অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉപരിപഠന കോഴ്സുകൾ

ഒപ്റ്റിക്കല്‍ എഞ്ചിനിയിറിങ്ങ്

പ്രകാശ വിജ്ഞാനിയത്തെപ്പറ്റി പഠിക്കാന്‍ ഒപ്റ്റിക്കല്‍ എഞ്ചിനിയിറിങ്ങ്

കാലം അതി വേഗം മാറുകയാണ്. കമ്യൂണിക്കേഷന്‍ ടെക്നോളജിയാണ് ഈ മാറ്റത്തില്‍ ഏറെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ വിഹാരത്തിന് വിധേയമായിട്ടുള്ള ശ്രദ്ധേയ മേഖലകളിലൊന്ന്. മുന്‍പ് വിവര കൈമാറ്റത്തിന് ഇലക്ട്രോണിക്സ് സംവിധാനങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴിത് ഒപ്റ്റിക്കല്‍ കേബിളുകള്‍ എടുത്തിരിക്കുന്നു. പ്രകാശ വേഗതയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുവാന്‍ കഴിയുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. വേഗത മാത്രമല്ല കുറഞ്ഞ ചിലവിലും തടസ്സങ്ങളില്ലാതെയും പൂർണ്ണതയോടെയും വിവര കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇങ്ങനെയൊക്കെയുള്ള പ്രകാശത്തിന്‍റെ ആപ്ലിക്കേഷനുകളെപ്പറ്റിയുള്ള പഠനമാണ് ഒപ്റ്റിക്സ് എന്നത്. ഒപ്റ്റിക്കല്‍ ഉപകരണങ്ങളുടെ നിർമ്മാണവും രൂപ കല്‍പ്പനയുമാണ് ഒപ്റ്റിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഉള്‍പ്പെടുന്നത്. ടെലി കമ്യൂണിക്കേഷന്‍ മുതല്‍ ആധുനിക ജ്യോതി ശാസ്ത്ര ഗവേഷണങ്ങളില്‍ വരെ ഇതിന്‍റെ ആപ്ലിക്കേഷനുണ്ട്. ലെന്‍സുകള്‍, മൈക്രോസ്കോപ്പുകള്‍, ബഹിരാകാശ നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പുകള്‍, ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, ലേസറുകള്‍, ഒപ്റ്റിക്കല്‍ ഡിസ്ക് സിസ്റ്റം തുടങ്ങി നിത്യ ജീവിതത്തില്‍ നാം കാണുന്ന പലതിലും ഒപ്റ്റിക്കല്‍ എഞ്ചിനിയറിങ്ങിന്‍റെ സാന്നിധ്യമുണ്ട്.

കോഴ്സുകള്‍

ഇതൊരു സ്പെഷ്യലൈസഡ് കോഴ്സാണ്. ഭൌതീക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമോ, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബി ടെകോ പൂർത്തിയാക്കിയവർക്കാണ് എം ടെക് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക.

പ്രധാന സ്ഥാപനങ്ങള്‍

  • Ø ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി (പി എച്ച് ഡി)
  • Ø ഐ ഐ ടി ഡല്‍ഹി (എം ടെക്) (http://oeoc.iitd.ernet.in)
  • Ø ഐ ഐ എസ് ടി തിരുവനന്തപുരം (എം ടെക്) (https://www.iist.ac.in)
  • Ø അളഗപ്പ ചെട്ടിയാർ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, ചെന്നൈ (എം ഇ ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍) (http://accetedu.in)

ന്യൂക്ലിയാർ എഞ്ചിനിയറിങ്ങ്

ഗവേഷണ കുതുകികള്‍ക്ക് ന്യൂക്ലിയാർ എഞ്ചിനിയറിങ്ങ്

ഗവേഷണം കരിയറാക്കുവാനാഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന നല്ലയൊരു മേഖലയാണ് ന്യൂക്ലിയാർ എഞ്ചിനിയറിങ്ങ് എന്നത്. ന്യൂക്ലിയർ ഫിസിക്സിന്‍റെ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന എഞ്ചിനിയറിങ്ങ് ശാഖയാണ് ന്യൂക്ലിയർ എഞ്ചിനിയറിങ്ങ് എന്ന് പറയാം.

പഠന വിഷയങ്ങള്


ആണവ റിയാക്ചറുകളുടെ രൂപകല്‍പ്പന, നിർമ്മാണം തുടങ്ങിയവയെല്ലാം പാഠ്യ വിഷയങ്ങളാണ്. ന്യൂക്ലിയർ പവർ പ്ലാന്‍റുകള്‍ മുതല്‍ ആണവായുധങ്ങള്‍ വരെ പഠിക്കുവാന്‍ കഴിയും.

സാധ്യതകള്


ആണവോർജ്ജ ഉല്‍പ്പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇവരെ നിയമിക്കാറുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍റെ ലോകവും ഇവരെ സംബന്ധിച്ച് വിശാലമാണ്. റേഡിയോ ആക്ടീവ് പദാർത്ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാ രീതിയായ ന്യൂക്ലിയർ മെഡിസിന്‍റെ മേഖലകളിലും സാധ്യതകളുണ്ട്.

എവിടെ പഠിക്കാം

ഇന്ത്യയിലെ ഏതാനും സർവ്വകലാശാലകളില്‍ ഈ കോഴ്സ് പഠിക്കുവാന്‍ കഴിയും. പ്രധാനപ്പെട്ട സ്ഥാപനങ്ങളിതാ.

v ഹോമി ഭാമ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ (എം എസ് സി എന്‍ജിനിയറിങ്ങ്, എം ടെക്, പി എച്ച് ഡി) (http://www.hbni.ac.in/
v ഐ ഐ ടി കാണ്‍പൂർ (എം ടെക്, പി എച്ച് ഡി) (http://www.iitk.ac.in
v മോഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, രാജസ്ഥാന്‍ (ബി ടെക്, എം ടെക്) (http://www.modyuniversity.ac.in/…/nuclear-science-and-tech…/)
v മദ്രാസ് ഐ ഐ ടി ചെന്നൈ (എം ടെക്) (https://www.iitm.ac.in/academic-programmes)
v ശാസ്ത്രാ യൂണിവേഴ്സിറ്റി തഞ്ചാവൂർ (എം ടെക്) (https://www.sastra.edu/
v ഡല്‍ഹി യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി (എം ടെക്) (http://www.du.ac.in
v ജെ എന്‍ ടി യൂണിവേഴ്സിറ്റി, ഹൈദരാബാദ് (http://jntuh.ac.in/)
v എസ് ആർ എം യൂണിവേഴ്സ്സിറ്റി ചെന്നൈ (ബി ടെക്, പി എച്ച് ഡി) (http://www.srmuniv.ac.in)
v യാദവ് പൂർ യൂണിവേഴ്സിറ്റി, കൊല്‍ക്കത്ത (എം ഇ), (http://www.jaduniv.edu.in)
v അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉത്തർപ്രദേശ് (ബി ടെക്, എം ടെക്, പി എച്ച് ഡി) (http://www.amity.edu/ainst/)

അമേരിക്കയിലെ മസാച്വസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (http://catalog.mit.edu) ഈ വിഷയത്തില്‍ ഡിഗ്രി, പി ജി കോഴ്സുകളുണ്ട്.

 

എയർപോർട്ട് മാനേജ്മെന്‍റ് കോഴ്സുകള്‍

എയർലൈന്‍ ആന്‍ഡ് എയർപോർട്ട് മാനേജ്മെന്‍റ് കോഴ്സുകള്‍

ആധുനിക കാലത്ത് ഉയർന്ന് വന്ന കോഴ്സുകളില്‍ പ്രധാനപ്പെട്ടയൊന്നാണ് വ്യോമയാനം സംബന്ധിച്ച കോഴ്സുകള്‍. വ്യോമയാന മേഖലയില്‍ ആഭ്യന്തര വിദേശ കമ്പനികള്‍ പ്രവർത്തനം വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ചരക്ക് നീക്കത്തിലും വ്യോമയാന മേഖലയുടെ പങ്ക് വർദ്ധിച്ചിരിക്കുന്നു. ഡിപ്ലോമ, ബി ബി എ, എം ബി എ, കോഴ്സുകളാണ് ഈ രംഗത്ത് കൂടുതലുള്ളത്. എം ബി എ പഠിക്കുവാന്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും MAT/TANCET/CAT എന്നിവയുമാണ് വേണ്ട യോഗ്യതകള്‍. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് ബി ബി എക്ക് വേണ്ടത്.

പ്രധാന സ്ഥാപനങ്ങള്‍

1. NEHRU COLLEGE #451-D, Palakkad Road, Kuniamuthur, 
Coimbatore - 641 008. Tamil Nadu, India.
Tel : +91 422 2252671, 2252672, 2252673
www.nehrucolleges.com
Email: admissions@nehrucolleges.com

2. IIFLY Aviation Training Centre
302, Siddhgiri, Old Nagardas Cross Road
Near Bhuta High School, Andheri (East)
Mumbai, Maharashtra 400069

3. University of Petroleum and Energy Studies
Dehradun – 248007
https://www.upes.ac.in/

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate