പരിരക്ഷയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ദേശീയതലത്തില്‍ 1098 എന്ന ടോള്‍ഫ്രീ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരസേവന പരിപാടിയാണ് ചൈല്‍ഡ് ലൈന്‍, ഭാരതസര്‍ക്കാരിന്റെ സ്ത്രീ-ശിശുവികസന മന്ത്രാലയത്തിന്റെയും സംസ്ഥാനസര്‍ക്കാരുകള്‍ എന്‍ജിഒകള്‍, രണ്ടോ അതില്‍ കൂടുതലോ ആയ ഏജന്‍സികള്‍, സംയുക്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ എന്നിവയുടേയും പങ്കാളിത്തത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 1098 എന്ന ടോള്‍ഫ്രീ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ സംവിധാനത്തിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനും രൂപീകരണത്തിനുമായുള്ള മാതൃസന്നദ്ധസംഘടനയായി നിയമിച്ചിരിക്കുന്നത് ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷ(സി.ഐ.എഫ്) നെയാണ്. ഇന്ത്യ ഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ ചൈല്‍ഡ് റൈറ്റ്സ് കണ്‍വെന്‍ഷനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ ഉത്തരവാദിത്തവും ചൈല്‍ഡ് ലൈന്‍ 1098 സേവനങ്ങളില്‍ ദൃശ്യമാണ്.
ഇന്ത്യയിലെ 82 ജില്ലകളിലും നഗരങ്ങളിലുമായി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി 11-ാം പദ്ധതിയുടെ കീഴില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ചൈല്‍ഡ് ലൈന്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിനുള്ള ഉത്തരവ് ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷന് നല്‍കി കഴിഞ്ഞിരിക്കുന്നു.
കേരളത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, വയനാട്, കേരളസര്‍ക്കാരിന്റെ സഹായത്തോടെ കണ്ണൂര്‍, കാസര്‍ഗോട്, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെ ഒന്‍പത് പട്ടണങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷന്‍ വഴിയുള്ള ധനസഹായത്തോടെ മലപ്പുറം, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങളെ കേരളസര്‍ക്കാര്‍ സഹായിക്കുവാന്‍ തുടങ്ങിയത് 2007-2008 ല്‍ ആണ്.
തെരുവുകളില്‍ ഒറ്റക്ക് ജീവിക്കുന്ന കുട്ടികള്‍, ബാലവേലക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, ഓടിപ്പോയ കുട്ടികള്‍, ലൈംഗിക തൊഴിലാളികളുടെ മക്കള്‍, ലൈംഗികമായി ദുരുപയോഗിക്കപ്പെട്ട കുട്ടികള്‍ എന്നിവരിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ സര്‍വീസിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു:
അടിയന്തിര സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് പ്രതികരിക്കുന്നതിനും അവരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ -ഏജന്‍സികളിലേക്ക് ശുപാര്‍ശ ചെയ്യുന്നതിനും അവരെ ഒരു ദീര്‍ഘകാല പുനരധിവാസത്തിനായി ബന്ധപ്പെടുത്തുന്നതിനുമായി. |
