অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അക്ഷയ പ്രൊജക്ട്

അക്ഷയ



വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ സാധാരണക്കാരനിലേക്ക് എത്തിക്കുകയും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുതാര്യമാക്കുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് അക്ഷയ .2002 നവംബർ 18ന് രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുൽ കലാമാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച അക്ഷയയിലൂടെ ജില്ല ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ലയായി മാറി. ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പദ്ധതി നടപ്പിലായിക്കഴിഞ്ഞു.കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയിലൂടെ കേരളത്തിലെ ഓരോ കുടുംബത്തിലും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരാളെങ്കിലും ഉണ്ടാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിവിധ പരിപാടികളിലൂടെ അക്ഷയ കേന്ദ്രങ്ങൾ സാധാരണക്കാരന്റെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. വിവിധ കാലയളവിലായി നിരവധി സേവനങ്ങളും പരിശീലന പരിപാടികളുമെല്ലാം അക്ഷയ കേന്ദ്രങ്ങളിലൂടെ ഇതിനകം നടന്നു കഴിഞ്ഞു.

ഇ-പെയ്മന്റ്



കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിക്ക് ശേഷം സാധാരണക്കാർക്ക് പ്രയോജനപ്രദമായ ഒരു കേന്ദ്രമായി മാറാൻ അക്ഷയ കേന്ദ്രങ്ങൾക്ക് സാധിച്ചത് ഇ-പെയ്മെന്റ് സംവിധാനം നിലവിൽ വന്നതിന് ശേഷമാണ്. 2004 മുതൽ മലപ്പുറം ജില്ലയിലും 2007 മുതൽ മറ്റ് ജില്ലകളിലും അക്ഷയ കേന്ദ്രങ്ങളിലൂടെ ഇ-പെയ്മന്റ് സംവിധാനം ആരംഭിച്ചു. വൈദ്യുതി ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി എന്നിവയുടെ ബില്ലുകളും കാലിക്കറ്റ് യോണിവേഴ്സിറ്റി ഫീസും പ്രസ്തുത സംവിധാനത്തിലൂടെ ഗ്രാമപ്രദേശങ്ങളിൽ പോലും ആളുകൾക്ക് ക്യൂ നിൽക്കാതെ അടക്കാൻ സാധിക്കുന്നു. ഇന്നു 250 കോടിയിലേറെ രൂപയുടെ ട്രാൻസാക്ഷൻ ഇതു വഴി നടന്നു കഴിഞ്ഞു. കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസും, ബി.എസ്.എൻ.എൽ ഓഫീസും ഒന്നും ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് തങ്ങളുടെ ബില്ലുകൾ അനായാസം സമയത്ത് തന്നെ അടക്കാൻ അക്ഷയ കേന്ദ്രങ്ങൾ ഉപകരിച്ചു. ഏതു സമയത്തും അവധി ദിവസങ്ങളിൽ പോലും ബില്ലുകൾ അടക്കാമെന്നുള്ളത് പദ്ധതിയെ കൂടുതൽ ജനകീയമാക്കി.

ഇ-വിദ്യ



സാക്ഷരതാ പദ്ധതിയിലൂടെ കൈവരിച്ച കമ്പ്യൂട്ടർ പരിജ്ഞാനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ആളുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തിയപ്പോൾ അവർക്ക് നൽകാനായി ഐ.ടി മിഷൻ തയ്യാറാക്കിയ തുടർപഠന പരിപാടിയാണ് ഇ-വിദ്യ. ഇന്നും നിരവധി പേർ അക്ഷയ കേന്ദ്രങ്ങളിലൂടെ ഇ-വിദ്യ പഠിക്കുന്നു. പഠനം പൂർത്തിയാക്കിയവർക്ക് ഓൺലൈനിലൂടെ പരീക്ഷ നടത്തി ഐ.ടി മിഷന്റെ സർട്ടിഫിക്കറ്റ് നൽകുന്നു.

വിജയശ്രീ


മലപ്പുറം ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികൾക്ക് സൌജന്യമായി കമ്പ്യൂട്ടർ പരിശീലനം നൽകാനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് വിജയശ്രീ. വേനലവധിക്കാലത്ത് അക്ഷയ കേന്ദ്രങ്ങളിൽ ലിനക്സ് ഓപറേറ്റിംഗ് സിസ്തത്തിൽ ഇ-വിദ്യ കോഴ്സായിരുന്ന് പരിശീലിപ്പിച്ചിരുന്നത്.

ഇന്റർനെറ്റ് ടു മാസ്സസ്



ഇന്റർനെറ്റ് ടു മാസ്സസ് എന്ന പദ്ധതിയിലൂടെ മലപ്പുറം ജില്ലയിലെ ഓരോ പഞ്ചായത്തിലെയും ആയിരും പേർക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ പത്ത് ദിവസത്തെ ഇന്റർനെറ്റ് പരിശീലനം നൽകി.

സ്റ്റുഡന്റ് നെറ്റ്



മലയാളം കമ്പ്യൂട്ടിംഗ്

എല്ലാ മേഖലയിലും ഐ ടി യുടെ സാന്നിദ്ധ്യമുള്ള ഇക്കാലത്ത് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നടപ്പിൽ വന്ന ഒരു പ്രൊജക്ട് ആണ് മലയാളം കമ്പ്യൂട്ടിംഗ്.സർക്കാർ ഓഫീസുകളിലും സ്വകര്യ വ്യക്തികൾക്കിടയിലും അക്ഷയ കേന്ദ്രങ്ങൾ ഈ പദ്ധതിക്ക് പ്രചാരം നൽകി.


എന്റെ ഗ്രാമം

യുനെസ്കോയുടെ സാമ്പത്തിക സഹായത്തോടു കൂടി കേരള സ്റ്റേറ്റ് ഐ ടി മിഷൻ അക്ഷയ കേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന ഒരു പ്രൊജക്റ്റ് ആണ് എന്റെ ഗ്രാമം. കണ്ണൂർ ജില്ലയിലാണ് പദ്ധതിയുടെ തുടക്കം. മലപ്പുറം ജില്ലയിൽ പ്രാരംഭ ഘട്ടത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രം, അടിസ്ഥാന വിവരങ്ങള്‍ , കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം, വിനോദ സഞ്ചാരം തുടങ്ങിയ സമസ്ത മേഖലകളുടെയും സമ്പൂര്‍ണ്ണ വിവര ശേഖരണം ലഭ്യമാക്കുന്ന കമ്മ്യൂണിറ്റി വെബ് പോര്‍ട്ടല്‍ നിര്‍മ്മാണമാണ് എന്റെ ഗ്രാമം പദ്ധതി. മലയാളം മാത്രം അറിയാവുന്ന സാധാരണക്കാരനു പോലും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി (www.malayalam.kerala.gov.in) എന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ www.entegramam.gov.in എന്ന വെബ്പോര്‍ട്ടലില്‍ കൂടുതല്‍ വിവരങ്ങളും, സാധാരണക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും ഉള്‍പ്പെടുത്തി സുതാര്യവും, വേഗത്തിലും ഭരണത്തിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലുമെത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും, തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളെ കുറിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമാക്കുവാനും ഈ പോര്‍ട്ടലിലൂടെ കഴിയും.


ഇ - ഡിസ്ട്രിക്റ്റ്


ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നതാണ്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു. ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്.

ഇപ്പോൾ ഇന്ത്യയിലെ 36 ജില്ലകൾ ഇ-ഡിസ്ട്രിക്റ്റുകളാണ്. കേരളത്തിൽ കണ്ണൂരിലും പാലക്കാട്ടുമാണ് ഈ പദ്ധതിക്ക് തുടക്കമായത്.അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. മറ്റ് ജില്ലകൾ ഒരു വർഷത്തിനുള്ളിൽ ഇ-ഡിസ്ട്രിക്റ്റുകളായി മാറും.

ഇ-ഫയലിംഗ്

2009 ജനുവരി 1 മുതൽ എല്ലാ വാറ്റ് ഡീലർമാർക്കും ഇ-ഫയലിംഗ് നിർബന്ധമാക്കി.കേരളത്തിലെ 1000 ത്തിലധികം അക്ഷയ കേന്ദ്രങ്ങൾ സൌജന്യമായി ഇ-ഫയലിംഗ് ചെയ്തു കൊടുക്കുന്നു.

ഇ-ടിക്കറ്റ്

നിരവധി അക്ഷയ കേന്ദ്രങ്ങളിൽ റയിൽ വേ, എയർ, ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.

കോഴ്സുകൾ

അക്ഷയ കേന്ദ്രങ്ങൾ ഇന്ന് നിരവധി വിദ്യാഭ്യാസ പാക്കേജുകളും നൽകി വരുന്നുണ്ട്.
ഇന്റൽ ലേൺ പ്രോഗ്രാം - ഇത് ഒരു ഐ.ടി അധിഷ്ടിത വിദ്യാഭ്യാസ പരിപാടിയാണ്. 2004 മുതൽ ഇത് അക്ഷയ കേന്ദ്രങ്ങളിൽ നടന്നു വരുന്നു.
ഇഗ്നോ - ഇന്ദിരാ ഗാന്ധി നാഷനൽ ഓപൺ യൂണിവേഴ്സിറ്റിയുടെ കോഴുസുകൾ
മലയാളം കമ്പ്യൂട്ടിംഗ്, ഇ-വിദ്യ തുടങ്ങിയ കോഴ്സുകൾ

അക്ഷയ സേവനങ്ങൾ

 

  • റേഷൻ കാർഡ് അപേക്ഷകൾ
  • ഐഡന്റിറ്റി കാർഡ് അപേക്ഷകൾ
  • കെ.എസ്.ഇ.ബി ബില്ലുകൾ
  • ബി.എസ്.എൻ.എൽ ലാന്റ് ലൈൻ, മൊബൈൽ, തരംഗ് ബില്ലുകൾ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫീസ്
  • പാസ്പോർട്ട് അപേക്ഷകൾ
  • ആധാർ എൻ റോൾമെന്റ്
  • ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ
  • ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ
  • ആരോഗ്യ ഇൻഷുറൻസ് പുതിയ കാർഡ് നൽകൽ
  • ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് അപേക്ഷ
  • പ്രവാസി ക്ഷേമനിധി തുക
  • പി.എസ്.സ് ഒറ്റത്തവണ രജിസ്റ്റ്രേഷൻ
  • വിവിധ ക്മ്പ്യൂട്ടർ കോഴ്സുകൾ
  • ഓൺലൈൻ അപേക്ഷകൾ
  • ഡി.ടി.പി വർക്സ്
  • ഇന്റർനെറ്റ് ബ്രൌസിംഗ്
  • റിസൽറ്റുകൾ
  • ഹാൾടിക്കറ്റുകൾ
  • ഗെയിംസ്
  • ഡാറ്റ എൻ ട്രി വർക്കുകൾ
  • സി.ഡി റൈറ്റിംഗ്
  • സ്കാനിംഗ്

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate