অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലഘു പുസ്തകം

ലഘു പുസ്തകം കുട്ടികളുടെ അവകാശങ്ങള്‍

ജോര്‍ജ്ജ് ബെര്‍ണാഡ് ഷായുടെ പ്രസിദ്ധമായ വാക്കുകള്‍ നിങ്ങള്‍ കേട്ടു കാണും "മനുഷ്യനെ ആപത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നത് എന്നെ സംബന്ധിച്ച് ഏക പ്രതീക്ഷ വിദ്യാഭ്യാസത്തിലൂടെയാണ് എന്നാണ്". ഒരു സംസ്കാരം എന്ന നിലയില്‍ അദ്ധ്യാപകര്‍ക്ക് നമ്മള്‍ ഇന്ത്യാക്കാര്‍ എപ്പോഴും അനുവദിച്ചിരിക്കുന്ന സ്ഥാനം സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടാണ്. ദൈവത്തിനടുത്ത സ്ഥാനം. അങ്ങനെയല്ലേ

ഒരു വ്യക്തിയുടെ ജീവിതത്തില്‍ അദ്ധ്യാപകന്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്. ഒരു നല്ല അദ്ധ്യാപകന്‍ യുവ വിദ്യാര്‍ത്ഥികളുടെ മനസ്സുകളില്‍ മഹത്വപൂര്‍ണ്ണമായതും ധാര്‍മ്മികവുമായ സ്ഥാനമാണ് വഹിക്കുന്നത്. രക്ഷകര്‍ത്താക്കള്‍ കഴിഞ്ഞാല്‍ അദ്ധ്യാപകനാകുന്നു ഒരു കുട്ടിയെ ഏറ്റവും സ്വാധീനിക്കുന്നതും വ്യക്തിത്വം രുപപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കുന്നതും.

എല്ലാ സമൂഹത്തിലെയും കുട്ടികള്‍ അധിക്ഷേപത്തെയും അക്രമത്തെയും ചൂഷണത്തെയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. നിങ്ങള്‍ നിങ്ങളുടെ മാത്രം ചുറ്റില്‍ ശ്രദ്ധിച്ചാലും നിങ്ങള്‍ക്കത് കാണാന്‍ കഴിയും. ചെറിയ കുട്ടികള്‍ തൊഴിലില്‍ ഏര്‍‍പ്പെട്ടിരിക്കുന്നത്, പാഠശാലയില്‍ നിന്ന് ലഭിക്കേണ്ട വിദ്യാഭ്യാസം നഷ്ടപ്പെടുന്നത്, രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടിക്കുന്നത്, ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ കുട്ടികളെ അടിക്കുന്നത്, ജാതിമത വിവേചനം

കുട്ടികളുടെ അവകാശങ്ങള്‍ ധാരണ

ആരാണ് ഒരു കുട്ടി’ ?

അന്താരാഷ്ട്ര നിയമ പ്രകാരം ഒരു കുട്ടി എന്നര്‍ത്ഥമാക്കുന്നത് 18 വയസ്സിന് താഴെയുള്ള എല്ലാ മനുഷ്യരും എന്നാണ്. ഇതാണ് കുട്ടി എന്നതിന് പൊതുവെ സ്വീകാര്യമായ നിര്‍വ്വചനം. ഇത് ഉരുത്തിരിഞ്ഞ് വന്നത് യുണൈറ്റഡ് നേഷന്‍സിന്‍റെ കുട്ടികളുടെ അവകാശങ്ങള്‍ (യു.എന്‍.സി.ആര്‍.സി) എന്ന വിഷയത്തെ സംബന്ധിച്ച സമ്മേളനത്തിലാണ്. ഇതിന് എല്ലാ രാജ്യങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ളവരെ ഇന്ത്യയില്‍ എപ്പോഴും കണക്കാക്കുന്നത് വേറിട്ടു നിലനില്‍ക്കുന്ന നിയമ വിഭാഗമായാണ്. കൃത്യമായിപ്പറഞ്ഞാല്‍ 18 വയസ്സ് പൂര്‍ത്തിയായാലേ വോട്ട് ചെയ്യുന്നതിനോ, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനോ നിയമ ഉടമ്പടി ഒപ്പ് വയ്ക്കുന്നതിനോ കഴിയുകയുള്ളൂ. 1929 –ലെ ശൈശവ വിവാഹം തടയല്‍ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെയും 21 വയസ്സിന് താഴെയുള്ള ആണ്‍കുട്ടിയുടെയും വിവാഹം തടയപ്പെട്ടിട്ടുണ്ട്. കൂടാതെ 1992 –ലെ യു.എന്‍.സി.ആര്‍.സി അംഗീകാരത്തിന് ശേഷം ഇന്ത്യയില്‍ ജുവനൈല്‍ നിയമത്തില്‍ മാറ്റം വരുത്തി. ശ്രദ്ധയും സംരക്ഷണവും അത്യാവശ്യമുള്ള 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും അത് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉറപ്പാക്കുന്നതിന് അവകാശപ്പെടുത്തിയിരിക്കുന്നു.
എങ്ങനെയായിരുന്നാലും ഇവിടെ കുട്ടി എന്നതിന് വിവിധ തരത്തില്‍ നിര്‍വചിക്കുന്ന മറ്റ് നിയമങ്ങള്‍ ഉണ്ട്. അതിനെല്ലാം യു.എന്‍.സി.ആര്‍.സി അനുയോജ്യത അംഗീകാരം ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ പ്രായത്തിന്‍റെ നിയമപരമായ പക്വത പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആണ്. 
ഇതിന്‍റെ അര്‍ത്ഥം നിങ്ങളുടെ വില്ലേജ്/ടൌണ്‍/സിറ്റിയിലുള്ള 18 വയസ്സിന് താഴെയുള്ള എല്ലാവരെയും കുട്ടികളായി കരുതണമെന്നും നിങ്ങളുടെ സഹായവും പിന്‍തുണയും അവര്‍ക്ക് ആവശ്യവുമാണെന്നാണ്. 
ഒരാളെ ഒരു കുട്ടിയാക്കുന്നത് അയാളുടെ പ്രായമാണ്. 18 വയസ്സിന് താഴെയുള്ള ഒരാള്‍ വിവാഹം കഴിഞ്ഞ് അവനോ/അവള്‍ക്കോ സ്വന്തം കുട്ടികള്‍ ഉണ്ടെങ്കില്‍ പോലും അന്താരാഷ്ട്ര നിലവാര പ്രകാരം അവനെയോ/അവളെയോ ഒരു കുട്ടിയായി മാത്രമേ കരുതാന്‍ കഴിയുകയുള്ളൂ. 
പ്രധാന സവിശേഷതകള്‍

  • 18 വയസ്സിന് താഴെയുള്ള എല്ലാ ആള്‍ക്കാരും കുട്ടികളാണ്.
  • എല്ലാ മനുഷ്യരും കടന്ന് പോകുന്ന അവസ്ഥയാണ് കുട്ടിക്കാലം.
  • കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടായിരിക്കും.
  • അപമാനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും എല്ലാ കുട്ടികളും സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയുണ്ട്.


കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളത് എന്തുകൊണ്ട് ?

  • കുട്ടികള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ യുവാക്കളെക്കാള്‍ എളുപ്പത്തില്‍ കുഴപ്പത്തില്‍ ചെന്ന് ചാടുന്നവരാണ്.
  • അതുകൊണ്ട് ഭരിക്കുന്നവരുടെയും സമൂഹത്തിന്‍റെയും നടപടികളും ഉദാസീനതയും ഏറ്റവും ബാധിക്കുന്നത് മറ്റ് പ്രായക്കാരെക്കാള്‍ ഇവരെയാണ്.
  • നമ്മുടെയും ഭൂരിഭാഗം സമൂഹത്തിന്‍റെയും അഭിപ്രായങ്ങള്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നത് കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ മാത്രം സ്വത്താണെന്നും അല്ലെങ്കില്‍ യുവാക്കളായിമാറുന്ന അവസ്ഥയില്‍ സമൂഹത്തിന് വേണ്ടി അവര്‍ ഒന്നും സംഭാവന ചെയ്യാന്‍ പ്രാപ്തിയായിട്ടില്ല എന്നുമാണ്.
  • സ്വന്തമായി ഒരു മനസ്സുള്ള, ആശയം പ്രകടിപ്പിക്കുന്ന, ഒരു തീരുമാനം എടുക്കാന്‍ കഴിവുള്ള, എതെങ്കിലും തിരഞ്ഞെടുക്കാനുള്ള കഴിവുള്ള ജനതയായി കുട്ടികള്‍ കാണപ്പെടുന്നില്ല.
  • ചെറുപ്പക്കാരാല്‍ നിയന്ത്രിക്കപ്പെടുന്നതിന് പകരം അവരുടെ ജീവിതം ചെറുപ്പക്കാര്‍ തന്നെ തീരുമാനിക്കണം.
  • കുട്ടികള്‍ക്ക് ഇഷ്ടങ്ങളില്ല, രാഷ്ട്രീയ സ്വാധീനമില്ല, സാന്പത്തിക ശക്തിയില്ല. ചിലപ്പോള്‍ അവരുടെ ശബ്ദങ്ങള്‍ ആരും കേള്‍ക്കുന്നുമില്ല.
  • പ്രത്യേകിച്ച് കുട്ടികള്‍ ചൂഷണത്തിനും അപമാനത്തിനും എളുപ്പത്തില്‍ വിധേയരാകുന്നു.

കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ?

18 വയസ്സിന് താഴെയുള്ള എല്ലാ ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്ന നിയമം മാന്യതകളും അവകാശങ്ങളും ഉറപ്പാക്കി അധികാരപ്പെടുത്തിയിരിക്കുന്നു. അതിനെല്ലാം അന്താരാഷ്ട്ര നിയമ സംരക്ഷണ സ്ഥാപനങ്ങള്‍ ഔപചാരികമായ അംഗീകാരം നല്‍കിയിട്ടുണ്ട്.
എല്ലാ കുട്ടികള്‍ക്കും തീര്‍ച്ചയായ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. അതെല്ലാം പ്രത്യേകിച്ച് അവര്‍ക്ക് വേണ്ടിയാണ് ഉള്‍‍‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍‍‍പ്പെടുന്നത് :

  • 6-14 വയസ്സ് പ്രായക്കാരായ കുട്ടികള്‍ക്ക് സൌജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21 എ )
  • 14 വയസ്സ് വരെ ആപല്‍ക്കരമായ തൊഴിലുകളില്‍ ഏര്‍‍‍പ്പെടുന്നതില്‍നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 24 )
  • സാമ്പത്തിക ആവശ്യത്തിനായി പ്രായത്തിനും ശക്തിക്കും നിരക്കാത്ത തൊഴിലുകളില്‍ ചീത്ത പറഞ്ഞും ബലം പ്രയോഗിച്ചും ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 39(ഇ) )
  • തുല്യ അവസരങ്ങള്‍ക്കു ത്രാണിയുള്ള വിധം പുരോഗതിയുണ്ടാക്കാന്‍ സൌകര്യങ്ങളും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള സ്ഥിതിയും കുട്ടിക്കാലത്തെയും ചെറുപ്പത്തിലെയും ചൂഷണത്തില്‍ നിന്നും സദാചാരങ്ങളുടെയും ഉപകരണങ്ങളുടെയും കയ്യൊഴിയലില്‍ നിന്നും സംരക്ഷണത്തിനുള്ള ഉറപ്പിനും അവകാശം (ആര്‍ട്ടിക്കിള്‍ 39(എഫ്) )

ഇതിനോടൊപ്പം അവര്‍ക്ക് മറ്റ് യുവാക്കളെയും യുവതികളെയും പോലെ ഇന്ത്യന്‍ പൗരന്‍റെ തുല്യാവകാശങ്ങളുമുണ്ട്.

  • സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14 )
  • വിവേചനത്തിനെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 15 )
  • സ്വയം സ്വാതന്ത്ര്യവും നിയമപരിരക്ഷയും കിട്ടുവാനുമുള്ള അവകാശം
  • വില്പനയില്‍ നിന്നും നിര്‍ബന്ധിത തൊഴിലുകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 23 )
  • സാമൂഹ്യ അനീതികളില്‍ നിന്നും എല്ലാ ചൂഷണത്തില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 46 )


സംസ്ഥാനം ഉറപ്പാക്കേണ്ട കാര്യങ്ങള്‍

  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നിബന്ധനകള്‍ ഉണ്ടാക്കണം (ആര്‍ട്ടിക്കിള്‍ 15 (3)).
  • ന്യൂനപക്ഷത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുക (ആര്‍ട്ടിക്കിള്‍ 29).
  • വിദ്യാഭ്യാസ കാര്യങ്ങളില്‍ താല്പര്യമുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുക ( ആര്‍ട്ടിക്കിള്‍ 46).
  • ജനങ്ങളുടെ പോഷകാഹാരത്തിന്‍റെയും ജീവിത സാഹചര്യത്തിന്‍റെയും അളവ് ഉയര്‍ത്തലും പൊതുജനാരോഗ്യത്തിന്‍റെ പുരോഗതിയും(ആര്‍ട്ടിക്കിള്‍ 47 )

ഭരണഘടനയ്ക്ക് പുറമെ മറ്റു പല നിയമങ്ങളും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇവിടെയുണ്ട്. ഉത്തരവാദപ്പെട്ട അദ്ധ്യാപകരും പൗരന്‍മാരും എന്ന നിലയില്‍ ഒരു ഉപദേശമുണ്ട്. നിങ്ങള്‍ അവരെ കുറിച്ചും അവരുടെ പ്രാധാന്യത്തെകുറിച്ചും അറിഞ്ഞിരിക്കണം. ഈ ചെറു പുസ്തകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിവരിച്ചിട്ടുണ്ട്.
കുട്ടികളുടെ അവകാശം സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് സമ്മേളനം 
ലോകസമ്മതമായി സി.ആര്‍.സി എന്ന് പരാമര്‍ശിക്കുന്ന കുട്ടികളുടെ അവകാശം സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് സമ്മേളനമാണ് കുട്ടികള്‍ക്കായുള്ള നിയമങ്ങളില്‍ എറ്റവും അര്‍ത്ഥപൂര്‍ണ്ണമായത്. ഇതോടൊപ്പം ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും കുട്ടികള്‍ക്ക് ഉറപ്പായും ലഭിക്കേണ്ട അവകാശങ്ങളും നിര്‍ണ്ണയിച്ചിട്ടുണ്ട്. 
കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനം എന്നാല്‍ എന്ത് ? 
പ്രായ പരിഗണനയില്ലാതെ കുട്ടികള്‍ ഉള്‍‍‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ സ്വന്തമാണ്. എങ്ങനെയായിരുന്നാലും അവരുടെ പ്രത്യേക അവസ്ഥ കാരണം, എന്തിനും കുട്ടികള്‍ക്ക് ചെറുപ്പക്കാരുടെ കൂടുതല്‍ സംരക്ഷണവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ആവശ്യമുണ്ട്. കുട്ടികള്‍ മാത്രം സ്വന്തമായുള്ള ചില പ്രത്യേക അവകാശങ്ങളുമുണ്ട്. ഇതിനെയെല്ലാമാണ് കുട്ടികളുടെ അവകാശങ്ങള്‍ എന്നു പറയുന്നത്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനത്തിലാണ് (സി.ആര്‍.സി) ഇതെല്ലാം രൂപം കൊണ്ടത്.
കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനത്തിന്‍റെ (സി.ആര്‍.സി) പ്രധാനമായി എടുത്തുകാട്ടുന്നവ.

  • കുട്ടികള്‍ വിവാഹം കഴിഞ്ഞവരാണെങ്കിലും നേരത്തെ തന്നെ അവര്‍ക്ക് സ്വന്തം കുട്ടികള്‍ ഉണ്ടെങ്കിലും 18 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമാക്കി ബാധകമാക്കിയിരിക്കുന്നു.
  • സമ്മേളനത്തെ നയിച്ചത് കുട്ടിയുടെ നല്ല ഇഷ്ടം, വിവേചനമില്ലായ്മ, കുട്ടിയുടെ അഭിപ്രായങ്ങളോടുള്ള ആദരവ് എന്നീ തത്വങ്ങളാണ്.
  • അതില്‍ പ്രത്യേക പ്രാധാന്യം നല്‍കിയത് കുടുംബത്തിന്‍റെ മാഹാത്മ്യവും കുട്ടികളുടെ ആരോഗ്യമുള്ള വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന ചുറ്റുപാടിന്‍റെ ആവശ്യകതയുമാണ്.
  • അതില്‍ കുട്ടികളെ ബഹുമാനിക്കുന്നതും അവര്‍ക്ക് സമൂഹത്തില്‍ ന്യായമായതും നിഷ്പക്ഷമായ പങ്ക് ലഭ്യമാക്കുന്നതും ഭരണാധികാരികളുടെ കര്‍ത്തവ്യമാക്കുന്നു.
  • അത് പൌരനെ സംബന്ധിച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ നാല് തരത്തിലുള്ള ശ്രദ്ധ തുറന്നിടുന്നു.
  • അതിജീവനം
  • സംരക്ഷണം
  • പുരോഗമനം
  • പങ്കാളിത്തം

അതിജീവനത്തിനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നത്

  • ജീവിക്കാനുള്ള അവകാശം
  • എത്താവുന്ന എറ്റവും കുടിയ ആരോഗ്യനിലവാരം
  • പോഷകങ്ങള്‍
  • മതിയായ ജീവിത സാഹചര്യം
  • ഒരു പേരും പൌരത്വവും

പുരോഗമന അവകാശത്തില്‍ ഉള്‍‍‍പ്പെടുന്നത്

  • വിദ്യാഭ്യാസത്തിനുള്ള അവകാശം
  • ശൈശവാരംഭത്തില്‍തന്നെ ശ്രദ്ധയ്ക്കും വികാസത്തിനും പിന്‍തുണ
  • സാമൂഹ്യ സുരക്ഷിതത്വം
  • ഒഴിവു സമയത്തിനും വിനോദത്തിനും സാസ്കാരിക പ്രവര്‍ത്തനത്തിനുമുള്ള അവകാശം

സംരക്ഷണത്തിനുള്ള അവകാശത്തില്‍ ഉള്‍‍‍‍പ്പെടുന്നത് 
എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യം

  • ചൂഷണത്തില്‍ നിന്നും
  • അധിക്ഷേപത്തില്‍ നിന്നും
  • നിര്‍ദ്ദയമായ അല്ലെങ്കില്‍ തരം താണ സ്വീകരണത്തില്‍ നിന്നും
  • അവഗണന
  • പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക സംരക്ഷണം, അതായത് അത്യാഹിതം, ആയുധ സംഘര്‍ഷം, ബലഹീന അവസരം തുടങ്ങിയ അവസ്ഥകളില്‍

പങ്കാളിത്തത്തിനുള്ള അവകാശത്തില്‍ ഉള്‍‍‍‍പ്പെടുന്നത്

  • കുട്ടികളൂടെ വീക്ഷണങ്ങളെ ബഹുമാനിക്കുക
  • അഭിപ്രായ സ്വാതന്ത്ര്യം
  • അനുയോജ്യമായ വിവരങ്ങളിലേക്കുള്ള വഴി
  • ചിന്തയ്ക്കും മനസ്സാക്ഷിയ്ക്കും മതത്തിനുമുള്ള സ്വാതന്ത്ര്യം

എല്ലാ അവകാശങ്ങളും പരസ്പരം ആശ്രയിച്ചിരിക്കുന്നു, അവയെ വിഭജിക്കാനും കഴിയുകയില്ല.
എന്നാലും അവയുടെ സ്വഭാവം അനുസരിച്ചാണ് എല്ലാ അവകാശങ്ങളെയും ഭാഗിച്ചിരിക്കുന്നത്.

  • ഉടനെ സംഭവിക്കുന്ന അവകാശങ്ങള്‍ (സാധാരണവും രാഷ്ട്രീയവുമായ അവകാശങ്ങള്‍) ഇതി ഉള്‍‍‍പ്പെടുന്നവ വിവേചനം, ശിക്ഷ, ക്രിമിനല്‍ കേസുകളില്‍ ന്യായമായ വിചാരണയ്ക്കുള്ള അവകാശം, ജുവനൈല്‍ നീതിക്ക് പ്രത്യേക സംവിധാനം, ജീവിക്കാനുള്ള അവകാശം, പൌരത്വത്തിനുള്ള അവകാശം, കുടുംബത്തിന്‍റെ പുനരേകീകരണത്തിനുള്ള അവകാശം എന്നിവയാണ്. ഭൂരിഭാഗം അവകാശങ്ങളും ഉടനെ സംഭവിക്കുന്ന വിഭാഗത്തിലാണ് ഉള്‍‍‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പെട്ടെന്നുള്ള ശ്രദ്ധയുടെയും ഇടപെടലിന്‍റെയും ആവശ്യകത വരുന്നു.
  • പുരോഗമനോന്മുഖമായ അവകാശങ്ങള്‍ (സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങള്‍). ആരോഗ്യവും വിദ്യാഭ്യാസവും ഒന്നാമത്തെ വിഭാഗത്തില്‍‍‍പ്പെടാത്ത മറ്റ് അവകാശങ്ങളും ഇതില്‍‍പെടുന്നു.

അതെല്ലാം അംഗീകരിച്ചിട്ടുണ്ട്. സി.ആര്‍.സി ആര്‍ട്ടിക്കിള്‍ 4 പ്രകാരം അതില്‍ പ്രതിബാധിക്കുന്നത്
“സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങള്‍ സംബന്ധിച്ച്, സംസ്ഥാനത്തെ പാര്‍ട്ടികള്‍ അവരുടെ കയ്യിലുള്ള വിഭവങ്ങളുടെ മുഴുവനും മാനദണ്ഡങ്ങള്‍ക്കായി കൈയ്യേല്‍ക്കും, എവിടെയെങ്കിലും ആവശ്യമാണെങ്കില്‍ അന്താരാഷ്ട്ര ചട്ടക്കൂടിനകത്ത് നിന്നും അത് ചെയ്യും.“ 
ഈ പുസ്തകത്തില്‍ നമ്മള്‍ പ്രധാനമായി കൈകാര്യം ചെയ്യുന്നത് കുട്ടികളുടെ സംരക്ഷണത്തിലുള്ള അവകാശവും അത് അവര്‍ക്ക് ഉറപ്പാക്കുന്നതില്‍ അദ്ധ്യാപകരുടെയും സ്കൂളുകളുടെയും പങ്കുമാണ്. 
ശ്രദ്ധിക്കുക : കുട്ടികള്‍ വളര്‍ന്ന് പ്രായമാകുന്പോള്‍, അവര്‍ പലതരത്തിലുള്ള കഴിവുകളും പല നിലവാരത്തിലുള്ള പക്വതയും ആര്‍ജ്ജിക്കും. അവര്‍ക്ക് 15 അല്ലെങ്കില്‍ 16 വയസ്സാകുമ്പോള്‍ സംരക്ഷണം ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. ഉദാഹരണത്തിന് നമ്മുടെ രാജ്യത്തെ കുട്ടികള്‍ 18 വയസ്സാകുമ്പോള്‍ തന്നെ വിവാഹം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സമൂഹം അവരെ പക്വതയുള്ളവരായി കണക്കാക്കുന്നത് കാരണം കുറഞ്ഞ സംരക്ഷണം പോലും ലഭിക്കുന്നില്ല. അവര്‍ക്ക് ഏറ്റവും നല്ല സംരക്ഷണവും അവസരങ്ങളും ജീവിതത്തിലെ യൌവനാവസ്ഥയിലേക്കുള്ള യാത്രയില്‍ നല്ല തുടക്കവും ഉറപ്പാക്കുന്നതിന് സഹായവും ലഭിക്കണം.

സംരക്ഷണത്തിനുള്ള അവകാശം

കുട്ടികള്‍ക്കുള്ള സംരക്ഷണം

നിങ്ങളുടെ മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും എല്ലാ തരത്തിലുമുള്ള ചൂഷണത്തില്‍ നിന്നും സംരക്ഷണം അദ്ധ്യാപകരെന്ന നിലയില്‍ നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയണം

  • അധിക്ഷേപത്തില്‍ നിന്നും
  • നിര്‍ദ്ദയമായ അല്ലെങ്കില്‍ തരം താണ സ്വീകരണത്തില്‍ നിന്നും
  • അവഗണനയില്‍ നിന്നും

എല്ലാ കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നിരിക്കെ, അവരുടെ സാമൂഹ്യമോ, സാമ്പത്തികമോ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ചില കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കരുതലില്ലാത്തവരാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ഈ കുട്ടികള്‍

  • വീടില്ലാത്ത കുട്ടികള്‍ (വഴിയരികില്‍ താമസിക്കുന്നവര്‍, പുറത്താക്കിയ/ഇറക്കി വിട്ടവര്‍, അഭയാര്‍ത്ഥികള്‍)
  • പ്രവാസി കുട്ടികള്‍
  • തെരുവിലെയും ഒളിച്ചോടിയതും കുട്ടികള്‍
  • അനാഥരും അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍
  • ജോലി ചെയ്യുന്ന കുട്ടികള്‍
  • യാചകരുടെ കുട്ടികള്‍
  • വേശ്യകളുടെ കുട്ടികള്‍
  • കുട്ടി വേശ്യകള്‍
  • വില്‍ക്കപ്പെട്ട കുട്ടികള്‍
  • ജയിലുകള്‍/തടവറകളിലെ കുട്ടികള്‍
  • അഭിപ്രായ വ്യത്യാസം ബാധിച്ച കുട്ടികള്‍
  • പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച കുട്ടികള്‍
  • എച്ച്.ഐ.വി/ എയ്ഡ്സ് ബാധിച്ച കുട്ടികള്‍
  • മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍
  • അവശതയുള്ള കുട്ടികള്‍
  • പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലും‍പെട്ട കുട്ടികള്‍

മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും കുട്ടികളുടെ സംരക്ഷണം

എല്ലാവിഭാഗത്തിലുമുള്ള പെണ്‍കുട്ടിയും എളുപ്പത്തില്‍ കുഴപ്പത്തില്‍ ചാടുന്നവരാണ്. താഴെ കൊടുത്തിരിക്കുന്നവയാണ് കുട്ടികളുടെ അപമാനത്തെയും ചൂഷണത്തെയും സംബന്ധിച്ച ചില ലോക സമ്മതമായ മിഥ്യകള്‍. 
1.മിഥ്യ : കുട്ടികള്‍ ഒരിക്കലും അപമാനിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ഇല്ല. സമൂഹം അവരുടെ കുട്ടികളെ സ്‍‍‍നേഹിക്കുന്നു. 
യാഥാര്‍ത്ഥ്യം: അതെ, നാം നമ്മുടെ കുട്ടികളെ സ്‍‍‍നേഹിക്കുന്നത് സത്യമാകുന്നു. എന്നാല്‍ എവിടെയോ എന്തോ നഷ്ടമായെന്നത് വ്യക്തമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചെയ്യുന്ന കുട്ടികള്‍, ഏറ്റവും കൂടുതല്‍ ലൈംഗിക അപമാനത്തിന് ഇരയാകുന്ന കുട്ടികള്‍, 0-6 വയസ് പ്രായത്തിലുള്ള കുട്ടികളുടെ എക്കാലത്തെയും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം എന്നിവ ഇന്ത്യയിലാണ്. അതിനാല്‍ പെണ്‍കുട്ടികളുടെ അതിജീവനത്തിന് താങ്ങ് വേണം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും ദത്തെടുക്കലിന് വേണ്ടി വില്‍ക്കുമ്പോഴോ അല്ലെങ്കില്‍ കൊന്നുകളയുമ്പോഴോ ഒഴിവാക്കപ്പെടുന്നില്ല. 
കുട്ടികള്‍ക്ക് എതിരായുള്ള രേഖപ്പെടുത്തിയിട്ടിള്ള കുറ്റങ്ങളിലെല്ലാം ഒരു വൃത്തികെട്ട കഥ കാണും. സര്‍ക്കാരിന്‍റെ സ്വന്തം രേഖകളിലൂടെ പോയാല്‍ 2002 നും 2003 നും ഇടയ്ക്ക് കുട്ടികള്‍ക്ക് എതിരായ കേസുകള്‍ 11.1 ശതമാനം വര്‍ദ്ധിച്ചതായി കാണാം. അതില്‍ കൂടുതല്‍ കേസുകള്‍ ഇവിടെ രേഖപ്പെടുത്താതെ പോകുന്നു. 
2.മിഥ്യ : സുരക്ഷിതമായ അഭയസ്ഥാനം വീടാകുന്നു. 
യാഥാര്‍ത്ഥ്യം: കുട്ടികള്‍ അവരുടെ വീടുകളില്‍ അഭിമുഖീകരിക്കുന്ന അപമാനത്തിന്‍റെ പരിധി വ്യക്തമാക്കുന്നത് ഈ വിശ്വാസത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതിനാണ്. രക്ഷകര്‍ത്താക്കള്‍ ചിലപ്പോഴൊക്കെ അവരുടെ സ്വന്തം സ്വത്തായാണ് കുട്ടികളെ കണക്കാക്കുന്നതും അവരെ ഏത് വഴിക്കും ഉപയോഗിക്കുന്നതും (അതിനേക്കാള്‍ അപമാനിക്കുന്നതും) 
മറ്റ് ദിവസങ്ങളില്‍ പിതാവ് തന്നെ പെണ്‍കുട്ടികളെ കൂട്ടുകാര്‍ക്കും അപരിചിതര്‍ക്കും പണത്തന് വേണ്ടി വില്‍ക്കുന്ന സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ലൈംഗിക അപമാനത്തെപ്പറ്റി പഠനം നടത്തിയാല്‍ കാണാന്‍ കഴിയുന്നത് വ്യഭിചാരമാണ് ഏറ്റവും സാധാരണമായ അപമാനത്തിന്‍റെ രൂപമെന്നാണ്. മാധ്യമങ്ങളിലൂടെ വന്നതും കോടതിയില്‍ തെളിയിക്കപ്പെട്ടതുമായ കേസുകളില്‍ പിതാക്കന്‍മാരാണ് അവരുടെ പെണ്‍മക്കളെ ബലാത്സംഗം ചെയ്തത്. പെണ്‍ ശിശുഹത്യ അതായത് ജന്മനാ പെണ്‍കുട്ടികളെ കൊല്ലുന്നത്, ശിശുക്കളുടെ അര്‍പ്പണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് അന്തവിശ്വാസത്തില്‍ നിന്നുമാണ്. ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും വേണ്ടി പെണ്‍കുട്ടികളുടെ ആത്മാര്‍പ്പണവും ആചാരവും പാരമ്പര്യവും എന്ന നിലയിലാണ്. ഉദാഹരണമായി ഇന്ത്യയുടെ ചില ഭാഗത്ത് കാണുന്ന ജോഗിനി, ദേവദാസി എന്നിവ വീടുമായി ബന്ധപ്പെട്ട അക്രമത്തിന്‍റെ ചില രൂപങ്ങളാണ്. എന്നാല്‍ കുട്ടികളോട് സ്‍‍നേഹം ഇല്ലാത്തത് കൊണ്ടല്ല കുട്ടികളെ ചെറുപ്പത്തിലെ വിവാഹം ചെയ്തയയ്ക്കുന്നത്. ചിലപ്പോഴെങ്കിലും അനാരോഗ്യവും ആഘാതവും അവരുടെ സ്വന്തം കുട്ടിക്ക് ഉണ്ടാകുമെങ്കിലും അവര്‍ക്ക് ശ്രദ്ധയും പരിപാലനവും കൊടുക്കുന്ന ഉത്തരവാദിത്വം മാറുന്ന ആവശ്യത്തിന് വേണ്ടിയാണ്. 
അങ്ങേയറ്റത്തെ ചില കേസുകള്‍ ഇതാണെങ്കിലും അനുകമ്പയില്ലാതെ കുട്ടികളെ അടിക്കുന്നത് രാജ്യത്തെ മിക്ക വീടുകളിലെയും സാധാരണ സംഭവമാണ്. ധനികരുടെയും സാധുക്കളുടെയും കുടുംബങ്ങളിലെയും സാധാരണ നടപടിയാണ് ഏറ്റവും അവഗണന കൊടുക്കുകയെന്നത്. ഇത് പലപ്പോഴും വിവിധ തരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങളായിമാറുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ഇടയിലെ വിഷാദം. 
3.മിഥ്യ: ആണ്‍കുട്ടിയെ കുറിച്ച് വ്യാകുലപ്പെടേണ്ട ഒരു ആവശ്യവുമില്ല. ആണ്‍കുട്ടിക്ക് ഒരു സംരക്ഷണവും ആവശ്യമില്ല. 
യാഥാര്‍ത്ഥ്യം: പെണ്‍കുട്ടികളെ പോലെ ശാരീരികവും വൈകാരികവുമായ അപമാനത്തിന്‍റെ ബലിയാടുകളാണ് ആണ്‍കുട്ടികളും. എങ്കിലും പെണ്‍കുട്ടി ഏറ്റവും എളുപ്പത്തില്‍ അപകടത്തില്‍ ചാടുന്നവരായി തുടരുന്നതിന് കാരണം സമൂഹത്തിലെ അവളുടെ ഏറ്റവും താഴ്ന്ന അവസ്ഥയാണ്. സ്കൂളിലും വീട്ടിലും ആണ്‍കുട്ടികള്‍ ശാരീരിക ശിക്ഷക്ക് ബലിയാടുകളാണ്. ചിലര്‍ ജോലിക്കായി അയയ്ക്കപ്പെടുന്നു. ഇടയ്ക്ക് ചിലര്‍ ജോലി ചെയ്യാനായി വില്‍ക്കപ്പെടുന്നു. ചിലര്‍ ലൈംഗിക അപമാനത്തിന്‍റെ ഇരകളാണ്. 
4.മിഥ്യ: ഇത് നമ്മുടെ സ്കൂളിലോ/വില്ലേജിലോ സംഭവിക്കുകയില്ല. 
യാഥാര്‍ത്ഥ്യം: നമ്മള്‍ എല്ലാവരും ഗൌനിക്കുന്ന വിശ്വാസം കുട്ടികളുടെ അപമാനം മറ്റെവിടെയെങ്കിലും ആണെന്നാണ്. നമ്മുടെ വീട്ടിലോ, നമ്മുടെ സ്കൂളിലോ, നമ്മുടെ വില്ലേജിലോ അല്ലെങ്കില്‍ നമ്മുടെ സമൂഹത്തിലോ അല്ലെന്നാണ്. ഇത് ബാധിക്കുന്നത് നമ്മുടെ കുട്ടികളെയല്ല, മറ്റ് കുട്ടികളെയാണ്. ഇത് സംഭവിക്കുന്നത് ദരിദ്രര്‍, തൊഴിലാളികള്‍, തൊഴിലില്ലാത്തവര്‍ അല്ലെങ്കില്‍ വിദ്യാഭ്യാസമില്ലാത്ത കുടുംബങ്ങള്‍ എന്നിവര്‍ക്കാണെന്നാണ്. ഇത് ഇടത്തരക്കാരുടെ ഇടയിലെ പ്രതിഭാസമല്ല. ഇത് നടക്കുന്നത് സിറ്റിയിലോ പട്ടണങ്ങളിലോ ആണ്. ഗ്രാമപ്രദേശങ്ങളിലല്ല. സത്യാവസ്ഥ ഇതിനെല്ലാം വിപരീതമാണ്. അപമാനിക്കപ്പെടുന്ന കുട്ടികള്‍ എല്ലാ ഭാഗത്തുനിന്നുമുള്ളവരാണ്. അവര്‍ക്ക് നമ്മുടെ സഹായവും തുണയും ആവശ്യമാണ്. 
5.മിഥ്യ: അധിക്ഷേപം നടത്തുന്നവര്‍ മനോരോഗികളോ മാനസിക അസുഖം ഉള്ളവരോ ആണ്.
യാഥാര്‍ത്ഥ്യം: എല്ലാവരും വിശ്വസിക്കുന്നത് പോലെ അധിക്ഷേപം നടത്തുന്നവര്‍ മാനസിക അസുഖം ഉള്ളവരല്ല. വാസ്തവത്തില്‍ അധിക്ഷേപകരെ തരം തിരിച്ചിരിക്കുന്നത് അവരുടെ സാധാസ്ഥിതിയും വൈവിധ്യവും അനുസരിച്ചാണ്. ഉദാഹരണത്തിന് കുട്ടിയെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍ പലരീതികളിലും അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് അതില്‍ ഒന്നാണ്. കുട്ടികളെ ചൂഷണം ചെയ്യുന്ന കൂടുതല്‍ പേരും കുടുംബത്തോട് ഏറ്റവും അടുത്തവരും കുടുംബത്തിന് അറിയാവുന്നവരും കുടുംബം അവരില്‍ അര്‍പ്പിച്ച വിശ്വാസം ദുരുപയോഗപ്പെടുത്തി അത് ആയുധമാക്കി കുട്ടികളെ കുടെ കൊണ്ട് പോകുന്നവരാണ്.

അദ്ധ്യാപകര്‍ അത്യാവശ്യം അറിയേണ്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍

സാമൂഹ്യ, സാമ്പത്തിക, മത, സാംസ്കാരിക, ജാതീയ, വംശീയ വിഭാഗങ്ങള്‍ക്കിടയിലാണ് കുട്ടികളുടെമേല്‍ അധിക്ഷേപം നടക്കുന്നത്.
സര്‍ക്കാരിന്‍റെയും സാധാരണ സമൂഹത്തിന്‍റെയും വിഭാഗങ്ങള്‍ ഗവേഷണങ്ങള്‍ക്കും ലിഖിത പ്രമാണങ്ങള്‍ക്കും മധ്യസ്ഥതയ്ക്കും ശേഷം കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന കുട്ടികളുടെ വിഭാഗത്തെയും പറ്റി വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

  • ലിംഗ വിവേചനം
  • ജാതി വിവേചനം
  • അവശത
  • പെണ്‍ഭ്രൂണഹത്യ
  • ശിശുഹത്യ
  • ഗാര്‍ഹിക അക്രമം
  • ശിശു ലൈംഗിക അധിക്ഷേപം
  • ബാല വിവാഹം
  • ബാല വേല
  • ബാല വ്യഭിചാരം
  • ബാല ചൂഷണം
  • ബാല ബലിദാനം
  • സ്കൂളുകളിലെ ശാരീരിക ശിക്ഷ
  • പരീക്ഷാ സമ്മര്‍ദ്ദവും വിദ്യാര്‍ത്ഥി ആത്മഹത്യകളും
  • പ്രകൃതി ദുരന്തങ്ങള്‍
  • യുദ്ധവും സംഘര്‍ഷവും
  • എച്ച്.ഐ.വി/എയ്ഡ്സ്

ലിംഗ വിവേചനം മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യകള്‍, മിഥ്യകളും കൂടുതല്‍ മിഥ്യകളും – നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ക്ക് വ്യത്യസ്തത ഉണ്ടാക്കാന്‍ കഴിയും. 
1.മിഥ്യ: “ ബേട്ടാ തോ ചാഹിയേ ഹി, ഹം ഉസ് കെ ലിയെ ചാര്‍-പാന്‍ച് ബേട്ടിയാം. കോണ്‍ പൈദാ കരേ?
(എന്ത് വന്നാലും നമുക്ക് ഒരു മകനെ വേണം, പിന്നെ എന്തിന് നമ്മള്‍ അതിന് വേണ്ടി 4-5 പെണ്‍മക്കള്‍ എന്ന പ്രയാസം ഏറ്റെടുക്കണം?) 
ഒരു പെണ്‍കുട്ടിയെ വളര്‍ത്തികൊണ്ടുവരുന്നത് അയല്‍ക്കാരന്‍റെ പൂന്തോട്ടത്തിന് വെള്ള മൊഴിക്കുന്നത് പോലെയാണ്. അവസാനം അവരെ പറഞ്ഞയയ്ക്കുന്നത് വരെ നിങ്ങള്‍ അവരെ ഉയര്‍ത്തിക്കൊണ്ട് വരുന്നു, എപ്പോഴും സംരക്ഷണം നല്‍കുന്നു, അവരുടെ വിവാഹത്തിനും സ്ത്രീധനത്തിനുമായി പലതും സ്വരൂപിച്ച് വയ്ക്കുന്നു. എന്നാല്‍ പുത്രന്മാര്‍ കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പോകും. പ്രായം ചെന്ന രക്ഷകര്‍ത്താക്കളെ പരിപാലിക്കും. അവസാനം മരണാനന്തര ചടങ്ങുകളും നടത്തും. 
പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്‍റെയോ, അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടതിന്‍റെയോ വളര്‍ത്തി വിവാഹം ചെയ്ത് അയയ്ക്കേണ്ടതിന്‍റെയോ ആവശ്യമില്ല. അതെല്ലാം കുടുംബത്തിന് ക്ലേശം കൂട്ടുകയേ ഉള്ളൂ.
യാഥാര്‍ത്ഥ്യം: ഇതെല്ലാം സമൂഹത്തിന്‍റെ പാരമ്പര്യ രീതികളുടെ ഭാഗമായ വിശ്വാസങ്ങളാണ്. അവയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ പെണ്‍മക്കളുടെ വിവാഹത്തിന് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആണ്‍മക്കളുടെ വിവാഹത്തിന് ചിലവഴിക്കുന്നു. വളരെ ബുദ്ധിയോടെ പെണ്‍മക്കളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കുന്നതിന്‍റെ അടിസ്ഥാനം അവള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സ്വത്തില്‍ ഇനി ഏതൊരവകാശവും ഇല്ലയെന്ന് സ്ഥാപിക്കാനാണ്.
എപ്പോഴും ഓര്‍മ്മിക്കുക സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ഒരു കുറ്റം ആകുന്നു. രക്ഷകര്‍ത്താക്കളുടെ സ്വത്തിന്‍റെ അംശം പെണ്‍മക്കള്‍ക്ക് കൊടുക്കാതിരിക്കുന്നതും നിയമ വിരുദ്ധം ആണ്. 
എത് അവസരത്തിലും നാം ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ സ്വീകരിക്കാന്‍ പഠിക്കണം. വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാകും നമ്മുടെ പുത്രന്മാര്‍ എത്രമാത്രം അവരുടെ പ്രായം ചെന്ന രക്ഷകര്‍ത്താക്കളെ ശ്രദ്ധിക്കുന്നുണ്ടെന്ന്. വാസ്തവത്തില്‍ ധാരാളം കേസുകളില്‍ വിവാഹം കഴിഞ്ഞ പുത്രിമാര്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ വയസ്സുകാലത്ത് അവരെ സഹായിക്കുവാന്‍ വരുന്നുണ്ട്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെപ്പോലെ അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്. 
പെണ്‍കുട്ടികള്‍ക്ക് ഈ അവകാശങ്ങളില്‍ ഏതെങ്കിലും നിരസിച്ചാല്‍ ലിംഗ വിവേചനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ചക്രം നിലനില്‍ക്കും.
നൂറ്റാണ്ടുകളായി ഈ ലോകത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗ വിവേചനം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസം അതില്‍ ഒന്നാണ്. നമ്മുടെ നാടിന്‍റെ പിതാവായ മഹാത്മാ ഗാന്ധി നാം എപ്പോഴും വിസ്മരിക്കാറുണ്ട്. “ ഒരാളെ വിദ്യ അഭ്യസിപ്പിച്ചാല്‍ അത് ഒരു വ്യക്തിയെ വിദ്യ അഭ്യസിപ്പിച്ചതാണ്, എന്നാല്‍ ഒരു സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നത് ഒരു സംസ്കാരത്തെ മുഴുവന്‍ വിദ്യ അഭ്യസിപ്പിക്കുന്നത് പോലെയാണ്”. 
ഒരിക്കല്‍ നമ്മള്‍ പെണ്‍മക്കളുടെ വികസനം, അതായത് എന്താണ് നല്ലത്, എന്താണ് ചീത്ത, ബുദ്ധിപൂര്‍വ്വകമായ തീരുമാനം എങ്ങനെ സ്വന്തമായി എടുക്കാം എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍, സുഗമമാക്കിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നത് കൊണ്ടുണ്ടാകുന്ന പേടിക്ക് ഒരു സ്വാഭാവിക പരിഹാരം കണ്ടെത്താന്‍ കഴിയും. പെണ്‍കുട്ടിക്ക് മറ്റ് മനുഷ്യരുടേതിന് തുല്യമായ അവകാശങ്ങള്‍ ഉണ്ടെന്നുള്ള കുറ്റ സമ്മതം മാത്രം മതി അത് സംഭവിക്കുന്നതിന്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും ഭദ്രതയും ഒരു ദേശീയ ഉത്കണ്ഠയാണെങ്കില്‍, പെണ്‍മക്കളെ അധികാരപ്പെടുത്തിയില്ലായെങ്കില്‍, അത് അവരുടെ പ്രലോഭനീയത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്നത് ഓര്‍മ്മിക്കുന്നതിന് പ്രാധാന്യമുണ്ട്. മനുഷ്യ വികസന റിപ്പോര്‍ട്ട് 2005 –ലെ കണക്ക് പ്രകാരം എല്ലാ വര്‍ഷവും 12 മില്യണ്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നു. അവരില്‍ മൂന്ന് മില്യണ്‍ പേര്‍ അവരുടെ പതിനഞ്ചാം ജന്മദിനം കാണുന്നതിന് അവശേഷിക്കുന്നില്ല. ഇതില്‍ ഏകദേശം മൂന്നിലൊന്ന് മരണങ്ങളും നടക്കുന്നത് ജീവിതത്തിന്‍റെ ആദ്യ വര്‍ഷത്തിലാണ്. അതില്‍ എല്ലാ ആറാമത്തെ പെണ്‍മരണത്തിനും നേരി്ട്ടുള്ള കാരണം ലിംഗ വിവേചനമാണെന്ന് മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. 2001 ലെ സെന്‍സസ് അനുസരിച്ച് 1000 പുരുഷന്‍മാര്‍ക്ക് 933 സ്ത്രീകളാണ് നമ്മുടെ രാജ്യത്തുള്ളത്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ അത് ഇതിനെക്കാള്‍ കുറവാണ്. 1991 ലെ സെന്‍സസിന് ശേഷം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. 1991 ല്‍ 1000 ആണ്‍കുട്ടിക്ക് 945 പെണ്‍കുട്ടിയായിരുന്നു. കുട്ടികളുടെ ലിംഗാനുപാതം 2001 ല്‍ 927 ആയി കുറഞ്ഞു. പഞ്ചാബ് (798), ഹരിയാന(819), ഹിമാചല്‍പ്രദേശ്(896) എന്നീ സംസ്ഥാനങ്ങളിലേത് ഭയപ്പെടുത്തുന്ന സ്ഥിതിയാണ്. തലസ്ഥാന പട്ടണമായ ഡല്‍ഹിയില്‍ ഇപ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 900 പെണ്‍കുട്ടികളെക്കാള്‍ കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വധുവായി മറ്റ് സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ വാങ്ങിക്കൊണ്ടിരിക്കുകയാണ്.

ശൈശവ വിവാഹം മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ: നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് ശൈശവ വിവാഹം. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ലൈംഗിക അപമാനത്തിനും എളുപ്പത്തില്‍ വിധേയരാകുന്നവരാണ്. അതുകൊണ്ട് അവരെ നേരത്തേ വിവാഹം കഴിപ്പിക്കേണ്ടതാണ്. സ്ത്രീധനം, ഒരു നല്ല വരനെ കണ്ടെത്തുക എന്നീ പ്രശ്നങ്ങള്‍ പെണ്‍കുട്ടികള്‍ പ്രായമേറുന്നതോടെ കൂടുന്നു. 
യാഥാര്‍ത്ഥ്യം: ദുരാചാരത്തിനും ഹാനികരമായ പ്രവര്‍ത്തികള്‍ക്കും സംസ്കാരം ഒരു ന്യായീകരണമല്ല. ശൈശവ വിവാഹം നമ്മുടെ സംസ്കാരമാണെങ്കില്‍, അതുപോലെയാണ് അടിമത്തം, ജാതീയത, സ്ത്രീധനം, സതി എന്നിവ. എന്നാല്‍ ഇത്തരം ഹാനികരമായ പ്രവര്‍ത്തികളെ തടയുന്നതിന് ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങളെല്ലാം രൂപീകൃതമായത് സമൂഹത്തില്‍ നിന്നും വേണ്ട സമയത്ത് ആവശ്യകത ഉണ്ടായപ്പോഴാണ്. 
അപ്പോള്‍ വ്യക്തമാകുന്നത് സംസ്കാരത്തിന് സ്ഥിരതയില്ല എന്നാകുന്നു. 
ഭൂമിശാസ്ത്രപരമായി അവര്‍ താമസിക്കുന്നത് ഒരു സ്ഥലത്താണെങ്കിലും വ്യത്യസ്ത ജനങ്ങള്‍ക്ക് വ്യത്യസ്ത സംസ്കാരങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍ വിവിധ വംശീയ, ഭാഷക്കാരായ, മത വിഭാഗങ്ങള്‍ അവരവരുടെ സ്വന്തം സംസ്കാരമാണ് പിന്‍തുടരുന്നത്. അതുകൊണ്ട് ഇന്ത്യയുടെ സംസ്കാരം ഇവയുടെയെല്ലാം മിശ്രിതമാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും പല വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. 
നമ്മളെല്ലാവരും കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് സമ്മതിക്കുകയാണെങ്കില്‍ നമ്മുടെ സംസ്കാരം ഉറപ്പായും അത് പ്രതിഫലിപ്പിക്കണം. വാസ്തവത്തില്‍ സംസ്കാരമനുസരിച്ച് ഒരു സമൂഹമായി അംഗീകരിക്കപ്പെട്ടു. അത് നമ്മുടെ കുട്ടികളെ സ്നേഹിക്കുവാന്‍ മാത്രമല്ല ആവശ്യപ്പെടുന്നത്, യഥാര്‍ത്ഥത്തില്‍ എല്ലാ സമയത്തും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ്. ശൈശവ വിവാഹം അടയാളപ്പെടുത്തുന്നത് അവകാശങ്ങളുടെ ലംഘനത്തിന്‍റെ നീണ്ട യാത്രയുടെ തുടക്കമായാണ്. ഇത് അവരുടെ തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെ കളയുകയും അവരുടെ പ്രായത്തിനും കഴിവിനും അതീതമായ കുടുംബ ഉത്തരവാദിത്വത്തിനും അവരെ ബാധ്യസ്ഥരാക്കുന്നു. പെണ്‍കുട്ടികള്‍ ഇവിടെ മോശപ്പെട്ട സ്ഥാനത്താണെന്നതിന് ഒരു സംശയവും ഇല്ല. 
ബാലികാ വധുക്കള്‍ ക്രമേണ സ്വന്തം കുട്ടികളെ പരിപാലിക്കേണ്ട യുവ വിധവകളായിതീരുന്നു. 

നിങ്ങള്‍ക്ക് അറിയാമോ?

  • സെന്‍സസ് റിപ്പോര്‍ട്ട് 2001 പ്രകാരം 15 വയസ്സിന് താഴെയുള്ള ഏതാണ്ട് 3 ലക്ഷം പെണ്‍കുട്ടികള്‍ കുറഞ്ഞത് ഒരു കുട്ടിക്ക് ജന്മം നല്‍കിയിട്ടുണ്ട്.
  • 10 മുതല്‍ 14 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ 20 നും 24 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെക്കാള്‍ അഞ്ചിരട്ടി ഗര്‍ഭാവസ്ഥയില്‍ മരിക്കുന്നതിനോ അല്ലെങ്കില്‍ ശിശുക്കള്‍ക്ക് ജന്മം നല്‍കുന്നതിനോ ഇടയുണ്ട്.
  • നേരത്തേയുള്ള ഗര്‍ഭദാരണങ്ങള്‍ ഭ്രൂണഹത്യ നിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • കൌമാര പ്രായത്തിലുള്ള അമ്മമാര്‍ക്ക് ശിശു ജനിക്കുന്നത് കുറ‍‍ഞ്ഞ ഭാരത്തിലുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കൂടുതല്‍ കാരണമാകുന്നു.
  • യുവ അമ്മമാര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ അവരു‍‍ടെ ജീവിതത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ മരിക്കുന്നതിന് കൂടുതല്‍ സാധ്യതയുണ്ടാക്കുന്നു. 
    ഉറവിടം : ചെരുപ്പക്കാരായ സ്ത്രീകളുടെ അവസ്ഥ (www.un.org/esa/socdev/unyin/documents/ch09.pd)

ശൈശവ വിവാഹവും വ്യാപാരവും

  • നിയമ വിധേയമായി പ്രായം കൂടിയ പുരുഷന്‍മാരെ നമ്മുടെ രാജ്യത്തിനകത്ത് നിന്നോ മിഡില്‍ ഈസ്റ്റില്‍ നിന്നോ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ചിലപ്പോള്‍ ചൂഷണ സാഹചര്യങ്ങളിലോ, വ്യഭിചാരത്തിലോ എത്തി വഞ്ചിക്കപ്പെടുന്നു.
  • കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ തൊഴിലിനും വ്യഭിചാരത്തിനുമായി വില്‍ക്കപ്പെടുന്നതിന് വിവാഹം ഒരു മാര്‍ഗമായി ഉരുത്തിരിഞ്ഞിരിക്കുകയാണ്.

നേരത്തേയുള്ള വിവാഹം അര്‍ത്ഥമാക്കുന്നത് സുരക്ഷിതത്വവും അപമാനത്തില്‍ നിന്നുമുള്ള സംരക്ഷണവുമാണെന്ന വാദം തെറ്റാകുന്നു. യഥാര്‍ത്ഥത്തില്‍ അത് സൂചിപ്പിക്കുന്നത് എല്ലാ തരത്തിലുമുള്ള അക്രമം ജനങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുവെന്നാണ്. കുടുംബവും ജനങ്ങളും അവളോട് സ്ഥിരമായി ആവശ്യപ്പെടുക അവരെ വിശ്വസിക്കുവാനും അനുസരിക്കുവാനുമാണ്. ശൈശവ വിവാഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് ബാലികാ മാനഭംഗമാണ്. കുട്ടികളെ പക്വതയുള്ള പ്രായമെത്തിയെന്ന് അവരുടെ പ്രവര്‍ത്തിയോ, ആ പ്രായത്തിലെ എതിര്‍പ്പില്ലായ്മയോ കണ്ട് പറയാന്‍ കഴിയില്ല. 
വിവാഹം കഴിഞ്ഞതോ അല്ലാത്തതോ ആയ സ്ത്രീകള്‍ക്ക് അപരിചിതരില്‍ നിന്ന് സംരക്ഷണത്തിനുള്ള ഉറപ്പ് ഒരു കേസുകളിലുമില്ല. പര്‍ദ്ദയിട്ടവരാകട്ടെ അല്ലാത്തവരാകട്ടെ, ചെറുപ്പമോ പ്രായമായതോ, വിവാഹം കഴിഞ്ഞതോ അല്ലാത്തവരോ ആകട്ടെ, എല്ലാ സ്ത്രീകളും മാനഭംഗത്തിന്‍റെയും ലൈംഗിക അപമാനത്തിന്‍റെയും ഉന്നങ്ങളാണ്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ദ്ധനവ് ഇത് തെളിയിക്കുന്നു. 
പര്‍ദ്ദയിട്ടതോ വിദ്യാഭ്യാസമില്ലാത്തതോ ആയ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നമ്മുടെ വില്ലേജുകളില്‍ മാനഭംഗം ചെയ്യപ്പെട്ടാല്‍ അതിന് കാരണം അവര്‍ക്ക് വിദ്യാഭ്യാസമില്ലാത്തതല്ല, എന്നാല്‍ അവര്‍ ചില പ്രത്യേക ജാതിയായത് കൊണ്ടോ അല്ലെങ്കില്‍ ചില ശത്രു വിഭാഗത്തിന്‍റെ ഉന്നമോ ആയതുകൊണ്ടാണ്. 
അവസാനമായി, സ്ത്രീധന പ്രശ്നത്തിന് നേരത്തേയുള്ള വിവാഹം പരിഹാരമാകുമെന്ന ചിന്ത ശരിയല്ല. നമ്മുടേത് പോലുള്ള ഒരു പരമ്പരാഗത സമൂഹത്തില്‍ വരന്‍റെ കുടുംബം എപ്പോഴും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മേല്‍ മുന്‍ തൂക്കം കയ്യടക്കിയിരിക്കും. അവര്‍ക്ക് എന്തെങ്കിലും ആവശ്യമാണെങ്കില്‍ അത് എല്ലാസമയത്തും പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നതിന് നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കും. വിവാഹ സമയത്ത് സ്ത്രീധനം ഒന്നും കൊടുത്തിട്ടില്ലായെങ്കില്‍ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‍റെയും ചുമതല പെണ്‍കുട്ടികളുടെ മേല്‍ വിവാഹത്തിന് ശേഷം വന്ന് ചേരും..

ബാലവേല മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ: ബാലവേല എന്ന പ്രശ്നത്തിന് ഇവിടെ ഒരു പരിഹാരവുമില്ല. പാവപ്പെട്ട രക്ഷകര്‍ത്താക്കള്‍ അവരുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ ആഗ്രഹിക്കുകയില്ല. അതിനേക്കാള്‍ അവരുടെ കുട്ടികള്‍ ജോലിക്ക് പോയി കുടുംബ വരുമാനത്തിന് കുറച്ച് ധനം തിരികെ കൊണ്ടുവരുന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ കുട്ടികള്‍ക്ക് മറ്റ് അവസരങ്ങളൊന്നുമില്ല. ജോലി ചെയ്യാം അല്ലെങ്കില്‍ അവരും അവരുടെ കുടുംബങ്ങളും പട്ടിണിയാവും. കൂടാതെ അവര്‍ ജോലി ചെയ്താല്‍ ഭാവിക്ക് വേണ്ടി ചില നൈപുണ്യങ്ങള്‍ അവര്‍ക്ക് നേടാനാകും. 
യാഥാര്‍ത്ഥ്യം: ഇത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കുന്പോള്‍ നാം നമ്മളോട് തന്നെ ചോദിക്കും എന്തിനാണ് ബാക്കിയുള്ളവര്‍ അയയ്ക്കാതിരുന്നിട്ടും ചില പാവപ്പെട്ടവര്‍ അവരുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതെന്ന്. ദാരിദ്ര്യം ചലര്‍ പറയുന്ന വെറും ഒഴിവുകഴിവുമാത്രമാണെന്നതാണ് സത്യം. അവരുടെ പ്രയോജനത്തിനായി തുടര്‍ച്ചയായി കുട്ടികളെ ലഭിക്കുന്നത് ഉറപ്പാക്കുകയാണ് അവരുടെ ആവശ്യം. സാമൂഹ്യ ഘടകങ്ങള്‍ ബാലവേല എന്ന പ്രതിഭാസം സംഭാവന ചെയ്യുന്നു. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളാണ് സാമൂഹ്യ അധികാരികളുടെ അതുല്യ പാടവത്തോടെയുള്ള സമീപന സ്വഭാവത്തിന് ഇരയാകുന്നത്. കുടുംബത്തിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ തൊഴില്‍ ചെയ്താലും പട്ടിണി നിലനില്‍ക്കുമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇതിന് കാരണം നീതിക്ക് നിരക്കാത്ത സാമൂഹ്യ സ്ന്പത്തിക ഘടകങ്ങളുടെ ഫലമാണ് പട്ടിണിയെന്നതാണ്. 
എല്ലാ രക്ഷകര്‍ത്താക്കളും അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, കുറഞ്ഞത് അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും കൊടുക്കുവാന്‍. വിദ്യാഭ്യാസമില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എറ്റവും സങ്കീര്‍ണ്ണമാണ്. ജനനതീയതിയുടെ രേഖാപരമായ തെളിവ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിനുള്ള തടസ്സങ്ങളാണ്. പ്രത്യേകിച്ച് പഠിതാക്കള്‍ ഒന്നാം തലമുറയായതും രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസമില്ലാത്തവരായതും വീട്ടില്‍ നിന്നും ഗൃഹപാഠത്തിന് സഹായവും പിന്‍തുണയും ലഭിക്കാത്തതും കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുമായി യോജിച്ച് പോകുന്നതിന് പ്രയാസമുണ്ടാക്കും. ശാരീരീക ശിക്ഷ, ജാതി വിവേചനം, അടിസ്ഥാന സൌകര്യങ്ങളായ കക്കൂസുകള്‍, ദാഹജലം തുടങ്ങിയവയുടെ കുറവും കുട്ടികളെ സ്കൂളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ സഹോദര ശ്രദ്ധയ്ക്ക് ഇടയ്ക്കിടയ്ക്ക് മുന്‍ഗണന ലഭിക്കുന്നു. കാരണം കുട്ടികളുടെ ശ്രദ്ധയ്ക്കുള്ള സൌകര്യങ്ങള്‍ ഗ്രാമത്തിലും പട്ടണ പ്രദേശങ്ങളിലും കുറവാണ്. ജനങ്ങളുടെ ആത്മാവില്‍ ലിംഗ പക്ഷപാതം ആഴത്തില്‍ ഉറച്ചിട്ടുണ്ട്. 
ജോലിക്ക് പോകുന്നതും സ്കൂളില്‍ പോകാത്തതുമായ കുട്ടികള്‍ നിരക്ഷരരും നൈപുണ്യമില്ലാത്തവരുമായി ബാക്കിയുള്ള അവരുടെ ജീവിതകാലം മുഴുവന്‍ തുടരും. ഇതിന് കാരണം സാധാരണയായി കുട്ടികള്‍ നൈപുണ്യമില്ലാത്ത തൊഴിലുകളുടെ ഭാഗമാണ്. കൂടാതെ ചില ജോലികളില്‍ ദോഷകരമായ കെമിക്കല്‍സിന്‍റെയും മറ്റ് വസ്തുക്കളുടെയും പുറം തള്ളലും ദീര്‍ഘ നേരമുള്ള ജോലി ചെയ്യുന്ന അവസ്ഥയും കുട്ടികളുടെ ആരോഗ്യവും അവരുടെ വികസനവും നശിപ്പിക്കുന്ന ഘടകങ്ങളാണ്. 
ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21എ ഉറപ്പാക്കുന്ന 6 -14 വയസ്സ് വരെ പ്രായവിഭാഗത്തിലുള്ള എല്ലാ കുട്ടികള്‍ക്കുമുള്ള സൌജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് വിരുദ്ധമാണ് ബാലവേലയുടെ നിലനില്പ്. 
ഒരു കുട്ടിയെ തൊഴിലില്‍ നിന്നും ഒഴിവാക്കുന്നത് കാരണം യുവാക്കള്‍ക്ക് തൊഴില്‍ അവസരം കൂടി ലഭിയ്ക്കുമെന്നത് നാം മനസ്സിലാക്കേണ്ടതാണ്. തൊഴിലില്ലാത്ത ഇന്‍ഡ്യയിലെ വലിയ ജനവിഭാഗം, കുട്ടികളെ സ്വതന്ത്രരാക്കി കുട്ടിക്കാലത്തുള്ള അവകാശങ്ങള്‍ ആസ്വദിയ്ക്കുന്നതിന് വിട്ട ശേഷം കുട്ടികളുടെ സ്ഥാനം സ്വീകരിയ്ക്കാവുന്നതാണ്. 
ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല ഉള്ളത് ഇന്‍ഡ്യയിലാണെന്നാണ് കാണുന്നത്. 2001 ലെ ഇന്‍ഡ്യയിലെ സെന്‍സസ് അനുസരിച്ച് 5-14 വയസ്സ് പ്രായത്തിലുള്ള കുട്ടികളുടെ വിഭാഗം വിവിധ ജോലികളില്‍ വ്യപൃതരായിരിയ്ക്കുന്നു. എന്നാല്‍ എന്‍.ജി.ഒ വിന്‍റെ കണക്ക് പ്രകാരം അത് ഇതിനേക്കാളധികമാണ്. കാരണം ചെറുകിട, കുടില്‍ വ്യവസായങ്ങളിലും അസംഘടിത മേഖലകളിലും ബാലവേല ചെയ്യുന്നവര്‍ ഒരിക്കലും കണക്ക്കൂട്ടലുകളില്‍ ഉള്‍‍പ്പെടുന്നില്ല. 
സ്ഥിരമായി തൊഴിലിനായി കുട്ടികളെ വ്യാപാരം ചെയ്യുന്നുണ്ട്. ദല്ലാളും ഇടനിലക്കാരും ഗ്രാമങ്ങളില്‍ എത്തുകയും അവരുടെ നന്മയ്ക്കാണെന്ന് നടിച്ച് കുട്ടികളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങലിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകും. ബീഹാറിലേയും ബംഗാളിലേയും കുട്ടികളെ കര്‍ണ്ണാടക, ഡെല്‍ഹി അല്ലെങ്കില്‍ മുംബൈയിലെ എംബ്രോയിഡറി യൂണിറ്റുകളിലേയ്ക്ക് ജോലിയ്ക്കായി കൊണ്ട് പോകുന്നു. തമിഴ് നാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലേയ്ക്ക് മധുര പലഹാരയൂണിറ്റിലേയ്ക്കും, സൂററ്റിലെ രത്നവും വസ്ത്രവും പോളിഷ് ചെയ്യുന്ന യൂണിറ്റുകളിലേയ്ക്കും കൊണ്ട് പോകുന്നു. അവരില്‍ നൂറുകണക്കിനാളുകള്‍ ഇടത്തരം വീടുകളില്‍ ഗാര്‍ഹിക തൊഴിലുകളില്‍ ഏര്‍‍പ്പെട്ടിരിയ്ക്കുന്നു.

ബാലലൈംഗിക അധിക്ഷേപം

മിഥ്യ: നമ്മുടെ രാജ്യത്ത് കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്നത് വളരെ വിരളമാണ്. മാധ്യമ തട്ടിപ്പ് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കുട്ടികള്‍ അല്ലെങ്കില്‍ കൌമാര പ്രായക്കാര്‍‍ കഥകള്‍ മെനയുന്നതിനും അവര്‍ ലൈംഗികമായി അപമാനിക്കപ്പെട്ടതായും കള്ളം പറയുന്നു. ഏത് കേസിലും അയഞ്ഞ സ്വഭാവമുള്ള ചീത്ത പെണ്‍കുട്ടികള്‍ക്കാണ് ഇത് സാധാരണ സംഭവിയ്ക്കുന്നത്. 
യാഥാര്‍ത്ഥ്യം: മാസങ്ങള്‍ മാത്രം പ്രായമായതും ദിവസങ്ങള്‍ മാത്രം പ്രായമായതുമായ കുട്ടികളും ലൈംഗിക അപമാനത്തിന് ഇരയാകാറുണ്ട്. ജനസമ്മതിയുള്ള വിശ്വാസമായ, പെണ്‍കുട്ടികള്‍ എളുപ്പത്തില്‍ കുഴപ്പത്തില്‍ ചാടി ലൈംഗികമായി അപമാനിക്കപ്പെടുന്നു എന്നതിന് പുറമേ ആണ്‍കുട്ടികളും ഇതിന് ഇരയാകാറുണ്ട്. 
മാനസികമായും ശാരീരികമായും അവശതകളുള്ള കുട്ടികള്‍ വാസ്തവത്തില്‍ വലിയ പ്രശ്നത്തിലാണ് കാരണം അവര്‍ കുഴപ്പത്തിലാകാനുള്ള അവസരം കൂടുതലാണ്. 
കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്നത് ലിംഗ ഭേദത്തിനും തരത്തിനും വംശീയതയ്ക്കും അതീതമാണ്. ഇത് സിറ്റിയിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ സംഭവിയ്ക്കുന്നു. 
ഒരു കുട്ടി താഴെ വിവരിയ്ക്കുന്ന ഏതെങ്കിലും വഴികളിലൂടെ അപമാനിയ്ക്കപ്പെടുന്നു.

  • ജനനേന്ദ്രിയത്തിന്‍റെ തുളച്ച് കടത്തലിലൂടെയുള്ള ലൈംഗിക സമ്പര്‍ക്കം. അതായത് ബലാല്‍സംഗം അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവോ മറ്റ് ശരീര ഭാഗങ്ങളോ ഉപയോഗിച്ച്.
  • കുട്ടികളെ അശ്ലീല സാഹിത്യം എടുത്ത് കാട്ടുകയും അവരെ അശ്ലീല വസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുക
  • ഏതെങ്കിലും വസ്തുവോ അല്ലെങ്കില്‍ ശരീര ഭാഗത്തിന് ലൈംഗിക ചാരിതാര്‍ത്ഥ്യം കിട്ടുന്നതിന് നേരിട്ടോ അല്ലെങ്കില്‍ മറ്റ് തീതിയിലോ ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് സ്പര്‍ശിയ്ക്കുന്നത്.
  • ലൈംഗിക ലാക്കോടെ ജനനവിഷയകമായ അവയവമോ മറ്റ് ശരീര ഭാഗങ്ങളെയോ കാണിയ്ക്കുകയോ പ്രദര്‍ശിപ്പിയ്ക്കുകയോ ചെയ്യുന്നതിലൂടെ.
  • ലൈംഗിക പ്രവര്‍ത്തികള്‍ കാണിയ്ക്കുന്നതിലൂടെ അല്ലെങ്കില്‍ നിര്‍ബന്ധിച്ച് പരസ്പരം രണ്ടോ അതിലധികമോ കുട്ടികളെ ലൈംഗിക ബന്ധത്തിലേര്‍‍പ്പെടുന്നതിലൂടെ മാനസിക സുഖം നേടുക.
  • അസഭ്യമായതും അശ്ലീല ഭാഷയോ പ്രവര്‍ത്തികളോ ഉപയോഗിച്ച് ലൈംഗികമായി നിറം വച്ച പരാമര്‍ശങ്ങളിലൂടെ അല്ലെങ്കില്‍ വാക്കാലോ അപമാനിയ്ക്കല്‍.

COIMBATORE: സിറ്റിയുടെ പ്രാന്ത പ്രദേശത്തുള്ള മധുക്കരയുടെ അടുത്തുള്ള പ്രൈമറി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടികളെ ലൈംഗികമായി അപമാനിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ടു. 
എട്ടു വയസ്സുള്ള മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ അനുസരിച്ച് ലൈംഗിക അപമാനത്തിന് ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുറ്റാരോപിതന് എതിരെ ശരിയായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 100 രക്ഷകര്‍ത്താക്കള്‍ നേരത്തേ മധുക്കര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അവര്‍ അയാള്‍‍‍ക്കെതിരെ പരാതി കൊടുത്താലുള്ള പരിണിത ഫലത്തെപ്പറ്റി പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു.
അവലംബം: പി.റ്റി.ഐ, 25 മാര്‍ച്ച് 2005
വാസ്തവത്തില്‍ കുട്ടികളോട് ശ്രദ്ധയോടെയും സൌമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന അപരാധി അധിക്ഷേപത്തിലൂടെ കുട്ടികളെ ശല്യപ്പെടുത്തുന്ന പ്രവണത കാണിക്കാം. ആത്മനിന്ദയുടെയും കുറ്റവാസനയുടെയും വഞ്ചനയുടെയും ശക്തമായ പൈതൃകമാണ് അയാള്‍ അയാളോടും മറ്റുള്ളവരോടും ചെയ്യുന്നത്. 

ഒരു കുട്ടി അവനോ അവള്‍ക്കോ അറിയാവുന്ന ആരുടെയെങ്കിലുമോ അപരിചിതരാലോ അപമാനിക്കപ്പെടാം. 
90 ശതമാനം കേസുകളിലും കുട്ടിക്ക് അറിയാവുന്നതും വിശ്വാസമുള്ളവരും ആയിരിയ്ക്കും കുറ്റവാളി. അധിക്ഷേപകന്‍ സാധാരണയായി വിശ്വാസമെന്ന ബന്ധത്തെ മറികടക്കുകയും അയാളുടെ/അവളുടെ കരുത്തും സ്ഥാനവും പ്രയോജനപ്പെടുത്തുകയും ചെയ്യും. പല കേസുകളിലും അധിക്ഷേപകന്‍ കുട്ടിയുമായി വളരെ അടുത്ത ആരെങ്കിലും അതായത് അച്ഛന്‍, പ്രായമുള്ള സഹോദരന്‍, മുറച്ചെറുക്കന്‍ അല്ലെങ്കില്‍ അമ്മാവന്‍ അയല്‍ക്കാരന്‍ തുടങ്ങിയവര്‍. 
ഒറ്റപ്പെട്ട സമൂഹം നിലനില്ക്കുന്നിടത്തോളം സമൂഹത്തില്‍ ലൈംഗിക അപമാനവും ഉണ്ടായിരിക്കും. വേശ്യാവൃത്തിയ്ക്ക് വേണ്ടി പെണ്‍കുട്ടികളെ വില്‍ക്കുന്നത് അല്ലെങ്കില്‍ മതപരവും സാംസ്ക്കാരികവുമായി ബന്ധപ്പെട്ടുള്ള ദേവദാസി സമ്പ്രദായവും ജോഗിനി സമ്പ്രദായവും ഇതിന് ഉദാഹരണമാണ്. എന്തായാലും കാലങ്ങളായി ഇത്തരം അക്രമങ്ങളെക്കുറിച്ച് ഇവിടെ കൂടുതല്‍ അവബോധവും അവലോകനങ്ങളും നടക്കുന്നുണ്ട്. (ജനങ്ങള്‍ ഇഷ്ടപ്പടുന്ന മാധ്യമ തട്ടിപ്പെന്നതിലുപരി) യുവതികളായ സ്ത്രീകളുടെ ഇടയിലെ പഠനം കാണിയ്ക്കുന്നത് 75 ശതമാനത്തോളം പേര്‍ അവരുടെ കുട്ടിക്കാലത്ത് അപമാനം അനുഭവിച്ചിട്ടുണ്ട്. കൂടുതല്‍ പേരും വ്യഭിചാരിയായി അപമാനിക്കപ്പെടുകയോ അറിയാവുന്നവരാല്‍ അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മാധ്യമത്തട്ടിപ്പ് എന്ന മിഥ്യ ബുദ്ധിമുട്ടുള്ള സത്യത്തെ ഖണ്ഡിയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു. 
കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്ന പുരുഷന്മാര്‍ അതിന്‍റെ കൂടെ അധികമായി അവരുടെ ഭാര്യയുമായോ/യുവകൂട്ടുകാരുമായോ ലൈംഗിക ബന്ധത്തിലേര്‍‍‍പ്പെടുന്നു. ജനസമ്മിതിയുള്ള വിശ്വാസത്തിന് വിപരീതമായി അവര്‍ മാനസിക അസുഖമുള്ളവരല്ല. വാസ്തവത്തില്‍ അധിക്ഷേപകര്‍ അവരുടെ സാധാസ്ഥിതിയും വൈവിധ്യവും അനുസരിച്ചാണ് തരം തിരിച്ചിരിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി അധിക്ഷേപിയ്ക്കുന്നവര്‍ പലവഴികളിലൂടെ അവരുടെ പ്രവര്‍ത്തികളെ ന്യായീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയും പ്രതിരോധിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. ഇത് അതില്‍‍പ്പെട്ട ഒന്നാണ്.
അവര്‍ കുട്ടികളെ അധിക്ഷേപിക്കുമ്പോള്‍ ചുറ്റിലും സാക്ഷി ഉണ്ടോ എന്ന് ശ്രദ്ധിക്കുന്നതില്‍ കുറച്ച് പേര്‍ കൂടുതല്‍ അശ്രദ്ധരായിരിയ്ക്കും. 
ലൈംഗിക അപമാനം അല്ലെങ്കില്‍ നിര്‍ബന്ധിത ലൈംഗിക സമ്പര്‍ക്കം കാണുന്നതിനുള്ള അസ്വസ്ഥതയോ കാരണം അത് ആരോടെങ്കിലും പറയുന്നതിന് കുട്ടികള്‍‍ക്ക് വളരെ പേടിയുണ്ടായിരിയ്ക്കും. ഇരയ്ക്ക് എത്ര പ്രായം ഉണ്ടെന്നത് ഒരു വിഷയമല്ല. അധിക്ഷേപകന്‍ എല്ലായ്പ്പോഴും കൂടുതല്‍ സുശക്തരായിരിയ്ക്കും. ഇര അധിക്ഷേപകന്‍റെ വൈദഗ്ദ്യത്തിന് കിടപിടിയ്ക്കുന്നവരായിരിക്കില്ല. അവനോ/അവള്‍ക്കോ അധിക്ഷേപം സംഭവിയ്ക്കുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാണുകയില്ല. അതിനെപ്പറ്റി ആരോടെങ്കിലും പറയുന്നതിനോ കഴിയുകയില്ല. വിശേഷിച്ച് അധിക്ഷേപകന്‍ കുടുംബത്തോട് വളരെ അടുത്ത ബന്ധമുള്ളയാളാണെങ്കില്‍ ചിലപ്പോള്‍ അമ്മമാര്‍ക്കും അധിക്ഷേപത്തെപ്പറ്റി അറിയാമെങ്കിലും അവരുടെ സ്വന്തം അശക്തത കാരണം അതിനെ തടയുന്നതിനുള്ള അവസ്ഥതയില്‍ ആയിരിയ്ക്കില്ല. കുടുംബ ബന്ധങ്ങളിലുള്ള ശിഥിലീകരണം ഭയന്നോ അവര്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയോ അവര്‍ മൌനം പാലിയ്ക്കുന്നതിന് പ്രേരിപ്പിക്കപ്പെടുന്നു. കുടുംബത്തിലെ രക്ഷകര്‍ത്താക്കളും യുവാക്കളും സത്യത്തില്‍ സമൂഹം ഒറ്റയ്ക്കും അവരുടെ ബുദ്ധിമുട്ട് നീക്കിവയ്ക്കുന്നതിനും കുട്ടികളുടെ മേലുള്ള ലൈംഗിക അധിക്ഷേപത്തെ അവഗണിയ്ക്കുകയോ ഖണ്ഡിയ്ക്കുകയോ ചെയ്യും. കുട്ടികള്‍ അഭിമുഖീകരിയ്ക്കേണ്ടി വന്ന അധിക്ഷേപത്തിന്‍റേയും ചൂഷണത്തന്‍റേയും കൂടുതല്‍ വെളിപ്പെടുത്തലുകളിലും കണ്ട് വരുന്നത് അത് സത്യമാണെന്നാണ്. ഇന്ന് നമ്മുടെ മുന്നില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനല്ല, ബലിയാടുകളെ കുറ്റപ്പെടുത്തുന്നതിനാണ് സമൂഹത്തിന്‍റെ വ്യഭിചാര നിഷേധം/കുട്ടികളെ ലൈംഗികമായി അപമാനിക്കല്‍/ബാലവ്യാപാരം അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള ബാല അധിക്ഷേപങ്ങള്‍ എന്നിവ സത്യത്തില്‍ നമ്മുടെ ഭാവനാ ശക്തിയുമായി ചേര്‍ന്ന് സഹായിക്കുന്നത്. 
കുട്ടികള്‍ നിരപരാധികളും എളുപ്പത്തില്‍ കുഴപ്പത്തില്‍ ചാടുന്നവരുമാണ്. അവര്‍ക്ക് ലൈംഗിക വിജ്ഞാനവും കൌമാര ലൈംഗികതയെയും പറ്റി കുറഞ്ഞ അറിവേയുള്ളു. യുവാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഉത്തരവാദിത്വവും അവര്‍ക്കില്ല. 

ലിംഗഭേദത്തെക്കുറിച്ചുള്ള ധാരണയോ അറിവോ ഒരു രീതിയിലും ദുഷ്‍‍പേരോ, കുട്ടിയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതിന് ഒരു നീതീകരണമാകുന്നില്ല. ഒരു വേശ്യപോലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ പൂവാലശല്യത്തിനോ വിധേയയാകാം. നിയമം അവരുടെ രക്ഷക്കായി എത്തും. അവര്‍ നരകിച്ചതിന് വിവിധ വഴികളിലൂടെ കുട്ടികളെ പഴിചാരി നമ്മള്‍ അധിക്ഷേപകരില്‍ നിന്നും ഉത്തരവാദിത്വം കുട്ടികളിലേയ്ക്ക് മാറ്റുന്നു. 
ഒരു കുട്ടിയുടെ കാര്യത്തില്‍ ഇവിടെ സമ്മതമെന്നൊന്നില്ല. നിയമമനുസരിച്ച് ലൈംഗിക സഹവാസം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായാണെങ്കില്‍ അത് ബലാല്‍സംഗം ആയി പരിണമിക്കാം.
കുട്ടികള്‍ അപമാനത്തെപ്പറ്റി പറയുമ്പോള്‍ ചിലപ്പോള്‍ അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. അവരുടെ വിശ്വാസവും ആത്മവിശ്വാസവും വീണ്ടും അപമാനിക്കപ്പെടും. കുറ്റത്തെപ്പറ്റി കുട്ടിയുടെ തിരിച്ചറിവില്ലായ്മ ഇരയാകുന്നതിന് കാരണമായി അവനോ അവള്‍ക്കോ ചിന്തിക്കാം. ഏതെങ്കിലും വഴിയിലൂടെ അവര്‍ തന്നെയാണ് അധിക്ഷേപകനോട് അവരുടെ സ്വന്തം പെരുമാറ്റത്തിലൂടെ അപമാനത്തിന് പാത്രമായതെന്ന്. 
അവലംബം: അര്‍ത്ഥവിജ്ഞാനീയം അല്ലെങ്കില്‍ സത്ത? കുട്ടികളുടെ മേലുള്ള ലൈംഗിക ചൂഷണത്തിനെതിരെ എന്‍.ജി.ഒ. ഗ്രൂപ്പിന്‍റെ ഉപ ഗ്രൂപ്പിന്‍റെ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച സമ്മേളനം, ജനുവരി 2005. 
ലൈംഗിക അധിക്ഷേപം കുട്ടികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം. 
അധിക്ഷേപത്തിന്‍റെ സമ്മര്‍ദ്ദം കുറഞ്ഞ കാലയളവോ ദീര്‍ഘകാലമോ ആകാം.

  • ശാരീരിക മുറിവ് അതായത് കോറല്‍, കടികള്‍, മുറിവ് തുടങ്ങിയവ ജനനേന്ദ്രിയത്തിലൂടെ ചോരയൊലിയ്ക്കുക അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള ശാരീരിക പരിക്ക്.
  • കുട്ടികള്‍ ചിലപ്പോള്‍ ഭയം, അപരാധം, വിഷാദം, ഉത്കണ്ഠ, ലൈംഗിക ശേഷിയില്ലായ്മ എന്നിവയാല്‍ വലയും അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നും ക്രമേണ പുറകോട്ട് പോകുന്നതായിക്കാണാം. കൂടാതെ പല ഇരകള്‍ക്കും അവരുടെ കൌമാര ബന്ധങ്ങളിലും ആവശ്യമുള്ളത്ര ലൈംഗിക ബന്ധങ്ങളിലും ആകസ്മിക പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു.
  • അതിനേക്കാളുപരി ലൈംഗിക അപമാനത്തിലുണ്ടാകുന്ന കുട്ടികളുടെ അനുഭവങ്ങള്‍ അവരുടെ വിശ്വാസത്തിന്‍റെ അപമാനം കൂടിയാണ്. അത് വളരെക്കാലം അവരെ ശല്യപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കും. ചിലപ്പോള്‍ അവരുടെ ജീവിതകാലം മുഴുവന്‍. മനഃശാസ്ത്രപരമായി ചികിത്സിച്ചില്ലായെങ്കില്‍ അവരുടെ ബന്ധങ്ങളെ ഇത് ബാധിക്കും.

വിദ്യാഭ്യാസ സമ്പ്രദായത്തിനകത്തെ ലംഘനങ്ങള്‍

എ. ശാരീരിക ശിക്ഷ 
മിഥ്യ: അച്ചടക്കം പഠിപ്പിക്കുന്നതിലേക്കായി ചിലപ്പോഴൊക്കെ കുട്ടികളെ ശിക്ഷിക്കേണ്ടത് അത്യാവശ്യമായിവരുന്നു.
യാഥാര്‍ത്ഥ്യം: വടി ഒഴിവാക്കിയാല്‍ അത് കുട്ടിയെ നശിപ്പിക്കുമെന്നാണ് പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ചെറുപ്പക്കാരുടെയും വിശ്വാസം. 
രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും അടി ലഭിക്കുന്ന കൌമാരപ്രായക്കാര്‍ എല്ലായ്‍‍പ്പോഴും വിചാരിക്കുന്നത് അങ്ങനെ ചെയ്യുന്നത് അവരുടെ അവകാശമാണെന്നാണ്. ചിലപ്പോള്‍ അവര്‍ ചെറുപ്പത്തില്‍ അനുഭവിച്ച മാനസികാഘാതങ്ങളും ശാരീരികവും തരം താഴ്ത്തുന്നതുമായ രീതിയിലുള്ള ശിക്ഷകളും മറന്ന് പോകാറുണ്ട്.
കുട്ടികളില്‍ അച്ചടക്കമുണ്ടാക്കുന്നതിനുള്ള മാനദണ്ഡമായി ഇടയ്ക്കിടയ്ക്ക് ശാരീരിര ശിക്ഷ ഉപയോഗിക്കാറുണ്ട്. അത് രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, അദ്ധ്യാപകേതര സ്കൂള്‍ അധികാരികള്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്ന ഭാഗത്താണ് കുട്ടികള്‍. ഏകദേശം എല്ലാ സ്കൂളുകളിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ശാരീരിക ശിക്ഷ നല്‍കി പീഡിപ്പിക്കുന്നു. മിക്ക രക്ഷകര്‍ത്താക്കളും അവരുടെ കുട്ടികളെ വടി കൊണ്ട് അടിക്കുന്നു. അച്ചടക്കത്തിന്‍റെ പേരുപറഞ്ഞ് കുട്ടികളുടെ എല്ലുകളും പല്ലുകളും വരെ പൊട്ടിച്ചിട്ടുണ്ട്, മുടി പിഴുതെടുത്തിട്ടുണ്ട്. കുടാതെ അപമാന പ്രവര്‍ത്തികള്‍ക്ക് വിധേയരാക്കിയിട്ടുമുണ്ട്.

കായിക ശേഷി ഉപയോഗിച്ച് കുട്ടിക്ക് വേദന വരുത്തണമെന്ന ചിന്തയോടെ, മുറിവേല്‍പ്പിക്കണമെന്ന ഉദ്ദേശമില്ലാതെ തെറ്റുതിരുത്തുന്നതിനെ ശാരീരിക ശിക്ഷ എന്നുപറയുന്നു.

ശാരീരിക ശിക്ഷ വകഭേദങ്ങള്‍ 
കായിക ശിക്ഷകള്‍ 

1. കസേര പോലെ കുട്ടികളെ നിര്‍ത്തുക
2. സ്കൂള്‍ ബാഗുകള്‍ തലയില്‍ വച്ച് നിര്‍ത്തുക
3. അവരെ സൂര്യന് താഴെ ദിവസം മുഴുവന്‍ നിര്‍ത്തുക
4. കുട്ടികളെ നിര്‍ത്തി ജോലി ചെയ്യിക്കുക
5. അവരെ ബഞ്ചില്‍ കയറ്റി നിര്‍ത്തുക
6. അവരെ കൈ ഉയര്‍ത്തി നിര്‍ത്തുക
7. വായില്‍ പെന്‍സില്‍ തിരുകി നിര്‍ത്തുക
8. അവരെ കാലുകള്‍ക്കിടയിലൂടെ കൈയ്യിട്ട് ചെവിയില്‍ പിടിച്ചുകൊണ്ട് നിര്‍ത്തുക
9. കുട്ടികളുടെ കൈകള്‍ കൂട്ടികെട്ടുക
10. അവരെ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും തുടര്‍ച്ചയായീ ആവര്‍ത്തിപ്പിച്ച് 
ചെയ്യിപ്പിക്കുക.
11. വടികൊണ്ടു തല്ലുകയും നുള്ളുകയും ചെയ്യുക
12. ചെവി പിടിച്ച് തിരിക്കുക


വികാരപരമായ ശിക്ഷകള് 
1. എതിര്‍വര്‍ഗ്ഗക്കാരെ പരസ്പരം കൈത്തലം കൊണ്ട് തല്ലിക്കുക 
2. ശാസന, അധിക്ഷേപം, നാണം കെടുത്തല് 
3. അവന്‍റെയോ/അവളുടെയോ ദുഃസ്വഭാവത്തിന്‍റെ കുറ്റം ചുമത്തി കുട്ടിയെ സ്കൂളിന് ചുറ്റും ഓടിക്കുക 
4. ക്ലാസ്സിന്‍റെ പുറകില്‍ നിര്‍ത്തി ജോലി മുഴുവനാക്കാന്‍ പറയുക 
5. രണ്ട് ദിവസത്തേയ്ക്ക് അവരെ സ്കൂളിന് പുറത്താക്കുക 
6. “ഞാന്‍ ഒരു വിഡ്ഢി”, “ഞാന്‍ ഒരു കഴുത” തുടങ്ങിയ ബോര്‍ഡുകള്‍ അവരുടെ പുറകില്‍ എഴുതി ഒട്ടിച്ചു വയ്ക്കുക 
7. എല്ലാ ക്ലാസ്സിലും കൂടെ കൊണ്ടുപോയി കുട്ടിയെ നാണം കെടുത്തുക 
8. ആണ്‍കുട്ടികളുടെ ഷര്‍ട്ട് ഊരിമാറ്റുക 


നിഷേധാത്മകമായ ശിക്ഷകള് 
1. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും തടഞ്ഞ് വയ്ക്കല് 
2. അവരെ ഇരുണ്ട റൂമില്‍ അടച്ചിടുക 
3. രക്ഷകര്‍ത്താക്കളെ വിളിച്ച് വരുത്തുക അല്ലെങ്കില്‍ വിശദീകരണ രൂപത്തിലുള്ള കത്തുകള്‍ രക്ഷകര്‍ത്താക്കളില്‍ നിന്ന് വാങ്ങികൊണ്ട് വരാന്‍ കുട്ടികളോട് ആവശ്യപ്പെടുക 
4. കുട്ടികളെ വീട്ടിലേക്ക് മടക്കി അയയ്ക്കുകയോ സ്കൂള്‍ കവാടത്തിന് വെളിയില്‍ നിര്‍ത്തുകയോ ചെയ്യുക 
5. ക്ലാസ്സ് റൂമിന്‍റെ തറയില്‍ കുട്ടികളെ ഇരുത്തുക 
6. സ്കൂള്‍ പരിസരം വൃത്തിയാക്കാന്‍ കുട്ടികളോട് പറയുക 
7. കുട്ടികളെ കെട്ടിടത്തിന് ചുറ്റുമോ കളിസ്ഥലത്തോ ഓടിക്കുക 
8. പ്രിന്‍സിപ്പലിന്‍റെ അടുത്തേക്ക് കുട്ടികളെ അയയ്ക്കുക 
9. ക്ലാസ്സില്‍ കുട്ടികളെ കൊണ്ട് പഠിപ്പിക്കുക 
10. അവരെ ടീച്ചര്‍ വരുന്നത് വരെ നിര്‍ത്തുക 
11. വാക്കാലുള്ള മുന്നറിയിപ്പ് നല്‍കുക, ഡയറിയിലോ കലണ്ടറിലോ കൂടിയുള്ള മുന്നറിയിപ്പ് നല്‍കുക 
12. കുട്ടിക്ക് റ്റി.സി. നല്‍കുമെന്ന് ഭയപ്പെടുത്തുക 
13. കളികളില്‍ നിന്നോ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നോ അവരെ ഒഴിവാക്കുമെന്ന് പറയുക 
14. മാര്‍ക്കുകള്‍ കുറയ്ക്കുക 
15. മൂന്ന് പ്രാവശ്യം താമസിച്ച് വരുന്നത് ഒരു ദിവസം സ്കൂളില്‍ വരാത്തതായി കണക്കാക്കുക 
16. അമിതമായ ശിക്ഷ നല്‍കുക 
17. കുട്ടികള്‍ക്ക് പിഴ ശിക്ഷ നല്‍കുക 
18. ക്ലാസ്സിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക 
19. ഒരു പീരീടോ, ദിവസമോ, ആഴ്ചയോ അല്ലെങ്കില്‍ ഒരു മാസമോ തറയില്‍ ഇരുത്തുക 
20. അച്ചടക്കം സംബന്ധിച്ച ചാര്‍ട്ടുകളില്‍ അവരുടെ സ്ഥാനത്ത് കുറ്റങ്ങള്‍ എഴുതിചേര്‍ക്കുക 
ഉറവിടം: സ്കൂളുകളിലെ കുട്ടികളുടെ അവകാശങ്ങളിലെ ശാരീരിക ശിക്ഷാ ലംഘനം - രചയിതാവ് – 
പ്രൊഫസര്‍ മാദാബുഷിശ്രീധര്‍ - നല്‍സര്‍ നിയമ യൂണിവേഴ്സിറ്റി –Hyderabad.htm

ഒരു കുട്ടിക്ക് ഹാനി വരുത്തുന്ന ശാരീരിക ശിക്ഷ

യുവ മനസ്സുകളില്‍ വിപരീത സമ്മര്‍ദ്ദവും, അത് വെറുപ്പ്, ഭയം, ഉള്‍ക്കിടിലം തുടങ്ങിയവ ബാല്യ മനസ്സുകളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 
ഇത്തരത്തിലുള്ള ശിക്ഷകള്‍ ദേഷ്യവും വെറുപ്പും സ്വന്തമായി അവജ്ഞയും ഉളവാക്കും. ഇത് നിസ്സഹായ അവസ്ഥ, അപമാനം തുടങ്ങിയവ സംഭാവന ചെയ്യുന്നു. അവന്‍റെയോ/അവളുടെയോ സ്വന്തമായി മൂല്യമുള്ളതും അത്ഭിമാനവുമുള്ള കുട്ടിയെ കവര്‍‍ന്നെടുക്കുന്നതും കുട്ടി പിന്നോക്കം പോകുന്നതിനോ കയ്യേറ്റത്തിലോ കലാശിക്കുന്നു. 
ഇത് കുട്ടികളെ അക്രമത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം പ്രതികാരമാണെന്ന് പഠിപ്പിക്കുന്നു. 
കുട്ടികള്‍ ചെറുപ്പക്കാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതാണ്. എന്തിനും അക്രമം ഉപയോഗിക്കുന്നത് നല്ലതാണെന്ന് കുട്ടികള്‍ വിശ്വസിക്കാന്‍ ആരംഭിക്കും. അതില്‍ തെറ്റൊന്നുമില്ലെന്ന് വിചാരിക്കും. പ്രതികാരത്തിന്‍റെ ഭാഗമായി കുട്ടികള്‍ അവരുടെ സ്വന്തം രക്ഷകര്‍ത്താക്കളെയോ അദ്ധ്യാപകരെയോ ഉപദ്രവിക്കും. കുട്ടിക്കാലത്ത് ശാരീരിക ശിക്ഷക്ക് ബലിയാടുകളായ കുട്ടികള്‍ അവരുടെ കുട്ടികളെയോ ജീവിത പങ്കാളിയെയോ അല്ലെങ്കില്‍ കൂട്ടുകാരെയോ യൌവനാവസ്ഥയില്‍ മര്‍ദ്ദിക്കുന്നതിന് സാധ്യത കൂടുതലാണ്. 
ശാരീരിക ശിക്ഷയാണ് എറ്റവും നിഷ്ഫലമായ അച്ചടക്ക രൂപീകരണത്തിന്‍റെ രൂപം. ഇത് വിരളമായി വ്യക്തികളെ പ്രലോഭിപ്പിക്കുന്നു. ഇത് കുട്ടികള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. 
ശിക്ഷ ഒരു പരിധി വരെ കുട്ടികളെ അച്ചടക്കലംഘന പ്രവര്‍ത്തികളില്‍ നിന്നും പിന്‍തിരിപ്പിക്കും. അത് ആ വിഷയത്തിലെ അവന്‍റെയോ/അവളുടെയോ ധാരണയ്ക്ക് മാത്രം വരുന്നതിനോ, അവരെ കൂടുതല്‍ വിവേകമതിയാക്കുകയോ ചെയ്യുന്നില്ല. 
വാസ്തവത്തില്‍ അത് കുട്ടികളില്‍ ധാരാളം വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. 
സ്കൂളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള കാരണങ്ങളിലൊന്ന് ശാരീരിക ശിക്ഷയാണെന്നാണ് തെരുവിലെയും ജോലിക്കുപോകുന്നതുമായ കുട്ടികള്‍ അഭിപ്രായപ്പെടുന്നത്. 
കുട്ടികളുടെ വികസനത്തിനും പങ്കാളിത്തത്തിനുമുള്ള അവകാശത്തിന്‍റെ ചിലവിലായിരിക്കരുത് അവരുടെ അച്ചടക്കത്തിനുള്ള അവകാശം. വാസ്തവത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തിനുള്ള അവകാശം മാത്രമാണ് അച്ചടക്ക രൂപീകരണത്തിന് ഉപയോഗിക്കേണ്ടത്. 
ഇവിടെ ശാരീരിക ശിക്ഷ അനുവദിക്കുന്ന ഒരു മതമോ നിയമമോ ഇല്ല. അവര്‍ക്ക് മറ്റ് വഴികളിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ കുട്ടികളെ ശാരീരികായി ശിക്ഷിക്കാന്‍ നിയമപരമായോ സദാചാരപരമായോ ആര്‍ക്കും അധികാരമില്ല.

  • അച്ചടക്കം പഠിപ്പിക്കാന്‍ കഴിയുന്നതല്ല, അത് ശീലിക്കാവുന്നതാകുന്നു.
  • അച്ചടക്കം എന്നത് ഒരു മനോഭാവം, ഉത്തരവാദിത്വം അഥവാ പ്രതിജ്ഞാബദ്ധത ആകുന്നു.
  • അടിസ്ഥാനപരമായി അച്ചടക്കം ആന്തരികമാണെങ്കിലും അത് പാലിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ബാഹ്യ പ്രക്രിയയാണ്.

പരീക്ഷാ സമ്മര്‍ദ്ദവും വിദ്യാര്‍ത്ഥി ആത്മഹത്യയും

മിഥ്യ: ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നാം ഉണ്ടാക്കുന്ന പ്രതിഭകളെ കുറിച്ച് ലോകം ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. അതിന്‍റ ഫലമായി കുറെ ഇന്ത്യന്‍ പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, മറ്റു തൊഴിലുകളില്‍ ഏര്‍‍‍പ്പെട്ടിരിക്കുന്നവര്‍ കിഴക്കന്‍ ഭാഗങ്ങളില്‍ സ്ഥിര താമസമാക്കുകയും അവരില്‍ കുറെപ്പേര്‍ രാജ്യത്ത് അവര്‍ക്ക് വേണ്ടി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിഷ്ഠയുള്ള അച്ചടക്കത്തോടൊപ്പം മത്സര സ്വഭാവമുള്ള പരീക്ഷാ സമ്പ്രദായം വിജയത്തിലേക്കുള്ള വഴിയാണ്. നല്ല ഫലമുണ്ടാക്കുന്ന സ്കൂളുകളില്‍ അവരുടെ കുട്ടികളെ അയയ്ക്കുന്നതിനാണ് രക്ഷകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നത്. 

യാഥാര്‍ത്ഥ്യം: ലോകത്ത് ഏറ്റവും നല്ല പ്രതിഭകളെ ഉണ്ടാക്കുന്നത് ഇന്ത്യയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതിന്‍റ കീര്‍ത്തി സത്യത്തില്‍ നിലവിലുള്ള പഠന രീതിക്കാണോ, വിദ്യാഭ്യാസ സമ്പ്രദായത്തിനാണോ അല്ലെങ്കില്‍ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദത്തിനെതിരായി ജീവിതത്തില്‍ നല്ലത് മാത്രം ചെയ്യുന്ന ചില വിദ്യാര്‍ത്ഥികളുടെ തികഞ്ഞ മനഃശക്തിക്കാണോ കൊടുക്കണ്ടത്? എന്തും സംഭവിക്കാവുന്ന മത്സര സമ്മര്‍ദ്ദമോ, നമ്മുടെ കുട്ടികളില്‍ നിന്നോ വിദ്യാര്‍ത്ഥികളില്‍ നിന്നോ ഉയരുന്ന പ്രതീക്ഷകളോ, നല്ല വിജയങ്ങള്‍ സ്കൂളിന്‍റെയോ അദ്ധ്യാപകരുടെയോ കീര്‍ത്തിയുടെ പ്രധാന ഊന്നുവടിയാണെന്നതോ, ഇതിനെയെല്ലാം വിജയപൂര്‍വ്വം നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ കഴിവില്ലാത്തത് അവരുടെ ഇടയിലെ വിഷാദം കൂട്ടുമെന്നതോ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണത്തെ വളര്‍ച്ചയിലേക്ക് നയിക്കാം. പ്രതിഭകള്‍ മരിക്കുന്നു, നാം ഇപ്പോള്‍ ഈ സത്യത്തിന് നേരെ കണ്ണു തുറന്നില്ലായെങ്കില്‍ വളരെ പെട്ടെന്ന് തന്നെ തിളങ്ങി നില്‍ക്കുന്ന ഒരു തലമുറ യുവജനങ്ങളെയാകെ നമുക്ക് നഷ്ടപ്പെടാം.

ചില കുട്ടികള്‍ക്ക് സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ശേഷം ഇവിടെ മറ്റ് ജീവിത പ്രതീക്ഷകളൊന്നും ഉണ്ടായിരിക്കുകയില്ല. 
സി.ബി.എസ്.ഇ പത്താം ക്ലാസിന്‍റെയും പന്ത്രണ്ടാം ക്ലാസിന്‍റെയും ഫലം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകം തലസ്ഥാനത്തുള്ള അര ഡസന്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരിക്കും. ഇത് നിങ്ങള്‍ വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ചിന്തിക്കുന്നുണ്ടായിരിക്കും പരീക്ഷക്ക് തോറ്റ കാരണം ജീവിതം അവസാനിപ്പിച്ചവരെ കുറിച്ച്. 
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കൂടി വരുന്ന ആത്മഹത്യാ പ്രവണത ആഴത്തിലുള്ള ആസ്വാസ്ഥ്യങ്ങളുടെ പ്രഖ്യാപനങ്ങളാണ്. നേരത്തെ ജനങ്ങള്‍ വിഷാദത്തെ കൌമാരവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. ഇവിടെ ആദ്യമായി മനോരോഗ ചികിത്സാ വിഭാഗം പ്രൊഫസറും തലവനുമായ ആര്‍.സി. ജിലോഹയും മൌലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ജി.ബി. പന്തും സത്യത്തില്‍ കൌമാര പ്രായമായവരും വിഷാദത്താല്‍ ക്ലേശിക്കുന്നതായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പ്രായത്തില്‍ അവര്‍ക്ക് സന്ദര്‍‍ഭോജിതമായി പ്രവര്‍ത്തിക്കുന്നതിനോ പരാജയത്തോട് പൊരുത്തപ്പെടുന്നതിനുള്ള പരിചയമോ ഇല്ലാത്തത് കാരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. 
ടെലി ഉപദേഷ്‍ടാവായ മിസ്. ശര്‍മ്മ പറയുന്നത് ഉപദേശിക്കലിന്‍റെ ആവശ്യമുണ്ടെന്ന് മനസിലാക്കേണ്ടത് രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നിര്‍ണ്ണായകമായ ഒരു കാര്യമാണെന്നാണ്. പരീക്ഷാ ഫലം എന്നത് ലോക അവസാനമല്ല. നിങ്ങള്‍ മോശമായിട്ടാണ് പരീക്ഷ എഴുതിയതെങ്കിലും അതു കഴിഞ്ഞും ഇവിടെ ജീവിതമുണ്ട്. അതാണ് രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും മനസിലാക്കേണ്ട കാര്യമെന്നാണ് മിസ്. ശര്‍മ്മ പറയുന്നത്. 
ഉറവിടം: സ്മൃതി കാക്, ട്രൈബൂണല്‍, ഛണ്ഡീഗഡ്, ഇന്ത്യ, മെയ് 31, 2002 വെള്ളിയാഴ്ച http://www.tribuneindia.com/2002/20020531/ncr1.htm 
നല്ല ഫലം തരുന്ന സ്കൂളുകളില്‍ അവരവരുടെ കുട്ടികളെ അയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ആരെങ്കിലും അവരോട് നല്ല ജിവിതത്തിന് ഇത്രയും വിലകൊടുക്കണോ അല്ലെങ്കില്‍ അവരുടെ കുട്ടിയുടെ നിലനില്‍പ്പിന് ഇത് വേണോ എന്ന ചോദിച്ചാല്‍? ഒരു രക്ഷകര്‍ത്താവും അവളുടെയോ അവന്‍റെയോ കുട്ടിയെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുകയില്ല. സത്യത്തില്‍ ഇത് കാണിക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്കും ഉപദേശം അത്യന്താപേക്ഷിതമാണെന്നാണ്. സ്കൂളുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍, എല്ലാ പി.റ്റി.എ യും ക്ലാസില്‍ അവനോ/അവളോ എത്ര നല്ല അഥവാ ചീത്തയായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രമാണ് നോക്കുന്നതെങ്കില്‍, അദ്ധ്യാപകര്‍ ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, അവരുടെ വിദ്യാര്‍ത്ഥികളുടെ വൈകാരികവും മാനസികവുമായുള്ള ആവശ്യങ്ങല്‍ അവഗണിക്കുകയാണെങ്കില്‍ ഒന്നിനും ഇപ്പോഴത്തെ സ്ഥിതി മാറ്റാന്‍ സഹായിക്കാന്‍ കഴിയുകയില്ല. സ്കൂളുകളാണ് ആദ്യ പ്രവര്‍ത്തനം നടത്തേണ്ടത്, കൂടാതെ ഉപദേശം ഒരു പക്ഷെ കുട്ടികള്‍‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും നല്‍കി തുടങ്ങേണ്ടത്.

തെരുവിലെ കുട്ടികളും ഒളിച്ചോടിയ കുട്ടികളും മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ: പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മാത്രമാണ് ഓടിപ്പോയി തെരുവ് കുട്ടികളായി തീരുന്നത്. തെരുവില്‍ ജീവിക്കുന്ന കുട്ടികളെല്ലാം മോശപ്പെട്ട കുട്ടികളാകുന്നു.

യാഥാര്‍ത്ഥ്യം: അവനോ/അവള്‍ക്കോ നല്ല ശ്രദ്ധ കൊടുത്തില്ലായെങ്കില്‍ ഏത് കുട്ടികളും ഓടി പോകും. അന്തഃസ്സോടെ ജീവിക്കുന്നതിന് ഏത് കുട്ടിക്കും അവകാശമുണ്ട്. ഏത് രക്ഷകര്‍ത്താവോ/കുടുംബമോ/സ്കൂളോ/വില്ലേജോ ഈ അവകാശത്തെ നിരസിച്ചാലും അവര്‍ക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെടും.

തെരുവിലെ കുട്ടികളില്‍ ഏറിയ പങ്കും ഓടിപ്പോയവരാണ്. അവര്‍ വീട് വിട്ടതിന് കാരണം കൂടുതല്‍ മെച്ചപ്പെട്ട ജീവിതാവസരത്തിന് വേണ്ടിയോ, പട്ടണങ്ങളുടെ ആകര്‍ഷകത്വമോ, സമ്മര്‍ദ്ദത്തിന് വഴിപ്പെടുമ്പോഴോ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സ്കൂല്‍ സമ്പ്രദായത്തിന്‍റെ ക്രൂര സാഹചര്യത്തില്‍ നിന്ന് ഓടി പോകുന്നതിനോ, ഗാര്‍ഹിക അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനോ, ശോചനീയമായ അവസ്ഥയില്‍ അവര്‍ ജീവിക്കുന്ന സ്ഥലത്തു നിന്ന് പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനോ വേണ്ടിയാണ്. 
തെരുവ് കുട്ടികള്‍ ഒരിക്കലും ചീത്തയല്ല. അവര്‍ ജീവിക്കുന്ന സാഹചര്യമാണ് മോശപ്പെട്ടത്. 
ഈ കുട്ടികള്‍ക്ക് അവരുടെ തന്നെ ഒരു ദിവസത്തെ 2 നേരത്തെ ഭക്ഷണം പോലും ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാറില്ല. കൂടാതെ അവര്‍ അപമാനിക്കപ്പെടാന്‍ വളരെ എളുപ്പവുമാണ്. ഒരിക്കല്‍ അവര്‍ തെരുവുകളില്‍ ക്രൂരമായ ചൂഷണത്തിനും ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മുതിര്‍ന്ന കുട്ടികളുമായുള്ള ബന്ധം പുതിയ കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ തട്ടിപ്പറിയോ, പോക്കറ്റടിയോ, ഭിക്ഷാടനമോ, മയക്കുമരുന്നു കൊണ്ട് നടന്ന് വില്‍ക്കുന്ന ജോലിയോ തുടങ്ങിയവയില്‍ ഏതിലെങ്കിലും വ്യാപൃതരാവുന്നതിന് കാരണമാകുന്നു. 
കുട്ടികള്‍ അവരുടെ വീട്ടില്‍ നിന്നും ഒളിച്ചോടുന്നതിന് പല കാരണങ്ങളുണ്ട്.

  • കൂടുതല്‍ മെച്ചപ്പെട്ട ജീവിത മാര്‍ഗ്ഗങ്ങള്‍
  • പട്ടണങ്ങളുടെ ആകര്‍ഷകത്വം
  • സമ്മര്‍ദ്ദത്തെ സൂക്ഷ്മമായി നോക്കുന്നത്
  • ഉറപ്പില്ലാത്ത കുടുംബ ബന്ധങ്ങള്‍
  • അവരുടെ രക്ഷകര്‍ത്താക്കള്‍ അവരെ ഉപേക്ഷിക്കുന്നത്
  • രക്ഷകര്‍ത്താക്കളാലോ അദ്ധ്യാപകരാലോ മര്‍ദ്ദിക്കപ്പെടുമെന്നുള്ള ഭീതി
  • ലൈംഗിക അപമാനം
  • ജാതി വിവേചനം
  • ലിംഗ വിവേചനം
  • വൈകല്യം
  • എച്ച്.ഐ.വി/എയ്ഡ്സ് കാരണമുള്ള വിവേചനം

“തെരുവിലെ കുട്ടികളുടെ മേലുള്ള ലൈംഗിക അപമാനം ഒരു നിരീക്ഷണ കേന്ദ്രത്തിന്‍റെ ആവശ്യകത” എന്ന വിഷയത്തെ കുറിച്ച് ഇന്ത്യന്‍ ശിശുരോഗ ചികിത്സ, സാമൂഹ്യ മരുന്ന് വകുപ്പ് & മനോരോഗ ചികിത്സ, മൌലാനായിലെ ദീപ്തി പഗാരെ, ജി.എസ്.മീണ, ആര്‍.സി.ജിലോഹ, എം.എം.സിംഗ് എന്നിവര്‍ നടത്തിയ പഠനം 
2003-2004 –ല്‍ ഡല്‍ഹിയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലെ പുരുഷ അന്തേവാസികളുടെ ഇടയില്‍ ലൈംഗിക അപമാനത്തിന്‍റെ വ്യാപ്തിയും രീതിയും തിട്ടപ്പെടുത്തുന്നതിന് നടത്തിയ പഠനത്തില്‍ നിന്നും വെളിപ്പെട്ട രഹസ്യം ഭൂരിഭാഗം പേരും ഓടിപോയ കുട്ടികളും 38.1% പേര്‍ ലൈംഗിക അപമാനം അനുഭവിച്ചവരുമാണ്. ചികിത്സാലയങ്ങളിലെ പരിശോധന കാണിക്കുന്നത് 61.1% പേര്‍ക്ക് ശാരീരിക തെളിവുകളും 40.2% പേര്‍ക്ക് സ്വഭാവത്തിലും ലൈംഗിക അപമാനത്തിന്‍റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. 44.4% പേര്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക അപമാനത്തിന് ഇരയായിട്ടുണ്ട്. 25% പേര്‍ക്ക് പകരുന്ന രോഗത്തിന്‍റെ അടയാളങ്ങള്‍ ഉള്ളതായി അഭിപ്രായപ്പെട്ടു. ലൈംഗിക അപമാനത്തിലെ പ്രധാന കുറ്റവാളികള്‍ അപരിചിതരായിരുന്നു.

എച്ച്.ഐ.വി / എയ്ഡ്സ് മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ : എച്ച്.ഐ.വി/എയ്ഡ്സ് മുതിര്‍ന്നവരുടെ ഒരു പ്രശ്നമാണ്. കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് അവര്‍ ഒന്നും അറിയേണ്ട കാര്യവുമില്ല. കുട്ടികളോട് എച്ച്.ഐ.വി/എയ്ഡ്സ്, പ്രത്യുല്‍പാദന ശാസ്ത്രം, ലൈംഗികത തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയിക്കുക വഴി അവരുടെ മനസ്സിനെ ചീത്തയാക്കുകയാണ് ചെയ്യുന്നത്. എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എത്തുമ്പോള്‍ മാത്രമാണ് ഒരുവന്‍ ശ്രദ്ധാലുവാകുന്നതും അത് പകരാതിരിക്കാന്‍ അവരെ പരമാവധി മാറ്റി നിര്‍ത്തുകയും ചെയ്യേണ്ടിവരുന്നത്. 

യാഥാര്‍ത്ഥ്യം : പ്രായം, ത്വക്ക്, വര്‍ണ്ണം, ജാതി, സമുദായം, മതം, ഭൂമിശാസ്ത്രപരമായ സ്ഥാനം, സദാചാരപരമായി നല്ലതോ ചീത്തയോ എന്നിങ്ങനെയുള്ള വിവേചനം എച്ച്.ഐ.വി/എയ്ഡ്സിനില്ല. ഏത് മനുഷ്യനും എച്ച്.ഐ.വി ബാധിക്കാവുന്നതാണ്. എച്ച്.ഐ.വി ബാധിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുമ്പോള്‍ അയാളുടെ ശരീരത്തിലെ സ്രവങ്ങളായ ശുക്ലം, യോനീദ്രവം, രക്തം അല്ലെങ്കില്‍ മുലപ്പാല്‍ എന്നിവയിലൂടെ മനുഷ്യ പ്രതിരോധം അപര്യാക്തമാക്കുന്ന എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസ് സംക്രമിക്കപ്പെടുന്നു. കൂടാതെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്നത് ഉള്‍‍‍പ്പെടെയുള്ള സൂചികളിലൂടെയും എച്ച്.ഐ.വി സംക്രമിച്ച രക്തത്താല്‍ മലിനമാക്കപ്പെട്ട സൂചികളിലൂടെയും പച്ചകുത്തല്‍ അഥവാ ശരീരം പിളര്‍ക്കുന്നതിനുപയോഗിക്കുന്ന സൂചികളിലൂടെയും എച്ച്.ഐ.വി പകരാം. 
ഇന്ന് ലോകത്ത് എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായോ, ബാധിക്കപ്പെട്ടവരോ ആയ ദശലക്ഷകണക്കിന് കുട്ടികള്‍ ഉണ്ട്. അകാലത്തിലുള്ള അവരുടെ രക്ഷകര്‍ത്താക്കളുടെ മരണം കുട്ടികളെ അനാഥരും രക്ഷകര്‍തൃ ശ്രദ്ധയും സംരക്ഷണവും ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു. 
മാതാവില്‍ നിന്നും ശിശുവിലേയ്ക്കുള്ള എച്ച്.ഐ.വി/എയ്ഡ്സ് കൈമാറ്റമാണ് കുട്ടികളിലേക്കുള്ള പ്രധാനപ്പെട്ട രോഗ സംക്രമണ കാരണം. വര്‍ദ്ധിച്ചുവരുന്ന ബാല ലൈംഗിക അധിക്ഷേപവും വ്യഭിചാരവും കൂടുതല്‍ കുട്ടികളെ ഈ രോഗത്തിന്‍റെ ഇരകളാക്കി തീര്‍ക്കുന്നു. കുട്ടികളിലും യുവാക്കളിലും ഉള്ള മയക്കുമരുന്നിന്‍റെ ദുര്‍വിനിയോഗം മറ്റൊരു ഭീഷണിയാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ എച്ച്.ഐ.വി/എയ്ഡ്സു മായി ബന്ധപ്പെട്ട അറിവുകള്‍ കിട്ടികളില്‍ നിന്നും തടഞ്ഞ് വയ്ക്കുന്നതും അവര്‍ അവരെ തന്നെ ഈ രോഗത്തില്‍ നിന്നും എങ്ങനെ പ്രതിരോധിക്കുന്നമെന്നതിനുള്ള അവകാശം നിഷേധിക്കുന്നതും നല്ലതല്ല.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികളുള്ള ഏഷ്യന്‍ രാജ്യം. യു.എന്‍.എയ്ഡ്സിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ 0.16 ദശലക്ഷം കുട്ടികള്‍ 0-14 വയസ് പ്രായ വിഭാഗത്തില്‍ എച്ച്.ഐ.വി ബാധിതരായി കാണപ്പെടുന്നു. 
കേരളത്തില്‍ പരപ്പനങ്ങാടിയില്‍ എയ്ഡ്സ് ബാധിച്ചു തന്‍റെ അച്ഛന്‍ മരിച്ചു എന്ന കാരണത്താല്‍ ബബിതാ രാജ് എന്ന 6 വയസ്സുകാരിയെ അദ്ധ്യാപക രക്ഷകര്‍തൃ സമിതിയുടെയും സ്കൂള്‍ അധികാരികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായ പ്രൈമറി സ്കൂളില്‍ പ്രവേശിക്കന്നതില്‍ നിന്നും തടഞ്ഞതായി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ കാണുന്നു. 
സാമൂഹിക പ്രവര്‍ത്തകരും പ്രാദേശിക സര്‍ക്കാര്‍ അധികാരികളും കുട്ടി എച്ച്.ഐ.വി നെഗറ്റീവ് ആണെന്നുള്ള വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റുമായി വന്ന് ഇടപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അവളെ വീണ്ടും സ്കുളില്‍ പ്രവേശിപ്പിക്കുന്നതിന് വിസമ്മതിച്ചു. കൂടാതെ പ്രാദേശിക സര്‍ക്കാര്‍ സ്കുളിലും അവളെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുന്നതിന് വിസമ്മതിച്ചു. 
ഉറവിടം : ഭാവി കൈവെടിയുക, മനുഷ്യാവകാശങ്ങള്‍ നിരീക്ഷണം, പേജ് 73,2004 
നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം എച്ച്.ഐ.വി രോഗബാധിതനായ കുട്ടിയെ തൊട്ടതുകൊണ്ടോ, കുട്ടിയുടെ അടുത്ത് ഇരുന്നതുകൊണ്ടോ, ആലിംഗനം ചെയ്താലോ, ചുംബിച്ചതുകൊണ്ടോ, രോഗബാധിതനായ വ്യക്തിയുടെ കൂടെ കളിച്ചതുകൊണ്ടോ ഈ രോഗം പകരുന്നില്ല. 
കുട്ടികളുടെ അറിവിനും പങ്കാളിത്തത്തിനുമുള്ള അവകാശം അവരുടെ സ്വമേധയായുള്ള താല്‍പര്യം എന്ന തത്വ പ്രകാരം ആയിരിക്കണമെന്നുള്ളത് സത്യമാണ്. അതുകൊണ്ട് ലൈംഗികത, പ്രത്യൂല്‍പാദന ആരോഗ്യം അല്ലെങ്കില്‍ എച്ച്.ഐ.വി/എയ്ഡ്സ് എന്നിവയെ കുറിച്ച് കുട്ടികളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ പ്രായപ്രത്യേകതകള്‍ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സത്യം ഇതാണെന്നിരിക്കെ നമ്മുടെ മനസ് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്തിട്ടില്ലാത്തതിനാല്‍ അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതിന് പലകാരണങ്ങള്‍ കണ്ടുപിടിക്കുന്നു. ജീവിത നിപുണതകള്‍ക്കുള്ള വിദ്യാഭ്യാസം, അതായത് ലൈംഗിക വിദ്യാഭ്യാസം ഉള്‍‍‍പ്പെടെ നിര്‍ത്തുന്നതിനേക്കാളുപരി നാം സ്വയം തയ്യാറാകേണ്ടതിന് വളരെ പ്രാധാന്യമുണ്ട്. 
പഴയകാലത്ത് എച്ച്.ഐ.വി/എയ്ഡ്സിനെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിന് പകരം പല സ്കൂളുകളും കുട്ടികളെ പുറത്താക്കിയിരുന്നു. ഇതിന് കാരണം അവര്‍ എച്ച്.ഐ.വി/എയ്ഡ്സ് പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നതുകൊണ്ടോ അല്ലെങ്കില്‍ അവരുടെ കുടുംബത്തില്‍ ആരെങ്കിലും എച്ച്.ഐ.വി പോസിറ്റീവ് ആകാനുള്ള സാധ്യത ഉണ്ടെന്നുള്ള ഉത്കണ്ഠ കൊണ്ടോ ആണ്. എച്ച്.ഐ.വി/എയ്ഡ്സിന്‍റെ പേരില്‍ അടിസ്ഥാന സേവനങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നത് വിവേചനത്തിന് തുല്യമാണ്. ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് സമത്വത്തിനുള്ള അവകാശവും വിവേചനത്തിനെതിരെയുള്ള അവകാശവും ഉറപ്പ് നല്‍കുന്നു. ആയതിനാല്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അസമത്വവും വിവേചനവും പ്രോല്‍സാഹിപ്പിച്ചാല്‍ അത് കുറ്റകരമാണ്. 
എച്ച്.ഐ.വി പോസിറ്റീവ് ആയ ഒരു വ്യക്തിയെകുറിച്ചുള്ള അറിവ് അയാള്‍ക്ക് തുടക്കത്തിലെ ചികിത്സ നേടുന്നതിനും അതുവഴി വളരെക്കാലം അയാള്‍ക്ക് ആരോഗ്യത്തോടെ കഴിയാന്‍ സഹായിക്കുകയും രോഗാണുവിനെ അവനോ/അവളോ മറ്റൊരാളിലേക്ക് പകര്‍ത്തുന്നത് തടയുകയും ചെയ്യും. സത്യം ഇതാണെന്നിരിക്കെ അപകടാവസ്ഥയില്‍ കാണപ്പെടുന്ന കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നതിലൂടെ കുട്ടിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനുള്ള വഴികള്‍ അടയുകയും അവര്‍ക്ക് സഹായം നല്‍കുവാന്‍ കഴിയുകയുമില്ല. അതിലൂടെ മറ്റുള്ളവരുടെ അപകടാവസ്ഥ കൂടുകയേ ഉള്ളൂ. വളര്‍ന്നുവരുന്ന ഈ ഭീഷണി വിവേചനം മൂലം അവസാനിപ്പിക്കാന്‍ കഴിയുകയില്ല.

ജാതി വിവേചനം - മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ : തൊട്ടുകൂടായ്മയും ജാതി വിവേചനവും ഇപ്പോള്‍ ചരിത്രമാണ്. സംവരണത്താല്‍ അവരുടെ ജീവിതം എളുപ്പമാക്കുന്നതുകൊണ്ട് ഒരു കാരണവശാലും ദളിത് അഥവാ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ജാതി വിവേചനത്തെ അഭിമുഖീകരിക്കേണ്ടി വരികയില്ല.

യാഥാര്‍ത്ഥ്യം : ഇത് സത്യമല്ല. ജാതി വിവേചനവുമായി ഒരു വ്യക്തിയുടെ ഏറ്റുമുട്ടല്‍ വളരെ ചെറിയ പ്രായത്തിലെ ആരംഭിക്കുന്നു. സ്കൂളിലും കളിസ്ഥലത്തും ആശുപത്രിയിലും അങ്ങനെ തുടങ്ങി അവനോ അവളോ വിവേചനം അഭിമുഖീകരിക്കുന്ന സ്ഥലങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. വിവേചന പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാതെ അതിനെതിരെ നമുക്ക് ചില കാര്യങ്ങള്‍ ഉറപ്പാക്കാം. അതായത് പാവപ്പെട്ടവരും സമൂഹത്തില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരുമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്കാര്‍ക്ക് സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശങ്ങള്‍. പ്രധാനമായി വിദ്യാഭ്യാസത്തിനുള്ള സൌകര്യം, ആരോഗ്യ ശ്രദ്ധ, സാമൂഹ്യ പരിരക്ഷാ സേവനങ്ങള്‍, ബാല തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക പരിപാടികള്‍, കൈകൊണ്ടുള്ള തോട്ടിപ്പണിയെ പുച്ഛിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയവ അവസാനിപ്പിക്കുന്നത്.

വൈകല്യം - മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ : വൈകല്യം എന്നത് ഒരു ക്ഷാപമാണ്. ഒരു വൈകല്യമുള്ള കുട്ടിക്ക് ഒരു വിലയുമില്ല. അങ്ങനെയുള്ള കുട്ടികള്‍ കുടുംബത്തിന് ഭാരവും അവര്‍ സാമ്പത്തികമായി ഉത്പാദനക്ഷമതയില്ലാത്തവരും അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് കൊണ്ട് ഒരു ഉപയോഗവുമില്ല. സത്യത്തില്‍ മിക്ക വൈകല്യങ്ങള്‍ക്കും ഒരു പരിഹാരവുമില്ല. 

യാഥാര്‍ത്ഥ്യം : പഴയകാലത്ത് വൈകല്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ലായിരുന്നു. ഗര്‍ഭകാലത്തെ അശ്രദ്ധകൊണ്ടോ അല്ലെങ്കില്‍ ജനിതകമായി പാരമ്പര്യമായി ഉള്ള കാരണത്താലോ വൈകല്യമുണ്ടാകുന്നു. കൃത്യ സമയത്ത് വൈദ്യസഹായം കിട്ടാത്തതിനാലോ, ശരിയായ പ്രതിരോധ മരുന്നിന്‍റെ അഭാവമോ, അപകടമോ അല്ലെങ്കില്‍ മുറിവോ എന്നിവയാണ് ഒഴിവാക്കാന്‍ പറ്റാത്ത മറ്റ് കാരണങ്ങള്‍.

മാനസികമോ അല്ലെങ്കില്‍ ശാരീരികമായോ വൈകല്യമുള്ള ഒരു വ്യക്തിയെ സാധാരണയായി എല്ലാവരും സഹതാപത്തോടെയാണ് കാണുന്നത്. ഇവിടെ നാം മറക്കുന്ന കാര്യം ഒരു വ്യക്തിയെന്ന നിലയില്‍ വൈകല്യമുള്ള ആളിന് സഹതാപത്തേക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ട്. ആയതിനാല്‍ അവനോ/അവള്‍‍ക്കോ സഹജീവി എന്ന പരിഗണനയാണ് ആവശ്യം.
ചിലപ്പോള്‍ വൈകല്യത്തെ കളങ്കമായി കാണാറുണ്ട്. ഒരു കുടുംബത്തില്‍ മാനസിക വൈകല്യമുള്ള വ്യക്തി ഉണ്ടെങ്കില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും സമൂഹം അവരെ നികൃഷ്ടമായി കാണുകയും ചെയ്യുന്നു. കുട്ടികളുടെ മൊത്തത്തിലുള്ള വികാസത്തിന് സഹായകമാകയാല്‍ വൈകല്യം കണക്കാക്കാതെ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും പ്രധാനമാണ്.
വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേകമായ ആവശ്യങ്ങളുണ്ട്. അതിനാല്‍ നാം ഈ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണം.. അവസരം നല്‍കിയാല്‍ അവര്‍ക്ക് ജീവിത സഹായിയായ കഴിവുകള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയും. ഒരു വൈകല്യമുള്ള വ്യക്തിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനുള്ള സൌകര്യങ്ങള്‍ കൊടുക്കുവാന്‍ നാം പരാജയപ്പെടുമ്പോള്‍ മാത്രമേ വൈകല്യം ഒരു ദുഃഖ പര്യവസായിയായി തീരുന്നുള്ളൂ.

  • 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 0-ത്തിനും 19-നും ഇടയ്ക്ക് പ്രായമുള്ള 1.67 ശതമാനം പേര്‍ വൈകല്യമുള്ളവരാണ്.
  • ആസൂത്രണ കമ്മിഷന്‍റെ പത്താം പഞ്ചവത്സര പദ്ധതി രേഖകള്‍ പ്രകാരം 0.5 മുതല്‍ 1.0 ശതമാനം കുട്ടികള്‍ക്ക് മാനസിക വൈകല്യമുണ്ട്.


വിദ്യാഭ്യാസ മേഖലയില്‍ വൈകല്യമുള്ള കുട്ടികള്‍ അഭിമുഖീകരിക്കുന്ന കടമ്പകള്‍

  • ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളുകളുടെ കുറവ്
  • വൈകല്യമുള്ള കുട്ടികള്‍ എല്ലായ്പ്പോഴും പാഠ്യഭാഗം ഹൃദിസ്ഥമാക്കുന്നത് വളരെ പതുക്കെയായിരിക്കും. എന്നാല്‍ സ്കൂളുകളില്‍ ഇത്തരത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കുന്നതിനാവശ്യമായ പ്രത്യേക അദ്ധ്യാപകര്‍ ഉണ്ടായിരിക്കുകയില്ല.
  • സ്ഥാനത്തിലും നിലയിലും ഒരുപോലുള്ളവരുടെ വിഭാഗത്തിലെ അബോധമായ മനോഭാവം. അതായത് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ പഠനത്തില്‍ വേഗത കുറഞ്ഞവരോ ശാരീരികമായി വൈരൂപ്യമോ ഉള്ളവരോ ആയതുകൊണ്ട് അവര്‍ എന്നും കളിയാക്കാനുള്ള ഒരു വിഷയമാകാം.
  • വൈകല്യമുള്ളവര്‍ക്ക് സഹായകമായ അടിസ്ഥാന സൌകര്യങ്ങളുടെ, അതായത് കയറാനും ഇറങ്ങാനും ഉള്ള ഗോവാണി, പ്രത്യേക കസേരകള്‍, ടോയ്‍‍‍ലെറ്റ് സൌകര്യങ്ങള്‍ എന്നിവയുടം, അഭാവം

ശരിയായ പരിശീലനത്തിലൂടെ വൈകല്യമുള്ള കുട്ടികളില്‍ ചില കഴിവുകള്‍ പഠിപ്പിച്ചെടുക്കുവാന്‍ കഴിയും. അത് അവനോ അവള്‍‍ക്കോ അന്തസ്സായി ജീവിക്കുന്നതിനുള്ള വരുമാനം ലഭ്യമാക്കുന്നു. 
അതിനേക്കാളേറെ, നേരത്തേ തിരിച്ചറിയുന്നത് കൊണ്ടോ രോഗം കണ്ടുപിടിക്കുന്നത് കൊണ്ടോ മിക്ക വൈകല്യങ്ങളും ഭേതപ്പെടുത്താന്‍ കഴിയും. കൃത്യസമയത്തുള്ള ഇടപെടല്‍മൂലം ചികിത്സിക്കാനും തടയാനും കഴിയുന്ന മാനസിക വിഭ്രാന്തിയും ഇതില്‍ ഉള്‍‍പ്പെടുന്നു. 
സംഘര്‍ഷവും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും
സംഘര്‍ഷം, രാഷ്ട്രീയ കലഹം, യുദ്ധം അല്ലെങ്കില്‍ പ്രകൃതി ദുരന്തം എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഓരോ വിദ്യാലയങ്ങളും ഓരോ അദ്ധ്യാപകനും പ്രത്യേക ശ്രദ്ധയെടുക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമാണെന്ന് സമൂഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ.

ശിശു സംരക്ഷണവും നിയമവും

എല്ലാവിധ ചൂഷണത്തിനും ദ്രോഹപരമായ സാഹചര്യങ്ങള്‍ക്കും എതിരെ രക്ഷ നേടാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്. അദ്ധ്യാപകരെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള അറിവ് നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അവയുടെ നിയമപരമായ പരിഹാരങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുഞ്ഞുങ്ങളുടെ നന്മയ്ക്കായി മാറ്റാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചും ബോധവാന്മാരാകുന്നതുവഴി മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
കുട്ടികള്‍ക്ക് ചിലപ്പോള്‍ നിയമ സഹായമോ, സംരക്ഷണമോ വേണ്ടി വന്നേയ്ക്കാം. ഇത്തരം അത്യാവശ്യ നിയമ നടപടി നിരസിക്കുക വഴി നാം ഒരു പൊതുവായ തെറ്റ് ചെയ്യുകയാണ്.

നിങ്ങളോട് തന്നെ ചോദിക്കുക കുടുംബം/സമുദായം/ സമൂഹം/ ശക്തമായ കൂട്ടു‍‍കെട്ട് എന്നിവരില്‍ നിന്നുണ്ടാകുന്ന വിസമ്മതത്തോടോ ശകാരത്തോടോ ഉള്ള ഭയത്തിന് സാമൂഹ്യ നീതിയേക്കാള്‍ പ്രാധാന്യമുണ്ടോ?

2003-ല്‍ കര്‍ണാല്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ 5 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികളെ വിവാഹമെന്ന കച്ചവടത്തില്‍ ഏര്‍‍പ്പെടുന്നതില്‍ നിന്ന് തടഞ്ഞു. അവര്‍ ആ വിവാഹത്തെ തടയുന്നതിന് മനസ്സിനെ പാകമാക്കിയെടുത്തു. ഈ കച്ചവടത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അവരുടെ സ്കൂള്‍ അദ്ധ്യാപകന്‍ സഹായിക്കുകയും ചെയ്തു. പ്രതിശ്രുതവരന്‍റെയും വധുവിന്‍റെയും കുടുംബത്തില്‍ നിന്നും ഗ്രാമത്തിലെ മുതി‍ര്‍ന്നവരില്‍ നിന്നും മുഴുവന്‍ സമൂഹത്തില്‍ നിന്നും വളരെ ശക്തമായ പ്രതിരോധം ഉണ്ടായിരുന്നു. അതിന് പുറമെ ആ പെണ്‍കുട്ടികള്‍ക്ക് ഭീഷണികളും ലഭിച്ചിരുന്നു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍തിരിയാന്‍ അവരുടെ സ്വന്തം കുടുംബത്തില്‍ നിന്നും തന്നെ ശ്രമങ്ങളുണ്ടായി. തുടക്കത്തില്‍ പോലീസ് സഹായിക്കാന്‍ മുന്നോട്ട് വരുകയോ കുറ്റവാളികളെ പിടികൂടാനോ തയ്യാറായില്ല. മറ്റെല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ആ സ്കൂള്‍ അദ്ധ്യാപകന്‍ സഹായം ചോദിച്ച് കൊണ്ട് പ്രാദേശികമാധ്യമങ്ങള്‍ക്ക് കത്തെഴുതി. അവസാനം പോലീസ് ആ വിവാഹം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തു. അനുകരണീയമായ ഈ ധീരതയ്ക്കും അസാധ്യമെന്ന് കരുതിയതിനെതിരെ പോരാടിയതിനും ഈ അഞ്ചുകുട്ടികളെ ധീരതയ്ക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു. ഈ സംഭവത്തില്‍ അദ്ധ്യാപകന്‍റെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. അദ്ധ്യാപകന്‍റെ സഹായമില്ലായിരുന്നെങ്കില്‍ കുട്ടികള്‍ക്ക് സമൂഹത്തെ കൊണ്ട് ഈ കര്‍ത്തവ്യം നിര്‍വ്വഹിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. വാസ്തവത്തില്‍ അദ്ധ്യാപകന്‍ സ്വന്തം ജോലിയെ മാത്രമല്ല സ്വന്തം ജിവനെയും പണയം വെച്ചാണ് ഇത് ചെയ്തത്. എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നീതിക്കും അര്‍പ്പണബോധത്തിനുമുള്ള അന്വേഷണം അയാളെ ഈ പ്രവര്‍ത്തിയിലേയ്ക്ക് നയിച്ചു.

ചുവടെ കൊടുത്തിരിക്കുന്ന ചില നടപടികള്‍ സ്വീകരിക്കുകവഴി നിങ്ങള്‍ക്കും ഒരു പക്ഷെ നിയമനടപടി ലഭ്യമാക്കാന്‍ കഴിയും.

  • പോലീസിനെയോ ചൈല്‍ഡ് ലൈനിനെയോ വിവരമറിയിക്കുക.
  • ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണവും നിയമസേവനങ്ങളും നല്‍കുന്നു എന്ന് ഉറപ്പ് വരുത്തുക.
  • സാമൂഹിക സഹകരണം ലഭ്യമാക്കുക.
  • അവസാനത്തെ ആശ്രയം എന്ന നിലയില്‍ മാത്രം പത്രമാധ്യമങ്ങളെ വിവരമറിയിക്കുക.
  • നിങ്ങളുടെ നിയമങ്ങള്‍ അറിയുക.

അടിസ്ഥാനനിയമങ്ങള്‍ അറിയുന്നതും കുട്ടികളെ സംരക്ഷിക്കുന്ന അവകാശങ്ങളെപ്പറ്റി മനസ്സിലാക്കുന്നതും വളരെ പ്രധാനമാണ്. അവകാശങ്ങളെയും ലഭ്യമായ നിയമസംരക്ഷണത്തെയും പറ്റി മനസ്സിലാക്കിയിരുന്നാല്‍ മാത്രമെ ഒരു കുട്ടിയെയോ അവളുടെയോ അവന്‍റെയോ രക്ഷകര്‍ത്താക്കളെയോ സംരക്ഷകനെയോ അല്ലെങ്കില്‍ സമൂഹത്തെയോ നിയമനടപടികളെപ്പറ്റി ബോധ്യപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ചില സമയത്ത് പോലീസിനും/ഭരണാധികാരികള്‍ക്കും വരെ ഇത് ബുദ്ധിമുട്ടായിവരും. നിങ്ങള്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് അവരോട് കൂടുതല്‍ ശക്തമായി ഇടപെടാന്‍ നിങ്ങളെ സഹായിക്കും.

ലിംഗഭേദം - തിരഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കല്‍, ഭ്രൂണഹത്യ, ശിശുഹത്യ

ലിംഗഭേദം തിരഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കലില്‍ ഏര്‍‍പ്പെട്ടിട്ടിരിക്കുന്ന ഒരു വ്യക്തിക്കെതിരെ നിയമനടപടി എടുക്കാനുള്ള പ്രധാന നിയമമാണ് ഗര്‍ഭസ്ഥരോഗ നിര്‍ണ്ണയ വിദ്യകള്‍ (നിയന്ത്രണവും ദുരുപയോഗം തടയലും) നിയമം 1994.

  • പെണ്‍ഭ്രൂണഹത്യയിലേയ്ക്ക് നയിക്കുന്ന ഭ്രൂണത്തിന്‍റെ ലിംഗഭേദം നിര്‍ണ്ണയിക്കുന്ന ഗര്‍ഭസ്ഥരോഗനിര്‍ണ്ണയ വിദ്യകളുടെ ദുരുപയോഗവും പരസ്യവും ഈ നിയമം തടയുന്നു.
  • ഈ നിയമം പ്രസവത്തിന് മുന്‍പുള്ള രോഗ നിര്‍ണ്ണയ വിദ്യകള്‍ അനുവദിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അംഗീകാരമുള്ള സ്ഥാപനങ്ങള്ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം ചില പ്രത്യേക പാരമ്പര്യ തകരാറുകളും വൈകല്യങ്ങളും കണ്ടെത്താനായി ഇത്തരം വിദ്യകള്‍ ഉപയോഗിക്കാം. നിയമം അനുശാസിക്കുന്ന നിര്‍‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും ഇതില്‍ പറഞ്ഞിട്ടുണ്ട്.
  • ആരെങ്കിലും സമര്‍പ്പിച്ച പരാതി ആദ്യം ബന്ധപ്പെട്ട അധികാരിക്ക് 30 ദിവസത്തിനകം ശരിയായ നടപടിഎടുക്കുന്നതിനും കോടതിക്ക് മുന്‍പില്‍ പരാതികൊണ്ട് വരുന്നതിനുമുള്ള ഉദ്ദേശത്തോടെയും ‍കൊടുക്കേണ്ടതാണ്.

ഈ നിയമത്തിന് പുറമെ ഇന്ത്യന്‍ ശിക്ഷാനിയമം 1860 ലെ ചുവടെ കൊടുത്തിരിക്കുന്ന വകുപ്പുകളും പ്രധാനമാണ്.

  • ഒരു വ്യക്തിയാല്‍ മരണം സംഭവിക്കുമ്പോള്‍ (വകുപ്പ് 299 ഉം വകുപ്പ് 300 ഉം)
  • ഗര്‍ഭിണിയായ സ്ത്രീ ചാപിള്ളയെ പ്രസവിക്കുന്നതിന് സ്വമേധയാ കാരണക്കാരിയാകുമ്പോള്‍ (വകുപ്പ് 312)
  • ഗര്‍ഭസ്ഥശിശു ജീവനോടെ ജനിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ജനനശേഷം മരണത്തിന് കാരണമായി തീരുന്ന പ്രവര്‍ത്തി ചെയ്യുന്നെങ്കില്‍ (വകുപ്പ് 315)
  • ഗര്‍ഭസ്ഥശിശുവിന്‍റെ മരണത്തിന് കാരണമായിതീരുന്നത് (വകുപ്പ് 316)
  • 12 വയസ്സിന് താഴെയുള്ള കുട്ടികളെ വിവസ്ത്രരായി പ്രദര്‍ശിപ്പിക്കുന്നതോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് (വകുപ്പ് 317)
  • ഒരു കുഞ്ഞിന്‍റെ ജനനം മറച്ച് വയ്ക്കുന്നതിന് അവന്‍റെയോ അവളുടെയോ ശരീരം രഹസ്യമായി മറവ് ചെയ്യുന്നത് (വകുപ്പ് 318)

ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ 2 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയോ അല്ലെങ്കില്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആകാം.

ശൈശവ വിവാഹം

ശൈശവ വിവാഹം തടയല്‍ നിയമം 1929 നിര്‍വചിക്കുന്നത് ശിശു എന്നാല്‍ വകുപ്പ് 2 (എ) പ്രകാരം ആണ്‍കുട്ടിയെങ്കില്‍ 21 വയസ്സില്‍ താഴെയും പെണ്‍കുട്ടിയെങ്കില്‍ 18 വയസ്സില്‍ താഴെയും എന്നാകുന്നു. 
ഈ നിയമപ്രകാരം ഒരു പാട് പേര്‍ ശൈശവവിവാഹം അനുവദിക്കുന്നത് കൊണ്ടോ കരാറിലേര്‍‍പ്പെടുന്നത് കൊണ്ടോ നിര്‍വ്വഹിക്കുന്നത് കൊണ്ടോ ഉള്‍‍പ്പെടുന്നത് കൊണ്ടോ ശിക്ഷിക്കപ്പെടാം.

  • ശിശുവിവാഹത്തിനായി കരാറിലേര്‍‍പ്പെടുന്ന ഒരു പുരുഷന്‍ അവന്‍റെ പ്രായം 18 വയസ്സില്‍ കൂടുതലും 21 വയസ്സില്‍ താഴെയുമാണെങ്കില്‍ അയാള്‍ 15 ദിവസം വരെ നീളാവുന്ന വെറും തടവിനോ അല്ലെങ്കില്‍ 1000 രൂപവരെയുള്ള പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം. (വകുപ്പ് 3)
  • ശിശുവിവാഹത്തിനായി കരാറിലേര്‍‍പ്പെടുന്ന 21 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്‍റെ ശിക്ഷ മുന്ന് മാസം വരെ നീളാവുന്ന തടവും പിഴയും കൂടിയായിരിക്കും (വകുപ്പ് 4)
  • ശിശുവിവാഹം നിര്‍വ്വഹിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് അതൊരു ശിശിവിവാഹമായിരുന്നോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ അയാള്‍ക്കുള്ള ശിക്ഷ 3 മാസം വരെ നീളാവുന്ന തടവും പിഴശിക്ഷയും കൂടിയായിരിക്കും (വകുപ്പ് 5)
  • ശിശുവിവാഹത്തെ അനുവദിക്കുകയോ ശ്രദ്ധയില്ലായ്മകൊണ്ട് പരാജയപ്പെടുകയോ അല്ലെങ്കില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന രക്ഷകര്‍ത്താവോ സംരക്ഷകനോ ശിക്ഷിക്കപ്പെടാം (വകുപ്പ് 6)

ശൈശവ വിവാഹം നിര്‍ത്തലാക്കാന്‍ സാധിക്കുമോ?

1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരം തീരുമാനിക്കപ്പെട്ടതോ നടക്കാന്‍ പോകുന്നതോ ആയ ശൈശവവിവാഹത്തിനെതിരെ പോലീസിന് ആരെങ്കിലും പരാതി കൊടുത്താല്‍ അത് നിര്‍ത്തിവയ്ക്കാന്‍ സാധിക്കും. പോലീസ് അന്വേഷണം നടത്തി വിവരം മജിസ്ട്രേറ്റിന്‍റെ മുന്നിലെത്തിക്കും. മജിസ്ട്രേറ്റ് ഒരു നിയന്ത്രണ ഉത്തരവ് ഇറക്കുന്നു. ഉത്തരവ് വിവാഹം നിര്‍ത്തിവയ്ക്കാനുള്ളതാണ്. ആരെങ്കിലും കോടതി ഉത്തരവ് അനുസരിക്കാതിരിക്കുകയാണെങ്കില്‍ അവര്‍ 3 മാസം തടവിനോ അല്ലെങ്കില്‍ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷാര്‍ഹരാണ്. ഏതൊരു ശൈശവവിവാഹവും വിവാഹാഘോഷത്തിന് മുമ്പേ നിര്‍ത്തലാക്കിപ്പിക്കണം. 

എന്തുകൊണ്ടെന്നാല്‍ നിയമപ്രകാരമുള്ള കുറഞ്ഞ പ്രായം തെറ്റിച്ചുകൊണ്ട് നടക്കുന്ന ഏതൊരു വിവാഹം സ്വയം സാധുവോ ഇല്ലാതാവുകയോ അയോഗ്യമോ ആയിതീരുന്നില്ല.

ബാലവേല

കുട്ടികളെ (തൊഴിലിന് പണയപ്പെടുത്തല്‍) നിയമം 1933 പ്രഖ്യാപിക്കുന്നത് ന്യായമായ വേതനത്തിനല്ലാതെ, ഒരു രക്ഷകര്‍ത്താവോ സംരക്ഷകനോ 15 വയസ്സില്‍ താഴെപ്രായമുള്ള കുട്ടിയെ പണത്തിനോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തൊഴിലിനായി പണയം വയ്ക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്നാണ്. കൂടാതെ ഇത്തരത്തിലുള്ള രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകനുമൊപ്പം ആര്‍ക്കണോ തൊഴിലിനായി പണയപ്പെടുത്തിയിരിക്കുന്നത് ആ തൊഴില്‍ദായകനും ഈ നിയമപ്രകാരം ശിക്ഷാര്‍ഹനാണ്. 
ജാമ്യതൊഴില്‍ വ്യവസ്ഥ (നിരോധന)നിയമം, 1976 പ്രകാരം കടം തിരിച്ചടയ്ക്കുന്നതിനായി ഒരു വ്യക്തിയെകൊണ്ട് നിര്‍ബന്ധിച്ച് ജാമ്യം നിര്‍ത്തിജോലിചെയ്യിപ്പിക്കുന്നത് തടയുന്നു. ഈ നിയമപ്രകാരം തൊഴില്‍ സംബന്ധമായ എല്ലാ കടബാധ്യതാകരാറുകളും ഇല്ലാതാക്കപ്പെടുന്നു. ഈ നിയമം ഏതൊരു പുതിയ ജാമ്യവ്യവസ്ഥ കരാറിനെയും തടയുന്നതിനൊപ്പം ജാമ്യതൊഴിലാളികള്‍ ഏത് കടം നികത്താന്‍ വേണ്ടിയാണോ ജാമ്യതൊഴില്‍ ചെയ്തത് ആ കടത്തില്‍ നിന്നും അവരെ മുക്തരാക്കുന്നതുമായിരിക്കും. ഒരു വ്യക്തിയോട് ജാമ്യതൊഴിലാളിയെ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. തന്‍റെ കുട്ടിയെ പണയം വച്ചോ അല്ലെങ്കില്‍ മറ്റൊരു കുടുംബാംഗത്തെ ജാമ്യതൊഴിലാളിയാക്കി ജോലി ചെയ്യിപ്പിക്കുന്ന രക്ഷകര്‍ത്താവിനുള്ള ശിക്ഷയും ഈ നിയമത്തില്‍ ഉള്‍‍പ്പെടുന്നു. 
ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം 1986, കഠിനാധ്വാനം ആവശ്യമായി വരുന്ന ചില മേഖലകളില്‍ 14 വയസ്സില്‍ താഴെപ്രായമുള്ള കുട്ടികള്‍ ജോലിയെടുക്കുന്നതിനെ തടയുകയും മറ്റ് ചില മേഖലകളിലുള്ള കഠിനാധ്വാനം ആവശ്യമില്ലാത്ത ജോലിചെയ്യുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. 
ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം 2000. ഈ നിയമത്തിലെ വകുപ്പ് 24 പ്രകാരം കഠിനമായ തൊഴില്‍ ചെയ്യിപ്പിച്ചശേഷം കുട്ടികളെ അടിമകളാക്കി സൂക്ഷിച്ചും അവരുടെ വേതനത്തെ സ്വന്തം നേട്ടത്തിനായി കൈക്കലാക്കുകയും ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാകുന്നു. 
ബാലവേല നിരോധിക്കുകയും അല്ലെങ്കില്‍ ബാലതൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനും അങ്ങനെ ചെയ്യുന്ന തൊഴില്‍ ദാതാക്കളെ പിടികൂടാന്‍ ഉപയോഗിക്കുന്ന മറ്റു തൊഴില്‍ നിയമങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

  • വ്യവസായശാലാനിയമം, 1948
  • തോട്ടം തൊഴില്‍ നിയമം, 1951
  • ഖനി നിയമം, 1951
  • കപ്പല്‍ വ്യാപാര നിയമം, 1958
  • തൊഴില്‍ പരിശീലകരുടെ നിയമം, 1961
  • വാഹന ഗതാഗത തൊഴിലാളി നിയമം, 1961
  • ബീഡി, സിഗരറ്റ് തൊഴിലാളി (തൊഴില്‍ വ്യവസ്ഥ) നിയമം, 1966
  • പശ്ചിമ ബംഗാള്‍ കടകളും സംരഭങ്ങളും നിയമം 1963

ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ 7 വര്‍ഷം തടവാണ്. എന്നാല് 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെയോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്ത വ്യക്തി ഒരു അധികാരിയാണെങ്കില്‍ (ആശുപത്രി, കുട്ടികളുടെ അഭയകേന്ദ്രം, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവയുടെ) ശിക്ഷ ഇതിനേക്കാള്‍ വലുതായിരിക്കും. 
എങ്കിലും ആണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും ബലാത്സംഗമാണ്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ബലാത്സംഗനിയമത്തില്‍ ഇത് ഉള്‍‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല. ഇവിടെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക മാനഹാനിക്കെതിരെയോ അവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെയോ പ്രത്യേകനിയമനിര്‍മ്മാണം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 377 ല്‍ ഇത്തരം പ്രവര്‍ത്തികളെ പ്രകൃതിവിരുദ്ധകുറ്റകൃത്യങ്ങളില്‍ ഉള്‍‍പ്പെടുത്തിയിരിക്കുന്നു.

കുട്ടികളെ കടത്തല്‍

കുട്ടികളുടെ കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭ്യമായ നിയമത്തിന്റെ ചട്ടക്കൂടിനെ സംബന്ധിച്ച് താഴെ പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, 1860

  • ചതി, വഞ്ചന, തട്ടികൊണ്ട് പോകല്‍, അന്യായമായ തടങ്കല്‍, കുറ്റകരമായ ഭീഷണി, പ്രായപൂര്‍ത്തിയാകാത്തവരെ കൂട്ടിക്കൊടുക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അസാന്മാര്‍ഗ്ഗികപ്രവര്‍ത്തികള്‍ക്കായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുക.
  • ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം, 2000
  • ഈ നിയമം കടത്തപ്പെട്ട കുട്ടികളുടെ സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്തുകയും അവരുടെ കുടുംബത്തിനും സമൂഹത്തിനും അവരെ തിരിച്ച് നല്കുകയും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ കടത്തുമായി ബന്ധപ്പെട്ട് കുറ്റവാളികളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • ആന്ധ്രാപ്രദേശ് ദേവദാസി (സമര്‍പ്പണ നിരോധന) നിയമം 1988 അല്ലെങ്കില്‍ കര്‍ണ്ണാടക ദേവദാസി (സമര്‍പ്പണ നിരോധന) നിയമം, 1982
  • ബോംബൈ യാചന നിരോധന നിയമം, 1959
  • ജാമ്യതൊഴില്‍ വ്യവസ്ഥ (നിരോധന)നിയമം, 1976
  • ബാലവേല നിരോധനവും നിയന്ത്രണവും നിയമം, 1986
  • ശൈശവവിവാഹം തടയല്‍ നിയമം, 1929
  • രക്ഷകര്‍തൃസ്ഥാനവും കുട്ടികളും നിയമം, 1956
  • അസാന്മാര്‍ഗ്ഗികപ്രവര്‍ത്തികള്‍ (തടയല്‍) നിയമം, 1986
  • വിവരസാങ്കേതിക വിദ്യാ നിയമം, 2000
  • വ്യാജ ലഹരി-മയക്ക് മരുന്ന് കച്ചവട നിരോധന നിയമം, 1988
  • പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) നിയമം 1989
  • മുനുഷ്യാവയവം മാറ്റി വെയ്ക്കല്‍ നിയമം 1994

എച്ച്.ഐ.വി/എയ്ഡ്സ്

എച്ച്.ഐ.വി ബാധിച്ച വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഒരു പ്രത്യേക നിയമത്തിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി എച്ച്.ഐ.വി ബാധിതനാണെന്ന വ്യത്യാസമില്ലാതെ ഇന്ത്യന്‍ ഭരണഘടന ചില മൌലികാവകാശങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഉറപ്പ് നല്‍കുന്നു. അവയാണ്

  • സമ്മതം അറിയിക്കുവാനുള്ള അവകാശം
  • രഹസ്യത്തിനുള്ള അവകാശം
  • വിവേചനത്തിനെതിരെയുള്ള അവകാശം

സമ്മതം അറിയിക്കുവാനുള്ള അവകാശം.

സമ്മതം സ്വതന്ത്രമായിരിക്കണം സമ്മതം നേടിയെടുത്തത് ഭീഷണി, തെറ്റ്, വഞ്ചന, അനര്‍ഹമായ സ്വാധീനം തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയിലൂടെ ആയിരിക്കരുത്. സമ്മതം അറിയിക്കേണ്ട ആവശ്യമുണ്ട്. ഇത് പ്രത്യേകിച്ച് ഡോക്ടര്‍-രോഗി ബന്ധത്തില്‍ പ്രധാനമാണ്. ഡോക്ടര്‍ ഇത് കൂടുതല്‍ അറിയേണ്ടതും രോഗിയുടെ വിശ്വാസമാര്‍ജ്ജിച്ചിരിക്കുകയും വേണം. ചികിത്സ തുടങ്ങുന്നതിന് മുമ്പ് അതില്‍ ഉള്‍‍പ്പെട്ടിരിക്കുന്ന അപകടത്തെപ്പറ്റിയും സാധ്യമായ മറ്റ് പോംവഴികളെ കുറിച്ചും അറിയിച്ചിരിക്കണം. അതുമൂലം രോഗിക്ക് ഈ ചികിത്സ വേണമോ വേണ്ടയോയെന്ന് അറിവോടെയുള്ള തീരുമാനം എടുക്കാന്‍ കഴിയും. 

എച്ച്.ഐ.വി രോഗത്തിന്‍റെ ഭവിഷ്യത്ത് മറ്റ് മിക്കരോഗങ്ങളെക്കാളും വ്യത്യസ്തമാണ്. അതിനാലാണ് പരിശോധനയ്ക്ക് വിധേയമാകുന്നയാളിന്‍റെ പ്രത്യേകവും അറിവോടെയുള്ള സമ്മതവും എച്ച്.ഐ.വി പരിശോധിക്കുന്നതിലേയ്ക്ക് ആവശ്യമായി വരുന്നത്. മറ്റ് രോഗ പരിശോധനകള്‍ക്കുള്ള സമ്മതം എച്ച്.ഐ.വി പരിശോധനയ്ക്കുള്ള സമ്മതമായി കരുതാനാവില്ല. അറിവോടെയുള്ള സമ്മതം വാങ്ങിയിട്ടില്ലായെങ്കില്‍, ബന്ധപ്പെട്ട വ്യക്തിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി കണക്കാക്കുകയും അവനോ അവള്‍‍ക്കോ കോടതിയില്‍ പോയി പരിഹാരം തേടാനും സാധിക്കും. 

രഹസ്യത്തിനുള്ള അവകാശം.

ഒരാള്‍ ആരോടെങ്കിലും അവരില്‍ അവനോ/ അവള്‍‍ക്കോ ഉള്ള വിശ്വാസം കാരണം ഏതെങ്കിലും കാര്യം പറയുന്നതിനെയാണ് രഹസ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് മറ്റാരോടെങ്കിലും പങ്ക് വയ്ക്കുന്നത് രഹസ്യലംഘനമായി കണക്കാക്കാം. 

ഒരു രോഗിയോടുള്ള ഡോക്ടറുടെ പ്രാഥമിക കര്‍ത്തവ്യം എന്ന് പറയുന്നത് ആ രോഗി അറിയിക്കുന്ന വിവരങ്ങള്‍ സുക്ഷിക്കുക എന്നുള്ളതാണ്. ഒരു വ്യക്തിയുടെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ സാധ്യതയോ പരസ്യമാക്കപ്പെടുകയോ ചെയ്താല്‍ ആ വ്യക്തിക്ക് കോടതിയില്‍ പോയി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുവാനുള്ള അവകാശവുമുണ്ട്. 

എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍ കോ‍ടതിയില്‍ തങ്ങളുടെ അവകാശങ്ങള്‍ നീതീകരിക്കപ്പെടാന്‍ പോകുന്നതിന് ഭയപ്പെടുന്നതിന് കാരണം, തങ്ങളുടെ എച്ച്.ഐ.വി ബാധിച്ച അവസ്ഥ പൊതുജനം അറിയുമോ എന്ന് ഭയന്നാണ്. മേല്‍വിലാസം മറച്ച് വയ്ക്കല്‍ വിദ്യയുപയോഗിച്ച് എച്ച്.ഐ.വി ബാധിതനായ ഒരാള്‍ക്ക് സാങ്കല്‍പികമായ പേര് ഉപയോഗിച്ച് കേസ് നടത്തുവാന്‍ സാധിക്കും. ഈ അനുകൂല വിദ്യയുപയോഗിച്ച് എച്ച്.ഐ.വി ബാധിച്ച ഒരാള്‍ക്ക് സമുദായ ഭ്രഷ്ടോ വിവേചനമോ ഭയക്കാതെ നീതിക്ക് വേണ്ടി പോരാടാം. 

വിവേചനത്തിനെതിരെയുള്ള അവകാശം
തുല്യ പരിഗണന ലഭിക്കുക എന്നുള്ളത് ഒരു പൌരന്‍റെ മൌലികാവകാശമാണ്. ഈ നിയമം അനുശാസിക്കുന്നത് ഒരു വ്യക്തിക്കെതിരെ ലിംഗഭേദം, മതം, ജാതി, മതവിശ്വാസം, ചായ്‍വ് അല്ലെങ്കില്‍ ജന്മസ്ഥലം തുടങ്ങിയവയുടെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലോ സാമൂഹ്യപരമോ തൊഴില്‍ പരമോ വിവേചനം കാണിക്കാന്‍ പാടില്ല എന്നാണ്. 

എല്ലാ ആള്‍ക്കാര്‍ക്കും രാജ്യം നല്‍കുന്ന മറ്റൊരു മൌലികാവകാശമാണ് പൊതുജനാരോഗ്യത്തിനുള്ള അവകാശം. എച്ച്.ഐ.വി ബാധിതനായ വ്യക്തിക്ക് വൈദ്യ ചികിത്സയോ ആശുപത്രി പ്രവേശനമോ തേടുന്നത് നിരസിക്കാന്‍ പാടുള്ളതല്ല. അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെങ്കില്‍, നിയമത്തില്‍ അതിനെല്ലാം പരിഹാരം നിര്‍‍ദ്ദേശിക്കുന്നുണ്ട്. 

അതുപോലെ എച്ച്.ഐ.വി ബാധിതനായ ഒരു വ്യക്തിയെ, അവള്‍‍ക്കോ/ അവനോ ഈ രോഗം ബാധിച്ച അവസ്ഥ കാരണം തൊഴില്‍ സംവിധാനത്തില്‍ വിവേചനം കാണിക്കാന്‍ പാടുള്ളതല്ല. അത്തരം സാഹചര്യങ്ങളില്‍ പിരിച്ച് വിടപ്പെട്ടാല്‍, ആ വ്യക്തിക്ക് നിയമ പരിഹാരം തേടുന്നതിനുള്ള അവസരമുണ്ട്. 

എച്ച്.ഐ.വി ബാധിച്ച ആര്‍‍ക്കെങ്കിലും മറ്റുള്ളവര്‍ക്ക് ഭീഷണിയാകാത്തവിധം ജോലിയില്‍ തുടരുന്നതിന് കഴിവുണ്ടെങ്കില്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ പാടില്ല. ഈ വിധി പ്രഖ്യാപിച്ചത് 1997 മേയില്‍ ബോംബെ ഹൈക്കോടതിയാണ്. 

1992-ല്‍ ഇന്ത്യാ ഗവണ്‍‍മെന്‍റിന്‍റെ ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം എല്ലാ സംസ്ഥാന സര്‍ക്കാരിനും ഭരണപരമായ ഒരു വിജ്ഞാപനം അയച്ചു. ഇതില്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് എല്ലാ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും ചികിത്സക്കും പരിരക്ഷയ്ക്കുമായി വിവേചന രഹിതമായ പ്രവേശനം ഉറപ്പ് നല്‍കുന്നു. 

ഉറവിടം: എച്ച്.ഐ.വി/എയ്ഡ്സ് - നിയമപരമായ പ്രശ്നങ്ങള്‍ http://www.indianngos.com/issue/hiv/legal/index.htm

ശാരീരിക ശിക്ഷ

വിദ്യാലയങ്ങളിലെ ശാരീരിക ശിക്ഷ നിരോധിക്കുന്നതിന് ആവശ്യമായ കേന്ദ്ര നിയമങ്ങളൊന്നും ഇവിടെ നിലവിലില്ല. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ഇത് തടയുന്നതിനായി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കുട്ടികളെ അധിക്ഷേപം ചെയ്യുന്നതിനെതിരെയുള്ള നിയമ നിര്‍മ്മാണത്തിലാണ്. ഇത് ശാരീരിക ശിക്ഷയെ കുട്ടികള്‍‍ക്കെതിരെയുള്ള ഒരു കുറ്റമായി കണക്കാക്കുന്നു. ഈ നിയമം നിലവില്‍ വരുന്നത് വരെ ഏത് നിയമമാണോ ലഭ്യമായത് അത് ഉപയോഗിക്കണം.

ശാരീരിക ശിക്ഷ നിരോധിക്കുകയോ തുടരുകയോ ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

ശാരീരിക ശിക്ഷ (നിരോധിച്ചു/ തുടരുന്നു

നിയമം / തീരുമാനം

തമിഴ് നാട്

നിരോധിച്ചു

തെറ്റ് തിരുത്തുന്നതിന്‍റെ ഭാഗമായുള്ള മാനസികവും ശാരീരികവുമായ പീഡനം വിദ്യാഭ്യാസ ചട്ടങ്ങളിലെ ചട്ടം 51-ന്‍റെ ഭേദഗതിയിലൂടെ 2003 ജൂണില്‍ തമിഴ് നാട്ടില്‍ ശാരീരിക ശിക്ഷ നിരോധിച്ചു.

