അടുത്ത കാലത്തായി വികാസം പ്രാപിച്ചൊരു തൊഴില്‍ മേഖലയാണ് ടൂറിസം. ഇന്ന് ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും കേരള സര്‍ക്കാരിന്‍റെ വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു. ഒട്ടേറെ കോഴ്സുകള്‍ ഈ മേഖലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതായുണ്ട്. സ്ഥാപനത്തിന് തലശ്ശേരി, എറണാകുളം, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ സെന്‍ററുകളുണ്ട്.ഏതായാലും ഇന്ന് ടൂറിസമെന്നത് വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണ്. അഡ്വെഞ്ചര്‍ ടൂറിസം, വില്ലേജ് ടൂറിസം, ഹെല്‍ത്ത് ടൂറിസം, ഇന്‍ഡസ്ട്രിയല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ബിസിനസ്സ് ടൂറിസം, ഇക്കോ ടൂറിസം, റിലീജിയസ് ടൂറിസം, അഗ്രിക്കള്‍ച്ചറല്‍ ടൂറിസം, ഹെറിറ്റേജ് ടൂറിസം, വൈല്‍ഡ് ലൈഫ് ടൂറിസം തുടങ്ങി നിരവധി മേഖലകളുണ്ട്. ആയതിനാല്‍ത്തന്നെ ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങളുണ്ട്.
P G Diploma in Public Relations and Tourism – ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രി ആണ് യോഗ്യത.
MBA in Travel & Tourism – 2 വര്‍ഷം, ഡിഗ്രിയാണ് യോഗ്യത. കേരളാ സര്‍വ കലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോഴ്സിന് എ ഐ സി ടി അംഗീകാരവുമുണ്ട്.
BBA (Tourism Management) – കാലാവധി 3 വര്‍ഷം, 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വേണം. 40 സീറ്റുണ്ട്.
1. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ ഓപ്പറേഷന്‍സ്
പ്ലസ് ടുവാണ് ഒരു വര്‍ഷത്തെ ഈ കോഴ്സിന് വേണ്ട യോഗ്യത. തലശ്ശേരി, എറണാകുളം, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ ഈ കോഴ്സുണ്ട്.
2. ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
3. ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഓപ്പറേഷന്‍സ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
4. ഡിപ്ലോമ ഇന്‍ സ്പാ തെറാപ്പിസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
5. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
6. ഡിപ്ലോമ ഇന്‍ റീടെയില്‍ മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
7. ഡിപ്ലോമ ഇന്‍ അഡ് വെര്‍ടൈസിങ്ങ് ആന്‍ഡ്
ബ്രാന്‍ഡ് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
1. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കോംമ്പയറിങ്ങ്
ആന്‍ഡ് കമ്യൂണിക്കേഷന്‍
രണ്ട് മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് വേണ്ടത്.
2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കസ്റ്റമര്‍ സര്‍വീസ് മാനേജ്മെന്‍റ് - 6 മാസത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത.
3. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍സി - 3 മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് വേണ്ടത്.
4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ ടൂറിസം കണ്‍സള്‍ട്ടന്‍സി - 4 മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.
5. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ജര്‍മന്‍/ഫ്രെഞ്ച് – 2 മാസമാണ് കാലാവധി. എസ് എസ് എല്‍ സിയാണ് യോഗ്യത. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
Kerala Institute of Tourism & Travel Studies (KITTS)
Residency Compund
Thycaud P.O
Thiruvananthapuram – 695014
Phone: 0471 2329468/2329539/2339178
Email: info@kittsedu.org
KITTS Study Centre
Ground Floor, De Paul Buildings
SRM Road, Pachalam P.O
Ernakulam – 682012
Phone/Fax – 0484 2401008
Email: ekm@kittsedu.org
KITTS Study Centre
Second Floor, Rani Plaza
Logan’s Road
Kannur – 670101
Phone/Fax – 0490 2344419
Email: tlsy@kittsedu.org
KITTS Study Centre
Yathri Nivas Building
Malayattoor P.O
Ernakulam - 683587
Email: mtr@kittsedu.org
കൂടുതല്‍ വിവരങ്ങള്‍ക്ക്
അവസാനം പരിഷ്കരിച്ചത് : 1/6/2020