എടുക്കാവുന്നതാണ്.
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുായിരിക്കണം.
- വാര്‍ഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടുളളതല്ല. (വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
- അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രായപരിധി 18 നും 55 നും മദ്ധ്യേ (അവിവാഹിതകള്‍ക്ക് അപേക്ഷിക്കുന്ന സാമ്പത്തികവര്‍ഷം ഏപ്രില്‍ 1 ന് 30
വയസ്സ് പൂര്‍ത്തിയായിരിക്കണം)
മുന്‍ഗണന
- പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുളളവര്‍ക്കും, സംസ്ഥാന വ്യാവസായിക
പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി
കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും, ITI/ITC സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
വായ്പ്പ/സബ്സിഡി
- അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ച് ഒരാള്‍ക്ക് 50000/ രൂപ വരെ പലിശരഹിത വായ്പ്പ അനുവദിക്കും. വായ്പ്പാതുകയുടെ 50% പരമാവധി 25000/ രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു. പ്രോജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ 100000/ രൂപവരെ വായ്പ്പ അനുവദിക്കുന്നതാണ്. 50,000/ രൂപയില്‍ കൂടുതല്‍ വായ്പ്പ ആവശ്യമുളളവര്‍ 50,000/ രൂപയ്ക്ക് മേലുളള തുകയുടെ 10% ഗുണഭോക്തൃ വിഹിതമായി നല്‍കേതും 3% പലിശ (ഫ്ളാറ്റ് നിരക്കില്‍) 50,000/ രൂപയ്ക്ക് മേലുളള സംഖ്യയ്ക്ക് നല്‍കേതുമാണ്.
പരിശീലനം
- പദ്ധതി പ്രകാരം വായ്പ്പ ലഭിക്കുന്നതിനായി തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ നിര്‍ബന്ധമായും പരിശീലന പരിപാടിയില്‍ പങ്കെടുക്കേതാണ്.പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വായ്പ്പ തുക അനുവദിക്കുകയുളളളു.
തിരിച്ചടവ്
- വായ്പ്പ തിരിച്ചടവ് 60 തവണയായി ബന്ധപ്പെട്ട ജില്ല/ടൗണ്‍ എംപ്ലോയ്മെന്‍റ്
എക്സ്ചേഞ്ചില്‍ അടയ്ക്കേതാണ്.തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക്
എതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍
ഓരോ വിഭാഗത്തിലേയും അപേക്ഷകര്‍ ഹാജരാക്കേ സര്‍ട്ടിഫിക്കറ്റുകള്‍
1) വിധവ : വിധവ എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് ഭര്‍ത്താവ് മരിച്ചുപോയസ്ത്രീകളെയാണ്. അപേക്ഷിക്കുന്ന തീയതിയില്‍ ഇവര്‍ പുനര്‍വിവാഹംചെയ്തിട്ടുാകരുത്.ഇക്കാര്യം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ കുറയാത്ത റവന്യു അധികാരിയുടേയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്/ചെയര്‍മാന്‍/മേയര്‍ ഇവര്‍ ആരെങ്കിലും നല്‍കിയിട്ടുളള സര്‍ട്ടിഫിക്കറ്റ്.
2) നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍:- നിയമാനുസൃതം
വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് കോടതി
മുഖാന്തരമോ സാമുദായിക സംഘടന മുഖാന്തരമോ വിവാഹബന്ധം
വേര്‍പ്പെടുത്തിയവരെയാണ്. ഇവര്‍ അപേക്ഷിക്കുന്ന തീയതിയില്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
3) അവിവാഹിത:- അവിവാഹിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷ
സമര്‍പ്പിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ ഒന്നാം തീയതി 30 വയസ് പൂര്‍ത്തിയായവരെയാണ്. വയസ് തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഇവയും അവിവാഹിതയാണെന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേതാണ്.
മറ്റ് വ്യവസ്ഥകള്‍
തുല്യമാണെങ്കില്‍ പ്രായം കൂടുതലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
4) പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതയായ അമ്മ:- പട്ടികവര്‍ഗ്ഗത്തിലെ
അവിവാഹിതയായ അമ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹിതരാകാതെ അമ്മമാരായി തീര്‍ന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതികളാണ്. ഈ കാര്യം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ കുറയാത്ത റവന്യു അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
5) ഭര്‍ത്താവ് ഉപേക്ഷിക്കുക/ഭര്‍ത്താവിനെ കാണാതായവര്‍:- ഭര്‍ത്താവ്
ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഏഴുവര്‍ഷമായി ഭര്‍ത്താവിനെ
കാണാനില്ല എന്ന് സ്ഥലം തഹസില്‍ദാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
6) അപേക്ഷ സമര്‍പ്പിച്ച്/പാസാക്കി ആറ് മാസത്തില്‍ കൂടുതല്‍ കാലാവധി
കഴിഞ്ഞാണ് വായ്പ തുക ലഭിക്കുന്നത് എങ്കില്‍ പ്രസ്തുത സമയത്ത്
പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേതാണ്.
പൊതുവിവരങ്ങള്‍
1) ശരണ്യാ ഗുണഭോക്താവിന് തുടര്‍ന്ന് തൊഴില്‍രഹിതവേതനം ലഭിക്കുന്നതല്ല.
2) വായ്പ്പ കൈപ്പറ്റുന്നവര്‍ ആദ്യതിരിച്ചടവിന് ഹാജരാകുമ്പോള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന് കീഴിലുളള ശരണ്യ സംരംഭം എന്ന ബോര്‍ഡ് വച്ചിട്ടുളള സംരംഭത്തിന്‍റെ ഫോട്ടോ ഹാജരാക്കണം.
3) വായ്പ്പ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുവഴിയുളള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കില്ല. സ്ഥിരം ജോലികള്‍ക്ക് പരിഗണിക്കുന്നതാണ്. നിയമനം ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ പദ്ധതി
പ്രകാരം എടുത്തിട്ടുളള വായ്പ്പാ തുക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കേതാണ്.
4) സംരംഭത്തിലേയ്ക്ക് എത്തിചേരുന്നതിനുളള ലാന്‍റ്മാര്‍ക്ക് സഹിതം വിശദമായ റൂട്ട്മാപ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
5) പദ്ധതി സംബന്ധിച്ച് ഗുണഭോക്താവിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ അറിയിക്കാവുന്നതാണ്.
6) ശരണ്യസ്വയംതൊഴില്‍ വായ്പ്പ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന
സത്യവാങ്മൂലം 100/ രൂപയുടെ മുദ്രപത്രത്തില്‍ എഴുതി അപേക്ഷക ഒപ്പിട്ട്
സാക്ഷി രേഖപ്പെടുത്തി വായ്പ്പാ തുക കൈപ്പറ്റുന്നതിന് മുമ്പായി എംപ്ലോയ്മെന്‍റ് ഓഫീസറെ ഏല്‍പ്പിക്കേതാണ്.
7) ഉദ്യോഗാര്‍ത്ഥിക്ക് വായ്പ്പ അനുവദിക്കുന്നതും, എത്ര തുക അനുവദിക്കണമെന്നുളള തീരുമാനം പദ്ധതിയ്ക്കായുളള ജില്ലാ കമ്മറ്റിയുടേതാണ്.
8) ഒന്നിലധികം പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്.
9) ആരംഭിക്കുന്ന സംരംഭത്തിന്‍റെ വരവ് ചെലവ് കണക്കുകള്‍ സംരംഭകര്‍
കൃത്യമായും സൂക്ഷിക്കേതും എംപ്ലോയ്മെന്‍റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍
ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേതുമാണ്.
10) പദ്ധതിയ്ക്കായി നല്‍കിയ തുക ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ സബ്സിഡി ഉള്‍പ്പെടെയുളള തുക റവന്യു റിക്കവറി പ്രകാരം ഈടാക്കുന്നതാണ്.