ഗോവ

നിരോധിച്ചു

ഗോവ കുട്ടികളുടെ നിയമം 2003 പ്രകാരം ഗോവയിലെ ശാരീരിക ശിക്ഷ നിരോധിച്ചു.

പശ്ചിമ ബംഗാള്‍

നിരോധിച്ചു

കല്‍ക്കട്ട ഹൈക്കോടതിയില്‍ വക്കീല്‍ തപസ് ബന്‍ജ ഫയല്‍ ചെയ്ത ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി 2004 ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ചൂരല്‍ പ്രയോഗം നിയമ വിരുദ്ധമാണെന്ന് വിധിച്ചു.

ആന്ധ്രാ പ്രദേശ്

നിരോധിച്ചു

ശാരീരിക ശിക്ഷയെ സംബന്ധിച്ച നിബന്ധനകള്‍ക്ക് വേണ്ടി 1966-ല്‍ പുറപ്പെടുവിച്ച ജി.ഒ.എം.എസ്. നം.1188 എന്ന സര്‍ക്കാര്‍ ഉത്തരവിനെ മാറ്റിക്കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഐ.വി.സുബ്ബറാവു 2002 ഫെബ്രുവരി 18-ന് ജി.ഒ.എം.എസ്. നം.16 സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2002-ലെ ഈ പുതിയ ഉത്തരവിലൂടെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരീരിക ശിക്ഷ 1966-ലെ വിദ്യാഭ്യാസ ചട്ടങ്ങളിലെ ചട്ടം 122-ന്‍റെ ഭേദഗതിയിലൂടെ നിരോധിക്കുകയും ഇതിന്‍റെ ലംഘനത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ട് വരുകയും ചെയ്തു.

ഡല്‍ഹി

നിരോധിച്ചു

രക്ഷകര്‍തൃ സംഘടന അര്‍ത്ഥ പൂര്‍ണ്ണമായ വിദ്യാഭ്യാസത്തിനായി പരാതി ഫയല്‍ ചെയ്തു. 1973 –ലെ ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമം ശാരീരിക ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. അത് ആവശ്യമില്ലാത്തതാണെന്നും 1973-ലെ ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ ശാരീരിക ശിക്ഷയ്ക്കുള്ള വ്യവസ്ഥ മനുഷ്യത്വരഹിതവും കുട്ടികളുടെ അന്തസ്സിന് ഹാനികരവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2000 ഡിസംബറില്‍ വിധി പ്രസ്താവിച്ചു.

ചണ്ഡീഗഡ്

നിരോധിച്ചു

1990-കളില്‍ ചണ്ഡീഗഡില്‍ ശാരീരിക ശിക്ഷ നിരോധിച്ചു

ഹിമാചല്‍ പ്രദേശ്

നിരോധിക്കാന്‍ തീരുമാനിച്ചു

ശാരീരിക ശിക്ഷ മൂലം ഒരു കുട്ടിക്ക് വൈകല്യം സംഭവിച്ച വാര്‍ത്തയെ തുടര്‍ന്ന് സ്കൂളുകളിലെ ശാരീരിക പീഡനം നിരോധിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു

ഗാര്‍ഹിക അക്രമം

ഗാര്‍ഹിക അക്രമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും പ്രത്യേക നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. 2000-ലെ ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം കുട്ടികള്‍‍ക്കെതിരെ ജനങ്ങള്‍ ചെയ്യുന്ന ക്രൂരത അതായത് കുട്ടികളുടെ രക്ഷിതാവോ, കുട്ടികളുടെമേല്‍ നിയന്ത്രണമുള്ളവരോ ചെയ്യുന്നത് പ്രത്യേക കുറ്റമായി കണക്കാക്കുന്നു. കുട്ടികള്‍‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ഈ നിയമത്തിലെ വകുപ്പ് 23 പ്രകാരം ശിക്ഷ ലഭിക്കാം. ഇതില്‍ ദേഹോപദ്രവം, ഉപേക്ഷിക്കല്‍, മാനസികമായോ ശാരീരികമായോ വിഷമിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രദര്‍ശനം അല്ലെങ്കില്‍ ബോധപൂര്‍വ്വമുള്ള അവഗണന തുടങ്ങിയവ ഉള്‍‍പ്പെടുന്നു.

ജാതി വിവേചനം

ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നത്

  • രാജ്യത്തുള്ള എല്ലാ പൌരന്‍മാര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യതയും തുല്യ സംരക്ഷണ നിയമങ്ങളും (ആര്‍ട്ടിക്കിള്‍ 14)
  • വര്‍ഗ്ഗം, ജാതി, ലിംഗഭേദം, ചായ്‍വ്, ജന്മസ്ഥലം അല്ലെങ്കില്‍ വാസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു (ആര്‍ട്ടിക്കിള്‍ 15)
  • വര്‍ഗ്ഗം, ജാതി, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തൊഴില്‍ സ്ഥലത്തുള്ള വിവേചനം തടയുന്നു (ആര്‍ട്ടിക്കിള്‍ 16)
  • തൊട്ടുകൂടായ്മ അവസാനിപ്പിക്കുകയും ഏത് തരത്തിലുള്ള തൊട്ടുകൂടായ്മാ ആചാരവും എന്തായിരുന്നാലും ശിക്ഷാര്‍ഹമായ കുറ്റമാണ്. (ആര്‍ട്ടിക്കിള്‍ 17)

തൊട്ടുകൂടായ്മയ്ക്കും അതിന്‍റെ പ്രചാരണത്തിനും ശിക്ഷ നല്‍കുന്നതിനായി നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യന്‍ നിയമമാണ് 1955 –ലെ പൌരാവകാശ സംരക്ഷണ നിയമം. ഈ നിയമ പ്രകാരം പട്ടിക ജാതിക്കാരെ അവളുടെയോ/അവന്‍റെയോ ജാതി പേര് ഉദാഹരണത്തിന് ‘പുലയാ’ ‘പുലയാ’ എന്നു വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്.
1989-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം നിയമമാക്കി. ഈ നിയമം പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ മേല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരല്ലാത്തവര്‍ ചെയ്യുന്ന പല തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും വിവേചനങ്ങളും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി അംഗീകരിച്ചിരിക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍ വിസ്തരിക്കാനും അനുവദിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ച് പ്രത്യേക കോടതികളില്‍ കേസ് നടത്തേണ്ടതും സംസ്ഥാനത്തിന്‍റെതായ പൊതുവായ പിഴ ശിക്ഷ കൊടുക്കേണ്ടതുമാണ്.

തെരുവ് കുട്ടികളും ഒളിച്ചോടിയ കുട്ടികളും

ജുവനൈല്‍ നീതി (പരിപാലനവും പരിരക്ഷയും) നിയമം 2000

ജുവനൈല്‍സ് അല്ലെങ്കില്‍ കുട്ടികള്‍ക്ക് (18 വയസ്സ് തികയാത്ത വ്യക്തികള്‍) വേണ്ടിയാണ് ജുവനൈല്‍ നീതി (പരിപാലനവും പരിരക്ഷയും) നിയമം 2000 രൂപകല്‍പന ചെയ്തിരിക്കുന്നത്.

  • പരിപാലനവും പരിരക്ഷയും ആവശ്യമുള്ള കുട്ടികള്‍
  • നിയമലംഘനം നടത്തുന്ന കുട്ടികള്‍

കുട്ടികള്‍ക്കും പരിപാലനവും പരിരക്ഷയും ആവശ്യമാണ്. 
വകുപ്പ് 2(ഡി) അനുസരിച്ച് കുട്ടികള്‍ എന്നുദ്ദേശിക്കുന്നത് “പരിപാലനവും പരിരക്ഷയും അര്‍ഹതപ്പെട്ടവര്‍” എന്നാകുന്നു. അതായത്

  • ജീവിതവൃത്തിക്ക് വകയില്ലാത്തവരും കിടപ്പാടം ഇല്ലാത്തവരും
  • അച്ഛനമ്മമാരോ മറ്റു രക്ഷിതാക്കളോ ഇല്ലാത്തവര്‍
  • അനാഥര്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചവര്‍, കാണാതായവരോ ഒളിച്ചോടിയവരോ അല്ലെങ്കില്‍ പലവിധ അന്വേഷണങ്ങള്‍ക്കുശേഷവും രക്ഷകര്‍ത്താക്കളെ കണ്ടെത്താന്‍ കഴിയാത്തവര്‍
  • ലൈംഗിക/നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ, അധിക്ഷേപത്തിന് ഇരയാകുകയോ ചെയ്യപ്പെട്ടവര്‍
  • മയക്കുമരുന്ന്/അവിഹിത മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായവര്‍
  • അപമാനത്തിനോ അവഹേളനത്തിനോ സാധ്യതയുള്ളവര്‍ സായുധ കലാപത്തിനോ ദേശീയ വിപ്ലവത്തിനോ പ്രകൃതി ദുരന്തത്തിനോ ഇരയായവര്‍


ശിശുക്ഷേമ സമിതി

  • ഈ നിയമം അനുസരിച്ച് കുട്ടികളുടെ സുരക്ഷ, പരിപാലനം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിനും ആവശ്യമെങ്കില്‍ അവരുടെ വികാസത്തിനും പുനരധിവാസത്തിനും മാത്രമല്ല, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ ജില്ലകളിലും അല്ലെങ്കില്‍ കുറച്ച് ജില്ലകള്‍ക്ക് വേണ്ടി ഒന്നോ അതിലധികമോ ശിശുക്ഷേമ സമിതികള്‍ രൂപീകരിക്കേണ്ടതാണ്.

പരിചരണവും പരിരക്ഷയും ആവശ്യമുള്ള ഏതൊരു കുട്ടിയെയും ഒരു സ്പെഷ്യല്‍ പോലീസ് യൂണിറ്റിനോ അല്ലെങ്കില്‍ നിയുക്തനായ ഒരു പോലീസ് ഓഫീസര്‍‍ക്കോ എതെങ്കിലും പൊതുജന സേവകനോ, ശിശുസേവകര്‍‍ക്കോ മറ്റേതെങ്കിലും രജിസ്റ്റര്‍ ചെയ്ത ഗവണ്‍‍മെന്‍റ് അംഗീകൃത സംഘടനകള്‍‍ക്കോ, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകനോ ഗവണ്‍‍മെന്‍റ് അംഗീകൃത പൊതുതാല്‍പര്യസേവകനോ ശിശു ക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരാക്കാവുന്നതോ ചെയ്യാവുന്നതാണ്. 

ശിശു ക്ഷേമ സമിതി കുട്ടിയെ ബാല ഭവനില്‍ അയയ്ക്കാനുള്ള നിയമ ക്രമം കൈമാറേണ്ടതും സാമൂഹ്യ പ്രവര്‍ത്തകനെയോ ശിശു ക്ഷേമ ഓഫീസറെയോകൊണ്ട് വേഗത്തിലുള്ള അന്വേഷണം ആരംഭിക്കേണ്ടതാണ്. 

അന്വേഷണം പൂര്‍ത്തിയായ ശേഷം കുട്ടിക്ക് കുടുംബമോ, പ്രകടമായ പിന്‍തുണയോ ഇല്ലെന്ന അഭിപ്രായത്തില്‍ സമിതി എത്തിയാല്‍ കുട്ടിയെ ബാല ഭവനിലോ അഭയകേന്ദ്രങ്ങളിലോ ശരിയായ പുനരധിവാസം ലഭിക്കുന്നത് വരെയോ അവനോ/അവള്‍‍ക്കോ 18 പ്രായമാകുന്നത് വരെയോ താമസിപ്പിക്കേണ്ടതാണ്. 

നിയമലംഘനം നടത്തുന്ന കുട്ടികള്‍

ജുവനൈലിന്‍റെ നിയമലംഘനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ജുവനൈല്‍ എന്നാകുന്നു. 

ജുവനൈല്‍ നീതി ബോര്‍ഡ് നിയമലംഘനം നടത്തുന്ന കുട്ടികളുമായി ഇടപെടുന്ന ഒന്നോ അതിലധികമോ ജുവനൈല്‍ നീതി ബോര്‍ഡുകളെ ജില്ലാ ഗ്രൂപ്പ് കള്‍‍ക്കോ ജില്ലകള്‍‍ക്കോ വേണ്ടി സംസ്ഥാന ഗവണ്‍‍‍മെന്‍റ് രൂപീകരിക്കേണ്ടതാണ്. അവര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതും അങ്ങനെയുള്ള കേസുകള്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കത്തക്കവിധം തീര്‍പ്പാക്കേണ്ടതുമാണ്. 

മയക്കുമരുന്ന് വസ്തുക്കളുമായി ബന്ധപ്പെട്ട അധിക്ഷേപം 

മയക്കുമരുന്നുകളും നാഡികളെ ബാധിക്കുന്ന വസ്തുക്കളും നിയമം 1985 

ഈ നിയമം പ്രസ്താവിക്കുന്നത് മയക്കുമരുന്നുകളും നാഡികളെ ബാധിക്കുന്ന വസ്തുക്കളും നിര്‍മ്മിക്കുന്നതും ഉടമസ്ഥാവകാശവും കടത്തിക്കൊണ്ട് പോകലും വിലയ്ക്ക് വാങ്ങലും വില്‍പനയും നിയമ വിരുദ്ധമാണെന്നും അതുമൂലം ഒരാളെ അത്യാസക്തമായ ആള്‍/കച്ചവടക്കാരന്‍ ആക്കുന്നത് ശിക്ഷാര്‍ഹമാണെന്നുമാണ്. 

കുറ്റവാളി ആയുധം ഉപയോഗിക്കുന്നതിലൂടെയോ അക്രമ പ്രവര്‍ത്തനത്തിലൂടെ ഭയപ്പെടുത്തിയോ കുറ്റം ചെയ്യുന്നതിന് പ്രായപൂര്‍ത്തിയാകാത്തവരെ ഉപയോഗിക്കുന്നതോ, വിദ്യാഭ്യാസ സ്ഥാപനത്തിനകത്തോ അല്ലെങ്കില്‍ സാമൂഹ്യ സേവന സംവിധാനത്തിനകത്തോ കുറ്റം ചെയ്യുന്നത് കഠിന ശിക്ഷ കിട്ടുന്നതിനുള്ള കാരണങ്ങളാണ്. 

മയക്കുമരുന്നുകളുടെയും നാഡിയെ ബാധിക്കുന്ന വസ്തുക്കളുടെയും അവിഹിത വ്യാപാരം തടയല്‍ നിയമം 1988 

ഈ നിയമ പ്രകാരം കുട്ടികളെ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിക്കുന്ന ആളുകളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നയാള്‍ അഥവാ ആസൂത്രണം ചെയ്യുന്നവര്‍ എന്ന് ഉറപ്പിക്കാം. 

ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം 2000 –ലെ വകുപ്പ് 2(ഡി) നിര്‍വചിക്കുന്നത് ഒരു കുട്ടി മയക്കുമരുന്ന് അധിക്ഷേപത്തിനോ അല്ലെങ്കില്‍ കച്ചവടത്തിനോ പാത്രമാകുന്നത് അല്ലെങ്കില്‍ പ്രേരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളത് പരിപാലനവും പരിരക്ഷയും അവശ്യമുള്ള കുട്ടികളെന്നാണ്. 

ബാല ഭിക്ഷാടനം കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുമ്പോഴോ അതിന് ഉപയോഗിക്കുമ്പോഴോ താഴെപ്പറയുന്ന വ്യവസ്ഥകള്‍ ഉപയോഗിക്കാം. 

ജുവനൈല്‍ നീതി നിയമം 2000 ജുവനൈലിനെ അഥവാ ഒരു കുട്ടിയെ തൊഴിലെടുപ്പിക്കുന്നതോ അല്ലെങ്കില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതോ ശിക്ഷ ലഭിക്കുന്നതിന് പര്യാപ്തമായ പ്രത്യേക കുറ്റമായി അംഗീകരിച്ചിട്ടുണ്ട്. (വകുപ്പ് 24) 

ജുവനൈല്‍ നീതി നിയമം സത്യത്തില്‍ അംഗീകരിച്ചിരിക്കുന്നത് അധിക്ഷേപത്തിനും പീ‍ഡനത്തിനും അല്ലെങ്കില്‍ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെട്ട അതായത് ഭിക്ഷാടനം പോലെയുള്ള പ്രവര്‍ത്തികള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് പരിപാലനവും പരിരക്ഷയും ആവശ്യമാണെന്നാണ്. 

ഇന്ത്യന്‍ ശിക്ഷാ നിയമം

ഭിക്ഷാടനത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോയി തടവില്‍ വയ്ക്കുന്നതോ അംഗഭംഗപ്പെടുത്തുന്നതോ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 363(എ) പ്രകാരം ശിക്ഷാര്‍ഹമാണ്. 

ജുവനൈല്‍ അപരാധം അല്ലെങ്കില്‍ നിയമലംഘനം നടത്തുന്ന കുട്ടികള്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് ലഭിക്കുന്ന കഠിന തടവ് ലഭിക്കുന്നതില്‍ നിന്നും കുട്ടികള്‍ നിയമ ലംഘനം നടത്തിയ കുട്ടികളെന്ന അംഗീകാരത്തോടെ ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം 2000 അനുസരിച്ച് പരിരക്ഷിക്കപ്പെടുന്നു. 

ഈ നിയമമനുസരിച്ച് നിയമ ലംഘനം നടത്തുന്ന എല്ലാ ജുവനൈലിനും അത് ജുവനൈലിന്‍റെ ജീവിതത്തിന് അല്ലെങ്കില്‍ നന്മയ്ക്ക് ഭീഷണി ആകുന്ന സ്ഥിതി ഒഴികെയുള്ള അവസരങ്ങളില്‍ ജാമ്യം അനുവദിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നത് പോലെ ജാമ്യത്തിന് അവകാശവുമുണ്ടായിരിക്കും. 

ജയിലില്‍ അയയ്ക്കുന്നതിന് പകരം ഇവരെ നിയമം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കുകയും ഉപദേശങ്ങള്‍ക്കും താക്കീതുകള്‍ക്കും ശേഷം നിരീക്ഷണ ഘട്ടം കഴിഞ്ഞ് മോചിപ്പിക്കുകയോ അല്ലെങ്കില്‍ അവരെ പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യും.

കുട്ടികളെ സംരക്ഷിക്കുന്നതിന് അദ്ധ്യാപകര്‍ക്ക് എന്ത് ചെയ്യാം?

കുട്ടികള്‍ എവിടെയും അവഗണനയ്ക്കും അപമാനത്തിനും അക്രമത്തിനും ചൂഷണത്തിനും വിഷയമാകാം. ചില അപമാനങ്ങള്‍ സ്കൂള്‍ പരിസരത്തിന് അകത്തുവച്ച് സംഭവിക്കാം. അതേ സമയം വീട്ടില്‍ വച്ചും മറ്റ് ചുറ്റുപാടുകളില്‍ വച്ചും ഇതിനേക്കാളധികം അപമാനം കുട്ടികള്‍ അനുഭവിക്കാം. നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി സ്കൂളിന് പുറത്ത് സംഭവിച്ച ഒരു അക്രമത്തിന്‍റെയോ/ അധിക്ഷേപത്തിന്‍റെയോ/ ചൂഷണത്തിന്‍റെയോ ഇരയായിരിക്കാം. നിങ്ങള്‍ക്ക് അത് അവഗണിക്കാനാവില്ല. അതിനേക്കാള്‍ നിങ്ങള്‍ കുട്ടിയെ ഉറപ്പായും സഹായിക്കണം. അതിനുപുറമെ ഇത് സാധ്യമാകണമെങ്കില്‍ അവിടെ ഒരു പ്രശ്നമുണ്ടെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അത് മനസ്സിലാക്കാന്‍ സമയം ചിലവഴിക്കണം. സാധ്യമായ പരിഹാരം കാണാന്‍ അന്വേഷണം നടത്തണം. എപ്പോഴും ഓര്‍മ്മിക്കേണ്ടത് കുട്ടികളെ സംരക്ഷിക്കുക എന്ന ജോലിക്ക് സ്കൂളില്‍ നിന്നും പുറത്ത് കടന്നു എന്ന കാരണത്താല്‍ ഒരിക്കലും അവസാനം ഉണ്ടാകുന്നില്ല. നിങ്ങളുടെ അനുകമ്പാപൂര്‍ണ്ണമായ ഇടപെടല്‍ സ്കൂളില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ജീവിതത്തെപോലും മാറ്റിമറിക്കാം. അതിനുവേണ്ടി നിങ്ങള്‍ സ്വയം തയ്യാറാവണം. അവരുടെ പ്രശ്നങ്ങളെ കുറിച്ചും കൂടാതെ അവരെ സഹായിക്കാന്‍ എന്തുചെയ്യാമെന്നും കൂടുതല്‍ അറിയണം.

ഒരിക്കല്‍ മാനസികമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സജ്ജമായി കഴി‍ഞ്ഞാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.

നിങ്ങള്‍ കുട്ടികളുമായി സൌഹൃദമുള്ള ഒരു അദ്ധ്യാപകനാണോ? താഴെ പറയുന്നവ നിങ്ങളെ അങ്ങനെ ഒന്നാക്കും.

  • കുട്ടികളുടെ അവകാശങ്ങളെപ്പറ്റി മനുഷ്യാവകാശങ്ങളെ പോലെ ധാരണയും കഴിയുന്ന വിധത്തില്‍ സമൂഹത്തിലും ആ അറിവ് ഉണ്ടാക്കുക
  • നിങ്ങളുടെ ക്ലാസ്സില്‍ ഇരിക്കുന്നത് ഗുണകരമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക
  • പഠിപ്പിക്കുവാനായി തയ്യാറായിരിക്കുക
  • കുട്ടിക്ക് ഒരു സുഹ്യത്തും തത്വജ്ഞാനിയും വഴികാട്ടിയും ആകുക
  • ക്ലാസ്സുകള്‍ അഭിരുചിക്കനുസരിച്ച് വിജ്ഞാനപ്രദമാക്കുക. ആശയ വിനിമയം ഒരു ഭാഗത്തേക്ക് മാത്രമാകുന്നത് ഒഴിവാക്കുക. കുട്ടികള്‍ക്കും അവരുടെ സംശയവും ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നതിന് അവസരം നല്‍കുക
  • അധിക്ഷേപം, അവഗണന, പഠനത്തിലെ ക്രമക്കേട്, മറ്റ് എടുത്തുപറയത്തക്കതല്ലാത്ത വൈകല്യങ്ങള്‍ തിരിച്ചറിയുവാനും മനസ്സിലാക്കാനും പഠിക്കുക
  • കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍, ഉത്കണ്ഠ, മനോവേദന, ഭയം തുടങ്ങിയവ പ്രകടിപ്പിക്കുന്നതിനുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുക
  • കുട്ടികളും സ്കൂള്‍ അധികാരികളും ഉള്‍‍പ്പെടുന്ന യോഗങ്ങള്‍ സംഘടിപ്പിക്കുക
  • രക്ഷകര്‍തൃയോഗങ്ങളില്‍ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി രക്ഷകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്യുക
  • ശാരീരിക ശിക്ഷകള്‍ക്ക് നേരെ വിസമ്മതം പറയുക. കുട്ടികളുടെ അച്ചടക്കത്തിനു വേണ്ടി അനുകൂലാത്മകമായി പ്രാബല്യത്തില്‍ കൊണ്ട് വരുത്തുന്ന പ്രവൃത്തി രീതികളായ ചര്‍ച്ചകളും ഉപദേശങ്ങളും ഉപയോഗിക്കുക.
  • വിവേചനത്തിനെതിരെ വിസമ്മതം പറയുക. പിന്നോക്ക വിഭാഗങ്ങളിലും മറ്റ് വേര്‍തിരിച്ച് നിര്‍ത്തപ്പെട്ട ഗ്രൂപ്പുകളിലും നിന്നുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കെണ്ട് വരുവാന്‍ ശക്തമായ ന‍‍ടപടികള്‍ കൈകൊള്ളുക.
  • തൊഴിലെടുക്കുന്ന കുട്ടികള്‍, തെരുവ് കുട്ടികള്‍, ലൈംഗിക അധിക്ഷേപത്തിന് ഇരയായ കുട്ടികള്‍, വില്‍ക്കപ്പെട്ടവര്‍, ഗാര്‍ഹിക അക്രമത്തിലേര്‍‍പ്പെട്ടവര്‍, മയക്ക് മരുന്ന് കച്ചവടക്കാര്‍, നിയമ ലംഘനം നടത്തിയ കുട്ടികള്‍, പരിരക്ഷ ആവശ്യമായ ചില വിഭാഗങ്ങള്‍ എന്നിവര്‍ക്ക് എതിരെയുള്ള വിവേചനവും നിഷേധാത്മകമായ സ്ഥിര മനോഭാവവും അവസാനിപ്പിക്കുക.
  • നിങ്ങളുടെ ജോലി സ്ഥലത്തും വീട്ടിലും കുട്ടിയെ വേലയ്ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക.
  • ഘടനയോടുകൂടി ജനാധിപത്യമുണ്ടാക്കുക
  • പോലീസിനെ വിളിച്ച് നിയമ നടപടികള്‍ എടുക്കുകയോ എളുപ്പമാക്കുകയോ ചെയ്യേണ്ട ആവശ്യം ഉണ്ടായാലും സമൂഹത്തിനകത്തും സ്കൂളിലും കുട്ടികള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം.
  • സമൂഹത്തിനും യുവജനത്തിനും മുന്നിലേക്ക് കുട്ടികളുടെ അഭിപ്രായങ്ങള്‍ കൊണ്ടുവരുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക
  • പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുക. ആവശ്യമായ മാര്‍ഗ്ഗ നിര്‍‍ദ്ദേശം നല്‍കുന്നതോടൊപ്പം അവര്‍ക്ക് ഉത്തരവാദിത്വങ്ങളും നല്‍കുക.
  • കുട്ടികളെ സമീപ പ്രദേശങ്ങളില്‍ വിനോദയാത്രയ്ക്കും ഉല്ലാസയാത്രകള്‍ക്കും വേണ്ടി കൊണ്ടുപോകുക
  • കുട്ടികളെ ചര്‍ച്ചകള്‍/വാദപ്രതിവാദങ്ങള്‍/പ്രശ്‍‍‍നോത്തരി, മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുക.
  • ക്ലാസ്സ് റൂമിനകത്തുള്ള സൃഷ്ടിപരമായ കഴിവുകളിലൂടെ പെണ്‍‍കുട്ടികളെ വിദ്യാഭ്യാസത്തിനും പങ്കാളിത്തത്തിനും പ്രോത്സാഹിപ്പിക്കുക
  • ക്ലാസ്സില്‍ വരാത്തതോ, തുടര്‍ച്ചയായി വരാത്തതോ ആയ പെണ്‍‍കുട്ടികളെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക
  • കുട്ടികളുടെ ചുറ്റും ഒരു സംരക്ഷിത ചുറ്റുപാട് ഉണ്ടാക്കുന്നതിനും അത് ശക്തിപ്പെടുത്തുന്നതിനും എല്ലാ അദ്ധ്യാപകര്‍ക്കും സഹായിക്കാന്‍ കഴിയും.
  • നിങ്ങളുടെ നിരീക്ഷണങ്ങള്‍ പ്രധാനമാണ്. നിങ്ങളുടെ ക്ലാസ്സിലെ കുട്ടിയുടെ വളര്‍ച്ചയും പുരോഗതിയും അളക്കുന്നതിന് അത് മാത്രമേ നിങ്ങളെ സഹായിക്കുകയുള്ളൂ. ഒരു പ്രശ്നം നിങ്ങള്‍ കാണുകയാണെങ്കില്‍ അടുത്ത നടപടി അതുണ്ടായതിന്‍റെ കാരണം എന്താണെന്ന് കണ്ടുപിടിക്കുകയാണ്.
  • നിങ്ങളോട് തന്നെയുള്ള അടുത്ത ചോദ്യം കുടുംബത്തില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ കുട്ടി എന്തെങ്കിലും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ എന്നാണ്.
  • കുട്ടിയെ നിര്‍ബന്ധിക്കാതെ, നാണം കെടുത്താതെ, വിഷമിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാതെ കുട്ടിയുമായി കുറച്ച് സമയം ചിലവഴിക്കുക
  • അവളുടെയോ/അവന്‍റെയോ പ്രശ്നങ്ങളെ കുറിച്ച് വരകളിലൂടെയോ, ചിത്രങ്ങളിലൂടെയോ അല്ലെങ്കില്‍ എഴുതിയ കഥ പോലെയോ അഥവാ നിങ്ങളോടോ സ്കൂളിലെ ഉപദേശകന്‍റെയടുത്തോ/സാമൂഹ്യ പ്രവര്‍ത്തകന്‍റെയടുത്തോ ക്ലാസ്സിലെ സുഹൃത്തിന്‍റെയടുത്തോ പറയുന്നത് പോലെയോ പ്രകടിപ്പിക്കാന്‍ കുട്ടിയെ സഹായിക്കുക.

