অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചോദ്യങ്ങള്‍

വിവരാവകാശ നിയമത്തെക്കുറിച്ച് പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍

1.എപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വന്നത്?

2005 ഒക്ടോബര്‍ 12 നാണ് (2005 ജൂണ്‍ 15ന് നിയമനിര്‍മ്മാണത്തിന്‍റെ 120ാമത്തെ ദിവസം) ഇത് പ്രാബല്യത്തിലായത്. ചില വ്യവസ്ഥകള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വന്നു, അതായത്, പൊതു അധികാരികളുടെ കര്‍ത്തവ്യങ്ങള്‍ [സെ. 4(1)], പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ പദവി [സെ. 5(1), 5(2)], കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഭരണഘടന [സെ. 12, 13], സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ഭരണഘടന [സെ. 15, 16], ഇന്‍റലിജന്‍സ്, സെക്യൂരിറ്റി സംഘടനകളുടെ നിയമത്തിന്‍റെ അപ്രായോഗികത [സെ. 24], നിയമത്തിന്‍റെ വ്യവസ്ഥകളുടെ നിര്‍വ്വഹണത്തിനാവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അധികാരം [സെ. 27, 28].)

2.ആര്‍ക്കാണ് സംരക്ഷണം ലഭിക്കുക?

ജമ്മു കാശ്മീര്‍ ഒഴികെയുള്ള [സെ. (12)]മുഴുവന്‍ ഇന്താക്കാര്‍ക്കും ഈ നിയമത്തിന്‍റെ സംരക്ഷണം ലഭിക്കും.

3.വിവരം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

വിവരം എന്നാല്‍ പൊതു അധികാരിക്ക് പ്രാപ്യമായ പ്രമാണങ്ങള്‍, ആധാരങ്ങള്‍, , കുറിപ്പുകള്‍, ഇ-മെയിലുകള്‍, അഭിപ്രായങ്ങള്‍, അറിയിപ്പുകള്‍, പത്രങ്ങള്‍ക്കു നല്കുന്ന ഔദ്യോഗിക പ്രസ്താവനകള്‍, വിജ്ഞാപനങ്ങള്‍, ഉത്തരവുകള്‍, കണക്കു പുസ്തകങ്ങള്‍, കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പത്രങ്ങള്‍, മാതൃകകള്‍, ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകള്‍, സ്വകാര്യ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയ എന്തുമാകാം. അവ, “ഫയല്‍ നത്തിംഗ്” [സെ. 2(എഫ്)] എന്നതില്‍ ഉള്‍പ്പെടാത്തവയും പ്രസ്തുത കാലയളവില്‍ പ്രാബല്യത്തിലിരിക്കുന്ന ഏതു നിയമത്തിന്‍റ പരിധിയില്‍ വരുന്നവയുവാകാം.

4. അറിയുവാനുള്ള അവകാശം എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത്?

ഇതില്‍ താഴെപറയുന്നവ ചെയ്യുവാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടുന്നു -

  1. പ്രവര്‍ത്തികള്‍, പ്രമാണങ്ങള്‍, രേഖകള്‍ എന്നിവ പരിശോധിക്കല്‍
  2. രേഖകളുടെയും പ്രമാണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഭാഗങ്ങള്‍, കുറിപ്പുകള്‍ എന്നിവ എടുക്കല്‍
  3. വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ മാതൃകകള്‍ എടുക്കല്‍
  4. പ്രിന്‍റ് ഔട്ടുകള്‍, ഡിസ്കുകള്‍, ഫ്ളോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മറ്റ് ഇലക്ട്രോണിക് രീതികള്‍ എന്നിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കല്‍ [സെ. 2(ജെ)]

 

ഉറവിടം:

www. righttoinformation.gov.in

ചോദ്യങ്ങൾ

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate