অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടർ & മൊബൈൽ ടിപ്സ്

കമ്പ്യൂട്ടർ & മൊബൈൽ ടിപ്സ്

Whatsapp ഇനി കമ്പ്യൂട്ടറിലൂടെ

അറിഞ്ഞില്ലേ Whatsapp ഇപ്പോ കമ്പ്യൂട്ടറിലും.എങ്ങനെയാണെന്നല്ലെ? വളരെ എളുപ്പം.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം..

 1. ആദ്യം കമ്പ്യൂട്ടറില്‍ ഈ ലിങ്ക്‌ തുറക്കുക. ലിങ്കില്‍ QR Code കാണാന്‍ സാധിക്കും. https://web.whatsapp.com/
 2. പിന്നെ ഫോണില്‍ Whatsapp തുറക്കുക, എന്നിട്ടു മെനുവില്‍ പോയി "WhatsApp Web" സെലെക്ട് ചെയ്യുക. അപ്പോള്‍ ഒരു സ്ക്യാന് വിന്‍ഡോ കിട്ടും
 3. എന്നിട്ടു കമ്പ്യൂട്ടറില്‍ കണ്ട QR Code സ്കാൻ ചെയ്യുക
 4. നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പും വെബ് ക്ളൈന്റുമായി ഇപ്പോള്‍ പെയര്‍ ആകും.
 5. മൊബൈലിന്റെ ഇന്റര്‍നെറ്റും കണക്ടഡ് ആയിരിക്കണം
 6. WhatsApp in Computer റെഡി..

മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഫ്രീയായി കോള്‍ ചെയ്യാന്‍

കാല്‍ പൈസാ ചിലവില്ലാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും മറ്റ് മൊബൈലുകളിലേക്ക് വിളിക്കാന്‍ ഇതാ ഒരു പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. "NANU" എന്നാണ്‌ ഈ ആപ്ലിക്കേഷന്റെ പേര്‌. വേഗത കുറഞ്ഞ ടുജി നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും.

കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്‍പ്പിച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.ഗൂഗിള്‍ പ്ലേസ്റ്റോരില്‍ നിന്ന്‌ നിങ്ങള്‍ക്ക് സൗജന്യമായി ഇത്‌ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌.

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രാജ്യം, ഫോണ്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.അതിനുശേഷം നിങ്ങള്‍ക്ക് ഇത്‌ ഉപയോഗിച്ചുതുടങ്ങാവുന്നതാണ്‌.തുടക്കത്തില്‍ ദിവസവും 15 മിനിറ്റ് സമയമാണ്‌ ഇപ്രകാരം വിളിക്കാന്‍ സാധിക്കുന്നത്‌.

കമ്പ്യൂട്ടർ കൺ‌ട്രോൾ പാനലിലേക്കുള്ള ഷോർട്ട് കട്ടുകൾ

വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും.  ഏറ്റവും ചുരുങ്ങിയത്  സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ്  പ്രോഗ്രാംസ് "  എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും.  ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍  ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍  ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.   യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ  ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്.   ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു.   ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ നേരിട്ട് തുറക്കുന്നതിന് വേണ്ടി നമുക്കു സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷന്‍ ഉപയോഗിക്കാം.  സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ ആപ് ലെറ്റുകള്‍ക്കും തത്തുല്യമായ  "റണ്‍ ഷോര്‍ട്കട്ട് " കള്‍ ഉണ്ടായിരിക്കും.   ഈ ഷോര്‍ട്കട്ടുകള്‍  റണ്‍ മെനുവില്‍ ടൈപ് ചെയ്തു എന്റര്‍  കീ അമര്‍ത്തിയാല്‍ ആ ആപ് ലറ്റ് തുറക്കപ്പെടും.  
കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ ഒരു പ്രത്യേകത ഇവയെല്ലാം  '.cpl'  എക്സ്റ്റന്‍ഷനുകളുള്ള ഫയലുകള്‍ ആണ്  എന്നുള്ളതാണ്. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍  കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ പേരും അവയുടെ ഉപയോഗവും കൊടുത്തിരിക്കുന്നു.  ഈ പേരുകള്‍  തന്നെയാണ് ഇവ  ലഭിക്കാന്‍  "റണ്‍" ഇല്‍ നിങ്ങള്‍ ടൈപ് ചെയ്യേണ്ട ഷോര്‍ട്കട്ടുകളും.   ഈ ഷോര്‍ട്കട്ടുകള്‍ എല്ലാം തന്നെ വിന്‍ഡോസ് എക്സ്.പി/2003 സര്‍വര്‍ എന്നീ ഓ.എസ്. കളില്‍ പരീക്ഷിച്ചിട്ടുള്ളവയാണ്.  മിക്കവയും വിസ്ത യിലും ഇതേ പോലെ ഉപയോഗിക്കാന്‍ കഴിയും.

