"താങ്കളുടെ ഉള്ളിലുള്ള ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റേത് പുസ്തകമാണതിനുള്ളത്?"
എം.കെ ഗാന്ധി
എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങള്‍ക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാര്‍ത്ഥ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിന്‍റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് ഭൂമിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതുപോലെയോ അല്ലെങ്കില്‍ സ്റ്റോക്ക് - എക്‌സേഞ്ച് മാര്‍ക്കറ്റില്‍ ഓഹരികളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതുപോലെയോ ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍കൂടുതല്‍ നേടണം എന്ന ആഗ്രഹമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കാന്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ളവന്‍റെ സ്വഭാവത്തിന് പുരോഗമനം ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു ചിന്താധാരയും നാം നല്കുന്നില്ല.. പെണ്‍കുട്ടികള്‍ ധനം സമ്പാദിക്കേണ്ട കാര്യമില്ലെന്ന് നാം പറയാറുണ്ട്. എന്നാല്‍പിന്നെയെന്തിനാണവര്‍ക്ക് വിദ്യാഭ്യാസം നല്കുന്നത്? അത്തരത്തിലുള്ള ചിന്താഗതി എത്രകാലത്തോളം നിലനില്ക്കുന്നുവോ അത്രയും കാലത്തോളം തന്നെ വിദ്യാഭ്യാസത്തിന്‍റെ നമുക്കറിയാവുന്ന തരത്തിലുള്ള യഥാര്‍ത്ഥ മൂല്യത്തെ സംബന്ധിച്ച് യാതൊരു വിധമായ പ്രതീക്ഷകളും ഉണ്ടാകുന്നില്ല.
ചരിത്രത്തിന്‍റെ പുലരി മുതല്‍ക്ക് തന്നെ വിദ്യാഭ്യാസം അതിന്‍റെ വ്യാപ്തിയില്‍നിന്നുപരിയായി ഉരുത്തിരിഞ്ഞുവരാനും വൈവിദ്ധ്യവല്‍ക്കരിക്കാനും വികസിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍തുടര്‍ന്നിട്ടുണ്ട്. ഓരോ രാഷ്ട്രവും തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രതിഫലിപ്പിക്കുന്നതിനും തങ്ങളുടെ അതുല്യമായ സാമൂഹിക - സാംസ്‌കാരിക സമീകരണം അല്ലെങ്കില്‍ ഏകരൂപത അഭിവൃദ്ധിപ്പെടുത്തുന്നതിനും ഒപ്പം നിലവിലുള്ള വെല്ലുവിളികള്‍നേരിടുന്നതിനും ഒരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ട്''. 1986-ല്‍രൂപീകരിച്ചതും തുടര്‍ന്ന് 1992 –ല്‍പുനരാവിഷ്‌കരിച്ചതുമായ, ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ (എന്‍.പി.ഇ) ഈ വാക്കുകള്‍ ഇന്ത്യന്‍വിദ്യാഭ്യാസത്തിന് പുതുദിശ പ്രദാനം ചെയ്യുന്നു. ഭാരത സര്‍ക്കാര്‍ ഓരോ അഞ്ച് വര്‍ഷത്തിലൊരിക്കലും നേടാനായ പുരോഗതിയെ പുനഃപരിശോധിക്കുകയും തുടര്‍ന്നുള്ള വികസനത്തിനു വേണ്ടി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഈ നയം ശുപാര്‍ശ്ശ ചെയ്യുന്നതുമാണ്.
മൂന്ന് തരത്തിലുള്ള ബോധനം
ഇവിടെ ഒന്നിലധികം തരത്തിലുള്ള ബോധനരീതികളുണ്ട്. ബെഞ്ചമിന്‍ ബ്ളൂമിന്‍റെ നേതൃത്വത്തിലുള്ള കലാശാലകളുടെ ഒരു കമ്മിറ്റി 1956-ല്‍ ബോധനോദ്ദേശ്യങ്ങളെ 3 മണ്ഡലങ്ങളായി തരം തിരിച്ചു.
ഉന്നത വിദ്യാഭ്യാസം വഴി തൊഴില്‍ ലഭ്യമാകുന്പോള്‍ ആ പദത്തിന് നാം സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ വിലയുണ്ട്. മണ്ഡലങ്ങളെ പല വിഭാഗങ്ങളായി നമുക്ക് ചിന്തിക്കാം. പരിശീലകര്‍ സാധാരണയായി ഈ മൂന്ന് മണ്ഡലങ്ങളെ കെ.എസ്.എ (KSA) (അറിവ്, നൈപുണ്യങ്ങള്‍, മനോഭാവം- Knowledge, Skills, and Attitude. എന്ന് പരാമര്‍ശിക്കാറുണ്ട്. ഇത്തരത്തിലുള്ള പഠന സ്വഭാവങ്ങളുടെ തരം തിരിവിനെ പരിശീലന പരിപാടിയുടെ അനന്തരഫലത്തെയാണ് പ്രകടമാക്കുന്നത്. അതായത് പഠിതാവ് പരിശീലനം കഴിയുന്നതോടെ പുതിയ നൈപുണ്യങ്ങളും അറിവും നേടുകയും മനോഭാവം മാറുകയും ചെയ്യുന്നതായിരിക്കും.
ഈ കമ്മിറ്റി ബുദ്ധി, വൈകാരിക മണ്ഡലങ്ങളുടെ വിശാലമായ സമാഹരണം നടത്തി. എന്നാല്‍ മനശ്ചാലക മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഈ പിശകിന് കാരണമായി അവര്‍ പറയുന്നത് കലാശാലാ വിദ്യാഭ്യാസകാലത്ത് കായിക നൈപുണ്യങ്ങള്‍ പഠിപ്പിക്കുന്നതിന് ഒരു പരിചയവും കിട്ടിയില്ല എന്നാണ്.
ഇത്തരത്തിലുള്ള സമാഹരണങ്ങള്‍ മൂന്ന് മണ്ഡലങ്ങളെ കൂടുതല്‍ ഉപ വിഭാഗങ്ങളായി തിരിച്ചു. (അതായത് സാധാരണ സ്വഭാവം മുതല്‍ സങ്കീര്‍ണ്ണമായ സ്വഭാവം വരെ പലതരം). ഓരോന്നിന്‍റെയും അതിര്‍വരന്പിന് പൂര്‍ണ്ണതയുണ്ടായിരുന്നില്ല. കൂടാതെ വിദ്യാഭ്യാസ പരിശീലന ലോകത്ത് പഠന തരം തിരിവിന് വേറെ മാര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം ബ്ളൂമിന്‍റെ എളുപ്പം മനസിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള തരം തിരിക്കലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. .
ബൗദ്ധിക മണ്ഡലം
|
വൈകാരിക മണ്ഡലം
|
മനശ്ചാലക മണ്ഡലം
|
മറ്റു മനശ്ചാലക മണ്ഡലങ്ങള്‍
നേരത്തേ പറഞ്ഞതുപോലെ ഈ കമ്മിറ്റി മറ്റ് മണ്ഡലങ്ങളുടെ സമാഹരണം നടത്തിയെങ്കിലും മനശ്ചാലക മണ്ഡലത്തെ വിവധ ഭേദങ്ങളെ തരം തിരിക്കാന്‍ സാധിച്ചില്ല. ഇതിനെ കുറിച്ച് പ്രതിബാധിച്ച ഒരേ ഒരാള്‍ 1972-ല്‍ സിംസനാണ്‍. ഈ അവസരത്തില്‍ ജനപ്രിയമായ മറ്റ് രണ്ട് വീക്ഷണങ്ങള്‍ക്ക് പ്രസക്തിയേറുന്നു.
ഡേവിന്‍റെ വീക്ഷണം (1975)
ഹാരോസിന്‍റെ വീക്ഷണം (1972):
ബ്ളൂമിന്‍റെ പുനര്‍വിചിന്തനം ചെയ്യപ്പെട്ട ബോധനോദ്ദേശ്യങ്ങള്‍
ലോറിന്‍ ആന്‍റേഴ്സണ്‍ എന്ന ബ്ളൂമിന്‍റെ ഒരു വിദ്യാര്‍ത്ഥി തൊണ്ണൂറുകളുടെ മധ്യത്തില്‍ ബ്ളൂമിന്‍റെ ധാരണാഗ്രഹണവുമായി ബന്ധപ്പെട്ട സിദ്ധാന്തത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. പ്രധാനമായി 1) നാമരൂപങ്ങളില്‍നിന്ന് ആറു വിഭാഗങ്ങളെയും കര്‍മ്മരൂപത്തിലേക്ക് മാറ്റി. 2) അവയുടെ നേരിയ പുനക്രമീകരണം.
കൂടുതല്‍ സജീവമായ ചിന്തകളെയും ഒരു പക്ഷെ ഏറെ കൃത്യതയെയുമാണ് ഈ പുതിയ തരം തിരിവ് പ്രതിഫലിപ്പിക്കുന്നത്:
സാങ്കേതിക വിദ്യകള്‍- അദ്ധ്യാപനവും പഠന പ്രക്രിയയും മെച്ചപ്പെടുത്തുന്നതിന്
വിദ്യാഭ്യാസത്തില്‍ ഐസിടി യുടെ മികച്ച പ്രയോഗം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ സാങ്കേതിക ഉപകരണങ്ങള്‍ നിങ്ങളുടെ വിദ്യാലയത്തിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത് മര്‍മ്മ പ്രധാനമായ ചുവടുവയ്പാണ്. ഈ ഭാഗം, വിദ്യാഭ്യാസ രംഗത്ത് പ്രയോഗിക്കാവുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും വിദ്യാഭ്യാസത്തില്‍ ഐസിടിയുടെ പ്രായോഗിക തലത്തിലുള്ള വെല്ലുവിളികളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ നല്കുന്നു.
ഇലക്ട്രോണിക് രീതിയില്‍ സംപ്രേഷണം നടത്തുക, ശേഖരിക്കുക, നിര്‍മ്മിക്കുക, പ്രദര്‍ശിപ്പിക്കുക, പങ്കുവയ്ക്കുക അല്ലെങ്കില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുക മുതലായവയ്ക്കു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ രൂപങ്ങളെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) എന്ന സാങ്കേതിക പദം കൊണ്ട് അര്‍ഥമാക്കുന്നത്. ഐസിടി യുടെ വിശാലമായ ഈ നിര്‍വ്വചനത്തില്‍ റേഡിയോ, ടെലിവിഷന്‍, വീഡിയോ, ഡിവിഡി, ടെലഫോണ്‍ (സ്ഥിരമായതും, മൊബൈല്‍ ഉപയോഗിച്ചുള്ളതും), സാറ്റലൈറ്റ് വ്യവസ്ഥകള്‍, കംപ്യൂട്ടര്‍, നെറ്റ്വര്‍ക്ക് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നു. അതുപോലെ, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഇ-മെയില്‍, ബ്ലോഗുകള്‍ തുടങ്ങിയ ഉപകരണങ്ങളും സേവനങ്ങളും ഈ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടിരിക്കുന്നു
വിദ്യാഭ്യാസവുമായി ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ (ഐസിടി) ആധുനിക രൂപങ്ങള്‍ സമന്വയിപ്പിക്കേണ്ടത്, "ഇന്‍ഫര്‍മേഷന്‍ ഏജിന്‍റെ" വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിന് അനിവാര്യമാണ്. വളരെ ഫലപ്രദമായി ഇത് ചെയ്യുന്നതിന്, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ സാങ്കേതികത, പരിശീലനം, സാമ്പത്തികം, ബോധനപരം, അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ എന്നീ മേഖലകളില്‍ ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. പലര്‍ക്കും ഒരു പുതിയ ഭാഷ പഠിക്കുന്നതു പോലെയല്ല, മറിച്ച് ഒരു പുതിയ ഭാഷയില്‍ എങ്ങനെ പഠിപ്പിക്കാം എന്നതു പോലെ വളരെ സങ്കീര്‍ണ്ണമായ ജോലിയാണിത്.
സാറ്റ്‌ലൈറ്റുകള്‍ (ഉപഗ്രഹങ്ങള്‍) രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതു മുതല്‍ വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസ്സ് മുറികളിലിരുന്നു ജോലി ചെയ്യുന്ന യന്ത്രങ്ങള്‍ വരെയുള്ള ഉപകരണങ്ങളെ തന്നെയാണ് ഈ ഭാഗം ശ്രദ്ധയൂന്നുന്നത്. ഇത് അധ്യാപകര്‍, നയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നവര്‍, പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍, പാഠ്യക്രമം വികസിപ്പിക്കുന്നവര്‍, ഐസിടി ഉപകരണങ്ങള്‍, സാങ്കേതികത, വ്യവസ്ഥകള്‍ എന്നിവയുടെ എപ്പോഴും ആശങ്ക സൃഷ്ടിക്കും വിധം സങ്കീര്‍ണ്ണമായ വഴികളില്‍ സ്വന്തം പാത കണ്ടെത്തിയവര്‍ എന്നിവരെ സഹായിക്കുവാനുള്ളതാണ്
വിശാലമായി പറഞ്ഞാല്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍, ഗവേഷകര്‍ തുടങ്ങിയവരെല്ലാം തന്നെ അംഗീകരിച്ചിട്ടുള്ള കാര്യം ഐസിറ്റി വിദ്യാഭ്യാസത്തില്‍ ഏറെ ഗുണപരമായ ഫലം ഉളവാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. എന്നാല്‍ വിദ്യാഭ്യാസ നവീകരണത്തില്‍ ഐസിടിയുടെ കൃത്യമായ പങ്കും അതിന്‍റെ സഫലീകരണം എത്ര നന്നായി ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നുള്ള കാര്യത്തെക്കുറിച്ചുമാണ് ഇപ്പോഴും വാദപ്രതിവാദം നിലനില്ക്കുന്നത്
വിദ്യാഭ്യാസത്തില്‍ ഐസിടിയുടെ സ്വാധീനം ഏത് ദിശയിലേയ്ക്കാണ് നയിക്കുന്നു എന്നുള്ളതും വിദ്യാലയങ്ങള്‍ പിന്തുടരുന്ന സാങ്കേതികവിദ്യ ഏത് മാര്‍ഗ്ഗത്തിലൂടെയായിരിക്കണം എന്നെല്ലാം അന്വേഷിക്കുന്ന ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, ഓണ്‍ ലൈന്‍ ആനുകാലികങ്ങളിലേക്കുള്ള ലിങ്കുകള്‍, വെബ് സൈറ്റുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
(ഈ വിഭാഗത്തില്‍ ഐസിടി വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ കൂടാതെ, വിദ്യാഭ്യാസ പരിപാടികളില്‍ ഐസിടിയെ സമന്വയിപ്പിക്കുന്നതിനും പരിഗണിക്കേണ്ടതായ പ്രശ്നങ്ങള്‍, പഠിച്ച പാഠങ്ങള്‍, ഒഴിവാക്കേണ്ട പൊതുവായ തെറ്റുകള്‍ എന്നിവയെ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ലേഖനങ്ങളും കേസ് സ്റ്റഡികളും ലഭ്യമാക്കിയിരിക്കുന്നു.)
സാങ്കേതിക വിദ്യ പ്രവര്‍ത്തനത്തില്‍
സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനായി ലോകമെന്പാടുമായി അവലംബിക്കുന്ന നയങ്ങള്‍, ഉപായങ്ങള്‍, പ്രായോഗിക മാനദണ്ഡങ്ങള്‍ എന്നിവ ചിത്രീകരിക്കുന്ന പര്യവേക്ഷണം, ജയപരാജയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കഥകള്‍, വിഷയങ്ങള്‍ താഴെ പറയുന്നവ ഒറ്റയ്ക്കോ ഒന്നുചേര്‍ന്നോ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിനുവേണ്ടിയുള്ള സാങ്കേതിക വിദ്യകള്‍
താഴെ പറയുന്ന പഠന സാങ്കേതിക വിദ്യകളുടെ വിവധമേഖലകളില്‍ എന്തെല്ലാം ലഭ്യമാണ് എന്നതിനെക്കുറിച്ചുള്ള വിശകലനം:
ഭാവിയുടെ സാങ്കേതിക വിദ്യകള്‍
ലഭ്യമായിട്ടുള്ളവയ്ക്കൊപ്പം വരാനിരിക്കുന്നവയുടെയും അടിസ്ഥാനത്തില്‍, തൊഴിലാളികളുടെയും തീരുമാനങ്ങള്‍ എടുക്കുന്നവരുടെയും ഭാവനയെ ഉത്തേജിപ്പിക്കുകയും ഭാവിയിലേക്ക് വേണ്ടിയുള്ള ആസൂത്രണത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഒറ്റനോട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഭാവിയിലേയ്ക്കായുള്ളത്.
റേഡിയോ, ടെലിവിഷന്‍
ഇരുപതാം നൂറ്റാണ്ടു മുതല്‍ റേഡിയോയും ടെലിവിഷനും വിദ്യാഭ്യാസരംഗത്ത് ഉപയോഗിച്ചു വരുന്നു.
മൂന്ന പ്രധാനരീതികളിലാണ് ഐസിടിയുടെ ഈ രൂപങ്ങള്‍ ഉപയോഗിച്ചു വരുന്നത്:
നിത്യേന ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ പാഠങ്ങള്‍ നല്കുന്ന രീതിയാണ് ഐആര്‍ഐ യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഡിയോ പാഠങ്ങള്‍ നിശ്ചിതവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അധ്യാപനത്തിന്‍റെ ഗുണനേന്മ വര്‍ദ്ധിപ്പിക്കുന്നതിനും പഠനം മെച്ചപ്പെടുത്തുന്ന തിനുമായി അധ്യാപകര്‍ക്ക് ക്രമീകൃതവും ഘടനാപരവുമായ പിന്തുണ നല്കുക എന്ന നിശ്ചിത തലത്തില്‍ ലക്ഷ്യമിടുന്നവയാണ് ഈ പാഠങ്ങള്‍. പഠന സാമാഗ്രഹികളും അധ്യാപകരുമില്ലാത്ത ഒറ്റപ്പെട്ട സ്കൂളുകളിലേക്കും പഠന കേന്ദ്രങ്ങളിലേക്കും വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ പാഠങ്ങളിലൂടെ വിദ്യാഭ്യാസം എത്തിക്കുക എന്നതും ഐആര്‍ഐ യുടെ ലക്ഷ്യമാണ്. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മയില്‍ പോസിറ്റിവ് ആയ സ്വാധീനമുളവാക്കുവാന്‍ ഐആര്‍ഐ പദ്ധതികള്‍ക്കു കഴിഞ്ഞിട്ടുണ്‌ടെന്ന് പഠനങ്ങള്‍ പറയുന്നു. ധാരാളം ആളുകളിലേക്ക് വിദ്യാഭ്യാസ ഉള്ളടക്കം വളരെ കുറഞ്ഞ ചെലവില്‍ എത്തിക്കാനുമുള്ള മാര്‍ഗ്ഗവുമാണിത്.
ദൃശ്യവല്കരിച്ച പാഠങ്ങള്‍ മറ്റ് പഠനോപകരണങ്ങളുടെ പൂരകമായോ അങ്ങനെതന്നെയോ ഉപയോഗിക്കാവുന്നതാണ്. പഠിതാക്കളെ കൂടുതലായി പങ്കെടുപ്പിക്കുവാനായി അവര്‍ക്ക് പ്രാധാന്യമെന്നു തോന്നുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരസ്പര സമ്പര്‍ക്ക പരിപാടികള്‍, അധ്യാപരുടെ സംഭാഷണം എന്നിവ പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വികസിപ്പിച്ചടുത്തവയാണ് ഈ പാഠങ്ങള്‍. ടെലിവിഷന്‍ വിദ്യാഭ്യാസ പരിപാടികളുടെ അനുബന്ധമായി പഠനവും പരസ്പര സമ്പര്‍ക്കവും (ഇന്‍ററാക്ഷന്‍) ഉയര്‍ത്തുന്നതിനു വേണ്ട അച്ചടിച്ച സാമഗ്രികളും മറ്റ് വിഭവങ്ങളും എപ്പോഴും ഉണ്ടായിരിക്കും
ഏഷ്യ-പസഫിക് മേഖലകളില്‍ വിദ്യാഭ്യാസ പ്രക്ഷേപണം ദൂരവ്യാപകമാണ്. ഇന്ത്യയില്‍, ഉദാഹരണത്തിന്, ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ടെലിവിഷന്‍, വീഡിയോ കോണ്‍ഫറന്‍സ് കോഴ്സുകള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്.
പ്രക്ഷേപണത്തിന് നിശ്ചിതമായ പാഠങ്ങളെ കൂടാതെ, റേഡിയോയും ടെലിവിഷനും പൊതുവായ വിദ്യാഭ്യാസ പരിപാടികളും പ്രക്ഷേപണം ചെയ്യാറുണ്ട്. അടിസ്ഥാനപരമായി, വിദ്യാഭ്യാസ മൂല്യത്തോടു കൂടിയ ഏത് റേഡിയോ അല്ലെങ്കില്‍ ടെലിവിഷന്‍ പരിപാടികളും "പൊതു വിദ്യാഭ്യാസ പരിപാടി" ആയാണ് കണക്കാക്കുന്നത്. ഉദാഹരണമായി "സിസെം സ്ട്രീറ്റ്" യുണൈറ്റഡ് സ്റ്റേറ്റ്സില്‍ കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ ടെലിവിഷന്‍ പരിപാടിയാണ്. മറ്റൊരുദാഹരണം, കനേഡിയന്‍ വിദ്യാഭ്യാസ റേഡിയോ ചര്‍ച്ചാ ഫോറം "ഫാം റേഡിയോ ഫോറം" ആണ്.
റേഡിയോ, ടിവി പ്രക്ഷേപണം വിദ്യാഭ്യാസത്തില്‍ എങ്ങനെ ഉപയോഗിക്കാം?
യഥാക്രമം 1920 കളിലും 1950 കളിലും മുതല്‍ റേഡിയോയും ടെലിവിഷനും വിദ്യാഭ്യാസ ഉപാധികളായി പരക്കെ ഉപയോഗിച്ചു വരുന്നുണ്ട്. വിദ്യാഭ്യാസത്തില്‍ റേഡിയോയും ടിവിയും ഉപയോഗിക്കുന്നതിന് മൂന്ന പ്രധാന സമീപനങ്ങളുണ്ട്:
ക്ലാസ്മുറികളിലെ നേരിട്ടുള്ള അധ്യാപന രീതിക്ക് ഏറ്റവും ശ്രദ്ധേയവും രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉദാഹരണവുമാണ്, ഇന്‍ററാക്ടിവ് റേഡിയോ ഇന്‍സ്ട്രക്ഷന്‍ (ഐആര്‍ഐ). ഇതില്‍ "നിത്യേന ക്ലാസ് മുറികളിലേക്കാവശ്യമായ 20-30 മിനുട്ട് ദൈര്‍ഘ്യമുള്ള മുന്‍കൂട്ടി തയ്യാറാക്കിയ നേരിട്ടുള്ള അധ്യാപന, പഠന രീതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണക്ക്, ശാസ്ത്രം, ആരോഗ്യം, ദേശീയ-സംസ്ഥാന പാഠ്യക്രമത്തിനനുസരിച്ചുള്ള ഭാഷകള്‍ എന്നിവയുടെ നിശ്ചിത തലത്തിലെ പഠനലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് റേഡിയോ പാഠങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ക്ലാസ്മുറി പഠനത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്തുക, ശരിയായ പഠന വിഭവങ്ങളില്ലാത്ത സ്കൂളുകളിലെ ശരിയായ പരിശീലനം നേടിയിട്ടില്ലാത്ത അധ്യാപകര്‍ക്ക് ക്രമമായ, ഘടനാപരമായ സഹായമായും റേഡിയോ പാഠങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും മറ്റ് ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലും ഐആര്‍ഐ പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഏഷ്യയില്‍ 1980 ല്‍ തായ് ലാന്‍റിലാണ് ആദ്യമായി ഐആര്‍ഐ നടപ്പില്‍ വരുത്തിയത്; ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ 1990 ല്‍ അവരുടെ സ്വന്തം ഐആര്‍ഐ പദ്ധതികള്‍ സ്വീകരിക്കുകയുണ്ടായി. പഠന നിലവാരം ഉയര്‍ത്തുക എന്നുള്ളതാണ് –വിദ്യാഭ്യാസത്തിന്‍റെ പ്രാപ്യത വിപൂലികരിക്കുക എന്നതു മാത്രമല്ല- അതിന്‍റെ പ്രഥമ ലക്ഷ്യം എന്നതാണ് മറ്റ് വിദൂര പഠന പദ്ധതികളില്‍ നിന്ന് ഐആര്‍ഐ യെ വ്യത്യസ്തമാക്കുന്നത്. ഔപചാരികവും അനൌപചാരികവുമായ സജ്ജീകരണങ്ങളില്‍ അതിന് കൂടുതല്‍ വിജയം ഉണ്ടായിട്ടുണ്ട്. പഠനത്തിന്‍റെ അനന്തരഫലങ്ങള്‍, വിദ്യാഭ്യാസ നീതി എന്നീ കാര്യങ്ങളില്‍ ഐആര്‍ഐ പദ്ധതികള്‍ വളരെ പോസിറ്റീവ് ആയ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ലോകത്തെമ്പാടും നടന്ന വിപുലമായ ഗവേഷണങ്ങള്‍ കാണിച്ചു തരുന്നു. സമ്പദ് വ്യവസ്ഥാ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ മറ്റ് ഇടപെടലുകളെ അപേക്ഷിച്ച് അത് വളരെ ചെലവു കുറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രീകൃതമായി നിര്‍മ്മിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ രാജ്യത്താകമാനമായി സാറ്റലൈറ്റ് മുഖേന ഒരുപോലെയുള്ള രണ്ടാംതരം പാഠ്യക്രമം പിന്തുടരുന്ന സാധാരണ സ്കൂളുകളില്‍ ഒരു നിശ്ചിത സമയത്ത് സംപ്രേക്ഷണം ചെയ്യുന്നു. ഓരോ മണിക്കൂറും വ്യത്യസ്ഥമായ വിഷയങ്ങളിലും അധ്യാപകര്‍ നയിക്കുന്ന പ്രവര്‍ത്തനങ്ങളിലുമാണ് ഊന്നല്‍ നല്കുന്നത്. ഓരോ തലത്തിലും എല്ലാ വിജ്ഞാനശാഖയിലേയ്ക്കും ഒരു അധ്യാപകന്‍ മാത്രം സ്കൂളിലുണ്ടാകുമ്പോള്‍ വ്യത്യസ്ത അധ്യാപകരെയാണ് ടെലിവിഷന്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്
വര്‍ഷങ്ങളിലൂടെ പരിപാടിയുടെ രൂപരേഖ ധാരാളം മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. "സംസാരിച്ചുകൊണ്ടിരിക്കുന്ന തലകള്‍" എന്ന സമീപനത്തില്‍ നിന്നും അധ്യാപന രീതിക്കു ചുറ്റുമായി സമൂഹത്തെ പരിപാടിയുമായി ബന്ധപ്പെടുത്തുന്ന തരത്തില്‍ അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നതും ചലനാത്മകവുമായ രീതിയിലേക്ക് അത് മാറിക്കഴിഞ്ഞു. സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിപാടിയില്‍ യോജിപ്പിക്കുക, കുട്ടികള്‍ക്ക് സമന്വയിപ്പിച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുക, സ്കൂളിന്‍റെ നടത്തിപ്പിലും സ്ഥാപനത്തിലും സമൂഹത്തെ കൂടുതല്‍ ഭാഗഭാക്കാക്കുക, സാമൂഹിക പ്രവര്‍ത്തനത്തില്‍ കുട്ടികളെ പ്രചോദിപ്പിക്കുക എന്നതെല്ലാമാണ് സ്ട്രാറ്റജി (തന്ത്രം) എന്നതുകൊണ്ടര്‍ഥമാക്കുന്നത്. ടെലിവിഷന്‍ പരിപാടികളുടെ വിലയിരുത്തല്‍ പ്രോത്സാഹജനകമാണ്: പൊതുവായ സെക്കന്‍ഡറി സ്കൂളുകളെയും സാങ്കേതിക സ്കൂളുകളേയും അപേക്ഷിച്ച് കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വളരെ മെച്ചമാണ്. ഏഷ്യയില്‍, ചൈനയില്‍ 44 റേഡിയോ, ടിവി സര്‍വ്വകലാശാലകളുണ്ട് (ചൈന സെന്ട്രല്‍ റേഡിയോ അന്‍റ് ടെലിവിഷന്‍ ഉള്‍പ്പടെ), ഇന്തോനേഷ്യയിലെ യൂണിവേഴ്സിറ്റാസ് ടെര്‍ബുക്ക, ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നിവ അവയുടെ ക്രമാനുഗതമായ വലിയ ജനസമൂഹത്തിലേക്ക് എത്തും വിധം, ക്ലാസ്സുകളിലെ നേരിട്ടുള്ള അധ്യാപനം, സ്കൂള്‍ പ്രക്ഷേപണം എന്നിവയിലേക്ക് റേഡിയോയും ടെലിവിഷനും വിപുലമായി ഉപയോഗിക്കുന്നുണ്ട്. അച്ചടിച്ച സാമഗ്രികളും ഓഡിയോ കാസറ്റുകളും ഈ സ്ഥാപനങ്ങളുടെ പ്രക്ഷേപണത്തെ സഹായിക്കുന്നുണ്ട്.
ജപ്പാന്‍റെ യൂണിവേഴ്സിറ്റി ഓഫ് ദ എയര്‍ 160 ടെലിവിഷന്‍ കോഴ്സുകളും 160 റേഡിയോ കോഴ്സുകളും 2000 ത്തില്‍ പ്രക്ഷേപണം ചെയ്തു. ഓരോ കോഴ്സും 15 മുതല്‍ 45 മിനിട്ടു വരെയുള്ള ലക്ചറുകള്‍ രാജ്യത്താകമാനമായി ആഴ്ചയില്‍ ഒരിക്കലെന്ന നിലയില്‍ 15 ആഴ്ച പ്രക്ഷേപണം ചെയ്തു. കോഴ്സുകള്‍ സര്‍വ്വകലാശാലയുടെ സ്വന്തം സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രക്ഷേപണം ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് അച്ചടിച്ച പഠന സാമഗ്രികളും, മുഖാമുഖ നിര്‍ദ്ദേശങ്ങളും ഓണ്‍ ലൈന്‍ നിര്‍ദ്ദേശങ്ങളും അനുബന്ധമായി നല്കി.
ദേശീയ പാഠ്യക്രമമനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളില്‍ തയ്യാറാക്കിയ അച്ചടിച്ച പഠനസാമഗ്രികള്‍, കാസെറ്റുകള്‍, സിഡി റോമുകള്‍, ക്ലാസില്‍ നേരിട്ടുള്ള അധ്യാപനം പോലുള്ള സ്കൂള്‍ പ്രക്ഷേപണം എന്നിവ എപ്പോഴും വിതരണം ചെയ്യുന്നു. പക്ഷേ, ക്ലാസിലെ നേരിട്ടുള്ള അധ്യാപനത്തില്‍ നിന്നു വ്യത്യസ്തമായി സ്കൂള്‍ പ്രക്ഷേപണം അധ്യാപകന് പകരമാവുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് പരമ്പതാഗത ക്ലാസ്മുറി ശിക്ഷണ രീതിയെ പരിപോഷിപ്പിക്കുയാണ് ഇതിലൂടെ ചെയ്യുന്നത്. പ്രക്ഷേപണ സാമഗ്രികളെ അവരുടെ ക്ലാസ് മുറികളില്‍ എങ്ങനെ സമന്വയിപ്പിക്കണമെന്ന് അധ്യാപകര്‍ തീരുമാനിക്കുന്നതു മുതല്‍ സ്കൂള്‍ പ്രക്ഷേപണം ഐആര്‍ഐ യേക്കാളും അയവുള്ളതായിരിക്കും. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എജ്യുക്കേഷന്‍ റേഡിയോ, ടിവി ഇന്‍ യുണൈറ്റഡ് കിംഗ്ഡം, എന്‍എച്ച് കെ ജപ്പാനീസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷന്‍ എന്നിവ വന്‍തോതില്‍ സ്കൂള്‍ പ്രക്ഷേപണം നടത്തുന്ന ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷനുകളാണ്. വികസ്വര രാഷ്ട്രങ്ങളില്‍, സ്കൂള്‍ പ്രക്ഷേപണം, വിദ്യാഭ്യാസ മന്ത്രാലയവും വിവരവിനിമയ മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ഫലമാണ്.
എല്ലാ തരത്തിലുമുള്ള പഠിതാക്കള്‍ക്ക് അനൌപചാരിക വിദ്യാഭ്യാസ അവസരങ്ങള്‍ നല്കുന്ന വിശാലമായ പരിപാടികള്‍ -വാര്‍ത്താപരിപാടികള്‍, ഡോക്യുമെന്‍ററി പരിപാടികള്‍, ക്വിസ് പ്രദര്‍ശനം, വിദ്യാഭ്യാസ കാര്‍ട്ടൂണുകള്‍ തുടങ്ങിയവ- ഉള്‍ക്കൊള്ളുന്നതാണ് പൊതുവിദ്യാഭ്യാസ പരിപാടി. മറ്റൊരു തരത്തില്‍, അനൌപചാരികവും വിദ്യാഭ്യാസ മൂല്യമുള്ളതുമായ ഏത് റേഡിയോ ടിവി പരിപാടികളും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ് ആധാരമായ ടെലിവിഷന്‍ പ്രദര്‍ശനമായ സിസെം സ്ട്രീറ്റ്, എല്ലാതരം വിവരങ്ങളും നല്കുന്ന ടെലിവിഷന്‍ ചാനലുകളായ നാഷണല്‍ ജ്യോഗ്രാഫിക്, ഡിസ്കവറി, വോയ്സ് ഓഫ് അമേരിക്ക റേഡിയോ പരിപാടി എന്നിവയാണ് ആഗോള വ്യാപ്തിയുള്ള ശ്രദ്ദേയമായ ചില ഉദാഹരണങ്ങള്‍. ആഗോളവ്യാപകമായി റേഡിയോ ചര്‍ച്ചാ പരിപാടികള്‍ക്ക് മാതൃകയായ, 1940കളില്‍ കാനഡയിലാരംഭിച്ച ദ ഫാം റേഡിയോ ഫോറം, അനൌപചാരിക വിദ്യാഭ്യാസ പരിപാടികള്‍ക്കും മറ്റൊരുദാഹരണമാണ്.
പഠിതാവിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒന്നായി പഠനാന്തരീക്ഷത്തെ മാറ്റുവാന്‍ ഐസിടി എങ്ങനെ സഹായിക്കുന്നു?
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ നവീകരണത്തിന്‍റെ ഹൃദയമായിരുന്ന അധ്യാപനശാസ്ത്രത്തിലും ഉള്ളടക്കത്തിലുമുള്ള പാരഡിഗ്മാറ്റിക് മാറ്റത്തിന്‍റെ രാസത്വരകമാകുവാന്‍ ഐസിടിയുടെ ശരിയായ ഉപയോഗത്തിനു കഴിഞ്ഞുവെന്ന് ഗവേഷണഫലങ്ങള്‍ കാണിച്ചുതരുന്നു. ശരിയായി രൂപകല്പന ചെയ്ത് നടപ്പിലാക്കുകയാണെങ്കില്‍, ആജീവനാന്ത പഠനത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ അറിവും കഴിവും ആര്‍ജ്ജിക്കുന്നതിന് ഐസിടി യുടെ പിന്തുണയോടെയുള്ള വിദ്യാഭ്യാസത്തിന് സാധിക്കും. ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഐസിടികള്‍ -പ്രത്യേകിച്ച് കംപ്യൂട്ടറുകളും ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യകളും- അധ്യാപകരെയും വിദ്യാര്‍ഥികളെയും തങ്ങള്‍ മുമ്പ് ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെ കുറച്ചു കൂടി നല്ല രീതിയില്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിലുമുപരി, അധ്യാപനത്തിന്‍റെയും പഠനത്തിന്‍റെയും പുതു മാര്‍ഗ്ഗങ്ങളെ സ്വായത്തമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. അധ്യാപനത്തിന്‍റെയും പഠനത്തിന്‍റെയും ഈ പുതിയ മാര്‍ഗ്ഗങ്ങള്‍, പഠനത്തിന്‍റെ സൃഷ്ടിപരമായ സിദ്ധാന്തങ്ങളുടെ അടിത്തറയുള്ളവയും അധ്യാപക കേന്ദ്രീകൃതമായ അധ്യാപനശാസ്ത്രത്തില്‍ നിന്ന് – അതിന്‍റെ ഏറ്റവും മോശപ്പെട്ട രൂപമായ മനപ്പാഠമാക്കല്‍, അര്‍ഥം ഗ്രഹിക്കാതെ ഉരുവിട്ടു പഠിക്കല്‍ എന്നിവയില്‍ നിന്ന്- പഠിതാവില്‍ കേന്ദ്രീകരിക്കുന്ന ഒന്നിലേക്ക് ഒരു മാറ്റം രൂപപ്പെടുകയും ചെയ്യുന്നു.
ഐസിടി പരിപോഷിത പഠനം ശരിക്കും പ്രാവര്‍ത്തികമാകുമോ?
ഐസിടിയുടെ വിദ്യാഭ്യാസരംഗത്തെ ഫലപ്രാപ്തി, എങ്ങനെ എന്താവശ്യത്തിനുവേണ്ടി അത് ഉപയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മറ്റേത് വിദ്യാഭ്യാസ സാമഗ്രിയേയും വിദ്യാഭ്യാസ രീതികളേയും പോലെ ഐസിടിയും എല്ലാവരിലും എല്ലായിടത്തും ഒരേ രീതിയില്‍ പ്രാവര്‍ത്തികമാകണമെന്നില്ല.
പ്രാപ്യത വര്‍ദ്ധിപ്പിക്കുക
ഇതേ ആവശ്യത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ വളരെ ചെറിയ തോതിലാണെന്നതു കൊണ്ടും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതിനാലും പ്രാഥമിക വിദ്യാഭ്യാസ പ്രാപ്യത വിപുലീകരിക്കുവാന്‍ ഐസിടി എത്രമാത്രം സഹായിച്ചിട്ടുണ്ട് എന്നതിന്‍റെ തോത് നിര്‍ണ്ണയിക്കുവാന്‍ പ്രയാസമാണ്. പക്ഷേ പ്രൈമറി തലത്തില്‍ ഐസിടി അധിഷ്ഠിത മാതൃകകള്‍ എത്രമാത്രം ഉന്നതി പ്രാപിച്ചിട്ടുണ്ടെന്നുള്ളതിന്‍റെ യാതൊരു തെളിവുമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും മുതിര്‍ന്നവര്‍ക്കുള്ള പരിശീലനത്തിലും പരമ്പരാഗത പരിശീലനത്തില്‍ നിന്ന് നിര്‍ബ്ബന്ധപൂര്‍വ്വം തടയപ്പെട്ട വ്യക്തികള്‍ക്കും കൂട്ടങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ തുറന്നു കിട്ടിയതിന് ചില തെളിവുകള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലുതും സുസ്ഥാപിതവുമായ ഓപ്പണ്‍, വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെഗാ യൂണിവേഴ്സിറ്റികള്‍ എന്നു വിളിക്കപ്പെടുന്ന 11 എണ്ണത്തില്‍ ഓരോന്നിലും (യുണൈറ്റഡ് കിംഗ്ഡത്തിലെ ഓപ്പണ് യൂണിവേഴ്സി്റി, ഇന്ത്യയിലെ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ദ ചൈന ടിവി യൂണിവേഴ്സിറ്റി സിസ്റ്റം, ഇന്തോനേഷ്യയിലെ യൂണിവേഴ്സിറ്റാസ് ടെര്‍ബുക്ക, യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ആഫ്രിക്ക, എന്നിവ മറ്റുള്ളവരില്‍ ഉള്‍പ്പെടുന്നു.) ഒരു ലക്ഷത്തിലധികം വാര്‍ഷിക പ്രവേശനവും അവയ്ക്കൊന്നിച്ച് ഏതാണ്ട് 2.8 മില്യണ്‍ പ്രവേശനങ്ങളും നടക്കുന്നുണ്ട്.
ഗുണമേന്മ വര്‍ദ്ധിപ്പിക്കല്
വിദ്യാഭ്യാസ റേഡിയോ ടെലിവിഷന്‍ പ്രക്ഷേപണങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള പ്രഭാവം ഇന്നും ശരിയായ ഗവേഷണം നടന്നിട്ടുള്ള മേഖലയല്ല. പക്ഷേ, പരമ്പരാഗത ക്ലാസ്റൂം ശിക്ഷണ രീതി പോലെ ഫലപ്രാപ്തിയുള്ളവയാണ് ഈ ഇടപെടലുകള്‍ എന്ന നിര്‍ദ്ദേശം ഗവേഷണം ആവശ്യപ്പെടുന്നതാണ്. പല വിദ്യാഭ്യാസ പ്രക്ഷേപണ പദ്ധതികളില്‍ വച്ച്, പരസ്പര സമ്പര്‍ക്കം പുലര്‍ത്തുന്ന ശിക്ഷണ പദ്ധതികള്‍ (ഇന്‍ററാക്ടിവ് റേഡിയോ ഇന്‍സ്ട്രക്ഷന്‍ പ്രൊജക്ട്) ആണ് കൂടുതല്‍ വിസ്തരിച്ചുള്ള വിശകലനത്തിന് വിധേയമായിട്ടുള്ളത്. മെച്ചപ്പെട്ട ഹാജര്‍, ക്രമപ്പെടുത്തിയ പരീക്ഷകള്‍ എന്നിവയുടെ വര്‍ദ്ധിച്ച സ്കോറുകളുടെ പ്രദര്‍ശനത്തിലൂടെ വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ പദ്ധതിയുടെ ഫലപ്രാപ്തിയ്ക്കുള്ള ശക്തമായ തെളിവാണെന്ന് കണ്ടെത്തലുകള്‍ നല്കുന്നത്
ഇതില്‍ നിന്നു വിരുദ്ധമായി, വിദൂര പഠനത്തില്‍ കംപ്യൂട്ടറുകള്‍, ഇന്‍റര്‍നെറ്റ്, ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവയുടെ വിശകലനം സംശയകരമാണ്. റസ്സല്‍, അദ്ദേഹത്തിന്‍റെ വിസ്തരിച്ചുള്ള ഗവേഷണത്തില്‍, ഐസിടി അധിഷ്ഠിത വിദൂര പഠനത്തില്‍ പഠിതാക്കളുടെ പരീക്ഷാ സ്കോറുകളും മുഖാ മുഖ ശിക്ഷണത്തില്‍ നിന്നു ലഭിക്കുന്നവയും തമ്മില്‍ "പ്രധാന വ്യത്യാസങ്ങള്‍ ഇല്ല" എന്നാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഐസിടി അധിഷ്ഠിത വിദൂര പഠനം യഥാര്‍ഥ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ട ഗവേഷണമോ കേസ് സ്റ്റഡികളോ ഉള്‍പ്പെടുന്നവയല്ല എന്നതിനെ ആസ്പദമാക്കിയുള്ള അനേകം ലേഖനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതു പോലെയുള്ള സാമാന്യ വിധികള്‍ നിര്‍ണ്ണായകമാണ് എന്ന് മറ്റുള്ളവര്‍ അവകാശപ്പെടുന്നു. ഐസിടികളിലൂടെ വിദൂരത്തില്‍ ശിക്ഷണം നല്കുമ്പോള്‍ കൊഴിഞ്ഞു പോകുന്നവരുടെ നിരക്ക് കൂടുതലാണെന്ന് മറ്റൊരു വിഭാഗം വിമര്‍ശകര്‍ ആരോപിക്കുന്നു..
ഇതില്‍ നിന്നു വിരുദ്ധമായി, വിദൂര പഠനത്തില്‍ കംപ്യൂട്ടറുകള്‍, ഇന്‍റര്‍നെറ്റ്, ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവയുടെ വിശകലനം സംശയകരമാണ്. റസ്സല്‍, അദ്ദേഹത്തിന്‍റെ വിസ്തരിച്ചുള്ള ഗവേഷണത്തില്‍, ഐസിടി അധിഷ്ഠിത വിദൂര പഠനത്തില്‍ പഠിതാക്കളുടെ പരീക്ഷാ സ്കോറുകളും മുഖാ മുഖ ശിക്ഷണത്തില്‍ നിന്നു ലഭിക്കുന്നവയും തമ്മില്‍ "പ്രധാന വ്യത്യാസങ്ങള്‍ ഇല്ല" എന്നാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഐസിടി അധിഷ്ഠിത വിദൂര പഠനം യഥാര്‍ഥ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ട ഗവേഷണമോ കേസ് സ്റ്റഡികളോ ഉള്‍പ്പെടുന്നവയല്ല എന്നതിനെ ആസ്പദമാക്കിയുള്ള അനേകം ലേഖനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതു പോലെയുള്ള സാമാന്യ വിധികള്‍ നിര്‍ണ്ണായകമാണ് എന്ന് മറ്റുള്ളവര്‍ അവകാശപ്പെടുന്നു. ഐസിടികളിലൂടെ വിദൂരത്തില്‍ ശിക്ഷണം നല്കുമ്പോള്‍ കൊഴിഞ്ഞു പോകുന്നവരുടെ നിരക്ക് കൂടുതലാണെന്ന് മറ്റൊരു വിഭാഗം വിമര്‍ശകര്‍ ആരോപിക്കുന്നു.
ക്രമപ്പെടുത്തിയ പരിശോധനകളിലൂടെ അളക്കുമ്പോള്‍, കംപ്യൂട്ടറുകളുടെ ഉപയോഗം, നിലവിലുള്ള പാഠ്യക്രമത്തെ വികസിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നുവെന്നുള്ള വാദത്തെ പിന്താങ്ങുന്ന പല പഠനങ്ങളും കാണുവാന്‍ കഴിയും. പരമ്പരാഗത ബോധനരീതികളുമായി ചേര്‍ത്തുള്ള വ്യായാമം, അഭ്യാസം, ബോധനം പ്രദാനം ചെയ്യല്‍ എന്നിവയുടെ സ്വകാര്യാധ്യാപകന്‍ എന്നീ രീതികളിലുള്ള കംപ്യൂട്ടറിന്‍റെ ഉപയോഗം, പരമ്പരാഗത ബോധന രീതികള്‍ തനിയെ പിന്തുടരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ പരമ്പരാഗത പാഠ്യക്രമം, പ്രാഥമിക വൈദഗ്ദ്ധ്യം എന്നിവയിലെ പഠനത്തിലെന്ന പോലെ തന്നെ ചില വിഷയങ്ങളിലുള്ള പരീക്ഷാ സ്കോറുകളിലെ മികവും ഫലപ്രാപ്തിയിലെത്തുന്നുണ്ടെന്ന് ഗവേഷണഫലങ്ങള്‍ കാണിച്ചു തരുന്നു. കംപ്യൂട്ടറുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ വളരെ വേഗം പഠിക്കുന്നു, ഉയര്‍ന്ന ഓര്‍മ്മശക്തി പ്രദര്‍ശിപ്പിക്കുന്നു, വളരെ വേഗം പ്രചോദിപ്പിക്കപ്പെടുന്നു. പക്ഷേ മറ്റു ചിലര്‍ അവകാശപ്പെടുന്നതെന്തെന്നാല്‍, ഇവ ഒതുക്കമുള്ള വിജയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, ഏതൊരു സംഭവത്തിലും, പ്രവര്‍ത്തന സമ്പ്രദായ പരമായി (മെത്തഡോളജിക്കലി) അപര്യാപ്തമായ വാദങ്ങളിലുള്ളതാണ് ഏറിയ പങ്ക് ഗവേഷണങ്ങളുമെന്നതാണ്.
അതുപോലെ, കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ എന്നിവയുടെ ഉപയോഗം, ആവശ്യമായ അധ്യാപക പരിശീലനവും പിന്തുണയും നല്കുന്നതിനൊപ്പം, വാസ്തവത്തില്‍, പഠന അന്തരീക്ഷത്തെ പഠിതാവില്‍ കേന്ദ്രീകരിക്കുന്ന ഒന്നാക്കി മാറ്റിത്തീര്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് ഗവേഷണങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. പക്ഷേ ഈ പഠനങ്ങള്‍, പ്രധാനമായും അന്വേഷണാത്മകവും വിവരണാത്മകവുമാണെന്നതിനാലും പ്രായോഗിക സിദ്ധാന്തങ്ങളുടെ അപര്യാപ്തതയാലും വിമര്‍ശിക്കപ്പെടുന്നു. പഠനത്തിന്‍റെ പോസിറ്റീവ് ആയ ഫലപ്രാപ്തി നിര്‍ദ്ദേശിക്കുന്ന നിരീക്ഷണങ്ങളിലും വിദ്യാര്‍ഥി, അധ്യാപക കാഴ്ചപ്പാടുകളിലും അധിഷ്ഠിതമായ ഗുണാത്മകമായ വിവരങ്ങളാണ് നിലനില്ക്കുന്നത്.
പരിണാമത്തിനുള്ള ഉപകരണങ്ങളെന്ന നിലയില്‍ കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് എന്നിവയുടെ ഫലപ്രാപ്തി കണക്കാക്കുമ്പോള്‍ ഉണ്ടാകുന്ന വളരെ നിര്‍ണ്ണായകമായ പ്രശ്നങ്ങളില്‍ ഒന്ന്, ഒരു പഠിതാവിനെ കേന്ദ്രീകൃതമാക്കിയുള്ള അന്തരീക്ഷത്തില്‍, ക്രമപ്പെടുത്തിയ പരീക്ഷകളിലൂടെ പ്രതീക്ഷിക്കുന്ന വിജയങ്ങള്‍ നേടാനാവില്ല എന്നതാണ്. അതിലുമുപരി, സാങ്കേതികവിദ്യയുടെ ഉപയോഗം, വിപുലമായ പാഠ്യരീതിയുമായി സമന്വയിപ്പിക്കുമ്പോള്‍, നിരീക്ഷിച്ച നേട്ടങ്ങള്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലമാണോ, അതോ മറ്റേതെങ്കിലും ഘടകങ്ങളാലാണോ, അതോ ഘടകങ്ങളുടെ കൂട്ടായ്മയാലാണോ എന്ന് ഉറപ്പുവരുത്തുന്നതും സാങ്കേതിക വിദ്യയു ടെഅസ്ഥിരതയെ ഒറ്റപ്പെടുത്തുന്നതും വളരെ പ്രയാസമേറിയ കാര്യമാണ്
കൂടുതൽ വിവരങ്ങൾക്ക്
അവസാനം പരിഷ്കരിച്ചത് : 7/2/2020