Click here for more details

ഒരു അദ്ധ്യാപകനെന്ന നിലയില്‍ ഒരു എച്ച്.ഐ.വി ബാധിച്ചതോ അല്ലെങ്കില്‍ ബാധിക്കപ്പെട്ടതോ ആയ കുട്ടിയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാമോ?

  • കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന്‍റെയും പക്വതയുടെ അളവിനേയും അടിസ്ഥാനപ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം നല്‍കുക
  • കുട്ടികള്‍ക്ക് എച്ച്.ഐ.വി/എയ്ഡ്സ് –നെ കുറിച്ച് അവബോധം ഉണ്ടാക്കുക. എങ്ങനെയാണ് ഒരു വ്യക്തിയെ ഇത് ബാധിക്കുന്നതെന്നും പകരുന്നതെന്നും അത് വീണ്ടും പകരുന്നത് എങ്ങനെ തടയാമെന്നുമുള്ള കാര്യങ്ങള്‍.
  • രോഗം ബാധിച്ചവരോ ബാധിക്കപ്പെട്ടവരോ ആയ കുട്ടികളെ കളങ്കപ്പെടുത്താതിരിക്കുന്നതിന് ക്ലാസ്സ് റൂമിലെ സാഹചര്യങ്ങള്‍ മാറ്റം വരുത്തേണ്ടതും അത് പ്രാബല്യത്തില്‍ വരുത്തുകയും വേണം.
  • ചര്‍ച്ചകളും കൂട്ടുത്തരവാദിത്വവും വിശകലനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഏകോപനവും വേണ്ട പല തട്ടിലുള്ള ഇടപെടല്‍ കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന ചുറ്റുപാട് ഉണ്ടാക്കാനും ശക്തിപ്പെടുത്തുവാനും ആവശ്യമാണ്. അതിലെ പല ഘടകങ്ങളും യോജിക്കുന്നത് പരമ്പരാഗതമായ വികസന പ്രവര്‍ത്തനങ്ങളോടും സമീപനങ്ങളോടുമാണ്. അതായത് അടിസ്ഥാന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ഫലങ്ങളുടെ നിരീക്ഷണം, അവരുടെ സ്വന്തം പുരോഗതിക്ക് വേണ്ടി നടിക്കുന്ന വ്യക്തികളെ അംഗീകരിക്കുക തുടങ്ങിയവ.
  • അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവും അവര്‍ക്ക് അത് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും ഉറപ്പായും അറിഞ്ഞിരിക്കേണ്ടതാണ്. സേവനങ്ങള്‍ ആവശ്യമുള്ള കുട്ടികളെയും കുടുംബങ്ങളെയും തിരിച്ചറിയുകയും നിലവിലുള്ള ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളിലൂടെ അവരെ സഹായിക്കുകയും വേണം. അങ്ങനെയുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും പട്ടിക ബ്ലോക്ക്/താലൂക്ക്/പഞ്ചായത്ത് അംഗം അല്ലെങ്കില്‍ ബ്ലോക്ക് വികസന പദ്ധതി ഓഫീസര്‍ക്ക് നേരിട്ട് കൈമാറേണ്ടതാണ്.

നിങ്ങള്‍ കുട്ടികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ബന്ധപ്പെടേണ്ട ആളുകള്‍ ചുവടെ പറയുന്നവരാണ്.

  • പോലീസ്
  • നിങ്ങളുടെ പഞ്ചായത്ത്/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തലവന്‍/അംഗം
  • അംഗന്‍വാടി തൊഴിലാളികള്‍
  • പ്രസവശുശ്രുഷാ പരികര്‍മ്മിണി
  • ബ്ലോക്ക്/താലൂക്ക്/പഞ്ചായത്ത് അംഗങ്ങള്‍
  • ബ്ലോക്ക് വികസന ഓഫീസര്‍ (ബി.ഢി.ഒ) അല്ലെങ്കില്‍ ബ്ലോക്ക് വികസന പഞ്ചായത്ത് ഓഫീസര്‍ (ബി.ഢി.പി.ഒ)
  • സാമുദായിക വികസന ഓഫീസര്‍ (സി.ഢി.ഒ) അല്ലെങ്കില്‍ സാമുദായിക വികസന പഞ്ചായത്ത് ഓഫീസര്‍
  • ജില്ലാ മജിസ്‍‍‍ട്രേറ്റ് / ജില്ലാ കളക്ടര്‍
  • തൊട്ടടുത്ത ശിശു ക്ഷേമ സമിതി
  • നിങ്ങളുടെ പ്രദേശത്തെ ചൈല്‍ഡ് ലൈന്‍ സംഘടനകള്‍

കുട്ടികളുടെ മേലുള്ള ലൈംഗിക അധിക്ഷേപം തിരിച്ചറിയല്‍

 

കുട്ടികളിലെയും കൌമാരപ്രായക്കാരിലെയും ലൈംഗിക അധിക്ഷേപത്തിന്‍റെ അടയാളങ്ങള്‍.

 

6-11 വയസ്സ്

12-17 വയസ്സ്

പെണ്‍കുട്ടികള്‍

മറ്റു കുട്ടികളുമായി സ്പഷ്ടമായ ലൈംഗിക പെരുമാറ്റങ്ങളില്‍ ഏര്‍‍പ്പെടുന്നത്

പ്രായം കുറഞ്ഞ കുട്ടികളുമായി ലൈംഗികമായി ചൂഷണ പരമായ പരസ്പര വ്യവഹാരം

 

ലൈംഗിക അധിക്ഷേപത്തെപ്പറ്റി വാചികമായി വിവരിക്കുക.

ലൈംഗികമായി വിവേചന രഹിതമായ പെരുമാറ്റം അല്ലെങ്കില്‍ ലൈംഗിക പങ്കാളിത്തത്തില്‍ നിന്നുള്ള ഒഴിവാക്കല്‍

 

സ്വകാര്യ ഭാഗങ്ങളുടെ അമിത ഉത്കണ്ഠ അല്ലെങ്കില്‍ ചിന്ത

ഭക്ഷണം കഴിക്കുമ്പോഴുള്ള ശല്യപ്പെടുത്തലുകള്‍

 

കൌമാരക്കാരുമായി ലൈംഗികമായി ബന്ധപ്പെടുത്തല്‍

അപരാധം, ലജ്ജ, നാണക്കേട് എന്നീ വികാരങ്ങളില്‍ നിന്നും ഒഴി‍ഞ്ഞ് മാറുന്നതിലുള്ള ശ്രമം

 

പെട്ടെന്നുള്ള ഭയമോ അല്ലെങ്കില്‍ പുരുഷന്‍മാരെയോ സ്ത്രീകളെയോ പ്രത്യേക സ്ഥലങ്ങളെയോ അവിശ്വാസം

വീട്ടില്‍ നിന്നും ഓടി പോവുക

 

കൌമാര ലൈംഗിക സ്വഭാവം അറിയാന്‍ അശക്തമായ പ്രായം

ഉറക്കത്തിലെ ശല്യപ്പെടുത്തലുകള്‍, ദുസ്വപ്നങ്ങള്‍, രാത്രിയിലുള്ള ഭയം

ആണ്‍കുട്ടികള്‍

മറ്റു കുട്ടികളുമായി സ്പഷ്ടമായ ലൈംഗിക പെരുമാറ്റങ്ങളില്‍ ഏര്‍‍പ്പെടുന്നത്

പ്രായം കുറഞ്ഞ കുട്ടികളുമായി ലൈംഗികമായി ചൂഷണ പരമോ അല്ലെങ്കില്‍ വിരുദ്ധമായ പരസ്പര വ്യവഹാരം

 

പെട്ടെന്നുള്ള ഭയമോ അല്ലെങ്കില്‍ പുരുഷന്‍മാരെയോ സ്ത്രീകളെയോ പ്രത്യേക സ്ഥലങ്ങളെയോ അവിശ്വാസം

പിന്‍വാങ്ങുന്ന സ്വഭാവം

 

ഉറക്കത്തിലെ ശല്യപ്പെടുത്തലുകള്‍, ദുസ്വപ്നങ്ങള്‍, രാത്രിയിലുള്ള ഭയം

അപകടകരമായ ജോലി ഏല്‍ക്കുന്ന ഭാവത്തിലുള്ള അഭിനയം

 

പെട്ടെന്നുള്ള പുരോഗമനോന്മുഖമായ മനോഭാവം അല്ലെങ്കില്‍ അഭിനയം

അപരാധം, ലജ്ജ, നാണക്കേട് എന്നീ വികാരങ്ങളില്‍ നിന്നും ഒഴി‍ഞ്ഞ് മാറുന്നതിലുള്ള ശ്രമം

 

മുന്‍ ഇഷ്ടങ്ങളില്‍ നിന്നുള്ള താത്പര്യമില്ലായ്മ

പിന്‍വാങ്ങുന്ന സ്വഭാവം

മുന്‍കരുതലുകള്‍ : മുകളില്‍ പറഞ്ഞിരിക്കുന്ന അടയാളങ്ങളോ സൂചനകളോ പരിഗണിക്കേണ്ടത് കുട്ടി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനു കാരണം ലൈംഗിക അപമാനമാണെന്ന് സൂചിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ്. എങ്ങനെയായിരുന്നാലും ഏറ്റവും പ്രധാനമായ കാര്യം ഏതെങ്കിലും പ്രത്യേക സൂചനകളോ സ്വഭാവമോ കണ്ട് അധിക്ഷേപം നടന്നുവെന്ന അന്തിമ തീരുമാനത്തില്‍ എത്തിച്ചേരരുത്. അതിനേക്കാളധികമായി നിങ്ങള്‍ കൂടുതല്‍ സൂചനകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹജാവബോധം ഉപയോഗിച്ച് ശ്രമിക്കേണ്ടതാണ്. 

ഉറവിടം : http://www.unicef.org/teachers/

കുട്ടികള്‍ കൌമാരക്കാരെ അനുസരിക്കാന്‍ ചിലപ്പോള്‍ പറയപ്പെടും. അവര്‍ക്ക് കൌമാരക്കാരുടെ സ്വഭാവമോ അല്ലെങ്കില്‍ മനോഭാവമോ ഇഷ്ടപ്പെട്ടില്ലെങ്കിലും ആ സമയത്ത് അവര്‍ “പറ്റില്ല” എന്ന് കൌമാരക്കാരോട് പറയാന്‍ മറന്ന് പോകും. 

ഈ സന്ദര്‍ഭങ്ങളില്‍ “പറ്റില്ല” എന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കണം.

ബലഹീനതകളുള്ള കുട്ടികളെ കുറിച്ച് പത്ത് സന്ദേശങ്ങള്‍

1. ശാരീരികമോ അല്ലെങ്കില്‍ ചലിക്കാന്‍ വിഷമതയുള്ള കുട്ടി എന്ന് പറയുന്നതിന് പകരം “വൈകല്യമുള്ള”, “മുടന്തുള്ള”, “വികലാംഗനായ” തുടങ്ങിയ പ്രതികൂല വാക്കുകള്‍ പറയുന്നതോ ”വീല്‍‍ചെയര്‍ ഉപയോഗിക്കുന്ന കുട്ടി” എന്ന് പറയുന്നതിന് പകരം “വീല്‍‍ചെയറില്‍ ഇരിക്കുന്ന കുട്ടി” എന്ന് പറയുന്നതോ, “ ചെവി കേള്‍ക്കാത്തതും ഊമയെന്നും” കേള്‍വിക്കും സംസാരശേഷിക്കും വൈകല്യമുള്ള കുട്ടിയെ” പറയുന്നതോ “മാനസിക വൈകല്യമുള്ള കുട്ടിയെ” മന്ദബുദ്ധിയെന്ന് പറയുന്നതോ ഒഴിവാക്കി വൈകല്യമുള്ള കുട്ടികളോടുള്ള പ്രതികൂലമായ വിരുദ്ധ മനോഭാവങ്ങള്‍ തടയണം. 
2. വൈകല്യമില്ലാത്തവരെപ്പോലെ തുല്യ പദവിയോടെ തന്നെ ശാരീരിക വൈകല്യമുള്ള കുട്ടികളെയും പരിഗണിക്കണം. ഉദാഹരണത്തിന് വൈകല്യമുള്ള ഒരു കുട്ടിക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടിക്ക് വൈകല്യമില്ലാത്ത ട്യൂഷന്‍ നല്‍കാന്‍ കഴിയുന്നതാണ്. കഴിയുന്ന രീതിയിലെല്ലാം വൈകല്യമുള്ള കുട്ടികള്‍ വൈകല്യമില്ലാത്ത കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തണം. 
3. വൈകല്യമുള്ള കുട്ടികളെ പരസ്പരം സംസാരിക്കുന്നതിനും അവരുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയും വേണം. ഒരേ ജോലിക്ക് വൈകല്യമുള്ളതും വൈകല്യമില്ലാത്തതുമായ കുട്ടികളെ ഉള്‍‍പ്പെടുത്തുകയും പരസ്പര പങ്കാളിത്തത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. 
4. കുട്ടികളെ നിരീക്ഷിച്ച് അവരുടെ വൈകല്യങ്ങള്‍ തിരിച്ചറിയണം. വൈകല്യങ്ങളുടെ ആരംഭത്തില്‍ തന്നെയുള്ള കണ്ടെത്തല്‍ ബാല്യകാല വിദ്യാഭ്യാസത്തിന്‍റെ ഭാഗം കൂടിയാണ്. കുട്ടികളില്‍ വളരെ നേരത്തെ തന്നെ വൈകല്യങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നത് കൂടുതല്‍ പ്രയോജനപ്രദമായ ഇടപെടല്‍ നടത്തുന്നതിനും വൈകല്യത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കുന്നു. 
5. വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടിയെ ഗുണകരമായ പരിശോധനകള്‍ക്കും നേരത്തേയുള്ള ചികിത്സകള്‍ക്കുമായി യുക്തമായ സ്ഥലത്തേക്ക് അയയ്ക്കുക. 
6. വൈകല്യമുള്ള കുട്ടികള്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള പാഠ്യഭാഗങ്ങളും പഠനോപകരണങ്ങളും നല്‍കി ക്ലാസ്സ് മുറികളും യോജിച്ചതാക്കണം. അതായത് ചലന ശേഷിക്ക് വൈകല്യമുള്ള കുട്ടികള്‍ക്ക് ക്ലാസ്സില്‍ മുന്നിലായി തന്നെ അവര്‍ക്ക് ഇരിപ്പിടം കൊടുക്കുകയും ക്ലാസ്സില്‍ എത്താന്‍ വേണ്ട സഹായവും ചെയ്ത് കൊടുക്കണം. ക്ലാസ്സിലെ ജോലികളിലും കുട്ടികളുടെ കായിക കളികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലുമുള്ള വൈകല്യങ്ങള്‍ ഗുണകരമായ ആശയങ്ങളുമായി സമന്വയിപ്പിക്കണം .
7. വൈകല്യമുള്ള കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിന് രക്ഷകര്‍ത്താക്കളെയും കുടുംബങ്ങളെയും സംരക്ഷകരെയും സജ്ജരാക്കണം. 8. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരോട് ഇടപെടുന്നതിന് എളുപ്പവഴികളും നിരാശരായിരിക്കുന്ന രക്ഷകര്‍ത്താക്കളെ പഠിപ്പിക്കുകയും വൈകല്യമുള്ള കുട്ടിയെ അപമാനിക്കുന്നതില്‍ നിന്ന് പിന്‍തിരിയാനുള്ള ക്ഷമ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുക. 
9. കൂടപ്പിറപ്പുകളെയോ, മറ്റ് കുടുംബാംഗങ്ങളെയോ വൈകല്യമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ വേദനയെയും നിരാശയേയും ശ്രദ്ധിക്കാനായി വഴിതിരിച്ച് വിടുന്നത് സഹായകമാകും. 10. വൈകല്യമുള്ള കൊച്ചു കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സ്കൂളിന്‍റെ കാര്യത്തിലും സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളിലും ഒരു മുഴുനീള അംഗത്തെപോലെ സജീവമായി ഇടപെടണം. ഉറവിടം: യുണിസെഫ്, പഠനത്തെകുറിച്ച് അദ്ധ്യാപകരുടെ അഭിപ്രായം(http://www.unicef.org/teachers അവസാന തിരുത്ത് ഏപ്രില്‍ 1999)

4.5. കുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കുന്ന സൃഷ്ടിപരമായ ശിക്ഷണപരമായ ശീലങ്ങളുടെ അംഗീകാരവും പ്രോത്സാഹനവും

  • കുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കുക
  • സാമൂഹ്യ പെരുമാറ്റം, സ്വന്തം പെരുമാറ്റം, സ്വഭാവം തുടങ്ങിയവ വികസിപ്പിക്കുക
  • കുട്ടികളുടെ സജീവ പങ്കാളിത്തം പരമാവധിയാക്കുക
  • കുട്ടിയുടെ വികസനപരമായ ആവശ്യങ്ങളെയും ജീവിത ഗുണങ്ങളെയും ബഹുമാനിക്കുക
  • കുട്ടിയുടെ പ്രയോജകമായ സവിശേഷതകളും ജീവിത വീക്ഷണങ്ങളും ബഹുമാനിക്കുക
  • ന്യായം ഉറപ്പ് വരുത്തലും നീതിയുടെ രൂപാന്തരവും
  • പൂര്‍ണ്ണ ഐക്യം പ്രോത്സാഹിപ്പിക്കുക

ഉറവിടം: ശാരീരിക ശിക്ഷ ഒഴിവാക്കല്‍ : സൃഷ്ടിപരമായ കുട്ടികളുടെ അച്ചടക്കത്തിലേക്ക് നയിക്കുന്ന വഴി – ഒരു യുണെസ്‍‍കോ പ്രസിദ്ധീകരണം.

തീര്‍ച്ചയായും സ്കൂള്‍ ചുറ്റുപാട് മാറ്റം വരുത്തലാണ് നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി

നിങ്ങളുടേത് ഒരു ശിശു സൗഹൃദ സ്കൂളാണോ? 
അങ്ങനെ ഒരു സ്കൂളായി മാറുന്നതിന് ചെയ്യാനുള്ളത്

  • “ചൂരല്‍ ഒഴിവാക്കി കുട്ടിക്കാലം രക്ഷിക്കുക” എന്നതായിരിക്കണം സമൂഹത്തിന് പൊതുവിലും രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കായുള്ള മുദ്രാവാക്യവും സന്ദേശവും.
  • സ്കൂളില്‍ പരിശീലനം ലഭിച്ച ഒരു ഉപദേഷ്ടാവ് മാനസികവും വികാരപരവുമായ പ്രശ്നങ്ങളുടെ അടയാളങ്ങള്‍ കാണിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനും കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകര്‍ക്കും ആവശ്യമായ ഉപദേശങ്ങല്‍ നല്‍കുന്നതിനും വേണ്ടി ഉറപ്പായും ഉണ്ടായിരിക്കണ്ടതാണ്.
  • ഒരു സ്കൂളില്‍ അനുകൂലാത്മകമായ സൂക്ഷ്മ പ്രതികരണവും കുടുംബ പ്രതികരണവും സാമുദായിക പ്രതികരണവും ഉണ്ടാക്കുന്നതിനായി ഒരു സാമൂഹ്യ സേവകന്‍ ഉണ്ടായിരിക്കണം.
  • സ്കൂളില്‍ സ്ഥിരവും ആനുകാലികവുമായി അദ്ധ്യാപക രക്ഷകര്‍തൃ അസോസിയേഷനുകള്‍ അത്യന്താപേക്ഷിതമാണ്. അദ്ധ്യാപക രക്ഷകര്‍തൃ അസോസിയേഷനുകള്‍ അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും തമ്മില്‍ കുട്ടികളുടെ മൊത്തത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കണം, അല്ലാതെ ക്ലാസ്സിലെ പുരോഗതിയെ പറ്റി മാത്രമാകരുത് ചര്‍ച്ച.
  • അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള പരിശീലനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഒരു സാധാരണ ഘടകമാക്കി മാറ്റണം, ഉന്നത വിദ്യാഭ്യാസത്തിനായി അദ്ധ്യാപകരെ വിവിധ സ്കൂളുകളില്‍ പതിവായി അയയ്ക്കുന്നത് പോലെ.
  • സ്കൂളുകളില്‍ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കുക.
  • സ്കൂളില്‍ നിന്നും പകര്‍ന്നു കൊടുക്കുന്ന, ജീവിതത്തില്‍ പ്രത്യേക കഴിവ് നല്‍കുന്ന വിദ്യാഭ്യാസത്തില്‍, അത്യന്താപേക്ഷിതമായ ഘടകമായി ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം.
  • കുട്ടികള്‍ക്ക് വേണ്ടി അടിസ്ഥാന സൌകര്യങ്ങളായ ടോയ്‍ലറ്റും കുടിവെള്ളവും സ്കുള്‍ പരിസരത്ത് ഉറപ്പായും ലഭ്യമാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടോയ്‍ലറ്റ് ഉണ്ടായിരിക്കണം.
  • ഒരു കൂടാരത്തിലോ, ചെറിയ മുറിയിലോ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ആവശ്യത്തിന് ടോയ്‍ലറ്റും പതിവായി കുടിവെള്ളവും ലഭ്യമാക്കണം.
  • വൈകല്യത്തോട് സൌഹൃദമുള്ള ആന്തര ഘടനയും പഠനോപകരണങ്ങളും വൈകല്യമുള്ള കുട്ടികളോടുള്ള സ്കുളിന്‍റെ മൃദു സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. നിങ്ങള്‍ അതെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തുക അല്ലെങ്കില്‍ നിങ്ങളുടെ കയ്യിലുള്ള മാര്‍ഗ്ഗങ്ങളെ നല്ലവണ്ണം ഉപയോഗപ്പെടുത്താനെങ്കിലും ശ്രമിക്കുക. തദ്ദേശീയമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗപ്പെടുത്താം.
  • സ്കുളിനകത്തോ പരിസരത്തോ ഒരു കച്ചവടക്കാരേയും അനുവദിക്കാന്‍ പാടില്ല.
  • വീട്ടു ജോലിക്കായി കുട്ടികളെ തൊഴില്‍ എടുപ്പിക്കുന്നതിനെ സ്കുളുകള്‍ ശക്തമായി നിരുത്സാഹപ്പെടുത്തുന്നത് സത്യത്തില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും അനുകരിക്കാവുന്ന ഒരു നല്ല ശീലം ഉണ്ടാക്കും.
  • മയക്കുമരുന്ന് അധിക്ഷേപമോ അല്ലെങ്കില്‍ മറ്റു രൂപത്തിലുള്ള അധിക്ഷേപമോ സ്കുള്‍ പരിസരത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സൂക്ഷ്മമായി നോക്കുന്ന ഗ്രൂപ്പുകളെ നിയോഗിക്കുന്നത് സ്കുളുകള്‍ ഉറപ്പായും സ്വീകരിക്കേണ്ട ഒരു നല്ല ശീലമാകുന്നു.
  • സ്കുളിനകത്തോ പുറത്തോ വച്ച് കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നതില്‍ ഏര്‍‍‍പ്പെടുന്ന അദ്ധ്യാപകര്‍ക്കും സ്കുളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പെരുമാറ്റ ദൂഷ്യത്തിനുള്ള അന്വേഷണങ്ങള്‍ക്കുമായി മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുകയും അവ നടപ്പാക്കുകയും വേണം.
  • ലിംഗഭേദം, വൈകല്യം, ജാതി, മതം, എച്ച്.ഐ.വി/എയ്ഡ്സ് സ്കുളിനകത്ത് വച്ച് ബാധിച്ചതായ വാര്‍ത്ത തുടങ്ങിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പരിഹരിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗരേഖകളും ചട്ടങ്ങളും നിയമങ്ങളും നടപ്പിലാക്കണം.
  • സ്കൂളുകള്‍ കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും പഞ്ചായത്ത്/മുനിസിപ്പല്‍ കൌണ്‍സിലുകളും ഉള്‍‍‍പ്പെട്ട കുട്ടികളുടെ പരിരക്ഷ നിരീക്ഷിക്കുന്ന വിഭാഗങ്ങളോ കേന്ദ്രങ്ങളോ രൂപീകരിക്കണം,. ഈ വിഭാഗങ്ങളുടെ ജോലി പരിരക്ഷയും പരിപാലനവും ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും കുട്ടികളുടെ അധിക്ഷേപത്തെപ്പറ്റിയുള്ള വാര്‍ത്ത ലഭിച്ചാല്‍ അത് പോലീസിനെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റു അധികാരികളെയോ അറിയിക്കുകയുമാണ്.

കുട്ടികളെ ഉള്‍‍‍പ്പെടുത്താവുന്ന വിഷയാധിഷ്ടിത വിനോദ പ്രവര്‍ത്തനങ്ങള്‍

  • ചര്‍ച്ചകള്‍/വാദപ്രതിവാദങ്ങള്‍/പ്രശ്‍‍‍നോത്തരികള്‍
  • കഥ പറയല്‍
  • ചിത്രകല, തദ്ദേശീയ കല (ആ പ്രദേശത്തെ സംബന്ധിച്ചത്)
  • തമാശകള്‍/നാടകങ്ങള്‍/നാടകശാല
  • മണ്‍പാത്രവേലയും മറ്റു കരകൌശലവും
  • മരപ്പാവ നിര്‍മ്മാണം
  • ചിത്ര രചന
  • പേപ്പര്‍ ഉപയോഗിച്ചുള്ള പൂവ് നിര്‍മ്മാണം
  • ഛായാചിത്ര രചന
  • ഉല്ലാസയാത്രയും പഠനയാത്രകളും
  • കായിക മത്സരങ്ങള്‍ (അകത്തും പുറത്തുമുള്ളത്)
  • പൊതു പ്രദര്‍ശനങ്ങള്‍

അവസാനം പരിഷ്കരിച്ചത് : 5/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate