'സര്‍ക്കാര്‍ സേവനങ്ങളില്‍ ഐറ്റി മേഖലയുടെ പ്രയോഗമാണ് ഇലക്‌ട്രോണിക്ക് ഗവര്‍ണന്‍സ് അഥവാ ഇ-ഭരണം. വിവരങ്ങള്‍ കൈമാറാനും ഇടപാടുകള്‍ നടത്തുവാനും സര്‍ക്കാരും ഉപഭോക്താവും സര്‍ക്കാരുകള്‍ തമ്മിലുമുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുവാനുമുള്ള ഒരു ഉപാധിയാണ് ഇ-ഭരണം. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സേവനങ്ങള്‍ അതിരുകളില്ലാതെ സ്വായത്തമാക്കുക എന്നതാണ് ഇ-ഗവര്‍ണന്‍സ് കൊണ്ട് അര്‍ഥമാക്കുന്നത്.
ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം കേരള സര്‍ക്കാർ തുടക്കമിട്ട ജനസമ്പര്‍ക്ക സേവന സ്ഥാപനമാണ്. 1999ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് ഇത് സ്ഥാപിച്ചത്. ബില്ലുകള്‍ അടയ്ക്കുന്നതിനും, ആപ്ലിക്കേഷനുകള്‍ നല്‍കുന്നതിനും, വിവര ശേഖരണത്തിനുമായി പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകളാണ് ഫ്രണ്ട്‌സിന്റെ സേവനം തേടുന്നത്.
കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോഴിക്കോട്, തിരുവനന്തപുരം ഇലക്ട്രിക്കല്‍ സെക്ഷനില്‍ കെഎസ്ഇബിയുടെ 24 മണിക്കൂര്‍ സേവനമുള്ള കോള്‍ സെന്ററുകളുമുണ്ട്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ പോലും പരാതികള്‍ റെജിസ്റ്റർ ചെയ്യുവാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് അനായാസം ലഭ്യമാകണം.
ജാഷിദ്.കെ
അവസാനം പരിഷ്കരിച്ചത് : 12/4/2019