമസി നഴ്സിങ്, മെഡിക്കൽ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനുളള അവസരങ്ങൾ ലഭിക്കും
വിമാനങ്ങളെ നിയന്ത്രിക്കുവാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍
പൈലറ്റും എയര്‍ ഹോസ്റ്റസും അല്ലാതെ ഏവിയേഷന്‍ ഫീല്ഡില്‍ നിരവധി ജോലികളുണ്ട്. അതിലൊന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ എന്നത്. പറന്ന് പോകുന്ന വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ നിയന്തിക്കുക, അവ സുരക്ഷിതമായി സഞ്ചരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഒരു എയര്‍ട്രാഫിക് കണ്‍ട്രോളറുടെ ജോലി. റഡാറും വാര്‍ത്താ വിനിമയവും സംയോജിപ്പിക്കപ്പെട്ട തോടെ പൈലറ്റിനെ അപ്പോള്‍ത്തന്നെ വിവരങ്ങള്‍ ധരിപ്പിക്കുവാനും ഇവര്‍ക്കാകുന്നുണ്ട്.
എങ്ങനെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ആവാം
ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരെ നിയമിക്കുന്നത്. അതിനായി അവര്‍ അതിന്‍റെ ടെസ്റ്റ് നടത്താറുണ്ട്.
യോഗ്യത
Engineering Degree in Electronics / Tele Communication /Radio Engg./ Electrical
with specialization in Electronics with Ist class (60%) OR M.Sc Degree or its equivalent
with wireless communication, Electronics, Radio Physics or Radio Engg. as a special Subject.
OR Equivalent with 1st Class
എന്നതാണ് മതിയായ യോഗ്യത. ഇംഗ്ലീഷില്‍ എഴുതുവാനും സംസാരിക്കുവാനും കഴിയണം.
21 – 27 എന്നതാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സ് ഇളവുണ്ടാകും.
പരീക്ഷാ രീതി
എഴുത്ത് പരീക്ഷയെ ടെക്നിക്കല്‍ എന്നും നോണ്‍ടെക്നിക്കല്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സെഷനില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍ എന്നുള്ള ചോദ്യങ്ങളും നോണ്‍ടെക്നിക്കല്‍ സെഷനില്‍ ജനറല്‍ നോളഡ്ജ്, ഇംഗ്ലീഷ്, റീസണിങ്ങ്, ന്യൂമറിക്കല്‍ എബിലിറ്റി
എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. 120 ചോദ്യങ്ങളാണ് ആകെയുള്ളത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.
വോയ്സ് ടെസ്റ്റും അഭിമുഖവും
എഴുത്ത് പരീക്ഷ പാസാകുന്നവര്‍ക്ക് വോയ്സ് ടെസ്റ്റും അഭിമുഖവുമുണ്ടാകും. വോയ്സ്
ടെസ്റ്റില്‍ ഇംഗ്ലീഷ് പരിജ്ഞാനം – പ്രധാനമായും പൈലറ്റ്മാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടോയെന്നാണ് പരിശോധിക്കപ്പെടുക. തുടര്‍ന്ന് നടക്കുന്ന പാനല്‍ അഭിമുഖത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് http://www.aai.aeroസന്ദര്‍ശിക്കുക.
അഗ്നിയെ കൈപ്പിടിയിലൊതുക്കുവാന്‍ ഫയര്‍ എഞ്ചിനിയറിംഗ്
പഞ്ച ഭൂതങ്ങളില്‍ ഏറ്റവും പ്രത്യേകത കല്‍പ്പിക്കപ്പെടുന്നത് അഗ്നിക്കാണ്. എന്നാല്‍ ഏറെ അപകടകാരിയാണ് ഈ അഗ്നി. ഒരു തീപ്പൊരിയില്‍ നിന്നാവാം എല്ലാം ഭസ്മമാക്കുന്ന വന്‍ അഗ്നിബാധയുടെ തുടക്കം. അതു ചിലപ്പോള്‍ കേടായിക്കിടക്കുന്ന ഒരു സ്വിച്ചില്‍ നിന്നോ ആരോ വലിച്ചെറിഞ്ഞുപോയ സിഗരറ്റ് കുറ്റിയില്‍ നിന്നോ ആകാം. ഒരിക്കല്‍ പിടിച്ചുകഴിഞ്ഞാല്‍ തീ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്‌കരമായ കാര്യം. ജീവനും സ്വത്തുവകകള്‍ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് അത് സംഹാരതാണ്ഡവമാടും. എന്നാല്‍ ആളിപ്പടരുന്ന അഗ്നിമുഖത്ത് നെഞ്ചുംവിരിച്ച് നിന്ന് അതിനെ വരുതിയിലാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു വിഭാഗമുണ്ട്. സ്വന്തം പ്രാണന്‍ പോലും പണയം വച്ച് ഇങ്ങനെ തൊഴിലെടുക്കുന്നവരെ ഫയര്‍ ഫൈറ്റേഴ്‌സ് എന്നാണ് വിളിക്കുക. അഗ്നിപ്രതിരോധത്തിനുള്ള ശാസ്ത്രീയപഠനരീതിയെ ഫയര്‍ എഞ്ചിനിയറിങ് എന്നും പറയും. ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നൊരു കരിയര്‍ ശാഖ കൂടിയാണ് ഫയര്‍ എഞ്ചിനിയറിങ്.
എന്താണ് ഫയര്‍ എഞ്ചിനിയറിങ്?
പലരും കരുതുന്നത് പോലെ തീ പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണിയല്ല ഫയര്‍ എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. തീപിടുത്തം ഉണ്ടാകാത്ത വിധം കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അതിനാവശ്യമായ സാധന സാമഗ്രികള്‍ നിര്‍ദ്ദേശിക്കുന്നതിനുമൊക്കെ ഈ മേഖലയിലെ പഠനം ഉപകാരപ്രദമാണ്. തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍ മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.
വ്യക്തി പരമായ സവിശേഷതകള്‍
ഫയര്‍ എഞ്ചിനിയര്‍ക്ക് എന്നും തീയുമായി കളിക്കേണ്ട സാഹചര്യം വരുന്നില്ല എന്ന് കരുതി പത്ത് മുതല്‍ അഞ്ച് വരെ എ.സി. മുറിയിലിരിക്കാന്‍ പറ്റുന്ന ജോലിയല്ല ഫയര്‍ എഞ്ചിനിയറിങ്. എല്ലാ പ്രതിരോധസംവിധാനങ്ങളെയും തകിടം മറിച്ചുകൊണ്ട് അവിചാരിതമായി അഗ്നിബാധയുണ്ടായാല്‍ ആദ്യം ചാടി വീഴേണ്ടത് ഫയര്‍ എഞ്ചിനിയര്‍മാര്‍ തന്നെയാണ്. അതിന് പറ്റിയ ആരോഗ്യ-മാനസികനിലവാരമുള്ളവര്‍ മാത്രം ഈ രംഗത്തേക്ക് കടന്നാല്‍ മതി. വന്‍കിട ഫാക്ടറികളിലും സ്ഥാപനങ്ങളിലുമൊക്കെ 24 മണിക്കൂറും ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കും. അതുകൊണ്ട് രാത്രി മുഴുവന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കേണ്ടിവരും ഫയര്‍ എഞ്ചിനിയര്‍ക്ക്. ഉയരമുള്ള യന്ത്രഭാഗങ്ങളുടെ മുകളില്‍ കയറി പരിശോധിക്കല്‍, മാസം തോറും സ്ഥാപനത്തിന്റെ മുക്കും മൂലയും പരതിക്കൊണ്ടുളള സുരക്ഷാ ഓഡിറ്റിങ് എന്നിവയും ഫയര്‍ എഞ്ചിനിയര്‍മാരുടെ ജോലിയില്‍ പെടുന്നു. ഇതുകൊണ്ടൊക്കെയാവാം ഫയര്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോഴ്‌സിന് ചേരുന്നവര്‍ക്കായി ചില ശാരീരിക യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിനിമം ഉയരം 165 സെന്റിമീറ്റര്‍ (പെണ്‍കുട്ടികള്‍ക്ക് 157 സെ മി), തൂക്കം 50 കിലോഗ്രാം (പെണ്‍കുട്ടികള്‍ക്ക് 46 സെ മി), നെഞ്ചളവ് 81 സെന്റിമീറ്റര്‍-അഞ്ച് സെന്റിമീറ്റര്‍ വികാസം എന്നിവയാണീ മാനദണ്ഡങ്ങള്‍. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സിന് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും തീരെ ആരോഗ്യമില്ലാത്തവര്‍ ഈ കോഴ്‌സ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
തടിമിടുക്കും ഉയരവും മാത്രം പോരാ ശാസ്ത്രീയകാര്യങ്ങളിലും അറിവും അഭിരുചിയും കൂടി വേണം ഫയര്‍ എഞ്ചിനിയറിങ് പഠിക്കാന്‍. തീ തന്നെ പലതരത്തിലുണ്ട്. ഓരോ തരത്തിലുളള തീയണയ്ക്കാനും വ്യത്യസ്തമായ വഴികളുമുണ്ട്. അതെല്ലാം മനസിലാക്കണമെങ്കില്‍ രസതന്ത്രത്തിന്റെയും ഫിസിക്‌സിന്റെയുമൊക്കെ അടിസ്ഥാന പാഠങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിന് പുറമെ മികച്ച ആശയവിനിമയശേഷി, മനസ്‌ഥൈര്യം, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, അച്ചടക്കം, നേതൃത്വശേഷി എന്നിവയും ഫയര്‍ എഞ്ചിനിയര്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.
കോഴ്സുകള്‍
ഫയര്‍ എഞ്ചിനിയറിങില്‍ ബി ഇ, ബി.ടെക്, ഡിപ്ലോമ, ബി എസ് സി, കോഴ്‌സുകള്‍ ഫയര്‍മാന്‍ ട്രെയിനിങ്ങ് തുടങ്ങി സര്‍ട്ടിഫിക്കറ്റ് കോഴ്സ് വരെ പല സ്ഥാപനങ്ങളിലായി നടക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫയര്‍ എഞ്ചിനിയറിങ് ബി.ടെക് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബി.ടെക് കോഴ്‌സിന് ചേരാം. കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കി ഫയര്‍ എഞ്ചിനിയറിങ്ങില്‍ എം.ടെക് ചെയ്യുന്നവരുമുണ്ട്. ബി.ടെക്കിന് പുറമെ ഫയര്‍ എഞ്ചിനിയറിങില്‍ ബി.എസ്.സി. കോഴ്‌സും ചില സ്ഥാപനങ്ങളിലുണ്ട്. ഇതിന് പുറമെയാണ് പോളിടെക്‌നിക്ക് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്‌സുകളുടെ കാലദൈര്‍ഘ്യം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (ഡി.എഫ്.എസ്.ഇ.എം.), ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (ഡി.എഫ്.എസ്.ഇ.), ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (ഡി.ഐ.എസ്.ഇ.) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഡിപ്ലോമ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (സി.എഫ്.എസ്.ഇ.) എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.
പ്രമുഖ സ്ഥാപനങ്ങള്‍
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി.) (http://nfscnagpur.nic.in/) ആണ് ഫയര്‍ എഞ്ചിനിയറിങ് പഠന സൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നര വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 60 സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സബ് ഓഫീസേഴ്സ് കോഴ്സ് – ഫയര്‍ സര്‍വീസില്‍ സബ് ഓഫീസര്‍ പദവിയില്‍ തൊഴില്‍ നേടുവാനനുയോജ്യമായ കോഴ്സാണിത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും ഇതിലേക്ക് പ്രവേശനം ലഭിക്കുക. എന്നാല്‍ ഡിഗ്രി/ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷാ വഴി ഈ കോഴ്സിലേക്ക് പ്രവേശനം ലഭിക്കും.
ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളുടെ ഫയര്‍സര്‍വീസ് വകുപ്പിലെ ഫയര്‍ ഓഫീസര്‍മാരുടെ പരിശീലനവും എന്‍.എഫ്.എസ്.സിയിലാണ് നടക്കുക. അഡ്മിഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.nfscnagpur.nic.in എന്ന വെബ്‌സൈറ്റ് കാണുക.
ഇതിന് പുറമേ അഹമ്മദാബാദിലെ കോളേജ് ഓഫ് ഫയര്‍ ടെക്‌നോളജി ബി എസ് സി കോഴ്സും രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. 3 വര്‍ഷത്തെ ബി എസ് സി (ഫയര്‍ ആന്‍ഡ് സേഫ്റ്റി) മാത്തമാറ്റിക്സ്, ഫിസിക്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ് ടു യോഗ്യത നേടിയിരിക്കണം. ഇത് കൂടാതെ എസ് എസ് എല്‍ സിക്കാര്‍ക്കായി 9 മാസം ദൈര്‍ഖ്യമുള്ള Fireman Course ( I T I), Safety And Security Course (ITI) എന്നീ രണ്ട് കോഴ്സുകളും ഇവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.collegeoffiretechnology.com/ സന്ദര്‍ശിക്കുക.
കൂടാതെ ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് (http://www.dife.in), വിശാഖപ്പട്ടണത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (http://www.nifsindia.net/), നാഗ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (http://nifse.in/), എന്നിവയും ഫയര്‍ എഞ്ചിനിയറിങില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങളാണ്. നാഗപൂരില്‍ ഈ വിഷയത്തില്‍ എം ബി എ ചെയ്യുവാന്‍ കഴിയും.
പഠനം കേരളത്തില്‍
നൂറിലേറെ എഞ്ചിനിയറിങ് കോളേജുകള്‍ കേരളത്തിലുണ്ടെങ്കിലും ഫയര്‍ എഞ്ചിനിയങ്ങിങില്‍ ബി.ഇ./ബി.ടെക്. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) (http://soe.cusat.ac.in) ആണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം. കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തന്നെ ജോലി ലഭിക്കുന്നു എന്ന പ്രത്യേകതയും കുസാറ്റിലെ ഈ കോഴ്‌സിനുണ്ട്.
പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (http://cochinshipyard.com) ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്മെന്‍റ് സെന്‍ററില് (http://www.sdcentre.org/) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ്ങ്, ഡിപ്ലോമ ഇന്‍ ഫയര്‍ സേഫ്റ്റി എഞ്ചിനിയറിങ്ങ് എന്നീ രണ്ട് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള് നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള എഞ്ചിനിയറിങ്ങ് ഡിഗ്രിോ ഡിപ്ലോമയോ, കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിട്ടുള്ള ബി എസ് സി യോ ആണ് മിനിമം യോഗ്യത.
എന്നാല്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് (എന്‍.ഐ.എഫ്.ഇ.) (http://www.nifeindia.com/) ആണ് ഫയര്‍ എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യസ്ഥാപനം. എന്‍.ഐ.എഫ്.ഇയില്‍ കോഴ്‌സ് കഴിഞ്ഞ നിരവധി വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ട്. തൃശൂരിലെ കോളേജ് ഓഫ് ഫയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (http://cfaise.ecdlgroup.com), തൃപ്പുണിത്തുറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നോളജി (http://ifastindia.com/), മാവേലിക്കരയിലെ International Institute of Fundamental Studies Environmental Compliance & Industrial safety (http://www.iifsglobal.in), പത്തനം തിട്ടയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ട്രെയിനിങ്ങ് തുടങ്ങി നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ ഫയര്‍ എഞ്ചിനിയറിങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള് നടത്തുന്നുണ്ട്.
സ്വകാര്യസ്ഥാപനങ്ങളില്‍ ചേരുന്നതിന് മുമ്പ് അംഗീകാരവും അവിടുത്തെ പ്രാക്ടിക്കല്‍ പരിശീലന സൗകര്യങ്ങളെക്കുറിച്ചും മുന്‍വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ലഭിച്ച തൊഴില്‍ സാധ്യതകളെക്കുറിച്ചും അന്വേഷിച്ചറിയണം. ക്ലാസ്മുറിയില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രായോഗികപരിശീലനത്തിന് ഏറെ പ്രാധാന്യമുള്ള കോഴ്‌സാണ് ഫയര്‍ എഞ്ചിനിയറിങ്. അതുകൊണ്ട് പ്രാക്ടിക്കല്‍ പരിശീലനത്തിന് സൗകര്യമില്ലാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവില്ല. മികച്ച തൊഴിലവസരങ്ങളൊന്നും ഇവരെ തേടിവരുകയുമില്ല.
ജോലി സാധ്യതകള്‍
നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ എഞ്ചിനിയറിങ്. പെട്രോളിയം റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ എഞ്ചിനിയറിങ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍ എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക സാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ പിറകില്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ആയതിനാല്‍ത്തന്നെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികം മാത്രം. നാം നിത്യേന ഉപയോഗിക്കുന്ന പഞ്ചസാര നമുക്ക് തൊഴിലവസരങ്ങള്‍ തുറന്നിടുന്നയൊന്നാണ്. അതായത് ഷുഗര്‍ ടെക്നോളജി എന്നയൊരു കോഴ്സ് തന്നെയുണ്ട്. പഞ്ചസാര വ്യവസായമേഖലക്കാവശ്യമായ എഞ്ചിനിയറിങ്ങ് വൈദഗ്ദ്യമുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം.
പഠന വിഷയങ്ങളെന്തെല്ലാം
പഞ്ചസാര വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, ഗുണനിലവാര നിയന്ത്രണം, ഈ മേഖലയിലെ യന്ത്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിക്കാണ് ഈ കോഴ്സില്‍ ഊന്നല്‍ നല്‍കുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പാഠങ്ങള്‍ക്ക് പുറമേ പഞ്ചസാര വ്യവസായത്തിലെ വിവിധ മേഖലകള്‍ വിശദമായി മനസ്സിലാക്കുവാനാവശ്യമായ പാഠങ്ങളിതിലുള്‍പ്പെടുത്തിയിരിക്കുന്നു.
കോഴ്സുകളും സ്ഥാപനങ്ങളും
ഈ മേഖലയില്‍ ഡിപ്ലോമ, പി ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. കെമിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദമോ, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് ഇവയിലേതെലെങ്കിലും ബിരുദമോ ഉള്ളവര്‍ക്ക് പി ജി ഡിപ്ലോമക്ക് ചേരാം. മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കും ബി എസ് സി അഗ്രിക്കള്‍ച്ചര്‍ ഉള്ളവര്‍ക്കും ചേരാവുന്ന കോഴ്സുകളും ഉണ്ട്. പ്രധാന ഡിഗ്രിക്ക് ശേഷം അധിക യോഗ്യതയ്ക്കായി ഇത്തരം കോഴ്സുകള്‍ ചെയ്യുന്നതാണ് അഭികാമ്യം. പ്രധാനമായും കാണ്‍പൂരിലെ നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരം കോഴ്സുകളുള്ളത്. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമിവിടെയുണ്ട്.
വിലാസം
National sugar Institute Campus, Kalyanpur
Kanpur , 208017
Uttar Pradesh, India
http://www.nsi.gov.in
ബി എസ് സി, എം എസ് സി കോഴ്സുകളും പരിമിതമാണെങ്കിലും ഈ മേഖലയില്‍ ലഭ്യമാണ്. സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് ബി എസ് സിക്കും ഷുഗര്‍ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലേതിലെങ്കിലും ബി എസ് സിയോ, കെമിക്കല്‍ എഞ്ചിനിയറിങ്ങിലോ ഫുഡ്ടെക്നോളജിയിലോ ബി ടെകോ കഴിഞ്ഞവര്‍ക്ക് എം എസ് സിക്ക് ചേരാം. മഹാരാഷ്ട്രയിലെ Rajarambapu College of Sugar Technology യില് ഈ കോഴ്സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sugartechnology.in/ സന്ദര്‍ശിക്കുക.
കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റിയില്‍ ഈ വിഷയത്തില്‍ എം എസ് സി, എം ഫില്‍, പി എച്ച് ഡി കോഴ്സുകളുമുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.gulbargauniversity.kar.nic.in നോക്കുക.
മഹാരാഷ്ട്രയിലെ VASANTDADA SUGAR INSTITUTE ഈ മേഖലയില്‍ വ്യത്യസ്തമായ നിരവധി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. കോഴ്സുകള്‍ക്കും യോഗ്യതകള്‍ക്കുമായി http://www.vsisugar.com സന്ദര്‍ശിക്കുക.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ (ICAR) കീഴില്‍ കോയമ്പത്തൂരില്‍ സ്ഥാതി ചെയ്യുന്ന നാഷണല്‍ ഷുഗര്‍ ബ്രീഡിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ സൌകര്യവുമുണ്ട്. കൂടുതല്‍ അറിയുവാന്‍ http://sugarcane.icar.gov.in/ നോക്കുക.
മഹാരാഷ്ട്രയിലെ കോലാപൂരിലെ ഗവണ്‍മെന്‍റ് പോളിടെക്നിക്കില്‍ ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. വിശദ വിരങ്ങള്‍ക്ക് http://gpkolhapur.org.in കാണുക.
അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഒരു മേഖലയിലൊന്നാണ് ബയോടെക്നോളജി. സൂക്ഷ്മജീവികളെ ഉപയോഗിച്ച്വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ശാസ്ത്ര ശാഖയാണ് ബയോടെക്നോളജി എന്നത്. ജൈവ വസ്തുക്കളെ അനുദിന ജീവിതത്തില്‍ ഉപകാരപ്രദമായ വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. ബയോളജിയുടേയും ടെക്നോളജിയുടേയും കോമ്പിനേഷനാണിത്. ഒരു പദാര്‍ഥത്തിന്റെ വ്യാവസായിക ഉല്‍പ്പാദനം ജീവകോശങ്ങളുടെ സഹായത്തോടെ സംഭവിക്കുന്നതും ജനിതക പരിവര്‍ത്തനത്തിലൂടെ വിശിഷ്ട ഗുണങ്ങള്‍ സ്വന്തമായ കാര്‍ഷിക വിളകളേയോ ജീവവര്‍ഗ്ഗങ്ങളേയോ സൃഷ്ടിക്കുന്നതും ബയോടെക്‌നോളജി തന്നെ. പദാര്‍ഥങ്ങളിലെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ കോശഘടനകള്‍ ഉപയോഗപ്പെടുത്തുന്നതും ഈ ശാസ്ത്ര ശാഖയുടെ പരിധിയില്‍പ്പെടുത്താന്‍ സാധിക്കും. ചുരുക്കത്തില്‍ മനുഷ്യനാവശ്യമായ രീതിയില്‍ സസ്യജന്തുജാലങ്ങളുടെ സ്വഭാവസവിശേഷതകളെ മാറ്റിയെടുക്കാന്‍ ഈ സാങ്കേതിക വിദ്യസഹായിക്കും.
ബയോടെക്‌നോളജിയെ ഇന്ന് വിവിധ ശാഖകളാക്കി വിഭജിച്ചിട്ടുണ്ട്. അഗ്രികള്‍ച്ചര്‍ ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്‌നോളജി, ആനിമല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, നാനോ ബയോടെക്‌നോളജി തുടങ്ങിയവ ഇവയില്‍പ്പെടുന്നു.
എന്തൊക്കെയാണ് പഠന വിഷയങ്ങള്‍
മണ്ണു സംരംക്ഷണം, ആരോഗ്യം, സെല്‍ ബയോളജി, വിളവെടുപ്പ്, ഇക്കോളജി, വിത്തുകളുടെ സാങ്കേതികത, തുടങ്ങിയവയൊക്കെ ബയോടെക്നോളജി എന്ന പഠന മേഖലയ്ക്ക് കീഴില്‍ വരുന്നതാണ്. നൂതന ഔഷധങ്ങളും വാക്സിനുകളും നിര്‍മ്മിക്കുവാനും വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്‍സുലിന്‍ അടക്കമുള്ളവ ഉല്‍പ്പാദിപ്പിക്കുവാനും സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുന്നുണ്ട്. ജനറ്റിക്സ്, മൈക്രോബയോളജി, ഇമ്യൂണോളജി, എഞ്ചിനിയറിങ്ങ്, വൈറോളജി, ടിഷ്യു കള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍, ഫിഷറീസ് മുതലായവയും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്ത്ര ശാഖകളാണ്.
കോഴ്സുകള്‍
പ്ലസ്ടു പഠനത്തിന് ശേഷം ഈ രംഗത്തേക്ക് തിരിയാവുന്നതാണ്. എന്നാല്‍ ഒരു ഗവേഷണാത്മക പഠനമെന്ന നിലയില്‍ ചുരുങ്ങിയത് ബിരുദാനന്തര ബിരുദം വരെയെങ്കിലും പഠിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങോട്ട് കടക്കുന്നതാണ് ഉചിതം. ബി എസ് സി, ബി ടെക്, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടു കഴിഞ്ഞാല്‍ ബി എസ് സിക്കും തുടര്‍ന്ന് എം ടെകിനും പോകുവാന്‍ കഴിയും. എന്നാല്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന പ്ലസ്ടു കഴിഞ്ഞവര്‍ക്കാണ് ബി ടെക്കിന് ചേരുവാന്‍ കഴിയുക. എം ടെക് കോഴ്സുമുണ്ട്. അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സും ഈ ശാഖയിലുണ്ട്.
1. ബി എസ് സി ബയോടെക്നോളജി
2. ബി എസ് സി അപ്ലൈഡ് ബയോടെക്നോളജി
3. ബി എസ് സി മെഡിക്കല്‍ ബയോടെക്നോളജി
4. ബി ടെക് ബയോടെക്നോളജി
5. ബി ടെക് ബയോ പ്രോസസ് ടെക്നോളജി
6. ബി ഇ ബയോടെക്നോളജി
7. ഡിപ്ലോമ ഇന്‍ ബയോടെക്നോളജി
8. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സഡ്
ബയോടെക്നോളജി
9. അഡ്വാന്‍സഡ് ഡിപ്ലോമ കോഴ്സ് ഇന്‍
ബയോടെക്നോളജി
10. സര്‍ട്ടിഫിക്കറ്റ് ഇന്‍ ബയോടെക്നോളജി ആന്‍ഡ്
ടിഷ്യൂ കള്‍ച്ചര്‍
തുടങ്ങിയവ ഈ മേഖലയിലെ കോഴ്സുകളാണ്. ഗവേഷണത്തിനും അവസരമുണ്ട്.
പ്രഥാന പഠന സ്ഥാപനങ്ങള്‍
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (http://nitc.ac.in) ബി ടെക് കോഴ്സുണ്ട്. സ്വകാര്യ സ്ഥാപനങ്ങളായ തൃശൂര്‍ മാളയിലെ മെറ്റ്സ് കോളേജ് (http://www.metsengg.org), തിരുവനന്തപുരം നെടുമങ്ങാട്ടെ മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://mcetonline.com), കൊടകരയിലെ സഹൃദയ എഞ്ചിനിയറിങ്ങ് കോളേജ് (http://www.sahrdaya.ac.in) എന്നിവിടങ്ങളിലും ഈ കോഴ്സുണ്ട്. തിരുവനന്തപുരത്തെ ശ്രി ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലും (http://www.sctce.ac.in) ബിടെക് കോഴ്സുണ്ട്.
കൂടാതെ രാജ്യത്തെ വിവിധ ഐ ഐ ടികളിലും എന്‍ ഐ ടികളിലും ബി ടെക് എം ടെക് കോഴ്സുകളുണ്ട്.
ബി എസ് സി, എം എസ് സി കോഴ്സുകള്‍ കൂടുതലായും സ്വാശ്രയ സ്ഥാപനങ്ങളിലാണ് ഉണ്ടാവുക.
കേരളത്തിലെ മറ്റ് പഠന കേന്ദ്രങ്ങള്‍
1. Emmanual Vazhichal, Trivandrum (http://www.emmanuelcollege.ac.in/)
2. Govt. Arts College, Trivandrum (http://gactvm.org/)
3. Mar Evanios College, Trivandrum (http://www.marivanioscollege.com)
4. National College of Arts and Science, Trivandrum (https://ncas.edu.in/)
5. Marthoma College of Science & Technology, Chadayamangalam, Kollam (https://www.mtcstayur.org/)
6. SN College Kollam (http://snckollam.ac.in)
7. KVVS College Kaithaparampu, Adoor, Pathanamthitta (http://www.kvvs.org)
8. Manam Memorial NSS College, Konni, Pathanamthitta (https://www.mmnsscollegekonni.com)
9. St. Mary’s College for Women, Paliakkara, Pathanamthitta (http://stmaryscw.com/)
10. C.M.S. College, Kottayam (http://cmscollege.ac.in/)
11. Mar Augusthinos College, Ramapuram, Kottayam (http://www.mac.edu.in)
12. PGRM Sree Narayana College, Kumarakom, Kottayam (http://snascollege.com/)
13. Al–Ameen College Edathala, Ernakulam (http://www.alameencollege.org)
14. Indira Gandhi College Kothamangalam, Ernakulam (http://igcas.org)
15. MES College Marampally, Aluva, Ernakulam (http://www.mesmarampally.org/)
16. Presentation College, Puthenvelikara, Ernakulam
17. Sree Sankara College,Kalady, Ernakulam (http://ssc.edu.in/)
18. St. Joseph’s College, Irinjalakuda, Thrissur (http://stjosephs.edu.in)
19. St. Marys College, Thrissur (http://www.stmaryscollegethrissur.edu.in)
20. GEMS Pananangara, Malappuram (http://www.mercycollege.edu.in/)
21. Kansa Womens College, Kasargod
എം എസ് സി ബയോടെക്നോളജി, എം വി എസ് സി ആനിമല്‍ ബയോടെക്നോളജി, എം ടെക് ബയോടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്ക് മറ്റു സര്‍വ്വകലാശാലകളുടെ സഹകരണത്തോടെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും കേഴിക്കോടു പ്രവേശന കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://admissions.jnu.ac.in/കാണുക.
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.kau.in) അഞ്ചുവര്‍ഷ B.Sc.-M.Sc. (Integrated) Biotechnology കോഴ്സ് നടത്തുന്നുണ്ട്. സയന്‍സ് പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം.
തൊഴില്‍ സാധ്യതകള്‍
ബയോടെക്നോളജിക്ക് നിരവധി തൊഴില്‍ സാധ്യതകളുണ്ടുവെങ്കിലും കൂടുതലും ഗവേഷണ തലത്തിലാണ്. രാജ്യത്തെ പ്രധാനപ്പെട്ട ചില ഗവേഷണ സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞരായി ഇവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നാല്‍ പി എച്ച് ഡിയും തൊഴില്‍ പരിചയവും നിര്‍ണ്ണായകമാണ്. എന്നിരുന്നാലും വരും നാളുകളില്‍ ഈ മേഖലയിലെ സാധ്യകള്‍ കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, രാസ വസ്തുക്കള്‍, ജൈവികോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനികളിലാണ് കൂടുതല്‍ അവസരങ്ങള്‍. കൃഷി, പ്രകൃതി സംരംക്ഷണം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും സാധ്യതകളുണ്ട്.
ലോകത്തിലെ വിവിധ ഭാഷയിലെ കൃതികള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. വായന മരിക്കുന്നുവെന്ന് വിലപിക്കുമ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. ഭാഷാ സ്നേഹിയാണ് നിങ്ങളെങ്കില്‍, അറിവിന്‍റെ ലോകത്ത് വ്യാപരിക്കുവാന്‍ താല്‍പര്യമുണ്ടുവെങ്കില്‍ തിരഞ്ഞെടുക്കുവാന്‍ കഴിയുന്നയൊന്നാണ് വിവര്‍ത്തന മേഖല. ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനത്തോട് കൂടി വളരെ സാധ്യതയുള്ളയൊരു കരിയര്‍ മേഖലയായി ഇത് മാറിയുട്ടുണ്ടുവെങ്കിലും പലരും ഇതിനെപ്പറ്റിയൊക്കെ അജ്ഞരാണെന്നതാണ് വസ്തുത. വ്യത്യസ്തമായ കോഴ്സുകളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാനുള്ള അവസരങ്ങളും ഇവിടെയുണ്ട്. വിവര്‍ത്തനം എന്നാല്‍ കേവലം മൊഴിമാറ്റം മാത്രമല്ല. ഒരു വിവര്‍ത്തകന് നല്ല ഭാഷാ ജ്ഞാനവും അവലോകന ബുദ്ധിയും അത്യാവശ്യമാണ്.
യോഗ്യതയെന്ത്
കൈകാര്യം ചെയ്യുന്ന രണ്ട് ഭാഷകളും നന്നായി വഴങ്ങുന്ന വ്യക്തിയാവണം ഒരു വിവര്‍ത്തകന്‍. ഡിഗ്രിയാണ് മിനിമം യോഗ്യത. ഇത് കൂടാതെ വിവര്‍ത്തനത്തില്‍ കോഴ്സുകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നല്ല പോലെ ഹോം വര്‍ക്കും കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സിലേറ്റര്‍ ആകുവാന്‍ കഴിയു. എടുത്ത് ചാടി ചെയ്യേണ്ടയൊരു ജോലിയല്ലായിത്.
കോഴ്സുകള്‍
എം ഫില്‍, പി എച്ച് ഡി, ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ (http://www.uohyd.ac.in) P. G. Diploma in Translation Studies in Hindi, Post Graduate Diploma in Mass Communication and Translation Techniques in Telugue, Post Graduate Diploma in Mass Communication and Translation Techniques in Urdu എന്നീ കോഴ്സുകളുണ്ട്. പൂനെ യൂണിവേഴ്സിറ്റിയില്‍ (http://www.unipune.ac.in) MA in Translation എന്ന കോഴ്സുണ്ട്. ആഗ്ര യൂണിവേഴ്സിറ്റിയില്‍ MA (Diploma in Translation Studies), MA (Translation Studies) എന്നീ ഒരു കോഴ്സുകളുണ്ട്. കേരളാ യൂണിവേഴ്സിറ്റി Advanced Diploma In Russian Translation എന്നയൊരു കോഴ്സ് നടത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ P.G. Diploma Course In Translation And Secretarial Practice (Arabic) എന്ന കോഴ്സാണുള്ളത്. 10 സീറ്റുണ്ട്. അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ (http://www.annamalaiuniversity.ac.in) M.A. Translation Studies.
ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (http://www.ignou.ac.in) ഡിഗ്രിക്കാര്‍ക്കായി PG Diploma in Translation (PGDT) എന്ന കോഴ്സുണ്ട്.
ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍
ഓണ്‍ലൈന്‍ ട്രാന്‍സലേഷനില്‍ ചില യോഗ്യതകള്‍ ആവശ്യമാണ്. ഏത് ഭാഷകളിലാണോ വിവര്‍ത്തനം നടത്തുന്നത് ആ ഭാഷകളില്‍ അഗാധമായ അറിവ് ആവശ്യമാണ്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ ഇന്ത്യയിലെ സെന്‍ററുകളില്‍ അവരുടെ രാജ്യത്തെ ഭാഷകള്‍ പഠിക്കുന്നതിന് ഹ്രസ്വകാല സൌകര്യമൊരുക്കിയിട്ടുണ്ട്. പാര്‍ട് ടൈം ആയിട്ടാണ് പല കോഴ്സുകളുമുള്ളത്. അത്തരം സെന്‍ററുകളില്‍ നിന്നും പഠിച്ചാല്‍ ട്രാന്‍സലേഷന്‍ ജോലികള്‍ ലഭിക്കുവാന്‍ എളുപ്പമായിരിക്കും. വിദേശ ഭാഷ പഠിച്ചതിന്‍റെ ഒരു സര്‍ട്ടിഫിക്കറ്റ് കൈയ്യിലുണ്ടുവെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍ ജോലികള്‍ ലഭിക്കുവാന്‍ താരതമേന്യ എളുപ്പമാണ്.
അത്യാവശ്യം ട്രാന്‍സലേഷനെപ്പറ്റി അറിയുന്നതിന് ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ (https://translate.google.com/) ചെറിയ വര്‍ക്കുകള്‍ ചെയ്ത് നോക്കുന്നത് നല്ലതാണ്. നല്ല പോലെ ഹോം വര്‍ക്കും കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സലേറ്ററാകുവാന്‍ സാധിക്കുകയുള്ളു. എടുത്ത് ചാടി ചെയ്യാവുന്നയൊരു ജോലിയല്ലയിത്.
www.translatorbase.com, www.gengo.com/translators, http://www.traduguide.com,
www.translatorcafe.com, https://www.freelancer.in, https://www.upwork.com/ തുടങ്ങി ഒട്ടേറെ ഫ്രീലാന്‍സ് വെബ്സൈറ്റുകളുണ്ട്. അവയിലേതിലെങ്കിലും അക്കൌണ്ട് തുടങ്ങാം. ട്രാന്‍സലേഷന്‍ വര്‍ക്കുകളുടെ കോപ്പികള്‍ അപ്ലോഡ് ചെയ്യുവാനുള്ള സൌകര്യം മിക്ക വെബ്സൈറ്റുകളും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ സ്വന്തമായൊരു വെബ്സൈറ്റോ, ബ്ലോഗോ തുടങ്ങി അതില്‍ സ്വന്തം വര്‍ക്കുകള്‍ അപ്ലോഡ് ചെയ്തിട്ട് അതിന്‍റെ ലിങ്കുകള്‍ ഫ്രീലാന്‍സ് വെബ്സൈറ്റുകളില്‍ നല്‍കാം. മികച്ച രചനകള്‍ മാത്രമേ ഇങ്ങനെ നല്‍കാവു.
മിക്ക ഫ്രീലാന്‍സ് വെബ്സൈറ്റുകളും ഓരോരുത്തരുടേയും പ്രൊഫൈല്‍ പരിശോധിച്ച് റാങ്കിങ്ങ് നടത്താറുണ്ട്. അത്തരം റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. എന്തെല്ലാം കഴിവുകളാണ് ട്രാന്‍സലേഷന്‍ മേഖലയില്‍ മുന്‍പന്തിയിലെത്തുവാന്‍ വേണ്ടതെന്ന് മനസ്സിലാക്കുവാന്‍ ഇത് സാഹായിക്കും. ചില വെബ്സൈറ്റുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ചില പരീക്ഷകളും നടത്താറുണ്ട്. അതില്‍ മികച്ച റാങ്ക് നേടുന്നവരെയാണ് കമ്പനികള്‍ തിരഞ്ഞെടുക്കുക.
ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള പകര്‍പ്പവകാശമില്ലാത്ത കഥകളും കവിതകളുമെല്ലാം അറിയാവുന്ന ഭാഷകളിലേക്ക് ട്രാന്‍സലേഷന്‍ നടത്തി നോക്കി മികച്ചവ സ്വന്തം ബ്ലോഗിലോ വെബ്സൈറ്റിലോ പോസ്റ്റ് ചെയ്യക. മിക്ക പ്രസാധകരും എഴുത്തുകാരും വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം ആഗ്രഹിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന് സാധ്യതകളേറെയാണ്.
ജോലി വിമാനത്തില്‍, ഇടവേളകളിലെ താമസം കമ്പനിച്ചിലവില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍. ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഇതാണ് ഒരു എയര്‍ഹോസ്റ്റസിന്‍റെ ജീവിത രീതി. ലോകത്തിലെ വിവിധ ഭാഷക്കാരുമായും ഇടപെടുവാനുള്ള അവസരം. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം തുടങ്ങിയവയെല്ലാം ഒരു എയര്‍ ഹോസ്റ്റസിന് ഉണ്ട്.
എന്നാല്‍ പുറമേ കാണുന്നത് പോലെ അത്ര ആയാസകരമല്ല ഈ ജോലി. എല്ലാം യാത്രക്കാരേയും ശ്രദ്ധിക്കേണ്ടതും അവരോട് ക്ഷമാ പൂര്‍വ്വം ഇടപെടേണ്ടതുമുണ്ട്. കസ്റ്റമര്‍ രാജാവായ ഇവിടെ പ്രശ്നക്കാരായവരേയും ശ്രദ്ധാ പൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. സാധാരണ ഗതിയില്‍ എട്ട് മുതല്‍ പത്ത് വര്‍ഷം വരെയാണ് ഈ ജോലി ചെയ്യാവുന്നത്. തുടര്‍ന്ന് ഗ്രൌണ്ട് ജോലികള്‍ക്ക് നിയോഗിക്കപ്പെടാറുണ്ട്. 10 വര്‍ഷത്തില്‍ കുറയാത്ത ശമ്പളമുള്ളവര്‍ക്ക് ഗ്രൌണ്ട് ഹോസ്റ്റസ്, ചെക്ക് ഹോസ്റ്റസ്, ട്രെയിനര്‍ തുടങ്ങിയ പദവികളിലേക്ക് മാറാം. സീനിയര്‍ ഫ്ലൈറ്റ് അറ്റഡന്‍റ്, ഹെഡ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് തുടങ്ങിയ നിലകളിലും ഉദ്യോഗക്കയറ്റം ലഭിക്കുവാന്‍ സാധ്യതയുണ്ട്.
യോഗ്യത
ഒരു എയര്‍ ഹോസ്റ്റസിന്‍റെ ജോലിക്ക് വിദ്യാഭ്യാസ യോഗ്യതയെക്കാളേറെ ആകര്‍ഷകമായ വ്യക്തിത്വത്തിനാണ് പ്രാധാന്യം. ബിരുദമോ പ്ലസ് ടുവോ ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷും ഒന്നോ അതിലധികമോ ഇന്ത്യന്‍ ഭാഷകളോ ഒഴുക്കോടെ സംസാരിക്കുവാന്‍ കഴിയണം. വിദേശ ഭാഷകളില്‍ പ്രാവിണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ്ങ് ടെക്നോളജിയില്‍ ഡിപ്ലോമയോ ഹോട്ടല്‍ മാനേജ്മെന്‍റില്‍ ഡിഗ്രിയോ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കാറുണ്ട്. പ്രായം അതാത് സ്ഥാപനങ്ങള്‍ക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കുമെങ്കിലും 17 വയസ് മുതല്‍ 26 വയസ് വരെ പരിഗണിക്കാറുണ്ട്. അവിവാഹിതരായിരിക്കണം. അഞ്ചടി രണ്ടിഞ്ച് ഉയരവും അതിനൊത്ത ഭാരവുമുണ്ടായിരിക്കണം. സാധാരണ കാഴ്ച ശക്തിയുണ്ടായിരിക്കണം. സൌന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവുമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് സാധ്യത കൂടും. പാസ്പോര്‍ട്ട് ഉണ്ടാവണം.
ആകര്‍ഷകമായ വ്യക്തിത്വവും നന്നായി പെരുമാറുവാനുള്ള കഴിവും നല്ല സംസാര രീതിയുമുണ്ടാവണം. അടിയന്തിര ഘട്ടങ്ങളില്‍ പതറാതെ സമചിത്തയോടെ പെരുമാറുവാന്‍ കഴിയണം. നല്ല ടീം വര്‍ക്കും സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാനുള്ള കഴിവുമുണ്ടാവണം. എല്ലാറ്റിലുമുപരി ഒരു പോസിറ്റീവായ മനോഭാവമുണ്ടാവണം.
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആപ്റ്റിറ്റ്യൂഡ് പരീക്ഷയായിരിക്കും. നേതൃത്വ ഗുണങ്ങളും ടീം വര്‍ക്കും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിലയിരുത്തപ്പെടും. തുടര്‍ന്നുള്ള അഭിമുഖത്തില്‍ വ്യക്തിത്വം വിലയിരുത്തപ്പെടും. തിരഞ്ഞെടുക്കപ്പെട്ടാല്‍ കമ്പനി ആറു മാസത്തെ പരിശീലനം നല്‍കും.
കോഴ്സുകള്‍
6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. പ്ലസ് ടുവാണ് യോഗ്യത. മൂന്ന വര്‍ഷത്തെ ഡിഗ്രി കോഴ്സുമുണ്ട്.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
Aviation Management and Hospitality
Air Hostess Management
Aviation Customer Service
Air Hostess Training
Cabin Crew/Flight Attendant
Airlines Hospitality etc.
ഡിപ്ലോമ കോഴ്സുകള്‍
Diploma in Air Hostess Training
Diploma in Aviation and Hospitality Management
Diploma in Hospitality and Travel Management
Diploma in Cabin Crew/Flight Attendant Training
ഡിഗ്രി കോഴ്സുകള്‍
B.Sc. in Air Hostess Training
B.Sc. Aviation
Bachelor of Hospitality and Travel Management
Bachelor of Travel and Tourism Management
എവിടെ പഠിക്കാം
എയര്‍ ഹോസ്റ്റസ് ആകുന്നതിന് പരിശീലനം നിര്‍ബന്ധമില്ലായെങ്കിലും ചില സ്ഥാപനങ്ങള്‍ പരിശീലനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതലും സ്വകാര്യ മേഖലയിലാണ്. ചില പ്രമുഖ സ്ഥാപനങ്ങള്‍
1. Frankfinn Institute of Air Hostess, New Delhi and Mumbai (http://www.frankfinn.com/)
2. Air Hostess Academy, Bangalore, Chandigarh, Delhi, Mumbai
3. Rajiv Gandhi Memorial College of Aeronautics, Jaipur
4. Universal Aviation Academy, Chennai (https://uniaviation.com/)
5. Rai University, Ahmedabad (http://www.raiuniversity.edu/)
6. Global Institute, Address: B-!/637,Janakpuri,Main Najafgarh Road, New Delhi
7. Indian Aviation Academy, Address: 7/8 Rushabh Complex, Opposite Fun Republic
Cinema, Oshivara, Andheri (http://www.indianaviationacademy.com)
8. Sristy's School of Air Hostess, 307, Swarnajayanthi Complex, Ameerpet, Hyderabad
9. Air Hostess Academy (AHA), 48, Ring Road, Lajpat Nagar III, New Delhi
10. Aptima Air Hostess Academy, J1/164, Rajouri Garden, New Delhi
11. Pacific Airways, Pocket GH-6/35,PaschimVihar,New Delhi
12. Free bird Aviation & Management Services, TC-41/2454 Mancaud, Trivandrum-9
13. PTC Aviation Academy Chennai (http://www.worldptc.com/)
14. Victoria Academy, Palarivattam, Kochi (http://www.victoriaacademy.in/)
15. Vidyabharathi Group of Institutes, Kalamassery, Kochi (http://vidya.ac.in/)
16. Aptech Aviation & Hospitality Academy, Kochi
(http://www.aptechaviationacademy.com)
17. International Academy of Logistic Management, Palarivattam, Ernakulam
(http://www.ialm.org/)
കമ്പനികള്‍
Air India, Indian Airlines, Alliance Air, Go Air, Jet Airways, Indigo, Gulf Air, Singapore Airlines, Lufthansa, Jet Airways തുടങ്ങിയവയെല്ലാം ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്. ആഭ്യന്തര സര്‍വീസുകളെക്കാളേറെ അന്താരാഷ്ട്ര ഫ്ലൈറ്റുകളിലാണ് ശമ്പളം കൂടുതല്‍.
കാഴ്ചയുടെ ഘടന പഠിക്കുക, കണ്ണുകളുടേയും ലെന്‍സുകളുടേയും നിര്‍മ്മാണത്തില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ഒരു ഒപ്റ്റോമെട്രിസ്റ്റിന്‍റെ ജോലി. കണ്ണിന് കാഴ്ചനല്‍കാനും കാഴ്ച നിലനിര്‍ത്താനുമുള്ള ദൗത്യമാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്ന ഓപ്ടോമെട്രിസ്റ്റിനുള്ളത്. കണ്ണിന്‍െറ കാഴ്ച പരിശോധിച്ച് ലെന്‍സിന്‍െറ സഹായത്തോടെ കാഴ്ച ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കൈക്കൊള്ളുന്നു. ഒഫ്താല്‍മോളജിസ്റ്റ് നിര്‍ദേശിക്കുന്ന കാഴ്ച ക്രമീകരിക്കുന്നതിനാവശ്യമായ ലെന്‍സ് ഉപയോഗിച്ച് കണ്ണട തയാറാക്കി നല്‍കുന്ന മുഖ്യ ജോലി ഒപ്ടോമെട്രിസ്റ്റിന്‍േറതാണ്.
പഠന വിഷയങ്ങള്‍
ഒപ്ടോമെട്രി പഠനത്തിന് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാവണം. കൃത്യമായ നിരീക്ഷണവും സൂക്ഷ്മതയും ആവശ്യമാണ്. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. അനാട്ടമി, ഫിസിയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് ബയോകെമിസ്ട്രി, മൈക്രോ ബയോളജി, പത്തോളജി, ഒപ്ടോമെട്രിക് ഒപ്ടിക്സ്, വിഷ്വല്‍ ഒപ്ടിക്സ്, ഫാര്‍മാക്കോളജി, സിസ്റ്റമിക് ഡിസീസ് മെഡിസിന്‍, ഐസിഡീസ്, ഡിസ്പെന്‍സറിങ് ഒപ്ടിക്സ്, മെക്കാനിക്കല്‍ ഒപ്ടിക്സ്, കോണ്‍ടാക്ട് ലെന്‍സ് ആന്‍ഡ് ലോ വിഷന്‍ എയ്ഡ്, ബൈനോകുലര്‍ വിഷന്‍ ആന്‍ഡ് ഡിക്വന്‍റ്, കമ്യൂണിറ്റി ഒഫ്താല്‍മോളജി, ക്ളിനിക്കല്‍ എക്സാമിനേഷന്‍ ഓഫ് വിഷ്വല്‍ സിസ്റ്റംസ്, ഇന്‍സ്ട്രുമെന്‍േറഷന്‍ തുടങ്ങിയ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.
കോഴ്സുകള്‍
ഇന്‍റേണ്‍ഷിപ് ഉള്‍പ്പെടെ നാലുവര്‍ഷത്തെ പഠനമാണ് ഒപ്ടോമെട്രി ഡിഗ്രി കോഴ്സിലുള്ളത്. ബാച്ചിലേഴ്സ് കോഴ്സ് ഇന്‍ ക്ളിനിക്കല്‍ ഒപ്ടോമെട്രി (ബി. ഒപ്ടോം), ബി.എസ് ഒപ്ടോമെട്രി, ബി.എസ്സി ഒഫ്താല്‍മിക് ടെക്നിക്സ് കോഴ്സുകളും ഈ മേഖലയിലുണ്ട്.
എന്നാല്‍, ബി.എസ്സി ഒപ്ടോമെട്രി കോഴ്സാണ് കൂടുതല്‍ സ്ഥാപനങ്ങളിലും ലഭ്യമായിട്ടുള്ളത്. ഒപ്ടോമെട്രിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സുമുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ബി.എസ്സി ഒപ്ടോമെട്രി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.
എവിടെ പഠിക്കാം
ഒപ്ടോമെട്രി ഡിഗ്രി കോഴ്സ് പഠിക്കാന്‍ ഇന്ത്യയില്‍ ധാരാളം അവസരമുണ്ട്. എന്നാല്‍, കേരളത്തില്‍ പഠനാവസരങ്ങള്‍ കുറവാണ്. റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി (ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് കോഴിക്കോട് (http://calicutmedicalcollege.ac.in/?cat=42) (20 സീറ്റ്) എന്നിവിടങ്ങളില്‍ ബി എസ് സി ഒപ്റ്റോമെട്രി പഠിക്കാം.
സ്വകാര്യ മേഖലയില്‍ പെരിന്തല്‍മണ്ണയിലെ അല്‍സാല്‍മ കോളേജ് ഓഫ് ഒപ്ടോമെട്രിയില്‍ (http://alsalamaschools.in) ബി എസ് സി, എം എസ് സി കോഴ്സുകളുണ്ട്. എറണാകുളത്തെ ശുശ്രുത സ്കൂള്‍ ഓഫ് ഒപ്റ്റോമെട്രി ആന്ഡ്ഴ വിഷ്വല്‍ സയന്സിടല്‍ (http://susruta.edu.in/) ബി എസ് സി ഒപ്റ്റോമെട്രി കോഴ്സുണ്ട്. കേരളത്തില്‍ ബി.എസ്സി ഒപ്ടോമെട്രി കോഴ്സുകളിലേക്കുള്ള മെറിറ്റ് സീറ്റുകളിലെ പ്രവേശം എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ടെക്നോളജിയാണ് (https://admission.aglasem.com/lbs-kerala-paramedical/) മറ്റ് പാരാ മെഡിക്കല്‍ കോഴ്സുകളോടൊപ്പം നടത്തിവരുന്നത്.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu) ബി എസ് സി ഒപ്റ്റോമെട്രി ടെക്നോളജി എന്ന കോഴ്സുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി (http://www.aiims.edu), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്ടോമെട്രിക്കല്‍ സയന്‍സസ് കൊല്‍ക്കത്ത (http://www.aiios.org), മണിപ്പാല്‍ കോളജ് ഓഫ് അലൈഡ്സ് ഹെല്‍ത്ത് സയന്‍സസ് (https://manipal.edu), അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊച്ചി (https://www.amrita.edu) എന്നിവ ഒപ്ടോമെട്രി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ചിലത് മാത്രം. ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ (http://www.uohyd.ac.in) സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ ഒപ്ടോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സ് സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നുണ്ട്. ഒപ്ടോമെട്രിയില്‍ എം.എസ്സി, എം.ഫില്‍, പിഎച്ച്.ഡി പഠന സൗകര്യങ്ങളുമുണ്ട്.
തൊഴില്‍സാധ്യത
ഒപ്ടോമെട്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒഫ്താല്‍മിക് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഒപ്ടോമെട്രിസ്റ്റ്സ്, റിഫ്രാക്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍സാധ്യതയുണ്ട്. കണ്ണാശുപത്രികളിലും കണ്ണട വ്യാപാരസ്ഥാപനങ്ങളിലും മറ്റുമാണ് തൊഴിലവസരം. ഈ കോഴ്സുകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ്, റിസര്‍ച് പ്രഫഷനലുകളുമാകാം.
സാബ്രദായിക വഴികളില്‍ നിന്നും മാറി നടക്കുവാനധികം പേരുമൊന്നും ശ്രമിക്കാറില്ല. കരിയറിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും. മാനദണ്ഡങ്ങള്‍ പണവും സമൂഹത്തില്‍ ചില പ്രത്യേക ജോലികള്‍ക്ക് മാത്രമേ വിലയുള്ളുവെന്ന മിഥ്യാ ധാരണയുമാകുമ്പോള്‍ ഇത് സ്വാഭാവികം മാത്രം. എന്നാല്‍ ചിലരുണ്ട് തങ്ങളുടേതായ വഴികളില്‍ മാത്രം സഞ്ചരിക്കുവാനിഷ്ടപ്പെടുന്നവര്‍. കഷ്ടപ്പെട്ടല്ല മറിച്ച് ഇഷ്ടപ്പെട്ടാണ് ജോലി ചെയ്യേണ്ടത് എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. അത്തരക്കാര്‍ക്കായി ചില പ്രൊഫഷനുകളിവിടെയുണ്ട്. അങ്ങനെയുള്ള ഒന്നാണ് പെറ്റ് ഗ്രൂമിങ്ങ്
എന്താണ് ഈ ജോലി
വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും അവയെ ഭംഗിയായി ഒരുക്കലുമാണ് ഒരു പെറ്റ് ഗ്രൂമറുടെ ജോലി. മൃഗങ്ങളെ കുളിപ്പിക്കല്‍, അവയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. പാര്‍ട്ട് ടെം ആയോ മുഴുവന്‍ സമയമായോ ഈ ജോലി തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്ന് വരുന്നയൊരു മേഖലയാണിത്. പലര്‍ക്കും തങ്ങളുടെ തിരക്കിനിടയില്‍ ഇവയെ പരിപാലിക്കുവാന്‍ കഴിയാറില്ല. ഇത്തരക്കാര്‍ക്ക് പെറ്റ് ഗ്രൂമേഴ്സിനെ ആശ്രയിക്കാം. പൂച്ച, നായ, കുതിര എന്നിവയെയാണ് സാധാരണയായി പരിപാലിക്കേണ്ടി വരിക.
എവിടെ അപേക്ഷിക്കാം
1. Fuzzy Wuzzy Pet Grooming School, Bangalore
(http://www.fuzzywuzzy.in)
2. School of Grooming Newsland
(http://www.schoolofgrooming.co.nz/)
3. West Coast Grooming Academy, California
(http://www.westcoastgroomingacademy.com)
4. Scoopy Scrub, New Delhi (http://www.scoopyscrub.com)
ഏത് പ്രൊഫഷണലിലായാലും ഇന്ന് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. മാറുന്ന കാലഘട്ടത്തിനനുസൃതമായി നിരവധി പുതിയ തൊഴിലവസരങ്ങളും കോഴ്സുകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. ഒപ്പം പരമ്പരാഗത കോഴ്സുകള്‍ക്ക് പുത്തന്‍ മാനങ്ങളും കൈവരുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ നിന്നും ആര്‍ക്കിടെക്ച്വറിലേക്കുള്ള മാറ്റം ഈ തരത്തിലൊന്നാണ്.
സിവില്‍ എഞ്ചിനിയിറിങ്ങിന്‍റെ പ്രായോഗിക വശമായ കോഴ്സുകളിലൊന്നാണ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി. നിര്‍മ്മാണ രംഗത്തെ സാങ്കേതികവും മാനേജ്മെന്‍റ് രീതികളും വിശദമായി പ്രതിപാദിക്കുന്ന കോഴ്സാണിത്. കണ്‍സ്ട്രക്ഷന്‍ സേഫ്റ്റിയും കണ്‍സ്ട്രക്ഷന്‍ നിയമങ്ങളും ഇവിടെ പാഠ്യ വിഷയമാണ്.
മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എഞ്ചിനിയറിങ്ങ് കോഴ്സായും സിവില്‍ എഞ്ചിനിയറിങ്ങ് പാസായവര്‍ക്ക് എം ടെകിനും ഈ വിഷയം പഠിക്കുവാന്‍ കഴിയും.
എവിടെ പഠിക്കാം
1. ഐ ഐ ടി മദ്രാസ് (http://www.civil.iitm.ac.in/btcm)
2. എന്‍ ഐ ടി വാറംഗല്‍ (http://www.nitw.ac.in)
3. ബി എം എസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ബാംഗ്ലൂര്‍ (http://www.bmsce.in) - M.Tech in Construction Technology
4. മുംബൈ യൂണിവേഴ്സിറ്റി (http://archive.mu.ac.in) - M.E in Construction Engineering & Management
5. ഭാരത് യൂണിവേഴ്സിറ്റി ചെന്നൈ (https://www.bharathuniv.ac.in/) - M.Tech in Construction Engineering & Management
6. സി ഇ പി റ്റി യൂണിവേഴ്സിറ്റി അഹമ്മദാബാദ് (http://cept.ac.in) - Bachelor of Construction Technology, M.Tech in Construction Engineering & Management
7. ഭഗവന്ദ് യൂണിവേഴ്സിറ്റി, അജ്മീര്‍ (http://bhagwantuniversity.ac.in) - M.Tech in Construction
8. മൌലാനാ അബ്ദുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, കൊല്‍ക്കത്ത (http://www.wbut.ac.in) – B. Tech in structural engineering and construction management
9. വിജയ വിട്ടാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെല്‍ഗാം (http://www.svvit.org/) - M.Tech in Construction Technology
10.കാരാവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാംഗ്ലൂര്‍ (http://karavaliinstituteoftechnology.com) - M.Tech in Construction Technology
പ്രചാരമേറി വരുന്ന ഒരു ചികിത്സാ രീതിയാണ് സിദ്ധ. ത് ഒരു പാരമ്പര്യ ചികിത്സയാണ്. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ളയൊന്നാണിത്.
കോഴ്സ്
ബാച്ചലര്‍ ഓപ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BSMS) എന്നതാണ് കോഴ്സ്. ഇത് അഞ്ചര വര്‍ഷത്തെ ബിരുദ കോഴ്സാണ്. ബയോളജിയോട് കൂടിയ പ്ലസ്ടുവാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.
എവിടെ പഠിക്കാം
കേരളത്തില്‍ തിരുവന്തപുരത്തെ പോത്തന്‍കോട് സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജുണ്ട്. 50 സീറ്റാണുള്ളത്.
വിലാസം
Santhigiri Siddha Medical College,
Santhigiri P.O.,
Thiruvananthapuram,
Kerala - 695589.
Contact No : Office - 8606822000,
E-Mail : ssmc@santhigiriashram.org
Website: http://ssmc.santhigiriashram.org
തമിഴ്നാട്ടിലെ പ്രമുഖ കോളേജുകള്‍
1. Akila Thiruvithamcore Siddha Vaidya Sangam Siddha
Maruthuva Kalloory & Hospital, Kanyakumari, Tamilnadu (BSMS)
2. Government Siddha Medical College, Chennai, Tamilnadu (BSMS. MD)
3. Government Siddha Medical College, Tirunelveli, Tamilnadu (BSMS, MD)
4. Sri Sairam Siddha medical college &research centre (BSMS)
Sai Leo Nagar, Poonthandalam,
West Tambaram, Chennai – 600 044.
Tamilnadu, India. (http://www.sairamsiddha.edu.in)
5. National Institute of Sidha, Sanatorim, Chennai (MD, PhD) (http://nischennai.org/)
6. RVS Sidha Medical College & Hospital (BSMS)
Kumaran Kottam Campus, Kannampalayam,
Coimbatore – 641 402.
Ph: 0422- 2681123, 2681124
Fax: 0422- 2680047
E-mail: rvs_siddha@yahoo.co.in
http://www.rvssiddha.ac.in/
7. Velumailu Siddha Medical College, Kancheepuram, Tamilnadu (BSMS 40 Seats)
അന്താരാഷ്ട്ര തലത്തില്‍ത്തന്നെ യോഗക്ക് പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് യോഗ അഭ്യസിക്കുവാനും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുവാനും താല്‍പ്പര്യമുള്ളവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലയിലും ചില കോഴ്സുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്.
സ്ഥാപനങ്ങളും കോഴ്സുകളും
1. Morarji Desai National Institute of Yoga (MDNIY), New Delhi
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ സ്ഥാപനം.
1. B.Sc. (Yoga Science) – 50 ശതമാനം മാര്‍ക്കോടെ ബയോളജിയുള്ള പ്ലസ്ടുവാണ് യോഗ്യത. 21 വയസ്സാണ് പ്രായ പരിധി. 60 സീറ്റുണ്ട്. 3 വര്‍ഷമാണ് കാലാവധി.
2. Diploma in Yoga Science (D.Y.Sc) - 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രിയാണ് യോഗ്യത. 30 വയസ്സാണ് പ്രായ പരിധി. 115 സീറ്റുണ്ട്. ഒരു വര്‍ഷമാണ് കാലാവധി.
3. Certificate in Yoga Science (C.Y.Sc) – മൂന്ന് മാസമാണ് കാലാവധി.പ്ലസ് ടുവാണ് .യോഗ്യത.
4. Certificate Course in Yogasana (CCY) for Health Promotion – പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.
5. Certificate Course in Pranayama and Meditation (CCPM) for Health Promotion - പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.
6. Foundation Course in Yoga Science for Wellness (FCYScW) – 50 മണിക്കൂറിലെ ഈ പാര്‍ട്ട് ടൈം കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത. 50 സീറ്റാണുള്ളത്.
ഇത് കൂടാതെ യോഗയില്‍ ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്.
വിലാസം –
The Course Coordinator
MDNIY, 68, Ashoka Road, New Delhi-110001
Phone: 011-23714733, 011-23721472
E-mail: mdniy@yahoo.co.in
Website: http://www.yogamdniy.nic.in
2. National Institute of Naturopathy
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റേതാണ് ഈ സ്ഥാപനവും.
1. Treatment Assistant Training Course – ഇത് ഒരു വര്‍ഷത്തെ കോഴ്സാണ്.
2. Two Years Nursing Diploma in Naturopathy & Yoga Therapy – ബയോളജിയുള്ള പ്ലസ് ടുവാണ് യോഗ്യത.
വിലാസം –
Bapu Bhavan,
Matoshree Ramabai Ambedkar Rd (Tadiwala Road),
Pune – 411 001
Maharasthra
Email: ninpune@vsnl.com
Website: www.punenin.org
വ്യത്യസ്തമായ നിരവധി ചികിത്സാ രീതികള്‍ ലോകത്തില്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗ്രീസില്‍ നിന്നും അറബികള്‍ വഴി ഇന്ത്യയിലെത്തിയ യുനാനി എന്ന ചികിത്സാ സബ്രദായം. ഇത് പഠിക്കുവാനിന്ന് മികച്ച സ്ഥാപനങ്ങളുണ്ട്. ബയോളജി അടങ്ങിയ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചലര്‍ ഓഫ് യുനാനി മെഡിസിന്‍ () കോഴ്സിന് ചേരാം. എം ഡി, എം എസ് ബിരുദങ്ങളും പി ജി ഡിപ്ലോമയും ബിരുദാനന്തര ബിരുദ തലത്തിണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ Pre – Tb Course ഉം ഉണ്ട്.
എവിടെ പഠിക്കാം
1. National Institute of Unani Medicine Bangalore (http://www.nium.in/)
ഇത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്. എട്ട് പി ജി കോഴ്സുകളിവിടെയുണ്ട്.
2. Government Unani Medical College, Arumbakkam, Chennai
അവസാനം പരിഷ്കരിച്ചത് : 11/17/2019