অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉപരിപഠന കോഴ്സുകൾ-1

ഉപരിപഠന കോഴ്സുകൾ-1

മ്യൂസിയോളജിയും മ്യൂസിയം സ്റ്റഡീസും

 

കോഴ്സുകളും ജോലിയും തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം താല്പ്പnര്യവും അഭിരുചിയുമനുസരിച്ചുള്ളതുമാവാമെങ്കില്‍ അതാസ്വദിക്കുവാനും കൂടുതല്‍ നന്നായി ജോലി ചെയ്യുവാനും കഴിയും. അങ്ങനെ താല്പ്പ/ര്യമുള്ളവര്‍ മാത്രം പോകേണ്ടതായ ഒന്നാണ് മ്യൂസിയോളജി പഠനത്തിന്റോത്. നമ്മുടെ ചരിത്രവും അതിന്റെ പിന്നാമ്പുറത്തുള്ള രഹസ്യവുമെല്ലാം തേടിപ്പോകുന്നതില്‍ ആനന്ദം കൊള്ളുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്ക്ക്ണ ഈ കോഴ്സില്‍ വിജയം വരിക്കുവാനും ജോലി നേടുവാനും സാധ്യതകള്‍ ഏറെയാണ്. സമൂഹത്തില്‍ മ്യൂസിയത്തിനുള്ള പങ്കിനെക്കുറിച്ച് ഈ കോഴ്സില്‍ പഠിക്കാം. മ്യസിയത്തിന്റെ് ചരിത്രം, കളക്ഷന്‍ മാനേജ്മെന്റ്ച, ഡോക്യുമെന്റേ.ഷന്‍, മ്യൂസിയം ആര്ക്കിുടെക്ച്ചര്‍, ഇന്ഡ്യ യുടെ സാംസ്കാരിക കലാ ചരിത്രം, എങ്ങനെ മ്യൂസിയം പരിപാലിക്കണം, എങ്ങനെ പുരാവസ്തുക്കള്‍ ശേഖരിക്കണം തുടങ്ങിയവയെല്ലാം പഠിക്കാം. ധാരാളം യാത്ര ചെയ്യേണ്ടി വരാം.

കോഴ്സുകള്‍

B.A. Museology 
M.A. Museology
M.Sc. Museology
M.Phil Museology
Ph.D. Museology 
Post Graduate Diploma in Museology

എന്നിവയാണ് പ്രധാന കോഴ്സുകള്‍. ഏത് പ്ലസ്ടുക്കാര്ക്കുംള ബി എക്ക് ചേരാം. ബിദുദമുള്ളവര്ക്ക് M.A. Museology, M.Sc. Museology കോഴ്സുകള്ക്ക് ചേരാം. Anthropology, Art, Botany, Geology, History, and Zoology ഇവയിലേതെങ്കിലുമാണ് ഡിഗ്രിയെങ്കില്‍ കൂടുതല്‍ നല്ലതാണ്.

പ്രധാന പഠന സ്ഥാപനങ്ങള്‍

1. National Museum Institute of History Of Art, Conservation 
And Museology , New Delhi (http://nmi.gov.in/) - MA and 
PhD

2. Maharaja Sayajirao University of Baroda 
(http://www.msubaroda.ac.in/)

3. Banaras Hindu University Varanasy (http://www.bhu.ac.in/)

4. Rabindra Bharathi University, Kolkata (http://rbu.ac.in/)

5. University of Kolkata (http://www.caluniv.ac.in/)

6. University of Rajasthan (http://uniraj.ac.in/)

7. Aligarh Muslim University (http://www.amu.ac.in/)

ജോലി സാധ്യതകള്‍

ഏകദേശം ആയിരത്തിലധികം മ്യൂസിയങ്ങള്‍ ഇന്ത്യയിലുണ്ട്. മ്യൂസിയം ഡയറക്ടര്‍, ക്യുറേറ്റര്‍, എഡ്യൂക്കേറ്റര്‍, എക്സിബിഷന്‍ ഡിസൈനര്‍, കണ്സകര്വേeഷന്‍ സ്പഷ്യലിസ്റ്റ് തുടങ്ങി നിരവധി തസ്കികകളുണ്ട്. ഗവണ്മെ/ന്റ്ണ മേഖലയില്ത്തയന്നെയാണ് കൂടുതലും മ്യൂസിയങ്ങളുള്ളത്. അധ്യാപന രംഗത്തും, ഗവേഷണ രംഗത്തും അവസരങ്ങളുണ്ട്.

റെയില്‍വേ മാനേജ്മെന്‍റ്

അപൂര്വ്വ മായി മാത്രം പഠന സ്ഥാപനങ്ങളുള്ളയൊരു കോഴ്സാണ് റെയില്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നത്. അതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ന്യൂഡല്ഹിപയിലുള്ള ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് റെയില്‍ ട്രാന്സ്പോ ര്ട്ട്ട. കേന്ദ്ര റെയില്വേല മന്ത്രാലയത്തിന്റെട അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്. ഓരോ വര്ഷസവും രാജ്യത്തെ റെയില്വേയ റിക്രൂട്ട്മെന്റ്ന ബോര്ഡു്കള്‍ നടത്തുന്ന ആയിരക്കണക്കിന് നിയമനങ്ങള്ല്‍ ഇന്സ്റ്റി റ്റ്യൂട്ടിന്റെ് കോഴ്സുകള്‍ പൂര്ത്തി യാക്കിയവര്ക്ക്ി പ്രത്യേക പരിഗണന ഉള്ളതിനാല്‍ റെയില്വേ‍യില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഈ കോഴ്സുകള്‍ പഠിക്കുന്നത് നന്നായിരിക്കും. പ്രധാനമായും 3 ഡിപ്ലോമാ കോഴ്സുകളാണിവിടെയുള്ളത്. കറസ്പോണ്ടന്സ് കോഴ്സുകളാണിവ. അടുത്ത വര്ഷംയ 2 വര്ഷം് ദൈര്ഖ്യളമുള്ള ഒരു കോഴ്സും കൂടി തുടങ്ങുന്ന കാര്യം പരിഗണനയിലാണ്. എഞ്ചിനിയറിങ്ങ് ഡിഗ്രിയോ എഞ്ചിനിയറിങ്ങ് ഡിപ്ലോമയോ ആണ് യോഗ്യത

1. റെയില്‍ ട്രാന്സ്പോയര്ട്ട് ആന്ഡ് മാനേജ്മെന്റ്യ

റെയില്വേറയില്‍ അസിസ്റ്റന്റ്ര സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് കൊമേഴ്സ്യല്‍ അപ്രന്റികസ്, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് വിഭാഗങ്ങളിലെ സൂപ്പര്വൈയസറി പോസ്റ്റുകളിലെ നിയമനത്തിന് ഈ കോഴ്സ് കഴിഞ്ഞവര്ക്ക്ക മുന്ഗാണനയുണ്ട്. മെയിലാണ് കോഴ്സ് തുടങ്ങുന്നത്. റെയില്വേ യില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്സിന് ഈ കോഴ്സ് പ്രയോജനം ചെയ്യും.

• Overview of the Transport Sector
• Rail Operations Management
• Marketing & Commercial Policy
• Logistic & Supply Chain Management
• Costing & Pricing of Rail Transport Services
• Human Resource Management in Indian Railway
• Legal & Technical Aspects of Railway Functioning
• Planning, Financial Management & Investment Policies

എന്നിവയാണ് പഠന വിഷയങ്ങള്‍

2. ട്രാന്സ്പോയര്ട്ട് ഇക്കണോമിക്സ് ആന്ഡ്് 
മാനേജ്മെന്റ്

ഒരു വര്ഷമാണ് ഈ ഡിപ്ലോമയുടേയും കാലാവുധി. ജനുവരിയില്‍ കോഴ്സ് തുടങ്ങും. പഠന വിഷയങ്ങള്‍.

• Transportation – issues in Micro Economics
• Transportation – issues in Macro Economics
• Organization & Legal Aspects of Transport Modes
• Financing and Investment Policy in Transport
• Cost Benefit Analysis
• Inter Modal Co ordination

3. മള്ട്ടി മോഡല്‍ ട്രാന്സ്പോcര്ട്ട് (കണ്ടയ്നറൈസേഷന്‍) ആന്ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്,

ഒരു വര്ഷത്തെ ഈ ഡിപ്ലോമ പ്രോഗ്രാം മാര്ച്ചി ലാണ് തുടങ്ങുക.

• Concept of Multi Model Transport
• Modes of Transport and Planning
• Ports Logistics and Connectivity with ICDs
• Documentation and Customs Procedures
• Conventions
• Cargo and Container Handling
• Cargo and Liability Insurance
• India’s Growing Conflict

ഡല്ഹി, ചെന്നൈ, ലക്നൌ, മുംബൈ കേന്ദ്രങ്ങളിലാണ് കോണ്ടാുക്ട് ക്ലാസ്, പരീക്ഷ എന്നിവ നടത്തുക.

കൂടുതല്‍ വിവരങ്ങള്ക്ക് :

Institute of Rail Transport
Room No. 17
Rail Bhavan, Raisina Road
New Delhi – 110001
Phone: 011 – 23384171
www.irt-india.com

സോഫ്റ്റ് വെയർ എഞ്ചിനിയറാകാൻ

ഐടി, സോഫ്റ്റ് വെയർ മേഘല തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയാണു. ഗണിതശാസ്ത്രാഭിരുചിയും അപഗ്രഥനശേഷിയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ക്ഷമാശീലവുമൊക്കെയുള്ള ചെറുപ്പക്കാർക്ക് സോഫ്റ്റ് വെയർ എൻജിനിയർ ജോലി ഏറെ അനുയോജ്യമാണ്.

പന്ത്രണ്ടാം ക്ലാസിൽ ഗണിതവും, ഊർജ്ജന്ത്രവും, രസതന്ത്രവും ഉയർന്ന മാർക്കോടെ പാസായി പ്രവേശന പരീക്ഷയെന്ന കടമ്പയും കടന്നാൽ ബി ടെക്കിനു കമ്പ്യൂട്ടറൊ ഐടിയോ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം. എസ് സി (സോഫ്റ്റ് വെയർ എഞ്ചിനിയറിങ്ങ്) തിരഞ്ഞെടുക്കാം. അതുമല്ലങ്കിൽ ഗണിതശാസ്ത്രം ഉൾപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രിയും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) അല്ലായെങ്കിൽ എം. എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ ടി) കഴിഞ്ഞ് സോഫ്റ്റ് വെയർ മേഘലയിൽ ജോലി നേടാം. ഉയർന്ന മാർക്കോടെ എഞ്ചിനിയറിങ്ങോ, ഗണിതമുൾപ്പെടുന്ന ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ചെയ്തതിനു ശേഷം കമ്പ്യൂട്ടർ സയൻസിൽ എം ടെക് നേടിയും ഈ മേഘലയിൽ പ്രവേശിക്കവുന്നതാണ്. ബിരുദമെടുക്കന്നതോടൊപ്പം ഡോട്ട്ടെക് ടെക്നോളജീസലോ ജാവ, ഒറാക്കിൾ തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിലോ പ്രാവിണ്യം നേടേണ്ടതും അനിവാര്യമാണ്.

എന്നാൽ എഞ്ചിനിയറിങ്ങിനു ഏത് വിഷയമെടുക്കന്നവർക്കും സോഫ്റ്റ് വെയർ മേഘലയിലേക്കു മാറാമെന്നതാണ് രസകരമായ കാര്യം. മേൽ സൂചിപ്പിച്ച ഹ്രസ്വകാല കോഴ്സുകളാണ് ഇവർക്ക് തുണയാവുക. ഒന്നാലോചിച്ചാൽ അതു തന്നെയാണു നല്ലതും. മറ്റേതെങ്കിലും വിഷയം ഐശ്ചികമായി എടുക്കുന്നവർക്ക് ജോലിയുടെ സമ്മർദ്ദത്താലോ മറ്റേതെങ്കിലും കാരണത്താലോ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ തന്നെ സ്വന്തം മേഘലയിലേക്ക് മാറുവാനുള്ള അവസരം ഉണ്ടുവെന്നതാണു അതിനു കാരണം. എന്നാൽ ഐടിയോ കമ്പ്യൂട്ടറോ തിരഞ്ഞെടുക്കുന്നവർക്ക് അങ്ങനെയൊരു സൗകര്യമില്ലായെന്നതൊരു പരിമിതിയാകുന്നു. സോഫ്റ്റ് വെയർ എൻജിനിയറല്ലാതെ തന്നെ മറ്റ് നിരവധി ജോലികൾ കമ്പ്യൂട്ടർ മേഘലയിൽ ഉണ്ടുവെന്നതാണു വസ്തുത.

ഇൻഫോസിസ്, വിപ്രോ, ഗൂഗിൾ, ഐ ബി എം, ഐ ബി എസ്, നെസ്റ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻ കിട കമ്പനികൾ ആകർഷകമായ ശമ്പളത്തിൽ യോഗ്യരായ ആയിരക്കണക്കിനു യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി വരുന്നു.

ഇ കൊമേഴ്സ്

ഇ കൊമേഴ്സ് – നവ യുഗത്തിൻറ്റെ പഠന മേഖല

ഇൻറ്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായമാണു ഇ കൊമേഴ്സ്. ഓണ്‍ലൈൻ ബാങ്കിങ്, ഇലക്‌ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. ഇവയൊക്കെ ഇ-കൊമേഴ്‌സിന്റെ ഭാഗമാണ്. രണ്ട് ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇ കൊമേഴ്സ് ഇടപാടുകൾ ബിസിനസ് ടു ബിസിനസ് എന്നും ബിസിനസ് സ്ഥാപനവും ഉപഭോക്താവുമായുള്ള ഇടപാടുകൾ ബിസിനസ് ടു കൺസ്യൂമർ എന്നുമാണു അറിയപ്പെടുന്നത്.

തൊഴിൽ അവസരങ്ങൾ

ഇ കൊമേഴസിന്റെ വ്യാപനത്തോട് കൂടി ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഏറി. വെബ്സൈറ്റ് ഡിസൈൻ ആൻഡ് ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, വെബ് മാസ്റ്റർ, കണ്ടൻറ്റ് ഡവലപ്പർ തുടങ്ങിയ തസ്തികകളിലാണു ഏറെ അവസരങ്ങൾ.

ലേ ഔട്ട് ഡിസൈൻ, വെബ് പേജുകളുടെ നിർമ്മാണം, ഗ്രാഫിക് ആനിമേഷൻ ഡിസൈൻ തുടങ്ങിയവയാണു വെബ് ഡിസൈൻ ആൻഡ് ഡവലപ്പറുടെ ജോലി. വെബ് സൈറ്റിലേക്ക് സാധനങ്ങളുടെയോ സേവനങ്ങളുടേയൊ വിവരങ്ങൾ വിശദീകരിച്ച് എഴുതുകയാണു കണ്ടൻറ്റ് ഡവലപ്പറുടെ ചുമതല. വെബ് സൈറ്റ് രൂപകൽപ്പന ചെയ്ത് അതിനാവശ്യമായ പ്രോഗ്രാം കൂട്ടിച്ചേർക്കുകയും, ഷോപ്പിങ്ങ് കാർട്ട് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇ കൊമേഴ്സ് സേവനം ലഭ്യമാക്കുന്നതുമാണു വെബ് പ്രോഗ്രാമറുടെ ജോലി. ഡാറ്റാ ബേസ് സിസ്റ്റങ്ങളുടെ രൂപകൽപ്പന മുതൽ അവ വികസിപ്പിക്കുകയും നില നിർത്തുകയും ചെയ്യുന്നതടക്കമുള്ള ചുമതലകളാണു ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർക്ക്. സൈറ്റിൻറ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നത് വെബ് മാസ്റ്ററാണു. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലെ അവഗാഹം ഈ ജോലികൾക്കെല്ലാം അത്യന്താപേക്ഷിതമാണു.

കോഴ്സുകളും യോഗ്യതകളും

പ്ലസ് ടു കഴിഞ്ഞവർക്കു ഇ കൊമേഴ്സ് ബിരുദത്തിനു ചേരാം. B. Ecom, BBA in E Commerce തുടങ്ങിയവയാണു പ്രധാന കോഴ്സുകൾ. ചില സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ബിരുദ ദാരികൾക്കായി ഒട്ടേറെ പി ജി ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകളും ഇപ്പോൾ ലഭ്യമാണു. MBA in E Comerce, ME E Commerce, MS E Commerce Applications, Master of Information Technology in E Commerce, PG Diploma in E Commerce, PG Diploma in Information Technology and Management in E Commerce, Advance Diploma in Web and E Commerce Technology തുടങ്ങിയവയാണു പ്രധാന പി ജി കോഴ്സുകൾ.

അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ, ദേവി അഹല്യ വിശ്വവിദ്യാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഇൻഡോർ, ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്‌സിറ്റി ആഗ്ര, എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് മുംബൈ, ഭാരതി ദാസൻ യൂണിവേഴ്സിറ്റി തിരുച്ചിറപ്പള്ളി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ചിലതാണു.

കമ്പനി സെക്രട്ടറി

കമ്പനി സെക്രട്ടറി – ചുരുങ്ങിയ ചിലവിൽ ഒരു പ്രൊഫഷണൽ

ആധുനിക കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതു. മാനേജേരിയൽ തസ്തികയോ അതിനു മുകളിലോ ആണു കമ്പനി സെക്രട്ടരിയുടെ സ്ഥാനം. കമ്പനിയുടെ നയപരമായ നടപടികളും ഭരണവും, സാമ്പത്തികമടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണവും കമ്പനി സെക്രട്ടറിയുടെ ചുമതലയാണു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, സർക്കാർ സംവിധാനം എന്നിവക്കും കമ്പനിക്കും ഇടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്.
ഇന്ത്യൻ കമ്പനി സെക്രട്ടറീസ് ആക്ട് പ്രകാരം അഞ്ച് കോടി രൂപയോ അതിലധികമോ മൂലധനമുള്ള ഒരു കമ്പനിക്കും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിക്കും ഒരു മുഴുവൻ സമയ കമ്പനി സെക്രട്ടറിയുടെ സേവനം നിർബന്ധമാണു. അതു കൊണ്ട് തന്നെ നിരവധി അവസരങ്ങളുള്ള ഈ മേഘലയിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവമുണ്ട്. താരതമേന്യ ചുരുങ്ങിയ ചിലവിലും സമയത്തിലും കോഴ്സ് പാസാകുവാൻ കഴിയും. 
ന്യൂ ഡൽഹി ആസ്ഥാനമായുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണു ഇന്ത്യയിൽ ഈ കോഴ്സ് നടത്തുന്നത്. ഫൗണ്ടേഷൻ, എക്‌സിക്യൂട്ടീവ്‌, പ്രഫഷണൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണു ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ആർക്കും എട്ട് മാസം ദൈർഖ്യമുള്ള ഫൗണ്ടേഷൻ കോഴ്സിനു ചേരാം. ഫൈൻ ആർട്സ് ഒഴികയുള്ള വിഷയങ്ങളിൽ ബിരുദമെടുത്ത ആർക്കും ഫൗണ്ടേഷൻ ഒഴിവാക്കി നേരിട്ട് ഒൻപത് മാസത്തെ എക്‌സിക്യൂട്ടീവ്‌ പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. ഫൈൻ ആർട്സ് ബിരുദക്കാർ ഫൗണ്ടേഷൻ കോഴ്സ് പാസായിരിക്കണം. തുടർന്ന് ഒൻപത് മാസത്തെ പ്രഫഷണൽ പ്രോഗ്രാമും തുടർച്ചയായി ഏതെങ്കിലും കമ്പനി സെക്രട്ടറിയുടെ കീഴിൽ 15 മാസത്തെ പരിശീലനവും പൂർത്തിയാക്കിയാൽ കോഴ്സ് പൂർണ്ണമാവും. ഇവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അംഗത്വം ലഭിക്കും.
ഫൗണ്ടേഷൻ കോഴ്സിനു ചേരുന്നവർക്കായി ജൂണിലും ഡിസംമ്പറിലും ആണു പരീക്ഷ നടത്തുന്നത്. ഒ എം ആർ ഷീറ്റിൽ എഴുതേണ്ട ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാവുന്നതും തപാൽ മാർഗ്ഗം പഠനം പൂർത്തിയാക്കാവുന്നതുമായ ഈ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻറ്റെ ചാപ്റ്ററുകൾക്ക് കീഴിലെ ക്ലാസുകൾക്ക് പോയി പഠിക്കാവുന്നതാണു.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്ത് ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണുള്ളത്. സ്വകാര്യ പ്രാക്ടീസ് നടത്തുകയുമാകാം. കൂടുതൽ വിവരങ്ങൾക്ക് http://www.icsi.edu

ലിംഗ്വിസ്റ്റിക്

ഫോറൻസിക് സയൻസ്, കംബ്യൂട്ടർ പ്രോഗ്രാമിങ്, സ്പീച്ച് ലാംഗേജ് പാത്തോളജി, അധ്യാപനം, ഗവേഷണം, വിവർത്തനം, ടെക്നിക്കൽ റൈറ്റർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ തുടങ്ങി ആകർഷകവും സമൂഹത്തിനു ഒട്ടേറെ ഗുണം ചെയ്യുന്നതുമായ അനേകം തൊഴിലവസരങ്ങളുള്ള ഒരു മേഖലയാണു ലിംഗ്വിസ്റ്റിക്. ലിപി ഇല്ലാത്ത ഭാഷകൾക്ക് ലിപിയുണ്ടാക്കി നിഘണ്ടുവുണ്ടാക്കുന്നതും ഇവർ തന്നെയാണു.
ഭാഷയുടെ ശാസ്ത്രീയ പടനമാണു ഇതു കൊണ്ടർത്ഥമാക്കുന്നത്.

പ്രധാനമായും മൂന്ന് വിഭാഗങ്ങളായി ഈ പഠന മേഖലയെ തിരിക്കാം.

1. സിങ്ക്രോണികും ഡയക്രോണിക്കും: ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയെ സിങ്ക്രോണിക് പടന വിധേയമാക്കുമ്പോൾ ഡയക്രോണിക്കാകട്ടെ അതിന്റെ വികാസ പരിണാമത്തിനു ഊന്നൽ നൽകുന്നു.

2. തിയററ്റിക്കലും പ്രായോഗികവും: തിയററ്റിക്കൽ ലിംഗ്വിസ്റ്റിക് ഭാഷയുടെ ഘടന പടിക്കുമ്പോൾ പ്രായോഗിക ലിംഗ്വിസ്റ്റിക് അതിന്റെ ആപ്ലിക്കേഷനു പ്രാധാന്യം നൽകുന്നു.

തിയററ്റിക്കൽ ലിംഗ്വിസ്റ്റികിനു ഫൊണറ്റിക്സ്, ഫൊണോളജി, മോർഫോളജി, സിൻറ്റാക്സ്, സെമാൻറ്റിക്സ്, സ്റ്റൈലിസ്റ്റിക്സ്, പ്രൊഗ്രാമിറ്റിക്സ് തുടങ്ങിയ ഉപ വിഭാഗങ്ങളുണ്ട്.

3. കോൺടെക്സ്റ്റൽ ലിംഗ്വിസ്റ്റിക്: ഭാഷ എങ്ങനെയാണു ആന്ത്രപ്പോളജി, മനശാസ്ത്രം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയുമായിയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പടിക്കുന്നു.

കോഴ്സുകൾ: ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങിയവ ലഭ്യമാണു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ബിരുദത്തിനും ബിരുദദാരികൾക്ക് എം എ ക്കും ചേരാം.

സ്ഥാപനങ്ങൾ:

1. ഈഫൽ: രണ്ടു വർഷത്തെ എം. എ ലിംഗ്വിസ്റ്റിക്, ലിംഗ്വിസ്റ്റിക് സ്പെഷ്യലൈസേഷനോടു കൂടിയ എം. എ ഇംഗ്ലീഷ്
2. ഡെൽഹി സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ
3. ജവഹർലാൽ നെഹ്രു സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്
4. അലിഗഡ് മുസ്ലീം സർവകലാശാല: ബി എ (ഓണേഴ്സ്), ഡിപ്ലോമ, സർട്ടിഫിക്കേറ്റ് കോഴ്സ്
5. കേരള സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, എം. എ അപ്ലൈഡ് ലിംഗ്വിസ്റ്റിക്
6. അണ്ണാമല സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക് (വിദൂര പടനം)

അധ്യാപനത്തിലും, കുറ്റാന്വേഷണത്തിലും, കംബ്യൂട്ടർ സയൻസിലും, ന്യൂറോ സയൻസിലും തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുവാൻ കഴിയുന്ന ഈ പ്രൊഫഷനു ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ അവസരങ്ങളുണ്ട്.

ഡിസൈനിംഗ്

അസാധാരണ സർഗ്ഗവൈഭവവും, ക്ഷമയും മറ്റാരും ചിന്തിക്കാത്തത് ഭാവനയിൽ കാണുവാനും ആയത് പ്രവർത്തി പദത്തിലെത്തിക്കുവാനും നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങൾക്കള്ളതാണു ഡിസൈനിംഗിന്റെ വിശാല ലോകം. ഡിസൈനിംഗിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ ഫാഷൻ ഡിസൈനിംഗ് എന്ന് മറുപടി തരുന്നവരാണു ഭൂരിഭാഗവും വിദ്യാർത്ദികളുമെന്നത് കരിയർ ക്ലാസുകളിലെ വ്യക്തിപരമായ അനുഭവം. എന്നാൽ അതിനുമപ്പുറം എത്രയോ വൈവിധ്യമാർന്നതാണാ പടന മേഘലയെന്നത് വർത്തമാനകാല യാധാർത്ദ്യം. ഡിസൈനിങ്ങിലെ ഡിപ്ലോമയാണു ഈ രംഗത്തെ കുറഞ്ഞ യോഗ്യത. ഡിസൈനിങ്ങ് വളരെ വികാസം പ്രാപിച്ച മേഘലയാണിന്നു.

1. ഫാഷൻ ഡിസൈൻ: കലാപരമായി പുതിയ 
ഫാഷനുകൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സാണിത്.