ജൂവനൈല്‍ ജസ്റ്റിസ് ആക്ട് (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) 2000. കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയില്‍ നടത്തിയ യുഎന്‍ കണ്‍വെന്‍ഷന്റെ നിഷ്കര്‍ഷയനുസരിച്ച് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും ഒരു ഘടന രൂപപ്പെടുത്തുക. |
കുട്ടികളുടെ പ്രത്യേകിച്ച്, വിഷമ പരിതസ്ഥിതിയിലുള്ള കുട്ടികളുടെ പുനരധിവാസം സാധ്യമാക്കുന്നതിനുള്ള പിന്തുണാസംവിധാനം ശക്തിപ്പെടുത്തുന്നതിന് സംഘടനകള്‍ക്കിടയില്‍ ശൃംഖലാവല്‍ക്കരണമുള്ള ഒരു പ്ളാറ്റ്ഫോം - നല്‍കുക. |
ഇത്തരം കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് പൊതുജനം, ആശുപത്രികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, റെയില്‍വേ തുടങ്ങിയവരെ ബോധവല്‍ക്കരിക്കുക |
വിഷമ പരിതസ്ഥിതിയിലുള്ള കുട്ടികളുടെ ആവശ്യങ്ങളോട് പ്രതികരിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുക. |
ചൈല്‍ഡ് ലൈന്‍ സര്‍വീസിന്റെ ആരംഭം മുതല്‍ 2008 ഡിസംബര്‍ വരെ 15194271 ഫോണ്‍കാളുകളോട് പ്രതികരിക്കുവാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞു. ചികിത്സാ സഹായം, അഭയം, പുനരധിവാസം, നഷ്ടപ്പെട്ട കുട്ടികള്‍, ഉപദ്രവത്തില്‍ നിന്നും സംരക്ഷണം, വൈകാരികമായ പിന്തുണയും വഴികാട്ടലും, സേവനങ്ങള്‍, ശുപാര്‍ശ ചെയ്യല്‍, മരണം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്തരം കാളുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചൈല്‍ഡ് ലൈന്‍
ചൈല്‍ഡ് ലൈന്‍ സര്‍വീസ് (1098) കേരളത്തില്‍
നോഡല്‍ ഓര്‍ഗനൈസേഷന്‍ | സഹകരിക്കുന്ന സ്ഥാപനം | പിന്തുണയ്ക്കുന്ന സ്ഥാപനം | |
തിരുവനന്തപുരം | ലയോള എക്സറ്റന്‍ഷന്‍ സര്‍വീസസ് ലയോള കോളേജ് ശ്രീകാര്യം,തിരുവനന്തപുരം-17 ഫോണ്‍: 0471- 2595097 |
ഡോണ്‍ബോസ്കോ നിവാസ് തമ്പാനൂര്‍, തിരുവനന്തപുരം-14 ഫോണ്‍: 1098 |
ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ബിഷപ്പ് ഹൌസ് കോമ്പൌണ്ട് പിബി നം: 828 വെള്ളയമ്പലം, തിരുവനന്തപുരം ഫോണ്‍: 0471-2727123 |
കൊച്ചി | രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് രാജഗിരി.പിഒ,കളമശ്ശേരി കൊച്ചി-683 104 ഫോണ്‍:0484-2532099/2555564 |
ഡോണ്‍ബോസ്കോ സ്നേഹഭവന്‍ അനക്സ് കമ്മട്ടിപാടം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം കൊച്ചി-682 035 ഫോണ്‍: 1098 |
|
തൃശൂര്‍ | വിമല കോളേജ് തൃശൂര്‍ -680 648 ഫോണ്‍: 0487-2330351,2332080 |
സെന്റ് ക്രിസ്റീന ഹോം പുല്ലഴി, തൃശൂര്‍-680 012 ഫോണ്‍: 1098 |
|
കോഴിക്കോട് | ഫാറൂഖ് കോളേജ് ഫറൂഖ് കോളേജ്.പിഓ,പിബി നമ്പര്‍. 59 കോഴിക്കോട്-673 832 ഫോണ്‍: 0495-2440766 |
അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫയര്‍ ഓഫ് ദി ഹാന്‍ഡികാപ്ഡ് മുജാഹിദ് സ്ക്വയര്‍ കോംപ്ളക്സ് പാവുമം #ാഡ് കോഴിക്കോട് -673 001 |
|
|
ഹില്‍ദ ട്രസ്റ് പിബി നമ്പര്‍.9 സുല്‍ത്താന്‍ ബത്തേരി, വയനാട് -673 592 ഫോണ്‍ : 04936-2221652, 2220052 |
ജ്വാല കല്‍പറ്റ നോര്‍ത്ത്, വയനാട് -673 122 ഫോണ്‍: 1098,04936 203574/ 206034 |
അവസാനം പരിഷ്കരിച്ചത് : 2/15/2020