വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, ഇവ മാത്രമല്ല, ഇന്ത്യൻ പീനൽ കോഡിലെ ചില വകുപ്പുകളും, പോലീസ് ആക്ടിലെ ചില വകുപ്പുകളും ചേർത്ത് പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന വിധത്തിൽ ചില വകുപ്പുകൾ കൂട്ടിച്ചേർക്കുവാൻ പോലീസിനു അധികാരമുണ്ട് എന്നതു മറക്കാതിരിക്കുക!
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988 ഉം സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ഉം പ്രകാരമുള്ള കുറ്റങ്ങളും അവയ്ക്കുള്ള പിഴയും താഴെ പറയുന്നു.
വാഹനരേഖകള്‍ - ഡ്രൈവിംഗ് ലസൻസ്, രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് രസീത്, പുക പരിശോധന സർട്ടിഫിക്കറ്റ് ഇവയാണ് വാഹനത്തിലെ ആവശ്യം വേണ്ടുന്ന രേഖകൾ. ഇവ കൈവശമില്ലെങ്കിൽ പോലും പിഴ ഈടാക്കുവാൻ പോലീസിനും ആർ ടി ഓ മുതലായവർക്കും അധികാരമുണ്ട്.
വാഹനത്തില്‍ ആവശ്യമായ രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ – 100 രൂപ.
രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ – 2,000- 5,000 രൂപ.
ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ – 1,000 രൂപ.
പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ – 1,000 രൂപ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫേക്കറ്റ് ആവശ്യമില്ല. അതിനു ശേഷം അംഗീകൃത പുകപരിശോധനകേന്ദ്രത്തില്‍ വാഹനം പരിശോധിപ്പിച്ച് ഈ സര്‍ട്ടിഫിക്കേറ്റ് നേടേണ്ടതാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റിനു കാലാവധി ആറു മാസമാണ്.
ടെംപററി രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനം ഉപയോഗിച്ചാല്‍ – 2000 – 5000 രൂപ.
ഡ്രൈവിങ് ലൈസന്‍സ്
നിയമസാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൂടാതെ വണ്ടി ഓടിച്ചാല്‍ – 500 രൂപ.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ കൊടുത്താല്‍ – 1,000 രൂപ.
പ്രായപൂര്‍ത്തി ആകാത്തവര്‍ വണ്ടി ഓടിച്ചാല്‍ – 500 രൂപ.
ഡ്രൈവിങ്
അമിതവേഗത്തിലുള്ള ഡ്രൈവിങ് – 300 രൂപ , ടാക്സി/ചരക്ക് വാഹനങ്ങള്‍ക്ക് 400 രൂപ.
അലസമായോ അപകടകരമായോ ഡ്രൈവ് ചെയ്താല്‍ - 1,000 രൂപ.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചശേഷം വണ്ടി ഓടിച്ചാല്‍ – 2,000 + ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍
മാനസികമായോ ശാരീരികമായോ തകരാറുള്ളവര്‍ വാഹനം ഓടിച്ചാല്‍ – 200 രൂപ.
പൊലീസ് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ – 100 രൂപ.
ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ -– 100 രൂപ.
സിഗ്നല്‍ നല്‍കാതിരുന്നാല്‍ - – 100 രൂപ.
വേഗപരിധി മറികടന്നാല്‍ - 400 രൂപ മുതല്‍ 1,000 രൂപ വരെ.
അമിതവേഗമെടുക്കാന്‍ പ്രേരിപ്പിച്ചാല്‍ – 300 രൂപ.
അപകടകരമായി മറ്റൊരു വാഹനത്തെ മറികടന്നാല്‍ – 100 രൂപ.
മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍ – 100 രൂപ.
ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് – 100 രൂപ.
ഫുട്പാത്തിലൂടെ വാഹനം ഓടിച്ചാല്‍ – 100 രൂപ.
സീബ്രാ ക്രോസിനു മുകളില്‍ വണ്ടി നിര്‍ത്തുകയോ സ്റ്റോപ് സിഗ്നല്‍ അവഗണിക്കുകയോ ചെയ്താല്‍ – 100 രൂപ.
റോഡിലെ മഞ്ഞവര മറികടന്ന് വണ്ടി ഓടിച്ചാല്‍ – 100 രൂപ.
അനാവശ്യമായി ഹെഡ്‍ലൈറ്റ് ഹൈ ബീമില്‍ ഇട്ടാല്‍ – 100 രൂപ.
വാഹനം അപകടരമായി പാര്‍ക്ക് ചെയ്താല്‍ - 100 രൂപ.
സീറ്റ് ബെല്‍റ്റില്ലാതെ കാര്‍ ഓടിച്ചാല്‍ - 100 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ - 1000 രൂപ / ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ – 100 രൂപ.
നിയമപ്രകാരമുള്ള ദിശതെറ്റിച്ച് വാഹനം ഓടിച്ചാല്‍ – 500 രൂപ.
റോഡിനു മധ്യത്തിലൂടെ വണ്ടി ഓടിച്ചാല്‍ – 100 രൂപ.
വണ്‍വേ തെറ്റിച്ചാല്‍ – 100 രൂപ.
അശ്രദ്ധമായി റിവേഴ്സ് എടുത്താല്‍ – 100 രൂപ.
നിയമം തെറ്റിച്ച് യു ടേണ്‍ എടുത്താല്‍ - 100 രൂപ.
ഒരു വശത്തേയ്ക്ക് തിരിയുമ്പോള്‍ വേണ്ടവിധമുള്ള സൂചന നല്‍കിയില്ലെങ്കില്‍ – 100 രൂപ.
ജംങ്ഷനുകളില്‍ വേഗം കുറച്ചില്ലെങ്കില്‍ – 100 രൂപ.
യൂണിഫോമിലുള്ള ട്രാഫിക് പൊലീസിനോട് അനുസരണക്കേട് കാണിച്ചാല്‍ – 100 രൂപ.
നിയമാനുസൃതമായ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ – 100 രൂപ.
വൈപ്പര്‍ ഇല്ലെങ്കില്‍ – 100 രൂപ.
ബാഹ്യ റിയര്‍വ്യൂമിറര്‍ ഇല്ലെങ്കില്‍ – 100 രൂപ.
ഹോണ്‍ ഇല്ലെങ്കില്‍ – 100 രൂപ.
സ്റ്റെപ്പിനി ടയര്‍ ഇല്ലെങ്കില്‍ – 100 രൂപ.
ബ്രേക്ക് ലൈറ്റും ഇന്‍ഡിക്കേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ – 100 രൂപ.
ഹെഡ്‍ലൈറ്റ് കേടാണെങ്കില്‍ – 100 രൂപ.
റിഫ്ലക്ടര്‍ ഇല്ലെങ്കില്‍ – 100 രൂപ.
ഒലീവ് ഗ്രീന്‍ , നേവി ബ്ലൂ നിറമുള്ള പെയിന്റ് വാഹനത്തിന് ഉപയോഗിച്ചാല്‍ – 100 രൂപ.
കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോണ്‍ ഉപയോഗിച്ചാല്‍ – 1000 രൂപ
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിര്‍ദ്ദേശിക്കുന്ന ഹോണ്‍ ഘടിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മുച്ചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 82 ഡെസിബെല്‍, ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍, 4 മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ ശബ്ദവും അതിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 91 ഡെസിബെല്‍ ശബ്ദവുമുള്ള ഹോണുകളാണ് ഉപയോഗിക്കേണ്ടത്.
സൈലന്‍സര്‍ ഇല്ലെങ്കില്‍ – 100 രൂപ.
ആര്‍ടിഒയുടെ അനുമതി കൂടാതെ വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ – 500 രൂപ.
വാഹനം അമിതമായി പുക തള്ളിയാല്‍ – 1,000 രൂപ.
ഇരുചക്രവാഹനം
ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ഒന്നിലേറെ പേരെ കയറ്റിയാല്‍ – 100 രൂപ.
ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ – 100 രൂപ.
റോഡില്‍ റേസിങ് നടത്തിയാല്‍ - 100 രൂപ.
ബസ് , ചരക്ക് വാഹനങ്ങള്‍
ബസില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ - 500 രൂപ
ഫുട്ബോര്‍ഡില്‍ ആളെ നിര്‍ത്തിക്കൊണ്ടുപോയാല്‍ - 100 രൂപ.
ചരക്കുവാഹനത്തില്‍ അമിതഭാരം കയറ്റിയാല്‍ – 2,000 രൂപ+ അധികമായുളള ഓരോ ടണ്ണിനും 1000 രൂപ.
ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ –3,000 - 5,000 രൂപ.
ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ - 3,000 - 5,000 രൂപ.
അവസാനം പരിഷ്കരിച്ചത് : 2/27/2020
നിയമസഭകള്‍ - കൂടുതൽ വിവരങ്ങൾ
കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ...
ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്...
വിശദ വിവരങ്ങള്‍