2. ആക്സസറി ഡിസൈൻ: ബാഗ്, പേഴ്സ്, ബെൽറ്റ് 
തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.

3. നിറ്റ് വിയർ ഡിസൈൻ: നിറ്റ് വിയർ ഉൽപ്പന്നങ്ങളുടെ 
രൂപകൽപ്പന, ഉൽപ്പാദനം, വിപണനം 
തുടങ്ങിയവയുൾപ്പെടുന്ന മേഘല

4. ലെതർ അപ്പാരൽ ഡിസൈൻ: തുകൽ ഉൽപ്പന്നങ്ങളുടെ 
ഡിസൈൻ, ഉൽപ്പാദനം, വിപണനം തുടങ്ങിയവയിൽ 
വൈദഗ്ധ്യം നൽകുന്ന കോഴ്സ്

5. ടെക്സ്റ്റൈൽ ഡിസൈൻ: വസ്ത്ര നിർമ്മാണ രംഗത്ത് 
മികച്ച രൂപകൽപ്പന വൈഭവവും സാങ്കേതിക 
വൈദഗ്ധ്യവും ഒത്തു ചേർന്ന സമർധരെ 
വാർത്തെടുക്കുന്ന കോഴ്സ്

6. ഗാർമെന്റ് മാനുഫാക്ചറിങ് ഡിസൈൻ: ഫാഷൻ 
ഡിസൈനിങ്ങിനോട് ചേർന്ന് നിൽക്കുന്ന 
മേഘലയാണിത്. നൂലുകൾ തിരഞ്ഞെടുക്കുന്നതു 
മുതൽ വസ്ത്ര നിർമ്മാണം, പാക്കേജിങ്ങ് തുടങ്ങി 
വസ്ത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണു ഈ 
കോഴ്സിൽ പടിപ്പിക്കുന്നത്.

7. ജൂവലറി ഡിസൈൻ: സ്വർണ്ണാഭരണം മാത്രമല്ല മറ്റ് 
ലോഹങ്ങളുടെ ആഭരണങ്ങളുടേയും 
ആഭരണശാലകളുടേയും ഡിസൈൻ ഇന്ന് 
ആകർഷകമായ ഒരു തൊഴിൽ മേഘലയാണു.

8. ഇൻറ്റീരിയർ ഡിസൈൻ: വൻകിട 
ഹോട്ടലുകളുടേയും ഷോപ്പിങ്ങ് മാളുകളുടേയും മറ്റും 
അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സ്

9. ക്രാഫ്റ്റ് ഡിസൈൻ: കരകൗശല വസ്തുക്കളുടെ 
രൂപകൽപ്പനയും നിർമ്മാണവും പടിപ്പിക്കുന്നു. ഇതു 
തന്നെ സോഫ്റ്റ് മെറ്റീരിയൽ, ഹാർഡ് മെറ്റീരിയൽ, 
ഫയേർഡ് മെറ്റീരിയൽ എന്നിങ്ങനെ തരം 
തിരിച്ചിട്ടുണ്ട്.

10. ഫർണീച്ചർ ഡിസൈൻ: വ്യത്യസ്തമായ വിവിധ തരം 
ഫർണീച്ചറുകളുടെ രൂപകൽപ്പനയും നിർമ്മാണവും 
ഉൾപ്പെടുന്ന മേഘല

11. ട്രാൻസ്പോർട്ടേഷനും വാഹന ഡിസൈനും: ദിനം 
പ്രതിയെന്നോണം വ്യത്യസ്തമായ വാഹനങ്ങൾ 
ഇറങ്ങുന്ന ഇക്കാലത്ത് അവയുടെ ഡിസൈൻ 
സർഗ്ഗശേഷിയുള്ളവർക്ക് മുൻപിൽ പുത്തൻ 
വാതയാനങ്ങൾ തുറന്നിടുന്നു. വാഹനത്തേക്കളുപരി 
ട്രാൻസ്പോർട്ടേഷൻ ഡിസൈൻ മനുഷ്യരുടെ യാത്രാ 
സൗകര്യങ്ങളെയും കൂടി കണക്കിലെടുക്കുന്നു.

12. ടോയ് ഡിസൈൻ: ഇൻഡ്യ കളിപ്പാട്ടങ്ങളുടെ നല്ലൊരു 
വിപണിയാകുമ്പോൾ ഈ രംഗത്തെ വിദഗ്ദർക്ക് 
അവസരങ്ങൾ ഏറെയാണു.

13. ഗെയിം ഡിസൈൻ: ഈ അടുത്ത കാലത്തായി ഉയർന്ന് 
വന്ന ഒരു തൊഴിൽ ശാഖയാണിത്. പ്രത്യേക 
കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ കൈകാര്യം 
ചെയ്യുന്ന വിദഗ്ദരെയാണിവിടെ ആവശ്യം. പ്രതിഭ 
ഏറെ ആവശ്യമുള്ള ഒരു മേഘല. പ്രീ പ്രൊഡക്ഷൻ, 
പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്ന 3 
വിഭാഗങ്ങളുണ്ട്.

14. ആർക്കിടെക്ചറൽ ഡിസൈൻ: ബിൽഡിംഗ് മാത്രമല്ല, 
ഷോപ്പിങ്ങ് മാളുകൾ, എയർ പോർട്ടുകൾ വലിയ 
ടാൺ ഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ 
പരിധിയിൽ വരും.

15. പ്രോഡക്ട് ഡിസൈൻ: ഉപഭോക്താവിന്റെ 
താല്പര്യം മനസിലാക്കി വ്യത്യസ്ത ഡിസൈനിലുള്ള 
വിവിധ പ്രോഡക്ടുകൾ വിപണിയിയിലിറക്കുക 
എന്നത് വെല്ലുവിളികൾ നിറഞ്ഞ ജോലിയാണു. 
കലയും സാങ്കേതിക വിദ്യയും കൈ 
കോർക്കുന്നിവിടെ വിദഗ്ദർക്കു അവസരങ്ങൾ 
അനവധി

16. ഇൻഡസ്ട്രിയൽ ഡിസൈൻ: ഉപഭോക്താവിനും 
നിർമ്മാതാവിനും ഉപകാരപ്രദമായ രീതിയിൽ 
ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും നല്ല 
സ്പെസിഫിക്കേഷൻ ഉറപ്പ് വരുത്തേണ്ടതിവരാണു

17. ഇൻഫോർമേഷൻ & ഇന്റെർഫേസ് ഡിസൈൻ: 
വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് 
വിവരങ്ങൾ കൃത്യമായി 
അതാവശ്യമുള്ളവർക്കെത്തിക്കുകയെന്നത് ഒരു 
വെല്ലുവിളിയാണു. ഇതേറ്റെടുത്ത് ഇതിനാവശ്യമായ 
സോഫ്റ്റ് വെയറുകൾ, വെബ്സൈറ്റ്, മൊബൈൽ 
കമ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ 
രൂപകൽപ്പനയാണിത്.

18. ന്യൂ മീഡിയ ഡിസൈൻ: ആനിമേഷൻ, ഫോട്ടോഗ്രാഫി, 
മൾട്ടിമീഡിയ പ്രോജക്റ്റ് ഡവലപ്മെന്റ് 
തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും

19. സെറാമിക് & ഗ്ലാസ് ഡിസൈൻ: സെറാമിക് 
മെറ്റീരിയലിലും ഗ്ലാസിലുമുള്ള ഉൽപ്പന്നങ്ങളുടെ 
ഡിസൈനും പരിപാലനവുമെല്ലാം ഉൾപ്പെടുന്ന പടന 
ശാഖയാണിത്

20. ഗ്രാഫിക് ഡിസൈൻ: ന്യൂസ് പേപ്പറുകളിലും, 
മാഗസിൻ, പരസ്യകമ്പനികളും വ്യാപകമായി 
ഗ്രാഫിക് ഡിസൈനേഴ്സിനെ ഉപയോഗപ്പെടുത്തുന്നു.

21. ആനിമേഷൻ & ഫിലിം ഡിസൈൻ: അസാധാരണ 
ക്രിയേറ്റിവിറ്റി ഉള്ളവർക്ക് 
തിരഞ്ഞെടുക്കാവുന്നതാണു ആനിമേഷൻ ഡിസൈൻ. 
ആനിമേഷൻ സിനിമകൾ ചെയ്യുകയാണു പ്രധാന 
ജോലി

22. ഫിലിം & വീഡിയൊ കമ്മ്യൂണിക്കേഷൻ ഡിസൈൻ: 
പേരു സൂചിപ്പിക്കുന്നതു പോലെ ഫിലിം മേക്കർ 
ആകുവാനുള്ള പരിശീലനമാണിവിടെ ലഭിക്കുക

23. റീടെയിൽ & എക്സിബിഷൻ ഡിസൈൻ: വിവരങ്ങൾ 
ശേഖരിക്കുകയും അത് ക്രിത്യമായി പ്രദർശിപ്പിച്ച് 
വിപണനം ചെയ്യേണ്ടവരാണിവർ

24. ഇൻട്രാക്ഷൻ ഡിസൈൻ: ഡിജിറ്റൽ ഉപകരണങ്ങൾ 
ഉപയോക്താവിനു എളുപ്പത്തിൽ കാര്യക്ഷമമായി 
ആസ്വദിച്ച് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ 
കൽപ്പന ചെയ്യുന്ന വിധമാണു ഇതിൽ 
പഠിപ്പിക്കുന്നത്.

മേൽ പറഞ്ഞവ മിക്കതും ബിരുദ, തലത്തിൽ ലഭ്യമാണു. ചിലത് ബിരുദാനന്തര ബിരുദ, തലത്തിലും. ഡോക്ട്രേറ്റ് എടുക്കുവാനും അവസരമുണ്ട്. +2 വാണു 4 വർഷ ബിരുദ കോഴ്സുകളുടെ അടിസ്താന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും. ബിരുദാനന്തര കോഴ്സുകൾക്ക് ബിരുദവും, ചിലതിനു എഞ്ചിനിയറിങ്ങ്, ആർക്കിടെക്ചറൽ, ഫൈൻ ആർട്സ് ബിരുദവുമാണു യോഗ്യത. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എം ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ ഐ ടി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ഡിസൈൻ തുടങ്ങിയവ ദേശീയ തലത്തിലെ ചില സ്താപനങ്ങൾ ആണു. കേരളത്തിലെ സർവകലാശാലകളും ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ നടത്തുന്നുണ്ട്. ഗണിതമുൾപ്പെടുന്ന +2 വാണു ആർക്കിടെക്ചറിന്റെ അടിസ്താന യോഗ്യത. കേരളത്തിലും ലഭ്യമാണു. കൂടാതെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണു. കോഴ്സുകൾ ഏത് പടിച്ചാലും ജന്മ സിദ്ധമായ കഴിവുണ്ടെങ്കിലേ നല്ലയൊരു ഡിസൈനറാകുവാൻ കഴിയുകയുള്ളുവെന്നതാണു ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം

മാധ്യമ പ്രവർത്തനം

കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഘല. ഏത് വിഷയം പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് ചേരാം എന്ന പ്രത്യേകതയുണ്ട്. രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്. ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, ഇന്റെർനെറ്റ്, പ്രിന്റിങ്ങ്, വിഷ്വൽ മീഡിയ, പരസ്യം, എന്നിങ്ങനെ മീഡിയത്തെയും അഭിരുചിയുള്ള മേഘലയെയും ആശ്രയിച്ചും സ്പെഷ്യലൈസേഷൻ സാധ്യമാണു.

ഗവൺമെന്റ് സ്വകാര്യ മേഘലകളിലെ അവസരങ്ങൾക്ക് പുറമെ ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ട്. പ്ലസ് ടു തലം മുതൽ ജേണലിസം ഒരു വിഷയമായി ഉൾപ്പെടുത്തിയതോടെ അധ്യാപന രംഗത്തും സാധ്യതകൾ ഏറെ. കോഴ്സുകൾ തിരഞ്ഞടുക്കുമ്പോഴും സ്ഥാപനങ്ങൾ തിരഞ്ഞടുക്കുമ്പോഴും ജാഗ്രത ആവശ്യമാണു. അഭിരുചിക്കും കഴിവിനും ചേർന്നതാവുമ്പോൾ തന്നെ കാലിക പ്രസക്തിയും കൂടി പരിഗണിക്കേണ്ടതുണ്ട്.

പഠനം ബിരുദ തലത്തിൽ

കേരളത്തിലെ മിക്ക സർവകലാശാലകളിലും ബിരുദ തലത്തിൽ ജേണലിസം മുഖ്യ വിഷയമായി പഠിക്കുവാൻ അവസരങ്ങളുണ്ട്. ബി എ ജേണലിസം, ബി എ കമ്യൂണിക്കേഷൻ എന്നിങ്ങനെ പരമ്പരാഗത കോഴ്സുകൾക്കും നവ മാധ്യമ പഠനത്തിനും അവസരങ്ങളുണ്ട്. ഇവ തന്നെ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനത്തിനൊപ്പവും പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പവും പഠിക്കുവാനും അവസരങ്ങളുണ്ട്. ഏത് വിഷയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇതിനു ചേരുവാൻ കഴിയും.

പഠനം ബിരുദാനന്തര ബിരുദ തലത്തിൽ

ജേണലിസം, കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു കേരളത്തിലെ വിവിധ സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജിലും അവസരങ്ങളുണ്ട്. ബിരുദമാണു അടിസ്ഥാന യോഗ്യത. മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷയുണ്ടാവും. രണ്ട് വർഷമാണു കാലാവധി. ഗവേഷണ ബിരുദത്തിനും അവസരങ്ങളുണ്ട്. ഇതു കൂടാതെ പ്രസ് ക്ലബുകളിൽ പി ജി ഡിപ്ലോമകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണു. ബിരുദമാണു യോഗ്യത.

ജേണലിസം പഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു ന്യൂഡൽഹി ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ. ഇതു കൂടാതെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളുമുണ്ട്.

കോപ്പി റൈറ്റിങ്ങ്

കോപ്പി റൈറ്റിങ്ങ് – എഴുത്തിൻറ്റെ വ്യത്യസ്ത മേഖല

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ഒട്ടും ചോർന്ന് പോകാതെ ലളിതമായും ക്രിയാത്മകമായും ഉപഭോക്താക്കളിലേക്കെത്തിച്ചേരത്തക്ക രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?. എങ്കിൽ ക്രിയേറ്റിവിറ്റിയുടെ ഈ ലോകം നിങ്ങളുടേതാക്കാം. വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. മാധ്യമ രംഗം സാങ്കേതിക മാറ്റങ്ങൾക്ക് അനുദിനം വിധേയമാകുമ്പോൾ പത്രം, ടെലിവിഷൻ, റേഡിയോ, വെബ് മറ്റ് ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കനുയോജ്യമായ എഴുത്തിൻറ്റെ ശൈലിയാണുണ്ടാകേണ്ടതു. ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്ന തല വാചകങ്ങൾ, ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, മനസിൽ തട്ടുന്ന അടിക്കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഈ കരിയറിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും. പ്രസിദ്ധീകരണത്തിനു പോകുന്ന പരസ്യത്തിൻറ്റെ അവസാന പ്രൂഫ് വായനയും കോപ്പി റൈറ്ററുടെ ചുമതലയാണു
.
യോഗ്യതകളും സ്ഥാപനങ്ങളും

കോപ്പിറൈറ്റർ ആകുന്നതിനു സാങ്കേതിക യോഗ്യത മാനദണ്ഡമായി കരുതാൻ കഴിയില്ല. പക്ഷേ ഇതിനു പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളുണ്ട്. എല്ലാ യോഗ്യതകൾക്കുമപ്പുറം കോപ്പി റൈറ്റർ ആശയ സമ്പന്നനായ വ്യക്തിയായിരിക്കണം. ക്രിത്യമായും ക്രിയാത്മകമായും ജോലി തീർക്കണമെങ്കിൽ തീവ്രമായ ആശയങ്ങൾ ആവശ്യമാണു.

ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ കോപ്പി റൈറ്റിങ്ങുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ചില സ്ഥാപനങ്ങൾ IIMC ഡൽഹി (http://www.iimc.nic.in/), മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദ് (http://www.mica.ac.in/mode/home) നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് മുംബൈ (http://nmims.edu/), ഡൽഹിയിലെ Sri Aurobindo Centre for Arts and Communication (SACAC) (http://www.sac.ac.in/) . ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴിസിറ്റി (http://www.ignou.ac.in/) ഇംഗ്ലീഷിലും ഹിന്ദിയിലും കോപ്പിറൈറ്റിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും കമ്മ്യൂണിക്കേഷൻ കോഴ്സുകളുണ്ട്.

ജ്വല്ലറി ഡിസൈങ്ങ്

ഫാഷൻ ഡിസൈനപ്പുറം രൂപകൽപ്പനയുടെ സാധ്യതകൾ ആരായുമ്പോഴാണു നാം വൈവിധ്യമാർന്ന ഡിസൈൻ കോഴ്സുകളിലേക്കെത്തിപ്പെടുന്നത്. സ്പെഷ്യലൈസേഷൻറ്റെ ഈ കാലഘട്ടത്തിൽ ഉയർന്ന് വന്ന ഒരു ഡിസൈൻ കോഴ്സാണു ജ്വല്ലറി ഡിസൈനും രത്നക്കല്ലുകളെക്കുറിച്ചുള്ള പഠനമായ ജെമ്മോളജിയും. ഒരിക്കലും ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പ്രൊഫഷനല്ലായിത്. അത്രയും ആഭരണ പ്രിയരാണല്ലോ നാം.

രത്നങ്ങളെ തിരിച്ചറിയുക, ഗുണനിലവാരം പരിശോധിക്കുക, മുറിച്ച് മാറ്റി രൂപപ്പെടുത്തുക, പോളിഷ് ചെയ്യുക, കൃത്രിമമായ രത്നങ്ങളുണ്ടാക്കുക തുടങ്ങിയവയാണു ഒരു ജെമ്മോളജിസ്റ്റിൻറ്റെ ജോലി. വ്യത്യസ്ത ഫാഷനിലുള്ള ആഭരണങ്ങൾ ഭാവനയിൽ നിന്നും രൂപകൽപ്പന ചെയ്യുകയെന്നതാണു ഒരു ജൂവലറി ഡിസൈനറുടെ വെല്ലുവിളി. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകൾക്കപ്പുറം ജന്മസിദ്ധമായ കഴിവ് പ്രധാനമാണെന്നോർക്കുക.

കോഴ്സുകൾ

ജ്വല്ലറി ഡിസൈനിൽ ഡിഗ്രി പഠനം നടത്തുവാൻ ഒട്ടേറേ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. മൂന്ന് വർഷ കോഴ്സാണിത്. പ്ലസ്ടുവാണു പ്രവേശന യോഗ്യത. കൂടാതെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഇതിനും പ്ലസ്ടുവാണു യോഗ്യത. ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണു ജെമ്മോളജിയിൽ ഉള്ളത്. പ്ലസ്ടുവാണു അടിസ്ഥാന യോഗ്യത. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. ജിയോളജി, കെമിസ്ട്രി, ഫിസിക്സ് ബിരുദധാരികൾക്ക് ജെമ്മോളജിയിൽ ഗവേഷണ കോഴ്സുകൾക്ക് അപേക്ഷിക്കാം.

പ്രമുഖ സ്ഥാപനങ്ങൾ

ഡെൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ (www.nift.ac.in/) ഡിസൈനിൽ ആക്സസറി ഡിസൈനിൽ B.Des ചെയ്യാം. ജ്വല്ലറി ഡിസൈൻ ഒരു വിഷയമായി പഠിക്കാം. പ്ലസ്ടു വാണു യോഗ്യത. ദേശീയ തലത്തിലുള്ള മൽസര പരീക്ഷയുണ്ടാവും.

Gem Identification And Colored Stones Course, Diamonds And Diamond Grading Course, Advanced Gem Identification Course, Gem Testing And Grading Services എന്നിങ്ങനെയുള്ള ഹ്രസ്വ കാല കോഴ്സുകൾ ഡെൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജിയിലുണ്ട് (www.iigdelhi.com). പ്ലസ്ടുവാണു ഇവിടുത്തേയും പ്രവേശന യോഗ്യത. 
മുംബൈയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക ഇൻഡ്യയിൽ (www.giaindia.in) ജെമ്മോളജിയിൽ ഡിപ്ലോമ കോഴ്സുകളും, ജൂവലറി ഡിസൈൻ കോഴ്സുകളുമുണ്ട്. ഹൃസ്വകാല പ്രോഗ്രാമുകളാണിത്. മുംബൈയിലെ തന്നെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (http://giionline.com) ജെമ്മോളജി, ഡയമണ്ട് ഗ്രേഡിങ്ങ്, ജൂവലറി ഡിസൈൻ എന്നിവയിൽ കോഴ്സുകളുണ്ട്. 
നോയിഡയിലെ ജൂവലറി ഡിസൈൻ ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (www.jdtiindia.com) 2 വർഷത്തേയും ഒരു വർഷത്തേയും ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. ജൂവലറി ഡിസൈൻ കോഴ്സാണിത്. കൂടാതെ 1, 2, 3, 6 ആഴ്ച, ഒരു മാസം, 3 മാസം, 6 മാസം ദൈർഖ്യമുള്ള ഡിസൻ കോഴ്സുകളുമുണ്ട്. നമ്മുടെ ആവശ്യങ്ങളനുസരിച്ച് സിലബസ് തയ്യാറാക്കി പഠിപ്പിക്കുന്ന ഒരു കോഴ്സ് ഇവിടുത്തെ ഒരു പ്രത്യേകതയാണു. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള 6 മാസത്തെ കോഴ്സും ഇവിടെയുണ്ട്.
മുംബൈയിലെ ജൂവലറി പ്രോഡക്ട് ഡവലപ്മെൻറ്റ് സെൻറ്റർ ജ്വല്ലറി ഡിസൈനിങ്ങിൽ ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ജെം ആൻഡ് ജൂവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിൻറ്റെ (http://www.gjepc.org/institutes.php) സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജൂവലറി മുംബൈ, ഡൽഹി, ജെയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലുണ്ട്. ഇവിടേയും ജൂവലറി ഡിസൈനിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ജെമ്മോളജിയിലും ഇവിടെ കോഴ്സുകളുണ്ട്. ജെയ്പൂരിലെ ജെം സ്കൂൾ ആർട്ടിസാൻസ് ട്രെയിനിങ്ങ് സ്കൂളിൽ Diploma in Cutting and polishing of Coloured Gems എന്ന കോഴ്സുണ്ട്.

ആഭരണ നിർമ്മാണത്തിൽ ജെമ്മോളജിസ്റ്റിനോളം തന്നെ പ്രാധാന്യമുണ്ട് ജൂവലറി ഡിസൈനർക്ക്. ആഭരണങ്ങൾക്ക് വിവിധ രൂപവും ഭാവവും നൽകുന്നത് ജൂവലറി ഡിസൈനറാണു. ആഭരണ കയറ്റുമതി സ്ഥാപനങ്ങൾ മുതൽ തദ്ദേശ വിപണിക്ക് വേണ്ടി ആഭരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ജൂവലറി ഡിസൈനർ വേണം. സ്വന്തമായി തൊഴിൽ മേഖല വികസിപ്പിക്കുവാനും കഴിയുമിവർക്ക്.

വിദേശ വ്യാപാരം

വിദേശ വ്യാപാരം പഠിക്കാന്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്

മാനേജ്മെന്റ്ഠ മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്. ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍. ഇന്ത്യാ ഗവണ്മെ്ന്റി്ന്റെര മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്ഡ്ോ ഇന്ഡഥസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയെ ഭരണ സാഥാപനമാണിത്. ഡല്ഹിോയിലെ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. കൊല്ക്കാത്തയിലും കാമ്പസുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും.

പ്രധാന പ്രോഗ്രാമുകള്‍.

1. ഇന്റര്നാഷണല്‍ ബിസിനസ്സ്

Two-year MBA (international business) - full time
Three-year MBA (international business) – weekend

2. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്)

1. Executive post graduate diploma in international business 
(EPGDIB)
2. Executive post graduate diploma in international marketing 
(duration: 18 months August – January)

3. Executive post graduate diploma in capital and financial 
markets (duration: 18 months Aaugust –Jjanuary)

എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓഫ് ക്യാമ്പസ്)

1. Executive post graduate diploma in international business 
(through vsat)
2. Executive post graduate diploma in international business 
strategy

3. ഓഫ് ക്യാമ്പസ് പ്രോഗ്രാമുകള്‍

1. Mba in international business (Tanzania)
2. Certificate programme in export-import management (online)

4. സര്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ -

1. Certificate programme in export management
2. Certificate programme in capital & financial markets duration
3. Certificate programme in global trade logistics and 
operations

കൂടാതെ ഗവേഷണത്തിനും സൌകര്യമുണ്ട്. കോര്പ്പtറേറ്റ് ട്രെയിനിങ്ങ് പ്രോഗ്രാമുകളും നടക്കാറുണ്ട്.

ഈ സ്ഥാപനത്തിന് യൂറോപ്പിലും ആഫ്രിക്കയിലും പൂര്വേ്ഷ്യന്‍ രാജ്യങ്ങളിലും സ്റ്റുഡന്റകസ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുള്ളതിനാല്‍ വിദേശത്തും ഇടക്കാല പരിശീലനം ലഭിക്കും. പഠിച്ചിറങ്ങുന്നവര്ക്കെല്ലാം മികച്ച പ്ലേസ്മെന്റ്ത സൌകര്യമുണ്ട്. ബിരുദമാണ് പ്രവേശന യോഗ്യത. കൂടുതല്‍ വിവരങ്ങള്ക്ക് www.iift.edu

ഫാര്മസ്യൂട്ടിക്കല്‍ എഞ്ചിനിയറിങ്ങ്

ഔഷധ നിര്മ്മാ ണത്തിന്റെ് സാങ്കേതികത – ഫാര്മസ്യൂട്ടിക്കല്‍ എഞ്ചിനിയറിങ്ങ്

മരുന്നു നിര്മ്മാ ണവും അതിന്റെ തൊഴിലവസരങ്ങളും എന്നും ഡിമാന്റുള്ള ഒന്നാണ്. ഔഷധ നിര്മ്മാ ണ ശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള എഞ്ചിനിയറിങ്ങ് ശാഖയാണ് ഫാര്മസ്യൂട്ടിക്കല്‍ എഞ്ചിനിയറിങ്ങ്. ജീവശാസ്ത്രത്തിന്റേിയും ബയോകെമിസ്ട്രിയുടേയും സാങ്കേതികങ്ങള്‍ ഉപയോഗപ്പെടുത്തി മരുന്നുല്പ്പാ ദനം കൂടുതല്‍ കാര്യക്ഷമതയോടെയും നിര്വേഹിക്കുക എന്നതാണ് ഒരു ഫാര്മസ്യൂട്ടിക്കല്‍ എഞ്ചിനിയറുടെ ചുമതല. താരതമേന്യ പുതിയ എഞ്ചിനിയറിങ്ങ് ശാഖയായതിനാല്‍ ഇന്ത്യയില്‍ ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ കോഴ്സുള്ളത്. ബിരുദ ബിരുദാനന്തര കോഴ്സും ചില സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും സൌകര്യവുമുണ്ട്. മരുന്ന് നിര്മ്മാ ണ കമ്പനികളിലാണ് കൂടുതല്‍ അവസരങ്ങളുള്ളത്. മാത്തമാറ്റിക്സ്, ബയോളജി ഇവ പഠിച്ചുള്ള പ്ലസ്ടുവാണ് ബിരുദ കോഴ്സിന് ചേരുവാനുള്ള യോഗ്യത.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.നാഷണല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഫാര്മപസ്യൂട്ടിക്കല്‍ 
എഡ്യുക്കേഷന്‍ ആന്ഡ്ി റിസേര്ച്ച് , മൊഹാലി 
(http://www.niper.ac.in/)

2.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വാരണാസി 
(http://www.iitbhu.ac.in/)

3.അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ 
(https://www.annauniv.edu)

4.ജവഹര്ലാൂല്‍ നെഹൃ ടെക്നോളജിക്കല്‍ 
യൂണിവേഴ്സിറ്റി ഹൈദരാബാദ് (http://jntuh.ac.in/)

5 നിര്മ യൂണിവേഴ്സിറ്റി അഹമ്മദാബാദ് 
(http://www.nirmauni.ac.in/)

6. ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ 
(http://www.ictmumbai.edu.in/

ഐക്യരാഷ്ട്ര സഭയിലെ ജോലികള്‍

ആഗോള കരിയറിന് ഐക്യരാഷ്ട്ര സഭയിലെ ജോലികള്‍

സാധാരണക്കാരന്‍ സര്‍ക്കാര്‍ ജോലി, സാമ്പത്തികമായി ഉയര്‍ന്ന ന്യൂജനറേഷന്‍ കുട്ടികള്‍ ബഹരാഷ്ട്ര കമ്പനി. ഇങ്ങനെയാണ് പലപ്പോഴും യുവതലമുറയുടെ കരിയര്‍ സ്വപ്നങ്ങള്‍ കാണാറുള്ളത്. എന്നാല്‍ ആഗോള കരിയറായ ഐക്യരാഷ്ട്ര സഭയിലൊരു ജോലി പലപ്പോഴും സ്വപ്നങ്ങളിലേ ഉണ്ടാവാറില്ല. ഉള്ളവര്‍ക്ക് തന്നെ അതെങ്ങനെ നടത്തിയെടുക്കണമെന്നറിയാറില്ല. ലോകത്തില്‍ പലയിടങ്ങളിലും സഞ്ചരിക്കുവാനുള്ള അവസരം, യുദ്ധത്തിന്‍റേയും ദുരന്തത്തിന്‍റേയും നടുവില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുവാനുള്ള സാധ്യത, ഉയര്‍ന്ന ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുമ്പോഴുള്ള അനുഭവ സമ്പത്ത് ഇവയൊക്കെയും ഐക്യരാഷ്ട്ര സഭയിലെ ജോലിയെ ആകര്‍ഷകമാക്കുന്നു. എന്നിരുന്നാലും സ്ംഘര്‍ഷ ഭൂമിയലേക്ക് എപ്പോള്‍ വേണമെങ്കിലും പോകേണ്ടി വരുമെന്നും ഓര്‍ക്കേണ്ടതുണ്ട്.

എന്താണ് ഐക്യരാഷ്ട്ട്ര സഭ?

ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനയാണ് ഐക്യരാഷ്‌ട്ര സംഘടന അഥവാ യുണൈറ്റഡ്‌ നേഷന്‍സ്‌ ഓർഗനൈസേഷന്‍. യു. എൻ (UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും പ്രാന്തവത്‌കരിക്കപ്പെട്ട ജനങ്ങളുടെയും അവികസിത സമൂഹങ്ങളുടെയും സാമ്പത്തിക- സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സ്ഥാപനമായും ആധുനിക ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന ഒരു സംഘടനയാണ്‌ ഐക്യരാഷ്‌ട്ര സഭ. ഐക്യരാഷ്ട്ര സഭ എന്നത് ഒരു ഒറ്റ സ്ഥാപനമല്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടന മുതല്‍ ഐക്യരാഷ്ട്ര സര്‍വകലാശാല വരെ അന്‍പതിലധികം സ്ഥാപനങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്ട്ര സഭ എന്നത്. ഇത് കൂടാതെ ലോക ബാങ്ക്, ഐ എം എഫ് എന്നിവയും അന്തര്‍ദേശീയ സിവില്‍ സര്‍വീസിന് കീഴില്‍ വരുന്നതാണ്. എന്നാല്‍ എല്ലാ സ്ഥപനങ്ങളും ക്രോഡീകരിച്ച് നിയമനം നടത്തുവാന്‍ ഒരു ഏകീകൃത സംവിധാനമിവിടെയില്ലാത്തതിനാല്‍ ഐക്യരാഷ്ട്ര സഭയിലെ ജോലി ലക്ഷ്യമിടുന്നവര്‍ സ്ഥിരമായി ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ്സൈറ്റും പത്ര മാസികകളും ശ്രദ്ധിക്കേണം.

എങ്ങനെ ജോലി ലഭിക്കാം?

യുദ്ധം മുതല്‍ സമാധാനം വരെ, ദുരന്തം മുതല്‍ ആരോഗ്യ പരിപാലനം വരെ, പോസ്റ്റല്‍ സര്‍വീസ് മുതല്‍ ശൂന്യാകാശം വരെയുള്ള കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭക്ക് താല്‍പര്യമുള്ളതിനാല്‍ ഒട്ടുമിക്കവാറും കോഴ്സുകള്‍ പഠിച്ചവര്‍ക്കുള്ള അവസരങ്ങളുണ്ടിവിടെ. 193 അംഗ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കുവാനവസരമുള്ളതിനാല്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ താല്‍പര്യമുള്ളവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ജോലി കിട്ടുവാനുള്ള സാധ്യത കൂടും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടാവുക എന്നതും, ഇംഗ്ലീഷ് അല്ലാത്ത യു എന്‍ ഭാഷകള്‍ ഏതെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്നതും ജോലി സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

വിവിധ തരം ജോലികള്‍

ഇവിടെ ജോലികള്‍ പല തരത്തിലുണ്ട്. അതും പല ഗ്രേഡില്‍. പൊതുവേ പറഞ്ഞാല്‍ പ്രൊഫഷണല്‍ ആയിട്ടുള്ളവര്‍ക്ക് P ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കുള്ള G ജോലികലഉമായി രണ്ടായി തരം തിരിച്ചിരിക്കുന്നു. P ജോലികളില്‍ത്തന്നെ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ അപേക്ഷിക്കാവുന്ന P2 മുതല്‍ 15 വര്‍ഷം പരിചയം വേണ്ട P5 വരെയുണ്ട്. G ജോലികളിലും ഇത്തരം തരം തിരിവുണ്ട്. എല്ലാ തരം ജോലികളിലും സ്ഥിരമായുള്ളതും താല്‍ക്കാലികമായുള്ളതുമുണ്ട്. സ്ഥിരമായ ജോലികളില്‍ മിക്കതും സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ കൂടിയാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ജോലികള്‍ക്ക് ഇത് നിര്‍ബന്ധമില്ല.

പുതുതായി ബിരുദാനന്തര ബിരുദം നേടിയവരെ 'യങ്ങ് പ്രൊഫഷണല്‍' ആയി തിരഞ്ഞെടുന്ന സംവിധാനമുണ്ട്. എല്ലാ വര്‍ഷവും ഈ തിരഞ്ഞെടുപ്പുണ്ടെങ്കിലും എല്ലാ വര്‍ഷവും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കുവാന്‍ അവസരമില്ല. രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനായിട്ടാണിത്. ആയതിനാല്‍ ഓരോ വര്‍ഷവും ഇത് ശ്രദ്ധിക്കണം.

ജോലിയുടെ സ്വഭാവം

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹ്റൈന്‍, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ വലിയ ഓപീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ ആ രാജ്യത്തിന് വേണ്ടിയുള്ള ഓഫീസുകളുണ്ട്. ഇവിടെയെല്ലാം ജോലി സാധ്യതകളുണ്ട്. ഐക്യ രാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് മാത്രം നാഷണല്‍ സ്റ്റാഫ് എന്ന പേരില്‍ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാള്‍ ശമ്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശമ്പളത്തേക്കാള്‍ മികച്ചതായിരിക്കുമിത്. ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതിന്‍റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകള്‍ക്ക് മാത്രം അപേക്ഷിക്കാവുന്നതിനാല്‍ മല്‍സരം കുറവായിരിക്കും. ഐക്യരാഷ്ട്ര സഭയില്‍ കുറച്ച് കാലം സേവനം അനുഷ്ടിക്കണം എന്നുള്ളവര്‍ക്കായി ഒരു ഐക്യരാഷ്ട്ര വോളന്‍റിയര്‍ സര്‍വീസുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഈ ജോലി ചെയ്യാം. ചെറിയ അലവന്‍സുണ്ട്. ജോലി വളരെ മികച്ചതായിരിക്കും. എന്നാല്‍ ശമ്പളം കുറവായതിനാല്‍ അപേക്ഷകരും കുറവാണ്.

കണ്‍സള്‍ട്ടന്‍റ്

ഐക്യരാഷ്ട്ര സഭയിലെ അവസാനത്തെ തരം ജോലി സാധ്യത ആണിത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് കണ്‍സള്‍ട്ടന്‍റ്മാരെയാണ് തിരഞ്ഞെടുക്കുന്നത്. താല്‍ക്കാലികമായ ജോലിയും ദിവസക്കൂലിയമാണ്. പക്ഷേ മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കുവാനുള്ള അവസരം എന്നിങ്ങനെ ഇത് നല്ലയൊരു സാധ്യത തന്നെയാണ്.

എന്തു ചെയ്യണം?

ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് താല്‍പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് https://inspira.un.org എന്ന വെബ്സൈറ്റില്‍ കയറി ബയോഡേറ്റാ ഉണ്ടാക്കുക എന്നുള്ളതാണ്. ശ്രദ്ധിച്ചും സമയമെടുത്തും സത്യസന്ധമായും ഇത് ചെയ്യുക. എന്നാല്‍ സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ച് കാണിക്കേണ്ടതില്ല. അതിന് ശേഷം പറ്റിയ ജോലിക്ക് (അത് കണ്‍സള്‍ട്ടന്‍റ് മുതല്‍ സ്ഥിരം ജോലി വരെ ആകാം) അപേക്ഷിച്ച് കൊണ്ടിരിക്കുക. പി എസ് സി പോലെ ഒരു സംവിധാനമില്ലാത്തതിനാല്‍ അപേക്ഷകരെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുവാനുള്ള സംവിധാനമില്ല. ആയതിനാല്‍ 10 അപേക്ഷകള്‍ തള്ളിപ്പോയാലും പതിനൊന്നാമത് അപേക്ഷിക്കാതിരിക്കേണ്ടതില്ല. 193 രാജ്യങ്ങളിലെ ആളുകളാണ് ഇതിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്https://careers.un.org സന്ദര്‍ശിക്കുക.

പെര്ഫ്യൂഷന്‍ ടെക്നോളജി


ശസ്ത്രക്രിയകൾക്ക് കൂട്ടാവാന്‍ പെര്ഫ്യൂ ഷന്‍ ടെക്നോളജി

ഇത് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. ഇത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് ആരോഗ്യ രംഗത്താണ്. മുന്‍ കാലങ്ങളില്‍ നേഴ്സുമാരെ മാത്രം കണ്ടിരുന്ന കാലത്തില്‍ നിന്നും ഓരോ വിഭാഗത്തിനും നിരവധി എന്ന തോതില്‍ സ്പെഷ്യലൈസേഷനുകള്‍ ഉടലെടുത്തിരിക്കുന്നു. അതില്‍ പ്രാമുഖ്യമുള്ളയൊന്നാണ് പെര്ഫ്യൂഷന്‍ ടെക്നോളജി.

എന്താണ് പെര്ഫ്യൂഷന്‍ ടെക്നോളജി?

ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളേയും അവയുടെ പ്രവര്ത്ത നങ്ങളേയും നിയന്ത്രിക്കുന്നത് ഫെര്ഫ്യൂതഷന്‍ ടെക്നോളജിസ്റ്റുകളാണ്. ഹൃദയ ശസ്ത്രക്രിയയും മറ്റ് ശസ്ത്രക്രിയകളും നടക്കുന്നിടത്താണ് ഇവരുടെ ആവശ്യം വരിക. സര്ജ്ന്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ രോഗിയുടെ ശാരിരിക അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതും വേണ്ടതായ മുന്കേരുതലുകളെടുക്കേണ്ടതും ഇവരാണ്. ശസ്ത്രക്രിയാ സമയത്ത് രോഗിയുടെ ശരീരത്തിലെ ബ്ലഡ് സര്ക്കു ലേഷന്റെണ നിയന്ത്രണം, ഐ വി ഫ്ലൂയിഡ് നല്കുഗക, രക്തം കട്ടി പിടിക്കാതെ നോക്കുക തുടങ്ങി നിരവധി കാര്യങ്ങളില്‍ ശ്സത്രക്രിയാ വിദഗ്ദനെ സഹായിക്കേണ്ട കര്ത്തകവ്യമാണിവര്ക്ക് . ഹൃദയം, ശ്വാസകോശം തുടങ്ങിയവ മാറ്റി വയ്ക്കുക തുടങ്ങിയ അതി സങ്കീര്ണ്ണടമായ ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ ഇവരുടെ സേവനം ഏറ്റവും പ്രധാനപ്പെട്ടയൊന്നാണ്.

ജോലി സാധ്യത

ശസ്ത്രക്രിയകള്‍ നടക്കുന്ന ആശുപത്രികളിലും കാര്ഡി്യാക് യൂണിറ്റുകളിലുമാണ് ജോലി സാധ്യത. ഹെല്ത്ത് ടൂറിസം ഒരു ബിസിനസ്സ് സംരംഭം എന്ന നിലയില്‍ ഉയര്ന്ന് വരുമ്പോള്‍ ഈ പ്രൊഫഷനന് കൂടുതല്‍ ഡിമാന്ഡു ണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. വിദേശങ്ങലിലും നിരവധി അവസരങ്ങളുണ്ട്. നേഴ്സുമാരുമായി താരതമ്യം ചെയ്താല്‍ അവസരങ്ങള്‍ കുറവാണെങ്കിലും യോഗ്യത നേടുന്നവര്‍ തീരെ കുറവാണെന്നതാണ് വസ്തുത. അധ്യാപകരായും പ്രവര്ത്തിക്കാം.

കോഴ്സുകളും യോഗ്യതയും

അമ്പത് ശതമാനം മാര്ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് നേടിയ പ്ലസ്ടു വാണ് ബി എസ് സി ഫെര്ഫ്യൂിഷന്‍ ടെക്നോളജിക്ക് വേണ്ടത്. 3 വര്ഷേമാണ് കാലാവധി. 6 മാസത്തെ ഇന്റേസണ്ഷിപ്പും ഉണ്ടാകാം. ഏതെങ്കിലും വിഷയത്തില്‍ ബി എസ് സി കഴിഞ്ഞവര്ക്ക് എം എസ് സിക്ക് ചേരാം. ബി എസ് സി നേഴ്സിങ്ങ്, ഒരു വര്ഷകത്തെ പ്രവൃത്തി പരിചയമുള്ള ജനറല്‍ നേഴ്സിങ്ങ്കാര്ക്കും പി ജി ഡിപ്ലോമക്ക് ചേരാം. പി ജി കോഴ്സുകളുടെ കാലാവധി 2 വര്ഷ‍മാണ്.

സ്ഥാപനങ്ങള്‍

ബി എസ് സി പെര്ഫ്യൂഷന്‍ ടെക്നോളജി

1. ഗവണ്മെഫന്റ്യ മെഡിക്കല്‍ കോളേജ് 
തിരുവനന്തപുരം – 4 സീറ്റ് 
(http://www.tmc.kerala.gov.in/)

2. ഗവണ്മെഫന്റ്യ മെഡിക്കല്‍ കോളേജ് കോഴിക്കോട് 
– 2 സീറ്റ് (http://calicutmedicalcollege.ac.in/)

മറ്റ് പ്രധാന സ്ഥാപനങ്ങള്‍

1. മണിപ്പാല്‍ കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് 
സയന്സ്വ, കര്ണാ ടക (http://manipal.edu/)

2. സെന്റ്. ജോണ്സ്ഡ മെഡിക്കല്‍ കോളേജ് ബാംഗ്ലൂര്‍ 
(http://www.stjohns.in/) – (ബി എസേ സി കാര്ഡി യാക് 
പെര്ഫ്യൂ ഷന്‍ ടെക്നോളജി) - 5 സീറ്റ്

3. ശ്രീ. ജയദേവ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് കാര്ഡിവയോ 
വാസ്കുലര്‍ സയന്സ്ര ആന്റ്n റിസേര്ച്ച് , 
ബാംഗ്ലൂര്‍ - 10 സീറ്റ് (http://www.jayadevacardiology.com/)

4. ഫ്രോണ്ടി യര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, 
തിരുവള്ളൂര്‍, തമിഴ്നാട് – 
(http://www.frontierlifeline.com/)

5. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ - ബി എസ് 
സി കാര്ഡി‍യോ പള്മിാനറി പെര്ഫ്യീ ഷന്‍ 
ടെക്നോളജി - http://www.cmch-vellore.edu/)

6. നാരായണ ഹൃദയാലയ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് 
മെഡിക്കല്‍ സയന്സ്e ബാംഗ്ലൂര്‍ 
(http://www.narayanahealth.org/)

7. ജെവഹര്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് 
മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ്ന റിസേര്ച്ച് 
പോണ്ടിച്ചേരി (http://jipmer.edu.in/)

8. അമൃത ഇന്സ്റ്റി റ്റ്യൂട്ട് മെഡിക്കല്‍ സയന്സ്ഗ – ബി 
എസ് സി കാര്ഡിഷയാക് പെര്ഫ്യൂസഷന്‍ 
ടെക്നോളജി (https://www.amrita.edu/)

പി ജി പഠന സ്ഥാപനങ്ങള്‍

1. ശ്രീ ചിത്തിര തിരുനാള്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് 
മെഡിക്കല്‍ സയന്സ്്, തിരുവനന്തപുരം – പി ജി 
ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ പെര്ഫ്യൂ ഷന്‍ 
ടെക്നോളജി (http://calicutmedicalcollege.ac.in/)

2. അമൃത ഇന്സ്റ്റി റ്റ്യൂട്ട് മെഡിക്കല്‍ സയന്സ്് – എം 
എസ് സി കാര്ഡിtയാക് പെര്ഫ്യൂറഷന്‍ 
ടെക്നോളജി

3. നൈസാം ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സ് 
ഹൈദരാബാദ് - പി ജി ഡിപ്ലോമാ ഇന്‍ 
കാര്ഡിയാക് പള്മികനറി പെര്ഫ്യൂ ഷന്‍ 
ടെക്നോളജി – (http://www.nims.edu.in/)

4. ശ്രീ വെങ്കിടേശ്വരാ ഇന്സ്റ്റി റ്റ്യൂട്ട് മെഡിക്കല്‍ 
സയന്സ് തിരുപ്പതി, ആന്ധ്രാപ്രദേശ് - പി ജി 
ഡിപ്ലോമാ ഇന്‍ കാര്ഡിയയാക് പള്മി്നറി 
പെര്ഫ്യൂ ഷന്‍ ടെക്നോളജി (http://svimstpt.ap.nic.in/)

പോര്ട്ട് ആന്റ്t ഷിപ്പിങ്ങ് മാനേജ്മെന്റ്

 

മാനേജ്മെന്റ്ന രംഗം എന്നും വൈവിധ്യങ്ങളുടേതാണ്. ആധുനിക കാലഘട്ടത്തില്‍ ഈ രംഗത്ത് നിരവധി സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ഇതില്‍ വേറിട്ട് നില്ക്കു ന്ന ഒന്നാണ് പോര്ട്ട് ആന്‍റ് ഷിപ്പിങ്ങ് മാനേജ്മെന്‍റ്.

പഠന വിഷയങ്ങളും ജോലി സാധ്യതകളും

ആഡംബരക്കപ്പലുകളും, കണ്ടയ്നര്‍ ഷിപ്പുകളും ചെറിയ ഉല്ലാസ നൌകകളും ഉള്പ്പെ്ടെ ലോകത്താകമാനം 5 ലക്ഷത്തില്പ്പ്രം ജലവാഹനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ലക്ഷക്കണക്കിനുണ്ട്. ഇവരുടെയെല്ലാം ഇന്ഷുലറന്സ്്, തൊഴില്‍ നിയമങ്ങള്‍, തുറമുഖ നിയമങ്ങള്‍ ഇവയെല്ലാം പഠന വിഷയങ്ങളാണ്. മെറ്റീരിയല്‍ ഹാന്ഡിങലിങ്ങ്, സേഫ്റ്റി, മാര്ക്കാറ്റിങ്ങ്, മറ്റു പോര്ട്ടുനമായിട്ടുള്ള സഹകരണം തുടങ്ങിയവയുമെല്ലാം പഠിക്കേണ്ടതായിട്ടുണ്ട്.

പോര്ട്ട് മാനേജര്‍, പോര്ട്ട് ക്യാപ്റ്റന്‍, ഷിപ്പ് മാനേജര്‍, മെര്ച്ചുന്റ് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്യാം. ഷിപ്പിങ്ങ് കമ്പനികളിലും, തുറമുഖങ്ങളിലും, എക്സ്പോര്ട്ട് ഇംപോര്ട്ട് സ്ഥാപനങ്ങളിലുമൊക്കെ ജോലി ചെയ്യാം.

കോഴ്സുകളും സ്ഥാപനങ്ങളും

ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂണിവേഴ്സിറ്റി 2 എം ബി എ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. 50 ശതമാനം മാര്ക്കോംടെയുള്ള ഡിഗ്രിയാണ് പ്രവേശന യോഗ്യത. യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. CAT/MAT/CMAT തുടങ്ങിയവയും പരിഗണിക്കും. കേരളത്തില്‍ കൊച്ചിയില്‍ പരീക്ഷാ കേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്ക്ക് www.imu.edu.in.

കോഴ്സുകള്‍

A. MBA in Port and Shipping Management
B. MBA in International Transportation and Logistics 
Management

ന്യൂട്രീഷ്യന്‍ ആന്ഡ് ഡയറ്ററ്റിക്സ്


ആഹാര ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ന്യൂട്രീഷ്യന്‍ ആന്ഡ് ഡയറ്ററ്റിക്സ്

കോടിക്കണക്കിനാളുകള്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയാല്‍ മതിയെന്നാഗ്രഹിക്കുന്ന ലോകത്ത് മറ്റൊരു വലിയ വിഭാഗം തടി കുറയ്ക്കുവാന്‍ വെമ്പല്‍ കൊള്ളുന്നതൊരു വൈരുദ്ധ്യമാണ്. ശരീയായ രീതിയിലുള്ള ഭക്ഷണ ശീലങ്ങളിലിത്താതിനാല്‍ മനുഷ്യന്‍ ജിവിത ശൈലീ രോഗങ്ങള്ക്ക് വളരെ വേഗം അടിമപ്പെടുന്നുവെന്നതൊരു യാഥാര്ഥ്യമാണ്. ഇത് തുറന്ന് തരുന്ന ഒരു കരിയറാണ് ന്യൂട്രീഷ്യന്‍ ആന്ഡ് ഡയറ്ററ്റിക്സ് എന്നുള്ളത്.

എന്താണ് ജോലി?

അമിത വണ്ണം നിയന്ത്രിക്കുക മാത്രമല്ല മറിച്ച് വിവിധ രോഗങ്ങളാല്‍ ചികിത്സക്ക് വിധേയരാകുന്നവര്ക്ക്ി ഓരോരുത്തര്ക്കും അനുയോജ്യമായ ആഹാര രീതികള്‍ നിര്ദ്ദേ ശിക്കുന്നതും ഒരു ഡയറ്റീഷ്യന്റെവ ജോലിയാണ്. ശരിയായ രീതിയിലുള്ള ഭക്ഷണ രീതിയിലൂടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ മാത്രമല്ല ജനിതക രോഗങ്ങളെ വരെ നിയന്ത്രിക്കാമെന്ന് ഡയറ്റീഷ്യന്മാോര്‍ പറയുന്നു.

ന്യൂട്രീഷ്യന്‍ കരിയറില്ത്തന്നെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍, മാനേജ്മെന്റ്ദ ഡയറ്റീഷ്യന്‍, റിസര്വ്യ ഡറ്റീഷ്യന്‍, കമ്യൂണിറ്റി ഡയറ്റീഷ്യന്‍, കണ്സനള്ട്ടരന്റ്ണ ഡയറ്റീഷ്യന്‍ എന്നിങ്ങനെ ഉപ വിഭാഗങ്ങളുണ്ട്.
ജോലി സാധ്യതകള്‍ എവിടെയെല്ലാം?
ഇന്ന് ആശുപത്രികള്‍ മാത്രമല്ല, ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോട്ടുകള്‍, ഹെല്ത്ത് ക്ലബ്ബുകള്‍, ഫുഡ് കമ്പനികള്‍, പബ്ലിക് ഹെല്ത്ത് ഏജന്സികകള്‍, ഒബിസിറ്റി ക്ലിനിക്കുകള്‍ തുടങ്ങിയവയിലെല്ലാം ഇവരുടെ സേവനം ആവശ്യമാണ്.

എന്തൊക്കെയാണ് പഠന വിഷയങ്ങള്‍?

ഡയജസ്റ്റീവ് സിസ്റ്റം, മൈക്രോ ന്യൂട്രിയന്‍സ്, വിറ്റാമിന്‍സ്, ഫങ്ഷണല്‍ ഫുഡ്, എനര്ജി് മെറ്റാബോളിസം, ന്യൂട്രീഷ്യന്‍ ഇന്‍ ചൈല്ഡ് ഹുഡ്, അഡോളസന്സ് ന്യൂട്രീഷ്യന്‍, ജറിയാട്രിക് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ ആന്ഡ് വെയ്റ്റ് മാനേജ്മെന്റ്,, സ്പോര്ട്സ് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ കൌണ്‍സലിങ്ങ് ഫുഡ് അലര്ജി, ഫുഡ് പ്രൊഡക്ഷന്‍, ഫാര്മകോ ന്യൂട്രീഷ്യന്‍ എന്നിവയാഴണ് പ്രധാന പഠന വിഷയങ്ങള്‍.

എങ്ങനെ പഠിക്കാം?

ബയോളജി ഒരു വിഷയമായുള്ള പ്ലസ് ടുവാണ് ബി എസ് സിക്ക് ചേരുവാനുള്ള യോഗ്യത. എം ബി ബി എസോ, കെമിസ്ട്രി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഹോം സയന്സ് , സൂവോളജി, ഫുഡ് സയന്സ്വ എന്നി വിഷയങ്ങളിലുള്ള ബിരുദമോ, ബി ഫാമോ ആണ് എം എസ് സി കോഴ്സിനുള്ള യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും. ബിരുദത്തിന് ശേഷമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഈ രംഗത്തേക്കുള്ള കവാടമാണ്. വിദൂര വിദ്യാഭ്യാസം ഈ രംഗത്തുണ്ടുവെങ്കിലും നേരിട്ട് പഠിക്കുന്നതാണ് നല്ലത്.

എവിടെ പഠിക്കാം?

ഹൈദരാബാദിലെ നാഷണല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ (http://ninindia.org/) ആണ് ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. മധുര കാമരാജ് യൂണിവേഴ്സിറ്റി (http://mkuniversity.org/direct/), മദ്രാസ് യൂണിവേഴ്സിറ്റി (http://www.unom.ac.in/), മുംബൈ യുണിവേഴ്സിറ്റി (http://mu.ac.in/portal/) എന്നീ സ്ഥാപനങ്ങള്‍ മികച്ച ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്.

മറ്റു പ്രധാന സ്ഥാപനങ്ങള്‍

1. Christian Medical College Velloore (http://mu.ac.in/portal/) - 
MSc Clinical Nutrition

2. M.M.M College of Health Sciences, Chennai 
(http://www.mmmchs.org/course.php) - MSc Clinical Nutrition

3. PSG College of Arts and Science Coimbatore 
(http://psgcas.ac.in/) - MSc - Food & Nutrition, MസിSc - 
Clinical Nutrition & Dietetics

4. Sri. Balaji Vidyapeeth University, Pondichery 
(http://psgcas.ac.in/) - M.Sc Clinical Nutrition

5. Sri. Ramachandra University 
(http://www.sriramachandra.edu.in/) - M.Sc Clinical Nutrition

6. Tamilnadu Dr. MGR Medical University 
(http://web.tnmgrmu.ac.in/) - M.Sc Clinical Nutrition

പഠനം കേരളത്തില്‍

1. St. Teresa’s College Ernakulam (http://teresas.ac.in/) – MSc 
Food Science & Nutrition

2. BCM College Kottayam (http://www.bcmcollege.org/) – B.Sc. 
Clinical Nutrition, Dietetics and Catering Management

3. College of Horticulture Vellanikkara, Thrissur 
(http://www.kau.in/) - M.Sc. Home Science (Food Science & 
Nutrition)

ഷിപ്പ് ബില്ഡിലങ്ങ് ആന്ഡ്, റിപ്പയറിങ്ങ്

ആഗോള തലത്തില്ത്ത ന്നെ ഏറെ പ്രാധാന്യമുള്ളയൊരു പ്രൊഫഷനാണ് ഷിപ്പ് ബില്ഡി്ങ്ങ് ആന്ഡ്ത റിപ്പയറിങ്ങിന്റേയത്. ലോകത്താകമാനം 50000 ല്‍ പരം കണ്ടയ്നര്‍ ഷിപ്പുകളുള്ളതില്‍ 17000 ല്‍ പരം പടു കൂറ്റന്‍ ചരക്ക് വാഹനികളാണ്. ഓരോ വര്ഷആവും പുതിയവ നിര്മ്മി ക്കുകയും കേടാകുന്നത് നന്നാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് ഈ മേഖലയില്‍ 12000 വിദഗ്ദ തൊഴിലാളികളേയുള്ളുവെന്നതിനാല്‍ പരിശീലനം കഴിയുന്നവര്ക്കെ ല്ലാം പ്ലേസ്മെന്റ്വ ലഭിക്കുമെന്നാണ് ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി പറയുന്നത്.

എവിടെ പഠിക്കാം

ബി എസ് സി ഷിപ്പ് ബില്ഡിലങ്ങ് ആന്ഡ്ാ റിപ്പയറിങ്ങ് കോഴ്സ് നടത്തുന്നത് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റിയുടെ (http://www.imu.edu.in/) കൊച്ചി കാമ്പസിലാണ്. 40 സീറ്റുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനവും ഇംഗ്ലീഷിന് പ്രത്യേകിച്ച് 50 ശതമാനവും മാര്ക്കോ ടെയുള്ള പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ആണ് പ്രവേശനത്തിനായി വേണ്ടത്. പ്രവേശന പരീക്ഷയുണ്ടാകം. ഇത് കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് അംഗീകരിച്ച ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഡിപ്ലോമ, സര്ട്ടി്ഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.

ജോലി സാധ്യതകള്‍

ഇന്ത്യയിലും ഏറെ തൊഴില്‍ സാധ്യതയുള്ള ഒന്നാണ് ഷിപ്പ് ബില്ഡിഥങ്ങ് ആന്ഡ് ഡിസൈനിങ്ങ്ന്റേെത്. നിലവിലുള്ള 27 തുറമുഖങ്ങളില്‍ 8 എണ്ണം സര്ക്കാ ര്‍ മേഖലയിലാണ്. ഇന്ത്യന്‍ ഷിപ്പ് ബില്ഡിളങ്ങ് അസോസിയേഷന്റെ് റിപ്പോര്ട്ട്പ പ്രകാരം ചൈനയോടൊപ്പമോ അല്പ്പം് കൂടിയോ ആണ് ഇന്ത്യന്‍ ഷിപ്പ് ബില്ഡിെങ്ങ് വ്യവസായതത്ിന്റെര സ്ഥാനം. യൂറോപ്യന്‍ രാജ്യങ്ങള്ക്ക്പ വേണ്ടി കൂറ്റന്‍ കപ്പലുകള്‍ നിര്മ്മി ച്ച് കൊടുക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്ക്കു ന്നത് ഇന്ത്യയും ചൈനയുമാണ്. വല്ലാര്പ്പാഡടം കണ്ടയ്നര്‍ ടെര്മിഅനല്‍ മറ്റൊരു സാധ്യതയാണ്. വിഴിഞ്ഞം തറമുഖം യാഥാര്ഥ്യരമായാല്‍ തന്നെ അവസരങ്ങള്‍ പുതുതായി അനവധി ഉണ്ടാകും. ഈ കോഴ്സ് കഴിഞ്ഞവര്ക്ക്് ഷിപ്യാര്ഡ്വ മെയിന്റൊനന്സ്ര സൂപ്പര്വൈ്സറായും പ്രൊജക്ട് മാനേജരായും ജോലി ചെയ്യാം. 
ഈ കരിയറിന് ഇന്ന് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ബ്രിട്ടന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ ഡിമാന്ഡാ,ണ്

ടീ ടേസ്റ്റിങ്ങ്

ചായ രുചിച്ച് കൊണ്ടൊരു പ്രൊഫഷണല്‍ - ടീ ടേസ്റ്റിങ്ങ്

ചായയും കാപ്പിയുമൊക്കെ ഉണ്ടാക്കുന്നതൊരു പ്രൊഫഷനാണെന്നത് നമുക്കറിയാം. എന്നാല്‍ ചായ രുചിച്ച് നോക്കുന്നതോ. അങ്ങനെയും ഒരു പ്രൊഫഷനുണ്ട്. ചായ രുചിച്ച് നോക്കുന്നതിഷ്ടമാണെങ്കില്‍ അതിനായൊരു കോഴ്സ് ഇപ്പോഴുണ്ട്. ചായ രുചി നോക്കുക മാത്രമല്ല ചായയെ കുറിച്ച് സമഗ്ര അറിവുണ്ടായിരിക്കുകയും വേണം. പഞ്ച നക്ഷത്ര ഹോട്ടലുകളിലും തേയില ഫാക്ടറികളിലുമാണ് കൂടുതല്‍ ജോലി സാധ്യതയും. തേയില നിര്മ്മാ ണ കമ്പനികളില്‍ വിവിധ തരം തേയിലകളുടെ ഗുണമേന്മ തിരിച്ചറിയുവാനിവര്ക്കാലവണം. രുചിച്ച് നോക്കി വിവിധ തേയിലകളുടെ ഫ്ലേവറും ബ്രാന്ഡു‍മെല്ലാം തിരിച്ചറിയുന്നത് ഇവരുടെ ജോലിയില്‍ പെടും. മികച്ച തേയിലയുടെ സംസ്കരണം നിര്മ്മാ ണം എന്നിവയെക്കുറിച്ചുള്ള സമഗ്ര അറിവ് അനിവാര്യമാണ്. മദ്യപാനം പുകവലി തുടങ്ങിയവയൊക്കെ ഒഴിവാക്കിയാല്‍ മാത്രമേ ഈ പ്രൊഫഷനില്‍ വിജയിക്കാനാവുകയുള്ളു. കാരണം രൂചിയോടാണല്ലോ ഇടപെടല്‍. ഉയര്ന്നക വേതനം ലഭിക്കുന്നയൊരു തൊഴില്‍ മേഖലയും കൂടിയാണിത്. മാനേജ്മെന്റി.ലും മാര്ക്ക്റ്റിങ്ങിലുമെല്ലാം അറിവുള്ളവരാവണമിവര്‍. നിരന്തരമുള്ള ചായ കുടി കാരണമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചിലര്ക്കെ ങ്കിലും ഉണ്ടാകുമെന്നതാണ് ഒരു പ്രശ്നമായിട്ടുള്ളത്.

യോഗ്യത

കൂടുതലും സര്ട്ടി ഫിക്കറ്റ് കോഴ്സുകളാണ് ഈ രംഗത്തുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അഭികാമ്യം.

എവിടെ പഠിക്കാം

1. NITM, (http://www.nitm.in/) 
Darjeeling Tea Research and Management Association
P.O Kadamtala,Silguri-734011, Dist. Darjeeling, West Bengal
Phone : 0353-2581582
Post Graduate Diploma in Tea (PGDT)
Eligibility: Graduation
Duration: 9 months

2. Dipras Institute of Professional Studies,( http://www.dipras.in/) 
23/28 Gariahat Road, Kolkata-700029
Phone : 033-24600743/ 65458717
Tea Tasting Course
Eligibility: candidates with tea knowledge
Duration: 2 months

3. Assam Agricultural University, Department of Tea Husbandry and Technology, Jorhat, Assam -785013 
Course offered: (B.Sc & M.Sc) Agriculture in Tea Husbandry and Technology

4. Indian Institute of Plantation Management (http://www.aau.ac.in/)
Jnana Bharathi Campus, P.0 Malathalli, Bangalore-560056
Phone :91-80-3211716
Fax:91-80-23212775 
Professional Certificate Programme on Tea Tasting and Marketing (PCP-TTM)
Eligibility: Graduation with proficiency in English
Duration:45 days
5. UPASI Tea Research Institute, (http://www.upasitearesearch.org/) 
Nirar Dam BPO, Valparai-642127 (Tamil Nadu)
Phone:(04253)235301

6. Birla Institute of Futuristic Studies, (http://www.bifsmgmt.org/) 
17A Darga Road, Park Circus, Kolkata-700017
Phone: 033 22816879/2985
Fax: 033 22896381
Course offered:
Tea Tasting Course
Eligibility: Graduation
Duration: 3 months

7. The Tea Tasters Academy, 
Coonoor, Nilgiris (Tamilnadu)

8. University of North Bengal (http://www.nbu.ac.in/tea.html) 
Department of Tea Management
Raja Rammohunpur, Dist. Darjeeling
West Bengal-734013
Phone:0353 2776380, 2776357
Course offered:
Post Graduate Diploma in Tea Management (PGDTM)
Eligibility: Graduation
Duration: 1 year

9. The Tea Researchers Association (http://www.tocklai.net/) 
113, Park Street, 9th Floor
Kolkata-700016
Tel: 91-033-22291815, 22293813
Fax: 91-033-22294271

ഡിസാസ്റ്റര്‍ മാനേജമെന്റ്

ദുരന്ത നിവാരണ രംഗത്ത് പ്രൊഫഷണലാവാന്‍ ഡിസാസ്റ്റര്‍ മാനേജമെന്റ്

ദുരന്തങ്ങള്‍ തടയുക എന്നത് എപ്പോഴും സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ മുന്കതരുതലെടുത്താല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാം. അതിനായി സഹായിക്കുന്ന സേനയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്ട വിങ്ങ്. ഇന്നിതൊരു കോഴ്സാണ്. വെടിക്കെട്ട് ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ മനുഷ്യന്റൊ ജീവനും സ്വത്തിനും നാശം വിതക്കുന്ന ദുരന്തങ്ങളുണ്ടാവുമ്പോള്‍ അവിടെയൊക്കെയും കടന്ന് ചെന്ന് പ്രവര്ത്തിനക്കുന്നതിനുള്ള പ്രൊഫഷണലുകളെ വാര്ത്തെ ടുക്കുന്നതിന് സഹായിക്കുന്ന കോഴ്സാണ് സിസാസ്റ്റര്‍ മാനേജ്മെന്റ്ര എന്നത്. ദുരന്തങ്ങളില്‍ മരിച്ചവരുടെ കണക്കെടുപ്പല്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ്‍, ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ അത് മുന്കൂിട്ടി കണ്ട് ഡിസാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം ഇതിന്റെു പരിധിയില്‍ വരും.

ദുരന്തങ്ങളെ വിലയിരുത്തല്‍, അവയുടെ തീവ്രത കണക്കാക്കല്‍, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, അടിയന്തര സംവിധാനങ്ങള്‍ ഒരുക്കല്‍, ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുുക, തിരച്ചിലും രക്ഷാപ്രവര്ത്തതനവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരന്തനിവാരണ സേന ചെയ്യുന്നത്. ശാസ്ത്രീയമായ തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വിവേകവും അല്പം് സാമൂഹ്യസേവനവും ഇഷ്ടപ്പെടുന്നവര്ക്ക്യ ഈ വഴി തിരഞ്ഞെടുക്കാം.

എങ്ങനെ പഠിക്കാം

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്ക്കോ ടെ ബിരുദമെടുത്ത ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ പഠിക്കാം. എഞ്ചിനിയറിങ്ങിന് ശേഷമുള്ള എം ടെക് കോഴ്സുമുണ്ട്. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്ട്ടിെഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.

എവിടെ പഠിക്കാം

1. ടാറ്റ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്സനസ് മുംബൈ (https://www.tiss.edu/) 
2. സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുണെ (http://www.cdms.org.in/) 
3. ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഇക്കോളജി ആന്ഡ്സ എന്വപയോണ്മെhന്റ് ന്യൂഡല്ഹിi (http://www.ecology.edu/) 
4. ദേവി അഹല്യ വിശ്വവിദ്യാലയ ഇന്ഡോറര്‍ (http://www.dauniv.ac.in/) - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്റ്ല
5. ഗ്രാഫിക് ഈറ യൂണിവേഴ്സിറ്റി ഡെറാഡൂണ്‍ (http://www.geu.ac.in/) 
6. സ്വാമി വിവേകാനന്ദ സുഭാര്ത്ഥി യൂണിവേഴ്സിറ്റി മീററ്റ് - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്റ്മ (http://www.subharti.org/) 
7. കലിംഗ യൂണിവേഴ്സിറ്റി റായിപൂര്‍ (http://kalingauniversity.ac.in/) 
8. ആസ്സാം ഡൌണ്‍ ടൌണ്‍ യൂണിവേഴ്സിറ്റി ഗുവാഹതി (https://adtu.in/) 
9. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (http://www.pondiuni.edu.in/)
10. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയെ ആന്ഡ്p എനര്ജിn സ്റ്റഡീസ് ഡെറാഡൂണ്‍ (http://www.upes.ac.in/) – എം ടെക് ഡിസാസ്റ്റര്‍ മാനേജ്മെന്റ്‍
11. പഞ്ചാബ് യൂണിവേഴ്സിറ്റി ചന്ധീഗഡ് (http://puchd.ac.in/) മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്പ
12. ടെക്നോ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഷില്ലോങ്ങ് (http://technoglobaluniversityshillong.org/) 
13. യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍ (http://geogrd.uok.edu.in/) എം എസ് സി ഡിസാസ്റ്റര്‍ മാനേജ്മെന്റ്

ജോലി സാധ്യതകള്‍

ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്ക്കാഞര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്ക്ക് ആവശ്യമേറെയുള്ളത്.
നാഷണല്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സാര്ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ അഗ്രിക്കള്ച്ചമര്‍ റിസര്ച്ച് ഇന്സ്റ്റി റ്റിയൂട്ട്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‌്ട് മെന്റ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി സര്ക്കാിര്‍ സ്ഥാപനങ്ങള്ക്കു് പുറമെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്ത്തി്ക്കുന്ന സംഘടനകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പഠിച്ചവര്ക്ക് അവസരമുണ്ട്. ഇതിനു പുറമെ വന്കികട സ്വകാര്യ കമ്പനികളിലും ജോലി നേടാം

ഡാറ്റാ സയന്സ്

വിവര ശേഖരം കൈകാര്യം ചെയ്യുവാന്‍ ഡാറ്റാ സയന്സ്

പലപ്പോഴും ബ്രാന്ഡയഡ് കമ്പനികളുടെ പരസ്യങ്ങള്‍ നിങ്ങള്ക്ക്മാത്രമായി നിങ്ങളുടെ മൊബൈലില്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പല സാധനങ്ങളും നമ്മള്‍ സൂപ്പര്മാ ര്ക്ക്റ്റില്‍ നിന്നും വാങ്ങുമ്പോള്‍ നമ്മുടെ ചില വിവരങ്ങള്‍ അവിടെ നാമറിയാതെ റെക്കോര്ഡ്ക ചെയ്യുന്നുണ്ട്. പല ഓണ്ലൈ.ന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും ഇത് സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ അഭിരുചിക്കിണങ്ങുന്നതും നമുക്കാവശ്യമുള്ള സാധനങ്ങളുടേയും പരസ്യങ്ങള്‍ മൊബൈലിലെത്തുന്നതും. ഇതിനെ ബിസിനസ്സ് ഇന്റമലിജെന്സ്് എന്ന പറയും. നമ്മുടെ ഫെയ്സ് ബുക്ക് അക്കൌണ്ട് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ നമ്മുടെ സ്വഭാവം മനസ്സിലാക്കാം. അതായത് കമ്പനികള്‍ നിത്യവും കോടിക്കണക്കിന് ഡേറ്റയാണ് കൈകാര്യം ചെയ്യുന്നതെന്നര്ത്ഥംയ. വിവര സാങ്കേതിക വിദ്യയുടെ ഒരു ഉപോല്പ്പ ന്നമെന്ന നിലയിലാണ് ഇത് വളര്ന്ന് വന്നത്. എന്നാലിന്ന് ബിസിനസ്സില്‍ മാത്രമല്ല, പോലീസിലും ഡിഫന്സി ലും ഇന്റ ലിജെന്സികലുമെല്ലാമിന്ന് ഡാറ്റാ സയന്റിലസ്റ്റുകളുടെ ആവശ്യമുണ്ട്. ബിസിനസ്സില്‍ ബിസിനസ്സ് ഫോര്കാലസ്റ്റ് ഡേറ്റ മുതല്‍ കണ്സ്യൂടമര്‍ ഡേറ്റ വരെ വിശാലമായ ഒരു ലോകമുണ്ട്. ലോകത്തിലെ 90 ശതമാനം ബിസിനസ്സിനും പ്രത്യേകിച്ച് ഓണ്ലൈറന്‍ ബിസിനസ്സിനുമെല്ലാം ഡേറ്റാ സയന്റിാസ്റ്റുകളുടെ ആവശ്യമുണ്ട്.

യോഗ്യതയെന്ത്

കമ്പ്യൂട്ടര്‍ സയന്സ്, ഐ ടി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാട്രോണിക്സ് തുടങ്ങിയ ബ്രാഞ്ചുകളില്‍ ബി ടെക്കുള്ളവര്ക്ക്ി ഈ വഴി തിരഞ്ഞടുക്കാം. നിശബ്ദമായി ജോലി ചെയ്യുന്ന ഡേറ്റാ മൈനര്മാെര്ക്കും അനലിസ്റ്റിനുമെല്ലാം ഇന്ന് ആഗോള കരിയര്‍ മാര്ക്കനറ്റില്‍ വന്‍ ഡിമാന്ഡാംണ്. ഒപ്പം ചില സര്ട്ടി ഫിക്കേഷന്‍ കോഴ്സുകളും കൂടിയുണ്ടെങ്കില്‍ ഈ രംഗത്തെ അതികായകരാവാം. ഒപ്പം മാത്ത്മാറ്റിക്സ്, കാല്ക്കു ലസ്, ലീനിയര്‍ ആള്ജി്ബ്ര, ഡാറ്റാ വിഷ്വലൈസേഷന്‍, ഡാറ്റാ ടെക്നിക്സ്, പ്രാക്ടിക്കല്‍ ഇന്റകലിജെന്സ്്, ഡിവിഷന്‍ മേക്കിങ്ങ്, അനലറ്റിക്കല്‍ പ്രോബ്ലം സോള്വിലങ്ങ്, കമ്യൂണിക്കേഷന്‍ സ്കില്സ്ഷ, ഇന്റടലക്ച്വല്‍ ക്യൂരിയോസിറ്റി, ഇന്ഡ സ്ട്രി ആന്ഡ്, മാര്ക്കേറ്റ് നോളഡ്ജ് തുടങ്ങിയവ അഭികാമ്യം. ഒപ്പം ബിഗ് ഡാറ്റാ സര്ട്ടി ഫിക്കേഷനായ ഹഡൂബ്, ഹൈപ്പ് ആന്ഡ്ഒ പിഗി തുടങ്ങിയവയും ജോലി സാധ്യത വര്ദ്ധി പ്പിക്കാന്‍ സഹായിക്കും. 2013 ല്‍ സ്ഥാപിതമായ Institute of Operations research and Management Science (INFORMS), Cloudera Certified Professionals (CCP-DS) എന്നിവയുടെ സര്ട്ടിaഫിക്കേഷനും പ്രൊഫഷണലാകുവാന്‍ സഹായിക്കും.

ഡേറ്റാ മൈനര്‍

ഡേറ്റാ അനലിസ്റ്റുകള്ക്ക് ഡേറ്റകള്‍ മൈനിങ്ങ് നല്കിഷ ഏല്പ്പിവക്കുന്നവരെയാണ് ഡേറ്റാ മൈനറുകള്‍ എന്ന് പറയുന്നത്. ഡേറ്റാ മെനിങ്ങ് പോലെ തന്നെ സങ്കീര്ണ്ണിമാണിവരുടെ ജോലിയും.

കോഴ്സുകള്‍

ചില സ്ഥാപനങ്ങള്‍ ഡേറ്റാ സയന്സില്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്.

1. Jaypee Institute of Information Technology Noida, UP 
(http://www.jiit.ac.in/) –
M.Tech in Data Analysis

പ്രവേശന യോഗ്യത -

(BTech (in any discipline) or equivalent Masters (in 
Computer Applications/Computer 
Science/IT/Maths/Statistics/Operations Research/Physics/Electronics/Instrumentation/Economics/Commerce)/Bioinformatics or equivalent

2. Hindustan University Chennai (http://hindustanuniv.ac.in/) - 
M.Tech. with specialization in Business Analytics

3. Indraprastha Institute of Information Technology New Delhi 
(https://www.iiitd.ac.in) - M.Tech in Data Engineering

4. Indian Institute of Science Bangalore 
(http://www.csic.iisc.ernet.in/) – ME in Systems Science And 
Automation

5. Great Lake Institute of Mmanagement Studies Chennai 
(http://www.greatlakes.edu.in/) – PGP in Business Analysis

6. SRM University Chennai (http://www.srmuniv.ac.in/) – 
M.Tech Computer Science & Engineering with Specialization 
in Data Engineering

എവിടെ ജോലി ലഭിക്കാം

ഗൂഗിള്‍, യൂട്യൂബ, ഫേസ് ബുക്ക് തുടങ്ങിയ വമ്പന്മാnര്‍ മുതല്‍ പ്രാദേശിക കമ്പനികള്ക്ക് വരെ ഡേറ്റാ സയന്റിഫസ്റ്റുകളുടെ സേവനം ആവശ്യമുണ്ട്. ഇ കോമേഴ്സ് കമ്പനികളിലും അവസരങ്ങളുണ്ട്. പോലീസിന്റെറ സൈബര്സെശല്‍, ഇന്റലിജെന്സ് , ഡിഫന്സ്ീ തുടങ്ങിയവയിലും അവസരങ്ങളുണ്ട്.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate