ഇന്ന് ആധുനിക വിദ്യാഭ്യാസം എന്നത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പുതിയൊരു അധ്യായമായി വായി ക്കപ്പെടുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. വിദ്യാദ്യാസ മേഖലയിൽ വളർന്നു വരുന്ന പുതിയ പുതിയ സങ്കേതിക വിദ്യകൾ കച്ചവട തന്ത്രത്തിന്റെ പുതിയൊരദ്യായം സൃഷ്ടിച്ചു കഴിഞ്ഞു.പുതിയതായി പണിയപ്പെടുന്ന കെട്ടിടങ്ങളുടെയും ബെഞ്ചുകളുടെയും എണ്ണം തിട്ടപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ കൈയിൽ നിന്നും എണ്ണി വാങ്ങുന്ന കാശിന്റെ വിലയിലൂടെയാണ്.
വിദ്യാഭ്യാസം എന്നത് വിലക്കുകളില്ലാത്ത അനുഭവങ്ങളാണ്.കണക്കെഴുത്തുകളുടെയും വാക്കുകെട്ടുകളുടെയും ആ ലോകത്ത് ആധുനിക വിദ്യാഭ്യാസം ചെലുത്തിയ സ്വാധീനം വായിച്ചെടുക്കാൻ ആകാത്തതാണ്. അധികാരത്തിനും, പ്രശസ്തിക്കും വേണ്ട ഒരു ഉപാധിയായി മാറുന്നു ഇന്നത്തെ വിദ്യാഭ്യാസ രീതികൾ.
ആധുനിക വിദ്യാഭ്യാസത്തിൽ ഒഴിച്ചുകൂടാനാകാത്ത പ്രധാന ഘടകമാണ് ഇംഗ്ലിഷ് വിദ്യാഭ്യാസം.ഇന്ത്യയിലെക്ക് ഉള്ള ഇംഗ്ലിഷ് നായകൻമാരുടെ വരവോടെയാണ് ഇന്ത്യയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം പച്ച പിടിച്ചു തുടങ്ങിയത്.ബ്രിട്ടീഷുകാർക്ക് വേണ്ടി വിദ്യാഭ്യാസമുള്ള അടിയാളമ്മാരെ വാർ ത്തെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അത് ഇന്ത്യൻ ജനതയ്ക്കും സഹായകരമായ ഒരു ജനതയെ തന്നെ വാർത്തെടുത്തു. അവിടം മുതൽ ഇന്ത്യൻ ജനതയും സംസ്കാരത്തിലും മാറ്റങ്ങളും പുതിയ ശൃംഖല തന്നെയാണ് രൂപപ്പെട്ടു തുടങ്ങിയത്.ഭക്ഷണം, വസ്ത്രം, ആചാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ എന്ന മാറ്റങ്ങൾ വിവരണാതീതമല്ല. ബ്രിട്ടിഷ് ഇന്ത്യ വിട്ടതോടെ ഇന്ത്യൻ വിദ്യാഭ്യാസത്തിൽ ഒരു പ്രധാന കണ്ണിയായി ഇംഗ്ലിഷ് വിദ്യാഭ്യാസം നിലയുറപ്പിച്ചിരുന്നു. അവിശ്യാസനീയമായ വളർച്ചയായിരുന്നു അതിനുണ്ടായിരുന്നത് ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകൾ തകർത്ത് ഇംഗ്ലിഷ് സ്പെഷ്യൽ സ്കൂളുകളിലേക്ക് ക്രിസ്റ്റ്യൻ നാമകരണത്തിൻ അറിയപ്പെടുന്ന കെട്ടിടങ്ങളിലേക്ക് എല്ലാ ഇന്ത്യക്കാരും സാനിധ്യമുറപ്പിച്ചിരുന്നു. ആധുനിക ഇംഗ്ലിഷ് വിദ്യാഭ്യാസം ഇന്ത്യൻ ജനയുടെ വളർച്ചയുടെ തന്നെ പ്രധാന ഘടകമാണ്.
- ജാഷിദ്.കെ -
അവസാനം പരിഷ്കരിച്ചത് : 7/27/2020