access.cpl - Accessibility Options - ആക്സസിബിലിറ്റി ഓപ്ഷനുകള്‍  (സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> ആക്സസ്സറീസ് - ആക്സസ്സിബിലിറ്റി )
hdwwiz.cpl - Add New Hardware Wizard - പുതിയ ഹാര്‍ഡ് വെയറുകള്‍  ചേര്‍ക്കുന്നതിന്
appwiz.cpl - Add/Remove Programs - പ്രോഗ്രമുകള്‍ ആഡ് / റിമൂവ്  ചെയ്യാന്‍
timedate.cpl - Date and Time Properties - സമയവും തിയ്യതിയും മാറ്റുന്നതിന്
desk.cpl - Display Properties  - ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്.
netcpl.cpl - Internet Explorer Properties - ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
joy.cpl - Joystick/Game Controller Properties - ജോയ് സ്റ്റിക്  പോലുള്ള ഗെയിം കണ്ട്രോളറുകള്‍ക്
main.cpl keyboard  - Keyboard Properties -  കീബോര്‍ഡിന്റെ  പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 
main.cpl -  Mouse Properties - മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
ncpa.cpl - Network Connections -  നെറ്റ് വര്‍ക്  കോണ്‍ഫിഗര്‍ ചെയ്യാന്‍
telephon.cpl - Phone and Modem options - ടെലിഫോണ്‍ , മോഡം എന്നിവ  കോണ്‍ഫിഗര്‍ ചെയ്യാന്‍
powercfg.cpl - Power Management  - പവര്‍ സപ്പ്ളൈ  ഓപ്ഷനുകള്‍ക്
intl.cpl - Regional settings  - ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക സെറ്റിങ്ങുകള്‍ മാറ്റാന്‍
mmsys.cpl sounds -  Sound Properties  - ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍
mmsys.cpl - Sounds and Audio Device Properties -  സൗണ്ട്   ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
sysdm.cpl    - System Properties  - സിസ്റ്റം പ്രോപര്‍ട്ടീസ് - മൈ കമ്പ്യൂട്ടര്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  പ്രോപര്‍ടീസ് സെലക്റ്റ് ചെയ്യുംപോള്‍ കിടുന്ന അതേ  ആപ് ലറ്റ്  ആണിത്
nusrmgr.cpl - User settings - യൂസേര്‍സിനെ മാനേജ് ചെയ്യാന്‍
firewall.cpl - Firewall Settings (sp2)  - ഫയര്‍വാള്‍ - എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം
wscui.cpl    - Security Center (sp2) - സെക്യൂരിറ്റി സെന്റര്‍ - എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം

വിൻഡോസിലെ ഷോർട്ട് കട്ടുകൾ

സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട്  മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്.  എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും. ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.  അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ്  വിന്‍ഡോ പ്രത്യക്ഷപ്പെടും.  അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് കമാന്‍ഡുകള്‍  ഈ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു ടൈപ് ചെയ്ത  ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ ഏന്റര്‍ കീ അമര്‍ത്തുകയോ വേണം.  ഉദാഹരണത്തിന്  നോട്ട്പാഡ് എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ നിന്നും യഥാക്രമം പ്രോഗ്രാംസ്, ആക്സസ്സറീസ് , നോട്ട്പാഡ് എന്നിങ്ങനെ സെലക്ട് ചെയ്യേണ്ടി വരും. ഇതിനു പകരം റണ്‍ ഓപ്ഷന്‍ എടുത്ത ശേഷം അവിടെ "notepad" എന്നു ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തുക, നോട്ട്പാഡ് പ്രോഗ്രാം തുറന്നു വരുന്നതു കാണാം.

ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു റണ്‍ - ല്‍ നിന്നും എടുക്കാന്‍ സാധിക്കും.  അവയെക്കുറിച്ചു പഠിക്കും മുന്‍പ്   നമുക്കു "റണ്‍"  തന്നെ എടുക്കാന്‍ ഉള്ള  ഒരു കുറുക്കു വഴി നോക്കാം.  സ്റ്റാര്‍ട് മെനുവില്‍  നിന്നും  റണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ വിന്‍ഡോസ് കീ ( Windows Key) അമര്‍ത്തിപ്പിടിച്ചുകൊണ്ട്  ആര്‍ (R) എന്ന കീ അമര്‍ത്തുക.  റണ്‍ വിന്‍ഡോ തുറക്കപ്പെടും.

ഇനി നമുക്കു കൂടുതല്‍ റണ്‍ ഷോര്‍ട്കട്ടുകള്‍ നോക്കാം.  താഴെയുള്ള പട്ടികയില്‍ ഓരോ വരിയിലും  ആദ്യം റണ്‍ -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡും അതിനു ശേഷം അതിന്റെ ഉപയോഗവും/തുറക്കുന്ന പ്രോഗ്രാമും കൊടുത്തിരിക്കുന്നു.

 • notepad - നോട്ട്പാഡ് ( Notepad )
 • wordpad - വേര്‍ഡ്പാഡ് ( Wordpad )
 • calc    - കാല്കുലേറ്റര്‍ ( Calculator )
 • charmap    - കാരക്ടര്‍ മാപ്  ( Character Map)
 • mspaint - മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint)
 • wmplayer - വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player)
 • firefox - മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( Mozilla Firefox )
 • winword - മൈക്രോസോഫ്റ്റ് വേര്‍ഡ്  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Word)
 • excel - മൈക്രോസോഫ്ട് എക്സല്‍  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Excel )
 • cmd    - ഡോസ് കമാന്‍ഡ് പ്രോംപ്റ്റ്  ( Command Prompt )
 • control - കണ്ട്രോള്‍ പാനല്‍ ( Control Panel )
 • control printers - കണ്ട്രോള്‍ പാനലിലെ "പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്" എന്ന പ്രോഗ്രാം ( Control Panel - Printers & Faxes)
 • explorer - വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )
 • iexplore - ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer)
 • taskmgr - ടാസ്ല് മാനേജര്‍ ( Task Manager )
 • sndvol32    - സൗണ്ട് കാര്‍ഡിനുള്ള വോള്യം കണ്ട്രോളര്‍ ( Volume Controller for Sound Card )
 • sndrec32    - സൗണ്ട് റെക്കോര്‍ഡര്‍ ( Sound Recorder)
 • ftp    - വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows's built-in FTP client)

സാധാരണ ഉപയോക്താക്കള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍ അല്പം സങ്കീര്‍ണമായ സിസ്ടം കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ളതുമായ ചില ഷോര്‍ട്കട്ടുകള്‍ താഴെ.

 • cleanmgr    - ഹാര്‍ഡ്  ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്തു കൂടുതല്‍  ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു
 • clipbrd    -  വിന്‍ഡോസ് ക്ളിപ് ബോര്‍ഡിലെ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നു ( Clipboard Viewer )
 • drwatson    - പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നു. ( Doctor Watson)
 • dxdiag    - ഡയറക്ട്-എക്സ് കംപണന്റുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നു ( Direct-X compnents diagnozis )
 • inetmgr    -  ഐ.ഐ.എസ് വെബ്സര്‍വര്‍ മാനേജര്‍ ( IIS Manager )
 • mmc    - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ ( Microsoft Management Console)
 • msconfig    - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ( Starup problems)
 • msinfo32    - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക
 • regedit - വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ ( Registry Editor )
 • sysedit - സ്ടാര്ട് അപ് ഫയലുകള്‍ക്കു മാറ്റം വരുത്താന്‍ (config.sys, autoexec.bat, win.ini,  തുടങ്ങിയവക്ക് )
 • sfc /scannow - സിസ്ടം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍


ഇതിനു പുറമേ റണ്‍ ല്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ് ചെയ്താല്‍  അവ തുറക്കാന്‍ സാധിക്കും.   ഉദാഹരണത്തിന് "C:" എന്നു ടൈപ് ചെയ്താല്‍ സി ഡ്രൈവ് തുറന്നു വരും. ഡി ഡ്രൈവിനകത്ത്  മൂവീസ്  എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി റണ്‍ - ല്‍ "D:\Movies" എന്നു ടൈപ് ചെയ്യുക.

ആൻഡ്രോയിഡ് ബാറ്ററി കൂടുതൽ ഈട് നിൽക്കാൻ

ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും! 

നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ‌-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും പറയുകയേ വേണ്ട. ചില ടാസ്ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍ (നമ്മള്‍ അറിയാതെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍) ഒരു പരിധിവരെ ‘ബാറ്ററിശേഷി‘ കൂട്ടുമെങ്കിലും അവയില്‍ പലതിനെ പറ്റിയും അത്ര നല്ല അഭിപ്രായമല്ല മൊബൈല്‍ വിദഗ്ദ്ധര്‍ക്കുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇത്തരം പ്രോഗ്രാമുകള്‍ അത്ര ഗുണകരമല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. ഇവിടെയാണ് കൂടുതല്‍ ശക്തിയുള്ള 'എക്സ്ട്രാ ബാറ്ററി'കളുടെ പ്രസക്തി. 

സാധാരണ,1350 mAh ശേഷിയുള്ള ബാറ്ററികളാണ് മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പവും ലഭിക്കുന്നത്. (ബാറ്ററികളുടെ ശേഷി മില്ലി ആമ്പയര്‍ അവറില്‍ (mAh) ആണ് പറയുക). എന്നാല്‍ 'മുഗന്‍ പവര്‍ ബാറ്ററീസ്' കമ്പനി പ്രീമിയം ഗുണനിലവാരമുള്ള എക്സ്ട്രാ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. നിരവധി ഗുണനിലവാര പരിശോധനകളിലൂടെയാണ് ഓരോ മുഗന്‍ ബാറ്ററിയും പുറത്തിറങ്ങുന്നത്. ഹോങ്കോങ്ങിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഇവരുടെ വെബ് സൈറ്റ് വഴി സുരക്ഷിതമായി നമുക്ക് ബാറ്ററികള്‍ വാങ്ങാനാകും. 

ആദ്യ 3,4 ചാര്‍ജിങ് 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍വരെ ചെയ്യണം. പിന്നീട് ഫോണ്‍, ഇന്റര്‍നെറ്റ് ഒക്കെ സുഗമമായി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും. കൂട്ടത്തില്‍ ജ്യൂസ് ഡിഫെന്‍‌ഡര്‍ കൂടി ഉപയോഗിച്ചാല്‍ സംഗതി ഉഷാര്‍! ഒരു ക്രാഡില്‍ ചാര്‍ജര്‍ കൂടി മേടിച്ചോളൂ, അപ്പോള്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടാകാം!

യു.എസ്.ബിയിലുള്ള വൈറസിനെ റിമൂവ് ചെയ്യാന്‍

കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe,Orkut is banned etc തുടങ്ങിയവയാണ് യു.എസ്.ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.

ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാതെ Cancel ചെയ്യുക.

തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run ക്ലിക്ക് ചെയ്ത് അതില്‍ CMD എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ).നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ അടിക്കുക.അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും .exe ഫയലുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ യു.എസ്.ബി ഫ്ലാഷ് ഡ്രൈവില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ആദ്യം  ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും. ഇനി del filename എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം.

മൊബൈൽ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍

മൊബൈല്‍ ഫോണിന്റെ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണു മാര്‍ഗം?... ഇന്ന്‌ മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്‌. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മുഴുവന്‍ ദിവസംതന്നെ ബാറ്ററി നിലനിന്നാല്‍ അത്‌ അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.

എഡ്‌ജ്, വൈഫൈ, ബ്ലൂ ടൂത്ത്‌, ജി.പി.എസ്‌. എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന്‌ പരിശോധിക്കുക. ആവശ്യമുള്ളത്‌ മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍തന്നെ നല്ലൊരളവ്‌ ബാറ്ററി സമയം ലാഭിക്കാം. 3 ജി സേവനം ഇന്ന്‌ എല്ലായിടത്തും കേള്‍ക്കുന്ന കാര്യമാണ്‌, 2 ജി തന്നെ മതിയെങ്കില്‍ പണവും ലാഭം ബാറ്ററിക്കും നല്ലതാണ്‌. ത്രീജി സൗകര്യം കൂടുതല്‍ ഊര്‍ജശേഷി ആവശ്യമുള്ളതാണ്‌.

സ്‌ക്രീന്‍ തെളിമ (െ്രെബറ്റ്‌നസ്‌) ക്രമീകരിക്കുന്നതനുസരിച്ച്‌ ബാറ്ററി സമയം കൂടുതല്‍ നിലനിര്‍ത്താം. നിരത്തിലും യാത്രയിലും ചിലപ്പോള്‍ അല്‍പം നല്ല തെളിമ വേണമായിരിക്കും. എന്നാല്‍ വീട്ടിലോ ഓഫീസിലോ ആയിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ തെളിമ കുറഞ്ഞിരുന്നാലും നന്നായി തന്നെ വിവരങ്ങള്‍ /ചിത്രങ്ങള്‍ കാണാനാകും. ചില ഫോണുകളില്‍ പ്രകാശ സെന്‍സറുകള്‍ ഉണ്ട്‌. 

ആപ്ലിക്കേഷന്‍ , ഓ എസ്‌ അപ്‌ഡേറ്റുകള്‍ നിരന്തരം സംഭവിക്കുന്ന രീതിയില്‍ സെറ്റ്‌ ചെയ്‌ത് വച്ചാല്‍ കൂടുതല്‍ ഡാറ്റാ ഉപയോഗവും ഒപ്പം ബാറ്ററി ക്ഷീണിക്കുകയും ചെയ്യും. പല വിന്‍ഡോയില്‍ ഇന്റര്‍നെറ്റും മറ്റും നോക്കിക്കൊണ്ടിരിക്കേ പെട്ടെന്ന്‌ അതൊന്നും പൂര്‍ണമായി അവസാനിപ്പിക്കാതെ ആദ്യ പേജിലേക്കു പോകാറുണ്ട്‌. സ്‌ക്രീനില്‍ കാണുന്നില്ലെങ്കിലും അത്‌ പിന്നണിയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കും. ഇതാകട്ടെ ആവശ്യമില്ലാതെ ബാറ്ററി ഊറ്റിക്കുടിക്കുകയും ചെയ്യും.

ചിലതരം ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ ക്രമീകരണം ഒഴിവാക്കി വയ്‌ക്കാം. വയര്‍ലെസ്‌/നെറ്റ്‌വര്‍ക്ക്‌ സംവിധാനം അല്ലെങ്കില്‍ ജി.പി.എസ്‌. എന്നിവയിലൊന്ന്‌ ഉപയോഗിച്ചായിരിക്കും നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്‌ഥലവിവരം ട്വിറ്റിനും മറ്റും ഒപ്പം നല്‍കുന്നത്‌. നിങ്ങളുടെ സ്‌ഥലവിവരം അപ്പപ്പോള്‍ നല്‍കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കില്‍ ഇത്‌ മാറ്റുക. ചില ഫോണുകളില്‍ സെറ്റിംഗ്‌സിലെ ലോക്കേഷന്‍ സെക്യൂരിറ്റി എന്ന തലക്കെട്ടിന്‌ താഴെ ജി.പി.എസ്‌ സാറ്റലൈറ്റ്‌, അസിസ്‌റ്റഡ്‌ ജിപിഎസ്‌ , സെന്‍സര്‍ എന്നിവയോക്കെ ഓഫാക്കി വയ്‌ക്കുന്നത്‌ ബാറ്ററിയെ കരുതി നല്ലതാണ്‌.

ആവശ്യത്തിലധികം ആപ്‌സുകള്‍ ഫോണിലേക്ക്‌ ഉള്‍പ്പെടുത്തി ഇടുന്നത്‌ ബാറ്ററിക്ക്‌ ആപ്പാകും എന്ന്‌ പറയേണ്ടതില്ലല്ലോ. ബാറ്ററി സമയം കൂട്ടാന്‍ ഉള്ള ചില സംവിധാനങ്ങള്‍ ഫോണ്‍ സെറ്റിംഗ്‌സിലും പിന്നെ ഏതാനും ചിലത്‌ ആപ്‌സ് സ്‌റ്റോറിലും ഉണ്ട്‌ ഇവ യുക്‌തമായി ഉപയോഗിച്ചാല്‍ ബാറ്ററിയുടെ കാലയളവ്‌ കൂട്ടാം. ഫോണിലെ ഒരോ ഘടകവും എത്രമാത്രം ബാറ്ററി ശേഷി ഉപയോഗിക്കുന്നുണ്ടന്ന്‌ ബാര്‍ /ഗ്രാഫ്‌ അനുസരിച്ച്‌ കാണിച്ച്‌ തരും , ഇതനുസരിച്ച്‌ ഉചിതമായ തരത്തില്‍ ഫോണ്‍ ഉപയോഗം ക്രമീകരിക്കാം.

ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നവര്‍ ഏറെയാണ്‌. ഇത്‌ ഏറെ ബാറ്ററി ഊര്‍ജം എടുക്കുന്ന ഏര്‍പ്പാടാണ്‌. സാധ്യമാണങ്കില്‍ നമുക്ക്‌ മാത്രം കേള്‍ക്കാവുന്ന പതിഞ്ഞ ശബ്‌ദത്തിലുള്ള ശബ്‌ദം ആക്കുക. 

ഫോണിലേക്ക്‌ വരുന്ന സിഗ്നല്‍ ശേഷി കുറവായിരുന്നാല്‍ അത്‌ കൂടിയ അളവില്‍ ബാറ്ററി എടുക്കും. ചില കെട്ടിടങ്ങളില്‍ സിഗ്നല്‍ ശേഷി മിക്കപ്പോഴും കുറവായിരിക്കും പതിവായി ഇതാണ്‌ അവസ്‌ഥ എങ്കില്‍ സിഗ്നല്‍ ശേഷി ഉയര്‍ത്താനുള്ള റിപ്പീറ്റര്‍ അവിടെ ഘടിപ്പിക്കുന്നത്‌ നന്നായിരിക്കും.

എക്‌സ്ട്രാ ബൈറ്റ്‌ : ബാറ്ററി തീര്‍ന്ന്‌ പോയാല്‍ തീര്‍ന്നില്ലേ ഫോണിന്റെ കാര്യം. എക്‌സ്ട്രാ ബാറ്ററി കരുതുന്നവരും, കൊണ്ട്‌ നടക്കാവുന്ന ബാറ്ററി ചാര്‍ജര്‍ ഉപയോഗിക്കുന്നവരും ധാരാളം. ഇതൊന്നും പറ്റിയില്ലെങ്കില്‍ ഫോണിനൊപ്പം കിട്ടുന്ന, കമ്പ്യൂട്ടറിലേക്കുള്ള യു.എസ്‌.ബി കേബിള്‍വഴി ചാര്‍ജ്‌ ചെയ്യാം. അത്‌ ബാഗില്‍ കരുതുക. ഇന്ന്‌ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാല്‍ അവിടെയെല്ലാം ലാപ്‌ടോപ്പും കമ്പ്യൂട്ടറും ആണല്ലോ. അതിനാല്‍ ആപത്‌കാലത്ത്‌ ഈ കേബിള്‍ ഉപകാരിയാകും.

മൊബൈൽ ഫോൺ നനഞ്ഞാൽ...

മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്‌. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്‌ക്കണം. സിം കാര്‍ഡ്‌ വേഗം ഊരിവയ്‌ക്കണം.

വെള്ളത്തില്‍ നിന്ന്‌ അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക്‌ കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന്‌ സിം ഊരി വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടൗവലോ, തുണിയോ, പേപ്പറോ ഉപയോഗിച്ച്‌ ഫോണ്‍ നന്നായി തുടയ്‌ക്കുക. ഫോണ്‍ അധികം കുലുക്കരുത്‌. വാക്യും ക്ലീനര്‍ ഉപയോഗിച്ച്‌ വെള്ളം വലിച്ചെടുക്കുക.

നന്നായി തുടച്ചതിനു ശേഷം ഉണങ്ങിയ അരിയില്‍ മൊബൈല്‍ ഫോണ്‍ നന്നായി തുണയില്‍ പൊതിഞ്ഞു വെക്കുക. അരി ഈർപ്പത്തെ വേഗം വലിച്ചെടുക്കും. പക്ഷേ സൂക്ഷിച്ച്‌ വേണം ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്‌.

ഉണക്കിയ ഫോണ്‍ പെട്ടെന്ന്‌ ഉപയോഗിക്കരുത്‌. 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച്‌ ഒരു കുഴപ്പവും ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തണം.

പഴയ ഫോണ്‍ വിൽക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ യെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.

ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക..

കടപ്പാട് : www.balusseryonline.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate